Header Ads Widget

Header Ads

MALAALAM MURLI 11.04.23

 

11-04-2023  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ, ജീവിച്ചിരിക്കേ മര്ജീവയാകൂ, ഞാന് അശരീരി ആത്മാവാണ്, ഒന്നാമത്തെ പാഠം നല്ലരീതിയില് ദിവസേന ഉറപ്പിച്ചുകൊണ്ടേയിരിക്കൂ.

ചോദ്യം :-

സമ്പൂര്ണ്ണമായും സമര്പ്പണമായവരെന്ന് (സറണ്ടര്) ആരെ പറയാന് കഴിയും?

ഉത്തരം :-

ആരാണോ സമ്പൂര്ണ്ണമായും സമര്പ്പണമായിരിക്കുന്നത് അവര് ദേഹി-അഭിമാനിയായിരിക്കും. ദേഹവും എന്റെയല്ല, ഇപ്പോള് നാം നഗ്നരാകുകയാണ് അതായത് ശരീരം, മനസ്സ്, ധനം എന്തെല്ലാമാണോ ഉള്ളത്, അതെല്ലാം ബാബക്ക് അര്പ്പണം ചെയ്യുകയാണ്. എല്ലാ എന്റെ-എന്റേതുകളും സമാപ്തമാക്കി ട്രസ്റ്റിയായി (സൂക്ഷിപ്പുകാരന്) ഇരിക്കുന്നതിനെ തന്നെയാണ് സമ്പൂര്ണ്ണ സമര്പ്പണമാകുകയെന്ന് പറയുന്നത്. ബാബ പറയുന്നു, കുട്ടീ, എന്റേതായി എല്ലാറ്റില് നിന്നും മമത്വം ഇല്ലാതാക്കൂ. ജോലി വേലകള് ചെയ്തുകൊള്ളൂ, സംരക്ഷിച്ചുകൊള്ളൂ, അച്ഛനമ്മമാരുടെ പാലനയുടെ കടം തീര്ത്തുകൊള്ളൂ, പക്ഷെ ബാബയുടെ ശ്രീമതപ്രകാരം സൂക്ഷിപ്പുകാരനായിരിക്കൂ.

ഗീതം :-  പ്രതിജ്ഞയെടുത്ത് വാതില്ക്കല് വന്നിരിക്കുന്നു.... 

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടു. തീര്ച്ചയായും ഗീതത്തില് രഹസ്യം അടങ്ങിയിട്ടുണ്ട്, അതിന്റെ അര്ത്ഥമാണ് ബാബയിരുന്ന് മനസ്സിലാക്കിത്തരുന്നത്. ഇതിനെയാണ് പറയുന്നത് ജീവിച്ചിരിക്കേ മരിച്ച് ബാബയുടെതായി മാറുകയെന്നത്. അച്ഛന്റേതായി മാറിയതിനുശേഷമാണ് ടീച്ചറേയും ഗുരുവിനേയും സ്വീകരിക്കുന്നത്. എല്ലാവരും ലൗകിക ഗുരുവിനെ സ്വീകരിക്കുന്നു എന്നുമില്ല. ധാരാളം പേര് ഗുരുവിനെ വെക്കാറുണ്ട്. ക്രിസ്ത്യാനികളും കുട്ടി പിറന്നാല് ക്രിസ്ത്യാനിയാക്കുന്നു(മാമോദീസ). ഗുരുവിന്റെ മടിയിലിരുത്തുന്നു, പാദിരിയായിരിക്കാം അല്ലെങ്കില് വേറെ വല്ലവരുമായിരിക്കാം. പാദിരിയാണെങ്കില് ക്രിസ്തുവൊന്നുമല്ലല്ലോ. പറയുന്നു, അദ്ദേഹത്തിന്റെ പേരില് ഞാന് ക്രിസ്ത്യാനിയാകുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ആദ്യമാദ്യം നാം ബാബയുടേതായി മാറുന്നു. തന്റെ ശരീരം, മനസ്സ്, ധനം എന്തെല്ലാമുണ്ടോ, അതെല്ലാം ബാബയ്ക്ക് അര്പ്പണം ചെയ്യുന്നു. ജീവിച്ചിരിക്കേ മരിക്കുന്നു, അതായത് നാം ആത്മാക്കള് ബാബയുടേതായിമാറുന്നു. ഇത് ബുദ്ധിയിലിരിക്കേണ്ടതാണ്. എന്തെല്ലാം എന്റെ, എന്റേതായിട്ടുണ്ടോ- എന്റെ ശരീരം, എന്റെ ധനം, സമ്പത്ത്, സംബന്ധികള് മുതലായവരാരെല്ലാമുണ്ടോ എല്ലാവരേയും മറക്കുന്നു. മരിച്ചതിനുശേഷം എല്ലാം മറക്കുന്നു. എത്ര വലിയ ലക്ഷ്യമാണ്! ഞാന് അശരീരി ആത്മാവാണ്, ഇത് പക്കയായിരിക്കണം. ഇതിനര്ത്ഥം നിങ്ങള് ശരീരം വിടുന്നു അഥവാ മരിക്കുന്നു എന്നല്ല, ആത്മാവ് സമ്പൂര്ണ്ണ പവിത്രമായി മാറിയിട്ടില്ലല്ലോ. ശരി, ബാബയുടേതായി മാറി, പക്ഷെ ബാബ പറയുന്നു നിങ്ങളുടെ ആത്മാവ് അപവിത്രമാണ്. ആത്മാവിന്റെ ചിറകുകള് മുറിഞ്ഞിരിക്കുകയാണ്. ഇപ്പോള് ആത്മാവിന് പറക്കാന് കഴിയുകയില്ല. തമോപ്രധാനമായതു കാരണം ഒരാത്മാവിനും തിരിച്ചു പോകാന് കഴിയുകയില്ല. മായ തീര്ത്തും ചിറക് മുറിച്ചിരിക്കുകയാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ആത്മാവ് പറക്കും പക്ഷികളാണ്. ഏറ്റവും വേഗത്തില് പോകുന്നു. അതിലും വേഗതയുള്ള മറ്റൊരു വസ്തുവുമില്ല. ആത്മാവിനോടെപ്പം വേറൊന്നിനും എത്താന് കഴിയുകയില്ല. അവസാന സമയം കൊതുകിന് കൂട്ടത്തെപ്പോലെ എല്ലാ ആത്മാക്കളും പറന്നുപോകും. എവിടെപ്പോകും? വളരെ, വളരെ അകലെ, സൂര്യ-ചന്ദ്രനെക്കാളും അകലെ. അവിടെനിന്ന് പിന്നെ മടങ്ങി വരേണ്ടതില്ല. അവരുടെ റോക്കറ്റും മറ്റും പോയതിനുശേഷം മടങ്ങി വരുന്നു. സൂര്യന്റെ അടുത്തുവരെ പോകാന് കഴിയുകയില്ല. നിങ്ങള്ക്കാണെങ്കില് അവിടെ നിന്നും വളരെ ദൂരെ പോകണം. സൂക്ഷ്മവതനത്തിന്റേയും മുകളില് മൂലവതനത്തില് പോകണം. പെട്ടെന്ന് പോകുന്നു. ആത്മാവിന് ചിറക് ലഭിച്ചിരിക്കുകയാണ്. കണക്കുകളെല്ലാം അവസാനിപ്പിച്ച് ആത്മാവ് പവിത്രമായി മാറുന്നു. കണക്കെടുപ്പിന്റെ സമയത്തെക്കുറിച്ച് വളരെയധികം എഴുതപ്പെട്ടിട്ടുണ്ട്. എല്ലാ ആത്മാക്കള്ക്കും കണക്കുകള് അവസാനിപ്പിച്ചുവേണം പോകാന്. ഇപ്പോള് എല്ലാ ആത്മാക്കളും അഴുക്കുപുരണ്ട പാപാത്മാക്കളാണ്. ഇവിടെ തന്നെ പുനര്ജ്ജന്മം എടുത്തുകൊണ്ടിരിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. എല്ലാ അഭിനേതാക്കള്ക്കും പാര്ട്ടഭിനയിക്കുന്നതിന് അവിടെ നിന്ന് തീര്ച്ചയായും ഇവിടെ വരണം. എല്ലാ ആത്മാക്കള്ക്കും സ്റ്റേജില് വരണം, വിനാശത്തിന്റെ സമയമാകുമ്പോള് എല്ലാവരും എത്തിച്ചേരുന്നു. അവിടെയിരുന്ന് എന്തു ചെയ്യാനാണ്. അഭിനേതാക്കള് പാര്ട്ടഭിനയിക്കാതെ വീട്ടിലിരിക്കുകയില്ലല്ലോ, നാടകത്തില് തീര്ച്ചയായും വരേണ്ടിയിരിക്കും. അവിടെനിന്ന് എല്ലാവരും ഇവിടെ വരുമ്പോള് ബാബ പിന്നീട് അവരെ തിരിച്ച് കൊണ്ടുപോകുന്നു. ബാബ പറയുന്നു, ഞാന് ഇവിടെ വന്നാലും ആത്മാക്കള് വന്നുകൊണ്ടിരിക്കുന്നു. ജനസംഖ്യ കൂടിക്കൊണ്ടേയിരിക്കുന്നു. നിങ്ങള് തിരിച്ചുപോകുന്നതും യഥാക്രമമായിരിക്കും. എല്ലാം നിങ്ങളുടെ സ്ഥിതിയെ ആശ്രയിച്ചിരിക്കും അതുകൊണ്ട് മര്ജീവയായി മാറണം. ഞാന് ആത്മാവാണെന്നുള്ള നിശ്ചയം വരുന്നതില് പരിശ്രമമുണ്ട്. കുട്ടികള് ഇടക്കിടെ ദേഹ-അഭിമാനത്തില് വന്ന് മറന്നുപോകുന്നു. ദേഹീ-അഭിമാനിയെന്ന് പൂര്ണ്ണമായും സമര്പ്പിതമായാലേ പറയാന് കഴിയൂ. ബാബാ, ഇതെല്ലാം അങ്ങയുടെയാണ്. ഞാനും അങ്ങയുടെയാണ്. ദേഹം തന്നെ എന്റെയല്ല എന്ന പോലെ. ഇതിനെ ഞാന് ഉപേക്ഷിക്കുന്നു. ബാബാ, ഞാന് അങ്ങയുടേതാണ്. ബാബ പറയുന്നു എന്റേതായി മാറി സര്വ്വരില് നിന്നും മമത്വം ഇല്ലാതാക്കൂ. അല്ലാതെ എല്ലാം ഉപേക്ഷിച്ച് ഇവിടെ വന്നിരിക്കണം എന്നല്ല. നിങ്ങള്ക്ക് നിങ്ങളുടെ ഉപജീവന മാര്ഗ്ഗങ്ങള് ചെയ്യേണ്ടതായിട്ടുണ്ട്. വീട് നോക്കണം, കുട്ടികളോടുള്ള കടമ നിറവേറ്റണം. മാതാപിതാക്കളുടെ സേവനം ചെയ്ത് അവരോടുള്ള കടപ്പാട് തീര്ക്കണം. കുട്ടികളില് അച്ഛനമ്മമാരുടെ പാലനയുടെ കടമുണ്ട്. ഇപ്പോള് അച്ഛന് നിങ്ങളുടെ പാലന ചെയ്തുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് ആദ്യം തന്നെ നിങ്ങളെ സറണ്ടര് ചെയ്യിപ്പിക്കുന്നു. എല്ലാം നല്കൂ. അതുകൊണ്ട് നിങ്ങളുടെ പാലനയും നടക്കും. ഇത് ശിവബാബയുടെ ഭണ്ഢാരിയാണ്. മാതാ-പിതാക്കള് നിങ്ങള് കുട്ടികളുടെ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. തുടക്കത്തില് ആരെല്ലാം വന്നുവോ അവര് പെട്ടെന്ന് സറണ്ടറായി. തന്റെ പക്കല് ഒന്നും വച്ചില്ല. സറണ്ടറായാല് പിന്നീട് ധനത്തില് നിന്ന് അനുവാദമില്ലാതെ ധനം മുതലായതൊന്നും ആര്ക്കും കൊടുക്കാന് കഴിയുകയില്ല. പുരാണങ്ങളില് ഹരിശ്ചന്ദ്രന്റെ കഥ കാണിച്ചിട്ടുണ്ടല്ലോ. വാസ്തവത്തില് അങ്ങിനെ ഒരു സംഭവമൊന്നുമില്ല. ഭാരതം തികച്ചും പവിത്രമായിരുന്നു. ഭാരതവാസികളെപ്പോലെ സുഖികളും പവിത്രമായവരും വേറെ ആരുമില്ല. ഭാരതം ഏറ്റവും വലിയ തീര്ത്ഥസ്ഥാനമാണ് ഇവിടെ പതിത-പാവനനായ ബാബ വന്ന് മുഴുവന് സൃഷ്ടിയേയും, തത്വങ്ങളേയും പാവനമാക്കി മാറ്റുന്നു.

ഇപ്പോള് തത്വങ്ങളെല്ലാം നിങ്ങളുടെ ശത്രുക്കളാണ്. ഭൂമികുലുക്കങ്ങളുണ്ടാകും, കൊടുങ്കാറ്റുകളുണ്ടാകും, കാരണം തമോപ്രാധാനമാണ്. പ്രകൃതിക്ഷോഭങ്ങള് വരും, വളരെ ദുഃഖം നല്കും. സമയത്ത് എല്ലാം ദുഃഖത്തിന്റെ സാധനങ്ങളാണ്. സത്യയുഗത്തില് എല്ലാം സുഖത്തിന്റെ സാധനങ്ങളായിരിക്കും. അവിടെ കൊടുങ്കാറ്റോ ചൂടുകാറ്റോ ഉണ്ടാകുകയില്ല. നിങ്ങളില് വളരെ കുറച്ചുപേര് മാത്രമേ ഇത് മനസ്സിലാക്കുന്നുള്ളൂ. ഇന്ന് ഉണ്ട്, നാളെ ഇല്ല, അര്ത്ഥം ഒന്നും മനസ്സിലായിട്ടില്ല. ഇവിടെ വരുന്നു, എല്ലാവരും ഇവിടെ വന്നുകൊണ്ടേയിരിക്കുമോ. ഇവിടെ നിന്ന് പോയി 10 ദിവസം കഴിഞ്ഞാല് വാര്ത്ത വരും ഇന്ന ആളെ മായ വിഴുങ്ങി. അങ്ങിനെ നടന്നുകൊണ്ടേയിരിക്കുന്നു. ചെറിയ പുഷ്പമാണ്, വലിയ പുഷ്പമായാല് മാത്രമേ അതില് ഫലമുണ്ടാകുകയുള്ളൂ. ഫലം വന്നാലെ മറ്റുള്ളവരെ തനിക്കു സമാനമാക്കാനുള്ള ശക്തിയുണ്ടാകൂ. അവരുടെ ഫലം ഉണ്ടായിക്കൊണ്ടേയിരിക്കും. ബാബയുടേതായി മാറിയെങ്കില് പ്രജകളേയും ഉണ്ടാക്കണം. അധികാരികളേയും ഉണ്ടാക്കണം. വഴികാട്ടിയായി ബാബയുടെ പക്കല് വന്നു, ഞാന് എത്തിക്കഴിഞ്ഞു അങ്ങിനെയല്ല, ലക്ഷ്യം വളരെ ഉയര്ന്നതാണ്. പറയുന്നു, മായയുടെ കൊടുങ്കാറ്റുകള് വരുന്നു. എന്താ, നിങ്ങള് ബാബയുടെ കുട്ടികളല്ലേ, കൊടുങ്കാറ്റുകള് വരും. പറയുന്നു, ബാബാ, ഞാന് അങ്ങയുടെതായിരുന്നു, അങ്ങയില് നിന്ന് സമ്പത്തെടുത്തിരുന്നു, പിന്നീട് പുനര്ജ്ജന്മമെടുത്തെടുത്ത് 84 ജന്മം കഴിഞ്ഞ് വീണ്ടും അങ്ങയുടേതായിരിക്കുകയാണ്. ഞാന് അങ്ങയില് നിന്ന് തീര്ച്ചയായും സമ്പത്തെടുക്കും. എങ്കില് അങ്ങിനെയുള്ള ബാബയെ എത്ര ഓര്മ്മിക്കണം, മാത്രമല്ല മറ്റുള്ളവരെ തനിക്ക് സമാനമാക്കി ഫലവും നല്കേണ്ടതായിട്ടുണ്ട്. അല്ലെങ്കില് എങ്ങിനെ അധികാരിയായി മാറാന് കഴിയും. പ്രജകളും വേണം, അധികാരികളും വേണം, അപ്പോള് സിംഹാസനത്തിലിരിക്കാം. ബാബയുടെ പക്കല് വളരെ പേര് വരുന്നുണ്ട്, പിന്നീട് വിട്ടുപോകുന്നു. ബുദ്ധിയുടെ യോഗം മുറിഞ്ഞാല് കളി അവസാനിച്ചു.

ചില കുട്ടികള് വന്ന് ബാബയോട് ചോദിക്കാറുണ്ട് - ബാബാ, അവസ്ഥയെ എങ്ങിനെ സ്ഥിരതയുള്ളതാക്കി മാറ്റാം? ഒരു കൊടുങ്കാറ്റും വരാത്തതാക്കി മാറ്റാം? അവര്ക്ക് വഴി പറഞ്ഞുകൊടുത്തുകൊണ്ടേയിരിക്കുകയാണ്, കുട്ടികളേ ബാബയെ ഓര്മ്മിക്കൂ. കൊടുങ്കാറ്റുകള് വരും. മല്ലയുദ്ധത്തില് എപ്പോഴെങ്കിലും ഇങ്ങിനെ കണ്ടിട്ടുണ്ടോ, അതായത് ഒരാള് മാത്രം അടി വാങ്ങിക്കൊണ്ടേയിരിക്കും. തീര്ച്ചയായും രണ്ടുപേര്ക്കും ധൈര്യമുണ്ടാകും. ഒരാള് ഒന്നടിച്ചാല് മറ്റേ ആള് പത്തടിക്കും. ഇതും മല്ലയുദ്ധമാണ്. ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കുകയാണെങ്കില് മായ ഓടിപ്പോകും. എന്നാല് ഇത് പെട്ടെന്നൊന്നും ആകുകയില്ല. മായയുമായി ഗുസ്തി ചെയ്യുകതന്നെ വേണം. ഇങ്ങിനെ ഒരിക്കലും കരുതേണ്ട മായ അടിക്കുകയില്ല. ആരുതന്നെയായാലും വലിയ മല്ലയുദ്ധമാണ്. വളരെപേര് പേടിച്ചുപോകുന്നു. മായ മൂക്കിനു പിടിക്കുന്നു. ഇത് മല്ലയുദ്ധമല്ലേ. ബുദ്ധിയോഗം വെക്കുന്നതില് മായ വളരെ വിഘ്നങ്ങള് കൊണ്ടുവരും. പരിശ്രമം മുഴുവന് യോഗത്തിലാണ്. ബാബ പറയാറുണ്ട്, ജ്ഞാനി ആത്മാക്കള് എനിക്ക് പ്രിയപ്പെട്ടവരാണ്. എന്നാല് ഇങ്ങിനെയുമല്ല കേവലം ജ്ഞാനം നല്കുന്നവര് എനിക്ക് പ്രിയമാണ്. ആദ്യം പൂര്ണ്ണമായും യോഗം വേണം. ബാബയെ ഓര്മ്മിക്കണം. മായയുടെ വിഘ്നങ്ങളെ കണ്ട് പേടിച്ചുപോകരുത്. വിശ്വത്തിന്റെ അധികാരിയാകുകയാണ്. 16108-ന്റെ മാല വളരെ വലുതാണ്. അവസാനമേ ഇത് പൂര്ത്തിയാകുകയുള്ളൂ. ത്രേതായുഗം അവസാനമാകമ്പോഴേക്കും ഇത്രയും രാജകുമാരന്മാരും രാജകുമാരിമാരുമുണ്ടായിരിക്കും. ചില അടയാളങ്ങളെല്ലാമുണ്ടല്ലോ. 8-ന്റേയും അടയാളമുണ്ട്, 108-ന്റേയും അടയാളമുണ്ട്. ഇത് വളരെ ശരിയാണ്. ത്രേതായുഗം അവാനമാകുമ്പോഴേയ്ക്കും ഇത്രയും രാജകുമാരന്മാരും രാജകുമാരിമാരും ഉണ്ടായിരിക്കും. തുടക്കത്തിലുണ്ടാകുകയില്ല. തുടക്കത്തില് കുറച്ചേയുണ്ടാകൂ, പിന്നീട് വൃദ്ധി പ്രാപിക്കും. ഇതെല്ലാം ഇവിടെയാണുണ്ടാകുന്നത്, വളരെയധികം അവസരമുണ്ട്. പക്ഷെ പരിശ്രമവും വളരെയുണ്ട്. പാട്ടിലും പറയുന്നുണ്ട് - ഒരിക്കലും കൈ വിടില്ല, മരിച്ചാലും. ബാബ പറയുന്നു - ഇതെല്ലാം നിങ്ങള്ക്കു വേണ്ടിയാണ്. കുട്ടികള് പറയുന്നു-ബാബാ, എന്റെതെല്ലാം അങ്ങയുടെയാണ്. പറയുന്നുമുണ്ടല്ലോ, ഇതെല്ലാം ഭഗവാന് നല്കിയതാണ്. ഇപ്പോള് ബാബ പറയുന്നു, ഇതെല്ലാം അവസാനിക്കാന് പോകുകയാണ്. വിനാശം നടക്കണമല്ലോ. നിങ്ങളുടെ പക്കല് എന്താണുള്ളത്? ശരീരവും വിനാശം പ്രാപിക്കും. പിന്നെ ഞാന് നിങ്ങള്ക്ക് വേറെ ശരീരം നല്കും. കേവലം മാറ്റി വാങ്ങിക്കുകയല്ലേ. അതുകൊണ്ട് ബാബ പറയുന്നു - കുട്ടികളേ, അശരീരിയായി മാറൂ. എന്നെ ഓര്മ്മിക്കൂ, എല്ലാം സമര്പ്പിക്കൂ.

ബാബ പറയുന്നു - പുരാണങ്ങളുടെ സാരം ഞാന് നിങ്ങളെ കേള്പ്പിക്കുന്നു. പുരാണങ്ങള് പഠിച്ചവര്ക്ക് ഇത് മനസ്സിലാക്കാന് കഴിയും. ബാബ പറയുന്നു - ഞാന് ബ്രഹ്മാമുഖത്തിലൂടെ നിങ്ങള്ക്ക് പറഞ്ഞു തരികയാണ്, ഞാന് കല്പം മുമ്പെയും നിങ്ങളെ രാജയോഗം പഠിപ്പിച്ച് രാജാറാണിമാരാക്കി മാറ്റിയിരുന്നു, ഇപ്പോള് വീണ്ടും ആക്കുകയാണ്. ഒരിക്കലും മനുഷ്യന്, മനുഷ്യനെ ഗീത കേള്പ്പിച്ച്, രാജയോഗം പഠിപ്പിച്ച് രാജാറാണിയാക്കിമാറ്റാന് കഴിയുകയില്ല. അങ്ങിനെയാണെങ്കില് പിന്നെ ഗീത കേള്പ്പിച്ചിട്ടെന്തു കാര്യം! ബാബ പറയുന്നു - ഞാന് സ്വയം കല്പ-കല്പം വന്ന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റുന്നു. എന്റേതായിമാറിയാലല്ലേ അധികാരിയാക്കാന് കഴിയൂ. അതുകൊണ്ട് എത്രയും നിങ്ങള് യോഗത്തിലിരിക്കുന്നുവോ അത്രയും ശുദ്ധമായി മാറിക്കൊണ്ടിരിക്കും. ബാബാ, ഇതെല്ലാം അങ്ങയുടെയാണ്, ഞാന് ട്രസ്റ്റി മാത്രമാണ്. അങ്ങയുടെ അനുവാദമില്ലാതെ ഞാന് ഒന്നും ചെയ്യുകയില്ല. എങ്ങിനെ ശരീര നിര്വ്വാഹം ചെയ്യണം, അതിനും ബാബയുടെ നിര്ദ്ദേശമെടുക്കണം. സാധാരണയായി ദരിദ്രരാണ് മുഴുവന് കണക്കുകളും തരുന്നത്. സമ്പന്നര്ക്ക് നല്കുവാന് കഴിയുകയില്ല. സറണ്ടറാകാന് കഴിയുകയില്ല. അപൂര്വ്വം പേര് മാത്രമേ ആകുന്നുള്ളൂ. ഏതുപോലെ ജനകന്റെ പേരുണ്ടല്ലോ, കുട്ടികളും മറ്റുമുണ്ട്, സ്വത്തുമുണ്ട്, എങ്ങിനെ വേര്പെടുത്താന് കഴിയും. സമ്പന്നര് എങ്ങിനെ സ്വത്ത് വീതിക്കും സറണ്ടറാകാന്. ബാബയാണെങ്കില് ദരിദ്രരുടെ നാഥന് തന്നെയാണ്. എറ്റവും ദരിദ്രര് മാതാക്കളാണ്, അതിലും അധികം ദരിദ്രര് കന്യകമാരാണ്. കന്യകമാര്ക്ക് ഒരിക്കലും സമ്പത്തിന്റെ ലഹരിയുണ്ടാകുകയില്ല. ആണ്കുട്ടിക്കാണെങ്കില് അച്ഛന്റെ സമ്പത്തിന്റെ ലഹരിയുണ്ടായിരിക്കും. അതുകൊണ്ട് അതെല്ലാം ഉപേക്ഷിച്ച് വൈകുണ്ഠത്തിന്റെ സമ്പത്തെടുക്കണം.

ദാനം സദാ ദരിദ്രര്ക്കാണ് നല്കുക. ഭാരതമാണ് ഏറ്റവും ദരിദ്ര രാജ്യം. അമേരിക്ക വളരെ സമ്പന്ന രാജ്യമാണ്. അവര്ക്ക് സമ്പത്ത് കൊടുക്കുന്നുണ്ടോ? ഭാരതം ഏറ്റവും സമ്പന്നമായിരുന്നു വേറെ ധര്മ്മങ്ങളൊന്നുമുണ്ടായിരിന്നില്ല. കേവലം ഭാരതവാസികള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ഭാഷയായിരുന്നു, ഗോഡ് ഈസ് വണ്. ഞാന് ഒരു ഗവണ്മെന്റ്, ഒരു മതം, ഒരു ഭാഷയുടെ സ്ഥാപന ചെയ്യുകയാണ്. ഒരു ആള്മൈറ്റി(സര്വ്വശക്തമായ) ഗവണ്മെന്റിന്റെ സ്ഥാപനചെയ്യുന്നു. ഒന്നില് നിന്ന് പിന്നീട് രണ്ടും മൂന്നുമെല്ലാമാകും. ഇപ്പോള് എത്ര ധര്മ്മങ്ങളാണുള്ളത്, വീണ്ടും തീര്ച്ചയായും ഒരു ധര്മ്മമാകുക തന്നെ വേണം. അയ്യായിരം വര്ഷത്തിന്റെ കാര്യമാണ്. മനുഷ്യര് കരുതുകയാണ് ഇന്നയാള് മരിച്ച് സ്വര്ഗ്ഗവാസിയായി, മുകളില് പോയി. ദില്വാഡാ ക്ഷേത്രത്തിലും സ്വര്ഗ്ഗം മുകളിലാണ് കാണിച്ചിട്ടുള്ളത്. അതുകൊണ്ട് മനുഷ്യര് ആശയക്കുഴപ്പത്തിലാണ്. വാസ്തവത്തില് മുകളില് ഒരു സ്വര്ഗ്ഗമൊന്നുമില്ല. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് ബാബയുടെ അടുക്കല് പോകണം, പിന്നീട് ഇവിടെ വന്ന് രാജ്യം ഭരിക്കണം. ജ്ഞാനം ബുദ്ധിയിലിരിക്കേണ്ടതാണ്, മറ്റുള്ളവര്ക്ക് പറഞ്ഞുകൊടുക്കാനും കഴിയണം. പാകപ്പെടാത്തവരെ മായ അങ്ങിനെത്തന്നെ വിഴുങ്ങും. ബാബയുടെ പക്കല് വാര്ത്തകള് വരാറുണ്ട് - ഇന്ന ആള് ഒരമ്പ് തൊടുത്തു, അത്രമാത്രം ഞാന് ബാബയുടേതായി മാറി. പുരാണങ്ങളിലും എഴുതിയിട്ടുണ്ട് കുമാരിമാരെക്കൊണ്ട് ബാണം എയ്യിച്ചു. ഇതിനെ ജ്ഞാന ബാണമെന്നാണ് പറയപ്പെടുന്നത്. കേവലം ബാബയുടെ ഓര്മ്മ കൊടുക്കണം. അല്ലാതെ സ്ഥൂല ബാണങ്ങളുടെ കാര്യമൊന്നുമല്ല. ഒന്നും തന്നെ അറിയില്ല. മനുഷ്യര്ക്ക് എന്താണോ തോന്നിയത്, അത് എഴുതിവെച്ചു. വളരെയധികം തെറ്റുകളുണ്ട്. മായാജാലക്കാരും ഒരുപാടുണ്ട്. സത്യം പുറത്തുവരുമ്പോള്, അസത്യം നേരിടാന് വരുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം, ശിവബാബ നിരാകാരനാണ്, ബ്രഹ്മാവ് സാകാരിയാണ്. അല്ലാതെ നാഭിയില് നിന്ന് പിറന്നു, അങ്ങെനെയുള്ള കാര്യങ്ങളൊന്നുമില്ല. അസത്യം കാരണം, മനുഷ്യര്ക്ക് സത്യം മനസ്സിലാക്കാന് കഴിയുന്നില്ല. ഇന്നത്തെ കാലത്ത് ഒന്നാം തരം ഡുപ്ലിക്കേറ്റ് ആഭരണങ്ങളും ലഭ്യമാണ്, ഒറിജിനലിനേയും വെല്ലുന്നതരത്തിലുള്ളവയാണ്. നിങ്ങള് ആര്ക്കെങ്കിലും സത്യം കേള്പ്പിക്കുമ്പോള് അവര്ക്ക് എരിവ് പോലെയാണ്. എന്താ, അതി സ്നേഹിയായ ബാബയില് നിന്ന് സമ്പത്തെടുക്കണമല്ലോ. അദ്ദേഹമെങ്ങിനെ സര്വ്വവ്യാപിയാകും? സര്വ്വവ്യാപി എന്നുള്ളതിന് ഒരര്ത്ഥവും വരുന്നില്ല. ഗോഡ് ഫാദര് സ്വര്ഗ്ഗം രചിക്കുകയാണെങ്കില് നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരികളാകണം. പിന്നെ എങ്ങിനെ ഇത്രയും ദരിദ്രരായി മാറി. നാം ബാബയുടെ കുട്ടികളാണെങ്കില് എന്തുകൊണ്ട് നാം സ്വര്ഗ്ഗത്തിന്റെ അധികാരികളല്ല! എങ്ങിനെ നരകത്തിന്റെ അധികാരിയായി? ഈശ്വരനാണെങ്കില്പുതിയ ലോകത്തിന്റെ രചയിതാവാണ്. അല്ലാതെ അവര് പഴയലോകമല്ല രചിക്കുന്നത്. അച്ഛന് പഴയ വീട് ഉണ്ടാക്കുമോ? നിങ്ങള് ഇങ്ങിനെയുള്ള ചിന്തനങ്ങള് ചെയ്യണം. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) മായയുടെ വിഘ്നങ്ങളെ കണ്ട് പേടിക്കരുത്. ബാബയുടെ ഓര്മ്മയിലൂടെ സര്വ്വ വിഘ്നങ്ങളേയും അകറ്റണം.

2) ബുദ്ധികൊണ്ട് എല്ലാം സമര്പ്പിച്ച് അശരീരിയായി മാറി ബാബയെ ഓര്മ്മിക്കണം. ജ്ഞാനിതൂ ആത്മാവാകുന്നതിനെടൊപ്പം തന്നെ തീര്ച്ചയായും യോഗിയുമായി മാറണം.

വരദാനം :-

എന്റേതെന്ന സ്മൃതിയിലൂടെ സ്നേഹത്തിന്റെയും ദയയുടെയും ദൃഷ്ടി പ്രാപ്തമാക്കുന്ന സമര്ത്ഥതാ സമ്പന്നരായി ഭവിക്കൂ

ഏത് കുട്ടികളാണോ ബാബയെ തിരിച്ചറിഞ്ഞ് ഒരു പ്രാവശ്യമെങ്കിലും ഹൃദയം കൊണ്ട് എന്റെ ബാബാ എന്ന് പറയുന്നത് അപ്പോള് തിരിച്ച് ദയയുടെ സാഗരനായ ബാപ്ദാദ ഇങ്ങനെയുള്ള കുട്ടികളെ കോടി മടങ്ങ് ആത്മീയ സ്നേഹത്തോടെ നോക്കുന്നു. ദയയുടെയും സ്നേഹത്തിന്റെയും ദൃഷ്ടി സദാ അവരെ മുന്നോട്ട് നയിക്കുന്നു. എന്റേതെന്ന ആത്മീയ സ്മൃതി ഇങ്ങനെയുള്ള കുട്ടികള്ക്ക് സമര്ത്ഥത നിറക്കുന്നതിന്റെ ആശീര്വ്വാദമായി തീരുന്നു. ബാപ്ദാദയ്ക്ക് വായിലൂടെ ആശീര്വ്വാദം നല്കേണ്ടതിന്റെ ആവശ്യകതയില്ല എന്നാല് സൂക്ഷ്മ സ്നേഹത്തിന്റെ സങ്കല്പത്തിലൂടെ ഓരോ കുട്ടിയുടെയും പാലന നടന്നുകൊണ്ടിരിക്കുന്നു.

സ്ലോഗന് :-

ആരാണോ ബാബയുടെ സ്നേഹിയായിട്ടുള്ളത്, അവര് മറ്റ് വ്യക്തിയുടെയോ വൈഭവത്തിന്റേയോ സ്നേഹിയായി മാറുകയില്ല.

 Download PDF

 

Post a Comment

0 Comments