07-02-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ
- ഈ സമയം
നിങ്ങള്ക്ക് നിരാകാരി
മതം ലഭിക്കുകയാണ്,
ഗീതാശാസ്ത്രം നിരാകാരീ
മതത്തിന്റെ ശാസ്ത്രമാണ്,
സാകാരീ മതത്തിന്റേതല്ല,
ഈ കാര്യം
തെളിയിക്കൂ.
ചോദ്യം :-
ഏതൊരു ഗഹനമായ കാര്യമാണ് ഫസ്റ്റ് ക്ലാസ് കുട്ടികള്ക്ക് മാത്രം വളരെ യുക്തിയോടുകൂടി മനസ്സിലാക്കിക്കൊടുക്കാന് കഴിയുന്നത്?
ഉത്തരം :-
ഈ ബ്രഹ്മാവ് തന്നെയാണ് ശ്രീകൃഷ്ണനാകുന്നത്. ബ്രഹ്മാവിനെയാണ്
പ്രജാപിതാവ് എന്ന് പറയുന്നത്, ശ്രീകൃഷ്ണനെയല്ല. നിരാകാരനായ ഭഗവാന് ബ്രഹ്മാവിന്റെ മുഖത്തില്കൂടി
ബ്രാഹ്മണരെ രചിച്ചു. ശ്രീകൃഷ്ണന് കൊച്ചുകുട്ടിയാണ്. ഗീതയുടെ ഭഗവാന് നിരാകാരനായ പരമാത്മാവാണ്.
ശ്രീകൃഷ്ണന്റെ ആത്മാവ് പുരുഷാര്ത്ഥം ചെയ്ത് ഈ പ്രാലബ്ധം നേടി. ഇത് വളരെ ഗുഹ്യമായ കാര്യമാണ് - ഇത് ഫസ്റ്റ് ക്ലാസ് കുട്ടികള്ക്ക് തന്നെയാണ് യുക്തിയോടെ മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുന്നത്.
20 നഖങ്ങളുടെ മൂര്ച്ചയേകി
ഈ കാര്യം സിദ്ധമാക്കൂ അപ്പോള് സേവനത്തില് സഫലത ഉണ്ടാകും.
ഗീതം :- എന് മനസ്സിന് വാതില്ക്കല്
വന്നതാരോ...
ഓം ശാന്തി.
ഈ കണ്ണുകള്ക്ക് അറിയാന് കഴിയാത്തതാണ് എന്ന് കുട്ടികള് കേട്ടിട്ടുണ്ട്, ആരെ?
ഭഗവാനെ. ഈ കണ്ണുകള്ക്ക് ശ്രീകൃഷ്ണനെ അറിയാന് കഴിയും.
എന്നാല് ഭഗവാനെ അറിയാന് കഴിയില്ല.
ആത്മാവിന് മാത്രമേ പരമാത്മാവിനെ അറിയാന് കഴിയൂ. ആത്മാവ് അംഗീകരിക്കുന്നു നമ്മുടെ പരമപിതാവായ പരമാത്മാവ് നിരാകാരനാണ്. നിരാകാരന് ആയതുകാരണം, ഈ കണ്ണുകളാല് കാണാന് കഴിയാത്തതുകാരണം അത്രയും ഓര്മ്മ നില്ക്കില്ല.
ഈ നിരാകാരിയായ അച്ഛന് നിരാകാരിയായ മക്കളോട് (ആത്മാക്കളോട്)
പറയുകയാണ്. നിങ്ങള്ക്ക് നിരാകാരീ മതം ലഭിച്ചിരിക്കുകയാണ്. ഗീതാശാസ്ത്രവും നിരാകാരീ മതത്തിന്റേതാണ്. സാകാരീ മതത്തിന്റേതല്ല. ഗീത ധര്മ്മ ശാസ്ത്രമല്ലേ. ഇസ്ലാമികള്ക്കും മറ്റും ധര്മ്മശാസ്ത്രങ്ങള് ഉണ്ട്. ഇബ്രാഹിം ഉച്ചരിച്ചിട്ടുണ്ട്, ബുദ്ധനും,
ക്രൈസ്റ്റും ഉച്ചരിച്ചിട്ടുണ്ട്. അവര്ക്കൊക്കെയും ചിത്രങ്ങളും ഉണ്ട്. ഗീത എന്നത് സര്വ്വ ശാസ്ത്രങ്ങളുടെയും ശിരോമണിയാണ്,
അതിന് മനുഷ്യര് ശ്രീകൃഷ്ണന്റെ ചിത്രം കാണിച്ചിരിക്കുന്നു. എന്നാല് ബാബ മനസ്സിലാക്കിതരുകയാണ് ഇത് തെറ്റാണ്. ഗീത ഉച്ചരിച്ചത് ഞാനാണ്,
ഞാനാണ് രാജയോഗം പഠിപ്പിച്ചതും സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തതും.
ഞാനാണ് നിരാകാരനായ പരംപിതാ പരമാത്മാവ് ഞാന് നിങ്ങള് സര്വ്വ ആത്മാക്കളുടേയും അച്ഛനാണ് മനുഷ്യസൃഷ്ടിയുടേ ബീജരൂപനാണ്. എന്നെത്തന്നെയാണ് വൃക്ഷപതി എന്ന് വിളിക്കുന്നത്. ശ്രീകൃഷ്ണനെ വൃക്ഷപതി എന്ന് വിളിക്കില്ല. പരമപിതാവായ പരമാത്മാവ് തന്നെയാണ് മനുഷ്യ സൃഷ്ടിയുടെ ബീജരൂപന്, സ്രഷ്ടാവ്.
കൃഷ്ണനെ സ്രഷ്ടാവ് എന്ന് വിളിക്കില്ല.
അദ്ദേഹം ദൈവീക ഗുണങ്ങളുള്ള മനുഷ്യനാണ്.
കൃഷ്ണനെ ഭഗവാന് എന്ന് വിളിക്കുന്നതിലൂടെ മനുഷ്യര് ആശയക്കുഴപ്പത്തിലാകുന്നു. ഭഗവാന് ഒന്നേയുള്ളൂ. കൃഷ്ണനെ ആര്ക്കും സര്വ്വരുടേയും പരമാത്മാവ് എന്ന് വിളിക്കാന് കഴിയില്ല.
ബാബ പറയുകയാണ് ഞാന് അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം കല്പത്തിന്റെ സംഗമത്തിലാണ് വരുന്നത്. ഞാന് മുഴുവന് സൃഷ്ടികളുടേയും അച്ഛനാണ്, എന്നെത്തന്നെയാണ് ഗോഡ് ഫാദര് എന്ന് വിളിക്കുന്നത്. കൃഷ്ണന്റെ പേര് നല്കുന്നതിലൂടെ പരമപിതാവായ പരമാത്മാവിനെ അറിയാന് കഴിയില്ല. ഇത് വളരെ വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഗീതയില്ക്കൂടി ആദി സനാതന ദേവീ-ദേവതാ ധര്മ്മം സ്ഥാപിച്ചതും ഞാന് തന്നെയാണ്. എന്നെ ശിവന് അഥവാ രുദ്ര ഭഗവാന് എന്ന് വിളിക്കുന്നു മറ്റൊരു സൂക്ഷ്മ ദേവതകളേയും അഥവാ മനുഷ്യരേയും ഭഗവാന് എന്ന് വിളിക്കില്ല.
ലക്ഷ്മീ-നാരായണന്മാരേയും ആരും പരമാത്മാവ് എന്നു വിളിക്കുന്നില്ല. പറയപ്പെടുന്നു പരമാത്മാവ് ഒന്നേയുള്ളൂ എന്ന്.
ഭഗവാനുവാച എന്നതുണ്ടെങ്കില് തീര്ച്ചയായും ഭഗവാന് വന്നിട്ടുണ്ടാകും കൂടാതെ വന്നിട്ട് രാജയോഗം പഠിപ്പിക്കുകയും ചെയ്യുന്നു.
ബാബ പറയുന്നു കല്പം മുന്പും ഞാന് നിങ്ങള് കുട്ടികളോട് പറഞ്ഞിരുന്നതാണ്. കൃഷ്ണന് ഒരിക്കലും കുട്ടികളേ-കുട്ടികളേ എന്ന് വിളിക്കാന് കഴിയില്ല. പരമപിതാവ് തന്നെയാണ് സര്വ്വരേയും കുട്ടികളേ എന്ന് വിളിക്കുന്നത്. കല്പം മുന്പും ഞാന് നിങ്ങള് കുട്ടികളോട് പറഞ്ഞിരുന്നതാണ് എന്തെന്നാല് ദേഹീ-അഭിമാനിയാകൂ,
നിരാകാരനായ എന്നെ തന്റെ അച്ഛനെന്നും ഭഗവാനെന്നും മനസ്സിലാക്കൂ.
സാകാരീ അച്ഛന് പ്രജാപിതാവായ ബ്രഹ്മാവ് തന്നെയാണ് എന്തെന്നാല് ബ്രഹ്മാവില്ക്കൂടി തന്നെയാണ് ഭഗവാന് ബ്രാഹ്മണ-ബ്രാഹ്മണികളെ രചിക്കുന്നത്.
ശ്രീകൃഷ്ണന് പ്രജാപിതാവല്ല. ഭഗവാന് പറയുകയാണ് ബ്രഹ്മാവിന്റെ മുഖത്തില്കൂടി ബ്രാഹ്മണ-ബ്രാഹ്മണികളെ രചിക്കുന്നു. കൃഷ്ണന് അങ്ങനെ പറയാനും സാധിക്കില്ല. ബ്രഹ്മാവ് മുതിര്ന്നയാളാണ്, കൃഷ്ണന് കൊച്ചുകുട്ടിയാണ്. ബ്രഹ്മാവ് തന്നെയാണ് കൃഷ്ണനാകുന്നത് ഇതെത്ര ഗുഹ്യമായ കാര്യമാണ്. ഇത് മനസ്സിലാക്കികൊടുക്കാന് വലിയ യുക്തി ആവശ്യമാണ്.
ഫസ്റ്റ് ക്ലാസ് കുട്ടികള്ക്കേ മനസ്സിലാക്കാന് കഴിയൂ. ബാബ പറയുന്നു ഗീതയുടെ ഭഗവാന് നിരാകാരനായ പരമാത്മാവാണ് എന്ന് മനസ്സിലാക്കുന്ന വളരെ നല്ല കുട്ടികളുണ്ട്. ആരാണോ ഗീത രചിച്ചത് ആ ആള് തന്നെയാണ് കുട്ടികളെ രാജയോഗം പഠിപ്പിച്ചതും സ്വര്ഗ്ഗം രചിച്ചതും. തീര്ച്ചയായും ഉയര്ന്നതിലും ഉയര്ന്നവനായ ബാബ മാത്രമേ രാജയോഗം പഠിപ്പിക്കുകയുള്ളൂ. ശ്രീകൃഷ്ണന് പ്രാലബ്ധം അനുഭവിക്കുന്നതേയുള്ളൂ. പ്രാലബ്ധം നല്കുന്നവന് പരമപിതാവായ പരമാത്മാവാണ്. കൃഷ്ണന് പരമാത്മാവിന്റെ കുട്ടിയാണ്.
കൃഷ്ണന്റെ ആത്മാവ് പുരുഷാര്ത്ഥം ചെയ്ത് പ്രാലബ്ധം നേടി.
പുരുഷാര്ത്ഥം ചെയ്യിക്കുന്നവനെ മാറ്റി, പുരുഷാര്ത്ഥം ചെയ്ത് പ്രാലബ്ധം നേടുന്നവന്റെ പേര് വെച്ച് ഗീതയെ ഖണ്ഡിച്ചിരിക്കുന്നു. ഒരു ഗീതയെ തെറ്റാക്കിയതിലൂടെ സര്വ്വവും തെറ്റിയിരിക്കുന്നു, അപ്പോള് പറയുന്നു കപടമായ മായ കപടമായ ശരീരം...
സേവനത്തെ വര്ദ്ധിപ്പിക്കുന്നതിനുവേണ്ടി കുട്ടികള് മുഴുവന് ശക്തിയും നല്കണം. ഗീത ആരാണ് ഉച്ചരിച്ചത്?
ഗീതയില് കൂടി ഏതൊരു ധര്മ്മം ആര് സ്ഥാപിച്ചു?
ഈ കാര്യത്തിലൂടെ നിങ്ങള്ക്ക് നല്ല രീതിയില് വിജയം നേടാന് കഴിയും.
പരമപിതാവായ പരമാത്മാവില്കൂടി സ്വര്ഗ്ഗത്തിന്റെ അധികാരി ആകുകയാണ്, കൃഷ്ണനില് കൂടിയല്ല. അപ്പോള് ഈ കാര്യത്തില് പരിശ്രമം വേണം.
എല്ലാ ശാസ്ത്രങ്ങളും ഗീതയുടെ കുട്ടികളാണ്.
അപ്പോള് കുട്ടികളിലൂടെ ഒരിക്കലും സമ്പത്ത് കിട്ടില്ല. തീര്ച്ചയായും അച്ഛനാണ് സമ്പത്ത് നല്കുന്നത്. ഇളയച്ഛന്,
അമ്മാവന്, ഗുരു എന്നിവരില് നിന്നൊന്നും സമ്പത്ത് ലഭിക്കില്ല.
പരിധിയില്ലാത്ത അച്ഛനില് നിന്നുതന്നെയാണ് പരിധിയില്ലാത്ത സമ്പത്ത് കിട്ടുന്നത്.
ഈ വാക്യങ്ങള് വൃത്തിയായി എഴുതി വെക്കണം അതിലൂടെ മനസ്സിലാക്കാന് കഴിയണം ഗീത ഖണ്ഡിക്കപ്പെട്ടിരിക്കുന്നു എന്ന്.
ഗീതയെ അപകീര്ത്തിപ്പെടുത്തിയിരിക്കുന്നു, അതിനാല് ഭാരതം ദരിദ്രമായി.
കക്കക്ക് തുല്യമായി.
ഇങ്ങനെ എഴുതൂ.
ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നവന് ആരാണ്?
സ്വര്ഗ്ഗം എവിടെയാണ്?
കലിയുഗത്തിനുശേഷം സത്യയുഗം ഉണ്ടാവണമെങ്കില് അതിന്റെ സ്ഥാപന സംഗമത്തില് ഉണ്ടാകണം. ശിവ ഭഗവാനുവാച - ഞാന് കല്പ-കല്പം സംഗമത്തില് പാവനമായ ലോകത്തെ നിര്മ്മിക്കാന് വരുന്നു. ശിവപരമാത്മാവാണ് സര്വ്വരേയും ദുഃഖത്തില് നിന്ന് മുക്തമാക്കുന്നത്, ശ്രീ കൃഷ്ണനല്ല എന്നത് സിദ്ധമാക്കണം.
ഗീതയുടെ ഭഗവാനെ ആരാണോ മനസ്സിലാക്കിയത് അവര് തന്നെയാണ് വന്ന് പുഷ്പ്പങ്ങള് അര്പ്പിക്കുന്നത്. എല്ലാവരും അര്പ്പിക്കില്ല, ആര്ക്കാണോ മനസ്സിലായത് അവര് പുഷ്പങ്ങളായ് ബലിയര്പ്പിതമാകുന്നു. ബാബക്ക് ആരെങ്കിലും പുഷ്പം നല്കിയാല് ബാബ പറയും എനിക്ക് ഇങ്ങനെയുള്ള പുഷ്പമാണ്(കുട്ടി)
വേണ്ടത്. മുള്ളുകള് എനിക്ക് ബലിയര്പ്പിച്ചാല് ഞാന് അവരെ പുഷ്പങ്ങളാക്കും. ബബൂല്നാഥന് എന്നും എനിക്ക് പേരുണ്ട്. മുള്ച്ചെടിയിലെ മുള്ളുകളെ പുഷ്പങ്ങള് ആക്കുന്നവനായ എന്നെത്തന്നെയാണ് വിളിക്കുന്നത്, ശ്രീകൃഷ്ണനാണെങ്കില് സ്വയം പൂവാണ്.
അത് അല്ലാഹുവിന്റെ പൂന്തോട്ടമായിരുന്നു, ഇത് ചെകുത്താന്റെ കാടാണ്.
ഇതിനെ വീണ്ടും ദേവതകളുടെ പൂന്തോട്ടമാക്കുന്നത് ബാബയാണ്.
നിങ്ങള് തന്നെയാണ് പുതിയ ലോകത്തിന്റെ അധികാരിയാകുന്നത്. ലക്ഷ്മീ-നാരായണന്മാരു ടേത് രാജവംശം എന്നാണ് പറയപ്പെടുന്നത്. ബ്രാഹ്മണരുടെ വംശം എന്ന് പറയില്ല. ഇത് ബ്രാഹ്മണ കുലമാണ്.
പരമപിതാവായ പരമാത്മാവ് ബ്രഹ്മാവില്കൂടി പ്രജകളെ രചിച്ചിരിക്കുന്നു, അതിനാല് ഇദ്ദേഹത്തെ പ്രജാപിതാവ് എന്ന് വിളിക്കുന്നു.
ശിവബാബയേയോ ശ്രീകൃഷ്ണനേയോ പ്രജാപിതാവ് എന്ന് വിളിക്കില്ല. കൃഷ്ണനുമേല് കളങ്കം ചാര്ത്തിയിരിക്കുന്നു എന്തെന്നാല്
16108 റാണിമാര് ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.
എന്നാലിത് പ്രജാപിതാവായ ബ്രഹ്മാവ് ഇത്രയും കുട്ടികള്ക്ക് ജന്മം നല്കിയതിന്റേതാണ്.
ജ്ഞാനത്തിന്റെ സാഗരന് ഒരേയൊരു പരംപിതാ പരമാത്മാവ് തന്നെയാണ്.
പാപത്തിന്റെ ശിക്ഷ നല്കുന്നത് ധര്മ്മരാജനാണ്. പ്രസിഡന്റിനെ കൊണ്ടുപോലും ഏറ്റവും മുതിര്ന്ന ജഡ്ജി പ്രതിജ്ഞ എടുപ്പിക്കാറുണ്ട്. രാജാവിനെക്കൊണ്ട് ഒരിക്കലും പ്രതിജ്ഞ എടുപ്പിക്കില്ല എന്തുകൊണ്ടെന്നാല് അദ്ദേഹത്തെ രാജാവാക്കുന്നത് ഭഗവാനാണ്. അത് അല്പകാലത്തേക്കാണ്. ഇവിടെയാണെങ്കില് ബാബ 21 ജന്മത്തേക്ക് രാജ്യഭാഗ്യം നല്കുന്നു.
അവിടെ പ്രതിജ്ഞ എടുക്കുന്നതിന്റെ കാര്യമില്ല.
ഈ മനുഷ്യ സൃഷ്ടിയുടെ രൂപം വൃക്ഷത്തിന്റേതാണ്, ഏതെങ്കിലും വനത്തില് നില്ക്കുന്ന മരം അല്ല.
പരമപിതാവായ പരമാത്മാവിനെ തന്നെയാണ് വൃക്ഷപതി എന്ന് വിളിക്കുന്നത്. കൃഷ്ണന് ഈ വൃക്ഷത്തിന്റെ രഹസ്യം പറഞ്ഞുതരാന് കഴിയില്ല,
വൃക്ഷപതിക്കുമാത്രമേ മനസ്സിലാക്കി തരാന് കഴിയൂ.
നരനെ നാരായണനാക്കുന്നതും ബാബ തന്നെയാണ്,
കൃഷ്ണനല്ല. പ്രധാനമായും
4 ധര്മ്മ ശാസ്ര്തങ്ങളാണുള്ളത്, ബാക്കിയെല്ലാം വെറും കഥകളാണ്. ആദ്യമാദ്യമായി സ്ഥാപിക്കപ്പെട്ട ധര്മ്മം ഏതാണ്? ആരാല് സ്ഥാപിക്കപ്പെട്ടു? സ്വര്ഗ്ഗത്തിലുണ്ടായിരുന്നത് ദേവീദേവതാ ധര്മ്മമാണ്, അത് തീര്ച്ചയായും ബാബ തന്നെയാണ് സ്ഥാപിക്കുന്നത്. ബാബ പഴയലോകത്തുനിന്നും മുക്തമാക്കുന്നു എന്തുകൊണ്ടെന്നാല് ദുഃഖം വളരെയധികമാണ്.
നിലവിളിച്ച് കേഴുകയാണ്.
അച്ഛനില്നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കണമെങ്കില് ഇപ്പോള് എടുക്കൂ.
സാധാരണ വ്യക്തികള്ക്ക് ഒരു സമ്പത്തും നല്കാന് കഴിയില്ല.
കുട്ടികളെ സര്വ്വ പ്രാപ്തികളും ചെയ്യിപ്പിക്കുന്നവന് തന്നെയാണ് അച്ഛന്. പരിധിയില്ലാത്ത അച്ഛന് തന്നെയാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നത്. ഇങ്ങനെ-ഇങ്ങനെയുള്ള പ്രലോഭനങ്ങള് നല്കിക്കൊണ്ടിരിക്കണം. വേട്ടക്ക് പോകുന്നവര് മറ്റാരെയെങ്കിലും വേട്ടയാടാന് പരിശീലിപ്പിക്കുകയാണെങ്കില് സര്വ്വ തയ്യാറെടുപ്പുകളോടും കൂടി വേട്ടയെ അഭിമുഖീകരിക്കുകയും കേവലം ആ വ്യക്തിയെക്കൊണ്ട് മാത്രം വേട്ട ചെയ്യിക്കുകയും ചെയ്യും. ഇവിടെ വേട്ട ചെയ്യിക്കേണ്ടത് മാതാക്കളെ കൊണ്ടാണ്.
ബാബ പറയുകയാണ് വേട്ടക്കാര് മാതാക്കളെ മുന്നില് കൊണ്ടുവരണം.
മാതാക്കള് ഒരുപാടുപേര് ഉണ്ട്. ഒരാളുടെ പേരാണ് പ്രശസ്ഥമാകുന്നത്. നിങ്ങള്ശക്തിസേനയാണ്. ശക്തി കുലം എന്നു പറയില്ല. ശക്തിസേനയില് പ്രമുഖര് ജഗദംബയും,
കാളിയും, സരസ്വതിയുമാണ്. എന്നാല് ചണ്ഡിക മുതലായ തലതിരിഞ്ഞ ഒരുപാട് പേരുകളും വച്ചിട്ടുണ്ട്. അപ്പോള് നിങ്ങള് കുട്ടികള് അങ്ങനെയുള്ള കാര്യങ്ങള് വ്യക്തമാക്കിക്കൊടുക്കണം എന്തെന്നാല് ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ് ശേഷം ബ്രഹ്മാവും വിഷ്ണുവും ശങ്കരനും. പ്രജാപിതാവായ ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതി. അവരെ ജ്ഞാനദേവത എന്ന് പറയുന്നു. അപ്പോള് തീര്ച്ചയായും അവരുടെ കുട്ടികളേയും ജ്ഞാനത്തിന്റെ ദേവത എന്ന് വിളിക്കപ്പെടും. അന്തിമത്തില് വിജയം നിങ്ങളുടേതായിരിക്കും. ചിലര് ഗീതയെക്കാള് കൂടുതല് വേദങ്ങളെ മാനിക്കുന്നു.
എന്നാലും ഗീതയാണ് കൂടുതല് പ്രചരിച്ചിരിക്കുന്നത്. ബാബ പറയുന്നു ആത്മാവാകുന്ന ഞാന് ഇപ്പോള് സംഗമയുഗത്തിലാണ്. കൃഷ്ണന്റെ ചിത്രം സത്യുഗത്തിലേതാണ്. പിന്നീട് 84 ജന്മങ്ങള് രൂപം മാറിയെടുത്തുകൊണ്ടിരിക്കുന്നു. എപ്പോഴാണോ പരമപിതാവായ പരമാത്മാവ് വന്ന് ആത്മാക്കള്ക്ക് ജ്ഞാനം നല്കുന്നത് അപ്പോഴാണ് ജ്ഞാനപൂര്ണ്ണനായ ആത്മാവാകാന് കഴിയുന്നത്.
പരംപിതാ പരമാത്മാവ് ജ്ഞാനത്തിന്റെ സാഗരമാണ്.
അദ്ദേഹത്തിലൂടെ നിങ്ങള് ജ്ഞാനപൂര്ണ്ണ ആത്മാക്കളാകുന്നു. ബാക്കിയെല്ലാവരും ഭക്തിയുക്ത ആത്മാക്കളാണ്. ബാബ പറയുന്നു ജ്ഞാനപൂര്ണ്ണ ആത്മാക്കളാണ് എനിക്ക് പ്രിയപ്പെട്ടവര്. മുഴുവന് മഹിമയും ഗീതയുടേതാണ്.
ധ്യാനിയെക്കാളും ശ്രേഷ്ഠന് ജ്ഞാനിയാണ്. ധ്യാനം(സാക്ഷാത്കാരം) എന്നു പറയുന്നത് ട്രാന്സ് നെയാണ്. ഇത് ബാബയോട് യോഗം വെക്കുന്നതാണ്. ധ്യാനത്തില് പോകുന്നതില് പ്രയോജനമൊന്നുമില്ല.
ബാബ പറയുന്നു ഞാന് രാജയോഗം പഠിപ്പിച്ചിരുന്നു. കൃഷ്ണന് ഈ പ്രാലബ്ധം ഞാന് തന്നെയാണ് നല്കിയിരുന്നത്. തീര്ച്ചയായും മുന് ജന്മത്തില് പുരുഷാര്ത്ഥം ചെയ്തിരിക്കും. മുഴുവന് സൂര്യവംശ രാജ്യവും എന്നില്കൂടി തന്നെയാണ് പ്രാലബ്ധം നേടിയത്. ദില്വാഡാ ക്ഷേത്രത്തിന്റെ ദൃഷ്ടാന്തവും അങ്ങനെ എഴുതണം അത് വായിക്കുന്നതില്കൂടി മനുഷ്യര്ക്ക് പെട്ടെന്ന് അമ്പ് തറക്കണം.
ഫോം പൂരിപ്പിച്ച് വാങ്ങണം എന്തെന്നാല് പരിധിയില്ലാത്ത അച്ഛന് ജ്ഞാനത്തിന്റെ സാഗരമാണ്,
വളരെ മധുരമുള്ളവനാണ്, നമ്മെ രാജയോഗം പഠിപ്പിക്കുന്നു. ആ സത്ഗുരുവിനെ കൂടാതെ ഘോരമായ അന്ധകാരമാണ്.
അങ്ങനെയുള്ള അച്ഛന്റെ മഹിമ ചെയ്യുന്നതിലൂടെ ബുദ്ധിയില് സ്നേഹം ഉണ്ടാകും. ബാബ സന്മുഖം വന്ന് ജന്മം നല്കുന്നു അപ്പോഴല്ലേ സ്നേഹം ഉണ്ടാകുന്നത്. നിങ്ങള്ക്ക് ജന്മം തന്നിരിക്കുന്നു അതിനാല് സ്നേഹം ഉണ്ടാകുന്നു. ബാബ എന്ന് വിളിക്കുന്നതിലൂടെ തന്നെ സ്വര്ഗ്ഗം ഓര്മ്മ വരുന്നു.
ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു.
നാം ബാബയില്നിന്ന് സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും. പരിധിയില്ലാത്ത അച്ഛന് എല്ലാവരുടേയും അച്ഛനാണല്ലോ, അദ്ദേഹത്തില് നിന്ന് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. കൃഷ്ണനില് നിന്ന് സമ്പത്ത് ലഭിക്കില്ല. ബാബ തന്നെയാണ് പുതിയ ലോകത്തിന്റെ രചയിതാവ്.
അപ്പോള് തീര്ച്ചയായും പുതിയ ലോകത്തിന്റെ സമ്പത്ത് നല്കും.
ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ബാബക്ക് പ്രിയപ്പെട്ടവരാകാന് ബുദ്ധിയില് ജ്ഞാനത്തെ ധാരണ ചെയ്ത് ജ്ഞാനി തൂ ആത്മാവായി മാറണം.
ബാബയോട് യോഗം വെക്കണം. സാക്ഷാത്കാരത്തിന്റെ ആശ വെക്കരുത്.
2)
മാതാക്കളെ മുന്നില് വെച്ച് അവരുടെ പേര് ഉയര്ത്തണം.
അധികാരത്തോടെ ഗീതയുടെ ഭഗവാനെ സിദ്ധമാക്കണം.
20 നഖങ്ങളുടെ ശക്തിയോടെ സേവനത്തെ വര്ദ്ധിപ്പിക്കണം.
വരദാനം :-
ശ്രേഷ്ഠജീവിതത്തിന്റെ
സ്മൃതിയിലൂടെ വിശാല
സ്റ്റേജില് വിശേഷ
പാര്ട്ടഭിനയിക്കുന്ന ഹീറോ
പാര്ട്ട്ധാരിയായി ഭവിക്കട്ടെ
ബ്രഹ്മാബാബ താങ്കള് കുട്ടികള്ക്ക് ദിവ്യജന്മം നല്കുകയാണ്- പവിത്രമായി ഭവിക്കട്ട, യോഗിയായി ഭവിക്കട്ടെ എന്ന വരദാനം നല്കി. ജന്മനാ വലിയമ്മയുടെ
രൂപത്തില് പവിത്രതയുടെ
സ്നേഹത്തോടെ പാലിച്ചു. സദാ സന്തോഷത്തിന്റെ ഊഞ്ഞാലിലാട്ടി,
സര്ഗുണമൂര്ത്തി, ജ്ഞാനമൂര്ത്തി,
സുഖശാന്തിസ്വരൂപമാകുന്നതിനുള്ള താരാട്ടേകി, ഇങ്ങനെയുള്ള മാതാപിതാവിന്റെ ശ്രേഷ്ഠമക്കളായ
ബ്രഹ്മാകുമാരന്കുമാരിമാരാണ്, ഈ ജീവിതത്തിന്റെ മഹത്വത്തെ സ്മൃതിയില് വെച്ച് വിശ്വത്തിന്റെ വിശാല സ്റ്റേജില് വിശേഷ പാര്ട്ട്, ഹീറോ പാര്ട്ട് അഭിനയിക്കൂ
സ്ലോഗന് :-
ബിന്ദു എന്ന വാക്കിന്റെ മഹത്വത്തെ അറിഞ്ഞ് ബിന്ദുവായി, ബിന്ദുവായ അച്ഛനെ ഓര്മിക്കുക തന്നെയാണ് യോഗിയാകുക
മാതേശ്വരിയുടെ അമൂല്യ മഹാവാക്യങ്ങള് 15-01-57
1)
നമ്മുടെ യഥാര്ത്ഥ ലക്ഷ്യം എന്താണ്?
ആദ്യമാദ്യം നമ്മുടെ ശരിയായ ലക്ഷ്യം എന്തെന്നറിയുക എന്നത് ആവശ്യമല്ലേ. അതും നല്ലരീതിയില് ബുദ്ധിയില് ധാരണ ചെയ്യണം അപ്പോഴേ പൂര്ണ്ണമായും ആ ലക്ഷ്യത്തില് ഇരിക്കാന് കഴിയുകയുള്ളൂ.
നമ്മുടെ ശരിയായ ലക്ഷ്യം - ഞാന് ആത്മാവ് ആ പരമാത്മാവിന്റെ സന്താനമാണ്.
യഥാര്ത്ഥത്തില് ഞാന് കര്മ്മാതീതമാണ് പിന്നീട് സ്വയം തന്നെ മറന്നതിലൂടെ കര്മ്മബന്ധനത്തില് വന്നു, ഇപ്പോള് വീണ്ടും അത് ഓര്മ്മ വന്നതിലൂടെ,
ഈ ഈശ്വരീയ യോഗത്തില് കഴിയുന്നതില്കൂടി സ്വയം ചെയ്തുകൂട്ടിയ വികര്മ്മങ്ങള് വിനാശമാക്കിക്കൊണ്ടിരിക്കുന്നു. അപ്പോള് ആത്മാവായ ഞാന് പരമാത്മാവിന്റെ സന്താനം എന്നതാണ് നമ്മുടെ ലക്ഷ്യം. അല്ലാതെ ആരും സ്വയം ഞാന് തന്നെ ദേവത എന്ന് കരുതുകയും ആ ലക്ഷ്യത്തില് സ്ഥിതിചെയ്യുകയും ചെയ്താല് പരമാത്മാവിന്റെ ശക്തി ലഭിക്കില്ല.
നിങ്ങളുടെ വികര്മ്മങ്ങള് പിന്നെ വിനാശമാകുകയുമില്ല. ഇത് ഇപ്പോള് നമുക്ക് പൂര്ണ്ണമായ ജ്ഞാനമുണ്ട്, ഞാന് ആത്മാവ് പരമാത്മാവിന്റെ സന്താനമാണ് കര്മ്മാതീതമായി ഭാവിയില് മുക്തജീവിതവും ദേവീ-ദേവതാ പദവിയും നേടുന്നത്.
ഈ ലക്ഷ്യത്തില് ഇരിക്കുന്നതിലൂടെ ആ ശക്തി ലഭിക്കുന്നു.
ഇപ്പോള് ഈ മനുഷ്യര് ആഗ്രഹിക്കുന്നു നമുക്ക് സുഖവും ശാന്തിയും പവിത്രതയും വേണം, അത് പൂര്ണ്ണമായ യോഗം ഉണ്ടാകുന്നത് എപ്പോഴാണോ അപ്പോള് മാത്രമാണ് പ്രാപ്തമാകുന്നത്. ബാക്കി ദേവതാ പദവി എന്നത് നമ്മുടെ ഭാവിയിലെ പ്രാലബ്ധമാണ്,
തന്റെ പുരുഷാര്ത്ഥം വ്യത്യസ്തമാണ് നമ്മുടെ പ്രാലബ്ധവും വ്യത്യസ്തമാണ്. അതുകൊണ്ട് ഈ ലക്ഷ്യവും വ്യത്യസ്തമാണ്, ഞാന് പവിത്ര ആത്മാവ് ഒടുവില് പരമാത്മാവായിത്തീരുന്നു എന്ന് സ്വന്തമായി ലക്ഷ്യം വെച്ചുകളയരുത്. അരുത്.
എന്നാല് നമുക്ക് പരമാത്മാവുമായി യോഗം വച്ചുകൊണ്ട് പവിത്ര ആത്മാവാകണം, ബാക്കി ആത്മാവിനെ പരമാത്മാവൊന്നും ആക്കേണ്ടതില്ല.
2)
ഈ അവിനാശീ ജ്ഞാനത്തിന് അനേക നാമങ്ങള് നല്കപ്പെട്ടിരിക്കുന്നു.
ഈ അവിനാശീ ഈശ്വരീയ ജ്ഞാനത്തിന് അനേക നാമങ്ങള് നല്കപ്പെട്ടിരിക്കുന്നു. ചിലര് ഈ ജ്ഞാനത്തെ അമൃതം എന്നും,
ചിലര് ജ്ഞാനത്തെ അഞ്ജനമെന്നും പറയുന്നു.
ഗുരു നാനാക് പറഞ്ഞു ഗുരു ജ്ഞാനാഞ്ജനം നല്കി എന്ന്, മറ്റൊരാള് ജ്ഞാനവര്ഷമെന്നും പറഞ്ഞു എന്തുകൊണ്ടെന്നാല് ഈ ജ്ഞാനത്തില് കൂടിത്തന്നെയാണ് മുഴുവന് സൃഷ്ടിയും പരിപൂര്ണ്ണമാകുന്നത്. തമോപ്രധാനമായ മനുഷ്യരെല്ലാം സതോഗുണമുള്ളവരായ മനുഷ്യരാകുന്നു കൂടാതെ ജ്ഞാനാഞ്ജനത്തിലൂടെ അന്ധകാരം നശിക്കുന്നു. ഈ ജ്ഞാനത്തിനെ തന്നെ അമൃതമെന്നും പറയുന്നു അതില്കൂടി അഞ്ച് വികാരങ്ങളുടെ അഗ്നിയില് എരിഞ്ഞുകൊണ്ടിരിക്കുന്നവര് തണുക്കുന്നു.
നോക്കൂ ഗീതയില് പരമാത്മാവ് വ്യക്തമായി പറയുന്നു കാമത്തില്കൂടി ക്രോധമുണ്ടാകുന്നു അതില് തന്നെ പ്രഥമപ്രാധാന്യം കാമത്തിനാണ്, അതുതന്നെയാണ് അഞ്ച് വികാരങ്ങളുടേയും മുഖ്യ ബീജം.
ബീജമിടുന്നതിലൂടെ പിന്നെ ക്രോധം ലോഭം മോഹം അഹങ്കാരം തുടങ്ങിയ വൃക്ഷങ്ങള് മുളക്കുന്നു, അതിലൂടെ മനുഷ്യരുടെ ബുദ്ധി ഭ്രഷ്ടമാകുന്നു. ഇപ്പോള് ആ ബുദ്ധിയില് തന്നെയാണ് ജ്ഞാനത്തിന്റെ ധാരണ ഉണ്ടാകുന്നത്,
എപ്പോള് ജ്ഞാനത്തിന്റെ ധാരണ പൂര്ണ്ണമായും ബുദ്ധിയില് ഉണ്ടാകുന്നുവോ അപ്പോള് തന്നെയാണ് വികാരങ്ങളുടെ ബീജം നശിക്കുന്നത്. മറ്റ് സന്യാസിമാര് കരുതുന്നത് വികാരങ്ങളെ മെരുക്കുന്നത് വളരെ കഠിനമായ കാര്യമാണ് എന്നാണ്.
ഈ ജ്ഞാനം ഇപ്പോള് സന്യാസിമാരിലൊന്നും തന്നെയില്ല. അപ്പോള് അങ്ങനെയുള്ള ശിക്ഷണം നല്കുന്നത് എങ്ങനെയാണ്?
കേവലം ഇങ്ങനെയേ പറയുകയുള്ളൂ മര്യാദകള് പാലിക്കണം. എന്നാല് യഥാര്ഥ മര്യാദ ഏതായിരുന്നു? ആ മര്യാദ ഇന്നത്തെക്കാലത്ത് അറ്റുപോയിരിക്കുന്നു, എവിടെപ്പോയി ആ സത്യുഗത്തിലേയും ത്രേതായുഗത്തിലേയും ദേവീ-ദേവന്മാരുടെ മര്യാദ?
അവര് ഗൃഹസ്ഥത്തി ലിരുന്നുകൊണ്ടും എത്ര പവിത്രമായ് കഴിഞ്ഞിരുന്നവരാണ്. ഇപ്പോള് ആ സത്യമായ മര്യാദ എവിടെയാണ്? ഇന്നത്തെക്കാലത്ത് തലതിരിഞ്ഞ വികാരീ മര്യാദകളാണ് പാലിക്കപ്പെടുന്നത്, മര്യാദകളിലൂടെ പോകണം എന്ന് പരസ്പരം അങ്ങനെ പറഞ്ഞുപഠിപ്പിക്കുകയാണ്. മനുഷ്യന്റെ പ്രഥമ കര്ത്തവ്യം എന്താണ്, അതാരും അറിയുന്നില്ല, കേവലം ഇതുമാത്രം പ്രചരിപ്പിക്കുന്നു മര്യാദകളില് കഴിയണം,
എന്നാല് ഇത്രപോലും അറിയുന്നില്ല എന്തെന്നാല് മനുഷ്യന്റെ പ്രഥമ മര്യാദ ഏതാണ്?
എന്ന്. മനുഷ്യന്റെ പ്രഥമ മര്യാദ നിര്വികാരിയാകുക എന്നതാണ്.
അഥവാ ആരോടെങ്കിലും നിങ്ങള് ഈ മര്യാദയില് കഴിയുന്നുണ്ടോ? എന്ന് ചോദിക്കുകയാണെങ്കില് പറയും ഇന്നത്തെക്കാലത്ത് ഈ കലിയുഗ സൃഷ്ടിയില് നിരാകാരിയാകുന്നതിനുള്ള ധൈര്യമൊന്നും ഇല്ല. ഇപ്പോള് വായിലൂടെ പറയുന്നതിന്റെ മര്യാദ പാലിക്കൂ,
നിര്വികാരിയാകൂ ഇതില്കൂടി ആര്ക്കും നിര്വികാരിയാകാന് കഴിയില്ല. നിര്വികാരി ആകുന്നതിനുവേണ്ടി ആദ്യം ഈ ജ്ഞാനമാകുന്ന വാളാല് ഈ അഞ്ച് വികാരങ്ങളുടെയും ബീജങ്ങളെ നശിപ്പിക്കൂ അപ്പോഴേ വികര്മ്മം ഭസ്മമാക്കാന് കഴിയുകയുള്ളൂ.
ശരി. ഓം ശാന്തി.
0 Comments