Header Ads Widget

Header Ads

MALAYALAM MURLI 29.07.22

 Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

29-07-2022  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്

Listen to the Murli audio file



 

മധുരമായ കുട്ടികളേ, നിങ്ങള്ക്ക് തന്റെ തരക്കാരെ (ഹംജിന്സ്) ഉദ്ധരിക്കണം, ബാബ മാതാക്കള്ക്കാണ് ജ്ഞാന കലശം നല്കിയിരിക്കുന്നത്, അതുകൊണ്ട് മാതാക്കള്ക്ക് വലിയ ഉത്തരവാദിത്വമുണ്ട്.

ചോദ്യം :-

നിങ്ങള് മാതാക്കള് ഏതു വിശേഷ കര്ത്തവ്യത്തിന് നിമിത്തമാണ്? നിങ്ങളുടെ മേല് ഏതൊരു ഉത്തരവാദിത്വമുണ്ട്?

ഉത്തരം :-

നിങ്ങള് ഈ പതിത ലോകത്തെ പാവന ലോകമാക്കാന്, നരകത്തെ സ്വര്ഗ്ഗമാക്കാന് നിമിത്തമാണ്. ബാബ നിങ്ങള് മാതാക്കള്ക്കാണ് ജ്ഞാന കലശം നല്കിയിരിക്കുന്നത്, അതുകൊണ്ട് സര്വ്വര്ക്കും സദ്ഗതി നല്കുന്നതിനുള്ള ചുമതല നിങ്ങള്ക്കുണ്ട്. നിങ്ങളാണ് ശിവശക്തി സേനയാണ്. നിങ്ങള്ക്ക് തന്റെ തരക്കാരുടെ മംഗളം ചെയ്യണം. എല്ലാവരേയും പതിതമാകുന്നതില് നിന്ന് രക്ഷിക്കണം. വേശ്യകളെപ്പോലും ഉദ്ധരിക്കണം.

ഗീതം :-  രാത്രിയിലെ വഴിയാത്രക്കാരാ….

ഓം ശാന്തി. കുട്ടികള് പാട്ടിന്റെ വരികള് കേട്ടു ….. ഇപ്പോള് പോകാം വതനത്തിനു നേര്ക്ക് അര്ത്ഥം സുഖധാമിലേയ്ക്ക്. സുഖധാമത്തിന്റെ സ്ഥാപനാര്ഥം മാതാക്കളെ വെച്ചിരിക്കുന്നു. ജ്ഞാനാമൃതത്തിന്റെ കലശം മാതാക്കളില് വെച്ചിരിക്കുന്നു. ഉദ്ഘാടന ചടങ്ങ് അഥവാ സ്ഥാപനയുടെ ചടങ്ങ് നടത്താറുണ്ട്, പരമപിതാ പരമാത്മാവ് വൈകുണ്ഠത്തിന്റെ ഉദ്ഘാടനം മാതാക്കളെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ്. കലശം മാതാക്കള്ക്കാണ് നല്കിയിരിക്കുന്നത്. അതുകൊണ്ട് മാതാക്കള്ക്ക് ഇപ്പോള് മുന്നോട്ട് വരണം. ശക്തി സേനയല്ലേ. കുട്ടികള്ക്കു തന്നെയാണ് ബാബ ഉത്തരവാദിത്വം നല്കുന്നത്. എല്ലാവര്ക്കും സദ്ഗതി നല്കാനുള്ള ഉത്തരവാദിത്വം ബാബ ഈ മനുഷ്യ ഗുരുക്കന്മാര്ക്കല്ല നല്കിയിരിക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി സദ്ഗതി നല്കുകയെന്നത് ഈ മാതാക്കളുടെ കടമയാണ്. സദ്ഗതിയുണ്ടാകുന്നത് ജ്ഞാനത്തിലൂടെയാണ്. ജ്ഞാന കലശം ലഭിച്ചിരിക്കുന്നത് മാതാക്കള്ക്കാണ്. ആദ്യമാദ്യം കാണിക്കുന്നത് - കലശം ജഗദംബക്ക് നല്കിയിരിക്കുന്നതായാണ്. പുരാണങ്ങളില് ലക്ഷ്മിക്ക് കലശം നല്കിയതായാണ് കാണിക്കുന്നത്. ഈ വ്യത്യാസം കാണിച്ചിട്ടുണ്ട്. കലശം വെച്ചിരിക്കുന്നത് നിങ്ങള് മാതാക്കളുടെ ശിരസ്സിലാണ്. കാളിയ്ക്കാണ് കലശം വെച്ചിരിക്കുന്നു. കാളിയ്ക്ക് മഹിമയുണ്ടല്ലോ. അനേക ചിത്രങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള് കലശം മാതാക്കള്ക്കാണ് ലഭിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല് ഈ സമയം നിങ്ങളുടെ തരക്കാരായ മാതാക്കള്ക്ക് മോശ ഗതിയാണ്. നിങ്ങളെ ശിവശക്തികളെന്നാണ് പറയപ്പെടുന്നത്. നിങ്ങളാണ് ഗുപ്ത സേന. നിങ്ങളുടെ ബുദ്ധിയില് ഉണര്വുണ്ടാകണം. നിങ്ങള് നിങ്ങളുടെ സ്വരാജ്യം സ്ഥാപിക്കുകയാണ്. വന്ദേ മാതരം എന്നും പാടിയിട്ടുണ്ട്. ഭാരത ഖണ്ഡത്തിന്റെ പേരുതന്നെയാണ് പാടപ്പെട്ടിരിക്കുന്നത്. പറയുന്നു - ഭാരത് മാതാ കീ ജയ്, അര്ത്ഥം ഭാരതത്തില് വസിക്കുന്ന മാതാക്കളുടെ ജയം. ഏത് മാതാക്കളാണോ വിശ്വത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നത്, ആ മാതാക്കളുടെ വിജയം. അവര് അതിനെ തെറ്റിച്ച് കേവലം ഭാരത മാതാ എന്നു പറയുകയാണ്. ബാബ നിങ്ങള് മാതാക്കളുടെ പേര് പ്രശസ്തമാക്കുകയാണ്. സ്വര്ഗ്ഗം തുറക്കുന്ന ഉദ്ഘാടനം ചെയ്യിക്കുന്നു. നിങ്ങള് പറയുന്നു ശിവബാബ ഞങ്ങള് മാതാക്കളിലൂടെ വിശ്വത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു. ഭീഷ്മ പിതാമഹന് മുതലായവരെയും നിങ്ങള് ജ്ഞാനബാണത്താല് വീഴ്ത്തിയിട്ടുണ്ട്. അതുകൊണ്ട് ബാബ പറയുകയാണ് ജ്ഞാന ബാണം തൊടുക്കുന്നതില് ഭയപ്പെടേണ്ട. പഠിക്കണം, പഠിപ്പിക്കണം. നിങ്ങളുടെ സൈന്യമാണ് അതിന് നിമിത്തമായിട്ടുള്ളത്. മാസ്റ്റര് നോളേജ്ഫുള് ആണല്ലോ. സരസ്വതിക്ക് വലിയ വീണയാണ് നല്കിയിരിക്കുന്നത് എന്തുകൊണ്ടെന്നാല് അവരാണ് എല്ലാവരെക്കാളും സമര്ത്ഥ. എന്നാല് ലോകത്തിനിതറിയുകയില്ല. നിങ്ങള് കുട്ടികള്ക്കറിയാം - നമ്മളിപ്പോള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുകയാണ്. കാളിയുടെ പക്കല് പോയി അമ്മേ....അമ്മേ.... എന്ന് പറഞ്ഞ് നിലവിളിച്ചു കരയുകയാണ്. എന്നാല് ഒന്നും സംഭവിക്കുന്നില്ല. കല്ക്കത്തയില് കാളിയ്ക്ക് വളരെ മഹിമയുണ്ട്. ഈ ബ്രഹ്മാവാണെങ്കില് അമ്മയല്ല അതുകൊണ്ട് കലശം മാതാക്കള്ക്ക് നല്കിയിരിക്കുകയാണ്. നിങ്ങളാണ് അമ്മയുടെ തരക്കാരായ സേന. നിങ്ങള് പറയുകയാണ് ബാബാ ഞങ്ങളെങ്ങിനെയോ, ഏതുപോലെയോ, അങ്ങയുടേതാണ്. ബാബയും പറയുകയാണ് - നിങ്ങള് എങ്ങിനെയോ ഏതുപോലെയോ എന്റേതാണ്, പക്ഷെ ശ്രീമത പ്രകാരം നടക്കണം. എല്ലാവരും സജിനിമാരാണ്. എല്ലാവരും പറയുന്നു നാം ഈശ്വരന്റെതാണ്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നു- എല്ലാവരും ശിവബാബയുടെ സന്താനങ്ങളാണ്. ഇത് തെളിയിക്കണം. ഏറ്റവും ആദ്യം ശിവബാബയുടെ മഹിമയാണ്, ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്, ആ ആളെ തന്നെയാണ് ഭഗവാനെന്നു പറയുന്നത്. ശിവബാബ തന്നെയാണ് സമ്പത്ത് നല്കുന്നത്. ബാബ നിരാകാരനാണ്, എല്ലാ ആത്മാക്കളുടേയും പിതാവാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് നിങ്ങളുടെ തരക്കാരുടെ ഉദ്ധാരണം ചെയ്യണം. മാതാക്കള്ക്കാണ് ഉത്തരവാദിത്വം. വന്ദേ മാതരം എന്ന് ബാബയും പറയുന്നു, ശിവ ബാലകനാണെങ്കില് വന്ദേ മാതരമെന്ന് പറയണമല്ലോ. ബ്രഹ്മാവ് നിങ്ങളോടു പറയുന്നു, നിങ്ങള് തിരിച്ചും പറയുന്നു. അത്ഭുതം തന്നെ. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. നിങ്ങള്ക്കറിയാം ശിവബാബ സാക്ഷാത്ക്കാരവും ചെയ്യിപ്പിക്കുന്നുവെന്ന്. വീട്ടിലിരുന്നും മയില്പ്പീലിധാരിയുടെ സാക്ഷാത്ക്കാരമുണ്ടാകുന്നു. കിരീടം എല്ലാവര്ക്കും ഉണ്ടായിരിക്കും. ഇത് ഒരു അടയാള ചിഹ്നമായി കാണിച്ചിരിക്കുകയാണ്. കൃഷ്ണന് എത്ര വലിയ കിരീടമാണ് നല്കിയിരിക്കുന്നത.് വാസ്തവത്തില് ഇത്രയും വലിയ കിരീടം ധരിക്കുകയില്ല. ബാബ മാതാക്കള്ക്ക് ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരം ചെയ്യിപ്പിക്കുകയാണ്. നിങ്ങള് രാജകുമാരന്റെ അമ്മയാകും. എല്ലാവരും കൃഷ്ണന്റെ അമ്മയാകുകയില്ല. രാജകുമാരി-കുമാരന്മാര് അനേകമുണ്ടല്ലോ. രാജകുമാരന്റെ അമ്മ അര്ത്ഥം മഹാറാണി മഹാരാജാവായി മാറും. നിങ്ങളുടെ ലക്ഷ്യം എത്ര ഉയര്ന്നതാണ്. നിങ്ങളുടെ മടിത്തട്ടില് രാജകുമാരനുണ്ടാകും.

അതുകൊണ്ട് കുട്ടികള്ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. നിങ്ങളുടെ വലിയ സംഘടനയുണ്ടാക്കണം. കുറിപ്പ് തയ്യാറാക്കണം- നാം ശിവശക്തി ഭാരത മാതാക്കളാണ്. നമ്മള് കല്പം മുമ്പും ഭാരതത്തെ ശ്രീമത പ്രകാരം സ്വര്ഗ്ഗമാക്കി മാറ്റിയിരുന്നു. മാതാക്കള്ക്ക് വളരെ സമര്ത്ഥരാകണം. ഇന്ന് നിങ്ങളെപ്പോലുള്ള പലരും വികാരത്തിന്റെ കാര്യത്തില് പീഢനങ്ങള്ക്കിരയാകുന്നു. നിങ്ങള് ഇതിനായി ശബ്ദമുയര്ത്തണം. ഗവണ്മെന്റിനോടു പറയണം - ഞങ്ങള് കല്പ-കല്പം പവിത്രതയുടെ ശക്തിയാല് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു, ഇതില് ഞങ്ങള്ക്ക് ഇവര് വിഘ്നമുണ്ടാക്കുന്നു. ഞങ്ങള് പവിത്രമായിരിക്കുവാനാഗ്രഹിക്കുന്നു. ഒപ്പം തന്നെ ഈ പുരുഷന്മാരും പറയും പവിത്രത തീര്ച്ചയായും വളരെ നല്ലതാണ്. ജനങ്ങള് മരുന്നുകളുടെ ബലത്താല് ഗര്ഭധാരണം തടയുന്നു. എന്നാല് ഇതുകൊണ്ടൊന്നും ഒന്നും നടക്കുകയില്ല. ബാബ പറയുകയാണ് പവിത്രമായിരിക്കൂ. നിങ്ങള് മാതാക്കളോടെപ്പം സഹായികളായി ഗോപന്മാരുമുണ്ട്. പെണ്കുട്ടികള് ഇതിനായി മുന്നിട്ടിറങ്ങണം. അത്ഭുതം കാണിക്കണം. ഗവണ്മെന്റിനോട് പറയണം - ഭഗവാനായ അച്ഛന് പറയുകയാണ് പവിത്രമായിരിക്കൂ. എല്ലാവരും ശിവബാബയുടെ കുട്ടികളാണ്, അങ്ങിനെയാണെങ്കില് അന്യോന്യം സഹോദരങ്ങളായില്ലേ. പിന്നെ പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളാകുമ്പോള് സഹോദര-സഹോദരിമാരാകുന്നു. ഇപ്പോള് പുതിയലോകം സ്ഥാപിതമായിക്കൊണ്ടിരിക്കുകയാണ്. ശിവബാബയുടെ സന്താനങ്ങള്, പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് സഹോദര-സഹോദരികള് വിഷത്തിന്റെ വാങ്ങല് കൊടുക്കല് ചെയ്യുകയില്ല. ഇതാണ് യുക്തി. കല്പം മുന്നെയും ബാബ ഇങ്ങിനെത്തന്നെയാണ് പാവനമാക്കി മാറ്റിയിരുന്നത്. നാം മായാ രാവണനുമേല് വിജയം പ്രാപ്തമാക്കുന്നു. ഈ രാവണനാണ് ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രു. രാവണനോട് തോറ്റാല് തോറ്റുപോകുന്നു. രാമന് വന്ന് രാവണനുമേല് വിജയം പ്രാപ്തമാക്കിത്തരുന്നു. എന്നാല് ഇപ്പോഴും പലര്ക്കും തന്റെ പതിമാരോട് വളരെ മോഹമാണ്, പറയാതിരിക്കുകയാണ് നല്ലത്. ഇപ്പോള് നിങ്ങള് മാതാക്കള്ക്ക് കലശം ലഭിച്ചിരിക്കുകയാണ്. മനസ്സിലാക്കിക്കൊടുക്കണം, ഞങ്ങള് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കും. അവര് കലശം ലക്ഷ്മിയ്ക്കാണ് നല്കിയിരിക്കുന്നത്. എന്നാല് ലക്ഷ്മിയാണെങ്കില് പവിത്രമാണ്. അവര് ജ്ഞാനകലശം കൊണ്ട് സ്വര്ഗ്ഗത്തില് എന്തു ചെയ്യാനാണ്. ജ്ഞാന കലശം ജഗദംബയ്ക്കാണ്. ഇപ്പോള് പരംപിതാ പരമാത്മാവ് ആജ്ഞ നല്കുന്നു - കാമം മഹാ ശത്രുവാണ്. ആരാണോ ഇതിനു മേല് വിജയം പ്രാപ്തമാക്കുന്നത് അവര് തന്നെയാണ് ശ്രേഷ്ഠാചാരികള് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറുക.

നിങ്ങള് കുട്ടികള്ക്ക് അന്യോന്യം വളരെ സ്നേഹം വേണം. ബ്രഹ്മാകുമാര് കുമാരിമാരുടെ ഒരുമിച്ചുളള സൈന്യമായിരിക്കണം. ആരെല്ലാം എവിടെയാണെന്ന് പലര്ക്കും അറിയുക പോലുമില്ല. എല്ലാ സെന്ററുകളിലെ കുട്ടികളേയും വിളിക്കാനും കഴിയുകയില്ല. മാതാക്കള്ക്കാണെങ്കില് ബന്ധനങ്ങളുമുണ്ട്, കുട്ടികളേയും സംരക്ഷിക്കണം. ഇല്ലായെങ്കില് പുരുഷന്മാര് റിപ്പോര്ട്ടു ചെയ്യും. പുരുഷന്മാര് പോകുമ്പോള് ആരാണ് കുട്ടികളെ സംരക്ഷിക്കുന്നത്? നിങ്ങള് കാണിച്ചു കൊടുക്കണം - അവര് ഹഠയോഗമാണ് പഠിപ്പിക്കുന്നത്, നാം ഇവിടെ രാജയോഗമാണ് പഠിപ്പിക്കുന്നത് അതുകൊണ്ട് നമുക്ക് സംരക്ഷണം ലഭിക്കേണ്ടതാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് നമ്മള് വേശ്യകളോട്, ഈ ചീത്ത പ്രവര്ത്തി നിര്ത്തുവാനായിപ്പറയണം. നിങ്ങള് സ്വര്ഗ്ഗത്തിന്റെ കവാടമായി മാറൂ. ഈ ജോലി ചെയ്തു കാണിക്കുകയാണെങ്കില് നിങ്ങളുടെ പേര് പ്രശസ്തമാകും. അവരുടേയും മംഗളം ചെയ്യേണ്ടതുണ്ട്. ഈ സംഗമയുഗം തന്നെ മംഗളകാരിയാണ്, പവിത്രതയ്ക്കായി ശബ്ദമുയര്ത്തണം. ഈ വേശ്യകളോട് ദയ കാണിക്കണം. ഗവണ്മെന്റും ഇപ്പോള് അവര്ക്ക് എന്തെങ്കിലുമൊക്കെ തൊഴിലുകള് നല്കുന്നുണ്ട്. നിങ്ങള് ഇങ്ങിനെ മനസ്സിലാക്കിക്കൊടുക്കണം ബ്രഹ്മാകുമാര്-കുമാരികള് വേശ്യകള്ക്കും ജ്ഞാനം നല്കി മോശമായ പ്രവര്ത്തിയില് നിന്ന് അവരെ പിന്തിരിപ്പിക്കുന്നു എന്തുകൊണ്ടെന്നാല് കാമം മഹാ ശത്രുവാണ്, ഇതിലൂടെ നിങ്ങള് പതിതവും മലിനവുമാകുന്നു, എങ്കില് പത്രങ്ങളിലും നിങ്ങളുടെ പേര് വരും. ഈ ലോകം തന്നെ ഭ്രഷ്ടാചാരിയാണ്. ബാബ വന്ന് മാതാക്കളെയാണ് ഉയര്ത്തുന്നത്. ഗോപന്മാരുടെ ജോലിയാണ് അവരുടെ സഹായികളാകുക എന്നത്. ആരാണോ പരിശ്രമം ചെയ്യുന്നത് അവര് ഉയര്ന്ന പദവി പ്രാപ്തമാക്കും. സമാനതലത്തിലുളളവരോട് ദയവു കാണിക്കണം, ഈ ലോകം തന്നെ വേശ്യാലയമാണ്. ബാബ വന്ന് ഇതിനെ ശിവാലയമാക്കി മാറ്റുന്നു. വാസ്തവത്തില് ഇതെല്ലാം ജ്ഞാനത്തിന്റെ കാര്യമാണ്. ബാബ ഈ മനുഷ്യ ശരീരത്തില് വന്ന് നിങ്ങളെ ജ്ഞാനം കേള്പ്പിക്കുകയാണ്. നിങ്ങള് മനസ്സിലാക്കുകയാണ് നാം ഇപ്പോള് ശ്മശാനത്തില് നിന്ന് പരിസ്ഥാനിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ജ്ഞാനമാനസരോവരമാണ്. ജ്ഞാനത്തില് മുങ്ങിക്കൊണ്ടിരിക്കുകയാണ്, അല്ലാതെ വെള്ളത്തില് മുങ്ങുന്നതിന്റെ കാര്യമൊന്നുമല്ല. മനുഷ്യര് തീര്ത്ഥയാത്രകളില് പോയി വളരെ പരിശ്രമിക്കുന്നു. കാല്നടയായി പോകുക, ഭാരമേന്തി പോകുക മുതലായ പലേ പരിശ്രമങ്ങളും ചെയ്യുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കിയിരിക്കുകയാണ് - ബാബ മനുഷ്യശരീരത്തിലിരുന്നു ജ്ഞാന സ്നാനം ചെയ്യിപ്പിക്കുകയാണ്. അല്ലാതെ മറ്റു മാലാഖകളെ കുറിച്ചല്ല. നിങ്ങളെ ജ്ഞാന മാലാഖയാക്കി മാറ്റുന്നത് ബാബയാണ്. എത്ര നല്ല നല്ല കാര്യങ്ങള് ധാരണ ചെയ്യാനുണ്ട്. കുട്ടികള് (കുമാരിമാര്) മുന്നോട്ട് വരികയാണെങ്കില് വളരെയധികം കാര്യങ്ങള് ചെയ്യാന് കഴിയും. മാതാക്കള്ക്കും പോകണം. പറയൂ, എവിടെയെല്ലാം വേശ്യകളുണ്ടോ അവരുടെ സംഘടനയുണ്ടാക്കൂ. അവരുടെ മേധാവികള്ക്ക് മനസ്സിലാക്കിക്കൊടുക്കൂ. എന്നാല് ഇങ്ങിനെയുമാകരുത്, പുറമെ പറയുന്നു എനിക്ക് ഒരു ബാബയല്ലാതെ മറ്റാരുമില്ല, പക്ഷെ ഉള്ളില് ആരോടെങ്കിലും ആകര്ഷണവുമുണ്ടാകുക. അങ്ങിനെയുള്ള കാര്യമൊന്നും നടക്കുകയില്ല. ബാബയുടെ സത്യമായ കുട്ടിയായി മാറണം. ആ സന്തോഷത്തിന്റെ മുഖമെവിടെ? പരിധിയില്ലാത്ത അച്ഛനെ കാണാന് പോകുകയാണെങ്കില് ഓടിയോടിച്ചെന്ന് സന്തോഷത്തോടുകൂടി കൂടിക്കാഴ്ച്ച നടത്തണം. ഞാന് പോയി ബാബയുടെ മടിത്തട്ടിലെ മാലയായി മാറുകയാണ്. ക്ഷീണിക്കരുത്. നിങ്ങളുടെ ഓര്മ്മയുടെ യാത്ര തന്നെയാണ് ഓട്ടം. അവരുടേത് ശാരീരികമായ ഓട്ടമാണ്. നിങ്ങളുടേത് ആത്മീയ ഓട്ടപ്പന്തയമാണ്. മുഖം സന്തോഷത്താല് വിടര്ന്നിരിക്കണം. ആരുടെയെങ്കിലും പതി കാണാതെ പോയി, പിന്നീട് തിരികെ വരികയാണെങ്കില് പത്നി ഭ്രാന്തിയെപ്പോലെ തെരുവുകളിലൂടെ ഓടിയോടിചെന്നു കാണും. ഇതാണെങ്കില് പരിധിയില്ലാത്ത പതിമാരുടെയും പതിയാണ്. എന്തിനാണ് പേടിക്കുന്നത്. ആരില് നിന്നാണോ സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത് അദ്ദേഹത്തെ ഓടിയോടി വന്ന് കാണണം. നല്ലത്.

മധുരമധുരമായ തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബയുടെ സത്യമായ കുട്ടിയായി മാറണം, ഉള്ളില് ഒന്നും പുറമെ മറ്റൊന്നുമാകരുത്. ഓര്മ്മയുടെ ആത്മീയ ഓട്ടപന്തയത്തില് മുന്നേറണം. വളരെ സന്തോഷത്തിലിരിക്കണം.

2. അന്യോന്യം വളരെയധികം സ്നേഹത്തോടെ ജീവിക്കണം. ശിവശക്തി സേനയുടെ സംഘടന തയ്യാറാക്കി സമാനതലത്തിലുളളവരെ രക്ഷിക്കണം. പവിത്രമായി മാറാനും മാറ്റാനുമുള്ള യുക്തി രചിക്കണം.

വരദാനം :-

ശ്രേഷ്ഠസ്മൃതിയിലൂടെ സുഖമയസ്ഥിതി ഉണ്ടാക്കുന്ന സുഖസ്വരൂപമായി ഭവിക്കട്ടെ
സ്ഥിതിയുടെ ആധാരം സ്മൃതിയാണ്. താങ്കള് കേവലം സ്മൃതിസ്വരൂപമാകൂ, അപ്പോള് സ്മൃതി വരുന്നതിലൂടെ എങ്ങനെ സ്മൃതി അങ്ങനെ സ്ഥിതി സ്വതവേ ആകും. സന്തോഷത്തിന്റെ സ്മൃതിയിലിരിക്കൂ സ്ഥിതിയും സന്തുഷ്ടമാകും ദു:ഖത്തിന്റെ സ്മൃതി നടത്തുകയാണെങ്കില് ദു:ഖത്തിന്റെ സ്ഥിതിയായി മാറും. ലോകത്താണെങ്കില് ദു:ഖം വര്ധിക്കുക തന്നെ വേണം, എല്ലാം അതിയിലേക്കു പോകണം എന്നാല് താങ്കള് സുഖസാഗരന്റെ കുട്ടികള് സദാ സന്തോഷമായിരിക്കുന്ന ദു:ഖത്തിനുപരിയായ സുഖസ്വരൂപമാകണം. അതിനാല് എന്തു തന്നെ സംഭവിച്ചുകൊണ്ടിരിക്കട്ടെ താങ്കള് സദാ ആനന്ദത്തില് കഴിയൂ.

സ്ലോഗന് :-

സമയമാകുന്ന ഖജനാവിനെ വ്യര്ഥത്തില് നിന്നു രക്ഷിക്കുക- ഇതാണ് തീവ്ര പുരുഷാര്ഥത്തിന്റെ ലക്ഷണം.

 

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്

ഭാരതത്തിന്റെ പ്രാചീനയോഗം പരമാത്മാവിലൂടെ പഠിപ്പിച്ചതാണ്

നമ്മുടെ ഈ ഈശ്വരീയയോഗം ഭാരതത്തില് പ്രാചീനയോഗത്തിന്റെ പേരില് പ്രശസ്തമാണ്. ഈ യോഗത്തെ അവിനാശിയോഗമെന്ന് എന്തുകൊണ്ട് പറയുന്നു? എന്തെന്നാല് അവിനാശി പരമപിതാ പരമാത്മാവിലൂടെ പഠിപ്പിക്കപ്പെട്ടതാണ്. യോഗം മറ്റു മനുഷ്യാത്മാക്കളും പഠിപ്പിക്കുന്നു അതിനാല് യോഗാശ്രമ മഠങ്ങള് തുറന്നുകൊണ്ടിരിക്കുന്നു എന്നാല് അവര്ക്ക് പ്രാചീനയോഗം പഠിപ്പിക്കാന് കഴിയില്ല. അഥവാ അങ്ങനെ യോഗമുണ്ടെങ്കില്പ്പിന്നെ ആ ബലം എവിടെ. ഭാരതമാണെങ്കില് ദിനം പ്രതിദിനം നിര്ബലമായിക്കൊണ്ടിരിക്കുന്നു ഇതിലൂടെ തെളിയുന്നു ആ യോഗം അവിനാശി യോഗമല്ല, ആരോടാണോ യോഗം വെക്കേണ്ടത് ആ ആള്ക്കേ സ്വയം പഠിപ്പിക്കാന് കഴിയൂ. ബാക്കി മറ്റാരുമായും യോഗം വെക്കേണ്ടതേയില്ലെങ്കില് പിന്നെ പഠിപ്പിക്കുന്നതെങ്ങനെ? ഇതാണെങ്കില് സ്വയം പരമാത്മാവിനേ കാര്യം ചെയ്യാന് സാധിക്കൂ, നമുക്കു പൂര്ണ വ്യത്യാസം പറഞ്ഞു തരാനാവൂ. ബാക്കി എല്ലാ ഭാഗത്തും പറഞ്ഞുകൊണ്ടിരിക്കുന്നു ഞങ്ങള് യോഗം പഠിപ്പിക്കാം. ഇതാണെങ്കില് നമുക്കറിയാം സത്യമായ യോഗം സ്വയം പരമാത്മാവു തന്നെ പഠിപ്പിച്ച് സൂര്യവംശി ചന്ദ്രവംശി കുലം സ്ഥാപിച്ച് ദൈവികരാജ്യം സ്ഥാപിക്കുന്നു. ആ പ്രാചിനയോഗവും പരമാത്മാവു തന്നെ വന്ന് കല്പകല്പം നമ്മെ പഠിപ്പിക്കുന്നു. ആത്മാവായ നീ പരമാത്മാവായ എന്നോടു നിരന്തരം യോഗം വെക്കൂ എങ്കില് നിന്റെ പാപം തീരും. ശരി- ഓം ശാന്തി

 Download PDF

Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

Post a Comment

0 Comments