Hindi/Tamil./English/Telugu/Kannada/Malayalam
16-05-2022 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ - നിങ്ങള് ഈശ്വരീയ കുടുംബത്തിലേതാണ്, ഈശ്വരീയ കുടുംബത്തിലെ നിയമമാണ്
സഹോദര-സഹോദരരായി കഴിയുക,
ബ്രാഹ്മണ
കുടുംബത്തിലെ നിയമമാണ് സഹോദരി-സഹോദരന്മാരായി കഴിയണം, അതിനാല് വികാരത്തിന്റെ ദൃഷ്ടി ഉണ്ടാവുകയില്ല.
ചോദ്യം :-
ഈ സംഗമയുഗം മംഗളകാരി യുഗമാണ് - എങ്ങനെ?
ഉത്തരം :-
ഈ സമയത്ത് ബാബ തന്റെ ഓമനകളായ കുട്ടികളുടെ സന്മുഖത്ത് വന്നിരിക്കുകയാണ്, അച്ഛന്- ടീച്ചര്- സദ്ഗുരുവിന്റെ
പാര്ട്ട് ഇപ്പോഴാണ് നടക്കുന്നത്, ഇത് മംഗളകാരി സമയമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബയുടെ വേറിട്ട നിര്ദേശമാണ്
നരകത്തെ സ്വര്ഗ്ഗമാക്കി മാറ്റുക അഥവാ സര്വ്വര്ക്കും സദ്ഗതി കൊടുക്കുക എന്നത്, ആ ശ്രീമത്തിനെ അറിഞ്ഞ് അതോടൊപ്പം
അതിലൂടെ നടക്കുകയാണ്.
ചോദ്യം :-
നിങ്ങളുടെ സന്യാസം സതോപ്രധാനമായ സന്യാസമാണ് - എങ്ങനെ?
ഉത്തരം :-
നിങ്ങള് ബുദ്ധി കൊണ്ട് ഈ മുഴുവന് പഴയ ലോകത്തേയും മറക്കുകയാണ്. നിങ്ങള് ഈ
സന്യാസത്തെ കേവലം ബാബയെയും സമ്പത്തിനെയും ഓര്മ്മിച്ച് പവിത്രമാവുകയും പത്ഥ്യം
പാലിച്ച് അതിലൂടെ ദേവതകളായി മാറുന്നു. അവരുടെ സന്യാസം പരിധിയുള്ളതാണ്, പരിധിയില്ലാത്തതല്ല.
ഗീതം :- ഭോലാനാഥനില് നിന്നും വേറിട്ടത്........
ഓം ശാന്തി. ആദ്യമാദ്യം ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് സ്വയത്തെ
ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. 5000 വര്ഷങ്ങള്ക്ക് മുമ്പ് ബാബ
പറഞ്ഞിട്ടുണ്ടായിരുന്നു,
മന്മനാഭവ.
ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും ഉപേക്ഷിച്ച് സ്വയത്തെ അശരീരി ആത്മാവാണെന്ന്
മനസ്സിലാക്കൂ. എല്ലാവരും സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ട്? സ്വയത്തെ പരമാത്മാവാണെന്ന്
മനസ്സിലാക്കുന്നില്ലല്ലോ?
പാടുന്നുണ്ട്
പാപാത്മാവ്,
പുണ്യാത്മാവ്, മഹാത്മാവ്. മഹാനായ പരമാത്മാവ്
എന്ന് പറയാറില്ല. ആത്മാവ് പവിത്രമാകുന്നതിലൂടെ ശരീരവും പവിത്രമാകും. അഴുക്ക്
പിടിച്ചിരിക്കുന്നതും ആത്മാവില് തന്നെയാണ്. ബാബ യുക്തിയോടെ മനസ്സിലാക്കി തരികയാണ്.
ആത്മാവിന്റെ രൂപത്തില് പരസ്പരം സഹോദരന്മാരാണ്, ശരീരത്തിന്റെ സംബന്ധത്തില് വരുമ്പോള്
സഹോദരനും സഹോദരിയുമായി മാറുന്നു. ഇപ്പോള് കുറേ ഗൃഹസ്ഥര് ഇരിക്കുന്നുണ്ട്, അവരോട് നിങ്ങള് സഹോദര-സഹോദരി
ആണെന്ന് പറഞ്ഞാല് അവര് പിണങ്ങും. പക്ഷെ ഈ നിയമം മനസ്സിലാക്കിത്തരുന്നു അതായത്
നമ്മള് എല്ലാ ആത്മാക്കളുടേയും അച്ഛന് ഒന്നാണ്, അപ്പോള് സഹോദര- സഹോദരനായില്ലേ. പിന്നീട്
മനുഷ്യ ശരീരത്തില് വരുന്നതിലൂടെ പ്രജാപിതാ ബ്രഹ്മാവിലൂടെ രചനയെ രചിക്കുകയാണ്.
അതിനാല് തീര്ച്ചയായും ബ്രഹ്മാവിന്റെ മുഖവംശാവലി പരസ്പരം സഹോാദരനും
സഹോദരിയുമായിരിക്കുമല്ലോ. എല്ലാവരും പരംപിതാ പരമാത്മാവ് എന്ന് പറയുന്നുമുണ്ട്.
ബാബയാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്. നമ്മള് ആ ബാബയുടെ കുട്ടികളാണെങ്കില്
എന്തുകൊണ്ട് നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരിയാവുകയില്ല. പക്ഷെ സത്യയുഗത്തിലാണ്
സ്വര്ഗ്ഗമുണ്ടാകുന്നത്. ബാബ വന്ന് പുതിയ സൃഷ്ടിയെ രചിക്കുന്നതൊന്നുമില്ല. ബാബ
വന്ന് പഴയതിനെ പുതിയതാക്കുകയാണ്. അര്ത്ഥം ഈ വിശ്വത്തിന്റെ പരിവര്ത്തനം
ചെയ്യുകയാണ്. അതിനാല് തീര്ച്ചയായും ബാബ ഇവിടേയ്ക്കാണ് വന്നിരിക്കുന്നത്.
ഭാരതത്തിനാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കിയിരിക്കുന്നത്. അതിന്റെ
ഓര്മ്മചിഹ്നമായാണ് ഇത്രയും വലുതായി സോമനാഥ ക്ഷേത്രം പണിതിരിക്കുന്നത്.
തീര്ച്ചയായും ഭാരതത്തില് ഒരു ദേവിദേവതാ ധര്മ്മം ഉണ്ടായിരുന്നു അപ്പോള് വേറെ ഒരു
ധര്മ്മവും ഉണ്ടായിരുന്നില്ല, അതിനു ശേഷമാണ് മറ്റു ധര്മ്മങ്ങളെല്ലാം വന്നത്. എങ്കില് ബാക്കി ആത്മാക്കളെല്ലാം
തീര്ച്ചയായും ബാബയോടൊപ്പം നിര്വ്വാണധാമത്തിലിരിക്കും. ഭാരതവാസികള്
ജീവന്മുക്തരായിരുന്നു. സൂര്യവംശി കുലത്തിലായിരുന്നു. ഇപ്പോള് ജീവന്ബന്ധനത്തിലാണ്.
ജനകനും ഒരു സെക്കന്റില് ജീവന്മുക്തി ലഭിച്ചു എന്ന് ഉദാഹരണം ഉണ്ടല്ലോ. മുഴുവന് സ്വര്ഗ്ഗത്തിനെയാണ്
ജീവന്മുക്തി എന്ന് പറയുന്നത്. ബാക്കി അതിനു വേണ്ടി ആരെല്ലാം എത്രയധികം പരിശ്രമം
ചെയ്തോ അതിന് അനുസരിച്ച് പദവി നേടും. അവിടെ എല്ലാവരും ജീവന്മുക്തിയില് ആയിരിക്കും.
അപ്പോള് മുക്തി ജീവന്മുക്തി ദാതാവ് ഒരു സദ്ഗുരുവായിരിക്കുമല്ലോ. പക്ഷെ ഇത് ആര്ക്കും
അറിയില്ല. ഇപ്പോള് എല്ലാവരും മായയുടെ ബന്ധനത്തിലാണ്. പറയുന്നുണ്ട് ഈശ്വരന്റെ
ഗതിയും മതവും വേറിട്ടതാണ്......ബാബ നല്കുന്നത് ശ്രീമത്താണ്. ബാബ തീര്ച്ചയായും
വരുന്നുണ്ട്. അവസാനം എല്ലാവരും അഹോ പ്രഭോ എന്ന് പറയും. നിങ്ങള് ഇപ്പോള്
പറയുന്നുണ്ട് അഹോ പ്രഭു അങ്ങയുടെ ഈ നരകത്തെ സ്വര്ഗ്ഗമാക്കുന്ന വഴി വളരെ
വേറിട്ടതാണ്. നിങ്ങള്ക്ക് അറിയാം വീണ്ടും നമ്മള് സഹജ രാജയോഗം അഭ്യസിക്കുകയാണ്.
കല്പം മുമ്പും സംഗമത്തിലായിരിക്കുമല്ലോ ഇത് പഠിച്ചിരുന്നത്. ബാബ പറയുകയാണ് -
ഓമനകളായ കുട്ടികളെ,
ഞാന്
നിങ്ങള് കുട്ടികളുടെ സന്മുഖത്തേക്കാണ് വരുന്നത്. ബാബ പരമപിതാവാണ്, പരമമായ അധ്യാപകനുമാണ്. ജ്ഞാനമാണ്
നല്കുന്നത്,
ഈ സൃഷ്ടി
ചക്രത്തിന്റെ ജ്ഞാനം വേറെ ആര്ക്കും നല്കാന് കഴിയില്ല. ഈ സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ അഥവാ വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആര്ക്കും
അറിയില്ല. പരംപിതാ പരമാത്മാവ് സ്ഥാപനയുടേയും വിനാശത്തിന്റേയും കാര്യം എങ്ങനെയാണ്
ചെയ്യിപ്പിക്കുന്നത്,
ഇതും
ആര്ക്കും അറിയില്ല. എന്നാല് നിങ്ങള് കുട്ടികള് അതെല്ലാം അറിഞ്ഞു കഴിഞ്ഞു.
മനുഷ്യനില് നിന്നും ദേവതയാക്കി. ഇത് ബാബയുടെ മഹിമയാണ്. അഴുക്ക് പിടിച്ച വസ്ത്രം
കഴുകി.......ഇപ്പോള് എല്ലാവരും സ്വയത്തോട് ചോദിക്കണം ഞാന് അഴുക്ക്
നിറഞ്ഞിരിക്കുകയാണോ അതോ പവിത്രമാണോ? അകാല സിംഹാസനമാണല്ലോ. അകാലമൂര്ത്തിയുടെ
സിംഹാസനം എവിടെയാണ്?
തീര്ച്ചയായും
പരംധാമത്തില് അഥവാ ബ്രഹ്മ മഹതത്ത്വത്തിലായിരിക്കും. നമ്മള് ആത്മാക്കളും അവിടെയാണ്
വസിച്ചിരുന്നത്. അതിനെ അകാലസിംഹാസനം എന്നാണ് പറയാറുള്ളത്, അവിടേക്ക് ആര്ക്കും വരാന്
സാധിക്കില്ല. ആ മധുരമായ വീട്ടിലാണ് നാം വസിച്ചിരുന്നത്, ബാബയും അവിടെയാണ്
വസിച്ചിരുന്നത്. അവിടെ ഇരിക്കുന്നതിന് ഏതെങ്കിലും സിംഹാസനമോ കസേരയോ ഒന്നുമില്ല.
അവിടെ അശരീരി ആയിരിക്കുമല്ലോ. അപ്പോള് മനസ്സിലാക്കിക്കൊടുക്കണം സെക്കന്റില്
ജീവന്മുക്തി ലഭിക്കും അര്ത്ഥം യോഗ്യരാക്കി മാറ്റും.
ബാബ പറയുകയാണ് ശിവബാബയെ ഓര്മ്മിക്കൂ, വിഷ്ണുപുരിയെ ഓര്മ്മിക്കൂ. ഇപ്പോള് നിങ്ങള്
ബ്രഹ്മാപുരിയിലാണ്. ബ്രഹ്മാവിന്റെ മക്കളാണ് ഒപ്പം ശിവബാബയുടേയും കുട്ടികളാണ്. അഥവാ
സ്വയത്തെ സഹോദര- സഹോദരിയാണെന്ന് മനസ്സിലാക്കിയിട്ടില്ലെങ്കില് കാമവികാരത്തിലേക്ക്
പോകും. ഇത് ഈശ്വരീയ പരിവാരമാണ്. ആദ്യം നിങ്ങളാണ് ഇരിക്കുന്നത്, മുത്തച്ഛനും ഉണ്ട്, ബാബയുമുണ്ട് അതോടൊപ്പം നിങ്ങള്
ബ്രഹ്മാവിലൂടെ ശിവബാബയുടെ കുട്ടികളായി. ശിവബാബയുടെ പേരക്കുട്ടികളാണ്. പിന്നെ
മനുഷ്യ ശരീരത്തിലേക്ക് വരുമ്പോള് സഹോദരി സഹോദരന്മാരാണ്. ഈ സമയത്ത് പ്രായോഗികമായി
നിങ്ങള് സഹോദരി സഹോദരനാണ്.. ഇത് ബ്രാഹ്മണ കുലമാണ്. ഇത് ബുദ്ധി കൊണ്ട്
മനസ്സിലാക്കാനുള്ള കാര്യങ്ങളാണ്. സെക്കന്റിലാണ് ജീവന്മുക്തിയും ലഭിക്കുന്നത്.
ബാക്കി ധാരാളം പദവികളുണ്ട്. അവിടെ ദു:ഖം നല്കുന്ന മായയുണ്ടകില്ല. അല്ലാതെ സത്യയുഗം
മുതല് കലിയുഗം വരെ രാവണന്റെ കോലത്തെ കത്തിക്കുന്നതൊന്നുമില്ല. പരമ്പരയായി ഇത്
കത്തിക്കുന്നുണ്ട് എന്ന് പറയുന്നത്, അത് അസംഭവ്യമായ കാര്യമാണ്. സ്വര്ഗ്ഗത്തില്
എങ്ങനെയാണ് അസുരന് വരുക?
ബാബ
പറഞ്ഞിട്ടുണ്ട് ഇവിടെ ആസുരീയ സമ്പ്രദായമാണ് ഉള്ളത്. പിന്നെ പേരെല്ലാം പറയുകയാണ്
അകാസുരന്,
ബകാസുരന്
എന്നെല്ലാം. പറയുന്നു,
കൃഷ്ണന്
പശുക്കളെ മേച്ചു,
ഈ
പാര്ട്ടും നടന്നിട്ടുണ്ട്,
ശിവബാബയുടെ
പശുക്കള് നിങ്ങളാണ്. ശിവബാബ സര്വ്വര്ക്കും ജ്ഞാനത്തിന്റെ പുല്ലു കഴിക്കാന്
നല്കുകയാണ്,
നിങ്ങളെ
പരിപാലിക്കുന്നത് ബാബയാണ്.
മനുഷ്യന് ക്ഷേത്രങ്ങളില് പോയി ദേവതകളുടെ മഹിമ പാടുന്നുണ്ട് അങ്ങ് സര്വ്വഗുണ
സമ്പന്നനാണ് എന്നാല് ഞങ്ങള് നീചനും പാപിയുമാണ്.........സ്വയത്തെ ദേവതയാണെന്ന്
പറയാന് കഴിയില്ല,
ഹിന്ദുവാണെന്ന്
പറയും. യഥാര്ത്ഥ നാമം ഭാരതമെന്നാണ്. യദാ യദാഹി ധര്മ്മസ്യ...... ഗീതയിലുമുണ്ട്, ഗീതയില് ഹിന്ദുസ്ഥാന് എന്ന്
പറഞ്ഞിട്ടില്ല. ഇത് ഭഗവാനുവാചയാണ്. സര്വ്വരും അറിയുന്ന ഭഗവാന് നിരാകാരനാണ്.
സ്വര്ഗ്ഗത്തില് എല്ലാവരും ദൈവീക ഗുണങ്ങളുള്ള മനുഷ്യരായിരിക്കും. അവര്ക്കാണ് 84 ജന്മങ്ങള് എടുക്കേണ്ടത്. അപ്പോള്
തീര്ച്ചയായും സ്വര്ഗ്ഗത്തില് നിന്നും നരകത്തിലേക്ക് വരണമല്ലോ. അങ്ങു തന്നെയാണ്
പൂജ്യനും പൂജാരിയും എന്ന് പറയുന്നത് ഇതിനെയാണ്. നമ്പര്വണ് പൂജ്യന് ശ്രീകൃഷ്ണനാണ്.
ശിശുവായി ഇരിക്കുമ്പോള് സതോപ്രധാനമാണ് എന്ന് പറയും. ബാലകനായാല് സതോ എന്നും, യുവത്വം ആയാല് രജോ എന്നും
വൃദ്ധനായാല് തമോ എന്നും പറയും. സൃഷ്ടിയും സതോ രജോ തമോ ആകും. കലിയുഗത്തിനു ശേഷം
വീണ്ടും സത്യയുഗം വരും. ബാബ സംഗമത്തിലാണ് വരുന്നത്. ഇത് വളരെ മംഗളകാരിയായ യുഗമാണ്.
ഇത് പോലെ വേറെ ഒരു യുഗവും ഉണ്ടാവുകയില്ല. സത്യയുഗത്തില് നിന്ന്
ത്രേതായുഗത്തിലേക്ക് വന്നു,
അതിനെ
മംഗളകാരി എന്ന് പറയില്ല എന്തുകൊണ്ടെന്നാല് രണ്ട് കല കുറയുന്നതിലൂടെ ഇതിനെ മംഗളകാരി
യുഗം എന്ന് എങ്ങനെ പറയും?
പിന്നെ
ദ്വാപരത്തിലേക്ക് വരും പിന്നെയും കലകള് കുറയും. അപ്പോള് അതൊന്നും മംഗളകാരി
യുഗമാകുന്നില്ല. മംഗളകാരി ഈ സംഗമയുഗമാണ്., ഈ സമയത്താണ് പ്രത്യേകിച്ചും ഭാരതത്തെ
അതോടൊപ്പം മുഴുവന് വിശ്വത്തിനും ബാബ ഗതി സദ്ഗതി നല്കുന്നത്. ഇപ്പോള് നിങ്ങള്
സ്വര്ഗ്ഗത്തിലേക്കുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. ബാബ പറയുകയാണ് ഈ ദേവി ദേവതാ
ധര്മ്മം വളരെ സുഖം നല്കുന്നതാണ്. നിങ്ങള് തന്െറ ധര്മ്മത്തെ മറന്നിരിക്കുകയാണ്
അതിനാലാണ് മറ്റു ധര്മ്മങ്ങളിലേക്ക് പോയത്. വാസ്തവത്തില് ഏറ്റവും ഉയര്ന്നത്
നിങ്ങളുടെ ധര്മ്മമാണ്. ഇപ്പോള് നിങ്ങള് വീണ്ടും അതേ രാജയോഗമാണ് പഠിച്ചു
കൊണ്ടിരിക്കുന്നത് അതിനാല് ശ്രീമത്തിലൂടെ നടക്കണം. ബാക്കി എല്ലാവരും രാവണന്റെ
ആസുരീയ നിര്ദേശത്തിലൂടെയാണ് നടക്കുന്നത്. എല്ലാവരിലും 5 വികാരങ്ങളുണ്ട്, അതില് തന്നെ ആദ്യത്തേത് അശുദ്ധ
അഹങ്കാരമാണ്. ബാബ പറയുകയാണ് ദേഹഅഹങ്കാരത്തെ ഉപേക്ഷിച്ച് ദേഹിഅഭിമാനിയാകൂ, അശരീരിയായി ഭവിക്കട്ടെ. നിങ്ങള്
അച്ഛനായ എന്നെ മറന്നു. ഇത് ഓര്മ്മയുടേയും മറവിയുടേയും കളിയാണ്. ചിലര് പറയും
താഴേക്ക് വീഴുക തന്നെ വേണം എന്നതാണെങ്കില് പിന്നെ എന്തിനാണ് പുരുഷാര്ത്ഥം
ചെയ്യുന്നത്?
പുരുഷാര്ത്ഥം
ചെയ്യാതെ സ്വര്ഗ്ഗത്തിന്റെ രാജ്യാധികാരം എങ്ങനെ ലഭിക്കും. ഡ്രാമയെ മനസ്സിലാക്കണം.
സൃഷ്ടി ഒന്നാണ് ഉള്ളത്,
അത് ചക്രം
പോലെ കളിക്കുകയാണ്. സത്യയുഗത്തിന്റെ ആരംഭത്തില് സത്യതയുണ്ടായിരുന്നു, അത് സത്യമായിരുന്നു. പറയുകയാണ്
വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുകയാണ്. അപ്പോള് എപ്പോഴാണ്
ആരംഭിക്കുന്നത്?
എങ്ങനെയാണ്
ആവര്ത്തിക്കുന്നത്?
അതിനാണ്
നിങ്ങള് പുരുഷാര്ത്ഥം ചെയ്യുന്നത്. ബാബ പറയുകയാണ് ഞാന് വീണ്ടും നിങ്ങളെ രാജയോഗം
പഠിപ്പിക്കാന് വന്നിരിക്കുകയാണ്. നിങ്ങള് പഠിക്കുകയാണ്. രാജധാനി സ്ഥാപിക്കപ്പെടും.
യാദവരും കൗരവരും ഇല്ലാതാകുന്നതിലൂടെ ജയജയാരവം ഉണ്ടാകും. പിന്നെ മുക്തി
ജീവന്മുക്തിയുടെ വാതില് തുറക്കപ്പെടും. ഇല്ലെങ്കില് അതു വരെ ആ വാതില് അടഞ്ഞു
കടക്കും. എപ്പോഴാണോ യുദ്ധം ആരംഭിക്കുന്നത് അപ്പോഴാണ് വാതില് തുറക്കപ്പെടുന്നത്.
ബാബ വന്ന് വഴികാട്ടിയായി കൂടെ കൊണ്ടു പോവുകയാണ്. മുക്തിദാതാവാണ്. മായയുടെ
കിടങ്ങില് നിന്നും രക്ഷിക്കുകയാണ്. ഗുരുക്കന്മാരുടെ ചങ്ങലകളില് ധാരാളം പേര്
കുടുങ്ങിയിരിക്കുകയാണ്. ഗുരുവിന്റെ ആജ്ഞ പാലിച്ചില്ലെങ്കില് ശാപം കിട്ടിയാലോ എന്ന്
ഭയക്കുകയാണ്. അതിന് ആരാണ് ആജ്ഞയെ അനുസരിക്കുന്നത്. അവര് നിര്വ്വികാരി പവിത്രരും
നിങ്ങള് വികാരി അപവിത്രരുമാണ്. ഗുരുക്കന്മാരോട് മനുഷ്യര്ക്ക് എത്രയാണ് ഭാവന.
എന്താണ് ചെയ്യുന്നത് എന്നത് പോലും അറിയുന്നില്ല. ഭക്തി മാര്ഗ്ഗത്തിന്റെ പ്രഭാവം
ഉണ്ട്. ഇപ്പോള് നിങ്ങള് വിവേകശാലികളും ഒന്നാനമ്മയുടെ കുട്ടികളുമായി മാറി.
നിങ്ങള്ക്ക് അറിയാം ബ്രഹ്മാവ് വിഷ്ണു ശങ്കരന് സൂക്ഷ്മ വതന വാസികളാണ് അതിനാല് തന്നെ
ബ്രഹ്മാവില് നിന്നും വിഷ്ണു ആകുന്ന പാര്ട്ട് ഇവിടെയാണ്. ശങ്കരന് ഇവിടെ വരേണ്ട
കാര്യമില്ല. ഇവിടെ ജഗദംബയും ജഗദ്പിതാവും നിങ്ങള് കുട്ടികളും ഉണ്ട്. ബാക്കി ധാരാളം
കൈകളുള്ള ദേവിമാരുടെ എത്ര ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്, ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ
ചിത്രങ്ങളാണ്. മനുഷ്യന് മനുഷ്യന് തന്നെയാണ്. രാധാ കൃഷ്ണന് പോലും നാലു കൈകള്
കാണിച്ചിട്ടുണ്ട്. ദീപാവലിക്ക് മഹാലക്ഷ്മിയുടെ പൂജ ചെയ്യാറുണ്ട്. വാസ്തവത്തില്
രണ്ട് കൈകള് ലക്ഷ്മിയുടേയും രണ്ട് കൈകള് നാരായണന്റേതുമാണ് അതിനാല് കമ്പയിന്റ്
രൂപത്തില് രണ്ടു പേരുടേയും പൂജ നടക്കുന്നുണ്ട്, ഇത് പ്രവൃത്തി മാര്ഗ്ഗമാണ്, വേറൊന്നുമില്ല. കാളിയുടെ നാവ്
എങ്ങനെയാണ് കാണിക്കാറുള്ളത്. കൃഷ്ണനെയും കറുത്തതായി കാണിച്ചിട്ടുണ്ട്, വാമമാര്ഗ്ഗത്തിലേക്ക് പോയതു
കൊണ്ടാണ് കാളിയായി കാണിച്ചിരിക്കുന്നത്, പിന്നീട് ജ്ഞാന ചിതയിലിരുന്ന് വെളുത്തതായി
തീരും. മധുരമായ മമ്മ ജഗദംബ ആരാണോ സര്വ്വരുടേയും മനോകാമനകള് പൂര്ത്തീകരിച്ചത് ആ
മൂര്ത്തിയെ പോലും കറുത്തതാക്കി, എത്ര ദേവിമാരെ ഉണ്ടാക്കുന്നു. പൂജ ചെയ്ത് സമുദ്രത്തില് കൊണ്ട് പോയി
മുക്കികളയും. അപ്പോള് ഇത് പാവകളിയായില്ലേ. ബാബ പറയുകയാണ് ഇതെല്ലാം ഡ്രാമയില്
അടങ്ങിയിട്ടുണ്ട്,
വീണ്ടും
നടക്കും. ഭക്തി മാര്ഗ്ഗം വിസ്താരമുള്ളതാണ്. എത്ര ക്ഷേത്രങ്ങള്, എത്ര ചിത്രങ്ങള്, എത്ര ശാസ്ത്രങ്ങളാണ്. അക്കാര്യമേ
ചോദിക്കേണ്ട. സമയം പാഴാക്കുന്നു....ധനവും പാഴാക്കുന്നു....മനുഷ്യര് ഈ സമയത്ത്
തീര്ത്തും തുച്ഛ ബുദ്ധിയായി മാറിയിരിക്കുന്നു, കക്കക്കു തുല്യമായി മാറി. ബാബ പറയുന്നു ഭക്തി
മാര്ഗ്ഗത്തില് ധാരാളം ബുദ്ധിമുട്ടുകള് അനുഭവിച്ചിരുന്നു, ഇപ്പോള് ബാബ നിങ്ങളെ ആ
കെട്ടുകളില് നിന്നും മുക്തമാക്കുകയാണ്. കേവലം ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ, അതോടൊപ്പം തീര്ച്ചയായും
പവിത്രമായി മാറുകയും വേണം,
പത്ഥ്യം
വെക്കണം. ഇല്ലെങ്കില് എന്താണോ ഭക്ഷണം അതുപോലെ മനസ്സാകും. സന്യാസിമാര്ക്ക് പോലും
ഗൃഹസ്ഥികളുടെ അടുത്ത് പോയി ജന്മമെടുക്കേണ്ടി വരുന്നു, അതാണ് രജോപ്രധാന സന്യാസം. ഇതാണ്
സതോപ്രധാനമായ സന്യാസം. നിങ്ങള് പഴയ ലോകത്തിന്റെ സന്യാസം ചെയ്യുകയാണ്, ആ സന്യാസത്തില് പോലും എത്ര
ശക്തിയാണ്,
പ്രസിഡന്റ്
പോലും ഗുരുക്കന്മാരുടെ മുന്നില് തല കുമ്പിടാറുണ്ട്. ഭാരതം പവിത്രമായിരുന്നു, അതിന്റെ മഹിമ ഇന്നും പാടാറുണ്ട്, ഭാരതം
സര്വ്വഗുണസമ്പന്നമായിരുന്നു, ഇപ്പോഴാണെങ്കില് സമ്പൂര്ണ്ണ വികാരി ആയി മാറി. ദേവതകളുടെ ക്ഷേത്രത്തിലേക്ക്
പോകുന്നുണ്ടെങ്കില് തീര്ച്ചയായും നിങ്ങളും ആ ധര്മ്മത്തിലേതല്ലേ. ഗുരു നാനാക്കിന്റെ
ക്ഷേത്രത്തിലേക്ക് പോകുന്നുണ്ടെങ്കില് നിങ്ങള് സിഖ് ധര്മ്മത്തിലേതായിരിക്കും.
പക്ഷെ ആര്ക്കും സ്വയത്തെ ദേവതാ ധര്മ്മത്തിലേതാണെന്ന് പറയാന് സാധിക്കുകയില്ല
എന്തുകൊണ്ടെന്നാല് പവിത്രത ഇല്ല.
ഇപ്പോള് ബാബ പറയുകയാണ് വീണ്ടും ശിവാലയത്തെ നിര്മ്മിക്കാനാണ് ഞാന് വന്നിരിക്കുന്നത്.
സ്വര്ഗ്ഗത്തില് കേവലം ദേവിദേവതകളാണ് ഉണ്ടാവുക. ഈ ജ്ഞാനം വീണ്ടും പ്രായലോപമാകും.
ഗീതയും രാമായണവുമെല്ലാം ഇല്ലാതാകും. ഡ്രാമയനുസരിച്ച് വീണ്ടും തന്റെ സമയത്ത് വരും.
എത്ര മനസ്സിലാക്കേണ്ട കാര്യമാണ്. മനുഷ്യനെ ദേവതയാക്കി മാറ്റുന്ന പാഠശാലയാണ് ഇത്.
പക്ഷെ മനുഷ്യന് മനുഷ്യന് സദ്ഗതി നല്കാന് സാധിക്കില്ല. അല്പകാലത്തെ സുഖം
എല്ലാവര്ക്കും നല്കാന് കഴിയും. ഇവിടെ അല്കാലത്തിലെ സുഖമാണ് ഉള്ളത്, ബാക്കി ദു:ഖം തന്നെ ദു:ഖമാണ്.
സത്യയുഗത്തില് ദു:ഖത്തിന്റെ പേര് പോലും ഉണ്ടാവുകയില്ല. പേര് തന്നെ സ്വര്ഗ്ഗം, സുഖധാമം എന്നാണ്. സ്വര്ഗ്ഗത്തിന്റെ
പേര് എത്ര പ്രശസ്തമാണ്. ബാബ പറയുകയാണ് ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞോളൂ, പക്ഷെ അന്തിമ ജന്മത്തില് ബാബാ
ഞാന് അങ്ങയുടെ കുട്ടിയാണ് എന്ന പ്രതിജ്ഞ ബാബയോട് ചെയ്യണം. ഈ അന്തിമ ജന്മത്തില്
തീര്ച്ചയായും പവിത്രമായി,
പവിത്ര
ലോകത്തിന്റെ സമ്പത്ത് നേടണം. ബാബയെ ഓര്മ്മിക്കുന്നത് വളരെ സഹജമാണ്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ദേഹ-അഹങ്കാരത്തെ ഉപേക്ഷിച്ച് ദേഹി-അഭിമാനിയാകണം. അശരീരി ആകുന്നതിനുള്ള അഭ്യാസം
ചെയ്യണം.
2) ഡ്രാമയെ യഥാര്ത്ഥ രീതിയില് മനസ്സിലാക്കി പുരുഷാര്ത്ഥം ചെയ്യണം.
ഡ്രാമയിലുണ്ടെങ്കില് ചെയ്യാം- ഇങ്ങനെ ചിന്തിച്ച് പുരുഷാര്ത്ഥ ഹീനരായി മാറരുത്.
വരദാനം :-
സംഗമയുഗത്തിന്റെ മഹത്വത്തെ അറിഞ്ഞ് ശ്രേഷ്ഠ പ്രാലബ്ധം ഉണ്ടാക്കുന്നവരായ തീവ്ര
പുരുഷാര്ത്ഥിയായി ഭവിക്കട്ടെ.
സംഗമയുഗം
ഒരു ചെറിയ യുഗമാണ്,
ഇതില്ത്തന്നെയാണ്
ബാബയോടൊപ്പമുള്ള അനുഭവമുണ്ടാകുന്നത്. സംഗമത്തിലെ സമയവും ഈ ജീവിതവും രണ്ടും
വജ്രസമാനമാണ് . അതിനാല് ഇത്രയും മഹത്വമുണ്ടെന്നറിഞ്ഞ് ഒരു സെക്കന്റുപോലും കൂട്ടിനെ
ഉപേക്ഷിക്കരുത്. സെക്കന്റ് പോയാല് സെക്കന്റല്ല ഒരുപാട് നഷ്ടപ്പെടും. മുഴുവന്
കല്പത്തിലേക്കും ശ്രേഷ്ഠ പ്രാലബ്ധം നിക്ഷേപിക്കുവാനുള്ള യുഗമാണിത്, അഥവാ ഈ യുഗത്തിന്റെ
മഹത്വമെങ്കിലും ഓര്മ്മിക്കുകയാണെങ്കില് തീവ്ര പുരുഷാര്ത്ഥത്തിലൂടെ രാജ്യാധികാരം
പ്രാപ്തമാക്കാന് സാധിക്കും.
സ്ലോഗന് :-
സര്വ്വര്ക്കും സ്നേഹവും സഹയോഗവും നല്കുക തന്നെയാണ് വിശ്വസേവാധാരിയാകുക.
0 Comments