Header Ads Widget

Header Ads

MALAYALAM MURLI 03.09.22

 Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

03-09-2022  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്

Listen to the Murli audio file



 

മധുരമായ കുട്ടികളെ- ശരീരത്തിന് ഒരു ഗ്യാരണ്ടിയുമില്ല, അതുകൊണ്ട് ഏതൊരു ശുഭകാര്യമാണ് ചെയ്യാനുള്ളത് അത് ഇന്നു ചെയ്യൂ, നാളേക്ക് നീട്ടി വെയ്ക്കരുത്.

ചോദ്യം :-

വളരെ സമ്പന്നം അഥവാ സമൃദ്ധിയുള്ളവരായി മാറാനുള്ള യുക്തി എന്താണ്?

ഉത്തരം :-

ശിവബാബയെ തന്റെ അവകാശി(മകന്)യാക്കി മാറ്റൂ- എങ്കില് ബാബ നിങ്ങളെ 21 ജന്മത്തേക്ക് സമ്പന്നരാക്കി മാറ്റും. ഈ ഒരു ബാബ തന്നെയാണ് എല്ലാവരുടെയും മകനായി മാറി എല്ലാവരെയും സമ്പന്നരാക്കുന്നത്. പക്ഷേ പലരും ഭയപ്പെടുന്നു, അവര് കരുതുന്നു, ഒരുപക്ഷേ എല്ലാം കൊടുക്കേണ്ടിവരും. ബാബ പറയുന്നു, പേടിക്കേണ്ട ആവശ്യമേയില്ല. നിങ്ങള് നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കൂ, അവരുടെ പാലന ചെയ്തോളൂ, എന്നാല് ഓര്മ്മിക്കുന്നത് ഈ കുട്ടിയെ ആയിരിക്കണം എങ്കില് നിങ്ങളെ ഓമന സന്താനമാക്കും. ഈ മകനില് ബലിയര്പ്പിച്ചാല് നിങ്ങളുടെ സേവനം വളരെയധികം ചെയ്യും.

ഓം ശാന്തി -ഈ സമയത്ത് എല്ലാ സെന്ററുകളിലും ഏതെല്ലാം കുട്ടികള് ഇരിക്കുന്നുവോ അവര് തീര്ച്ചയായും മനസിലാക്കുന്നുണ്ടാവും-നമ്മള് ശിവബാബയുടെ മഹാവാക്യമാണ് കേള്ക്കുന്നത്. വേറൊരു പ്രസ്ഥാനവും ഇങ്ങനെയുണ്ടാവില്ല, എന്തുകൊണ്ടെന്നാല് ശാഖകള് പലതിന്റെയും ഉണ്ടല്ലോ. ഒരുപക്ഷേ അവര് ടേപ്പില് റിക്കാര്ഡ് ചെയ്തിട്ടുണ്ടായിരിക്കും, അവരുടെ ഹെഡ്ഓഫിസ് ഉണ്ടായിരിക്കും, അവരുടെ ഗുരുക്കന്മാരുമുണ്ടാവും, അവരെത്തന്നെയായിരിക്കും ഓര്മിക്കുന്നത്. നിരാകാരനായ ശിവബാബയെ നിങ്ങള് കുട്ടികളല്ലാതെ വേറെയാരും ഓര്മ്മിക്കുന്നുണ്ടായിരിക്കില്ല. ഈ സംഗമയുഗത്തില് തന്നെയാണ് പാരലൗകിക അച്ഛന് വരുന്നത്, കുട്ടികള്ക്ക് ഇരുന്ന് പരിചയം തരുന്നത്. കുട്ടികളും നിശ്ചയബുദ്ധിയായി ആ ഒരു ആവേശത്തില് തന്നെയിരിക്കുന്നു. പരംപിതാ പരമാത്മാവ് ഈ സമയത്തുതന്നെയാണ് മുരളി ഉച്ചരിക്കുന്നതും. ശാസ്ത്രങ്ങളിലും പറഞ്ഞിട്ടുണ്ട് കൃഷ്ണന്മധുബനില് മുരളി വായിക്കുന്നതായി. മധുബന് മുഖ്യമായിട്ടുള്ളത്. ബാക്കി എല്ലാ സ്ഥലത്തേക്കും മുരളി പോകുന്നുണ്ട്. മനുഷ്യരുടെ ബുദ്ധിയിലെല്ലാം കൃഷ്ണന് മുരളി വായിക്കുന്നു എന്നാണ് . ശിവബാബ മുരളി വായിക്കുന്നു-ഇത് ആരുടെയും ബുദ്ധിയില് വരുന്നില്ല. ഇത് ആര്ക്കും അറിയുകയുമില്ല. എവിടെവിടെ നിങ്ങളുടെ സെന്ററുകള് തുറക്കുന്നുവോ എല്ലാവരും ഇതു മനസിലാക്കുന്നു-ശിവബാബയുടെ മുരളിയാണ് ബ്രഹ്മാവിലൂടെ വായിച്ചുകൊണ്ടിരിക്കുന്നത്. പിന്നീട് എല്ലാ ജ്ഞാനഗംഗകളും കേട്ട് മറ്റുള്ളവര്ക്ക് കേള്പ്പിച്ചുകൊടുക്കുന്നു. ബുദ്ധിയില് ശിവബാബയെ ഓര്മ്മയുണ്ടല്ലോ. ശിവബാബയെത്തന്നെയാണ് ഭഗവാന് എന്നു പറയുന്നത്. ശിവബാബയാണ് മുരളി കേള്പ്പിക്കുന്നത്- ഇത് ഒരു ശാസ്ത്രങ്ങളിലുമില്ല. നിങ്ങള് കുട്ടികള് എവിടെയിരുന്നാലും മനസിലാക്കുന്നു-ഈ മുരളി അച്ചടിച്ചുവരുന്നത് ശിവബാബയുടേതുതന്നെയാണ്. ശിവബാബയ്ക്കല്ലാതെ ഇത് വേറൊരാള്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ബാബ തന്നെയാണ് പറയുന്നത്- എന്നെ ഓര്മ്മിക്കുകയാണെങ്കില് ഞാന് നിങ്ങള്ക്ക് സമ്പത്തു തരും. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കുന്നു- എന്നെ മാത്രം ഓര്മ്മിക്കൂ-വേറെയാരുടെയും നാമരൂപത്തില് കുടുങ്ങരുത്. സാകാരത്തിലുള്ള മനുഷ്യരുടെ ഫോട്ടോ മുതലായവ ജന്മജന്മാന്തരങ്ങളായി ഒരുമിച്ചുവെച്ച് ഉപാസനയും ചെയ്തുവന്നു. ദേവതകളുടെ ചിത്രങ്ങള് മുതലായവ വെയ്ക്കുന്നതും ഇപ്പോള് നിങ്ങള് നിര്ത്തിയിരിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് ആത്മാക്കള് ബാബയെ ഓര്മ്മിക്കുന്നു. എപ്പോഴാണോ ദേഹാഭിമാനത്തില് വരുന്നത് അപ്പോഴാണ് ശരീരത്തെ ഓര്മ്മിക്കുന്നത്. ബാബ കൂടെക്കൂടെ പറയുന്നു-സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മിച്ചുകൊണ്ടേയിരിക്കൂ. ആത്മാവ് തന്നെയാണ് പതീതരും ദു8ഖികളുമായി മാറിയിരിക്കുന്നത്. ആത്മാവ് പറയുന്നു-ഞാന് മഹാരാജാവായിരുന്നു-ഇപ്പോള് ദരിദ്രനായിരിക്കുന്നു-ഇപ്പോള് നിങ്ങള്ക്ക് സ്മൃതി വന്നിരിക്കുകയാണ്-നമ്മള് ബാബയുടെ കുട്ടികളാണ്. ബാബയില് നിന്ന് നമ്മള് സമ്പത്തെടുത്തിട്ടുണ്ടായിരുന്നു. ഇപ്പോള് ബാബ പറയുന്നു-എല്ലാവര്ക്കും ബാബയുടെ പരിചയം കൊടുക്കൂ, ഇത്രയും ശുഭമായ കാര്യം വേറെയുണ്ടാവില്ല. ഈ ശുഭകാര്യത്തില് സമയം വൈകിക്കരുത്. ശരീരത്തിന് യാതൊരു ഗ്യാരന്റിയുമില്ല, യുവാവായിക്കോട്ടെ വൃദ്ധരായിക്കോട്ടെ. അതുകൊണ്ട് എന്തുതന്നെ ചെയ്യണോ ഇന്നുതന്നെ ചെയ്യണം. ഇന്ന്, നാളെ എന്നു പറഞ്ഞ് കാലന് വിഴുങ്ങും. ബാബ എത്ര വലിയ ഹോസ്പിറ്റല് കം യൂണിവേഴ്സിറ്റിയാണ് തുറന്നിരിക്കുന്നത്-ഇതില് നിന്ന് ആരോഗ്യവും സമ്പത്തും സന്തോഷവും ലഭിക്കും. ഹെല്ത്തും വെല്ത്തും ഉണ്ടെങ്കില് ഹാപ്പിയാവുക തന്നെ ചെയ്യും. നിരോഗീ ശരീരം ഉണ്ട്, ധനമുണ്ട് എങ്കില് മനുഷ്യര് സുഖമുള്ളവരാണ്. അതുകൊണ്ട് ബാബ പറയുന്നു-ആര്ക്കെങ്കിലും ശുഭകാര്യങ്ങള് ചെയ്യണമെങ്കില് ചെയ്തോളൂ. വെറും മൂന്നടി മണ്ണില് ഈ ഹോസ്പിറ്റല് തുറക്കൂ. എല്ലാവര്ക്കും ബാബയുടെ പരിചയം കൊടുക്കണം. ബാബ സ്വര്ഗത്തിന്റെ രചയിതാവാണ്. അതുകൊണ്ട് തീര്ച്ചയായും ബാബയില് നിന്ന് സ്വര്ഗത്തിന്റെ സമ്പത്തെടുക്കണം. ഭാരതവാസികള്ക്ക് സമ്പത്തുണ്ടായിരുന്നുവല്ലോ. ഈ വക കാര്യങ്ങള് ഭാരതവാസികള് വളരെ എളുപ്പത്തില് മനസിലാക്കും. ഭഗവാനെ അന്വേഷിക്കാന് ക്ഷേത്രങ്ങളുണ്ട്. ആര്യസമാജക്കാര് ദേവതകളെ അംഗീകരിക്കുന്നേയില്ല, അതുകൊണ്ട് ഈ ചിത്രം മുതലായവ ഉണ്ടാക്കിയിരിക്കുന്നത് വെറും പാഴാണ് എന്ന് കരുതുന്നു. വിഘ്നങ്ങള് ഉണ്ടാവുക തന്നെ ചെയ്യും. മനസ്സിലാക്കി കൊടുക്കാനും എളുപ്പമാണ്. ബാബയുടെ നിര്ദേശമാണ്-വേഗം എന്നോടൊപ്പം സംബന്ധം വെക്കൂ, ബന്ധം വെക്കുന്നതിലൂടെയാണ് സമ്പത്തിന്നധികാരിയാകുന്നത്.

ബാബ ആത്മീയ സര്ജനാണ്. നിങ്ങള് ബാബയുടെ മക്കളായതിനാല് നിങ്ങളും സര്ജനാണ്. തീര്ച്ചയായും ആത്മാക്കള്ക്ക് ജ്ഞാനത്തിന്റെ ഇന്ജക്ഷന് കൊടുക്കേണ്ടതായി വരും. മന്മനാഭവ. ഇത് ഏറ്റവും വലിയ ഇന്ജക്ഷനാണ്. ബാബയുടെ ഓര്മയിലൂടെ മാത്രമേ എല്ലാ ദു8ഖവും ഇല്ലാതാവുകയുള്ളൂ. യോഗത്തിലൂടെ പുണ്യാത്മാവായി മാറുന്നു. ഒരേയൊരു യോഗത്തിന്റെ മരുന്നു മാത്രമേയുള്ളൂ. കുട്ടി ജനിയ്ക്കുന്നു, അച്ഛന്റെ മടിയിലിരിക്കുന്നു, സമ്പത്തിന്റെ അധികാരിയായി മാറുകയും ചെയ്യുന്നു. നിങ്ങള്ക്ക് ഇപ്പോള് അറിയാം നമ്മള് പരിധിയില്ലാത്ത അച്ഛനില് നിന്ന് സമ്പത്തെടുക്കുകയാണ് ഓര്മ്മയിലൂടെ. ഓര്മ്മയില് തന്നെയാണ് അനേകപ്രകാരത്തിലുള്ള വിഘ്നങ്ങള് വരുന്നത്. അതുകൊണ്ട് ഓര്മ്മ പക്കയാക്കി കൊണ്ടുപോകണം. വെറും മൂന്നടി ഭൂമി തയ്യാറാക്കി ഈ ഹോസ്പിറ്റല് തുറക്കൂ. ഇത് മൂന്നടിയല്ലേ. അല്ലെങ്കില് വളരെ പേര്ക്കു വന്ന് പഠിക്കാന് പറ്റിയ ഉയര്ന്ന കോളജുകള് തുറക്കുന്നതിന് 50-60 ഏക്കര് ഭൂമി ആവശ്യമാണ്. ജ്ഞാനത്തിന്റെ ഇന്ജക്ഷന് എടുത്തുകൊണ്ടേയിരിക്കൂ. സ്തുതി ഗാനവുമുണ്ട്, 3 അടി ഭൂമി പോലും ലഭിച്ചിരുന്നില്ല, എന്നിട്ടും വിശ്വത്തിന്റെ അധികാരിയായി. നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. 3 അടി ഭൂമി ഒരു വലിയ കാര്യമൊന്നുമല്ല. പിന്നീട് മെല്ലെ മെല്ലെ വര്ധിച്ചുകൊണ്ടിരിക്കും. അടിത്തറ ഇട്ടതുകൊണ്ട് എത്ര സെന്ററുകളാണ് തുറന്നത്? എത്ര പേരാണ് കക്കയില് നിന്ന് വജ്രമായി മാറിയത്? ചെയ്യുന്നവര്ക്ക് തന്നെയാണ് വളരെ ലാഭമുള്ളത്. വളരെ പേരുടെ മംഗളത്തിനുവേണ്ടിയാണ് ഹോസ്പിറ്റല് അഥവാ കോളജ് തുറക്കുന്നത്. ഇതും ഇങ്ങനെയാണ്-പുറത്ത് ബോര്ഡ് വെക്കണം. ഭ21 ജന്മത്തേയ്ക്ക് ആരോഗ്യത്തിനും സമ്പത്തിനും വേണ്ടിയുള്ള ക്ലിനിക്ക് . ഹിന്ദിയില് പറയും 100% പവിത്രത, സുഖശാന്തിയുടെ ചികിത്സാലയം. എന്നാല് കുട്ടികള്ക്ക് സേവനം ചെയ്യാനുള്ള ലഹരിയില്ല. കുടുംബം മുതലായ വലകളെ ചിലന്തിയുടെ വല എന്നു പറയാറുണ്ട്. വലയില് സ്വയം കുടുങ്ങിപ്പോകുന്നു. ബാബ വന്ന് രാവണനാകുന്ന ചിലന്തിവലയില് നിന്ന് മോചിപ്പിക്കുന്നു. സത്യയുഗത്തില് ഇങ്ങനെ പറയില്ല. ഇവിടെയാണ് സ്വയം വലയില് കുടുങ്ങി മരിക്കുന്നത്. ഇതുതന്നെയാണ് രാവണന്റെ രാജ്യം. എത്ര വലിയ വലിയ രാവണന്റെ വലയാണ്-മുഴുവന് സൃഷ്ടിയിലും. എല്ലാവരും ഈ ശോകവാടികയില് ഇരിക്കുകയാണ്. ഈ രാവണന്റെ വലയില് എല്ലാ സാധു-സന്യാസി മുതലായവരും കുടുങ്ങിയിരിക്കുകയാണ്. ഇപ്പോള് ബാബ പറയുന്നു-ഇവരെ എല്ലാവരെയും മറന്ന് സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കൂ. പിന്നീട് എല്ലാവര്ക്കും ഈ വഴി തന്നെ പറഞ്ഞുകൊടുക്കൂ. ഈ സൃഷ്ടിചക്രത്തിന്റെ രഹസ്യം ,വേറൊരാള്ക്കും പറഞ്ഞുതരാന് സാധിക്കില്ല. ബാബ പറയുന്നു, ഇതിനെയെല്ലാം ഉപേക്ഷിച്ച് എന്നെ മാത്രം ഓര്മിക്കൂ. ഓര്മ്മയിലൂടെ തന്നെയാണ് നിങ്ങളുടെ എല്ലാ പാപങ്ങളും ഇല്ലാതാകുന്നത്. ശുഭകാര്യങ്ങള് ചെയ്യുന്നതിന് സമയം വൈകിക്കരുത്. ഉദാഹരണം പറയാറുണ്ട്, വൈകിച്ച് വൈകിച്ച് മരിച്ചുപോകുന്നു. പിന്നീട് ഭോഗ് സമയത്ത് ആ ആത്മാവ് വരുമ്പോള് വളരെയധികം കരയും. പിന്നീട് പറയുന്നു-നോക്കൂ നീ സമയം വൈകിച്ചു-ഇന്ന് നാളെ എന്ന് പറഞ്ഞുപറഞ്ഞ് കാലന്റെ വായിലകപ്പെട്ടു. ഇനി ജ്ഞാനം എടുക്കാനും പറ്റില്ല. ഇങ്ങനെയിങ്ങനെ ഒഴിവ്കഴിവുകള് പറയുന്നു. വളരെയധികം കുട്ടികള് ഇങ്ങനെ ചിന്തിക്കുന്നു-ശരി നാളെ ചെയ്യാം. പിന്നീട് മരിച്ചുപോകുന്നു. അതുകൊണ്ട് മനസിലാക്കിക്കൊടുക്കുന്നു-മോഹം ഉപേക്ഷിക്കൂ. ലൗകിക സംബന്ധികളൊന്നും നിങ്ങളുടെ മംഗളം ചെയ്യുന്നവരല്ല. ഈ ശിവബാബ ഇപ്പോള് നിങ്ങളുടെ കുട്ടിയായിരിക്കുന്നു. പറയുന്നു, നിങ്ങള് എന്നെ അവകാശിയാക്കൂ. എങ്കില് ഞാന് നിങ്ങളുടെ വളരെയധികം സേവ ചെയ്യും. അതുകൊണ്ട് ബാബ ചോദിക്കുന്നു ശിവനാകുന്ന എന്നെ താങ്കളുടെ കുട്ടിയാക്കുകയാണെങ്കില് സമ്പന്നരാകും, 21 ജന്മത്തേക്ക്. കന്യകയാണെങ്കില് അവരുടെ വീട്ടിലേക്കു പോകും- കുട്ടികള്ക്കു വേണ്ടി എത്രയാണ് ബുദ്ധിമുട്ടുന്നത്. കുട്ടികള് ഉണ്ടാകുന്നില്ലെങ്കില് രണ്ടും മൂന്നും വിവാഹം കഴിക്കുന്നു. ബാബ പറയുന്നു-ഈ ലൗകികത്തിലെ കുട്ടികള് നിങ്ങളുടെ ഒരു സേവയും ചെയ്യില്ല. ഈ ബാബ തന്നെയാണ് എല്ലാവരുടെയും കുട്ടിയാകുന്നത്, എല്ലാവരെയും സമ്പന്നരാക്കുന്നതിനു വേണ്ടി. എന്നാല് പലരും ഭയപ്പെടുന്നു-സര്വതും കൊടുക്കേണ്ടതായിവരും! എന്തു സംഭവിക്കും! ബാബ പറയുന്നു,തന്റെ കുട്ടികളുടെയും മറ്റും പാലന ചെയ്യുക തന്നെ വേണം. എന്നാല് ഓര്മ്മിക്കുന്നത് ഈ കുട്ടിയെയായിരിക്കണം. എങ്കില് ഈ കുട്ടി നിങ്ങളെ സംരക്ഷിച്ചോളും. കാശിയിലെ ക്ഷേത്രത്തില് പോയി ബലിയര്പ്പണം നടത്തുന്നു. മനസ്സിലാക്കുന്നു, ശിവനില് ബലിയര്പ്പിക്കുന്നതു കൊണ്ടു ജീവന്മുക്തി ലഭിക്കുന്നു. വാസ്തവത്തില് കാര്യങ്ങള് ഇവിടത്തേതാണ്. എവിടത്തെ കാര്യം എവിടേക്കു കൊണ്ടു പോയിരിക്കുന്നു. അഥവാ നിങ്ങള് ഈ കുട്ടിയില് ബലിയര്പ്പിക്കുകയാണെങ്കില് ഈ കുട്ടി നിങ്ങളുടെ വളരെയധികം സേവനം ചെയ്യും. സ്വര്ഗത്തില് കൊട്ടാരം തരും. ആ കുട്ടികള് ഒന്നും തരില്ല. ഒരു പക്ഷേ ബ്രാഹ്മണര് മുതലായവര് കഴിപ്പിക്കും. മനുഷ്യര് ദാനപുണ്യങ്ങള് മുതലായവ ചെയ്യുന്നത് സ്വയത്തിനു വേണ്ടിയാണ്. എന്നാല് ഈ ഹോസ്പിറ്റല് തുറക്കുക എന്നത് എത്ര പുണ്യമാണ്. ധനവാനായ മനഷ്യര്ക്ക് പത്തുപതിനഞ്ചു ഹോസ്പിറ്റല് തുറക്കാന് സാധിക്കും. ഈ പൈസയും മറ്റുമെല്ലാം അവസാനിക്കും. നിങ്ങള് വാടകക്ക് വീടെടുത്ത് 50000 കൊടുത്ത് 50 ഹോസ്പിറ്റല് തുറക്കൂ. പിന്നീട് അവര് സ്വന്തം കാലില് നില്ക്കും. ബാബ എത്ര സഹജമായ യുക്തികളാണ് സേവനത്തിനു വേണ്ടി പറഞ്ഞുതരുന്നത്. ഗംഗയുടെ തീരത്തുപോയി സേവനം ചെയ്യൂ. തന്റെ പുറത്ത് ബാബയുടെ പരിചയം എഴുതിവെക്കൂ. എല്ലാവരും വായിക്കും. ദേഹാഭിമാനം ഉപേക്ഷിക്കണം. ഏതെങ്കിലും ധനവാന്മാര് ഇങ്ങനെ ചെയ്യുകയാണെങ്കില് എല്ലാവരും പറയും ആഹാ...! ഇവര്ക്ക് ദേഹാഭിമാനം ഒട്ടും തന്നെയില്ല-ബാബയുടെ പരിചയം കൊടുക്കണം. ബാബ സ്വര്ഗത്തിന്റെ രചയിതാവാണ്. പിന്നീട് എന്തിനാണ് നമ്മള് നരകത്തില് കിടക്കുന്നത്. ഇപ്പോള് ബാബ വന്നിരിക്കുകയാണ്-പറയുന്നു, ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയുമുപേക്ഷിച്ച് എന്നെ ഓര്മ്മിക്കൂ...ഭാരതം സ്വര്ഗത്തില് നിന്ന് എങ്ങനെ നരകമായി മാറി? ലക്ഷ്മീനാരായണന് 84 ജന്മങ്ങള് എങ്ങനെയാണെടുത്തത്, വരൂ...എങ്കില് ഞങ്ങള് കഥ കേള്പ്പിച്ചുതരാം...വളരെപ്പേര് വന്നുചേരും...പതീതപാവനി എന്ന് ഗംഗയെയാണ് പറയുന്നതെങ്കില് യമുനയെയും പറയുമല്ലോ...ശരി. ഗംഗ പതീതപാവനിയാണെങ്കില് അതിനെത്തന്നെ പിടിക്കൂ...

ഇപ്പോള് നിങ്ങള് കുട്ടികള് ഡ്രാമയെക്കുറിച്ച് മനസിലാക്കിക്കൊടുക്കണം. അഥവാ മറ്റുള്ളവര്ക്ക് ജ്ഞാനം കൊടുത്തില്ല എങ്കില് ആരാണ് പറയുക -ഇവരുടെ ബുദ്ധിയില് ജ്ഞാനമുണ്ടെന്ന്. സര്ജന് ഇന്ജക്ഷന് കൊടുക്കാന് സാധിച്ചില്ലെങ്കില് ആരാണ് അദ്ദേഹത്തെ സര്ജന് എന്നു പറയുക? നിങ്ങള് കുട്ടികള്ക്ക് മുഴുവന് ജ്ഞാനവും ലഭിച്ചുകഴിഞ്ഞു. 84 ജന്മത്തിന്റെ രഹസ്യവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങള്ക്ക് ഈ ഡ്രാമയെയും അഭിനേതാക്കളുടെ അഭിനയത്തെയും അറിയാം. ഉയര്ന്നതിലും ഉയര്ന്ന അഭിനയം ബാബയുടേതാണ്. കുട്ടികളുടെ ഒപ്പം പാര്ട്ട് അഭിനയിക്കുന്നു. നിങ്ങള് ഭാരതത്തെ സ്വര്ഗമാക്കിമാറ്റുന്നു. എന്നാല് ഗുപ്തവും അഹിംസകരുമായ ശിവശക്തിസേനയാണ്. അവരുടെ എല്ലാ കാര്യങ്ങളും ഭൗതികമാണ്. എത്രയാണ് കുംഭമേളയിലൊക്കെ പോകുന്നത്. ഇവിടെയാണെങ്കില് ഭൗതികമായ കാര്യമൊന്നുമില്ല. നിങ്ങള് എണീക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും യാത്രയിലാണ്. ഓര്മ്മയിലൂടെ നിങ്ങള് കര്മ്മം ചെയ്യുന്ന സമയത്തും ശിവബാബയെ ഓര്മ്മിക്കൂ...അവര് പിന്നീട് പറയും എല്ലാറ്റിലും പരമാത്മാവുണ്ടെന്ന്-അപ്പോള് വ്യത്യാസം വന്നില്ലേ? ബാബ പറയുന്നു, എവിടെയിരുന്നാലും എന്നെ ഓര്മിക്കൂ. പിന്നീട് സേവനവും ചെയ്യണം. ക്ഷേത്രത്തില് വളരെയധികം ഭക്തര് പോകുന്നുണ്ട്. ഈ ചിത്രം പുറത്ത് ഒട്ടിച്ചുവെക്കൂ. ബാബയുടെ പരിചയം കൊടുത്തുകൊണ്ടിരിക്കൂ. യുക്തികളൊക്കെ വളരെയധികം പറഞ്ഞുതരുന്നുണ്ട്. ശ്മശാനത്തില് പോയി മനസിലാക്കിക്കൊടുക്കൂ...നിരാകാരനായ ബാബയുടെ മഹിമ...ശ്രീകൃഷ്ണന്റെ മഹിമ ...ഇപ്പോള് നിങ്ങള് പറയൂ..ഗീതയുടെ ഭഗവാന് ആരാണ്? കൂടെ ചിത്രവുമുണ്ടായിരിക്കണം. സേവനം നിങ്ങള്ക്ക് ഒരുപാട് ചെയ്യാന് സാധിക്കും. സ്ത്രീകള് ചെയ്താലും അഥവാ ഏതെങ്കിലും കുമാരികള് ചെയ്താലും അഹോ!...സൗഭാഗ്യം... കന്യകമാര് ഏറ്റവും നല്ലതാണ്. കന്യകമാരുടെ നാഥന് ബാബ നിരാകാരനാണ്. നാഥന് കൃഷ്ണനല്ലായിരുന്നു, ഇത് ബാബയാണ്. ബാബയ്ക്ക് ചിന്ത വരികയാണ് കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കുക? കല്പം മുമ്പും ഡ്രാമയനുസരിച്ച് ഇങ്ങനെ മനസ്സിലാക്കിക്കൊടുത്തിരുന്നു, വീണ്ടും ഇന്നു മനസിലാക്കിത്തരുന്നു. അതുകൊണ്ട് നിങ്ങള്ക്കും അന്ധന്മാരുടെ ഊന്നുവടിയായി മാറണം. ഏതുകുട്ടികള്ക്കാണോ പരിചയം ലഭിക്കുന്നത് അവര് പിന്നീട് മറ്റുള്ളവരെ കൊണ്ടുവരുന്നു. അതിനും പുണ്യമുണ്ട്. തന്റെ പക്കല് കണക്കുകള് വെക്കൂ...എത്ര ചെയ്യുന്നുവോ അതിന് ലഭിക്കുക തന്നെ ചെയ്യും..ആരെയെങ്കിലും കൊണ്ടുവരികയാണെങ്കില് അവരുടെയും വളരെ മംഗളമുണ്ടാകുന്നു. ഈ ബിസിനസില് കുട്ടികള്ക്ക് വളരെ ശ്രദ്ധയുണ്ടായിരിക്കണം. സേവനം ചെയ്യുന്നില്ലെങ്കില് എന്താണ് ലഭിക്കുക? സേവനം ..സേവനം...സേവനം...നിങ്ങള് പറയുന്നുമുണ്ട്. നിങ്ങള് ഈശ്വരീയസേവനത്തിലാണ്. വീടിന്റെ സേവനവും ചെയ്തോളൂ. ബാബ പഠിപ്പിക്കുകയാണ്. കുട്ടികളെ നിങ്ങള് ഒരിക്കലും വികാരത്തിലേക്ക് പോകരുത്. അഥവാ അവര് നിങ്ങളുടെ ആജ്ഞ മാനിക്കുന്നില്ലെങ്കില് അവര് അനുസരണയുള്ളവരല്ല...അഥവാ അവര്ക്ക് ധനം കൊടുത്തു, അവര് ആ ധനം കൊണ്ടു പാപം ചെയ്തുവെങ്കില് അതിന്റെ ശിക്ഷ നിങ്ങളുടെ തലയ്ക്ക് വരും. ബാബ നിര്ദേശം തരുന്നുണ്ടല്ലോ...എന്നാല് വളരെപ്പേരുണ്ട്. ചെയ്യുകയും പിന്നീട് പറയുകയും ചെയ്യുന്നു-അതുകൊണ്ട് കുട്ടികള്ക്ക് സേവനത്തിന് വേണ്ടി അനേകപ്രകാരത്തിലുള്ള യുക്തികള് പറഞ്ഞുതരുന്നു. നിങ്ങള് കുട്ടികള്ക്കും ഈ വ്യാപാരം ചെയ്യണം. ട്രെയിനിലും ഈ സേവനം ചെയ്തുകൊണ്ടിരിക്കൂ. എങ്കില് ബാബ സന്തോഷിക്കും. പിന്നീട് 21 ജന്മത്തേക്കുവേണ്ടി സദാ സുഖത്തിന്റെ സമ്പത്ത് ലഭിക്കും...ശരി..

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. മായ വളരെ വലിയ വലയാണ് വിരിച്ചിട്ടുള്ളത്, ഇപ്പോള് ബാബയുടെ ഓര്മയിലൂടെ ആ വലയില് നിന്ന് പുറത്തേക്കുവരണം. ശുഭകാര്യത്തില് മുഴുകണം- ഏതെങ്കിലും ദേഹധാരിയുടെ വലയില് കുടുങ്ങരുത്. എല്ലാവരില് നിന്നും മമത്വം കളയണം.

2. ജ്ഞാനത്തിന്റെ പ്രകാശം ലഭിച്ചിട്ടുള്ളത് എല്ലാവര്ക്കും നല്കണം. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ഭിന്നഭിന്ന യുക്തിയിലൂടെ സേവനം ചെയ്യണം. അന്ധന്മാരുടെ ഊന്നുവടിയാകണം.

വരദാനം :-

അനേകപ്രകാരത്തിലുള്ള ഭാവങ്ങളെ സമാപ്തമാക്കി ആത്മീയ ഭാവത്തെ ധാരണ ചെയ്യുന്ന സര്വ്വരുടെയും സ്നേഹിയായി ഭവിക്കട്ടെ.
ദേഹാഭിമാനത്തിലിരിക്കുന്നതിലൂടെ അനേകപ്രകാരത്തിലുള്ള ഭാവങ്ങള് ഉല്പന്നമാകുന്നു. ചിലപ്പോള് ചിലര് നല്ലതായിത്തോന്നും, ചിലര് മോശമായിത്തോന്നും. ആത്മരൂപത്തില് നോക്കുന്നതിലൂടെ ആത്മീയ സ്നേഹം പ്രകടമാകുന്നു. ആത്മീയ ഭാവം, ആത്മീയ ദൃഷ്ടി, ആത്മീയവൃത്തിയിലിരിക്കുന്നതിലൂടെ ഓരോരുത്തരുമായി സംബന്ധത്തില് വന്നുകൊണ്ടും അതി നിര്മ്മോഹിയും അതിസ്നേഹിയുമായിരിക്കാം. അതിനാല് നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും അഭ്യാസം ചെയ്യൂ- ڇഞാന് ആത്മാവാണ് ڈ, ഇതിലൂടെ അനേകപ്രകാരത്തിലുള്ള ഭാവ-സ്വഭാവങ്ങള് സമാപ്തമാകും, സര്വ്വരുടെയും സ്നേഹിയായി സ്വതവേ മാറുകയും ചെയ്യും.

സ്ലോഗന് :-

ആരിലാണോ ഉന്മേഷ-ഉത്സാഹത്തിന്റെ ചിറകുള്ളത് അവര്ക്ക് സഫലത സഹജമായും പ്രാപ്തമാകുന്നു.

 Download PDF

Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

Post a Comment

0 Comments