01-02-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ
- നിങ്ങളുടെ ദൃഷ്ടി
ഏതെങ്കിലും ദേഹധാരികളുടെ
അടുത്തേക്ക് പോകരുത്,
എന്തുകൊണ്ടെന്നാല് നിങ്ങളെ
പഠിപ്പിക്കുന്നത് സ്വയം
നിരാകാരനായ ജ്ഞാനസാഗരനായ
ബാബയാണ്.
ചോദ്യം :-
ഉയര്ന്ന പദവിക്കു വേണ്ടി ഏതൊരു പരിശ്രമമാണ്
നിങ്ങള് കുട്ടികള്ക്ക്
ഗൃഹസ്ഥവ്യവഹാരത്തിലിരുന്നുകൊണ്ടും ചെയ്യാന് പറ്റുന്നത്?
ഉത്തരം :-
ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്നുകൊണ്ട്
ജ്ഞാനത്തിന്റെ ആയുധം പ്രയോഗിക്കൂ. സ്വദര്ശനചക്രധാരിയായി മാറൂ, ശംഖധ്വനി മുഴക്കിക്കൊണ്ടിരിക്കൂ. നടക്കുമ്പോഴും
കറങ്ങുമ്പോഴും പരിധിയില്ലാത്ത
അച്ഛനെ ഓര്മിക്കൂ, ആ സുഖത്തിലിരിക്കൂ എങ്കില് ഉയര്ന്ന പദവി ലഭിക്കും. ഇതുതന്നെയാണ് പരിശ്രമം.
ചോദ്യം :-
യോഗത്തിലൂടെ നിങ്ങള്ക്ക്
ഏതൊരു ഡബിള് ലാഭമാണ് ലഭിക്കുന്നത്?
ഉത്തരം :-
ഒന്ന്, ഈ സമയത്ത് ഒരു വികര്മവും ഉണ്ടാകുന്നില്ല, മറ്റൊന്ന് മുമ്പു ചെയ്തിട്ടുള്ള വികര്മങ്ങള് വിനാശമാകും.
ഗീതം :- മാതാ..... അങ്ങു തന്നെയാണ് സര്വ്വരുടെയും ഭാഗ്യവിധാതാവ്.
ഓം ശാന്തി.
സത്സംഗം അഥവാ കോളജ് മുതലായവയിലൊക്കെ ആരാണ് പഠിപ്പിക്കുന്നത് എന്ന് നമുക്ക് കാണാന് സാധിക്കും.
ദൃഷ്ടി ശരീരത്തിലേക്കാണ് പോകുന്നത്. കോളജില് പറയാറുണ്ട് ഇതു പ്രൊഫസര് ആണു പഠിപ്പിക്കുന്നത്. സത്സംഗത്തില് പറയും ഏതെങ്കിലും വിദ്വാന് കേള്പ്പിക്കുകയാണെന്ന്. മനുഷ്യരുടെ മേലാണ് ദൃഷ്ടി പോകുന്നത്. ഇവിടെയാണെങ്കില് നിങ്ങളുടെ ദൃഷ്ടി ഏതെങ്കിലും ദേഹധാരികളില് ഒരിക്കലും പോകില്ല.
നിങ്ങളുടെ ബുദ്ധിയിലുണ്ട്-നിരാകാരനായ പരംപിതാപരമാത്മാവാണ് ഈ ശരീരത്തിലൂടെ കേള്പ്പിക്കുന്നത്. ബുദ്ധി പോകുന്നത് മാതാപിതാവിന്റെ അല്ലെങ്കില് ബാപ്ദാദയുടെ അടുത്തേക്കാണ്. കുട്ടികള് കേള്പ്പിക്കുകയാണെങ്കില് പറയും-
ജ്ഞാനസാഗരനായ ബാബയിലൂടെ കേട്ടതായ കാര്യങ്ങള് കേള്പ്പിക്കുകയാണ്. അപ്പോള് വ്യത്യാസമുണ്ടല്ലോ. സത്സംഗത്തില് എന്തെങ്കിലും കേള്പ്പിക്കുകയാണെങ്കില് മനസിലാക്കുന്നു-ഈ വേദങ്ങള് കേള്പ്പിക്കുന്നവര്ക്ക് പദവിയിലും കുലത്തിലും ജാതിയിലുമൊക്കെയാണ് ദൃഷ്ടി പോകുക.
ഇത് ഹിന്ദുവാണ്,
ഇത് മുസല്മാനാണ്.
ദൃഷ്ടി അവിടേക്കാണ് പോകുന്നത്. ഇവിടെ നിങ്ങളുടെ ദൃഷ്ടി പോകുന്നത് ശിവബാബയിലേക്കാണ്. ശിവബാബയാണ് പഠിപ്പിക്കുന്നത്. ഇപ്പോള് ബാബ ഭാവിയിലെ പുതിയ ലോകത്തിനു വേണ്ടി സമ്പത്തു തരുന്നതിനായി വന്നിരിക്കുകയാണ്. വേറെയാര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല-അല്ലയോ കുട്ടികളേ നിങ്ങളേ സ്വര്ഗത്തിലേക്കയക്കാന് വേണ്ടി ഞാന് രാജയോഗം പഠിപ്പിക്കുകയാണ്. ഇപ്പോള് ഈ ഗീതവും കേട്ടു. ഗീതം കഴിഞ്ഞകാലത്തുണ്ടായിരുന്നതാണ്. അങ്ങനെ ജഗദംബയും ഉണ്ടായിരുന്നു. തീര്ച്ചയായും അവര് ഭാഗ്യമുണ്ടാക്കി, അവരുടെ ക്ഷേത്രവുമുണ്ട്. എന്നാല് അവര് ആരായിരുന്നു,
എങ്ങനെയാണ് വന്നത്,
ഏതൊരു ഭാഗ്യമാണ് ഉണ്ടാക്കിയത്, ഇതൊന്നും ആര്ക്കുമറിയില്ല. അതുകൊണ്ട് ഈ പഠിത്തത്തിനും ആ പഠിത്തത്തിനും തമ്മില് രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇവിടെ നിങ്ങള് മനസിലാക്കുന്നുണ്ട്-ജ്ഞാനസാഗരനായ പരമാത്മാവ് ബ്രഹ്മാമുഖത്തിലൂടെ പഠിപ്പിക്കുകയാണ്. ബാബ വന്നിരിക്കുകയാണ്. ഭക്തരുടെ അടുത്ത് ഭഗവാന് വരിക തന്നെ വേണം.
അല്ലെങ്കില് ഭക്തര് ഭഗവാനെ എന്തിനാണ് ഓര്മിക്കുന്നത്. എല്ലാവരും ഭഗവാനാണ് എന്നതും തെറ്റായ കാര്യമാണ്.
സര്വവ്യാപിയുടെ ജ്ഞാനമുള്ളവര് അവരുടെ കാര്യം സ്ഥിരീകരിക്കാന് വേണ്ടി തന്റെ 20 നഖങ്ങളുടെ ശക്തി ഉപയോഗിക്കുന്നു. നിങ്ങള് മനസിലാക്കിക്കൊടുക്കുന്നത് വേറെ രീതിയിലാണ്. പരിധിയില്ലാത്ത അച്ഛനില് നിന്ന് കുട്ടികള്ക്കു തന്നെയാണ് സമ്പത്തു ലഭിക്കുന്നത്.
സന്യാസികളുടേതാണെങ്കില് വൈരാഗ്യമാര്ഗമാണ്, നിവൃത്തിമാര്ഗമാണ്. അവരില് നിന്നൊരിക്കലും സമ്പത്തിന്റെ അധികാരം ലഭിക്കുന്നില്ല. അവര് സമ്പത്ത് ആഗ്രഹിക്കുന്നേയില്ല. നിങ്ങള് സദാ സുഖത്തിന്റെ സമ്പത്ത് ആഗ്രഹിക്കുന്നു. നരകത്തിലെ ധനത്തിലും സമ്പത്തിലും ദു:ഖം മാത്രമേയുള്ളൂ. ഒരുപക്ഷേ ധനവാനായിരിക്കാം. എന്നാല് പെരുമാറ്റം ഇത്രയും മോശമാണ്-
പണം ധൂര്ത്തടിക്കുന്നു, പിന്നെ കുട്ടികള് വിശന്നു മരിക്കുന്നു.
അതുകൊണ്ട് സ്വയത്തെയും ദു:ഖി,
കുട്ടികളെയും ദു:ഖികളാക്കുന്നു. ഇത് പരിധിയില്ലാത്ത അച്ഛനാണ്,
ബാബയിരുന്ന് കുട്ടികള്ക്ക് മനസിലാക്കിത്തരുന്നു. ലൗകിക പിതാക്കന്മാര് ഭിന്ന ഭിന്ന തരത്തിലാണ്.
അവരില് നിന്ന് അല്പകാലത്തേക്കുള്ള സമ്പത്താണ് ലഭിക്കുന്നത്. ഒരുപക്ഷേ രാജാക്കന്മാരായിരിക്കും. എന്നാലും പരിധിയുള്ളതാണല്ലോ. പരിധിയുള്ളതെല്ലാം അല്പകാലത്തെ സുഖമാണ്.
ഈ പരിധിയില്ലാത്ത അച്ഛന് അവിനാശിയായ സുഖം തരുന്നതിനു വേണ്ടി വരികയാണ്.
മനസിലാക്കിത്തരുന്നുമുണ്ട്-ഭാരതവാസി ഡബിള് കിരീടധാരിയായിരുന്നു, സ്വര്ഗത്തിന്റെ അധികാരിയായിരുന്നു, അവരിപ്പോള് നരകത്തിന്റെ അധികാരിയായി മാറിയിരിക്കുകയാണ്. നരകത്തില് ദു:ഖമാണ്, വേറെ ഇങ്ങനെയുള്ള നദികളൊന്നുമില്ല- ഘോരമായ നരകത്തിന്റെയും വിഷയവൈതരണി നദി മുതലാവയുടെയും ചിത്രങ്ങള് ഗരുഢപുരാണത്തില് കാണിച്ചിട്ടുണ്ട്. ഇതൊക്കെ ശിക്ഷകളുടെ കാര്യമാണ്. ശിക്ഷകളനുഭവിക്കേണ്ടതായി വരും.
അതുകൊണ്ട് ഇങ്ങനെയുള്ള ഭീകരമായ കാര്യങ്ങളൊക്കെ എഴുതിവെച്ചിരിക്കുകയാണ്. പണ്ടുകാലങ്ങളില് ഏതൊരവയവം കൊണ്ടാണോ തെറ്റു ചെയ്യുക ആ അവയവം മുറിച്ചുകളയുമായിരുന്നു. വളരെ കടുത്ത ശിക്ഷകള് ലഭിച്ചിരുന്നു. ഇപ്പോള് ഇത്രയും കടുത്ത ശിക്ഷകളൊന്നും ലഭിക്കുന്നില്ല. തൂക്കിക്കൊല്ലുന്ന ശിക്ഷയും ഇത്ര കടുത്തതൊന്നുമല്ല. അത് വളരെ ഈസിയാണ്. ഇപ്പോള് മനുഷ്യര് ജീവഹത്യയും വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത്. ശിവന്റെ മേല്, ദേവതകളുടെ മേല് പെട്ടെന്ന് ബലിയര്പ്പണമാകാറുണ്ട്. നിങ്ങള്ക്കറിയാമോ ആത്മാവ് ദു:ഖത്തിലാകുമ്പോള് ആഗ്രഹിക്കുന്നു- ഈ ശരീരം വിട്ട് വേറൊരു ശരീരമെടുക്കണമെന്ന്. ഈ ജീവഹത്യ ചെയ്യുന്നവര് ഇതൊന്നും മനസിലാക്കുന്നില്ല-അവര് ഇവിടെ ഒരു ശരീരം വിട്ട് ഇവിടെത്തന്നെ വീണ്ടും മോശമായ ജന്മമെടുക്കുന്നു. ജ്ഞാനം ഇല്ലേയില്ല. ശരീരത്തെ നശിപ്പിക്കുക മാത്രം ചെയ്യുന്നു- ദു:ഖം കാരണത്താല്.
വീണ്ടും ദു:ഖം നിറഞ്ഞ ജന്മം തന്നെയാണെടുക്കുന്നത്. നിങ്ങള്ക്കറിയാം നമ്മളിപ്പോള് പുതിയ ലോകത്തിന്റെ അധികാരിയായി മാറിയിരിക്കുകയാണ്. ജീവഹത്യ ചെയ്യുന്നവരും പലതരക്കാരായിരിക്കും. ചില സ്ത്രീകള് പതിയ്ക്കു പുറകെ തന്റെ ശരീരവും ഹോമിക്കുന്നതുപോലെ(സതി),
ഇത് വേറൊരു രീതി. മനസിലാക്കുന്നു-നമ്മള് പതിയുടെ ലോകത്തിലേക്ക് പോകും.
എന്തുകൊണ്ടെന്നാല് കേട്ടിട്ടുണ്ട്, വളരെ പേര് ചെയ്തതായിട്ട്, ശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ട്- പതിയുടെ ലോകത്തേക്ക് പോകുമെന്ന്.
എന്നാല് ആ പതിയാണെങ്കില് കാമിയാണ്.
എന്നിട്ടും ഈ മൃത്യുലോകത്തേക്കു തന്നെ വരേണ്ടതായി വരും.
ഇവിടെ ജ്ഞാനചിതയിലിരിക്കുന്നതിലൂടെ സ്വര്ഗത്തിലേക്കു പോകുന്നു.
ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഈ ജഗദംബ, ജഗദ്പിതാവ്-ആരാണോ സ്ഥാപനയ്ക്ക് നിമിത്തമായിരിക്കുന്നത്, ഇവര് തന്നെയാണ് ഇനി സ്വര്ഗത്തില് പാലന ചെയ്യുന്നത്. മനുഷ്യര്ക്കറിയില്ല- വിഷ്ണുകുലമെന്ന് ആരെയാണ് പറയുന്നത്. വിഷ്ണുവാണെങ്കില് സൂക്ഷ്മവതനവാസിയാണ്. അദ്ദേഹത്തിന്റെ കുലമെങ്ങനെയാണ് ഉണ്ടാകുന്നത്.
ഇപ്പോള് നിങ്ങള്ക്കറിയാം, വിഷ്ണുവിന്റെ രണ്ടു രൂപം ലക്ഷ്മീനാരായണനായി പാലന ചെയ്യുന്നു,
രാജ്യം ഭരിക്കുന്നു.
ഇത് ജ്ഞാനചിതയാണ്.
നിങ്ങള് യോഗം വെയ്ക്കുന്നത് ഒരേയൊരു പതിയുടെ അടുത്താണ്.
അതില് സര്വസംബന്ധവും വരുന്നുണ്ട്. ബാബ പറയുന്നു- ഈ സമയത്ത് നിങ്ങളുടെ ചാച്ച, മാമ എല്ലാവരും നിങ്ങള്ക്ക് ദു:ഖത്തിന്റെ നിര്ദേശമാണ് തരുന്നത്.
വിപരീതമാര്ഗത്തിന്റെ ആസുരീയ നിര്ദേശമാണ് തരുന്നത്.
പരിധിയില്ലാത്ത അച്ഛന് വന്ന് കുട്ടികള്ക്ക് ശരിയായ നിര്ദേശം തരുന്നു. മനസിലാക്കൂ-ലൗകിക പിതാവ് പറയുന്നു-കോളജില് പഠിച്ച് ബാരിസ്റ്റര് മുതലായ ബിരുദം നേടണം. അത് ഒരു വിപരീതനിര്ദേശമൊന്നുമല്ല. ശരീരനിര്വഹണാര്ത്ഥം അതും ശരിയാണ്.
ആ പുരുഷാര്ത്ഥം ചെയ്യുക തന്നെ വേണം. അതിനോടൊപ്പം പിന്നീട് ഭാവിയിലേയ്ക്കുള്ള 21 ജന്മത്തിന്റെ ശരീരനിര്വണാര്ത്ഥവും പുരുഷാര്ത്ഥം ചെയ്യണം.
പഠിത്തം ശരീരനിര്വഹണാര്ത്ഥമായിത്തന്നെയാണ് ചെയ്യുന്നത്.
ശാസ്ത്രത്തിന്റെ പഠിത്തവുമുണ്ട്- നിവൃത്തിമാര്ഗത്തിലുള്ളവുടെ ശരീരനിര്വഹണാര്ത്ഥം. അവര് അവരുടെ ശരീരനിര്വഹണാര്ത്ഥം തന്നെയാണ് പഠിക്കുന്നത്. സന്യാസിയും ശരീരനിര്വഹണാര്ത്ഥം-ചിലര്
50, ചിലര് 100, ചിലര് 1000 ഒക്കെ സമ്പാദിക്കുന്നുണ്ട്. ഒരു കാശ്മീരിലെ രാജാവു മരിച്ചപ്പോള്ത്തന്നെ ആര്യസമാജക്കാര്ക്കും മറ്റും എത്ര പണമാണ് ലഭിച്ചത്. അതുകൊണ്ട് ഇതൊക്കെ ചെയ്യുന്നത് വയറിനു വേണ്ടി മാത്രമാണ്. സമ്പത്തില്ലാതെ ഒരിക്കലും സുഖം ലഭിക്കില്ല. ധനമുണ്ടെങ്കില് കാറിലും മറ്റും സഞ്ചരിക്കുന്നു. മുമ്പൊക്കെ സന്യാസിമാര് പണത്തിനു വേണ്ടിയായിരുന്നില്ല സന്യാസം ചെയ്തിരുന്നത്. അവര് കാട്ടിലേക്കു പോവുകയാണ് ചെയ്തിരുന്നത്. ഈ ലോകത്തിലെ ബുദ്ധിമുട്ടുകളില് നിന്ന് സ്വയത്തെ മുക്തമാക്കുകയാണ്. എന്നാല് അങ്ങനെയൊന്നും മുക്തമാവില്ല.
എന്നാല് പവിത്രമായിരിക്കുന്നുണ്ട്. പവിത്രതയുടെ ബലത്തിലൂടെ ഭാരതത്തെ താങ്ങി നിര്ത്തുന്നുണ്ട്. ഇതും ഭാരതത്തിന് സുഖം കൊടുക്കുക തന്നെയാണ്. ഇവര് പവിത്രമായിരുന്നില്ലെങ്കില് ഭാരതം വളരെ വളരെ വേശ്യാലയമായി മാറിയിരുന്നു.
പവിത്രത പഠിപ്പിക്കുന്നവര് ഈ ഒരു നിവര്ത്തി മാര്ഗത്തിലുള്ളവരാണ്. മറ്റൊന്ന് ബാബ.
അത് നിവര്ത്തിമാര്ഗത്തിന്റെ പവിത്രതയാണ്.
ഇത് പ്രവൃത്തിമാര്ഗത്തിന്റെ പവിത്രതയാണ്.
ഭാരതത്തില് പവിത്ര പ്രവൃത്തിമാര്ഗമായിരുന്നു. നമ്മള് ദേവീദേവതമാര് പവിത്രമായിരുന്നു. ഇപ്പോള് അപവിത്രമായിരിക്കുന്നു. പൂര്ണമായും അരകല്പം 5 വികാരങ്ങളിലൂടെ നമ്മള് അപവിത്രമാകുന്നു. മായ കുറേശ്ശെ കുറേശ്ശെയായി പൂര്ണമായിത്തന്നെ അപവിത്രരും പതീതരുമാക്കി മാറ്റി. ലോകത്തില് ഇത് ഒരു മനുഷ്യരും അറിയുന്നില്ല-നമ്മള് പാവനത്തില് നിന്ന് എങ്ങനെയാണ് പതീതമായി മാറുന്നത്.
മനസിലാക്കുന്നുമുണ്ട്-ഇത് പതീതലോകമാണെന്ന്. നോക്കൂ-ചില കെട്ടിടത്തിന്റെ ആയുസ് നൂറു വര്ഷത്തെയാണ്, അതുകൊണ്ട് ഇങ്ങനെ പറയും-50
വര്ഷം പുതിയത്,
50 വര്ഷം പഴയത്,
മെല്ലെ മെല്ലെ പഴയതായി മാറും.
ഈ സൃഷ്ടിയുടെയും അങ്ങനെയാണ്. പുതിയ ലോകത്തില് പരമമായ സുഖമുണ്ടായിരിക്കും. പിന്നീട് അരകല്പത്തിനു ശേഷം പഴയതാകുന്നു. പാടപ്പെട്ടിട്ടുമുണ്ട്-സത്യയുഗത്തില് അളവറ്റ സുഖമുണ്ടായിരുന്നു. പിന്നീട് പഴയ ലോകമായി മാറുന്നു.
അതുകൊണ്ട് ദു:ഖം ആരംഭിക്കുന്നു. രാവണന് ദു:ഖം തരുന്നു.
രാവണനാണ് പതീതമാക്കി മാറ്റിയത്. അതിന്റെ കോലം കത്തിക്കുന്നു. ഇത് വളരെ വലിയ ശത്രുവാണ്.
ചിലര് ഗവണ്മെന്റിനോട് അപേക്ഷിച്ചിട്ടുണ്ട്-രാവണനെ കത്തിക്കരുതെന്ന്, ഒരുപാടു പേര് ദു:ഖിക്കുന്നുവെന്ന്. രാവണനെ വിദ്വാന് എന്നു പറയുന്നു. മന്ത്രിരിമാര് മുതലായവര്ക്ക് ഒന്നും മനസിലാവുന്നില്ല. ഇപ്പോള് നിങ്ങള് മനസിലാക്കുന്നു-രാവണരാജ്യം ദ്വാപരം മുതലാണ് ആരംഭിക്കുന്നതെന്ന്. ഭാരതത്തില് തന്നെയാണ് രാവണനെ കത്തിക്കുന്നത്. ബാബ മനസിലാക്കിത്തരുന്നു-ദ്വാപരം മുതല് ഈ ഭക്തി,
അജ്ഞാനമാര്ഗം തുടങ്ങുന്നു.
ജ്ഞാനത്തിലൂടെ പകലും ഭക്തിയിലൂടെ രാത്രിയുമുണ്ടാകുന്നു.
ഇപ്പോള് നോക്കൂ-ജഗദംബയുടെ ഗീതം പാടുന്നു. എന്നാല് മനസിലാക്കുന്നില്ല-സൗഭാഗ്യവിധാതാവ് എങ്ങനെയാണെന്ന്. എത്ര വലിയ മേളയാണ് ഉണ്ടാകുന്നത് എന്നാല് ജഗദംബ ആരാണ് ഇതും അറിയുന്നില്ല.
ബംഗാളില് കാളിയെ വളരെയധികം മാനിയ്ക്കുന്നുണ്ട്. എന്നാല് മനസിലാക്കുന്നില്ല, കാളിയും ജഗദംബയും തമ്മില് എന്താണ് വ്യത്യാസമെന്ന്. ജഗദംബയെ വെളുത്തുകാണിയ്ക്കുന്നു, കാളിയെ കറുത്തുകാണിയ്ക്കുന്നു. ജഗദംബ തന്നെയാണ് ലക്ഷ്മിയായി മാറുന്നത്, അപ്പോള് വെളുത്തതാകുന്നു. പിന്നീട്
84 ജന്മമെടുത്തെടുത്ത് കറുത്തതായി മാറുന്നു. മനുഷ്യര് എത്ര ആശയക്കുഴപ്പത്തിലാണ്. വാസ്തവത്തില് കാളിയും ജഗദംബയുമൊക്കെ ഒന്നു തന്നെയാണ്. ഒന്നും മനസിലാക്കുന്നില്ല. ഇതിനെയാണ് പറയുന്നത് അന്ധവിശ്വാസമെന്ന്. ഇപ്പോള് നിങ്ങള് കുട്ടികള് മനസിലാക്കുന്നു-ആരാണോ മുമ്പ് ജഗദംബയായിട്ടുണ്ടായിരുന്നത് അവര് ഭാരതത്തിന്റെ ഭാഗ്യമുണ്ടാക്കിയിരുന്നു. ഇപ്പോള് നിങ്ങളും ഭാരതത്തിന്റെ സൗഭാഗ്യമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മാതാക്കളുടെ തന്നെയാണ് മുഖ്യമായും പേരുള്ളത്. സന്യാസികളുടെയും ഉദ്ധാരണം മാതാക്കള് തന്നെ ചെയ്യണം.
ഇതും ഡ്രാമയിലടങ്ങിയിട്ടുണ്ട്. പരംപിതാപരമാത്മാ ഡയറക്ഷന് തന്നിട്ടുണ്ട്. ഇവര്ക്ക് ജ്ഞാനത്തിന്റെ അസ്ത്രം തൊടുക്കൂ.
നിങ്ങള് പെണ്കുട്ടികളും സന്യാസി മുതലായവരെ കാണുമ്പോള് മനസിലാക്കിക്കൊടുക്കുന്നുണ്ട്, ഞങ്ങളെ ജ്ഞാനസാഗരനായ പരംപിതാപരമാത്മാവാണ് പഠിപ്പിക്കുന്നത്. നിങ്ങള് പരിധിയുള്ള സന്യാസിമാരാണ്. നമ്മള് പരിധിയില്ലാത്തവരാണ്. നമ്മളെ ബാബ രാജയോഗം പഠിപ്പിക്കുന്നതുതന്നെ നിങ്ങളുടെ ഹഠയോഗം പൂര്ത്തിയാവുന്നതെപ്പോഴോ അപ്പോഴാണ്.
ഹഠയോഗവും രാജയോഗവും രണ്ടും ഒന്നിച്ചു നടക്കില്ല. സമയം ഇപ്പോള് കൂടുതലൊന്നുമില്ല, വളരെ കുറച്ചേയുള്ളൂ. ബാബ പറയുന്നു-കുട്ടികളേ ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്നുകൊണ്ട് കമലപുഷ്പസമാനം ജീവിയ്ക്കൂ. ബ്രാഹ്മണര്ക്കു തന്നെയാണ് കമലപുഷ്പസമാനം ഇരിക്കേണ്ടത്. കുമാരിമാര് സ്വതവേ പവിത്രം തന്നെയാണ്, കമലപുഷ്പസമാനം. ബാക്കി ആരാണോ വികാരത്തില് പോകുന്നത് അവരോടാണ് പറയുന്നത് പവിത്രമായിരിക്കൂ എന്ന്.
ഗൃഹസ്ഥവ്യവഹാരത്തിലിരുന്നുകൊണ്ട് കമലപുഷ്പസമാനമായി മാറൂ. ഓരോരുത്തരും സ്വദര്ശനചക്രധാരിയായി മാറൂ.
ശംഖധ്വനി മുഴക്കൂ.
ജ്ഞാനത്തിന്റെ കഠാരി ഉപയോഗിക്കൂ എങ്കില് എല്ലാ വിഷമതകളും ഇല്ലാതാകും. പരിശ്രമമുണ്ട്. പരിശ്രമമില്ലാതെ ഇത്രയും ഉയര്ന്ന പദവി പ്രാപ്തമാക്കാന് കഴിയില്ല.
നടക്കുമ്പോഴും കറങ്ങുമ്പോഴും ഇതേ സുഖത്തിലിരിക്കൂ. ബാബയെ ഓര്മിക്കൂ.
ആരാണോ വളരെ സുഖം തരുന്നത് അവരുടെ ഓര്മയിലിരിക്കൂ. ഇപ്പോള് നിങ്ങള്ക്ക് പരിധിയില്ലാത്ത ബാബയെ ഓര്മിക്കണം. ആ ബാബയുടെ പരിചയം കൊടുക്കണം. മനസിലാക്കിക്കൊടുക്കണം, നിങ്ങള് ഈ രാജ്യവിദ്യ ഈ ജന്മത്തില് പഠിച്ച് ബാരിസ്റ്റര് മുതലായവരായി മാറും.
നന്നായി മനസിലാക്കൂ,
പഠിച്ചു പഠിച്ച് അഥവാ പരീക്ഷ പാസായി നിങ്ങളുടെ ആയുസു പൂര്ത്തിയാവും. ശരീരം വിട്ടു പോയാല് പഠിത്തം ഇവിടെത്തന്നെ അവസാനിക്കും.
ചിലര് ബിരുദമെടുത്ത് ലണ്ടനില് പോയി അവിടെ മരിച്ചുവെങ്കില് പഠിപ്പ് അവിടെത്തന്നെ അവസാനിക്കും. അത് വിനാശി പഠിത്തമാണ്.
ഇത് അവിനാശി പഠിത്തമാണ്. ഇതിനൊരിക്കലും വിനാശമുണ്ടാകില്ല. നിങ്ങള്ക്കറിയാം- പുതിയ ലോകത്തില് വന്ന് നമുക്ക് രാജ്യം ഭരിക്കണം.
അത് അല്പകാലത്തെ സുഖമാണ്. എന്തായാലും ഭാഗ്യത്തിലുണ്ടെങ്കിലേ ഉണ്ടാവൂ.
അറിയില്ല- എത്ര സമയം കഴിഞ്ഞുവെന്ന്. ഇവിടത്തെ കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെടുന്നതാണ്. പരീക്ഷ പൂര്ത്തിയായാല് നിങ്ങള് പോയി 21 ജന്മത്തെ രാജ്യഭാഗ്യമെടുക്കും. പരിധിയുള്ള അച്ഛന്, ടീച്ചര്,ഗുരുവില് നിന്ന് പരിധിയുള്ള സമ്പത്താണ് ലഭിക്കുന്നത്. മനസിലാക്കുന്നുമുണ്ട്-ഗുരുവില് നിന്ന് ശാന്തി ലഭിച്ചു. എന്നാലിവിടെ ശാന്തിയൊന്നും ലഭിക്കില്ല.
ശരീരം കൊണ്ട് ജോലി ചെയ്ത് ചെയ്ത് ക്ഷീണിക്കുന്നു. അപ്പോള് ആത്മാവ് ശരീരത്തില് നിന്ന് വേറിടുന്നു. ബാബ പറയുന്നു- ശാന്തി നിങ്ങളുടെ സ്വധര്മമാണ്.
ഇത് ശരീരമാണ്,
ജോലിയൊന്നും ചെയ്യാന് ആഗ്രഹിക്കുന്നില്ലെങ്കില് ശാന്തമായിരിക്കൂ. ഞാന് അശരീരി ആത്മാവാണ്. ബാബയുമായി യോഗം വെക്കുകയാണ്.
എങ്കില് വികര്മം വിനാശമാകും. അതിനാല് ഏതെങ്കിലും സന്യാസിമാരില് നിന്ന് നിങ്ങള്ക്ക് ശാന്തി ലഭിക്കുമായിരിക്കും. എന്നാല് അതുകൊണ്ട് വികര്മം വിനാശമാകില്ല.
ഇവിടെ ബാബയെ ഓര്മിക്കുന്നതിലൂടെ വികര്മാജീത്തായി മാറുന്നു. ശരി.
ഇവര് ശാന്തിയിലിരിക്കുകയാണ് എന്നതിനാല് വികര്മവും വിനാശമാകും.
ഡബിള് നേട്ടമാണ്.
പഴയ വികര്മവും വിനാശമാകും. ഈ യോഗബലത്തിലൂടെയല്ലാതെ പഴയ വികര്മങ്ങള് ഒരു സാഹചര്യത്തിലും ആരുടെയും വിനാശമാകില്ല. പ്രാചീനയോഗം ഭാരതത്തിന്റെ തന്നെയാണ് പാടപ്പെട്ടിട്ടുള്ളത്. ഇതിലൂടെത്തന്നെയാണ് ജന്മജന്മാന്തരത്തിലെ വികര്മങ്ങള്വിനാശമാകുന്നത്. വേറൊരുപായവുമില്ല. ഇപ്പോള് ഇതിന്റെ വര്ദ്ധനവ് അവസാനിക്കും.
ഗവണ്മെന്റും ആഗ്രഹിക്കുന്നുണ്ട്, ഇനി ജാസ്തി പേര് വര്ദ്ധിക്കരുതെന്ന്. നമ്മള് ജനപെരുപ്പം ഇത്രയും കുറയ്ക്കുന്നുണ്ട്-വളരെ കുറച്ചു പേരേ ഉണ്ടാകൂ,
ബാക്കിയെല്ലാവരും പോവുക തന്നെ ചെയ്യും.
മനുഷ്യരും മനസിലാക്കുന്നുണ്ട്, വിനാശമുണ്ടാകും. എന്നാല് യുദ്ധം മുടങ്ങുന്നതു കാണുമ്പോള് വീണ്ടും ചിന്തിക്കുന്നു-അറിഞ്ഞുകൂടാ,
ഇതൊക്കെ സംഭവിക്കുമോ ഇല്ലയോ തണുത്തുപോകുന്നു. ബാബ മനസിലാക്കിത്തരുന്നു-കുട്ടികളേ സമയം കുറച്ചേയുള്ളൂ അതുകൊണ്ട് തെറ്റുകളൊന്നും ചെയ്യരുത്.
ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ശരീരത്തില് നിന്ന് വേറിട്ട് അശരീരിയായി മാറി സത്യമായ ശാന്തിയുടെ അനുഭവം ചെയ്യണം. ബാബയുടെ ഓര്മയിലൂടെ സ്വയത്തെ വികര്മാജീത്താക്കി മാറ്റണം.
2.
അവിനാശി പ്രാലബ്ധം ഉണ്ടാക്കുന്നതിനുവേണ്ടി അവിനാശി പഠിത്തത്തില് പൂര്ണമായും ശ്രദ്ധ കൊടുക്കണം.
വിപരീതമായ നിര്ദേശങ്ങളെ ഉപേക്ഷിച്ച് ഒരു ബാബയുടെ ശരിയായ നിര്ദേശത്തിലൂടെ നടക്കണം.
വരദാനം :-
ഉയര്ന്ന സ്ഥിതിയിലിരുന്ന്
പ്രകൃതിയുടെ ചഞ്ചലതകളുടെ
പ്രഭാവത്തില് നിന്ന്
ഉപരിയായിരിക്കുന്നവരായ പ്രകൃതിജീത്തായി
ഭവിക്കട്ടെ.
മായാജീത്തായി മാറിക്കൊണ്ടിരിക്കുന്നൊക്കെയുണ്ട് പക്ഷെ ഇപ്പോള് പ്രകൃതിജീത്തും കൂടിയാകൂ, എന്തുകൊണ്ടെന്നാല് ഇപ്പോള് പ്രകൃതിയുടെ
ചഞ്ചലതകള് വളരെ ഉണ്ടാകാനിരിക്കുന്നു. ചിലപ്പോള് സമുദ്രജലം അതിന്റെ പ്രഭാവം കാണിക്കും, ചിലപ്പോള് ഭൂമി അതിന്റെ പ്രഭാവം കാണിക്കും. പ്രകൃതിജീത്താകുകയാണെങ്കില് പ്രകൃതിയുടെ
ഏതൊരു ചഞ്ചലതക്കും
ഇളക്കാന് സാധിക്കില്ല.
സദാ സാക്ഷിയായിരുന്ന്
എല്ലാ കളികളും കാണും. മാലാഖമാരെ സദാ ഉയര്ന്ന പര്വ്വതത്തിന് മുകളില് കാണിക്കുന്നത് പോലെ താങ്കള് ഫരിസ്തകള് സദാ ഉയര്ന്ന സ്റ്റേജില് സ്ഥിതി ചെയ്യൂ എങ്കില് എത്രയും ഉയര്ന്നിരിക്കുന്നുവോ അത്രയും ചഞ്ചലതയില് നിന്ന് സ്വതവേ ഉപരിയായിരിക്കാം.
സ്ലോഗന് :-
തന്റെ ശ്രേഷ്ഠ വൈബ്രേഷനിലൂടെ സര്വ്വാത്മാക്കള്ക്കും സഹയോഗത്തിന്റെ
അനുഭൂതി ചെയ്യിപ്പിക്കുന്നതും തപസ്യയാണ്.
0 Comments