28-01-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ
- ഒരു മന്മനാഭവ
മഹാമന്ത്രത്തിലൂടെ നിങ്ങള്
വിവേകശാലികളായി മാറുന്നു.
ഈ മന്ത്രം
തന്നെയാണ് എല്ലാ
പാപങ്ങളില് നിന്നും
മുക്തമാക്കുന്നത്.
ചോദ്യം :-
മുഴുവന് ജ്ഞാനത്തിന്റെയും
സാരം എന്താണ്? മന്മനാഭവയിലിരിക്കുന്നവരുടെ അടയാളമെന്താണ്?
ഉത്തരം :-
മുഴുവന് ജ്ഞാനത്തിന്റെയും
സാരമാണ്- ഇപ്പോള് നമുക്ക് തിരിച്ച് വീട്ടിലേക്കു
പോകണം. ഈ ലോകം ഇപ്പോള് അഴുക്ക് നിറഞ്ഞതാണ്. ഇതിനെ ഉപേക്ഷിച്ച്
നമുക്ക് വീട്ടിലേക്ക്
പോകണം. ഈ ഒരു കാര്യം ഓര്മയിലുണ്ടെങ്കില് തന്നെ മന്മനാഭവയായി.
മന്മനാഭവയിലിരിക്കുന്ന കുട്ടികള് സദാ ജ്ഞാനത്തിന്റെ വിചാരസാഗരമഥനം
നടത്തിക്കൊണ്ടിരിക്കും. അവര് ബാബയോട് മധുരമധുരമായി ആത്മീയസംഭാഷണം
നടത്തും.
ചോദ്യം :-
ഏതൊരു സ്വഭാവത്തിനു
വശീഭൂതരായ ആത്മാവിനു ബാബയുടെ ഓര്മയിലിരിക്കാന് സാധിക്കില്ല?
ഉത്തരം :-
അഥവാ മോശമായ ചിത്രങ്ങള് കാണുന്നതിന്റെ മോശമായ വാര്ത്തകള് വായിക്കുന്നതിന്റെ സ്വഭാവമുണ്ടെങ്കില് ബാബയുടെ ഓര്മ ഉണ്ടായിരിക്കില്ല. സിനിമ നരകത്തിന്റെ
വാതിലാണ്, അത് മനോഭാവനകളെ ചീത്തയാക്കുന്നു.
ഓം ശാന്തി.
ആത്മീയപിതാവ് ഇരുന്ന് ആത്മീയ കുട്ടികള്ക്ക് മനസിലാക്കിത്തരികയാണ്. ആര്ക്കാണോ അറിവ് കുറവുള്ളത് അവര്ക്കാണ് മനസിലാക്കിക്കൊടുക്കേണ്ടത്. നിങ്ങള് ഇപ്പോള് വിവേകശാലികളായി മാറിയിരിക്കുന്നു. ആരാണോ മനസിലാക്കുന്നത്-ഇതെന്റെ പരിധിയില്ലാത്ത അച്ഛനാണെന്ന് അവരാണ് വിവേകശാലികള്.
പരിധിയില്ലാത്ത പഠിപ്പുമാണ് നല്കുന്നത്. സൃഷ്ടിയുടെ ആദിമധ്യാന്ത്യത്തിന്റെ രഹസ്യം മനസിലാക്കിത്തരികയാണ്. വിദ്യാര്ത്ഥികളുടെ ബുദ്ധിയില് നോളജ് ഉണ്ടായിരിക്കണം. പിന്നീട് ബാബ തീര്ച്ചയായും കൂടെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും.
എന്തുകൊണ്ടെന്നാല്ബാബയ്ക്കറിയാം ഇത് പഴയ അഴുക്കു പിടിച്ച ലോകമാണെന്ന്.
ഈ പഴയ ലോകത്തു നിന്ന് ഞാന് കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന് വേണ്ടി വന്നിരിക്കുകയാണ്. ബാബ മനസിലാക്കിത്തരികയാണ്- ഇവിടെ ഇരുന്നിരുന്ന് കുട്ടികള്ക്ക് ഉള്ളില് തീര്ച്ചയായും ആഹാ..ആഹാ...
എന്ന് വരുന്നുണ്ടായിരിക്കും. ഇത് നമ്മുടെ പരിധിയില്ലാത്ത അച്ഛനുമാണ്. പിന്നെ പഠിപ്പും വളരെ ഉയര്ന്നതാണ് തരുന്നത്.
മുഴുവന് രചനയുടെയും ആദിമധ്യാന്തത്തിന്റെ രഹസ്യവും മനസിലാക്കിത്തരുന്നുണ്ട്. ഇതൊക്കെ ഓര്മിക്കുന്നതു തന്നെ മന്മനാഭവയാണ്. ഇതും നിങ്ങളുടെ ചാര്ട്ടില് ഉള്ക്കൊള്ളിക്കാം. ഇതു വളരെ സഹജമാണ്.
ബാക്കി ഒന്നും തന്നെ ചെയ്യേണ്ടതില്ല. എന്നാല് എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും കറങ്ങുമ്പോഴും ബുദ്ധി കൊണ്ട് എന്നെ ഓര്മിക്കൂ.
വണ്ടര്ഫുള് ആയിട്ടുള്ള കാര്യങ്ങളെ ഓര്മിക്കണം.
നിങ്ങള്ക്കറിയാം ബാബയെ ഓര്മിക്കുന്നതിലൂടെ പഠിത്തം പഠിയ്ക്കുന്നതിലൂടെ നമ്മള് വീണ്ടും വിശ്വത്തിന്റെ അധികാരിയായി മാറും എന്ന്. ഇത് ബുദ്ധിയില് സദാ ഓര്മ വേണം.
എവിടെ ഇരുന്നാലും ശരി, ബസ്സിലോ,
ട്രെയിനിലോ ഇരുന്നാലും ബുദ്ധിയില് ഈ ഓര്മ ഉണ്ടായിരിക്കണം. ആദ്യം കുട്ടികള്ക്കു വേണ്ടത് ബാബയാണ്.
നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കളുടെ ആത്മീയപിതാവ് പരിധിയില്ലാത്ത അച്ഛനാണ്.
സഹജമായി ഓര്മിക്കുന്നതിനു വേണ്ടി ബാബ യുക്തി പറഞ്ഞുതരികയാണ്. എന്നെ മാത്രം ഓര്മിക്കൂ എങ്കില് അരകല്പത്തെ നിങ്ങളുടെ എന്തെല്ലാം വികര്മങ്ങളുണ്ടോ അതെല്ലാം യോഗാഗ്നിയില് ഭസ്മമായിത്തീരും. ജന്മജന്മാന്തരങ്ങളായി ഒരുപാട് യജ്ഞവും ജപതപങ്ങളുമൊക്കെ ചെയ്തുവന്നു. ഭക്തിമാര്ഗത്തിലുള്ളവര്ക്കറിയില്ല-ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന്. ഇതിലൂടെ എന്തു പ്രാപ്തിയാണ് ലഭിക്കുന്നതെന്ന്. ക്ഷേത്രങ്ങളില് പോയി എത്ര ഭക്തിയാണ് ചെയ്യുന്നത്, മനസിലാക്കുന്നുമുണ്ട് ഇതെല്ലാം പരമ്പരയായി ചെയ്തുവന്നിരിക്കുകയാണ്. ശാസ്ത്രങ്ങളെക്കൊണ്ടും പറയാറുണ്ട്-ഇതെല്ലാം പരമ്പരയായിട്ടുള്ളതാണെന്ന്. എന്നാല് മനുഷ്യര്ക്ക് അറിയില്ല-സ്വര്ഗത്തില് ഈ ശാസ്ത്രങ്ങളൊന്നുമില്ലെന്ന്. അവര് മനസിലാക്കുന്നു-സൃഷ്ടിയുടെ ആരംഭം മുതല്ക്കു തന്നെ ഇതൊക്കെ നടന്നുവരുന്നുണ്ടെന്ന്. പരിധിയില്ലാത്ത അച്ഛനാരാണെന്ന് ആര്ക്കും പറയാന് സാധിക്കില്ല.
ഇവിടെ പരിധിയുള്ള അച്ഛന് അഥവാ ടീച്ചര് ആരുമില്ല.
പരിധിയുള്ള ടീച്ചറില് നിന്ന് നിങ്ങള് എല്ലാം പഠിച്ചുകഴിഞ്ഞു. ആരാണോ പഠിച്ചിട്ടുള്ളത് അവര് തന്നെയാണ് ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും. നിങ്ങള് കുട്ടികള്ക്കറിയാം- ഈ പരിധിയില്ലാത്ത നമ്മുടെ അച്ഛന് ഏതെങ്കിലും ഒരച്ഛനില്ല. എന്നാല് അത് നമ്മുടെ പരിധിയില്ലാത്ത ടീച്ചറുമാണ്.
അദ്ദേഹത്തിന് ഒരു ടീച്ചറുമില്ല. ഈ ദേവതകളെ ആരാണ് പഠിപ്പിച്ചത് ? ഇത് തീര്ച്ചയായും ഓര്മയുണ്ടായിരിക്കണം. ഇതും മന്മനാഭവയാണ്.
ഈ പഠിത്തം വേറെവിടെ നിന്നും പഠിച്ചതല്ല. ബാബ സ്വയം നോളജ്ഫുളാണ്.
ബാബയെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ? ബാബ മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്,
ചൈതന്യമാണ്, ജ്ഞാനത്തിന്റെ സാഗരനാണ്. ചൈതന്യമായതുകൊണ്ട് മനുഷ്യസൃഷ്ടിരൂപിവൃക്ഷത്തിന്റെ ആദി മുതല് അന്ത്യം വരെയുള്ള രഹസ്യങ്ങള് പറഞ്ഞുതരുന്നു. അന്ത്യത്തില് വന്ന് ആദിയുടെ ജ്ഞാനം കേള്പ്പിക്കുന്നു. എന്നിട്ട് പറയുകയാണ്-അല്ലയോ കുട്ടികളേ ഏതു ശരീരത്തിലാണോ ഞാന് വിരാജിക്കുന്നത്, ഇവരിലൂടെ ഞാന് ആദി മുതല്ക്ക് ഈ സമയം വരെയുള്ള എല്ലാ കാര്യങ്ങളും കേള്പ്പിക്കുകയാണ്. അന്ത്യത്തിലേക്കു വേണ്ടി പിന്നീട് മനസിലാക്കിത്തരും. മുന്നോട്ടുപോകുന്തോറും നിങ്ങള്ക്കു മനസിലാവും, ഇപ്പോള് അന്തിമമാണെന്ന്. എന്തുകൊണ്ടെന്നാല് ആ സമയത്ത് നിങ്ങള് കര്മാതീതാവസ്ഥയില് എത്തിയിട്ടുണ്ടാവും. പിന്നീട് ഈ മോശമായ ലോകത്തെയും കാണും-
ഈ പഴയ അഴുക്കു നിറഞ്ഞ ലോകത്തിന്റെ വിനാശമുണ്ടാവുക തന്നെ ചെയ്യും.
ഇതൊരു പുതിയ കാര്യമൊന്നുമല്ല. അനേക തവണ കണ്ടിട്ടുണ്ട്, ഇനിയും കണ്ടുകൊണ്ടിരിക്കും. കല്പം മുമ്പ് രാജധാനി പ്രാപ്തമാക്കിയിരുന്നു. പിന്നീട് നഷ്ടപ്പെടുത്തി. ഇപ്പോള് വീണ്ടും എടുത്തുകൊണ്ടിരിക്കുകയാണ്. ബാബ നമ്മളെ പഠിപ്പിക്കുകയാണ്. നിങ്ങള് മനസിലാക്കുന്നുണ്ട്-നമ്മള് തന്നെയായിരുന്നു വിശ്വത്തിന്റെ അധികാരി,
പിന്നീട് 84 ജന്മങ്ങളെടുത്തു. പിന്നെ ബാബ ഇപ്പോള് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നതിനു വേണ്ടി ജ്ഞാനം തന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള് ഉള്ളില് നിന്നു മനസിലാക്കുന്നുണ്ട്-ബാബ ടീച്ചറും കൂടിയാണെന്ന്.
ശരി അച്ഛനെ ഓര്മിക്കാന് പറ്റുന്നില്ലെങ്കില് ടീച്ചറെ ഓര്മിക്കൂ.
ടീച്ചറെ എപ്പോഴെങ്കിലും മറക്കുമോ? ടീച്ചറില് നിന്നു പഠിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല് മായ തെറ്റുകളൊക്കെ ചെയ്യിപ്പിക്കും. അതു നിങ്ങള്ക്കു മനസിലാവുക പോലുമില്ല. മായ തീര്ത്തും കണ്ണില് പൊടിയിടും-ഇതു പോലും മറന്നുപോകും-ഞങ്ങളെ ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന്. ബാബ ഓരോ കാര്യങ്ങളും വളരെ നല്ല രീതിയില് പറഞ്ഞുമനസിലാക്കിത്തരികയാണ്. ഇത് പരിധിയില്ലാത്ത അറിവാണ്.
മറ്റുള്ളതെല്ലാം പരിധിയുള്ളതാണ്. ഈ പരിധിയില്ലാത്ത അറിവ് ബാബ കല്പകല്പം നിങ്ങള് കുട്ടികള്ക്കാണ് തരുന്നത്.
ശരി ഇനി അധികം പഠിക്കാന് കഴിയില്ലെന്നിരിക്കട്ടെ, എങ്കില് ബാബയുടെ രൂപത്തെ ഓര്മിക്കൂ. ആ ബാബയ്ക്ക് വേറൊരച്ഛനില്ല. ഇത് സര്വരുടെയും ബാബയാണ്. എന്നാല് എല്ലാവരും ആ ബാബയുടെ മക്കളാണ്.
ആര്ക്കെങ്കിലും പറയാന് സാധിക്കുമോ ശിവബാബ ആരുടെ കുട്ടിയാണെന്ന്? അത് പരിധിയില്ലാത്ത അച്ഛനാണ്. കുട്ടികള് മനസിലാക്കുന്നുണ്ട്- നമ്മള് പരിധിയില്ലാത്ത ബാബയുടേതായി മാറിയിരിക്കുകയാണ്. ഈ പഠിത്തം വണ്ടര്ഫുളാണ്.
ഇത് നമ്മള് ബ്രാഹ്മണര് തന്നെയാണ് പഠിക്കുന്നതും. ദേവത അഥവാ ക്ഷത്രിയര്,
വൈശ്യര്. ശൂദ്രര് ഇവര്ക്കൊന്നും ഈ പഠിത്തം പഠിക്കാന് സാധിക്കില്ല. ബാബയുടെ ഈ നോളജു തന്നെ തികച്ചും വ്യത്യസ്തമാണ്. നിങ്ങള്ക്കല്ലാതെ ഇതാര്ക്കും തന്നെ മനസിലാവുകയുമില്ല. നിങ്ങള് കുട്ടികള്ക്ക് സന്തോഷത്തിനതിരുണ്ടാവില്ല- നമ്മള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറിയിരിക്കുകയാണല്ലോ. ഇപ്പോള് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നതിനു വേണ്ടി വളരെയധികം പുരുഷാര്ത്ഥം ചെയ്യണം. സ്വര്ഗത്തില് എല്ലാവരും പോകും എന്നും പറഞ്ഞുകൂടാ.
അഥവാ ജ്ഞാനയോഗത്തിന്റെ ധാരണയില്ലെങ്കില് ഉയര്ന്ന പദവി ലഭിക്കുകയുമില്ല.
ബാബ പറയുന്നു-16
കലാസമ്പൂര്ണമായി മാറുന്നതിന് ഓര്മയുടെ പരിശ്രമം വളരെയധികം വേണം.
നോക്കണം-ആര്ക്കും ദുഖമൊന്നും കൊടുക്കുന്നില്ലല്ലോ. നമ്മള് സുഖദാതാവിന്റെ കുട്ടികളാണ്. മനസാ വാചാ കര്മണാ ആര്ക്കും ദുഖം കൊടുക്കരുത്. ഈ സമയത്ത് നിങ്ങള് എന്താണോ പഠിക്കുന്നത്-ഇതിലൂടെ ഇത്രയും മധുരമായി മാറുന്നു.
ഈ ഒരു സമ്പാദ്യമാണ് നിങ്ങളുടെ കൂടെ വരുന്നത്.
ഇതില് ഏതെങ്കിലും പുസ്തകങ്ങള് പഠിക്കേണ്ട ആവശ്യമൊന്നുമില്ല. ഭൗതികമായ പഠിത്തത്തില് എത്ര പുസ്തകങ്ങളാണ് പഠിക്കുന്നത്.
ഈ ബാബയുടെ നോളജ് എല്ലാത്തില് നിന്നും വ്യത്യസ്തമാണ് വളരെ സഹജവുമാണ്.
എന്നാല് എല്ലാം ഗുപ്തമാണ്. നിങ്ങള്ക്കല്ലാതെ വേറെയാര്ക്കും ഇതു മനസിലാക്കാനും സാധിക്കില്ല-ഇതെന്താണ് പഠിക്കുന്നത്.
വണ്ടര്ഫുള് പഠിത്തമാണ്.
ബാബ പറയുന്നു-ഒരിക്കലും പഠിത്തം മുടക്കരുത്. പഠിത്തം ഒരിക്കലും ഉപേക്ഷിക്കരുത്. ബാബയുടെ അടുത്ത് എല്ലാവരുടെയും രജിസ്റ്റര് ഉണ്ട്. അതില് നിന്ന് ബാബ മനസിലാക്കും-ഇവര്
10മ ാസം മുമ്പ് ആബ്സന്റ് ആയിരുന്നുവെന്ന്-ഇവര്
6 മാസം മുടങ്ങി.
ചിലര് പോകെപ്പോകെ പഠിത്തം തന്നെ ഉപേക്ഷിച്ചുപോകുന്നു. ഇത് വളരെ വണ്ടര്ഫുള് ആയിട്ടുള്ള കാര്യമാണ്.
ഇങ്ങനെ വണ്ടര്ഫുളായൊരു കാര്യം വേറൊന്നും തന്നെയുണ്ടാവില്ല. കല്പകല്പം നിങ്ങള് കുട്ടികളെ ഇങ്ങനെയുള്ള അച്ഛന് വന്ന് കണ്ടിരുന്നു.
നിങ്ങള് കുട്ടികള്ക്കറിയാം ഈ സാകാരബാബയാണെങ്കില് പുനര്ജന്മത്തില് വരും.
ഇദ്ദേഹം 84 ജന്മത്തിന്റ ചക്രം കറങ്ങുന്നുണ്ട്, നിങ്ങളും അങ്ങിനെത്തന്നെ, ഇത് കളിയാണല്ലോ.
കളി ഒരിക്കലും മറക്കില്ലല്ലോ. കളി സദാ ഓര്മയുണ്ടായിരിക്കും.
ബാബ മനസിലാക്കിത്തരികയാണ്- ഒന്ന് ഈ ലോകം നരകം ആണ്,
അതില് ഏറ്റവും കൂടുതല് നരകം ഈ സിനിമയാണ്.
സിനിമ കാണുന്നതിലൂടെ മനോഭാവം വളരെ മോശമാകുന്നു. പത്രത്തിലും ചിലപ്പോള് നല്ല നല്ല ചിത്രങ്ങള് കാണുമ്പോള് അതിലും ബുദ്ധി പോകുന്നു-ഇത് മനോഹരമാണ്,
ഇതിന് പ്രൈസ് ലഭിക്കേണ്ടതാണ്. ഇങ്ങനെ ചിന്തകള് പോകുന്നു.
ഇങ്ങനെ നോക്കുന്നതു തന്നെ എന്തിനാണ്?
ബുദ്ധി കൊണ്ട് മനസിലാക്കുന്നുമുണ്ട് ഈ മുഴുവന് ലോകവും അവസാനിക്കാന് പോവുകയാണ്.
നിങ്ങള് എന്നെ മാത്രം ഓര്മിക്കൂ.
ഇങ്ങനെയുള്ള കാര്യങ്ങളൊന്നും നോക്കരുത്, ചിന്തിക്കുകയും ചെയ്യരുത്. ഇത് പഴയ ലോകത്തിലെ പഴയ അഴുക്കായ ശരീരമാണ്. ഇതിനെ എന്തിനാണ് നോക്കുന്നത്.
ഒരേയൊരു ബാബയെ മാത്രം നോക്കിയാല് മതി. ബാബ പറയുന്നു-മധുരമധുരമായ കുട്ടികളേ- ലക്ഷ്യം വളരെ വലുതാണ്.
മായ ഒട്ടും കുറവൊന്നുമല്ല. മായയുടെത് നോക്കൂ-എത്ര പ്രഭാവമാണ്( ആകര്ഷണീയമാണ്).
ഒരു ഭാഗത്ത് സയന്സ്-ഇവിടെ നിങ്ങളുടെ സൈലന്സ്.
മനുഷ്യര് ആഗ്രഹിക്കുന്നു-മുക്തി ലഭിക്കണമെന്ന്. ഇവിടെ നിങ്ങളുടെ എയിം ഒബ്ജക്റ്റ് ഉണ്ട്- ജീവന്മുക്തി പ്രാപ്തമാക്കുന്നതിനു വേണ്ടി.
ജീവന്മുക്തി പ്രാപ്തമാക്കാനുള്ള വഴി ആര്ക്കും പറഞ്ഞുതരാന് സാധിക്കില്ല.
സന്യാസി മുതലായവര്ക്കൊന്നും ഈ നോളജ് തരാന് സാധിക്കില്ല.
അവര്ക്ക് ആര്ക്കും മനസിലാക്കിക്കൊടുക്കാന് സാധിക്കില്ല-ഗൃഹസ്ഥവ്യവഹാരത്തിലിരുന്നുകൊണ്ട് പവിത്രമായി മാറണമെന്ന്. ഇത് ഒരേയൊരു ബാബ മാത്രമാണ് മനസിലാക്കിത്തരുന്നത്. ഭക്തിമാര്ഗത്തില് ടൈം വേസ്റ്റ് ചെയ്യുകയാണ് ചെയ്തുവന്നത്.
എത്ര തെറ്റുകളാണ് സംഭവിക്കുന്നത്. തെറ്റുകള് ചെയ്തുചെയ്ത് ദാരിദ്രരായി മാറി. ഈ അവസാനജന്മം 100 ശതമാനവും തെറ്റു തന്നെയാണ് ചെയ്യുന്നത്. ലേശം പോലും ബുദ്ധി ജോലി ചെയ്യുന്നില്ല. ഇപ്പോള് ബാബ നിങ്ങള്ക്കു മനസിലാക്കിത്തരികയാണ്. അപ്പോഴാണ് നിങ്ങള്ക്കു മനസിലാവുന്നത്. ഇപ്പോള് നിങ്ങള് എല്ലാം മനസിലാക്കി,
അതുകൊണ്ട് മറ്റുള്ളവര്ക്കും മനസിലാക്കിക്കൊടുക്കാന് സാധിക്കും.
നിങ്ങള്ക്കു വളരെ സന്തോഷവും ഉണ്ടായിരിക്കും. ഈ ബാബയ്ക്ക് ഒരു അച്ഛനോ ടീച്ചറോ ആരും തന്നെയില്ല. പിന്നെവിടെ നിന്നാണ് പഠിച്ചത്!
മനുഷ്യര് അത്ഭുതപ്പെട്ടുപോകും. വളരെപ്പേര് മനസിലാക്കുന്നത് അദ്ദേഹത്തിന് ഏതോ ഗുരുവുണ്ടെന്നാണ്- അഥവാ ബാബയും ഏതെങ്കിലും ഗുരുവില് നിന്നാണ് പഠിച്ചിട്ടുള്ളതെങ്കില്പ്പിന്നെ ആ ഗുരുവിന് വേറെയും ശിഷ്യന്മാര് ഉണ്ടാകുമല്ലോ.
ഈ ഒരു ശിഷ്യന് മാത്രമല്ലല്ലോ ഉണ്ടാവുക. ഗുരുവിന് ഒരുപാട് ശിഷ്യന്മാരുണ്ടാകും. ആഗാഖാനു നോക്കൂ-എത്ര ശിഷ്യന്മാരാണ്. അവര് ഗുരുവിനെ എത്രയാണ് ബഹുമാനിക്കുന്നത്. ഗുരുവിനെ രത്നങ്ങളെക്കൊണ്ട് തുലാഭാരം ചെയ്തിരുന്നു.
നിങ്ങള് എന്തിലാണ് തുലാഭാരം ചെയ്യുക.
ഇത് ഏറ്റവും സുപ്രീം ആണ്
, ഇദ്ദേഹത്തിന്റെ ഭാരം എത്രയുണ്ടായിരിക്കും. നിങ്ങള് എന്താണ് ചെയ്യുക?
ഭാരം നോക്കിയാല് എത്രയുണ്ടാകും. ഏതു സാധനമെങ്കിലും ഇട്ടുനോക്കാന് പറ്റുമോ. ശിവബാബയാണെങ്കില് ബിന്ദുവല്ലേ. ഇന്നത്തെ കാലത്ത് തുലാഭാരം ചെയ്യുക എന്നത് സാധാരണമാണ്. ചിലര് സ്വര്ണം കൊണ്ട്,
ചിലര് വെള്ളി കൊണ്ട്, ചിലര് പ്ലാറ്റിനം കൊണ്ട്,
ഇങ്ങനെയൊക്കെ തുലാഭാരം നടത്തുന്നു. അത് സ്വര്ണത്തെക്കാള് വിലപിടിച്ചതാണ്. ഇപ്പോള് ബാബ മനസിലാക്കിത്തരികയാണ്- ഈ ഭൗതികഗുരുവാണെങ്കില് നിങ്ങള്ക്ക് സദ്ഗതിയൊന്നും തരുന്നില്ല.
സദ്ഗതിയില് കൊണ്ടുപോകുന്നവന് ഒരേയൊരു ബാബ മാത്രമാണ്. ആ ബാബയെ എന്തിലാണ് തുലാഭാരം ചെയ്യുക?
മനുഷ്യര് വെറുതെ ഭഗവാന് ഭഗവാന് എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല് ഇതറിയില്ല-ഭഗവാന് അച്ഛനാണെന്ന്, ടീച്ചറാണെന്ന്. ഇരിക്കുന്നത് എത്ര സാധാരണമായിട്ടാണ്. കുട്ടികളുടെ മുഖം കാണാന് വേണ്ടി കുറച്ചു മുകളിലിരിക്കുന്നു. സഹായികളായ കുട്ടികളില്ലാതെ ഞാനെങ്ങനെയാണ് സ്ഥാപന ചെയ്യുന്നത്.
ആരാണോ കൂടുതല് സഹായിക്കുന്നത് അവരെ തീര്ച്ചയായും ബാബ കൂടുതല് സ്നേഹിക്കുന്നു. ലൗകികത്തിലായാലും ഒരു കുട്ടി 2000 സമ്പാദിക്കുന്നു, മറ്റൊരാള്
1000 സമ്പാദിക്കും. അപ്പോള് അച്ഛന്റെ സ്നേഹം ആരോടാണുണ്ടാവുക: എന്നാല് ഇന്നത്തെ കാലത്ത് കുട്ടികള് അച്ഛനെ കാണുന്നതു തന്നെ എപ്പോഴാണ്. പരിധിയില്ലാത്ത അച്ഛനും കാണുന്നുണ്ട്-ഈ കുട്ടി വളരെ നല്ല സഹായിയാണ്. കുട്ടികളെ നോക്കിനോക്കി ബാബയ്ക്കും വളരെ സന്തോഷം തോന്നുന്നുണ്ട്. ആത്മാവ് സന്തോഷിയ്ക്കുന്നു. കല്പകല്പം ഞാന് വരുന്നു.
കുട്ടികളെ കണ്ട് വളരെ സന്തോഷിയ്ക്കുകയും ചെയ്യുന്നു. അറിയുന്നുമുണ്ട്-കല്പകല്പം ഇവര് എന്റെ സഹായികുട്ടികളാണ്. ഈ ബാബയുടെ സ്നേഹം കല്പകല്പത്തിന്റേതാകുന്നു. എവിടെയിരുന്നാലും ബുദ്ധിയില് ഇങ്ങനെ ചിന്തിക്കൂ- ബാബ എന്റെ അച്ഛനുമാണ്,
ടീച്ചറുമാണ്, ഗുരുവുമാണ്.
സ്വയം എല്ലാം തന്നെയാണ്. അതുകൊണ്ടാണ് എല്ലാവരും ബാബയെ ഓര്മിക്കുന്നത്- സത്യയുഗത്തില് ആരും ഓര്മിക്കുന്നില്ല. എന്തുകൊണ്ടെന്നാല് 21 ജന്മത്തേക്ക് ബാബ എല്ലാ കഷ്ടപ്പാടുകളില് നിന്നും മുക്തമാക്കുന്നു. ഇങ്ങനെയിങ്ങനെ ഓര്ത്ത് കുട്ടികള്ക്ക് വളരെ ഹര്ഷിതരായിരിക്കണം. സന്തോഷമുണ്ടായിരിക്കണം- ഞങ്ങള് ഇങ്ങനെയുള്ള ബാബയുടെ സേവനമാണ് ചെയ്യുന്നത്.
ബാബയുടെ പരിചയം എല്ലാവര്ക്കും കൊടുക്കണം.
ഇത് പരിധിയില്ലാത്ത അച്ഛനാണ്. ബാബ തന്നെയാണ് സ്വര്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്.
ബാബ തന്നെയാണ് നമ്മെ കൂടെ കൂട്ടിക്കൊണ്ടുപോവുന്നതും. ഇങ്ങനെ മനസിലാക്കിക്കൊടുക്കുമ്പോള് പിന്നെ സര്വവ്യാപി എന്നു പറയില്ല. ബാബയും പറഞ്ഞിട്ടുണ്ട്. വിനാശകാലേ വിപരീതബുദ്ധി. വിനാശത്തില് അവരെല്ലാം അവസാനിയ്ക്കും. ബാക്കി നിങ്ങള് വിജയം വരിയ്ക്കും.
നിങ്ങള് രാജധാനി സ്ഥാപിക്കുകയാണ്. ആത്മാക്കളുടെ ആത്മാക്കള്ക്കിരുന്നു മനസിലാക്കിത്തരികയാണ്. അതുകൊണ്ട് ഇത്തരം അത്ഭുതകരമായ കാര്യങ്ങള് എല്ലാവര്ക്കും കേള്പ്പിക്കണം. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
സുഖദാതാവിന്റെ മക്കളാണ് നമ്മള്. നമ്മള് എല്ലാവര്ക്കും സുഖം കൊടുക്കണം. മനസാ വാചാ കര്മണാ ആര്ക്കും ദു8ഖം കൊടുക്കരുത്.
2.
പഠിത്തവും പഠിപ്പിക്കുന്നവനും രണ്ടും വണ്ടര്ഫുളാണ്,
ഇങ്ങനെയുള്ള വണ്ടര്ഫുള് പഠിത്തം ഒരിക്കലും മിസ് ചെയ്യരുത്.
ആബ്സെന്റ് ആകരുത്.
വരദാനം :-
സദാ ഓരോ
ദിസവും സ്വ
ഉത്സാഹത്തില് കഴിഞ്ഞ്
സര്വര്ക്കും ഉത്സാഹം
നല്കുന്ന ആത്മീയസേവാധാരിയായി
ഭവിക്കട്ടെ.
ബാപ്ദാദ എല്ലാ ആത്മീയസേവാധാരി കുട്ടികള്ക്കും സ്നേഹത്തിന്റെ
ഈ സമ്മാനം നല്കുന്നു- കുട്ടികളേ പതിവായി സ്വ ഉത്സാഹത്തില് കഴിയൂ, സര്വര്ക്കും ഉത്സാഹം നല്കുന്നതിന്റെ
ഉത്സവം ആഘോഷിക്കൂ. ഇതിലൂടെ സംസ്കാര മിലനത്തിന്റെ,
സംസ്കാരമകറ്റുന്നതിന്റെ എന്തു പരിശ്രമം ചെയ്യേണ്ടി വരുന്നുവോ അത് ഇല്ലാതാകും. ഈ ഉത്സവം സദാ ആഘോഷിക്കൂ എങ്കില് എല്ലാ സമസ്യകളും അവസാനിക്കും. പിന്നെ സമയവും നല്കേണ്ടി വരില്ല, ശക്തികളും എടുക്കേണ്ടി വരില്ല. സന്തോഷത്തില്
നൃത്തം ചെയ്യുന്ന, പറക്കുന്ന മാലാഖമാരായി മാറും.
സ്ലോഗന് :-
ഡ്രാമയുടെ രഹസ്യത്തെ മനസിലാക്കി ഒന്നും പുതിയതല്ല എന്ന പാഠത്തെ പക്കയാക്കുന്നവര്
തന്നെയാണ് നിശ്ചിന്ത ചക്രവര്ത്തി
0 Comments