20-04-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
മധുരമായ കുട്ടികളെ,
ബാബ നിങ്ങളെ
പഠിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന ഈ
പഠിപ്പ് തന്നെയാണ്
ബാബയുടെ കൃപ,
ഭാവിയിലെ പുതിയ
ലോകത്തില് ദേവീ-ദേവതയാകാന്
വേണ്ടി നിങ്ങള്
ഭാഗ്യം ഉണര്ത്തി
വന്നിരിക്കുകയാണ്.
ചോദ്യം :-
കുട്ടികള് അച്ഛന്റെ മുമ്പില് ഏതൊരു പ്രതിജ്ഞയാണ്
എടുത്തിട്ടുള്ളത് ?
ഉത്തരം :-
നിങ്ങള് പ്രതിജ്ഞ എടുത്തിട്ടുണ്ട് - ബാബാ അങ്ങ് ഭാരതത്തിനെ സ്വര്ഗ്ഗമാക്കുവാന് വന്നിരിക്കുകയാണ്,
ഞങ്ങള് അങ്ങയുടെ ശ്രീമത്തനുസരിച്ച് നടന്ന് ഭാരതത്തിനെ സ്വര്ഗ്ഗമാക്കുന്നതില് അങ്ങയുടെ സഹായിയാകും. പവിത്രമായിട്ട് ഭാരതത്തിനെ പവിത്രമാക്കും.
ഗീതം :- ഭാഗ്യം ഉണര്ത്തി വന്നിരിക്കുകയാണ്....
ഓം ശാന്തി.
കുട്ടികള് ഗീതത്തിന്റെ വരികള് കേട്ടു.
ഇത് സ്ക്കൂള് അഥവാ യൂണിവേഴ്സിറ്റിയാണ്, ഏത്? ഗോഡ് ഫാദര്ലി യൂണിവേയ്സിറ്റി. ഗോഡ് ഫാദര് പഠിപ്പിക്കുന്നു, ഭഗവാനുവാച.
പരിധിയില്ലാത്ത അച്ഛനെയാണ് ഗോഡ് ഫാദര് എന്ന് പറയുന്നത്.
ലൗകീക അച്ഛനെ ഗോഡ് എന്ന് പറയില്ല. ഒരേ ഒരു ഗോഡിനെയാണ് സര്വ്വ മനുഷ്യരും ഗോഡ് ഫാദര് എന്ന് പറയുന്നത്,
പരിധിയില്ലാത്ത അച്ഛനാണ്.
ഈ മുഴുവന് സൃഷ്ടിയെയും രചിക്കുന്നത് ഗോഡ് ഫാദര് ആണ്. ലൗകീക കുട്ടികള്ക്കും ഫാദര് ഉണ്ട്, അദ്ദേഹത്തെ അച്ഛന് എന്ന് വിളിക്കുന്നു. ഇത് പരിധിയില്ലാത്ത പാര്ലൗകിക അച്ഛനാണ്. ലൗകിക അച്ഛന്മാര് ഇവിടെ വളരെപ്പേര് ഉണ്ട്.
ഓരോരുത്തര്ക്കും അവരവരുടെ കുട്ടികളുണ്ട്. പരിധിയില്ലാത്ത അച്ഛനില്നിന്നും തീര്ച്ചയായും ഏതെങ്കിലും ആസ്തി ലഭിക്കണം. ഇവിടെ നിങ്ങള് ഭാഗ്യമുണ്ടാക്കി വന്നിരിക്കുകയാണ്, അച്ഛനില് നിന്ന് പരിധിയില്ലാത്ത സുഖത്തിന്റെ ആസ്തി നേടാന്. ഇവിടെ ആരാണ് പഠിപ്പിക്കുന്നത്? ഭഗവാനുവാച. അവിടെ മനുഷ്യര് വക്കീല്,
എന്ജിനീയര്, ഡോക്ടര് ആകാന് പഠിപ്പിക്കുന്നു. ഇവിടെയാണെങ്കില് പരിധിയില്ലാത്ത അച്ഛന് വന്നു പഠിപ്പിക്കുന്നു. നിങ്ങളിവിടെ ഭാഗ്യമുണ്ടാക്കി വന്നിരിക്കുകയാണ്. നിങ്ങളെ മനുഷ്യരില്നിന്നും ദേവതകളാക്കുന്നു.
നിങ്ങള്ക്കറിയാം ഭാരതത്തിലായിരുന്നു ദേവീ ദേവതകളുടെ രാജ്യമുണ്ടായിരുന്നത്. ഭാരതമാണ് പ്രാചീനമായ പഴയതിലും പഴയ ഖണ്ഡം.
മുഖ്യമായ അഞ്ചു ഖണ്ഡങ്ങളാണുള്ളത്. ആദ്യനമ്പറിലുള്ളത് ഭാരതമാണ്. ഭാരതവാസികള് ഭാരത ഖണ്ഡത്തില്,
പുതിയ ലോകത്തില് ഉണ്ടായിരുന്നപ്പോള് ദേവീദേവതകളായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു. അപ്പോള് ഈ ഭാരതം പുതിയതായിരുന്നു, കേവലം ഭാരതഖണ്ഡം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപ്പോള് മറ്റൊരു ധര്മ്മം ഉണ്ടായിരുന്നില്ല. ദേവീദേവതകള് പവിത്രമായിരുന്നു. യഥാരാജാറാണി ലക്ഷ്മീ-നാരായണന് പവിത്രമായിരുന്നു. ഭാരതം വളരെ ധനികരാജ്യമായിരുന്നു, വജ്രതുല്യമായിരുന്നു. ഇപ്പോള് ഭാരതം വളരെ നിര്ധനമായിരിക്കുന്നു. കക്കയ്ക്കു തുല്യമാണ്. സ്വര്ഗ്ഗത്തില് യുദ്ധവും വഴക്കുമൊന്നും ഉണ്ടായിരുന്നില്ല. നിര്വികാരിയായ ഭാരതമായിരുന്നു. ഇപ്പോള് കലിയുഗമായപ്പോള് ഭാരതം അപവിത്രമായി. എത്ര ദുഃഖമാണ.് ഇപ്പോള് ഈ ഭാരതത്തിനെ വീണ്ടും സ്വര്ഗ്ഗമാക്കുന്നത് ആരാണ്?
ബാബ മനസ്സിലാക്കിതരുന്നു, നിങ്ങള് ഭാഗ്യമുണര്ത്തി വന്നിരിക്കയാണ്. മനുഷ്യനില് നിന്നും ദേവതയാകുവാന്,
അങ്ങനെ ആക്കുന്നത് പരിധിയില്ലാത്ത അച്ഛനാണ്.
മനുഷ്യര്ക്കാര്ക്കും സദ്ഗതി നല്കാന് സാധിക്കില്ല.
പതീത മനുഷ്യര്ക്കാരെയും പാവനമാക്കാന് സാധിക്കില്ല.
പതീത-പാവനാ വരൂ എന്ന് സ്വര്ഗ്ഗത്തില് ആരും ഇങ്ങനെ വിളിക്കില്ല.
കാരണം അവിടെ എല്ലാവരും പവിത്രമായിരുന്നു. ഭാരതം സദാ സുഖം നിറഞ്ഞതായിരുന്നു. വീണ്ടും ഭാരതത്തെ സദാ സുഖസമ്പന്നമാക്കുന്നത് ബാബയുടെ ജോലിയാണ്. ഭാരതം ശിവാലയമായിരുന്നു. പരംപിതാ പരമാത്മാവിനെ ശിവനെന്നു പറയുന്നു. ശിവന്റെ ജയന്തി ഭാരതത്തില് ആഘോഷിക്കുന്നു. ശിവ പരമാത്മാവ് എല്ലാവരുടെയും അച്ഛനാണ്. ബാബ വന്ന് സര്വ്വരേയും ദുഃഖത്തില് നിന്ന് മോചിപ്പിക്കുന്നു. ആ അച്ഛനെ എല്ലാവരും മറന്നിരിക്കുന്നു. ശാന്തി ദാതാവ്, സുഖ ദാതാവ് അത് ഒരേയൊരു അച്ഛനാണ്.
ഭാരതം സ്വര്ഗ്ഗമായിരുന്നു. പവിത്രമായിരുന്നപ്പോള് ശാന്തിയുണ്ടായിരുന്നു, അതുകൊണ്ട് സുഖവുമുണ്ടായിരുന്നു. പവിത്രത,
ശാന്തി, സമൃദ്ധി ഉണ്ടായിരുന്നു. സന്യാസികളും ഭാരതത്തിനെ സഹായിക്കുവാനായി സന്യാസം ചെയ്യുന്നു പവിത്രതയുടെ ശക്തി ലഭിക്കാന്. സര്വ്വ വികാരികളായ മനുഷ്യരും അവരുടെ മുന്നില് പോയി തല കുനിക്കുന്നു. സന്യാസികള് പവിത്രതയുടെ ബലത്തിലൂടെ ഭാരതത്തിനെ താങ്ങിനിര്ത്തുന്നു. ഭാരതത്തിനെപ്പോലെ സുഖം നിറഞ്ഞ പവിത്ര ഖണ്ഡം മറ്റൊന്നുണ്ടാവില്ല. ഉയര്ന്നതിലും ഉയര്ന്നത് എന്ന് ഭാരതഖണ്ഡത്തിന്റെയാണ് മഹിമ പാടുന്നത്. വീണ്ടും ഭാരതത്തിനെ പുതിയതാക്കുന്നത് ബാബയാണ്. ഒരു മനഷ്യനെയും ഭഗവാന് എന്നു പറയാന് സാധിക്കില്ല. എല്ലാവരിലും ഈശ്വരനുമില്ല. എന്നാല് എല്ലാവരിലും അഞ്ചു പിശാചുക്കളുണ്ട്. ഈ അഞ്ചു വികാരങ്ങളെ ചേര്ത്താണ് രാവണന് എന്നു പറയുന്നത്.
ഇപ്പോള് രാവണന്റെ രാജ്യമാണ്. എല്ലാവരും വികാരി പതീതമാണ്.
സത്യയുഗത്തില് പവിത്ര ഗൃഹസ്ഥ ധര്മ്മം ആയിരുന്നു. സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. ഭാരതത്തില് ദേവീ-ദേവതകളായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഇപ്പോള് ഡ്രാമ അനുസരിച്ച് വീണ്ടും ഭാരതം പഴയതായിരിക്കുന്നു. പുതിയ സൃഷ്ടിയില്നിന്നും തീര്ച്ചയായും പഴയതാകും.
ഭാരതത്തില് ഒരേയൊരു വേള്ഡ് ഓള്മൈറ്റി അതോറിറ്റിയുടെ രാജ്യമായിരുന്നു. അതിന് സ്വര്ഗ്ഗം എന്നു പറയുന്നു.
അത് പരിധിയില്ലാത്ത ബാബ ഈ അമ്മമാരിലൂടെ സ്ഥാപിക്കുന്നു. ശിവശക്തിസേനകള് മാതാക്കളല്ലേ.
ജഗദംബയെക്കുറിച്ചും മഹിമ പാടപ്പെട്ടിരിക്കുന്നു. ഏറ്റവും ഉന്നതന് ആരാണെന്ന് മനുഷ്യര്ക്കറിയില്ല. ഏറ്റവും ഉന്നതമായത് പരമപിതാ പരമാത്മാവാണ്. പിന്നെയാണ് ബ്രഹ്മാ, വിഷ്ണു ശങ്കരന്. പരമപിതാ പരമാത്മാവിന്റെ പാര്ട്ട് എന്താണ്? പരമാത്മാവ് വന്ന് ഭാരതത്തിനെ പതീതത്തില് നിന്നും പാവനമാക്കുന്നു. ബ്രഹ്മാവിലൂടെ പാവനലോകത്തിന്റെ സ്ഥാപന ചെയ്യുന്നു. ഞങ്ങള് ഭാരതത്തിനെ പവിത്രമാക്കും എന്ന് നിങ്ങള് ബ്രഹ്മാകുമാര് കുമാരിമാര് രാഖിയണിയുന്നു. ഹേ ബാബാ ഞങ്ങള് അങ്ങയുടെ ശ്രീമത്തനുസരിച്ച് നടന്ന് പവിത്രമായി ഭാരതത്തിനെ പവിത്രമാക്കി പിന്നെ രാജ്യം ഭരിക്കും. ബാബ വന്നിട്ട് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യിപ്പിക്കുന്നു. ബ്രഹ്മാവ്, പ്രജാപിതാവ് എല്ലാവരുടേയും അച്ഛനാണ്.
ജഗദംബ എല്ലാവരുടേയും മാതാവാണ്. നീ മാതാവും പിതാവുമാണ് ഞങ്ങള് നിന്റെ കുട്ടികളാണ്..... എന്ന് ഭാരതവാസികള് പാടുന്നു.
ബാബ സ്വയം വന്ന് പഠിപ്പിക്കുന്നു, ഈ കൃപയാണ് ചെയ്യുന്നത്, ഇതിലൂടെ നമ്മള് ഭാവിയില് വളരെ സുഖം കാണും. ഇവിടെ വളരെ ദുഃഖമാണ്.
അതുകൊണ്ട് ഇതിനെ നരകം എന്നു പറയുന്നു. ദേവതകളുടെ ലോകത്തില്നിന്ന് പിന്നെ പിശാചിന്റെ ലോകമായിത്തീരുന്നു. ദേവതകളുടെ ലോകത്തില് മറ്റൊരു ഖണ്ഡമുണ്ടായിരിക്കില്ല. പരിധിയില്ലാത്ത അച്ഛന് വന്ന് കുട്ടികള്ക്ക് പരിധിയില്ലാത്ത ലോകത്തിന്റെ ഹിസ്റ്ററി ജ്യോഗ്രഫി മനസ്സിലാക്കിതരുന്നു, ഇത് മറ്റാര്ക്കും തന്നെ മനസ്സിലാക്കി തരാന് സാധിക്കില്ല.
നിങ്ങള് കുട്ടികള് പരിധിയില്ലാത്ത അച്ഛനോട് പ്രതിജ്ഞ ചെയ്യുന്നു
- ഹേ ബാബാ,
അങ്ങ് ഭാരതത്തിനെ സ്വര്ഗ്ഗമാക്കുവാന് വന്നിരിക്കുന്നു, ഞങ്ങള് ശ്രീമത്തനുസരിച്ച് നടന്ന് ഭാരതത്തിനെ സ്വര്ഗ്ഗം അഥവാ ശ്രേഷ്ഠമാക്കി പിന്നീട് അതില് രാജ്യം ഭരിക്കുന്നു, ഇതിനെ രാജയോഗത്തിന്റെ പഠിപ്പെന്നു പറയുന്നു. സന്യാസികളുടേത് ഹഠയോഗമാണ്, വീടൊക്ക ഉപേക്ഷിച്ചിട്ടു പോന്നു.
നിങ്ങള്ക്കുപേക്ഷിക്കേണ്ടതില്ല. ഈ പഴയ ലോകത്തെ മറക്കണം. നിങ്ങളിപ്പോള് പുതിയ ലോകത്തിലേക്ക് പോകാന് പോകുന്നു.
ബാബ ഗൈഡായിട്ട് വന്നിരിക്കുന്നു. ബാബ ലിബറേറ്റര് ആണ്,
എല്ലാവരേയും ദുഃഖങ്ങളില് നിന്നു മോചിപ്പിക്കുന്നവനാണ.് ശിവബാബയുടെ ജന്മസ്ഥലം ഭാരതമാണ്.
സോമനാഥന്റെ ക്ഷേത്രവും ഇവിടെയാണുള്ളത്. ഭാരതം വലിയ തീര്ത്ഥസ്ഥാനമാണെന്ന് മനുഷ്യര് മറന്നുപോയിരിക്കുന്നു. സര്വ്വ മനുഷ്യരുടെയും അച്ഛന്,
സുഖവും ശാന്തിയും നല്കുന്നവനായ ബാബയ്ക്കും ജന്മസ്ഥലമുണ്ട.് എല്ലാവര്ക്കും ഭാരതത്തില് വന്ന് ശിവന്റെ ക്ഷേത്രത്തില് ശിവനെ നമിക്കേണ്ടതാണ്. ഏറ്റവും ശ്രേഷ്ഠമതം ഭഗവാന്റേതാണ്.
ശ്രീ ശ്രീ ശിവബാബ പരിധിയില്ലാത്ത സുഖം നല്കുന്നവനാണ്. സുഖം ലഭിക്കുന്നത് അച്ഛനില് നിന്നാണ്.
വിനാശം മുന്നിലുണ്ട്.
ഈ മഹാഭാരത യുദ്ധത്തിലൂടെ സുഖധാമം ശാന്തിധാമത്തിന്റെ ഗേറ്റ് തുറക്കപ്പെടാന് പോകുന്നു.
നിങ്ങള് ബ്രഹ്മാകുമാര് കുമാരിമാര് ഭാരതത്തിനെ സ്വര്ഗ്ഗമാക്കുന്നതിനുവേണ്ടി ശരീരം
- മനസ്സ് - ധനം കൊണ്ട് സേവനം ചെയ്തുകൊണ്ടിരിക്കുന്നു. എങ്ങനെയാണോ ഗാന്ധിജിയുടെ മതമനുസരിച്ച് എല്ലാവരും - ശരീരം
-മനസ്സ് -ധനം കൊണ്ട് സേവ ചെയ്ത് വിദേശി രാജ്യങ്ങളെ ഓടിച്ചത് അതുപോലെ ചെയ്യുന്നു.
എന്നാല് ഇപ്പോള് വളരെ ദു:ഖമാണ്. ഇപ്പോള് ഈ രാവണന്റെ മേല് ജയിക്കണം.
അരകല്പം രാവണരാജ്യം,
അരകല്പം രാമരാജ്യം.
ദ്വാപരയുഗം മുതല് ദേഹ അഭിമാനത്തില് വന്നതുകാരണം അച്ഛനെ മറന്നുപോകുന്നു. കൂടാതെ ബാബയെ അറിയാത്തതു കാരണം വഴക്കടിച്ചുകൊണ്ടിരിക്കുന്നു. ഭാരതവാസികള് ദുഃഖിതരാകുമ്പോള് ബാബ കുട്ടികളുടെ ഭാഗ്യമുണര്ത്താന് വരുന്നു. ഇവിടെ അന്ധവിശ്വാസങ്ങളുടെ കാര്യമില്ല.
ഇതു പഠിത്തമാണ്.
ബാബ വന്നിട്ട് മുഴുവന് ജ്ഞാനവും നല്കുന്നു. കാരണം ബാബ നോളജ്ഫുള്ളാണ്. പറയുന്നു, എന്നില് മുഴുവന് ചക്രത്തിന്റെയും ജ്ഞാനമുണ്ട്. സത്യയുഗത്തില് ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു. പിന്നെ രാമന് സീതയുടെ രാജ്യമായിരുന്നു, സിംഹവും ആടും ഒന്നിച്ച് വെള്ളം കുടിച്ചിരുന്നു. യഥാ രാജാ റാണി തഥാ പ്രജകളായിരുന്നു. ധര്മ്മത്തിന്റെ ഉപകാരം ഉണ്ടായിരുന്നു. ഇപ്പോള് ഓരോരോ വീട്ടിലും ദു:ഖമാണ്. ബാബ വന്നിട്ട് എല്ലാവരേയും സുഖികളാക്കുന്നു. നിങ്ങള് ഭാരത മാതാക്കള് ശക്തിസേനകളാണ്. ഈ ക്ഷേത്രം നിങ്ങളുടേതാണ്. ഇപ്പോള് നിങ്ങള് രാജയോഗത്തിലിരിക്കുന്നു, ഇതിനെ രാജയോഗത്തിന്റെ പഠിപ്പ് എന്നു പറയുന്നു.
നിങ്ങളെ ഗോഡ്ഫാദര് പഠിപ്പിക്കുന്നു.
ബാബ വന്നിട്ട് നിങ്ങള് മാതാക്കളിലൂടെ എല്ലാവരുടേയും ഭാഗ്യം ഉണര്ത്തുന്നു. പരമപിതാപരമാത്മാവിന്റെ വന്ദനം ചെയ്യുന്നു. ദേവീദേവതകളുടെയും വന്ദനം ചെയ്യുന്നു.
പതീത മനുഷ്യര് സന്യാസികളുടെയും വന്ദനം ചെയ്യുന്നു. നിങ്ങള് മാതാക്കളെക്കുറിച്ച് വന്ദേമാതരം എന്നു പറയുന്നു.
നിങ്ങള് മാതാക്കളിലൂടെയാണ് ഭാരതം സ്വര്ഗ്ഗമാകുന്നത്. പവിത്രമാകാതെ സുഖം ലഭിക്കുകയില്ല. ആര് ബാബയുടേതാകുന്നുവോ, ബാബയെ ഓര്മ്മിക്കുന്നുവോ, മറ്റു സംഗം ഉപേക്ഷിച്ച് ഒരു സംഗത്തോട് ചേരുന്നുവോ അവര് ശിവബാബയുടെ അരികിലേക്ക് പോകും. ഭാരതത്തിലാണ് ബാബ അവതാരമെടുക്കുന്നത്. നിങ്ങള് എത്ര ദുഃഖിതരായിരുന്നു ! എത്ര കുട്ടികളാണ് ഇവിടെ സുഖം നേടുവാനായി വന്നിരിക്കുന്നത്! നിങ്ങള് എല്ലാവരുടേയും ആത്മീയ സോഷ്യല് സര്വ്വീസ് ചെയ്യുന്നു. നിങ്ങള് ഗുപ്തസേനയാണ്. ഈ സേന രാവണന്റെ മേല് ജയിച്ച് സ്വര്ഗ്ഗത്തിന്റെ അധികാരികളായിത്തീരുന്നു. നിരാകാരിയായ അച്ഛന് നിരാകാരിയായ ആത്മാക്കളോട് സംസാരിക്കുന്നു. ആത്മാവ് ശരീരത്തിലൂടെ കേള്ക്കുന്നു. ആത്മാവില്
84 ജന്മങ്ങളുടെ സംസ്കാരമുണ്ട്. ആദ്യം വരുന്നവര്
84 ജന്മമെടുക്കുന്നു. പിന്നീട് വരുന്നവര് കുറവായെടുക്കുന്നു. ഭാരതം കിരീടധാരിയായിരുന്നു. ഭാരതം തന്നെ നിര്ധനമായിരിക്കുന്നു. വീണ്ടും കിരീടധാരിയാകുന്നു. ഇത് അതേ 5000 വര്ഷങ്ങള്ക്ക് മുമ്പുണ്ടായിരുന്ന യുദ്ധമാണ്, ഇതിലൂടെയാണ് ഭാരതം സ്വര്ഗ്ഗമായത്. നിങ്ങളുടേത് രാജയോഗത്തിന്റെ പഠിത്തമാണ്. സന്ന്യാസികളുടേത് ഹഠയോഗത്തിന്റെ പഠിത്തമാണ്.
നിങ്ങള് കുട്ടികള് പഴയ ലോകത്തെ മറന്ന് ഒരേയൊരു ബാബയെ ഓര്മ്മിക്കണം.
യോഗാഗ്നിയിലൂടെ നിങ്ങളുടെ പാപങ്ങള് ഇല്ലാതാകും.
അല്ലാതെ പാവനമാകാന് മറ്റൊരു ഉപായവുമില്ല.
ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം
രാത്രി ക്ലാസ്- 28-06-68 :
ഇവിടെ ഇരിക്കുന്ന എല്ലാവര്ക്കും അറിയാം ഞങ്ങള് ആത്മാക്കളാണ്,
അച്ഛനിരിപ്പുണ്ട്. ഇതിനെയാണ് ആത്മാഭിമാനിയായിരിക്കുക എന്ന് പറയുന്നത്. ഞങ്ങള് ആത്മാക്കളാണ്, ബാബയുടെ മുന്നിലാണിരിക്കുന്നത് എന്ന വിചാരത്തിലല്ല എല്ലാവരും ഇരിക്കുന്നത്. ഇപ്പോള് ബാബ ഓര്മ്മയുണര്ത്തി തരുമ്പോള് സ്മൃതി വരും അറ്റന്ഷന് നല്കും. ബുദ്ധി വെളിയിലേക്കലയുന്ന വളരെപ്പേരുണ്ട്. ഇവിടെയിരുന്നിട്ടും കാത് അടച്ചതുപോലെയാണ്. ബുദ്ധി വെളിയിലേക്ക് എവിടെയെങ്കിലുമൊക്കെ ഓടിക്കൊണ്ടിരിക്കുന്നു. ഏതുകുട്ടികളാണോ ബാബയുടെ ഓര്മ്മയിലിരിക്കുന്നത് അവര് സമ്പാദിക്കുന്നു. വളരെപ്പേരുടെ ബുദ്ധിയോഗം വെളിയിലാണ്.
അവര് യാത്രയില് അല്ലാത്തപോലെയാണ്. സമയം വേസ്റ്റാവുന്നു. അച്ഛനെ കാണുമ്പോള് തന്നെ അച്ഛന്റെ ഓര്മ്മ വരും. സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ചാണ്. ഞങ്ങള് ആത്മാക്കളാണ്, ശരീരമല്ല എന്ന് ചിലര്ക്കൊക്കെ പക്കാ ശീലമായിത്തീരുന്നു. ബാബ നോളജ്ഫുള്ളാണെങ്കില് കുട്ടികള്ക്കും നോളജ് ഉണ്ടാകുന്നു. ഇപ്പോള് തിരിച്ചുമടങ്ങണം. ചക്രം പൂര്ണ്ണമാകുന്നു ഇപ്പോള് പുരുഷാര്ത്ഥം ചെയ്യണം.
വളരെ കഴിഞ്ഞുപോയി ബാക്കി അല്പമേ ഉള്ളൂ...... പരീക്ഷയുടെ ദിവസങ്ങളില് വളരെ പരിശ്രമം ചെയ്യും. മനസ്സിലാക്കുന്നില്ല എങ്കില് തോറ്റുപോകും.
പദവിയും വളരെ കുറഞ്ഞുപോകും. കുട്ടികളുടെ പുരുഷാര്ത്ഥം നടന്നുകൊണ്ടിരിക്കുന്നു. ദേഹാഭിമാനം കാരണം വികര്മ്മങ്ങളുണ്ടായാല് അതിന് നൂറു മടങ്ങ് ശിക്ഷ ലഭിക്കും കാരണം എന്നെ നിന്ദിക്കുകയാണ്. ബാബയുടെ പേര് ചീത്തയാകുന്ന രീതിയില് ഒരു കര്മ്മങ്ങളും ചെയ്യരുത്.
അതുകൊണ്ടാണ് പറയാറുള്ളത്,
സദ് ഗുരുവിനെ നിന്ദിക്കുന്നവര്ക്ക് സദ്ഗതി ലഭിക്കില്ല. സദ്ഗതി അര്ത്ഥം ചക്രവര്ത്തി പദവി. പഠിപ്പിക്കുന്നതും അച്ഛനാണ്, മറ്റൊരു സത്സംഗങ്ങളിലും ലക്ഷ്യമില്ല.
ഇതു നമ്മളുടേത് രാജയോഗമാണ്. മറ്റാര്ക്കും തന്നെ ഞങ്ങള് രാജയോഗം പഠിപ്പിക്കുന്നു എന്ന് മുഖത്തിലൂടെ പറയാന് സാധിക്കില്ല.
അവര് മനസിലാക്കുന്നു ശാന്തിയിലാണ് സുഖമുള്ളത് എന്ന്? അവിടെ ദു:ഖമുണ്ടായിരിക്കയില്ല സുഖവുമുണ്ടായിരിക്കില്ല. ശാന്തി തന്നെ ശാന്തി.
പിന്നെ മനസ്സിലാക്കാം അവരുടെ ഭാഗ്യം കുറവാണ്. ആരാണോ ആദ്യംമുതലേ പാര്ട്ടഭിനയിക്കുന്നത് അവരാണ് എല്ലാവരേക്കാളും ഉയര്ന്ന ഭാഗ്യശാലി. അവര്ക്കവിടെ ജ്ഞാനം ഉണ്ടായിരിക്കില്ല. അവിടെ സങ്കല്പം പോലും ഉണ്ടായിരിക്കില്ല. കുട്ടികള്ക്കറിയാം നമ്മള് സര്വ്വരും അവതാരമെടുക്കുന്നു. ഭിന്നഭിന്ന നാമരൂപങ്ങളില് വരുന്നു. ഇത് ഡ്രാമയല്ലേ. നമ്മള് ആത്മാക്കള് ശരീരം ധാരണ ചെയ്ത് ഇവിടെ പാര്ട്ടഭിനയിക്കുന്നു. ഈ എല്ലാ രഹസ്യവും ബാബയിരുന്ന് മനസ്സിലാക്കിതരുന്നു. നിങ്ങള് കുട്ടികളുടെ ഉള്ളില് അതീന്ദ്രിയ സുഖം ഉണ്ട്.
ഉള്ളില് സന്തോഷമുണ്ട്.
പറയും ഇവര് ദേഹീ -അഭിമാനിയാണ്.
ബാബ മനസ്സിലാക്കി തരുന്നു നിങ്ങള് വിദ്യാര്ത്ഥികളാണ്. അറിയാം നമ്മള് ദേവതകള്,
സ്വര്ഗ്ഗത്തിന്റെ അധികാരികളാകുന്നവരാണ്. കേവലം ദേവതകള് മാത്രമല്ല,
ഞങ്ങള് വിശ്വത്തിന്റെ അധികാരികള് ആകുന്നവരാണ്.
കര്മ്മാതീത അവസ്ഥയുണ്ടാകുമ്പോള് ഈ അവസ്ഥ സ്ഥായിയായി ഇരിക്കും.
ഡ്രാമാ പ്ലാന് അനുസരിച്ച് തീര്ച്ചയായും ഉണ്ടാകണം. നിങ്ങള്ക്കറിയാം നിങ്ങള് ഈശ്വരീയ പരിവാരത്തിലാണ്. തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കും.
വളരെയധികം സേവനം ചെയ്യുന്നവര്ക്ക് ഉയര്ന്ന പദവി ലഭിക്കും.
ഞങ്ങള് കുറഞ്ഞപദവിയെ നേടൂ എന്ന് ഉള്ളില് അറിയാന് സാധിക്കും. കൂടുതല് സേവനം ചെയ്യുന്നവര്,
വളരെപ്പേരുടെ മംഗളം ചെയ്യുന്നവര്ക്ക് തീര്ച്ചയായും ഉയര്ന്ന പദവി ലഭിക്കും. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഈ യോഗത്തിന്റെ ഇരിപ്പ് ഇവിടെ(മധുബനില്)സാധിക്കും.
വെളിയില് സെന്ററുകളില് ഇതു സാധിക്കില്ല.
നാലുമണിക്കു വരുക,
യോഗത്തില് ഇരിക്കുക,
അവിടെ അതെങ്ങനെ സാധിക്കും. ഇല്ല.
സെന്ററില് ഉള്ളവര്ക്ക് ഇരിക്കാന് സാധിക്കും.
വെളിയില് ഉള്ളവരോട് അറിയാതെ പോലും ഇങ്ങനെ പറയരുത്.
സമയം നല്ലതല്ല.
ഇവിടെയാണെങ്കില് ശരി.
ഇവിടെ വീട്ടില് തന്നെയാണ് ഇരിക്കുന്നത്.
അവിടെയാണെങ്കില് വെളിയില് നിന്ന് വരേണ്ടിവരും.
ഇത് ഇവിടത്തേക്ക് മാത്രമാണ്. ഞങ്ങള് ആത്മാക്കളാണ് എന്ന് ബുദ്ധിയില് ജ്ഞാനത്തിന്റെ ധാരണയുണ്ടായിരിക്കണം. ആത്മാവിന്റെ അകാല സിംഹാസനമാണിത്. ഈ ശീലം ഉണ്ടാവണം. ഞങ്ങള് ഭായി-ഭായി ആണ്, ഭായിയോട് ഞങ്ങള് സംസാരിക്കുന്നു. സ്വയം തന്നെ ആത്മാവ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മത്തിന്റെ വിനാശമുണ്ടാകും. ശരി.
മധുര മധുരമായ ആത്മീയ സന്താനങ്ങള്ക്ക് ആത്മീയ പിതാവിന്റെ അഥവാ ദാദയുടെ സ്നേഹ സ്മരണകള്,
ഗുഡ്നൈറ്റ്, നമസ്തേ
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
തന്റെ ശരീരം
- മനസ്സ് - ധനം കൊണ്ട് ആത്മീയ സാമൂഹ്യ സേവനം ചെയ്യണം. രാവണന്റെ മേല് ജയിച്ച് ഭാരതത്തിനെ സ്വര്ഗ്ഗമാക്കണം.
2.
അപാര സന്തോഷം നേടുവാനായി പവിത്രതയുടെ പ്രതിജ്ഞ എടുത്തിട്ട് മറ്റെല്ലാ കൂട്ടുകെട്ടുകളും വിട്ട് ഒരേയൊരു ബാബയുടെ ഓര്മ്മയില് ഇരിക്കണം.
വരദാനം :-
സ്വയത്തെ പരിധിയില്ലാത്ത
സ്റ്റേജിലാണെന്ന് മനസ്സിലാക്കി
സദാ ശ്രേഷ്ഠവേഷം
അഭിനയിക്കുന്ന ഹീറോ
പാര്ട്ട്ധാരിയായി ഭവിക്കട്ടെ.
താങ്കള് എല്ലാവരും വിശ്വമാകുന്ന ഷോകേയ്സിലിരിക്കുന്ന കാഴ്ച വസ്തുക്കളാണ്, പരിധിയില്ലാത്ത അനേകം ആത്മാക്കളുടെയിടയില് ഏറ്റവും വലിയ സ്റ്റേജിലാണ്. ഈ സ്മൃതിയിലൂടെ ഓരോ സങ്കല്പവും വാക്കും കര്മ്മവും ചെയ്യൂ അതായത് വിശ്വത്തിലെ ആത്മാക്കള് നമ്മളെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിലൂടെ ഓരോ പാര്ട്ടും ശ്രേഷ്ഠമാകും
മാത്രമല്ല ഹീറോ പാര്ട്ട്ധാരിയായി മാറുകയും ചെയ്യും. എല്ലാവരും നിമിത്ത ആത്മാക്കളായ
താങ്കളില് നിന്ന് പ്രാപ്തിയുടെ ഭാവന വെക്കുന്നുണ്ട്.
അതിനാല് സദാ ദാതാവിന്റെ കുട്ടികള് കൊടുത്തുകൊണ്ടേയിരിക്കൂ, സര്വ്വരുടെയും ആശകള് പൂര്ത്തീകരിച്ചുകൊണ്ടേയിരിക്കൂ.
സ്ലോഗന് :-
സത്യതയുടെ ശക്തി ഒപ്പമുണ്ടെങ്കില് സന്തോഷവും ശക്തികളും ലഭിച്ചുകൊണ്ടിരിക്കും.
0 Comments