Header Ads Widget

Header Ads

MALAYALAM MURLI 20.07.22

 Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

20-07-2022  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്

Listen to the Murli audio file



 

മധുരമായ കുട്ടികളെ - നിങ്ങള് ആത്മീയ സേനയാണ്, രാവണനില് നിന്ന് മുഴുവന് വിശ്വത്തെയും രക്ഷിക്കാന് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും സാധിക്കില്ല, ശുദ്ധമായ ലഹരിയില് കഴിയണം

ചോദ്യം :-

ബാപ്ദാദ ഏത് കുട്ടികളുടെ ബലിയര്പ്പണത്തിന്റെ മഹിമയാണ് പാടുന്നത്?

ഉത്തരം :-

ബാബ പറയുന്നു ബലിയര്പ്പണം ബന്ധിതകളായി കഴിയുന്ന കുട്ടികളുടേതാണ് (അബലകള്) അവര് അടികൊണ്ടുകൊണ്ട് പോലും ശിവബാബയെ ഓര്മ്മിക്കുന്നു. അടികൊള്ളുന്നതിലൂടെ കൂടുതല് നഷ്ടോമോഹയാകുന്നു, കാരണത്താല് അവരുടെ പദവി വളരെ ഉയര്ന്നതാകുന്നു. ബാബ ഇങ്ങനെയുള്ള കുട്ടികള്ക്ക് സഹനശക്തി നല്കുന്നു. കുട്ടികളേ നിങ്ങള് സ്വയം ആത്മാവെന്ന് മനസ്സിലാക്കൂ, ദേഹം നിങ്ങളുടേതല്ല. നിങ്ങള് ബാബയുടേതായിട്ടുണ്ടെങ്കില് അവസ്ഥ പക്കാ ആയികൊണ്ടിരിക്കും. സത്യമായ ഹൃദയത്തില് പ്രഭു സംപ്രീതനാകും.

ഗീതം :- അങ്ങയെ നേടിയ ഞങ്ങള്.... 

ഓം ശാന്തി. കുട്ടികള് മുന്നിലിരിക്കുന്നുണ്ട്. നമ്മള് സൈന്യമാണെന്നും അറിയാം. ആരുടെ സൈന്യമാണ്? ഈശ്വരന്റെ. എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നമ്മള് രാവണന് മേല് വിജയം നേടിക്കൊണ്ടിരിക്കുന്നു. അര്ത്ഥം മുഴുവന് സൃഷ്ടിയെയും രാവണ രാജ്യത്തില് നിന്ന് മോചിപ്പിച്ച് തന്റെ രാജ്യത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. എത്ര സാധാരണമായാണ് ഇരിക്കുന്നതെന്ന് നോക്കൂ. കൈ-കാലുകൊണ്ട് അഭ്യാസമൊന്നും ചെയ്യുന്നില്ല എന്നാല് വളരെ ശക്തിശാലിയായ സൈന്യമാണ്. നിങ്ങള് ഈശ്വരന്റെ സഹായികളാണ്. ഈശ്വരനും ഗുപ്തമാണ്, നിങ്ങളും ഗുപ്തമാണ്. ബാബയെ ചക്രവര്ത്തിയെന്നും പറയാറുണ്ട്. നിങ്ങളുടെ യുദ്ധം ഇത്രയും ശക്തിശാലിയും ഗുപ്തവുമാണ് അതിലൂടെ നിങ്ങള് വികാരങ്ങള്ക്ക് മേല് വിജയം നേടി വിശ്വത്തെ ജയിക്കുന്നു. ഏതുപോലെയാണോ സൈന്യമുള്ളത് അതുപോലെ നമ്മളും ആത്മീയ സൈന്യമാണ് - ഇത് നിങ്ങള്ക്ക് അനുഭവം ചെയ്യാന് സാധിക്കും. മനസ്സിലാക്കുന്നുണ്ട് ഭാരതത്തിന്റെ മുഴുവന് ആധാരവും സൈന്യത്തിലാണ്. നമ്മള് സൈന്യമില്ലെങ്കില് മറ്റുള്ളവര് വിജയിക്കുന്നു. ലൗകിക സൈന്യത്തില് പലപ്പോഴും രാജക്കന്മാരെ ഓടിച്ച് പട്ടാളം ഭരണം പിടിച്ചെടുക്കാറുണ്ട്. പട്ടാളം മനസ്സിലാക്കുന്നുണ്ട് ഞങ്ങള്ക്കല്ലാതെ ആര്ക്കും ദേശത്തെ രക്ഷിക്കാന് സാധിക്കില്ല. നിങ്ങള്ക്കും ശുദ്ധ അഹങ്കാരമുണ്ട്. നമ്മള് ഈശ്വരീയ സൈന്യത്തെക്കൂടാതെ രാവണനില് നിന്ന് രക്ഷിക്കാന് മറ്റാര്ക്കും സാധിക്കില്ല. ഇപ്പോള് സൈന്യത്തെയും നോക്കൂ നിങ്ങളെയും നോക്കൂ. നിങ്ങള് ഏതുപോലെയാണോ അങ്ങനെ തന്നെയാണ്. നിങ്ങളുടെ പക്കല് വസ്ത്രത്തിന്റെയോ ആയുധത്തിന്റെയോ ശക്തിയില്ല. അവരാണെങ്കില് എത്ര വസ്ത്രമാണ് ധരിക്കുന്നത്. ഏതുപോലെയാണോ പ്രച്ഛന്നവേഷം കെട്ടുന്നത്. ഹോളിക്കും വേഷം കെട്ടാറുണ്ട്. രാമന്റെ സൈന്യത്തെയും കാണിക്കാറുണ്ട്. അവര് മുഖം വാനരന്റേത് നല്കിയിരിക്കുന്നു. അത് കേവലം പാവക്കളിയാണ് നടത്തുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് രാവണനാകുന്ന 5 വികാരങ്ങളുടെ ജയിലില് നിന്നും മോചനം നേടിക്കൊണ്ടിരിക്കുകയാണ്. ഒന്നാണ് രാവണന്റെ ജയില് മറ്റൊന്നാണ് രാവണന്റെ മതത്തിലൂടെ നടക്കുന്നവരുടെ ജയില്. ഭക്തിയുടെ ചങ്ങലകള്, ഗുരുക്കന്മാരുടെ ചങ്ങലകള്, പതിയുടെയും ചങ്ങലകള്. രാവണന്റെ മതത്തിലൂടെ നിങ്ങള് എത്രയാണ് ദുഃഖിയാകുന്നത്. രാവണന് ഞങ്ങളെ വളരെയധികം ഉപദ്രവിക്കുന്നു. എത്രയാണ് നിലവിളിക്കുന്നത്.

നിങ്ങള്ക്കറിയാം എത്രത്തോളം നമ്മള് യോഗത്തിലിരിക്കുന്നോ അത്രത്തോളം നമ്മള് ആത്മാവ് ദുഃഖത്തില് നിന്ന് മോചിതമാകുന്നു. അബലകളുടെ മേല് വളരെയധികം അത്യാചാരം നടക്കുന്നുണ്ട്. വളരെയധികം അടി കൊള്ളുന്നുണ്ട്. ഞങ്ങളിപ്പോള് എന്തുചെയ്യുമെന്ന് പറഞ്ഞ് അബലകള് നിലവിളിക്കുന്നു. ബാബ വീണ്ടും ധൈര്യപ്പെടുത്തുന്നു. നിങ്ങള് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ ഇത് മനസ്സിലാക്കി തന്നിട്ടുണ്ട്. ദേഹം നമ്മുടേതല്ല. നമ്മള് മരിച്ചിരിക്കുന്നു. ബാബയുടേതായിരിക്കുന്നു മറ്റൊരുപായവുമില്ല. നമ്മള് ശിവബാബയുടേതാണ്. ആരാണോ സത്യമായ കുട്ടികള് അവരുടെ അവസ്ഥ ഉറച്ചതായിരിക്കും. വികാരത്തിലേക്ക് അല്പം പോലും ചിന്ത പോകില്ല. ഇങ്ങനെയുള്ള കുട്ടികളില് അഥവാ ആരെങ്കിലും അന്യായമായി ബലപ്രയോഗം നടത്തിയാലും കുട്ടികളില് അതിന്റെ പാപം വര്ദ്ധിക്കുകയില്ല. ബാബാ ഞങ്ങള് അങ്ങയുടേതാണെന്ന് പറഞ്ഞ് നിലവിളിക്കുന്നുണ്ട്. ശരീരം മരിച്ചത് പോലെയാണ്. ഹൃദയം സത്യമാണെങ്കില് ഇങ്ങനെ നിശ്ചയ ബുദ്ധിയുള്ളവരും വളരെ ഉയര്ന്ന പദവി നേടുന്നു. ഇങ്ങനെയുള്ള സത്യമായ ഹൃദയത്തില് പ്രഭു പ്രസന്നനാകുന്നു. എത്രത്തോളം അടികൊള്ളുന്ന കുട്ടികള് ഓര്മ്മിക്കുന്നുണ്ടോ അത്രയും ഇവിടെയുള്ള കുട്ടികള് പോലും ഓര്മ്മിക്കുന്നില്ല, ബാബയുടെ അടുത്ത് വിളി വരുന്നുണ്ട്, ബന്ധനമാണ് ബാബാ. ബാബാ ബന്ധനത്തില് നിന്ന് മോചിപ്പിക്കൂ. രക്ഷപ്പെട്ട് ബന്ധനമുക്തരായിട്ടുള്ളവര് പോലും ഇത്രയും ഓര്മ്മിക്കുന്നില്ല, എത്രത്തോളം ബന്ധിതകള് ഓര്മ്മിക്കുന്നുവോ. ശിവബാബയുടെ ഓര്മ്മയിലൂടെ മാത്രമാണ് തോണി അക്കരയെത്തുന്നത്. ചിലര് പറയുന്നു ബാബാ ഞങ്ങളെ മുരളി പോലും വായിക്കാന് അനുവദിക്കുന്നില്ല. നോക്കൂ, നിങ്ങള് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. മുരളിയിലും ദിവസവും ഇത് തന്നെയാണ് മനസ്സിലാക്കി തരുന്നത്. അടിസ്ഥാനമായ കാര്യമാണ്, ഓര്മ്മയുടെ ചാര്ട്ട് വയ്ക്കൂ. ഞാന് എത്ര സമയം ബാബയെ ഓര്മ്മിക്കുന്നുണ്ട്. വളരെ പേരില് നിന്ന് പരിശ്രമം ഉണ്ടാകുന്നില്ല. എപ്പോഴും മറന്നുകൊണ്ടിരിക്കുന്നു, ബന്ധനസ്ഥകളായ കുട്ടികളാണെങ്കില് അടി കൊണ്ടുകൊണ്ട് കൂടുതല് ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. അടികൊണ്ട് ഓര്മ്മിക്കുന്ന അബലകളുടേതാണ് സമര്പ്പണം. ബാബ പറയുന്നു സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിച്ചികൊണ്ടിരിക്കൂ. എത്ര കൂടുതല് അടിക്കുന്നോ നിങ്ങള് കൂടുതല് നഷ്ടോമോഹ ആയിക്കൊണ്ടിരിക്കും. അടിയും നല്ല പദവി നല്കുന്നു. ഇങ്ങനെയുള്ള കുട്ടികളെ ബാബയ്ക്കും ഓര്മ്മ വരുന്നു. ചില നല്ല മഹാരഥികളുമുണ്ട്, വളരെ പേരുടെ സേവനം ചെയ്യുന്നുണ്ട്, യോഗിയാക്കുന്നുണ്ട്. യോഗത്തിന് വളരെയധികം മഹിമയുണ്ട്. നിങ്ങള്ക്ക് എല്ലാവരിലും ദയ കാണിക്കണം.

നിങ്ങള് കുട്ടികള് ഗീത പരാമര്ശിക്കാറുണ്ട്, അവരുടെ ബുദ്ധിയില് കേവലം കൃഷ്ണ ഭഗവാനാണ് രാജയോഗം പഠിപ്പിച്ചത് എന്നാണ്. നിങ്ങള് പറയുന്നു പരംപിതാ പരമാത്മാവാണ് ഗീത പഠിപ്പിച്ചത്. ഇത് തെളിയിക്കുന്നതിന് വേണ്ടി തന്നെയാണ് നിങ്ങള്, പരംപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണുള്ളത് എന്ന് ചോദിക്കുന്നത്, പിതാവെന്നല്ലേ പറയുന്നത്. പിതാവിന്റെ തന്നെ ആജ്ഞയാണ് എന്നോടൊപ്പം യോഗം വയ്ക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. ഒരു മനുഷ്യനോടും യോഗം വയ്ക്കരുത്. അഥവാ പഠിപ്പിക്കുന്ന ആളും മനുഷ്യനാണെങ്കില് നിങ്ങളുടെ മംഗളം ഉണ്ടാകുകയില്ല. ഗീതയിലും ദേഹധാരിയുടെ പേരെഴുതി വച്ചു. നമ്മള് പറയുന്നു നമ്മളെ നിരാകാരനായ പരംപിതാ പരമാത്മാവാണ് യോഗം പഠിപ്പിക്കുന്നത്. നിങ്ങള് ആരെയും നിന്ദിക്കുകയല്ല. എന്നാല് നിങ്ങള് ബാബയുടെ മഹിമ ചെയ്യുകയാണ്. എന്നാല് മനസ്സിലാക്കി കൊടുക്കുന്നവരും വളരെ സമര്ത്ഥരും വിവേകശാലികളുമായിരിക്കണം എന്തുകൊണ്ടെന്നാല് അവിടെ വിദ്വാന്മാരും, പണ്ഢിതന്മാരും ധാരാളമുണ്ട്. സന്യാസിമാരുടേതും സൈന്യമല്ലേ. എല്ലാവരുടെയും തലവന്മാര് വരുന്നു. നിങ്ങള് കുട്ടികള് ഇങ്ങനെ സമര്ത്ഥരായിരിക്കണം കുറഞ്ഞ ശബ്ദത്തില് തന്നെ അമ്പേല്ക്കണം. കൂടുതല് സംസാരിക്കേണ്ട കാര്യം തന്നെയില്ല എന്തുകൊണ്ടെന്നാല് അവര് വളരെ ക്രോധികളുമാണ്. അവരുടേതും വലിയ സൈന്യമാണ്. എവിടെ നിന്ന് ക്ഷണം ലഭിച്ചാലും നിങ്ങള്ക്ക് പോകാന് സാധിക്കും. നമ്മളിലും ആര്ക്കാണ് നന്നായി ശബ്ദം മുഴക്കാന് സാധിക്കുന്നത് - നിങ്ങള് കുട്ടികള്ക്കും മനസ്സിലാക്കാന് സാധിക്കും. ഒരള്ളാഹുവിന്റെ അര്ത്ഥം തന്നെ മനസ്സിലാക്കി കൊടുക്കണം. രണ്ട് വസ്തുക്കള് അത്രമാത്രം. അള്ളാഹുമായ ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് വിശ്വത്തിന്റെ അധികാരിയാകും. ഇത് അള്ളാഹുവായ ഭഗവാന് മാത്രമാണ് പറയാന് സാധിക്കുന്നത്, ഭഗവാന് തന്നെയാണ് രചയിതാവ്. ഹെവന്ലി ഗോഡ്ഫാദര്. ബാബ പറയുന്നു നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മങ്ങള് നശിക്കും. ശ്രീകൃഷനെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാകുകയില്ല. കൃഷ്ണനിപ്പോള് എവിടെയാണ്? അദ്ദേഹം ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുത്തു. നിരാകാരന് അവിനാശിയാണ്. മുഴുവന് ജ്ഞാനവും കാര്യത്തിലാണ് നല്കുന്നത്. എത്ര തെറ്റാണ് ചെയ്തത്. ഭഗവാനുവാചാ - ഞാന് നിങ്ങള്ക്ക് വിശ്വത്തിന്റെ സമ്പത്ത് നല്കുന്നു. കൃഷ്ണനെങ്ങനെ എല്ലാവര്ക്കും സമ്പത്ത് നല്കും. കൃഷ്ണന് ഭാരതത്തിന്റേതല്ലേ. മുഴുവന് ലോകവും പതിതമാണ്. സര്വ്വരുടെയും പതിത-പാവനന് ഒരേഒരു നിരാകാരനാണ്. നിങ്ങളുടെ ബുദ്ധിയില് എല്ലാ കാര്യങ്ങളുമുണ്ട്. ഭക്തിയുടെ പാര്ട്ടിന്റെയും ജ്ഞാനമുണ്ട്. ഏറ്റവും ആദ്യം നടക്കുന്നത് ശിവന്റെ പൂജയാണ്. സോമനാഥന്റെ ക്ഷേത്രം ഉണ്ടാക്കിയിട്ടുണ്ട്. ഇത്രയും വലിയ സോമനാഥന്റെ ക്ഷേത്രം ആരാണ് ഉണ്ടാക്കിയത്? മറ്റാര്ക്കും ഇതിനുള്ള ശക്തിയില്ല. ഇങ്ങനെയുള്ള ക്ഷേത്രമുണ്ടാക്കാന് തീര്ച്ചയായും സമയം അത്രയും ധനവാന്മാരായിരുന്നു. നിങ്ങള് കുട്ടികളിലിപ്പോള് ജ്ഞാനമുണ്ട്. തീര്ത്തും നമ്മള് എത്ര ധനവാന്മാരായിരുന്നു. ഇത്രയും വലിയ സോമനാഥന്റെ ക്ഷേത്രം ഉണ്ടാക്കിയിട്ടുണ്ട്, തീര്ച്ചയായും മഹാരാജാക്കന്മാരായിരിക്കും. ദേവീ-ദേവതകള് സ്വയം പൂജ്യരായിരുന്നു, അവര് തന്നെയാണ് പൂജാരികളായത്. വീണ്ടും അവര് തന്നെ പൂജിക്കുന്നതിനായി ക്ഷേത്രങ്ങളുണ്ടാക്കും. ഒരു സോമനാഥന്റെ ക്ഷേത്രം മാത്രമല്ല ഉണ്ടാക്കുന്നത്. ഒരാള് ആരംഭിച്ചു പിന്നീട് വളരെ പേര് ഉണ്ടാക്കി. പിന്നീട് ധാരാളം ക്ഷേത്രങ്ങള് കൊള്ളയടിച്ചിട്ടുമുണ്ടായിരിക്കും. ഒരു ക്ഷേത്രത്തില് നിന്ന് തന്നെ ഒട്ടകത്തില് കയറ്റി പോകാന് മാത്രം അത്രയും സാധനങ്ങള് ലഭിച്ചു. പിടിച്ചടക്കാന് ശ്രമിക്കുമ്പോള് ആദ്യം നോക്കുന്നത് തലസ്ഥാനം പിടിക്കാനാണ്. അതുസാധിച്ചാല് പിന്നീട് അവരുടെ വിജയമായി. ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട് ഡല്ഹി തീര്ത്തും സ്വര്ഗ്ഗമായിരുന്നു. ധര്മ്മരാജാവിനാല് സ്ഥാപിതമായിരുന്നു. ഡല്ഹി വീണ്ടും സ്വര്ഗ്ഗമാകും. അതിന് വേണ്ടിയാണ് നമ്മള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള് നിങ്ങള് കേള്ക്കുമ്പോള് ബുദ്ധിയില് ലഹരി ഉയരുന്നു. നമ്മുടെ രാജ്യം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുന്നുണ്ട്. നമ്മുടെ പേര് പ്രസിദ്ധമാണ്. ഗുപ്ത സൈന്യത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്, അംഹിസകര്. ഇത്രയും വലിയ അര്ത്ഥം ആരും മനസ്സിലാക്കുന്നില്ല. നിങ്ങള് സ്ഥൂലമായ ആയുധവും എടുക്കുന്നില്ല, കാമവികാരത്തിലേക്കും പോകുന്നില്ല. യോഗബലത്തിലൂടെ രാജ്യം നേടിയ നിങ്ങള് തന്നെയാണ് അഹിംസകരായ ശക്തി സൈന്യം. വിശ്വത്തിന്റെ അധികാരിയാകുന്നതിന് വേണ്ടി നമ്മള് ശ്രീമതമനുസരിച്ച് ബാബയെ മാത്രമാണ് ഓര്മ്മിക്കുന്നത്. ഇപ്പോള് നാടകം പൂര്ത്തിയാകുകയാണെന്ന് അറിയാം. വീണ്ടും പുതിയ ശരീരത്തില് ആരംഭിക്കും. ഇത് അവിനാശിയായ നാടകമാണ്. അതൊരിക്കലും നശിക്കുന്നില്ല. ബാക്കി എപ്പോള് പുതിയ ലോകമുണ്ടാകുന്നോ അപ്പോള് പഴയത് അവസാനിക്കുന്നു ഇത് തീര്ച്ചയായും സംഭവിക്കുന്നുണ്ട്. ചക്രം കറങ്ങിക്കൊണ്ടേയിരികക്കുന്നു. ഇത് അനാദിയായ ഡ്രാമയാണ്. ഏതുപോലെയാണോ ഭഗവാനെ സദാ ഉപസ്ഥിതനെന്ന് പറയുന്നത് അതുപോലെ ചക്രവും കറങ്ങിക്കൊണ്ടേയിരിക്കുന്നു. നാടകത്തില് എല്ലാവരും തന്നെ അഭിനേതാക്കളാണ്. മൂലവതനവും സ്ഥൂലവതനവും ഉണ്ടെന്ന കാര്യം നിങ്ങള്ക്കറിയാം. പിന്നീട് സത്യ-ത്രേതായുഗ ചക്രങ്ങള് കറങ്ങി വീണ്ടും ആവര്ത്തിക്കുന്നു. ഇത് അവിനാശിയായ ഡ്രാമയാണ്. നമ്മള് അഭിനേതാക്കളും ഡ്രാമയില് ഉണ്ട്. ആദ്യം മുതല് അവസാനം വരെയ്ക്കും എല്ലാവരടെയും ഭാഗവുമുണ്ട്. ചെറിയ നാടകം അത് പഴയതാകുന്നു. ഇതൊരിക്കലും പഴയതാകുന്നില്ല. എന്താ അവിനാശീ നാടകം എപ്പോഴെങ്കിലും പഴയതാകുന്നുണ്ടോ? ഇല്ല. ബാക്കി നമ്മള് പാര്ട്ടിലേക്ക് വരുന്നു. പുതിയതില് നിന്ന് പഴയതാകുന്നു പിന്നീട് പഴയതില് നിന്ന് പുതിയതാകുന്നു. നിങ്ങള്ക്കറിയാം ശരിക്കും നമ്മള് രാജാവും റാണിയുമായിരുന്നു. ഇപ്പോള് യാചകരായിരിക്കുന്നു. യാചകനില് നിന്ന് വീണ്ടും രാജകുമാരനാകുന്നു. യാചകനെന്നാല് സന്യാസി. ബാബ വന്ന് എല്ലാവര്ക്കും വഴി പറഞ്ഞ് തരുന്നു. നിങ്ങള്ക്ക് വളരെയധികം ലഹരിയുണ്ടായിരിക്കണം. നിങ്ങള്ക്കീ ലഭിക്കുന്നത് പുതിയ ജ്ഞാനമാണ് ലഭിക്കുന്നതും ഒരേഒരു പ്രാവശ്യവുമാണ്. അറിയില്ലേ നമ്മള് നിര്ദ്ദേശമനുസരിച്ച് സൃഷ്ടിയില് നമ്മുടെ രാജധാനി സ്ഥാപിക്കുകയാണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ ഒപ്പം രാജധാനിയെയും ഓര്മ്മിക്കൂ. ങാ, ബാക്കി ഉപദ്രവങ്ങള് ഉണ്ടാകുക തന്നെ ചെയ്യും. ഉപദ്രവവും കര്മ്മകണക്കാണ്. ഭര്ത്താവ്-ഭാര്യയെ അടിക്കുന്നു, എന്താ വെറുതെ അങ്ങനെ ആര്ക്കെങ്കിലും അടിക്കാന് സാധിക്കുമോ? നിങ്ങളും അവരെ അടിച്ചിട്ടുണ്ടാകും. അതേ കര്മ്മ-കണക്ക് തീര്പ്പായിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കര്മ്മത്തിന്റെ കണക്കുകളാണ്. ഇപ്പോള് നിങ്ങള് ശ്രീമതത്തിലൂടെ ശ്രേഷ്ഠ കര്മ്മം ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള് ഒരു ഭ്രഷ്ട കര്മ്മവും ചെയ്യരുത്. ഏറ്റവും ശ്രേഷ്ഠമായ കര്മ്മമാണ് എല്ലാവര്ക്കും ബാബയുടെ പരിചയം നല്കുക. ബാബയുടെ ആജ്ഞ ലഭിച്ചിരിക്കയാണ് എന്നെ മാത്രം ഓര്മ്മിക്കൂ. എല്ലാവരും ബാബയെ തന്നെയാണ് മറന്നിരിക്കുന്നത്. ശിവനെ പൂജിക്കുന്നുണ്ട്. എന്നാല് ഒന്നും തന്നെ അറിയുന്നില്ല. അമര്നാഥിലും വലിയ ശിവലിംഗം ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്താ ഇത്രയും വലുതാണോ ബാബയുടെ രൂപം? ഒന്നും തന്നെ അറിയുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള് എല്ലാ കാര്യങ്ങളെയും യഥാര്ത്ഥത്തില് മനസ്സിലാക്കിയിരിക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ശ്രീമതത്തിലൂടെ സദാ ശ്രേഷ്ഠ കര്മ്മം ചെയ്യണം. ഒരു ഭ്രഷ്ട കര്മ്മവും ഉണ്ടാകരുത്, ഇതിനുള്ള ശ്രദ്ധ വയ്ക്കണം. വളരെപേരെ യോഗിയാക്കുന്നതിനുള്ള സേവനം ചെയ്യണം.

2) ഹൃദയത്തില് സത്യത വേണം, ശരീരം മൃതതുല്യമാണ്- ഇതിന്റെ അഭിമാനം ഉപേക്ഷിക്കണം. പൂര്ണ്ണമായും നഷ്ടോമോഹയാകണം.

വരദാനം :-

കല്പ-കല്പത്തെ വിജയത്തിന്റെ അടങ്കല് സ്മൃതിയില് വെച്ച് സദാ നിശ്ചിന്തമായിരിക്കുന്ന നിശ്ചയബുദ്ധി വിജയിയായി ഭവിക്കട്ടെ.
നിശ്ചയബുദ്ധിയായ കുട്ടികള് വ്യവഹാരം അഥവാ പരമാര്ത്ഥത്തിന്റെ ഓരോ കാര്യത്തിലും സദാ വിജയത്തിന്റെ അനുഭൂതി ചെയ്യുന്നു. കര്മ്മം എത്രതന്നെ സാധാരണമായിക്കോട്ടെ അവര്ക്ക് വിജയത്തിന്റെ അധികാരം അവശ്യം പ്രാപ്തമാകുന്നു. അവര് ഏതൊരു കാര്യത്തിലും സ്വയം മനോനൈരാശ്യപ്പെടുകയില്ല എന്തുകൊണ്ടെന്നാല് നിശ്ചയമുണ്ട്, കല്പ-കല്പത്തെ വിജയികളാണ് ഞങ്ങളെന്ന്. ആരുടെ സഹായിയാണോ സ്വയം ഭഗവാന്, അവര്ക്ക് വിജയം ഉണ്ടാകുന്നില്ലെങ്കില് പിന്നെ ആര്ക്കാണുണ്ടാകുക, ഭാവിയെ ആര്ക്കും മാറ്റാന് സാധിക്കില്ല. നിശ്ചയവും ലഹരിയും നിശ്ചിന്തരാക്കി മാറ്റുന്നു.

സ്ലോഗന് :-

സദാ സന്തോഷത്തിന്റെ ഔഷധത്തിലൂടെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും ഖജനാവിനാല് സമ്പന്നരായ പ്രസന്നതയുള്ളവരാകൂ.

 

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്

1. നമ്മള് പറയുന്നു കല്പം അയ്യായിരം വര്ഷമാണെന്ന്, മാത്രമല്ല ഇത് ഓരോ കല്പവും അതേപടി പുനരാവര്ത്തിക്കുന്നു, ഇക്കാര്യത്തില് അനേകര്ക്കുള്ള ചോദ്യമിതാണ്, കല്പം എത്രയും വലുതാണ് അത് പിന്നെ എങ്ങനെ 5000 വര്ഷമാകും? കല്പമാണെങ്കില് ലക്ഷക്കണക്കിന് വര്ഷത്തിന്റേതാണ്, അങ്ങനെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട് അതിലൂടെ മനസ്സിലാക്കാം ഇത് ലക്ഷക്കണക്കിന് വര്ഷത്തിന്റേതാണെന്ന്. പിന്നെ മനുഷ്യരെങ്ങനെ അംഗീകരിക്കും കല്പത്തിന് 5000 വര്ഷമാണെന്ന്? ലക്ഷക്കണക്കിന് വര്ഷത്തിന്റെ ചരിത്രമുണ്ടായിട്ടുണ്ട് എന്ന് അവര് പറയുകയാണെങ്കില് അവരെ മനസ്സിലാക്കിക്കൊടുക്കൂ, ലക്ഷക്കണക്കിന് വര്ഷത്തിന്റെ ചരിത്രം എങ്ങനെ നിലനില്ക്കും? ഒരു കല്പത്തിനകം തന്നെ ഇത്രയും കുഴഞ്ഞുമറിയും, എത്രയും വിനാശം നടക്കും അതില് മുഴുവന് സാമ്രാജ്യം തന്നെയും വിനാശമാകും, പിന്നെ നിങ്ങളുടെ ഹിസ്റ്ററി എങ്ങനെ തെളിയിക്കപ്പെടും? പിന്നെ കൃത്യമായ ഹിസ്റ്ററിയെക്കുറിച്ച് എങ്ങനെ മനസ്സിലാകും, അതിനാല് ഇക്കാര്യം തെളിയുകയില്ല. ഇപ്പോള് നമ്മെ സ്വയം സര്വ്വശക്തനായ പരമാത്മാവ് കൃത്യമായത് കേള്പ്പിക്കുന്നു, അതിനോടൊപ്പം നമ്മെ ദിവ്യദൃഷ്ടിയിലൂടെ സാക്ഷാത്കാരവും ചെയ്യിപ്പിക്കുന്നു, എങ്കില് നമ്മള് പരമാത്മാവില് വിശ്വസിക്കില്ലേ? അഥവാ ആര്ക്കെങ്കിലും സാക്ഷാത്കാരത്തിലൂടെ നിശ്ചയം വന്നില്ലെങ്കില് തന്നെ സ്വയം പരമാത്മാവ് നമ്മെ സന്മുഖത്ത് കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാമതായി നമുക്ക് നിശ്ചയമുണ്ട് നമ്മെ പഠിപ്പിക്കുന്നത് ആരാണെന്നും പിന്നെ മുഴുവന് സൃഷ്ടിയും എങ്ങനെ അതേപടി പുനരാവര്ത്തിക്കുന്നുവെന്നും, രഹസ്യവും നമ്മള് മനസ്സിലാക്കിയിട്ടുണ്ട്, അപ്പോഴേ നമ്മുടെ അനുഭവവും പ്രാക്ടിക്കല് ജീവിതവും കണ്ട് ഇവര് യഥാര്ത്ഥമാണ് പറയുന്നത് കല്പം 5000 വര്ഷത്തിന്റേതാണെന്ന് അവര്ക്ക് ബോദ്ധ്യമാകൂ.

2. ആത്മാവിന്റെയും പരമാത്മാവിന്റെയും അന്തരം ഇപ്രകാരം മനസ്സിലാക്കിക്കൊടുക്കാം അതായത് ആത്മാവിന്റെയും പരമാത്മാവിന്റെയും രൂപം ഒരേപോലെ ജ്യോതിരൂപമാണ്. ആത്മാവിന്റെയും പരമാത്മാവിന്റെയും വലിപ്പം ഒരേപോലെയാണ്, ബാക്കി ആത്മാവിന്റെയും പരമാത്മാവിന്റെയും ഗുണങ്ങളുടെ അളവില് അവശ്യം വ്യത്യാസമുണ്ട്. ഇപ്പോള് ഇത്രയും ഗുണങ്ങളുള്ളത് മുഴുവന് മഹിമയും പരമാത്മാവിന്റേതാണ്. പരമാത്മാവ് സുഖ-ദു:ഖങ്ങളില് നിന്നും വേറിട്ടതാണ്, സര്വ്വശക്തിവാനാണ്, സര്വ്വഗുണ സമ്പന്നനാണ്, 16 കലാ സമ്പൂര്ണ്ണനാണ്, പരമാത്മാവിന്റെ തന്നെയാണ് മുഴുവന് ശക്തികളും ഉപയുക്തമാകുന്നത്. ബാക്കി മനുഷ്യാത്മാക്കളുടെ ഒരു ശക്തിക്കും പ്രാധാന്യമില്ല. പരമാത്മാവിന്റെ തന്നെയാണ് മുഴുവന് പാര്ട്ടും അരങ്ങേറുന്നത്, പരമാത്മാവ് പാര്ട്ടില് വരുന്നുണ്ടെങ്കിലും അപ്പോഴും സ്വയം ഗുപ്തമാണ്. എന്നാല് ആത്മാവ് പാര്ട്ടില് വരുമ്പോള്ത്തന്നെ പാര്ട്ട്ധാരിയുടെ രൂപത്തില് വരുന്നു. പരമാത്മാവ് പാര്ട്ടില് വന്നുകൊണ്ടും കര്മ്മബന്ധനത്തില് നിന്ന് വേറിട്ടിരിക്കുന്നു. ആത്മാവ് പാര്ട്ടില് വന്ന് കര്മ്മബന്ധനത്തിന് വശപ്പെടുന്നു. ഇതാണ് ആത്മാവും പരമാത്മാവും തമ്മിലുള്ള അന്തരം. ഓം ശാന്തി.

 Download PDF

Hindi/Tamil/English/Telugu/Kannada/Malayalam/Ilangai Tamil/Sinhala

Post a Comment

0 Comments