Header Ads Widget

Header Ads

MALAYALAM MURLI 04.02.23

 

04-02-2023  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ, ബാബയില് നിന്ന് സര്വ്വ സംബന്ധങ്ങളുടേയും സുഖമെടുക്കണമെങ്കില് മറ്റെല്ലാവരില് നിന്നും ബുദ്ധിയോഗം അകറ്റി ഒരു ബാബയെ മാത്രം ഓര്മ്മിക്കൂ, ഇതു തന്നെയാണ് ലക്ഷ്യം.

ചോദ്യം :-

നിങ്ങള് കുട്ടികള് സമയം ഏതൊരു നല്ല കാര്യം ചെയ്യുന്നതിന്റെ ഫലമായാണ് സമ്പന്നരായി മാറുന്നത്?

ഉത്തരം :-

ഏററവും ശ്രേഷ്ഠമായ കര്മ്മമാണ് ജ്ഞാന രത്നങ്ങളുടെ ദാനം ചെയ്യുകയെന്നത്. അവിനാശി ജ്ഞാന രത്നങ്ങളുടെ ഖജനാവ് തന്നെയാണ് ട്രാന്സ്ഫറായി 21 ജന്മത്തേയ്ക്ക് വിനാശി സമ്പത്തായി മാറുന്നത്, ഇതുകൊണ്ടു തന്നെയാണ് സമ്പന്നരായി മാറുന്നത്. ആര് എത്രയും ജ്ഞാനരത്നങ്ങള് ധാരണ ചെയ്ത് മറ്റുള്ളവരേയും ധാരണ ചെയ്യിപ്പിക്കുന്നുവോ, അത്രയും സമ്പന്നരായി മാറുന്നു. അവിനാശി ജ്ഞാന രത്നങ്ങളുടെ ദാനം ചെയ്യൂ, ഇതു തന്നെയാണ് സര്വ്വതിലും ശ്രേഷ്ഠമായ സേവനം.

ഓം ശാന്തി. ശിവബാബ തന്റെ സാലിഗ്രാമങ്ങളായ കുട്ടികള്ക്ക് പറഞ്ഞുകൊടുക്കുന്നു. ഇതു തന്നെയാണ് പരമാത്മാവിന്റെ കുട്ടികളെക്കുറിച്ചുള്ള അഥവാ ആത്മാക്കളെക്കുറിച്ചുള്ള ജ്ഞാനം. ആത്മാവ്, ആത്മാവിന് ജ്ഞാനം നല്കുന്നില്ല. പരമാത്മാ ശിവനിരുന്നാണ് ബ്രഹ്മാവിനും സരസ്വതിക്കും, തന്റെ ഭാഗ്യ നക്ഷത്രങ്ങളായ കുട്ടികള്ക്കും പറഞ്ഞുകൊടുക്കുന്നത്, അതുകൊണ്ട് ഇതിനെ പരമാത്മാ ജ്ഞാനമെന്നു പറയുന്നു. പരമാത്മാവ് ഒന്നുമാത്രമാണ്, ബാക്കിയുള്ളതെല്ലാം സൃഷ്ടിയാണ്, സൃഷ്ടികര്ത്താവിന്റെ രചനയാണ്. ലൗകിക പിതാവിങ്ങനെ പറയുകയില്ല ഇതെല്ലാം എന്റെ രുപമാണെന്ന്. ഇല്ല, പറയും ഇതെല്ലാം രചനയാണെന്ന്. അങ്ങിനെയാണെങ്കില്, ഇത് ആത്മീയ പിതാവാണ്, അദ്ദേഹത്തിനും പാര്ട്ട് ലഭിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് മുഖ്യ അഭിനേതാവും, ക്രിയേറ്ററും, ഡയറക്ടറും. ആത്മാവിനെ ക്രിയേറ്റര് എന്ന് പറയുകയില്ല. പരമാത്മാവിനെക്കുറിച്ചാണ് പറയുന്നത് - അങ്ങയുടെ ഗതിയും മതവും അങ്ങേക്കുമാത്രമേ അറിയൂ. ഗുരുക്കന്മാര്ക്കെല്ലാം അവരവരുടെ വേറെ വേറെ അഭിപ്രായങ്ങളാണ്, അതുകൊണ്ട് പരമാത്മാവ് വന്ന് തന്റെ ഏകമതം നല്കുന്നു. അദ്ദേഹം അതി സ്നേഹിയാണ്. അദ്ദേഹവുമായി ബുദ്ധിയോഗം വെക്കണം, ബാക്കി ആരെല്ലാമായിട്ടാണോ നിങ്ങളുടെ സ്നേഹമുള്ളത്, അവരെല്ലാം ചതിക്കുന്നവരാണ്, അതുകൊണ്ട് അവരില് നിന്നെല്ലാം ബുദ്ധി അകറ്റണം. ഞാന് നിങ്ങള്ക്ക് എല്ലാ സംബന്ധങ്ങളുടേയും സുഖം നല്കാം, കേവലം എന്നെ മാത്രം ഓര്മ്മിക്കൂ, ഇതാണ് ലക്ഷ്യം. ഞാന് എല്ലാവരുടേയും പ്രിയപ്പെട്ട പിതാവാണ്, ടീച്ചറാണ്, ഗുരുവുമാണ്. നിങ്ങള് മനസ്സിലാക്കുന്നു, അദ്ദേഹത്തിലൂടെ നിങ്ങള്ക്ക് മുക്തിയും ജീവന് മുക്തിയും ലഭിക്കുമെന്ന്. ഇതു തന്നെയാണ് അവിനാശി ഖജനാവ്, ഖജനാവാണ് ട്രാന്സ്ഫറായി 21 ജന്മത്തേയ്ക്ക് വിനാശി സമ്പത്തായി മാറുന്നതും. 21 ജന്മം നമ്മള് വളരെ സമ്പന്നരായിരിക്കുന്നു. അവിനാശി ധനത്തിന്റെ ദാനം ചെയ്യണം. മുമ്പാണെങ്കില് വിനാശി ധനമാണ് ദാനം ചെയ്തിരുന്നത്, തല്ഫലമായി അടുത്ത ജന്മത്തില് അല്പകാല ക്ഷണഭംഗുര സുഖവും ലഭിച്ചിരുന്നു. പറയുന്നു - കഴിഞ്ഞ ജന്മം എന്തെങ്കിലുമൊക്കെ ദാനധര്മ്മങ്ങള് ചെയ്തിട്ടുണ്ടായിരിക്കും, അതിന്റെ ഫലമാണ് ലഭിക്കുന്നത്. അതിന്റെ ഫലം ഒരു ജന്മത്തേയ്ക്കു മാത്രമേ ലഭിക്കൂ, ജന്മ-ജന്മാന്തര പ്രാലബ്ധമുണ്ടാകുകയില്ല. ഇപ്പോള് നാം എന്തു ചെയ്യുന്നുവോ അതിന് നമുക്ക് ജന്മ-ജന്മാന്തര പ്രാലബ്ധം ലഭിക്കും. ഇത് അനേക ജന്മങ്ങളിലേക്കുള്ള കാര്യമാണ്. പരമാത്മാവില് നിന്ന് പരിധിയില്ലാത്ത സമ്പത്തെടുക്കണം. സര്വ്വ ശ്രേഷ്ഠ കര്മ്മമാണ് അവിനാശി ജ്ഞാനരത്നങ്ങളുടെ ദാനം. എത്രയും സ്വയത്തില് ധാരണ ചെയ്ത് മറ്റുള്ളവരെക്കൊണ്ട് ധാരണ ചെയ്യിപ്പിക്കുന്നുവോ, അത്രയും സ്വയം സമ്പന്നരാകും, മറ്റുള്ളവരും സമ്പന്നരാകും. ഇതാണ് സര്വ്വോത്തമ സേവനം. ഇതുകൊണ്ടാണ് സദ്ഗതി ലഭിക്കുന്നത്. ദേവതകളുടെ രീതി നോക്കൂ, എത്ര സമ്പൂര്ണ്ണ നിര്വികാരി, അഹിംസാ പരമോധര്മ്മത്തിന്റേതാണ്. സമ്പൂര്ണ്ണ പവിത്രത സത്യ-ത്രേതായുഗങ്ങളില് മാത്രമാണുള്ളത്. ദേവതകള് മാത്രമാണ് സ്വര്ഗ്ഗത്തിലുള്ളത്, അവരുടെ മഹിമയാണ് പാടപ്പെട്ടിട്ടുള്ളത്. ആരാണോ സത്യയുഗത്തില് സൂര്യവംശികളാകുന്നത്, അവര് മാത്രമാണ് സമ്പൂര്ണ്ണമായിട്ടുള്ളവര്, അതിനുശേഷം അല്പം കറപിടിക്കുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു ദേവതകള് ഏതു സ്വര്ഗ്ഗത്തിലെ നിവാസികളാണെന്ന്. വൈകുണ്ഠമാണ് അത്ഭുതകരമായ ലോകം, അവിടെ വേറെ ആര്ക്കും പോകാന് കഴിയുകയില്ല. സര്വ്വ ധര്മ്മങ്ങളേയും രചിക്കുന്നവന് ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്. ദേവതാ ധര്മ്മം ബ്രഹ്മാവൊന്നുമല്ല സ്ഥാപിക്കുന്നത്, ഇദ്ദേഹമാണെങ്കില് പറയുന്നു - ഞാന് അപവിത്രമായിരുന്നു, എന്നില് എവിടെ നിന്ന് ജ്ഞാനം വന്നു. മറ്റുള്ള എല്ലാ പവിത്ര ആത്മാക്കളും മുകളില് നിന്നാണ് വരുന്നത് അവരവരുടെ ധര്മ്മം സ്ഥാപിക്കാന്. ഇവിടെയാണെങ്കില് പരമാത്മാവാണ് ധര്മ്മം സ്ഥാപിക്കുന്നത്, എപ്പോളാണോ ശരീരത്തില് വരുന്നത്, അപ്പോള് ഇദ്ദേഹത്തിന്റെ പേര് ബ്രഹ്മാവെന്ന് വെക്കുന്നു. പറയപ്പെടുന്നുമുണ്ട്, ബ്രഹ്മാ ദേവതായ നമഃ, വിഷ്ണു ദേവതായ നമഃ . . . ഇപ്പോള് പ്രശ്നമുദിക്കുന്നു, ദേവതകളില് നിന്നാണോ മനുഷ്യ സൃഷ്ടി രചിക്കപ്പെട്ടത്? അല്ല. പരമാത്മാവ് പറയുന്നു - ഞാന് ഏതു സാധാരണ ശരീരത്തിലാണോ വരുന്നത്, അദ്ദേഹത്തിനാണ് ബ്രഹ്മാവെന്ന പേര് വെക്കുന്നത്. അത് സൂക്ഷ്മ ബ്രഹ്മാവാണ്, എങ്കില് രണ്ടു ബ്രഹ്മാവായി. ഇദ്ദേഹത്തിന്റെ പേര് ബ്രഹ്മാവെന്ന് വെക്കപ്പെട്ടിരിക്കുകയാണ്, എന്തുകൊണ്ടെന്നാല് ഞാന് സാധാരണ ശരീരത്തിലാണ് വരുന്നത്. ബ്രഹ്മാവിന്റെ മുഖ കമലത്തിലൂടെയാണ് ബ്രാഹ്മണ ധര്മ്മം രചിക്കുന്നത്. ആദി ദേവനില് നിന്നാണ് മനുഷ്യ സൃഷ്ടി രചിക്കുന്നത്, ഇദ്ദേഹമാണ് മനുഷ്യ സൃഷ്ടിയിലെ ആദ്യത്തെ അച്ഛന്. പിന്നീടാണ് വൃദ്ധി പ്രാപിക്കുന്നത്. ബാബ നിങ്ങള് കുട്ടികളെ ഇപ്പോള് രാജാക്കന്മാരുടേയും രാജാവാക്കി മാറ്റുന്നു. എന്നാല് അപ്പോള് മാത്രമേ ആകൂ, എപ്പോളാണോ ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളില് നിന്നും ബുദ്ധിയോഗം ഇല്ലാതാക്കുന്നത്. ബാബാ, ഞാന് അങ്ങയുടെ മാത്രമാണ്, അത്രമാത്രം. ഇത് നിശ്ചയമാണ്, നമ്മള് തന്നെയാണ് രാജകമാരന്മാരാകുന്നത്. ചതുര്ഭുജത്തിന്റെ സാക്ഷാല്ക്കാരവും ഉണ്ടാകാറുണ്ടല്ലോ. അത് ജോഡി രുപമാണ്. ചിത്രങ്ങളില് ബ്രഹ്മാവിന് പത്തും ഇരുപതും കൈകള് കാണിക്കുന്നു. കാളിക്ക് എത്ര കൈകളാണ് കൊടുത്തിരിക്കുന്നത്! ഇത്രയും കൈകളുള്ള ഒരു വ്യക്തിയും ഉണ്ടാകില്ല. ഇതെല്ലാം അസ്ത്ര ശസ്ത്രങ്ങളാണ്. നമ്മുടേതാണെങ്കില് പ്രവൃത്തിമാര്ഗ്ഗമാണ്. ബാക്കി, ഇത്രയും കൈകള് ബ്രഹ്മാവിന് കാണിച്ചിരിക്കുന്നതെന്തെന്നാല്ഈ കാണുന്ന കുട്ടികളെല്ലാം ബ്രഹ്മാവിന്റെ കൈകളാണ്. വേറെ കാളിയും മറ്റൊന്നുമില്ല. ഏതുപോലെ കൃഷ്ണനെ കറുത്തതായി കാണിക്കുന്നു അതേപോലെ കാളിയുടെ ചിത്രത്തില് കാളിയേയും കറുത്തതായി കാണിക്കുന്നു. ജഗദംബയും ബ്രാഹ്മണിയാണ്. ഞാന് എന്നെ ഭഗവാനെന്നോ അവതാരമെന്നോ പറയുന്നില്ല. ബാബ ഇത്രയും മാത്രമേ പറയുന്നുള്ളൂ - കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. വാസ്തവത്തില് എല്ലാവരും ശിവകുമാരന്മാരാണ്, സാലിഗ്രാമങ്ങളാണ്. പിന്നീട് മനുഷ്യ ശരീരത്തില് വരുമ്പോള് ബ്രഹ്മാകുമാര് ബ്രഹ്മാകുമാരിയെന്ന് പറയപ്പെടുന്നു. ബ്രഹ്മാകുമാര-കുമാരികള് പോയി പിന്നീട് വിഷ്ണു കുമാര് കുമാരികളായി മാറും. ബാബ സൃഷ്ടിക്കുന്നു, പിന്നീട് പാലനയും അദ്ദേഹത്തിനു തന്നെ ചെയ്യേണ്ടി വരുന്നു. അങ്ങിനെയുള്ള അതി സ്നേഹിയായ അച്ഛന്റെ അധികാരി കുട്ടികളാണ് നിങ്ങള്. അദ്ദേഹവുമായാണ് നിങ്ങള് വ്യാപാരം ചെയ്യുന്നത്, ഇദ്ദേഹം ഇടയിലുള്ള ബ്രോക്കറാണ്. ബാബയുടേത് പവിത്രമായ ഗവണ്മേണ്ടാണ്, അദ്ദേഹം വന്നിരിക്കുന്നത് ഗവണ്മേണ്ടിനേയും പാണ്ഡവ ഗവണ്മേണ്ടാക്കി മാറ്റാനാണ്. ഇതാണ് നമ്മുടെ ഉയര്ന്ന സേവനം. ഗവണ്മേണ്ടിന്റെ പ്രജകളെ നാം മനുഷ്യരില് നിന്ന് ദേവതകളാക്കി മാറ്റുന്നു, ബാബയുടെ സഹായത്തോടെ. അപ്പോള് നാം അവരുടെ സേവകരല്ലേ. നാം വിശ്വസേവകരാണ്. നാം ബാബയോടൊപ്പം വന്നിരിക്കുകയാണ് മുഴുവന് ലോകത്തിന്റെയും സേവനം ചെയ്യുന്നതിന്. നാം ഒരു പ്രതിഫലവും വാങ്ങിക്കുന്നില്ല. വിനാശി ധനവും കെട്ടിടങ്ങളുമെല്ലാം കൊണ്ട് നാം എന്തു ചെയ്യാനാണ് - നമുക്ക് കേവലം 3 അടി മണ്ണേ വേണ്ടൂ. നിങ്ങള് കുട്ടികള്ക്കിപ്പോള് സത്യം സത്യമായ ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രങ്ങളിലെ ജ്ഞാനത്തെ ജ്ഞാനമെന്നു പറയുകയില്ല, അത് ഭക്തിയാണ് - ജ്ഞാനം അര്ത്ഥം സദ്ഗതി. സദ്ഗതി അര്ത്ഥം മുക്തി-ജീവന്മുക്തി. ജീവന്മുക്തി ആകാത്തതുവരേയും മുക്തമാകുകയില്ല. നാം ജീവന് മുക്തമാകുന്നു. ബാക്കിയുള്ള മനുഷ്യരെല്ലാം മുക്തമാകുന്നു. അതുകൊണ്ടാണ് പറയുന്നത് അങ്ങയുടെ ഗതിയും മതവും അങ്ങേക്കുമാത്രമേ അറിയൂ. പിന്നെ ഇതിലും പരമാത്മാവ് സര്വ്വവ്യാപിയാണെന്ന കാര്യം വരുന്നില്ല. ഇവിടെയാണെങ്കില് പറയുന്നു - കല്പ-കല്പം എന്റെ മതം കൊണ്ട് സര്വ്വരുടേയും സദ്ഗതി ചെയ്യുന്നു എന്നാണ്. സദ്ഗതിയോടൊപ്പം ഗതിയും വരുന്നു. പുതിയ ലോകത്തിലുണ്ടാകുന്നത് കുറച്ചുപേര് മാത്രമാണ്. മുമ്പെ നമ്മള് പറഞ്ഞിരുന്നു - കുടത്തില് തന്നെ സൂര്യന്, കുടത്തില് തന്നെ ചന്ദ്രന്, കുടത്തില് തന്നെ 9 ലക്ഷം നക്ഷത്രങ്ങള് . . . . . കുടത്തില് സൂര്യന് സമയത്താണ്. കുടത്തില് ശിവനുണ്ട്, അതിന്റെ തന്നെയാണ് ഇത്രയും വിസ്താരം. പിന്നെ കുടത്തില് മമ്മയും ബാബയുമുണ്ട്, ഭാഗ്യനക്ഷത്രങ്ങളുമുണ്ട്. വിവേക വും പറയുന്നു സത്യയുഗത്തില് തീര്ച്ചയായും കുറച്ചുപേര് മാത്രമേ ഉണ്ടാകുകയുള്ളൂ. പിന്നീടാണ് വര്ദ്ധിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ആര് എത്ര പവിത്രമാകുന്നുവോ അത്രയും ധാരണയുണ്ടാകും. അപവിത്രമാണെങ്കില് ധാരണ കുറവായിരിക്കും. പവിത്രതയാണ് മുഖ്യം. ക്രോധത്തിന്റെ ഭൂതമിരിക്കുകയാണെങ്കില് തോല്വി ഏറ്റുവാങ്ങും. ഇത് യുദ്ധമാണല്ലോ. ഉസ്താദിന് പൂര്ണ്ണ സഹകരണം നല്കണം. അല്ലെങ്കില് മായ വളരെ ശക്തിശാലിയാണ്. ആരാണോ ബാബയുടെ ശ്രീമതപ്രകാരം നടക്കുന്നത് അവര്ക്കാണ് ഭാഗ്യം. ബാബ സാക്ഷിയായി കാണുകയും പാര്ട്ട് അഭിനയിക്കുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കാന് കഴിഞ്ഞു, മമ്മാ-ബാബയേയും അനന്യ കുട്ടികളേയും അനുകരിക്കണം. ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് മുരളി പഠിക്കുന്നത് ഒരിക്കലും ഉപേക്ഷിക്കരുത്. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

രാത്രി ക്ലാസ്സ് - 23.12.1958.

നോക്കൂ, സര്വ്വശക്തിവാനായ ബാബയുടെ എത്ര ആത്മീയ ഫാക്ടറി (സെന്റര്) കളാണുള്ളത്. ഇവിടെ നിന്ന് ഓരോരുത്തര്ക്കും ആത്മീയ രത്നങ്ങളാണ് ലഭിക്കുന്നത്. ബാബയാണ് ഫാക്ടറിയുടമ. മാനേജര്മാര് കാര്യങ്ങളെല്ലാം നോക്കി നടത്തിക്കൊണ്ടിരിക്കുന്നു, കടകളെല്ലാം നടന്നു കൊണ്ടിരിക്കുന്നു. കടയെന്ന് പറഞ്ഞാലും ഹോസ്പിറ്റലെന്ന് പറഞ്ഞാലും . . . ഇത് നിങ്ങള് ബ്രാഹ്മണരുടെ കുടുംബവുമാണ്. ഇവിടത്തെ പഠനം കൊണ്ട് നിങ്ങള്ക്ക് നിങ്ങളുടെ ജീവിതമുണ്ടാക്കണം. ഇവിടെ ആത്മീയവും ശാരീരികവും ഒന്നിച്ചാണ്. രണ്ടും പരിധിയില്ലാത്തതാണ്. അവിടെയാണെങ്കില് രണ്ടും പരിധിയുള്ളതാണ്. ഗുരുക്കന്മാര് ശാസ്ത്ര-പുരാണങ്ങളുടെ ആത്മീയ ശിക്ഷണം നല്കുന്നു, അതെല്ലാം പരിധിയുള്ളതാണ്. നാം ഒരു മനുഷ്യനേയും ഗുരുവായി അംഗീകരിക്കുകയില്ല. നമ്മുടേത് സദ്ഗുരുവാണ്, അദ്ദേഹം ഒരേയൊരു രഥത്തില് മാത്രമാണ് വരുന്നത്. ഇടക്കിടെ അദ്ദേഹത്തെ ഓര്മ്മിക്കുമ്പോള് വികര്മ്മ വിനാശം നടക്കും. നിങ്ങള്ക്ക് ധനം ഗ്രാന്റ് ഫാദറില് നിന്നാണ് ലഭിക്കുന്നത്, അതുകൊണ്ട് അദ്ദേഹത്തെ ഓര്മ്മിക്കേണ്ടതുണ്ട്. വികര്മ്മമായി ഭവിക്കത്തക്ക രീതിയിലുള്ള ഒരു കര്മ്മവുമുണ്ടാകരുത്. സത്യയുഗത്തില് കര്മ്മം അകര്മ്മമാകുന്നു, ഇവിടെ കര്മ്മം വികര്മ്മമാണ് കാരണം 5 ഭൂതങ്ങളുണ്ട്. നാം തികച്ചും സുരക്ഷിതരാണ്. ബാബ പറയുന്നു വികാരങ്ങളെ എനിക്ക് ദാനമായി നല്കൂ, പിന്നീട് അതിനെ തിരിച്ചെടുക്കുകയാണെങ്കില് നഷ്ടമുണ്ടാകും. ഇങ്ങിനെ ഒരിക്കലും കരുതേണ്ട ആരും കാണാതെ ചെയ്താല് എങ്ങിനെ അറിയാനാണ്. സമയത്തു തന്നെയാണ് ബാബയെ അന്തര്യാമി (ഉള്ളറിയുന്നവന്) യെന്ന് പറയപ്പെടുന്നത്, ഓരോ കുട്ടിയുടേയും രജിസ്റ്റര് കാണാന് കഴിയും. നിങ്ങള് കുട്ടികളുടെ ഉള്ളം അറിയുന്നവനാണ്, അതുകൊണ്ട് ഒന്നും തന്നെ ഒളിപ്പിക്കരുത്. ഇടക്ക് ഇങ്ങിനെയും കത്തെഴുതാറുണ്ട് ബാബാ, എനിക്ക് തെറ്റ് സംഭവിച്ചു, മാപ്പു തരൂ. ധര്മ്മരാജന്റെ കോടതിയില് ശിക്ഷ നല്കരുത്. ശിവബാബക്ക് നേരിട്ടെഴുതുന്നതുപോലെ. ബാബയുടെ പേരില് പോസ്റ്റ് ബോക്സില് കത്തിടുന്നു. തെറ്റ് തുറന്നു പറഞ്ഞാല് പകുതി ശിക്ഷ കുറയും. ഇവിടെ ഏറ്റവും വേണ്ടത് പവിത്രതയാണ്. സര്വ്വഗുണ സമ്പന്നരും, 16 കലാ സമ്പൂര്ണ്ണരും ഇവിടെ തന്നെയാകണം. റിഹേഴ്സല് ഇവിടെയാണ് നടക്കുന്നത്, പിന്നീട് അവിടെ പ്രാക്ടിക്കല് അഭിനയിക്കണം. സ്വയത്തെ നിരീക്ഷിക്കണം - യാതൊരു തെറ്റുകളും വരുന്നില്ലല്ലോ? സങ്കല്പങ്ങള് വളരെ വരും, മായ വളരെ പരീക്ഷകളിടും, പേടിക്കരുത്. വളരെ നഷ്ടമുണ്ടായേക്കാം, ബിസിനസ്സ് നടക്കാതിരുന്നേക്കാം, കാലൊടിഞ്ഞേക്കാം, അസുഖം പിടിച്ചേക്കാം . . . . എന്തുതന്നെ സംഭവിച്ചാലും ബാബയുടെ കൈ വിടരുത്. അനേക പ്രകാരത്തിലുള്ള പരീക്ഷകള് വന്നേക്കാം. ആദ്യമാദ്യം ബാബയുടെ മുന്നിലാണ് വരുന്നത്, അതുകൊണ്ടാണ് ബാബ പറഞ്ഞുതരുന്നത്, വളരെയധികം ശ്രദ്ധിക്കണം. ശക്തിശാലിയാകണം. നോക്കൂ, ഭാരതത്തില് എത്ര ഒഴിവു ദിവസങ്ങളാണ് ലഭിക്കുന്നത്, വേറെ എവിടെയും ഇത്രയും ലഭിക്കുകയില്ല. എന്നാല് ഇവിടെ നമുക്ക് ഒരു സെക്കന്റിന്റെ ഒഴിവുപോലുമില്ല, എന്തുകൊണ്ടെന്നാല് ബാബ പറയുന്നു ഓരോ ശ്വാസത്തിലും എന്നെ ഓര്മ്മിക്കൂ. ഓരോരോ ശ്വാസവും വിലപിടിച്ചതാണ്. അപ്പോള് എങ്ങിനെ വ്യര്ത്ഥമാക്കാന് കഴിയും. ആരാണോ വ്യര്ത്ഥമാക്കിക്കളയുന്നത് അവര് പദവി ഭ്രഷ്ടമാക്കുകയാണ്. ജന്മത്തിലെ ഓരോ ശ്വാസവും വളരെ വിലപിടിച്ചതാണ്. രാവും പകലും ബാബയുടെ സേവനത്തില് മുഴുകിയിരിക്കണം. നിങ്ങള് ആള്മൈറ്റി ബാബയില് മോഹിതരായിരിക്കുകയാണോ അതോ അദ്ദേഹത്തിന്റെ രഥത്തിലാണോ മോഹിതരായിരിക്കുന്നത്? അതോ രണ്ടിലും? തീര്ച്ചയായും രണ്ടിലും മോഹിതരായിരിക്കേണ്ടതുണ്ട്. ബുദ്ധിയിലുണ്ടായിരിക്കും ബാബ രഥത്തിലുണ്ട്. അതുകാരണമാണ് നിങ്ങള് രഥത്തില് ആകര്ഷിക്കപ്പെട്ടിരിക്കുന്നത്. ശിവ ക്ഷേത്രത്തിലും കാളയെ വെച്ചിട്ടുണ്ട്. അതിനേയും പൂജിക്കപ്പെടുന്നു. എത്ര ഗുഹ്യമായ കാര്യങ്ങളാണ്, ആരാണോ ദിവസേന കേള്ക്കാത്തത് അവര് ഏതെങ്കിലും പോയിന്റുകള് നഷ്ടപ്പെടുത്തുന്നു. ദിവസേന കേള്ക്കുന്നവര് ഒരിക്കലും ഒരു പോയിന്റിലും തോറ്റുപോകില്ല. നല്ല സ്വഭാവവുമായിരിക്കും. ബാബയെ ഓര്മ്മിക്കുന്നതില് വളരെ പ്രോഫിറ്റുണ്ട് (ലാഭം). അതിനുശേഷമാണ് ബാബയുടെ ജ്ഞാനത്തെ ഓര്മ്മിക്കുന്നതില് ലാഭം. യോഗത്തിലും പ്രോഫിറ്റ്, ജ്ഞാനത്തിലും പ്രോഫിറ്റ്. ബാബയെ ഓര്മ്മിക്കുന്നതിലാണ് ഏറ്റവുമധികം പ്രോഫിറ്റ് എന്തുകൊണ്ടെന്നാല് വികര്മ്മ വിനാശം നടക്കുന്നു മാത്രമല്ല, ഉയര്ന്ന പദവിയും ലഭിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഓരോ ശ്വാസത്തിലും ബാബയെ ഓര്മ്മിക്കണം, ഒരു ശ്വാസവും വ്യര്ത്ഥമായിപ്പോകരുത്. വികര്മ്മമായി മാറുന്ന രീതിയിലുള്ള ഒരു കര്മ്മവും ചെയ്യരുത്.

2. ഉസ്താദിന്റെ കൈകളില് കൈകൊടുത്ത് സമ്പൂര്ണ്ണ പാവനമായി മാറണം. ക്രോധത്തിനു വശത്തായി ഒരിക്കലും മായയോട് തോറ്റുപോകരുത്. ഗുസ്തിക്കാരനായി മാറണം.

വരദാനം :-

ശക്തിശാലി സ്ഥിതിയുടെ ആസനത്തില് ഇരുന്ന് വ്യര്ത്ഥത്തെയും സമര്ത്ഥത്തെയും നിര്ണ്ണയം ചെയ്യുന്ന സ്മൃതിസ്വരൂപരായി ഭവിക്കട്ടെ.

ജ്ഞാനത്തിന്റെ സാരം സ്മൃതിസ്വരൂപരാകുക എന്നതാണ്. ഓരോ കാര്യവും ചെയ്യുന്നതിന് മുമ്പ് വരദാനത്തിലൂടെ സമര്ത്ഥസ്ഥിതിയുടെ ആസനത്തിലിരുന്ന് നിര്ണ്ണയം ചെയ്യൂ, അതായത് ഇത് വ്യര്ത്ഥമാണ് അല്ലെങ്കില് സമര്ത്ഥമാണ്, പിന്നീട് കര്മ്മത്തിലേക്ക് വരൂ, കര്മ്മം ചെയ്തതിന് ശേഷം പിന്നെ പരിശോധിക്കൂ അതായത് കര്മ്മത്തിന്റെ ആദി-മധ്യ-അന്ത്യം മൂന്ന് കാലങ്ങളും സമര്ത്ഥമായിരുന്നുവോ? സമര്ത്ഥ സ്ഥിതിയുടെ ആസനം തന്നെയാണ് ഹംസാസനം, ഇതിന്റെ വിശേഷത തന്നെ നിര്ണ്ണയ ശക്തിയാണ്. നിര്ണ്ണയ ശക്തിയിലൂടെ സദാ തന്നെ മര്യാദാ പുരുഷോത്തമ സ്ഥിതിയില് മുന്നേറിക്കൊണ്ടിരിക്കും.

സ്ലോഗന് :-

അനേക വിധത്തിലുള്ള മാനസിക രോഗങ്ങളെ അകറ്റുവാനുള്ള മാര്ഗ്ഗമാണ്-സൈലന്സിന്റെ ശക്തി.

 Download PDF

Post a Comment

0 Comments