Header Ads Widget

Header Ads

MALAYALAM MURLI (22.04.22)

  Hindi/Tamil/English/Telugu/Kannada/Malayalam

22-04-2022   പ്രഭാതമുരളി   ഓം ശാന്തി    ബാപ്ദാദ   മധുബന്

Listen to the Murli audio file



 

മധുരമായ കുട്ടികളെ, ബാബ വന്നിരിക്കുകയാണ് നിങ്ങള് കുട്ടികളില് നിന്നും ദാനം സ്വീകരിക്കുന്നതിന്, നിങ്ങളുടെയടുത്ത് എന്തെല്ലാം പഴയ മാലിന്യങ്ങളുണ്ടോ അവ ദാനം ചെയ്യൂ എങ്കില് പുണ്യാത്മാവായി തീരും.

ചോദ്യം :-

പുണ്യത്തിന്റെ ലോകത്തിലേക്ക് പോകുന്ന കുട്ടികള്ക്കുള്ള ബാബയുടെ ശ്രീമത്തെന്താണ്?

ഉത്തരം :-

പുണ്യത്തിന്റെ ലോകത്തിലേക്ക് പോകണമെങ്കില് സര്വ്വരോടുമുള്ള മമത്വം കളയൂ. പഞ്ചവികാരങ്ങളെ ഉപേക്ഷിക്കൂ. ഈ അന്തിമ ജന്മത്തില് ജ്ഞാനചിതയില് ഇരിക്കൂ. പവിത്രമാകൂ എങ്കില് പുണ്യാത്മാവായി പുണ്യലോകത്തിലേക്ക് പോകാന് സാധിക്കും. ജ്ഞാന യോഗത്തെ ധാരണ ചെയ്ത് തന്റെ പെരുമാറ്റത്തെ ദേവീകമാക്കൂ. ബാബയുമായി സത്യമായ വ്യാപാരം ചെയ്യൂ. ബാബ നിങ്ങളില് നിന്നും ഒന്നും സ്വീകരിക്കുന്നില്ല, കേവലം മമത്വത്തെ കളയുന്നതിനുള്ള യുക്തി കേള്പ്പിക്കുന്നു. ബുദ്ധി കൊണ്ട് സര്വ്വതും ബാബയിലര്പ്പിക്കൂ.

ഗീതം :-  ഈ പാപത്തിന്റെ ലോകത്തില് നിന്നും...

ഓം ശാന്തി. ലോകത്തിലെ മനുഷ്യര് അഥവാ രാവണരാജ്യത്തിലെ മനുഷ്യര് വിളിക്കുന്നുണ്ട്- ഹേ പതിത പാവനാ വരൂ. പാവന ലോകം അഥവാ പുണ്യത്തിന്റെ ലോകത്തിലേക്ക് കൊണ്ടു പോകൂ. ഗീതം ഉണ്ടാക്കിയവര് ഈ കാര്യങ്ങളൊന്നും മനസ്സിലാക്കുന്നില്ല. വിളിക്കുന്നുണ്ട്- രാവണ രാജ്യത്തില് നിന്നും രാമ രാജ്യത്തിലേക്ക് കൊണ്ടു പോകൂ എന്ന്, എന്നാല് സ്വയത്തെ പതിതമാണെന്ന് മനസ്സിലാക്കുന്നില്ല. ബാബ തന്റെ കുട്ടികളുടെ സന്മുഖത്തിരിക്കുന്നു. രാമ രാജ്യത്തിലേക്ക് കൊണ്ടു പോകുന്നതിന്, ശ്രേഷ്ഠമാകുന്നതിന് ശ്രീമത്ത് നല്കി കൊണ്ടിരിക്കുന്നു. ഭഗവാന്റെ വാക്കുകളാണ്- രാമ ഭഗവാന്റെ വാക്കുകളല്ല. സീതയുടെ പതിയെ ഭഗവാന് എന്നു പറയില്ല. ഭഗവാന് നിരാകാരനാണ്. നിരാകാരി, സാകാരി, ആകാരി മൂന്നു ലോകങ്ങളുണ്ട്. നിരാകാരനായ പരമാത്മാവ് നിരാകാരി കുട്ടികളോടൊപ്പം(ആത്മാക്കള്) നിരാകാരി ലോകത്തില് വസിക്കുന്നു. ഇപ്പോള് ബാബ വന്നിരിക്കുകയാണ്- സ്വര്ഗ്ഗീയ രാജ്യ ഭാഗ്യം നല്കുന്നതിന്, നമ്മെ പുണ്യാത്മാവാക്കുന്നതിന്. രാമ രാജ്യം അര്ത്ഥം ദിനം, രാവണ രാജ്യം അര്ത്ഥം രാത്രി. അജ്ഞാനം അഥവാ ഭക്തി, ഈ കാര്യങ്ങള് മറ്റാര്ക്കും അറിയില്ല. നിങ്ങളിലും വിരളം പേരേ ഇതറിയുന്നുള്ളൂ. ഈ ജ്ഞാനം ധാരണ ചെയ്യുന്നതിന് ബുദ്ധി പവിത്രമായിരിക്കണം. മുഖ്യമായ കാര്യം ഓര്മ്മയാണ്. നല്ല സാധനങ്ങള് സദാ ഓര്മ്മ ഉണ്ടായിരിക്കും. നിങ്ങള് എന്ത് പുണ്യമാണ് ചെയ്യേണ്ടത്? നിങ്ങളുടെയടുത്തുള്ള മാലിന്യങ്ങള് അത് എന്നില് അര്പ്പണം ചെയ്യൂ. മനുഷ്യര് മരിക്കുമ്പോള് അവര് ഉപയോഗിച്ച കിടക്ക, വസ്ത്രങ്ങള്, വസ്തുക്കള് സര്വ്വതും ക്രിയാകര്മ്മങ്ങള് ചെയ്യുന്നവര്ക്കു നല്കുന്നു. അവര് വേറെ വിഭാഗത്തില്പ്പെട്ട ബ്രാഹ്മണരാണ്. ഇപ്പോള് ബാബ വന്നിരിക്കുകയാണ് നിങ്ങളില് നിന്നും ദാനം സ്വീകരിക്കുന്നതിന്. ഈ പഴയ ലോകം, പഴയ ശരീരം സര്വ്വതും ജീര്ണ്ണിച്ചിരിക്കുകയാണ്. ഇത് എനിക്ക് നല്കൂ, ഇതിനോടുള്ള മമത്വത്തെയില്ലാതാക്കൂ. 10-20 കോടിയുണ്ടെങ്കിലും, ബാബ പറയുന്നു ഇതില് നിന്നും ബുദ്ധിയെ വിടുവിക്കൂ. പകരമായി നിങ്ങള്ക്ക് സര്വ്വതും പുതിയ ലോകത്തില് ലഭിക്കും, ഇത് എത്ര ലാഭമുളള വ്യാപാരമാണ്. ബാബ പറയുന്നു ആരിലാണൊ ഞാന് പ്രവേശിച്ചിരിക്കുന്നത്, അദ്ദേഹം സര്വ്വതും ബാബയ്ക്ക് നല്കി. ഇപ്പോള് നോക്കൂ- അതിനു പകരമായി എത്ര രാജ്യ ഭാഗ്യം ലഭിക്കുന്നു. കുമാരിമാര് ഒന്നും നല്കേണ്ട ആവശ്യമില്ല. സമ്പത്ത് ലഭിക്കുന്നത് ആണ്കുട്ടികള്ക്കാണ് അതിനാല് അവര്ക്ക് സമ്പത്തിന്റെ ലഹരിയുണ്ടാകുന്നു. ഇന്നത്തെക്കാലത്ത് സ്ത്രീയെ ഹാഫ് പാര്ട്ടണര് ആക്കുന്നില്ല, സര്വ്വതും കുട്ടികള്ക്ക് തന്നെ നല്കുന്നു. ഭര്ത്താവ് മരിച്ചാല് സ്ത്രീയെ ആരും അന്വേഷിക്കുക പോലുമില്ല. ഇവിടെ നിങ്ങള് ബാബയില് നിന്നും ഫുള് സമ്പത്തെടുക്കുന്നു. ഇവിടെ സ്ത്രീ പുരുഷന് എന്ന ചോദ്യമേയില്ല. സര്വ്വരും സമ്പത്തിന്റെ അധികാരികളാണ്. മാതാക്കള്ക്കും കന്യകമാര്ക്കും കൂടുതല് അവകാശം ലഭിക്കുന്നു, കാരണം കന്യകമാര്ക്ക് ലൗകീക അച്ഛന്റെ സമ്പത്തില് മമത്വമില്ല. വാസ്തവത്തില് നിങ്ങള് സര്വ്വരും കുമാരന്മാരും കുമാരികളുമായി തീര്ന്നു. ബാബയില് നിന്നും എത്ര സമ്പത്ത് നേടി. ഒരു കഥയുണ്ട്- രാജാവ് തന്റെ കുട്ടികളോട് ചോദിച്ചു- നിങ്ങള് ഭക്ഷിക്കുന്നത് ആരുടെ സമ്പാദ്യമാണ്? ഒരാള് പറഞ്ഞു- തന്റെ ഭാഗ്യം എന്ന്. അപ്പോള് രാജാവ് അയാളെ ഇറക്കി വിട്ടു. അയാള് അച്ഛനേക്കാള് സമ്പന്നമായി, അച്ഛനെ ക്ഷണിച്ചു, ചോദിച്ചു ഇപ്പോള് ആരുടേതാണ് ഭക്ഷിക്കുന്നതെന്ന്? അതിനാല് ബാബയും പറയുന്നു കുട്ടികളെ, നിങ്ങള് സര്വ്വരും നിങ്ങളുടെ ഭാഗ്യത്തെയുണ്ടാക്കുന്നു.

ഡല്ഹിയില് ഒരു ഗ്രൗണ്ടുണ്ട്, അതിന്റെ പേര് രാമലീലാ ഗ്രൗണ്ട് എന്നാണ്. വാസ്തവത്തില് പേര് വയ്ക്കേണ്ടത് രാവണലീല എന്നാണ് കാരണം ഈ സമയത്ത് മുഴുവന് വിശ്വത്തിലും രാവണന്റെ ലീലയാണ് നടന്നു കൊണ്ടിരിക്കുന്നത്. കുട്ടികള് രാമലീല ഗ്രൗണ്ടില് ചിത്രങ്ങള് പ്രദര്ശിപ്പിക്കണം. ഒരു ഭാഗത്ത് രാമന്റെ ചിത്രം ഉണ്ടായിരിക്കണം, താഴെ രാവണന്റെ ചിത്രവും. വളരെ വലിയ സൃഷ്ടി ചക്രവും ഉണ്ടാകണം. അതില് എഴുതണം- ഇത് രാമ രാജ്യം, ഇത് രാവണ രാജ്യമെന്ന്, അപ്പോള് മനസ്സിലാക്കാന് സാധിക്കും. ദേവതമാര്ക്ക് നോക്കൂ എത്ര മഹിമയാണ്- സര്വ്വഗുണ സമ്പന്നര്...അരകല്പം കലിയുഗി ഭ്രഷ്ടാചാരിയാണ്, രാവണരാജ്യം.....അതില് സര്വ്വരും വരുന്നു. ഇപ്പോള് രാവണ രാജ്യത്തിന്റെ അന്ത്യം രാമന് തന്നെയാണ് ചെയ്യുന്നത്. ഈ സമയത്ത് രാമലീലയില്ല, മുഴുവന് ലോകത്തിലും രാവണലീലയാണ്. രാമലീലയുള്ളത് സത്യയുഗത്തിലാണ്. എന്നാല് സര്വ്വരും സ്വയത്തെ വിവേകശാലികളെന്നു മനസ്സിലാക്കുന്നു. ശ്രീ ശ്രീയുടെ ടൈറ്റില് വയ്ക്കുന്നുണ്ട്. ഈ ടൈറ്റില് നിരാകാരനായ പരമപിതാ പരമാത്മാവിന്റേതാണ്, ആ പരമാത്മാവിലൂടെയാണ് ശ്രീ ലക്ഷ്മി-നാരായണന് പോലും രാജ്യം നേടുന്നത്. ഇപ്പോള് ബാബ വന്നിരിക്കുന്നു, നിങ്ങളെ ഭക്തിയാകുന്ന അന്ധകാരത്തില് നിന്നും മുക്തമാക്കി പ്രകാശത്തിലേക്ക് കൊണ്ടു പോകുന്നു. ജ്ഞാന യോഗമുള്ളവരുടെ പെരുമാറ്റവും ദേവീകമായിരിക്കും. ആസൂരീയ പെരുമാറ്റമുള്ളവര്ക്ക് ആരുടെയും മംഗളം ചെയ്യാന് സാധിക്കില്ല. പെട്ടെന്ന് അറിയാന് സാധിക്കും- ഇവരില് ആസൂരീയ അവഗുണമാണോ അതോ ദേവീക ഗുണമാണോ ഉള്ളതെന്ന്. ഇപ്പോള് വരെ ആരും സമ്പൂര്ണ്ണമായിട്ടില്ല. ഇപ്പോള് ആയികൊണ്ടിരിക്കുന്നു, അതിനാല് ബാബ ദാതാവാണ്, നിങ്ങളില് നിന്നും എന്ത് സ്വീകരിക്കും? എന്തെല്ലാം എടുക്കുന്നുവൊ അതെല്ലാം നിങ്ങളുടെ സേവനത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നു. ബാബ ബ്രഹ്മാവിനെയും സമര്പ്പണമാക്കി- ഭട്ഠി വെക്കണമായിരുന്നു, കുട്ടികളെ പാലിക്കണം. പൈസയില്ലാതെ ഇത്രയും പേരെ എങ്ങനെ പാലിക്കാന് സാധിക്കും. ആദ്യം ബാബ ഇദ്ദേഹത്തെ അര്പ്പണം ചെയ്യിച്ചു, പിന്നെ ആര് വന്നുവൊ അവരെയും അര്പ്പണം ചെയ്യിച്ചു. പക്ഷെ എല്ലാവരുടെയും അവസ്ഥ ഏകരസമല്ല, വളരെ പേര് ബാബയെ വിട്ടു പോയി.(പൂച്ചക്കുട്ടിയുടെ കഥയുടെ ഉദാഹരണം) പുരുഷാര്ത്ഥത്തിന്റെ നമ്പറനുസരിച്ച് സര്വ്വരും പാകമായി പുറത്ത് വന്നു. ബാബ പുണ്യത്തിന്റെ ലോകത്തിലേക്കാണ് കൊണ്ടു പോകുന്നത്. കേവലം പറയുന്നു- 5 വികാരങ്ങളെ ഉപേക്ഷിക്കൂ. ഞാന് നിങ്ങളെ രാജകുമാരനും രാജകുമാരിയുമാക്കാം. ബ്രഹ്മാവിന്റെ സാക്ഷാത്ക്കാരം വീട്ടിലിരിക്കെ വളരെ പേര്ക്ക് ഉണ്ടാകുന്നു. അവിടെയിരുന്ന് എഴുതി അയക്കുന്നു- ബാബാ ഞാന് അങ്ങയുടേതായി, എന്റെ സര്വ്വതും അങ്ങയുടേതാണ്. ബാബ ഒന്നും എടുക്കുന്നില്ല. ബാബ പറയുന്നു സര്വ്വതും തന്റെയടുത്ത് വയ്ക്കൂ. ഇവിടെ കെട്ടിടം പണിയുന്നുണ്ട്, ചിലര് ചോദിക്കുന്നു പൈസ എവിടെ നിന്നു ലഭിച്ചുവെന്ന്. ബാബയ്ക്ക് ഇത്രയും അനവധി കുട്ടികളുണ്ട്. പ്രജാപിതാ ബ്രഹ്മാവിന്റെ പേര് കേട്ടിട്ടില്ലേ. പറയുന്നു- കേവലം മമത്വത്തെ കളയൂ, നിങ്ങള്ക്ക് തിരികെ പോകണം. ബാബയെ ഓര്മ്മിക്കൂ. നമ്മളെ ഭഗവാനാണ് പഠിപ്പിക്കുന്നത് അതിനാല് സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കണം. ലക്ഷ്മീ നാരായണനെ ഭഗവാന് എന്നു പറയില്ല, ദേവീ ദേവതാ എന്നു പറയും. ഭഗവാന്റെയടുത്ത് ഭഗവതി ഉണ്ടായിരിക്കില്ല. എത്ര യുക്തിയോടെയുള്ള കാര്യമാണ്. സന്മുഖത്ത് വരാതെ ഈ കാര്യങ്ങള് മനസ്സിലാക്കാന് സാധിക്കില്ല. പാടുന്നുണ്ട്- അങ്ങ് തന്നെയാണ് മാതാവും പിതാവുമെന്ന്....ജ്ഞാനം ഇല്ലാത്തത് കാരണം ലക്ഷ്മീ നാരായണന്റെ മുന്നില്, ഹനുമാന്റെ മുന്നില്, ഗണേശന്റെ മുന്നില് പോയി ഈ മഹിമ പാടുന്നു. അവര് സാകാരിയായിരുന്നു, അവരുടെ കുട്ടികളാണ് അവരെ മാതാ പിതാവെന്നു വിളിക്കുന്നത്. നിങ്ങള് അവരുടെ കുട്ടികളാണോ? നിങ്ങള് രാവണന്റെ രാജ്യത്തിലാണ്. ഈ ബ്രഹ്മാവും മാതാവാണ്. ബ്രഹ്മാവിലൂടെ ബാബ പറയുന്നു നിങ്ങള് എന്റെ കുട്ടികളാണ്. എന്നാല് മാതാക്കളെയും കുമാരിമാരെയും സംരക്ഷിക്കുന്ന മാതാവും വേണം. ദത്തെടുത്ത കുട്ടിയാണ്- ബി.കെ സരസ്വതി. എത്ര ഗുഹ്യമായ കാര്യങ്ങളാണ്. ബാബ നല്കുന്ന ജ്ഞാനം ശാസ്ത്രങ്ങളിലൊന്നുമില്ല. ഭാരതത്തിന്റെ മുഖ്യമായ ശാസ്ത്രമാണ് ഗീത, അതില് ജ്ഞാനത്തിന്റെ പഠിത്തത്തിന്റെ കാര്യങ്ങളാണ് ഉള്ളത്. അതില് ചരിത്രത്തിന്റെ കാര്യമേയില്ല. ജ്ഞാനത്തിലൂടെയാണ് പദവി ലഭിക്കുന്നത്.

ബാബ ജാലവിദ്യക്കാരനാണ്. നിങ്ങള് പാടാറുണ്ട് രത്നാകരന്, ജാലവിദ്യക്കാരന്.....സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് നിങ്ങളുടെ സഞ്ചി നിറയ്ക്കുന്നു. സാക്ഷാത്ക്കാരം ഭക്തിമാര്ഗ്ഗത്തിലും ഉണ്ടാകുന്നു, എന്നാല് അതിലൂടെ യാതൊരു നേട്ടവുമില്ല. എഴുതുകയും പഠിക്കുകയും വേണം എന്നാല് യോഗ്യരാകും.....സാക്ഷാത്ക്കാരത്തിലൂടെ നിങ്ങള് അതേപോലെയായി തീരുന്നുണ്ടോ? സാക്ഷാത്ക്കാരം ഞാനാണ് ചെയ്യിക്കുന്നത്. കല്ലിന്റെ മൂര്ത്തി സാക്ഷാത്ക്കാരം ചെയ്യിക്കില്ല. തീവ്ര ഭക്തിയില് ശുദ്ധ ഭാവന വയ്ക്കുന്നുണ്ട്. അതിന്റെ ഫലം ഞാനാണ് നല്കുന്നത്, എന്നാല് തമോപ്രധാനമാകുക തന്നെ വേണം. മീരയ്ക്ക് സാക്ഷാത്ക്കാരം ഉണ്ടായി എന്നാല് ജ്ഞാനമൊന്നും ഉണ്ടായിരുന്നില്ല. മനുഷ്യന് ഓരോ ദിനം തോറും തമോപ്രധാനമായി തീരും. ഇപ്പോള് സര്വ്വ മനുഷ്യരും പതിതരാണ്. പാടുന്നുണ്ട്- ഞങ്ങളെ സുഖവും ശാന്തിയുമുള്ള സ്ഥലത്തേക്ക് കൊണ്ടു പോകൂ.

നിങ്ങള് ഭാരതവാസികള്ക്ക് സത്യയുഗത്തില് വളരെ സുഖമായിരുന്നു. സത്യയുഗത്തിന്റെ പേര് പ്രശസ്തമല്ലേ. സ്വര്ഗ്ഗം ഭാരതത്തില് തന്നെയായിരുന്നു- എന്നാല് മനസ്സിലാക്കുന്നേയില്ല. ഇതും അറിയാം ഭാരതം തന്നെയായിരുന്നു പ്രാചീനമായിരുന്നത്, സ്വര്ഗ്ഗമായിരുന്നത്. അവിടെ മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഈ കാര്യങ്ങളെല്ലാം ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള് സര്വ്വരും ഇപ്പോള് ശ്രവണകുമാരന്മാരും കുമാരികളുമായി തീരുന്നു. നിങ്ങള് സര്വ്വരെയും ജ്ഞാനത്തിന്റെ കാവടിയില് ഇരുത്തണം.(ശ്രവണ കുമാരന് തന്റെ മാതാ പിതാക്കളെ കാവടിയില് ഇരുത്തി തീര്ത്ഥാടനത്തിനു കൊണ്ടുപോയതുപോലെ) നിങ്ങള് തന്റെ സര്വ്വ മിത്രസംബന്ധികള്ക്കും ജ്ഞാനം നല്കി അവരെ ഉയര്ത്തണം. ബാബയുടെയടുത്തേക്ക് പതി-പത്നിമാര് ഒരുമിച്ചും വരുന്നുണ്ട്. നേരത്തെ ഭൗതിക ബ്രാഹ്മണരിലൂടെ വിവാഹം ചെയ്യിക്കുമായിരുന്നു. ഇപ്പോള് നിങ്ങള് ആത്മീയ ബ്രാഹ്മണര് കാമ വികാരത്തിന്റെ കെട്ട് വിച്ഛേദിക്കുന്നു. ബാബയുടെയടുത്ത് വരുമ്പോള് ബാബ ചോദിക്കുന്നുണ്ട്- സ്വര്ഗ്ഗത്തിലേക്ക് പോകില്ലേ എന്ന്. ചിലര് പറയുന്നു- ഞങ്ങള്ക്ക് സ്വര്ഗ്ഗം ഇവിടെ തന്നെയാണ് എന്ന്. ഇത് അല്പകാലത്തെ സ്വര്ഗ്ഗമല്ലേ. ഞാന് നിങ്ങള്ക്ക് 21 ജന്മത്തേക്ക് സ്വര്ഗ്ഗം നല്കാം, എന്നാല് ആദ്യം പവിത്രമായിരിക്കണം. ഈ കാര്യത്തിലാണ് ശക്തിഹീനമാകുന്നത്. പരിധിയില്ലാത്ത ബാബ പറയുന്നു-ഈ അന്തിമ ജന്മം ജ്ഞാന ചിതയിലിരിക്കൂ. കൂടുതലും സ്ത്രീകളാണ് പെട്ടെന്ന് വരുന്നത്. ചിലര് പറയുന്നു- പതി പരമേശ്വരനെ എങ്ങനെ പിണക്കും.

ബാബയുടേതായിയെങ്കില് ഓരോ ചുവടിലും ശ്രീമത്തനുസരിച്ച് നടക്കണം. ഇപ്പോള് ബാബ വന്നിരിക്കുകയാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നതിന്. പവിത്രമാകുന്നത് നല്ലതാണ്. കുലത്തിന്റെ പേര് കളങ്കപ്പെടുത്തുന്നവരാകരുത്. അച്ഛന് പറയുമല്ലോ! ലൗകീക അച്ഛനാണെങ്കില് ചാട്ടവാറെടുത്ത് അടിക്കും. മമ്മ എത്ര മധുരമാണ്. വളരെ മധുരവും ദയാമനസ്കരുമാകണം. ബാബ പറയുന്നു- കുട്ടികളെ നിങ്ങള് എന്നെ വളരെയധികം ആക്ഷേപിച്ചു. ഇപ്പോള് ഞാന് അപകാരികളുടെ മേല് പോലും ഉപകാരം ചെയ്യുന്നു. എനിക്കറിയാം രാവണന്റെ നിര്ദ്ദേശമനുസരിച്ചാണ് ഈ ഗതിയുണ്ടായത്. ഓരോ സെക്കന്റും കഴിഞ്ഞു പോയത് ഡ്രാമയാണ്. എന്നാല് ഭാവിയിലേക്ക് എന്റെ സമ്പാദ്യം മോശമാകാതിരിക്കാന് ശ്രദ്ധിക്കണം. ഓരോരുത്തരും അവരവരുടെ പ്രജകളെ ഉണ്ടാക്കണം, അവകാശികളെയും ഉണ്ടാക്കണം. മുരളി ഒരിക്കലും മുടക്കരുത്. ഒരു പോയിന്റും നഷ്ടപ്പെടരുത്. നല്ല നല്ല ജ്ഞാനരത്നങ്ങള് കേട്ടില്ല, നഷ്ടപ്പെട്ടുവെങ്കില് എങ്ങനെ ധാരണ ചെയ്യും. നിത്യേന വരുന്ന വിദ്യാര്ത്ഥികള് ഒരിക്കലും മുരളി മുടക്കില്ല. പരിശ്രമിച്ച് ദിവസവും മുരളി പഠിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) തന്റെ സമ്പാദ്യം മോശമാകാതിരിക്കാന് വളരെയധികം ശ്രദ്ധിക്കണം.ഒരിക്കലും കുലത്തിന്റെ പേര് കളങ്കപ്പെടുത്തരുത്. ദിവസവും പഠിക്കണം, പഠിപ്പ് മുടക്കരുത്.

2) ശ്രവണകുമാര് കുമാരിയായി സര്വ്വരെയും ജ്ഞാനത്തിന്റെ കാവടിയില് ഇരുത്തണം. മിത്രസംബന്ധികള്ക്കും ജ്ഞാനം നല്കി അവരുടെയും മംഗളം ചെയ്യണം.

വരദാനം :-

തന്റെ കര്ത്തവ്യത്തിന്റെ സ്മൃതിയിലൂടെ മനസ്സിനെ നിയന്ത്രിക്കുന്ന രാജയോഗിയായി ഭവിക്കട്ടെ.
അമൃതവേളയിലും മുഴുവന് ദിവസത്തിലും ഇടക്കിടക്ക് തന്റെ കര്ത്തവ്യത്തെ സ്മൃതിയില് കൊണ്ടുവരൂ അതായത് ഞാന് രാജയോഗിയാണ്. രാജയോഗിയുടെ സീറ്റില് സെറ്റായിരിക്കൂ. രാജയോഗി എന്നാല് രാജാവ്. അവരില് നിയന്ത്രിക്കാനും ഭരിക്കാനുമുള്ള ശക്തി ഉണ്ടായിരിക്കും. അവര്ക്ക് ഒരു സെക്കന്റില് മനസ്സിനെ നിയന്ത്രിക്കാന് കഴിയുന്നു. അവര് ഒരിക്കലും തന്റെ സങ്കല്പം, വാക്ക്, കര്മ്മം ഇവ വ്യര്ത്ഥമാക്കിക്കളയുകയില്ല. അഥവാ ആഗ്രഹിച്ചിട്ടും വ്യര്ത്ഥം നടക്കുന്നുവെങ്കില് അവരെ നോളേജ്ഫുള് അഥവാ രാജാവെന്ന് പറയില്ല.

സ്ലോഗന് :-

സ്വയത്തിനുമേല് രാജ്യം ഭരിക്കുന്നവര് തന്നെയാണ് സത്യമായ സ്വരാജ്യ അധികാരി.

 

മാതേശ്വരി ജിയുടെ അമൂല്യ മഹാവാക്യങ്ങള്-

ڇഈ അവിനാശീ ജ്ഞാനത്തിന് അനേകം പേര് വെച്ചിട്ടുണ്ട്.ڈ

ഈ അവിനാശീ ജ്ഞാനത്തിന് അനേകം പേര് വെച്ചിട്ടുണ്ട്. ചിലര് ഈ ജ്ഞാനത്തെ അമൃതെന്നും പറയുന്നു, ചിലര് ജ്ഞാനത്തെ അഞ്ജനമെന്നും വിളിക്കുന്നു. ജ്ഞാനാഞ്ജനം ഗുരു നല്കി എന്ന് ഗുരു നാനാക്ക് പറഞ്ഞു, ചിലര് പിന്നെ ജ്ഞാന വര്ഷമെന്നും പറയുന്നു, എന്തുകൊണ്ടെന്നാല് ഈ ജ്ഞാനത്തിലൂടെ തന്നെയാണ് ഈ മുഴുവന് സൃഷ്ടിയും ഹരിതാഭമാകുന്നത്. എത്ര തന്നെ തമോപ്രധാനമായ മനുഷ്യരും സതോഗുണീ മനുഷ്യരാകുന്നു, മാത്രമല്ല ജ്ഞാനാഞ്ജനത്തിലൂടെ അന്ധകാരം വിട്ടകലുന്നു. ഇതേ ജ്ഞാനത്തെ പിന്നെ അമൃതെന്നും പറയുന്നു, ഇതിലൂടെ ആരെല്ലാം അഞ്ചുവികാരങ്ങളുടെ അഗ്നിയില് ജ്വലിച്ചുകൊണ്ടിരിക്കുന്നുവോ അവരെ ശീതളമാക്കുന്നു. നോക്കൂ, ഗീതയില് പരമാത്മാവ് വ്യക്തമായി പറയുന്നു- കാമേഷു, ക്രോധേഷു...അതില് തന്നെ ആദ്യത്തെ മുഖ്യമായതാണ് കാമം, അത് തന്നെയാണ് അഞ്ച് വികാരങ്ങളില് മുഖ്യബീജം. ബീജത്തിലൂടെ പിന്നെ ക്രോധം, മോഹം, അഹങ്കാരം , ലോഭം എന്നീ വൃക്ഷം വളരുന്നു, അതിലൂടെ മനുഷ്യരുടെ ബുദ്ധി ഭ്രഷ്ടമായിപ്പോകുന്നു. ഇപ്പോള് അതേ ബുദ്ധിയില് തന്നെ ജ്ഞാനത്തിന്റെ ധാരണയുണ്ടാകുന്നു. എപ്പോള് ജ്ഞാനത്തിന്റെ ധാരണ ബുദ്ധിയില് പൂര്ണ്ണമാകുന്നുവോ അപ്പോഴേ വികാരങ്ങളുടെ ബീജം നശിക്കൂ. സന്യാസിമാര് കരുതുന്നത് വികാരങ്ങളെ വശപ്പെടുത്തുന്നത് വളരെ കഠിനമായ കാര്യമാണെന്നാണ്. ഇപ്പോള് ഈ ജ്ഞാനം സന്യാസിമാരില് ഇല്ലേയില്ല. അപ്പോള് അങ്ങനെയുള്ള ശിക്ഷണം എങ്ങനെ കൊടുക്കും? കേവലം ഇത്രയും പറയും-നിയമപ്രകാരം ഇരിക്കൂ എന്ന്. എന്നാല് യഥാര്ത്ഥ മര്യാദ എന്തായിരുന്നു? ആ നിയമം ഈയിടെയായി ലംഘിക്കപ്പെട്ടിരിക്കുന്നു. എവിടെ ആ സത്യ ത്രേതായുഗീ ദേവീ ദേവതകളുടെ മര്യാദ? ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നുകൊണ്ടും എപ്രകാരം നിര്വ്വികാരി പ്രവര്ത്തി മാര്ഗ്ഗത്തില് ഇരുന്നിരുന്നു. ഇപ്പോള് ഈ സത്യമായ മര്യാദകളെല്ലാം എവിടെ? ഇക്കാലത്താണെങ്കില് തല കീഴായ വികാരീ മര്യാദകള് പാലിച്ചുകൊണ്ടിരിക്കുന്നു, പരസ്പരം പറഞ്ഞുകൊണ്ടുമിരിക്കന്നു, നിയമപ്രകാരം നടക്കൂ എന്ന്. മനുഷ്യന്റെ പ്രഥമ കര്ത്തവ്യം എന്താണ്, ഇതാണെങ്കില് ആര്ക്കും തന്നെ അറിയില്ല, നിയമപ്രകാരം നടക്കൂ, കേവലം ഇത്രമാത്രം പറഞ്ഞു നടക്കുന്നു. മറിച്ച് ഇത്ര പോലും അറിയില്ല അതായത് മനുഷ്യന്റെ പ്രഥമ മര്യാദ എന്താണെന്ന്. മനുഷ്യന്റെ പ്രഥമ മര്യാദയാണ് നിര്വ്വികാരിയായിരിക്കുക. അഥവാ ആരോടെങ്കിലും ഈ നിയമം പാലിക്കാന് സാധിക്കുമോ എന്ന് ചോദിച്ചാല് അപ്പോള് പറയും ഇക്കാലത്ത് ഈ കലിയുഗീ ലോകത്ത് നിര്വ്വികാരിയായി രിക്കാനുള്ള ധൈര്യമില്ല എന്ന്. ഇപ്പോള് മര്യാദ പാലിക്കൂ, നിര്വ്വികാരിയായിരിക്കൂ എന്നൊക്കെ വായ് കൊണ്ട് പറയുന്നതിലൂടെയൊന്നും നിര്വ്വികാരിയായിരിക്കാന് സാധിക്കില്ല. നിര്വ്വികാരിയാകുന്നതിന് വേണ്ടി ആദ്യം ഈ ജ്ഞാനവാള് കൊണ്ട് ഈ അഞ്ച് വികാരങ്ങളുടെ ബീജത്തെ നശിപ്പിക്കൂ അപ്പോഴേ വികര്മ്മങ്ങള് ഭസ്മമാകൂ. ഓം ശാന്തി.

 Download PDF

 Hindi/Tamil/English/Telugu/Kannada/Malayalam

Post a Comment

0 Comments