Header Ads Widget

Header Ads

MALAYALAM MURLI 05.02.23

 

05-02-2023  ഓം ശാന്തി  അവ്യക്തബാപ്ദാദ  മധുബന്  09/12/93


Listen to the Murli audio file



ഏകാഗ്രതയുടെ ശക്തിയാല് ദൃഢതയിലൂടെ സഹജമായ സഫലതയുടെ പ്രാപ്തി

ഇന്ന് ബ്രാഹ്മണ ലോകത്തിന്റെ രചയിതാവ് തന്റെ നാനാ ഭാഗത്തുമുള്ള ബ്രാഹ്മണ പരിവാരത്തെ കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു. ഇത് നിര്മ്മോഹിയും വളരെ പ്രിയപ്പെട്ടതുമായ ചെറിയ അലൗകിക ബ്രാഹ്മണ ലോകമാണ്. മുഴുവന് നാടകത്തിലും ഇത് വളരെ ശ്രേഷ്ഠമായ ലോകമാണ് കാരണം ബ്രാഹ്മണ ലോകത്തിന്റെ ഓരോ ഗതിയും വിധിയും നിര്മ്മോഹിയും വിശേഷപ്പെട്ടതുമാണ്. ബ്രാഹ്മണരുടെ ലോകത്തില് ബ്രാഹ്മണാത്മാക്കളും വിശ്വത്തില് വിശേഷ ആത്മാക്കളാണ് അതിനാലാണ് ഇതിനെ വിശേഷാത്മാക്കളുടെ ലോകമെന്ന് പറയുന്നത്. ഓരോ ബ്രാഹ്മണാത്മാവിന്റെ ശ്രേഷ്ഠമായ മനോഭാവന, ശ്രേഷ്ഠമായ ദൃഷ്ടി, ശ്രേഷ്ഠമായ കൃതി വിശ്വത്തിലെ സര്വ്വ ആത്മാക്കളെ ശ്രേഷ്ഠമാക്കുന്നതിന് നിമിത്തമാണ്. ഓരോ ബ്രാഹ്മണാത്മാവിനും വിശേഷ ഉത്തരവാദിത്വമുണ്ട് അതിനാല് ഓരോരുത്തരും തന്റെ ഉത്തരവാദിത്വത്തെ അനുഭവം ചെയ്യുന്നുണ്ടോ? എത്ര വലിയ ഉത്തരവാദിത്വമാണ്! മുഴുവന് വിശ്വത്തിന്റെ പരിവര്ത്തനം! കേവലം ആത്മാക്കളുടെ പരിവര്ത്തനം മാത്രമല്ല ചെയ്യുന്നത് എന്നാല് പ്രകൃതിയുടെയും പരിവര്ത്തനം ചെയ്യുന്നു. സ്മൃതി സദാ ഉണ്ടായിരിക്കണം, ഇതില് നമ്പര്വാറാണ്. സര്വ്വ ബ്രാഹ്മണാത്മാക്കളുടെയും ഉള്ളില് സദാ സങ്കല്പം ഉണ്ട്- ഞാന് വിശേഷ ആത്മാവാണ്, എനിക്ക് നമ്പര്വണ് ആകണം എന്നാല് സങ്കല്പത്തിലും കര്മ്മത്തിലും വ്യത്യാസം ഉണ്ടാകുന്നു. ഇതിന്റെ കാരണമെന്ത്? കര്മ്മത്തിന്റെ സമയത്ത് സദാ തന്റെ സ്മൃതിയെ അനുഭവി സ്ഥിതിയില് കൊണ്ടു വരുന്നില്ല. കേള്ക്കുക, അറിയുക, ഇത് രണ്ടും ഓര്മ്മ നല്കുന്നു എന്നാല് സ്വയത്തെ സ്ഥിതിയിലേക്ക് വരിക, ഇതില് ഭൂരിപക്ഷം പേരും ഇടയ്ക്ക് അനുഭവി, ഇടയ്ക്ക് കേവലം മനസ്സിലാക്കുന്നവരും അറിയുന്നവരുമായി മാറുന്നു. അനുഭവത്തെ വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി രണ്ട് കാര്യങ്ങളുടെ വിശേഷ മഹത്വത്തെ മനസ്സിലാക്കൂ. ഒന്ന് സ്വയത്തിന്റെ മഹത്വത്തെ, രണ്ട് സമയത്തിന്റെ മഹത്വത്തെ. സ്വയത്തെ പ്രതി വളരെ മനസ്സിലാക്കുന്നുണ്ട്. നിങ്ങള് എങ്ങനെയുള്ള ആത്മാവാണെന്ന് ആരോട് ചോദിച്ചാലും, അല്ലെങ്കില് സ്വയത്തോട് ചോദിക്കൂ- ഞാന് ആര് എന്ന്. അപ്പോള് എത്ര കാര്യങ്ങള് സ്മൃതിയില് വരും? ഒരു മിനിറ്റില് തന്റെ എത്ര സ്വമാനങ്ങള്ഓര്മ്മ വരുന്നു? ഒരു മിനിറ്റില് എത്ര ഓര്മ്മ വരുന്നു? വളരെയധികം ഓര്മ്മ വരുന്നില്ലേ. സ്വയത്തിന്റെ മഹത്വത്തിന്റെ ലിസ്റ്റ് എത്ര നീളമേറിയതാണ്. ഇതെല്ലാം അറിയുന്നതില് വളരെ സമര്ത്ഥരാണ്. സര്വ്വരും സമര്ത്ഥരല്ലേ? പിന്നെ അനുഭവം ഉണ്ടാകുന്നതില് വ്യത്യാസം എന്ത് കൊണ്ട്? കാരണം സമയത്ത് സ്ഥിതിയുടെ സീറ്റില് സെറ്റാകുന്നില്ല. സീറ്റില് സെറ്റായിയെങ്കില് എന്തായിക്കോട്ടെ, ശക്തിഹീനമായ സംസ്ക്കാരമാകട്ടെ, എങ്ങനെയുള്ള ആത്മാക്കളാകട്ടെ, പ്രകൃതിയാകട്ടെ, ഏതൊരു പ്രകാരത്തിലുമുള്ള റോയല് മായക്ക് അപ്സെറ്റാക്കാന് സാധിക്കില്ല. ശരീരത്തിന്റെ രൂപത്തിലും വളരെ ആത്മാക്കള്ക്ക് ഒരു സീറ്റിലൊ അഥവാ സ്ഥലത്തോ ഏകാഗ്രമായിരിക്കാനുള്ള അഭ്യാസമില്ലായെങ്കില് അവര് എന്ത് ചെയ്യും? കുലുങ്ങി കൊണ്ടിരിക്കില്ലേ. അതേപോലെ മനസ്സിനെയും ബുദ്ധിയെയും അനുഭവത്തിന്റെ സീറ്റില് സെറ്റാകാന് സാധിക്കുന്നില്ലായെങ്കില്ഇപ്പോളിപ്പോള് സെറ്റാകും, ഇപ്പോളിപ്പോള് അപ്സെറ്റും. ശരീരത്തെ ഇരുത്തുന്നതിന് സ്ഥൂലമായ സ്ഥാനം ഉണ്ടായിരിക്കും, മനസ്സിനെയും ബുദ്ധിയെയും ഇരുത്തുന്നതിന് ശ്രേഷ്ഠ സ്ഥിതികളുടെ സ്ഥാനമാണ്. അതിനാല് ബാപ്ദാദ കുട്ടികളുടെ കളി കണ്ടു കൊണ്ടിരിക്കുന്നു- ഇപ്പോളിപ്പോള് ശ്രേഷ്ഠമായ സ്ഥിതിയുടെ അനുഭവത്തില് സ്ഥിതി ചെയ്യുന്നു, ഇപ്പോളിപ്പോള് തന്റെ സ്ഥിതിയില് നിന്നും ചഞ്ചലതയില് വരുന്നു. ഏതു പോലെ കൊച്ചു കുട്ടികള് ചഞ്ചലമായിരിക്കും അതിനാല് ഒരു സ്ഥലത്ത് കൂടുതല് സമയം ഇരിക്കാന് സാധിക്കുന്നില്ല. ചില കുട്ടികള് കുട്ടിക്കാലത്തെ കളി വളരെ കളിക്കുന്നു. ഇപ്പോളിപ്പോള് നോക്കുമ്പോള് വളരെ ഏകാഗ്രം, ഇപ്പോളിപ്പോള് ഏകാഗ്രതയ്ക്ക് പകരം വ്യത്യസ്ഥമായ സ്ഥിതികളില് അലഞ്ഞു കൊണ്ടിരിക്കും. അതിനാല് സമയത്ത് വിശേഷിച്ച് അറ്റന്ഷന് ഉണ്ടായിരിക്കണം- മനസ്സും ബുദ്ധിയും സദാ ഏകാഗ്രമായിരിക്കണം.

ഏകാഗ്രതയുടെ ശക്തി സഹജമായി തന്നെ നിര്വ്വിഘ്നമാക്കുന്നു.പരിശ്രമിക്കേണ്ട ആവശ്യമേയില്ല. ഏകാഗ്രതയുടെ ശക്തി സ്വതവേ- ഒരേയൊരു ബാബ രണ്ടാമതാരുമില്ല- അനുഭവം സദാ ചെയ്യിക്കുന്നു. ഏകാഗ്രതയുടെ ശക്തി സഹജമായി സ്ഥിതിയെ ഏകരസമാക്കുന്നു. ഏകാഗ്രതയുടെ ശക്തി സദാ സര്വ്വരെ പ്രതി സഹജമായി ഒരേയൊരു മംഗളത്തിന്റെ മനേഭാവനയുണ്ടാക്കുന്നു. ഏകാഗ്രതയുടെ ശക്തി സര്വ്വരെ പ്രതി സ്വതവേ ഭായി ഭായി ദൃഷ്ടിയാക്കുന്നു. ഏകാഗ്രതയുടെ ശക്തി ഓരോ ആത്മാവിന്റെ സംബന്ധത്തില് സ്നേഹം, ബഹുമാനം, സ്വമാനത്തിന്റെ കര്മ്മം സഹജമായി അനുഭവം ചെയ്യിക്കുന്നു. അതിനാല് ഇപ്പോള് എന്ത് ചെയ്യണം? എന്ത് അറ്റന്ഷന് വയ്ക്കണം? ഏകാഗ്രത. സ്ഥിതി ചെയ്യുന്നുണ്ട്, അനുഭവവും ചെയ്യുന്നു എന്നാല് ഏകാഗ്രതയുടെ അനുഭവം ഉണ്ടാകുന്നില്ല. ഇടയ്ക്ക് ശ്രേഷ്ഠമായ അനുഭവത്തില്, ഇടയ്ക്ക് ഇടത്തരം, ഇടയ്ക്ക് സാധാരണം, മുന്നിലും കറങ്ങി കൊണ്ടിരിക്കുന്നു. അത്രയും സമര്ത്ഥരാകൂ മനസ്സും ബുദ്ധിയും സദാ നിങ്ങളുടെ ഓര്ഡര് അനുസരിച്ച് നടക്കണം. സ്വപ്നത്തിലും സെക്കന്റ് പോലും ചഞ്ചലപ്പെടരുത്. മനസ്സ്, അധികാരിയെ പരവശമാക്കരുത്.

പരവശരായ ആത്മാവിന്റെ ലക്ഷണമാണ്- ആത്മാവിന് അത്രയും സമയം സുഖം, ശാന്തി, ആനന്ദത്തിന്റെ അനുഭവം ആഗ്രഹിച്ചും ഉണ്ടാകില്ല. ബ്രാഹ്മണാത്മാവ് ഒരിക്കലും ആര്ക്കും പരവശരാകില്ല, തന്റെ ശക്തിഹീനമായ സ്വഭാവത്തിനും സംസ്ക്കാരത്തിനും വശപ്പെടില്ല. വാസ്തവത്തില് സ്വഭാവം എന്ന ശബ്ദത്തിന്റെ അര്ത്ഥമാണ്- സ്വയത്തിന്റെ ഭാവം. സ്വയത്തിന്റെ ഭാവം നല്ലതായിരിക്കും, മോശമാകില്ല. സ്വ എന്ന് പറയുമ്പോള് എന്ത് ഓര്മ്മ വരുന്നു? ആത്മീയ സ്വരൂപത്തിന്റെ ഓര്മ്മ വരുന്നില്ലേ. അതിനാല് സ്വ- ഭാവം അര്ത്ഥം സ്വയത്തെ പ്രതി അഥവാ സര്വ്വരെ പ്രതി ആത്മീയ ഭാവമുണ്ടാകണം. ശക്തിഹീനതയ്ക്ക് വശപ്പെട്ട് ചിന്തിക്കുന്നു- എന്റെ സ്വഭാവം അഥവാ എന്റെ സംസ്ക്കാരം ഇങ്ങനെയാണ്, എന്ത് ചെയ്യാം, ഇങ്ങനെ തന്നെയാണ്....ഇത് എങ്ങനെയുള്ള ആത്മാവാണ് പറയുന്നത്? ശബ്ദം അഥവാ സങ്കല്പം പരവശരായ ആത്മാവിന്റേതാണ്. അതിനാല് എപ്പോഴെല്ലാം സങ്കല്പം വരുന്നുവൊ - എന്റെ സ്വഭാവം ഇങ്ങനെയാണ്, അപ്പോള് ശ്രേഷ്ഠമായ അര്ത്ഥത്തില് സ്ഥിതി ചെയ്യൂ. സംസ്ക്കാരം മുന്നില് വരുന്നു- എന്റെ സംസ്ക്കാരം...... അപ്പോള് ചിന്തിക്കൂ എന്റെ സംസ്ക്കാരമെന്ന് പറയുന്നത് വിശേഷ ആത്മാവായ എന്റെ സംസ്ക്കാരമാണോ? എന്റെ എന്ന് പറയുകയാണെങ്കില് ശക്തിഹീനമായ സംസ്ക്കാരം പോലും എന്റെ എന്നത് കാരണം വിട്ട് പോകുന്നില്ല കാരണം ഇത് നിയമമാണ്- എവിടെയാണോ എന്റെ എന്ന ബോധമുള്ളത് അവിടെ സ്വന്തമെന്നത് ഉണ്ടാകുന്നു, സ്വന്തമെന്നയുള്ളയിടത്ത് അധികാരവും ഉണ്ടാകുന്നു. അതിനാല് ശക്തിഹീനമായ സംസ്ക്കാരത്തെ എന്റെ എന്നാക്കിയാല് അത് തന്റെ അധികാരം വിടില്ല അതിനാല് പരവശരായി ബാബയുടെ മുന്നില് അപേക്ഷിക്കുന്നു- വിടുവിക്കൂ, വിടുവിക്കൂവെന്ന്. സംസ്ക്കാരം എന്ന ശബ്ദം പറയുമ്പോള് ഓര്മ്മിക്കൂ- അനാദി സംസ്ക്കാരം, ആദി സംസ്ക്കാരം തന്നെയാണ് എന്റെ സംസ്ക്കാരം. ഇത് മായയുടെ സംസ്ക്കാരമാണ്, എന്റേതല്ല. അതിനാല് ഏകാഗ്രതയുടെ ശക്തിയിലൂടെ പരവശ സ്ഥിതിയെ പരിവര്ത്തനപ്പെടുത്തി അധികാരി സ്ഥിതിയുടെ സീറ്റില് സെറ്റാകൂ.

യോഗം ചെയ്യുന്നത്, താല്പര്യത്തോടെയാണ് എന്നാല് എത്ര സമയം, ഏത് സ്ഥിതിയില് സ്ഥിതി ചെയ്യാന് ആഗ്രഹിക്കുന്നുവൊ, അത്രയും സമയം ഏകാഗ്രമായ സ്ഥിതിയുണ്ടാകണം, അതിന്റെ ആവശ്യമാണ് ഉള്ളത്. അപ്പോള് എന്ത് ചെയ്യണം? ഏത് കാര്യം അടിവരയിടണം? (ഏകാഗ്രത) ഏകാഗ്രതയില് തന്നെയാണ് ദൃഢതയുള്ളത്, ദൃഢതയുള്ളിടത്ത് സഫലത കഴുത്തിലെ മാലയാണ്. ശരി.

നാനാ ഭാഗത്തുമുള്ള അലൗകീക ബ്രാഹ്മണ ലോകത്തിലെ വിശേഷ ആത്മാക്കള്ക്ക്, സദാ ശ്രേഷ്ഠമായ സ്ഥിതിയുടെ അനുഭവത്തിന്റെ സീറ്റില് സെറ്റായിരിക്കുന്ന ആത്മാക്കള്ക്ക്, സദാ സ്വയത്തിന്റെ മഹത്വത്തെ അനുഭവം ചെയ്യുന്ന, സദാ ഏകാഗ്രതയുടെ ശക്തിയിലൂടെ മനസ്സിനെയും ബുദ്ധിയെയും ഏകാഗ്രമാക്കുന്ന, സദാ ഏകാഗ്രതയുടെ ശക്തിയിലൂടെ തന്നെ ദൃഢതയിലൂടെ സഹജമായി സഫലത പ്രാപ്തമാക്കുന്ന സര്വ്വ ശ്രേഷ്ഠമായ, സര്വ്വ വിശേഷപ്പെട്ട, സര്വ്വ സ്നേഹി ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

അവ്യക്ത ബാപ്ദാദായുടെ വ്യക്തിപരമായ മിലനം

പറക്കുന്ന കലയിലേക്ക് പോകുന്നതിന് ഡബിള് ലൈറ്റാകൂ, ഏതൊരു ആകര്ഷണവും ആകര്ഷിക്കരുത്.

സര്വ്വരും സ്വയത്തെ വര്ത്തമാന സമയത്തിനനുസരിച്ച് തീവ്ര ഗതിയിലൂടെ പറക്കുന്ന അനുഭവം ചെയ്യുന്നുണ്ടോ? സമയത്തിന്റെ ഗതി തീവ്രമാണ് അതോ ആത്മാക്കളുടെ പുരുഷാര്ത്ഥത്തിന്റെ ഗതിയാണോ തീവ്രം? സമയം നിങ്ങളുടെ പിന്നാലെയാണോ അതോ നിങ്ങള് സമയത്തിനനുസരിച്ചാണോ പൊയ്ക്കൊണ്ടിരിക്കുന്നത്? സമയത്തെ കാത്തിരിക്കുകയല്ലല്ലോ- അന്തിമത്തില് എല്ലാം ശരിയാകും എന്ന് പറഞ്ഞ്. സമ്പൂര്ണ്ണമാകുമോ, ബാബയ്ക്ക് സമാനമാകുമോ? അങ്ങനെയല്ലല്ലോ. കാരണം ഡ്രാമയുടെ കണക്കനുസരിച്ച് വര്ത്തമാന സമയം വളരെ തീവ്രതയോടെ പൊയ്ക്കൊണ്ടിരിക്കുന്നു അതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ഇന്നലെ ഉണ്ടായിരുന്നതിനേക്കാള് ഇന്ന് കൂടതല് അതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ഇതറിയാമല്ലോ? സമയം ഏതു പോലെ അതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു, അതേപോലെ നിങ്ങള് ശ്രേഷ്ഠാത്മാക്കളും പുരുഷാര്ത്ഥത്തില് അതി തീവ്രം അര്ത്ഥം ഫാസ്റ്റ് ഗതിയിലൂടെ പോകുകയല്ലേ? അതോ ഇടയ്ക്ക് പതുക്കെ, ഇടയ്ക്ക് തീവ്രം? താഴേക്ക് വന്ന് പിന്നെ മുകളിലേക്ക് പോകണം, അങ്ങനെയല്ലല്ലോ. താഴെയും മുകളിലേക്കും ആകുന്നവരുടെ ഗതി ഒരിക്കലും ഏകരസവും ഫാസ്റ്റുമാകില്ല. അതിനാല് സദാ സര്വ്വ കാര്യങ്ങളിലും ശ്രേഷ്ഠം അഥവാ തീവ്ര ഗതിയി ലൂടെ പറക്കുന്നവരാണ്. മഹിമയുണ്ട്- കയറുന്ന കലയിലൂടെ സര്വ്വരുടെയും മംഗളം എന്ന്. എന്നാല് ഇപ്പോള് എന്ത് പറയും? പറക്കുന്ന കല, സര്വ്വരുടെയും മംഗളം. ഇപ്പോള് കയറുന്ന കലയുടെ സമയം സമാപ്തമായി, ഇപ്പോള് പറക്കുന്ന കലയുടെ സമയമാണ്. അതിനാല് പറക്കുന്ന കലയുടെ സമയത്ത് ചിലര് കയറുന്ന കലയിലൂടെ എത്തി ചേരാന് ആഗ്രഹിക്കുന്നുവെങ്കില് എത്തി ചേരാന് സാധിക്കുമോ? ഇല്ല. അതിനാല് സദാ പറക്കുന്ന കലയായിരിക്കണം. പറക്കുന്ന കലയുടെ ലക്ഷണമാണ് സദാ ഡബിള് ലൈറ്റ്. ഡബിള് ലൈറ്റല്ലായെങ്കില് പറക്കുന്ന കലയാകില്ല. കുറച്ചെങ്കിലും ഭാരം ഉണ്ടെങ്കില് അത് താഴേക്ക് കൊണ്ടു വരുന്നു. വിമാനത്തില് പോകുമ്പോള് പറക്കുന്നു, മെഷിനില് അഥവാ പെട്രോളില് ലേശമെങ്കിലും അഴുക്കുണ്ടെങ്കില് ഗതിയെന്താകും? പറക്കുന്ന കലയില് നിന്നും വീഴുന്ന കലയിലേക്ക് വരുന്നു. അതിനാല് ഇവിടെയും എന്തെങ്കിലും പ്രകാരത്തിലുള്ള ഭാരമുണ്ടെങ്കില്, തന്റെ സംസ്ക്കാരങ്ങളുടേതാകട്ടെ, വായുമണ്ഡലത്തിന്റേതാകട്ടെ, മറ്റാത്മാക്കളുടെ സംബന്ധ സമ്പര്ക്കത്തിന്റേതാകട്ടെ, ഏതൊരു ഭാരവുമുണ്ടെങ്കില് പറക്കുന്ന കലയില് നിന്നും ചഞ്ചലതയില് വരുന്നു. പറയും- ഞാന് ശരിയാണ് എന്നാല് ഇന്ന കാരണമല്ലേ, അതിനാല് സംസ്ക്കാരത്തിന്റെ, വ്യക്തിയുടെ, വായുമണ്ഡലത്തിന്റെ ബന്ധനമാണ്. പക്ഷെ കാരണമെന്തുമാകട്ടെ, എങ്ങനെയുമാകട്ടെ, തീവ്ര പുരുഷാര്ത്ഥി സര്വ്വ കാര്യങ്ങളെയും സഹജമായി തന്നെ മറി കടക്കുന്നു. പരിശ്രമമില്ല, മനോരഞ്ചനമായി അനുഭവിക്കും. അതിനാല് ഇങ്ങനെയുള്ള സ്ഥിതിയെയാണ് പറക്കുന്ന കലയെന്ന് പറയുന്നത്. അതിനാല് പറക്കുന്ന കലയാണോ അതോ ഇടയ്ക്കിടയ്ക്ക് താഴെ വരുന്നതിന്, കറങ്ങുന്നതിന് മനസ്സ് താല്പര്യപ്പെടുന്നുണ്ടോ. എങ്ങും ആകര്ഷണം പാടില്ല. ലേശം പോലും ആകര്ഷണം ആകര്ഷിക്കരുത്. ഭൂമിയുടെ ആകര്ഷണത്തില് നിന്നുപരി പോയാലേ റോക്കറ്റിന് പറക്കാന് സാധിക്കൂ. ഇല്ലായെങ്കില് പറക്കാന്സാധിക്കില്ല. ആഗ്രഹിച്ചില്ലായെങ്കിലും താഴേക്ക് വരുന്നു. അതിനാല് ഒരു ആകര്ഷണത്തിനും മുകളിലേക്ക് കൊണ്ടു പോകാന് സാധിക്കില്ല. സമ്പൂര്ണ്ണമാകാന് അനുവദിക്കില്ല. അതിനാല് ചെക്ക് ചെയ്യൂ സങ്കല്പത്തില് പോലും ഒരു ആകര്ഷണവും ആകര്ഷിക്കരുത്. ബാബയല്ലാതെ ഒരു ആകര്ഷണവും പാടില്ല. പാണ്ഡവര് എന്ത് മനസ്സിലാക്കുന്നു? അങ്ങനെയുള്ള തീവ്ര പുരുഷാര്ത്ഥിയാകൂ. ആകണമല്ലോ. എത്ര പ്രാവശ്യം ഇങ്ങനെയായി? അനേക പ്രാവശ്യം ആയിട്ടുണ്ട്. നിങ്ങള് തന്നെയാണ് ആയി തീര്ന്നത് അതോ മറ്റുള്ളവരാണോ? നിങ്ങള് തന്നെയാണ്. അതിനാല് നമ്പര്വാറായിയല്ലല്ലോ വരേണ്ടത്, നമ്പര്വണ് ആകണം. മാതാക്കള് എന്ത് ചെയ്യും? നമ്പര്വണ് ആണോ അതോ നമ്പര്വാറാണോ? 108 നമ്പറായാലും കുഴപ്പമില്ലേ? 108-ാമത്തെ നമ്പറില് വരുമോ അതോ ആദ്യത്തെ നമ്പറില് വരുമോ? ബാബയുടേതായി, അധികാരിയായിയെങ്കില് പൂര്ണ്ണമായും സമ്പത്തെടുക്കണോ അതോ കുറച്ച് എടുക്കണോ? പിന്നെ നമ്പര് വണ് ആകുമല്ലോ. ദാതാവ് മുഴുവനായും നല്കി കൊണ്ടിരിക്കുന്നു, എടുക്കുന്നവര് കുറച്ചാണ് എടുക്കുന്നതെങ്കില് എന്ത് പറയും? അതിനാല് നമ്പര് വണ് ആകണം. നമ്പര് വണ് ഒരാളേ ആകുകയുള്ളൂവെങ്കിലും നമ്പര് വണ് ഡിവിഷന് വളരെയുണ്ടല്ലോ. അപ്പോള് സെക്കന്റ് നമ്പറില് വരരുത്. എടുക്കണമെങ്കില് പൂര്ണ്ണമായും എടുക്കണം. പകുതി എടുക്കുന്നവര് പിന്നാലെ പിന്നാലെ വളരെ വരും. എന്നാല് നിങ്ങള് പൂര്ണ്ണമായും നേടണം. സര്വ്വരും പൂര്ണ്ണമായും എടുക്കുന്നവരല്ലേ അതോ കുറച്ച് എടുത്ത് സന്തുഷ്ടരാകുന്നവരാണോ? തുറന്നിരിക്കുന്ന ഖജനാവാണ്, പിന്നെ എന്തിന് കുറച്ചെടുക്കണം? പരിധിയില്ലാത്തതല്ലേ, പരിധിയുണ്ടോ- 8000 ഇവര്ക്ക് ലഭിക്കണം, 10000 ഇവര്ക്ക് ലഭിക്കണം എങ്കില് പറയും ഭാഗ്യത്തില് ഇത്രയുമേയുള്ളൂ എന്ന്, പക്ഷെ ബാബയുടേത് തുറന്നിരിക്കുന്ന ഖജനാവാണ്, അളവറ്റതാണ്, എത്രമാത്രം എടുക്കാന് ആഗ്രഹിക്കുന്നുവൊ എടുക്കാം, എന്നാലും അളവറ്റതാണ്. അളവറ്റ ഖജനാക്കളുടെ അധികാരിയാണ്. ബാലകന് തന്നെ അധികാരിയാണ്. അതിനാല് സര്വ്വരും സദാ സന്തോഷത്തോടെയിരിക്കുന്നവരല്ലേ അതോ കുറച്ച് കുറച്ച് ഇടയ്ക്ക് ദുഃഖത്തിന്റെ അലകള് വരുന്നുണ്ടോ? ദുഃഖത്തിന്റെ അലകള്ക്ക് സ്വപ്നത്തില് പോലും വരാന് സാധിക്കില്ല. സങ്കല്പത്തെ ഉപേക്ഷിക്കൂ എന്നാല് സ്വപ്നത്തില് പോലും വരാന് സാധിക്കില്ല. അങ്ങനെയുള്ളവരെയാണ് നമ്പര്വണ് എന്ന് പറയുന്നത്. അപ്പോള് എന്ത് അത്ഭുതം ചെയ്ത് കാണിക്കും? സര്വ്വരും നമ്പര് വണ് ആയി കാണിക്കില്ലേ?

ദില്ലിയെ ദില്(ഹൃദയം) എന്നാണ് പറയുന്നത്. എങ്ങനെയുള്ള ഹൃദയമാണോ അതേപോലെ ശരീരവും പ്രവര്ത്തിക്കും. ആധാരം ഹൃദയമല്ലേ. ഹൃദയം ദിലാരാമന്റെ ഹൃദയമാണ്. അപ്പോള് ഹൃദയത്തിന്റെ സിംഹാസനം യഥാര്ത്ഥമാകണ്ടേ, ചഞ്ചലമാകരുത്. അപ്പോള് ലഹരിയില്ലേ- ഞാന് ദിലാരാമന്റെ ഹൃദയമാണ് എന്ന്. അതിനാല് ഇപ്പോള് തന്റെ ശ്രേഷ്ഠമായ സങ്കല്പങ്ങളിലൂടെ സ്വയത്തിന്റെയും വിശ്വത്തിന്റെയും പരിവര്ത്തനം ചെയ്യൂ. സങ്കല്പം ചെയ്തു, കര്മ്മമായി. അല്ലാതെ വളരെ ചിന്തിച്ചിരുന്നു, ചിന്തിക്കുന്നത് വളരെയാണ്, പക്ഷെ സംഭവിക്കുന്നത് കുറവും, അവര് തീവ്ര പുരുഷാര്ത്ഥിയല്ല. തീവ്ര പുരുഷാര്ത്ഥി അര്ത്ഥം സങ്കല്പവും കര്മ്മവും സമാനമാകണം എങ്കിലേ ബാബയ്ക്ക് സമാനം എന്ന് പറയുകയുള്ളൂ. സന്തോഷമാണ്, സദാ സന്തോഷത്തോടെയിരിക്കും. ഇത് പക്കാ നിശ്ചയമുണ്ടല്ലോ. സന്തോഷത്തോടെയിരിക്കുന്നവരാണ് സൗഭാഗ്യശാലികള്. ഇത് പക്കായാണോ അതോ കുറച്ച് കുറച്ച് കച്ചായാണോ? പാകമാകാത്ത വസ്തു ഇഷ്ടമാണോ? പക്കാ ആയതിനെ ഇഷ്ടപ്പെടുന്നു. അതിനാല് പൂര്ണ്ണമായും പക്കായായിട്ടിരിക്കണം.

ദിവസവും അമൃതവേളയില് പാഠം പക്കായാക്കൂ- എന്ത് സംഭവിച്ചാലും സന്തോഷമായിട്ടിരിക്കണം, സന്തോഷം നല്കണം. മറ്റൊരു കളിയും കളിക്കരുത്. ഇതേ കളി കളിക്കണം, മറ്റ് കളികള് വേണ്ട. ശരി.

വരദാനം :-

ഭാഗ്യത്തിന്റെയും ഭാഗ്യവിധാതാവായ ബാബയുടെയും സ്മൃതിയിലിരുന്ന് ഭാഗ്യം വിതരണം ചെയ്യുന്ന വിശാല ഹൃദയമുള്ള മഹാദാനിയായി ഭവിക്കട്ടെ.

ഭാഗ്യ വിധാതാവായ ബാബയും ഭാഗ്യവും രണ്ടിന്റെയും ഓര്മ്മയുണ്ടെങ്കിലേ മറ്റുള്ളവരെയും ഭാഗ്യവാനാക്കുന്നതിന്റെ ഉണര്വ്വും ഉത്സാഹവും ഉണ്ടാകുകയുള്ളൂ. ഭാഗ്യവിധാതാവായ ബ്രഹ്മാബാബയിലൂടെ ഭാഗ്യം വിളമ്പുന്നു അതേപോലെ നിങ്ങളും ദാതാവിന്റെ മക്കളാണ്, ഭാഗ്യം മറ്റുള്ളവര്ക്കും വിളമ്പൂ. അവര് വസ്ത്രം വിതരണം ചെയ്യുന്നു, ഭക്ഷണം വിതരണം ചെയ്യുന്നു, ചിലര് ഉപഹാരങ്ങള് നല്കുന്നു.....എന്നാല് അതിലൊന്നും ആരും തൃപ്തരാകുന്നില്ല. നിങ്ങള് ഭാഗ്യം വിതരണം ചെയ്യൂ എങ്കില് ഭാഗ്യമുള്ളയിടത്ത് സര്വ്വ പ്രാപ്തികളുണ്ട്. അങ്ങനെ ഭാഗ്യം വിതരണം ചെയ്യുന്നതില് വിശാല ഹൃദയരും, ശ്രേഷ്ഠ മഹാദാനിയുമാകൂ. സദാ നല്കി കൊണ്ടിരിക്കൂ.

സ്ലോഗന് :-

ഏകനാമിയായി എക്കണോമി(മിതവ്യയത്തോടെ)യോടെ മുന്നോട്ട് പോകുന്നവര് തന്നെയാണ് പ്രഭുവിന് പ്രിയപ്പെട്ടവര് .

 Download PDF

Post a Comment

0 Comments