31-01-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ
- നിങ്ങളാണ് അതി
ഭാഗ്യശാലികളായ കുട്ടികള്
എന്തുകൊണ്ടെന്നാല് നിങ്ങളുടെ
സന്മുഖത്ത് സ്വയം
ബാബയുണ്ട്, ബാബ
നിങ്ങളെ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്
ചോദ്യം :-
ഭക്തി മാര്ഗ്ഗത്തിലെ
ഏതൊരു സംസ്ക്കാരം ഇപ്പോള് നിങ്ങള് കുട്ടികളില്
ഉണ്ടാകുകയില്ല? എന്തുകൊണ്ട്?
ഉത്തരം :-
ഭക്തി മാര്ഗ്ഗത്തില്
ഏത് ദേവിയുടേയോ ദേവന്റെയോ അടുത്ത് പോകുകയാണെങ്കിലും
എന്തെങ്കിലുമെല്ലാം യാചിച്ചുകൊണ്ടേയിരിക്കും. ചിലരോട് ധനം യാചിക്കും, ചിലരോട് പുത്രനെ യാചിക്കും. ഈ യാചനയുടെ സംസ്ക്കാരം ഇപ്പോള് നിങ്ങള് കുട്ടികളില് ഉണ്ടാകുകയില്ല എന്തുകൊണ്ടെന്നാല് ബാബ സംഗമയുഗത്തില്
നിങ്ങളെ കാമധേനുവാക്കിയിരിക്കുന്നു. നിങ്ങള് ബാബയ്ക്ക് സമാനം എല്ലാവരുടെയും മനോകാമനകള് പൂര്ത്തീകരിക്കുന്നവരാണ്. നിങ്ങള്ക്ക്
സ്വയത്തെ പ്രതി യാതൊരാശയും വെയ്ക്കാന് സാധിക്കില്ല.
നിങ്ങള്ക്കറിയാം ഫലം നല്കുന്നത് ദാതാവായ ഒരേഒരു ബാബയാണ്, ആ ബാബയെ ഓര്ക്കുന്നതിലൂടെ എല്ലാ പ്രാപ്തികളും
ഉണ്ടാകുന്നു അതുകൊണ്ട് യാചനയുടെ സംസ്ക്കാരം സമാപ്തമാകുന്നു.
ഗീതം :- ഓം നമോ ശിവായ…
ഓം ശാന്തി.
ഭഗവാനുവാച. ഇപ്പോള് നല്ലരീതിയില് മനസ്സിലാക്കിയതിന് ശേഷം മനസ്സിലാക്കി കൊടുക്കാന് ഒരു ഗീതാ ശാസ്ത്രം മാത്രമാണുള്ളത്. ശാസ്ത്രങ്ങള് ഉണ്ടാക്കിയത് മനുഷ്യരാണ്.
എന്നാല് രാജയോഗം മനുഷ്യര് പഠിപ്പിക്കില്ല. ബാബ പറയുന്നു ഞാന് തന്നെയായിരുന്നു അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും നഷ്ടപ്പെട്ട് തിരികെ ലഭിച്ച നിങ്ങള് ഭാരതവാസി കുട്ടികളെ രാജയോഗം പഠിപ്പിച്ചിട്ടുണ്ടായിരുന്നത്. നഷ്ടപ്പെട്ട് തിരികെ ലഭിച്ചതിന്റെ അര്ത്ഥവും മനസ്സിലാക്കി തന്നിട്ടുണ്ട് അതായത് നിങ്ങള് തന്നെയാണ് പൂര്ണ്ണമായും 84 ജന്മങ്ങളെടുത്ത് വീണ്ടും വന്ന് കണ്ടുമുട്ടിയിരിക്കുന്നത്. അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും നിങ്ങളെ കണ്ടുമുട്ടിയിരുന്നു, നിങ്ങള് വന്ന് ബ്രഹ്മാമുഖ വംശാവലി ബ്രാഹ്മണനും ബ്രാഹ്മണിയും ആയിട്ടുണ്ടായിരുന്നു. ബാബ നേരിട്ട് പറയുകയാണ്.
ആ ഗീത മുതലായ വായിക്കുന്നവര് ഈ കാര്യങ്ങള് പറയില്ല. ബാബ നേരിട്ട് മനസ്സിലാക്കി തന്ന് പോയിരുന്നു പിന്നീടാണ് ഭക്തി മാര്ഗ്ഗത്തില് ശാസ്ത്രങ്ങള് ഉണ്ടാക്കുന്നത്. ഇപ്പോള് നാടകം പൂര്ത്തിയാകുകയാണ്. വീണ്ടും ബാബ വന്നിരിക്കുന്നു, കുട്ടികളോട് പറയുകയാണ്, ഏത് കുട്ടികള്? പറയുന്നു വിശേഷിച്ചും നിങ്ങള് ഒപ്പം മുഴുവന് ലോകവും. നിങ്ങളിപ്പോള് സന്മുഖത്താണ്. ബാബയിരുന്ന് നിങ്ങള്ക്ക് തന്റെ പരിചയം നല്കിയിരിക്കുന്നു. ഈ രാജയോഗം നിങ്ങളെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല.
ബാബ തന്നെയാണ് ആദ്യം യോഗം പഠിപ്പിട്ടുണ്ടായിരുന്നത്, ഇപ്പോള് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു അതിലൂടെ വീണ്ടും നിങ്ങള് രാജാക്കന്മാരുടെയും രാജാവാകും മറ്റാര്ക്കും സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കാന് സാധിക്കില്ല.
ഞാന് നിങ്ങളുടെ പിതാവ് വന്നിരിക്കുന്നു വീണ്ടും നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നതിന്. ശരി ബാബയിപ്പേള് നിങ്ങള്ക്ക് വൃക്ഷത്തെക്കുറിച്ച് മനസ്സിലാക്കി തരുന്നു.
ഈ ജ്ഞാനവും വളരെ ആവശ്യമാണ്.
ഇതിനെയാണ് കല്പ-വൃക്ഷമെന്ന് പറയുന്നത്.
ബാബ പറയുന്നു ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷം കല്പ വൃക്ഷമാണ്.
ആ ഗീത കേള്പ്പിക്കുന്നവര് പറയും ഭഗവാന് ഇത് പറഞ്ഞിട്ടുണ്ട്, എന്നാല് നിങ്ങള് പറയും ഭഗവാന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതാണ് മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷം. ഇതില് മാമ്പഴം മുതലായ ഫലങ്ങളൊന്നും തന്നെയില്ല.
ആ ഫലങ്ങള് നല്കുന്ന വൃക്ഷത്തിന്റെ വിത്ത് താഴെയും,
വൃക്ഷം മുകളിലുമായിരിക്കും ഉണ്ടാകുക. ഇതിന്റെ വിത്ത് മുകളിലും വൃക്ഷം താഴെയുമാണ്.
ഈശ്വനാണ് ഞങ്ങള്ക്ക് ജന്മം നല്കിയതെന്ന് പറയുന്നുണ്ട് അര്ത്ഥം ബാബ കുട്ടിയെ നല്കി. ബാബ ധനം നല്കി.
ബാബാ അങ്ങ് ഞങ്ങളുടെ എല്ലാ ദുഃഖങ്ങളും ദൂരീകരിക്കൂ.
ബാബാ, ബാബാ എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു. എത്ര അശാന്തിയാണുള്ളത്. ലക്ഷ്മീ-നാരായണന്റെ മുന്നില് പോകുന്നു. അവരോട് ചോദിക്കുന്നു, മഹാലക്ഷ്മീ ഞങ്ങള്ക്ക് ധനം തരൂ. ഇതെല്ലാം യാചനയുടെ സംസ്ക്കാരമാണ്. ജഗദംബയോട് ചിലര് കുട്ടിയെ വേണമെന്ന് പറയുന്നു ചിലര് ഞങ്ങളുടെ രോഗമില്ലാതാക്കൂ എന്ന് പറയുന്നു.
ലക്ഷ്മിയുടെ മുന്നില് ഇത്തരം ആഗ്രഹങ്ങള് വെയ്ക്കാറില്ല, ലക്ഷ്മിയോട് ധനം മാത്രമാണ് ചോദിക്കുന്നത്. ഈ കാര്യം നിങ്ങള്ക്കറിയാം - ജഗദംബ തന്നെയാണ് ലക്ഷ്മിയാകുന്നത്, അതേ ലക്ഷ്മി തന്നെയാണ് പിന്നീട് 84 ജന്മങ്ങളുടെ ചക്രം കറങ്ങി വീണ്ടും ജഗദംബയാകുന്നത്. വൃക്ഷത്തില് നോക്കൂ ജഗദംബയിരിക്കുന്നുണ്ട്. ജഗദംബ പിന്നീട് തീര്ച്ചയായും മഹാറാണിയാകും, നിങ്ങള് കുട്ടികളും രാജധാനിയില് വരും. നിങ്ങള് കല്പ വൃക്ഷത്തിന്റെ ചുവട്ടിലാണ് ഇരിക്കുന്നത്.
സംഗമത്തില് അടിത്തറയിട്ടുകൊണ്ടിരിക്കുകയാണ്. കാമധേനുവായ നിങ്ങള് കുട്ടികള് തന്നെയാണ് എല്ലാവരുടെയും മനോകാമനകള് പൂര്ത്തീകരിക്കുന്നത്. നിങ്ങള് ഭാരത മാതാക്കള് ശക്തി സൈന്യമാണ്,
ഇതില് പാണ്ഢവരുമുണ്ട്.
കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് ഓര്മ്മിക്കേണ്ടത് ഒരു ബാബയെയാണ്.
നല്കുന്നത് ഒരു ബാബയാണ്. അത് നിങ്ങള് ആരുടെ തന്നെ ഭക്തി ചെയ്താലും, ആരെ തന്നെ ഓര്മ്മിച്ചാലും ഫലം നല്കുന്നത് ഒരേഒരു ദാതാവാണ്.
ഭക്തി മാര്ഗ്ഗത്തില് നിങ്ങള് നാരായണന്റെ,
കൃഷ്ണന്റെ പൂജ ചെയ്യുന്നു കൃഷ്ണനെ ഊഞ്ഞാലാട്ടുന്നു, സ്നേഹിക്കുന്നു. കൃഷ്ണനോട് നിങ്ങള് എന്താണ് ചോദിക്കുക.
നിങ്ങള് ആഗ്രഹിക്കുന്നു എനിക്കും കൃഷ്ണന്റെ രാജധാനിയിലേക്ക് പോകണം അല്ലെങ്കില് കൃഷ്ണനെ പോലെയുള്ള കുട്ടിയെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. പാടാറുണ്ട് രാധാ ഗോവിന്ദനെ ഭജിക്കൂ അങ്ങനെ വൃന്ദാവനത്തിലേക്ക് പോകൂ. രാജ്യം ഭരിച്ചിരുന്നത് വൈകുണ്ഠത്തിലാണ്. ആ സമയം അപ്രാപ്തമായ ഒരു വസ്തുവും ഉണ്ടായിരിക്കില്ല. കൃഷ്ണന്റെ രാജധാനിയെ ധാരാളം പേര് ഓര്മ്മിക്കുന്നുണ്ട്. ഭാരതത്തില് എപ്പോഴായിരുന്നോ കൃഷ്ണന്റെ രാജ്യമുണ്ടായിരുന്നത് അപ്പോള് മറ്റാരുടെയും രാജ്യം ഉണ്ടായിരുന്നില്ല. ഇപ്പോള് ബാബ വന്നിരിക്കുന്നു പറയുന്നു കൃഷ്ണപുരിയിലേക്ക് പോകൂ, പോയി കൃഷ്ണന്റെ പത്നിയാകൂ അല്ലെങ്കില് രാധയുടെ പതിയാകൂ. കാര്യം ഒന്നുതന്നെയാണ്. അവിടെ വിഷം ലഭിക്കില്ല.
ഇവിടെ ചിലര് കോടിപതികളാണ്, 50 കോടിയാകാം എന്നാല് നിങ്ങളുമായുള്ള കണക്കില് അവര് ദരിദ്രരാണ് എന്തുകൊണ്ടെന്നാല് അവരുടെ ഈ എല്ലാ ധനവും മണ്ണില് ചേരാനുള്ളതാണ് ഒന്നും തന്നെ കൂടെ വരില്ല.
ശൂന്യമായ കൈകളോടെയാണ് പോകുക. നിങ്ങള്
21 ജന്മത്തേക്ക് കൈകള് നിറച്ചാണ് പോകുന്നത്.
ഇപ്പോള് നിങ്ങള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് സത്യയുഗത്തില് പോയി രാജ്യം ഭരിക്കും.
നിങ്ങള് പുനര്ജന്മങ്ങളെടുത്ത് വര്ണ്ണങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. സത്യയുഗത്തില് 16 കല, ത്രേതയില്
14 കല. പിന്നീട് ഭക്തി മാര്ഗ്ഗം ആരംഭിക്കുന്നു ശേഷം ഇബ്രാഹിമും, ബുദ്ധനും വരുന്നു. ക്രിസ്തുവിന് മൂവായിരം വര്ഷങ്ങള്ക്ക് മുന്പ് ദേവീ-ദേവതകളുടെ രാജ്യമായിരുന്നു. ഇപ്പോള് മുഴുവന് വൃക്ഷവും ജീര്ണ്ണാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. ഇപ്പോള് നിങ്ങള് കല്പവൃക്ഷത്തിന്റെ ചുവട്ടില് സംഗമത്തില് ഇരിക്കുന്നു, ഇതിനെയാണ് പറയുന്നത് കല്പത്തിന്റെ സംഗമം അഥവാ കലിയുഗത്തിന്റെയും സത്യയുഗത്തിന്റെയും സംഗമം. സത്യയുഗത്തിന് ശേഷം ത്രേതാ,
പിന്നീട് ത്രേതയ്ക്ക് ശേഷം ദ്വാപരത്തിന്റെയും കലിയുഗത്തിന്റെയും സംഗമം.
കലിയുഗത്തിന് ശേഷം പിന്നീട് സത്യയുഗം തീര്ച്ചയായും വരും.
ഇടയില് സംഗമം തീര്ച്ചയായും ആവശ്യമാണ്.
കല്പത്തിന്റെ സംഗമയുഗത്തിലാണ് ബാബ വരുന്നത്.
അവര് കല്പമെന്ന അക്ഷരം മാറ്റി കേവലം യുഗ-യുഗമെന്ന് എഴുതി.
ബാബ പറയുന്നു ഞാന് നിരാകാരനായ പരംപിതാ പരമാത്മാവ് ജ്ഞാനത്തിന്റെ സാഗരനാണ്.
ഭാരതത്തില് തന്നെയാണ് ശിവജയന്തിക്ക് മഹിമ പാടിയിട്ടുള്ളത്. കൃഷ്ണന് ജ്ഞാനം തരാന് സാധിക്കില്ല. കുതിര വണ്ടിയില് കേവലം കൃഷ്ണന്റെ മാത്രം ചിത്രമാണ് കാണിച്ചിട്ടുള്ളത് എന്നാല് കൃഷ്ണന് എപ്പോഴാണ് വരുന്നത്?
ദ്വാപരത്തില് എങ്ങനെ വരും. നിങ്ങള് പറയുന്നത് സ്വര്ഗ്ഗത്തില് കൃഷ്ണനോടൊപ്പം വരും എന്നാണ്. ബാബ പറയുന്നു ഭക്തിയില് നിങ്ങളെ കൃഷ്ണന്റെ സാക്ഷാത്ക്കാരം ചെയ്യിക്കുന്നതും ഞാനാണ്. കൃഷ്ണ ജയന്തിക്ക് വളരെ സ്നേഹത്തോടെ കൃഷ്ണനെ ഊഞ്ഞാലാട്ടുന്നു. പൂജിക്കുന്നു.
അവര്ക്ക് യഥാര്ത്ഥത്തിലെന്നപോലെ കൃഷ്ണനെ കാണാന് സാധിക്കുന്നു.
സാക്ഷാത്ക്കാരമുണ്ടാകും, കൃഷ്ണന്റെ ചിത്രമുണ്ടെങ്കില് അതെടുത്ത് മാറോടണയ്ക്കും. ഭക്തി മാര്ഗ്ഗത്തില് ഞാന് തന്നെയാണ് സഹായിക്കുന്നത്. ദാതാവ് ഞാനാണ്.
ലക്ഷ്മിയുടെ പൂജ ചെയ്യുന്നു, പൂജിക്കുന്നത് ശിലയുടെ മൂര്ത്തിയെയാണ്. അതെന്ത് നല്കും?
നല്കേണ്ടി വരുന്നത് എനിക്ക് തന്നെയാണ്.
സാക്ഷാത്ക്കാരം ചെയ്യിക്കുന്നതും ഞാന് തന്നെയാണ്.
ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. അതുപോലെ പറയാറുണ്ട് പരംപിതാ പരമാത്മാവിന്റെ ആജ്ഞയിലൂടെയാണ് ഓരോ ഇല പോലും ഇളകുന്നത് എന്തുകൊണ്ടെന്നാല് അവര് മനസ്സിലാക്കുന്നത് ഓരോ ഇലയിലും പരമാത്മാവുണ്ട് എന്നാണ്. എന്താ പരമാത്മാവിരുന്ന് ഇലക്ക് ആജ്ഞ നല്കുമോ!
ഇത് ഡ്രാമ ഉണ്ടാക്കിയിട്ടുള്ളതാണ്. ഇപ്പോള് നിങ്ങള് അഭിനയിച്ചുകൊണ്ടിരിക്കുന്നത് എങ്ങിനെയാണോ അത് കല്പത്തിന് ശേഷവും അതേപോലെ തന്നെ ചെയ്യും.
എന്തെല്ലാമാണോ ഷൂട്ടിങില് ഷൂട്ടായിട്ടുള്ളത് അതാണ് നടക്കുക. അതില് യാതൊരു വ്യത്യാസവും ഉണ്ടാകുക സാധ്യമല്ല.
ഡ്രാമയെയും നല്ല രീതിയില് മനസ്സിലാക്കണം. ബാബ മനസ്സിലാക്കി തരുന്നു പരിധിയില്ലാത്ത സുഖം കല്പ-കല്പം ഭാരതത്തിന് തന്നെയാണ് ലഭിക്കുന്നത്.
എന്നാല് ആരാണോ ബ്രാഹ്മണനാകുന്നത് അവര് തന്നെയാണ് വര്ണ്ണങ്ങളിലേക്ക് വരുന്നത്, 84 ജന്മങ്ങളെടുക്കുന്നത്. പിന്നീട് മറ്റുള്ളവരുടെ ജന്മം സംഖ്യാക്രമമനുസരിച്ച് കുറഞ്ഞുകൊണ്ടിരിക്കും. എത്ര ചെറിയ ചെറിയ ആശ്രമങ്ങളും വഴികാട്ടികളുമുണ്ട്. അവരുടെ മഹിമയുമുണ്ട്
- എന്തുകൊണ്ടെന്നാല് പവിത്രമാണ്.
സ്വര്ഗ്ഗത്തിന്റെ രചയിതാവ് ബാബയാണ്, മറ്റൊരു മനുഷ്യനും സ്വര്ഗ്ഗം രചിക്കില്ല. പിന്നീട് രാജയോഗവും ആര് പഠിപ്പിക്കും?
ഇപ്പോള് നിങ്ങള് കൃഷ്ണപുരിയിലേക്ക് പോകുന്നതിന് വേണ്ടി രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു. പുരുഷാര്ത്ഥം എപ്പോഴും ഉയര്ന്നത് ചെയ്യണം. കൃഷ്ണനെ പോലെയുള്ള കുട്ടിയെ ലഭിക്കണം, കൃഷ്ണനെ പോലെയുള്ള പതിയെ ലഭിക്കണം എന്നെല്ലാം നിങ്ങള് പറയുന്നു.
കൃഷ്ണന് തന്നെയാണ് നാരായണനാകുന്നത് പിന്നീട് എന്തുകൊണ്ടാണ് കൃഷ്ണനെ പോലെ എന്ന് പറയുന്നത്! നിങ്ങള്ക്ക് പറയേണ്ടത് നാരായണനെ പോലെയുള്ള പതിയെ ലഭിക്കണം എന്നാണ്.
എനിക്ക് ലക്ഷ്മിയെ വരിക്കണമെന്ന് നാരദനും പറഞ്ഞു. രാധയെ വരിക്കണമെന്നല്ല പറഞ്ഞത്.
ബാബ മനസ്സിലാക്കി തരുന്നു നിങ്ങള്ക്ക് കൃഷ്ണപുരിയിലേക്ക് പോകണമെങ്കില് നന്നായി പുരുഷാര്ത്ഥം ചെയ്യൂ, അതാണ് കൃഷ്ണന്റെ ദൈവീക കുലം. ആസുരീയ കുലം കംസന്റേതാണ്.
നിങ്ങളിപ്പോള് സംഗമത്തിലാണ്.
ശൂദ്ര സമ്പ്രദായികളെ ബ്രാഹ്മണനെന്നോ ബ്രാഹ്മണിയെന്നോ പറയാന് സാധിക്കില്ല.
ആരെ ബ്രാഹ്മണനെന്ന് പറയാന് സാധിക്കില്ലയോ അവര് ശൂദ്ര വര്ണ്ണത്തിലേതാണ്. ഭാരതത്തിന്റെ തന്നെ കാര്യമാണ്.
ഭാരതം തന്നെയാണ് സ്വര്ഗ്ഗമാകുന്നത് പിന്നീട് ഭാരതം തന്നെയാണ് നരകമാകുന്നത്. ലക്ഷ്മീ-നാരായണന് പോലും
84 ജന്മമെടുത്ത് രജോ തമോയിലേക്ക് വരിക തന്നെ വേണം.
അവര് പോലും ചക്രത്തിലേക്ക് വരുന്നുണ്ടെങ്കില് ബുദ്ധന് മുതലായവര്ക്ക് എങ്ങനെ തിരിച്ച് നിര്വ്വാണധാമത്തിലേക്ക് പോകാന് സാധിക്കും. ചിലര് കൃഷ്ണന് സര്വ്വവ്യാപിയാണെന്ന് പറയുന്നു,
എവിടെ നോക്കിയാലും കൃഷ്ണന് തന്നെ കൃഷ്ണനാണ്. രാമന്റെ ഭക്തര് പറയും രാമന് സര്വ്വവ്യാപിയാണ്. അവര് കൃഷ്ണനെ അംഗീകരിക്കില്ല. ബാബയുടെ അടുത്ത് ഒരു രാധാഭക്തന് വന്നിട്ടുണ്ടായിരുന്നു രാധ തന്നെ രാധ എന്നാണ് പറഞ്ഞത്...
രാധ വിളിച്ചാല് വിളിപ്പുറത്തുണ്ട്. എന്നിലും നിന്നിലും രാധ തന്നെ രാധയാണ്.
ഗണേശന്റെ പൂജാരി പറയും എന്നിലും നിന്നിലും ഗണേശന് തന്നെ ഗണേശനാണ്.
ക്രിസ്ത്യാനികള് പിന്നീട് പറയുന്നു ക്രിസ്തു ദൈവ പുത്രനാണ്.
നോക്കൂ ക്രിസ്തു പുത്രനായിരുന്നെങ്കില് നിങ്ങള് ആരുടെ പുത്രനാണ്?
അനേക മത മതാന്തരങ്ങളാണ്. വഴി ആര്ക്കും തന്നെ ലഭിക്കുന്നില്ല. കേവലം തല കുനിക്കുന്നു,
അലഞ്ഞുകൊണ്ടിരിക്കുന്നു. മുക്തിയും ജീവന്മുക്തിയും ഭഗവാന് മാത്രമല്ലേ നല്കുക!
ഭഗവാനോട് നമ്മള് എന്താണ് ചോദിക്കുക!
ആര്ക്കും തന്നെ അറിയില്ല. ബാബയെ അറിയാത്തത് കാരണം നിര്ധനരായിരിക്കുന്നു. പിന്നീട് നാഥന് വന്ന് ധനികരാക്കുന്നു. മനുഷ്യര് എത്രയാണ് കഷ്ടതയനുഭവിക്കുന്നത്, ഭക്തിയിലൂടെ ഭഗവാനെ ലഭിക്കുമെന്ന് കരുതുന്നു. ബാബ പറയുന്നു ഞാന് വരുന്നത് എന്റെ സമയത്തിലാണ്. ആര് എത്ര തന്നെ വിളിച്ചാലും ഞാന് വരുന്നത് സംഗമത്തിലാണ്.
ഒരേഒരു പ്രാവശ്യം ഭാരതത്തെ സ്വര്ഗ്ഗമാക്കി എല്ലാവരെയും ശാന്തിയിലേക്ക് അയക്കുന്നു. പിന്നീട് സംഖ്യാക്രമത്തില് അവരവരുടെ സമയത്തില് വരുന്നു.
ആര് ദേവീ-
ദേവതകളായിരുന്നോ ആ എല്ലാ ആത്മാക്കളും ഇരിക്കുന്നുണ്ട്. വീണ്ടും തന്റെ രാജ്യ ഭാഗ്യം നേടിക്കൊണ്ടിരിക്കുന്നു. ഇപ്പോള് ദേവീ-ദേവതാ ധര്മ്മം ഇല്ല.
എല്ലാവരും സ്വയത്തെ ഹിന്ദു എന്ന് പറയാന് തുടങ്ങിയിരിക്കുന്നു. ഡ്രാമ അനുസരിച്ച് വീണ്ടും ഇങ്ങനെ തന്നെയാകും. എന്തെല്ലാം സംഭവിച്ചിട്ടുണ്ടോ അതെല്ലാം വീണ്ടും ആവര്ത്തിക്കും. വീണ്ടും ഇതുപോലെ നമ്മള് ചക്രത്തിലേക്ക് വരും, ഇത്രയും ജന്മമെടുക്കും. കണക്കെടുക്കൂ.
പിറകിലുള്ള ഓരോ ധര്മ്മത്തിലുള്ളവരും എത്ര ജന്മങ്ങളെടുക്കും? വൃക്ഷത്തില് മനസ്സിലാക്കി കൊടുക്കാന് വളരെ സഹജമാണ്.
മനുഷ്യര്ക്ക് സ്വയം തന്നെ ബോധ്യമാകും അതായത് ആരുടേയോ പ്രേരണയിലൂടെ ഈ വിനാശ ജ്വാലയുടെ തയ്യാറെടുപ്പ് നടന്നുകൊണ്ടി രിക്കുകയാണ്. യൂറോപ്പ് വാസികളായ യാദവര് ബോബുകളുണ്ടാക്കുന്നു. അവരും പറയുന്നു ഞങ്ങളെ ആരോ പ്രേരിപ്പിക്കുന്നുണ്ട്. ഞങ്ങള്ക്കറിയാം ഇതിലൂടെ ഞങ്ങള് ഞങ്ങളുടെ തന്നെ കുലത്തിന്റെ വിനാശമാണ് ചെയ്യുന്നത്. ആഗ്രഹിക്കാതെ പോലും വിനാശത്തിനുള്ള സാധനങ്ങള് ഉണ്ടാക്കുന്നു. പതുക്കെ-പതുക്കെ പ്രഭാവമുണ്ടാകും. വൃക്ഷം പതുക്കെ-പതുക്കെ വളരുന്നില്ലേ. ചിലര് മുള്ളില് നിന്ന് മൊട്ടും, ചിലര് പൂഷ്പവുമാകുന്നു. ചില ചില പുഷ്പങ്ങള് കൊടുങ്കാറ്റടിക്കുമ്പോള് വാടിപ്പോകുന്നു. ബാബ കല്പ-
കല്പം പറഞ്ഞിട്ടുണ്ട് ആശ്ചര്യത്തോടെ കേള്ക്കുന്നു,
പറയുന്നു.... ഇപ്പോള് വീണ്ടും സ്വയം ബാബ പറയുന്നു,
എന്റെയടുത്ത് വരുന്നു,
ബ്രഹ്മാകുമാരനും കുമാരിയുമാകുന്നു, പറയുന്നു എന്നിട്ടും മായ എന്റെ നല്ല-നല്ല കുട്ടികളെ പോലും വിഴുങ്ങുന്നു മുന്നോട്ട് പോകവെ വളരെ നല്ല-നല്ല കുട്ടികള് പോലും ഇല്ലാതാകുന്നത് കാണാം.
എന്താണോ കടന്ന് പോയത് അതിപ്പോള് വര്ത്തമാനത്തില് ബാബ മനസ്സിലാക്കി തരുന്നു.
പിന്നീട് ഭക്തിമാര്ഗ്ഗത്തില് ശാസ്ത്രങ്ങളുണ്ടാക്കും. ഈ ഡ്രാമ ഇങ്ങനെ ഉണ്ടാക്കിയിട്ടുള്ളതാണ്. ഇപ്പോള് ബാബ വന്ന് ബ്രഹ്മാവിലൂടെ എല്ലാ വേദ ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ആരാണോ ധര്മ്മം സ്ഥാപിക്കുന്നത് അവരുടെ പേരില് തന്നെയാണ് ശാസ്ത്രമുണ്ടാക്കുന്നത്. അതിനെ ധര്മ്മ ശാസ്ത്രമെന്ന് പറയുന്നു. ദേവീ-ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രം ഒരേഒരു ഗീതയാണ്. ഓരോ ധര്മ്മത്തിനും ഒരു ശാസ്ത്രം ഉണ്ടായിരിക്കണം. ശ്രീമത് ഭഗവത് ഗീത ശരിയാണ്.
ഭഗവാനുവാചയാണ്. ഭഗവാന് ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തു. ഇതാണ് ഏറ്റവും പ്രാചീനമായ ധര്മ്മം. ഓരോ ധര്മ്മത്തിനും അവരവരുടെ ശാസ്ത്രമുണ്ട് അത് പഠിച്ചുകൊണ്ടുമിരിക്കുന്നുണ്ട്. ഇപ്പോള് നിങ്ങള് ദേവതയാകുന്നു എന്നാല് നിങ്ങള്ക്ക് ശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ല, അവിടെ ശാസ്ത്രമേ ഉണ്ടായിരിക്കില്ല. ഇതെല്ലാം ഇല്ലാതാകും പിന്നീട് ഗീത എവിടെ നിന്ന് വന്നു? ദ്വാപരത്തില് മനുഷ്യരിരുന്ന് ഉണ്ടാക്കി,
ഏതൊരു ഗീതയാണോ ഇപ്പോഴുള്ളത് വീണ്ടും അതേ ഗീത തന്നെ അന്വേഷിച്ച് കൊണ്ടുവരും. ഏതുപോലെയാണോ കല്പം മുന് ഉണ്ടാക്കിയത് അതുപോലെ വീണ്ടും ഈ ശാസ്ത്രം ഉണ്ടാക്കും.
ഭക്തി മാര്ഗ്ഗത്തിന്റെ സാമഗ്രി ഉണ്ടായിക്കൊണ്ടേയിരിക്കും.
ബാബ മനസ്സിലാക്കി തരുന്നു കളഞ്ഞ് പോയി തിരികെ ലഭിച്ച കുട്ടികളേ പിതാവായ എന്റെ ശ്രീമതത്തിലൂടെ നടന്ന് ശ്രേഷ്ഠരാകൂ. നിങ്ങളിപ്പോള് സംഗമത്തില് എപ്പോഴാണോ കലിയുഗത്തിന് സത്യയുഗമാകേണ്ടത്, രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. അവര് കല്പത്തിന്റെ ആയുസ്സ് ദീര്ഘിപ്പിച്ച് പറഞ്ഞ് എല്ലാവരെയും അന്ധകാരത്തിലാക്കിയിരിക്കുന്നു. മനുഷ്യര് സംശയിച്ചിരിക്കുന്നു, ഡ്രാമയനുസരിച്ച് നിങ്ങള് കുട്ടികള്ക്ക് തന്നെയാണ് പരിധിയില്ലാത്ത ബാബയില് നിന്ന് സമ്പത്തെടുക്കേണ്ടത്. ബാബ ധാരാളം യുക്തികള് പറഞ്ഞ് തന്നിട്ടുണ്ട് കേവലം ബാബയെ ഓര്മ്മിക്കൂ, ചാര്ട്ട് വെയ്ക്കൂ. ഭക്ഷണമുണ്ടാക്കുന്ന സമയത്തും ഓര്മ്മിക്കൂ.
ഭക്ഷണമുണ്ടാക്കുന്ന സമയം പതിയെയും, കുട്ടികളെയും ഓര്മ്മ വരുന്നുണ്ടെങ്കില് എന്തുകൊണ്ട് ശിവബാബയുടെ ഓര്മ്മ വന്നുകൂടാ!
ഇത് നിങ്ങളുടെ കര്ത്തവ്യമാണ്. ബാബ ബുദ്ധിയുടെ ഏണിപ്പടി നല്കുന്നു പിന്നീട് കയറുകയോ, കയറാതിരിക്കുകയോ അത് നിങ്ങളുടെ കാര്യമാണ്. എത്രത്തോളം ഓര്മ്മിക്കുന്നോ അത്രയും ഏണിപ്പടി കയറിക്കൊണ്ടിരിക്കും. ഇല്ലെങ്കില് അത്രയും സുഖവും ലഭിക്കില്ല.
ശരി!
മധുര-മധുരമായ കളഞ്ഞ് പോയി തിരികെ ലഭിച്ച അര്ത്ഥം അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം വീണ്ടും വന്ന് കണ്ടുമുട്ടിയ കുട്ടികള്ക്ക് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് മാതാ-പിതാവായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും.
മധുര-മധുരമായ ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
കൃഷ്ണപുരിയിലേക്ക് പോകുന്നതിന് വേണ്ടി വളരെ നല്ല പുരുഷാര്ത്ഥം ചെയ്യണം. ശൂദ്ര സംസ്ക്കാരങ്ങളെ പരിവര്ത്തനം ചെയ്ത് പക്കാ ബ്രാഹ്മണനാകണം.
2)
ബുദ്ധിബലത്തിലൂടെ ഓര്മ്മയുടെ ഏണിപ്പടി കയറണം.
ഏണിപ്പടി കയറുന്നതിലൂടെയേ അപാര സുഖത്തിന്റെ അനുഭവമുണ്ടാകൂ.
വരദാനം :-
ശ്രദ്ധയുടെയും പരിശോധനയുടെയും
വിധിയിലൂടെ വ്യര്ഥത്തിന്റെ
കണക്കുകളെ സമാപ്തമാക്കുന്ന
മാസ്റ്റര് സര്വശക്തിവാനായി
ഭവിക്കട്ടെ
ബ്രാഹ്മണജീവിതത്തില് വ്യര്ഥസങ്കല്പം,
വ്യര്ഥവാക്ക്, വ്യര്ഥ കര്മം വളരെ സമയം വ്യര്ഥമാക്കിക്കളയുന്നു. എത്ര സമ്പാദിക്കാനാഗ്രഹിക്കുന്നുവോ അത്രയും കഴിയുന്നില്ല. വ്യര്ഥത്തിന്റെ കണക്ക് സമര്ഥമാകുവാന് അനുവദിക്കുകയില്ല. അതിനാല് സദാ ഈ സ്മൃതിയില് കഴിയൂ ഞാന് മാസ്റ്റര് സര്വശക്തിവാനാണ്. ശക്തിയുണ്ടെങ്കില് എന്താഗ്രഹിക്കുന്നുവോ അത് ചെയ്യുവാന് സാധിക്കും. കേവലം പല പ്രാവശ്യം ശ്രദ്ധ നല്കൂ. ക്ലാസ് സമയത്തോ അമൃതവേള ഓര്മയുടെ സമയത്തോ ശ്രദ്ധ നല്കുന്നതു പോലെ ഇങ്ങനെ ഇടയ്ക്കിടെയും ശ്രദ്ധയുടെയും പരിശോധനയുടെയും
വിധി സ്വന്തമാക്കൂ
എങ്കില് വ്യര്ഥത്തിന്റെ
കണക്ക് സമാപ്തമായിപ്പോകും.
സ്ലോഗന് :-
രാജഋഷിയാകണമെങ്കില് ബ്രാഹ്മണാത്മാക്കളുടെ ആശീര്വാദങ്ങളാല് തന്റെ സ്ഥിതിയെ നിര്വിഘ്നമാക്കൂ
0 Comments