Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala
01-10-2022 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ
- പരസ്പരം മറ്റുള്ളവര്ക്ക്
ബഹുമാനം കൊടുക്കണം,
സ്വയം മിഥ്യാ
ജ്ഞാനിയാനിയാണെന്ന് കരുതരുത്.
ബുദ്ധിയിലുണ്ടായിരിക്കണം എന്ത്
കര്മ്മമാണോ ഞാന്
ചെയ്യുന്നത്, എന്നെ
നോക്കി എല്ലാവരും
ചെയ്യും
ചോദ്യം :-
ഏതൊരവസ്ഥ ഉറപ്പിക്കുന്നതിനായി വളരെ-വളരെ പരിശ്രമിക്കണം?
ഉത്തരം :-
ഗൃഹസ്ഥ വ്യവഹാരത്തില്
കഴിഞ്ഞുകൊണ്ടും സ്ത്രീ-പുരുഷ ബോധം ഇല്ലാതാകണം, മനസ്സില് പോലും സങ്കല്പ വികല്പം നടക്കരുത്. നമ്മള് ആത്മാക്കള് സഹോദര-സഹോദരങ്ങളാണ്,
ഈ അവസ്ഥ നേടുന്നതില് സമയമെടുക്കുന്നു. ഒരുമിച്ച് കഴിഞ്ഞുകൊണ്ടും വികാരങ്ങളുടെ തീ പിടിക്കരുത്. ക്രിമിനല് കൃത്യം ഉണ്ടാകരുത്, ഇത് അഭ്യസിക്കണം.
സര്വ്വ സംബന്ധങ്ങളുടെയും
സാക്രീനായ മാതാ-പിതാവിനെ ഓര്മ്മിക്കണം.
ഗീതം :- ലോകം തന്നെ മാറിയാലും ഞങ്ങള് വ്യതിചലിക്കില്ല. . .
ഓം ശാന്തി.
ഇത് കുട്ടികളുടെ ഗ്യാരണ്ടി അഥവാ പ്രതിജ്ഞയാണ്. ഇത് വായിലൂടെ ചെയ്യുന്ന പ്രതിജ്ഞയല്ല. എപ്പോള് കുട്ടി അച്ഛനെ തിരിച്ചറിയുന്നോ അപ്പോള് തന്നെ പ്രതിജ്ഞയാകുന്നു. പദവി നേടുന്നതിനായി ഓരോരുത്തര്ക്കും സ്വതന്ത്രമായി പുരുഷാര്ത്ഥം ചെയ്യണം.
സ്കൂളിലും ഉയര്ന്ന പദവിക്കായി എല്ലാവരും സ്വതന്ത്രമായാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. ഇവിടെ ആത്മാവ് പഠിക്കുന്നു പഠിപ്പിക്കുന്നതിനായി പരമാത്മാവ് ജീവാത്മാവാകുന്നു. അങ്ങനെ ഇതില് പ്രവേശിച്ച് ഇദ്ദേഹത്തെയും (ബ്രഹ്മാവിനെ)
ബ്രഹ്മാ മുഖ വംശാവലിയെയും പഠിപ്പിക്കുന്നു. സ്വയം ബ്രഹ്മാവിനെ മുഖവംശാവലിയെന്ന് പറയില്ല.
ബ്രാഹ്മണര് ബ്രഹ്മാ മുഖവംശാവലികളാണ്. ബ്രഹ്മാവ് ശിവന്റെ മുഖവംശാവലിയല്ല. ശിവബാബ ഇതില് വന്ന് പ്രവേശിച്ച് തന്റേതാക്കുന്നു. ഇതും രചനയാണ്. ആദ്യം ബ്രഹ്മാവിനെയാണ് രചിക്കുന്നത്,
വിഷ്ണുവിനെയല്ല രചിക്കുന്നത്.
പറയുന്നതും ബ്രഹ്മാ,
വിഷ്ണു, ശങ്കരനെന്നാണ്. അല്ലാതെ വിഷ്ണു,
ശങ്കരന്, ബ്രഹ്മാവെന്നല്ല. ആദ്യം ബ്രഹ്മാവിനെയാണ് രചിക്കുന്നത്. ബ്രഹ്മാവിന്റെ കര്ത്തവ്യം വ്യത്യസ്തമാണ്. ഈ ഓരോ കാര്യങ്ങളും മനസ്സിലാക്കുന്നതിനുള്ളതാണ്. അങ്ങ് തന്നെയാണ് മാതാവും-പിതാവും....
എന്നാണ് പറയാറുള്ളത്. എങ്കിലത് നിരാകാരനായിരിക്കില്ലേ. അതുകൊണ്ട് സാകാരത്തിലും മാതാ-പിതാവ് ആവശ്യമാണ് അപ്പോള് ചോദിക്കുന്നു
- മമ്മക്ക് മാതാവുണ്ടോ?
ഉണ്ടെന്ന് പറയും.
ബ്രഹ്മാവ്, മമ്മയുടെയും മാതാവാണ്. ബ്രഹ്മാവിന് മാതാവില്ല. ഈ അമ്മ (ബ്രഹ്മാവ്)
സ്ത്രീയല്ലാത്തത് കാരണമാണ് സരസ്വതിയെ മമ്മയെന്ന് പറയുന്നത്. ബാബ പഠിപ്പിക്കുമ്പോള് ഇദ്ദേഹവും പഠിക്കുന്നു. ഏതുപോലെ നിങ്ങള് വിദ്യാര്ത്ഥിയാണോ അതുപോലെ തന്നെയാണ് ഇദ്ദേഹവും. ശിവബാബ വിദ്യാര്ത്ഥിയല്ല.
നിങ്ങള് കുട്ടികള് ബ്രഹ്മാവിന്റെ പദവിയും കണ്ടുകൊണ്ടിരിക്കുന്നുണ്ട് ഏറ്റവും കൂടുതല് പഠിക്കുന്നത് ഇദ്ദേഹമാണ്. ഇദ്ദേഹം തീര്ത്തും സമീപത്താണെന്നത് കാണുന്നുണ്ട്. ആദ്യം ആരുടെ കാതുകളാണ് കേള്ക്കുന്നത്? ഈ ബ്രഹ്മാവാണ് ഏറ്റവും സമീപം. അപ്പോള് മമ്മാ ബാബയാണ് ഏറ്റവും കൂടുതല് പഠിക്കുന്നതെന്ന് പറയും,
പിന്നീട് സംഖ്യാക്രമത്തില് കുട്ടികളും പഠിക്കുന്നു.
എന്നാല് പോലും ബാബ പറയാറുണ്ട് മകന് ജഗദീശാണ് ഏറ്റവും നന്നായി മനസ്സിലാക്കി കൊടുക്കുന്നത്. ബാബയുടെ മുരളി പഠിച്ച്, ധാരണ ചെയ്ത്, ശേഷം ഗീത, മാഗസിന് മുതലായവ ഉണ്ടാക്കുന്നു എന്തുകൊണ്ടെന്നാല് ഇദ്ദേഹം ശാസ്ത്രം മുതലായവ പഠിച്ചിട്ടുണ്ട്. ജംഗ്ലീഷിലും സമര്ത്ഥനാണ്. ഇതിനെയാണ് ബഹുമാനമെന്ന് പറയുന്നത്.
വിദ്യാര്ത്ഥികള്ക്ക് പരസ്പരം ബഹുമാനം കൊടുക്കണം.
ബാബ പോലും ബഹുമാനം കൊടുക്കുന്നില്ലേ. അതുകൊണ്ട് ബാബയെ അനുകരിക്കണം. ഇപ്പോള്
16 കലാ സമ്പൂര്ണ്ണരായി മാറിയിട്ടില്ല. സംഖ്യാക്രമമല്ലേ. എന്തെങ്കിലുമെല്ലാം തെറ്റ് എല്ലാവരില് നിന്നും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് അതുകൊണ്ട് സ്വയം മിഥ്യാ ജ്ഞാനിയാകരുത്. എങ്ങനെയുള്ള കര്മ്മമാണോ ബാബ ചെയ്യുന്നത് അഥവാ ഞാന് ചെയ്യുന്നത്,
എന്നെ നോക്കി എല്ലാവരും ചെയ്യും.
അതുകൊണ്ട് പരസ്പരം ബഹുമാനിക്കണം. ബാബയ്ക്കു പോലും ആദരവ് നല്കേണ്ടതായുണ്ട്. ആളുകള് പറയുന്നു ഇവര് ഭാര്യാ-ഭര്ത്താക്കന്മാരെ സഹോദരിയും സഹോദരനുമാക്കുന്നു. അപ്പോള് ആരാണോ ബുദ്ധിവാന്മാരായ കുട്ടികള് അവര് ഉടനെ തന്നെ പറയും പരമാത്മാവിന്റെ കുട്ടികളാണെങ്കില് സഹോദരിയും സഹോദരനുമായില്ലേ. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് സഹോദരി-സഹോദരന്മാരല്ലേ. സഹോദരനും സഹോദരിയുമാകുന്നത് നല്ലതല്ലേ.
ബാബയുടെ കുട്ടിയാകുകയാണെങ്കില് സമ്പത്തെടുക്കാന് സാധിക്കും. സമ്പത്ത് ലഭിക്കണം - ശിവബാബയില് നിന്ന് ബ്രഹ്മാവിലൂടെ. എങ്കില് ബ്രഹ്മാകുമാരനും കുമാരിയും ആകേണ്ടതായുണ്ട്. പിന്നീടൊരിക്കലും വികാരത്തിലേക്ക് പോകാന് സാധിക്കില്ല.
അല്ലെങ്കില് ക്രിമിനല് കുറ്റമാകും. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. പവിത്രമായി കഴിയുന്നതിനുള്ള യുക്തികളും പറഞ്ഞ് തരുന്നു.
പത്നിയും ബാബയെന്ന് പറയുന്നു, പതിയും ബാബയെന്ന് പറയുന്നു.
അപ്പോള് ഭാര്യാ-ഭര്ത്താവെന്ന ബോധം ഇല്ലാതാകും. മനുഷ്യരും പറയാറുണ്ട് ആദം ബീവിയിലൂടെയാണ് സൃഷ്ടിയുടെ സ്ഥാപന നടന്നത് അപ്പോള് എല്ലാവരും അവരുടെ മക്കളാണ്.
സഹോദരനും സഹോദരിയുമാണ്.
കുമാരനും കുമാരിക്കും ഇത്രയും പരിശ്രമമില്ല.
ആരാണോ കോണി കയറിയത് അവര്ക്ക് ഇറങ്ങേണ്ടതായുണ്ട്. ഇറങ്ങുന്നതില് പരിശ്രമമുണ്ട്. രണ്ട് പേരും വേറെ-വേറെ കഴിയുകയല്ല വേണ്ടത്. കേവലം കൂട്ടുകാരായി കഴിയൂ.
സത്യയുഗത്തില് ആരും അപവിത്രമായിരിക്കില്ല. അവിടെ സന്താനങ്ങള്ക്കായി കാത്തിരിക്കുകയുമില്ല. ഇവിടെ കുട്ടികള്ക്കായി കാത്തിരിക്കുന്നു. അവിടെ സമയമനുസരിച്ച് സ്വയം തന്നെ സാക്ഷാത്ക്കാരമുണ്ടാകുന്നു. ഇതെങ്ങനെ സാധിക്കുമെന്ന് മനുഷ്യര് പറയുന്നു. അവിടെ നിര്വ്വികാരികളാണ് ഉള്ളതെന്ന് ഇവിടുത്തെ സമ്പൂര്ണ്ണ വികാരി എങ്ങനെ മനസ്സിലാക്കാനാണ്. അവിടെ ദേഹ-അഭിമാനം ഉണ്ടായിരിക്കില്ല. ഇവിടെ ദേഹ-അഭിമാനമാണ്.
ദേഹം ഉപേക്ഷിക്കുന്നതില് മനുഷ്യര് എത്രയാണ് കരയുന്നത്. അവിടെ കരച്ചില് ഉണ്ടായിരിക്കില്ല. അവിടെ സമയമനുസരിച്ച് സാക്ഷാത്ക്കാരമുണ്ടാകുന്നു ശരീരം ഉപേക്ഷിച്ച് പോയി രാജകുമാരനാകണം. ഇവിടെയും നിങ്ങള് സാക്ഷാത്ക്കാരം ചെയ്യുന്നു ഭാവിയില് നമ്മള് പോയി മഹാരാജാവും മഹാറാണിയുമാകും. കൃഷ്ണനെ പോലെയുള്ള കുട്ടിയെ മടിത്തട്ടില് കാണുന്നു. സാക്ഷാത്ക്കാരത്തിലൂടെ ഇതറിയാന് സാധിക്കില്ല അതായത് സൂര്യവംശീ മഹാരാജാ മഹാറാണിയാകുമോ അതോ ചന്ദ്രവംശിയാകുമോ എന്തുകൊണ്ടെന്നാല് ഇത് തീര്ത്തും പുതിയ കാര്യമാണ് അതുകൊണ്ടാണ് പറയുന്നത് ആദ്യം ബാബയെ തിരിച്ചറിയൂ, ബാബ പറയുന്നത് നോക്കൂ ഞാനെത്ര സ്നേഹിയാണ്!
ബാബ പറയുന്നു ഞാന് സര്വ്വ സംബന്ധങ്ങളുടെയും സാക്രീനാണ്,
ഞാന് പറയുന്നു എന്നെ ഓര്മ്മിക്കൂ.
പറയുന്നുണ്ട് ത്വമേവ മാതാശ്ച പിതാ....
ഓരോരോ കാര്യത്തിലും നിശ്ചയം വരുത്തിക്കണം.
എന്നാല് എന്തെങ്കിലുമെല്ലാം കാര്യത്തില് സംശയം വരുന്നു. പിന്നീട് രാജ പദവി നേടാന് സാധിക്കില്ല അതുകൊണ്ട് ബാബ പറയുന്നു മന്മനാഭവ.
ബാബയെ ഓര്മ്മിക്കുന്നുണ്ടെങ്കില് നിങ്ങള് പ്രിയതമയാണ്. ഇതാണ് ആത്മീയ പ്രിയതമനും പ്രിയതമയും. നമ്മള് ആത്മാവ് പരമാത്മാവിന്റെ പ്രിയതമകളാണ് ഇത് പക്കയാക്കിക്കണം. കൃഷ്ണന് എല്ലാവരുടെയും പ്രിയതമനാകാന് സാധിക്കില്ല. കൃഷ്ണനെ എല്ലാവരും ഓര്മ്മിക്കുന്നുമില്ല. മന്മനാഭവയെന്ന് ബാബയാണ് പറയുന്നത്.
ഇപ്പോള് എന്റടുത്തേക്ക് വരണം, നാടകം പൂര്ത്തിയാകണം, വീട്ടിലേക്ക് പോകണം. അപ്പോള് തീര്ച്ചയായും വീട് ഓര്മ്മ വരും.
ഓരോ കാര്യത്തിന്റെയും ജ്ഞാനം മുരളിയില് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. കുട്ടികള് മുരളി നോട്ട് ചെയ്യുന്നില്ല പിന്നെ പറഞ്ഞ അതേ കാര്യങ്ങള് തന്നെ ബാബയോട് ചോദിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമായ കാര്യം പ്രിയതമനും പ്രിയതമയുടെതുമാണ്. എല്ലാ ഭക്തരും പ്രിയതമകളാണ് എന്തുകൊണ്ടെന്നാല് പരമാത്മാവിനെയാണ് ഓര്മ്മിക്കുന്നത്. പറയുന്നു എന്റേത് ഒരാള് മാത്രം രണ്ടാമതൊരാളില്ല. നിങ്ങള് കുട്ടികള് ഈ സമയം എല്ലാം പുതിയ-പുതിയ കാര്യങ്ങളാണ് കേള്ക്കുന്നത്. എന്നാല് കേള്ക്കെ-കേള്ക്കെ മായ പ്രഹരിക്കുന്നു. രാവണന് ഒട്ടും കുറഞ്ഞതല്ല. ബാബ സര്വ്വശക്തിവാനാണ്, മായയും സര്വ്വശക്തിവാനാണ്. അരകല്പം മായയുടെ രാജ്യമാണ് നടക്കുന്നത്. ഇപ്പോള് ബാബ പറയുന്നു
5 വികാരങ്ങളുടെ ദാനം നല്കുകയാണെങ്കില് ഗ്രഹപ്പിഴ ഒഴിയും. എന്നിട്ടും ഒറ്റയടിക്ക് പോകുന്നില്ല.
ചിലര് ദാനം നല്കി പിന്നീട് തിരിച്ചെടുക്കുന്നു. ഇത് പണത്തിന്റെ കാര്യമല്ല,
വികാരങ്ങളുടെ കാര്യമാണ്.
സാധു സന്യാസിമാര് പണത്തെക്കുറിച്ചാണ് ദാനം നല്കി പിന്നീട് തിരിച്ചെടുക്കരുതെന്ന് പറയുന്നത് കാരണം അതിലാണ് അവരുടെ സമ്പാദ്യമുള്ളത്. പല ആളുകളും സന്യാസിമാരുടെ അടുത്ത് പോയി കുട്ടിയെ വേണം എന്നെല്ലാം പറയാറുണ്ട്. അപ്പോള് പറയും എന്റെ ആശീര്വ്വാദത്തിലൂടെ എല്ലാം ശരിയാകും. അഥവാ കുട്ടിയെ ലഭിച്ചാല് ഞാന് നല്കിയതാണെന്ന് പറയും. മരിച്ചാല് പറയും വിധി.
ഇനി ആര്ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായാല് ധാരാളം പേര്ക്ക് വിശ്വാസവും വരുന്നു.
അങ്ങനെ അവരുടെ അഭിവൃദ്ധി ഉണ്ടാകുന്നു.
ഒരുവശത്ത് തന്റെ മഹിമ നടത്തുന്നു മറുവശത്ത് വിധിയെന്ന് പറയുന്നു. നിങ്ങള് ഈ സമയം അറിയപ്പെടാത്ത യോദ്ധാക്കളാണ്. സ്ഥൂലമായ അറിയപ്പെടാത്ത യോദ്ധാക്കളുടെ സ്മാരകങ്ങള് ഉണ്ടാക്കാറുണ്ട്, അവിടെ വലിയ-വലിയ ആളുകളെല്ലാം പോകുന്നു.
സൈനികര്ക്ക് പുഷ്പാര്ച്ചന നടത്തൂവെന്ന് പറയുന്നു.
നോക്കൂ അറിയുകയേ ഇല്ലാത്തവരുടെ ഓര്മ്മ ചിഹ്നം എങ്ങനെയാണുണ്ടാക്കുക. നിങ്ങളിപ്പോള് അറിയപ്പെടാത്തവരാണ് പിന്നീട് വളരെ അറിയപ്പെടുന്നവരാകുന്നു. നിങ്ങളുടെ ക്ഷേത്രമുണ്ടാകുന്നു ഇപ്പോള് നിങ്ങള് ഗുപ്തമായി രാമരാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ശരി-
മധുര-മധുരമായ കുട്ടികള്, കളഞ്ഞ് പോയി വീണ്ടുകിട്ടിയ കുട്ടികളായിരിക്കുകയല്ലേ! അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം കണ്ടുമുട്ടിയിരിക്കുന്നു. ആരുടെയെങ്കിലും കാണാതായ കുട്ടിയെ വീണ്ടുകിട്ടുകയാണെങ്കില് മാതാ-പിതാക്കള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കും, കുട്ടിയും അച്ഛാ-അച്ഛാ എന്ന് പറഞ്ഞ് കൊണ്ടേയിരിക്കും. ഇപ്പോള് വിനാശം സംഭവിക്കുന്നു നിങ്ങളെ കാണാനില്ല അര്ത്ഥം ബാബയില് നിന്ന് വേര്പിരിയുന്നു. പിന്നീട് കല്പത്തിന് ശേഷം ബാബയുമായി കണ്ടുമുട്ടുമ്പോള് ബാബയ്ക്ക് എത്ര സ്നേഹമുണ്ടായിരിക്കും. അരകല്പം നിങ്ങള് സുഖം അനുഭവിക്കുന്നു. പിന്നീട് പതുക്കെ-പതുക്കെ ദുഃഖിയാകുന്നു. സുഖം കാകവിഷ്ട സമാനമാണെന്ന് സന്യാസി പറയാറില്ലേ.
അതും വികാരത്തെക്കുറിച്ചാണ് പറയുന്നത്.
ഗുരുനാനാക്കും പറഞ്ഞിട്ടുണ്ട് - മാലിന്യം നിറഞ്ഞ വസ്ത്രം കഴുകി,
ആരാണ് കഴുകുന്നത്!
അത് ഒരേഒരു പരമാത്മാവ് തന്നെയാണ്,
അവരെ തന്നെയാണ് ഏക് ഓംകാര്....
സിഖ്കാര് ഇത് പാടിക്കൊണ്ടിരിക്കുന്നു. ഈ ജ്ഞാനത്തില് നിങ്ങള് കുട്ടികളുടെ ബുദ്ധി വളരെ വളരെ സമര്ത്ഥമായിരിക്കണം എന്തുകൊണ്ടെന്നാല് ആത്മാവിനെ ഉണര്ത്തണം.
അപ്പോള് ആത്മാവും സമര്ത്ഥമാകും. ചില-ചില കുട്ടികളുടേത് വളരെ സമര്ത്ഥമായ ബുദ്ധിയാകുന്നു. മാതാക്കളും,
കന്യകമാരും വളരെ നന്നായി മുന്നോട്ട് വരുന്നു. അല്ലെങ്കില് മാതാക്കളിരുന്ന് പതിക്ക് മനസ്സിലാക്കി കൊടുക്കണം ഇതില് വളരെയധികം ധൈര്യവും നിര്ഭയതയും വേണം. ബാക്കി എല്ലാവരും നരകവാസികളാണ്,
ദുര്ഗതിയിലാണ്. അവര് ഭക്തിയില് നന്നായി നൃത്തം ചെയ്ത് കൈകൊട്ടിക്കൊണ്ടിരിക്കുന്നു, എന്നാല് സദ്ഗതി ഉണ്ടാകുന്നില്ല. നിങ്ങള് കുട്ടികള് സദ്ഗതിയിലേക്ക് പോകുന്നതിനായി തീര്ത്തും മൗനമായിരിക്കുന്നു. ഞാന് ലക്ഷ്മിയെ വരിക്കട്ടെ എന്ന് നാരദന് ചോദിച്ചു.
വാസ്തവത്തില് ലക്ഷ്മിയെ വരിക്കുന്നതിനായി നിങ്ങളാണ് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നത്. ഭക്തന് വരിക്കാന് സാധിക്കില്ല.
ലക്ഷ്മീ-നാരായണന് എങ്ങനെയാണ് രാജ്യം ലഭിച്ചത്, എപ്പോഴാണ് ലഭിച്ചത്, അവരിപ്പോള് എവിടെ പോയി,
ഇത് കേവലം നിങ്ങള് മാത്രമാണ് അറിയുന്നത് അതുകൊണ്ടാണ് നിങ്ങള് ക്ഷേത്രത്തില് പോയി തലകുനിക്കാത്തത്. നമ്മള് തന്നെയാണ് ലക്ഷ്മീ-നാരായണനായിക്കൊണ്ടിക്കുന്നതെന്ന് മനസ്സിലാക്കു ന്നുണ്ട്. നിങ്ങളുടെ തലകുനിക്കല് അവസാനിച്ചിരിക്കുന്നു. അവര് പറയുന്നു ഇവര് നാസ്തികരാണ്, തലകുനിക്കുന്നില്ല. വാസ്തവത്തില് നിങ്ങള് മാത്രമാണ് ആസ്തികര്-
സംഖ്യാക്രമത്തിലുള്ള പുരുഷാര്ത്ഥമനുസരിച്ച്. അവര് നാസ്തികരാണ് പരമാത്മാവിനെ അറിയുന്നില്ല. ഇപ്പോള് നിങ്ങള് സനാഥരായിരിക്കുന്നു എന്നാല് മായ പ്രഹരിക്കുന്നതിലൂടെ അനാഥരാകുന്നു,
നിര്ധനരാകുന്നു. ഇനി വൃദ്ധനാകട്ടെ എന്നാല് മായ അവരെ പോലും യുവാവാക്കി മാറ്റുന്നു. മായയുടെ കൊടുങ്കാറ്റ് വരുന്നു.
നിങ്ങള്ക്ക് പരസ്പരം കൈകോര്ത്ത്, സഹയോഗിയായി ഈ പുതിയ യാത്രയില്, ബാബയുടെ ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കണം. മുഴുവന് ആധാരവും ബുദ്ധിയുടെ യാത്രയിലാണ്.
അംഗദനെ പോലെ അചഞ്ചലരും-ഉറച്ചവരുമാകണം. അന്തിമത്തില് ഈ അവസ്ഥ വരണം.
ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പരസ്പരം കൈപിടിച്ച്,
സഹയോഗിയായി ബാബയുടെ ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കണം. സര്വ്വ സംബന്ധങ്ങളുടെയും സാക്രീനായ ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം.
2)
ഏതുപോലെയാണോ ബാബ ഓരോ കുട്ടിക്കും ആദരവ് നല്കുന്നത്,
അതുപോലെ പിന്തുടരണം.
തന്നെക്കാള് മുതിര്ന്നവര്ക്ക് തീര്ച്ചയായും ബഹുമാനം കൊടുക്കണം.
വരദാനം :-
ഒന്നും പുതിയതല്ല
എന്ന പാഠത്തിലൂടെ
വിഘ്നങ്ങളെ കളിയെന്ന്
മനസ്സിലാക്കി മറികടക്കുന്നവരായ
അനുഭവീ മൂര്ത്തിയായി
ഭവിക്കട്ടെ.
വിഘ്നങ്ങളെ കണ്ട് പരിഭ്രമിക്കരുത്. വിഗ്രഹം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെങ്കില് ചുറ്റിക കൊണ്ടുള്ള പ്രഹരം കുറച്ച് ഏല്ക്കേണ്ടതായി
വരും. ചുറ്റിക കൊണ്ട് തന്നെയാണ് മുട്ടി-മുട്ടി ശരിയാക്കിയെടുക്കുന്നത്. അതിനാല് എത്രയും മുന്നേറുന്നുവോ അത്രയും കൂടുതല് കൊടുങ്കാറ്റിനെ നേരിടേണ്ടി വരും. എന്നാല് താങ്കളെ സംബന്ധിച്ച് ഈ കൊടുങ്കാറ്റ്
ഉപഹാരമാണ് അനുഭവിയാകുന്നതിന്റെ- അതിനാല് ഇങ്ങനെ ചിന്തിക്കരുത് ഇതെന്താ എല്ലാ വിഘ്നങ്ങളുടെയും അനുഭവം എന്റെയടുത്ത്
മാത്രം വരുന്നത്, ഇങ്ങനെയല്ല. വരൂ എന്ന് പറഞ്ഞ് സ്വാഗതം ചെയ്യൂ. ഒന്നും പുതിയതല്ല എന്ന പാഠം പക്കാ ആക്കുകയാണെങ്കില്
ഈ വിഘ്നം കളിയായി തോന്നും.
സ്ലോഗന് :-
സത്യതയുടെ വിശേഷത ഉണ്ടെങ്കില് ആത്മാവാകുന്ന രത്നത്തിന്റെ
തിളക്കം സ്വതവേ നാലുവശത്തും വ്യാപിക്കും.
മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്
അഥവാ ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണ് അതായത് ഈ സംഗമയുഗ സമയത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ഈശ്വരീയ ജ്ഞാനം വീണ്ടും സത്യയുഗത്തില് ലഭിക്കുമോ?
ഇപ്പോള് ഇക്കാര്യത്തില് മനസ്സിലാക്കിത്തരികയാണ് അതായത് സത്യയുഗത്തില് നാം സ്വയം ജ്ഞാനസ്വരൂപരായിരിക്കും. ദേവതാപദവിയില് പ്രാലബ്ധം അനുഭവിച്ചുകൊണ്ടിരിക്കും, അവിടെ ജ്ഞാനത്തിന്റെ കൊടുക്കല്-വാങ്ങല് നടക്കുകയില്ല.
ഇപ്പാള് ജ്ഞാനത്തിന്റെ ആവശ്യകതയുള്ളത് അജ്ഞാനികള്ക്കാണ്. പക്ഷെ അവിടെ എല്ലാവരും ജ്ഞാനസ്വരൂപരായിരിക്കും, ജ്ഞാനം കൊടുക്കേണ്ടതിനായി അവിടെ യാതൊരു അജ്ഞാനി പോലും ഉണ്ടായിരിക്കില്ല. ഇപ്പോഴാണെങ്കില് നമുക്ക് മുഴുവന് വിരാട നാടകത്തിന്റെ ആദി-മദ്ധ്യ- അന്ത്യത്തെ അറിയാം. ആദിയില് നാം ആരായിരുന്നു,
എവിടെ നിന്നാണ് വന്നത്, പിന്നെ മദ്ധ്യത്തില് കര്മ്മബന്ധനത്തില് കുടുങ്ങി എങ്ങിനെയാണ് വീണത്, അന്തിമത്തില് നമുക്ക് കര്മ്മബന്ധനത്തിന് അതീതമായി കര്മ്മാതീത ദേവതയായി മാറണം.
ഇപ്പോള് എന്ത് പുരുഷാര്ത്ഥമാണോ നടന്നുകൊണ്ടിരിക്കുന്നത് അതിലൂടെ നമ്മള് ഭാവി പ്രാലബ്ധമായ സത്യയുഗി ദേവതകളായി മാറുന്നു.
അഥവാ അവിടെ നമ്മള് ദേവതകള്ക്ക് അധ:പതിക്കുമെന്ന് അറിയുമെങ്കില് ഈ ചിന്ത വരുന്നതിലൂടെ നമ്മുടെ സന്തോഷം നഷ്ടപ്പെടുന്നു, അതിനാല് അവിടെ വീഴുന്നതിന്റെ അറിവ് ഉണ്ടാകില്ല.
ഈ ചിന്ത അവിടെ ഉണ്ടായിരിക്കില്ല. നമുക്ക് ഈ ജ്ഞാനത്തിലൂടെ ഇപ്പോള് മനസ്സിലായി അതായത് നമുക്ക് കയറണം,
സുഖമയ ജീവിതം ഉണ്ടാക്കുകയും വേണമെന്ന്.
പിന്നെ അരകല്പത്തിന് ശേഷം തങ്ങളുടെ പ്രാലബ്ധം അനുഭവിച്ച് വീണ്ടും സ്വയം സ്വയത്തെ വിസ്മരിച്ച് മായക്ക് വശപ്പെട്ട് വീണുപോകുന്നു. ഈ കയറ്റവും വീഴ്ചയും അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്.
ഈ മുഴുവന് ജ്ഞാനവും ഇപ്പോള് ബുദ്ധിയിലുണ്ട്, ഈ ജ്ഞാനം സത്യയുഗത്തില് ഉണ്ടായിരിക്കില്ല.
2.
പലര്ക്കും ഇതറിയാം അതായത് നമ്മള് എന്ത് തന്നെ കര്മ്മം ചെയ്യുന്നുവോ അത് നല്ല കര്മ്മമാകട്ടെ മോശമാകട്ടെ അതിന്റെ ഫലം അവശ്യം ലഭിക്കുമെന്ന്. ചിലര് ദാന പുണ്യങ്ങള് ചെയ്യുന്നു,
യജ്ഞങ്ങള് നടത്തുന്നു,
പൂജാ പാഠങ്ങള് ചെയ്യുന്നു, അവര് മനസ്സിലാക്കുന്നു, ഞങ്ങള് ഈശ്വരാര്ത്ഥം എന്തെല്ലാം ദാനം ചെയ്യുന്നുവോ അവയെല്ലാം തന്നെ പരമാത്മാവിന്റെ ദര്ബാറില് എത്തിച്ചേരും, ഞങ്ങള് മരിച്ചാല് അവയുടെ ഫലം അവശ്യം ലഭിക്കും, ഞങ്ങള്ക്ക് മുക്തിയും ലഭിക്കും.
പക്ഷെ ഇതാണെങ്കില് നമുക്കറിയാം ഇങ്ങനെ ചെയ്യുന്നതിലൂടെ സദാ കാലത്തേക്ക് യാതൊരു ഫലവും ലഭിക്കുകയില്ല. എന്തെല്ലാം കര്മ്മങ്ങള് ചെയ്യുന്നുവോ അതിലൂടെ അല്പകാലത്തേക്ക് ക്ഷണഭംഗുര സുഖത്തിന്റെ പ്രാപ്തി അവശ്യം ലഭിക്കുമെന്നത് പോലെയാണിത്. അഥവാ ഈ പ്രായോഗിക ജീവിതത്തില് സദാ സുഖിയാകുന്നില്ല എങ്കില് അതിന്റെ റിട്ടേണും ലഭിക്കുകയില്ല. നിങ്ങള് എന്തെല്ലാം തന്നെ ചെയ്തുവന്നുവോ അതെല്ലാം ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് പൂര്ണ്ണഫലം ലഭിച്ചുവോ എന്ന് ചോദിച്ചാല് അവര്ക്ക് ഉത്തരം മുട്ടും- ഇപ്പോള് പരമാത്മാവിന്നടുത്ത് എത്തിച്ചേര്ന്നോ അതോ ഇല്ലേ എന്നത് ഞങ്ങള്ക്കെങ്ങനെ അറിയാം? ഏത് വരെ തന്റെ പ്രായോഗിക ജീവിതത്തില് കര്മ്മശ്രേഷ്ഠരാകുന്നില്ലയോ അതുവരെ എത്രതന്നെ പ്രയത്നിച്ചാലും മുക്തി-ജീവന്മുക്തി പ്രാപ്തമാകുകയില്ല. ശരി,
ദാനപുണ്യം ചെയ്തു പക്ഷെ അങ്ങനെ ചെയ്യുന്നതിലൂടെ വികര്മ്മങ്ങളൊന്നും ഭസ്മമായില്ല, പിന്നെ മുക്തി-ജീവന്മുക്തി എങ്ങനെ പ്രാപ്തമാകും?
ഇത്രയും സന്യാസീ മഹാത്മാക്കളുണ്ടെങ്കിലും ഏത് വരെ അവര്ക്ക് കര്മ്മത്തിന്റെ ജ്ഞാനം ഇല്ലയോ അതുവരെ ആ കര്മ്മം അകര്മ്മമാകുകയില്ല, അവര് മുക്തി-ജീവന്മുക്തി പ്രാപ്തമാക്കുകയുമില്ല. അവര്ക്ക് ഇതും അറിയില്ല-സത്യധര്മ്മം എന്താണ്,
സത്യ കര്മ്മം എന്താണ്, കേവലം വായിലൂടെ രാമ-രാമ എന്ന് ഉരുവിടുന്നതിലൂടെ മുക്തിയൊന്നും ലഭിക്കുകയില്ല. ബാക്കി മരിച്ചശേഷം ഞങ്ങള്ക്ക് മുക്തി കിട്ടും എന്ന് കരുതിയിരിക്കുക - ഇങ്ങനെയുള്ളവരെയും അവിവേകികളെന്നേ പറയൂ. അവര്ക്ക് ഇതറിയുകയേയില്ല മരിച്ചതിന് ശേഷം എന്ത് മെച്ചമാണ് കിട്ടുക,
ഒന്നുമേ ലഭിക്കില്ല.
മനുഷ്യര് തങ്ങളുടെ ജീവിതത്തില് മോശ കര്മ്മമാകട്ടെ, നല്ല കര്മ്മമാകട്ടെ ചെയ്താല് അതും ഈ ജീവിതത്തില് തന്നെ അനുഭവിക്കേണ്ടതുണ്ട്. ഇപ്പോള് ഈ മുഴുവന് ജ്ഞാനവും നമുക്ക് പരമാത്മാ ടീച്ചര് മുഖേന കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് അതായത് എങ്ങനെ ശുദ്ധകര്മ്മം ചെയ്ത് തന്റെ പ്രായോഗിക ജീവിതം മെച്ചമാക്കണം. ശരി ഓം ശാന്തി.
Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala


0 Comments