Header Ads Widget

Header Ads

MALAYALAM MURLI 01.01.23

 

01-01-2023  ഓം ശാന്തി  അവ്യക്തബാപ്ദാദ  മധുബന്  26/03/93


Listen to the Murli audio file



അവ്യക്ത വര്ഷത്തില് ലക്ഷ്യത്തെയും ലക്ഷണത്തെയും സമാനമാക്കൂ

ഇന്ന് നിരാകാരിയും ആകാരിയുമായ ബാപ്ദാദ സര്വ്വ ശ്രേഷ്ഠമായ ബ്രാഹ്മണാത്മാക്കളെ ആകാര രൂപത്തിലൂടെയും സാകാര രൂപത്തിലൂടെയും കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സാകാര രൂപത്തിലുള്ള നിങ്ങളെല്ലാ ആത്മാക്കളും ബാബയുടെ സന്മുഖത്താണ്, ആകാരി രൂപധാരി കുട്ടികളും സന്മുഖത്താണ്. രണ്ടു പേരെയും ബാപ്ദാദ കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു. സര്വ്വരുടെയും ഹൃദയത്തില് ഒരേയൊരു സങ്കലപ്മാണ്, ഉത്സാഹമാണ്- നമ്മളെല്ലാവരും ബാബയ്ക്ക് സമാനം സാകാരി സൊ ആകാരിയും, ആകാരി സൊ നിരാകാരി ബാബയ്ക്ക് സമാനമാകണം. ബാപ്ദാദാ സര്വ്വരുടെ ലക്ഷത്തെയും ലക്ഷണത്തെയും കണ്ടു കൊണ്ടിരിക്കുന്നു. എന്ത് കാണപ്പെട്ടു? ഭൂരിപക്ഷം പേരുടെയും ലക്ഷ്യം വളരെ നല്ലതും ദൃഢതയുള്ളതുമാണ് എന്നാല് ലക്ഷണം ഇടയ്ക്ക് ദൃഢവും, ഇടയ്ക്ക് സാധാരണവുമായി മാറുന്നു. ലക്ഷ്യത്തിലും ലക്ഷണത്തിലും സമാനത വരിക, ഇതാണ് സമാനമാകുന്നതിന്റെ ലക്ഷണം. ലക്ഷ്യം ധാരണ ചെയ്യുന്നതില് ചിലര് 99ശതമാനം ആണ്, ബാക്കി നമ്പര്വാറും. അതിനാല് ലക്ഷ്യത്തെയും ലക്ഷണത്തെയും സ്വാഭാവിക സ്വഭാവമാക്കുന്നതില് വ്യത്യാസം എന്ത് കൊണ്ട്? സമയത്തിനനുസരിച്ച്, പരിതസ്ഥിതിക്കനുസരിച്ച്, പ്രശ്നത്തിനനുസരിച്ച് ചില കുട്ടികള് പുരുഷാര്ത്ഥത്തിലൂടെ തന്റെ ലക്ഷ്യത്തെയും ലക്ഷണത്തെയും സമാനവുമാക്കുന്നു. എന്നാല് അത് സ്വാഭാവിക സ്വഭാവമായി മാറണം, അതില് ഇപ്പോള് കൂടുതല് അറ്റന്ഷന് നല്കണം. വര്ഷം അവ്യക്ത ഫരിസ്ഥ സ്ഥിതിയില് സ്ഥിതി ചെയ്യുന്നതിന്റെ ആഘോഷം ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ഇത് കണ്ട് ബാപ്ദാദ കുട്ടികളുടെ സ്നേഹവും പുരുഷാര്ത്ഥവും- രണ്ടിനെയും കണ്ട് കണ്ട് സന്തോഷിക്കുന്നു, ആഹാ കുട്ടികളെ, ആഹാ എന്ന ഗീതവും പാടുന്നു. അതോടൊപ്പം ഇപ്പോള് മുന്നോട്ട് സര്വ്വ കുട്ടികളുടെ ലക്ഷ്യത്തിലും ലക്ഷണത്തിലും സമാനത കാണാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളെല്ലാവരും ഇത് തന്നെയല്ലേ ആഗ്രഹിക്കുന്നത്. ബാബയും ആഗ്രഹിക്കുന്നു, നിങ്ങളും ആഗ്രഹിക്കുന്നു, പിന്നീട് ഇടയില് എന്താണ്? അതും നല്ല രീതിയില് മനസ്സിലാക്കുന്നുണ്ടല്ലോ. പരസ്പരം ചര്ച്ച ചെയ്യുന്നുണ്ടല്ലോ.

ബാപ്ദാദ ലക്ഷ്യത്തിലും ലക്ഷണത്തിലും വ്യത്യാസം ഉണ്ടാകുന്നതിന്റെ വിശേഷപ്പെട്ട ഒരു കാര്യം കണ്ടു ആകാരി ഫരിസ്ഥയാകട്ടെ, നിരന്തരം നിരാകാരിയാകട്ടെ, സ്വാഭാവിക സ്വഭാവമാകട്ടെ- ഇതിന്റെ മുഖ്യ ആധരമാണ് നിരഹങ്കാരിയാകുക. അനേക പ്രകാരത്തിലുള്ള അഹങ്കാരമുണ്ട്. ഏറ്റവും വിശേഷപ്പെട്ടത്, പറയുമ്പോള് ഒരു വാക്കില്- ദേഹാഭിമാനം എന്ന് പറയും എന്നാല് ദേഹാഭിമാനത്തിന്റെ വിസ്താരം വളരെയധികമാണ്. ഒന്നുണ്ട് വലിയ രൂപത്തിലുള്ള ദേഹാഭിമാനം, അത് പല കുട്ടികളിലുമില്ല. സ്വയയം തന്റെ ദേഹം, മറ്റുളളവരുടെ ദേഹം, മറ്റുള്ളവരുടെ ദേഹത്തിലും ആകര്ഷണമുണ്ട് എങ്കില് , അതും ദേഹാഭിമാനമാണ്. ചില കുട്ടികള് വലിയ രൂപത്തിനെ ജയിക്കുന്നു, വലിയ രൂപത്തില് ദേഹത്തിന്റെ ആകാരത്തില് ആകര്ഷണമോ അഭിമാനമോയില്ല. എന്നാല് ഇതിനോടൊപ്പെം ദേഹത്തിന്റെ സംബന്ധത്തിലൂടെ തന്റെ സംസ്ക്കാരം വിശേഷപ്പെട്ടതാണ്, ബുദ്ധി വിശേഷമാണ്, ഗുണം വിശേഷമാണ്, ചില കലകള് വിശേഷമാണ്, ചില ശക്തികള് വിശേഷമാണ് അതിന്റെ അഭിമാനം അര്ത്ഥം അഹങ്കാരം, ലഹരി, ആവേശം- ഇത് സൂക്ഷമ ദേഹാഭിമാനമാണ്. സൂക്ഷ്മ അഭിമാനങ്ങളില് ഏതെങ്കിലും അഭിമാനം ഉണ്ടെങ്കില് ആകാരി ഫരിസ്ഥ സ്വാഭാവികവും നിരന്തരവുമാകാന് സാധിക്കില്ല, നിരാകാരിയുമാകാന്സാധിക്കില്ല കാരണം ആകാരി ഫരിസ്ഥയിലും ദേഹാഭിമാനമില്ല, ഡബിള് ലൈറ്റാണ്. ദേഹ അഹങ്കാരം നിരാകാരിയാകാന് അനുവദിക്കില്ല. സര്വ്വരും വര്ഷം നല്ല ശ്രദ്ധ വച്ചു. ഉണര്വ്വും ഉത്സാഹവും ഉണ്ട്, നല്ല ആഗ്രഹവും ഉണ്ട്, ആഗ്രഹിക്കുന്നുമുണ്ട് എന്നാല് മുന്നോട്ടും അറ്റന്ഷന് പ്ലീസ്. ചെക്ക് ചെയ്യൂ- ഏതൊരു പ്രകാരത്തിലുമുള്ള അഭിമാനം അഥവാ അഹങ്കാരം നാച്ചുറല് സ്വരൂപത്തിലൂടെ പുരുഷാര്ത്ഥി സ്വരൂപമാക്കുന്നില്ലല്ലോ? ഏതൊരു സൂക്ഷമ അഭിമാനവും അംശ രൂപത്തില് പോലും അവശേഷിച്ചിട്ടില്ലല്ലോ, സമയത്തിനനുസരിച്ച് സേവനത്തിനനുസരിച്ച് പ്രത്യക്ഷപ്പെടുന്നുണ്ടോ? കാരണം അംശമായി ഉള്ളത് പോലും സമയത്ത് ചതിക്കുന്നു. അതിനാല് വര്ഷത്തില് എന്ത് ലക്ഷ്യമാണോ വച്ചിട്ടുള്ളത്, ബാപ്ദാദ ഇത് തന്നെയാണ് ആഗ്രഹിക്കുന്നത് ലക്ഷ്യം സമ്പന്നമാകുക തന്നെ വേണം.

മുന്നോട്ട് പോകവേ വിശേഷിച്ചും സ്ഥൂല രൂപത്തില് ഏതെങ്കിലും ദിവസം, ഏതെങ്കിലും സമയത്ത് ഒരു തെറ്റ് ചെയ്തില്ലായെങ്കിലും ഇടയ്ക്കിടയ്ക്ക് ഇങ്ങനെ അനുഭവപ്പെടുന്നു- ഇന്ന് അഥവാ ഇപ്പോള് അറിഞ്ഞു കൂടാ, എന്തു കൊണ്ട് സന്തോഷമുണ്ടാകുന്നില്ല ഇന്ന് ഒറ്റയ്ക്കാണെന്ന തോന്നല് അഥവാ നിരാശ അഥവാ വ്യര്ത്ഥ സങ്കല്പങ്ങളുടെ കൊടുങ്കാറ്റ് എന്ത് കൊണ്ട് ഉണ്ടാകുന്നു! അമൃതവേളയും ചെയ്തു, ക്ലാസ്സും കേട്ടു, സേവനവും ചെയ്തു, ജോലിയും ചെയ്തു എന്നാല് ഇങ്ങനെയെന്ത് കൊണ്ട് സംഭവിക്കുന്നു? കാരണമെന്താണ്? വലിയ രൂപത്തില് ചെക്ക് ചെയ്യുന്നുണ്ട്, മനസ്സിലാക്കുന്നു അതില് യാതൊരു തെറ്റുമില്ലായെന്ന്. എന്നാല് സൂക്ഷ്മ അഭിമാനത്തിന്റെ സ്വരൂപത്തിന്റെ അംശം സൂക്ഷ്മത്തില് പ്രകടമാകുന്നു അതിനാല് മറ്റൊരു കാര്യത്തിലും മനസ്സ് പോകുന്നില്ല, വൈരാഗ്യം, ഉദാസീനത ഫീലാകുന്നു. അല്ലെങ്കില് ഏതെങ്കിലും ഏകാന്ത സ്ഥാനത്ത് പോകണം എന്ന് ചിന്തിക്കും, അല്ലെങ്കില് ഉറങ്ങാം എന്ന് ചിന്തിക്കും, റസ്റ്റെടുക്കാം അല്ലെങ്കില് പരിവാരത്തില് നിന്നും കുറച്ച് സമയത്തേക്ക് വേറിട്ടു നില്ക്കാം എന്ന് ചിന്തിക്കാം. സര്വ്വ സ്ഥിതികളുടെ കാരണം അംശത്തിന്റെ അത്ഭുതമാണ്. അത്ഭുതമെന്ന് പറയാന് സാധിക്കില്ല, ദേഹാഭിമാനത്തിന്റെ പൊട്ടിത്തെറിയാണ്. അതിനാല് സമ്പൂര്ണ്ണ നിരഹങ്കാരിയാകുക അര്ത്ഥം സഹജമായി ആകാരി- നിരാകാരിയാകുക. എപ്പോഴും ഒരു ദിനചര്യ തന്നെയല്ലേ, മാറണം എന്ന് തോന്നാറില്ലേ? ആഗ്രഹിക്കാതെ തന്നെ സ്ഥിതിയുണ്ടാകുന്നു.

നിരഹങ്കാരിയായി തീരുമ്പോള് ആകാരി നിരാകാരി സ്ഥിതിയില് നിന്നും താഴേക്ക് വരാന് മനസ്സ് അനുവദിക്കില്ല. അതില് തന്നെ ലവ്ലീന് അനുഭവം ചെയ്യും കാരണം നിങ്ങളുടെ യഥാര്ത്ഥമായ അനാദി സ്ഥിതി നിരാകാരിയല്ലേ. നിരാകാരി ആത്മാവ് ശരീരത്തില് പ്രവേശിച്ചിരിക്കുന്നു. ശരീരം ആത്മാവില് പ്രവേശിച്ചിട്ടില്ല, ആത്മാവ് ശരീരത്തില് പ്രവേശിച്ചു. അതിനാല് അനാദി യഥാര്ത്ഥ സ്വരൂപം നിരാകാരിയല്ലേ അതോ ശരീരധാരിയാണോ? ശരീരത്തെ ആധാരമാക്കി എന്നാല് എടുത്തത് ആരാണ്? നിങ്ങള് ആത്മാവാണ്, നിരാകാരി സാകാര ശരീരത്തെ ആധാരമാക്കിയെടുത്തു. അപ്പോള് യഥാര്ത്ഥമെന്തായി, ആത്മാവോ ശരീരമോ? ആത്മാവ്. ഇത് പക്കായല്ലേ? അതിനാല് യഥാര്ത്ഥ സ്ഥിതിയില് സ്ഥിതി ചെയ്യുക സഹജമാണോ അതോ ആധാരമെടുക്കുന്ന സ്ഥിതിയാണോ സഹജം?

അഹങ്കാരം വരുന്നതിന്റെ വാതില് ഒരു വാക്കാണ്, അത് ഏതാണ്? ഞാന്. അഭ്യാസം ചെയ്യൂ- ഞാന് എന്ന ശബ്ദം ഉച്ഛരിക്കുമ്പോള് യഥാര്ത്ഥ സ്വരൂപത്തെ മുന്നില് കൊണ്ടു വരൂ- ഞാന് ആരാണ്? ഞാന് ആത്മാവാണോ അതോ ഇന്നയാളാണോ? മറ്റുള്ളവര്ക്ക് ജ്ഞാനം നല്കുന്നുണ്ടല്ലോ, ഞാന് എന്ന ശബ്ദം തന്നെയാണ് ഉയര്ത്തുന്നതും, ഇതേ ശബ്ദം തന്നെയാണ് താഴേക്ക് കൊണ്ടു വരുന്നതും. ഞാന് എന്ന് പറയുമ്പോള് യഥാര്ത്ഥമായ നിരാകാര സ്വരൂപത്തിന്റെ ഓര്മ്മ വരണം, ഇത് നാച്ചുറലായാല് പിന്നെ ആദ്യത്തെ പാഠം സഹജമായില്ലേ. അതിനാല് ഇത് തന്നെ ചെക്ക് ചെയ്യൂ, ശീലം കൊണ്ടു വരൂ, ഞാന് എന്നുള്ളത് ചിന്തിച്ചു, നിരാകാരി സ്വരൂപത്തെ സ്മൃതിയില് കൊണ്ടു വന്നു. എത്രയോ പ്രാവശ്യം ഞാന് എന്ന വാക്ക് പറയുന്നു! ഞാന് ഇത് പറഞ്ഞു, ഞാന് ഇത് ചെയ്യും, ഞാന് ഇത് ചിന്തിക്കുന്നു....അനേക പ്രാവശ്യം ഞാന് എന്ന ശബ്ദത്തെ ഉപയോഗിക്കുന്നു. അതിനാല് സഹജമായ വിധിയിതാണ്- ആകാരി അഥവാ നിരാകാരിയാകുന്നതില് ഞാന് എന്ന ശബ്ദം ഉപയോഗിക്കുമ്പോള് ഉടന് തന്നെ തന്റെ നിരാകാരി യഥാര്ത്ഥ സ്വരൂപം മുന്നില് വരണം. ഇത് പ്രയാസമാണോ അതോ സഹജമാണോ? അങ്ങനെയെങ്കില് ലക്ഷ്യവും ലക്ഷണവും സമാനമായി. കേവലം യുക്തി നിരഹങ്കാരിയാകുന്നതിന്റെ സഹജമായ വിധി സ്വന്തമാക്കി നോക്കൂ. ദേഹബോധത്തിന്റെ ഞാന് എന്നത് സമാപ്തമാകണം. കാരണം ഞാന് എന്ന വാക്ക് തന്നെയാണ് ദേഹ അഹങ്കാരത്തിലേക്ക് എത്തിക്കുന്നത്. ഞാന് നിരാകാരി ആത്മ സ്വരൂപമാണ്- എന്നത് സ്മൃതിയില് കൊണ്ടു വരികയാണെങ്കില് ഞാന് എന്ന വാക്ക് തന്നെ ദേഹബോധത്തില് നിന്നുപരി കൊണ്ടു പോകുന്നു. ശരിയല്ലേ. മുഴുവന് ദിനത്തില് 25-30 പ്രാവശ്യം തീര്ച്ചയായും പറയുമായിരിക്കുമല്ലോ. അപ്പോള് ഇത്രയും പ്രാവശ്യത്തെ അഭ്യാസം, ആത്മ സ്വരൂപത്തിന്റെ സ്മൃതി എന്താക്കി മാറ്റുന്നു? നിരാകാരി. നിരാകാരിയായി. ആകാരി ഫരിസ്ഥയായി കാര്യം ചെയ്തു പിന്നെ നിരാകാരി! കര്മ്മ സംബന്ധത്തിന്റെ സ്വരൂപത്തിലൂടെ സംബന്ധത്തില് വരൂ, സംബന്ധത്തെ ബന്ധനത്തില് കൊണ്ടു വരാതിരിക്കൂ. ദേഹാഭിമാനത്തില് വരിക അര്ത്ഥം കര്മ്മ ബന്ധനത്തില് വരിക. ദേഹ സംബന്ധത്തില് വരിക അര്ത്ഥം കര്മ്മ സംബന്ധത്തില് വരിക. രണ്ടും തമ്മില് വ്യത്യാസമുണ്ട്. ഫരിസ്ഥ അഥവാ നിരാകാരി ആത്മാവ് ദേഹത്തിന്റെ ആധാരമെടുത്ത് ദേഹത്തിന്റെ ബന്ധനത്തില് വരില്ല, സംബന്ധം വയ്ക്കും എന്നാല് ബന്ധനത്തില് വരില്ല. അതിനാല് ബാപ്ദാദ വര്ഷത്തില് റിസള്ട്ട് നോക്കൂ- നിരഹങ്കാരി, ആകാരി ഫരിസ്ഥ, നിരാകാരി സ്ഥിതിയില് ലക്ഷ്യത്തെയും ലക്ഷത്തെയും എത്രമാത്രം സമാനമാക്കി?

മഹാനതയുടെ ലക്ഷണമാണ് വിനയം. എത്രത്തോളം വിനയമുണ്ടോ അത്രത്തോളം സര്വ്വരുടെയും ഹൃദയത്തില് സ്വതവേ മഹാനായി മാറുന്നു. വിനയമില്ലാതെ സര്വ്വരുടെയും മാസ്റ്റര് സുഖദാതാവാകാന് സാധിക്കില്ല. വിനയം സഹജമായി തന്നെ നിരഹങ്കാരിയാക്കി മാറ്റുന്നു. വിനയത്തിന്റെ വിത്ത് മഹാനതയുടെ ഫലം സ്വതവേ പ്രാപ്തമാക്കി തരുന്നു. വിനയം സര്വ്വരുടെയും ഹൃദയത്തില് ആശീര്വാദങ്ങള് പ്രാപ്തമാക്കി തരുന്നതിനുള്ള സഹജമായ സാധനമാണ്. സര്വ്വരുടെയും മനസ്സില് വിനയമുള്ള ആത്മാവിനെ പ്രതി സഹജമായ സ്നേഹത്തിന്റെ സ്ഥാനം ഉണ്ടാക്കി തരുന്നു. വിനയം സ്വതവേ തന്നെ മഹിമയ്ക്ക് യോഗ്യരാക്കി മാറ്റുന്നു. അതിനാല് നിരഹങ്കാരി ആകുന്നതിന്റെ വിശേഷ ലക്ഷണമാണ്- വിനയം. മനോഭാവനയിലും വിനയം, ദൃഷ്ടിയിലും വിനയം, വാക്കിലും വിനയം, സംബന്ധ സമ്പര്ക്കത്തിലും വിനയം. എന്റെ മനോഭാവനയില് ഉണ്ടായിരുന്നില്ല പക്ഷെ പറഞ്ഞു പോയി, അങ്ങനെയാകരുത്. മനോഭാവനയിലുള്ളത് പോലെയായിരിക്കും ദൃഷ്ടി, ദൃഷ്ടി പോലെയായിരിക്കും വാക്ക്, വാക്ക് പോലെയായിരിക്കും സംബന്ധ സമ്പര്ക്കം. നാലിലും ഉണ്ടായിരിക്കണം. മൂന്നിലുണ്ട്, പക്ഷെ ഒന്നിലില്ലയെങ്കില് അഹങ്കാരം വരാനുള്ള ചാന്സ് ഉണ്ട്. അവരെയാണ് ഫരിസ്ഥയെന്ന് പറയുന്നത്. അപ്പോള് മനസ്സിലായോ, ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നതെന്ന്, നിങ്ങള് എന്താഗ്രഹിക്കുന്നുവെന്ന്? ആഗ്രഹം രണ്ട് പേരുടെയും ഒന്നാണ്, ഇപ്പോള് ചെയ്യേണ്ടത് ഒന്നാണ്. ശരി.

ഇനി സേവനത്തിന്റെ പുതിയ പുതിയ എന്ത് പ്ലാനുകള് ഉണ്ടാക്കും? കുറച്ചുണ്ടാക്കിയിട്ടുണ്ട്, കുറച്ച് ഉണ്ടാക്കും. വര്ഷമായിക്കോട്ടെ അടുത്ത വര്ഷമാകട്ടെ മറ്റ് പ്ലാനുകളെ കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ- പ്രഭാഷണം ചെയ്യും, സംബന്ധ സമ്പര്ക്കത്തെ വര്ദ്ധിപ്പിക്കും, വലിയ പ്രോഗ്രാമുകള് ഉണ്ടാക്കും, ചെറിയ പ്രോഗ്രാമുകളും ഉണ്ടാക്കും, അപ്പോള് ചിന്തിക്കുന്നുണ്ട് എന്നാല് വര്ത്തമാന സമയത്തിനനുസരിച്ച് ഇപ്പോള് സേവനത്തിന്റെ ഗതിയും തീവ്രമാകണം. അതെങ്ങനെ സംഭവിക്കും? വാണിയിലൂടെ, സംബന്ധ സമ്പര്ക്കത്തിലൂടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്, മനസ്സാ സേവനവും ചെയ്യുന്നുണ്ട് എന്നാല് ഇപ്പോള് ഇനി കുറച്ച് സമയത്തിനുള്ളില് സേവനത്തില് കൂടുതല് സഫലതയാണ് വേണ്ടത്. സഫലത അര്ത്ഥം റിസള്ട്ട്. അതിനുള്ള വിധിയാണ് വാണിയോടൊപ്പം ആദ്യം തന്റെ സ്ഥിതിയുടെയും സ്ഥാനത്തിന്റെയും വൈബ്രേഷന്സ് ശക്തിശാലിയാക്കൂ. നിങ്ങളുടെ ജഢ ചിത്രം എന്ത് സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നത്? വൈബ്രേഷന്സിലൂടെ എത്രയോ ഭക്തരെ പ്രസന്നമാക്കുന്നു! ഡബിള് വിദേശികള് ക്ഷേത്രങ്ങള് കണ്ടിട്ടുണ്ടോ? നിങ്ങളുടെ തന്നെ ക്ഷേത്രങ്ങളല്ലേ! അതോ ഭാരതവാസികളുടേത് മാത്രമാണോ? നിങ്ങളുടെ ചിത്രം സേവനം ചെയ്തു കൊണ്ടിരിക്കുകയല്ലേ! അതിനാല് വാണിയിലൂടെ ചെയ്തോളൂ പക്ഷെ ഇപ്പോള് അങ്ങനെ പ്ലാനിംഗ് ചെയ്യൂ, വാണിയോടൊപ്പം വൈബ്രേഷന്സിന്റെ വിധിയെയുണ്ടാക്കൂ, വാണിയും വൈബ്രേഷന്സും ഒരുമിച്ച് കാര്യം ചെയ്യണം. വൈബ്രേഷന് വളരെ കാലം ഉണ്ടായിരിക്കും. വാക്കുകളിലൂടെ കേട്ടത് ചിലപ്പോള് ഇടയ്ക്കിടയ്ക്ക് പലരും മറന്നും പോകുന്നുണ്ട്. എന്നാല് വൈബ്രേഷന്സിന്റെ പ്രഭാവം കൂടുതല് സമയം നില നില്ക്കുന്നു. ഏതു പോലെ നിങ്ങള് ജീവിതത്തില് അനുഭവികളല്ലേ- എന്തെങ്കിലും വിപരീതമായ വൈബ്രേഷന് നിങ്ങളുടെ മനസ്സില് അഥവാ ബുദ്ധിയില് ഉണ്ടായാല് അത് എത്ര സമയം നിലനില്ക്കുന്നു! വൈബ്രേഷന് ഉള്ളില് നിലനില്ക്കുന്നില്ലേ. വാക്ക് സമയത്ത് തന്നെ മറക്കും പക്ഷെ വൈബ്രേഷന്റെ രൂപത്തില് മനസ്സിലും ബുദ്ധിയിലും പ്രഭാവം ഉണ്ടാകുന്നു. എത്ര സമയം അതേ വൈബ്രേഷന് വശപ്പെട്ട്, വ്യക്തിയുമായി പെരുമാറ്റത്തില് വരുന്നു? നേരെയാകട്ടെ, വിപരീതമായാകട്ടെ എന്നാല് വൈബ്രേഷന് ഇല്ലാതാകാന് പ്രയാസമാണ്.

പക്ഷെ ആത്മീയ വൈബ്രേഷന് വ്യാപിപ്പിക്കുന്നതിന് ആദ്യം തന്റെ മനസ്സില്, ബുദ്ധിയില് വ്യര്ത്ഥമായ വൈബ്രേഷന് സമാപ്തമാക്കിയാലേ ആത്മീയ വൈബ്രേഷന്സ് വ്യാപിപ്പിക്കാന് സാധിക്കുകയുള്ളൂ. മറ്റുള്ളവരെ പ്രതി വ്യര്ത്ഥമായ വൈബ്രേഷന്സ് ധാരണ ചെയ്തിട്ടുണ്ട് എങ്കില് ആത്മീയ വൈബ്രേഷന്സ് വ്യാപിപ്പിക്കാന് സാധിക്കില്ല. വ്യര്ത്ഥമായ വൈബ്രേഷന്സ് ആത്മീയ വൈബ്രേഷന്സിന്റെ മുന്നില് ഒരു മതിലായി മാറുന്നു. സൂര്യന് എത്ര തന്നെ പ്രകാശമയമാണെങ്കിലും, മുന്നില് ഒരു മതില് വന്നു, ചെറുതോ കറുത്തതോ ആയ മേഘങ്ങള് വന്നുവെങ്കില് സൂര്യന്റെ പ്രകാശത്തെ ഉജ്ജ്വലമാക്കില്ല. പക്കാ വൈബ്രേഷന്സാണ് മതില്ക്കെട്ട്, നേരിയ വൈബ്രേഷന്സാണ് കാര്മേഘം, അത് ആത്മീയ വൈബ്രേഷന്സിനെ ആത്മാക്കളില് വരെയെത്താന് അനുവദിക്കില്ല. സാഗരത്തില് വലയിട്ട് അനേകം സാധനങ്ങളെ ഒരുമിച്ച് കരസ്ഥമാക്കുന്നു, എവിടെയും വലയിട്ട് ഒരു സമയത്ത് തന്നെ അനേകം പേരെ സ്വന്തമാക്കുന്നു അപ്പോള് വൈബ്രേഷന് ഒരേ സമയത്ത് തന്നെ അനേകം ആത്മാക്കളെ ആകര്ഷിക്കാന് സാധിക്കും. വൈബ്രേഷന് അന്തരീക്ഷത്തെയുണ്ടാക്കുന്നു. അതിനാല് മുന്നോട്ടുള്ള സേവനത്തില് മനോഭാവനയിലൂടെ ആത്മീയ വൈബ്രേഷന്സിനോടൊപ്പം സേവനം ചെയ്യൂ, എങ്കില് ഫാസ്റ്റായി പോകാന് സാധിക്കും. വൈബ്രേഷനും അന്തരീക്ഷത്തിനോടൊപ്പം കൂടെ തന്നെ വാക്കുകളിലൂടെ സേവനം ചെയ്യുകയാണെങ്കില് ഒരേ സമയത്ത് തന്നെ അനേകം ആത്മാക്കളുടെ മംഗളം ചെയ്യാന് സാധിക്കും.

ബാക്കി പ്രോഗ്രാമുകള്ക്കായി നേരത്തെ തയ്യാറാക്കപ്പെട്ടിട്ടുളള സ്റ്റേജിനെ കൂടുതല് ഉപയോഗിക്കൂ, അതിനെ വര്ദ്ധിപ്പിക്കൂ. സമ്പര്ക്കത്തിലുള്ളവരിലൂടെ സഹയോഗം എടുത്ത് സേവനത്തിന്റെ അഭിവൃദ്ധി പ്രാപ്തമാക്കാന് സാധിക്കും. സഹയോഗികളുടെ സഹയോഗം ഏതെങ്കിലും വിധിയിലൂടെ വര്ദ്ധിപ്പിക്കൂ എങ്കില് സ്വതവേ തന്നെ സേവനത്തില് സഹയോഗിയാകുന്നതിലൂടെ സഹജയോഗിയായി മാറും. ചില ആത്മാക്കള് നേരെ സഹയോഗിയാകില്ല എന്നാല് സഹയോഗം എടുത്തു കൊണ്ടിരിക്കൂ, സഹയോഗിയാക്കി കൊണ്ടിരിക്കൂ. അപ്പോള് സഹയോഗത്തില് മുന്നോട്ട് പോയി പോയി സഹയോഗം അവരെ യോഗിയാക്കി മാറ്റുന്നു. സഹയോഗി ആത്മാക്കളെ സ്റ്റേജിലേക്ക് കൊണ്ടു വരൂ, അവരുടെ സഹയോഗത്തെ സഫലമാക്കൂ. മനസ്സിലായോ, എന്ത് ചെയ്യണം? ഏതെങ്കിലും ഒരാത്മാവെങ്കിലും സഹയോഗിയാകുന്നുവെങ്കില് ആത്മാവ് പ്രാക്ടിക്കലില് സഹയോഗം നേടുന്നതില്, നല്കുന്നതില്, പ്രത്യക്ഷമായ ആശീര്വാദങ്ങളിലൂടെ സഹജമായി മുന്നോട്ടുയരുന്നു, അനേകം പേരുടെ സേവനത്തിന് നിമിത്തവുമാകുന്നു.

അതോടൊപ്പം വര്ഷത്തില് ചില മാസത്തെ ഫിക്സാക്കൂ, ഏതെങ്കിലും വിശേഷ മാസം സ്വയത്തിന്റെ പുരുഷാര്ത്ഥം അഥവാ ശ്രേഷ്ഠമായ ശക്തി ധാരണ ചെയ്യുന്നതിന്റെ അഭ്യാസത്തെ, അതിനെയാണ് നിങ്ങള് തപസ്യ, റിട്ട്രീറ്റ് അഥവാ ഭട്ഠി എന്ന് പറയുന്നത്. ഓരോ ദേശത്തിനനുസരിച്ച് രണ്ട് രണ്ട് മാസം ഫിക്സ് ചെയ്യൂ, സീസണ് പോലെ. രണ്ട് മാസം തപസ്യയുടേത്, രണ്ട് മാസം ചെറിയ ചെറിയ സേവനങ്ങള്ക്ക്, രണ്ട് മാസം വലിയ രൂപത്തിലൂള്ള സേവനങ്ങള്ക്കായി ഫിക്സ് ചെയ്യൂ. അല്ലാതെ സ്വ ഉന്നതിക്കുള്ള സമയം പോലും ലഭിക്കാത്ത വിധത്തില് 12 മാസം സേവനത്തില് ബിസിയായിരിക്കുന്നു, അങ്ങനെയാകരുത്. ഏതുപോലെ ദേശത്തിലെ സീസണ് അനുസരിച്ച്, ചില സമയത്ത് പുറമേയുള്ള സേവനം ചെയ്യാന് സാധിക്കില്ല, സമയം തന്റെ ഉന്നതിക്കായുള്ളതാണെന്ന് മനസ്സിലാക്കി വിശേഷ രൂപത്തില് കാണൂ. മുഴുവന് വര്ഷവും സേവനം ചെയ്യണ്ട, ഇത് സാധ്യമല്ല, മുഴുവന് വര്ഷം കേവലം തപസ്യ ചെയ്യാനും സാധിക്കില്ല, അതിനാല് രണ്ടിനെയും ഒപ്പത്തിനൊപ്പം ലക്ഷ്യത്തില് വച്ച് തന്റെ സ്ഥാനത്തിനനുസരിച്ച് ഫിക്സാക്കൂ അതില് സേവനവും സ്വ ഉന്നതിയും ഒപ്പത്തിനൊപ്പം ഉണ്ടാകണം.

ശരി. വര്ഷത്തെ സീസണിന്റെ സമാപ്തിയാണ്. സമാപ്തിയില് എന്താണ് ചെയ്യുന്നത്? സമാപ്തിയില് ഒന്ന് സമാരോഹണം ആഘോഷിക്കും, രണ്ടാമത് ആദ്ധ്യാത്മികമായ കാര്യങ്ങളില് സ്വാഹാ ചെയ്യും. അതിനാല് ഇപ്പോള് എന്ത് സ്വാഹാ ചെയ്യും? ഒരു കാര്യം വിശേഷിച്ചും മനസ്സും ബുദ്ധിയും കൊണ്ട് സ്വാഹാ ചെയ്യൂ, വാക്കിലൂടെയല്ല, കേവലം പഠിച്ചു അതല്ല, മനസ്സും ബുദ്ധിയും കൊണ്ട് സ്വാഹാ ചെയ്യൂ. എന്നിട്ട് കാണൂ, സ്വയത്തിലും സേവനത്തിലും എങ്ങനെ തീവ്ര ഗതിയുണ്ടാകുന്നു എന്ന്. അതിനാല് ഇന്നത്തെ അലയാണ്- ഏതൊരാത്മാവിനെ പ്രതിയുള്ള വ്യര്ത്ഥമായ വൈബ്രേഷന്സിനെ സ്വാഹാ ചെയ്യൂ. സ്വാഹാ ചെയ്യാന് സാധിക്കില്ലേ? അതോ കുറച്ച് കുറച്ച് അവശേഷിച്ചിരിക്കുമോ? ഇവരിങ്ങനെ തന്നെയാണ് എന്ന് ചിന്തിക്കുകയാണെങ്കില് അതിന്റെ വൈബ്രേഷന്സും ഉണ്ടായിരിക്കില്ലേ. എങ്ങനെ തന്നെയാകട്ടെ പക്ഷെ നിങ്ങള് നെഗറ്റീവ് വൈബ്രേഷനെ പരിവര്ത്തനപ്പെടുത്തി പോസിറ്റീവ് വൈബ്രേഷന്സ് വയ്ക്കുകയാണെങ്കില് ആത്മാവും നെഗറ്റീവില് നിന്നും പോസിറ്റീവിലേക്ക് വന്നു ചേരും, വരിക തന്നെ വേണം കാരണം എപ്പോള് വരെ വ്യര്ത്ഥമായ വൈബ്രേഷന്സ് മനസ്സിലും ബുദ്ധിയിലുമുണ്ടോ, അത് വരെ തീവ്ര ഗതിയോടെ സേവനം നടക്കില്ല.

മനോഭാവനയിലൂടെ ആത്മീയ വൈബ്രേഷന്സ് വ്യാപിപ്പിക്കണം. മനോഭാവനയാണ് റോക്കറ്റ്, ഇവിടെയിരുന്ന് കൊണ്ടും എവിടെ ആഗ്രഹിക്കുന്നുവൊ, എത്രത്തോളം ശക്തിശാലി പരിവര്ത്തനം കൊണ്ടു വരാനാഗ്രഹിക്കുന്നുവൊ അത് ചെയ്യാന് സാധിക്കും. ഇത് ആത്മീയ റോക്കറ്റാണ്. എവിടം വരെ എത്ര പേരെയെത്തിക്കാന് ആഗ്രഹിക്കുന്നുവൊ, അത്രയും ശക്തിശാലി മനോഭാവനയിലൂടെ വൈബ്രേഷന്സ്, വൈബ്രേഷന്സിലൂടെ അന്തരീക്ഷത്തെയുണ്ടാക്കാനും സാധിക്കുന്നു. അവര് ശരിക്കും തെറ്റാണെങ്കിലും നിങ്ങള് അവരുടെ തെറ്റിനെ ധാരണ ചെയ്യാതിരിക്കൂ. തെറ്റിനെ നിങ്ങള് എന്തിന് ധാരണ ചെയ്യുന്നു? ഇത് ശ്രീമത്താണോ? മനസ്സിലാക്കുക എന്നത് വേറെയാണ്. നോളേജ്ഫുള് ആകൂ എന്നാല് നോളേജ്ഫുളിനോടൊപ്പം ശക്തിശാലിയായി അതിനെ സമാപ്തമാക്കൂ. മനസ്സിലാക്കുക എന്നത് വേറെയാണ്, ഉള്ക്കൊള്ളുക വേറെ, സമാപ്തമാക്കുക വേറെയാണ്. ഇത് തെറ്റാണ്, ഇത് ശരിയാണ് എന്ന് മനസ്സിലാക്കുന്നുണ്ട്. എന്നാല് ഉള്ളില് അത് വയ്ക്കാതിരിക്കൂ. ഉള്ക്കൊള്ളാന് അറിയാം, സമാപ്തമാക്കാന് അറിയില്ല. ജ്ഞാനം അര്ത്ഥം അറിവ്. മനസ്സിലാക്കാനും സമാപ്തമാക്കാനും, പരിവര്ത്തനപ്പെടുത്താനും അറിയുന്നവരെയാണ് വിവേകശാലികളെന്ന് പറയുന്നത്.

വര്ഷത്തില് മനസ്സിനെയും ബുദ്ധിയെയും തീര്ത്തും വ്യര്ത്ഥത്തില് നിന്നും ഫ്രീയാക്കൂ. ഫാസ്റ്റ് ഗതിയെ സാധാരണ രീതിയിലേക്ക് കൊണ്ടു വരുന്നു അതിനാല് സമാപ്തി സമാരോഹണം ആഘോഷിക്കൂ അര്ത്ഥം സ്വാഹാ ചെയ്യൂ. തീര്ത്തും ക്ലീന്. എങ്ങനെ തന്നെയാകട്ടെ, ക്ഷമിക്കൂ. ശുഭ ഭാവന, ശുഭ കാമനയിലൂടെ ശുഭമായ വൈബ്രേഷന്സ് ധാരണ ചെയ്യൂ കാരണം ലാസ്റ്റില് നിന്നും മുന്നോട്ടുയരുമ്പോള് ഇതേ മനോഭവനയും, വൈബ്രേഷന്സും നിങ്ങളുടെ സേവനത്തെ വര്ദ്ധിപ്പിക്കും, അപ്പോള് എത്രയും പെട്ടെന്ന് കുറഞ്ഞത് 9 ലക്ഷമാക്കാന് സാധിക്കും. മനസ്സിലായോ, എന്താണ് സ്വാഹാ ചെയ്യേണ്ടതെന്ന്. വ്യര്ത്ഥമായ മനോഭാവന, വ്യര്ത്ഥമായ വൈബ്രേഷന്സ് സ്വാഹാ! എന്നിട്ട് നോക്കൂ, നാച്ചുറല് യോഗി, നേച്ച്വറല് ഫരിസ്ഥയായിത്തീര്ന്നിരിക്കും. അനുഭവത്തില് റിട്ട്രീറ്റ് ചെയ്യൂ, ചര്ച്ച ചെയ്യൂ.ശരി.

സദാ സ്വയത്തെ അടിക്കടി യഥാര്ത്ഥ സ്വരൂത്തില്- ഞാന് നാരാകാരിയാണ്- ഇങ്ങനെയുള്ള നിശ്ചയത്തിലും ലഹരിയിലും പറക്കുന്ന, സദാ വിനയത്തിലൂടെ മഹാനതയുടെ പ്രാപ്തിയുടെ അനുഭവി ആത്മാക്കള്, അങ്ങനെ വിനയം, സദാ മഹാന്, സദാ ആകാരി, നിരാകാരി സ്ഥിതിയെ തന്റെ സ്വഭാവവും സ്വാഭാവികവുമാക്കുന്ന സര്വ്വ ശ്രേഷ്ഠമായ ആത്മാക്കള്ക്ക് ബാപ്ദാദായുടെ വളരെ വളരെ വളരെ സ്നേഹ സ്മരണയും നമസ്തേയും.

വരദാനം :-

മര്ജീവാ ജീവിതത്തില് സദാ സന്തുഷ്ടരായിരിക്കുന്ന ഇച്ഛാ മാത്രം അവിദ്യയായി ഭവിക്കട്ടെ.


നിങ്ങള് കുട്ടികള് മര്ജീവായായത് സദാ സന്തുഷ്ടരായിരിക്കുന്നതിനാണ്. സന്തുഷ്ടതയുള്ളയിടത്ത് സര്വ്വ ഗുണങ്ങളും സര്വ്വ ശക്തികളുമുണ്ട് കാരണം രചയിതാവിനെ സ്വന്തമാക്കി, അതിനാല് ബാബയെ ലഭിച്ചു സര്വ്വതും ലഭിച്ചു. സര്വ്വ ഇച്ഛകളും ഒരുമിപ്പിക്കുകയാണെങ്കില് അതിനേക്കാള് കോടിമടങ്ങ് ലഭിച്ചിട്ടുണ്ട്. അതിന് മുന്നില് ഇച്ഛകള് സൂര്യന് മുന്നില് ദീപം പോലെയാണ്. ഇച്ഛകള് ഉത്പന്നമാകുന്ന കാര്യത്തെ ഉപേക്ഷിക്കൂ എന്നാല് ഇച്ഛയുണ്ടാകുന്നു- എന്ന ചോദ്യമേ ഉദിക്കുകയില്ല. സര്വ്വ പ്രാപ്തി സമ്പന്നമാണ് അതിനാല് ഇച്ഛാ മാത്രം അവിദ്യ, സദാ സന്തുഷ്ടമണി.

സ്ലോഗന് :-

സംസ്ക്കാരം സഹജമായിട്ടുള്ളവര്ക്ക് ഏതൊരു പരിതസ്ഥിതിയിലും സ്വയത്തെ പാകപ്പെടുത്താന് സാധിക്കുന്നു.

 Download PDF

Post a Comment

0 Comments