27-01-2023 പ്രഭാതമുരളി
ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ
- പവിഴബുദ്ധിയുള്ളവരാകുന്നതിനു വേണ്ടി
ബാബ എന്താണോ
മനസ്സിലാക്കി തരുന്നത്,
അത് നല്ല
രീതിയില് മനസ്സിലാക്കണം,
സ്വയത്തില് ധാരണ
ചെയ്ത് മറ്റുള്ളവരെ
ധാരണ ചെയ്യിക്കണം.
ചോദ്യം :-
വളരെ ഗഹനവും ഗോപനീയവും മനസ്സിലാക്കേണ്ടതുമായ ഒരു രഹസ്യമേതാണ്?
ഉത്തരം :-
നിരാകാരിയായ ബാബ എല്ലാവരുടേയും മാതാവും പിതാവുമാകുന്നതെങ്ങനെയാണ്, ബാബ സൃഷ്ടിയുടെ രചന ഏതു വിധിയിലൂടെയാണ്
ചെയ്യുന്നത്, ഇതു വളരെ ഗുഹ്യമായ രഹസ്യമാണ്. നിരാകാരിയായ ബാബയ്ക്ക് മാതാവില്ലാതെ
സൃഷ്ടി രചിക്കാന് സാധിക്കില്ല. ബാബ ബ്രഹ്മാവിന്റെ
ശരീരം ധാരണ ചെയ്ത് ഇദ്ദേഹത്തില് പ്രവേശിച്ച്
ഇദ്ദേഹത്തിന്റെ മുഖത്തിലൂടെ
കുട്ടികളെ ദത്തെടുക്കുന്നു.
ഈ ബ്രഹ്മാവ് പിതാവുമാണ്, അതുപോലെ മാതാവുമാണ് - ഈ കാര്യം വളരെയധികം മനസ്സിലാക്കി ഓര്മ്മിക്കേണ്ടതും സ്മൃതിയില് വയ്ക്കേണ്ടതുമായ കാര്യമാണ്.
ഗീതം :- നീ തന്നെയാണ് മാതാവും പിതാവും....
ഓം ശാന്തി.
മാതാവ്, പിതാവ് എന്ന് ആരെയെങ്കിലും വിളിക്കുന്നു എങ്കില് തീര്ച്ചയായും പിതാവായിരിക്കും ആജ്ഞ നല്കുന്നത്.
ഇവിടെ മാതാവും പിതാവും കമ്പൈന്ഡാണ്.
ഇക്കാര്യം മനുഷ്യര്ക്ക് മനസ്സിലാക്കുവാന് വളരെ ബുദ്ധിമുട്ടാണ്. കൂടാതെ ഇത് മനസ്സിലാക്കേണ്ട മുഖ്യമായ കാര്യവുമാണ്.
നിരാകാരിയായ പരംപിതാ പരമാത്മാവിനെ പിതാവ് എന്നു വിളിക്കുന്നു,
മാതാവ് എന്നും വിളിക്കുന്നു. ഇത് അത്ഭുതകരമായ കാര്യമാണ്.
പരമപിതാവായ പരമാത്മാവ് മനുഷ്യ സൃഷ്ടി രചിക്കണമെങ്കില് തീര്ച്ചയായും മാതാവ് വേണം.
ഇത് വളരെ ഗുഹ്യമായ കാര്യമാണ്.
കൂടാതെ ആരുടെയും ബുദ്ധിയില്ഇങ്ങനെയൊരിക്കലും വിചാരം വരില്ല. ബാബ എല്ലാവരുടേയും അച്ഛനാണ്.
തീര്ച്ചയായും മാതാവും വേണം. ആ പിതാവാണെങ്കില് നിരാകാരിയാണ് എങ്കില് ആരെ അമ്മയാക്കും? വിവാഹം കഴിച്ചിട്ടില്ലായിരിക്കും. ഇത് അതി ഗുഹ്യമായ മനസ്സിലാക്കേണ്ട കാര്യമാണ്.
വളരെ പുതിയവര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല.
പഴയവര് പോലും പ്രയാസപ്പെട്ടു മനസ്സിലാക്കിയിട്ട് ആ സ്മൃതിയിലിരിക്കുന്നു. കുട്ടികളല്ലേ അമ്മയുടെയും അച്ഛന്റെയും സ്മൃതിയിലിരിക്കുന്നത്. ഭാരതത്തില് ലക്ഷ്മീ നാരായണനെപ്പോലും നീ മാതാ പിതാ...... എന്ന് പറയുന്നു അതുപോലെ രാധാ കൃഷ്ണന്റെ മുന്നില്പോലും നീ മാതാപിതാ... എന്നു പറയുന്നു എന്നാല് അവര് പ്രിന്സ് പ്രിന്സസ് ആയിരുന്നു.
അവരെ മാതാ പിതാവെന്ന് വിവരമില്ലാത്തവര് പോലും പറയില്ല.
മനുഷ്യര്ക്ക് ഇങ്ങനെ പറയുന്നത് ശീലമായിപ്പോയി. എന്നാല് ഇക്കാര്യം വേറിട്ടതാണ്. ലക്ഷ്മീ നാരായണനെ അവരുടെ കുട്ടികള് മാത്രമേ മാതാ പിതാ.....
എന്ന് വിളിക്കുകയുള്ളു. ആരുടെ പക്കലാണോ വളരെയധികം ധനമുള്ളത്,
കൊട്ടാരമുള്ളത് അവരെ കാണുമ്പോള് മനുഷ്യര് കരുതുന്നു അവര് സ്വര്ഗ്ഗത്തിലാണ്. അവരുടെ കുട്ടികള് പറയും-
ഞങ്ങളുടെ അമ്മയുടെയും അച്ഛന്റെയും പക്കല് വളരെ സുഖമുണ്ട്.
തീര്ച്ചയായിട്ടും അതിനു മുമ്പുള്ള ജന്മത്തില് എന്തെങ്കിലും നല്ല കര്മ്മം ചെയ്തിട്ടുണ്ടായിരിക്കും. നീ തന്നെ അമ്മയും അച്ഛനും എന്ന് പാടുന്നത്. പരംപിതാ പരമാത്മാ രചയിതാവ് ഒന്നുമാത്രമാണ്. ആ പരമാത്മാവിന്റെ കുട്ടികളാണ് നമ്മള്. പരമാത്മാവ് നിരാകാരിയാണ്. നമ്മള് ആത്മാക്കളും നിരാകാരികളാണ്. എന്നാല് നിരാകാരിക്കെങ്ങനെ സൃഷ്ടി രചിക്കാന് സാധിക്കും. മാതാവില്ലാതെ സൃഷ്ടി രചിക്കാന് സാധിക്കില്ല. സൃഷ്ടി രചിക്കുന്നത് അത്ഭുതമാണ്.
പരമാത്മാവ് പുതിയ ലോകത്തിന്റെ രചയിതാവാണ്.
പഴയ ലോകത്തില് വന്ന് പുതിയ ലോകം രചിക്കുന്നു.
എന്നാല് എങ്ങനെ രചിക്കുന്നു. ആ നിരാകാരിയെ നാം മാതാ-പിതാവെന്ന് വിളിക്കുന്നു ഇത് വളരെ ഗഹനമായ കാര്യമാണ് . ഞാന് കുട്ടികളെ ദത്തെടുക്കുന്നു എന്ന് ബാബ സ്വയം മനസ്സിലാക്കി തരുന്നു. വയറ്റില് നിന്നും കുട്ടി വരുന്ന കാര്യമല്ല.
ഇത്രയധികം കുട്ടികള് എങ്ങനെ വയറ്റില് നിന്നും വരും.
അപ്പോള് ബാബ പറയുന്നു- ഞാന് ഈ ശരീരം ധാരണ ചെയ്ത് ഇദ്ദേഹത്തിന്റെ മുഖത്തിലൂടെ കുട്ടികളെ ദത്തെടുക്കുന്നു. ഈ ബ്രഹ്മാവ് മനുഷ്യ സൃഷ്ടി രചിക്കുന്ന പിതാവാണ് മാതാവുമാണ്. ഇദ്ദേഹത്തിന്റെ മുഖത്തിലൂടെയാണ് കുട്ടികളെ ദത്തെടുക്കുന്നത്. ഈ രീതിയിലൂടെ കുട്ടികളെ അഡോപ്റ്റ് ചെയ്യുക എന്നത് കേവലം ബാബയുടെ ജോലിയാണ്.
സന്യാസികള്ക്കു ചെയ്യാന് സാധിക്കില്ല. അവരുടേത് ജിജ്ഞാസു, ഫോളോവേഴ്സ്,
ശിഷ്യന്മാരാണ്. ഇവിടെയാണ് രചനയുടെ കാര്യം.
ബാബ ഇദ്ദേഹത്തില് പ്രവേശിക്കുന്നു, ഇത് മുഖ വംശാവലികളാണ,് അവര് പറയുന്നു നീ തന്നെയാണ് മാതാവും പിതാവും...., അപ്പോള് ഇത് മാതാവാണെന്ന് തെളിയിക്കപ്പെടുന്നു. ആ ബാബ ഇദ്ദേഹത്തില് പ്രവേശിച്ച് രചിക്കുന്നു. ഈ വൃദ്ധന് പ്രജാ പിതാവുമാണ് പിന്നെ വൃദ്ധയായ മാതാവുമാകുന്നു. വൃദ്ധയെ അല്ലേ വേണ്ടത്. ഇപ്പോള് കുട്ടികള് മാതാ പിതാവിനെ ഓര്മ്മിക്കണം.
ഇദ്ദേഹത്തിന് സ്വത്ത് ഇല്ല. നിങ്ങള് ആസ്തിക്ക് അധികാരികളാകുന്നു, അതുകൊണ്ട് ഇദ്ദേഹത്തെ ബാപ്ദാദ എന്നു പറയുന്നു. നിങ്ങള്ക്ക് പ്രജാപിതാ ബ്രഹ്മാവില് നിന്നും സ്വത്ത് എടുക്കേണ്ടതില്ല. ഈ മുത്തച്ഛനും (ദാദ)
ബാബയില് നിന്ന് എടുക്കുന്നു. ഇദ്ദേഹത്തെ മുത്തച്ഛനെന്നും അമ്മയെന്നും വിളിക്കുന്നു. ഇല്ലെങ്കില് മാതാ-പിതാവ് എങ്ങനെ തെളിയിക്കപ്പെടും. മാതാവും പിതാവുമില്ലാതെങ്ങനെ കുട്ടികളുണ്ടാകും - ഇതു വളരെ ഗുഹ്യമായ മനസ്സിലാക്കേണ്ട സ്മരിക്കേണ്ട കാര്യമാണ്. ബാബാ അങ്ങ് പിതാവാണ,് ഈ മാതാവിലൂടെ ഞങ്ങള് ജന്മം എടുത്തിരിക്കുന്നു. തീര്ച്ചയായും ആസ്തിയും ഓര്മ്മ വരുന്നു.
ഓര്മ്മിക്കേണ്ടത് ഈ ബാബയെ ആണ്.
ജ്ഞാനത്തിലൂടെ നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും എങ്ങനെയാണ് ബാബ പതീതലോകത്തില് വരുന്നതെന്ന്.
പറയുന്നു- ആരിലാണോ ഞാന് പ്രവേശിക്കുന്നത്, അത് എന്റെ കുട്ടിയുമാണ്, നിങ്ങളുടെ അച്ഛനുമാണ് കൂടാതെ അമ്മയുമാണ്. നിങ്ങള് കുട്ടികളാകുന്നു. അതുകൊണ്ട് ബാബയെ ഓര്മ്മിക്കുന്നതിലൂടെ ആസ്തി ലഭിക്കുന്നു. മാതാവിനെ ഓര്മ്മിക്കുന്നതിലൂടെ ആസ്തി ലഭിക്കില്ല. നിരന്തരം ആ ബാബയെ ഓര്മ്മിക്കണം. ബാക്കി ഈ ശരീരത്തെ മറക്കണം. ഈ ജ്ഞാനത്തിന്റെ കാര്യങ്ങള് മനസ്സിലാക്കേണ്ടവയാണ്.
ബാബ പഴയ ലോകത്തില് വന്ന് പുതിയ ലോകം രചിക്കുന്നു. പഴയതിനെ ഇല്ലാതാക്കുന്നു. അല്ലെങ്കില് പിന്നെ ആരില്ലാതാക്കും. ശങ്കരനിലൂടെ പഴയ ലോകത്തിന്റെ വിനാശം എന്ന് പറയാറുണ്ട്.
ഇത് ഡ്രാമയില് എഴുതപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് അതിനെക്കുറിച്ച് മഹിമ പാടുന്നത്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള്ക്കുവേണ്ടി പുതിയ രാജധാനി തയ്യാറായിക്കൊണ്ടിരിക്കുന്നു. വിനാശത്തിന്റെ ഫുള് തയ്യാറെടുപ്പും ഉണ്ടായിരിക്കുന്നു. നിങ്ങള് ഇത്രയും പേരുണ്ട്,
എന്നാല് രാജ്യപദവി നേടിക്കൊണ്ടിരിക്കുന്നു. അന്ധവിശ്വാസം കൊണ്ട് അംഗീകരിച്ചു എന്നല്ല. ആരോ പറഞ്ഞു രാമന്റെ സീത തട്ടിയെടുക്കപ്പെട്ടു. സത്യം എന്ന് കേട്ടവര് ചിന്തിച്ചു. ഏതെങ്കിലും കാര്യം മനസ്സിലാകുന്നില്ല എങ്കില് മനസ്സിലാക്കാന് പരിശ്രമിക്കു. അല്ലെങ്കില് വളരെ അറിവില്ലാത്തവരായി അങ്ങ് ഇരുന്നു പോകും. ഭക്തിമാര്ഗ്ഗത്തില് അല്പകാല സുഖം ലഭിക്കുന്നു. അതിന്റെ ഫലം ആ ജന്മത്തില് തന്നെ അല്ലെങ്കില് അടുത്ത ജന്മത്തില് അല്പകാലത്തിലേക്ക് ലഭിക്കുന്നു. തീര്ത്ഥാടന യാത്രയ്ക്ക് പോകുമ്പോള് കുറച്ചു സമയത്തേക്ക് പവിത്രമായിരിക്കുന്നു. പാപം ഒന്നും ചെയ്യില്ല.
ദാനപുണ്യങ്ങളൊക്കെ ചെയ്യുന്നു,
അതിനെ കാക്ക കാഷ്ട സമാനസുഖമെന്നു പറയുന്നു. ഇത് നിങ്ങള് കുട്ടികളാണ് മനസ്സിലാക്കുന്നത്. നിങ്ങള് കുരങ്ങില് നിന്നും പരിവര്ത്തനപ്പെട്ട് ക്ഷേത്രത്തിലിരിക്കാന് യോഗ്യതയുള്ളവരായി. സത്യയുഗത്തില് നിങ്ങള് പവിഴ ബുദ്ധിയുള്ളവരായിരുന്നു. കാരണം,
പവിഴനാഥന് പവിഴനാഥിനിയുടെ രാജ്യമായിരുന്നു. സ്വര്ണ്ണത്തിന്റെ കൊട്ടാരമുണ്ടായിരുന്നു. ഇപ്പോള് കല്ലുതന്നെ കല്ലാണ്.
പവിഴ ബുദ്ധിയില് നിന്നും കല്ലുബുദ്ധിയാക്കുന്നത് ആരാണ്?
അഞ്ചു വികാരമാകുന്ന രാവണനാണ്. എല്ലാവരും കല്ലുബുദ്ധികളാവുമ്പോള് വീണ്ടും പവിഴബുദ്ധിയുള്ളവനാക്കുന്ന അച്ഛന് വരുന്നു. എത്ര സഹജമായി മനസ്സിലാക്കിയിട്ട് മനസ്സിലാക്കി തരുന്നു.
ബീജവും വൃക്ഷവും.
ബാക്കി വിശദമായിട്ട് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു, മനസ്സിലാക്കി തന്നുകൊണ്ടിരിക്കും. സാരരൂപത്തില് പറഞ്ഞുതരുന്നു- ആസ്തി തരുന്ന ബാബയെ ഓര്മ്മിക്കൂ. മാതാവിനെ ഓര്മ്മിക്കേണ്ട ആവശ്യമില്ല.
ബാബ പറയുന്നു,
കുട്ടികളെ എന്നെ ഓര്മ്മിക്കൂ എങ്കില് തീര്ച്ചയായും കുട്ടികള് അമ്മയില് നിന്നായിരിക്കുമല്ലോ ജന്മം എടുത്തിരിക്കുക? ജന്മമെടുത്തു, അച്ഛനില് നിന്നും ആസ്തിയെടുക്കുവാന് അതുകൊണ്ട് ഈ അമ്മയെയും വിടൂ.
എല്ലാ ദേഹധാരികളെയും ഉപേക്ഷിക്കു കാരണം ഇപ്പോള് അച്ഛനില് നിന്നും ആസ്തിയെടുക്കണം. നിങ്ങള് ആത്മാക്കള് ആത്മീയ അച്ഛന്റെ കുട്ടികളാണ് കൂടാതെ മാതാപിതാവിന്റെ കുട്ടിയാണ് എന്നിപ്പോള് കുട്ടികള്ക്കു മനസ്സിലായി. ആ പരിധിയില്ലാത്ത അച്ഛന് പുതിയ സൃഷ്ടി രചിക്കുന്നു. ഭാരതം സ്വര്ഗ്ഗമായിരുന്നല്ലോ. ഈ ലക്ഷ്മീ നാരായണന് സ്വര്ഗ്ഗത്തിന് അധികാരികളായിരുന്നു, ഇപ്പോളില്ല. നിങ്ങള് ഓരോ ജന്മത്തിലും പരിധിയുള്ള ആസ്തി നേടിക്കൊണ്ടാണ് വന്നത് എന്ന് പരിധിയില്ലാത്ത അച്ഛന് മനസ്സിലാക്കി തരുന്നു. നരകത്തില് പരിധിയുള്ള ആസ്തിയാണ്.
സ്വര്ഗ്ഗത്തില് പരിധിയുള്ള ആസ്തി എന്നു പറയില്ല. അതു പരിധിയില്ലാത്ത ആസ്തിയാണ്.
കാരണം പരിധിയില്ലാത്തത് അതായത് മുഴുവന് സൃഷ്ടിയുടെയും അധികാരിയായിരുന്നു, മറ്റു ഒരു ധര്മ്മങ്ങളും ഉണ്ടായിരുന്നില്ല. പരിധിയുള്ള ആസ്തി ആരംഭിക്കുന്നത് ദ്വാപരയുഗം മുതലാണ്. സത്യയുഗത്തില് പരിധിയില്ലാത്തതാണ്. നിങ്ങള് പ്രാലബ്ധം അനുഭവിക്കുന്നു. അവിടെ നിങ്ങള്ക്കു പരിധിയില്ലാത്ത ചക്രവര്ത്തി പദവിയാണ്. യഥാ രാജാ റാണി തഥാ പ്രജ.
ഞങ്ങള് മുഴുവന് സൃഷ്ടിയുടെയും അധികാരികളാണെന്ന് പ്രജകളും പറയും
. ഞങ്ങള് മുഴുവന് സൃഷ്ടികയുടെയും അധികാരികളാണെന്ന് ഇപ്പോള് പ്രജകള് പറയില്ല. ഇപ്പോള് പരിധികളുണ്ടാക്കിയിരിക്കുകയാണ്. ഞങ്ങളുടെ ജലാതിര്ത്തിയുടെ ഉള്ളിലേക്ക് വരാന് പാടില്ല,
ഈ ഭാഗം ഞങ്ങളുടെയാണ് എന്നവര് പറയുന്നു. അവിടെ പ്രജകളും പറയും,
ഞങ്ങള് വിശ്വത്തിന്റെ അധികാരികളാണെന്ന്. ഞങ്ങളുടെ മഹാരാജാ മഹാറാണി ലക്ഷ്മീ നാരായണനും വിശ്വത്തിന്റെ അധികാരികളാണ്.
അവിടെ ഒരേയൊരു രാജ്യമായിരിക്കും എന്ന് ഇപ്പോള് നമ്മള് മനസ്സിലാക്കി. അതു പരിധിയില്ലാത്ത ചക്രവര്ത്തി പദവിയാണ്. ഭാരതം എന്തായിരുന്നു, ആരുടെയും ബുദ്ധിയിലില്ല. പരിധിയില്ലാത്ത അച്ഛനില് നിന്നും ആസ്തിയെടുക്കൂ എന്ന് നിങ്ങള് കുട്ടികള്ക്കിപ്പോള് പഠിപ്പ് ലഭിക്കുന്നു.
നമ്മള് പറയുന്നു എങ്കില് തീര്ച്ചയായും നമ്മള് എടുക്കുന്നു.
പരിധിയില്ലാത്ത അച്ഛനാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്.
21 തലമുറ രാജ്യഭാഗ്യം എന്ന് പാടപ്പെടുന്നു. തലമുറകളെന്ന് എന്തുകൊണ്ടാണ് പറയുന്നത്? കാരണം അവിടെ വൃദ്ധന്മാരായിട്ടേ മരിക്കുകയുള്ളു. അവര്ക്ക് അകാല മൃത്യു ഉണ്ടാവുകയില്ല. അമ്മമാര് ഒരിക്കലും വിധവകളാകുകയില്ല. കരച്ചിലും പീഡനങ്ങളൊന്നും ഉണ്ടാകില്ല. ഇവിടെ എത്രയാണ് കരയുന്നതും അടിക്കുന്നതും. അവിടെ കുട്ടികള്ക്കുപോലും കരയേണ്ട ആവശ്യമില്ല. ഇവിടെ കുട്ടികളെ കരയിപ്പിക്കുന്നു, വാ തുറക്കാന്.
അവിടെ അങ്ങനെയുള്ള കാര്യമില്ല. നമ്മളിപ്പോള് പരിധിയില്ലാത്ത അച്ഛനില് നിന്നും കല്പം മുമ്പത്തെപ്പോലെ ആസ്തിയെടുക്കുകയാണെന്ന് എല്ലാ കുട്ടികള്ക്കുമറിയാം. 84 ജന്മങ്ങള് പൂര്ത്തിയാക്കി. ഇപ്പോള് പോകണം. നിരന്തരം അച്ഛനെയും ആസ്തിയെയും ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാകും. മന്മനാഭവ ഇതിന്റെ അര്ത്ഥം എത്ര സഹജമാണ്.
ഗീത തെറ്റായിരിക്കാം എന്നാല് അതില് എന്തെങ്കിലുമൊക്കെ സത്യമില്ലേ.
അച്ഛനായ എന്നെ ഓര്മ്മിക്കൂ, കൃഷ്ണനിങ്ങനെ പറയാന് സാധിക്കില്ല-
എന്നെ ഓര്മ്മിക്കൂ,
നിങ്ങള്ക്ക് എന്റെ അടുത്ത് വരണം.
നിങ്ങള് എല്ലാ ആത്മാക്കളും കൊതുകിന് കൂട്ടങ്ങളെപ്പോലെ വരണം എന്ന് ഇപ്പോള് പരമാത്മാവ് എല്ലാ ആത്മാക്കളോടും പറയുന്നു.
എങ്കില് തീര്ച്ചയായും ആത്മാവ്, പരമാത്മാവായ അച്ഛനെയായിരിക്കും ഫോളൊ ചെയ്യുക. കൃഷ്ണന് ദേഹധാരിയാകുന്നു. കൃഷ്ണന് പറയാന് സാധിക്കില്ല ആത്മാവായ എന്നെ ഓര്മ്മിക്കൂ എന്ന്
. അദ്ദേഹത്തിന്റെ പേര് കൃഷ്ണനെന്നാണ്. ഒരാത്മാക്കള്ക്കും പറയാന് സാധിക്കില്ല,
ആത്മാക്കളെല്ലാവരും ഭായി-
ഭായി ആണെന്ന്.
ഇപ്പോള് ബാബ പറയുന്നു, ഞാന് നിരാകാരനാണ്, പരമാത്മാവായ എന്റെ പേര് ശിവനെന്നാണ്. കൃഷ്ണനെങ്ങനെ ഇതു പറയാന് സാധിക്കും. കൃഷ്ണന് ശരീരമുണ്ട്, ശിവബാബയ്ക്ക് തന്റേതായ ശരീരമില്ല.
ശിവബാബ പറയുന്നു കുട്ടികളെ നിങ്ങള്ക്കും ആദ്യം തന്റേതായ ശരീരം ഉണ്ടായിരുന്നില്ല. നിങ്ങള് ആത്മാക്കള് നിരാകാരികളായിരുന്നു, പിന്നെ ശരീരം എടുത്തു.
ഇപ്പോള് നിങ്ങള്ക്ക് ഡ്രാമയുടെ ആദി മദ്ധ്യാന്ത്യത്തിന്റെ സ്മൃതി വന്നു. സൃഷ്ടി എങ്ങനെ, എപ്പോള് എന്തുകൊണ്ട് രചിക്കുന്നു?
സൃഷ്ടിയുണ്ടല്ലോ. ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടിയുടെ രചന ചെയ്തു എന്നു പറയാറുണ്ട്.
എങ്കില് തീര്ച്ചയായും പഴയ സൃഷ്ടിയില് നിന്നു തന്നെയായിരിക്കും പുതിയ സൃഷ്ടിയുടെ രചന ചെയ്തത്.
മനുഷ്യനില് നിന്നും ദേവതയാക്കി എന്നു പറയാറുണ്ട്. ഞാന് നിങ്ങളെ ഈ പഠിത്തത്തിലൂടെ മനുഷ്യരില് നിന്ന് ദേവതയാക്കുന്നു എന്നു പറയുന്നു.
പൂജ്യദേവതകളായിരുന്നു പിന്നെ പൂജാരിയായി. 84 ജന്മങ്ങള് എങ്ങനെയാണ് എടുക്കുന്നത് എന്ന് മനുഷ്യര്ക്കറിയില്ല. എന്താ എല്ലാവരും
84 ജന്മങ്ങളെടുക്കുമോ? സൃഷ്ടി വര്ദ്ധനവ് പ്രാപ്തമാക്കിക്കൊണ്ടിരിക്കുന്നു. എങ്കില് സര്വ്വരും എങ്ങനെ
84 ജന്മങ്ങളെടുക്കും! തീര്ച്ചയായും പിന്നീടു വരുന്നവരുടെ ജന്മം കുറവായിരിക്കും. 25-50 വര്ഷത്തിനുള്ളില് 84 ജന്മം എങ്ങനെ എടുക്കാന് സാധിക്കും? ഇത് സ്വദര്ശനചക്രമാണ്. അവര് പിന്നീട് സ്വദര്ശനചക്രത്തെ ഒരായുധത്തിന്റെ രൂപത്തില് കാണിച്ചു. ഞങ്ങള്
84 ജന്മങ്ങള് എങ്ങനെയെങ്ങനെയാണ് അനുഭവിക്കുന്നത് എന്ന് നിങ്ങള് ആത്മാക്കള്ക്കിപ്പോള് സ്മൃതി വന്നു. ഇപ്പോള് ചക്രം പൂര്ണ്ണമാകുന്നു. വീണ്ടും ഡ്രാമയ്ക്ക് ആവര്ത്തിക്കണം. ഏറ്റവും ആദ്യം ആദിസനാതനദേവീദേവത ധര്മ്മം തീര്ച്ചയായും ഉണ്ടായിരിക്കണം, അതിന് പ്രായലോപം സംഭവിച്ചു.
ഹേ ഗോഡ്ഫാദര് ദയ കാണിക്കൂ എന്ന് മനുഷ്യര് പറയുന്നു. ബാബ പറയുന്നു - ശരി,
നിങ്ങളെ ദുഃഖത്തില് നിന്നും മോചിപ്പിച്ച് സുഖമുള്ളവരാക്കുന്നു. സര്വ്വരെയും സുഖമുള്ളവരാക്കുക എന്നത് അച്ഛന്റെ ജോലിയാണ്,
അതുകൊണ്ട് ഞാന് കല്പ കല്പം വരുന്നു. വന്നിട്ട് ഭാരതത്തിനെ വജ്രസമാനമാക്കുന്നു. വളരെ സുഖമുള്ളതാക്കുന്നു. ബാക്കിയെല്ലാവരെയും മുക്തിധാമത്തിലേക്ക് അയക്കുന്നു. ഭഗവാനെ കണ്ടുമുട്ടാന് വേണ്ടി ഭക്തന്മാര് ആഗ്രഹിക്കുന്നു കാരണം സുഖത്തെക്കുറിച്ച് സന്യാസികള് പറഞ്ഞിരിക്കുന്നത്, കാക്കവിഷ്ട സമാനമാണ് സുഖമെന്നാണ്. കൂടാതെ മറ്റൊന്ന് പറഞ്ഞിരിക്കുന്നു, ഈ ഡ്രാമയുടെ കളിയില് പിന്നെ വരികയേയില്ല, മോക്ഷത്തെ നേടാം. എന്നാല് മോക്ഷം അങ്ങനെ ലഭിക്കുകയില്ല. ഇത് ഉണ്ടായ ഉണ്ടാക്കപ്പെട്ട ഡ്രാമയാണ്. മുഴുവന് സൃഷ്ടിയുടെ ഹിസ്റ്ററി,
ജ്യോഗ്രഫി നിങ്ങള് കുട്ടികള്ക്കിപ്പോള് അറിയാം.
ഇതെങ്ങനെയാണ് ചക്രം കറങ്ങുന്നത്. ഇതിനെയാണ് സ്വദര്ശനചക്രം എന്നു പറയുന്നത്. സ്വദര്ശനചക്രത്തിലൂടെ എല്ലാവരുടെയും ശിരസ്സറുത്തു എന്ന് കാണിക്കാറുണ്ട്. കംസ വധത്തിന്റെ നാടകം കാണിക്കാറുണ്ട്. ഇങ്ങനെയൊന്നുമില്ല. ഇവിടെ ഹിംസയുടെ കാര്യമേയില്ല. ഇതു പഠിത്തമാണ്. പഠിക്കണം,
അച്ഛനില് നിന്ന് ആസ്തിയെടുക്കണം. അച്ഛനില് നിന്ന് ആസ്തിയെടുക്കുന്നതിന് ആരെയെങ്കിലും വധിക്കണോ? അത് പരിധിയുള്ള ആസ്തിയാണ്,
ഇത് പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത ആസ്തിയെടുക്കണം. ഗീതയില് യുദ്ധം എന്നീ എത്ര കാര്യങ്ങളാണ് എഴുതി വെച്ചിരിക്കുന്നത്. അങ്ങനെയൊന്നും തന്നെയില്ല. ആരുടെയും കൂടെയല്ല പാണ്ഡവരുടെ യുദ്ധം. ഇത് യോഗബലത്തിലൂടെ പരിധിയില്ലാത്ത അച്ഛനില് നിന്നും പുതിയ ലോകത്തിലേക്ക് വേണ്ടി നിങ്ങള് കുട്ടികള് ആസ്തിയെടുക്കേണ്ട കാര്യമാണ്. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ശരി.
മധുരമധുരമായ വളരെക്കാലത്തിനു ശേഷം തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ബാബയില് നിന്നും
21 തലമുറകളിലേക്ക് ആസ്തി നേടുന്നതിനായി നിരന്തരം ബാബയേയും ആസ്തിയേയും ഓര്മ്മിക്കുവാനുള്ള പുരുഷാര്ത്ഥം ചെയ്യണം. ഒരു ദേഹധാരികളെയും ഓര്മ്മിക്കരുത്.
2.
ബുദ്ധിയില് സ്വദര്ശനചക്രം കറങ്ങിക്കൊണ്ടിരിക്കണം. ഞങ്ങള് പൂജ്യരായിരുന്നു, പിന്നീട് പൂജാരികളായി, 84 ജന്മങ്ങളുടെ ചക്രം പൂര്ത്തീകരിച്ചു, വീണ്ടും ഡ്രാമ പുനരാവര്ത്തിക്കണം, ഞങ്ങള്ക്കു പൂജാരിയില് നിന്നും പൂജ്യനാകണം - ഈ സ്മൃതി തന്നെയാണ് സ്വദര്ശനചക്രം.
വരദാനം :-
സമാനതയിലൂടെ സമീപതയുടെ
സീറ്റ് നേടി
ഫസ്റ്റ് ഡിവിഷനില്
വരുന്ന വിജയിരത്നമായി
ഭവിക്കട്ടെ.
സമയത്തിന്റെ സമീപതയ്ക്കൊപ്പമൊപ്പം ഇനി സ്വയത്തെ ബാബയ്ക്കു സമാനമാക്കൂ. സങ്കല്പം, വാക്ക്, കര്മം, സംസ്കാരം, സേവനം എല്ലാറ്റിലും ബാബയെപ്പോലെ
സമാനമാകുക അര്ഥം സമീപം വരിക. ഓരോ സങ്കല്പത്തില് ബാബയുടെ കൂട്ടിന്റെ, സഹയോഗത്തിന്റെ, സ്നേഹത്തിന്റെ അനുഭവം ചെയ്യൂ. സദാ അച്ഛന്റെ കൂട്ടും കയ്യോടു കൈയും അനുഭവം ചെയ്യൂ എങ്കില് ഫസ്റ്റ് ഡിവിഷനില് വരും. നിരന്തര ഓര്മയും സമ്പൂര്ണസ്നേഹവും
ഒരു ബാബയോടാണ് എങ്കില് വിജയമാലയുടെ വിജയീരത്നമായി
മാറും. ഇപ്പോഴും അവസരമുണ്ട്, വളരെ വൈകിപ്പോയി എന്ന ബോര്ഡ് വെച്ചിട്ടില്ല.
സ്ലോഗന് :-
സുഖദാതാവായി അനേക ആത്മാക്കളെ ദുഖ അശാന്തിയില്
നിന്നു മുക്തമാക്കൂന്നതിനുള്ള സേവനം ചെയ്യുക തന്നെയാണ് സുഖദേവനാകുക
0 Comments