Hindi/Tamil/English/Telugu/Kannada/Malayalam
12-04-2022 |
പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ |
മധുബന് |
മധുരമായ കുട്ടികളേ - നിങ്ങള് ദുഃഖ ഹര്ത്താവും സുഖ കര്ത്താവുമായ ബാബയുടെ
കുട്ടികളാണ്, നിങ്ങള്
മനസ്സാ-വാചാ-കര്മ്മണാ ആര്ക്കും ദുഃഖം നല്കരുത്, സര്വ്വര്ക്കും സുഖം കൊടുക്കൂ. |
|
ചോദ്യം :- |
നിങ്ങള് കുട്ടികള് മനുഷ്യനില് നിന്നും ദേവതകളാവുകയാണ് അതിനാല് നിങ്ങളില്
മുഖ്യമായും ഏതൊരു ധാരണയാണ് ഉണ്ടായിരിക്കേണ്ടത്? |
ഉത്തരം :- |
നിങ്ങളുടെ വായില് നിന്നും വരുന്ന ഓരോ ശബ്ദവും മനുഷ്യരെ വജ്രസമാനമായവരാക്കണം-
അങ്ങനെയുള്ള ശബ്ദങ്ങളാണ് നിങ്ങളില് നിന്നും വരേണ്ടത്. നിങ്ങള്ക്ക് വളരെ
മധുരമാകണം, സര്വ്വര്ക്കും
സുഖം കൊടുക്കണം. ആര്ക്കെങ്കിലും ദുഃഖം കൊടുക്കുന്ന രീതിയിലുള്ള ചിന്ത പോലും
വരരുത്. നിങ്ങള് അങ്ങനെയുള്ള സത്യയുഗീ സ്വര്ഗ്ഗമാകുന്ന ലോകത്തിലേക്കാണ്
പോകുന്നത് എവിടെയാണോ സദാ സുഖം മാത്രം സുഖമായിരിക്കുന്നത്. ദുഃഖത്തിന്റെ പേരോ
അടയാളമോ ഉണ്ടായിരിക്കുകയില്ല. അതിനാല് നിങ്ങള് കുട്ടികള്ക്ക് ബാബയുടെ ശ്രീമതം
ലഭിച്ചിട്ടുണ്ട് കുട്ടികളേ, ബാബക്കു സമാനം ദുഃഖത്തെ ഹരിച്ച് സുഖം
കൊടുക്കുന്നവരാകണം. സര്വ്വരുടേയും ദുഃഖത്തെ ഇല്ലാതാക്കി സുഖം കൊടുക്കുക എന്നതാണ്
നിങ്ങളുടെ കര്ത്തവ്യം. |
ഗീതം :- |
ഈ പാപത്തിന്റെ ലോകത്തില് നിന്നും... |
നിങ്ങള്ക്കറിയാം ഇപ്പോള് ഭഗവാന് നമ്മളെ ജ്ഞാനവും രാജയോഗവും അഭ്യസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം വേറെ ഒരു ശാസ്ത്രത്തിലുമില്ല. കല്പത്തിന്റെ ആയുസ്സും വളരെ വലുതാക്കി കാണിച്ചിരിക്കുന്നു. മനുഷ്യര് അതേ ശാസ്ത്രം തന്നെയാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്- ഇത് സൃഷ്ടിയാകുന്ന വൃക്ഷമാണ്. വൃക്ഷത്തില് ആദ്യം കുറച്ച് ഇലകളാണ് ഉണ്ടായിരുന്നത് പിന്നെ വളര്ന്നു വന്നു. ഭിന്ന ഭിന്ന ധര്മ്മളുടെ ഇല കാണിച്ചിട്ടുണ്ട്. വാസ്തവത്തില് ഏതെല്ലാം വേദ ശാസ്ത്രങ്ങളുണ്ടോ അതെല്ലാം ഭഗവദ്ഗീതയുടെ ഇലകളാണ് അര്ത്ഥം അതില് നിന്നാണ് ബാക്കി എല്ലാ ശാസ്ത്രങ്ങളും വന്നത്. പുതിയ വൃക്ഷത്തിന്റെ സ്ഥാപന നടക്കുന്നത് നിങ്ങള് കാണുന്നുണ്ട്. കൊടുങ്കാറ്റില് ചിലത് പെട്ടെന്ന് വാടി പോകുന്നുണ്ട്, വീണു പോകുന്നുണ്ട്. നിങ്ങള്ക്ക് അറിയാം ഇപ്പോള് നമ്മുടെ ദൈവീക വൃക്ഷത്തിന്റെ അടിത്തറ നിര്മ്മിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി ഏതെല്ലാം ധര്മ്മ സ്ഥാപകരുണ്ടോ, അവര്ക്ക് ക്രിസ്ത്യന് ധര്മ്മത്തിന്റെ അഥവാ ഇന്ന ധര്മ്മത്തിന്റെ അടിത്തറയാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നതെന്ന കാര്യം അവര്ക്കറിയില്ല. പിന്നീടാണ് അടിത്തറ ആരാണ് ചെയ്തത് എന്ന് അറിയുന്നത്. ഇവിടെ ബാബ മുള്ളുകളെ പൂക്കളാക്കുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മുക്ക് ദേവതയാകണം. സര്വ്വര്ക്കും സുഖം കൊടുക്കണം. ആര്ക്കും ദുഖം കൊടുക്കണം എന്ന ചിന്ത പോലും വരരുത്. നിങ്ങളുടെ വായില് നിന്നും വരുന്ന ഓരോ ശബ്ദവും മനുഷ്യരെ വജ്ര സമാനമാക്കി മാറ്റുന്നതായിരിക്കണം. ബാബയും നമ്മുക്ക് ജ്ഞാനം കേള്പ്പിച്ചു തന്നുകൊണ്ടിരിക്കുകയാണ്, അതിനെ ധാരണ ചെയ്യുന്നതിലൂടെ നമ്മള് വജ്ര സമാനമായി മാറും. വാസ്തവത്തില് ടീച്ചര് എന്തിനാണ് ദുഖം കൊടുക്കുക, പഠിപ്പിക്കുകയാണല്ലോ ചെയ്യുക. ബാക്കി മനസ്സിലാക്കി തരും - അഥവാ നല്ല രീതിയില് പഠിക്കുന്നില്ലെങ്കില് 21 ജന്മത്തേക്ക് നഷ്ടമാണ് ഉണ്ടാവുക. 21 ജന്മങ്ങളിലേക്ക് ഇപ്പോഴാണ് പുരുഷാര്ത്ഥം ചെയ്യേണ്ടത്. ആരെയാണോ അല്ലയോ ഭഗവാനേ എന്ന് വിളിച്ച് ഓര്മ്മിച്ചു കൊണ്ടിരുന്നത് അവരെ ലഭിച്ചു കഴിഞ്ഞു, സാധു സന്യാസിമാരും ഓര്മ്മിക്കുകയാണ്. ഭഗവാന് ഒന്നാണ് ഉള്ളത്. പക്ഷെ ആരാണ് എന്നത് ആര്ക്കും അറിയില്ല. ശ്രീകൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനായിരുന്നു. കൃഷ്ണന് സര്വ്വരുടേയും ദുഖത്തെ ഹരിച്ച് സുഖം നല്കുന്നവനാണ് എന്ന് പറയാറില്ല. ശ്രീകൃഷ്ണന്റെ ആത്മാവ് സ്വര്ഗ്ഗത്തില് സുഖത്തിലായിരുന്നു, എന്നാല് ഇപ്പോള് ദുഖത്തിലാണ്. എന്നാല് ഭഗവാനെ കുറിച്ച് ഇങ്ങനെ പറയാന് സാധിക്കില്ല. ബാബ സുഖ-ദുഖത്തില് നിന്നും വേറിട്ടതാണ്. ബാബക്ക് മനുഷ്യ ശരീരമില്ല. ബാബ സ്ഥാപന ചെയ്യുകയാണ്, അവിടെ സുഖം മാത്രമായിരിക്കും ഉണ്ടാവുക. അതുകൊണ്ടാണ് ദുഖത്തെ ഹരിച്ച് സുഖം നല്കുന്നവനാണ് എന്നു പറയുന്നത്.
നിങ്ങള്ക്കറിയാം നമ്മള് രാവണന്റെ രാജ്യത്തില് അരകല്പമായി ദുഖത്തിലായിരുന്നു. അരകല്പം സുഖമുണ്ടാകും പിന്നെ ദുഖം തന്നെ ദുഖമായിരിക്കും. അതുകൊണ്ടാണ് സന്യാസിമാര് ഇവിടെ ക്ഷണ നേരത്തേക്കുള്ള സുഖമാണ് ഉള്ളത് എന്ന് പറഞ്ഞത് എന്തുകൊണ്ടെന്നാല് വികാരത്തിലൂടെയാണ് ജന്മം ലഭിക്കുന്നത്. പക്ഷെ ചില പവിത്ര പ്രവൃത്തി മാര്ഗ്ഗങ്ങളും ഉണ്ട്, അവിടെ ഒരു വികാരവും ഉണ്ടാകില്ല. തീര്ച്ചയായും അത് സത്യയുഗത്തിലായിരുന്നു. അതിന്റെ പേര് സ്വര്ഗ്ഗമായിരുന്നു. അവിടെ പവിത്രമായ മാര്ഗ്ഗമാണ് ഉണ്ടായിരുന്നത്, സ്വര്ഗ്ഗം ഉണ്ടായിരുന്നു. പിന്നീട് പതിതമായാല് അതിനെ നരകം, ഭ്രഷ്ടാചാരി മാര്ഗ്ഗം എന്ന് പറയും. ഇത് സുഖത്തിന്റേയും ദുഖത്തിന്റേയും കളിയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. മനുഷ്യര് ഇപ്പോഴിപ്പോള് സുഖം അനുഭവിക്കും, ഇപ്പോഴിപ്പോള് ദുഖവും അനുഭവിക്കും. അവര്ക്ക് ഇത് അറിയില്ല സ്വര്ഗ്ഗത്തിലാണ് സദാ സുഖം ഉണ്ടാവുക, അവിടെ ദുഖത്തിന്റെ പേരോ അടയാളമോ ഉണ്ടാവുകയില്ല. ഇവിടെയാണെങ്കില് സുഖത്തിന്റെ പേരോ അടയാളമോ ഇല്ല. വികാരത്തിലേക്ക് പോവുക-ഇത് ദുഖം തന്നെയാണല്ലോ, അതുകൊണ്ടാണല്ലോ സന്യാസിമാര് സന്യാസം ചെയ്യുന്നത് പക്ഷെ അത് നിവൃത്തി മാര്ഗ്ഗമാണ്. സത്യയുഗത്തില് പ്രവൃത്തി മാര്ഗ്ഗമായിരുന്നു, അത് ശിവാലയമായിരുന്നു. ദേവി ദേവതകളുടെ, ലക്ഷ്മി നാരായണന്റെ ജഡ ചിത്രങ്ങളെല്ലാം ക്ഷേത്രങ്ങളില് കിരീടം ധരിച്ച് സിംഹാസനത്തില് ഇരുത്തി എങ്ങനെയാണ് അലങ്കരിച്ചിരിക്കുന്നത്. ആ രാജ്യത്തിലാണ് രാജാ റാണിമാരുടെ ദൈവീക സമ്പ്രദായം ഉണ്ടായിരുന്നത്, വേറെ ഒരു ധര്മ്മത്തിലും ഇങ്ങനെയുണ്ടാകില്ല. ഇവിടെ ധാരാളം രാജാക്കന്മാര് ഭരിച്ചിരുന്നു എങ്കിലും അവര്ക്കൊന്നും ഇരട്ട കിരീടങ്ങളുണ്ടായിരുന്നില്ലല്ലോ. സത്യയുഗത്തില് ആരംഭം മുതല് രാജ്യാധികാരം നടക്കുന്നുണ്ട്. ആദി സനാതന ഡബിള് കിരീടധാരികളായ ദേവി ദേവതകളുടെ ധര്മ്മം ഉണ്ടായിരുന്നു. ഈ ധര്മ്മത്തിന്റെ സ്ഥാപന എങ്ങനെ നടന്നു, ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്കാണ് അറിയുന്നത്. ശിവബാബയുടെ നിര്ദേശത്തിലൂടെ നിങ്ങളും ദുഖത്തെ ഹരിച്ച് സുഖം നല്കുന്നവരാവുകയാണ്. സര്വ്വരുടേയും ദുഖത്തെ ഇല്ലാതാക്കി സുഖം കൊടുക്കുക എന്നതാണ് നിങ്ങളുടെ ജോലി. അഥവാ നിങ്ങളും ദുഖം കൊടുത്താല് നിങ്ങളെ ദുഖ ഹര്ത്താ സുഖ കര്ത്താവിന്റെ കുട്ടികളാണ് എന്ന് എങ്ങനെ പറയും. ആദ്യം മനസ്സില് ചിന്തയുടെ രൂപത്തിലാണ് വരുന്നത്, പിന്നീട് അത് കര്മ്മമായി തീരും. നിങ്ങള് കുട്ടികള് വളരെയധികം മധുരതയുള്ളവരാകണം. ഭഗവാന് പഠിപ്പിക്കുകയാണ്, ഏതുവരെ നിങ്ങളുടെ പെരുമാറ്റം ദേവതകളുടേതു പോലെ ആയിത്തീരുന്നില്ലയോ അതുവരെ മനുഷ്യര് നിങ്ങളെ എങ്ങനെ വിശ്വസിക്കും. ഗീതയിലുമുണ്ട്- ഭഗവാനുവാച ഞാന് നിങ്ങളെ നരനില് നിന്നും നാരായണനാക്കാം. ഭഗവാന് തീര്ച്ചയായും സംഗമത്തില് വരുമല്ലോ. ഭഗവാനുവാച-ഞാന് നിങ്ങളെ രാജയോഗം അഭ്യസിപ്പിക്കുകയാണ് അപ്പോള് തീര്ച്ചയായും പഴയ ലോകത്തിന്റെ വിനാശവും നടന്നിട്ടുണ്ടാകും. ഇത് കൃഷ്ണന് ചെയ്യേണ്ടതല്ല. ത്രിമൂര്ത്തികളെ കാണിക്കാറുണ്ട് എന്നാല് അതില് ശിവനെ കാണിക്കാറില്ല. പിന്നെ പറയും ബ്രഹ്മാവിന് 3 മുഖമാണ് ഉള്ളതെന്ന്. പിന്നെ ഈ ഒരു മുഖമുള്ള ബ്രഹ്മാവ് എവിടെ നിന്നാണ് വന്നത്. മനുഷ്യന് എങ്ങനെയാണ് 3 മുഖം ഉണ്ടാവുക. ബാബ പറയുകയാണ് നിങ്ങള് എന്റെ വിവേകശാലി കുട്ടികളാണ്. നിങ്ങള് തന്നെയാണ് വിശ്വരാജ്യം ഭരിച്ചിരുന്നത്. ഇപ്പോള് ബാബ നിങ്ങളെ ദേഹിഅഭിമാനി ആക്കുകയാണ്. അതിനാല് ഇപ്പോള് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. എല്ലാവരെയും അശരീരിയാക്കി മുക്തിധാമത്തിലേക്ക് കൊണ്ടു പോകുന്നു. ഇവിടെ വന്നിട്ടാണ് നിങ്ങള് ഈ ശരീരം ധാരണ ചെയ്തത്. ശരീരം ധാരണ ചെയ്ത് ചെയ്ത് ഇപ്പോള് ദേഹാഭിമാനം ഉറച്ച് പോയിരിക്കുകയാണ്. ഇപ്പോള് നിങ്ങള് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. നിങ്ങള് ആത്മാക്കള് 84 ജന്മങ്ങളുടെ പാര്ട്ട് അഭിനയിച്ച് കഴിഞ്ഞു. ഇത് അന്തിമ ജന്മമാണ്, ഇങ്ങനെ സ്വയം സ്വയത്തോട് സംസാരിക്കണം. ബാബ പറയുകയാണ് ഇപ്പോള് നിങ്ങള് ദേഹി അഭിമാനിയാകണം, തിരിച്ച് പോകണം, പിന്നീട് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിലേക്ക് വരണം. ഇപ്പോള് നിങ്ങള് എന്നിലൂടെ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി പ്രാപ്തമാക്കാന് പരിശ്രമം ചെയ്യുകയാണ്. ബാബയെ മറക്കുന്നത് കൊണ്ടാണ് സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കാത്തത്. ശാസ്ത്രങ്ങളില് എത്ര വലിയ തെറ്റുകളാണ് എഴുതിയിരിക്കുന്നത്, ശിവബാബയെ തന്നെ കാണിച്ചിട്ടില്ല. പൂജ ചെയ്യുകയും അതോടൊപ്പം നാമരൂപത്തില് നിന്നും വേറിട്ടതാണെന്നും പറയുന്നു. അപ്പോള് പിന്നെ ആരുടെ പൂജയാണ് ചെയ്യുന്നത്. ആരെയാണ് ഓര്മ്മിക്കുന്നത്. ആത്മാവ് ഭ്രുഗുഡി മദ്ധ്യത്തിലുണ്ടെന്നാണ് പറയുന്നത്. പക്ഷെ ആത്മാവ് ആരുടെ സന്താനമാണ്- ഇത് ആര്ക്കും അറിയില്ല. ഞാന് ആത്മാവ് ഭ്രുഗുഡി മദ്ധ്യത്തിലിരുന്ന് ഈ ശരീരത്തിലൂടെ പാര്ട്ട് അഭിനയിക്കുകയാണ്, ഈ വസ്ത്രത്തെ കളിപ്പിക്കുകയാണ്. പാവകളെ വെച്ച് നൃത്തം ചെയ്യിപ്പിക്കാറുണ്ടല്ലോ. മറ്റൊരു വ്യക്തി പാവകളെ കളിപ്പിക്കുകയാണ് ചെയ്യുന്നത്. ആദ്യമാദ്യം ദേഹിഅഭിമാനിയാകണം അതോടൊപ്പം ബാബ എന്താണോ മനസ്സിലാക്കി തരുന്നത് അതിനെ ധാരണ ചെയ്യണം. പ്രദര്ശിനിയില് ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം അതായത് ഇതാണ് സര്വ്വരുടേയും അച്ഛന്, ഒന്ന് നിരാകാരനാണ്, മറ്റൊന്ന് സാകാരത്തിലുള്ള പ്രജാപിതാവാണ് - രണ്ട് അച്ഛന്മാരാണ് ഉള്ളത്. നിങ്ങള്ക്ക് അറിയാം ലൗകിക അച്ഛനുമുണ്ട്, പാരലൗകിക അച്ഛനുമുണ്ട്. ഒന്ന് പരിധിയുള്ള അച്ഛനും മറ്റൊന്ന് പരിധിയില്ലാത്ത അച്ഛനുമാണ്. ഇപ്പോള് പുതിയ രചനയെ രചിക്കുകയാണ്. നമ്മള് ബാബയില് നിന്നും സമ്പത്ത് നേടുകയാണ്. ഇങ്ങനെ സംസാരിച്ച് ഉറച്ചവരാകണം. ദേഹിഅഭിമാനിയാകണം. നമ്മള് ശിവബാബയുടെ അടുത്ത് പഠിക്കാനാണ് വന്നിരിക്കുന്നത .ദേഹിഅഭിമാനിയാകണം. നമ്മള് ശിവബാബയുടെ അടുത്താണ് പഠിക്കുന്നത്, പരംപിതാ പരമാത്മാവ് നിരാകാരനാണ്. സാകാരിയാണ് പ്രജാപിതാ ബ്രഹ്മാവ്. നിങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലികളായ ബ്രാഹ്മണരാണ്. നിങ്ങളെ ബ്രഹ്മാവ് ദത്തെടുത്തതാണ്. നിങ്ങള് പുതിയ രചനയായ ബ്രാഹ്മണരാണ്. അവര് പഴയ ഭൗതികമായ ബ്രാഹ്മണരാണ്. അവര് ഭൗതികമായ യാത്രയാണ് ചെയ്യിപ്പിക്കാറുള്ളത്. നിങ്ങള് ആത്മീയ യാത്രയാണ് ചെയ്യിപ്പിക്കുന്നത്.
നിങ്ങള് കുട്ടികള് ഇപ്പോള് ശ്രേഷ്ഠരാവുകയാണ്. ഇത് ഈശ്വരീയ മിഷനറിയാണ് - ഇതിലൂടെ ഭ്രഷ്ടാചാരിയില് നിന്നും ശ്രേഷ്ഠാചാരിയാകും. ഒരു മനുഷ്യര്ക്കും നിങ്ങളെ ശ്രേഷ്ഠാചാരിയാക്കാന് സാധിക്കുകയില്ല. വാസ്തവത്തില് സത്യം സത്യമായ സദാചാര സമിതി നിങ്ങളുടേതാണ്. നിങ്ങളുടെ നേതാവ് ആരാണെന്ന് നോക്കൂ. ബാബ പറയുകയാണ് ഞാന് വീണ്ടും രാജയോഗം അഭ്യസിപ്പിക്കാന് വന്നിരിക്കുകയാണ്, ഇത് സംഗമയുഗമാണ്. ഇപ്പോള് മനുഷ്യരെ ദേവതകളാക്കുകയാണ്. നിങ്ങള്ക്കറിയാം നമ്മള് ശൂദ്രനില് നിന്നും ഇപ്പോള് ബ്രാഹ്മണനാവുകയാണ്. ബ്രാഹ്മണരാണ് കുടുമി ഉള്ളവര്. ബ്രഹ്മാവും കുടുമിയാണ്. ബ്രഹ്മാവില് ആരാണോ പ്രവേശിക്കുന്നത് ആ ബാബയെ ഈ കണ്ണുകളിലൂടെ കാണാന് സാധിക്കുകയില്ല. ബാക്കി എല്ലാവരേയും കാണാന് സാധിക്കും, ബുദ്ധി കൊണ്ട് അറിയാന് കഴിയും, നിരാകാരനായ ബാബയാണ് നമ്മളെ പഠിപ്പിക്കുന്നത്. ബ്രഹ്മാവിന് ഇവിടെയാണ് ബ്രാഹ്മണരെ വേണ്ടത്. സൂക്ഷ്മ വതനത്തില് അല്ല. ദത്തെടുക്കുകയാണ് ചെയ്തത്, വ്യക്ത ബ്രഹ്മാവാണ് അവ്യക്തമായത്. ഇത് വളരെ മനസ്സിലാക്കാനുള്ള കാര്യങ്ങളാണ്. ആദ്യമാദ്യം ലക്ഷ്യത്തെ മനസ്സിലാക്കിയിട്ടുണ്ടെങ്കില് നിങ്ങള്ക്ക് എവിടെ ഇരുന്നുകൊണ്ടാണെങ്കിലും ഇത് പഠിക്കാന് സാധിക്കും. മുരളി ദിവസവും കേള്ക്കണം. ഒരു ദിവസമെങ്കിലും കേള്ക്കാതിരുന്നാല് വളരെ നഷ്ടം ഉണ്ടാകും എന്തുകൊണ്ടെന്നാല് പോയിന്റസ് വളരെ ആഴത്തില് ഉള്ളതാണ്, വജ്രങ്ങളും രത്നങ്ങളുമാണ് നല്കുന്നത്. ബാബ ഫസ്റ്റ്ക്ലാസ്സ് രത്നം നല്കുകയും നിങ്ങള്ക്ക് അത് ലഭിച്ചില്ലെങ്കില് വലിയ നഷ്ടമാകില്ലേ. നിത്യേന വരുന്ന വിദ്യാര്ത്ഥി ആണെങ്കില് വളരെ കൃത്യത ഉള്ളവരായിരിക്കും. നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യുന്നില്ലെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. ഇത് വളരെ ഉയര്ന്ന പഠിപ്പാണ്. സരസ്വതിക്ക് വീണയും കൃഷ്ണന് മുരളിയുമാണ് കാണിച്ചിരിക്കുന്നത്. വാസ്തവത്തില് തെറ്റായിട്ടാണ് കൃഷ്ണന് കൊടുത്തിരിക്കുന്നത്. ബ്രഹ്മാവിനാണ് കാണിക്കേണ്ടത്. നിങ്ങള്ക്ക് അറിയാം ഇത് ശിവബാബ ഉപയോഗിക്കുന്ന മുഖമാണ്. കൃഷ്ണനും സരസ്വതിക്കും ബന്ധമൊന്നുമില്ല. എല്ലാം സംശയിപ്പിച്ചിരിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഞാന് ആത്മാവ് ഈ ശരീരമാകുന്ന പാവയെ കളിപ്പിക്കുകയാണ്. ഞാന് ഇതില് നിന്നും വേറിട്ടതാണ്, ഈ അഭ്യാസം ചെയ്ത് ചെയ്ത് ദേഹി-അഭിമാനിയാകണം.
2) മുരളി ഒരിക്കലും മുടക്കരുത്, നിത്യേന വരണം. പഠിപ്പില് വളരെ വളരെ കൃത്യത ഉള്ളവരാകണം.
വരദാനം :- |
മായയുടെയും പ്രകൃതിയുടെയും ഇളക്കങ്ങളില് നിന്ന് സദാ സുരക്ഷിതമായി കഴിയുന്ന
ദിലാരാമന്റെ ഹൃദയസിംഹാസനധാരിയായി ഭവിക്കൂ |
സ്ലോഗന് :- |
ജ്ഞാന സ്വരൂപവും പ്രേമ സ്വരൂപവും ആകുന്നത് തന്നെയാണ് ശിക്ഷണങ്ങളെ
സ്വരൂപത്തിലേക്ക് കൊണ്ടു വരിക എന്നത്. |
0 Comments