26-01-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ
- അമൃതവേളയുടെ ശാന്തവും,
ശുദ്ധവുമായ വായുമണ്ഡലത്തില്
നിങ്ങള് ദേഹ
സഹിതം എല്ലാം
മറന്ന് എന്നെ
ഓര്മ്മിക്കൂ, ആ
സമയം ഓര്മ്മ
വളരെ നന്നായിരിക്കും.
ചോദ്യം :-
ബാബയുടെ ശക്തി നേടുന്നതിന് വേണ്ടി നിങ്ങള് കുട്ടികള് ഏറ്റവും നല്ല ഏതൊരു കര്മ്മമാണ് ചെയ്യുന്നത്?
ഉത്തരം :-
ഏറ്റവും നല്ല കര്മ്മമാണ് ബാബയില് തന്റേതെല്ലാം
(ശരീരം-മനസ്സ്-ധനം) അര്പ്പണം ചെയ്യുക. എപ്പോള് നിങ്ങള് എല്ലാം തന്നെ അര്പ്പിക്കുന്നോ അപ്പോള് ബാബ നിങ്ങള്ക്ക് പകരമായി ഇത്രയും ശക്തി നല്കുന്നു, അതിലൂടെ നിങ്ങക്ക് മുഴുവന് വിശ്വത്തിലും സുഖ-ശാന്തിയുടെ അഖണ്ഢവും ഇളകാത്തതുമായ രാജ്യം നടത്താന് സാധിക്കുന്നു.
ചോദ്യം :-
ബാബ ഏതൊരു സേവനമാണ് കുട്ടികളെ പഠിപ്പിച്ചത്
അത് ഒരു മനുഷ്യനും പഠിപ്പിക്കാന് സാധിക്കില്ല?
ഉത്തരം :-
ആത്മീയ സേവനം. നിങ്ങള് ആത്മാക്കളെ വികാരങ്ങളുടെ
രോഗത്തില് നിന്ന് മുക്തമാക്കുന്നതിന് വേണ്ടി ജ്ഞാനത്തിന്റെ ഇഞ്ചക്ഷന് നല്കുന്നു. നിങ്ങളാണ് ആത്മീയ സോഷ്യല് വര്ക്കര്. മനുഷ്യര് ഭൗതീക സേവനമാണ് ചെയ്യുന്നത് എന്നാല് ജ്ഞാനത്തിന്റെ ഇഞ്ചക്ഷന് നല്കി ആത്മാവിനെ തെളിഞ്ഞ ജ്യോതിയാക്കാന്
സാധിക്കില്ല. ഈ സേവനം ബാബ മാത്രമാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
ഓം ശാന്തി.
ഭഗവാനുവാചാ - ഇക്കാര്യം മനസ്സിലാക്കി തന്നിട്ടുണ്ട് അതായത് മനുഷ്യനെ ഒരിക്കലും ഭഗവാനെന്ന് പറയാന് സാധിക്കില്ല.
ഇതാണ് മനുഷ്യ സൃഷ്ടി ബ്രഹ്മാ വിഷ്ണു ശങ്കരനുള്ളത് സൂക്ഷമ വതനത്തിലാണ്.
ശിവബാബയാണ് ആത്മാക്കളുടെ അവിനാശിയായ പിതാവ്.
വിനാശീ ശരീരത്തിന്റെ പിതാവും വിനാശിയാണ്.
ഇതെല്ലാവര്ക്കുമറിയാം. ചോദിക്കുന്നു നിങ്ങളുടെ വിനാശീ ശരീരത്തിന്റെ പിതാവ് ആരാണ്? ആത്മാവിന്റെ പിതാവ് ആരാണ്?
ആത്മാവിനറിയാം - അവര് പരംധാമത്തിലാണ് വസിക്കുന്നത്.
ഇപ്പോള് നിങ്ങള് കുട്ടികളെ ദേഹ-അഭിമാനിയാക്കിയത് ആരാണ്?
ദേഹത്തെ രചിച്ചവര്.
ഇപ്പോള് ദേഹീ-
അഭിമാനിയാക്കുന്നത് ആരാണ്?
ആരാണോ ആത്മാക്കളുടെ അവിനാശിയായ പിതാവ്.
അവിനാശി എന്നാല് ആദി-മദ്ധ്യ-അന്ത്യമില്ല. അഥവാ ആത്മാവിന്റെയും പരമാത്മാവിന്റെയും ആദി-മദ്ധ്യ-അന്ത്യമെന്ന് പറയുകയാണെങ്കില് രചനയുടെയും ചോദ്യമുയരും.
പറയുന്നത് തന്നെ അവിനാശീ ആത്മാവെന്നാണ്, അവിനാശീ പരമാത്മാവെന്നാണ്. ആത്മാവിന്റെ പേര് ആത്മാവെന്നുതന്നെയാണ്. തീര്ത്തും ആത്മാവിന് സ്വയം അറിയാം ഞാന് ആത്മാവാണ്. എന്റെ ആത്മാവിനെ ദുഃഖിയാക്കരുത്. ഞാന് പാപാത്മാവാണ്
- ഇത് ആത്മാവാണ് പറയുന്നത്. സ്വര്ഗ്ഗത്തില് ഒരിക്കലും ഈ വാക്കുകള് ആത്മാവ് പറയുകയില്ല. ഈ സമയം തന്നെയാണ് ആത്മാവ് പതിതമായിട്ടുള്ളത്, അത് വീണ്ടും പാവനമാകുന്നു. പതിത ആത്മാവ് തന്നെയാണ് പാവനമായ ആത്മാവിന്റെ മഹിമ പാടുന്നത്.
ഏതെല്ലാം മനുഷ്യ ആത്മാക്കളുണ്ടോ അവര്ക്കെല്ലാം പുനര്ജന്മം തീര്ച്ചയായും എടുക്കുക തന്നെ വേണം. ഈ എല്ലാ കാര്യങ്ങളും പുതിയതാണ്. ബാബ ആജ്ഞ നല്കുകയാണ് ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും എന്നെ ഓര്മ്മിക്കൂ. മുന്പ് നിങ്ങള് പൂജാരിയായിരുന്നു. ശിവായ നമഃ എന്ന് പറഞ്ഞിരുന്നു.
ഇപ്പോള് ബാബ പറയുന്നു നിങ്ങള് പൂജാരിമാര് വളരെ പ്രാവശ്യം നമിച്ചിട്ടുണ്ട്. ഇപ്പോള് നിങ്ങളെ അധികാരിയും, പൂജ്യരുമാക്കുന്നു. പൂജ്യര്ക്ക് ഒരിക്കലും നമിക്കേണ്ട ആവശ്യമില്ല.
പൂജാരിയാണ് നമിക്കല് അഥവാ നമസ്ക്കാരം പറയുന്നത്. നമസ്ക്കാരത്തിന്റെ അര്ത്ഥം തന്നെ നമിക്കുക എന്നാണ്.
മുതുകല്പം തീര്ച്ചയായും കുനിക്കും. ഇപ്പോള് നിങ്ങള് കുട്ടികല്ക്ക് നമിക്കേണ്ടതിന്റെ ആവശ്യകതയില്ല.
ലക്ഷ്മീ- നാരായണനെ നമിക്കേണ്ട, വിഷ്ണുദേവതയെ നമിക്കേണ്ട, ശങ്കരദേവനെ നമിക്കേണ്ട. ഈ ശബ്ദം തന്നെ പൂജാരിത്വത്തിന്റേതാണ്. ഇപ്പോള നിങ്ങള്ക്ക് മുഴുവന് സൃഷ്ടിയുടെയും അധികാരിയാകണം.
ബാബയെ മാത്രം ഓര്മ്മിക്കണം. പറയുന്നുമുണ്ട് അവര് സര്വ്വ സമര്ത്ഥനാണ്. കാലന്റെയും കാലനാണ്, അകാലമൂര്ത്തിയാണ്. സൃഷ്ടിയുടെ രചയിതാവാണ്.
ജ്യോതിര്ബിന്ദു സ്വരൂപനാണ്.
മുന്പ് ഭഗവാന്റെ ധാരാളം മഹിമകള് ചെയ്തിരുന്നു, പിന്നീട് പറഞ്ഞിരുന്നു സര്വ്വവ്യാപിയാണ്, പട്ടിയിലും പൂച്ചയിലുമെല്ലാം ഉണ്ട്. അങ്ങനെ മുഴുവന് മഹിമയും ഇല്ലാതാകുന്നു. ഈ സമയത്തെ എല്ലാ മനുഷ്യരും തന്നെ പാപ ആത്മാക്കളാണ് അപ്പോള് മൃഗങ്ങള്ക്കെന്ത് മഹിമയാണ് ഉണ്ടായിരിക്കുക. മുഴുവന് കാര്യവും മനുഷ്യന്റേത് തന്നെയാണ്.
ആത്മാവാണ് പറയുന്നത് ഞാന് ആത്മാവാണ്,
ഇതെന്റെ ശരീരമാണ്.
ഏതുപോലെ ആത്മാവ് ബിന്ദുവാണോ അതുപോലെ പരംപിതാ പരമാത്മാവും ബിന്ദുവാണ്. പറയുന്നു ഞാന് പതിതരെ പാവനമാക്കുന്നതിന് സാധാരണ ശരീരത്തിലേക്ക് വരുന്നു.
വന്ന് കുട്ടികളുടെ അനുസരണയുള്ള സേവകനായി സേവനം ചെയ്യുന്നു.
ഞാന് ആത്മീയ സോഷ്യല് വര്ക്കറാണ്.
നിങ്ങള് കുട്ടികളേയും ആത്മീയ സേവനം ചെയ്യാന് പഠിപ്പിക്കുന്നു. മറ്റെല്ലാവരും ഭൗതീക പരിധിയുള്ള സേവനം ചെയ്യാനാണ് പഠിപ്പിക്കുന്നത്. നിങ്ങളുടേതാണ് ആത്മീയ സേവനം, അതുകൊണ്ടാണ് പറയുന്നത് ജ്ഞാന അജ്ഞനം സത്ഗുരു നല്കി.... സത്യമായ സത്ഗുരു അത് ഒരേഒരാള് മാത്രമാണ്.
അവര് തന്നെയാണ് അധികാരിയും. എല്ലാ ആത്മാക്കള്ക്കും വന്ന് ഇഞ്ചക്ഷന് വയ്ക്കുന്നു.
ആത്മാക്കളില് തന്നെയാണ് വികാരങ്ങളുടെ രോഗമുള്ളത്.
ഈ ജ്ഞാനത്തിന്റെ ഇഞ്ചക്ഷന് മറ്റാരുടെയും പക്കലില്ല. ബാബ വന്ന് ആത്മാക്കളോട് സംസാരിക്കന്നു അല്ലയോ ആത്മാക്കളേ നിങ്ങള് തെളിഞ്ഞ ജ്യോതികളായിരുന്നു, പിന്നീട് മായ നിഴല് വീഴ്ത്തി.
വീഴ്ത്തി വീഴ്ത്തി നിങ്ങളെ ദുന്തകാരി ബുദ്ധിയാക്കി മാറ്റി.
ബാക്കി ഒരു യുധിഷ്ഠരന്റെയും, ദൃതരാഷ്ട്രരുടെയും കാര്യമില്ല. ഇത് രാവണന്റെ കാര്യമാണ്.
ബാബ പറയുന്നു
- ഞാന് വരുന്നത് തന്നെ സാധാരണ രീതിയിലാണ്. എന്നെ വിരളം ചിലര്ക്ക് മാത്രമാണ് അറിയാന് സാധിക്കുന്നത്. ശിവ ജയന്തി വേറെയാണ്,
കൃഷ്ണ ജയന്തി വേറെയാണ്. പരംപിതാ പരമാത്മാ ശിവനെ ശ്രീകൃഷണനുമായി ഒരുമിപ്പിക്കാന് സാധിക്കില്ല. അത് നിരാകാരനാണ്, ഇത് സാകാരനാണ്. ബാബ പറയുന്നു ഞാന് നിരാകാരനാണ്, എന്റ മഹിമയും പാടുന്നുണ്ട്.
- അല്ലയോ പതിത പാവനാ വന്ന് ഈ ഭാരതത്തെ വീണ്ടും സത്യയുഗീ ദൈവീക രാജസ്ഥാനാക്കൂ. ഏതോ സമയം ദൈവീക രാജസ്ഥാനായിരുന്നു. ഇപ്പോഴല്ല. വീണ്ടും ആര് സ്ഥാപിക്കും?
പരംപിതാ പരമാത്മാവ് തന്നെയാണ് ബ്രഹ്മാവിലൂടെ പുതിയ ലോകം സ്ഥാപിക്കുന്നത്. ഇപ്പോഴുള്ളത് പതിത പ്രജകളുടെ,
പ്രജകളുടെമേലുള്ള രാജ്യമാണ്,
ഇതിന്റെ പേര് തന്നെ ശവപ്പറമ്പെന്നാണ്. മായ ഇല്ലാതാക്കിയിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്ന് പിതാവായ എന്നെ ഓര്മ്മിക്കണം.
ശരീര നിര്വ്വഹാര്ത്ഥം കര്മ്മവും ചെയ്യൂ.
എപ്പോള് സമയം ലഭിക്കുന്നുവോ എന്നെ ഓര്മ്മിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ. ഈ ഒരേഒരു യുക്തിയാണ് നിങ്ങള്ക്ക് പറഞ്ഞ് തരുന്നത്. ഏറ്റവും കൂടുതല് എന്റെ ഓര്മ്മ നിങ്ങള്ക്ക് അമൃതവേളയിലാണ് ഉണ്ടാകുക എന്തുകൊണ്ടെന്നാല് അത് വളരെ ശാന്തവും,
ശുദ്ധവുമായ സമയമാണ്.
ആ സമയം മോഷ്ടാക്കള് മോഷ്ടിക്കില്ല, ആരും പാപം ചെയ്യില്ല, ആരും വികാരത്തിലേക്കും പോകില്ല.
ഉറങ്ങുന്ന സമയമാണ് എല്ലാം ആരംഭിക്കുന്നത്. അതിനെയാണ് പറയുന്നത് ഘോരമായ തമോപ്രധാന രാത്രി. ഇപ്പോള് ബാബ പറയുന്നു കുട്ടികളേ - പാസ്റ്റ് ഈസ് പാസ്റ്റ്.
ഭക്തിമാര്ഗ്ഗത്തിന്റെ കളി പൂര്ത്തിയായി, ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. ഈ ചോദ്യമുന്നയിക്കാന് സാധിക്കില്ല,
സൃഷ്ടിയുടെ വൃദ്ധി എങ്ങനെയുണ്ടാകും. വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. ഏതെല്ലാം ആത്മാക്കളാണോ മുകളിലുള്ളത് അവര്ക്ക് താഴേക്ക് വരിക തന്നെ വേണം. എപ്പോള് എല്ലാവരും വരുന്നോ അപ്പോള് വിനാശം ആരംഭിക്കും. പിന്നീട് എല്ലാവര്ക്കും സംഖ്യാക്രമത്തില് പോകുക തന്നെ വേണം. വഴികാട്ടി ഏറ്റവും മുന്നിലല്ലേ ഉണ്ടായിരിക്കുക.
ബാബയെ പറയുന്നു മുക്തിദാതാവ്, പതിത-പാവനന്. പാവന ലോകം സ്വര്ഗ്ഗം തന്നെയാണ്. അത് ബാബയ്ക്കല്ലാതെ മാറ്റാര്ക്കും സ്ഥാപിക്കാന് സാധിക്കില്ല.
ഇപ്പോള് നിങ്ങള് ബാബയുടെ ശ്രീമതത്തിലൂടെ ശരീരം മനസ്സ് ധനം കൊണ്ട് ഭാരതത്തിന്റെ സേവനം ചെയ്യുന്നു. ഗാന്ധിജി ആഗ്രഹിച്ചിരുന്നു, എന്നാല് ചെയ്യാന് സാധിച്ചില്ല.
ഡ്രാമയുടെ ഭാവി ഇങ്ങനെയായിരുന്നു. അത് കടന്ന് പോയി.
പതിത രാജാക്കന്മാരുടെ രാജ്യം അവസാനിക്കേണ്ടതായിരുന്നു അതുകൊണ്ട് അവരുടെ പേരും അടയാളവും ഇല്ലാതായി.
അവരുടെ സമ്പത്തിന്റെയും പേരും അടയാളവുമില്ല.
സ്വയവും മനസ്സിലാക്കുന്നുണ്ട് ലക്ഷ്മീ-നാരായണന് സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നു. എന്നാല് ഇതാരും അറിയുന്നില്ല അവരെ ഇങ്ങനെ ആക്കിയത് ആരാണ്?
തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ രചയിതാവായ ബാബയില് നിന്ന് സമ്പത്ത് ലഭിച്ചിരിക്കും മറ്റാര്ക്കും ഇത്രയും വലിയ സമ്പത്ത് നല്കാന് സാധിക്കില്ല. ഈ കാര്യങ്ങളൊന്നും ഒരു ശാസ്ത്രത്തിലുമില്ല. ഗീതയിലുണ്ട് എന്നാല് പേര് മാറ്റിയിരിക്കുന്നു. കൗരവരുടെയും പാണ്ഢവരുടെയും രാജ്യം കാണിക്കുന്നു. എന്നാല് ഇവിടെ രണ്ട് പേരുടെയും രാജധാനിയില്ല.
ഇപ്പോള് ബാബ വീണ്ടും സ്ഥാപിക്കുന്നു. നിങ്ങള് കുട്ടികളുടെ സന്തോഷത്തിന്റെ രസം ഉയരണം. ഇപ്പോള് നാടകം പൂര്ത്തിയാകുകയാണ്. നമ്മള് ഇപ്പോള് പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മള് മധുരമായ വീട്ടിലെ നിവാസികളാണ്. മനുഷ്യര് പറയുന്നത് ഇന്നയാള് നിര്വ്വാണം പൂകി ജ്യോതി ജ്യോതിയില് പോയി ലയിച്ചു അഥവാ മോക്ഷം നേടി എന്നാണ്.
ഭാരവാസികള്ക്ക് സ്വര്ഗ്ഗം മധുരമേറിയതാണ്, അവര് പറയുന്നത് സ്വര്ഗ്ഗം പൂകി എന്നാണ്.
ബാബ പറയുന്നു മോക്ഷം ആരും നേടുന്നില്ല. സര്വ്വരുടെയും സദ്ഗതി ദാതാവ് ബാബ തന്നെയാണ്,
ബാബ എല്ലാവര്ക്കും തീര്ച്ചയായും സുഖം മാത്രമാണ് നല്കുക.
ഒരാള് നിര്വ്വാണധാമത്തിലിരിക്കുക ഒരാള് ദുഃഖം അനുഭവിക്കുക,
ഇത് ബാബയ്ക്ക് സഹിക്കാന് സാധിക്കില്ല.
ബാബ പതിത-പാവനനാണ്. ഒന്ന് പാവനമായ മുക്തിധാമം,
മറ്റൊന്ന് പാവനമായ ജീവന്മുക്തിധാമം. പിന്നീട് ദ്വാപരത്തിന് ശേഷമാണ് എല്ലാവരും പതിതമാകുന്നത്. 5 തത്വങ്ങള് തുടങ്ങി എല്ലാം തമോപ്രധാനമാകുന്നു പിന്നീട് ബാബ വന്ന് പാവനമാക്കുന്നു ശേഷം അവിടെ പവിത്ര തത്വങ്ങളാല് നിങ്ങളുടെ സുന്ദര ശരീരമുണ്ടാകുന്നു. സ്വാഭാവിക സൗന്ദര്യം ഉണ്ടായിരിക്കും. അതില് ആകര്ഷണമുണ്ടായിരിക്കും. ശ്രീകൃഷ്ണനില് എത്ര ആകര്ഷണമാണുള്ളത്. പേര് തന്നെ സ്വര്ഗ്ഗം എന്നാണ് അതില് കൂടുതലെന്തുവേണം? പരമാത്മാവിന്റെ മഹിമ വളരെയധികം ചെയ്യുന്നുണ്ട്, അകാലമൂര്ത്തിയാണ്.... പിന്നീട് കല്ലിലും മുള്ളിലും വലിച്ചെറിഞ്ഞിരിക്കുന്നു. ബാബയെ ആരും അറിയുന്നില്ല,
എപ്പോഴാണോ ബാബ വരുന്നത് അപ്പോഴാണ് വന്ന് മനസ്സിലാക്കി തരുന്നത്. ലൗകിക പിതാവും എപ്പോഴാണോ കുട്ടികളെ രചിക്കുന്നത് അപ്പോഴാണ് പിതാവിന്റെ ജീവചരിത്രം അവര്ക്ക് അറിവാകുന്നത്. അച്ഛനില്ലാതെ കുട്ടികള്ക്ക് അച്ഛന്റെ ജീവചരിത്രം എങ്ങനെ അറിയാനാണ്. ഇപ്പോള് ബാബ പറയുന്നു ലക്ഷ്മീ-നാരായണനെ വരിക്കണമെങ്കില് പരിശ്രമിക്കേണ്ടതുണ്ട്. ഉയര്ന്ന ലക്ഷ്യമാണ്, വളരെവലിയ സമ്പാദ്യമാണ്. സത്യയുഗത്തില് പവിത്ര പ്രവൃത്തീ മാര്ഗ്ഗമായിരുന്നു. പവിത്ര രാജസ്ഥാനായിരുന്നു അതിപ്പോള് അപവിത്രമായിരിക്കുന്നു. എല്ലാവരും വികാരികളായിരിക്കുന്നു. ഇതാണ് ആസുരീയ ലോകം.
വളരെ അഴിമതി നടന്നുകൊണ്ടിരിക്കുന്നു. രാജ്യഭരണത്തില് ശക്തിയുണ്ടായിരിക്കണം. ഈശ്വരീയ ശക്തിയുണ്ട്. ഇപ്പോള് പ്രജകളുടെ മേല് പ്രജകളുടെ രാജ്യമാണ്,
ആര് ദാന-പുണ്യ നല്ല കര്മ്മങ്ങള് ചെയ്യുന്നോ അവര്ക്ക് രാജകുടുംബത്തില് ജന്മം ലഭിക്കുന്നു.
ആ കര്മ്മത്തിന്റെ ശക്തിയുണ്ടായിരിക്കും. ഇപ്പോള് നിങ്ങള് വളരെ ഉയര്ന്ന കര്മ്മം ചെയ്യുന്നു. നിങ്ങള് തന്റേതെല്ലാം (ശരീരം-മനസ്സ്-ധനം)
ശിവബാബയ്ക്ക് അര്പ്പിക്കുന്നു, അപ്പോള് ശിവബാബയ്ക്കും കുട്ടികളുടെ മുന്നില് എല്ലാം സമര്പ്പിക്കേണ്ടതുണ്ട്. നിങ്ങള് ബാബയില് നിന്ന് ശക്തി ധാരണ ചെയ്ത് സുഖ ശാന്തിയുടെ അഖണ്ഢവും ഇളകാത്തതുമായ രാജ്യം ഭരിക്കുന്നു. പ്രജകളില് ശക്തി ഒന്നും തന്നെയില്ല. ഇങ്ങനെ ഒരിക്കലും പറയില്ല ധനം ദാനം ചെയ്തു അതുകൊണ്ടാണ് എം.എല്.എ യെല്ലാം ആയത്. ധനം ദാനം ചെയ്യുന്നതിലൂടെ ധനവാന്റെ വീട്ടില് ജന്മം ലഭിക്കുന്നു.
ഇപ്പോള് രാജഭരണമൊന്നും തന്നെയില്ല. ഇപ്പോള് ബാബ നിങ്ങള്ക്ക് എത്ര ശക്തിയാണ് നല്കുന്നത്. നിങ്ങള് പറയുന്നു ഞങ്ങള് നാരായണനെ വരിക്കും.
ഞങ്ങള് മനുഷ്യനില് നിന്ന് ദേവതയായിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലം പുതിയ-പുതിയ കാര്യങ്ങളാണ്. നാരദന്റെ കാര്യം ഇപ്പോഴത്തേതാണ്. രാമായണം മുതലായവയും ഇപ്പോഴത്തേതാണ്. സത്യ ത്രേതായുഗത്തില് ഒരു ശാസ്ത്രവും ഉണ്ടായിരിക്കില്ല. എല്ലാ ശാസ്ത്രങ്ങള്ക്കും ഈ സമയവുമായാണ് ബന്ധം. വൃക്ഷത്തെ നോക്കുകയാണെങ്കില് മഠങ്ങളും,
ഗുരുക്കന്മാരുമെല്ലാം പിന്നീടാണ് വരുന്നത്. മുഖ്യമായുള്ളതാണ് ബ്രാഹ്മണ വര്ണ്ണം,
ദേവതാ വര്ണ്ണം,
ക്ഷത്രിയ വര്ണ്ണം....
ബ്രാഹ്മണരുടെ കുടുമ പ്രസിദ്ധമാണ്. ഈ ബ്രാഹ്മണ വര്ണ്ണം ഏറ്റവും ഉയര്ന്നതാണ്.
അതിന്റെ വര്ണ്ണന പിന്നീട് ശാസ്ത്രങ്ങളിലില്ല. വിരാട രൂപത്തിലും ബ്രാഹ്മണരെ എടുത്തുമാറ്റിയിരിക്കുന്നു. ഡ്രാമയില് ഇങ്ങനെയാണ്. ലോകത്തിലുള്ള മനുഷ്യര് ഇത് മനസ്സിലാക്കുന്നില്ല അതായത് ഭക്തിയിലൂടെ താഴേക്കാണ് ഇറങ്ങുന്നത്. പറയുന്നു ഭക്തിയിലൂടെ ഭഗവാനെ ലഭിക്കുന്നു. വളരെ വിളിക്കുന്നു, ദുഃഖത്തില് സ്മരിക്കുന്നു. അതില് നിങ്ങള് അനുഭവിയാണ്.
അവിടെ ദുഃഖത്തിന്റെ കാര്യമേയില്ല, ഇവിടെ എല്ലാവരിലും ക്രോധമുണ്ട്,
പരസ്പരം ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്നു.
ഇപ്പോള് നിങ്ങള് ശിവായ നമഃ എന്ന് പറയില്ല.
ശിവന് നിങ്ങളുടെ അച്ഛനല്ലേ. അച്ഛനെ സര്വ്വവ്യാപിയെന്ന് പറയുന്നതിലൂടെ സഹോദര്യം തന്നെ ഇല്ലാതാകുന്നു. ഭാരതത്തില് പറയുന്നതെല്ലാം വളരെ നല്ലതാണ് - ഹിന്ദുവും-ചൈനിയും സഹോദരങ്ങള്,
ചൈന-മുസ്ലീം സഹോദരങ്ങള്. സഹോദരങ്ങളാണല്ലോ. ഒരു പിതാവിന്റെ കുട്ടികളാണ്. ഈ സമയം നിങ്ങള്ക്കറിയാം നമ്മള് ഒരു ബാബയുടെ കുട്ടികളാണ്.
ഈ ബ്രാഹ്മണരുടെ കുലം വീണ്ടും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ ബ്രാഹ്മണ ധര്മ്മത്തില് നിന്നാണ് ദേവീ-ദേവതാ ധര്മ്മം ഉണ്ടാകുന്നത്. ദേവീ-ദേവതാ ധര്മ്മത്തില് നിന്ന് ക്ഷത്രിയ ധര്മ്മം. ക്ഷത്രിയ ധര്മ്മത്തില് നിന്നാണ് പിന്നീട് ഇസ്ലാം ധര്മ്മമുണ്ടാകുന്നത്.... പരമ്പരയല്ലേ.
ശേഷം ബൗദ്ധികളും,
ക്രിസ്ത്യാനികളും വരും.
ഇങ്ങനെ വൃദ്ധി സംഭവിച്ച്-സംഭവിച്ച് ഇത്രയും വലിയ വൃക്ഷമായിരിക്കുന്നു. ഇതാണ് പരിധിയില്ലാത്ത പരമ്പര,
അത് പരിധിയുള്ളതാണ്. ഈ വിസ്തൃതമായ കാര്യങ്ങള് ആര്ക്കാണോ ധാരണ ചെയ്യാന് സാധിക്കാത്തത്, അവര്ക്കായി ബാബ സഹജമായ യുക്തി പറഞ്ഞ് തരുന്നു, ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കൂ,
എങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തില് വരും.
ബാക്കി ഉയര്ന്ന പദവി നേടണമെങ്കില് അതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം.
ഈ കാര്യം നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബയും നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്,
ഈ ബാബയും നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. അത് എന്റേയും നിങ്ങളുടെയും ബുദ്ധിയിലുണ്ട്. ശാസ്ത്രങ്ങളെല്ലാം പഠിച്ചിട്ടുണ്ട് എന്നാല് അറിയാം ഇതിലൂടെയൊന്നും ഭഗവാനെ ലഭിക്കില്ല.
ബാബ മനസ്സിലാക്കി തരുന്നു മധുര-മധുരമായ കുട്ടികളേ ശിവബാബയേയും സമ്പത്തിനേയും ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ബാബാ അങ്ങ് വളരെ മധുരമാണ്, അദ്ഭുതമാണ് അങ്ങയുടേത്, ഇങ്ങനെ-ഇങ്ങനെ ബാബയുടെ മഹിമ ചെയ്യണം.
നിങ്ങള് കുട്ടികള്ക്ക് ഈശ്വരീയ ലോട്ടറി ലഭിച്ചിരിക്കുന്നു. ഇപ്പോള് ജ്ഞാന യോഗത്തിന്റെ പരിശ്രമം നടത്തണം.
ഇതില് വളരെ വലിയ സമ്പാദ്യമുണ്ടെങ്കില് പുരുഷാര്ത്ഥം ചെയ്യണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ ലഭിച്ച മധുര-മധുരമായ കുട്ടികള്ക്ക് മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ഇപ്പോള് നാടകം പൂര്ത്തിയായിക്കൊണ്ടിരിക്കുന്നു, നമ്മള് നമ്മുടെ മധുരമായ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്, ഈ സ്മൃതിയിലൂടെ സന്തോഷത്തിന്റെ രസം സദാ ഉയര്ന്നിരിക്കണം.
2)
കഴിഞ്ഞതിന് വിട നല്കി ഈ അന്തിമ ജന്മത്തില് ബാബയ്ക്ക് പവിത്രതയുടെ സഹായം നല്കണം.
ശരീരം-മനസ്സ്-ധനം കൊണ്ട് ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതിന്റെ സേവനത്തില് മുഴുകണം.
വരദാനം :-
സര്വ്വ പഴയ
കണക്കുകളെയും സങ്കല്പ
സംസ്ക്കാര രൂപത്തില്
നിന്ന് പോലും
സമാപ്തമാക്കുന്ന അന്തര്മുഖിയായി
ഭവിക്കൂ
ബാപ്ദാദ കുട്ടികളുടെ
എല്ലാ പഴയ കണക്കുകെട്ടുകളും വൃത്തിയായി കാണാന് ആഗ്രഹിക്കുന്നു. അല്പമെങ്കിലും പഴയ കണക്ക് അര്ത്ഥം ബാഹ്യമുഖതയുടെ
കണക്ക് സങ്കല്പം അല്ലെങ്കില് സംസ്ക്കാര രൂപത്തില് പോലും അവശേഷിക്കരുത്. സദാ സര്വ്വ ബന്ധനമുക്തവും യോഗയുക്തവും
- ഇവരെ തന്നെയാണ് അന്തര്മുഖിയെന്ന് പറയുന്നത് അതുകൊണ്ട് സേവനം നന്നായി ചെയ്യൂ എന്നാല് ബാഹ്യമുഖിയില് നിന്ന് അന്തര്മുഖിയായി ചെയ്യൂ. അന്തര്മുഖതയുടെ
മുഖത്തിലൂടെ ബാബയുടെ പേര് പ്രസിദ്ധമാക്കൂ, ആത്മാക്കള് ബാബയുടേതാകണം - ഇങ്ങനെയുള്ള പ്രസന്നചിത്തമുണ്ടാക്കൂ.
സ്ലോഗന് :-
തന്റെ പരിവര്ത്തനത്തിലൂടെ സങ്കല്പം, വാക്ക്, സംബന്ധ, സമ്പര്ക്കത്തില് സഫലത പ്രാപ്തമാക്കുന്നത് തന്നെയാണ് സഫലതാമൂര്ത്തിയാകുക.
0 Comments