Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala
20-09-2022 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
<
Listen to the Murli audio file
മധുരമായ കുട്ടികളേ,
ബാബക്കു സമാനം
പതീതരെ പാവനമാക്കുന്നതിന്റെ
പ്രയത്നം ചെയ്യൂ.
ഈ സമയം
വളരെ അമൂല്യമാണ്,
അതുകൊണ്ട് വ്യര്ത്ഥസംസാരങ്ങളില്
തന്റെ സമയം
നഷ്ടപ്പെടുത്തരുത്.
ചോദ്യം :-
ബാബക്ക് കുട്ടികളുടെ
ഏതൊരു കാര്യത്തിലാണ്
വളരെ ദയ തോന്നുന്നത് ?
ഉത്തരം :-
പല കുട്ടികളും പരസ്പരം ആവശ്യമില്ലാത്ത കാര്യങ്ങള് പറഞ്ഞ് തന്റെ സമയം നഷ്ടപ്പെടുത്തുകയാണ്. നടക്കാനും കറങ്ങാനും പോകുന്ന സമയത്ത് ബാബയെ ഓര്മ്മിക്കുന്നതിനു പകരം വ്യര്ത്ഥചിന്തകളില് പോകുന്നു. ഇങ്ങനെയുള്ള കുട്ടികളില് ബാബക്ക് വളരെ ദയ തോന്നുകയാണ്.
ബാബ പറയുന്നു- മധുരമായ കുട്ടികളേ, ഇപ്പോള് തന്റെ ജീവിതം പരിവര്ത്തനപ്പെടുത്തൂ. വെറുതെ സമയം വ്യര്ത്ഥമാക്കിക്കളയരുത്. തമോപ്രധാനത്തില്
നിന്ന് സതോപ്രധാനമായി
മാറുന്നതിന് സത്യമായ ഹൃദയത്തോടെ ബാബയെ യുക്തിയുക്തം
ഓര്മ്മിക്കൂ. നിസ്സഹായതയോടെ
ഓര്മ്മിക്കരുത്.
ഭഗവാനുവാചാ. കുട്ടികളും മനസിലാക്കിയിട്ടുണ്ടാവും-തീര്ച്ചയായും ഭഗവാന് നമ്മളെ പഠിപ്പിക്കുകയാണ്. നമ്മള് വളരെ പഴയ വിദ്യാര്ത്ഥികളാണ്. ഒരേയൊരു ടീച്ചറുടെ അടുത്ത് ആരും പഠിക്കാറില്ല. 12 മാസം പഠിച്ചു കഴിഞ്ഞാല് പിന്നെ വേറെ ടീച്ചറാകും. എന്നാല് ഇവിടെ മുഖ്യമായ ടീച്ചര് ഒരിക്കലും മാറുന്നില്ല. ഇവിടെ കുട്ടികളും വളരെയധികം ഉണ്ട്-രാജയോഗം പഠിപ്പിക്കുന്നതിനു വേണ്ടി. ഒരാളെ കൊണ്ടു മാത്രം കാര്യങ്ങളെല്ലാം ചെയ്യാന് പറ്റില്ല. പാവനമാക്കി മാറ്റുന്നതിനു വേണ്ടി എത്രയാണ് വിളിക്കുന്നത്. ഒരാളെത്തന്നെയാണ് വിളിക്കുന്നത്. പാവനമാക്കി മാറ്റാന് ഒരു ടീച്ചര്ക്കേ കഴിയൂ. പതീതപാവനനെ ആരാണോ വിളിക്കുന്നത്-അവര്ക്ക് ഒന്നും മനസിലാകുന്നില്ല, ഇത് അത്ഭുതം തന്നെ. ദ്രൗപദിയും വിളിച്ചിരുന്നു-എന്നെ ഇവര് നഗ്നമാക്കുന്നു, രക്ഷിക്കൂ. അര കല്പം നിങ്ങള് വിളിച്ചുവന്നു. പറയൂ നിങ്ങള് തന്നെയല്ലേ വിളിച്ചുവന്നത്? ദ്രൗപദിയുടെ ഉദാഹരണമാണ് കാണിച്ചത്, എന്നാല് മുഴുവന് ലോകവും പതീതമാണ്. പതീതവും പാവനവും-ഇതില് രാത്രിയും പകലും എന്ന വ്യത്യാസമുണ്ട്. പതീതന് കല്ലുബുദ്ധിയാണ്. ബാബ വന്ന് എല്ലാ വികാരങ്ങളോടും വെറുപ്പ് തോന്നിപ്പിക്കുകയാണ്. ആത്മാവ് മനസിലാക്കുന്നുണ്ട്-ആത്മാവായ എന്റെ ഈ ശരീരം പതീതമാണെന്ന്, ഇതിന് ക്ലാവ് പിടിച്ചിരിക്കുകയാണ്. ആര്ക്കാണോ പാവനമായ ഫസ്ററ് ക്ലാസ് ശരീരമുള്ളത്, അവര് മുഴുവന് വിശ്വത്തിലും രാജ്യം ഭരിച്ചിരുന്നു. അവരെയാണ് പറയുന്നത് പവിഴബുദ്ധി. പവിഴബുദ്ധിയെയും കല്ലുബുദ്ധിയെയും കുറിച്ച് പാടപ്പെട്ടിട്ടുള്ളത് ഭാരതത്തില് തന്നെയാണ്. അതുകൊണ്ട് കുട്ടികള്ക്ക് ചിന്തയുണ്ടായിരിക്കണം-ഈ പതീതഭാരതത്തെ എങ്ങനെ പാവനമാക്കി മാറ്റാം. എന്നാല് നമ്പര്വാര് സേവനതല്പരരായവര്ക്കേ ഈ ചിന്തയൊക്കെ വരാറുള്ളൂ, പതീതരെ പാവനമാക്കി മാറ്റുന്നതിന്റെ പുരുഷാര്ത്ഥവും ചെയ്യാറുള്ളൂ. ബാബയുടെ ആദ്യത്തെ ഉത്തരവാദിത്വം തന്നെ ഇതാണ്. ബാബ വരുന്നതു തന്നെ തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാക്കി മാറ്റുന്നതിനുവേണ്ടിയാണ്. അതുകൊണ്ട് എത്രത്തോളം ബാബക്കു ചിന്തയുണ്ട് അത്രയും കുട്ടികള്ക്കും ഉണ്ടായിരിക്കണം. ബാബ പറയുകയാണ്-ഞാന് നിങ്ങളെ എന്നെക്കാള് ഉയര്ന്നവരാക്കുകയാണ്. നിങ്ങള്ക്ക് ചിന്തയും ജാസ്തി ഉണ്ടായിരിക്കണം. എന്നെക്കാള് കൂടുതല് സേവനം നിങ്ങള് കുട്ടികളല്ലേ ചെയ്യുന്നത്. ബാബക്ക് മൂന്നും നാലും മണിക്കൂറുകള് ഇരുന്ന് മനസിലാക്കിക്കൊടുക്കാന് പറ്റുമോ? പ്രദര്ശനിയിലൊക്കെ കുട്ടികളല്ലേ പറഞ്ഞുകൊടുക്കുന്നത്! ബാബ കുട്ടികളുടെ മഹിമ പാടുകയാണ്. എന്നാല് ആ സന്തോഷം, യോഗം കുറവാണ് കാണപ്പെടുന്നത്. അതുകൊണ്ട് ഇദ്ദേഹത്തിലൂടെ പഠിപ്പിക്കുന്ന പരിധിയില്ലാത്ത ബാബയുടെ ഏറ്റവും അടുത്തുള്ളത് ഇദ്ദേഹമാണ്. ഇത്രയും വളരെ അടുത്ത് ബാബയും ദാദയും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? മുഖ്യമായത് ആത്മാവാണ്. ആത്മാവ് വിട്ടുപോയാല് ശരീരം പിന്നെ ഒരു കാര്യത്തിനും കൊള്ളില്ല. മനുഷ്യന്റെ ശരീരത്തിന് ഒരു വിലയുമില്ല. ഒന്നിനും ഉപയോഗിക്കാന് പറ്റില്ല. ഒരുപിടി ചാരമായി മാറുന്നു. മൃഗങ്ങളുടേതാണെങ്കില് എല്ലുകള് ഉപയോഗത്തില് വരും. തോലും ഉപയോഗിക്കാം. മനുഷ്യരുടേത് ഒന്നിനും പറ്റില്ല. എല്ലുകള്വെള്ളത്തിലിട്ട് കളയുന്നു. അതിന്റെ അടയാളം പോലുമുണ്ടാവില്ല. മൃഗങ്ങളുടെ ശേഷിപ്പ് കാടുകളിലൊക്കെ കിടക്കുന്നുണ്ടാവും. മനുഷ്യന്റെത് സത്യയുഗം മുതല് ത്രേതായുഗത്തിന്റെ അന്തിമം വരെ മൂല്യമുള്ളതാണ്. ദേവതകളായിരുന്ന സമയത്ത് പൂജയ്ക്ക് യോഗ്യരായിരുന്നു. പിന്നീട് ഒരുപൈസക്കും കൊള്ളരുതാത്തവരായി. അതുകൊണ്ടാണ് പറയുന്നത് കല്ലുബുദ്ധി. പൈസയുടെയും മറ്റും ചിന്ത ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവിടെയാണെങ്കില് തികച്ചും നിശ്ചിന്തമാണ്. അതുകൊണ്ട് ബാബ പറയുകയാണ് നിങ്ങളുടെ ശരീരം വളരെ വില പിടിച്ചതാണ്. ഈ സമയവും വില പിടിച്ചതാണ്. ഇതിനെ വെറുതെ പാഴാക്കിക്കളയരുത്. തന്റെ ആത്മാവിനെ ഓര്മ്മയുടെ ബലത്തിലൂടെ സതോപ്രധാനമാക്കി മാറ്റണം. പാവനമായി മാറാന് വേറൊരു ഉപായവുമില്ല. ഒരേയൊരു ശാസ്ത്രത്തില് മാത്രമേ ഭഗവാനുവാച എന്ന വാക്കുള്ളൂ. ഇതിനെയാണ് ശ്രീമദ് ഭഗവദ്ഗീത എന്ന് പറയുന്നത്. അതുകൊണ്ട് ബാബ പറയുന്നു-വരൂ, നിര്ധനരായ മക്കളേ നിങ്ങളെ കിരീടധാരികളാക്കി മാറ്റാം. നിങ്ങളും മനസിലാക്കുന്നുണ്ട്, നമ്മള് ശരിക്കും നിര്ധനരാണ്. ഇനി എത്ര തന്നെ ധനവാനായിക്കൊള്ളട്ടെ, കോടിപതിയായിക്കോട്ടെ അവരുടെ ഫോട്ടോയും പേരുമൊക്കെ കൊടുക്കാറുണ്ടല്ലോ. നിങ്ങള് കുട്ടികളിലും നമ്പര്വാര് ധനവാന്മാരാണ്. നിങ്ങള് പറയും നമ്മള് സ്ഥിരമായി സത്യമായ ധനവാന്മാരാണ്. ഈ ധനമാണ് കൂടെ വരുന്നത്. നിങ്ങളുടെ മുന്നില് ധനം ഒന്നുമല്ല. കോടിപതി എന്ന പേരുണ്ട്. സത്ഗുരുവായ ബാബയും നിങ്ങളുടെ പേര് കോടാനുകോടിപതി അവിനാശി എന്നു വെച്ചിരിക്കുന്നു. നിങ്ങള് സ്വര്ഗത്തിന്റെ കോടിപതിയാണ്. അവര് നരകത്തിന്റെ കോടിപതിയാണ്. നരകവും സ്വര്ഗവും നിങ്ങള് മനസിലാക്കുന്നു. അവര് കല്ലുബുദ്ധികള് ഒട്ടും തന്നെ മനസിലാക്കുന്നില്ല. മുന്നോട്ടുപോകും തോറും നിങ്ങളുടെ അടുത്തേക്കു വരും, എപ്പോഴാണോ വിനാശം കാണുന്നത് അപ്പോള് മനസിലാക്കും ഇപ്പോള് പഴയ ലോകത്തിന്റെ വിനാശമുണ്ടാകും. പിന്നീട് പറയും, ഈ ബ്രഹ്മാകുമാര് ബ്രഹ്മാകുമാരിമാര് സത്യമാണ് പറഞ്ഞിരുന്നത്. ശരി, ഇനി ഇപ്പോള് എന്തു ചെയ്യാം? ഒന്നും ചെയ്യാന് പറ്റില്ല. പൈസ മുതലായവയെല്ലാം വെള്ളത്തില് മുങ്ങി എല്ലാം അവസാനിക്കും. ബോംബുകള് മുതലായവ വീഴുമ്പോള് കെട്ടിടങ്ങള് മുതലായവയെല്ലാം നശിച്ചുപോകും. ശരീരവും നശിക്കും. ഇതെല്ലാം നിങ്ങള് കാണും. വലിയ ഭയാനകമായ കാഴ്ചകള് വരാന് പോകുന്നു. ആ സമയത്ത് ജ്ഞാനത്തില് വരാനും സാധിക്കില്ല. ഇപ്പോള് ഭഗവാന് ഇരുന്ന് ഇതെല്ലാം മനസിലാക്കിത്തരികയാണ്. കുട്ടികള്ക്കറിയാം -നമ്മള് വന്നിരിക്കുകയാണ് ഭഗവാനില് നിന്നു പഠിക്കുന്നതിനു വേണ്ടി. നിങ്ങള് എത്ര ഭാഗ്യശാലികളാണ്. ഇത് എല്ലാവര്ക്കും നിശ്ചയമില്ല. നിശ്ചയമുണ്ടെങ്കില് എന്തുകൊണ്ട് ഭഗവാനില് നിന്ന് പഠിക്കുന്നില്ല. രാത്രിയും പകലും വിളക്കുകള് കത്തിച്ച്, ഭക്ഷണം പോലും കഴിക്കാതെ പഠിപ്പില് മാത്രം മുഴുകും. ആഹാ ഇത് 21 ജന്മത്തെ സമ്പാദ്യമാണ്. വളരെ നല്ല രീതിയില് പഠിക്കാന് തുടങ്ങും.
ബാബക്ക് വളരെ ദയ തോന്നുന്നുണ്ട്. ബാബ മനസിലാക്കുന്നു-കുട്ടികള് നടക്കാനും കറങ്ങാനും പോകുന്നുണ്ട്, ഒരാളും ബാബയുടെ ഓര്മയില് ഇരിക്കുന്നില്ല. വ്യര്ത്ഥങ്ങള് പറഞ്ഞുകൊണ്ടിരിക്കുന്നു. കുട്ടികള്ക്ക് വളരെ ശ്രദ്ധ വേണം. ഇപ്പോള് സമയം വളരെ കുറച്ചേ ഉള്ളൂ. ഭാരതം എത്ര വലിയതാണ്. സേവനം വളരെയുണ്ട്. ആദ്യം തന്റെ ജീവിതം പരിവര്ത്തനപ്പെടൂത്തൂ. ബാബ അനേകപ്രാവശ്യം പറയുന്നുണ്ട്-കുട്ടികളെ വ്യര്ത്ഥകാര്യങ്ങള് പറയരുത്.. ഈ കാര്യങ്ങളെല്ലാം ഉപേക്ഷിക്കൂ. തന്റെ ജീവിതം നല്ലതാക്കൂ. എല്ലാവര്ക്കും പരസ്പരം അടിച്ചുമരിക്കുകതന്നെ വേണം. ഡ്രാമയുടെ ഭാവിതന്നെ അങ്ങനെയാണ്. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറാന് സമയമെടുക്കുമല്ലോ. സ്വയം മനസിനോടു ചോദിക്കൂ-ഞാന് എത്ര സമയം ഓര്മയില് ഇരിക്കുന്നുണ്ട്? സത്യമായ മനസുകൊണ്ട് വളരെ സ്നേഹത്തോടുകൂടി യുക്തിയുക്തമായ ഓര്മ്മ അഞ്ചു മിനിറ്റുപോലും വളരെ ബുദ്ധിമുട്ടിയിട്ടാണ് പലരും ചെയ്യുന്നത്. വളരെ സ്നേഹത്തോടുകൂടി ഓര്മിക്കണം. സ്നേഹമില്ലാതെ ആരെയെങ്കിലും ഓര്മിക്കുമോ? വളരെ പേരുണ്ട്-വിഷമിക്കുന്ന സമയത്ത് ഭഗവാനെ ഓര്മ്മിക്കും. സ്നേഹത്തോടുകൂടി ഓര്മ്മിക്കാനറിയുന്നില്ല. സത്യമായ ഹൃദയത്തിലാണ് ഭഗവാന് ഇരിക്കുന്നത്. നോക്കൂ-ബാബ ഒരേയൊരു ശബ്ദമാണ് പറയുന്നത്, ഭമന്മനാഭവ -അര്ത്ഥം ഓര്മിക്കുകയാണെങ്കില് നിങ്ങളുടെ എല്ലാ പാപങ്ങളും നശിക്കും. ഞാന് തന്നെയാണ് നിങ്ങളുടെ കൂട്ടുകാരന്. ബാക്കി എല്ലാവരും ശത്രുക്കളാണ്. നിങ്ങള് പരസ്പരം ശത്രുക്കളാണ്. വളരെയധികം അങ്ങോട്ടുമിങ്ങോട്ടും വഴക്കടിക്കുകയാണെങ്കില് എങ്ങനെ കൂട്ടുകാരനാകും? ബാബ പറയുന്നു അഥവാ ആത്മസഹോദരസഹോദരന്മാരെന്നു മനസിലാക്കുകയാണെങ്കില് എല്ലാ ശത്രുതയും ഇല്ലാതാവും. മൂക്കില്ല, ചെവിയില്ല, വായില്ലാ എങ്കില് ...ആരോടാണ് ശത്രുത വെക്കുക. ശരീരത്തെ നോക്കുകയേ ചെയ്യരുത്. നിങ്ങളും ആത്മാവ് അവരും ആത്മാവ് എങ്കില് ശത്രുത ഇല്ലാതാവുന്നു. വളരെയധികം പരിശ്രമമുണ്ട്. പരിശ്രമമില്ലാതെ എന്തെങ്കിലും ലഭിക്കുമോ? ആ പഠിത്തത്തിലും എത്ര പരിശ്രമിക്കുന്നു. സഹജവുമാണ്. ബാബ പറയുന്നു-സ്മരിച്ചു സ്മരിച്ച് സുഖം എടുക്കൂ-ഇതുമറിയാം. ഭക്തിമാര്ഗത്തില് സ്മരിച്ചുസ്മരിച്ച് ദു8ഖം മാത്രമാണ് ലഭിച്ചത്. ആരെയാണോ സ്മരിക്കുന്നത്- അവരുടെ ജീവചരിത്രത്തെക്കുറിച്ച് അറിയുന്നില്ല. എത്ര പേരെയാണ് സ്മരിക്കുന്നത്-ഹനുമാനെ സ്മരിക്കുന്നു, ഗണേശനെ സ്മരിക്കുന്നു. ഒന്ന് -സ്മരിച്ചുസ്മരിച്ച് സുഖം എടുക്കുന്നു, മറ്റൊന്ന് സ്മരിച്ചുസ്മരിച്ച് ദു8ഖമെടുക്കുന്നു. എന്തുകൊണ്ടെന്നാല് ഭക്തി രാത്രിയാണ്. ശിവബാബക്ക് രാത്രിയൊന്നുമുണ്ടാവില്ലല്ലോ. ഇരുട്ടിലാണ് എല്ലാ കഷ്ടപ്പാടുകളുമുണ്ടാവുന്നത്. ആദ്യമായി ഈ ബ്രഹ്മാവാണ് കഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ കൂടെ നിങ്ങള് ബ്രാഹ്മണരും കൂട്ടുകാരായിട്ടുണ്ട്. ബ്രാഹ്മണരുടെ മുഴുവന് കുലമുണ്ട്. ആരാണോ ബ്രാഹ്മണരായി മാറുന്നത് അവര് വന്ന് സുഖം അനുഭവിക്കുന്നു-ഓര്മിക്കുന്നതിലൂടെ. നിങ്ങള് എല്ലാവരോടും പറയുന്നുമുണ്ട് ശിവബാബയെ ഓര്മ്മിക്കൂ-എങ്കില് പാപം ഇല്ലാതാവും. നിങ്ങള് ഒരു പിതാവിനെ ഓര്മ്മിക്കുന്നു-മനുഷ്യര് അനേകരെ സ്മരിക്കുന്നു. അതുകൊണ്ട് പാപാത്മാവായി മാറുന്നു. ഏണിപ്പടി ഇറങ്ങിയിറങ്ങി വരുന്നു. ഇപ്പോള് നിങ്ങള് ഒരു ബാബയെ ഓര്മിക്കൂ, അര്ത്ഥസഹിതം.
ബാബ പറയുന്നു-ഞാന് വന്നിരിക്കുന്നതുതന്നെ സമ്പത്തു തരാന് വേണ്ടിയാണ്, പാവനമാക്കിമാറ്റാന് വേണ്ടിയാണ്. ശിവബാബ പതീതപാവനനാണ്. ഇത് ആര്ക്കും തന്നെ അറിയില്ല. ആരെങ്കിലും വന്ന് സത്യം പറയുകയാണെങ്കിലല്ലേ എങ്ങനെയാണ് പാവനമാക്കുന്നതെന്ന്. നിങ്ങളുടെ അടുത്ത് ഇവിടെയിരുന്നിട്ടും പൂര്ണമായും ആരും മനസിലാക്കുന്നില്ല. മായ മറപ്പിക്കുന്നതിലും കുറവൊന്നുമല്ല. നിങ്ങള് സ്വയം പറയുന്നു, ബാബാ ഞങ്ങള് ഓര്മ്മിക്കുന്നുണ്ട്, മായ മറപ്പിക്കുകയാണ്. ബാബ പറയുകയാണ് കുട്ടികളെ നിങ്ങള് ബാബയെ ഓര്മ്മിക്കുന്നില്ല എങ്കില് സമ്പത്ത് എങ്ങനെയാണ് ലഭിക്കുന്നത്? ബാബയല്ലാതെ ആരെങ്കിലും സമ്പത്ത് തരുമോ? എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും സമ്പത്ത് ഓട്ടോമാറ്റിക്കായി തന്നെ ലഭിക്കും-നേരിട്ട് മനസിലാക്കി തരുന്നു- രാജധാനി സ്ഥാപിക്കപ്പെടുകയാണ്, ഇതില് സൂര്യവംശിയുമുണ്ടാകുന്നു. എത്ര മനുഷ്യരുടെ ചെവിയിലേക്ക് ഈ ശബ്ദം എത്തിക്കണം? ബാബ പറയുന്നു, കുട്ടികളേ ക്ഷേത്രങ്ങളില് പോകൂ...ഗ്രാമഗ്രാമങ്ങളില് പോയി സേവനം ചെയ്യൂ...ബാബയുടെ ഭക്തര് തന്നെയാണ് ദേവതകളുടെ ഭക്തരും. ഏതുപോലെയാണ് ക്ഷേത്രങ്ങളിലോ അഥവാ സത്സംഗങ്ങളിലോ പോയി ഇരിക്കുന്നത്-ബുദ്ധി എവിടെയെങ്കിലുമൊക്കെ അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കും, വ്യാപാരങ്ങളിലും മിത്രസംബന്ധികളിലും മറ്റും. ധാരണ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഇവിടെയും ഇങ്ങനെയാണ്-ആരാണോ ഒന്നും കേള്ക്കാത്തത്, അവര് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ബാബയെ നോക്കുന്നതേയില്ല. ഇങ്ങനെയുള്ള ബാബയെ എത്ര നല്ല രീതിയില് നോക്കണം? മുന്നില് ടീച്ചര് ഇരിക്കുന്നുണ്ട്. ബാബ പറയുന്നു, ഞാന് ഈ കര്മേന്ദ്രിയങ്ങളിലൂടെ നിങ്ങളെ പഠിപ്പിക്കുകയാണ്. ആത്മാവാണ് പഠിക്കുന്നത്. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. കണ്ണ്, ചെവി, മൂക്ക് മുതലായവയാണോ പഠിക്കുന്നത്, ആത്മാവാണ് -ലോകത്തില് ഇതാര്ക്കും തന്നെ അറിയില്ല. ദേഹാഭിമാനത്തിലാണ്. ആത്മാവില് തന്നെയാണ് എല്ലാ സംസ്കാരങ്ങളും ഉള്ളത്. ബാബ പറയുന്നു, ആത്മാവിനെ നോക്കൂ. എത്ര പരിശ്രമത്തിന്റെ കാര്യമാണ്. പരിശ്രമമില്ലാതെ വിശ്വത്തിന്റെ അധികാരിയാകാന് സാധിക്കുമോ? പരിശ്രമിക്കുമ്പോഴാണ് വിശ്വത്തിന്റെ അധികാരിയാകാന് സാധിക്കുന്നത്. അത്ഭുതം നോക്കൂ ഇത് പരിധിയില്ലാത്ത പഠിത്തമാണ്. പഠിപ്പിക്കുന്നവന് പരിധിയില്ലാത്ത അച്ഛനാണ്. രാജാവ് മുതല് ദരിദ്രന് വരെ ഇവിടെത്തന്നെയാണ് ഉണ്ടാകുന്നത്-ഈ പഠിത്തത്തിലൂടെ. ആര് എത്രത്തോളം പഠിക്കുന്നുവോ അത്രത്തോളം ഉയര്ന്ന പദവി പ്രാപ്തമാക്കുന്നു. ബാബ വരുന്നതു തന്നെ പഠിപ്പിക്കാന് വേണ്ടിയാണ്. പതീതത്തില് നിന്ന് പാവനമാക്കുന്നതിനുവേണ്ടി. ബാബയെ നോക്കുന്നതു തന്നെയില്ല എങ്കില് എന്താണ് മനസിലാക്കേണ്ടത്? ഒരു തുട്ടുപൈസയുടെ പദവി പോലും ഇല്ലാത്തവരായി ദാസനും ദാസിമാരുമായി മാറും. ഏതുപോലെ രാജാക്കന്മാരുടെ കൂടെ ദാസനും ദാസിമാരും ഉണ്ടാകുന്നു അതുപോലെ പ്രജകളുടെ ദാസന്മാരുമുണ്ട്. പറയുന്നത് രണ്ടുപേരെയും ദാസന് എന്നു തന്നെയാണ്. മുന്നോട്ടു പോകുന്തോറും ചെറിയ ലിഫ്റ്റ് ലഭിക്കുന്നു.വളരെ ബുദ്ധിമുട്ടി ഒരു റൊട്ടിക്കഷണം ലഭിക്കും. അതുകൊണ്ട് പുരുഷാര്ത്ഥം വളരെ നന്നായി ചെയ്യണം. ഭഗവാനില് നിന്ന് വളരെ സ്നേഹത്തോടെ കേള്ക്കണം. പിന്നീട് ആവര്ത്തിക്കണം. സ്കൂളില് പഠിച്ച് പിന്നീട് വീട്ടില് വന്നിട്ടും സ്കൂളിലെ ജോലി ചെയ്യാറുണ്ട്. വെറുതെ ചുറ്റിക്കറങ്ങുക, ഇങ്ങനെയുമാകരുത്. പഠിത്തത്തില് ശ്രദ്ധ വെക്കണം. ഇവിടെയാണെങ്കില് പലരും ഒന്നും മനസിലാക്കുന്നില്ല. വളരെയധികം പഴയ കല്ലുബുദ്ധികളാണ്. ബാബയുടേതായി മാറി കടുത്ത തെറ്റുകള് ചെയ്താല് 100 ഇരട്ടി ശിക്ഷ അനുഭവിക്കേണ്ടി വരും. അതുകൊണ്ട് ബാബ മനസിലാക്കിത്തരുന്നു-മധുരമധുരമായ കുട്ടികളെ സമയം നഷ്ടപ്പെടുത്തരുത്. വളരെ ഉയര്ന്ന ലക്ഷ്യമാണ്. കല്പകല്പം നിങ്ങളുടെ പദവി ഇങ്ങനെത്തന്നെയായിരിക്കും.
ഇവിടെ നിങ്ങള് വന്നിരിക്കുകയാണ്-നരനില് നിന്ന് നാരായണനാകുന്നതിന്; ദാസീദാസന്മാരാവാന് വേണ്ടിയല്ല. മുന്നോട്ടുപോകുന്തോറും എല്ലാവര്ക്കും കൃത്യമായ സാക്ഷാത്കാരം ഉണ്ടാകും-നമ്മള് ഇതായിമാറാന് പോവുകയാണ്. ബുദ്ധിയും പറയുന്നു-ആരുടെയും മംഗളം ചെയ്യുന്നില്ലെങ്കില് അവര്ക്ക് എന്തു പദവിയാണ് ലഭിക്കുക. ചിലര് രാത്രിയും പകലും വളരെ സേവനം ചെയ്യുന്നുണ്ട്. പ്രദര്ശനിമേളകളില് വളരെ സേവനം ചെയ്യുന്നു. ബാബ പറയുന്നു-ഇങ്ങനെ നല്ലനല്ല സാധനങ്ങള് മ്യൂസിയത്തില് ഉണ്ടാക്കിവെക്കൂ- കണ്ടിട്ട് മനുഷ്യരെ ആകര്ഷിക്കുന്ന തരത്തിലായിരിക്കണം. ഇവിടെ സ്വര്ഗം വന്നിരിക്കുകയാണെന്ന് അവര് മനസിലാക്കും. സെന്ററുകളെ സ്വര്ഗം എന്നൊന്നും പറയില്ല. ദിവസം പ്രതി പുതിയ പുതിയ കാര്യങ്ങള് ഉണ്ടായിക്കൊണ്ടിരിക്കും. ചിത്രങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. വിചാരസാഗരമഥനം നടന്നുകൊണ്ടിരിക്കും. മനസിലാക്കിക്കൊടുക്കാന് വേണ്ടിയാണ് ഈ ചിത്രങ്ങളൊക്കെ ഉണ്ടാക്കിയിരിക്കുന്നത്. ബാബ ഇപ്പോള് കുട്ടികളെ ദേവീഗുണങ്ങളുള്ളവരാക്കി മാറ്റുന്നു. അപ്പോള് ആത്മാവും പുതിയതാവും ശരീരവും പുതിയത് ലഭിക്കും. പുതിയത് പുതിയത് തന്നെയാണ്. പുതിയതു മാറ്റി പിന്നെ പഴയതു ധരിക്കുകയൊന്നുമില്ല. ഭഗവാന് വരികയാണെങ്കില് തീര്ച്ചയായും അത്ഭുതം കാണിക്കും. ഭഗവാന് തന്നെയാണ് സ്വര്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ബാബ എന്താണോ കേള്പ്പിക്കുന്നത് അതിനെ വളരെ സ്നേഹത്തോടെ ആത്മാഭിമാനിയായി കേള്ക്കണം. മുന്നിലിരുന്ന് ബാബയെ നോക്കിക്കൊണ്ടിരിക്കണം. അലസമായിരിക്കരുത്. പഠിത്തത്തില് വളരെ താല്പര്യം ഉണ്ടായിരിക്കണം. ഭക്ഷണം ഉപേക്ഷിച്ചിട്ടുപോലും പഠിത്തം തീര്ച്ചയായും പഠിക്കണം.
2.
ഒരു ബാബയെ സത്യമായ കൂട്ടുകാരനാക്കി മാറ്റണം. പരസ്പരം ശത്രുത ഇല്ലാതാക്കുന്നതിനു വേണ്ടി ഞങ്ങള് ആത്മാ സഹോദരസഹോദരന്മാരാണ്-ഈ അഭ്യാസം ചെയ്യണം. ശരീരത്തെ കണ്ടിട്ടും കാണരുത്.
വരദാനം :-
ലൈറ്റ് സ്വരൂപത്തിന്റെ
സ്മൃതിയിലൂടെ വ്യര്ത്ഥത്തിന്റെ
ഭാരത്തില് നിന്ന്
ലൈറ്റായിരിക്കുന്ന തീവ്രപുരുഷാര്ത്ഥിയായി
ഭവിക്കട്ടെ.
ആര് തന്റെ യഥാര്ത്ഥ ലൈറ്റ് സ്വരൂപത്തിന്റെ
സ്മൃതിയിലിരിക്കുന്നുവോ അവരില് വ്യര്ത്ഥത്തെ സമര്ത്ഥത്തിലേക്ക് പരിവര്ത്തനം
ചെയ്യാനുള്ള ശക്തിയുണ്ടാകുന്നു. അവര് വ്യര്ത്ഥ സമയം, വ്യര്ത്ഥസംഗം, വ്യര്ത്ഥ വായുമണ്ഡലം ഇവയെ സഹജമായി പരിവര്ത്തനം ചെയ്ത് ഡബിള് ലൈറ്റായി ഇരിക്കുന്നു. അതോടൊപ്പം ബ്രാഹ്മണ പരിവാരത്തിന്റെ സംബന്ധത്തിലും
സേവനത്തിന്റെ സംബന്ധത്തിലും
ലൈറ്റായിരിക്കുന്നു. അവരുടെ ബന്ധം ഏതൊരു പഴയ സംസ്കാരവുമായോ ലോകവുമായോ ഉണ്ടാവുകയില്ല.
ഏതൊരു ദേഹധാരി വ്യക്തി അഥവാ വസ്തുവുമായോ
അവര്ക്ക് ആകര്ഷണമുണ്ടാകില്ല. അങ്ങനെയുള്ള തീവ്ര പുരുഷാര്ത്ഥി കുട്ടികള് സഹജമായിത്തന്നെ
ഫരിസ്താ സ്ഥിതി പ്രാപ്തമാക്കുന്നു.
സ്ലോഗന് :-
ചിന്തയില്ലാത്ത ചക്രവര്ത്തിയാകണമെങ്കില് ശരീരം-മനസ്സ്-ധനത്തെ പ്രഭുവിന് സമര്പ്പണം ചെയ്യൂ.
Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala


0 Comments