Header Ads Widget

Header Ads

MALAYALAM MURLI 30.01.23

 

30-01-2023  പ്രഭാതമുരളി ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ - നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്, നിങ്ങളുടെ ഇത് അമൂല്യമായ ജീവിതമാണ്, നിങ്ങളുടെ ഈശ്വരീയ കുലം വളരെ ശ്രേഷ്ഠമാണ്, സ്വയം ഭഗവാനാണ് നിങ്ങളെ ദത്തെടുത്തിരിക്കുന്നത്, ലഹരിയിലിരിക്കൂ.

ചോദ്യം :-

ശരീരബോധത്തെ ഇല്ലാതാക്കുന്നതിനായി ഏതൊരു അഭ്യാസത്തിന്റെ ആവശ്യകതയുണ്ട്?

ഉത്തരം :-

നടക്കുമ്പോഴും കറങ്ങുമ്പോഴും അഭ്യാസം ചെയ്യണം, ശരീരത്തില് നമ്മള് കുറച്ചു സമയത്തേക്ക് നിമിത്തം മാത്രമാണ്. എങ്ങനെയാണോ ബാബ കുറച്ചു സമയത്തേക്ക് മാത്രം ശരീരത്തിലേക്ക് വന്നിരിക്കുന്നത്, അതുപോലെ നമ്മള് ആത്മാക്കളും ശ്രീമത്തനുസരിച്ച് ഭാരതത്തെ സ്വര്ഗ്ഗമാക്കുവാനായി ശരീരം ധാരണ ചെയ്തിരിക്കുകയാണ്. ബാബയും സമ്പത്തും ഓര്മ്മയുണ്ടെങ്കില് ദേഹബോധം ഇല്ലാതാകും. ഇതിനെ തന്നെയാണ് സെക്കന്റില് ജീവന്മുക്തി എന്നു പറയുന്നത്. 2. അമൃതവേളയില് എഴുന്നേറ്റ് ബാബയോട് മധുരമധുരമായി സംസാരിക്കൂ എങ്കില് ശരീരബോധം ഇല്ലാതാകും.

ഗീതം :-  ഓം നമ ശിവായ......

ഓംശാന്തി. ഭഗവാന് ഒന്ന് മാത്രമാണ്, അച്ഛനുമാണ്, കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്- ആത്മാവിന്റെ രൂപം ഇത്ര വലിയ ലിംഗമൊന്നുമല്ല. ആത്മാവ് ഭൃകുടി മദ്ധ്യത്തിലുളള ചെറിയ നക്ഷത്രമാണ്. ക്ഷേത്രങ്ങളില് വെച്ചിട്ടുളളപോലെ വലിയ ലിംഗമൊന്നുമല്ല. എങ്ങനെയാണോ ആത്മാവ് അതുപോലെത്തന്നെയാണ് പരമാത്മാവാകുന്ന പിതാവും. ആത്മാവിന്റെ രൂപം മനുഷ്യനെപ്പോലെയല്ല. ആത്മാവ് മനുഷ്യ ശരീരത്തെ ആധാരമാക്കിയെടുക്കുകയാണ്. ആത്മാവാണ് സര്വ്വതും ചെയ്യുന്നത്, സംസ്കാരവും ആത്മാവിലാണു ളളത്. ആത്മാവ് നക്ഷത്രമാണ്. ആത്മാവ് നല്ലതും മോശവുമായ സംസ്കാരങ്ങളനുസരിച്ച് ജന്മങ്ങളെടുക്കുന്നു. അപ്പോള് കാര്യങ്ങളെക്കുറിച്ചെല്ലാം നല്ല രീതിയില് മനസ്സിലാക്കണം. ക്ഷേത്രങ്ങളില് ലിംഗം വെച്ചിട്ടുളളതിനാല് മനസ്സിലാക്കിക്കൊടുക്കുവാന് നമ്മളും ശിവലിംഗം ഉപയോഗിക്കുന്നു. ബാബയുടെ പേര് ശിവന് എന്നാണ്, പേരില്ലാതെ ഏതൊരു വസ്തുവും ഉണ്ടായിരിക്കില്ല, എന്തെങ്കിലും ആകാരവുമുണ്ടായിരിക്കും. ബാബ പരംധാമത്തില് വസിക്കുന്നയാളാണ്. പരമാത്മാവായ അച്ഛന് പറയുന്നു എങ്ങനെ നിങ്ങള് ആത്മാക്കള് ശരീരത്തിലേക്ക് വരുന്നുവോ അതുപോലെ എനിക്കും നരകത്തെ സ്വര്ഗ്ഗമാക്കുവാന് ശരീരത്തിലേക്ക് പ്രവേശിക്കേണ്ടതായി വരികയാണ്. ബാബയുടെ മഹിമ തികച്ചും വേറിട്ടതാണ്. ഇപ്പോള് നിങ്ങള്ക്കറിയാം, നമ്മള് ആത്മാക്കള് പാര്ട്ട് അഭിനയിക്കാനാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്. ഇത് പരിധിയില്ലാത്ത അനാദിയും അവിനാശിയുമായ നാടകമാണ്, ഇതിന്റെ നാശം ഒരിക്കലും സംഭവിക്കില്ല. ഇത് കറങ്ങിക്കൊണ്ടിരിക്കുന്നു. രചയിതാവാകുന്ന ബാബയും ഒന്നാണ്, രചനയും ഒന്നാണ്. ഇത് പരിധിയില്ലാത്ത സൃഷ്ടി ചക്രമാണ്. നാലു യുഗങ്ങളുണ്ട്. രണ്ടാമത് കല്പത്തിലെ സംഗമയുഗമാണ്. സമയത്താണ് ബാബ വന്ന് പതിത ലോകത്തെ പാവനമാക്കുന്നത്. ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. നിങ്ങള് കുട്ടികള്ക്കിപ്പോള് സ്മൃതിയുണര്ന്നു കഴിഞ്ഞു നമ്മള് പരംധാമത്തില് വസിച്ചവരാണ്. കര്മ്മക്ഷേത്രത്തിലേക്ക് പാര്ട്ട് അഭിനയിക്കാനായി വന്നിരിക്കുകയാണ്. പരിധിയില്ലാത്ത നാടകം ആവര്ത്തിക്കണം. ബാബ പരിധിയില്ലാത്ത അധികാരിയാണ്. ബാബയ്ക്ക് അപരംഅപാരമായ മഹിമയാണ്. ബാബയെപ്പോലുളള മഹിമ മറ്റാര്ക്കും തന്നെയില്ല. ബാബ മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്, സര്വ്വരുടെയും പിതാവാണ്. ബാബ പറയുന്നു, ഞാന് പരദേശമായ രാവണന്റെ രാജ്യത്തിലേക്കാണ് വന്നിരിക്കുന്നത്. ഒരു വശത്ത് ആസുരീയ സമ്പ്രദായത്തിലുളളവര്. മറുവശത്ത് ദൈവീക ഗുണങ്ങളുളളവര്. ലോകത്തെ കംസപുരി എന്നും പറയുന്നുണ്ട്. കംസനെന്ന് അസുരനെയാണ് പറയുന്നത്. കൃഷ്ണനെ ദേവത എന്നും പറയുന്നു. ഇപ്പോള് ബാബ വന്നിരിക്കുന്നത്, നമ്മെ ദേവതയാക്കി, തിരികെ കൊണ്ടു പോകാനാണ്. മറ്റാര്ക്കും ഇതിനുളള ശക്തിയില്ല. ബാബ തന്നെയാണ് കുട്ടികള്ക്ക് പഠിപ്പ് നല്കി, ദൈവീക ഗുണങ്ങള് ധാരണ ചെയ്യിക്കുന്നത്. ഇത് അച്ഛന്റെ കടമയാണ്. ബാബ പറയുന്നു, എപ്പോഴാണോ എല്ലാവരും തമോപ്രധാനമായി എന്നെ മറക്കുന്നത്, മറക്കുക മാത്രമല്ല എന്നെ കല്ലിലും മുളളിലുമുണ്ടെന്നു പറയുന്നത്, അത്രയ്ക്കും എന്നെ ആക്ഷേപിക്കുമ്പോഴാണ് ഞാന് അവതരിക്കുന്നത്. എന്നെ ആക്ഷേപിക്കുന്നതുപോലെ നിങ്ങള് മറ്റാരെയും തന്നെ ആക്ഷേപിക്കുന്നില്ല. അപ്പോഴാണ് ഞാന് വന്ന് നിങ്ങളെ മുക്തമാക്കുന്നത്, എല്ലാവരെയും കൊതുകു കൂട്ടത്തെപ്പോലെ കൊണ്ടു പോകുന്നത്. മറ്റാര്ക്കും തന്നെ മന്മനാഭവ എന്നു പറയാന് സാധിക്കില്ല. പരമപിതാവായ പരമാത്മാവിനെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം നശിക്കും. കൃഷ്ണന് ഒരിക്കലും ഇങ്ങനെ പറയാന് സാധിക്കില്ലല്ലോ. പരമാത്മാവിന്റെ മഹിമയെക്കുറിച്ച് കുട്ടികള്ക്ക് മാത്രമല്ലേ അറിയൂ. ബാബ ജ്ഞാന സാഗരനും സുഖത്തിന്റെ സാഗരനുമാണ്. പിന്നീട് രണ്ടാമത്തെ നമ്പരിലാണ് ബ്രഹ്മാ, വിഷ്ണു, ശങ്കരന്. ബ്രഹ്മാവിലൂടെ ആരാണ് സ്ഥാപിക്കുന്നത്? എന്താ ശ്രീകൃഷ്ണനാണോ? പരമപിതാവായ പരമാത്മാവ് മനസ്സിലാക്കി തരുന്നു, എനിക്ക് ഏറ്റവും ആദ്യം വേണ്ടത് ബ്രാഹ്മണരെയാണ്. അപ്പോള് ബ്രഹ്മാവിലൂടെ ബ്രാഹ്മണമുഖവംശാവലിയെ രചിക്കുന്നു. മറ്റു ബ്രാഹ്മണരെ കുഖവംശാവലി എന്നാണ് പറയുന്നത്. നിങ്ങളിപ്പോള് സംഗമത്തില് ബ്രഹ്മാവിന്റെ സന്താനമാണ്. ബാബ വന്ന് ശൂദ്രനില് നിന്നും നമ്മെ ബ്രാഹ്മണനാക്കുന്നു. ഇപ്പോള് നിങ്ങള് ഈശ്വരീയ കുലത്തിലേതാണ്. ഈശ്വരന് നിരാകാരനും ബ്രഹ്മാവ് സാകാരവുമാണ്. ഏറ്റവുമാദ്യം ബാബ ബ്രാഹ്മണനാക്കുന്നു പിന്നീട് ദേവതയാക്കുന്നു. ദേവതയ്ക്കു ശേഷം പിന്നീട് ക്ഷത്രിയര്...... ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. പിന്നീട് ഇതില് നിന്നും മറ്റു ധര്മ്മങ്ങള് ഉത്ഭവിക്കുന്നു. മുഖ്യമായും ഭാരതമാണ്, ഭാരതം അവിനാശി ഖണ്ഡമാണ്. ഇവിടെയാണ് ബാബ വന്ന് സ്വര്ഗ്ഗം രചിക്കുന്നത്. ബാബ അച്ഛനുമാണ് ടീച്ചറുമാണ് സത്ഗുരുവുമാണ്. അവരെ പിന്നെങ്ങനെ സര്വ്വവ്യാപി എന്നു പറയാന് സാധിക്കും? ബാബ നമ്മുടെ അച്ഛനല്ലേ. ലോകത്തില് നിങ്ങള് ബ്രാഹ്മണരെയല്ലാതെ മറ്റാരെയും തന്നെ ത്രികാലദര്ശി എന്ന് പറയാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്കറിയാം പരമപിതാവായ പരമാത്മാവിനൊപ്പം നമ്മള് പരംധാമത്തില് വസിച്ചവരാണ്. പിന്നീട് നമ്പര്വൈസായി കര്മ്മക്ഷേത്രത്തിലേക്ക് വന്നതാണ്. പിന്നീട് 84 ജന്മങ്ങളെടുത്തതിനുശേഷം നമ്മള് തന്നെയാണ് അവസാനം തിരികെ പോകുന്നതും.

നിങ്ങള് എത്ര ജന്മങ്ങളെടുത്തു, എങ്ങനെയാണ് വര്ണ്ണത്തിലേക്ക് വന്നത് എന്നതിനെക്കുറിച്ച് ബാബ മനസ്സിലാക്കിത്തരുന്നു. ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങളുടെത് ഈശ്വരീയ സമ്പ്രദായമാണ്. ഇത് നിങ്ങളുടെ അമൂല്യമായ ജീവിതമാണ്. ബ്രഹ്മാവിലൂടെയാണ് ബാബ വന്ന് നമ്മെ ദത്തെടുത്തിരിക്കുന്നത്. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവായതിനാല് സ്വയം വന്ന് സ്വര്ഗ്ഗത്തിന്റെ അധികാരിയുമാക്കിമാറ്റുന്നു. ഇപ്പോള് മുഴുവന് വിശ്വത്തിലും ശാന്തി സ്ഥാപിക്കുക എന്നത് ബാബയുടെ മാത്രം കര്ത്തവ്യമാണ്. ബാബ പറയുന്നു, ഇത് എന്റെ പാര്ട്ടാണ്, ഞാന്നിങ്ങള്ക്ക് വീണ്ടും രാജയോഗം പഠിപ്പിക്കുന്നു. ഇതിലൂടെ നിങ്ങള് സദാ ആരോഗ്യശാലിയാകുന്നു. എങ്ങനെ നിങ്ങള് കഴിഞ്ഞ കല്പം ദേവതയായോ അതുപോലെ വീണ്ടും ആവര്ത്തിക്കുന്നു. ഇത് തൈ നട്ടുകൊണ്ടിരിക്കുകയാണ്. ബാബ തോട്ടക്കാരനാണ് ഇദ്ദേഹത്തിലൂടെയാണ് തൈ നടുന്നത്. ബാബ സന്മുഖത്തിരുന്ന് മനസ്സിലാക്കിത്തരികയാണ്, എന്റെ സിക്കീലധേ കുട്ടികളേ, വളരെ കാലങ്ങളായി വേര്പിരിഞ്ഞ കുട്ടികളേ, ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് അയച്ചത് ഓര്മ്മയില്ലേ. പിന്നീട് നിങ്ങള് 84 ജന്മങ്ങളുടെ ചക്രം കറങ്ങി ഇപ്പോള് വന്ന് കൂടിക്കാഴ്ച ചെയ്യുന്നു. ഇപ്പോള് സ്വയം ആത്മാവെന്നു മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കൂ. നിങ്ങളെ തീര്ച്ചയായും തിരികെ കൊണ്ടു പോകണം. ആദ്യം ആദി സനാതന ദൈവീക രാജ്യമായിരുന്നു, പിന്നീട് ആസുരീയ രാജ്യവും. ദൈവീക രാജ്യത്തിനു ശേഷം പവിത്രത നഷ്ടപ്പെട്ടപ്പോള് ഒറ്റ കിരീടധാരിയായി. ഇപ്പോള് ജനാധിപത്യമാണ്, ഇനി വീണ്ടും ദൈവീക രാജധാനി സ്ഥാപിതമാകുകയാണ്. ആസുരീയ രാജ്യത്തിന്റെ നാശത്തിനായി വിനാശ ജ്വാല പ്രജ്വലിക്കണം. നിങ്ങള്ക്ക് പതിത സൃഷ്ടിയില് രാജ്യം ഭരിക്കാന് സാധിക്കില്ല. ഇപ്പോള് സംഗമമാണ്. സത്യയുഗത്തില് ഇങ്ങനെയുളള കാര്യങ്ങള് കേള്പ്പിക്കില്ല. നിങ്ങളിപ്പോള് പുരുഷാര്ത്ഥം ചെയ്യുകയാണ്. നിങ്ങളെക്കൊണ്ട് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നയാള് ആരാണ്? നിങ്ങള്ക്ക് ശ്രീമതം നല്കുന്ന സമര്ത്ഥനും ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായതും ഒരേയൊരു ബാബയാണ്. ബാബ തന്നെയാണ് ബ്രഹ്മാവിലൂടെ സ്ഥാപന നിര്വ്വഹിക്കുന്നത്. ബാബ പറയുന്നു, ഞാന് ഭാരതത്തിന്റെ ഏറ്റവും അനുസരണയുളള സേവകനാണ്. ഭാരതത്തെയാണ് സ്വര്ഗ്ഗമാക്കുന്നത്. അവിടെ യഥാ രാജാറാണി തഥാ പ്രജ എല്ലാവരും സുഖികളാണ്. പ്രകൃത്യായുള്ള സൗന്ദര്യമാണുണ്ടാവുക. ലക്ഷ്മി-നാരായണനെ നോക്കൂ എത്ര മനോഹരമാണ്. സ്വര്ഗ്ഗസ്ഥനായ പിതാവ് സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്നു. മുഴുവന്ലോകത്തിലുളളവരും പറയുന്നു, ഗീത കൃഷ്ണഭഗവാനുവാച എന്നാണ്. എന്നാല് കൃഷ്ണനൊരിക്കലും മന്മനാഭവ എന്നു പറയാന് സാധിക്കില്ല. എന്നെ മാത്രം ഓര്മ്മിക്കൂ, എന്നാല് വികര്മ്മം ഭസ്മമാകുമെന്ന് പറയാന് സാധിക്കില്ല. മറ്റൊരു ഉപായവുമില്ലല്ലോ. ഗംഗയെ പതിതപാവനി എന്ന് പറയില്ല. എന്നെ മാത്രം ഓര്മ്മിക്കൂ, എന്ന് ഗംഗാ നദിയ്ക്ക് ഒരിക്കലും പറയാന് സാധിക്കില്ല. ഇത് ഒരേയൊരു അച്ഛന് മാത്രമേ പറഞ്ഞു തരാന് സാധിക്കൂ. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. ബാബ തന്നെയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ്. അതുകൊണ്ടാണ് ബാബയ്ക്ക് ധാരാളം ക്ഷേത്രങ്ങള്. ദ്വാപരയുഗം മുതല്ക്കാണ് എല്ലാ ഓര്മ്മ ചിഹ്നങ്ങളും ആരംഭിക്കുന്നത്. സോമനാഥ ക്ഷേത്രമുണ്ട്, എന്നാല് ബാബ എന്താണ് ചെയ്ത് പോയതെന്ന് അറിയില്ല. ഭക്തിയില് ശിവനെയും ശങ്കരനെയും ഒന്നാക്കി പരംധാമനിവാസിയായ ശിവനും, സൂക്ഷ്മ വതനവാസിയായ ശങ്കരനും തമ്മില് എത്ര വ്യത്യാസമാണ്. ആരും ഒന്നും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു, ആര് എത്ര തന്നെ വേദ ശാസ്ത്രങ്ങള് പഠിച്ചാലും ജപം, തപം ചെയ്താലും എന്നെ മിലനം ചെയ്യാന് സാധിക്കില്ല. ഞാന് ഭാവനയുടെ ഫലം എല്ലാവര്ക്കും നല്കുമെങ്കിലും മറ്റുളളവര് അഖണ്ഡ ജ്യോതിസ്സായ ബ്രഹ്മം തന്നെയാണ് ഭഗവാന് എന്നു പറയുന്നു. ബ്രഹ്മത്തിന്റെ സാക്ഷാത്കാരമുണ്ടാകുന്നതിലൂടെ യാതൊരു നേട്ടവുമില്ല. ചിലര്ക്ക് ഹനുമാന്റെ, ചിലര്ക്ക് ഗണേശന്റെ സാക്ഷാത്കാരം ചെയ്യിക്കുന്നു, ബാബ അല്പകാലത്തേക്കുളള മനോകാമനയാണ് പൂര്ത്തിയാക്കുന്നത്. ഇതിലൂടെ അല്പകാലത്തേക്കുളള സന്തോഷമുണ്ടാകുന്നു. എന്നാലും എല്ലാവര്ക്കും തമോപ്രധാനമാകുക തന്നെ വേണം. മുഴുവന് ദിവസവും ഗംഗയില് പോയി ഇരുന്നാലും എല്ലാവര്ക്കും തമോപ്രധാനമായേ മതിയാകൂ.

ബാബ പറയുന്നു, കുട്ടികളേ, പവിത്രമാകൂ എന്നാല് പവിത്രമായ ലോകത്തിന്റെ 21 ജന്മത്തേക്കുളള അധികാരിയാകുന്നു. ഇത്രയും പ്രാപ്തിയുണ്ടാകുന്ന മറ്റൊരു സത്സംഗവുമുണ്ടായിരിക്കില്ല. ബാബ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നതെങ്കില് എത്രത്തോളം ശ്രീമതം പാലിക്കണം. പഠിപ്പില് ശ്രദ്ധ നല്കണം. ബാബ ശ്രേഷ്ഠത്തിലും ശ്രേഷ്ഠ മതമാണ് നല്കുന്നത്. ശ്രീമതത്തിലൂടെ ഭാരതത്തിന് സ്വര്ഗ്ഗമായിത്തീരണം. നിങ്ങള്ക്ക് ഡ്രാമയുടെ രഹസ്യത്തെ നല്ല രീതിയില് മനസ്സിലാക്കി പുരുഷാര്ത്ഥം ചെയ്യണം. പുരുഷാര്ത്ഥം ചെയ്ത് യോഗ്യരായിത്തീരണം. നമ്മള് ബാബയോടൊപ്പം സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യാന് വന്നിരിക്കുകയാണെന്ന ലഹരി ഉണ്ടായിരിക്കണം. നമ്മള് പരംധാമ നിവാസിയാണ്. ശരീരത്തില് കേവലം നിമിത്തം മാത്രം കുറച്ചു സമയത്തേക്കാണ് വന്നിരിക്കുന്നത്. ബാബയും കുറച്ചു സമയത്തേക്കു വേണ്ടിയാണ് വന്നിരിക്കുന്നത്, ശരീര ഭാരം തന്നെ ഇല്ലാതാകണം. ബാബയെയും സമ്പത്തിനെയും ഓര്മ്മിക്കണം. ഇതിനെത്തന്നെയാണ് സെക്കന്റില് ജീവന്മുക്തി എന്നു പറയുന്നത്. എല്ലാവരെയും തിരികെ കൊണ്ടു പോകാനായാണ് ബാബ വന്നിരിക്കുന്നത്. ഇപ്പോള് നിങ്ങള് സ്വയം ആത്മാവെന്നു മനസ്സിലാക്കി, അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കണം. ബാബയുമായി സംസാരിക്കൂ. നിങ്ങള്ക്കറിയാം നമ്മുടെ 84 ജന്മങ്ങള് പൂര്ത്തിയായി. ഇപ്പോള് നിങ്ങള് ഈശ്വരീയ സന്താനമാണ്. പിന്നീട് ദൈവീക സന്താനമായും ക്ഷത്രിയ സന്താനമായും മാറുന്നു. ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കിയാണ് മാറ്റുന്നത്. ബാബയുടെ മഹിമ പാടണം. ബാബാ അങ്ങ് അത്ഭുതം കാണിച്ചു. കല്പകല്പം വന്ന് നമ്മെ പഠിപ്പിക്കുകയാണ്. ബാബാ, അങ്ങയുടെ ജ്ഞാനം വളരെ അത്ഭുതമാണ്. സ്വര്ഗ്ഗം എത്ര അത്ഭുതമാണ്. മറ്റേത് ഭൗതികമായ അത്ഭുതങ്ങളാണ്, സ്വര്ഗ്ഗം ആത്മീയ പിതാവിനാല് സ്ഥാപിതമായ അത്ഭുതമാണ്. ബാബ വന്നിരിക്കുന്നത്, കൃഷ്ണപുരി സ്ഥാപിക്കുന്നതിനായാണ്. ലക്ഷ്മി-നാരായണന് പ്രാപ്തികളെല്ലാം തന്നെ എവിടുന്നാണ് നേടിയത്? ബാബയില് നിന്നും. ജഗതംബ, ജഗത്പിതാവിനോടൊപ്പം കുട്ടികളുമുണ്ടാകുമല്ലോ. ജഗത്പിതാവ് ബ്രാഹ്മണനാണ്, ജഗദംബ ബ്രാഹ്മണിയാണ്. അവര് കാമധേനുവുമാണ്. സര്വ്വരുടെയും മനോകാമന പൂര്ത്തിയാക്കുന്നു. ജഗദംബ തന്നെയാണ് പിന്നീട് സ്വര്ഗ്ഗത്തിന്റെ മഹാറാണിയാകുന്നത്. എത്ര അത്ഭുതമായ രഹസ്യമാണ്. തന്റെ അവസ്ഥ സമ്പാദിക്കുന്നതിനായാണ് ബാബ ഭിന്ന-ഭിന്ന യുക്തികള് നല്കുന്നത്. രാത്രിയില് ഉണര്ന്ന് എഴുന്നേറ്റ്, ബാബയെ ഓര്മ്മിക്കൂ എന്നാല് അന്തിമതി സൊഗതിയായിത്തീരുന്നു. അഥവാ പൂര്ണ്ണമായ പുരുഷാര്ത്ഥമുണ്ടെങ്കില് ഓര്മ്മ നിലനില്ക്കുന്നു. പാസ്സ് വിത്ത് ഓണറായിത്തീരണം(ബഹുമതിയോടെ പാസ്സാകണം). എട്ടു പേര്ക്ക് മാത്രമേ സ്കോളര്ഷിപ്പ് ലഭിക്കൂ. എല്ലാവരും ലക്ഷ്മി-നാരായണനെ വരിക്കുമെന്നു പറയുമെങ്കിലും അതുപോലെ പാസ്സായി കാണിക്കുകയും വേണം. സ്വയത്തില് നോക്കണം, എന്നില് കുരങ്ങന്റെ സംസ്കാരങ്ങളൊന്നുമില്ലല്ലോ. ഉണ്ടെങ്കില് അതിനെ ഇല്ലാതാക്കണം. മുഴുവന് ദിവസത്തിലും ആര്ക്കും ദുഖമൊന്നും നല്കിയില്ലല്ലോ. ബാബ സര്വ്വര്ക്കും സുഖം നല്കുന്നയാളാണ്. കുട്ടികള്ക്കും അതുപോലെയാകണം. വാക്കുകളിലൂടെയോ, കര്മ്മത്തിലൂടെയോ ആര്ക്കും തന്നെ ദുഖം നല്കരുത്. സത്യം-സത്യമായ വഴി പറഞ്ഞു കൊടുക്കണം. മറ്റേത് ലൗകിക അച്ഛനില് നിന്നുമുളള സമ്പത്ത്, ഇത് പരിധിയില്ലാത്ത അച്ഛന്റെ സമ്പത്ത്, സമ്പത്ത് ആര്ക്ക് ലഭിച്ചുവോ അവര്ക്ക് മാത്രമേ ഇതിനെക്കുറിച്ച് പറയുവാന് സാധിക്കൂ. ആരാണോ തന്റെ ധര്മ്മത്തിലുളളത് അവര്ക്ക് മാത്രമേ ഇത് പെട്ടെന്ന് മനസ്സിലാകൂ.

ബാബ പറയുന്നു, വീണ്ടും ദൈവീക ധര്മ്മത്തെ സ്ഥാപിക്കുന്നതിനായി ഞാന് ബ്രഹ്മാവിന്റെ ശരീരത്തിലേക്ക് വരുന്നു. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്, ഇപ്പോള് നാം ബ്രാഹ്മണരാണ്, വീണ്ടും ദേവതയാകുന്നു. ആദ്യം സൂക്ഷ്മ വതനത്തിലേക്ക് പോയി പിന്നീട് ശാന്തിധാമത്തിലേക്ക് പോകുന്നു. അവിടെ നിന്നും പിന്നീട് പുതിയ ലോകത്തേക്ക് ഗര്ഭകൊട്ടാരത്തിലേക്ക് വരുന്നു. ഇവിടെയാണെങ്കില് ഗര്ഭ ജയിലിലേക്കാണ് വരിക. ഇതിനെ പറയുന്നത് അസത്യമായ മായ... അസത്യ ശരീരം.... ധര്മ്മത്തിന്റെ ഗ്ലാനിയും ധാരാളമുണ്ടാകുന്നു, ശിവജയന്തി ആഘോഷിക്കുന്നുണ്ടെങ്കിലും ശിവബാബ എപ്പോള് വന്നു, വന്ന് ആരില് പ്രവേശിച്ചു എന്നൊന്നും തന്നെ അറിയില്ല. തീര്ച്ചയായും ഏതെങ്കിലും ശരീരത്തിലേക്ക് വന്ന് നരകത്തെ സ്വര്ഗ്ഗമാക്കിയിരിക്കും. ബാബ കുട്ടികള്ക്ക് വളരെ നല്ല രീതിയില് മനസ്സിലാക്കിത്തരുന്നു, നിര്ദ്ദേശവും നല്കുന്നു, കുട്ടികളേ തന്റെ ചാര്ട്ട് വെക്കൂ. മുഴുവന് ദിവസത്തിലും എത്ര സമയം ബാബയെ ഓര്മ്മമിച്ചു? അതിരാവിലെ എഴുന്നേറ്റ് അച്ഛനെയും സമ്പത്തിനെയും ഓര്മ്മിക്കണം. ഗുപ്ത വേഷത്തില് ഭാരതത്തെ സ്വര്ഗ്ഗമാക്കുവാനായി നമ്മള് പരിധിയില്ലാത്ത അച്ഛനോടൊപ്പം വന്നിരിക്കുകയാണ്. ഇപ്പോള് നമുക്ക് തിരികെ വീട്ടിലേക്ക് പോകണം. പോകുന്നതിനു മുമ്പ് തന്റെ രാജധാനി തീര്ച്ചയായും സ്ഥാപിക്കണം. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. ബാക്കി മുഴുവന് ലോകത്തിലുളളവരും കലിയുഗത്തിലാണ്. നിങ്ങള് സംഗമയുഗികളായ ബ്രാഹ്മണരാണ്. ബാബ തന്റെ കുട്ടികള്ക്ക് മുക്തി-ജീവന്മുക്തിയുടെ സമ്മാനവും കൊണ്ട് വന്നിരിക്കുകയാണ്. സത്യയുഗത്തില് ഭാരതം ജീവന്മുക്തമായിരുന്ന സമയത്ത് മറ്റെല്ലാ ആത്മാക്കളും മുക്തിധാമത്തിലായിരുന്നു. അച്ഛന് തന്റെ കൈക്കുമ്പിളില് കുട്ടികള്ക്ക് സ്വര്ഗ്ഗവും കൊണ്ട് വന്നിരിക്കുകയാണ്. അപ്പോള് തീര്ച്ചയായും ബാബ തന്നെ നമ്മെ അതിന് യോഗ്യരാക്കി മാറ്റുകയും ചെയ്യുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സദാ ലഹരിയിലിരിക്കണം, നമ്മള് ബാബയോടൊപ്പം സ്വര്ഗ്ഗത്തിന്റെ സ്ഥാപനയ്ക്ക് നിമിത്തമാണ്. ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്.

2. ബാബയ്ക്ക് സമാനം സുഖം നല്കുന്നവരായി മാറണം. ഒരിക്കലും ആര്ക്കും ദുഖം നല്കരുത്. സര്വ്വര്ക്കും സത്യമായ വഴി പറഞ്ഞുകൊടുക്കണം. തന്റെ ഉന്നതിയ്ക്കായുളള ചാര്ട്ട് വെക്കണം.

വരദാനം :-

നിമിത്തത്തിന്റെയും നമ്രചിത്തതയുടെയും വിശേഷതയിലൂടെ സേവനത്തില് ഫാസ്റ്റും ഫസ്റ്റും നമ്പറെടുക്കുന്ന സഫലതാമൂര്ത്തിയായി ഭവിക്കട്ടെ

സേവനത്തില് മുന്നേറിക്കൊണ്ട് നിമിത്തത്തിന്റെയും നമ്രചിത്തതയുടെയും വിശേഷത സ്മൃതിയിലുണ്ട് എങ്കില് സഫലതാസ്വരൂപമായി മാറും. സേവനത്തിന്റെ ഓട്ടപ്പാച്ചിലുകളില് സമര്ഥരാകുന്നതു പോലെ രണ്ടു വിശേഷതകളിലും സമര്ഥരാകൂ, ഇതിലൂടെ സേവനത്തില് ഫാസ്റ്റും ഫസ്റ്റുമായി മാറും. ബ്രാഹ്മണജീവിതത്തിന്റെ മര്യദാകളുടെ വരയ്ക്കുള്ളില് കഴിഞ്ഞ് സ്വയം ആത്മീയസേവാധാരിയെന്നു മനസിലാക്കി സേവനം ചെയ്യൂ എങ്കില് സഫലതാമൂര്ത്തിയായി മാറും. പരിശ്രമം ചെയ്യേണ്ടി വരില്ല.

സ്ലോഗന് :-

ആരാണോ ബുദ്ധിയിലൂടെ സദാ ജ്ഞാനരത്നങ്ങളെ ധാരണ ചെയ്യുന്നത് അവര് തന്നെയാണ് സത്യമായ ഹോളീഹംസം

 Download PDF

Post a Comment

0 Comments