Header Ads Widget

Header Ads

MALAYALAM MURLI 19.05.22

 Hindi/Tamil/English/Telugu/Kannada/Malayalam 

19-05-2022 പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്

Listen to the Murli audio file



 

മധുരമായ കുട്ടികളേ, ഈ സമയത്ത് ഭാരതത്തിന് ശ്രീമതത്തിന്റെ ആവശ്യകതയുണ്ട്, ശ്രീമതത്തിലൂടെത്തന്നെയാണ് കക്കയ്ക്കു സമാനമായ ഭാരതം വജ്ര സമാനമാകുന്നത്, എല്ലാവരുടെയും ഗതി-സദ്ഗതിയുണ്ടാകുന്നത്.

ചോദ്യം :-

മനുഷ്യരിലില്ലാത്ത ഏതൊരു ശക്തിയാണ് സര്വ്വശക്തനായ ബാബയിലുളളത്?

ഉത്തരം :-

രാവണനെ നശിപ്പിക്കാനുളള ശക്തി സര്വ്വശക്തനായ ബാബയില് മാത്രമേയുളളൂ, ഏതൊരു മനുഷ്യനിലുമില്ല. രാമന്റെ ശക്തി ഇല്ലാതെ ഒരിക്കലും രാവണന് മരിക്കില്ല. ബാബ വരുന്ന സമയത്ത് നിങ്ങള് കുട്ടികള്ക്ക് അങ്ങിനെയുള്ള ശക്തി നല്കുന്നു, അതിലൂടെ നിങ്ങളും രാവണനുമേല് വിജയം കൈവരിക്കുന്നു.

ഓംശാന്തി. മധുരമായ കുട്ടികള്ക്കറിയാം ഇത് ഹോളിഹംസങ്ങളുടെ സഭയാണ്. ഇവിടെ എല്ലാവരും ബ്രാഹ്മണരാണ്. പവിത്രമായവരെയാണ് ബ്രാഹ്മണരെന്നു പറയുന്നത്. അപവിത്രമായവര് ശൂദ്രവര്ണ്ണത്തിലേതാണ്. പുരുഷാര്ത്ഥികളെ പകുതി ബ്രാഹ്മണരെന്നാണ് പറയുക, അവിടെയുമല്ല, ഇവിടെയുമല്ല. ഒരു കാല് ഒരുവശത്തേക്ക് പോകുന്ന തോണിയിലും, ഒരു കാല് മറുവശത്തേക്ക് പോകുന്ന തോണിയിലുമാണെങ്കില് താഴേക്ക് വീണു പോകും, അതുകൊണ്ട് ഏതു വശത്തേക്ക് പോകണമെന്ന് നിര്ണ്ണയിക്കണം. അഥവാ ഏതെങ്കിലും അസുരന് വന്നിവിടെ ഇരിക്കുന്നു എങ്കില് വിഘ്നമുണ്ടാക്കുന്നു. ഇതാരാണ് മനസ്സിലാക്കിത്തരുന്നത്? ശിവബാബ. ശിവനെക്കുറിച്ച് തന്നെയാണ് ബാബാ എന്ന വാക്ക് പറയുന്നത്. ശിവബാബ തന്നെയാണ് സഞ്ചി നിറയ്ക്കുന്നത്. ബാബയില് നിന്നും തീര്ച്ചയായും സമ്പത്ത് ലഭിക്കുന്നു. ശിവന്റെ എത്രയധികം ക്ഷേത്രങ്ങളാണുളളത്. ബാബയും നിരാകാരനാണ്, വിശ്വത്തിന്റെ രചയിതാവാണ്. വിശ്വത്തില് ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു, അപ്പോള് തീര്ച്ചയായും അവര് ബാബയില് നിന്നും സമ്പത്ത് നേടിയിരിക്കും. ഇപ്പോള് നിങ്ങള് ശൂദ്രനില് നിന്നും ബ്രാഹ്മണനായിരിക്കുന്നു. ശൂദ്രന് അര്ത്ഥം കല്ലു ബുദ്ധി, ലക്ഷ്മി-നാരായണന് പവിഴബുദ്ധികളാണ്. മായയില് നിന്നും ബുദ്ധിയ്ക്ക് അടിയേല്ക്കുന്നു. മായയുടെ പേര് ഭാരതത്തില് പ്രശസ്തമാണ്. ഈ സമയം മായാരാവണന്റെ രാജ്യമാണ്, അര്ത്ഥം രാവണ സമ്പ്രദായമാണ്. അതിനാലാണ് രാവണനെ കൊല്ലുന്നുണ്ടെങ്കിലും അത് നശിക്കാത്തത്. രാമന്റെ ശക്തിയിലൂടെ മാത്രമേ രാവണനു മേല് വിജയം പ്രാപ്തമാക്കുവാന് സാധിക്കൂ. സര്വ്വശക്തനില് നിന്നു മാത്രമേ ശക്തി ലഭിക്കൂ. ബാബ പരമപിതാവായ പരമാത്മാവാണ്. ബാബയ്ക്ക് സ്ഥൂലമോ സൂക്ഷ്മമോ ആയ ശരീരമില്ല, നിരാകാരനായ ഭഗവാന് എങ്ങനെ ഭാരതത്തിലേക്ക് വരുന്നു എന്ന് ആരുടെയും ബുദ്ധിയിലേക്ക് വരുന്നില്ല. ആത്മാവിന് അവയവങ്ങള് കൂടാതെ കര്മ്മങ്ങള് ചെയ്യാന് സാധിക്കില്ല. അതുകൊണ്ടാണ് കല്ലു ബുദ്ധിയെന്ന് പറയുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു, ഭഗവാന് ഏറ്റവും ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബയുടേത് ഏറ്റവും ഉയര്ന്ന മതമാണ്. ഇല്ലെങ്കില് എന്തിനു ഭഗവാനെ സ്മരിക്കണം? അവരുടെ മതമാണ് സ്മരിക്കപ്പെടുന്നത്. തീര്ച്ചയായും ഭഗവാന് വരേണ്ട പാര്ട്ടും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. മനുഷ്യര് ഇതൊന്നും തന്നെ മനസ്സിലാക്കുന്നില്ല. പലരും ഇങ്ങനെ പറയുന്നുണ്ട്, ക്രിസ്തുവിനു 3000 വര്ഷങ്ങള്ക്കു മുമ്പ് ഗീത കേള്പ്പിച്ചിരുന്നു. അങ്ങനെയാണെങ്കില് ഇതും കേള്പ്പിക്കൂ ഈ ഗീത ഏതു രാജ്യത്തില്, ഏതു യുഗത്തിലാണ് കേള്പ്പിച്ചത്, ആരാണ് കേള്പ്പിച്ചത്? ഒരേയൊരു ശാസ്ത്രത്തിലാണ് കൃഷ്ണ ഭഗവാനുവാച എന്നെഴുതിയിരിക്കുന്നത്, പിന്നീട് രുദ്ര ജ്ഞാന യജ്ഞമെന്നും പറയുന്നുണ്ട്. രുദ്രനെന്ന് ശിവനെയാണ് പറയുന്നത്. കൃഷ്ണനെ ഒരിക്കലും അച്ഛനെന്നു പറയുന്നില്ല. ശിവബാബ എന്നു പറയുന്നു. ശിവബാബ തന്നെയാണ് ജ്ഞാനസാഗരനും ആനന്ദസാഗരനും അതുകൊണ്ടു തന്നെയാണ് ഭക്തര് വിളിക്കുന്നതും. ഭക്തി ചെയ്തതിനു ശേഷം ഭഗവാനെ ലഭിക്കുമെന്നു മനസ്സിലാക്കുന്നു. ശരി, ഭക്തി എപ്പോള് ആരംഭിച്ചു, എപ്പോള് ഭഗവാനെ ലഭിക്കുന്നു? പാപാത്മാക്കളുടെ ലോകത്തില് നിന്നും എപ്പോള് പുണ്യാത്മാക്കളുടെ ലോകത്തേക്കു പോകുമെന്നുളളതും ആര്ക്കും അറിയില്ല. നിങ്ങള് ശൂദ്ര വര്ണ്ണത്തിലുളളതായിരുന്നു. ഇപ്പോള് ബ്രഹ്മാ മുഖവംശാവലി ബ്രാഹ്മണരാണ്. ആരാണ് നിങ്ങളെ ബ്രാഹ്മണരാക്കിയത്? ശിവബാബ. ബാബ രചയിതാവാണ്. ബ്രാഹ്മണവര്ണ്ണം ഏറ്റവും ഉയര്ന്നതിലും ഉയര്ന്നതാണ്. ബ്രാഹ്മണരെ കുടുമിയെന്നും പറയുന്നു, കാരണം സാകാരത്തിലല്ലേ. പക്ഷേ അവരെ അങ്ങനെയാക്കിയത് നിരാകാരനാണ്. ബാബ പരമപിതാവായ പരമാത്മാവാണ്. ഈ വാക്ക് പക്കാ ഓര്മ്മിച്ചോളൂ. ഡ്രാമാ അനുസരിച്ച് എപ്പോഴാണോ ഈ സൃഷ്ടി തമോപ്രധാനമാകുന്നത്, അപ്പോള് എനിക്ക് വരേണ്ടി വരുന്നു. ഞാനും ഡ്രാമയുടെ ബന്ധനത്തില് ബന്ധിതനാണ്. നിങ്ങളെ പതിതത്തില് നിന്നും പാവനമാക്കി സുഖശാന്തിയുടെ സമ്പത്ത് നല്കുന്നു. ബാക്കി എല്ലാവര്ക്കും ശാന്തിയുടെ സമ്പത്താണ് നല്കുന്നത്. രാമനാല് സ്ഥാപിക്കപ്പെട്ട സത്യ-ത്രേതായുഗം പുതിയ ലോകമായിരുന്നു. രാമന് എന്ന വാക്കിനെക്കാളും ശിവബാബ എന്ന വാക്കാണ് ശരിയായത്. ശിവബാബ എന്ന വാക്ക് എല്ലാവരും പറയുന്നതാണ്. അപ്പോള് പുതിയ ലോകത്തിന്റെ രചയിതാവായ ബാബ വന്ന് സമ്പത്ത് നല്കുന്നു. ബ്രാഹ്മണര്ക്ക് തന്നെ ഗീത കേള്പ്പിക്കണം. ശൂദ്രനില് നിന്നും എപ്പോഴാണോ ബ്രഹ്മാ മുഖവംശാവലി ബ്രാഹ്മണരായത് അപ്പോഴാണ് ഗീത കേള്പ്പിച്ചത്. ബ്രാഹ്മണരുടെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറന്നു, അതുകൊണ്ടാണ് പറയുന്നത് ജ്ഞാനാഞ്ജനം സദ്ഗുരു നല്കിയപ്പോള് അജ്ഞാന അന്ധകാരം വിനാശമായി. കുട്ടികള് ബാബയോട് പറയുന്നു, ഞങ്ങളെ നരകമാകുന്ന ഈ ലോകത്തില് നിന്നും സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകൂ. ഇത് ശിവഭഗവാന്റെ മഹാവാക്യങ്ങളാണ്, ശിവാചാര്യന്റെ വചനങ്ങളാണ്. ശിവാചാര്യന്(ശിവബാബ) പരിധിയില്ലാത്ത സന്യാസമാണ് പഠിപ്പിക്കുന്നത്. ശങ്കരാചാര്യന് പരിധിയുളള സന്യാസവും. പരിധിയില്ലാത്ത അച്ഛന് പറയുന്നു, ഈ പഴയ ലോകത്തെ മറക്കൂ. ഇപ്പോള് നിങ്ങള്ക്ക് സദാസുഖത്തിന്റെ ലോകത്തിലേക്ക് പോകണം. കൃഷ്ണപുരി, കംസപുരി എന്നു പറയാറുണ്ടല്ലോ. കൃഷ്ണപുരി എന്ന് സത്യയുഗത്തെയും കംസപുരി എന്ന് കലിയുഗത്തെയുമാണ് പറയുന്നത്. രണ്ടും ഒരുമിച്ചുണ്ടാകില്ല. സത്യയുഗത്തില് കംസന് എവിടെ നിന്നു വരാനാണ്. ഇതിനൊക്കെ ബുദ്ധി പ്രയോഗിക്കണം. ഇപ്പോള് സ്വയം ബാബ വന്നിരിക്കുകയാണ് സ്വര്ഗ്ഗത്തിലെ അളവറ്റ സുഖം നല്കുവാനായി.

ബാബ പറയുന്നു ഈ അന്തിമ ജന്മത്തില് എന്തു പഠിക്കുന്നുവോ അത് പഠിക്കൂ, പിന്നീട് രാജധാനിയുടെ സ്ഥാപനയാണ്. ബാബ തന്നെയാണ് വന്ന് ശൂദ്രനില് നിന്നും ബ്രാഹ്മണനും ദേവതയുമാക്കുന്നത്. മറ്റുളളവര് ഹിന്ദുക്കളെ, ക്രിസ്ത്യാനികളോ ബുദ്ധമതക്കാരോ ആക്കി മാറ്റുന്നു. എന്നാല് ശൂദ്രരെ ബ്രാഹ്മണരാക്കി എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. ഇത് ശിവബാബയുടെ മാത്രം കര്ത്തവ്യമാണ്. ബാബയ്ക്കു മാത്രമേ ബ്രാഹ്മണരെ ദേവതയാക്കാന് സാധിക്കൂ. ഓരോരുത്തരും അവനവനോട് ചോദിക്കൂ, ഞാന് ആദ്യം ഏത് ധര്മ്മത്തില്, ഏത് വര്ണ്ണത്തില്പ്പെട്ടതായിരുന്നു? എന്റെ ഗുരു ഏതാണ്? ഏത് ശാസ്ത്രമായിരുന്നു പഠിച്ചിരുന്നത്? ഗുരുവില് നിന്നും ഏത് മന്ത്രം സ്വീകരിച്ചിരുന്നു? പിന്നീട് എപ്പോഴാണ് ശിവബാബ ബ്രഹ്മാവിലൂടെ ബ്രാഹ്മണനാക്കിയത്? ഇത് ഓരോരുത്തരില് നിന്നും എഴുതിക്കണം. ഇപ്പോള് നിങ്ങള് കുട്ടികളോട് ബാബ പറയുന്നു, എന്നെ മാത്രം ഓര്മ്മിക്കൂ. മായാ രാവണന് നിങ്ങളെ ദുര്ദശയിലാക്കിയിരിക്കുന്നു. ഇപ്പോള് നിങ്ങള് ബ്രാഹ്മണ സമ്പ്രദായത്തിലാണ്, പിന്നീട് ദൈവീക സമ്പ്രദായത്തിലുളളവരായി മാറണം. നിങ്ങളെ നിരാകാരനായ പരമപിതാ പരമാത്മാവാണ് പരിവര്ത്തനപ്പെടുത്തിയത്. കുട്ടികള്ക്ക് ഓരോരുത്തരെക്കൊണ്ടും എഴുതിക്കണം, അവര് ഏതു ധര്മ്മത്തിലേതാണ്, ആരെയാണ് പൂജിച്ചിരുന്നത്? ഗുരുവിനെ സ്വീകരിച്ചിരുന്നുവോ ഇല്ലയോ? ആരാണ് ബ്രാഹ്മണ വര്ണ്ണത്തിലേക്ക് കൊണ്ടുവന്നത്? ഈ ബ്രഹ്മാബാബയും എഴുതും, ഞാന് ഹിന്ദു ധര്മ്മത്തിലേതായിരുന്നു, ഒരുപാട് ഗുരുക്കന്മാരെ സമീപിച്ചിരുന്നു. ശാസ്ത്രങ്ങള് ധാരാളം പഠിച്ചിരുന്നു. സിക്ക് ധര്മ്മത്തിലുളളവര് പറയും, ഞങ്ങള് സിക്ക് ധര്മ്മത്തിലുളളവരാണ്. ഭാരതവാസികള്ക്കു മാത്രമാണ് തന്റെ ദേവതാധര്മ്മത്തെക്കുറിച്ചുളള അറിവില്ലാത്തത്. സിക്ക് ധര്മ്മത്തിലുളളവര് ഒരിക്കലും ദേവതകളായിരുന്നു എന്ന് പറയാന് സാധിക്കില്ല. ഓരോരുത്തരും അവരവരെ അവനവന്റെ ധര്മ്മത്തിലുളളതാണെന്നേ പറയാന് സാധിക്കൂ. ഇപ്പോള് ബാബ പറയുന്നു ആരെല്ലാമാണോ ശിവന്റെ ഭക്തര്, അഥവാ ശിവന്റെ രചനയായ ദേവീദേവതകളുടെ ഭക്തര് അവര്ക്ക് ഇത് കേള്പ്പിച്ചു കൊടുക്കണം. അവര് നല്ല രീതിയില് കേള്ക്കും. സത്യ-ത്രേതായുഗത്തില് സൂര്യവംശി, ചന്ദ്രവംശികളായിരുന്നു, അവരുടെ ചിത്രങ്ങളുമുണ്ട്. ഇംഗ്ലീഷില് ഡീറ്റിസം(ദേവീ-ദേവത) എന്നു പറയുന്നു. ഇപ്പോള് ബാബ ദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപനയാണ് നിര്വ്വഹിക്കുന്നത്. ഇപ്പോള് നിങ്ങള് ബ്രാഹ്മണവര്ണ്ണത്തില് നിന്നും ദേവതാവര്ണ്ണത്തിലുളളവരാകുന്നു. ഭാരതവാസികള് തന്നെയാണ് പൂജ്യരും പൂജാരികളുമായിത്തീരുന്നത്. സത്യയുഗത്തില് പൂജ്യരായിരുന്നു, ബാബ പറയുന്നു ഞാന് സദാ പൂജ്യനാണ്. ഇപ്പോള് നിങ്ങള് ഇവിടേക്ക് രാജയോഗം പഠിക്കാനാണ് വന്നിരിക്കുന്നത്. ഭാവിയിലെ 21 ജന്മത്തേക്കുളള സമ്പത്ത് ശിവബാബയില് നിന്നും പ്രാപ്തമാക്കുന്നതിനായി. നിങ്ങള് ബ്രഹ്മാവംശികളായി മാറാത്തതുവരെയും നിങ്ങളെ ബ്രാഹ്മണരെന്നു പറയില്ല. ശരി. ഇന്ന് ഭോഗാണ്. ബ്രാഹ്മണരെ കഴിപ്പിക്കുന്നതിന്റെ സമ്പ്രദായവുമുണ്ട്. ബാക്കി ഇതില് ജ്ഞാനവുമായി യാതൊരു ബന്ധവുമില്ല. ഇവിടെ ജ്ഞാനസാഗരന്റെയും ജ്ഞാനഗംഗകളുടെയും മിലനമാണ്. അവിടെ(സൂക്ഷ്മവതനത്തില്) ദേവതകളുടെയും നിങ്ങള് ബ്രാഹ്മണരുടെയും മിലനമാണുണ്ടാകുന്നത്. ഇതില് സംശയിക്കേണ്ടതായ ആവശ്യമില്ല. ബാബ പറയുന്നു, ദേഹസഹിതം ദേഹത്തിന്റെ സര്വ്വസംബന്ധങ്ങളില് നിന്നുമുളള മമത്വത്തെ ഇല്ലാതാക്കൂ. എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് അന്തിമത്തില് മനസ്സെങ്ങനെയോ അതുപോലെ ഗതി കിട്ടും. ഞാന് പ്രതിജ്ഞ ചെയ്യുന്നു, നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് അയക്കും. ദിവസേന ക്ലാസ്സില് ചോദിക്കൂ ശിവബാബയോട് പ്രതിജ്ഞ ചെയ്യാമല്ലോ. ശിവബാബ പറയുന്നത് എന്റെ മതമനുസരിച്ച് നടക്കൂ എന്നാണ്. ബാബയുടെ ശ്രീമതം പ്രശസ്തമാണ്. ശ്രീമതം അര്ത്ഥം ശ്രേഷ്ഠമതം. ബ്രഹ്മാവിന്റെ മതവും പ്രശസ്തമാണ്. ബ്രഹ്മാവിനെക്കാളും ഉയര്ന്നതാണ്, ബ്രഹ്മാവിന്റെ അച്ഛനായ ശിവബാബ. ഭോജനത്തിന് ഇരിക്കുന്ന സമയത്ത് ശിവബാബയെ ഓര്മ്മിക്കണം. വളരെ പ്രിയപ്പെട്ട അച്ഛനാണ്. ബാബയോടൊപ്പമാണ് നാം ഭോജനം കഴിക്കുന്നത്. ഈ ഓര്മ്മയിലൂടെ വളരെയധികം ശക്തി ലഭിക്കുന്നു. കുട്ടികള് ഇടയ്ക്കിടെ മറന്നു പോകുന്നു. ഭാരതത്തിന് ഇപ്പോള് ശിവബാബയുടെ ശ്രീമത്തിന്റെ ആവശ്യകതയുണ്ട്. എന്തുകൊണ്ടെന്നാല് ബാബയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ്. പതിതപാവനന്. ബാബയെയും സമ്പത്തിനെയും ഓര്മ്മിക്കൂ. മായ അനേക പ്രകാരത്തിലുളള വിഘ്നങ്ങളുണ്ടാക്കുമെങ്കിലും അതിനെ ഭയപ്പെടരുത്. ജ്ഞാനം വളരെയധികം എളുപ്പമാണ്. ബാക്കി യോഗത്തിലിരിക്കുക, ഒരേയൊരു ബാബയുമായി ബുദ്ധിയോഗം യോജിപ്പിക്കുക, ഇതിലാണ് പ്രയത്നം. ബുദ്ധി മറ്റു സ്ഥലത്ത് അലയുന്നതിനെക്കാളും ഒരേയൊരു ബാബയെ ഓര്മ്മിക്കുന്നതല്ലേ നല്ലത്. ഇവിടെ ഗീത വായിക്കേണ്ടതായ ആവശ്യവും വരുന്നില്ല. ബാബ സ്വയം വരുന്നുണ്ടല്ലോ. ബാക്കി എല്ലാ ശാസ്ത്രങ്ങളും ഗീതയുടെ കുട്ടികളും പേരമക്കളുമാണ്. അതിലൂടെയൊന്നും സമ്പത്ത് ലഭിക്കില്ല. പരിധിയില്ലാത്ത സമ്പത്ത് ഒരേയൊരു പരിധിയില്ലാത്ത അച്ഛനില് നിന്നുമാണ് ലഭിക്കുന്നത്. ശരി.

ബാപ്ദാദ കുട്ടികളുടെ മുന്നിലാണ് ഇരിക്കുന്നത്. ബാബ പറയുന്നു, ഞാന് നിങ്ങളുടെ പിതാവ് ബ്രഹ്മാവിലൂടെ മമ്മയുടെ, ദാദയുടെ കുട്ടികളുടെയെല്ലാം സ്നേഹസ്മരണകള് നല്കുന്നു. ശരി-

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഏറ്റവും പ്രിയപ്പെട്ട അച്ഛനെ കൂടെയിരുത്തി ഭോജനം കഴിക്കണം. ഒരേയൊരു ബാബയുമായി ബുദ്ധിയോഗം യോജിപ്പിക്കണം. ഒന്നിന്റെ മാത്രം ശ്രീമതമനുസരിച്ച് നടക്കണം.

2. ബുദ്ധികൊണ്ട് പരിധിയില്ലാത്ത പഴയ ലോകത്തെ മറക്കണം, ഇതിനെത്തന്നെയാണ് സന്യാസം ചെയ്യേണ്ടത്.

വരദാനം :-

ദേഹം, ദേഹത്തിന്റെ സംബന്ധവും പദാര്ത്ഥവും ഇവയുടെ ബന്ധനങ്ങളില് നിന്ന് മുക്തമായിരിക്കുന്ന ജീവന്മുക്ത ഫരിസ്തയായി ഭവിക്കട്ടെ.
ഫരിസ്ത എന്നാല് പഴയ ലോകത്തിനോടും പഴയ ദേഹത്തിനോടും മോഹത്തിന്റെ ബന്ധനങ്ങളുണ്ടാകില്ല. ദേഹവുമായി ആത്മാവിന് ബന്ധനമുണ്ട്, പക്ഷെ മോഹത്തിന്റെ സംബന്ധമില്ല. കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മത്തിന്റെ സംബന്ധത്തില് വരിക എന്നത് വേറെ കാര്യം, പക്ഷ കര്മ്മബന്ധനത്തില്വരരുത്. ഫരിസ്ത അര്ത്ഥം കര്മ്മം ചെയ്തുകൊണ്ടും കര്മ്മത്തിന്റെ ബന്ധനത്തില് നിന്നും മുക്തം. ദേഹത്തിന്റെയും ബന്ധനമില്ല, ദേഹത്തിന്റെ സംബന്ധങ്ങളുടെയും ബന്ധനമില്ല, ദേഹത്തിന്റെ പദാര്ത്ഥങ്ങളോടുമില്ല-അങ്ങനെ ബന്ധനമുക്തരായിരിക്കുന്നവര് തന്നെയാണ് ജീവന്മുക്ത ഫരിസ്തകള്.

സ്ലോഗന് :-

സ്ഥൂല സമ്പത്തുക്കളെക്കാള് മൂല്യമേറിയതാണ് ആത്മീയ സ്നേഹത്തിന്റെ സമ്പത്ത്.

 

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്

ദൗര്ഭാഗ്യശാലിയും സൗഭാഗ്യശാലിയും, ഈ രണ്ട് വാക്കുകളുടെയും ആധാരം ഏതിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്? ഇതാണെങ്കില് നമുക്കറിയാം സൗഭാഗ്യം നേടിത്തരുന്നത് പരമാത്മാവാണ്, എങ്കില് ദൗര്ഭാഗ്യം സൃഷ്ടിക്കുന്നത് സ്വയം മനുഷ്യന് തന്നെയാണ്. മനുഷ്യര് സര്വ്വരീതിയിലും സുഖമാണെങ്കില് അവരുടെ നല്ല ഭാഗ്യം എന്നാണ് പറയുക. മനുഷ്യന് ദു:ഖിയാണെന്ന് മനസ്സിലാക്കുമ്പോള് അവര് സ്വയത്തെ ദൗര്ഭാഗ്യശാലിയെന്ന് കരുതുന്നു. നമ്മള് ഇങ്ങനെ പറയില്ല, അതായത് ദൗര്ഭാഗ്യശാലിയും സൗഭാഗ്യശാലിയുമാകുന്നത് പരമാത്മാവിലൂടെയാണെന്ന്, അല്ല. ഭാഗ്യത്തെ മോശമാക്കുന്നതും ഉണ്ടാക്കുന്നതും ഇവയെല്ലാം കര്മ്മങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതെല്ലാം മനുഷ്യരുടെ സംസ്കാരങ്ങള്ക്ക് അനുസൃതമാണ്. പിന്നെ പാപത്തിന്റെയും പുണ്യത്തിന്റെയും സംസ്കാരങ്ങള് നിറയുന്നതിനനുസരിച്ച് ഭാഗ്യമുണ്ടാകുന്നു, പക്ഷെ മനുഷ്യര് ഈ രഹസ്യം അറിയാത്തത് കാരണം പരമാത്മാവിനുമേല് ദോഷം ആരോപിക്കുന്നു. ഇപ്പോള് നോക്കൂ, മനുഷ്യന് സ്വയത്തെ സുഖിയാക്കി വെക്കുന്നതിന് വേണ്ടി മായയുടെ എത്രയെത്ര മാര്ഗ്ഗങ്ങളാണ് അവലംബിക്കുന്നത്, പിന്നെ അതേ മായയെ ത്യജിച്ച് മായയെ ഉപേക്ഷിക്കുന്നതിലൂടെ സ്വയത്തെ സുഖിയെന്ന് മനസ്സിലാക്കുന്നു. എന്നുവെച്ചാല് പല പ്രകാരത്തിലുള്ള പ്രയത്നം ചെയ്യുന്നു, പക്ഷെ ഇത്രയും രീതികള് പ്രയോഗിച്ചിട്ടും ഫലം ദു:ഖത്തിന്റെ വശത്തേക്ക് തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. സൃഷ്ടിക്കുമേല് കനത്ത ദു:ഖമുണ്ടാകുമ്പോള് ആ സമയത്ത് സ്വയം പരമാത്മാവ് ഗുപ്തരൂപത്തില് വന്ന് തന്റെ ഈശ്വരീയ യോഗശക്തിയിലൂടെ ദൈവീകസൃഷ്ടിയുടെ സ്ഥാപന നടത്തി സര്വ്വ മനുഷ്യാത്മാക്കളെയും സൗഭാഗ്യശാലികളാക്കി മാറ്റുന്നു.

2. മനുഷ്യര് പാടാറുണ്ട്- അങ്ങ് മാതാ-പിതാവാണ്, ഞങ്ങള് അങ്ങയുടെ മക്കളാണ്, അങ്ങയുടെ കൃപയിലൂടെ അളവറ്റ സുഖം..... ഈ മഹിമ ആരെക്കുറിച്ചാണ് പാടിയിട്ടുള്ളത്? തീര്ച്ചയായും പരമാത്മാവിനെക്കുറിച്ചുള്ള മഹിമയാണ്, എന്തുകൊണ്ടെന്നാല് പരമാത്മാവ് സ്വയം മാതാ-പിതാവിന്റെ രൂപത്തില് വന്ന് ഈ സൃഷ്ടിക്ക് അപാര സുഖം നല്കുന്നു. പരമാത്മാവ് തീര്ച്ചയായും എപ്പോഴോ സുഖത്തിന്റെ സൃഷ്ടി രചിച്ചിട്ടുണ്ട്, അതുകൊണ്ടാണ് പരമാത്മാവിനെ മാതാ-പിതാവെന്ന് പറഞ്ഞ് വിളിക്കുന്നത്. പക്ഷെ മനുഷ്യര്ക്ക് ഈ അറിവേയില്ല, സുഖം എന്ത് വസ്തുവാണെന്ന്. ഈ സൃഷ്ടിയില് അപാര സുഖമുണ്ടായിരുന്നപ്പോള് ശാന്തിയും ഉണ്ടായിരുന്നു, പക്ഷെ ഇപ്പോള് ആ സുഖം ഇല്ല. ഇപ്പോള് മനുഷ്യര്ക്കുള്ളില് ഈ ആഗ്രഹം ഉടലെടുക്കുകയാണ്, ആ സുഖം ഞങ്ങള്ക്ക് വേണം, പിന്നെ ധനവും എന്തെങ്കിലും വസ്തുക്കള്ക്ക് വേണ്ടിയും യാചിക്കുന്നു, ചിലര് മക്കളെ കിട്ടാന് യാചിക്കുന്നു, ചിലര് ഇങ്ങിനെയും യാചിക്കുന്നു, അതായത് ഞങ്ങള്ക്ക് പതിവ്രതയായ നാരിയായിരിക്കാന് കഴിയണം, എന്റെ പതി ജീവിച്ചിരിക്കുന്നിടത്തോളം ഞാന് വിധവയാകരുത്. അപ്പോള് ആഗ്രഹങ്ങള് സുഖമായിട്ടിരിക്കാന് തന്നെയാണല്ലോ. അതിനാല് പരമാത്മാവും ഏതെങ്കിലും സമയത്ത് അവരുടെ ആഗ്രഹം അവശ്യം പൂര്ത്തീകരിക്കും. സത്യയുഗസമയത്ത് സൃഷ്ടിയില് സ്വര്ഗ്ഗമായിരുന്നപ്പോള് അവിടെ സദാ സുഖമുണ്ടായിരുന്നു, സ്ത്രീ ഒരിക്കലും വിധവയായിരുന്നില്ല. അതിനാല് ആ അഭിലാഷം അപാര സുഖമുള്ള സത്യയുഗത്തില് പൂര്ത്തീകരിക്കുന്നു. ബാക്കി ഈ സമയത്ത് കലിയുഗം തന്നെയാണ്. ഈ സമയത്ത് മനുഷ്യര് ദു:ഖത്തോട് ദു:ഖം അനുഭവിക്കുകയാണ്. ദു:ഖിയായ മനുഷ്യന് പിന്നെ പറയുന്നു, അതായത് ഈശ്വരന് തന്നത് രണ്ട് കൈയും നീട്ടി സ്വീകരിക്കണമെന്ന് . പക്ഷെ ഈശ്വരന് ഒരിക്കലും ആര്ക്കും ദു:ഖം നല്കാന് സാധിക്കില്ല. ഈശ്വരന് നമ്മുടെ മുഴുവന് കര്മ്മക്കണക്കുകളും തീര്പ്പാക്കിത്തരുന്നു, അപ്പോഴാണ് നാം പറയുന്നത് അങ്ങ് മാതാ പിതാവും ഞങ്ങള് അങ്ങയുടെ മക്കളും....ഓം ശാന്തി.

 Download PDF

Hindi/Tamil/English/Telugu/Kannada/Malayalam 

Post a Comment

0 Comments