06-02-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ-
നിങ്ങള് ബ്രാഹ്മണര്
ഇപ്പോള് വളരെ
ഉയര്ന്ന യാത്രയില്
പൊയ്ക്കൊണ്ടിരിക്കുകുകയാണ്, അതിനാല്
നിങ്ങള്ക്ക് ഡബിള്
എഞ്ചിന് ലഭിച്ചിരിക്കുന്നു,
രണ്ട് പരിധിയില്ലാത്ത
അച്ഛനുണ്ട് അതുപോലെ
രണ്ട് അമ്മയും
ഉണ്ട്.
ചോദ്യം :-
സംഗമയുഗത്തില് ഏതൊരു ടൈറ്റില് കുട്ടികളാകുന്ന നിങ്ങള്ക്ക്
സ്വയത്തിന് വെയ്ക്കാന് സാധിക്കില്ല?
ഉത്തരം :-
ഹിസ് ഹോളിനസ് അഥവാ ഹര് ഹോളിനസ്(പവിത്രമായവര്) എന്ന ടൈറ്റില് നിങ്ങള് ബി കെ സിന് അവരവര്ക്ക് വെയ്ക്കാന് സാധിക്കില്ല, എഴുതാനും സാധിക്കില്ല
കാരണം നിങ്ങളുടെ ആത്മാവ് പവിത്രമായികൊണ്ടിരിക്കുന്നുവെങ്കിലും ശരീരം തമോപ്രധാന തത്വങ്ങളാല് ഉണ്ടാക്കപ്പെട്ടതാണ്. ഈ മഹിമ ഇപ്പോള് നിങ്ങള് സ്വീകരിക്കരുത്.
ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥികളാണ്.
ഗീതം :- ഇത് വിളക്കിന്റെയും കൊടുങ്കാറ്റിന്റെയും കഥയാണ്....
ഓം ശാന്തി.
പരിധിയില്ലാത്ത ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, ഇത് കുട്ടികള് മനസ്സിലാക്കി പരിധിയില്ലാത്ത അച്ഛന് രണ്ടുണ്ടെങ്കില്, അമ്മയും തീര്ച്ചയായും രണ്ടുണ്ടായിരിക്കും. ഒന്ന് ജഗദംബ,
രണ്ട് ഈ ബ്രഹ്മാവും അമ്മയാണ്.
രണ്ട് പേരും മനസ്സിലാക്കി തരുന്നു,
നിങ്ങള്ക്ക് ഡബിള് ഇഞ്ചിന് ലഭിച്ചു കഴിഞ്ഞു. കുന്നില് വണ്ടി പോകുമ്പോള് ഡബിള് ഇഞ്ചിന് ഘടിപ്പിക്കാറില്ലേ! ഇപ്പോള് നിങ്ങള് ബ്രാഹ്മണരും ഉയര്ന്ന യാത്രയില് പൊയ്ക്കൊണ്ടിരിക്കുന്നു. നിങ്ങള്ക്കറിയാം ഇപ്പോള് ഘോര അന്ധകാരമാണ്. അന്തിമ സമയം വരുമ്പോള് വളരെ നിലവിളി ഉയരുന്നു. ലോകം പരിവര്ത്തനപ്പെടുമ്പോള് ഇങ്ങനെ ഉണ്ടാകുന്നു. രാജ്യം പരിവര്ത്തനപ്പെടുമ്പോഴും യുദ്ധവും ബഹളവും നടക്കുന്നു.
കുട്ടികള്ക്കറിയാം ഇപ്പോള് പുതിയ രാജധാനി സ്ഥാപിക്കപ്പെടുകയാണ്. ഘോര അന്ധകാരത്തില് നിന്നും ഘോരമായ പ്രകാശം വന്നു കൊണ്ടിരിക്കുന്നു. നിങ്ങള് ഈ മുഴുവന് ചക്രത്തിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും മനസ്സിലാക്കുന്നു അതിനാല് നിങ്ങള് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കണം.
വളരെ മാതാക്കളും കുമാരിമാരും സ്ക്കൂളില് പഠിപ്പിക്കുന്നവരായി ഉണ്ട്,
അവരും കുട്ടികള്ക്ക് പരിധിയില്ലാത്ത ചരിത്രവും,
ഭൂമിശാസ്ത്രവും മനസ്സിലാക്കി കൊടുക്കുകയാണെങ്കില്, ഇതില് ഗവണ്മെന്റിന് ഇഷ്ടപ്പെടാതിരിക്കില്ല. അവരുടെ മുതിര്ന്നവര്ക്കും മനസ്സിലാക്കി കൊടുക്കണം എങ്കില് ഒന്നും കൂടി സന്തോഷം ഉണ്ടാകും.
അവര്ക്ക് മനസ്സിലാക്കി കൊടുക്കണം- എപ്പോള് വരെ ഈ പരിധിയില്ലാത്ത ചരിത്രവും,
ഭൂമിശാസ്ത്രവും മനസ്സിലാക്കുന്നില്ല അതു വരെ കുട്ടികളുടെ മംഗളം ചെയ്യാന് സാധിക്കില്ല.
ലോകത്തില് ജയാരവം മുഴങ്ങില്ല. കുട്ടികള്ക്ക് സേവനം ചെയ്യുന്നതിനുള്ള സൂചന നല്കുന്നു.
ടീച്ചറാണെങ്കില് തന്റെ കോളേജില് ഈ വിശ്വത്തിന്റെ ചരിത്രവും,
ഭൂമിശാസ്ത്രവും മനസ്സിലാക്കി കൊടുക്കുകയാണെങ്കില് കുട്ടികള്ക്ക് ത്രികാലദര്ശിയാകാന് സാധിക്കും.
ത്രികാലദര്ശിയാകുന്നതിലൂടെ ചക്രവര്ത്തിയാകാനും സാധിക്കും. ഏതു പോലെ ബാബ നിങ്ങളെ ത്രികാലദര്ശി,
സ്വദര്ശനചക്രധാരിയാക്കി, നിങ്ങള് മറ്റുള്ളവരെയും തനിക്ക് സമാനമാക്കണം, ഈ പഴയ ലോകം പരിവര്ത്തനപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കണം.
തമോപ്രധാന ലോകം പരിവര്ത്തനപ്പെട്ട് സതോപ്രധാനമായികൊണ്ടിരിക്കുന്നു. സതോപ്രധാനമാക്കുന്നത് ഒരേയൊരു പരമപിതാ പരമാത്മാവാണ്,
ബാബ സഹജരാജയോഗത്തിന്റെയും സ്വദര്ശന ചക്രത്തിന്റെയും ജ്ഞാനം നല്കുന്നു. ചക്രത്തെ മനസ്സിലാക്കി കൊടുക്കാന് വളരെ സഹജമാണ്.
ഈ ചക്രം മുന്നില് വെയ്ക്കുകയാണെങ്കിലും മനുഷ്യര്ക്ക് മനസ്സിലാക്കാന് സാധിക്കും-
സത്യയുഗത്തില് ആരെല്ലാമാണ് രാജ്യം ഭരിച്ചിരുന്നത്, പിന്നീട് ദ്വാപരയുഗത്തില് നിന്നും എങ്ങനെ അനേക ധര്മ്മങ്ങളുടെ വൃദ്ധി ഉണ്ടാകുന്നു എന്ന്. അങ്ങനെ നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് ബുദ്ധിയുടെ വാതില് താനേ തുറക്കപ്പെടും. ഈ ചക്രം മുന്നില് വെച്ച് നിങ്ങള്ക്ക് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കും.
ടോപ്പിക്കും(വിഷയം)
വെയ്ക്കാന് സാധിക്കും.
വരൂ-എങ്കില് ഞങ്ങള് ത്രികാലദര്ശിയാകാനുള്ള മാര്ഗ്ഗം പറഞ്ഞ് തരാം,
അതിലൂടെ നിങ്ങള്ക്ക് രാജാക്കന്മാരുടെയും രാജാവാകാന് സാധിക്കും. നിങ്ങള് ബ്രാഹ്മണരേ ഈ ചക്രത്തെ അറിയുന്നുള്ളൂ. അതിനാല് ചക്രവര്ത്തി രാജാവായി തീരുന്നു.
എന്നാല് ഈ ചക്രത്തെ ബുദ്ധിയില് കറക്കുന്നവര്ക്കേ ഇങ്ങനെയാകാന് സാധിക്കൂ. ബാബ ജ്ഞാന സാഗരനാണ്,
ബാബ കുട്ടികള്ക്ക് സൃഷ്ടിയുടെ ആദിമദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നു. മറ്റ് മനുഷ്യര് ഒന്നും മനസ്സിലാക്കുന്നില്ല. ഈശ്വരന് സര്വ്വവ്യാപിയെന്ന് പറയുന്നതിലൂടെ ജ്ഞാനത്തിന്റെ കാര്യമേ വരുന്നില്ല. ഈശ്വരനെ അറിയുന്നതിലുള്ള പുരുഷാര്ത്ഥം ചെയ്യാന് സാധിക്കുന്നില്ല, പിന്നെ ഭക്തിയും നിലനില്ക്കില്ല. എന്നാല് പറയുന്നതെല്ലാം മനസ്സിലാക്കുന്നില്ല. പാകമാകാത്തവര്ക്ക് സര്വ്വവ്യാപിയല്ല എന്ന് മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല.
ആരെങ്കിലും ഒരാള് പറഞ്ഞു, അത് സര്വ്വരും അംഗീകരിച്ചു.
ഏതു പോലെ ആരോ ആദിദേവനെ മഹാവീരനാണെന്ന് പറഞ്ഞു,
പിന്നെ ആ പേര് നില നിന്നു വരുന്നു.
ആര് ഏത് പേര് അറിവില്ലായ്മയോടെ വെച്ചുവൊ അത് നില നിന്നു വരുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു- നിങ്ങള് മനുഷ്യനായിട്ടും ഡ്രാമയുടെ രചയിതാവിനെയും രചനയെയും മനസ്സിലാക്കുന്നില്ല, ദേവതമാരുടെ പൂജ ചെയ്യുന്നു,
അവരുടെ ജീവചരിത്രത്തെ അറിയുന്നില്ലായെങ്കില് ഇതിനെ അന്ധവിശ്വാസം എന്നു പറയുന്നു. ഇത്രയും ദേവീ ദേവതമാര് രാജ്യം ഭരിച്ചു പോയി, തീര്ച്ചയായും അവര് വിവേകശാലികളായിരുന്നു, അതിനാലാണ് പൂജനീയരായത്. ഇപ്പോള് നിങ്ങള് ബ്രഹ്മാമുഖവംശാവലികള് ഈ ജ്ഞാനം കേട്ട് വിവേകശാലികളായി തീരുന്നു.
ബാക്കി സര്വ്വരെയും രാവണന് ജയിലിലാക്കി.
ഈ രാവണന്റെ ജയിലില് സര്വ്വരും ശോകവാടികയിലാണ്. ശാന്തിക്ക് വേണ്ടി സമ്മേളനങ്ങള് നടത്തുന്നു. അതിനാല് തീര്ച്ചയായും അശാന്തിയും ദുഃഖവുമുണ്ട്, അര്ത്ഥം സര്വ്വരും ശോകവാടികയിലാണ്. ഇപ്പോള് ശോകവാടികയില് നിന്ന് പെട്ടെന്ന് ആരും അശോകവാടികയിലേക്ക് പോകുന്നില്ല. ഈ സമയത്ത് ആരും ശാന്തി അഥവാ സുഖത്തിന്റെ ലോകത്തിലല്ല.
അശോകവാടിക എന്നു പറയുന്നത് സത്യയുഗത്തെയാണ്, ഇത് സംഗമയുഗമാണ് അതിനാല് നിങ്ങളെ സമ്പൂര്ണ്ണ പവിത്രമാണെന്ന് പറയാന് സാധിക്കില്ല.
ഹിസ് ഹോളിനസ് എന്ന് ഒരു ബി കെ ക്കും സ്വയം പറയാനോ എഴുതാനോ സാധിക്കില്ല. ഹിസ് ഹോളിനസ് അഥവാ ഹര് ഹോളിനസ് എന്ന് സത്യയുഗത്തില് പറയുന്നു. കലിയുഗത്തില് എവിടെ നിന്ന് വന്നു! ആത്മാവ് ഇവിടെ പവിത്രമാകുന്നുണ്ടെങ്കിലും ശരീരവും പവിത്രമായത് വേണ്ടേ,
എങ്കിലേ ഹിസ് ഹോളിനസ് എന്ന് പറയാന് സാധിക്കൂ.
അതിനാല് മഹിമ സ്വീകരിക്കരുത്. ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥികളാണ്. ബാബ പറയുന്നു ശ്രീ ശ്രീ അഥവാ ഹിസ് ഹോളിനസ് എന്ന് സന്യാസിമാരെ പോലും വിളിക്കാന് സാധിക്കില്ല.
ആത്മാവ് പവിത്രമായി കൊണ്ടിരിക്കുന്നുണ്ടെങ്കിലും ശരീരം പവിത്രമാണോ? അപ്പോള് അപൂര്ണ്ണമല്ലേ. ഈ പതിത ലോകത്തില് ഹിസ് അഥവാ ഹര് ഹോളിനസ്സായി ആരും തന്നെയില്ല.
അവര് മനസ്സിലാക്കുന്നു ആത്മാവും പരമാത്മാവും സദാ ശുദ്ധമാണ് എന്നാല് ശരീരവും ശുദ്ധമായത് വേണ്ടേ.
ലക്ഷ്മീ നാരായണനെ പറയാം കാരണം അവിടെ ശരീരവും സതോപ്രധാന തത്വങ്ങളാല് നിര്മ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഇവിടെ തത്വവും തമോപ്രധാനമാണ്. ഈ സമയത്ത് ആരെയും സമ്പൂര്ണ്ണ പാവനമെന്ന് പറയാന് സാധിക്കില്ല. ചെറിയ കുട്ടികളും പവിത്രമാണ്.
ദേവതമാര് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു.
അതിനാല് ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് എത്ര വിവേകശാലികളായി കൊണ്ടിരിക്കുന്നു. നിങ്ങള്ക്ക് ചക്രത്തെ കുറിച്ചുമുള്ള പൂര്ണ്ണ ജ്ഞാനമുണ്ട്. ഈ ചൈതന്യ വൃക്ഷത്തിന്റെ ബീജരൂപനായ പരമപിതാ പരമാത്മാവില് മുഴുവന് വൃക്ഷത്തെ കുറിച്ചുള്ള അറിവുണ്ട്, ബാബ തന്നെയാണ് നിങ്ങളെ ജ്ഞാനം കേള്പ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ സൃഷ്ടി ചക്രത്തിന്റെ ജ്ഞാനത്തിലൂടെ മറ്റുള്ളവരെ പ്രഭാവത്തില് കൊണ്ടു വരാന് സാധിക്കും.
മനസ്സിലാക്കി കൊടുക്കണം-
നിങ്ങള് പരംധാമില് നിന്നും വന്ന് ഇവിടെ ശരീരം ധാരണ ചെയ്ത് പാര്ട്ടഭിനയിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള് അന്തിമത്തില് സര്വ്വര്ക്കും തിരികെ പോകണം പിന്നെ വന്ന് പാര്ട്ടഭിനയിക്കണം. ഇവിടെ ആര് പുരുഷാര്ത്ഥം ചെയ്യുന്നുവൊ അവര് ധനവാന്റെയടുത്ത് ജന്മമെടുക്കുന്നു. സര്വ്വരും നമ്പറനുസരിച്ചാണ് പദവി നേടുന്നത്. നമ്പറനുസരിച്ച് ട്രാന്സ്ഫറാകും. ഇതും കാണിച്ചിട്ടുണ്ട്- എവിടെയാണൊ ജയം അവിടെ ജന്മമെടുക്കുന്നു.... ഇപ്പോള് ഈ കാര്യങ്ങളുടെ ആഴത്തില് പോകുന്നില്ല.
പോകുന്തോറും ജ്ഞാനം ലഭിച്ചു കൊണ്ടിരിക്കും, ഇത്രയും ഉറപ്പാണ് ഇപ്പോള് ശരീരം വിടുന്നവര്ക്ക് നല്ല വീട്ടില് ജന്മം ലഭിക്കുന്നു. കൂടുതല് പുരുഷാര്ത്ഥം ചെയ്യുന്ന കുട്ടികള്ക്ക് കൂടുതല് സന്തോഷവും വര്ദ്ധിക്കുന്നു. സേവനത്തില് തല്പരരായ കുട്ടികള്ക്ക് ലഹരിയും ഉണ്ടായിരിക്കും. നിങ്ങളൊഴികെ സര്വ്വരും അന്ധകാരത്തിലാണ്. ഗംഗാ സ്നാനം ചെയ്താലൊന്നും പാപം ഭസ്മമാകില്ല. യോഗ അഗ്നിയിലൂടെ മാത്രമേ പാപം ഭസ്മമാകുകയുള്ളൂ. ഈ രാവണന്റെ ജയിലില് നിന്നും മോചിപ്പിക്കുന്നത് ഒരേയൊരു ബാബയാണ് അതിനാലാണ് പാടുന്നത് പതിത പാവനാ....എന്നാല് സ്വയത്തെ പാപാത്മാവാണെന്ന് മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു കഴിഞ്ഞ കല്പത്തിലും നിങ്ങള് കന്യകമാരിലൂടെ തന്നെയാണ് ഇവരുടെ ഉദ്ധാരണം ചെയ്യിച്ചത്. ഗീതയില് എഴുതിയിട്ടുണ്ട് പക്ഷെ ആരും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും-
ഈ പതിത ലോകത്തില് പാവനമായിട്ടുള്ളവര് ആരുമില്ല. എന്നാല് മനസ്സിലാക്കി കൊടുക്കുന്നതിന് ധൈര്യം ഉണ്ടായിരിക്കണം. നിങ്ങള്ക്കറിയാം ഇപ്പോള് ലോകം പരിവര്ത്തനപ്പെട്ടു കൊണ്ടിരിക്കുന്നു. നിങ്ങള് ഇപ്പോള് ഈശ്വരന്റെ സന്താനങ്ങളായി മാറി.
ഈ ബ്രാഹ്മണകുലം ഏറ്റവും ഉയര്ന്നതാണ്.
നിങ്ങള്ക്ക് സ്വദര്ശന ചക്രത്തെ കുറിച്ചുള്ള ജ്ഞാനവും ഉണ്ട്.
പിന്നീട് വിഷ്ണു കുലത്തിലേക്ക് പോകുമ്പോള് നിങ്ങള്ക്ക് ഈ ജ്ഞാനം ഉണ്ടായിരിക്കില്ല. ഇപ്പോള് ജ്ഞാനമുണ്ട് അതിനാല് നിങ്ങളുടെ പേരാണ് സ്വദര്ശന ചക്രധാരി. ഈ ഗുഹ്യമായ കാര്യങ്ങള് നിങ്ങളല്ലാതെ മറ്റാരും മനസ്സിലാക്കുന്നില്ല. പറയുമ്പോള് പറയും ഈശ്വരന്റെ സന്താനങ്ങളാണ് എന്ന്,
പക്ഷെ പ്രാക്ടിക്കലില് ഇപ്പോള് നിങ്ങള് സന്താനങ്ങളായി. ശരി.
സര്വ്വ മധുര മധുരമായ കുട്ടികള്ക്ക് സ്നേഹസ്മരണയും ഗുഡ്മോര്ണിംഗും. ബാബയുടെ കടമയാണ് കുട്ടികളെ ഓര്മ്മിക്കുക,
കുട്ടികളുടെ കടമയാണ് ബാബയെ ഓര്മ്മിക്കുക.
എന്നാല് കുട്ടികള് അത്രയും ഓര്മ്മിക്കുന്നില്ല, ഓര്മ്മിക്കുന്നുവെങ്കില് അത് സൗഭാഗ്യമാണ്. ശരി-
മധുര മധുരമായ ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന്റെ നമസ്ക്കാരം.
രാത്രി ക്ലാസ്സ്-
8-4-68
ഈ ഈശ്വരീയ ദൗത്യം നടന്നു കൊണ്ടിരിക്കുന്നു. ദേവീ ദേവതാ ധര്മ്മത്തിലുള്ളവരെ ഇവിടെ വരുകയുള്ളൂ.
ക്രിസ്ത്യാനികള് മറ്റുള്ളവരെ ക്രിസ്ത്യാനിയാക്കുന്നതുപോലെ. ക്രിസ്ത്യാനിയാകുന്നവര്ക്ക് ക്രിസ്ത്യന് ധര്മ്മത്തില് സുഖം ലഭിക്കുന്നു. നല്ല പ്രതിഫലം ലഭിക്കുന്നു,
അതിനാല് നിറയെപേര് ക്രിസ്ത്യാനികളായി. ഭാരതവാസികള്ക്ക് അത്രയും പ്രതിഫലം നല്കാന് സാധിക്കില്ല.
ഇവിടെ വളരെ അഴിമതിയുണ്ട്. കൈക്കൂലി മേടിച്ചില്ലായെങ്കില് ജോലിയില് നിന്നുപോലും പുറത്താകും.
കുട്ടികള് ബാബയോട് ചോദിക്കുന്നുണ്ട്- ഈ സാഹചര്യത്തില് എന്ത് ചെയ്യാം എന്ന്?
പറയും യുക്തിയോടെ പ്രവര്ത്തിക്കൂ എന്നിട്ട് ശുഭ കാര്യത്തില് അര്പ്പിക്കൂ എന്ന്.
ഇവിടെ സര്വ്വരും ബാബയെ വിളിക്കുന്നു വന്ന് ഞങ്ങള് പതിതരെ പാവനമാക്കൂ,
മുക്തമാക്കൂ, വീട്ടിലേക്ക് കൊണ്ടു പോകൂ എന്ന്. ബാബ തീര്ച്ചയായും വീട്ടിലേക്ക് കൊണ്ടു പോകും.
വീട്ടിലേക്ക് പോകുന്നതിന് വേണ്ടിയാണ് ഇത്രയും ഭക്തിയെല്ലാം ചെയ്യുന്നത്.
എന്നാല് ബാബ വന്നാലെ കൊണ്ടു പോകാനാകൂ. ഭഗവാന് ഒന്നേയുള്ളൂ. സര്വ്വരിലും ഭഗവാന് വന്ന് സംസാരിക്കുന്നു എന്ന് പറയാനാകില്ല. ബാബ വരുന്നതും സംഗമത്തിലാണ്.
ഇപ്പോള് നിങ്ങള് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അംഗീകരിക്കില്ല. നേരത്തെ അംഗീകരിച്ചിരുന്നു. ഇപ്പോള് നിങ്ങള് ഭക്തി ചെയ്യുന്നില്ല. നിങ്ങള്പറയും നമ്മള് നേരത്തെ പൂജ ചെയ്തിരുന്നു.
ഇപ്പോള് ബാബ വന്നിരിക്കുകയാണ് നമ്മെ പൂജനീയ ദേവതയാക്കുന്നതിന്. സിഖുകാര്ക്കും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. മഹിമയുണ്ടല്ലോ മനുഷ്യനില് നിന്നും ദേവത...... ദേവതമാരുടെ മഹിമയല്ലേ.
ദേവതമാര് വസിക്കുന്നത് സത്യയുഗത്തിലാണ്. ഇപ്പോള് കലിയുഗമാണ്. ബാബയും സംഗമത്തില് പുരുഷോത്തമനാക്കുന്നതിനുള്ള ശിക്ഷണം നല്കുന്നു. ദേവതമാര് സര്വ്വരിലും വെച്ച് ഉത്തമരാണ്, അതുകൊണ്ടാണ് അത്രയും പൂജിക്കുന്നത്. ആരെയാണ് പൂജിക്കുന്നത്, അവര് തീര്ച്ചയായും ഒരിക്കല് ഉണ്ടായിരുന്നു, ഇപ്പോള്ഇല്ല. ഈ രാജധാനി കഴിഞ്ഞു പോയിയെന്ന് മനസ്സിലാക്കുന്നു. ഇപ്പോള് നിങ്ങള് ഗുപ്തമാണ്. നമ്മള് വിശ്വത്തിന്റെ അധികാരിയാകുന്നവരാണെന്ന് ആരും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്കറിയാം നമ്മള് പഠിച്ചിട്ട് ഇതേ പോലെയാകുന്നു.
അതിനാല് പഠിത്തത്തില് പൂര്ണ്ണ ശ്രദ്ധ നല്കണം. വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കുന്നു അപ്പോള് എന്ത് കൊണ്ട് ഓര്മ്മിക്കുന്നില്ല. ദേവീക ഗുണവും ഉണ്ടായിരിക്കണം.
രാത്രി ക്ലാസ്സ്-
9-4-68
ഇന്നത്തെ കാലത്ത് വിശ്വത്തില് ശാന്തി സ്ഥാപിക്കുന്നതിന് വേണ്ടി സമ്മേളനങ്ങള് നടത്തുന്നു.
അവരെ കേള്പ്പിക്കണം സത്യയുഗത്തില് ഒരു ധര്മ്മം, ഒരു രാജ്യം അദ്ധ്വൈത ധര്മ്മമായിരുന്നു. രണ്ടാമത് ഒരു ധര്മ്മവുമില്ല അതിനാല് വഴക്കുണ്ടാകുന്നില്ല. രാമ രാജ്യമായിരുന്നു, വിശ്വത്തില് ശാന്തിയുണ്ടായിരുന്നു. നിങ്ങള് ആഗ്രഹിക്കുന്നുണ്ട്- വിശ്വത്തില് ശാന്തി വേണമെന്ന്.
അത് സത്യയുഗത്തിലായിരുന്നു. പിന്നീട് അനേക ധര്മ്മങ്ങള് വന്നതിലൂടെ അശാന്തിയുണ്ടായി. ഇത് മനസ്സിലാക്കാത്തിടത്തോളം കാലം നമുക്ക് പരിശ്രമിക്കേണ്ടി വരും. ഇനി പത്രങ്ങളിലും വരും,
പിന്നീട് ഈ സന്യാസിമാരുടെ കണ്ണുകള് തുറക്കും. നമ്മുടെ രാജധാനി സ്ഥാപിതമായി കൊണ്ടിരിക്കുന്നു എന്ന ലഹരി കുട്ടികള്ക്കുണ്ട്. മ്യൂസിയത്തിന്റെ ഷോ കണ്ട് നിറയെ പേര് വരും.
ഉള്ളില് വന്ന് അത്ഭുതപ്പെടും. പുതിയ പുതിയ ചിത്രങ്ങളില് പുതിയ പുതിയ അറിവ് കേള്ക്കും.
ഇത് കുട്ടികള്ക്കറിയാം- യോഗം മുക്തി-ജീവന്മുക്തിക്ക് വേണ്ടിയാണ്.
അത് മനുഷ്യര്ക്കാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല.
ഇതും എഴുതണം-
പരമപിതാ പരമാത്മാവിനല്ലാതെ മറ്റാര്ക്കും മുക്തി ജീവന്മുക്തിക്കുള്ള യോഗം പഠിപ്പിക്കാന് സാധിക്കില്ല.
സര്വ്വരുടെയും സത്ഗതി ദാതാവ് ഒന്നാണ്.
ഇത് മനുഷ്യര് വായിക്കുന്ന രീതിയില് ക്ലിയറായി എഴുതണം.
സന്യാസിമാര്ക്ക് ഇത് പഠിപ്പിക്കാന് സാധിക്കില്ല.
യോഗ- യോഗ എന്ന് പറയുന്നുണ്ട്,
വാസ്തവത്തില് ആര്ക്കും യോഗം പഠിപ്പിക്കാന് സാധിക്കില്ല. മഹിമയുള്ളത് ഒന്നിനാണ്. വിശ്വത്തില് ശാന്തി സ്ഥാപിക്കുക അഥവാ മുക്തി ജീവന്മുക്തി നല്കുക എന്നത് ബാബയുടെ കര്ത്തവ്യമാണ്. അങ്ങനെ വിചാര സാഗര മഥനം ചെയ്ത് പോയിന്റ്സ് മനസ്സിലാക്കി കൊടുക്കണം. മനുഷ്യര്ക്ക് കാര്യം പിടികിട്ടുന്ന രീതിയില് എഴുതണം.
ഈ ലോകം പരിവര്ത്തനപ്പെടുക തന്നെ വേണം. ഇതാണ് മൃത്യു ലോകം.
പുതിയ ലോകത്തെ അമരലോകം എന്നു പറയുന്നു. അമരലോകത്തില് മനുഷ്യര് എങ്ങനെ അമരന്മാരായി കഴിയുന്നു എന്നത് അത്ഭുതമല്ലേ.
അവിടെ ആയുസ്സും ഉയര്ന്നതായിരിക്കും. സമയത്ത് താനേ ശരീരം മാറുന്നു, വസ്ത്രം മാറുന്നത് പോലെ.
ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ശരി.
മധുര മധുരമായ ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന്റെയും ദാദയുടെയും ഗുഡ് നൈറ്റ്, നമസ്തേ.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
സൃഷ്ടി ചക്രത്തിന്റെ ജ്ഞാനത്തിലൂടെ സ്വയം ത്രികാലദര്ശി, സ്വദര്ശന ചക്രധാരിയാകണം, മറ്റുള്ളവരെയും ആക്കുന്നതിനുള്ള സേവനം ചെയ്യണം.
2.
സംഗമത്തില് ശോകവാടികയില് നിന്ന് പുറത്ത് വന്ന് സുഖത്തിന്റെയും ശാന്തിയുടെയും ലോകത്തിലേക്ക് പോകുന്നതിന് വേണ്ടി തീര്ച്ചയായും പവിത്രമാകണം.
വരദാനം :-
ജ്ഞാനത്തെ രമണീകതയോടെ
സ്മരിച്ച് മുന്നേറുന്ന
സദാ ഹര്ഷിതരും
സൗഭാഗ്യശാലികളുമായി ഭവിക്കട്ടെ.
ഇത് കേവലം ആത്മാ, പരമാത്മാവിന്റെ ഉണങ്ങിയ ജ്ഞാനമല്ല, വളരെ രമണീയമായ ജ്ഞാനമാണ്, കേവലം ദിവസവും തന്റെ പുതിയ-പുതിയ ടൈറ്റിലുകള് ഓര്മ്മിക്കൂ- ഞാന് ആത്മാവാണ്, പക്ഷെ എങ്ങനെയുള്ള
ആത്മാവാണ്, ചിലപ്പോള് ആര്ട്ടിസ്റ്റിന്റെ ആത്മാവാണ്, ചിലപ്പോള് വ്യാപാരിയുടെ ആത്മാവാണ്....അങ്ങനെ രമണീകതയോടെ മുന്നേറിക്കൊണ്ടിരിക്കൂ. ബാബയും രമണീകമാണ് നോക്കൂ ചിലപ്പോള് അലക്കുകാരനാകുന്നു, ചിലപ്പോള് വിശ്വത്തിന്റെ
രചയിതാവ്, ചിലപ്പോള് അനുസരണയുള്ള വേലക്കാരന് ...അപ്പോള് അച്ഛന് എങ്ങനെയാണോ അതേപോലെ മക്കള്....ഇതേപോലെ ഈ രമണീക ജ്ഞാനത്തെ സ്മരിച്ച് ഹര്ഷിതരായിരിക്കൂ, അപ്പോള് പറയാം സൗഭാഗ്യശാലി.
സ്ലോഗന് :-
സത്യമായ സേവാധാരി അവരാണ് ആരുടെയാണോ ഓരോ ഞരമ്പ് അതായത് സങ്കല്പത്തില്
സേവനത്തിന്റെ ഉന്മേഷ-ഉത്സാഹമാകുന്ന രക്തം നിറച്ചിരിക്കുന്നത്.
0 Comments