03-02-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ
- നരനില് നിന്ന്
നാരായണനാകുന്നതിന് വേണ്ടി
സമ്പൂര്ണ്ണ ബ്രാഹ്മണനാകൂ,
സത്യമായ ബ്രാഹ്മണര്
അവരാണ് ആരിലാണോ
വികാരമാകുന്ന ഒരു
ശത്രുവും ഇല്ലാത്തത്
ചോദ്യം :-
ബാബയില് നിന്ന് ബഹുമാനം ഏത് കുട്ടികള്ക്കാണ്
പ്രാപ്തമാകുന്നത്? വിവേകശാലി ആരാണ്?
ഉത്തരം :-
ബാബയുടെ ബഹുമാനം അവര്ക്കാണ് ലഭിക്കുന്നത് ആരാണോ യജ്ഞത്തിന്റെ ഓരോ കാര്യവും ഉത്തരവാദിത്വത്തോടെ ചെയ്യുന്നത്.
ഒരിക്കലും പിഴവ് വരുത്താത്തത്. പാവനമാക്കുന്നതിന്റെ ഉത്തരവാദിത്വം
മനസ്സിലാക്കി ഈ സേവനത്തില് തത്പരരായി കഴിയുന്നത്. സ്വഭാവം വളരെ റോയലായുള്ളത്,
ഒരിക്കലും പേര് മോശമാക്കാത്തവര്. ആള്റൗണ്ടറായിരിക്കും. വിവേകശാലി അവരാണ് ആരാണോ ഫുള്പാസ്സാകുന്നതിന് പരിശ്രമിക്കുന്നത്. ഒരിക്കലും ദുഃഖദായി ആകാത്തത്. ഒരു വിപരീത കര്മ്മവും ചെയ്യാത്തത്.
ഗീതം :- ഇന്നല്ലെങ്കില് നാളെ ഈ മേഘമൊഴിയും........
ഓം ശാന്തി.
കുട്ടികള്ക്ക് ആരാണ് ഈ നിര്ദ്ദേശങ്ങള് നല്കുന്നത്? പരിധിയില്ലാത്ത പിതാവ്, ആ ബാബയെ കുട്ടികള് ഇത്രയും പിതാവ്രതയായി ഓര്മ്മിക്കുന്നില്ല. ബാബ പറയുന്നു കുട്ടികളേ ഇപ്പോള് വീട്ടിലേക്ക് പോകണം. കുട്ടികളേ എന്ന് ആരെയാണ് വിളിക്കുന്നത്? ആരാണോ ബ്രഹ്മാ മുഖ വംശാവലീ ബ്രാഹ്മണര് അവരെയാണ് ബാബ കുട്ടികളേ എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നാല് ബാബയുടെ സന്താനമായി മാറിയിരിക്കുകയാണ്. ബാബയിരുന്ന് മനസ്സിലാക്കി തരികയാണ് എപ്പോഴാണോ പുതിയ സൃഷ്ടി രചിക്കേണ്ടത് അപ്പോള് പഴയ സൃഷ്ടിയിലെ ആത്മാക്കള്ക്ക് വീട്ടിലേക്ക് പോകണം.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബയെയും ബാബയുടെ വീടിനെയും അറിയാം. ചിലര് ബാബയെ നല്ലരീതിയില് ഓര്മ്മിക്കുന്നുണ്ട് എന്നത് തീര്ത്തും ശരിയായ കാര്യമാണ്. ശ്രീമതത്തിലൂടെ നടക്കുന്നുണ്ട്, ചിലര് ദേഹ-അഭിമാനം കാരണം ഓര്മ്മിക്കുന്നില്ല. പാവനമായി കഴിയുന്നില്ല.
ബ്രാഹ്മണര് ഈശ്വരീയ സന്താനങ്ങളാണ്, ബ്രഹ്മാ മുഖ വംശാവലിയാണ്.
രചയിതാവായ പിതാവെന്ന് പാടാറില്ലേ. ബ്രഹ്മാ മുഖ കമലത്തിലൂടെ സന്താനങ്ങളെ രചിക്കുന്നു.
നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് തീര്ത്തും ഈശ്വരീയ സന്താനമാണ് ബ്രഹ്മാവിന്റെ മുഖ വംശാവലീ ബ്രാഹ്മണരായിരിക്കുകയാണ്. ബ്രാഹ്മണനെന്ന് അവരെയാണ് പറയുന്നത് ആരാണോ പവിത്രമായി കഴിയുന്നത്. മുഴുവന് ആധാരവും തന്നെ പവിത്രതയിലാണ്. ഇതിനെ പറയുന്നത് അപവിത്ര പതിത ലോകം എന്നാണ്. മുഴുവന് മനുഷ്യരും തന്നെ പതിതരാണ്, അവര് പാവനം എന്നതിന്റെ അര്ത്ഥം പോലും മനസ്സിലാക്കുന്നില്ല. കലിയുഗം പതിതലോകമാണ്, സത്യയുഗം പാവന ലോകമാണ്
- ഇതാരും തന്നെ അറിയുന്നില്ല. ചിലരാണെങ്കില് പറയുന്നത് തന്നെ സത്യ ത്രേതായുഗത്തിലും മനുഷ്യര് പതിതരാണ് എന്നാണ്. സീതയെ കട്ടുകൊണ്ട് പോയി....
ഇതെല്ലാം പാവന ലോകത്തിന്റെ ഗ്ലാനി ചെയ്യലാണ്. ഏതുപോലെയാണോ ദൃഷ്ടി, അതുപോലെയായിരിക്കും സൃഷ്ടി കാണപ്പെടുന്നത്. പാവന ലോകത്തിലും പതിതരുണ്ടെങ്കില് എന്താ ബാബ പതിത ലോകമാണോ രചിച്ചത്?
ബാബ പാവന ലോകം മാത്രമാണ് സ്ഥാപിക്കുന്നത്. പതിത-പാവനാ വരൂ എന്ന് പാടിയിട്ടുമുണ്ട്, വന്ന് ഈ സൃഷ്ടിയെ, അതില് തന്നെ വിശേഷിച്ചും ഭാരത്തെ പാവനമാക്കൂ.
ഇപ്പോള് ഈ ബ്രഹ്മാകുമാരന്-കുമാരിയെന്ന പേര് തന്നെ അവര്ക്കാണ് നല്കുന്നത് ആരാണോ പാവനമായി കഴിയുന്നത്. പതിതരെ ബ്രാഹ്മണന്, ബ്രാഹ്മണി എന്നോ അഥവാ ബി. കെ.
എന്നോ പറയാന് സാധിക്കില്ല. അവര് ശാരീരിക വംശാവലികളാണ്.
നിങ്ങള് ബ്രാഹ്മണര് ബ്രഹ്മാ മുഖ വംശാവലികളാണ്. ബ്രാഹ്മാ കുഖവംശാവലിയെന്ന് പറയില്ല.
അവര് പതിതരാണ്.
ഇപ്പോള് നിങ്ങള് ഈശ്വരീയ സന്താനമായിരിക്കുന്നത് തന്നെ പാവന ലോകത്തിന്റെ അധികാരിയാകുന്നതിന് വേണ്ടിയാണ്.
ബ്രാഹ്മണന് ബ്രാഹ്മണി അഥവാ ബ്രഹ്മാകുമാരനും കുമാരിയെന്നും പറഞ്ഞ് അഥവാ വികാരത്തിലേക്ക് പോകുകയാണെങ്കില് അവര് ബി. കെ.
അല്ല. ബ്രാഹ്മണന് ഒരിക്കലും വികാരത്തിലേക്ക് പോകില്ല. വികാരത്തിലേക്ക് പോകുന്നവരെ ശൂദ്രനെന്നാണ് പറയുക. ഈശ്വരന്റെ സന്താനമാകുന്നത് തന്നെ ഈശ്വരനില് നിന്ന് രാജ്യഭാഗ്യം നേടുന്നതിന് വേണ്ടിയാണ്. രാജധാനിയുടെ സമ്പത്ത് നേടുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം. നരനില് നിന്ന് നാരായണനാകുന്നതിനുള്ള ലക്ഷ്യം വെയ്ക്കണം.
നിങ്ങള് കുട്ടികള്ക്കറിയാം നമ്പര്വണ് കാമമാണ്.
സെക്കന്റ് നമ്പറിലുള്ളത് ക്രോധമാണ്. ക്രോധം മുതലായവയുടെ ഭൂതം അവശേഷിക്കുകയാണെങ്കില് അവര് പൂര്ണ്ണമായ സമ്പത്തിന് യോഗ്യരാകില്ല. പറയാറുണ്ട് ഇവര് കാമത്തിന്റെ അല്ലെങ്കില് ക്രോധത്തിന്റെ ഭൂതത്തിന് വശപ്പെട്ട് പരവശരായിരിക്കുന്നു. ബാബയെ ഓര്മ്മിക്കാത്തത് കാരണം രാവണന് വശപ്പെടുന്നു.
ഇങ്ങനെയുള്ള ക്രോധിക്കോ കാമിക്കോ നരനില് നിന്ന് നാരായണ പദവി നേടാന് സാധിക്കില്ല. ഇവിടെ വേണ്ടത് പെര്ഫക്ട് ബ്രാഹ്മണനെയാണ്. ബാബ മനസ്സിലാക്കി തരുന്നു ആദ്യം വരുന്ന ഭൂതം ദേഹ-അഭിമാനത്തിന്റേതാണ്. അഥവാ ദേഹീ-അഭിമാനിയായി ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് ബാബ സഹായിക്കുകയും ചെയ്യും.
ആര് എത്രത്തോളം ഓര്മ്മിക്കുന്നോ അത്രയും അവര്ക്ക് സഹായം ലഭിക്കുന്നു. സത്യമായ ബ്രാഹ്മണര് അവരാണ് അവരില് ഈ വികാരമാകുന്ന ശത്രു ഉണ്ടായിരിക്കില്ല. മുഖ്യമായ ദേഹ-അഭിമാനം കാരണത്താല് തന്നെയാണ് മറ്റ് ഓരോരോ ശത്രുക്കളും വരുന്നത്.
ഈ ഭാരതം ശിവാലയമായിരുന്നു അപ്പോള് ദുഃഖത്തിന്റെ യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. ഇത് മനുഷ്യര്ക്കറിയില്ല. അവര് പറയുന്നത് മായയും സദാ ഉണ്ട്, ഈശ്വരനും സദാ ഉണ്ട് എന്നാണ്. നോക്കൂ,
ഈശ്വരന് തന്റെ സമയത്താണ് വരുന്നത്,
മായ തന്റെ സമയത്താണ് വരുന്നത്.
അരകല്പം ഈശ്വരീയ രാജ്യമാണ്, അരകല്പം മായയുടെ രാജ്യമാണ്.
ഈ അറിവ് ശാസ്ത്രത്തിലില്ല. അത് ഭക്തിമാര്ഗ്ഗമാണ്. ജ്ഞാനത്തിന്റെ സാഗരന് ഒരേഒരു ബാബയാണ് ആ ബാബയെയാണ് പതിത-പാവനനെന്ന് പറയുന്നത്.
ആരാണോ ബാബയെ ഓര്മ്മിക്കാത്തത് അവരില് നിന്ന് പതിതമായ കര്മ്മം തീര്ച്ചയായും ഉണ്ടായിക്കൊണ്ടേയിരിക്കും. അവരെ ബ്രാഹ്മണനെന്നോ ബ്രാഹ്മണിയെന്നോ പറയാന് സാധിക്കില്ല.
വളരെ സൂക്ഷ്മമായ കാര്യങ്ങളാണ്. ശിവബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് സമ്പത്ത് എവിടെ നിന്ന് ലഭിക്കും. അവര്ക്ക് പിന്നീട് ഈ പഴയ ലോകത്തിലെ മിത്ര-സംബന്ധി മുതലായവരെ ഓര്മ്മവരുന്നു. നല്ല രീതിയില് ബാബയെ ഓര്മ്മിക്കുകയാണെങ്കില് ബാബയും സഹായം നല്കും.
മുരളി കേള്പ്പിക്കുന്നതില് നിങ്ങള് എവിടെയെങ്കിലും ആശയക്കുഴപ്പത്തില് വരികയാണെങ്കില് ശിവബാബ വന്ന് പ്രവേശിച്ച് മുരളി പറയും. ശിവബാബ വന്ന് സഹായിക്കുകയാണെന്ന് കുട്ടികള്ക്ക് അറിയാന് സാധിക്കില്ല. ഞാനിന്ന് വളരെ നന്നായി മുരളി മനസ്സിലാക്കി കൊടുത്തു എന്ന് കരുതും. ശരി,
ഇന്ന് വളരെ നന്നായി കേള്പ്പിച്ചു,
ഇന്നലെ എന്തുകൊണ്ട് കേള്പ്പിച്ചില്ല. നിങ്ങള്ക്കിത് അറിയാന് സാധിക്കില്ല
- ശിവബാബയാണോ സംസാരിക്കുന്നത് അതോ ബ്രഹ്മാവാണോ സംസാരിക്കുന്നത്! ശിവബാബ പറയുന്നു - കുട്ടികളേ,
നിങ്ങള് എന്റെ ഈശ്വരീയ സന്താനങ്ങളാണ്, എന്നെ ഓര്മ്മിക്കൂ.
ഇങ്ങനെ മറ്റാര്ക്കും പറയാന് സാധിക്കില്ല.
എനിക്ക് മാത്രമാണ് ഇദ്ദേഹത്തില് പ്രവേശിക്കാന് സാധിക്കുന്നത്. ഞാന് ജ്ഞാനത്തിന്റെ സാഗരനല്ലേ.
നിങ്ങള് ജ്ഞാനി തു ആത്മാക്കളായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ആരാണോ ബാബയോട് യോഗം വയ്ക്കുന്നത് അവരെ ബാബയും വന്ന് സഹായിക്കുന്നു. ദേഹ-അഭിമാനി ഓര്മ്മിക്കുകയില്ല. ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം.
അഹങ്കാരം വരരുത്
- ഞാന് നന്നായി മുരളി നടത്തി.
പാടില്ല, ശിവബാബ വന്ന് മുരളി കേള്പ്പിച്ചു എന്ന് മനസ്സിലാക്കണം. ഓരോ നിമിഷവും ശിവബാബയെ ഓര്മ്മിക്കണം. പൂര്ണ്ണമായും ഓര്മ്മിക്കാത്ത ധാരാളം കുട്ടികളുണ്ട് അതുകൊണ്ട് കര്മ്മഭോഗും ഇല്ലാതാകുന്നില്ല. രോഗങ്ങള് വരുന്നു.
വികര്മ്മം വിനാശമാകുന്നില്ല.
കുട്ടികള്ക്ക് ബാബയോടൊപ്പം യോഗം വെയ്ക്കണം.
നമ്മള് രാജയോഗികളാണ്.
ബാബയില് നിന്ന് രാജപദവി നേടണം.
നമ്മള് നരനില് നിന്ന് നാരായണനാകും.
ഉള്ളില് ഉണ്ടായിരിക്കണം ഞാന് ഇത്രയും പഠിക്കും അതിലൂടെ സൂര്യവംശിയിലേക്ക് പോകും.
ആദ്യം ദാസ-ദാസിയായി പിന്നീട് രാജപദവി നേടുക,
അങ്ങനെയാകരുത്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ ബാബയുടെ സഹായം ലഭിക്കും.
അല്ലെങ്കില് എന്തെങ്കിലുമെല്ലാം പാപം, നഷ്ടം മുതലായവ ഉണ്ടാകുന്നു.
അവര് ദുഃഖദായികളാകുന്നു. ലക്ഷ്മീ-നാരായണന് സുഖദായികളല്ലേ. വിവേകശാലി കുട്ടികള് പൂര്ണ്ണമായും വിജയിക്കുന്നതിനുള്ള പരിശ്രമം നടത്തും. എന്തുകിട്ടിയോ ശരി, അങ്ങനെയാകരുത്. ഓരോ കാര്യത്തിലും ആള്റൗണ്ട് പുരുഷാര്ത്ഥം ചെയ്യണം. ഈ ജോലി അവരുടേതാണ് ഞാനെന്തിന് ചെയ്യണം,
അങ്ങനെയാകരുത്, ബാബ ഓള്റൗണ്ട് ജോലി ചെയ്യുന്നില്ലേ. കുട്ടികളുടെ പെരുമാറ്റം ശരിയല്ലെങ്കില് പിന്നീട് പേര് മോശമാക്കുന്നു. ബാബ പറയുന്നു എന്റേതായി പിന്നീട് വീണ്ടും തെറ്റായ കര്മ്മം ചെയ്യുകയാണെങ്കില് പദവി ഭ്രഷ്ടമാകുന്നു. ഈ ബ്രഹ്മാ ബാബയാണ് നിര്ദ്ദേശം തരുന്നതെന്ന് കരുതരുത്. ശിവബാബയെ ഓര്മ്മയുണ്ടായിരിക്കണം.
ലോകത്തെ പാവനമാക്കുന്നതിനുള്ള ഉത്തരവാദിത്വം തലയിലുണ്ടെന്ന് കുട്ടികള്ക്ക് മനസ്സിലാക്കണം. നമ്മള് ഉത്തരവാദികളാണ്. ഭാരതത്തെ പാവനമാക്കുന്നതിന്റെ വളരെ വലിയ ഉത്തരവാദിത്വമുണ്ട്. യജ്ഞത്തിന്റെ ഓരോ കാര്യവും ഉത്തരവാദിത്വത്തോടെ ചെയ്യണം. യാതൊരു തെറ്റും ഉണ്ടാകരുത് അപ്പോള് ബാബയും ആദരവ് നല്കും.
അല്ലെങ്കില് ധര്മ്മരാജന് ഇങ്ങനെയുള്ള ശിക്ഷ നല്കും അത് നിങ്ങള് ജയിലില് പോലും അനുഭവിച്ചിട്ടുണ്ടായിരിക്കില്ല അതുകൊണ്ട് ബാബ പറയുന്നു വിനാശമുണ്ടാകുന്നതിന് മുന്പേ എല്ലാ വികര്മ്മങ്ങളും യോഗത്തിലൂടെ ഭസ്മമാക്കൂ.
അല്ലെങ്കില് ജന്മ-ജന്മാന്തരത്തെ വികര്മ്മങ്ങളുടെ ശിക്ഷ ധര്മ്മരാജപുരിയില് വളരെയധികം അനുഭവിക്കേണ്ടിവരും അതുകൊണ്ട് തെറ്റ് വരുത്തരുത്. ഇത് അന്തിമ ജന്മമാണ്.
ശേഷം പേകുന്നത് സ്വര്ഗ്ഗത്തിലേക്കാണ്. ശിക്ഷയനുഭവിച്ച് പിന്നീട് പ്രജാ പദവി നേടുക അതിനെ പുരുഷാര്ത്ഥമെന്ന് പറയില്ല. ആ സമയം അയ്യോ-അയ്യോ എന്ന് നിലവിളിക്കേണ്ടി വരും.
ബാബ പല പ്രാവശ്യം മനസ്സിലാക്കി തന്നിട്ടുണ്ടായിരുന്നു എന്നുള്ളത് സാക്ഷാത്ക്കാരവും ചെയ്യിക്കും,
ബ്രാഹ്മണനാകുക എന്നത് ചെറിയമ്മയുടെ വീട്ടില് പോകലല്ല. ഈശ്വരന്റെ കുട്ടിയാകുകയാണെങ്കില് പിന്നീട് ഒരു വികാരവും ഉണ്ടായിരിക്കരുത്. ഇതില് തന്നെ കാമമാണ് മഹാശത്രു. ആരാണോ കാമത്തിന് വശപ്പെടുന്നത് അവരെ ബ്രാഹ്മണനെന്ന് പറയാന് സാധിക്കില്ല.
മായ വളരെയധികം ബുദ്ധിമുട്ടിക്കും എന്നാല് കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു വികര്മ്മവും ചെയ്യരുത്.
അമിതമായ അടുപ്പത്തിന്റെ നേര്ത്ത ലഹരിയും
- മായയുടെ ലഹരി തന്നെയാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇതിലൂടെയും ഭാരം വരും. നിങ്ങള് വ്യഭിചാരിയായി. ഈശ്വരീയ സന്താനത്തില് ഈ കാമ-ക്രോധം മുതലായ ചെകുത്താന്മാര് ഉണ്ടായിരിക്കില്ല. ഈ പൈശാചികത്വം ആസുരീയ ഗുണമാണ്. ഈശ്വരന്റേതായിട്ട് പിന്നീട് മായയുടേതാകുന്ന ധാരാളം പേരുണ്ട്.
ദേഹ-അഭിമാനത്തിലേക്ക് വരുന്നു. ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം അപ്പോള് ഉത്തരവാദിത്വം ബാബയ്ക്കായിരിക്കും. ബ്രഹ്മാവിന്റെ മതത്തെക്കുറിച്ചും മഹിമ പാടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മതത്തിലൂടെ നടന്നാലും ഉത്തരവാദിത്വം ബാബയ്ക്കായിരിക്കും. എങ്കില് എന്തുകൊണ്ട് തന്നില് നിന്ന് ഉത്തരവാദിത്വം ഇറക്കിവെച്ചുകൂടാ. ബാപ്-ദാദ,
രണ്ട് പേരുടെയും മതം പ്രസിദ്ധമാണ്.
മാതാവിന്റെ നിര്ദ്ദേശത്തിലൂടെയും നടക്കണം എന്തുകൊണ്ടെന്നാല് മാതാവാണ് ഗുരുവാകുന്നത്. ലൗകിക മാതാ-പിതാവ് വേറെ കാര്യം.
ഈ സമയം മാതാവിനെ ഗുരുവാക്കുന്നതിന്റെ രീതിയാണ് നടക്കുന്നത്.
നിങ്ങള് ശിവാലയത്തിന് വേണ്ടി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. സത്യയുഗത്തെയാണ് ശിവാലയം എന്ന് പറയുന്നത്. പരമാത്മാവിന്റെ ശരിയായ പേര് ശിവന് എന്നാണ്.
ശിവജയന്തി തന്നെയാണ് പാടപ്പെട്ടിട്ടുള്ളത്. ശിവനെ മംഗളകാരിയെന്ന് പറയുന്നു,
ശിവന് ബിന്ദുവാണ്.
പരംപിതാ പരമാത്മാവിന്റെ രൂപം തന്നെ സ്റ്റാറാണ്. സ്വര്ണ്ണത്തിന്റെ അല്ലെങ്കില് വെള്ളിയുടെ നക്ഷത്രമുണ്ടാക്കി തിലകവും ചാര്ത്താറുണ്ട്. വാസ്തവത്തില് അത് കൃത്യമായും ശരിയാണ് അതുപോലെ നക്ഷത്രം ഇരിക്കുന്നതും ഭൃകുടിയിലാണ്. എന്നാല് മനുഷ്യര്ക്ക് ജ്ഞാനമില്ല.
ചിലര് പിന്നീട് ത്രിശൂലം കാണിക്കാറുണ്ട്. ത്രിനേത്രി, ത്രികാലദര്ശിയുടെ അഥവാ ദിവ്യ ദൃഷ്ടി, ദിവ്യ ബുദ്ധിയുടെ അടയാളം നല്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ കാര്യങ്ങളുടെ ജ്ഞാനമുണ്ട്. നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില് സ്റ്റാറിടാം.
തന്റെ അടയാളം വെളുത്ത നക്ഷത്രമാണ്.
ആത്മാവിന്റെ രൂപവും ഇതുപോലെ നക്ഷത്ര സദൃശമാണ്. ബാബ എല്ലാ രഹസ്യങ്ങളും മനസ്സിലാക്കി തരുന്നു.
ജാഗരൂകരാക്കുകയും നല്കുന്നു.
ബി. കെ.
പാപത്തിന്റെ കര്മ്മം ഒരിക്കലും ചെയ്യില്ല എന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇത് ഓര്മ്മ വയ്ക്കണം.
ആരുടെയും ഹൃദയത്തെ ദുഃഖിപ്പിക്കരുത്. അഥവാ ദുഃഖിപ്പിക്കുകയാണെങ്കില് ശിവബാബയുടെ കുട്ടിയല്ല. ശിവബാബ വരുന്നത് തന്നെ സുഖം നല്കുന്നതിനാണ്. അവിടെ ഏതുപോലെയാണോ രാജാവും റാണിയും അതുപോലെ തന്നെയാണ് പ്രജകളും - എല്ലാവരും പരസ്പരം സുഖം നല്കുന്നു. ഇവിടെ എല്ലാവരും കറുത്തവരായിരിക്കുന്നു, കാമവികാരത്തില് ഏര്പ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് തന്നെയാണ് പരസ്പരം ദുഃഖം നല്കുന്ന ലോകം. സത്യയുഗമാണ് പരസ്പരം സുഖം നല്കുന്ന ലോകം.
നമ്മള് ഈശ്വരീയ സന്താനങ്ങളായിരിക്കുകയാണെന്ന് മനസ്സിലാക്കി കൊടുക്കണം. നമ്മള് ഒരു പാപവും ചെയ്യുന്നില്ല. അല്ലെങ്കില് പുണ്യാത്മാക്കളുടെ ലോകത്തില് ഇത്രയും ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ഓരോരുത്തരുടെയും നാഡിയിലൂടെ അറിയാന് സാധിക്കും ഇവര് നമ്മുടെ കുലത്തിലേതാണോ അല്ലയോ എന്ന്.
നമ്മള് പറയാറുണ്ട് ഭഗവാനുവാചയാണ് ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു, മഹിമയും പാടിയിട്ടുണ്ട്. ഭഗവാനെന്ന് ഒരു നിരാകാരനെയാണ് പറയുന്നത്. എങ്കില് എപ്പോള് വന്ന് രാജയോഗം പഠിപ്പിക്കും?
തീര്ച്ചയായും എപ്പോഴാണോ പുതിയ ലോകത്തിന്റെ സ്ഥാപന നടക്കുന്നത്.
പുതിയ ലോകത്തിന് വേണ്ടി തീര്ച്ചയായും പഴയ ലോകത്തിലാണ് വരേണ്ടത്. ഭഗവാനുവാചാ
- ഞാന് നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കുന്നു. പറയൂ എപ്പോഴാണ് വന്നത്, അത് ആരായിരുന്നു ഇനി എപ്പോള് വരും?
തീര്ച്ചയായും സത്യയുഗത്തിലേക്ക് വേണ്ടി തന്നെയാണ് പഠിപ്പിക്കുക. വളരെ സഹജമാണ്. എന്നാല് ഭാഗ്യത്തിലില്ലെങ്കില് ബുദ്ധിയില് ഇരിക്കുകയില്ല. ചൂടു ചട്ടിപോലെയായിരിക്കും. അപ്പോള് മനസ്സിലാക്കണം ഇത് നമ്മുടെ സൂര്യവംശീ,
ചന്ദ്രവംശീ രാജധാനിയുടേതല്ല ബാക്കി പ്രജകള് ധാരാളം ഉണ്ടാകുക തന്നെ വേണം.
ശരി!
മധുര-മധുരമായ നഷ്ടപ്പെട്ട് തിരികെ ലഭിച്ച് അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം സമ്പത്തെടുക്കുന്നതിനായി ബാബയുമായി കണ്ട് മുട്ടിയിരിക്കുന്നു, ഇങ്ങനെയുള്ള കുട്ടികള്ക്ക് മാതാ-പിതാവായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ആരുടെയും മനസ്സിനെ ഒരിക്കലും ദുഃഖിപ്പിക്കരുത്. ഒരിക്കലും ഒരു പാപകര്മ്മവും ചെയ്യില്ല സദാ സുഖദായിയാകും എന്ന് പ്രതിജ്ഞ ചെയ്യണം.
2)
കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു തെറ്റായ കര്മ്മവും ചെയ്യരുത്. ബാബയുടെയും ദാദയുടെയും മതത്തിലൂടെ നടന്ന് തന്റെ ഭാരമിറക്കണം.
വരദാനം :-
അമൃതവേള മുതല്
രാത്രി വരെ
മര്യാദാപൂര്വ്വം നടക്കുന്നവരായ
മര്യാദാ പുരുഷോത്തമരായി
ഭവിക്കട്ടെ.
സംഗമയുഗത്തിലെ മര്യാദകള് തന്നെയാണ് പുരുഷോത്തമരാക്കി മാറ്റുന്നത്,
അതിനാല് മര്യാദാ പുരുഷോത്തമരെന്ന് പറയപ്പെടുന്നു. തമോഗുണീ വായുമണ്ഡലം, വൈബ്രേഷന് എന്നിവയില് നിന്ന് രക്ഷ നേടുന്നതിനുള്ള
സഹജമായ മാര്ഗ്ഗമാണ്
ഈ മര്യാദകള്. മര്യാദകള്ക്കുള്ളിലിരിക്കുന്നവര് പ്രയത്നത്തില്
നിന്ന് രക്ഷപ്പെടുന്നു.
ഓരോ ചുവടിനും ബാപ്ദാദ മുഖേന മര്യാദകള് ലഭിച്ചിട്ടുണ്ട്, അതിന്പ്രകാരം ചുവടുകള് വെക്കുന്നതിലൂടെ സ്വതവേ തന്നെ മര്യാദാ പുരുഷോത്തരായി മാറുന്നു. അതിനാല് അമൃതവേള മുതല് രാത്രി വരെ മര്യാദാപൂര്വ്വമായ ജീവിതമായിരിക്കണം, അപ്പോള് പറയാം പുരുഷോത്തമര് അതായത് സാധാരണ പുരുഷരെക്കാള് ഉത്തമരായ ആത്മാക്കള്.
സ്ലോഗന് :-
ആരാണോ ഏത് കാര്യത്തിലും സ്വയത്തെ രൂപപ്പെടുത്തുന്നത് അവര് തന്നെയാണ് സര്വ്വരുടെയും ആശീര്വ്വാദങ്ങള്ക്ക് പാത്രമാകുന്നത്.
0 Comments