Header Ads Widget

Header Ads

MALAYALAM MURLI (25.04.22)

 Hindi/Tamil/English/Telugu/Kannada/Malayalam

25-04-2022  പ്രഭാതമുരളി  ഓം ശാന്തി   ബാപ്ദാദ   മധുബന്

Listen to the Murli audio file



 

മധുരമായ കുട്ടികളേ - പഴയ ദേഹവും ദേഹത്തിന്റെ സംബന്ധിയും ആരാണോ പരസ്പരം ദുഃഖം നല്കുന്നത്, അവരെല്ലാവരെയും മറന്ന് ഒരു ബാബയെ ഓര്മ്മിക്കൂ, ശ്രീമതത്തിലൂടെ നടക്കൂ.

ചോദ്യം :-

ബാബയോടൊപ്പം തിരിച്ച് പോകുന്നതിന് വേണ്ടി ബാബയുടെ ഏത് ശ്രീമതത്തിന്റെ പാലന ചെയ്യേണ്ടതുണ്ട്?

ഉത്തരം :-

ബാബയുടെ ശ്രീമതമാണ് കുട്ടികളേ പവിത്രമാകൂ, ജ്ഞാനത്തെ പൂര്ണ്ണമായി ധാരണ ചെയ്ത് കര്മ്മാതീത അവസ്ഥയുണ്ടാക്കൂ അപ്പോള് ബാബയോടൊപ്പം തിരിച്ച് പോകാന് കഴിയും. കര്മ്മാതീതമായി മാറിയില്ലെങ്കില് ഇടക്ക് വെച്ച് നിന്ന് ശിക്ഷകള് അനുഭവിക്കേണ്ടി വരും. വിനാശത്തിന്റെ സമയത്ത് പല ആത്മാക്കളും ശരീരം വിട്ട് അലയുന്നു, കൂടെ പോകുന്നതിന് പകരം ഇവിടെ തന്നെ ആദ്യം ശിക്ഷകള് അനുഭവിച്ച് കര്മ്മ കണക്ക് ഇല്ലാതാക്കുന്നു അതുകൊണ്ട് ബാബയുടെ ശ്രീമതമാണ് കുട്ടികളേ തലക്ക് മുകളില് എന്തെല്ലാം പാപ ഭാരമുണ്ടോ, പഴയ കര്മ്മ കണക്കുണ്ടോ, എല്ലാം യോഗബലത്തിലൂടെ ഭസ്മമാക്കൂ.

ഗീതം :-  അല്ലയോ ദൂരദേശ യാത്രക്കാരാ...

ഓം ശാന്തി. ഇപ്പോള് നിങ്ങള് ബ്രാഹ്മണരുടെ ബുദ്ധിയില് നിന്ന് സര്വ്വവ്യാപിയുടെ ജ്ഞാനം പോയിരിക്കുന്നു. ഇതാണെങ്കില് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം പരംപിതാ പരമാത്മാവ് പ്രജാപിതാ ബ്രഹ്മാവിലൂടെ പുതിയ രചന രചിക്കുന്നു. പരമാത്മാവെന്നറിയപ്പെടുന്ന ബാബ രചയിതാവാണ്. ഇതും കുട്ടികള്ക്കറിയാം ബാബ വരുന്നു, വന്ന് കുട്ടികളെ തന്റെതാക്കി മാറ്റുന്നു. മായയില് നിന്ന് മോചിപ്പിക്കുന്നു. പഴയ ദേഹം, ദേഹ സഹിതം ഏതെല്ലാം ബന്ധുമിത്രാദികളണ്ടോ, ആരാണോ പരസ്പരം ദുഃഖം നല്കുന്നവര്, അവരെ മറക്കണം. വൃദ്ധരോട് അവരുടെ മിത്ര സംബന്ധികള് പറയാറുണ്ട് രാമനെ ജപിക്കൂ എന്ന്. ഇപ്പോള് അവരും നുണ തന്നെയാണ് പറയുന്നത്. സ്വയം അറിയുന്നില്ല, അവരുടെ ബുദ്ധിയില് പരമാത്മാവിന്റെ ഓര്മ്മയും നില്ക്കുന്നില്ല. പരമാത്മാവ് സര്വ്വവ്യാപിയാണെന്ന് മനസ്സിലാക്കുന്നു. ഒരു ഭാഗത്ത് പാടുന്നു ദൂര യാത്രക്കാരാ.... ആത്മാക്കള് ദൂരെ നിന്ന് വന്ന് ശരീരം ധാരണ ചെയ്ത് അവരവരുടെ പാര്ട്ടഭിനയിക്കുന്നു. ഈ എല്ലാ കാര്യങ്ങളും മനുഷ്യര്ക്ക് വേണ്ടി തന്നെയാണ് മനസ്സിലാക്കി കൊടുക്കുന്നത്. മനുഷ്യര് ശിവന്റെ ക്ഷേത്രമുണ്ടാക്കുന്നു. പൂജ ചെയ്യുന്നു. എന്നിട്ടും അവിടെയുമിവിടെയും അന്വേഷിച്ചു കൊണ്ടിരിക്കുന്നു. പറയുന്നു എന്നിലും നിന്നിലും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നുവെന്ന്. അവരെ അനാഥരെന്ന് പറയുന്നു - നാഥനെ അറിയാത്തവര്. ഓര്മ്മിക്കുന്നു അല്ലയോ ഭഗവാന്, പക്ഷെ അറിയുന്നില്ല. കൈ കൂപ്പുന്നു. പരമാത്മാവ് നിരാകാരനാണെന്ന് മനസ്സിലാക്കുന്നു. നമ്മുടെ ആത്മാവും നിരാകാരമാണ്. ഇത് ആത്മാവിന്റെ ശരീരമാണ്. പക്ഷെ ആത്മാവിനെ ആരും അറിയുന്നില്ല. പറയുന്നുമുണ്ട് ഭൃകുടിയുടെ മധ്യത്തില് തിളങ്ങുന്ന അത്ഭുത നക്ഷത്രം. അഥവാ നക്ഷത്രമാണെങ്കില് പിന്നെ ഇത്രയും വലിയ ലിംഗമെന്തിനാണുണ്ടാക്കുന്നത്! ആത്മാവില് തന്നെയാണ് 84 ജന്മങ്ങളുടെ പാര്ട്ടടങ്ങിയിട്ടുള്ളത്. ഇതും അറിയുന്നില്ല. അവിടെയുമിവിടെയും അന്വേഷിച്ച് ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരെയും ഭഗവാനെന്ന് പറയുന്നു. ബദ്രീനാഥനും ഭഗവാന്, കൃഷ്ണനും ഭഗവാന്, കല്ലിലും മുള്ളിലും ഭഗവാനുണ്ടെങ്കില് പിന്നെ എന്തുകൊണ്ട് ഇത്രയും ദൂരെ ദൂരെ അന്വേഷിക്കുന്നു. ആരാണോ നമ്മുടെ ദേവീ ദേവതാ ധര്മ്മത്തിലില്ലാത്തവര് അവര് ബ്രാഹ്മണനുമാകില്ല, അവര്ക്ക് ധാരണയുമുണ്ടാവില്ല. അവര് ഇങ്ങനെ തന്നെ നല്ലത് നല്ലതെന്ന് പറഞ്ഞു കൊണ്ടിരിക്കും. ബാബ പറയുന്നു കുട്ടികളേ ഞാന് നിങ്ങളെ കൂട്ടികൊണ്ട് പോകും. എപ്പോഴാണോ നിങ്ങള് ശ്രീമതത്തിലൂടെ നടന്ന് ആദ്യം പവിത്രമായി മാറി, ജ്ഞാനം ധാരണ ചെയ്ത്, തന്റെ കര്മ്മാതീത അവസ്ഥ ഉണ്ടാക്കുന്നത് അപ്പോള് മാത്രമേ എന്നോടൊപ്പം വീട്ടില് എത്തിച്ചേരൂ. ഇല്ലായെങ്കില് ഇടക്ക് വെച്ച് നിന്ന് വളരെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. മരിച്ചതിന് ശേഷം പല ആത്മാക്കളും അലയുന്നുമുണ്ട്. ശരീരം ലഭിക്കുന്നത് വരെ അലഞ്ഞ് ശിക്ഷ അനുഭവിക്കും. ഇവിടെ വളരെ മോശമായി മാറും - വിനാശത്തിന്റെ സമയത്ത്. ശിരസ്സിന് മേല് വളരെയധികം പാപഭാരമാണ്, എല്ലാവര്ക്കും കര്മ്മക്കണക്ക് ഇല്ലാതാക്കുക തന്നെ വേണം. ചില കുട്ടികളാണെങ്കില് ഇപ്പോള് വരെയും യോഗത്തെ മനസ്സിലാക്കിയിട്ടില്ല. ഒരു മിനിറ്റ് പോലും ബാബയെ ഓര്മ്മിക്കുന്നില്ല. നിങ്ങള് കുട്ടികള്ക്ക് ഇടക്കിടക്ക് പറയേണ്ടി വരുന്നു - ബാബയെ ഓര്മ്മിക്കൂ എന്തുകൊണ്ടെന്നാല് ശിരസ്സില് വളരെയധികം ഭാരമുണ്ട്. മനുഷ്യര് പറയുന്നു പരമാത്മാവ് സര്വ്വവ്യാപിയാണെന്ന്. എന്നിട്ടും തീര്ത്ഥയാത്രയില് വളരെയധികം അലയുന്നു. എല്ലാ കര്മ്മകാണ്ഢം മുതലായവ ചെയ്യുന്നതിലൂടെ നമുക്ക് പരമാത്മാവിനെ കണ്ടുമുട്ടുന്നതിനുള്ള വഴി ലഭിക്കുമെന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു പതിത ഭ്രഷ്ടാചാരികള്ക്കാണങ്കില് എന്റെയടുത്ത് എത്തിച്ചേരുവാന് പോലും സാധിക്കില്ല. പറയുന്നു ഇന്നയാള് നിര്വ്വാണം പ്രാപിച്ചു, പക്ഷെ ഇത് കിംവദന്തി പറയലാണ്. ആരും തന്നെ പോകുന്നില്ല. ഇപ്പോള് നിങ്ങള്ക്കറിയാം - ഭക്തിമാര്ഗ്ഗത്തില് എത്ര ബുദ്ധിമുട്ടനുഭവിച്ചു. ഈ ശാസ്ത്രം മുതലായ എല്ലാം പഠിച്ച്-പഠിച്ച് മനുഷ്യര്ക്ക് വീഴുക തന്നെ വേണം. ബാബ ഉയര്ത്തുന്നു, രാവണന് വീഴ്ത്തുന്നു. ബാബയിപ്പോള് മനസ്സിലാക്കി തരുന്നു നിങ്ങള് എന്റെ ശ്രീമതത്തിലൂടെ നടന്ന് പവിത്രമായി മാറുകയും നല്ല രീതിയില് പഠിക്കുകയും ചെയ്താല് സ്വര്ഗ്ഗത്തില് എത്തും, ഇല്ലായെങ്കില് ഇത്രയും ഉയര്ന്ന പദവി നേടാന് സാധിക്കില്ല. പ്രദര്ശിനിയുടെ സേവനം വളരെയധികം നടക്കുന്നുണ്ട്. ഇപ്പോള് ഈ സേവനം വര്ദ്ധിക്കും. ഗ്രാമ-ഗ്രാമങ്ങളില് പോകും. ഇത് പുതിയ കണ്ടുപിടുത്തമാണ്. പുതിയ പുതിയ പോയിന്റുകള് വന്നു കൊണ്ടിരിക്കും. ഏതുവരെ ജീവിച്ചിരിക്കുന്നുവോ അതുവരെ പഠിക്കുക തന്നെ വേണം. നിങ്ങളുടെ ലക്ഷ്യം തന്നെ ഭാവിയിലേക്ക് വേണ്ടിയാണ്. ഈ ശരീരം ഉപേക്ഷിച്ചാല് നിങ്ങള് പോയി രാജകുമാരനും രാജകുമാരിയുമാകും. അവിടെ നരകത്തിന്റെ പേരോ അടയാളമോ ഉണ്ടാവില്ല. ഭൂമിയും ഇളകി മറിഞ്ഞ് പുതിയതായി മാറുന്നു. ഈ കെട്ടിടം മുതലായ എല്ലാം നശിക്കും. പറയുന്നു സ്വര്ണ്ണത്തിന്റെ ദ്വാരക താഴേക്ക് പോയി. താഴെ ആരും പോകുന്നില്ല. ഇതാണെങ്കില് ചക്രം കറങ്ങുകയാണ്. ഈ തീര്ത്ഥയാത്ര മുതലായ എല്ലാം ഭക്തിമാര്ഗ്ഗത്തിലെയാണ്. ഭക്തി രാത്രിയാണ്. ഭക്തിയുടെ രാത്രി എപ്പോള് പൂര്ത്തിയാകുന്നുവോ അപ്പോള് ബ്രഹ്മാവിന്റെ പകല് വരുന്നു. ദ്വാപര കലിയുഗം ബ്രഹ്മാവിന്റെ രാത്രിയാണ്, പിന്നീട് പകലുണ്ടാവണം. നിങ്ങള് കുട്ടികളിലും നമ്പര്വൈസാണ്. എല്ലാവര്ക്കും ഒരു പോലെ പഠിക്കാന് കഴിയില്ല. പല പല തരക്കാരാണ്. പ്രദര്ശിനിയില് നോക്കൂ എത്ര പേരാണ് വരുന്നത്. 5-7 ആയിരങ്ങള് ദിവസവും വരുന്നു. പിന്നീട് അവശേഷിക്കുന്നത് ആരാണ്! കോടിയില് ചിലര്, ചിലരിലും ചിലര്. എഴുതുന്നു- ബാബാ, ദിവസവും വരുന്നത് 3-4 പേരാണ്, ചിലര് 7 ദിവസത്തെ കോഴ്സും എടുക്കുന്നു, പിന്നീട് വരുന്നേയില്ല. ആരാണോ ദേവീ ദേവതാ ധര്മ്മത്തിലുള്ളവര് അവരേ ഇവിടെ നില്ക്കൂ. സാധാരണ നിര്ധനര് തന്നെയാണ് വരുന്നത്. സമ്പന്നരാണെങ്കില് വളരെ പ്രയാസപ്പെട്ടാണ് നില്ക്കുന്നത് വളരെയധികം പ്രയത്നിക്കേണ്ടി വരുന്നു. കത്തും എഴുതുന്നു. രക്തം കൊണ്ടു എഴുതി നല്കുന്നു. പിന്നീട് പോകെ-പോകെ മായ വിഴുങ്ങുന്നു. യുദ്ധം നടക്കുമ്പോള് രാവണന് വിജയം നേടുന്നു. ബാക്കി ആരാണോ കുറച്ചെന്തെങ്കിലും കേള്ക്കുന്നത് അവര് പ്രജയില് പോകുന്നു. ബാബയാണെങ്കില് മനസ്സിലാക്കി തന്നു കൊണ്ടിരിക്കുന്നു - ശ്രീമതത്തിലൂടെ നടക്കണം. മമ്മയും ബാബയും അനന്യ കുട്ടികളും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നത് പോലെ. മഹാരഥികളുടെ പേരാണെങ്കില് എടുക്കുന്നുണ്ടല്ലോ! പാണ്ഡവ സേനയില് ആരെല്ലാമാണ്, അവരുടെയും പേര് പ്രസിദ്ധമാണ്. അതുപോലെ കൗരവ സേനയുടെയും മുഖ്യമായവരുടെ പേര് പ്രസിദ്ധമാണ്. യൂറോപ്യന്മാരായ യാദവരുടെയും പേരുണ്ട്. ആരാണോ പ്രശസ്തരായവര് അവരുടെ പേര് ദിനപത്രങ്ങളിലുമിടുന്നു. അവരെല്ലാം പരംപിതാ പരമാത്മാവിനോട് വിപരീത ബുദ്ധിയുള്ളവരാണ്. ബാബയെ എത്ര ഓര്മ്മിക്കുന്നുവോ, അത്രയും വികര്മ്മം വിനാശമാവുകയും ചെയ്യും ഉയര്ന്ന പദവിയും ലഭിക്കും. മറ്റുള്ളവരെയും തനിക്കു സമാനമാക്കി മാറ്റണം, ദയാഹൃദയരാവുകയും അന്ധന്മാരുടെ ഊന്ന് വടിയുമായി മാറണം. ചിലര് അന്ധന്, ചിലര് ബധിരന്, ചിലര് മൂകനുമാകുന്നു. ഇവിടെയും കുട്ടികള് നമ്പര്വൈസാണ്. അങ്ങനെയുള്ളവര് പിന്നീട് സാധാരണ പ്രജയില് പോയി വേലക്കാരനായി മാറും. മുന്നോട്ട് പോകവെ നിങ്ങള്ക്കെല്ലാവര്ക്കും സാക്ഷാത്ക്കാരമുണ്ടാകും. ഈശ്വരനെ സര്വ്വവ്യാപിയെന്ന് പറയുക - ഇതാരും മനസ്സിലാക്കുന്നില്ല. ഈശ്വരനാണെങ്കില് ജ്ഞാനത്തിന്റെ സാഗരനാണ്. ഈശ്വരന് തന്നെയാണ് വന്ന് നിങ്ങള്ക്ക് ജ്ഞാനം നല്കുന്നത്, രാജയോഗവും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ശ്രീകൃഷ്ണന്റെ ആത്മാവ്, ആരാണോ ഇപ്പോള് 84 ജന്മങ്ങള് പൂര്ത്തിയാക്കിയിരിക്കുന്നത്, അവരും ഇപ്പോള് ഈ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. എത്ര ഗുഹ്യമായ കാര്യങ്ങളാണ്. ഈ സമയം എല്ലാവരും ബാബയെ മറന്നത് കാരണം മഹാ ദുഖികളായിരിക്കയാണ്. നിങ്ങള് കുട്ടികള് എത്ര പുരുഷാര്ത്ഥം ചെയ്യുന്നോ, നിങ്ങളില് നിന്ന് അത്രയും കുറവുകള് ഇല്ലാതാകും, വളരെ ഉയര്ന്ന ലക്ഷ്യമാണ്. കോടികളില് മുഖ്യമായ 8 എണ്ണം വരുന്നു. പിന്നീട് 108 ന്റെ മാലയുണ്ടാക്കുന്നു. പിന്നീട് 16000. ഇതും ലക്ഷ്യം നല്കുകയാണ് - പുരുഷാര്ത്ഥം ചെയ്യുന്നതിന് വേണ്ടി. വാസ്തവത്തില് 16000 ഇല്ല. മാല 108ന്റെയാണ്. മുകളില് പൂവ് പിന്നീട് ജോടിയായ മുത്ത്, നമ്പര്വൈസ് വിഷ്ണുവിന്റെ മാലയുണ്ടാക്കുന്നു. പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നതിന് വേണ്ടി എത്രയാണ് മനസ്സിലാക്കി തരുന്നത്. ആരാണോ ഈ ധര്മ്മത്തിലെയല്ലാത്തവര് അവര് ഒന്നും മനസ്സിലാക്കുകയില്ല. സ്വര്ഗ്ഗത്തിലെ സുഖം അനുഭവിക്കാന് യോഗ്യരേയല്ല. പൂജാരികള് വേണമെങ്കില് ഒരുപാടുണ്ട്, അവരും വരും പ്രജയില്. പ്രജാ പദവി ഒന്നും തന്നെയല്ല. മമ്മ ബാബാ എന്ന് പറയുന്നുണ്ടെങ്കില് ഫോളോ ചെയ്ത് മമ്മ ബാബയുടെ സിംഹാസനധാരികളായി മാറൂ. എന്തുകൊണ്ടാണ് നിരാശരാകുന്നത്! സ്ക്കൂളില് ചില കുട്ടികള് പറയും ഞങ്ങള് പാസാവുകയില്ല അപ്പോള് എല്ലാവരും പറയും ഇവര് ഡള് ഹെഡാണ് (ബുദ്ധി ശൂന്യര്). വിവേകശാലികളായ കുട്ടികള് വളരെ നന്നായി പഠിക്കുന്നു ഉയര്ന്ന നമ്പറില് വരുന്നു. നിങ്ങള് കുട്ടികള്ക്ക് പ്രദര്ശിനിയില് വളരെ നന്നായി സേവനം ചെയ്യാന് സാധിക്കും. ബാബയോടും ചോദിക്കാന് കഴിയും - ബാബാ ഞാന് സേവനം ചെയ്യാന് യോഗ്യനാണോ. അപ്പോള് ബാബക്ക് പറയാന് കഴിയും കുട്ടികളെ ഇപ്പോള് നിങ്ങള്ക്ക് വളരെയധികം പഠിക്കേണ്ടതുണ്ട് അഥവാ യോഗ്യരായി മാറണം. വിദ്വാന്മാരുടെയല്ലാം മുന്നില് മനസ്സിലാക്കി കൊടുക്കാന് വളരെ സമര്ത്ഥരായവര് വേണം. ആദ്യമാദ്യം ഈ നിശ്ചയം ചെയ്യിക്കണം ഭഗവാന് വന്നു കഴിഞ്ഞുവെന്ന്. വിളിച്ചിരുന്നല്ലോ ദൂരദേശത്ത് വസിക്കുന്നവനേ വരൂ, ഞങ്ങളെ കൂടെ കൂട്ടികൊണ്ട് പോകൂ എന്തുകൊണ്ടെന്നാല് ഞങ്ങള് വളരെ ദുഖിതരാണ്. സത്യയുഗത്തിലാണെങ്കില് ഇത്രയും മനുഷ്യര് ഉണ്ടായിരിക്കുകയേയില്ല. എല്ലാ ആത്മാക്കളും മുക്തിധാമത്തിലേക്ക് പോകും, എന്തിന് വേണ്ടിയാണോ ലോകത്തിലുള്ളവര് ഇത്രയും ഭക്തി ചെയ്യുന്നത്. ബാബ പറയുന്നു ഞാന് എല്ലാവരെയും കൂട്ടികൊണ്ട് പോകും. സെക്കന്റില് മുക്തി ജീവന്മുക്തി. നിശ്ചയം ഉണ്ടെങ്കില് ജീവന്മുക്തമാകും പിന്നീട് ജീവന്മുക്തിയിലും പദവിയുണ്ട്. പുരുഷാര്ത്ഥം ചെയ്യണം ജീവന് മുക്തിയില് രാജാ-റാണിയുടെ പദവി നേടാന്. മമ്മ-ബാബ മഹാരാജാവും മഹാറാണിയുമായി മാറുന്നുവെങ്കില് നമ്മള് എന്തുകൊണ്ട് പദവി നേടില്ല. പുരുഷാര്ത്ഥം ചെയ്യുന്നവരെ ഒളിപ്പിക്കാന് സാധിക്കുകയില്ല. മുഴുവന് രാജധാനിയും സ്ഥാപിതമായികൊണ്ടിരിക്കുകയാണ്. ധര്മ്മത്തിലുള്ളവര് ആരെല്ലാമുണ്ടോ തീര്ച്ചയായും വരും. മമ്മയും ബാബയും രാജാവും റാണിയുമാകുന്നുവെങ്കില് നമുക്ക് എന്തുകൊണ്ട് പുരുഷാര്ത്ഥം ചെയ്തു കൂടാ.

ബാബക്ക് കുട്ടികള് കത്തെഴുതുന്നു - ബാബാ ഇടക്കിടക്ക് സെന്ററില് വരുന്നുണ്ട്. ഇപ്പോള് പെണ്കുട്ടിയുടെ വിവാഹം നടത്തിക്കണം. ഏതെങ്കിലും ജ്ഞാനിയായ ആണ്കുട്ടിയുണ്ടെങ്കില് പറഞ്ഞുതരൂ വിവാഹം ചെയ്യിപ്പിക്കാം. പെണ്കുട്ടി പറയും ഞാന് വിവാഹം ചെയ്യില്ല. അനേകം കുട്ടികള് അടി കൊള്ളുന്നു. അബലകളുടെ മേല് അത്യാചാരമുണ്ടാകുന്നു. ബാബ എഴുതുന്നു അച്ഛനും അമ്മയും കുട്ടിയും മൂന്ന് പേരും ബാബയുടെയടുത്ത് വരൂ എങ്കില് ബാബ മനസ്സിലാക്കി തരാം. ആദരണീയനായ പിതാശ്രി എഴുതുകയാണ് എങ്കില് വരൂ. ടിക്കറ്റിന് വേണ്ടി പൈസയില്ല എങ്കില് അതും തരാം. സന്മുഖത്ത് വരുന്നതിലൂടെ ശ്രീമതം ലഭിക്കും. കുമാരിയുടെ ഹത്യയൊന്നും ചെയ്യേണ്ടതില്ലല്ലോ. ഇല്ലായെങ്കില് പാപാത്മാവായി മാറും. ബാബയുടെ ശ്രീമതത്തിലൂടെ നടന്ന് പവിത്രമായി മാറേണ്ടതുണ്ട്. ശരി -

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ജീവന്മുക്ത പദവി നേടുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം. എങ്ങനെയാണോ അച്ഛനും അമ്മയും മഹാരാജാവും മഹാറാണിയുമായി മാറുന്നത്, അതുപോലെ ഫോളോ ചെയ്ത് സിംഹാസനസ്ഥരായി മാറണം. വിവേകശാലികളായി മാറി നല്ല രീതിയില് പഠിപ്പ് പഠിക്കണം.

2) ബാബയോട് സത്യമായ പ്രീതി വയ്ക്കണം. ദയാഹൃദയരായി മാറി അന്ധന്മാര്ക്ക് വഴി കാണിച്ച് കൊടുക്കണം. ബാബയില് നിന്ന് സന്മുഖത്ത് ശ്രീമതമെടുത്ത് പാപാത്മാവാകുന്നതില് നിന്ന് രക്ഷപ്പെടുകയും രക്ഷപ്പെടുത്തുകയും വേണം.

വരദാനം :-

മായയുടെ അല്ലെങ്കില് പ്രകൃതിയുടെ ഭിന്ന-ഭിന്ന കാര്ട്ടൂണ് ഷോയെ സാക്ഷിയായി കാണുന്ന സന്തോഷി ആത്മാവായി ഭവിക്കൂ
സംഗമയുഗത്തില് ബാപ്ദാദയുടെ വിശേഷ ഉപഹാരമാണ് സന്തുഷ്ടത. സന്തോഷി ആത്മാവിന്റെ മുന്നില് എങ്ങനെയുള്ള ഇളക്കുന്ന പരിസ്ഥിതിയും പാവക്കളി പോലെ അനുഭവപ്പെടും. ഇന്നത്തെ കാലത്ത് കാര്ട്ടൂണ് ഷോയുടെ ഫാഷനാണ്. അതുകൊണ്ട് എപ്പോഴെങ്കിലും ഏതെങ്കിലും പരിസ്ഥിതി വന്നാല് അതിനെ ഇങ്ങനെ തന്നെ മനസ്സിലാകക്കൂ പരിധിയില്ലാത്ത സ്ക്രീനില് കാര്ട്ടൂണ് ഷോ അല്ലെങ്കില് പാവക്കളി നടന്നുകൊണ്ടിരിക്കുകയാണ്. മായയുടെ അല്ലെങ്കില് പ്രകൃതിയുടെ ഒരു ഷോയാണിത്, അതിനെ സാക്ഷീ സ്ഥിതിയില് സ്ഥിതി ചെയ്ത്, തന്റെ പ്രൗഢിയില് കഴിഞ്ഞ്, സന്തുഷ്ടതയുടെ സ്വരൂപത്തില് കണ്ടുകൊണ്ടിരിക്കൂ - അപ്പോള് പറയും സന്തോഷീ ആത്മാവ്.

സ്ലോഗന് :-

ഏത് പ്രകാരത്തിലുള്ള കുറവിനും ഉപരിയായി കഴിയുന്നത് തന്നെയാണ് സമ്പൂര്ണ്ണമാകുക.

 

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യം-

ڇപരമാത്മാവിന്റെ സത്യമായ സന്താനമായി ഒരു സംശയത്തിലേക്കും വരരുത് ڈ

ഭഗവാനുവാചാ കുട്ടികളെ പ്രതി - കുട്ടികളേ, എപ്പോള് പരമാത്മാവ് സ്വയം ഈ സൃഷ്ടിയില് അവതരിച്ചിരിക്കുന്നോ, അപ്പോള് ആ പരമാത്മാവിന് നമുക്ക് ഉറച്ച കൈ നല്കണം എന്നാല് പൂര്ണ്ണമായും സത്യമായ കുട്ടിക്ക് മാത്രമേ ബാബയ്ക്ക് കൈ നല്കാന് സാധിക്കൂ. ഈ ബാബയുടെ കൈ ഒരിക്കലും ഉപേക്ഷിക്കരുത്, അഥവാ ഉപേക്ഷിച്ചു എങ്കില് അനാഥരായി എവിടേക്ക് പോകും! എപ്പോള് പരമാത്മാവിന്റെ കൈ പിടിച്ചോ പിന്നീട് സൂക്ഷ്മത്തില് ഈ സങ്കല്പം വരരുത് ഞാന് ഉപേക്ഷിക്കുമോ അഥവാ സംശയം വരരുത്. അറിയില്ല ഞാന് മറികടക്കുമോ ഇല്ലയോ എന്ന്, ഇങ്ങനെയും ചില കുട്ടികളുണ്ട് അവര് അച്ഛനെ തിരിച്ചറിയാത്തു കാരണം അച്ഛന്റെ മുന്നില് വന്നിട്ടും പറയുന്നു ഞങ്ങള്ക്ക് ആരും പ്രശ്നമല്ല. അഥവാ ഇങ്ങനെയുള്ള ചിന്ത വന്നാല് ഇങ്ങനെയുള്ള അയോഗ്യരായ കുട്ടികളുടെ സംരക്ഷണം അച്ഛനെങ്ങനെ ചെയ്യും പിന്നീട് കരുതിക്കോളൂ വീണു കഴിഞ്ഞു എന്തുകൊണ്ടെന്നാല് മായ വീഴ്ത്തുന്നതിയി വളരെയധികം പരിശ്രമിക്കുന്നുണ്ട് എന്തുകൊണ്ടെന്നാല് പരീക്ഷ അവശ്യം നടത്തും അതായത് യോദ്ധാവ് എത്രത്തോളം ശക്തനായ യോദ്ധാവാണ്! ഇപ്പോള് ഇതും അത്യാവശ്യമാണ്, എത്രത്തോളം നമ്മള് പ്രഭുവിനോടൊപ്പം ശക്തരായിക്കൊണ്ടിരിക്കുന്നോ അത്രത്തോളം മായയും ശക്തനായി നമ്മളെ വീഴ്ത്തുന്നതിനായി പരിശ്രമിക്കും. ജോഡി കൃത്യമായി തയ്യാറാകും, പ്രഭു എത്രത്തോളം ബലവാനാണോ മായയും അത്രയും തന്നെ ബലത്വം കാണിക്കും, എന്നാല് നമുക്ക് ഉറച്ച നിശ്ചയമുണ്ട് അന്തിമ മഹാ ബലവാന് പരമാത്മാവാണ്, അന്തിമ വിജയം പരമാത്മാവിന്റേതാണ്. ശ്വാസ ശ്വാസം ഈ വിശ്വാസത്തില് കഴിയണം, മായക്ക് തന്റെ ബലം കാണിച്ച് കൊടുക്കണം, മായ പ്രഭുവിന് മുന്നില് തന്റെ ബലഹീനത കാണിക്കില്ല, ഒരേഒരു പ്രാവശ്യം ദുര്ബലമായാല് അതോടെ കഴിഞ്ഞു അതുകൊണ്ട് മായ തന്റെ ശക്തി കാണിക്കും, എന്നാല് സ്വയം മായാപതിയുടെ കൈ ഉപേക്ഷിക്കരുത്, ആ കൈ പൂര്ണ്ണമായും പിടിച്ചുവെങ്കില് കരുതിക്കോളൂ വിജയം അവരുടേതാണ്, എപ്പോള് പരമാത്മാവ് നമ്മുടെ യജമാനനാണോ, അപ്പോള് ആ കൈ ഉപേക്ഷിക്കുന്നതിന്റെ സങ്കല്പം പോലും വരരുത്. അഥവാ കൈ ഉപേക്ഷിച്ചുവെങ്കില് വലിയ വിഡ്ഢിയായി അതുകൊണ്ടാണ് പരമാത്മാവ് പറയുന്നത്, കുട്ടികളേ എപ്പോള് ഞാന് സ്വയം സമര്ത്ഥനാണോ, അപ്പോള് എന്റെ കൂടെയുള്ള നിങ്ങളെയും അവശ്യം സമര്ത്ഥനാക്കും. മനസസ്സിലായോ കുട്ടികളേ. ശരി - ഓം ശാന്തി.

 Download PDF

Hindi/Tamil/English/Telugu/Kannada/Malayalam

Post a Comment

0 Comments