Header Ads Widget

Header Ads

MALAYALAM MURLI 07.09.22

 Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

07-09-2022  പ്രഭാതമുരളി  ഓം ശാന്തി ബാപ്ദാദ  മധുബന്

Listen to the Murli audio file



 

മധുരമായ കുട്ടികളേ, ബാബയുടെ ശിക്ഷണങ്ങളെ ധാരണ ചെയ്ത് നിങ്ങള്ക്ക് ഗുണമുള്ള പുഷ്പമായി മാറണം, നിങ്ങള്ക്ക് ജ്ഞാനത്തിന്റെ പ്രകാശം ലഭിച്ചിരിക്കുന്നു, അതിനാല് സദാ ഹര്ഷിതമായിരിക്കണം.

ചോദ്യം :-

നിങ്ങള് കുട്ടികളുടെ ഏത് ഗഹനവും രസകരവുമായ കാര്യം കേട്ടാണ് മനുഷ്യര് കുഴങ്ങുന്നത്?

ഉത്തരം :-

നിങ്ങള് പറയുന്നു- ഇപ്പോള് ഞങ്ങള് ബ്രാഹ്മണകുലഭൂഷണ സ്വദര്ശന ചക്രധാരികളാണ്, ഞങ്ങള് ജ്ഞാനത്തിന്റെ ശംഖധ്വനി മുഴക്കുന്നവരാണ്, ഞങ്ങള് ത്രിനേത്രികളും ത്രികാലദര്ശികളുമാണ്, ഈ ദേവതകള്ക്ക് നല്കുന്ന അലങ്കാരങ്ങളെല്ലാം ഞങ്ങളുടേതാണ്. ഈ കാര്യങ്ങള് കേട്ട് മനുഷ്യര് ആശയക്കുഴപ്പത്തിലാവുകയാണ്. (2) നിങ്ങള് പറയുന്നു - ബാബ മുഖത്തിലൂടെ നല്കുന്ന ഈ ജ്ഞാനമാണ് ശംഖധ്വനി. ഇതിനാല് ഞങ്ങള് മനുഷ്യനില് നിന്ന് ദേവതകളായി മാറുന്നു, ഇതിനെത്തന്നെയാണ് മുരളിയെന്നു പറയുന്നത്, ഓട കൊണ്ടുണ്ടാക്കിയ മുരളിയല്ല. ഇതും വളരെ ഗഹനവും രസകരവുമായ കാര്യങ്ങളാണ്, മനസ്സിലാക്കുവാന് മനുഷ്യര്ക്ക് പ്രയാസമനുഭവപ്പെടുന്നു.

ഗീതം :-  ഇതു തന്നെയാണ് വസന്തം……

ഓം ശാന്തി. മധുര-മധുരമായ ഈശ്വരീയ സന്താനങ്ങള്ക്കറിയാം നമുക്കിപ്പോള് ഏറ്റവും ഉയര്ന്ന വസന്തകാലമാണ്. വസന്തകാലത്ത് പുഷ്പങ്ങളും മറ്റുമെല്ലാം വിടരുന്നു. ഇതാണെങ്കില് പരിധിയില്ലാത്ത വസന്തകാലമാണ്. നിങ്ങളില് ജ്ഞാന വര്ഷം നടന്നുകൊണ്ടിരിക്കുകയാണ്. ഉണങ്ങിയ മുള്ളുകളില് നിന്ന് നിങ്ങള് പൂക്കളായി മാറുന്നു. ഇതും നിങ്ങള്ക്കു മാത്രമേ അറിയൂ, അതും യഥാക്രമം പുരുഷാര്ത്ഥമനുസരിച്ച്. ചിലരാണെങ്കില് വളരെ സന്തോഷത്തിലിരിക്കുന്നു കാരണം ഈ ജ്ഞാന വര്ഷം കൊണ്ട് മുള്ളില് നിന്ന് പുഷ്പമായി മാറുകയാണ്. വൃക്ഷം പൂര്ണ്ണമായി ഉണങ്ങിയാല് പിന്നെ ഇലകളൊന്നുമുണ്ടാകുകയില്ല. ഓരോ വര്ഷവും ഈ സ്ഥിതിയുണ്ടാകുന്നു, പിന്നെ മഴ തുടങ്ങിയാല് സുന്ദരമായ ഇലകളും പൂക്കളും വരുന്നു. അതുകൊണ്ട് ജ്ഞാന വര്ഷത്തിന്റെ ഈ വസന്തകാലം വളരെ ശ്രേഷ്ഠമാണ്. ഇപ്പോള് ഇത് മുള്ളുകളുടെ ലോകമാണ്. വൃക്ഷം പറയുകയാണ് - ഞാന് മുള്വൃക്ഷമായി മാറിയിരിക്കുകയാണ്, ഇനി ജ്ഞാന വര്ഷം കൊണ്ട് പൂമരമായി മാറുന്നു. നിങ്ങളോരോരുത്തരും ചൈതന്യവൃക്ഷങ്ങളാണല്ലോ. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ പ്രകാശം ലഭിച്ചിരിക്കുകയാണ്, ഇതുകൊണ്ട് നിങ്ങള് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നു. നിങ്ങള് എന്തില് നിന്ന് എന്തായിമാറുന്നു. നിങ്ങള്ക്കറിയാം നമ്മളിപ്പോള് അപവിത്രത്തില് നിന്ന് പവിത്രമായി മാറുന്നു. വിഷ്ണുവിന്റേതും യുഗള് രുപമാണല്ലോ. സാക്ഷാല്ക്കാരം ജോഡിരുപത്തിന്റെയാണുണ്ടാകുന്നത്. വിഷ്ണുവിന് 4 കൈകളാണല്ലോ കാണിക്കുന്നത്. എന്നാല് അവര്ക്ക് ജ്ഞാനമൊന്നുമില്ല. രണ്ടു രൂപവും ചേര്ന്ന് നൃത്തം ചെയ്യുകയാണ്. ബാബ പറയുകയാണ് - ദീപാവലിയില് മഹാലക്ഷ്മിയാണ് വരുന്നത്. നിങ്ങള് ഇരുവരേയും വിളിക്കുന്നു. മുന്നില് ലക്ഷ്മി, പിന്നില് നാരായണന്. ലക്ഷ്മിക്ക് രണ്ടുകൈകളേയുള്ളൂ, മഹാ ലക്ഷ്മിക്കാണെങ്കില് 4 കൈകളുണ്ട്. ഈ കാര്യങ്ങളെല്ലാം ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം - മുമ്പാണെങ്കില് ഒന്നും തന്നെ അറിയുമായിരുന്നില്ല. തികച്ചും മുള്ളുകളായിരുന്നു, ഇപ്പോള് പുഷ്പമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗ്രന്ഥത്തിലും പറയുന്നു - മനുഷ്യനില് നിന്ന് ദേവതയാക്കി . . . ദേവതകളുണ്ടാകുന്നത് സത്യയുഗത്തിലാണ്. അവര് ദേവീകഗുണങ്ങളുള്ളവരാണ്. ഈ സമയത്തെ മനുഷ്യരാണെങ്കില് ആസുരീയ ഗുണമുള്ളവരാണ്, നിങ്ങള് ഈശ്വരീയഗുണമുള്ളവരാണ്. ഈശ്വരനിരുന്ന് നമ്മളെ ഇപ്പോള് ഗുണവാന്മാരാക്കി മാറ്റുകയാണ്. ബാബയുടെ ശിക്ഷണത്തിലൂടെയാണ് നാം സര്വ്വഗുണ സമ്പന്നര് . . . . .ആയി മാറുന്നത്. ഭാരതത്തിന്റെ മഹിമയുണ്ട് അര്ത്ഥം ഭാരതത്തില് വസിക്കുന്നവരുടെ വലിയ മഹിമയുണ്ട്. എന്നാല് അവര്ക്കിതറിയുകയില്ല അവരെ ഇത്രയും മഹിമായോഗ്യരാക്കി മാറ്റിയതാരാണെന്ന്. വലിയ വലിയ ക്ഷേത്രങ്ങളുണ്ടാക്കുന്നു, എന്നാല് കര്ത്തവ്യം എന്തായിരുന്നു എന്നറിയുന്നില്ല. നിങ്ങള്ക്കാണെങ്കില് വളരെയധികം ജ്ഞാനം ലഭിച്ചിട്ടുണ്ട്. നിങ്ങള്ക്ക് വളരെ ഹര്ഷിതരായിരിക്കണം. അവിടെയും 21 ജന്മത്തേയ്ക്ക് ഹര്ഷിതരായിരിക്കും. നിങ്ങള് കുട്ടികള്ക്കറിയാം നാം 21 ജന്മത്തേയ്ക്കുള്ള പദവി പ്രാപ്തമാക്കുന്നതിനാണ് പഠിപ്പ് പഠിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനം കൊണ്ടാണ് സമ്പാദ്യമുണ്ടാകുന്നത്. ഇത് ഈശ്വരീയ വിദ്യാര്ത്ഥി ജീവിതമാണ്. സൂര്യവംശീ കുലത്തിന്റെ അധികാരിയായി മാറുന്നു, അര്ത്ഥം സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുന്നു. പാവന ലോകത്തും എല്ലാവര്ക്കും ഒരേപോലെ പദവിയായിരിക്കുകയില്ല. കേവലം ഒരു ലക്ഷ്മീ-നാരായണനായിരിക്കുകയില്ല രാജ്യം ഭരിക്കുക. ഇതിനെക്കുറിച്ചും ആര്ക്കും ഒന്നും അറിയുകയില്ല, വംശമുണ്ടാകും രാജപദവിയുമുണ്ടായിരിക്കും. സൂര്യവംശികളും ചന്ദ്രവംശികളുമുണ്ടായിരുന്നു. ശിവബാബ പുതിയലോകം സ്ഥാപിച്ചതാണ്. ലോകത്തിലുള്ളവരുടെ ബുദ്ധിയിലാണെങ്കില് കൂരിരുട്ടാണ്. നിങ്ങളുടെ പക്കല് പ്രകാശമുണ്ട്. പതിതമായ ലോകവും പാവനമായ ലോകവുമുണ്ട്. പാവനമായ ലോകത്തും യഥാക്രമമാണ് പദവികള്. പ്രജകളിലും അങ്ങിനെത്തന്നെ. അവിടെയാണെങ്കില് എല്ലാവര്ക്കും സുഖം തന്നെ സുഖമാണ്. ഓരോരുത്തര്ക്കും അവരവരുടെ രാജധാനിയും ഭൂവുടമസ്ഥതയുമുണ്ടായിരിക്കും. പതിതമായ ലോകത്ത് എല്ലാവരും പതിതമാണ്, എന്നാല് ഇതിലും നമ്പര്വാറാണ്. സത്യയുഗത്തില് ഉയര്ന്നതിലും ഉയര്ന്ന തലമുറയാണ് ലക്ഷ്മി-നാരായണന്റേത്. രാധയും കൃഷ്ണനും, രാജകുമാരനും രാജകുമാരിയും സ്വയംവരത്തിനു ശേഷം ലക്ഷ്മി-നാരായണനായി മാറുകയാണ്. ലക്ഷ്മി-നാരായണന്റെ വംശമെന്നു പറയാം. രാധാ-കൃഷ്ണന്റെ വംശമെന്നു പറയുകയില്ല. രാജാക്കന്മാരുടെ പേരാണ് എടുക്കുക. ഈ ചെറിയ കാര്യങ്ങള് കൂടി ആര്ക്കും അറിയുകയില്ല. നിങ്ങള്ക്കെല്ലാവര്ക്കുമറിയാം, അതും യഥാക്രമം പുരുഷാര്ത്ഥമനുസരിച്ച്, രാജധാനിയില് യഥാക്രമമായിരിക്കുമല്ലോ പദവി. എവിടെ സൂര്യവംശി രാജപദം, പിന്നെ എവിടെ പ്രജയിലും ചണ്ഡാലന് മുതലായവരാകുന്നു. പതിത ലോകത്തിലും യഥാക്രമമാണ്.

ഇപ്പോള് ബാബ നിങ്ങള്ക്ക് കര്മ്മ-അകര്മ്മ-വികര്മ്മത്തിന്റെ ഗതി മനസ്സിലാക്കിത്തരികയാണ്. ബാബ പറയുകയാണ്, കുട്ടികളേ, ശ്രീമതപ്രകാരം നടക്കൂ. ബാബ കണ്ടിട്ടു പോലുമില്ലാത്ത വളരെയധികം കുട്ടികളുണ്ട്. അന്യോന്യം വളരെയധികം സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ബാബയുടെ പരിചയം നല്കിക്കൊണ്ടിരിക്കുകയാണ്. ബ്രാഹ്മണിയെ നിയമിച്ചിട്ടുപോലുമില്ലാഞ്ഞിട്ടും നന്നായി സെന്റര് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സന്മുഖത്ത് കണ്ടിട്ടുപോലുമില്ല - എന്നാലും സേവനം ചെയ്ത് തനിക്ക് സമാനമാക്കിക്കൊണ്ടിരിക്കുന്നു. സന്മുഖത്തിരിക്കുന്നവര് ഇത്രയും സേവനം ചെയ്യുന്നില്ല. ആത്മീയ യാത്ര പഠിപ്പിക്കണമല്ലോ. നിങ്ങളാണ് ആത്മീയ വഴികാട്ടികള്. നിങ്ങളും വഴി പറഞ്ഞുകൊടുക്കുന്നു. അല്ലയോ ആത്മാക്കളേ, അച്ഛനെ ഓര്മ്മിക്കൂ. പറയുന്നുമുണ്ട് ആത്മാക്കളും പരമാത്മാവും അനേക കാലം വേറിട്ടിരുന്നു . . അതിന്റേയും കണക്കുണ്ടാകുമല്ലോ. വളരെക്കാലമെന്നത് എത്രയാണെന്നുള്ളത് വ്യക്തമാക്കിക്കൊടുക്കുന്നുവല്ലോ. നിങ്ങള് തന്നെയാണ് ഏറ്റവുമധികം വേറിട്ടിരുന്നത്. സൂര്യവംശി, ചന്ദ്രവംശി കുലത്തിലായിരുന്നു, പിന്നെ പുനര്ജ്ജന്മത്തിന്റെ ചക്രത്തില് വന്ന് 84 ജന്മങ്ങളെടുത്തു. അതും എല്ലാവരും 84 ജന്മങ്ങളെടുക്കുന്നില്ല. നിങ്ങള് ഈ ജ്ഞാനത്തിന്റെ തിളക്കത്തിലിരിക്കുകയാണ്. ഇത് നിങ്ങളുടെ വിദ്യാര്ത്ഥി ജീവിതമാണ്. ചിലര് ഗൃഹസ്ഥ വ്യവഹാരത്തെ സംരക്ഷിച്ചുകൊണ്ടും രണ്ടാമത് കോഴ്സുകള് ചെയ്യാറുണ്ട്. ഇവിടെയാണെങ്കില് കേവലം പവിത്രമായിരിക്കുന്നതിന്റെ കാര്യമാണ്. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കുകയും പഠിപ്പിക്കുകയും വേണം. തീര്ച്ചയായും പവിത്രമായിരിക്കണം. പറയാറുണ്ടല്ലോ സിംഹിണിയുടെ പാല് സ്വര്ണ്ണ പാത്രത്തിലേ ഇരിക്കൂ. ബാബയും പറയുകയാണ് പവിത്രതയില്ലാതെ ധാരണയുണ്ടാകുകയില്ല, അതുകൊണ്ട് ബാബ പറയുകയാണ് കാമമാകുന്ന ഈ മഹാശത്രുവിനെ ജയിക്കൂ. നിങ്ങള് പവിത്രമായിരിക്കൂ. എന്നെ തിരിച്ചറിയൂ, അപ്പോഴേ ഞാന് ബുദ്ധിയുടെ പൂട്ട് തുറക്കൂ. ഏതു വരേയും പവിത്ര ബ്രാഹ്മണകുല ഭൂഷണനാകുന്നില്ലയോ, ധാരണയുമുണ്ടാകുകയില്ല.

നിങ്ങള് ബ്രാഹ്മണകുല ഭൂഷണര് സ്വദര്ശന ചക്രധാരികളാണ്, വേറെ ആര്ക്കും ഇതൊന്നും മനസ്സിലാകുകയില്ല. മനുഷ്യര് കരുതുകയാണ് സ്വദര്ശന ചക്രധാരികള് ദേവതകളാണ്, പിന്നെ ഞങ്ങള് ബ്രാഹ്മണകുലഭൂഷണസ്വദര്ശന ചക്രധാരികളാണെന്ന് പറഞ്ഞ് ഇവരെവിടെ നിന്ന് വന്നിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്കുമാത്രമേ മനസ്സിലാകുകയുള്ളൂ. ഇത് വളരെ ഗഹനവും രസകരവുമായ കാര്യങ്ങളാണ്. ജ്ഞാനത്തിന്റെ ശംഖധ്വനി നിങ്ങള് മുഴക്കുന്നു, ദേവതകള് ചെയ്യുന്നില്ല. അവര് ശിവബാബയുടെ ശംഖധ്വനി കേട്ടാണ് ദേവതകളായി മാറുന്നത്. ശിവബാബയാണെങ്കില് ജ്ഞാനസമ്പന്നനാണ്. എന്നാല് ബാബക്ക് എങ്ങിനെ ശംഖ് (ജ്ഞാനം)നല്കാന് കഴിയും. ജ്ഞാനം തീര്ച്ചയായും ആരുടെയെങ്കിലും മുഖത്തിലൂടെയല്ലേ നല്കുക. ഇതിനെത്തന്നെയാണ് മുരളിയെന്നു പറയുന്നത്. അല്ലാതെ വേറെ ഓട കൊണ്ടുള്ള മുരളിയൊന്നുമല്ല. ഇപ്പോള് ജ്ഞാനത്തിന്റെ മുരളിയാണ് നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യര് കരുതുകയാണ് ഈ പൂജ, ഭക്തി മുതലായതെല്ലാം പരമ്പരയായി നടന്നു വരികയാണ്. എന്നാല് പരമ്പരയായി ഒന്നും തന്നെ നടന്നു വരുന്നില്ല. അവര് പറയുകയാണ് ഈ രക്ഷാബന്ധനം മുതലായതെല്ലാം പരമ്പരകളായി നടന്നു വരുന്നതാണ്. ശരി, പരമ്പരയും എന്നു മുതല്? അതു പറയൂ. എന്താ പരമാത്മാവ് പതിതമായ ലോകമാണോ രചിച്ചത്? പിന്നെ എന്തുകൊണ്ടാണ് ബാബയെ പതിത പാവനന് എന്നു പറയുന്നത്. പഠനത്തിന്റെ കാര്യങ്ങള് പതിവായി ബുദ്ധിയില് വരണം. വായ തുറക്കുന്ന സ്വഭാവമുണ്ടായിരിക്കണം. നിങ്ങള്ക്ക് വളരെ സേവനം ചെയ്യാന് കഴിയും. തന്റെ ഉയര്ച്ചക്കുള്ള കാര്യങ്ങള് ചെയ്യണം, ഏതുപോലെ ബാബ സര്വ്വര്ക്കും വഴി പറഞ്ഞു കൊടുക്കുന്നുവോ, അതുപോലെ നമുക്കും മറ്റുള്ളവര്ക്ക് വഴി പറഞ്ഞു കൊടുക്കണം, അപ്പോള് മാത്രമേ ബാബയില് നിന്ന് സമ്പത്ത് ലഭിക്കുകയുള്ളൂ. അല്ലാതെ വെറുതെ തലയിട്ടു തല്ലിയതുകൊണ്ടൊന്നും സമ്പത്ത് ലഭിക്കുകയില്ല. ബാബക്ക് വളരെ ദയ തോന്നുകയാണ്, എത്രയാണ് പറഞ്ഞു കൊടുക്കുന്നത് എന്നിട്ടും ഭാഗ്യത്തിലില്ല. എത്ര രത്നങ്ങളാണ് ലഭിക്കുന്നത്. രത്നങ്ങളും വിസ്താരത്തിലുണ്ട്. രത്നങ്ങളിലും വളരെ വ്യത്യാസങ്ങളുണ്ട്. ചിലതിന്റെ മൂല്യം ലക്ഷം രൂപയായിരിക്കാം, എന്നാല്ചിലത് ഒരു രൂപയുടേയുമായിരിക്കാം. ഇതും അവിനാശി ജ്ഞാന രത്നങ്ങളാണ്, ഇത് സ്വയം ധാരണ ചെയ്ത് മറ്റുള്ളവര്ക്ക് നല്കുകയാണെങ്കില് വളരെ ഉയര്ന്ന പദവി പ്രാപ്തമാക്കാന് കഴിയും. കുട്ടികളുടെ വായില് നിന്ന് സദാ രത്നങ്ങള് തന്നെ വരണം. ബുദ്ധി മനസ്സിലാക്കുന്നുണ്ട്, എന്നാല് വായിലൂടെ പറയാതെ എന്തു മൂല്യമാണുണ്ടാകുക. ആര് പരിശ്രമം ചെയ്യുന്നുവോ, തനിക്കു സമാനമാക്കി മാറ്റുന്നുവോ അവര്ക്ക് അതിന്റെ ഫലവും ലഭിക്കും. ഈ സേവനം ചെയ്യുകയും, ഇത് പഠിപ്പിക്കുകയെന്നതും ചെറിയ കാര്യമാണോ? നിങ്ങളുടെ ബുദ്ധിയില് ഇപ്പോള് പ്രകാശം വന്നിട്ടുണ്ട്. ഏറ്റവും വലിയ സമ്പന്നന് ആരാണ്? 10 - 12 പേര് പറയും. നിങ്ങള്ക്കും അറിയാം ഈ ഡ്രാമയില് ആരെല്ലാമാണ് മുഖ്യമായിട്ടുള്ളത്. പരമപിതാ പരമാത്മാവാണ് രചയിതാവും, സംവിധായകനും മുഖ്യ അഭിനേതാവും. ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ്, പിന്നീടാണ്, സൂക്ഷ്മ വതനവാസികള്, സ്ഥൂല വതനവാസികള്. ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് അറിയാം. കല്പത്തിന്റെ ആയുസ്സ് ലക്ഷം വര്ഷങ്ങളല്ല, കല്പത്തിന്റെ ആയുസ്സ് അയ്യായിരം വര്ഷങ്ങളാണ്. മനുഷ്യര് എത്ര ഘോരമായ അന്ധകാരത്തിലാണ്. നിങ്ങള് അജ്ഞാന അന്ധകാരത്തില് നിന്നും ഇപ്പോള് എത്ര പ്രകാശത്തിലേയ്ക്ക് വന്നിരിക്കുകയാണ്. ചിലര് പ്രകാശത്തിലേക്ക് വന്നിട്ടുണ്ട്, എന്നാല് ചിലര് ഇപ്പോഴും ഇരുട്ടില് തന്നെ കിടക്കുകയാണ്. ഇതില് എല്ലാം ബുദ്ധിയുടെ കാര്യമാണ്. ചില വിശാല ബുദ്ധികള് പെട്ടെന്ന് മനസ്സിലാക്കുന്നു. ആത്മാവ് സൂക്ഷ്മ നക്ഷത്ര സമാനമാണ്. ഭ്രൂ മദ്ധ്യത്തില് വലിയ വസ്തുക്കള്ക്കൊന്നും ഇരിക്കാന് കഴിയുകയില്ല. തീര്ച്ചയായും ഈ കണ്ണുകള് കൊണ്ടൊന്നും കാണാന് കഴിയാത്ത സാധനമാണ്. വലിയ സാധനമാണെങ്കില് കാണാന് കഴിയുമായിരുന്നു. ആത്മാവ് അതി സൂക്ഷ്മമാണ്, ബിന്ദു സമാനമാണ്. ഇതെല്ലാം ഗഹനത്തിലും ഗഹനമായ കാര്യങ്ങളാണ്. തുടക്കത്തില് അഖണ്ഡ ജ്യോതി തത്വമെന്നാണ് പറഞ്ഞിരുന്നത്. തുടക്കത്തിലേ നക്ഷത്രമാണെന്നു പറഞ്ഞാല് മനസ്സിലാക്കാന് കഴിയുകയില്ല. മുഴുവന് ജ്ഞാനവും ഒരു ദിവസം നല്കാന് കഴിയുമോ. ദിവസം തോറും ഗഹനമായ കാര്യങ്ങള് ബാബ കേള്പ്പിക്കുകയാണ്. ജ്ഞാന സാഗരനില് നിന്ന് അളവറ്റ ധനം ലഭിക്കുന്നു. ഏതുവരേയും ജീവിക്കുന്നുവോ അതു വരേയും ജ്ഞാന അമൃതം കുടിച്ചുകൊണ്ടേയിരിക്കണം. വെള്ളത്തിന്റെ കാര്യമല്ല. ജ്ഞാന സാഗരത്തില് നിന്ന് ജ്ഞാന ഗംഗകളാണ് വരുന്നത്. അത് ജലത്തിന്റെ സാഗരമാണ്, പറയുകയാണ് ഗംഗ അനാദിയാണെന്ന്. ഈ ഗംഗാ സ്നാനമെല്ലാം അനാദിയായി നടന്നു വരികയാണ്. നിങ്ങള് കണ്ടിരുന്നു - കുട്ടികള് ധ്യാനത്തില് ഗംഗ, യമുനാ നദികളില് പോയി രാസവിലാസങ്ങള് ചെയ്തിരുന്നു. ഇവിടെയാണെങ്കില് പേടിക്കുന്നു, മുങ്ങുകയോ മറ്റോ ചെയ്താലോ. അവിടെയാണെങ്കില് അങ്ങിനെയുള്ള കാര്യങ്ങളൊന്നുമില്ല. ഒരിക്കലും അപകടങ്ങളുണ്ടാകുകയില്ല. അതുകൊണ്ട് ഇതു തന്നെയാണ് വസന്തം, എപ്പോഴാണോ നിങ്ങള് കക്കയില് നിന്ന് മുത്തായി അഥവാ പതിതരില് നിന്ന് പാവനമായി മാറുന്നത്. പാവനമായ ലോകമുണ്ടാകുകയാണെങ്കില് തീര്ച്ചയായും പതിതമായ ലോകത്തിന്റെ വിനാശവും നടക്കും. മഹാഭാരതത്തില് എല്ലാം കാണിച്ചിട്ടില്ല. പാണ്ഡവര് പര്വ്വതത്തില് പോയി മരിച്ചുവീണു, ഒപ്പം നായയെ കൊണ്ടുപോയി. എന്താ പാണ്ഡവര് നായക്കളേയും വളര്ത്തിയിരുന്നുവോ. നിങ്ങള് നായ്ക്കളെ വളര്ത്തുന്നില്ല. നായക്ക് എത്ര അംഗീകാരമാണ് നല്കിയിരിക്കുന്നത്. വളരെയധികം ആള്ക്കാര് നായകളെ വളര്ത്തുന്നുണ്ട്.

ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്, നിങ്ങള് കുട്ടികള്ക്ക് വളരെ ഹര്ഷിതമായിരിക്കണം. നിങ്ങള്ക്കു മേല് നിത്യം ജ്ഞാനവര്ഷം നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം ബാബ എങ്ങിനെയാണ് വരുന്നതെന്ന്. ജ്ഞാന വര്ഷം ചൊരിയുകയാണ്, ഭാരതത്തില് തന്നെയാണ് വരുന്നത്, അതുകൊണ്ട് ഭാരതത്തിന് വലിയ മഹിമയാണ്. ഭാരതം തന്നെയാണ് അവിനാശി ഭൂഖണ്ഡം. ഭാരതം തന്നെയാണ് അവിനാശി പിതാവിന്റെ ജന്മഭൂമി, ഏതു ശിവബാബ സര്വ്വരേയും പാവനമാക്കി മാറ്റുന്നുവോ മറ്റുള്ളവര്ക്കറിയില്ല. അവര് പറയുകയാണ് പരമാത്മാവ് നാമരൂപത്തില്നിന്നും വേറിട്ടവനാണ്, സര്വ്വവ്യാപിയാണ്. എത്ര കാര്യങ്ങളാണ് പറയുന്നത്. ബാബ പറയുകയാണ്, ഞാന് വരുന്നു, എനിക്ക് ബ്രാഹ്മണരെ തീര്ച്ചയായും രചിക്കേണ്ടതുണ്ട്. പറയുന്നുമുണ്ട്, നാം ബ്രഹ്മാവിന്റെ വംശാവലിയാണ്, അതുകൊണ്ടാണല്ലോ ബ്രാഹ്മണരെന്ന് പറയപ്പെടുന്നത്. എന്നാല് ഈ കാര്യങ്ങളെല്ലാം മറന്നിരിക്കുകയാണ്. ശിവബാബ വന്നിട്ട് എന്താണ് ചെയ്തത്! എങ്ങിനെ മുഖ വംശാവലിയുണ്ടാക്കി! നിങ്ങള് കുട്ടികള്ക്കിപ്പോള് അറിയാം - ശിവബാബ വന്നിട്ടുണ്ട്. ബാബ രചയിതാവാണ്, എങ്കില് തീര്ച്ചയായും പുതിയ ലോകമായിരിക്കും രചിച്ചിട്ടുണ്ടായിരിക്കുക. ഇത് ആര്ക്കും തന്നെ അറിയുകയില്ല. അറിയാത്തതു കാരണം നിന്ദകള് നല്കി കൊണ്ടിരിക്കുകയാണ്, അതുകൊണ്ട് ബാബ പറയുകയാണ്, യദാ യദാഹി . . . . . . . ഇത് ആരാണ് പറഞ്ഞത്? കൃഷ്ണനല്ല പറഞ്ഞത്. കൃഷ്ണന്റെ ആത്മാവിനും ഇപ്പോളാണ് മനസ്സിലാകുന്നത് അതായത് നമ്മള് 84 ജന്മങ്ങളെടുക്കുന്നുവെന്ന്. നിങ്ങള് ആരാണ് ആദ്യം പാസാകുന്നത് അവര് ട്രാന്സ്ഫറാകുന്നു, അവര് തന്നെയാണ് ആദ്യം ജന്മമെടുക്കുന്നത്. നിങ്ങളുടെ ബുദ്ധിയില് എത്ര പ്രകാശമാണ്. ഓപ്പറേഷനിലൂടെ ഒരു കണ്ണുമാറ്റി പ്രകാശം വരുന്ന വേറെ കണ്ണു വെക്കുന്നു. ചിലരുടേതാണെങ്കില് കേടായിത്തന്നെയിരിക്കുന്നു. നിങ്ങളാത്മാക്കളുടെ ജ്ഞാന നേത്രം കേടുവന്നിരിക്കുകയാണ്, അതു നല്കുന്നതിനാണ് ബാബ വന്നിരിക്കുന്നത്. നിങ്ങളുടെ ജ്ഞാന നേത്രം ഇപ്പോള് തുറന്നുകൊണ്ടിരിക്കുകയാണ്. മൂന്നാമത്തെ നേത്രം ജ്ഞാനത്തിന്റേതാണ്. മൂന്നാമത്തെ നേത്രം ഇപ്പോള് ദേവതകള്ക്കാണ് കാണിക്കുന്നത്. അലങ്കാരങ്ങളും ചക്രങ്ങളും എല്ലാം വിഷ്ണുവിനാണ് നല്കിയിരിക്കുകന്നത്. വാസ്തവത്തില് മൂന്നാമത്തെ കണ്ണ് നിങ്ങള് ബ്രാഹ്മണര്ക്കാണ്. നിങ്ങളാണ് സര്വ്വോത്തമ ബ്രാഹ്മണ കുല ഭൂഷണര്. ദേവികകുലവും ആസുരിയ കുലവുമുണ്ട്. വര്ണ്ണമെന്നു പറഞ്ഞാലും കുലമെന്നു പറഞ്ഞാലും കാര്യം ഒന്നു തന്നെയാണ്, ജ്ഞാനം ഒന്നു തന്നെയാണ്. എത്ര നല്ല കാര്യങ്ങളാണ്, ഇതെല്ലാം ഒരു ശാസ്ത്രങ്ങളിലുമില്ല. നിങ്ങളിപ്പോള് ത്രികാലദര്ശി, ത്രിനേത്രി, സ്വദര്ശന ചക്രധാരിയായി മാറിയിരിക്കുകയാണ്. കമല പുഷ്പസമാനം പവിത്രമായിരിക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യുന്നവരാണ്. നിങ്ങള്ക്കറിയാം - ചിലരുടെ കണ്ണ് തുറന്നിട്ടുണ്ട്, ചിലരുടേത് തുറന്നുകൊണ്ടിരിക്കുകയാണ്. അവസാനം 100% വും തുറക്കുകതന്നെ ചെയ്യും. വായില് നിന്ന് ജ്ഞാന രത്നങ്ങള് പൊഴിച്ചുകൊണ്ടിരിക്കുകയാണെങ്കില് പറയും രൂപ് -ബസന്താണെന്ന്. ഇപ്പോള് നിങ്ങള് പരിശ്രമം ചെയ്യൂ. പുരുഷാര്ത്ഥം ചെയ്യുക തന്നെ വേണം, കഴിയുന്നത്രയും ജ്ഞാനത്തില് വളരെ ഹര്ഷിതവും, ഗംഭീരവും, വിശാല ബുദ്ധിയുമായി മാറി, സുഖം അനുഭവിച്ചുകൊണ്ടിരിക്കണം. സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്, വേറെ എന്താണ് വേണ്ടത്! എത്ര സന്തോഷമാണ് ആഘോഷിക്കേണ്ടത്. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സദാ ജ്ഞാന മഴയില് ഇരിക്കണം. ആത്മീയ വഴികാട്ടിയായി സര്വ്വര്ക്കും വഴി പറഞ്ഞുകൊടുക്കണം. വായില് നിന്ന് ജ്ഞാന രത്നങ്ങള് മാത്രം വരണം.

2. ജ്ഞാന മനനം ചെയ്ത് സദാ ഹര്ഷിതവും, ഗംഭീരവും വിശാലബുദ്ധിയുമായി മാറി സുഖത്തിന്റെ അനുഭവം ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യണം.

വരദാനം :-

ധനം സമ്പാദിച്ചും അഥവാ സംബന്ധങ്ങള് നിറവേറ്റിക്കൊണ്ടും ദു:ഖങ്ങളില് നിന്നു മുക്തരായിരിക്കുന്ന നഷ്ടോമോഹ, ട്രസ്റ്റിയായി ഭവിക്കട്ടെ
ലൗകികസംബന്ധങ്ങള്ക്കു നടുവില് കഴിഞ്ഞ് സംബന്ധം നിറവേറ്റുക വേറെ കാര്യമാണ്, അവരുടെ നേര്ക്ക് ആകര്ഷിതരാകുക വേറെ കാര്യമാണ്. ട്രസ്റ്റിയായി ധനം സമ്പാദിക്കുക വേറെ കാര്യം, ചായ്വോടെ
സമ്പാദിക്കുക, മോഹത്തോടെ സമ്പാദിക്കുക വേറെ കാര്യം. നഷ്ടോമോഹ അഥവാ ട്രസ്റ്റിയുടെ ലക്ഷണമാണ് ദു:ഖത്തിന്റെയോ അശാന്തിയുടെയോ പേരടയാളമുണ്ടാകരുത്. ഇടയ്ക്ക് സമ്പാദ്യത്തില് ധനം കയറ്റിറക്കങ്ങളിലായാലോ സംബന്ധം നിറവേറ്റുന്നതില് ആരെങ്കിലും രോഗിയായാലോ കൂടി ദു:ഖത്തിന്റെ അല വരരുത്. സദാ നിശ്ചിന്ത ചക്രവര്ത്തി.

സ്ലോഗന് :-

ദയാമനസ്കരെന്ന് അവരെ പറയുന്നു- ആരാണോ നിര്ബലര്ക്ക് ധൈര്യവും ബലവുമേകിക്കൊണ്ടിരിക്കുന്നത്.

 Download PDF

Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

Post a Comment

0 Comments