Header Ads Widget

Header Ads

MALAYALAM MURLI 18.09.22

 Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

18-09-2022  ഓം ശാന്തി  അവ്യക്തബാപ്ദാദ  മധുബന് 15/04/92


Listen to the Murli audio file



ബ്രാഹ്മണരുടെ രണ്ട് ലക്ഷണങ്ങള്നിശ്ചയവും വിജയവും

ഇന്ന് ബാപ്ദാദ നാല് ഭാഗത്തുമുള്ള ബ്രാഹ്മണ കുട്ടികളുടെ വിശേഷപ്പെട്ട രണ്ട് ലക്ഷണങ്ങള് കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ബ്രാഹ്മണന് അര്ത്ഥം നിശ്ചയ ബുദ്ധി, നിശ്ചയബുദ്ധി അര്ത്ഥം വിജയി. അതിനാല് ഓരോ ബ്രാഹ്മണനും എത്രത്തോളം നിശ്ചയ ബുദ്ധിയായി, എത്രത്തോളം വിജയിയായി! കാരണം ബ്രാഹ്മണ ജീവിതത്തിന്റെ അടിത്തറയാണ് നിശ്ചയം, നിശ്ചയത്തിന്റെ തെളിവാണ് വിജയം. അപ്പോള് നിശ്ചയത്തിന്റെയും വിജയത്തിന്റെയും ശതമാനം ഒന്നാണോ അതോ വ്യത്യാസമുണ്ടോ? റിസള്ട്ട് എന്ത് കണ്ടിട്ടുണ്ടാകും? നിശ്ചയത്തിന്റെ ശതമാനം സര്വ്വരും കുടുതലായി അനുഭവം ചെയ്യുന്നു, വിജയത്തിന്റെ ശതമാനം നിശ്ചയത്തേക്കാള് കുറവായി തോന്നുന്നു. ആരോടെങ്കിലും നിശ്ചയം എത്രമാത്രം ഉണ്ടെന്ന് ചോദിക്കുകയാണെങ്കില് സര്വ്വരും പറയും 100 ശതമാനം എന്ന്, നിശ്ചയത്തിന്റെ ലക്ഷണമായ വിജയം എത്രത്തോളമുണ്ട്? അതില് 100 ശതമാനം എന്ന് പറയുമോ? നിങ്ങളുടെ സ്ലോഗന് ആണ് നിശ്ചയബുദ്ധി വിജയന്തി. പിന്നെ നിശ്ചയത്തിലും വിജയത്തിലും വ്യത്യാസം എന്ത് കൊണ്ട്? നിശ്ചയവും വിജയവും രണ്ട് ലക്ഷണങ്ങളും സമാനമായിരിക്കണ്ടേ? പക്ഷെ എന്ത് കൊണ്ട് വ്യത്യാസം ഉണ്ടാകുന്നു? ഇതിന്റെ കാരണമെന്താണ്? ഏതൊരു അടിത്തറയും ഉറപ്പുള്ളതാക്കുമ്പോള് സ്ഥലം നാല് ഭാഗത്തും ശ്രദ്ധിച്ച് ഉറപ്പുള്ളതാക്കുന്നു. നാല് ഭാഗത്തുള്ള ഏതെങ്കിലും ഒരു മൂല ശക്തിഹീനമാണെങ്കില് ഉറപ്പുള്ളതായിട്ടിരിക്കുമോ അതോ കുലുങ്ങി കൊണ്ടിരിക്കുമോ? അതേപോലെ നിശ്ചയത്തിന്റെ അടിത്തറ നാല് ഭാഗത്തും അര്ത്ഥം വിശേഷിച്ചും നാല് കാര്യങ്ങളുടെ സമ്പൂര്ണ്ണ നിശ്ചയം ഉണ്ടായിരിക്കണം. നാല് കാര്യങ്ങള് നേരത്തെയും കേള്പ്പിച്ചിരുന്നു- ഒന്ന് ബാബയില് സമ്പൂര്ണ്ണ നിശ്ചയം. ആരാണോ എങ്ങനെയാണോ, എന്ത് ശ്രീമത്ത് ബാബ നല്കിയിരിക്കുന്നുവൊ, വിധിപൂര്വ്വം യഥാര്ത്ഥ രീതിയില് മനസ്സിലാക്കുക, അംഗീകരിക്കുക, അപ്രകാരം നടക്കുക. രണ്ടാമത്തെ കാര്യം- തന്റെ ശ്രേഷ്ഠമായ സ്വമാന സമ്പന്നമായ, ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ സ്വരൂപത്തെ അറിയുക, അംഗീകരിക്കുക, അതനുസരിച്ച് നടക്കുക. മൂന്നാമത്തെ കാര്യം- തന്റെ ശ്രേഷ്ഠമായ ബ്രാഹ്മണ പരിവാരത്തെ യഥാര്ത്ഥമായ വിധിയിലൂടെ ആര് എങ്ങനെയാണോ അതേപോലെ അറിയുക, അംഗീകരിക്കുക, നടക്കുക. നാലാമത്തെ കാര്യം- മുഴുവന് കല്പത്തില് ശ്രേഷ്ഠമായ പുരുഷോത്തമ യുഗം അഥവാ സമയത്തെ അതേ മഹത്വത്തിലൂടെ അറിയുക, അംഗീകരിക്കുക, നടക്കുക. നാല് കാര്യങ്ങളിലും ആര്ക്ക് മുറിയാത്ത നിശ്ചയബുദ്ധിയും നാല് കാര്യങ്ങളിലും മെച്ചപ്പെട്ട ശതമാനവുമുണ്ടെങ്കില് അവരെ പറയാം സമ്പൂര്ണ്ണമായ യഥാര്ത്ഥ നിശ്ചയബുദ്ധിയെന്ന്.

ഇവ നാലും തന്നെയാണ് നിശ്ചയത്തിന്റെ അടിത്തറയുടെ സ്തംഭങ്ങള്. കേവലം ഒരു ബാബയില് മാത്രം നിശ്ചയമുണ്ട്, ബാക്കി മൂന്ന് കാര്യങ്ങളിലും വച്ച് ഏതെങ്കിലും ഒരു സ്തംഭം ശക്തിഹീനമാണെങ്കില്, സദാ ശക്തിശാലിയല്ലായെങ്കില്, ഇടയ്ക്ക് കുലുങ്ങുന്നു ഇടയ്ക്ക് അചഞ്ചലമെങ്കില് ചഞ്ചലത തോല്പ്പിക്കുന്നു, വിജയിയാക്കുന്നില്ല. ഏതൊരു ചഞ്ചലതയും തോല്പ്പിക്കുന്നു, മാത്രമല്ല ശക്തിഹീനരായവര്ക്ക് സദാ വിജയിയാകാന് സാധിക്കില്ല അതിനാല് നിശ്ചയവും വിജയവും തമ്മില് വ്യത്യാസം വരുന്നു. ബാപ്ദാദയുടെ മുന്നില് വളരെ കുട്ടികള് നിഷ്കളങ്കരായി ആത്മീയ സംഭാഷണം ചെയ്യുന്നു- എനിക്ക് പൂര്ണ്ണമായും നിശ്ചയമുണ്ട്, ബാബാ ഞാന് അങ്ങയുടേതാണ്, അങ്ങ് എന്റേതാണ്, ഇത് പക്കായാണ്, 100 ശതമാനമല്ല 500 ശതമാനം നിശ്ചയമുണ്ട്.....എന്നാല് ചഞ്ചലതയുമുണ്ട്. പിന്നെ സമാധാനിപ്പിക്കുന്നതിന് വേണ്ടി പറയുന്നു- ബാബ എന്റേതല്ലേ, പക്കായാക്കിക്കുന്നു. വളരെ നിഷ്കളങ്കമായ കാര്യങ്ങള് പറയുന്നു- ഞാന് ആരാണോ എങ്ങനെയാണോ അങ്ങയുടേതാണ്.. അപ്പോള് ബാബയും പറയുന്നു- നിങ്ങള് ആരാണോ ഏതു പോലെയാണോ, എന്റേതാണ്. പക്ഷെ ബാബ ആരാണോ എങ്ങനെയാണോ നിങ്ങളുടേതാണോ? നിഷ്കളങ്കരാകുന്നത് നല്ലതാണ്, ഹൃദയം കൊണ്ട് നിഷ്കളങ്കരാകൂ, എന്നാല് കാര്യത്തിലും കര്മ്മത്തിലും നിഷ്കളങ്കരാകരുത്. ഹൃദയം കൊണ്ട് നിഷ്കളങ്കരായിരിക്കുന്നവര് ഭോലാനാഥന് പ്രിയപ്പെട്ടവരാണ്. കാര്യങ്ങളില് നിഷ്കളങ്കരായിട്ടുള്ളവര് സ്വയത്തെയും ചതിക്കുന്നു, മറ്റുള്ളവരെയും ചതിക്കുന്നു, കര്മ്മത്തില് നിഷ്കളങ്കരായിരിക്കുന്നവര് സ്വയത്തിന്റെയും നഷ്ടം വരുത്തുന്നു സേവനത്തിലും നഷ്ടം വരുത്തുന്നു അതിനാല് ഹൃദയം കൊണ്ട് നിഷ്കളങ്കരാകൂ, തീര്ത്തും മഹാനാത്മാക്കളാകൂ, അങ്ങനെയുള്ള നിഷ്കളങ്കര്. സെയ്ന്റ് അര്ത്ഥം മഹാനാത്മാക്കള്. പക്ഷെ കാര്യങ്ങളില് ത്രികാലദര്ശിയായി കാര്യം കേള്ക്കൂ, സംസാരിക്കൂ. കര്മ്മത്തില്, ഓരോ കര്മ്മത്തിന്റെയും പരിണാമത്തെ നോളേജ്ഫുള് ആയിട്ട് മനസ്സിലാക്കൂ എന്നിട്ട് ചെയ്യൂ. അല്ലാതെ സംഭവിക്കാന് പാടില്ലായിരുന്നു പക്ഷെ സംഭവിച്ചു, സംസാരിക്കാന് പാടില്ലായിരുന്നു, എന്നാല് സംസാരിച്ചു. ഇതിലൂടെ തെളിയുന്നത്- കര്മ്മത്തിന്റെ പരിണാമത്തെ മനസ്സിലാക്കാതെ നിഷ്കളങ്കരായി കര്മ്മം ചെയ്യുന്നു. നമ്മള് നിഷ്കളങ്കരാണ് അതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കരുതരുത്- അങ്ങനെ സ്വയം നല്ലപിള്ള ചമയരുത്. ഹൃദയം കൊണ്ട് നിഷ്കളങ്കരായിട്ടുള്ളവര് സര്വ്വരുടെയും പ്രിയപ്പെട്ടവരായിരിക്കും. അപ്പോള് മനസ്സിലായല്ലോ ഏതിലാണ് നിഷ്കളങ്കരാകേണ്ടത് എന്ന്? അപ്പോള് നിശ്ചയവും വിജയവും സമാനമാക്കുന്നതിനുള്ള വിധിയെന്താണ്? നാല് ഭാഗത്തും, നാല് കാര്യങ്ങളുടെയും സമാനമായ ശതമാനമുള്ള നിശ്ചയമായിരിക്കണം ചില കുട്ടികള് പറയുന്നു- ബാബാ അങ്ങയില് നിശ്ചയമുണ്ട് എന്നാല് സ്വയത്തില് അത്രയും നിശ്ചയമില്ല. ഇടയ്ക്ക് ഉണ്ടാകുന്നു, ഇടയ്ക്ക് സ്വയത്തില് നിശ്ചയം കുറയുന്നു. പിന്നെ അവരുടെ പറച്ചിലെന്തായിരിക്കും? ഒരേയൊരു ഗീതമാണ് പാടുന്നത്- അറിഞ്ഞൂടാ, അറിഞ്ഞൂടാ, അറിഞ്ഞൂടാ.....അറിഞ്ഞൂടാ ഇങ്ങനെയെന്ത് കൊണ്ട് സംഭവിക്കുന്നു, എന്റെ ഭാഗ്യം ഇതാണോ, ബാബയുടെ സഹായം ലഭിക്കുമോ ഇല്ലയോ, സഫലത ലഭിക്കുമോ ഇല്ലയോ. മാസ്റ്റര് സര്വ്വശക്തിവാനാണ്- നിശ്ചയത്തില് കുറവ് വരുമ്പോഴാണ് അറിഞ്ഞൂടാ, അറിഞ്ഞൂടാ എന്ന ഗീതം പാടുന്നത്. മൂന്നാമത്തെ ആളുകള് എന്ത് പറയുന്നു? ബാബാ, ഞങ്ങള് അങ്ങയെ കണ്ട് വ്യാപാരം ചെയ്തു. ബാബ എന്റേതാണ്, ഞാന് ബാബയുടേതും. ബ്രാഹ്മണ പരിവാരവുമായിട്ടല്ല ഞാന് വ്യാപാരം ചെയ്തത്. ബ്രാഹ്മണപരിവാരത്തില് ഉരസലാണ്, ബാബ ശരിയാണ്. ബ്രാഹ്മണരുടെ സംഘടനയില് മുന്നോട്ടു പോകുക പ്രയാസമാണ്, ബാബയുമായി മുന്നോട്ട് പോകാന് പ്രയാസമില്ല. അപ്പോള് ബാപ്ദാദ എന്ത് പറയും? ബാപ്ദാദ പുഞ്ചിരിക്കുന്നു, അങ്ങനെയുള്ള കുട്ടികളോട് ബാപ്ദാദയ്ക്ക് ഒരു ചോദ്യമുണ്ട് കാരണം അങ്ങനെയുള്ള ആത്മാക്കള് പ്രസന്നചിത്തരായിരിക്കില്ല, നിറയേ ചോദ്യങ്ങള് രചിക്കുന്നു, ഇവരെന്താണ് ഇങ്ങനെ, ഇങ്ങനെയെന്ത് കൊണ്ട് സംഭവിക്കുന്നു അപ്പോള് അവര് പ്രസന്നചിത്തരായ ആത്മാക്കളല്ല, പ്രശ്നചിത്തരാണ്. ബാപ്ദാദയും അവരോട് ചോദിക്കുകയാണ്- നിങ്ങള് ആത്മാക്കള് മുക്തിധാമില് വസിക്കുന്നവരാണോ അതോ ജീവന്മുക്തിയില് വരുന്നവരാണോ? മുക്തിയിലിരിക്കണം പിന്നെ ജീവന്മുക്തിയില് വരണമല്ലോ. അപ്പോള് ജീവന്മുക്തിയില് കേവലം ബ്രഹ്മാബാബ മാത്രമായിരിക്കുമോ അതോ രാജധാനിയുണ്ടാകുമോ? കേവലം ബ്രഹ്മാവും സരസ്വതിയും മാത്രമായിരിക്കുമോ രാജാവും റാണിയുമാകുന്നത്? ജീവന്മുക്തിയുടെ സമ്പത്ത് നേടണ്ടേ. നിങ്ങള് വെല്ലുവിളിക്കാറുണ്ട്- ആദി സനാതന ധര്മ്മവും അന്യ ധര്മ്മവും തമ്മില് വളരെയധികം വ്യത്യാസമുണ്ട് എന്ന്. അവര് കേവലം ധര്മ്മം സ്ഥാപിക്കുന്നു, നിങ്ങള് ധര്മ്മവും രാജ്യവും രണ്ടും സ്ഥാപന ചെയ്തു കൊണ്ടിരിക്കുന്നു. ഇത് പക്കായല്ലേ. ധര്മ്മത്തിന്റെ സ്ഥാപനയും രാജ്യത്തിന്റെ സ്ഥാപനയും ചെയ്തു കൊണ്ടിരിക്കുകയല്ലേ, അപ്പോള് രാജ്യത്തിലെന്ത് ഉണ്ടായിരിക്കും? കേവലം ഒരു രാജാവും റാണിയും മാത്രമായിരിക്കുമോ? ഒരു രാജാവും റാണിയും നിങ്ങള് ഒരു ആണ്കുട്ടി അഥവാ പെണ്കുട്ടി..മതിയോ? അങ്ങനെയുള്ള രാജ്യം ഉണ്ടായിരിക്കുമോ? നമുക്ക് രാജധാനിയില് വരണം എന്നത് ഓര്മ്മിക്കൂ. രാജധാനിയില് വരിക അര്ത്ഥം ബ്രാഹ്മണ പരിവാരത്തില് സന്തുഷ്ടരായിരിക്കുക, സന്തുഷ്ടമാക്കുക, ശ്രേഷ്ഠമായ സംബന്ധത്തില്വരിക. ഇപ്പോള് ബാപ്ദാദ സര്വ്വരോടും ചോദിക്കും- നിങ്ങള് മാലയില് വരാന് ആഗ്രഹിക്കുന്നുണ്ടോ? അതോ മാലയില് നിന്നും പുറത്ത് പോയാലും സാരമില്ലായെന്ന് പറയുമോ? മാലയില് വരണ്ടേ? 108ല് ആകട്ടെ, അല്ലെങ്കില് 16000ല് ആകട്ടെ, വരണോ ഇല്ലയോ? (ഹാം ജീ) പിന്നെ ഇപ്പോള് ബ്രാഹ്മണ പരിവാരത്തെയെന്തിന് ഭയക്കുന്നു? ഏതെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള് എന്ത് കൊണ്ട് പറയുന്നു- എനിക്ക് ബാബയുണ്ട്. സഹോദരിക്ക് എന്ത് ചെയ്യാനാകും, സഹോദരന് എന്ത് ചെയ്യാനാകും? നമ്മള് സഹോദരി സഹോദരന് അല്ലല്ലോ വാക്ക് നല്കിയിരിക്കുന്നത്, എന്നാല് ബ്രാഹ്മണ ജീവിതം ശുദ്ധമായ സംബന്ധത്തിന്റെ ജീവിതമാണ്, മാലയുടെ ജീവിതമാണ്. മാലയുടെ അര്ത്ഥം തന്നെയാണ് സംഘടന. ബ്രാഹ്മണ പരിവാരത്തിന്റെ നിശ്ചയത്തില് സംശയം ഉണ്ടാകുന്നുവെങ്കില്, വ്യര്ത്ഥ സങ്കല്പം ഉണ്ടാകുന്നുവെങ്കില് അത് നിശ്ചയത്തെ കുലുക്കുന്നു. ചഞ്ചലതയില് കൊണ്ടു വരുന്നു. ബാബ നല്ലതാണ്, ജ്ഞാനം നല്ലതാണ് എന്നാല് ദാദിമാര് നല്ലതല്ല, ടീച്ചര് നല്ലതല്ല, പരിവാരം നല്ലതല്ല.... ഇത് നിശ്ചയബുദ്ധികളുടെ വാക്കുകളാണോ? സമയത്ത് നിശ്ചയബുദ്ധിയെന്ന് പറയുമോ അതോ സങ്കല്പ ബുദ്ധിയെന്ന് പറയുമോ? വ്യര്ത്ഥ സങ്കല്പം ബുദ്ധിയെ പ്രസന്നചിത്തമാക്കില്ല, അപ്പോള് മനസ്സിലായോ നിശ്ചയത്തിന്റെ വിശേഷതയെന്താണ് എന്ന്.

നാലാമത്തെ ആത്മീയ സംഭാഷണം എന്താണ് ചെയ്യുന്നത്? പറയുന്നു- സമയം ശ്രേഷ്ഠമാണ്, പുരുഷോത്തമയുഗമാണ്, ആത്മാ പരമാത്മാ മിലനത്തിന്റെ യുഗമാണ് ഇതെല്ലാം അംഗീകരിക്കുന്നുണ്ട്, പിന്നെയെന്ത് പറയുന്നു? ഇപ്പോള് കുറച്ച് സമയമുണ്ട്, അതിനുള്ളില് വിനാശമൊന്നും സംഭവിക്കില്ല, ഇതൊക്കെ സ്ഥാപനയുടെ സമയം മുതലേ പറയുന്നതാണ്- വിനാശം ഉണ്ടാകും, ഇനി മറ്റൊരു ദീപാവലിയുണ്ടാകില്ല എന്ന്. അപ്പോള് വിനാശത്തിന്റെ കാര്യങ്ങള് സ്ഥാപനയുടെ സമയം മുതലേ പറയുന്നുണ്ട്. വിനാശം എന്ന് പറഞ്ഞ് എത്ര വര്ഷമായി. ഇപ്പോഴും അറിയില്ല വിനാശം എപ്പോള് വരുമെന്ന്. കുറച്ച് അശ്രദ്ധയുടെ, ആലസ്യത്തിന്റെ ബലഹീനമായ പുരുഷാര്ത്ഥത്തിന്റെ ഡണ്ലപ്പിന്റെ തലയിണയില് വിശ്രമിക്കാം. സമയമാകുമ്പോള് എല്ലാം ശരിയാകും. ബാബയെയും പക്കായാക്കിക്കുന്നു- ബാബാ, അങ്ങ് നോക്കിക്കോളൂ ഞാന് സമയത്ത് മുന്നിലുള്ള നമ്പറില് വരും. എന്നാല് ബാപ്ദാദ ഇങ്ങനെയുള്ള കുട്ടികള്ക്ക് സദാ മുന്നറിയിപ്പ് നല്കുന്നു- സമയത്ത് ഉണര്ന്ന് സമയത്തിനനുസരിച്ച് പരിവര്ത്തനം ചെയ്തുവെങ്കില് ഇത് വലിയ കാര്യമൊന്നുമല്ല. പക്ഷെ സമയത്തിന് മുമ്പ് പരിവര്ത്തനപ്പെട്ടുവെങ്കില് നിങ്ങളുടെ പുരുഷാര്ത്ഥത്തില് പുരുഷാര്ത്ഥത്തിന്റെ മാര്ക്ക് ശേഖരിക്കപ്പെടും, അഥവാ സമയത്താണ് ചെയ്തതെങ്കില് സമയത്തിന് മാര്ക്ക് ലഭിക്കും നിങ്ങള്ക്ക് ലഭിക്കില്ല. അപ്പോള് ടോട്ടല് റിസള്ട്ടില് അശ്രദ്ധയുടെയോ അലസതയുടെയോ ഉറക്കം കാരണം ചതിവില്പ്പെടും. ഇതും കുംഭകര്ണ്ണന്റെ നിദ്രയുടെ അംശമാണ്. വലിയ കുംഭകര്ണ്ണനല്ല, ചെറുതാണ്. പിന്നെ അതിന് എന്ത് സംഭവിച്ചു? സ്വയത്തെ രക്ഷിക്കാനായോ? രക്ഷിക്കാനായില്ലല്ലോ. അതിനാല് അന്തിമ സമയത്ത് സ്വയത്തെ ഫുള് പാസാകാന് യോഗ്യതയുള്ളവരാക്കാന് സാധിക്കില്ല. മനസ്സിലായോ. എങ്ങനെയൊക്കെയുള്ള ആത്മീയ സംഭാഷണമാണ് ചെയ്യുന്നത്, ഇടയ്ക്ക് വളരെ ധൈര്യത്തോടെ ചെയ്യുന്നു, ഇടയ്ക്ക് കുസൃതികള് കാണിക്കുന്നു, ഇടയ്ക്ക് ഉരസലില് വരുന്നു.

ഇന്ന് വര്ഷത്തെ സീസണിന്റെ സമ്പന്നതയാണ്. സമാപ്തിയെന്ന് പറയില്ല, സമ്പന്നമായി കൊണ്ടിരിക്കുന്നു അതിനാല് റിസള്ട്ട് കേള്പ്പിച്ചു കൊണ്ടിരിക്കുന്നു. അപ്പോള് ഇനിയെന്ത് ചെയ്യണം? ചെക്ക് ചെയ്യൂ നിശ്ചയത്തിന്റെ അടിത്തറ നാല് ഭാഗത്തും ശക്തിശാലിയാണോ അതോ നാലിലും വച്ച് ഏതെങ്കിലും ഒന്നില് ശക്തിശാലിയാകുന്നതിന് പകരം പ്രശ്നങ്ങള് കാരണം ഗത്യന്തരമില്ലാതെ പോകുകയാണോ. ഇത് ചെക്ക് ചെയ്യൂ. ഇപ്പോള് തപസ്സ് ചെയ്യണം. നേരത്തെയും കേള്പ്പിച്ചിരുന്നു സ്നേഹത്തിന്റെ തെളിവ് നല്കണം, സ്നേഹത്തിന്റെ തെളിവാണ് സമാനമാകുക. രണ്ടാമത്തെ എന്ത് കാര്യം ചെയ്യണം. വര്ഷത്തെ ഹോം വര്ക്ക് നല്കുന്നു. ഒരു വര്ക്ക് കേട്ടല്ലോ. രണ്ടാമത്തെ കാര്യമാണ്- തന്റെ നാല് ഭാഗത്തെയും അടിത്തറയെ പക്കായാക്കൂ. ഒരു കാര്യത്തില് പോലും കുറവുകള് ഉണ്ടാകരുത് എങ്കിലേ മാലയിലെ മുത്തായി പൂജനീയ ആത്മാവ് അഥവാ രാജ്യ അധികാരി ആത്മാവാകാന് സാധിക്കുകയുള്ളൂ കാരണം ബ്രാഹ്മണര്ക്ക് തന്നെയാണ് ദേവതയാകേണ്ടത്. ബ്രാഹ്മണനാകാതെ ദേവതയാകാന് സാധിക്കില്ല. ബ്രാഹ്മണരുമായി യോജിച്ചു പോകുക അര്ത്ഥം ദേവീക രാജ്യത്തിന്റെ അധികാരിയാകുക. അപ്പോള് പരിവാരവുമായി അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ചഞ്ചലതയെ സമാപ്തമാക്കണം എങ്കിലേ നിശ്ചയത്തിന്റെയും വിജയത്തിന്റെയും സമാനതയുണ്ടാകുകയുള്ളൂ. ഇത് വ്യത്യാസത്തെയില്ലാതാക്കാനുള്ള മഹാമന്ത്രമാണ്. നാല് ഭാഗത്തും ശക്തിശാലിയാകുക. നാല് നിശ്ചയത്തിന്റെ ശതമാനത്തെ സമാനമാക്കുക. മനസ്സിലായോ! ഹോം വര്ക്ക് സ്പഷ്ടമായില്ലേ. നല്ല വിദ്യാര്ത്ഥികളല്ലേ അതോ പറയുമോ- തന്റെ സെന്ററാകുന്ന ഹോമില്(വീട്) പോയി, കുടുംബമാകുന്ന ഹോമില് പോയി അപ്പോള് ഹോമില് തന്നെ ഹോം വര്ക്ക് വെച്ചിട്ട് പോന്നു. അങ്ങനെ പറയില്ലല്ലോ. സമര്ത്ഥരായ വിദ്യാര്ത്ഥികളുടെ ലക്ഷണമെന്തായിരിക്കും? ഹോം വര്ക്കിലും നമ്പര്വണ്, പ്രാക്ടിക്കല് പഠിത്തത്തിലും നമ്പര്വണ് കാരണം മാര്ക്ക് ശേഖരിക്കപ്പെടുന്നു. ശരി, ഇനിയെന്ത് റിസള്ട്ട് കണ്ടു? വര്ത്തമാന സമയത്ത് കുട്ടികളുടെ രണ്ട് സാമര്ത്ഥ്യം കണ്ടു, തന്റെ സാമര്ത്ഥ്യം എന്താണെന്ന് അറിയാമല്ലോ? ആദ്യത്തെ സാമര്ത്ഥ്യം എന്ത് കണ്ടു? സ്വയത്തെ കാണുക, മറ്റുള്ളവരെ കാണുക. സ്വദര്ശന ചക്രധാരിയാകണോ അതോ പരദര്ശന ചക്രധാരിയാകണോ? രണ്ട് കാര്യങ്ങളല്ലേ. ഭൂരിപക്ഷം എന്തിലാണ് സാമര്ത്ഥ്യക്കാര്? ബാപ്ദാദ നേരത്തേയും കേള്പ്പിച്ചായിരുന്നല്ലോ- ചില കുട്ടികള്ക്ക് അടുത്തുള്ള കാഴ്ച്ച വളരെ നന്നായി കാണാന് സാധിക്കുന്നു, ചിലര്ക്ക് ദൂര കാഴ്ച്ച കൂടുതലും. എന്നാല് ഭൂരിപക്ഷം കുട്ടികള്ക്കും ദൂര കാഴ്ച്ച കൂടുതലാണ്, അടുത്തുള്ളത് കാണാന് സാധിക്കുന്നില്ല. കാണാന് ആഗ്രഹിക്കുന്നുണ്ട് എന്നാല് സ്പഷ്ടമായി കാണാന് സാധിക്കുന്നില്ല, പിന്നെയെന്ത് സാമര്ത്ഥ്യം കാണിക്കുന്നു? ഏതൊരു കാര്യം സംഭവിക്കുമ്പോഴും സ്വയത്തെ സുരക്ഷിതമാക്കി വയ്ക്കുന്നതിന് മറ്റുള്ളവരുടെ കാര്യങ്ങളെ വലുതാക്കി സ്പഷ്ടമാക്കി കേള്പ്പിക്കും. തന്റെ വലിയ കാര്യത്തെ ചെറുതാക്കും, മറ്റുള്ളവരുടെ ചെറിയ കാര്യത്തെ വലുതാക്കുന്നു- സാമര്ത്ഥ്യം ഭൂരിപക്ഷം പേരും ചെയ്യുന്നതായി കണ്ടു. വേറെ സാമര്ത്ഥ്യം എന്താണ് കണ്ടത്? ഇന്നത്തെ കാലത്ത് ഒരു വിശേഷ ഭാഷ വളരെയധികം ഉപയോഗിക്കുന്നുണ്ട്- എനിക്ക് അസത്യം കാണാന് സാധിക്കില്ല, അസത്യം കേള്ക്കാന് സാധിക്കില്ല അതിനാല് അസത്യത്തെ കാണുമ്പോള്, കേള്ക്കുമ്പോള് ഉള്ളില് ആവേശം വരുന്നു. ഭാഷ ശരിയാണോ? അത് അസത്യമാണെങ്കില് നിങ്ങള്ക്ക് അസത്യത്തെ കാണുമ്പോള് ആവേശം ഉണ്ടാകുന്നത് ശരിയാണോ തെറ്റാണോ? ആവേശവും തെറ്റല്ലേ. ഞങ്ങള് ഇത് ചെയ്ത് കാണിക്കും, ഇങ്ങനെ വെല്ലുവിളിക്കുന്നത് ശരിയാണോ? ഇത് സദാ ഓര്മ്മിക്കൂ- സത്യതയുടെ ലക്ഷണമെന്താണ്! ആര് സ്വയം സത്യതയിലാണ്, അസത്യതയെ സമാപ്തമാക്കാന് ആഗ്രഹിക്കുന്നവരുമാണ്, ലക്ഷ്യം വളരെ നല്ലതാണ് എന്നാല് അസത്യതയെ സമാപ്തമാക്കുന്നതിന് സ്വയത്തിലും സത്യതയുടെ ശക്തിയുണ്ടായിരിക്കണം. ആവേശം സത്യതയുടെ ലക്ഷണമാണോ? സത്യതയില് ആവേശം ഉണ്ടാകുമോ? അപ്പോള് അസത്യതയെ കണ്ട് എനിക്ക് ദേഷ്യം വരുന്നുവെങ്കില് അത് ശരിയാണോ? ആരെങ്കിലും തീയിട്ടാല് നമ്മള് തീ അണയ്ക്കില്ലേ? നമുക്ക് അറിവുണ്ട് ഇത് അസത്യതയുടെ അഗ്നിയാണ്, അഗ്നിയുടെ ചൂടില് നിന്നും സ്വയത്തെ സുരക്ഷിതമാക്കി വയ്ക്കില്ലേ, അല്ലെങ്കില് അല്പം ജലം തളിക്കും. സദാ ഓര്മ്മിക്കൂ സത്യതയുടെڔലക്ഷണമാണ് സഭ്യത. നിങ്ങള് സത്യതയുള്ളവരാണ്, സത്യതയുടെ ശക്തി നിങ്ങളിലുണ്ടെങ്കില് സഭ്യതയെ ഒരിക്കലും ഉപേക്ഷിക്കില്ല, സത്യതയെ തെളിയിക്കൂ പക്ഷെ സഭ്യതാപൂര്വ്വം. സഭ്യതയെ ഉപേക്ഷിച്ച് അസഭ്യതയില് വന്ന് സത്യത്തെ തെളിയിക്കാന് ആഗ്രഹിക്കുന്നുവെങ്കില് സത്യം തെളിയില്ല. നിങ്ങള് സത്യത്തെ തെളിയിക്കാന് ആഗ്രഹിക്കുന്നു എന്നാല് സഭ്യതയെ ഉപേക്ഷിച്ച് സത്യതയെ തെളിയിക്കുകയാണെങ്കില് വാശിയായി മാറും. തെളിയില്ല. അസഭ്യതയുടെ ലക്ഷണമാണ് വാശി, സഭ്യതയുടെ ലക്ഷണമാണ് വിനയം. സത്യതയെ തെളിയിക്കുന്നവര് സദാ സ്വയം വിനയമുള്ളവരായി സഭ്യതയോടെ പെരുമാറും. മനസ്സിലായോ, രണ്ടാമത്തെ സാമര്ത്ഥ്യം. അങ്ങനെ സാമര്ത്ഥ്യമുള്ളവരാകരുത്. ഇതും ഹോം വര്ക്കാണ്- അങ്ങനെയുള്ള സാമര്ത്ഥ്യത്തെ ഉപേക്ഷിച്ച് വിനയമുള്ളവരാകൂ. തീര്ത്തും വിനയം. ഞാന് ശരിയാണ്, ഇവര് തെറ്റാണ് ഇത് വിനയമല്ല. ലോകത്തിലുള്ളവരും പറയുന്നുണ്ട്- ആരെങ്കിലും സത്യത്തെ തെളിയിക്കുന്നുവെങ്കില് അതില് എന്തെങ്കിലും അടങ്ങിയിട്ടുണ്ട്. ചില കുട്ടികളുടെ ഭാഷയാണ്- ഞാന് തീര്ത്തും സത്യമാണ് പറയുന്നത്, 100 ശതമാനം സത്യമാണ് പറയുന്നത്. എന്നാല് സത്യത്തെ തെളിയിക്കേണ്ട ആവശ്യമില്ല. സത്യം അങ്ങനെയുള്ള സൂര്യനാണ് ഒരിക്കലും മറഞ്ഞിരിക്കില്ല. എത്ര തന്നെ മതിലുകള് മുന്നില് വന്നാലും സത്യതയുടെ പ്രകാശം ഒരിക്കലും മറയില്ല. സത്യമായ വ്യക്തി സ്വയം ഒരിക്കലും ഞാന് സത്യമാണ് എന്ന് പറയില്ല. നിങ്ങള് സത്യമാണ് എന്ന് മറ്റുള്ളവര് പറയണം. ശരി.

ഇപ്പോള് എന്ത് ചെയ്യും? സ്വപരിവര്ത്തനം ചെയ്യണം. മറ്റുള്ളവരുടെ പരിവര്ത്തനത്തെ കുറിച്ച് ചിന്തിക്കണ്ട, അവരെ ശുഭ ചിന്തകരെന്ന് പറയില്ല. പിന്നെ പറയുന്നു- ഞങ്ങള്ക്ക് ചിന്തയില്ല, ശുഭ ചിന്തകരാണ്. എന്നാല് സ്വയത്തെ മറന്ന് മറ്റുള്ളവരുടെ ശുഭ ചിന്തകരാകുക അവരെ ശുഭ ചിന്തകരെന്ന് പറയില്ല. സര്വ്വരോടുമൊപ്പം ആദ്യം സ്വയം ഉണ്ടായിരിക്കണം. സ്വയം ഇല്ലാതെ സര്വ്വരുടെയും ശുഭചിന്തകരാകാന് നോക്കിയാല് അത് ഏല്ക്കില്ല, സഫലത പ്രാപ്തമാകില്ല. ആദ്യം സ്വയവും സ്വയത്തിനോടൊപ്പം സര്വ്വരും, ഇതാണ് ബാപ്ദാദയ്ക്ക് കുട്ടികളോടുള്ള ഹൃദയത്തിന്റെ സ്നേഹം. ബാപ്ദാദ വിശാല ഹൃദയനാണ് അതിനാല് ഹൃദയത്തില് നിന്നുള്ള സ്നേഹം ഉണ്ട്. ഓരോ കുട്ടിയെയും സമാനവും ശ്രേഷ്ഠവുമായി കാണാന് ആഗ്രഹിക്കുന്നു. ഓരോ കുട്ടിയെയും സഫലതാ മൂര്ത്തിയായി കാണാന് ആഗ്രഹിക്കുന്നു. പരിശ്രമിക്കുന്ന മൂര്ത്തിയല്ല, സഫലതാ മൂര്ത്തി. ശരി.

നാല് ഭാഗത്തുമുള്ള സദാ നിശ്ചയബുദ്ധി ശ്രേഷ്ഠാത്മാക്കള്ക്ക്, സദാ നിശ്ചയവും വിജയവും സമാനതയില് കൊണ്ടു വരുന്ന തീവ്ര പുരുഷാര്ത്ഥി ആത്മാക്കള്ക്ക്, സദാ സ്വമാനത്തിലിരുന്ന് സ്വ പരിവര്ത്തനം, സര്വ്വരുടെ പരിവര്ത്തനത്തിന്റെ യഥാര്ത്ഥമായ മംഗളത്തിന്റെ ഭാവന വയ്ക്കുന്ന ആത്മാക്കള്ക്ക്, സദാ ബാബയ്ക്ക് സമാനമായി സ്നേഹത്തിന്റെ തെളിവ് നല്കുന്ന ആത്മാക്കള്ക്ക്, സദാ യഥാര്ത്ഥമായ ആത്മീയ സംഭാഷണം ചെയ്ത് വ്യര്ത്ഥമായ കാര്യങ്ങളെ സമാപ്തമാക്കുന്ന ആത്മാക്കള്ക്ക് വിശാല ഹൃദയനായ ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും.

വരദാനം :-

നെഗറ്റീവിനെ പോസിറ്റീവിവേക്ക് പരിവര്ത്തനം ചെയ്യുന്ന സ്വ പരിവര്ത്തകരും ഒപ്പം വിശ്വപരിവര്ത്തകരുമായി ഭവിക്കട്ടെ.
ഏതൊരു സങ്കല്പം അഥവാ സംസ്ക്കാരവും സെക്കന്റില് നെഗറ്റീവില് നിന്നും പോസിറ്റിവിലേക്ക് പരിവര്ത്തനപ്പെടണം- ഇതിന് വേണ്ടി മുഴുവന് ദിവസവും ട്രാഫിക്ക് ബ്രേക്കിന്റെ അഭ്യാസം ഉണ്ടായിരിക്കണം, കാരണം വ്യര്ത്ഥം അഥവാ നെഗറ്റീവ് സങ്കല്പങ്ങളുടെ ഗതി വളരെ ഫാസ്റ്റാണ്. ഫാസ്റ്റ് വേഗതയുടെ സമയത്ത് ശക്തിശാലി ബ്രേക്കിട്ട് പരിവര്ത്തനം ചെയ്യുന്നതിന് അഭ്യസിക്കൂ. അപ്പോള് സ്വയത്തിന്റെ വ്യര്ത്ഥത്തെ പരിവര്ത്തനം ചെയ്ത് സ്വ പരിവര്ത്തകരും ഒപ്പം വിശ്വ പരിവര്ത്തകരുമാകാന് സാധിക്കും അഥവാ തന്റെ ഫരിസ്താ സ്വരൂപത്തിലൂടെ അനേകം ആത്മാക്കള്ക്ക് സുഖ-ശാന്തിയുടെ വരദാനം നല്കാന് സാധിക്കും.

സ്ലോഗന് :-

ഡ്രാമയുടെ ജ്ഞാനത്തെ സ്മൃതിയില് വെയ്ക്കുന്നവര്ക്കേ നത്തിംഗ് ന്യൂവിന്റെ വിധിയിലൂടെ വിജയിയാകാന് സാധിക്കുകയുള്ളൂ.

 

സൂചന- ഇന്ന് മാസത്തെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ്, എല്ലാ രാജയോഗി തപസ്വി സഹോദരി സഹോദരന്മാരും സന്ധ്യക്ക് 6.30 മുതല് 7.30 വരെ, വിശേഷ യോഗ അഭ്യാസത്തിന്റെ സമയത്ത് തന്റെ ലൈറ്റ് മൈറ്റ് സ്വരൂപത്തില് സ്ഥിതി ചെയ്ത്, ഭ്രൂമദ്ധ്യത്തില് ബാപ്ദാദയെ ആഹ്വാനം ചെയ്ത്, കമ്പൈന്റ് സ്വരൂപത്തിന്റെ അനുഭവം ചെയ്ത്, നാല് ഭാഗത്തും പ്രകാശത്തിന്റെയും ശക്തിയുടെയും കിരണങ്ങള് വ്യാപിപ്പിക്കുന്നതിനുള്ള സേവനം ചെയ്യണം.

 Download PDF

Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

Post a Comment

0 Comments