02-02-2023 പ്രഭാതമുരളി
ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ
- ഒരേയൊരു ഈശ്വരന്റെ
മതം മാത്രമാണ്
ശ്രേഷ്ഠമായ മതം.
ഈ മതമനുസരിച്ച്
നടക്കുന്നതിലൂടെ നിങ്ങള്
സത്യമായ സ്വര്ണ്ണമായിത്തീരുന്നു.
ബാക്കി എല്ലാ
മതങ്ങളും അസത്യമാക്കി
മാറ്റുന്നവയാണ്.
ചോദ്യം :-
ഒരു മനുഷ്യാത്മാവിലുമില്ലാത്ത ഏതൊരു പാര്ട്ടാണ് ജ്ഞാനസാഗരനായ ബാബയിലുളളത്?
ഉത്തരം :-
ബാബ പറയുന്നു - ആത്മാവായ എന്നില് ഭക്തരെ സംരക്ഷിക്കാനുളള, എല്ലാവര്ക്കും സുഖം നല്കുന്ന പാര്ട്ടാണുളളത്. ജ്ഞാനസാഗരനായ
ബാബ എല്ലാ കുട്ടികളിലും അവിനാശി ജ്ഞാനത്തിന്റെ
മഴ പെയ്യിക്കുന്നു.
ഈ ജ്ഞാന രത്നങ്ങള് വിലമതിക്കാനാവാത്തതാണ്. ഞാന് മുക്തേശ്വരനാണ്, ആത്മീയ വഴികാട്ടിയായി,
നിങ്ങള് ആത്മാക്കളെ തിരികെ ശാന്തിധാമത്തിലേക്ക് കൊണ്ടു പോകുന്നു. ഇതെല്ലാം തന്നെ എന്റെ പാര്ട്ടില് അടങ്ങിയിട്ടുളളതാണ്. ഞാന് ആര്ക്കും തന്നെ ദു:ഖം നല്കുന്നില്ല. അതുകൊണ്ടാണ് എല്ലാവരും എനിക്ക് കണ്ണുകളില് സ്ഥാനം നല്കിയിരിക്കുന്നത്. രാവണനാകുന്ന
ശത്രു ദു:ഖമാണ് നല്കുന്നത്. അതുകൊണ്ടാണ്
രാവണന്റെ കോലത്തെ കത്തിക്കുന്നത്.
ഗീതം :- ആരാണോ അച്ഛന്റെ കൂടെ.......
ഓംശാന്തി. ബാബ ഓം എന്നതിന്റെ അര്ത്ഥത്തെക്കുറിച്ച് കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നു. ഓം അര്ത്ഥം ഞാന് ആത്മാവ്. എന്നുവെച്ചാല് ഇത്രയും ചെറുതാണ്.
അല്ലാതെ ഞാന് ഈശ്വരനാണ് എന്നല്ല അതിനര്ത്ഥം. ഓം എന്നതിന്റെ അര്ത്ഥമെന്താണെന്ന് പണ്ഡിതന്മാരോട് ചോദിക്കണം.
അപ്പോള് അവര് ഒരുപാട് അര്ത്ഥങ്ങള് പറഞ്ഞുതരുന്നു, അതൊന്നും തന്നെ യഥാര്ത്ഥമായതാവില്ല. യഥാര്ത്ഥം അയഥാര്ത്ഥം,
സത്യം അസത്യം.
ഒരേയൊരു ബാബയാണ് സത്യം. ബാക്കി ഈ സമയം അസത്യതയുടെ രാജ്യമാണ്.
രാമരാജ്യത്തെ സത്യതയുടെ രാജ്യമെന്നാണ് പറയുക.
രാവണരാജ്യത്തെ അസത്യതയുടെ രാജ്യമെന്നും. രാവണന് അയഥാര്ത്ഥമായ കാര്യങ്ങളാണ് കേള്പ്പിക്കുക. ബാബ സത്യമാണ്, സത്യമായത് കേള്പ്പിച്ച് നമ്മെ സത്യമായ സ്വര്ണ്ണത്തിനു സമാനമാക്കി മാറ്റുന്നു.
പിന്നീട് മായാ രാവണന് അസത്യമാക്കി മാറ്റുന്നു. മായയുടെ പ്രവേശത മൂലം മനുഷ്യര് എന്തെല്ലാമാണോ കേള്പ്പിക്കുന്നത് അതെല്ലാം തന്നെ അസത്യമായതാണ്.
ഇതിനെ ആസുരീയ മതമെന്നാണ് പറയുന്നത്.
ബാബയുടെത് ഈശ്വരീയ മതമാണ്. ആസുരീയ മതമുളളവര് അസത്യം മാത്രമേ പറയൂ.
ലോകത്തില് അനേക ആസുരീയ മതങ്ങളുണ്ട്.
ഗുരുക്കന്മാരും അനേകരുണ്ട്.
അവരുടെതൊന്നിനെയും ശ്രീമതമെന്നു പറയില്ല. ഒരേയൊരു ഈശ്വരന്റെ മതത്തെയാണ് ശ്രീമതമെന്നു പറയുന്നത്.
ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു, നമ്മള് ശ്രീമത പ്രകാരം നടന്ന് ശ്രേഷ്ഠമാകുകയാണ്. ഏറ്റവും ശ്രേഷ്ഠമായത് പരമപിതാവായ പരമാത്മാവാണ്. അവര് വസിക്കുന്നതും ഉയര്ന്നതിലും ഉയര്ന്ന സ്ഥാനത്താണ്.
എല്ലാ ഭക്തരും അവരെത്തന്നെയാണ് ഓര്മ്മിക്കുന്നത്. ഭക്തര് ശ്രീമതത്തെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു, അപ്പോള് തീര്ച്ചയായും ആസുരീയ മതത്തിലാണ്. ഇപ്പോള് നിങ്ങള് ശ്രീമത്തനുസരിച്ച് ശ്രേഷ്ഠമായിക്കൊണ്ടിരിക്കുന്നു. പിന്നീട് സത്യയുഗത്തില് ഭഗവാനേ....
എന്ന് വിളിച്ച് ഓര്മ്മിച്ചുകൊണ്ടിരിക്കേണ്ടതായ ആവശ്യമില്ല.
ഈശ്വരനെ ഓര്മ്മിക്കാനായി ദേവീദേവതകള്ക്ക് ദു:ഖമില്ലല്ലോ. എന്നാല് ഇവിടെ ഭക്തര്ക്ക് അപാര ദു:ഖമാണ്. ഇപ്പോള് ദു:ഖത്തിന്റെ പര്വ്വതം വീഴാന് പോവുകയാണ്. മഹാഭാരതയുദ്ധം മനുഷ്യര്ക്കുളള ദു:ഖത്തിന്റെ പര്വ്വതമാണ്.
എന്നാല് നിങ്ങള് കുട്ടികള്ക്ക് സുഖത്തിന്റെ പര്വ്വതവും. കാരണം ദു:ഖത്തിനു ശേഷം തീര്ച്ചയായും സുഖം വരുമെന്നുളളത് നിങ്ങള്ക്കറിയാം. ഈ വിനാശത്തിനുശേഷം പിന്നീട് തീര്ച്ചയായും നിങ്ങളുടെ രാജ്യമാണുണ്ടാകുന്നത്. അനേക ധര്മ്മങ്ങളുടെ വിനാശവും,
ഏതൊരു ധര്മ്മമാണോ ഇപ്പോള് നഷ്ടപ്പെട്ടിരിക്കുന്നത് അതിന്റെ സ്ഥാപനയും നടക്കുന്നു.
ഈ മഹാഭാരതയുദ്ധത്തിലൂടെ സ്വര്ഗ്ഗത്തിന്റെ വാതിലാണ് തുറക്കുന്നത്.
ഈ ഗേറ്റിലൂടെ ആരാണ് പോകുക?
ആരാണോ രാജയോഗം പഠിക്കുന്നത് അവരാണ് പോകുന്നത്. പഠിപ്പിക്കുന്നത് ഒരേയൊരു ബാബയാണ്.
ആരാണോ അച്ഛന്റെ കൂടെ അവര്ക്കാണ് ജ്ഞാനമഴ. പിയാ എന്നാല് അച്ഛനെയാണ് ഉദ്ദേശിക്കുന്നത്. സാധാരണ മഴ, വെളളത്തിന്റെ സാഗരത്തില് നിന്നാണ് ഉത്ഭവിക്കുന്നത്. ഇത് അവിനാശി ജ്ഞാനരത്നങ്ങളുടെ മഴയാണ്. ആരാണോ ജ്ഞാനസാഗരനായ അച്ഛനോടൊപ്പമുളളവര് അവര്ക്കാണ് അവിനാശി ജ്ഞാനരത്നങ്ങളുടെ മഴ.
ഈ അവിനാശി ജ്ഞാന രത്നങ്ങളെ നിങ്ങളുടെ ബുദ്ധിയാകുന്ന സഞ്ചിയില് ധാരണ ചെയ്യണം. പഠിപ്പ് ബുദ്ധിയിലാണല്ലോ ധാരണ ചെയ്യപ്പെടുന്നത്. ആത്മാവ് അര്ത്ഥം മനസ്സ് ബുദ്ധി സഹിതമാണ്,
അര്ത്ഥം ആത്മാവ് ധാരണ ചെയ്യുന്നതിന് അഥവാ ഗ്രഹിക്കുന്നതിന് സമാനമാണ്. ആത്മാവിന് ഈ ശരീരമുളളതുപോലെ ആത്മാവില് തന്നെയാണ് മനസ്സും ബുദ്ധിയുമുളളത്. ബുദ്ധിയിലാണ് ജ്ഞാനം ഗ്രഹിക്കുന്നത്. എന്നാല് യോഗമുണ്ടെങ്കില് മാത്രമേ ധാരണയുണ്ടാകൂ. ബാബയാണ് നിങ്ങള്ക്ക് ഇങ്ങനെയുളള സഹജമായ കാര്യങ്ങള് മനസ്സിലാക്കിത്തരുന്നത്. മനുഷ്യര് നിങ്ങള്ക്ക് ഇത്രയും കാലം വളരെ ബുദ്ധിമുട്ടു നിറഞ്ഞ കാര്യങ്ങളാണ് കേള്പ്പിച്ചു തന്നത്. ശാസ്ത്രങ്ങളിലും ധാരാളം അഭിപ്രായങ്ങളുണ്ട്. ഗീതയ്ക്ക് വളരെ ഉയര്ന്ന മഹിമയാണ്.
ഓരോ അദ്ധ്യായങ്ങളുടെയും അര്ത്ഥത്തെ വ്യാഖ്യാനിക്കുന്നുണ്ട്. അനേകാനേക ഗീതകളാണ് ഉണ്ടാക്കിയിട്ടുളളത്. മറ്റൊരു തരത്തിലുളള ശാസ്ത്രങ്ങളും ഇത്രയും അനേക പ്രകാരത്തിലില്ല. എന്നാല് ഗീതയെക്കുറിച്ച് പറയാറുണ്ട് - ഗാന്ധി ഗീത, ടാഗോര് ഗീത, ജ്ഞാനേശ്വര ഗീത, അഷ്ടാവക്ര ഗീത.... അങ്ങനെ ഗീതയ്ക്ക് പല പേരുകളുണ്ട്. മറ്റൊരു വേദ ശാസ്ത്രങ്ങള്ക്കും ഇത്രയും പേരുകള് കേട്ടിട്ടില്ല. എന്നാല് മനുഷ്യര് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഈ ജ്ഞാനം തന്നെ ഇല്ലാതാകുന്നു. പിന്നീട് ദൈവീക സ്വരാജ്യം എവിടുന്നു പ്രാപ്തമാകും? തീര്ച്ചയായും ആരാണോ സത്യയുഗത്തിന്റെ സ്ഥാപന നിര്വ്വഹിക്കുന്നത് അവര്ക്കല്ലേ സാധിക്കൂ.
നിങ്ങള് കുട്ടികള്ക്ക് രാജ്യ പദവി നല്കുവാനായി ബാബ വന്നിരിക്കുകയാണ്. അതും
21 ജന്മത്തേക്കു വേണ്ടി.
കുമാരിമാര് 21 കുലത്തെ ഉദ്ധരിക്കുന്നവരാണെന്ന് പറയാറുണ്ട്.
ആ കുമാരിമാര് ആരാണ്? നിങ്ങളെല്ലാവരും കുമാരി-കുമാരന്മാരാണ്. നിങ്ങള് ആര്ക്കു വേണമെങ്കിലും 21 ജന്മത്തേക്കുളള രാജ്യഭാഗ്യം പ്രാപ്തമാക്കുവാന് സാധിക്കും. ശ്രീമത്തിലൂടെ അഥവാ ബാബയുടെ മതത്തിലൂടെ. പാഠശാലയില് പഠിക്കുന്നവര്ക്ക് നമ്മള് വിദ്യാര്ത്ഥികളാണെന്ന് അറിയാം.
മറ്റു സത്സംഗങ്ങളിലൊന്നും വിദ്യാര്ത്ഥികളെന്ന് മനസ്സിലാക്കില്ല. വിദ്യാര്ത്ഥികള്ക്ക് തന്റെ ലക്ഷ്യത്തെക്കുറിച്ച് ബുദ്ധിയിലുണ്ടാകുന്നു. നിങ്ങളെല്ലാവരും ഈശ്വരീയ വിദ്യാര്ത്ഥികളാണ്. ഭഗവാനുവാച - ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. മനുഷ്യനില് നിന്നും ദേവതയാക്കുന്നു. ആദ്യം ദേവതകളുടെ രാജധാനിയായിരുന്നു. രാജാ-റാണിമാരെപ്പോലെ പ്രജകളും ദേവതകളായിരുന്നു. നരനില് നിന്നും നാരായണനാകുന്നു. ഈ ലക്ഷ്യമാണ് ആദ്യം. അല്ലാതെ രാജാ രാമനും,
റാണി സീതയുമായിത്തീരണമെന്നു പറയില്ല.
ഇത് രാജയോഗമാണ്.
രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. നഷ്ടപ്പെട്ട രാജ്യം തിരികെ നല്കുന്നതിനായി കല്പ-കല്പം ഞാന് വന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ രാജ്യത്തെ തട്ടിപ്പറിച്ചത് മറ്റൊരു മനുഷ്യനുമല്ല.
മായയാണ് തട്ടിപ്പറിച്ചത്. ഇപ്പോള് നിങ്ങള്ക്ക് മായയുടെ മേല് തന്നെ വിജയിക്കുകയും വേണം. മറ്റു യുദ്ധങ്ങളെല്ലാം രാജാക്കന്മാര് തമ്മിലാണുണ്ടാകുന്നത്. പരസ്പരം വിജയിക്കാനായാണ് യുദ്ധം ചെയ്യുന്നത്. ഇപ്പോള് ജനാധിപത്യമാണ്. പരിധിയുളള രാജാക്കന്മാര് തമ്മിലുളള അനേക യുദ്ധങ്ങള് നടന്നുകഴിഞ്ഞു. അതിലൂടെ അവര്ക്ക് പരിധിയുളള രാജ്യമാണ് ലഭിക്കുന്നത്,
എന്നാല് നിങ്ങള് യോഗബലത്തിലൂടെ പരിധിയില്ലാത്ത വിശ്വത്തിന്റെ രാജധാനിയാണ് സ്ഥാപിക്കുന്നത്. ഇത് അഹിംസകമായ യുദ്ധമാണ്.
ഈ യുദ്ധത്തില് മരിക്കേണ്ടതായോ വധിക്കേണ്ടതായോ ഉളള ആവശ്യമില്ല.
ഇതാണ് യോഗബലം.
എത്ര സഹജമാണ്.
ബാബയോടൊപ്പം യോഗം വെക്കുന്നതിലൂടെ നിങ്ങള് വികര്മ്മാജീത്തായിത്തീരുന്നു. പിന്നീട് മായയുടെ യുദ്ധമൊന്നും തന്നെയുണ്ടാകുന്നില്ല. കണ്ണുപൊത്തിക്കളിയില് കാണിക്കുന്നുണ്ടല്ലോ. വായില് നാണയമിടുമ്പോള് മായ അപ്രത്യക്ഷമാകുന്നു. നാണയം എടുക്കുമ്പോള് മായ വരുന്നു.
അളളാഹു-അവല്ദീന്റെയും നാടകമുണ്ട്. വിളക്കില് ഉരസുമ്പോഴേക്കും സ്വര്ഗ്ഗം പ്രത്യക്ഷപ്പെടുന്നു. സ്വര്ഗ്ഗം അഥവാ ബഹിശ്ത് എന്നും പറയാറുണ്ട്.
അപ്പോള് ബാബ ബ്രഹ്മാവിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപനയാണ് ചെയ്യുന്നത്.
പരമപിതാ പരമാത്മാവ് നരകത്തിന്റെ സ്ഥാപന ചെയ്യില്ലല്ലോ. അങ്ങനെയാണെങ്കില് അവരുടെ കോലമുണ്ടാക്കി കത്തിക്കുമായിരുന്നു. കോലമുണ്ടാക്കി കത്തിക്കുന്നത് രാവണന്റെയാണ്,
കാരണം രാവണനാണ് എല്ലാവരുടെയും ശത്രു.
സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന ബാബയെ എല്ലാവരും കണ്ണുകളില് വെക്കുന്നു. വന്ന് ദു:ഖത്തില് നിന്നും മുക്തമാക്കൂ എന്ന് പറഞ്ഞ് ഭക്തരെല്ലാവരും എന്നെ ഓര്മ്മിക്കുന്നുണ്ട്. അതിനാലാണ് ഞാന് വന്ന് എല്ലാവരെയും മുക്തമാക്കുന്നത്. ബാബ മുക്തേശ്വരനുമാണ്, ആത്മീയ വഴികാട്ടിയുമാണ്. നിങ്ങളെ ശാന്തിധാമത്തിലേക്കാണ് കൊണ്ടു പോകുന്നത്. ആരാണോ അച്ഛന്റെ കൂടെ അവര്ക്കാണ് അവിനാശി ജ്ഞാനരത്നങ്ങളുടെ മഴ,
ഈ രത്നങ്ങള് വിലമതിക്കാനാവാത്തതാണ്. ജ്ഞാന സാഗരനായ ബാബയുടെ ആത്മാവില് തന്നെയാണല്ലോ ജ്ഞാനത്തിന്റെ പാര്ട്ടും അടങ്ങിയിരിക്കുന്നത്. സ്വയം പരമപിതാവായ പരമാത്മാവു തന്നെയാണ് പറയുന്നത് ആത്മാവായ എന്നിലാണ് എന്റെ പാര്ട്ട് അടങ്ങിയിട്ടുളളത്. ഭക്തരെ സംരക്ഷിക്കുക, സര്വ്വര്ക്കും സുഖം നല്കുക ഇതാണ് എന്റെ പാര്ട്ട്. ദു:ഖം നല്കുന്നത് മായയാണ്. ഭക്തര്ക്ക് അല്പകാലത്തേക്കുളള സുഖം നല്കുക എന്നുളളതും എന്റെ പാര്ട്ടാണ്.
സാക്ഷാത്കാരം ചെയ്യിക്കുന്നതും ദിവ്യ ബുദ്ധി നല്കുന്നതും ഞാന് തന്നെയാണ്. ഇതിനെയാണ് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമെന്നു പറയുന്നത്.
ഈ ജ്ഞാനത്തിലൂടെയേ നിങ്ങളുടെ ബുദ്ധിയിലുളള ഗോദ്റേജ് പൂട്ട് തുറക്കപ്പെടുകയുളളൂ. എനിക്കും പാര്ട്ടുളളതിനാല് ആരാണോ അച്ഛന്റെ കൂടെ അവര്ക്കാണ് ജ്ഞാനമഴ.
ഇത്രയും കുട്ടികള്ക്ക് എങ്ങനെ ഒരുമിച്ചിരിക്കാന് സാധിക്കും. നിങ്ങള് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു എങ്കില് നിങ്ങള് ബാബയോടൊപ്പം തന്നെയാണ്. ചിലര് ലണ്ടനിലായിരിക്കും, ചിലര് മറ്റെവിടെയെങ്കിലുമായിരിക്കും അപ്പോള് പിന്നെങ്ങനെ കൂടെയിരിക്കാനാണ്? പക്ഷേ അവര്ക്കും മുരളി പോകുന്നുണ്ട്.
ആരാണോ വിവേകശാലികളായ കുട്ടികള് അവര് ഒരാഴ്ചയെങ്കിലും നല്ല രീതിയില് മനസ്സിലാക്കുകയാണെങ്കില് അവരെ സ്വദര്ശന ചക്രധാരികളാക്കി മാറ്റുന്നു. 84 ജന്മങ്ങളുടെ സ്വദര്ശന ചക്രത്തിന്റെ രഹസ്യമാണ് ഇപ്പോള് നിങ്ങള് മനസ്സിലാക്കിയത്. ഈ സ്വദര്ശന ചക്രം കറക്കുന്നതിലൂടെ മായാ രാവണന്റെ ശിരസ്സ് ഛേദിക്കപ്പെടുന്നു. അതായത് മായയുടെ മേല് വിജയം കൈവരിക്കുന്നു. ബാക്കി ഇതില് ശിരസ്സ് ഛേദിക്കുന്നതിന്റെ കാര്യമൊന്നുമില്ല. മനുഷ്യര് ഹിംസകമായ അസ്ത്ര-ശസ്ത്രങ്ങള് നല്കി. വാസ്തവത്തില് ശംഖ് എന്ന് ഉദ്ദേശിക്കുന്നത് ഈ വായയാണ്. ചക്രത്തെ കറക്കുക എന്നുളളത് ബുദ്ധിയുടെ ജോലിയാണ്.
ഈ അലങ്കാരങ്ങളാണ് ഭക്തിമാര്ഗ്ഗത്തില് ധാരാളം കാണിച്ചിരിക്കുന്നത്. ഭക്തിമാര്ഗ്ഗത്തില് കാണിച്ചിരിക്കുന്ന ശാസ്ത്രങ്ങള് ഡ്രാമാ അനുസരിച്ച് ഇനി വീണ്ടും ഉണ്ടാക്കപ്പെടുകതന്നെ ചെയ്യും.
ഈ സത്യമായ ഗീത ആരുടെയെങ്കിലും കൈകളില് വരികയാണെങ്കില്, ചിലപ്പോള് ഇതില് നിന്നും എന്തെങ്കിലുമൊക്കെ ഉള്പ്പെടുത്താന് സാധ്യതയുണ്ട്.
ഇതിലുളള ഏതെങ്കിലുമൊക്കെ വാക്കുകള് അതിലുണ്ടാകും.
ബാക്കി കൂടുതല് കാര്യങ്ങളും അതിലുളളതായിരിക്കും. അതില് ഭഗവാനുവാച എന്ന വാക്ക് ശരിയാണ്. രാജയോഗമെന്നുളളതും ശരി തന്നെയാണ്.
ബാബ പറയുന്നു ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം.
ഈ ശരീര സഹിതം സര്വ്വതും മറക്കണം. ഈ ശരീരത്തിനു പകരമായി നിങ്ങള്ക്ക് അവിടെ(സത്യയുഗത്തില്) ശുദ്ധ ശരീരം ലഭിക്കുന്നു.
ആത്മാവും പരിശുദ്ധമാകുന്നു. ധനവും നിങ്ങളില് അളവറ്റ രീതിയിലായിരിക്കും. മുഴുവന് ഭാരതവും തന്നെ ശുദ്ധമായിത്തീരണമെന്ന ശുദ്ധമായ ലോഭം ഇപ്പോള് നിങ്ങളിലുണ്ട്. ഭാരതവാസികള് ആഗ്രഹിക്കുന്നത് രാമരാജ്യത്തില് ഒരു ഗവണ്മെന്റ് ഒരു രാജ്യമായിരിക്കണമെന്നാണ്. ഏകമതം അതായത് അദ്വൈത മതമായിരിക്കണമെന്നാണ്. അദ്വൈതം എന്ന വാക്കിന്റെ അര്ത്ഥം തന്നെ ദേവത എന്നാണ്.
ഇവിടെ ആസുരീയ മതമാണ്. ശ്രീമത്തില്ലാത്ത സര്വ്വതും ആസുരീയ മതം തന്നെയാണ്.
ഈ ആസുരീയ മതം കാരണമാണ് എല്ലാവരും പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്നത്. ഈശ്വരനെക്കുറിച്ച് അറിയാത്തതിനാല് അനാഥരായിരിക്കുകയാണ്. സത്യയുഗത്തിലുളള ദേവതകള് സനാഥരാണ്.
അവിടെയുളള മൃഗങ്ങള് പോലും പര്സപരം കലഹിക്കില്ല. ഇവിടെയാണെങ്കില് എല്ലാവരും കലഹിച്ചുകൊണ്ടിരിക്കുന്നു. സത്യയുഗത്തില് എല്ലാവര്ക്കും പരിധിയില്ലാത്ത സുഖമാണ്.
ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ബാബയില് നിന്നും ഈശ്വരീയ ജന്മസിദ്ധ അധികാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഈശ്വരന് സന്മുഖത്തുണ്ട്. ബാബ പറയുന്നു
- ഞാന് കല്പ-കല്പം സ്വര്ഗ്ഗം സ്ഥാപിക്കാനായി വരുന്നു.
നിങ്ങള് കുട്ടികള്ക്കായി അത്ഭുതകരമായ സമ്മാനവും കൊണ്ടാണ് വരുന്നത്.
ബാബ പറയുന്നു എന്റെ ഓമനകളും സിക്കീലധേകളുമായ കുട്ടികളേ,
5000 വര്ഷങ്ങള്ക്കു ശേഷമാണ് ഞാന് നിങ്ങളെ കാണാന് വന്നിരിക്കുന്നത്. ഇങ്ങനെ നിങ്ങളോട് മറ്റാര്ക്കും തന്നെ പറയുവാന് സാധിക്കില്ല.
സ്വയത്തെ ബ്രഹ്മാ-വിഷ്ണു-ശങ്കരന് എന്നൊക്കെ പറയുന്നവരാണെങ്കില് പോലും ഇങ്ങനെയുളള കാര്യങ്ങള് നിങ്ങളോട് മറ്റാര്ക്കും തന്നെ പറയാന് സാധിക്കില്ല.
ഈ കാര്യത്തില് മറ്റാര്ക്കും കോപ്പി ചെയ്യാന് സാധിക്കില്ല.
ബാബ പറയുന്നു എന്റെ ഓമനകളും സിക്കീലധേകളുമായ കുട്ടികളേ,
5000 വര്ഷങ്ങള്ക്കു ശേഷമാണ് ഞാന് നിങ്ങളെ കാണാന്വന്നിരിക്കുന്നത്. നിങ്ങളെ മാത്രമാണ് കാണാന് വരുന്നത്. ഇനിയും വളരെയധികം കുട്ടികള് ബാബയെ കാണാനായി വരും. രാജധാനി സ്ഥാപിക്കുന്ന കാര്യത്തില് തീര്ച്ചയായും പ്രയത്നമുണ്ട്. ഒരു രാജാവും റാണിയും, പിന്നീട് അവരുടെ മക്കളിലൂടെ വൃദ്ധി പ്രാപിക്കുന്നു. ഭാരതത്തില് എത്ര രാജകുമാരി-കുമാരന്മാരുണ്ടായിരിക്കും. രണ്ടു ലക്ഷമാണെന്നു വിചാരിക്കൂ,
അങ്ങനെയെങ്കില് പ്രജകള് മാത്രം 40-50 കോടിയുണ്ടാകും. അപ്പോള് തീര്ച്ചയായും ലക്ഷ്യം വളരെ ഉയര്ന്നതാണ്.
ഇത് ബാബയുടെ കോളേജാണ്. എത്ര നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യണം.
ബാബ എപ്പോഴും കുട്ടികളോട് രാജാക്കന്മാരുടെയും രാജാവായിത്തീരാനാണ് പറയുന്നത്,
അല്ലാതെ പ്രജയാകുവാനല്ല. ആര് കല്പം മുമ്പ് ആയിത്തീര്ന്നുവോ അവര് മാത്രമേയാകൂ.
ആര് ഏതു പ്രകാരത്തിലുളള സമ്പത്ത് നേടുന്നു എന്ന് ബാബ സാക്ഷിയായി കാണുന്നു. ചിലര് മുറുകെ പിടിക്കുന്നവരുണ്ട്. ഏറ്റവും പ്രിയപ്പെട്ട നമ്മുടെ അച്ഛനാണ്.
കാന്തത്തിനുമേല് സൂചി പറ്റിപ്പിടിക്കുന്ന പോലെ.
ചിലരില് തുരുമ്പ് ധാരാളമുണ്ട്, ചിലരില് കുറച്ചെയുളളൂ. സമീപത്തിരിക്കുന്നവര് പെട്ടെന്നു തന്നെ വന്നു കാണുന്നു, ശുദ്ധമായ സൂചിയാണെങ്കില് പെട്ടെന്നു തന്നെ ആകര്ഷിക്കപ്പെടുന്നു. ബാബ നമ്മളിലുളള കറയെ ഇല്ലാതാക്കി ഇത്രയും തിളക്കം നല്കുന്നു, ഇതിലൂടെ നിങ്ങള് സത്യയുഗത്തില് സദാ കൂടെയായിരിക്കും. നിങ്ങള്ക്ക് രുദ്രമാലയില് കോര്ക്കപ്പെടണം. മാലയ്ക്ക് മഹിമയുണ്ടെങ്കിലും ആരുടെ മാലയാണെന്നുളളത് ആര്ക്കും തന്നെയറിയില്ല. ബാബ പറയുന്നു എന്റെ മാലയിലുളളവര് സ്വര്ഗ്ഗത്തിന്റെ അധികാരികളാകുന്നവരാണ്. ഭക്തരുടെ മാലയെക്കുറിച്ചും നിങ്ങള് മനസ്സിലാക്കി കഴിഞ്ഞു.
അത് രാവണന്റെ മാലയാണ്. രാവണന്റെ മാലയിലേക്ക് ആദ്യം ആരാണ് വരുന്നത്,
ആദ്യം പൂജ്യനില് നിന്നും പൂജാരിയായി മാറുന്നതാരാണ്? പൂജ്യ ദേവതയായിരുന്നവര് തന്നെയാണ് പിന്നീട് പൂജാരിയാകുന്നതും. ഇതെല്ലാം എത്ര ഗുഹ്യമായി മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്.
നിങ്ങള് മഹാദാനികളാണ്.
നിങ്ങള് ദേഹസഹിതം സര്വ്വതും ബാബയില് ബലിയര്പ്പിക്കുന്നു. സന്യാസിമാര്ക്ക് ഒരിക്കലും മഹാദാനികളാകുവാന് സാധിക്കില്ല. അവര് വീടുവിട്ട് കാട്ടിലേക്ക് പോകുന്നവരാണ്. നിങ്ങളാണെങ്കില് സര്വ്വതും ഈശ്വരനില് അര്പ്പിക്കുന്നവരാണ്. സര്വ്വതും ഭഗവാന് വേണ്ടി.
അപ്പോള് ബാബയും പറയുന്നു, എന്റെതെല്ലാം നിങ്ങള് കുട്ടികള്ക്കുളളതാണ്. മനുഷ്യര് മരിക്കുന്ന സമയത്ത് അവരുടെ സര്വ്വ സാമഗ്രികളും ക്രിയാകര്മ്മങ്ങള് ചെയ്യുന്നവര്ക്ക് നല്കാറുണ്ട്. ബാബ പറയുന്നു ഞാനും അതുപോലെയാണ്. നിങ്ങളിലുളള കക്കകള്ക്കു സമാനമായതെല്ലാം നിങ്ങള് എനിക്ക് ദാനമായി നല്കുന്നു.
ബാബയില് ബലിയര്പ്പിക്കുന്നു. ഇതെല്ലാം നിങ്ങള്ക്ക് തന്നെയാണ് പ്രയോജനപ്പെടുന്നത്. ബാബ കെട്ടിടങ്ങളൊന്നും തന്നെ തനിക്കു വേണ്ടി ഉണ്ടാക്കുന്നില്ല. ശിവബാബ ദാതാവാണ്.
സ്വര്ഗ്ഗത്തിലെ മുഴുവന് രാജ്യപദവി നിങ്ങള്ക്കായി നല്കുന്നു. അതുകൊണ്ട് ബാബയെ വ്യാപാരി എന്നും പറയുന്നു.
എത്ര മധുര-മധുരമായ കാര്യങ്ങളാണിത്. പരീക്ഷ പൂര്ത്തിയാവുകയാണ്. ബാബാ, ഇനി എപ്പോഴാണ് പരീക്ഷ അവസാനിക്കുക എന്ന് കുട്ടികള് ചോദിക്കുന്നു.
ബാബ പറയുന്നു
- നിങ്ങള് എപ്പോഴാണോ മരണത്തിന്റെ വക്കിലെത്തുന്നത്, ജ്ഞാനം പൂര്ത്തിയാകുന്നത്, അപ്പോള് വിനാശം ആരംഭിക്കുന്നു. പിന്നീട് വായില് സ്വര്ണ്ണക്കരണ്ടിയായിരിക്കും. ജനിച്ച ഉടന് തന്നെ സ്വര്ണ്ണക്കരണ്ടി ലഭിക്കുന്നു.
ഈ ലോകത്തിലെ മനുഷ്യര് 30-40 വര്ഷങ്ങള് പഠിച്ച് ഇവിടെ തന്നെ അതിന്റെ ഫലവും അനുഭവിക്കുന്നു. എന്നാല് ഇവിടെ നിങ്ങളുടെതെല്ലാം തന്നെ ഭാവിയിലേക്കുളളതാണ്. ഭാവിയിലെ ജന്മത്തില് നിങ്ങള് രാജകുമാരനായിത്തീരുന്നു. വിനാശം ആരംഭിച്ചാല് മാത്രമേ പരീക്ഷ അവസാനിക്കൂ.
ബാക്കി റിഹേഴ്സലുകള് നടന്നുകൊണ്ടിരിക്കും. ഈ പഠിപ്പിന്റെ ഫലം നിങ്ങള്ക്ക് പുതിയ ലോകത്തില് ലഭിക്കുന്നു.
അവിടെ നിങ്ങളുടെ ശരീരം, ആത്മാവ്,
രാജ്യപദവി സര്വ്വതും പുതിയതായിരിക്കും. ഇതെല്ലാം വളരെ ഗുഹ്യമായി ധാരണ ചെയ്യേണ്ടതായ കാര്യങ്ങളാണ്. പഠിപ്പ് ഒരിക്കലും ഉപേക്ഷിക്കരുത്. ബാബ നമുക്ക് അത്ഭുതകരമായ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. വൈകി വരുന്നവര് പെട്ടെന്നു തന്നെ ജ്ഞാന-യോഗത്തില് മുഴുകുന്നതിനാല് അവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ആത്മാവിനെയും ശരീരത്തെയും പവിത്രമാക്കുന്നതിനായി ഈ പഴയ ശരീര സഹിതം സര്വ്വതും മറക്കണം. ദേഹസഹിതം പൂര്ണ്ണ ബലിയര്പ്പണം ചെയ്ത് മഹാദാനിയായിത്തീരണം.
2.
ബാബയുടെ ശ്രീമത പ്രകാരം നടന്ന് പരിധിയില്ലാത്ത സുഖം നേടണം. മുഴുവന് വിശ്വവും സുഖിയാകണമെന്ന ശുദ്ധമായ ലോഭം വെക്കണം. ബാക്കി അശുദ്ധമായ ലോഭത്തെ ത്യാഗം ചെയ്യണം.
വരദാനം :-
അമൃതവേളയുടെ മഹത്വത്തെ
അറിഞ്ഞ് മഹാനായി
മാറുന്ന വിശേഷ
സേവാധാരിയായി ഭവിക്കട്ടെ.
സേവാധാരി എന്നാല് കണ്ണ് തുറന്നതും സദാ ബാബയോടൊപ്പം ബാബക്ക് സമാനസ്ഥിതിയുടെ
അനുഭവം ചെയ്യുക. ആര് വിശേഷ വരദാന സമയത്തെ അറിയുകയും വരദാനങ്ങളുടെ
അനുഭവം ചെയ്യുകയും ചെയ്യുന്നുവോ അവര് തന്നെയാണ് വിശേഷ സേവാധാരികള്. അഥവാ ഈ അനുഭവം ഇല്ല എങ്കില് സാധാരണ സേവാധാരിയായി,
വിശേഷ സേവാധാരിയല്ല.
ആര്ക്കാണോ അമൃതവേളയുടെ,
സങ്കല്പ്പത്തിന്റെ, സമയത്തിന്റെയും
സേവനത്തിന്റെയും മഹത്വമുള്ളത്
അങ്ങനെയുള്ളവര് സര്വ്വ മഹത്വത്തെയും അറിയുന്ന മഹാനായിത്തീരുന്നു, മാത്രമല്ല മറ്റുള്ളവരെയും
മഹത്വം പറഞ്ഞുകൊടുത്ത്
മഹാനാക്കി മാറ്റുന്നു.
സ്ലോഗന് :-
ജീവിതത്തിന്റെ മഹാനത സത്യതയുടെ ശക്തിയാണ്, അതിലൂടെ സര്വ്വാത്മാക്കളും സ്വതവേ കുനിയുന്നു.
0 Comments