Header Ads Widget

Header Ads

MALAYALAM MURLI 21.07.22

  Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

21-07-2022  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്

Listen to the Murli audio file



 

മധുരമായ കുട്ടികളേ, സദാ സന്തോഷത്തിലിരിക്കുകയാണെങ്കില് സ്വര്ഗ്ഗത്തിലെ ചക്രവര്ത്തി പദവിയുടെ ലഹരി ഒരിക്കലും മറക്കുകയില്ല.

ചോദ്യം :-

ബാബ ഏത് അത്ഭുതകരമായ ചെടിയാണ് നടുന്നത്?

ഉത്തരം :-

പതിത മനുഷ്യരെ പാവന ദേവതയാക്കി മാറ്റുക-ഈ അത്ഭുതകരമായ തൈ ബാബ തന്നെയാണ് നടുന്നത്, ഏതു ധര്മ്മമാണോ മിക്കവാറും ഇല്ലാതായിരിക്കുന്നത് അതിന്റെ സ്ഥാപന ചെയ്യുകയെന്നത് അത്ഭുതം തന്നെയാണ്.

ചോദ്യം :-

ബാബയുടെ ചരിത്രം എന്താണ്?

ഉത്തരം :-

ചാതുര്യത്തോടെ കുട്ടികളെ കക്കയില് നിന്ന് വജ്രതുല്യമാക്കി മാറ്റുക - ഇതാണ് ബാബയുടെ ചരിത്രം. അല്ലാതെ കൃഷ്ണന് യാതൊരു ചരിത്രവുമില്ല. കൃഷ്ണനാണെങ്കില് ചെറിയ കുട്ടിയാണ്.

ഗീതം :-   രാത്രിയിലെ യാത്രക്കാരാ……

ഓം ശാന്തി. മധുര മധുരമായ കുട്ടികള്ക്കറിയാം ഈ പാട്ടുകളൊന്നും ഇവിടെ ഉണ്ടാക്കപ്പെട്ടതല്ല. ഗീതം കേള്ക്കുമ്പോള് മനസ്സിലാക്കുകയാണ് തീര്ച്ചയായും ബാബ നമ്മുടെ കൈ പിടിച്ച് നടത്തുകയാണ്. ചെറിയ കുട്ടികളാണെങ്കില് മനസ്സിലാക്കും അച്ഛന്റെ കൈ പിടിച്ചില്ലെങ്കില് വീണുപോകും. നിങ്ങള് കുട്ടികള് മനസ്സിലാക്കുകയാണ് ഇപ്പോള് ഘോരമായ അന്ധകാരമാണ്. തട്ടിയും മുട്ടിയും നടന്നുകൊണ്ടിരിക്കുകയാണ്. ബുദ്ധിയും പറയുകയാണ് ഒരേയൊരു ബാബ മാത്രമാണ് സ്വര്ഗ്ഗത്തിന്റെ അഥവാ സത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്നത്. ഉയര്ന്നതിലും ഉയര്ന്ന അദ്ദേഹമാണ് സത്യമായ അച്ഛന്, അദ്ദേഹത്തിന്റെ മഹിമ പാടുക തന്നെ വേണം, മറ്റുള്ളവരെ നിശ്ചയ ബുദ്ധികളാക്കി മാറ്റാന്. ബാബ തന്നെയാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്നവന് അഥവാ ഹെവന്ലി ഗോഡ് ഫാദര്. ബാബ തന്നെയാണ് നിങ്ങള് കുട്ടികളെ പഠിപ്പിക്കുന്നത്. ഹെവന്ലി ഗോഡ് ഫാദര് അര്ത്ഥം സ്വര്ഗ്ഗം സ്ഥാപിക്കുന്നവന്. തീര്ച്ചയായും സ്വര്ഗ്ഗം സ്ഥാപിക്കുന്നു, സ്വര്ഗ്ഗത്തിന്റെ അധികാരിയാണ് ശ്രീകൃഷ്ണന്. ബാബ സ്വര്ഗ്ഗം സ്ഥാപിക്കുന്നു, ശ്രീകൃഷ്ണന് സ്വര്ഗ്ഗത്തിലെ രാജകുമാരനാണ്. സൃഷ്ടി കര്ത്താവ് ഒരേയൊരു ബാബയാണ്. സ്വര്ഗ്ഗത്തിന്റെ രാജകുമാരനാകണം. ഒരാള് മാത്രമായിരിക്കുകയില്ലല്ലോ. 8 തലമുറ അറിയപ്പെടുന്നു. ഇതും നിശ്ചയമുണ്ട് ഇപ്പോള് ബാബയില് നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. നാം ആ ബാബയില് നിന്ന് കല്പ-കല്പം സമ്പത്തെടുക്കുന്നു. 84 ജന്മം പൂര്ത്തിയാക്കുന്നു. അരകല്പ്പം സുഖമാണ്, അരക്കല്പം ദുഃഖമാണ്. അരക്കല്പം രാമരാജ്യം, അരക്കല്പം രാവണരാജ്യം. ഇപ്പോള് നാം വീണ്ടും ശ്രീമത പ്രകാരം നടന്ന് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് മറക്കേണ്ട കാര്യമല്ല. ഉള്ളിന്റെ ഉള്ളില് വളരെ സന്തോഷമുണ്ടായിരിക്കണം. ആത്മാവിന് ഉള്ളില് സന്തോഷമുണ്ടാകുന്നു. ആത്മാവിന്റെ ദുഃഖവും സുഖവും മുഖത്ത് കാണാന് കഴിയും. ദേവതകളുടെ മുഖം എത്ര ഹര്ഷിതമാണ്. അറിയാം അവര് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു. മനസ്സിലാക്കിക്കൊടുക്കാന് ബാബ ബോര്ഡ് മുതലായത് ഉണ്ടാക്കിക്കുന്നുണ്ട്. ഹെവന്ലി ഗോഡ് ഫാദറിന്റെ മഹിമ വേറെയാണ്, ഹെവന്ലി പ്രിന്സിന്റെ മഹിമ വേറെയാണ്. ഒന്ന് രചയിതാവാണ്, ഒന്ന് രചനയാണ്. നിങ്ങള് കുട്ടികള് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് വേണ്ടി ബാബ വളരെ യുക്തിയോടെ എഴുതിക്കൊണ്ടിരിക്കുകയാണ്, എങ്കില് മനുഷ്യര് നല്ലരീതിയില് മനസ്സിലാക്കും. ആരെയാണോ പരമപിതാ പരമാത്മാവെന്നു പറയുന്നത് അദ്ദേഹം തന്നെയാണ് പതിത-പാവനന്. അദ്ദേഹം പരിധിയില്ലാത്ത രചയിതാവുമാണ്. തീര്ച്ചയായും സ്വര്ഗ്ഗം തന്നെയായിരിക്കും രചിക്കുക. സത്യയുഗത്തേയും ത്രേതായുഗത്തേയുമാണ് മനുഷ്യര് സ്വര്ഗ്ഗമെന്നു പറയുന്നത്. സ്വര്ഗ്ഗവും നരകവും പകുതി-പകുതിയാണ്. സൃഷ്ടിയും കൃത്യമായും പകുതി പകുതിയാണ്, പുതിയതും പഴയതും. ആ ജഡ വൃക്ഷത്തിന്റെ ആയുസ്സ് കൃത്യമല്ല, എന്നാല് ഈ വൃക്ഷത്തിന്റെ ആയുസ്സ് തികച്ചും നിര്ണ്ണയിക്കപ്പെട്ടതാണ്. മനുഷ്യസൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ആയുസ്സ് വളരെ കൃത്യമാണ്. ഇങ്ങിനെ വേറെ ഒന്നിന്റേയും ഉണ്ടാകുകയില്ല. ഇതില് ഒരു സെക്കന്റിന്റെ പോലും വ്യത്യാസം വരികയില്ല. വൈവിധ്യമാര്ന്ന വൃക്ഷമാണ്. കൃത്യമായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ഈ കളി നാല് ഭാഗമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ജഗന്നാഥപുരിയില് ചോറിന്റെ അണ്ടാവ് വെക്കാറുണ്ട്. അത് നാലു ഭാഗമായി വീതിക്കുന്നു. ഈ സൃഷ്ടിയും നാലു ഭാഗമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇതില് ഒരു സെക്കന്റ് കൂടുതലോ കുറവോ ഉണ്ടാവുകയില്ല. നിങ്ങള് കുട്ടികള്ക്കറിയാം ബാബ അയ്യായിരം വര്ഷം മുന്നെയും ഇതെല്ലാം മനസ്സിലാക്കിത്തന്നിരുന്നു. ഇപ്പോള് വീണ്ടും അതേ പടി മനസ്സിലാക്കിത്തരികയാണ്. നിശ്ചയമായും അയ്യായിരം വര്ഷത്തിനു ശേഷം വീണ്ടും ഹെവന്ലി ഗോഡ് ഫാദര് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നവന്, നമ്മെ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവിക്ക് യോഗ്യരാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ബാബ യോഗ്യരാക്കി മാറ്റുകയാണ്, രാവണന് അയോഗ്യരാക്കി മാറ്റുകയാണ്, ഇതുകാരണമാണ് ഭാരതം കക്കക്ക് തുല്യമായി മാറുന്നത്. ബാബ നമ്മെ ഇത്രയും യോഗ്യരാക്കി മാറ്റുന്നു, ഭാരതം വജ്രതുല്യമായി മാറുന്നു. പദവി തീര്ച്ചയായും നമ്പര്വാര് തന്നെയായിരിക്കും. ഓരോരുത്തര്ക്കും അവരവരുടെ കര്മ്മക്കണക്കുകളുണ്ട്. ചിലര് ചോദിക്കാറുണ്ട് ബാബാ ഞാന് അധികാരിയാകുമോ അതോ പ്രജയാകുമോ? ബാബ പറയുകയാണ് തന്റെ കര്മ്മ ബന്ധനങ്ങളെ നോക്കൂ. കര്മ്മ-അകര്മ്മ-വികര്മ്മത്തിന്റെ ഗതി ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ എപ്പോഴും പറയാറുണ്ട് വേറെ വേറെ ചോദിക്കണം. ബാബ പറഞ്ഞുതരും നിങ്ങളുടെ കണക്കുകള് എപ്രകാരമാണെന്ന്, നിങ്ങള്ക്ക് എന്ത് പദവി പ്രാപ്തമാക്കാന് കഴിയുമെന്ന്. മുഴുവന് രാജധാനിയും സ്ഥാപിതമായിക്കൊണ്ടിരിക്കുകയാണ്. ഒരു ബാബ മാത്രമാണ് രാജധാനി സ്ഥാപിക്കുന്നത്. ബാക്കിയുള്ളവരെല്ലാം തന്നെ അവനവന്റെ ധര്മ്മമാണ് സ്ഥാപിക്കുന്നത്. സത്യയുഗത്തില് ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നുവല്ലോ. അത് അവരുടെ പ്രാലബ്ധമാണ്, അതും നമ്പര്വാര്. അവര് എങ്ങിനെയാണ് പ്രാലബ്ധമുണ്ടാക്കിയത്? ഇപ്പോള് നിങ്ങള് കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ബാബ പറയുകയാണ് ഞാന് കല്പ-കല്പം, കല്പ സംഗമത്തില് വരുന്നു. ഇങ്ങിനെയുള്ള അനേക കല്പങ്ങള് പിന്നിട്ടിട്ടുണ്ട്, പിന്നിട്ടുകൊണ്ടേയിരിക്കും. ഇതിന് യാതൊരവസാനവുമില്ല. ബുദ്ധിയും പറയുകയാണ് പതിത പാവനന് ബാബ വരുന്നത് സംഗമയുഗത്തില് തന്നെയാണ്, എപ്പോഴാണോ പതിത രാജ്യത്തിന്റെ വിനാശം ചെയ്യിപ്പിച്ച് പാവന രാജ്യത്തിന്റെ സ്ഥാപന ചെയ്യേണ്ടിയിരിക്കുന്നത്. ഇത് സംഗമത്തിന്റെ തന്നെ മഹിമയാണ്. സത്യ-ത്രേതാ യുഗസംഗമത്തില് ഒന്നും നടക്കുന്നില്ല. അപ്പോള് കേവലം രാജ്യഭരണത്തിന്റെ ട്രാന്സ്ഫര് മാത്രമേ നടക്കുന്നുള്ളൂ. ലക്ഷ്മി-നാരായണന്റെ രാജ്യം മാറി, രാമ-സീതയുടെ രാജ്യമായി മാറുന്നു. എന്നാല് ഇവിടെ എത്ര കുഴപ്പങ്ങളാണ് നടക്കുന്നത്. ബാബ പറയുകയാണ് ഈ പഴയ ലോകം മുഴുവനും നശിക്കാന് പോകുകയാണ്. എല്ലാവര്ക്കും തിരികെപ്പോകണം. ബാബ പറയുകയാണ് ഞാന് എല്ലാവരുടേയും വഴികാട്ടിയാകുകയാണ്. ദുഃഖത്തില് നിന്ന് മോചിപ്പിച്ച് സദാകാലത്തേയ്ക്ക് ശാന്തി ധാം സുഖധാമത്തിലേയ്ക്ക് കൊണ്ടുപോകുന്നു. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു നാം സുഖധാമില് പോകും, ബാക്കിയുള്ളവരെല്ലാം ശാന്തിധാമില് പോകും. ഈ സമയത്ത് മനഷ്യരും പറയുകയാണ് എങ്ങിനെ മനസ്സിന് ശാന്തി ലഭിക്കും? ഇങ്ങിനെ ഒരിക്കലും പറയുകയില്ല എങ്ങിനെ സുഖം ലഭിക്കും. ശാന്തിക്കു വേണ്ടി തന്നെയാണ് പറയുന്നത്. എല്ലാവരും ശാന്തിയില് തന്നെയാണ് പോകുക, പിന്നീട് ഓരോരുത്തരുടേയും ധര്മ്മത്തില് വരും. ധര്മ്മത്തിന്റെ വൃദ്ധിയുണ്ടാകുക തന്നെ വേണം. അരക്കല്പം സൂര്യവംശി-ചന്ദ്രവംശി രാജധാനിയാണ്. പിന്നീട് മറ്റു ധര്മ്മങ്ങള് വരുന്നു. ഇപ്പോള് ദേവീ-ദേവതാ ധര്മ്മത്തിലെ ആരും തന്നെയില്ല. ധര്മ്മം തന്നെ പ്രായലോപമായിരിക്കുകയാണ്, വീണ്ടും സ്ഥാപന നടക്കുന്നു. തൈ നട്ടുകൊണ്ടിരക്കുകയാണ്. ബാബയാണ് ഈ തൈ നടുന്നത്. മറ്റുള്ളവര് വൃക്ഷങ്ങളുടെ തൈകള് നടുന്നു. ഈ തൈ എത്ര അത്ഭുതകരമാണ്. ഇദ്ദേഹവും സ്വയം ദേവീ-ദേവത ധര്മ്മത്തിന്റയാണെന്നു പറയുകയില്ല. ബാബ പറയുകയാണ് എപ്പോഴാണോ അങ്ങിനത്തെ സ്ഥിതിയുണ്ടാകുന്നത് അപ്പോഴാണ് ഞാന് വരുന്നത്. ഇപ്പോള് ഞാന് നിങ്ങള് കുട്ടികള്ക്ക് സര്വ്വ ശാസ്ത്രങ്ങളുടേയും രഹസ്യം മനസ്സിലാക്കിത്തരികയാണ്. ഇപ്പോള് നിങ്ങള് തീരുമാനിക്കൂ ആരാണ് ശരിയെന്ന്. രാവണന് തന്നെയാണ് തെറ്റായ മതം നല്കുന്നവന്, അതുകൊണ്ടാണ് അധാര്മ്മികം എന്ന് പറയപ്പെടുന്നത്. ബാബ തന്നെയാണ് ധാര്മ്മികം. സത്യമായ ബാബ സത്യം മാത്രമേ പറയുകയുള്ളൂ. സത്യഖണ്ഡത്തിലേക്കുള്ള സത്യമായ ജ്ഞാനം നല്കുന്നു. ബാക്കി ഈ വേദ ശാസ്ത്രങ്ങളെല്ലാം ഭക്തി മാര്ഗ്ഗത്തിന്റെയാണ്. എത്ര മനുഷ്യരാണ് പഠിക്കുന്നത്. ലക്ഷക്കണക്കിനു ഗീതാ പാഠശാലകള് അഥവാ വേദ പാഠശാലകളുണ്ടായിരിക്കും. ജന്മ-ജന്മങ്ങളായി പഠിച്ചു വരികയാണ്. എന്തായാലും എന്തെങ്കിലും ഒരു ലക്ഷ്യം വേണമല്ലോ. പാഠശാലക്ക് ലക്ഷ്യം വേണം. ശരീര നിര്വഹണാര്ത്ഥം പഠിക്കുന്നു. ലക്ഷ്യമുണ്ടായിരിക്കും. എന്താണോ പഠിക്കുന്നത്, പുരാണങ്ങള് മുതലായവ കേള്പ്പിക്കുന്നത്, അതുകൊണ്ട് ശരീര നിര്വഹണം നടക്കുന്നു. അല്ലാതെ ഇങ്ങിനെയില്ല ഇതുകൊണ്ട് മുക്തിയും ജീവന്മുക്തിയും പ്രാപ്തമാക്കുന്നു അഥവാ ഭഗവാനെ ലഭിക്കുന്നു, ഇല്ല. മനുഷ്യര് ഭക്തി ചെയ്യുന്നത് ഭഗവാനെ ലഭിക്കുന്നതിനുവേണ്ടിയാണ്. ഭക്തി മാര്ഗ്ഗത്തില് സാക്ഷാല്ക്കാരങ്ങളും ഉണ്ടാകുന്നു, അപ്പോള് കരുതുകയാണ് ഭഗവാനെ പ്രാപ്തമാക്കി, ഇതില്ത്തന്നെ സന്തോഷിക്കുകയാണ്. ഭഗവാനെയാണെങ്കില് അറിയുക പോലും ചെയ്യുന്നില്ല. കരുതുകയാണ് ഹനുമാന്, ഗണേഷ് മുതലായവരിലെല്ലാം ഭഗവാനുണ്ടെന്ന്. സര്വ്വവ്യാപി എന്ന ആശയം ബുദ്ധിയില് ഇരിക്കുന്നുണ്ടല്ലോ. ബാബ മനസ്സിലാക്കിതന്നിട്ടുണ്ട് - ആര് ഏതു ഭാവനയോടെ ആരുടെ ഭക്തി ചെയ്യുന്നുവോ ആ ഭാവന പൂര്ത്തീകരിച്ച് കൊടുക്കുന്നതിനുവേണ്ടി ഞാന് സാക്ഷാല്ക്കാരം ചെയ്യിപ്പിക്കുന്നു. അവര് കരുതുകയാണ് അവര്ക്ക് ഭഗവാനെ ലഭിച്ചു, സന്തോഷിക്കുന്നു. ഭക്തമാല തന്നെ വേറെയാണ്, ജ്ഞാനമാലയും വേറെയാണ്. ഇതിനെ രുദ്രമാലയെന്നു പറയപ്പെടുന്നു, അതിനെ ഭക്തമാലയെന്നും. ആരാണോ അധികം ജ്ഞാനം പ്രാപ്തമാക്കിയിരിക്കുന്നത്, അവരുടേയും മാലയുണ്ട്, അത് അധികം ഭക്തി ചെയ്യുന്നവരുടെ മാലയാണ്. ഭക്തിയുടെ സംസ്ക്കാരമാണ് എടുത്തു പോകുന്നത് അതുകൊണ്ടാണ് ഭക്തിയുടെ വഴിയില് പോകുന്നത്. എന്നാല് അടുത്ത ജന്മത്തിലും ഇങ്ങിനെയായിരുക്കുമെന്നല്ല. ഇല്ല, നിങ്ങളുടെയാണെങ്കില് ഇത് അവിനാശി സംസ്ക്കാരമായി മാറുന്നു. ഈ സമയത്ത് ഏതു സംസ്ക്കാരമാണോ ഉണ്ടാക്കുന്നത് അതനുസരിച്ച് രാജാറാണിയായി മാറുന്നു. പിന്നീട് പതുക്കെപ്പതുക്കെ കലകള് കുറഞ്ഞുവരുന്നു. നിങ്ങളിപ്പോള് മദ്ധ്യത്തിലാണ്, ബുദ്ധി അവിടെ തൂങ്ങിയിരിക്കുകയാണ്. ഇവിടെയിരിക്കുകയാണെങ്കിലും ബുദ്ധി അവിടെയാണ്. ആത്മാവിന് ജ്ഞാനമുണ്ട് അതായത് ഞാന് ഇപ്പോള് അവിടേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ബാബയെത്തന്നെയാണ് ഓര്മ്മിക്കുന്നത്. നമ്മുടെ ആത്മാവ് അക്കര ചേര്ന്നുകൊണ്ടിരിക്കുകയാണ്, ഈ ശരീരത്തെ ഇവിടെത്തന്നെ ഉപേക്ഷിക്കും. ഈ തീരത്ത് പഴയ ശരീരവും ആ തീരത്ത് പുതിയ സുന്ദരമായ ശരീരവുമാണ്. ഇത് ഹുസൈനിന്റെ കുതിരയാണ്. ഹുസൈന്, ആരെയാണോ അകാലമൂര്ത്തിയെന്നു പറയുന്നത്, ഇത് അദ്ദേഹത്തിന്റെ ഇരിപ്പിടമാണ്. ആത്മാവിന് നാശമില്ല. ആത്മാവിന് ഗോള്ഡന്, സില്വര് എന്നീ സ്റ്റേജുകളിലൂടെ കടന്നുപോകണം. ബാബയാണെങ്കില് ഉയര്ന്നതിലും ഉയര്ന്നവനാണ്. ബാബ വിവിധ സ്ഥിതികളില് വരുന്നില്ല. ആത്മാക്കള് വിവിധ സ്ഥിതികളിലൂടെ വരുന്നു. ഗോള്ഡന് ഏജിലുള്ളവര്ക്ക് സില്വര് ഏജിലൂടെ കടന്നുപോകണം. ഇപ്പോള് നിങ്ങള്ക്ക് അയേണ് ഏജില് നിന്ന് ഗോള്ഡന് ഏജിലേയ്ക്ക് പോകണം. തന്റെ പരിചയം നല്ക്കൊണ്ടിരിക്കുകയാണ്. ബാബയെ പറയുന്നുമുണ്ട് ഹെവന്ലി ഗോഡ് ഫാദര്. ബാബയുടേത് ദിവ്യ അലൗകിക ജന്മമാണ്, സ്വയം പറയുകയാണ് താന് എങ്ങിനെയാണ് വരുന്നതെന്ന്. ഇതിനെ ജന്മമെന്നു പറയുകയില്ല. സമയം പുര്ത്തിയാകുമ്പോള് ഭഗവാന് സങ്കല്പമുണ്ടാകുന്നു - പോയി സൃഷ്ടി രചിക്കണം. ഡ്രാമയില് അദ്ദേഹത്തിന്റെ പാര്ട്ടുണ്ടല്ലോ. പരമപിതാ പരമാത്മാവും ഡ്രാമയുടെ അധീനത്തിലാണ്. എന്റെ പാര്ട്ടാണ് ഭക്തര്ക്ക് ഫലം നല്കുകയെന്നത്. പരമ പിതാ പരമാത്മാവിനെ സുഖം നല്കുന്നവനെന്നാണ് പാടപ്പെട്ടിരിക്കുന്നത്. നല്ല കര്ത്തവ്യം ചെയ്യുമ്പോള് അതിന് അതിന്റെ അല്പകാല ലാഭവും ലഭിക്കുന്നു. നിങ്ങളാണ് ഏറ്റവും നല്ല കര്ത്തവ്യം ചെയ്യുന്നത്. സര്വ്വര്ക്കും ബാബയുടെ പരിചയം നല്കുന്നു.

നോക്കൂ, ഇപ്പോള് രാഖിയുടെ ഉത്സവം വരികയാണ്, അതുകൊണ്ട് അതിനെപ്പറ്റിയും പറയേണ്ടിയിരിക്കുന്നു. രാഖി പതിതരെ പാവനമാക്കി മാറ്റാനുള്ള പ്രതിജ്ഞക്കുവേണ്ടിയാണ്. അപവിത്രരെ പവിത്രമാക്കി മാറ്റാനുള്ളതാണ് രക്ഷാബന്ധനം. നിങ്ങള് ആദ്യം തന്നെ പതിത പാവനനായ ബാബയുടെ പരിചയം നല്കണം. അത് മനസ്സിലാക്കാത്തതുവരേയും മനുഷ്യര്ക്ക് പാവനമാകാന് കഴിയുകയില്ല. ബാബ തന്നെ വന്നാണ് പവിത്രമായി മാറുന്നതിന്റെ പ്രതിജ്ഞയെടുപ്പിക്കുന്നത്. എപ്പോഴെങ്കിലും ഈ കര്ത്തവ്യം നടന്നിട്ടുണ്ടായിരിക്കണം അതുകൊണ്ടാണ് ഈ ആചാരം നടന്നു വരുന്നത്. ഇപ്പോള് പ്രാക്ടിക്കലായി കാണാം ബ്രഹ്മാകുമാര് കുമാരിമാര് രാഖി അണിഞ്ഞ് പവിത്രമായിരിക്കുന്നു. പൂണൂല്, വള മുതലായവയെല്ലാം തന്നെ പവിത്രതയുടെ അടയാളമാണ്. പതിത പാവനന് ബാബ പറയുകയാണ് കാമം മഹാ ശത്രുവാണ്. ഇപ്പോള് എന്നോട് പ്രതിജ്ഞ ചെയ്യൂ - ഞാന് പവിത്രമായിരിക്കും. ബാക്കി വള മുതലായവയൊന്നും ധരിക്കേണ്ട കാര്യമില്ല. ബാബ പറയുകയാണ് പ്രതിജ്ഞ ചെയ്യൂ, എനിക്ക് 5 വികാരങ്ങള് ദാനം നല്കൂ. ഈ രാഖി ബന്ധനം അയ്യായിരം വര്ഷം മുന്നെയും നടന്നിരുന്നു. പതിത പാവനന് ബാബ വന്നിരുന്നു, വന്ന് പവിത്രതയുടെ രാഖി ബന്ധിച്ചിരുന്നു, അതായത് പവിത്രമായി മാറൂ എന്തുകൊണ്ടെന്നാല് പവിത്ര മായ ലോകത്തിന്റെ സ്ഥാപന ചെയ്യേണ്ടിയിരിക്കുന്നു. ഇപ്പോള് നരകമാണ്. ഞാന് വീണ്ടും വന്നിരിക്കുകയാണ്. ഇപ്പോള് ശ്രീമത പ്രകാരം പ്രതിജ്ഞ ചെയ്യൂ, ബാബയെ ഓര്മ്മിക്കൂ, എങ്കില് നിങ്ങള് പാവനമായിമാറും. ഇപ്പോള് പതിതമായി മാറരുത്. നിങ്ങളും പറയൂ - ഞങ്ങള് ബ്രാഹ്മണര് പ്രതിജ്ഞയെടുപ്പിക്കാന് വന്നിരിക്കുകയാണ്. നമ്മള് പ്രതിജ്ഞ ചെയ്യുകയാണ്, നാം ഒരിക്കലും പതിതമായി മാറുകയില്ല. എന്നാല് വളരെയധികം പേര് എഴുതി തന്നിട്ടും ഇപ്പോള് വിട്ടുപോയിരിക്കുകയാണ്. പതിത പാവനന് വരുന്നത് സംഗമയുഗത്തിലാണ്. ബ്രഹ്മാമുഖേന കുട്ടികള്ക്ക് നിര്ദ്ദേശം നല്കുകയാണ്, കുട്ടികളേ പവിത്രമായിരിക്കൂ. ഇവിടെ എല്ലാവരും പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇപ്പോള് എന്തു ചെയ്യണമെന്ന് നിങ്ങളും തീരുമാനമെടുക്കൂ, അപ്പോള് മാത്രമേ ബാബയില് നിന്ന് സമ്പത്ത് ലഭിക്കുകയുള്ളൂ. നിങ്ങള് പവിത്ര ബ്രാഹ്മണനായി മാറിയാല് പിന്നെ ദേവതയായിമാറും. നാം ബ്രാഹ്മണര് പ്രതിജ്ഞയെടുത്തു കഴിഞ്ഞു. ആല്ബവും കാണിക്കണം ഈ രക്ഷാബന്ധന ആചാരം എപ്പോള് തുടക്കം കുറിച്ചു എന്നതിന്റെ. ഇപ്പോള് സംഗമത്തില് പവിത്രയുടെ പ്രതിജ്ഞ എടുത്തിരിക്കുകയാണ്, ഇവര് 21 ജന്മം പവിത്രമായിരിക്കുന്നു. ബാബ പറയുകയാണ് - എന്നെമാത്രം ഓര്മ്മിക്കൂ. ഇങ്ങിനെയുള്ള ജ്ഞാന ബിന്ദുക്കളെടുത്ത് ആദ്യം തന്നെ പ്രഭാഷണം ചെയ്യണം. ഈ ചടങ്ങ് എപ്പോള് തുടങ്ങി? അയ്യായിരം വര്ഷത്തിന്റെ കാര്യമാണ്. കൃഷ്ണ ജന്മാഷ്ടമിയും അയ്യായിരം വര്ഷത്തിന്റെ കാര്യമാണ്. കൃഷ്ണന്റെ യാതൊരു ചരിത്രവുമില്ല. കൃഷ്ണന് ചെറിയ കുട്ടിയാണ്. ചരിത്രം ഒരു ബാബയുടെ മാത്രമാണ്, ഇത് വളരെ സൂത്രത്തില് കുട്ടികളെ കക്കയില് നിന്ന് വജ്രതുല്യമാക്കി മാറ്റുന്നു. ആത്മ സമര്പ്പണം ഒരു ബാബയുടെ മാത്രമാണ്, വേറെ ആരുടേയും ജന്മദിനം ആഘോഷിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. ജന്മദിനം ഒരു ബാബയുടെ മാത്രമാണ് ആഘോഷിക്കേണ്ടത്. അത്രമാത്രം. മനുഷ്യര്ക്ക് ഒന്നും തന്നെ അറിയുകയില്ല. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. അധികാരിയായി മാറുന്നതിന് തന്റെ സര്വ്വ കര്മ്മക്കണക്കുകളും, കര്മ്മബന്ധങ്ങളും തീര്പ്പാക്കണം. ബാബ നല്കുന്ന നിര്ദ്ദേശ പ്രകാരം നടക്കണം.

2. സര്വ്വര്ക്കും ബാബയുടെ സത്യമായ പരിചയം നല്കി പതിതരില് നിന്ന് പാവനമായി മാറ്റാനുള്ള ശ്രേഷ്ഠ കര്ത്തവ്യം ചെയ്യണം. പവിത്രയുടെ രാഖി അണിഞ്ഞ് പവിത്ര ലോകത്തിന്റെ അധികാരി പദവിയുടെ സമ്പത്തെടുക്കണം.

വരദാനം :-

ഒരു څപാസ്چ(പാസാവുക) എന്ന വാക്കിന്റെ സ്മൃതിയിലൂടെ ഏത് പേപ്പറിലും ഫുള് പാസാകുന്ന പദവിയോടുകൂടി പാസാകുന്നവരായി ഭവിക്കട്ടെ.
ഏതൊരു പേപ്പരിലും ഫുള് പാസാകുന്നതിന് വേണ്ടി ആ പേപ്പറിലെ ചോദ്യങ്ങളുടെ വിസ്താരത്തിലേക്ക് പോകരുത്, ഇങ്ങനെ ചിന്തിക്കരുത്- ഇതെന്തുകൊണ്ട് വന്നു, എങ്ങനെ വന്നു, ആര് ചെയ്തു? ഇതിന് പകരം പാസാകുന്നതിനെക്കുറിച്ച് ചിന്തിച്ച് പേപ്പറിനെ പേപ്പറെന്ന് മനസ്സിലാക്കി മറി കടക്കൂ. കേവലം ഒരു څപാസ്چഎന്ന വാക്കിന്റെ ഓര്മ്മ വെക്കൂ, അതായത് നമുക്ക് പാസാകണം, മറി കടക്കണം, ബാബക്ക് സമീപത്ത് വസിക്കണം, എങ്കില് പദവിയോടെ പാസാകും.

സ്ലോഗന് :-

സ്വയത്തെ പരമാത്മാ സ്നേഹത്തിന് പുറകെ ആഹുതി ചെയ്യുന്നവര് തന്നെയാണ് സഫലതാമൂര്ത്തിയാകുന്നത്.

 Download PDF

 Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

Post a Comment

0 Comments