29-01-2023
ഓം ശാന്തി അവ്യക്തബാപ്ദാദ മധുബന് 02/12/93
Listen to the Murli audio file
നമ്പര്വണ് ആകുന്നതിന് വേണ്ടി ഗുണ മൂര്ത്തായി ഗുണങ്ങളുടെ ദാനം ചെയ്യുന്ന മഹാദാനിയാകൂ.
ഇന്ന് പരിധിയില്ലാത്ത മാതാ പിതാവ് നാല് ഭാഗത്തുമുള്ള വിശേഷപ്പെട്ട കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. എന്ത് വിശേഷത കണ്ടു?
ഏതെല്ലാം കുട്ടികള് അളവറ്റ ജ്ഞാനി,
അഖണ്ഡമായ സ്വരാജ്യ അധികാരി, അഖണ്ഡ നിര്വ്വിഘ്നം, അഖണ്ഡ യോഗി, അഖണ്ഡ മഹാദാനി- ഇങ്ങനെയുള്ള വിശേഷ ആത്മാക്കള് കോടിയില് ചിലരാണ്.
സര്വ്വരും ജ്ഞാനി,
യോഗി, മഹാദാനിയായി എന്നാല് അഖണ്ഡമായത് ചിലര് മാത്രമാണ്.
ആരാണോ അളവറ്റതും,
അചഞ്ചലവും, അഖണ്ഡവുമായത് അവര് തന്നെയാണ് വിജയ മാലയിലെ വിജയി മുത്തുകള്.
ബാപ്ദാദ സംഗമയുഗത്തില് സര്വ്വ കുട്ടികള്ക്കും അചഞ്ചലവും അഖണ്ഡവുമായി ഭവിക്കട്ടെ എന്ന വരദാനം നല്കിയിരിക്കുന്നു എന്നാല് വരദാനത്തെ ജീവിതത്തില് സദാ ധാരണ ചെയ്യുന്നതില് നമ്പര്വാറായി മാറി.
നമ്പര്വണ് ആകുന്നതിന് ഏറ്റവും സഹജമായ വിധിയാണ് അഖണ്ഡമായ മഹാദാനിയാകൂ. അഖണ്ഡ മഹാദാനി അര്ത്ഥം നിരന്തരം സഹജമായ സേവാധാരി കാരണം സഹജമായതിനേ നിരന്തരമാകാന് സാധിക്കൂ. അതിനാല് അഖണ്ഡമായ സേവാധാരി അര്ത്ഥം അഖണ്ഡമായ മഹാദാനി. ദാതാവിന്റെ മക്കളാണ്, സര്വ്വ ഖജനാക്കളാല് സമ്പന്നരായ ശ്രേഷ്ഠാത്മാക്കളാണ്. സമ്പന്നതയുടെ ലക്ഷണമാണ് അഖണ്ഡമായ മഹാദാനി. ഒരു സെക്കന്റ് പോലും ദാനം നല്കാതിരിക്കാന് സാധിക്കില്ല. ദ്വാപരയുഗം മുതല് അനേക ഭക്താത്മാക്കളും ദാനികളായിട്ടുണ്ട് എന്നാല് എത്ര തന്നെ വലിയ ദാനിയാണെങ്കിലും, അളവറ്റ ഖജനാവിന്റെ ദാനിയായില്ല.
വിനാശി ഖജനാവ് അഥവാ വസ്തുവിന്റെ ദാനിയായി. നിങ്ങള് ശ്രേഷ്ഠാത്മാക്കള് ഇപ്പോള് സംഗമത്തില് അളവറ്റ അഖണ്ഡമായ മഹാദാനിയാകുന്നു. സ്വയം സ്വയത്തോട് ചോദിക്കൂ അഖണ്ഡ മഹാദാനിയായോ? അതോ സമയത്തിനനുസരിച്ച് ദാനിയാണോ?
അതോ അവസരത്തിനനുസരിച്ച് ദാനിയാണോ?
അഖണ്ഡമായ മഹാദാനി സദാ മൂന്ന് പ്രകാരത്തിലുള്ള ദാനത്തില് ബിസിയായിരിക്കുന്നു. ആദ്യം മനസ്സാ ശക്തികള് നല്കുന്നതിന്റെ ദാനം,
രണ്ടാമത് വാക്കുകളിലൂടെ ജ്ഞാനത്തിന്റെ ദാനം,
മൂന്നാമത് കര്മ്മത്തിലൂടെ ഗുണ ദാനം.
ഈ മൂന്ന് പ്രകാരത്തിലുള്ള ദാനം ചെയ്യുന്നവര്ക്ക് സഹജമായി മഹാദാനിയാകാന് സാധിക്കും.
റിസള്ട്ടില് കണ്ടു വാണിയിലൂടെ ജ്ഞാന ദാനം ഭൂരിപക്ഷം ചെയ്യുന്നുണ്ട്. മനസ്സാ ശക്തികളുടെ ദാനം അവരവരുടെ ശക്തിക്കനുസരിച്ച് ചെയ്യുന്നു, കര്മ്മത്തിലൂടെ ഗുണ ദാനം ഇത് വളരെ കുറവാണ് ചെയ്യുന്നത്,
വര്ത്തമാന സമയത്ത് അജ്ഞാനി ആത്മാക്കളാകട്ടെ, ബ്രാഹ്മണാത്മാക്കളാകട്ടെ രണ്ട് പേര്ക്കും ഗുണദാനമാണ് ആവശ്യമായിട്ടുള്ളത്. വര്ത്തമാന സമയത്ത് വിശേഷിച്ച് സ്വയത്തില് അഥവാ ബ്രാഹ്മണ പരിവാരത്തില് ഈ വിധിയെ തീവ്രമാക്കൂ.
ഈ ദിവ്യ ഗുണം ഏറ്റവും ശ്രേഷ്ഠമായ പ്രഭു പ്രസാദമാണ്. ഈ പ്രസാദത്തെ നന്നായി വിതരണം ചെയ്യൂ.
ആരെയെങ്കിലും മിലനം ചെയ്യുമ്പോള് പരസ്പരം സ്നേഹത്തിന്റെ ലക്ഷണമായി സ്ഥൂലത്തില് ടോളി നല്കുന്നുണ്ടല്ലോ, അതേപോലെ പരസ്പരം ഈ ഗുണങ്ങളുടെ ടോളി കഴിപ്പിക്കൂ. ഈ വിധിയിലൂടെ ഏതൊന്നാണോ സംഗമയുഗത്തിന്റെ ലക്ഷ്യം-
ഫരിസ്ഥ തന്നെ ദേവത- ഇത് സഹജമായി സര്വ്വരിലും പ്രത്യക്ഷത്തില് കാണപ്പെടും.
ഈ അഭ്യാസം നിരന്തരം സ്മൃതിയില് വയ്ക്കൂ- ഞാന് ദാതാവിന്റെ കുട്ടി അഖണ്ഡ മഹാദാനി ആത്മാവാണ്. ഏതൊരാത്മാവും അജ്ഞാനിയാകട്ടെ, ബ്രാഹ്മണനാകട്ടെ എന്നാല് നല്കണം.
ബ്രാഹ്മണാത്മാക്കള്ക്ക് ജ്ഞാനംമുണ്ട് എന്നാല് രണ്ട് പ്രകാരത്തിലൂടെ ദാതാവാകാന് സാധിക്കും.
1)
ഏത് ആത്മാവിന് ഏത് ശക്തിയുടെ ആവശ്യമാണൊയുള്ളത് ആ ആത്മാവിന് മനസ്സാ അര്ത്ഥം ശുദ്ധമായ മനോഭാവന, വൈബ്രേഷനിലൂടെ ശക്തികളുടെ ദാനം അര്ത്ഥം സഹയോഗം നല്കൂ.
2)
കര്മ്മത്തിലൂടെ സദാ സ്വയം ജീവിതത്തില് ഗുണ മൂര്ത്തായി,
പ്രത്യക്ഷ മാതൃകയായി മറ്റുളളവര്ക്കും സഹജമായി ഗുണം ധാരണ ചെയ്യുന്നതിനുള്ള സഹയോഗം നല്കൂ. ഇതിനെയാണ് പറയുന്നത് ഗുണ ദാനം. ദാനത്തിന്റെ അര്ത്ഥം തന്നെയാണ് സഹയോഗം നല്കുക എന്നത്. ഇന്നത്തെ കാലത്ത് ബ്രാഹ്മണാത്മാക്കളും കേള്ക്കുന്നതിന് പകരം പ്രത്യക്ഷ തെളിവ് കാണാനാണ് ആഗ്രഹിക്കുന്നത്. ശക്തി ധാരണ ചെയ്യാന് അഥവാ ഗുണം ധാരണ ചെയ്യാനുള്ള ശിക്ഷണം നല്കുമ്പോള് ചിലര് മനസ്സില് ചിന്തിക്കുന്നു, ചിലര് പറയുന്നുണ്ട് എന്നാല് ആരാണ് ഇതുപോലെ ധാരണാമൂര്ത്തിയായിരിക്കുന്നത്? അപ്പോള് കാണാന് ആഗ്രഹിക്കുന്നു എന്നാല് കേള്ക്കാന് ആഗ്രഹിക്കുന്നില്ല. അങ്ങനെ പരസ്പരം പറയാറില്ലേ-
ആര് ഇങ്ങനെയൊക്കെയായി, സര്വ്വരെയും കണ്ടു.....
എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള് പറയും ആരും തന്നെ ആയിട്ടില്ല, എന്നാല് ഈ അലസതയുടെ വാക്കുകള് യഥാര്ത്ഥമല്ല.
യഥാര്ത്ഥമായത് എന്താണ്?
ബ്രഹ്മാബാബയെ അനുകരിക്കുക.
ഏതു പോലെ ബ്രഹ്മാബാബ സ്വയം,
സദാ സ്വയത്തെ നിമിത്തവും ഉദാഹരണവുമാക്കി, സദാ ഈ ലക്ഷ്യം ലക്ഷണത്തില് കൊണ്ടു വന്നു-
സ്വയത്തെ നിമിത്തവും പ്രത്യക്ഷ തെളിവുകാണിക്കുന്നവരാണ് അര്ജ്ജുനന് അര്ത്ഥം ആദ്യത്തെ നമ്പറില് വരുന്നത്.
ഫാദറിനെ അനുകരിക്കണമെങ്കില് മറ്റുള്ളവരെ കണ്ട് ആകുന്നതില് നമ്പര്വണ് ആകാന് സാധിക്കില്ല.
നമ്പര്വാറായി മാറും.
നമ്പര്വണ് ആത്മാവിന്റെ ലക്ഷണമാണ് ഓരോ ശ്രേഷ്ഠമായ കാര്യത്തില് എനിക്ക് നിമിത്തമായി മറ്റുള്ളവരെ ലാളിത്യമുളളവരാക്കുന്നതിന് മാതൃകയാകണം.
മറ്റുള്ളവരെ കാണുക,
മുതിര്ന്നവരെയാകട്ടെ, ചെറിയവരെയാകട്ടെ. സമാനമായിട്ടുള്ളവരെയാകട്ടെ എന്നാല് മറ്റുള്ളവരെ കണ്ട് ആകുക- ഇവരായാല് ഞാന് ആകാം,
അപ്പോള് അവര് നമ്പര്വണ് ആയില്ലേ.
അതിനാല് സ്വയം സ്വതവേ തന്നെ നമ്പര്വാറില് വരുന്നു.
അതിനാല് അഖണ്ഡമായ മഹാദാനി ആത്മാവ് സദാ സ്വയത്തെ ഓരോ സെക്കന്റിലും മൂന്ന് മഹാദാനങ്ങളില് ഏതെങ്കിലും ഒന്ന് ദാനം ചെയ്യുന്നതില് ബിസിയാക്കി വയ്ക്കണം.
സമയത്തിനനുസരിച്ച് സേവനത്തില് സദാ മുഴുകിയിരിക്കുന്നു. അവര്ക്ക് വ്യര്ത്ഥം കാണാനോ കേള്ക്കാനോ ചെയ്യാനോ ഉള്ള സമയമേയില്ല. അതിനാല് മഹാദാനിയായോ? ഇപ്പോള് അടിവരയിടൂ അഖണ്ഡമായോ.
ഇടയില് ദാതാവാകുന്നതില് ഖണ്ഡനം വരുന്നുവെങ്കില് ഖണ്ഡിക്കപ്പെട്ടതിനെ സമ്പൂര്ണ്ണം എന്ന് പറയില്ല.
വര്ത്തമാന സമയത്ത് പരസ്പരം വിശേഷ കര്മ്മത്തിലൂടെ ഗുണദാനം ചെയ്യുന്നതിന്റെ ആവശ്യമാണ് ഉള്ളത്. ഓരോരുത്തരും ചിന്തിക്കൂ- എനിക്ക് സദാ ഗുണ മൂര്ത്തായി സര്വ്വരെയും ഗുണമൂര്ത്താക്കുന്നതിന്റെ വിശേഷ കര്ത്തവ്യം ചെയ്യുക തന്നെ വേണം.
അതിനാല് സ്വയത്തിന്റെയും സര്വ്വരുടെയും കുറവുകളെ സമാപ്തമാക്കുന്നതിനുള്ള ഈ വിധിയില് സര്വ്വരും സ്വയത്തെ നിമിത്തവും ആദ്യത്തെ നമ്പറിലുമാണെന്ന് മനസ്സിലാക്കി മുന്നോട്ട് പോകൂ. ജ്ഞാനം വളരെയുണ്ട്, ഇപ്പോള് ഗുണങ്ങളെ ഇമര്ജ്ജാക്കൂ,
സര്വ്വഗുണ സമ്പന്നമാകുന്നതിനും ആക്കുന്നതിനും ഉദാഹരണമാകൂ.
ശരി.
സര്വ്വ അഖണ്ഡ യോഗീ ആത്മാക്കള്,
സദാ ഗുണ മൂര്ത്തായ ആത്മാക്കള്ക്ക്, ഓരോ സങ്കല്പം ഓരോ സെക്കന്റ് മഹാദാനി അഥവാ മഹാ സഹയോഗി വിശേഷ ആത്മാക്കള്ക്ക്, സദാ സ്വയത്തെ ശ്രേഷ്ഠതയില് സാംപിളായി സര്വ്വാത്മാക്കള്ക്കും സിംപിളായി സഹജമായി പ്രേരണ നല്കുന്ന, സദാ സ്വയത്തെ നിമിത്തവും നമ്പര്വണ്ണുമാണെന്ന് മനസ്സിലാക്കി പ്രത്യക്ഷ തെളിവ് നല്കുന്ന ബാബയ്ക്ക് സമാനമായ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
ദാദി ജാനകിജിയുമായുള്ള മിലനം - (
ഓസ്ട്രേലിയ, സിംഗപ്പൂര് എന്നിവടങ്ങളില് പോയി സേവനം ചെയ്ത വാര്ത്ത കേള്പ്പിച്ചു,
സര്വ്വരുടെയും സ്നേഹ സ്മരണ നല്കി)
സര്വ്വരുടെയും ഓര്മ്മ എത്തി ചേര്ന്നു.
നാനാ ഭാഗത്തുമുള്ള കുട്ടികള് സദാ ബാബയുടെ മുന്നിലുണ്ട് ഇതിന്റെ പ്രത്യക്ഷ തെളിവാണ് ഓര്മ്മിക്കുമ്പോഴെല്ലാം സമീപത്തും കൂടെയുണ്ടെന്നുമുളള അനുഭവം ചെയ്യുന്നു. ഹൃദയത്തില് നിന്നും ബാബാ എന്ന് പറഞ്ഞു,
ദിലാരാമന് ഹാജരായി.
അതിനാലാണ് പറയുന്നത് ബാബ ഹാജരായിയെന്ന്. എവിടെയാണെങ്കിലും ആരാണെങ്കിലും ഓരോ സ്ഥാനത്ത് ഓരോരുത്തരുടെയുമടുത്ത് ഹാജരാകുന്നു അതിനാല് ബാബ ഹാജരാകുന്നു. ഈ സ്നേഹത്തിന്റെ വിധി മനുഷ്യര്ക്ക് അറിയാന് സാധിക്കില്ല. ഇത് ബ്രാഹ്മണാത്മാക്കള്ക്കേ അറിയൂ.
അനുഭവികള് ഈ അനുഭവത്തെ മനസ്സിലാക്കുന്നു. നിങ്ങള് വിശേഷാത്മാക്കള് കംബയിന്റല്ലേ. വേര്പിരിയാന് സാധിക്കില്ല. മനുഷ്യര് പറയുന്നു എവിടെ നോക്കിയാലും അവിടെ ഭഗവാന് തന്നെയെന്ന്.
നിങ്ങള് പറയുന്നു എന്ത് ചെയ്യുന്നുവൊ,
എവിടെ പോകുന്നുവൊ ബാബ കൂടെ തന്നെയുണ്ട് അര്ത്ഥം ബാബ തന്നെ ബാബയാണ്. കര്ത്തവ്യം കൂടെയുണ്ട് അപ്പോള് കര്ത്തവ്യം ചെയ്യിക്കുന്നവനും സദാ കൂടെ തന്നെയുണ്ട് അതിനാല് പറയുന്നുണ്ട് ചെയ്യുന്നവനും ചെയ്യിക്കുന്നവനും എന്ന്.
അപ്പോള് കംബയിന്റായില്ലേ- ചെയ്യുന്നവനും ചെയ്യിക്കുന്നവനുമാണ്. നിങ്ങള് സര്വ്വരുടെയും സ്ഥിതിയെന്താണ്? കംബയിന്റല്ലേ. ചെയ്യുന്നവനും ചെയ്യിക്കുന്നവനും, ചെയ്യുന്നവന് കൂടെ തന്നെയുണ്ട്,
ചെയ്യിക്കുന്നവന് വേറെയല്ല.
ഇതിനെ തന്നെയാണ് കംബയിന്റ് സ്ഥിതിഎന്ന് പറയുന്നത്. സര്വ്വരും അവരവരുടെ പാര്ട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അനേകാത്മാക്കളുടെ മുന്നില് സാംപിളാണ്, സിംപിളാക്കുന്നതിന്. അങ്ങനെ തോന്നാറില്ലേ.
പ്രയാസത്തെ സഹജമാക്കുക തന്നെയാണ് ഫോളോ ഫാദര് ചെയ്യുക.
അങ്ങനെയല്ലേ. ശ്രേഷ്ഠമായ പാര്ട്ടഭിനയിച്ചില്ലേ. എവിടെയാണെങ്കിലും വിശേഷ പാര്ട്ടധാരികള്ക്ക് വിശേഷ പാര്ട്ടഭിനയിക്കാതെയിരിക്കാന് സാധിക്കില്ല.
ഇത് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ശരി.
ചുറ്റിക്കറങ്ങുന്നത് വളരെ നല്ലതാണ്. കറങ്ങി പിന്നെ സ്വീറ്റ് ഹോമില് വന്നു.
സേവനത്തിന്റെ കറക്കം അനേകാത്മാക്കളെ പ്രതി വിശേഷിച്ച് ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും കറക്കമാണ്.
സര്വ്വരും ഓ ക്കെ അല്ലേ?
നല്ലത് തന്നെ നല്ലതാണ്. ഡ്രാമയുടെ ഭാവി തീര്ച്ചയായും ആകര്ഷിക്കുന്നു. നിങ്ങള് അവിടെ വസിക്കാന് ആഗ്രഹിച്ചാലും ഡ്രാമയിലില്ലായെങ്കില് പിന്നെയെന്ത് ചെയ്യും? ചിന്തിക്കുന്നുമുണ്ട് പോകേണ്ടി വരും എന്ന് കാരണം സേവനത്തിന്റെ ഭാവിയാണ് അപ്പോള് സേവനത്തിന്റെ ഭാവി തന്റെ കാര്യം ചെയ്യിക്കുന്നു. വരുക,
പോകുക ഇതാണ് വിധി. ശരി.സംഘടന നല്ലതാണ്.
അവ്യക്ത ബാപ്ദാദായുമായുള്ള വ്യക്തിപരമായ മിലനം
1)
പരമാത്മ സ്നേഹത്തിന്റെ അനുഭവം ചെയ്യുന്നതിന് വേണ്ടി ദുഃഖത്തിന്റെ അലകളില് നിന്നും വേറിടൂ.
ബാപ്ദാദ സംഗമത്തില് അനേക ഖജനാക്കള് നല്കി, ആ സര്വ്വ ഖജനാക്കളില് വച്ച് ശ്രേഷ്ഠമായ ഖജനാവാണ് സദാ സന്തോഷത്തിന്റെ ഖജനാവ്.
അതിനാല് ഈ സന്തോഷത്തിന്റെ ഖജനാവ് സദാ കൂടെയുണ്ടോ?
എങ്ങനെയുള്ള പരിതസ്ഥിതി വന്നാലും സന്തോഷം നഷ്പ്പെടരുത്. ദുഃഖത്തിന്റെ അലകളുള്ള പരിതസ്ഥിതി വന്നാലും സന്തോഷത്തോടെയിരിക്കുന്നുണ്ടോ അതോ കുറച്ച് കുറച്ച് അലകള് വരുന്നുണ്ടോ?
കാരണം സംഗമത്തിലല്ലേ. അതിനാല് ഒരു ഭാഗത്ത് ദുഃഖധാമം,
മറു ഭാഗത്ത് സുഖധാമം. അപ്പോള് ദുഃഖത്തിന്റെ അലകളുടെ പല കാര്യങ്ങളും മുന്നില് വരും പക്ഷെ തന്റെ മനസ്സിനെ ദുഃഖത്തിന്റെ അലകള് ദുഃഖിയാക്കരുത്. ചൂട് സമയത്ത് ചൂട് ഉണ്ടാകുമല്ലോ പക്ഷെ സ്വയത്തെ സംരക്ഷിക്കുക എന്നത് സ്വന്തം കൈകളിലാണ്.
അപ്പോള് ദുഃഖത്തിന്റെ കാര്യങ്ങള് കേള്ക്കേണ്ടി വരും എന്നാല് ഹൃദയത്തില് അതിന്റെ പ്രഭാവം ഉണ്ടാകരുത്.
അതിനാലാണ് പറയുന്നത് നിര്മ്മോഹിയും പ്രഭുവിന് പ്രിയപ്പെട്ടവരും എന്ന്.
അപ്പോള് ദുഃഖത്തിന്റെ അലകളില് നിന്നും വേറിട്ടാലേ പ്രഭുവിന് പ്രിയപ്പെട്ടവരാകാന് സാധിക്കൂ.
എത്രത്തോളം നിര്മ്മോഹി അത്രയും സ്നേഹി.
സ്വയത്തെ നോക്കൂ-
എത്രത്തോളം നിര്മ്മോഹിയായി? എത്രത്തോളം നിര്മ്മോഹിയായി മാറുന്നൊ അത്രത്തോളം തന്നെ സഹജമായി പരമാത്മ സ്നേഹത്തിന്റെ അനുഭവം ചെയ്യുന്നു.
അതിനാല് ദിവസവും ചെക്ക് ചെയ്യൂ-
എത്ര മാത്രം നിര്മ്മോഹിയായിരുന്നു, എത്ര മാത്രം സ്നേഹിയായിരുന്നു. കാരണം ഈ സ്നേഹം പരമാത്മ സ്നേഹമാണ്, ഇത് മറ്റൊരു യുഗത്തിലും പ്രാപ്തമാക്കാന് സാധിക്കില്ല.
എത്രത്തോളം പ്രാപ്തമാക്കണോ അത് ഇപ്പോള് ചെയ്യണം. ഇപ്പോഴില്ലായെങ്കില് പിന്നെയൊരിക്കലുമില്ല. പരമാത്മ പ്രാപ്തിയുടെ സമയം വളരെ കുറച്ച്
,സമയമേയുള്ളൂ. അപ്പോള് കുറച്ച് സമയത്തില് വളരെ അനുഭവം ചെയ്യണം. ചെയ്തു കൊണ്ടിരിക്കുകയല്ലേ? ലോകത്തിലുള്ളവര് സന്തോഷത്തിനായി എത്രയോ സമയം, സമ്പത്ത് ചിലവ് ചെയ്യുന്നു,
നിങ്ങള്ക്ക് സഹജമായി അവിനാശി സന്തോഷത്തിന്റെ ഖജനാവ് ലഭിച്ചു കഴിഞ്ഞു. എന്തെങ്കിലും ചിലവായോ? സന്തോഷത്തിന് മുന്നില് ചിലവഴിക്കാനായി എന്ത് വസ്തുക്കളാണുളളത്? അതിനാല് ഇതേ സന്തോഷത്തിന്റെ ഗീതം പാടൂ- നേടേണ്ടതെല്ലാം നേടി കഴിഞ്ഞു.
നേടിയില്ലേ? എന്തെങ്കിലും വസ്തു കിട്ടുമ്പോള് സന്തോഷത്തില് നൃത്തം ചെയ്യുന്നു. മറ്റുള്ളവര്ക്കും ഈ സന്തോഷം വിതരണം ചെയ്യൂ.
എത്രത്തോളം വിതരണം ചെയ്യുന്നുവൊ അത്രത്തോളം വര്ദ്ധിക്കുന്നു കാരണം വിതരണം ചെയ്യുക അര്ത്ഥം വര്ദ്ധിക്കുക.
അതിനാല് സംബന്ധത്തില് വരുന്നവര് അനുഭവിക്കണം-
ഇവര്ക്ക് എന്തോ ശ്രേഷ്ഠമായ പ്രാപ്തിയുണ്ടായി , അതിന്റെയാണ് ഈ സന്തോഷമെന്ന് കാരണം ലോകത്തില് സദാ സമയം ദുഃഖമാണ്,
നിങ്ങളുടെയടുത്ത് സദാ സന്തോഷമാണ്. അതിനാല് ദുഃഖിതര്ക്ക് സന്തോഷം നല്കുക, ഇത് ഏറ്റവും വലുതിലും വച്ച് വലിയ പുണ്യമാണ്. അതിനാല് സര്വ്വരും വിര്വ്വിഘ്നമായി മുന്നോട്ട് പറന്നു കൊണ്ടിരിക്കുകയാണോ അതോ ചെറിയ ചെറിയ വിഘ്നങ്ങള് തടസ്സമായി വരുന്നുണ്ടോ? വിഘ്നങ്ങളുടെ ജോലിയാണ് വരിക എന്നത്, നിങ്ങളുടെ ജോലിയാണ് വിജയം പ്രാപ്തമാക്കുക എന്ന്.
വിഘ്നം അതിന്റെ കാര്യം നല്ല രീതിയില് ചെയ്തു കൊണ്ടിരിക്കുന്നു, നിങ്ങള് മാസ്റ്റര് സര്വ്വ ശക്തിവാന് തന്റെ വിജയത്തിന്റെ കാര്യത്തില് സദാ സഫലമായിരിക്കൂ. സദാ ഇത് ഓര്മ്മിക്കൂ- നമ്മള് വിഘ്ന വിനാശകരായ ആത്മാക്കളാണ്. വിഘ്ന വിനാശകരുടെ സ്മരണ പ്രാക്ടിക്കലില് അനുഭവം ചെയ്തു കൊണ്ടിരിക്കുകയല്ലേ ശരി.
2) സ്ഥിതിയെ അചഞ്ചലമാക്കുന്നതിന് മാസ്റ്റര് സര്വ്വശക്തിവാന്റെ ടൈറ്റില് സ്മൃതിയില് വയ്ക്കൂ.
സ്വയത്തെ സദാ സര്വ്വ ഖജനാക്കളാല് സമ്പന്നം അര്ത്ഥം സമ്പന്നമായ ആത്മാവാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? കാരണം സമ്പന്നതയുടെ ലക്ഷണമാണ് അവര് അചഞ്ചലരായിരിക്കും, സങ്കല്പത്തിലൂടെ, സംബന്ധ സമ്പര്ക്കത്തിലൂടെ, ഏതെങ്കിലും പ്രകാരത്തിലെ ചഞ്ചലതയുണ്ടാകുന്നുവെങ്കില് അര്ത്ഥം ഖജനാവ് കൊണ്ട് സമ്പന്നരല്ലായെന്നാണ്. സ്വപ്നത്തിലും സങ്കല്പത്തിലും അചഞ്ചലര്.
കാരണം എത്രത്തോളം മാസ്റ്റര് സര്വ്വശക്തിവാന് സ്വരൂപത്തിന്റെ സ്മൃതി ഇമര്ജ്ജാകുന്നുവൊ അത്രത്തോളം ഈ ചഞ്ചലത ഇല്ലാതായി കൊണ്ടിരിക്കും. അതിനാല് മാസ്റ്റര് സര്വ്വശക്തിവാന്റെ സ്മൃതി പ്രത്യക്ഷ രൂപത്തില് ഇമര്ജ്ജാകണം. ശരീരത്തിന്റെ തൊഴില് ഇമര്ജ്ജാകുന്നത് പോലെ ഈ ബ്രാഹ്മണ ജീവിതത്തിന്റെ തൊഴില് പ്രത്യക്ഷ രൂപത്തില് ഉണ്ടായിരിക്കണം. അതു കൊണ്ട് ചെക്ക് ചെയ്യൂ-
ഇമര്ജ്ജായിട്ടിരിക്കുന്നോ അതോ മര്ജ്ജായി പോകുന്നോ?
ഇമര്ജ്ജായിട്ടിരിക്കുന്നതിന്റെ തെളിവാണ് ഓരോ കര്മ്മത്തിലും ആ ലഹരിയുണ്ടായിരിക്കും, മറ്റുള്ളവര്ക്കും അനുഭവമുണ്ടാകും- ഇവര് ശക്തിശാലി ആത്മാവാണ് എന്ന് പറയുന്നു- ചഞ്ചലതയില് നിന്നുപരി അചഞ്ചലം.
അചല്ഗര് നിങ്ങളുടെ സ്മരണയാണ്. അതിനാല് നിങ്ങളുടെ തൊഴില് സദാ ഓര്മ്മിക്കൂ-
ഞാന് മാസ്റ്റര് സര്വ്വശക്തിവാനാണ് കാരണം ഇന്നത്തെ കാലത്ത് സര്വ്വാത്മാക്കളും വളരെ ശക്തിഹീനരാണ് അതിനാല് അവര്ക്ക് ശക്തി ആവശ്യമാണ്. ശക്തി ആര് നല്കും?
സ്വയം മാസ്റ്റര് സര്വ്വ ശക്തിവാനായ കുട്ടികളല്ലേ നല്കേണ്ടത്.
ഏതെങ്കിലും ആത്മാവില് നിന്ന് ലഭിച്ചാല് അവര് സ്വന്തം കാര്യം കേള്പ്പിക്കുമോ? കുറവുകളുടെ കാര്യമല്ലേ കേള്പ്പിക്കുകയുള്ളൂ. ചെയ്യാന് ആഗ്രഹിക്കുന്നത് ചെയ്യാന് സാധിക്കുന്നില്ലായെങ്കില് ഇതിന്റെ തെളിവാണ് ശക്തിഹീനമാണ് എന്ന്, നിങ്ങള് എന്ത് സങ്കല്പിക്കുന്നുവൊ അതിനെ കര്മ്മത്തില് കൊണ്ടു വരാന് സാധിക്കുന്നു. അതിനാല് മാസ്റ്റര് സര്വ്വശക്തിവാന്റെ ലക്ഷണമാണ്- സങ്കല്പത്തിലും കര്മ്മത്തിലും സമാനമായിരിക്കും. അല്ലാതെ സങ്കല്പം വളരെ ശ്രേഷ്ഠമാണ്,
കര്മ്മം ചെയ്യുന്നതില് ആ ശ്രേഷ്ഠമായ സങ്കല്പം ഉണ്ടാകുന്നില്ല, ഇങ്ങനെയുള്ളവരെ മാസ്റ്റര് സര്വ്വശക്തിവാന് എന്ന് പറയാന് സാധിക്കില്ല.
അതിനാല് ചെക്ക് ചെയ്യൂ- ശ്രേഷ്ഠ സങ്കല്പങ്ങള് കര്മ്മത്തില് വരെ വരുന്നുണ്ടോ ഇല്ലയോയെന്ന്. മാസ്റ്റര് സര്വ്വശക്തിവാന്റെ ലക്ഷണമാണ്
-ഏത് ശക്തി ഏത് സമയത്താണോ ആവശ്യമുള്ളത്, ആ സമയത്ത് ആ ശക്തി കാര്യത്തില് വരണം. അങ്ങനെയാണോ അതോ ആഹ്വാനം ചെയ്യുന്നുണ്ട്, കുറച്ച് താമസിച്ച് വരുന്നു?
ഏതെങ്കിലും കാര്യം പൂര്ത്തിയായി കഴിഞ്ഞതിന് ശേഷം സ്മൃതിയില് വന്നു- ഇങ്ങനെയല്ല,
ഇങ്ങനെ ചെയ്യണമായിരുന്നു- ഇതിനെ പറയുന്നത് സമയത്ത് കാര്യത്തില് ഉപയോഗപ്പെട്ടില്ല എന്നാണ്.
സ്ഥൂല കര്മ്മേന്ദ്രിയങ്ങള് അത്രയും നിയന്ത്രണത്തിലാണ് ഏത് സമയത്ത് ഏത് ശക്തി ആഗ്രഹിക്കുന്നുവൊ അതിനെ കാര്യത്തില് ഉപയോഗിക്കാന് സാധിക്കണം. അങ്ങനെ നിയന്ത്രിക്കാനുള്ള ശക്തിയുണ്ടോ?
ഇങ്ങനെ ചിന്തിക്കുന്നില്ലല്ലോ- ആഗ്രഹിച്ചിരുന്നില്ല പക്ഷെ സംഭവിച്ചുപോയി. അതിനാല് സദാ തന്റെ നിയന്ത്രിക്കാനുള്ള ശക്തിയെ ചെക്ക് ചെയ്യൂ, ശക്തിശാലിയാകൂ.സര്വ്വരും പറക്കുന്ന കലയുള്ളവരല്ലേ അതോ ചിലര് നടക്കുന്ന കല, ചിലര് പറക്കുന്ന കലയാണോ.
അതോ ഇടയ്ക്ക് പറക്കുന്നു, ഇടയ്ക്ക് നടക്കുന്നു, ഇടയ്ക്ക് കയറുന്ന കലയായി മാറുന്നുണ്ടോ? മാറുന്നുണ്ടോ അതോ ഏകരസമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണോ? വിഘ്നം വരുമ്പോള് എത്ര സമയം കൊണ്ട് വിജയിയായി തീരുന്നു?
സമയമെടുക്കു ന്നുണ്ടോ?
കാരണം നോളേജ്ഫുള് അല്ലേ. അപ്പോള് വിഘ്നങ്ങളുടെയും നേളേജ് ഉണ്ട്. നോളേജിന്റെ ശക്തിയിലൂടെ വിഘ്നം യുദ്ധം ചെയ്യില്ല എന്നാല് പരാജയപ്പെടും.
അങ്ങനെയുള്ളവരെ തന്നെയാണ് മാസ്റ്റര് സര്വ്വശക്തിവാന് എന്ന് പറയുന്നത്.
അതിനാല് അമൃതവേള മുതല് ഈ കര്ത്തവ്യത്തെ ഇമര്ജ്ജ് ചെയ്യൂ, പിന്നീട് മുഴുവന് ദിവസം ചെക്ക് ചെയ്യൂ.
ശരി.
വരദാനം :-
സഹനശക്തിയുടെ കവചമണിഞ്ഞ്,
സമ്പൂര്ണ്ണ സ്ഥിതിയെ
വരിക്കുന്ന വിഘ്ന
ജീത്തായി ഭവിക്കട്ടെ.
തന്റെ സമ്പൂര്ണ്ണ സ്ഥിതിയെ വരിക്കുന്നതിന് അര്ത്ഥം പ്രാപ്തമാക്കുന്നതിന് അലസതയുടെ കുസൃതികളും കളികളും ഉപേക്ഷിച്ച്
സഹനശക്തിയില് ശക്തിശാലിയാകൂ.
സഹനശക്തി തന്നെയാണ് സര്വ്വ വിഘ്നങ്ങളില് നിന്നും സംരക്ഷിക്കുന്ന കവചം. ഈ കവചം ധരിക്കാത്തവര് വളരെ ദുര്ബലരാകുന്നു. പിന്നെ ബാബ പറഞ്ഞു തരുന്ന കാര്യങ്ങള് ബാബയെ തന്നെ കേള്പ്പിക്കുന്നു,
ചിലപ്പോള് വളരെ ഉണര്വ്വിലും ഉത്സാഹത്തിലുമിരിക്കുന്നു, ചിലപ്പോള് നിരാശരായി മാറുന്നു. ഇപ്പോള് ഈ കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും പടികളെ ഉപേക്ഷിക്കൂ,
സദാ ഉണര്വ്വിലും
ഉത്സാഹത്തിലുമിരിക്കൂ എങ്കില് സമ്പൂര്ണ്ണ സ്ഥിതി സമീപത്തേക്ക്
വന്നു ചേരും.
സ്ലോഗന് :-
ഓര്മ്മയുടെയും സേവനത്തിന്റെയും
ശക്തിയിലൂടെ അനേക ആത്മാക്കളുടെ മേല് ദയ കാണിക്കുക തന്നെയാണ് ദയാമനസ്കരാകുക.
0 Comments