Hindi/Tamil/English/Telugu/Kannada/Malayalam
04-06-2022 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ- നിങ്ങള് ജഗദംബ കാമധേനുവിന്റെ പുത്രന്മാരും പുത്രികളുമാണ്, നിങ്ങള്ക്ക് സര്വ്വരുടെയും
മനോകാമനകളെ പൂര്ത്തിയാക്കണം, തന്റെ സഹോദരീ സഹോദരന്മാര്ക്ക് സത്യമായ വഴി പറഞ്ഞു കൊടുക്കണം.
ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ബാബയിലൂടെ ഏതൊരു ഉത്തരവാദിത്വമാണ് ലഭിച്ചിരിക്കുന്നത്?
ഉത്തരം :-
കുട്ടികളേ,
പരിധിയില്ലാത്ത
ബാബ പരിധിയില്ലാത്ത സുഖം നല്കാന് വേണ്ടി വന്നിരിക്കുന്നു, അതിനാല് നിങ്ങളുടെ കടമയാണ് ഓരോ
വീട്ടിലും ഈ സന്ദേശം നല്കുക. ബാബയുടെ സഹയോഗിയായി ഓരോ വീടിനെയും സ്വര്ഗ്ഗമാക്കൂ.
മുള്ളുകളെ പുഷ്പമാക്കുന്നതിനുള്ള സേവനം ചെയ്യൂ. ബാബയ്ക്ക് സമാനം നിരഹങ്കാരി, നിരാകാരിയായി സര്വ്വരുടെയും
സേവനം ചെയ്യൂ. മുഴുവന് ലോകത്തെയും രാവണനാകുന്ന ശത്രുവിന്റെ പിടിയില് നിന്നും
മോചിപ്പിക്കണം- ഈ ഏറ്റവും വലിയ ഉത്തരവാദിത്വം നിങ്ങള് കുട്ടികളുടേതാണ്.
ഗീതം :- മാതാ ഓ മാതാ...
ഓം ശാന്തി. മാതാവിന്റെ ഈ മഹിമ ഭാരതത്തില്ത്തന്നെയാണ് പാടുന്നത്. ജഗദംബ
ഭാഗ്യവിധാതാവാണ്. ഇവരുടെ പേര് തന്നെ കാമധേനു എന്നാണ് അര്ത്ഥം സര്വ്വ കാമനകളും
പൂര്ത്തിയാക്കുന്നവര്. ഈ സമ്പത്ത് ഇവര്ക്ക് എവിടെ നിന്ന് ലഭിക്കുന്നു? ശിവബാബയിലൂടെ ജഗദംബയ്ക്കും
ജഗത്പിതാവിനും സമ്പത്ത് ലഭിക്കുന്നു. കുട്ടികള്ക്ക് നിശ്ചയമായി- ഞാന് ആത്മാവാണ്
എന്ന്. ആത്മാവിനെ കാണാന് സാധിക്കില്ല, അറിയാന് സാധിക്കും. ജീവനും ആത്മാവും. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയും, ശരീരത്ത ഈ കണ്ണുകള് കൊണ്ട് കാണാന്
സാധിക്കും. ആത്മാവിന്റെ സാക്ഷാത്ക്കാരം ഉണ്ടാകുന്നു. പറയുന്നു- വിവേകാനന്ദന്
ആത്മസാക്ഷാത്ക്കാരം ഉണ്ടായി, എന്നാല് മനസ്സിലായില്ല. കുട്ടികള് മനസ്സിലാക്കുന്നു നമ്മള് ആത്മാവിന്റെ
സാക്ഷാത്ക്കാരം ചെയ്യുന്നത് പോലെ ബാബയുടെയും ചെയ്യും. ഏതു പോലെ ആത്മാവ്
അതേപോലെയാണ് ആത്മാവിന്റെ അച്ഛനും. യാതൊരു വ്യത്യാസവുമില്ല. ബുദ്ധി കൊണ്ട്
മനസ്സിലാക്കുന്നു- ഇത് അച്ഛനാണ്, ഇത് കുട്ടിയാണ്. സര്വ്വ ആത്മാക്കളും ആ അച്ഛനെയാണ് ഓര്മ്മിക്കുന്നത്. ഈ
കണ്ണുകളിലൂടെ തന്റെ ആത്മാവിനെയോ ബാബയുടെ ആത്മാവിനേയോ കാണാന് സാധിക്കില്ല. അത്
പരമാത്മാവ് പരമധാമില് വസിക്കുന്ന സുപ്രീം പരമാത്മാവാണ്. ഭക്തിമാര്ഗ്ഗത്തിലും
തീവ്രഭക്തി ചെയ്യുന്നുണ്ട്, അപ്പോള് അവര്ക്ക് സാക്ഷാത്ക്കാരം
ഉണ്ടാകുന്നു. അവരുടെ ആത്മാവ് ഈ സമയത്ത് ഈ ശരീരത്തില് ഉണ്ട് എന്ന് പറയില്ല. ഇല്ല, അവരുടെ ആത്മാവ് പുനര്ജന്മത്തിലേക്ക്
പോയി. ഭക്തി മാര്ഗ്ഗത്തില് ആര് ഏത് ഭാവനയിലൂടെ ആരെ പൂജിക്കുന്നുവൊ അവരുടെ
സാക്ഷാത്ക്കാരം ഉണ്ടാകുന്നു. നിരവധി ചിത്രങ്ങള് ഉണ്ടാക്കിയിട്ടുണ്ട്, അതിനെ പാവകളുടെ പൂജ എന്നു പറയുന്നു.
ഭാവന വെയ്ക്കുന്നതിലൂടെ അല്പകാലത്തെ സുഖം അല്പമെങ്കിലും ലഭിക്കുന്നു. നിങ്ങളുടെ
പരിധിയില്ലാത്ത സുഖത്തിന്റെ കാര്യം തന്നെ വേറിട്ടതാണ്. നിങ്ങള്ക്കറിയാം നമ്മള്
സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നേടുന്നു. ഭക്തിയിലൂടെ ആരും സ്വര്ഗ്ഗത്തിലേക്ക്
പോകുന്നില്ല. ഭക്തി പൂര്ത്തിയാകുമ്പോള് അര്ത്ഥം ലോകം പഴയതാകുമ്പോള് വീണ്ടും
കലിയുഗത്തിനുശേഷം സത്യയുഗം പുതിയ ലോകം വരും. ഇത് ആരുടെയും ബുദ്ധിയില്
ഇരിക്കുന്നില്ല. സന്യാസിമാര് പോലും പറയുന്നു- ജ്യോതി ജ്യോതിയില് പോയി
ലയിച്ചുവെന്ന്, എന്നാല് അങ്ങനെയല്ല.
നിങ്ങള്ക്കിപ്പോള് ഈശ്വരീയ ബുദ്ധി ലഭിച്ചു, അതിനെയാണ് ശ്രീമത്ത് എന്നു പറയുന്നത്. അക്ഷരം എത്ര നല്ലതാണ്. ശ്രീ ശ്രീ
ഭഗവാനുവാചാ. ബാബ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ അധികാരി അര്ത്ഥം നരനില് നിന്നും
നാരായണനാക്കുന്നത്. നിങ്ങള് ശ്രീമതത്തിലൂടെ വിശ്വത്തിന്റെ രാജ്യം
പ്രാപ്തമാക്കുന്നു. ശ്രീ ശ്രീ 108ന്റെ മാലയ്ക്ക് വളരെ മഹിമയുണ്ട്. 8 രത്നങ്ങളുടെ മാലയുണ്ട്. സന്യാസിമാരും ജപിക്കുന്നു. ഒരു വസ്ത്രമുണ്ടാക്കുന്നു, അതിനെ ഗോമുഖം എന്നു പറയുന്നു.
ഉള്ളില് കൈയിട്ട് മാല കറക്കുന്നു. ബാബ പറയുന്നു നിരന്തരം ഓര്മ്മിക്കൂ, അവര് മാല കറക്കുക എന്ന
അര്ത്ഥമാക്കി. കുട്ടികള്ക്കറിയാം ഇപ്പോള് പാര്ലൗകിക ബാബ വന്ന് നമ്മെ ബ്രഹ്മാവിലൂടെ
തന്റേതാക്കി. പ്രജാപിതാ ബ്രഹ്മാവുണ്ടെങ്കില് പ്രജാ മാതാവുമുണ്ട.് ജഗദംബയെ ജഗത്
മാതാവെന്നും ലക്ഷ്മിയെ വിശ്വ മഹാറാണിയെന്നും പറയുന്നു. വിശ്വത്തിന്റെ അംബയെന്നു
പറഞ്ഞാലും അഥവാ ജഗദംബ എന്നു പറഞ്ഞാലും കാര്യം ഒന്ന് തന്നെയാണ്. നിങ്ങള്
കുട്ടികളാണ്, അതിനാല് ഇത് പരിവാരമായി. നിങ്ങള്
കുട്ടികളും സര്വ്വരുടെയും മനോകാമനകളെ പൂര്ത്തിയാക്കുന്നവരാണ്. നിങ്ങള് ജഗദംബയുടെ
കുട്ടികളാണ്. ബുദ്ധിയില് ഈ ലഹരിയുണ്ട്- നമ്മുടെ സഹോദരീ സഹോദരന്മാര്ക്ക് മാര്ഗ്ഗം
പറഞ്ഞു കൊടുക്കണം. വളരെ സഹജമാണ്. ഭക്തി മാര്ഗ്ഗത്തിലാണെങ്കില് പ്രയാസമുണ്ട്. എത്ര
ഹഠയോഗം, പ്രാണായാമം ചെയ്യണം. നദിയില് പോയി
സ്നാനം ചെയ്യുന്നു. വളരെ കഷ്ടപ്പെടുന്നു. ഇപ്പോള് ബാബ പറയുന്നു നിങ്ങള്
ക്ഷീണിച്ചു. ബ്രാഹ്മണര്ക്ക് തന്നെയാണ് മനസ്സിലാക്കി തരുന്നത്, നിരാകാരനായ പരമാത്മാവുമായി എന്ത്
സംബന്ധമാണ് ഉള്ളതെന്ന് മനസ്സിലാക്കുന്നു. ശിവബാബ എന്ന അക്ഷരം ശോഭിക്കുന്നുണ്ട്, രുദ്ര ബാബ എന്നു പറയില്ല. പറയുന്നത്
ശിവബാബ എന്നാണ്. ഇത് വളരെ സഹജമാണ്. പേരുകള് അനവധിയുണ്ട്. എന്നാല് കൃത്യമായ പേര്
ശിവബാബ എന്നാണ്. ശിവന് അര്ത്ഥം ബിന്ദു. രുദ്രന്റെ അര്ത്ഥം ബിന്ദുവെന്നല്ല. ശിവബാബ
എന്നു പറയുന്നുണ്ട് എന്നാല് അര്ത്ഥം മനസ്സിലാക്കുന്നില്ല. ശിവബാബയും നിങ്ങള്
സാളിഗ്രാമും ആണ്, ഇപ്പോള് നിങ്ങള് കുട്ടികളുടെ മേല്
ഉത്തരവാദിത്വമുണ്ട്. ഗാന്ധിജിയും മറ്റും ഭാരതത്തെ വിദേശികളില് നിന്നും
മുക്തമാക്കണം എന്ന് ആഗ്രഹിച്ചിരുന്നു, അത് പരിധിയുള്ള കാര്യങ്ങളാണ്. ബാബ നിങ്ങളെ ഉത്തരവാദിത്വമുള്ളവരാക്കി
മാറ്റുന്നു. മുഴുവന് ലോകം പ്രത്യേകിച്ച് ഭാരതത്തെ രാവണന്റെ പിടിയില് നിന്നും
മുക്തമാക്കണം. ഈ ശത്രുക്കള് സര്വ്വര്ക്കും വളരെ ദുഃഖം നല്കിയിട്ടുണ്ട്, അതിന്റെ മേല് വിജയം നേടണം. ഗാന്ധിജി
വിദേശികളെ ഓടിച്ചതുപോലെ, ഈ രാവണനും വലിയ വിദേശിയാണ്.
ദ്വാപരയുഗത്തിലാണ് രാവണന് പ്രവേശിക്കുന്നത്, ആര്ക്കും അറിയാന് പോലും സാധിക്കുന്നില്ല, രാവണന് വന്ന് മുഴുവന് രാജ്യവും തട്ടിയെടുക്കുന്നു. ഇത് ഏറ്റവും പഴയ വിദേശിയാണ്, രാവണനാണ് ഭാരതത്തെ
ദാരിദ്ര്യത്തിലേക്ക് എത്തിച്ചത്. രാവണന്റെ നിര്ദ്ദേശത്തിലൂടെയാണ് ഭാരതം ഇങ്ങനെ
ഭ്രഷ്ടാചാരിയായത്. ഈ ശത്രുവിനെ ഓടിക്കണം. ശ്രീമതം ലഭിക്കുന്നു, എങ്ങനെ ഓടിക്കണം എന്നതിന്. നിങ്ങള്
ബാബയുടെ സഹയോഗിയാകണം. എന്റേതായി പിന്നെ പരമത്തനുസരിച്ച് നടക്കുകയാണെങ്കില് വീണു
പോകും. ഉയര്ന്ന പദവി നേടാന് സാധിക്കില്ല. പാടാറുണ്ട്- ധൈര്യമുള്ള
കുട്ടികളെ...നിങ്ങളാണ് ഈശ്വരീയ സേവാധാരികള്. ഈശ്വരന് വന്ന് നിങ്ങളുടെ സേവനം
ചെയ്യുന്നു. ഈശ്വരനെ ഓര്മ്മിക്കുന്നുണ്ട്- പതിത പാവനാ വരൂ എന്ന്. സേവനം
ചെയ്യുന്നവരെയാണ് സര്വന്റ് എന്നു പറയുന്നത്. ബാബ എത്ര നിരഹങ്കാരിയും
നിരാകാരിയുമാണ്. നിരഹങ്കാരിയും നിര്വ്വികാരിയുമാകാന് പഠിപ്പിക്കുന്നു. തനിക്ക്
സമാനമാക്കി മുള്ളിനെ പുഷ്പമാക്കണം. ഗാരന്റി നല്കുകയാണ് വികാരത്തില് പോകുകയില്ല
എന്ന്. ഇതാണ് ഏറ്റവും പഴയ ശത്രു. ഇതിന്റെ മേല് വിജയം നേടണം. ചിലര് എഴുതുന്നുണ്ട്-
ബാബാ ഞാന് തോറ്റു പോയി, ചിലര് പറയുന്നേയില്ല. ഒന്ന് പേര്
മോശമാക്കുന്നു, സത്ഗുരുവിന്റെ നിന്ദ ചെയ്യിക്കുന്നു, സ്വയത്തിന്റെ തന്നെ നഷ്ടം
വരുത്തുന്നു.
നിങ്ങള് കുട്ടികള്ക്കറിയാം- ഇപ്പോള് നമ്മള് ശിവബാബയുടെ കൊച്ചുമക്കളാണ്.
പ്രജാപിതാ ബ്രഹ്മാവിന്റെ മക്കളാണ്. ബ്രഹ്മാവും ശിവബാബയില് നിന്നാണ് സമ്പത്ത്
നേടുന്നത്. നിങ്ങളും ശിവബാബയില് നിന്നാണ് എടുക്കുന്നത്. കുട്ടികള്ക്കറിയാം ബാബയില്
നിന്നും കഴിഞ്ഞ കല്പത്തിലും സമ്പത്ത് എടുത്തിരുന്നു. ആത്മാവ്
മനസ്സിലാക്കുന്നുണ്ട്. ആത്മാവ് തന്നെ ഒരു ശരീരം വിട്ട് മറ്റൊന്നെടുക്കുന്നു.
ശരീരത്തിനാണ് പേര് വരുന്നത്. ശിവബാബ കേവലം ജ്ഞാനം നല്കുന്നതിന് ലോണ് എടുക്കുന്നു.
ശിവഭഗവാനുവാചാ- ബ്രഹ്മാവിന്റെ ശരീരത്തിലൂടെ. ബാക്കി കൂടുതല് കാര്യങ്ങളിലേക്ക് പോകേണ്ട
ആവശ്യമില്ല. ആത്മാവ് പോകുന്നു, പിന്നെന്ത് സംഭവിക്കുന്നു? എങ്ങനെ വരുന്നു, ഈ കാര്യങ്ങളിലേക്ക് പോകുന്നതിലൂടെ
യാതൊരു നേട്ടവുമില്ല. ഇത് സാക്ഷാത്ക്കാരമാണ്. സംഭവിക്കുന്നതെല്ലാം
സാക്ഷാത്ക്കാരമാണ്. സൂക്ഷ്മ വതനത്തിലേക്കുള്ള മാര്ഗ്ഗം ഇപ്പോള് തുറന്നു കഴിഞ്ഞു.
വളരെ പേര് പോകുന്നു വരുന്നു. ഇതില് ജ്ഞാന യോഗത്തിന്റെ കാര്യമേയില്ല. ഭോഗ്
വെയ്ക്കുന്നു- ആത്മാവ് വരുന്നു, കഴിപ്പിക്കുന്നു, കുടിപ്പിക്കുന്നു- ഇതെല്ലാം
നേരമ്പോക്കുകളാണ്. ബാബയ്ക്ക് കുട്ടികളോട് വളരെ സ്നേഹമുണ്ട്. നിങ്ങള് കുട്ടികള്
പറയുന്നു-ബാപ്ദാദാ ഞങ്ങള് വന്നു, ശിവനും പ്രജാപിതാ ബ്രഹ്മാവുമുണ്ട്. ബ്രഹ്മാവിനെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ്
ഫാദര് എന്നു പറയുന്നു. എത്ര വലിയ വംശമാണ്, ഇദ്ദേഹത്തെ ശിവബാബ എന്നു പറയില്ല. ഇത് മനുഷ്യരുടെ വംശമാണ്, സാകാര കാര്യമാണ്. സര്വ്വ ശാഖകളിലും
വെച്ച് ഇത് ഏറ്റവും നമ്പര്വണ് മുഖ്യമായ ശാഖ എന്നു പറയുന്നു. വലിയ നാടകമല്ലേ.
ഇപ്പോള് കുട്ടികള് നല്ല രീതിയില് മനസ്സിലാക്കുന്നു. മറ്റാരും മനസ്സിലാക്കുന്നില്ല.
ശിവബാബ സര്വ്വരുടെയും അച്ഛനാണെന്ന് മനസ്സിലാക്കുന്നുണ്ടാകും. സമ്പത്ത്
ലഭിക്കേണ്ടത് ശിവബാബയില് നിന്നാണ്, ബ്രഹ്മാവിനും ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. ശരി, ബ്രഹ്മാവിനെയും മറക്കൂ. വിവാഹം
കഴിഞ്ഞു, ഇനിയെന്ത്? പിന്നെ ദല്ലാളിനെ ഓര്ക്കാറില്ല.
ഇദ്ദേഹം ദല്ലാളാണ്, വിവാഹം ചെയ്യിക്കുന്നു. പറയുന്നു-
ഹേ കുട്ടികളേ... ആത്മാക്കളോടാണ് സംസാരിക്കുന്നത്. ആത്മാവ് ഓര്മ്മിക്കുന്നു - ബാബാ
വന്ന് ഞങ്ങളെ പാവനമാക്കൂ. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള്
പാവനമായി തീരും, ഇതല്ലാതെ മറ്റൊരു ഉപായവുമില്ല.
ശാന്തിധാമില് നിന്നും നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് അയക്കും. ഇതാണ് സ്വന്തം വീട്, അതാണ് വരന്റെ വീട്. സ്വന്തം
വീട്ടില് ആഭരണങ്ങളൊന്നും അണിയാറില്ല, അത് നിയമമല്ല. ഇന്ന് ഇത് ഫാഷനായി തീര്ന്നിരിക്കുന്നു. ഈ സമയത്ത്
നിങ്ങള്ക്കറിയാം നമ്മള് വരന്റെ വീട്ടില് പോയി ഇതെല്ലാം അണിയും. വിവാഹ സമയത്ത്
കന്യകയുടെ സര്വ്വതും മാറ്റുന്നു. പഴയത് ധരിക്കുന്നു. നിങ്ങള്ക്കറിയാം ബാബ നമ്മെ
വരന്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിന് അലങ്കരിച്ചു കൊണ്ടിരിക്കുകയാണ്. 21 ജന്മം നമ്മള് സദാ വരന്റെ
വീട്ടിലായിരിക്കും. എന്നാല് അതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം, പവിത്രമായിരിക്കണം.
ഗൃഹസ്ഥത്തിലിരുന്ന് കമലപുഷ്പ സമാനമായിട്ടിരിക്കണം. ഇത് അന്തിമ ജന്മമാണ്. ബാബ
മനസ്സിലാക്കി തരുന്നു ആദ്യം അവ്യഭിചാരി സതോപ്രധാന ഭക്തിയായിരുന്നു, ഇപ്പോള് തമോപ്രധാനമായി. ബോംബെയില്
ഗണേശപൂജയ്ക്കു വേണ്ടി ലക്ഷങ്ങള് ചിലവഴിക്കുന്നു. ദേവതമാരെ രചിച്ച്, പാലിച്ച് പിന്നെ മുക്കി കളയുന്നു, വിനാശം ചെയ്യുന്നു. ഇപ്പോള്
നിങ്ങള്ക്ക് അത്ഭുതം തോന്നുന്നുണ്ട്. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന്
സാധിക്കും ഇതെന്ത് ആചാരമാണ്. ദേവിക്ക് ജന്മം നല്കി, പൂജ ചെയ്ത് കഴിപ്പിച്ച് കുടിപ്പിച്ച് പിന്നെ മുക്കി കളയുന്നു. അതിശയമാണ്.
കൃഷ്ണന് തുളസിയെ വിവാഹം ചെയ്യുന്നതായി കാണിക്കുന്നു. വളരെ ആര്ഭാടത്തോടെ വിവാഹം
ചെയ്യുന്നു. വിദേശികള്ക്ക് ഇങ്ങനെയുള്ള കാര്യങ്ങള് കേള്ക്കുമ്പോള്, ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകും എന്ന്
തോന്നും. എന്തെല്ലാം കാര്യങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇവിടെ ചൂതുകളിയുടെ
കാര്യമേയില്ല. അവര് പറയുന്നു- പാണ്ഡവര് ചൂതു കളിച്ചു, പന്തയം വെച്ചു. എന്തെല്ലാം
കാര്യങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്, ഇതിലൂടെ രാജയോഗത്തിന്റെ കാര്യങ്ങള് ഇല്ലാതാകുന്നു. ഇപ്പോള് ബാബ പറയുന്നു എന്നെ
ഓര്മ്മിക്കൂ, ഇത് തീര്ത്തും സഹജമാണ്. ബുദ്ധിയില്
വരണം- നമ്മള് 21 ജന്മത്തേക്ക് സ്വര്ഗ്ഗം, ക്ഷീരസാഗരത്തിലേക്ക് പോകുന്നു.
ഇപ്പോള് ഇതാണ് വിഷയ സാഗരം. വിഷയസാഗരത്തില് നിന്നും വിട്ട് നിങ്ങള് ക്ഷീര
സാഗരത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു. നിങ്ങളുടേത് പുതിയ കാര്യങ്ങളാണ്. മനുഷ്യര്
കേട്ട് അത്ഭുതപ്പെടും. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു നമ്മള് സ്വര്ഗ്ഗത്തില്
വളരെ സുഖികളായിരിക്കും. നമ്മള് വിശ്വത്തിന്റെ അധികാരിയായി തീരുന്നു. അവിടെ നമ്മുടെ
രാജധാനി ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. ഇപ്പോള് എത്ര പരിധികളാണ്, കലഹിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്
കുട്ടികള് മനസ്സിലാക്കി കൊടുക്കണം- നിങ്ങളുടെ യഥാര്ത്ഥ ശത്രു രാവണനാണ്, ഇതിന്റെ മേല് നിങ്ങള് കല്പ കല്പം
വിജയം പ്രാപ്തമാക്കുന്നു. മായയുടെ മേല് വിജയം നേടുന്നവര് ജഗത്തിന്റെ മേല് വിജയം
നേടുന്നു. ഇതാണ് ജയ പരാജയത്തിന്റെ കളി. നിങ്ങള്ക്കറിയാം നമ്മള് തീര്ച്ചയായും വിജയം
കരസ്ഥമാക്കും. തോറ്റു പോകില്ല, വിനാശം തൊട്ടു മുമ്പിലുണ്ട്. രക്തത്തിന്റെ നദികള് ഒഴുകും. എത്രയോ പേര്
മരിക്കുന്നു. ഇതിനെ നരകം അര്ത്ഥം ഭ്രഷ്ടാചാരി ലോകം എന്നു പറയുന്നു. പാടാറുണ്ട്-
പതിത പാവനാ വരൂ.
ബാബ പറയുന്നു ഏതു പോലെ നിങ്ങള് ആത്മാവ് നക്ഷത്രമാണോ, ഞാനും നക്ഷത്രമാണ്. ഞാനും ഡ്രാമയുടെ
ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുന്നു, ഇതില് നിന്നും ആര്ക്കും വിട്ടു നില്ക്കാന് സാധിക്കില്ല. അല്ലായെങ്കില് ഞാന്
എന്തിന് ഈ പതിത ലോകത്തില് വരണം. ഞാന് പരംധാമില് വസിക്കുന്നവനല്ലേ. ഈ ഡ്രാമയില്
ഓരോരുത്തരും അവരവരുടെ പാര്ട്ടഭിനയിക്കുന്നു. ചിന്തയുടെ ഒരു കാര്യവുമില്ല. ഇവിടെ
നിങ്ങള് ലഹരിയില് നിശ്ചിന്തമായിട്ടിരിക്കുന്നു, തീര്ത്തും സിംപിള് ആയി. ബാബ യാതൊരു പ്രയാസവും നല്കുന്നില്ല. കേവലം
ഓര്മ്മിക്കണം ഓര്മ്മിപ്പിക്കണം. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സുഖം നല്കാന്
വന്നിരിക്കുന്നു. ഓരോ വീട്ടിലും സന്ദേശം നല്കുന്ന കാര്യം ചെയ്യണം. നിങ്ങളുടെ മേല്
വലിയ ഉത്തരവാദിത്വമുണ്ട്. മായയും നോക്കൂ തീര്ത്തും സത്യനാശം ചെയ്യുന്നു. ഭാരതം
എത്ര ദുഃഖിയായി തീര്ന്നു. മായയാണ് ദുഃഖം നല്കിയത്. ഇപ്പോള് നിങ്ങള് ബാബയ്ക്ക്
സഹയോഗം നല്കി മുള്ളുകളെ പുഷ്പമാക്കണം. നിങ്ങള്ക്കറിയാം നമ്മുടെ ഈ
ബ്രാഹ്മണകുലത്തില് ഏതൊക്കെ പ്രകാരത്തിലുള്ള പുഷ്പങ്ങളുണ്ടെന്ന്. സേവനം
ചെയ്യുകയാണെങ്കില് പദവിയും ലഭിക്കും, ഇല്ലായെങ്കില് പ്രജകളിലേക്ക് പോകും. പരിശ്രമമില്ലേ. വളരെ കുട്ടികളുണ്ട്, സേവനത്തില് മുഴുകിയിരിക്കുന്നു. ചില
കുട്ടികള്ക്ക് അനുമതി കിട്ടുന്നില്ല, വളരെ പീഢകള് സഹിക്കേണ്ടി വരുന്നു, ഇവിടെ വളരെ ധൈര്യം ഉണ്ടാകണം. ഭയക്കരുത്. നിര്ഭയരായിരിക്കണം. നഷ്ടോ
മോഹായുമാകണം. മോഹവും കുറവൊന്നുമല്ല, വളരെ ശക്തിശാലിയാണ്. സമ്പന്ന കുടുംബത്തിലേതാണെങ്കില് ബാബ ആദ്യം
ദേഹാഭിമാനത്തെയില്ലാതാക്കുന്നതിന് അടിച്ചുവാരാനും, പാത്രം കഴുകാനും പറയും. പരീക്ഷിക്കുമല്ലോ. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമതമനുസരിച്ച് ബാബയുടെ പൂര്ണ്ണ സഹയോഗിയാകണം, പരമതമനുസരിച്ചും മന്മത്തനുസരിച്ചും നടക്കരുത്. നഷ്ടോമോഹാ ആയി, ധൈര്യത്തോടെ സേവനത്തില് മുഴുകണം.
2) ഇപ്പോള് നമ്മള് സ്വന്തം വീട്ടിലാണ്, ഇവിടെ ഒരു പ്രകാരത്തിലുമുള്ള ഫാഷന് ചെയ്യരുത്. സ്വയത്തെ ജ്ഞാന രത്നങ്ങള്
കൊണ്ട് അലങ്കരിക്കണം. പവിത്രമാകണം.
വരദാനം :-
ദുഃഖത്തെ സുഖത്തിലേക്കും, ഗ്ലാനിയെ പ്രശംസയിലേക്കും പരിവര്ത്തനം ചെയ്യുന്ന പുണ്യ ആത്മാവായി ഭവിക്കൂ
പുണ്യ
ആത്മാവ് അവരാണ് ആരാണോ ഒരിക്കലും ആര്ക്കും ദുഃഖം നല്കുകയും ദുഃഖം എടുക്കുകയും
ചെയ്യാത്തത്,
പകരം
ദുഃഖത്തെ പോലും സുഖത്തിന്റെ രൂപത്തില് സ്വീകരിക്കുന്നത്. ഗ്ലാനിയെ പ്രശംസയെന്ന്
മനസ്സിലാക്കുന്നത് അപ്പോള് പറയും പുണ്യ ആത്മാവ്. ഈ പാഠം സദാ പക്കയായിരിക്കണം
അതായത് ഗ്ലാനി നല്കുന്നവരും അല്ലെങ്കില് ദുഃഖം നല്കുന്ന ആത്മാവിനെയും തന്റെ
ദയാഹൃദയ സ്വരൂപത്തിലൂടെ,
ദയയുടെ
ദൃഷ്ടിയിലൂടെ നോക്കണം. ഗ്ലാനിയുടെ ദൃഷ്ടിയിലൂടെയല്ല. അവര് ഗ്ലാനി നല്കട്ടെ താങ്കള്
പുഷ്പം വര്ഷിക്കൂ അപ്പോള് പറയും പുണ്യ ആത്മാവ്.
സ്ലോഗന് :-
ബാപ്ദാദയെ കണ്ണുകളില് ലയിപ്പിക്കുന്നവര് തന്നെയാണ് ലോകത്തിന്റെ പ്രകാശം, നൂര് ജഹാന്.
0 Comments