Header Ads Widget

Header Ads

MALAYALM MURLI 17.01.23

 

17-01-2023  പ്രഭാതമുരളി  ഓം ശാന്തി   ബാപ്ദാദ  മധുബന്



 

മധുരമായ കുട്ടികളെ - നിങ്ങള് പാഠശാലയില് തന്റെ ഉയര്ന്ന ഭാഗ്യമുണ്ടാക്കുന്നതിന് വന്നിരിക്കുന്നു, നിങ്ങള്ക്ക് നിരാകാരനായ ബാബയില് നിന്ന് പഠിച്ച് രാജാക്കന്മാരുടെയും രാജാവാകണം.

ചോദ്യം :-

ചില കുട്ടികള് ഭാഗ്യശാലികളാണ് എന്നാല് ആയി തീരുന്നത് ദുര്ഭാഗ്യശാലികളായാണ് എങ്ങനെ?

ഉത്തരം :-

ആര്ക്കാണോ യാതൊരു കര്മ്മബന്ധനവും ഇല്ലാത്തത് അര്ത്ഥം കര്മ്മബന്ധനമുക്ത രായിട്ടുള്ളത്, അവര് സൗഭാഗ്യശാലികളാണ് പക്ഷെ എന്നിട്ടും അഥവാ പഠനത്തില് ശ്രദ്ധ നല്കുന്നില്ലെങ്കെില്, ബുദ്ധി അവിടെയും ഇവിടെയും അലഞ്ഞു കൊണ്ടിരിക്കുകയാണെങ്കില്, ഏതൊരു ബാബയില് നിന്നാണോ ഇത്രയും വലിയ സമ്പത്ത് ലഭിക്കുന്നത് ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് ഭാഗ്യശാലിയായിട്ടും ദുര്ഭാഗ്യശാലിയെന്ന് തന്നെ പറയും.

ചോദ്യം :-

ശ്രീമതത്തില് ഏതേതെല്ലാം രസങ്ങള് അടങ്ങിയിട്ടുണ്ട്?

ഉത്തരം :-

ശ്രീമതം എന്നാല് തന്നെ അതില് മാതാ-പിതാ, ടീച്ചര്, ഗുരു എല്ലാവരുടെയും നിര്ദ്ദേശം ഒരുമിച്ചടങ്ങിയിട്ടുണ്ട്. ശ്രീമതം സാക്രീന് പോലെയാണ്, അതില് എല്ലാ രസങ്ങളും അടങ്ങിയിട്ടുണ്ട്.

ഗീതം :-  ഭാഗ്യം ഉണര്ത്തി വന്നിരിക്കുന്നു….

ഓം ശാന്തി. ശിവ ഭഗവാനുവാചാ, മനുഷ്യര് ഗീത കേള്പ്പിക്കുമ്പോള് കൃഷ്ണന്റെ പേരു പറഞ്ഞാണ് കേള്പ്പിക്കുന്നത്. ഇവിടെ എന്ത് കേള്പ്പിക്കുമ്പോഴും ശിവ ഭഗവാനുവാചയെന്ന് പറയുന്നു. ശിവ ഭഗവാനുവാചയെന്ന് സ്വയം തന്നെ പറയാന് സാധിക്കും, എന്തുകൊണ്ടെന്നാല് ശിവബാബ സ്വയം തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. രണ്ട് പേര്ക്കും ഒരുമിച്ച് സംസാരിക്കാനും സാധിക്കും. രണ്ട് പേരുടെയും തന്നെ കുട്ടികളാണ്. ആണ്മക്കളും പെണ്മക്കളും രണ്ട് പേരും ഇരിക്കുന്നുണ്ട്. അപ്പോള് ചോദിക്കുന്നു കുട്ടികളേ ആരാണ് പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കുന്നുണ്ടോ? പറയും ബാപ്ദാദയാണ് പഠിപ്പിക്കുന്നത്. ബാബയെന്ന് വലിയ ആളെയും, ദാദയെന്ന് ചെറിയ ആളെ അര്ത്ഥം സഹോദരനെയുമാണ് പറയുന്നത്. രണ്ട് പേരെയും ഒരുമിച്ച് ബാപ്ദാദയെന്ന് പറയുന്നു. ഇപ്പോള് നമ്മള് വിദ്യാര്ത്ഥികളാണെന്ന് കുട്ടികള്ക്കുമറിയാം, സ്കൂളില് വിദ്യാര്ത്ഥികള് ഇരിക്കുന്നത് തന്നെ ഭാഗ്യം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അറിവുണ്ടായിരിക്കും നമ്മള് പഠിച്ച് ഇന്ന പരീക്ഷ വിജയിക്കും. അത്തരം ഭൗതീക പരീക്ഷകള് ധാരാളമുണ്ട്. ഇവിടെ നിങ്ങള് കുട്ടികളുടെ മനസ്സിലുണ്ട് നമ്മളെ പരിധിയില്ലാത്ത ബാബ പരംപിതാ പരമാത്മാവാണ് പഠിപ്പിക്കുന്നത്. പിതാവെന്ന് ബ്രഹ്മാവിനെയല്ല പറയുന്നത്. നിരാകാരനായ ബാബ മനസ്സിലാക്കി തരുന്നു, നിങ്ങള്ക്കറിയാം നമ്മള് ബാബയില് നിന്ന് രാജയോഗം പഠിച്ച് രാജാക്കന്മാരുടെയും രാജാവാകുകയാണ്. രാജാക്കന്മാരുമുണ്ട്, രാജാക്കന്മാരുടെ രാജാക്കന്മാരുമുണ്ട്. ആരാണോ രാജാക്കന്മാരുടെയും രാജാക്കന്മാര് അവരെ രാജാക്കന്മാരും പൂജിക്കുന്നു. സമ്പ്രദായം ഭാരതത്തില് മാത്രമാണുള്ളത്. പതിത രാജാക്കന്മാര് പാവന രാജാക്കന്മാരെ പൂജിക്കുന്നു. ബാബ മനസ്സിലാക്കിതന്നിട്ടുണ്ട് മഹാരാജാവെന്ന് കൂടുതല് സമ്പത്തുള്ളവരെയാണ് പറുന്നത്. രാജാക്കന്മാര് ചെറുതായിരിക്കും. ഇന്നത്തെ കാലത്ത് ചില രാജാക്കന്മാര്ക്ക് മഹാരാജാക്കന്മാരെക്കാളും സമ്പത്തുണ്ട്. ചില ധനവാന്മാര്ക്ക് രാജാവിനെക്കാളും കൂടുതല് സമ്പത്തുണ്ട്. അവിടെ ഇങ്ങനെയുള്ള നിയമവൈരുദ്ധ്യമുണ്ടായിരിക്കില്ല. അവിടെ എല്ലാം തന്നെ നിയമാനുസൃതമായിരിക്കും. വലിയ മഹാരാജാവിന്റെ പക്കല് വലിയ സമ്പത്തുമുണ്ടായിരിക്കും. അപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കുകയാണ്. പരമാത്മാവിനല്ലാതെ രാജാക്കന്മാരുടെയും രാജാവ്, സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കാന് മറ്റാര്ക്കും സാധിക്കില്ല. സ്വര്ഗ്ഗത്തിന്റെ രചയിതാവ് നിരാകാരനായ ബാബ തന്നെയാണ്. ബാബയെ ഹെവന്ലി ഗോഡ്ഫാദറെന്നും പറയാറുണ്ട്. ബാബ വ്യക്തമായി മനസ്സിലാക്കി തരികയാണ് ഞാന് നിങ്ങള് കുട്ടികള്ക്ക് വീണ്ടും സ്വരാജ്യം നല്കി രാജാക്കന്മാരുടെയും രാജാവാക്കുകയാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ഭാഗ്യമുണ്ടാക്കി വന്നിരിക്കയാണ്, പരിധിയില്ലാത്ത ബാബയുടെ അടുത്ത് രാജാക്കന്മാരുടെയും രാജാവാകുന്നതിന്. എത്ര സന്തോഷത്തിന്റെ കാര്യമാണ്. വളരെ വലിയ പരീക്ഷയാണ്. ബാബ പറയുന്നു ശ്രീമതത്തിലൂടെ നടക്കൂ, ഇതില് മാതാ-പിതാവിന്റെ, ടീച്ചറുടെ, ഗുരുവിന്റെ തുടങ്ങി എല്ലാവരുടെയും നിര്ദ്ദേശം ഒരുമിച്ചടങ്ങിയിട്ടുണ്ട്. എല്ലാത്തിന്റെയും സാക്രീനാണ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാത്തിന്റെയും രസം ഒന്നില് നിറഞ്ഞിരിക്കുന്നുണ്ട്. എല്ലാവരുടെയും പ്രിയതമന് ഒന്നാണ്. പതിതത്തില് നിന്ന് പാവനമാക്കുന്നത് ബാബയാണ്. ഗുരുനാനാക്കും ബാബയുടെ മഹിമയാണ് പാടിയിട്ടുള്ളത് അതുകൊണ്ട് തീര്ച്ചയായും ബാബയെ ഓര്മ്മിക്കേണ്ടതായുണ്ട്. ആദ്യം ബാബ തന്റെ അടുത്തേക്ക് കൊണ്ട് പോകും പിന്നീട് പാവന ലോകത്തിലേക്ക് അയക്കും. ആര് വന്നാലും അവര്ക്ക് മനസ്സിലാക്കി കൊടുക്കണം - ഇത് ഗോഡ്ലി കോളേജാണ്. ഭഗവാനുവാചയാണ്, മറ്റ് സ്കൂളില് എവിടെയും ഭഗവാനുവാചയെന്ന് പറയില്ല. ഭഗവാന് നിരാകാരന് ജ്ഞാനത്തിന്റെ സാഗരന്, മനുഷ്യ സൃഷ്ടിയുടെ ബീജരൂപന്... നിങ്ങള് കുട്ടികളെയിരുന്ന് പഠിപ്പിക്കുന്നു. ഇത് ഈശ്വരീയ ജ്ഞാനമാണ്. സരസ്വതിയെ ജ്ഞാനത്തിന്റെ ഭഗവതിയെന്ന് പറയാറുണ്ട്. എങ്കില് ഈശ്വരീയ ജ്ഞാനത്തിലൂടെ തീര്ച്ചയായും ഭഗവാനും-ഭഗവതിയുമായി തന്നെയാകും മാറിയിട്ടുണ്ടാകുക. വക്കീല് ജ്ഞാനത്തിലൂടെ വക്കീലായി തന്നെയാണ് മാറുക. ഇതാണ് ഈശ്വരീയ ജ്ഞാനം. സരസ്വതിക്ക് ഈശ്വരന് ജ്ഞാനം നല്കി. അപ്പോള് ഏതുപോലെയാണോ സരസ്വതി ജ്ഞാനത്തിന്റെ ദേവിയായിട്ടുള്ളത് അതുപോലെ തന്നെയാണ് നിങ്ങള് കുട്ടികളും. സരസ്വതിക്ക് ധാരാളം കുട്ടികളില്ലേ. എന്നാല് ഓരോരുത്തരെയും ജ്ഞാനത്തിന്റെ ഭഗവതിയെന്ന് പറയുക, ഇത് സാധ്യമല്ല. സമയം സ്വയത്തെ ഭഗവതിയെന്ന് പറയാന് സാധിക്കില്ല. അവിടെ പോലും ദേവീ-ദേവതകള് എന്ന് മത്രമാണ് പറയുക. തീര്ത്തും ഭഗവാനാണ് ജ്ഞാനം നല്കുന്നത്. ഇങ്ങനെയുള്ള പാഠമാണ് ധാരണ ചെയ്യിക്കുന്നത്. ഇത് വളരെ വലിയ പദവിയാണ് നേടിത്തരുന്നത്. ബാക്കി ദേവതകള് ഭഗവാനും ഭഗവതിയുമല്ല. മാതാ- പിതാവ് ഭഗവാന് ഭഗവതിയെ പോലെയാകുന്നു. എന്നാല് യഥാര്ത്ഥത്തില് അങ്ങനെയല്ലല്ലോ. നിരാകാരനായ ബാബയെ ഗോഡ് ഫാദറെന്ന് പറയും. സാകാരത്തെ ഗോഡെന്ന് പറയില്ല. ഇത് വളരെ ഗുഹ്യമായ കാര്യങ്ങളാണ്. ആത്മാവിന്റെയും പരമാത്മാവിന്റെയും രൂപവും അതുപോലെ സംബന്ധവും എത്ര ഗുഹ്യമായ കാര്യങ്ങളാണ്. ഇവിടെയുള്ള ലൗകീക സംബന്ധം അമ്മാവന്, വലിയച്ഛന്, ചെറിയച്ഛന് തുടങ്ങിയവയെല്ലാം സാധാരണമായവയാണ്. ഇത് ആത്മീയ സംബന്ധമാണ്. മനസ്സിലാക്കി കൊടുക്കാന് വളരെയധികം യുക്തി വേണം. മാതാ-പിതാവെന്ന ശബ്ദം പാടുന്നുണ്ട് അപ്പോള് തീര്ച്ചയായും എന്തോ അര്ത്ഥമില്ലേ. ശബ്ദം അവിനാശിയായി മാറുന്നു. ഭക്തി മാര്ഗ്ഗത്തിലും തുടര്ന്ന് വരുന്നു.

നമ്മള് സ്കൂളിലാണ് ഇരിക്കുന്നതെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. പഠിപ്പിക്കുന്നത് ജ്ഞാനത്തിന്റെ സാഗരനാണ്. ഇദ്ദേഹത്തിന്റെ (ബ്രഹ്മാവ്) ആത്മാവും പഠിക്കുകയാണ്. ആത്മാവിന്റെ പിതാവും പരമാത്മാവാണ്, പരമാത്മാവ് സര്വ്വരുടെയും പിതാവാണ്, പരമാത്മാവാണ് പഠിപ്പിക്കുന്നത്. പരമാത്മാവ് ഗര്ഭത്തിലേക്ക് വരില്ല, അപ്പോള് ജ്ഞാനമെങ്ങനെ പഠിപ്പിക്കും. പരമാത്മാവ് വരുന്നത് ബ്രഹ്മാവിന്റെ ശരീരത്തിലാണ്. അവര് പിന്നീട് ബ്രഹ്മാവിനെ മാറ്റി കൃഷ്ണന്റെ പേരെഴുതി വച്ചു. ഇതും ഡ്രാമയില് ഉള്ളതാണ്. എന്തെങ്കിലും തെറ്റ് ഉണ്ടാകണം അപ്പോഴല്ലേ ബാബ വന്ന് തെറ്റിനെ തിരുത്തി ശരിയാക്കുക. നിരാകാരനെ അറിയാത്തത് കാരണം തന്നെയാണ് ആശയക്കുഴപ്പത്തിലാകുന്നത്. ബാബ മനസ്സിലാക്കി തരുന്നു ഞാന് നിങ്ങളുടെ പരിധിയില്ലാത്ത പിതാവ് പരിധിയില്ലാത്ത സമ്പത്ത് നല്കുന്നവനാണ്. ലക്ഷ്മീ- നാരായണന് എങ്ങനെയാണ് സ്വര്ഗ്ഗത്തിന്റെ അധികാരികളായത്, ഇത് ആരും അറിയുന്നില്ല. തീര്ച്ചയായും ആരെങ്കിലും കര്മ്മം പഠിപ്പിച്ചിട്ടുണ്ടായിരിക്കില്ലേ, ഇത്ര ഉയര്ന്ന പദവി നേടിക്കൊടുത്ത പഠിപ്പിച്ചയാള് തീര്ച്ചയായും വലുതായിരിക്കും. മനുഷ്യര് ഒന്നും അറിയുന്നില്ല. ബാബ എത്ര സ്നേഹത്തോടെയാണ് മനസ്സിലാക്കി തരുന്നത്, എത്ര വലിയ അധികാരിയാണ്. മുഴുവന് ലോകത്തെയും പതിതത്തില് നിന്ന് പാവനമാക്കുന്ന അധികാരിയാണ്. മനസ്സിലാക്കി തരുന്നു ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. നിങ്ങള്ക്ക് ചക്രം കറങ്ങേണ്ടതായുണ്ട്. രചനയെ ആരും അറിയുന്നില്ല. നാടകത്തില് നമ്മള് എങ്ങനെയാണ് അഭിനേതാക്കളായിരിക്കുന്നത്, ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ദുഃഖധാമത്തില് നിന്ന് സുഖധാമമാക്കുന്നത് ആരാണ്, ഇത് നിങ്ങള്ക്കറിയാം. നിങ്ങളെ സുഖധാമത്തിലേക്ക് വേണ്ടി പഠിപ്പിക്കുന്നു. നിങ്ങള് തന്നെയാണ് 21 ജന്മത്തേക്ക് വേണ്ടി സദാ സുഖിയാകുന്നത് മറ്റാര്ക്കും അവിടേക്ക് പോകാന് സാധിക്കില്ല. സുഖധാമത്തില് തീര്ച്ചയായും കുറച്ച് മനുഷ്യരായിരിക്കും ഉണ്ടായിരിക്കുന്നത്. മനസ്സിലാക്കി കൊടുക്കുന്നതിനായി വളരെ നല്ല പോയന്റുകള് വേണം. ബാബാ ഞങ്ങള് അങ്ങയുടേ താണെന്ന് പറയുന്നുണ്ട്, എന്നാല് പൂര്ണ്ണമായും ആകുന്നതില് സമയമെടുക്കുന്നു. ചിലരുടെ കര്മ്മബന്ധനം പെട്ടന്ന് മുറിയുന്നു, ചിലരുടേത് സമയമെടുക്കുന്നു. ചില ഇങ്ങനെയുള്ള ഭാഗ്യശാലികളുമുണ്ട്, അവരുടെ കര്മ്മബന്ധനം മുറിഞ്ഞിട്ടുണ്ടായിരിക്കും, എന്നാല് പഠനത്തില് ശ്രദ്ധ നല്കുന്നില്ല അതുകൊണ്ട് അവരെ ദുര്ഭാഗ്യശാലിയെന്ന് തന്നെ പറയും. മക്കള്, പേരമക്കള്, മറ്റ് സംബന്ധികളിലേക്കെല്ലാം ബുദ്ധി പൊയ്കൊണ്ടിരിക്കുന്നു. ഇവിടെ ഒരാളെ മാത്രം ഓര്മ്മിക്കണം. വളരെ വലിയ സമ്പത്താണ് ലഭിക്കുന്നത്. നമ്മള് രാജാക്കന്മാരുടെയും രാജാവായാണ് മാറുന്നതെന്ന് നിങ്ങള്ക്കറിയാം. എങ്ങനെയാണ് പതിത രാജാക്കന്മാര് ഉണ്ടാകുന്നത്, എങ്ങനെയാണ് പാവന രാജാക്കന്മാര് ഉണ്ടാകുന്നത്, അതും ബാബ നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. ഞാന് സ്വയം വന്ന് രാജയോഗത്തിലൂടെ രാജാക്കന്മാരുടെയും രാജാവ് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു. പതിത രാജാക്കന്മാര് ദാനം നല്കുന്നതിലൂടെയാണ് ആകുന്നത്. ഞാന് വന്ന് അവരെ അങ്ങനെയാക്കുകയല്ല. അവര് വളരെ ദാനികളായിരിക്കും. ദാനം നല്കുന്നതിലൂടെ രാജകുലത്തില് ജന്മമെടുക്കുന്നു. ഞാന് 21 ജന്മത്തേക്ക് നിങ്ങള്ക്ക് സുഖം നല്കുന്നു. അവര് ഒരു ജന്മത്തേക്കാണ് ആകുന്നത് അതും പതിതവും ദുഃഖിയുമായിരിക്കും. ഞാന് വന്ന് കുട്ടികളെ പാവനമാക്കുന്നു. മനുഷ്യര് മനസ്സിലാക്കുന്നത് കേവലം ഗംഗാ സ്നാനം ചെയ്യുന്നതിലൂടെ പാവനമാകും എന്നാണ്, എത്രയാണ് കഷ്ടതകള് അനുഭവിക്കുന്നത്. ഗംഗയുടെയും യമുനയുടെയുമെല്ലാം എത്ര മഹിമയാണ് ചെയ്യുന്നത്. ഇപ്പോള് അതിലൊന്നും തന്നെ മഹിമയുടെ യാതൊരു കാര്യവുമില്ല. ജലം സമുദ്രത്തില് നിന്നാണ് വരുന്നത്. ഇങ്ങനെ ധാരാളം നദികളുണ്ട്. വിദേശത്ത് വലിയ-വലിയ നദികള് കുഴിച്ച് പോലും ഉണ്ടാക്കാറുണ്ട്, ഇതില് എന്ത് മഹിമയാണുള്ളത്. ജ്ഞാന സാഗരവും ജ്ഞാന ഗംഗകളും ആരാണ്, ഇത് അറിയില്ല. ശക്തികള് എന്താണ് ചെയ്തത്, ഒന്നും തന്നെ അറിയില്ല. വാസ്തവത്തില് ജ്ഞാന ഗംഗ അഥവാ ജ്ഞാന സരസ്വതി ജഗദംബയാണ്. മനുഷ്യര് അറിയുന്നതേയില്ല, വനവാസികളെ പോലെയാണ്. തീര്ത്തും തന്നെ മണ്ടന്മാരാണ്, വിവേകശൂന്യനാണ്. ബാബ വന്ന് വിവേകശൂന്യരെ എത്ര വിവേകശാലികളാക്കിയാണ് മാറ്റുന്നത്. നിങ്ങള്ക്ക് പറയാന് സാധിക്കും ഇവരെ രാജാക്കന്മാരുടെയും രാജാവാക്കിയത് ആരാണ്. രാജാക്കന്മാരുടെയും രാജാവാക്കുന്നുവെന്ന് ഗീതയിലുമുണ്ട്. മനുഷ്യര് ഇതറിയുന്നില്ല. ആരാണോ സ്വയം ആയിരുന്നത്, എന്നാല് ഇപ്പോളല്ല, നമ്മളേ സ്വയം അറിഞ്ഞിരുന്നില്ല, നമ്മളേ അറിയുന്നില്ലെങ്കില് പിന്നീട് മറ്റുള്ളവര്ക്ക് എങ്ങനെ അറിയാന് സാധിക്കും. സര്വ്വവ്യാപിയുടെ ജ്ഞാനത്തില് ഒന്നും തന്നെയില്ല, ആരോടൊപ്പം യോഗം വയ്ക്കും, ആരെ വിളിക്കും? സ്വയം തന്നെ ഭഗവാനാണെങ്കില് പിന്നെ ആരെ പ്രാര്ത്ഥിക്കും! വളരെ അദ്ഭുതകരമാണ്. ആരാണോ വളരെയധികം ഭക്തി ചെയ്യുന്നത് അവര്ക്ക് വളരെ ആദരവുണ്ട്. ഭക്തമാലയുമില്ലേ. ജ്ഞാന മാലയാണ് രുദ്ര മാല. അത് ഭക്ത മാലയാണ്. മുകളിലുള്ളതാണ് നിരാകാരി മാല. അവിടെയാണ് എല്ലാ ആത്മാക്കളും വസിക്കുന്നത്. അതില് തന്നെ ആദ്യ നമ്പറിലെ ആത്മാവ് ആരുടേതാണ്? നമ്പര്വണ്ണിലേക്ക് പോകുന്നത്, സരസ്വതിയുടെ ആത്മാവും ബ്രഹ്മാവിന്റെ ആത്മാവുമാണ് നമ്പര്വണ്ണായി പഠിക്കുന്നത്. ഇത് ആത്മാവിന്റെ കാര്യമാണ്. ഭക്തിമാര്ഗ്ഗത്തില് എല്ലാം ഭൗതീകമായ കാര്യങ്ങളാണ് - ഇന്ന ഭക്തന് അങ്ങനെയായിരുന്നു, അവരുടെ ശരീരത്തിന്റെ പേരാണെടുക്കുക. നിങ്ങള് അങ്ങനെ പറയില്ല. ബ്രഹ്മാവിന്റെ ആത്മാവ് എന്താണാകുന്നതെന്ന് നിങ്ങള്ക്കറിയാം. ബ്രഹ്മാവ് പോയി ശരീരം ധാരണ ചെയ്ത് രാജാക്കന്മാരുടെയും രാജാവാകുന്നു. ആത്മാവ് ശരീരത്തില് പ്രവേശിച്ച് രാജ്യം ഭരിക്കുന്നു. ഇപ്പോള് രാജക്കന്മാരില്ല. രാജ്യം ഭരിക്കുന്നത് ആത്മാവല്ലേ. ഞാന് രാജാവാണ്, ഞാന് ആത്മാവാണ്, ശരീരത്തിന്റെ അധികാരിയാണ്. ഞാന് ആത്മാവാണ് പിന്നീട് ശരീരത്തിന്റെ പേര് നാരായണനെന്ന് സ്വീകരിച്ച് രാജ്യം ഭരിക്കും. ആത്മാവ് തന്നെയാണ് കേള്ക്കുന്നതും ധാരണ ചെയ്യുന്നതും. ആത്മാവിലാണ് സംസ്ക്കാരമുള്ളത്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ശ്രീമതമനുസരിച്ച് നടക്കുന്നതിലൂടെ ബാബയില് നിന്ന് രാജ്യം നേടുകയാണ്. ബാപ്ദാദ രണ്ട് പേരും ചേര്ന്നാണ് കുട്ടികളേ എന്ന് പറയുന്നത്, രണ്ട് പേര്ക്കും കുട്ടികളേ എന്ന് വിളിക്കാനുള്ള അവകാശമുണ്ട്. ആത്മാവിനോടാണ് പറയുന്നത് നിരാകാരി കുട്ടികളേ, പിതാവായ എന്നെ ഓര്മ്മിക്കൂ. അല്ലയോ നിരാകാരീ കുട്ടികളേ, അല്ലയോ ആത്മാക്കളേ പിതാവായ എന്നെ ഓര്മ്മിക്കൂ എന്ന് പറയാന് മറ്റാര്ക്കും സാധിക്കില്ല. ബാബ മാത്രമാണ് ആത്മാക്കളോട് സംസാരിക്കുന്നത്. അല്ലയോ പരമാത്മാ പരമാത്മാവായ എന്നെ ഓര്മ്മിക്കൂ, ഇങ്ങനെയല്ല പറയുന്നത്. പറയുന്നു, അല്ലയോ ആത്മാക്കളേ അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് യോഗ അഗ്നിയിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും. അല്ലാതെ ഗംഗാ സ്നാനം നടത്തുന്നതിലൂടെ ആര്ക്കും പാപാത്മാവില് നിന്ന് പുണ്യാത്മാവാകാന് സാധിക്കില്ല. ഗംഗാ സ്നാനം നടത്തി വീണ്ടും വീട്ടില് പോയി പാപം ചെയ്യുന്നു. വികാരങ്ങള് കാരണം തന്നെയാണ് പാപാത്മാവാകുന്നത്. ഇതാരും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു ഇപ്പോള് നിങ്ങള്ക്ക് രാഹുവിന്റെ കടുത്ത ഗ്രഹണം ബാധിച്ചിരിക്കുന്നു. ആദ്യം നേര്ത്ത ഗ്രഹണമായിരിക്കും. ഇപ്പോള് ദാനം നല്കുകയാണെങ്കില് ഗ്രഹണം ഒഴിയും. പ്രാപ്തി വളരെ വലുതാണ്. അപ്പോള് പുരുഷാര്ത്ഥവും അതുപോലെ ചെയ്യേണ്ടേ. ബാബ പറയുന്നു ഞാന് നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കും അതുകൊണ്ട് എന്നെയും സമ്പത്തിനെയും ഓര്മ്മിക്കൂ. തന്റെ 84 ജന്മങ്ങളെ ഓര്മ്മിക്കൂ അതുകൊണ്ട് ബാബ പേര് തന്നെ വച്ചിട്ടുണ്ട് ڇസ്വദര്ശന ചക്രധാരിڈ കുട്ടികള്. അപ്പോള് സ്വദര്ശന ചക്രത്തിന്റെ ജ്ഞാനവും ഉണ്ടായിരിക്കേണ്ടേ.

ബാബ മനസ്സിലാക്കി തരുന്നു - പഴയ ലോകം ഇല്ലാതാകണം. നിങ്ങളെ ഞാന് പുതിയ ലോകത്തിലേക്ക് കൊണ്ട് പോകുന്നു. സന്യാസി കേവലം വീടും-കുടുംബത്തെയുമാണ് മറക്കുന്നത്, നിങ്ങള് മുഴുവന് ലോകത്തെയും മറക്കുന്നു. അശരീരിയാകൂ എന്ന് ബാബ മാത്രമാണ് പറയുന്നത്. ഞാന് നിങ്ങളെ പുതിയ ലോകത്തിലേക്ക് കൊണ്ട് പോകുന്നു അതുകൊണ്ട് പഴയ ലോകത്തില് നിന്ന്, പഴയ ശരീരത്തില് നിന്ന് മമത്വം വേര്പെടുത്തൂ. പിന്നീട് പുതിയ ലോകത്തില് നിങ്ങള്ക്ക് പുതിയ ശരീരം ലഭിക്കും. നോക്കൂ, കൃഷ്ണനെ ശ്യാമ-സുന്ദരനെന്ന് പറയുന്നുണ്ട്. സത്യയുഗത്തില് കൃഷ്ണന് വെളുത്തതായിരുന്നു ഇപ്പോള് അന്തിമ ജന്മത്തില് കറുത്ത് പോയിരിക്കുന്നു. അപ്പോള് പറയാമല്ലോ ശ്യാമന് തന്നെയാണ് സുന്ദരനാകുന്നതും വീണ്ടും സുന്ദരനില് നിന്ന് ശ്യാമനാകുന്നതും. അതുകൊണ്ട് ശ്യാമ-സുന്ദരനെന്ന പേര് നല്കിയിരിക്കുന്നു. കറുത്തതാക്കുന്നത് 5 വികാരങ്ങളായ രാവണനും പിന്നീട് വെളുത്തതാക്കുന്നത് പരംപിതാ പരമാത്മാവുമാണ്. ചിത്രത്തിലും കാണിച്ചിട്ടുണ്ട് ഞാന് പഴയ ലോകത്തെ തട്ടിയകറ്റി വെളുത്തതായിക്കൊണ്ടിരിക്കുന്നു. വെളുത്ത ആത്മാവ് സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നു. കറുത്ത ആത്മാവ് നരകത്തിന്റെ അധികാരിയാകുന്നു. ആത്മാവ് തന്നെയാണ് കറുത്തതും വെളുത്തതുമാകുന്നത്. ഇപ്പോള് ബാബ പറയുന്നു നിങ്ങള്ക്ക് പവിത്രമാകണം. ഹഠയോഗി പവിത്രമാകുന്നതിനായി വളരെ കടുത്ത അഭ്യാസങ്ങള് നടത്തുന്നു. എന്നാല് യോഗമില്ലാതെ പവിത്രമാകാന് സാധിക്കില്ല, അല്ലെങ്കില് ശിക്ഷകള് അനുഭവിച്ച് പവിത്രമാകണം അങ്ങനെയെങ്കില് എന്തുകൊണ്ട് ബാബയെ ഓര്മ്മിച്ചുകൂടാ അങ്ങനെ 5 വികാരങ്ങളെയും ജയിക്കണം. ബാബ പറയുന്നു കാമ വികാരം തന്നെയാണ് ആദി-മദ്ധ്യ- അന്ത്യം ദുഃഖം നല്കുന്നത്. ആര്ക്കാണോ വികാരങ്ങളെ ജയിക്കാന് സാധിക്കാത്തത് അവര്ക്കൊരിക്കലും വൈകുണ്ഠത്തിന്റെ രാജാവാകാന് സാധിക്കില്ല അതുകൊണ്ടാണ് ബാബ പറയുന്നത് നോക്കൂ ഞാന് നിങ്ങളെ അച്ഛന്റെയും, ടീച്ചറുടെയും, സത്ഗുരുവിന്റെയും രൂപത്തില് എത്ര നല്ല കര്മ്മമാണ് പഠിപ്പിക്കുന്നത്. യോഗബലത്തിലൂടെ വികര്മ്മം വിനാശമാക്കി വികര്മ്മാജീത്ത് രാജാവാക്കുന്നു. വാസ്തവത്തില് സത്യയുഗത്തിലെ ദേവീ-ദേവതകളെ മാത്രമാണ് വികര്മ്മാജീത്തെന്ന് പറയുന്നത്. അവിടെ വികര്മ്മം ഉണ്ടായിരിക്കില്ല. വികര്മ്മാജീത്ത് സംവത്സരവും വിക്രമ സംവത്സരവും രണ്ടും വേറെ-വേറെയാണ്. വിക്രമ രാജാവും കടന്ന് പോയിട്ടുണ്ട് വികര്മ്മാജീത്ത് രാജാവും കടന്ന് പോയിട്ടുണ്ട്. നമ്മള് ഇപ്പോള് വികര്മ്മങ്ങളെ ജയിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് ദ്വാപരത്തില് ശരീരമെടുത്ത് വികര്മ്മം ആരംഭിക്കുന്നു. അതുകൊണ്ട് രാജാ വിക്രമനെന്ന പേരും നല്കിയിട്ടുണ്ട്. ദേവതകള് വികര്മ്മാജീത്താണ്. ഇപ്പോള് നമ്മള് അങ്ങനെയായി മാറുന്നു പിന്നീട് എപ്പോഴാണോ വാമമാര്ഗ്ഗത്തിലേക്ക് വരുന്നത് അപ്പോള് വികര്മ്മത്തിന്റെ അക്കൗണ്ട് ആരംഭിക്കുന്നു. ഇവിടെ വികര്മ്മത്തിന്റെ കണക്ക് തീര്പ്പാക്കി വീണ്ടും നമ്മള് വികര്മ്മാജീത്താകുന്നു. അവിടെ യാതൊരു വികര്മ്മവും ഉണ്ടായിരിക്കില്ല. അതുകൊണ്ട് ഇവിടെ നമ്മള് നമ്മുടെ ഉയര്ന്ന ഭാഗ്യം ഉണ്ടാക്കുകയാണെന്ന ലഹരി കുട്ടികള്ക്ക് ഉണ്ടായിരിക്കണം. ഇതാണ് ഏറ്റവും വലിയ ഭാഗ്യം ഉണ്ടാക്കുന്നതിനുള്ള പാഠശാല. സത്സംഗത്തില് ഭാഗ്യമുണ്ടാക്കുന്നതിന്റെ കാര്യമില്ല. പാഠശാലയില് എല്ലായ്പ്പോഴും ഭാഗ്യമുണ്ടാകുന്നു. നിങ്ങള്ക്കറിയാം നമ്മള് നരനില് നിന്ന് നാരായണന് അഥവാ രാജാക്കന്മാരുടെയും രാജാവാകും. തീര്ത്തും പതിത രാജാക്കന്മാര്, പാവന രാജാക്കന്മാരെ പൂജിക്കുന്നുണ്ട്. ഞാന് നിങ്ങളെ പാവനമാക്കുന്നു. പതിത ലോകത്തിലല്ല രാജ്യം ഭരിക്കുക. ശരി!

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബുദ്ധിയില് സ്വദര്ശന ചക്രത്തിന്റെ ജ്ഞാനം വെച്ച്, രാഹുവിന്റെ ഗ്രഹണത്തില് നിന്ന് മുക്തമാകണം. ശ്രേഷ്ഠ കര്മ്മത്തിലൂടെയും യോഗബലത്തിലൂടെയും വികര്മ്മങ്ങളുടെ കണക്ക് തീര്പ്പാക്കി വികര്മ്മാജീത്താകണം.

2) തന്റെ ഉയര്ന്ന ഭാഗ്യം ഉണ്ടാക്കുന്നതിന് വേണ്ടി പഠനത്തില് പരിപൂര്ണ്ണ ശ്രദ്ധ നല്കണം.

വരദാനം :-

ബഹിര്മുഖതയുടെ രസങ്ങളുടെ ആകര്ഷണങ്ങളുടെ ബന്ധനത്തില് നിന്ന് മുക്തമായിരിക്കുന്ന ജീവന്മുക്തരായി ഭവിക്കട്ടെ.

ബഹിര്മുഖത അര്ത്ഥം വ്യക്തികളുടെ ഭാവ-സ്വഭാവം, വ്യക്തഭാവത്തിന്റെ വൈബ്രേഷന്, സങ്കല്പ്പം, വാക്കും സംബന്ധ സമ്പര്ക്കത്തിലൂടെയും മറ്റുള്ളവരെ വ്യര്ത്ഥത്തിന് നേരെ ആകര്ഷിപ്പിക്കുന്ന, സദാ ഏതെങ്കിലും വ്യര്ത്ഥ ചിന്തനത്തില് ഇരിക്കുന്ന, ആന്തരീക സുഖം, ശാന്തി, ശക്തി ഇവയില് നിന്ന് ദൂരെയിരിക്കുന്നവര്..... ബഹിര്മുഖതയുടെ രസവും പുറമെ നിന്ന് വളരെ ആകര്ഷിതരാക്കുന്നു, അതിനാല് ആദ്യമേ ഇതിന് കടിഞ്ഞാണിടൂ. രസം തന്നെയാണ് സൂക്ഷ്മ ബന്ധനമായി മാറി സഫലതയുടെ ലക്ഷ്യത്തില് നിന്ന് ദൂരെയാക്കിക്കളയുന്നത്. എപ്പോള് ബന്ധനങ്ങളില് നിന്ന് മുക്തമാകുന്നുവോ അപ്പോള് പറയാം ജീവന്മുക്തം.

സ്ലോഗന് :-

ആരാണോ നല്ലതും ചീത്തയുമായ കര്മ്മം ചെയ്യുന്നവരുടെ പ്രഭാവത്തിന്റെ ബന്ധനത്തില് നിന്ന് മുക്തമായ സാക്ഷിയും ദയാ മനസ്കരും അവര് തന്നെയാണ് തപസ്വി.

 Download PDF

Post a Comment

0 Comments