24-01-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ
- ആത്മാ-പരമാത്മാ
തമ്മിലുളള സംഗമം
അഥവാ മേളയുണ്ടാകുന്ന
സംഗമയുഗം ഇത്
തന്നെയാണ്. സദ്ഗുരു
ഒരേയൊരു തവണ
വന്ന് കുട്ടികള്ക്ക്
സത്യമായ ജ്ഞാനം
നല്കി സത്യം
പറയാന് പഠിപ്പിക്കുന്നു.
ചോദ്യം :-
എങ്ങനെയുളള കുട്ടികളുടെ
അവസ്ഥയാണ് വളരെ ഫസ്റ്റ് ക്ലാസ്സായിരിക്കുന്നത്?
ഉത്തരം :-
ഇതെല്ലാം ബാബയുടെതാണെന്ന്
ആരുടെ ബുദ്ധിയിലാണോ
ഉളളത്, ഓരോ ചുവടും ശ്രീമതം പാലിക്കുന്ന,
പൂര്ണ്ണമായും ത്യാഗം ചെയ്യുന്ന കുട്ടികളുടെ അവസ്ഥ വളരെ നല്ലതായിരിക്കും. ദീര്ഗ്ഗയാത്ര
യാണ് അതിനാല് ഉയര്ന്ന ബാബയുടെ ഉയര്ന്ന മതം നേടിക്കൊണ്ടിരിക്കണം.
ചോദ്യം :-
മുരളി കേള്ക്കുന്ന
സമയത്ത് എങ്ങനെയുളള കുട്ടികളാണ് അപാര സുഖം അനുഭവിക്കുന്നത്?
ഉത്തരം :-
നമ്മള് ശിവബാബയുടെ മുരളിയാണ് കേള്ക്കുന്നത്, ഈ മുരളി ശിവബാബ ബ്രഹ്മാ മുഖത്തിലൂടെയാണ് കേള്പ്പിച്ചത്. ഏറ്റവും പ്രിയപ്പെട്ട ബാബ നമ്മെ സദാ സുഖിയാക്കുവാന് മനുഷ്യനില് നിന്നും ദേവതയാക്കുവാന് വേണ്ടിയാണ് കേള്പ്പിച്ചു തരുന്നത്. മുരളി കേള്ക്കുന്ന സമയത്ത് ഇങ്ങനെയുളള സ്മൃതിയുണ്ടെങ്കില് സുഖത്തിന്റെ
അനുഭൂതിയുണ്ടാകുന്നു.
ഗീതം :- പ്രിയതമാ വന്നു കാണൂ........
ഓംശാന്തി. ഈ ദു:ഖമയ ജീവിതം ദു:ഖധാമത്തില് മാത്രമേ ഉണ്ടാകൂ. സര്വ്വ ഭക്തരുടെയും പ്രിയതമന് ഒന്നാണ്, അവരെയാണ് നമ്മള് ഓര്മ്മിക്കുന്നത്, അവരെ തന്നെയാണ് പ്രിയതമന് എന്നു പറയുന്നത്. ദു:ഖമുണ്ടാകുമ്പോഴാണ് ഓര്മ്മിക്കുന്നത്. ഇതെല്ലാം ആരാണ് മനസ്സിലാക്കിത്തരുന്നത്? സത്യം സത്യമായ പ്രിയതമന്.
സത്യമായ അച്ഛന്,
സത്യമായ ടീച്ചര്,
സത്യമായ സത്ഗുരു....
സര്വ്വരുടെയും പ്രിയതമനും ഒന്ന് മാത്രമാണ്.
എന്നാല് ആ പ്രിയതമന് എപ്പോഴാണ് വരുന്നത് എന്നതിനെക്കുറിച്ച് ആര്ക്കും തന്നെ അറിയുന്നില്ല. സ്വയം പ്രിയതമന് തന്നെ വന്ന് തന്റെ ഭക്തര്ക്ക്, തന്റെ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, ഞാന് വരുന്നതു തന്നെ സംഗമയുഗത്തില് ഒരേയൊരു തവണ മാത്രമാണ്.
എന്റെ വരവിന്റെയും പോക്കിന്റെയും ഇടയ്ക്കുളള സമയത്തെയാണ് സംഗമം എന്നു പറയുന്നത്.
ബാക്കിയുളള അനേക ആത്മാക്കളും ജനന-മരണത്തിലേക്ക് വരുന്നവരാണ്,
എന്നാല് ഞാന് ഒരേയൊരു തവണയാണ് വരുന്നത്. സത്ഗുരുവും ഞാന് ഒരാള് മാത്രമാണ്. ബാക്കി ഗുരുക്കന്മാര് അനേകരാണ്.
അവരെയൊന്നും തന്നെ സത്ഗുരു എന്നു പറയില്ല, കാരണം അവരൊന്നും സത്യം പറയുന്നവരല്ല. അവര്ക്ക് സത്യമായ പരമാത്മാവിനെക്കുറിച്ച് അറിയില്ല.
സത്യത്തെക്കുറിച്ച് അറിയുന്നവര് എപ്പോഴും സത്യം മാത്രമേ പറയൂ.
ബാബ സത്യം മാത്രം പറയുന്ന സത്യമായ സത്ഗുരുവാണ്.
സത്യമായ അച്ഛനും,
ടീച്ചറും സ്വയം അവതരിച്ച് പറയുകയാണ് ഞാന് സംഗമത്തിലാണ് വരുന്നത്. എത്ര സമയത്തേക്കാണോ ഞാന് വരുന്നത്, അത്രയും സമയം മാത്രമാണ് എന്റെ ആയുസ്സുളളത്.
വന്ന് പതിതരെ പാവനമാക്കി പോകുന്നു.
എപ്പോള് ഞാന് ജന്മമെടുക്കുന്നുവോ അപ്പോള് ഞാന് സഹജ രാജയോഗം പഠിപ്പിക്കാന് ആരംഭിക്കുന്നു. പിന്നീട് എപ്പോഴാണോ പഠിപ്പിച്ച് പൂര്ത്തിയാകുന്നത്, അപ്പോള് പതിത ലോകത്തിന് വിനാശം സംഭവിക്കുന്നു, ഞാന് തിരികെപ്പോകുന്നു. ഞാന് ഈയൊരു സമയം മാത്രമേ വരുന്നുളളൂ. ശാസ്ത്രങ്ങളിലൊന്നും തന്നെ ഈ സമയത്തെക്കുറിച്ച് കാണിക്കുന്നില്ല. ശിവബാബയുടെ ജന്മം എപ്പോഴാണുണ്ടാകുന്നത്, ഭാരതത്തില് എത്ര നാള് വസിക്കുന്നുണ്ട്, ഇത് സ്വയം ഭഗവാന് മനസ്സിലാക്കിത്തരുന്നു. ഞാന് വരുന്നതു തന്നെ സംഗമത്തിലാണ്. സംഗമയുഗത്തിന്റെ ആദിയും അന്ത്യവും അര്ത്ഥം എന്റെ വരവിന്റെ ആദിയും,
പോക്കിന്റെ അന്ത്യവുമാണ്.
അതിനിടയിലുളള സമയത്താണ് ഞാന് രാജയോഗം പഠിപ്പിക്കുന്നത്. സ്വയം ഭഗവാന് മനസ്സിലാക്കിത്തരുന്നു, ഞാന് ബ്രഹ്മാവിന്റെ വാനപ്രസ്ഥ അവസ്ഥയിലാണ് വരുന്നത്
- പരദേശത്തിലേക്ക്, പരന്റെ ശരീരത്തിലേക്ക്, അപ്പോള് അതിഥിയായില്ലേ. ഞാന് ഈ രാവണന്റെ ലോകത്തില് അതിഥിയാണ്.
ഈ സംഗമയുഗത്തിന്റെ മഹിമ വളരെയധികം ഉയര്ന്നതാണ്. ബാബ വരുന്നതു തന്നെ രാവണരാജ്യത്തെ നശിപ്പിക്കാനും രാമരാജ്യത്തെ സ്ഥാപിക്കാനുമാണ്. ശാസ്ത്രങ്ങളില് ധാരാളം കെട്ടുകഥകള് എഴുതപ്പെട്ടിട്ടുണ്ട്. രാവണനെ കത്തിച്ചു വന്നു.
മുഴുവന് സൃഷ്ടിയും ഈ സമയം ലങ്കയാണ്. കേവലം ശ്രീലങ്കയെ മാത്രമല്ല ലങ്ക എന്നു പറയുന്നത്, മുഴുവന് ലോകവും രാവണന്റെ വാസസ്ഥലമാണ്, അര്ത്ഥം ശോകവാടികയാണ്. എല്ലാവരും ദു:ഖികളാണ്.
ബാബ പറയുന്നു,
ഞാന് ഇതിനെ അശോകവാടിക അഥവാ സ്വര്ഗ്ഗമാക്കി മാറ്റുന്നു.
സ്വര്ഗ്ഗത്തില് സര്വ്വ ധര്മ്മങ്ങളുമുണ്ടാകില്ലല്ലോ. സ്വര്ഗ്ഗത്തിലുണ്ടായിരുന്ന ധര്മ്മം ഇപ്പോഴില്ല. ഇപ്പോള് വീണ്ടും ദേവതയാകുന്നതിനായി രാജയോഗം പഠിപ്പിക്കുകയാണ്. എല്ലാവരും എന്തായാലും പഠിക്കുകയില്ലല്ലോ. ഞാന് ഭാരതത്തില് തന്നെയാണ് വരുന്നത്. ക്രിസ്ത്യാനികളും സ്വര്ഗ്ഗത്തെ അംഗീകരിക്കുന്നുണ്ട്. മരിച്ചു കഴിഞ്ഞാല് സ്വര്ഗ്ഗം പൂകി എന്ന് അവര് പറയാറുണ്ട്. ഗോഡ്ഫാദറിന്റെ പക്കലേക്കാണ് പോയതെന്നു വിശ്വസിക്കുന്നു. ബാക്കി സ്വര്ഗ്ഗത്തെക്കുറിച്ച് അവര്ക്ക് അറിയില്ല. സ്വര്ഗ്ഗമെന്നു പറയുന്നതു തന്നെ വേറെ ലോകമാണ്.
ഞാന് എപ്പോള് എങ്ങനെയാണ് വരുന്നതെന്ന് ബാബ മനസ്സിലാക്കിത്തരുന്നു. ഞാന് വന്ന് നിങ്ങളെ ത്രികാലദര്ശിയാക്കി മാറ്റുന്നു.
മറ്റാരെയും തന്നെ ത്രികാലദര്ശികളെന്നു പറയില്ല.
സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് എനിക്കു മാത്രമേ അറിയൂ.
ഇപ്പോള് കലിയുഗത്തിന്റെ വിനാശം സംഭവിക്കണം.
അതിന്റെ അടയാളങ്ങളും കാണുന്നുണ്ട്. ഇപ്പോള് സംഗമത്തിന്റെ സമയമാണ്.
കൃത്യമായ സമയം പറയാന് സാധിക്കില്ല.
ബാക്കി രാജധാനി പൂര്ണ്ണമായും സ്ഥാപിക്കപ്പെടുക തന്നെ ചെയ്യും.
കുട്ടികള് കര്മ്മാതീത അവസ്ഥ പ്രാപിക്കുകയാണെങ്കില് ഈ ജ്ഞാനം തീര്ച്ചയായും ഇല്ലാതാകുന്നു. പിന്നീട് യുദ്ധം ആരംഭിക്കുന്നു. ഞാനും പാവനമാക്കുവാനുളള എന്റെ പാര്ട്ട് പൂര്ത്തിയാക്കി പോകുന്നു.
ദേവി-ദേവതാ ധര്മ്മത്തെ സ്ഥാപിക്കുക എന്നുളളതാണ് എന്റെ പാര്ട്ട്. ഭാരതവാസികള്ക്ക് ഇതൊന്നിനെക്കുറിച്ചും അറിയില്ല.
ഇപ്പോള് ശിവരാത്രി ആഘോഷിക്കുന്നുണ്ട് എങ്കില് തീര്ച്ചയായും ശിവബാബ എന്തെങ്കിലും കര്ത്തവ്യങ്ങള് ചെയ്തിരിക്കും. അവര് പക്ഷെ കൃഷ്ണന്റെ പേര് വെച്ചു.
ഇതാണ് ഒരു വലിയ തെറ്റ് കാണാന് സാധിക്കുന്നത്. ശിവബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു എന്ന് ശിവപുരാണത്തില് പോലും പറയുന്നില്ല.
വാസ്തവത്തില് ഓരോരോ ധര്മ്മത്തിനും അവരവരുടെതായ ശാസ്ത്ര ഗ്രന്ഥങ്ങളുണ്ട്. ദേവതാധര്മ്മത്തിനും അവരുടെ ഒരു ധര്മ്മശാസ്ത്രം വേണം. എന്നാല് ദേവാധര്മ്മത്തിന്റെ രചയിതാവ് ആരാണ് എന്ന കാര്യത്തില് എല്ലാവരും ആശയക്കുഴപ്പത്തിലാണ്.
ബാബ മനസ്സിലാക്കിത്തരുന്നു എനിക്ക് തീര്ച്ചയായും ബ്രഹ്മാവിലൂടെ ബ്രാഹ്മണ ധര്മ്മം രചിക്കേണ്ടതുണ്ട്. ബ്രഹ്മാ മുഖവംശാവലികള് ബ്രഹ്മാകുമാര്-കുമാരിമാരാണ്. ഇവിടേക്കു വന്നതിനു ശേഷം ഒരുപാടു പേരുടെ പേര് മാറ്റി,
എന്നിട്ടും അവര് ബാബയെ വിട്ടു പോയി. അതിനോടൊപ്പം ധാരാളം പേര് വരികയും ചെയ്തു.
എന്നാല് പേര് മാറ്റുന്നതിലൂടെയൊന്നും യാതൊരു പ്രയോജനവുമില്ല. അത് പലര്ക്കും മറന്നു പോകാറുമുണ്ട്. വാസ്തവത്തില് നിങ്ങള്ക്ക് ബാബയുമായി യോഗം വെക്കണം.
ശരീരത്തിനാണ് പേര് ലഭിക്കുന്നത്. ആത്മാവിന് പേരില്ലല്ലോ. ആത്മാവ്
84 ജന്മങ്ങളാണെടുക്കുന്നത്. ഓരോ ജന്മത്തിലും പേര് രൂപം, ദേശം,
കാലം സര്വ്വതും മാറുന്നു. ഡ്രാമയില് ആര്ക്കും തന്നെ ഒരു തവണ ലഭിച്ചിട്ടുളള പാര്ട്ട് വീണ്ടും പിന്നെപ്പോഴും ആവര്ത്തിച്ച് ലഭിക്കില്ല.
അതേ പാര്ട്ട്
5000 വര്ഷങ്ങള്ക്കു ശേഷം മാത്രമേ ഉണ്ടാകൂ.
കൃഷ്ണന് അതേ പേരിലും രൂപത്തിലും പിന്നീട് ആ കല്പത്തില് വരില്ല.
ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുമ്പോള് അവരുടെ രൂപവും പരിവര്ത്തനപ്പെടുന്നു. പഞ്ച തത്വങ്ങള്ക്കനുസരിച്ച് രൂപത്തിന് മാറ്റം സംഭവിക്കുന്നു. എത്ര തരം രൂപങ്ങളാണ്. എന്നാല് ഇതെല്ലാം തന്നെ ആദ്യം മുതല്ക്കേ ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. പുതിയതായി ഒന്നും തന്നെ ഉണ്ടാക്കപ്പെടുന്നില്ല. ഇപ്പോള് ശിവരാത്രി ആഘോഷിക്കുന്നു. തീര്ച്ചയായും ശിവന് ഒരിക്കല് വന്നിരിക്കുമല്ലോ. ശിവബാബ തന്നെയാണ് മുഴുവന് വിശ്വത്തിന്റെയും പ്രിയതമന്. ലക്ഷ്മി-നാരായണനും, രാധാകൃഷ്ണനും,
ബ്രഹ്മാ-വിഷ്ണുവിനെയും പ്രിയതമനെന്നു പറയില്ല.
ഗോഡ്ഫാദറെയാണ് പ്രിയതമനെന്നു പറയുന്നത്. അച്ഛന് നമുക്ക് സമ്പത്താണ് നല്കുന്നത്, അതുകൊണ്ടാണ് എല്ലാവര്ക്കും അച്ഛനെ ഇത്രയ്ക്കും ഇഷ്ടം.
ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കണം, കാരണം എന്നിലൂടെയാണ് നിങ്ങള്ക്ക് സമ്പത്ത് ലഭിക്കുക.
കുട്ടികള്ക്കറിയാം നമ്മള് ഈ പഠിപ്പിലൂടെ സൂര്യവംശി ദേവത അഥവാ ചന്ദ്രവംശി ക്ഷത്രിയനായാണ് മാറുന്നത്.
വാസ്തവത്തില് സര്വ്വ ഭാരതവാസികളുടെയും ധര്മ്മം ഒന്നായിരിക്കണം. പക്ഷേ ദേവതാധര്മ്മത്തിന്റെ പേര് മാറ്റി ഹിന്ദു എന്ന പേരിട്ടു എന്തുകൊണ്ടെന്നാല് ആരിലും ഇപ്പോള് ആ ദൈവീകഗുണങ്ങളില്ല. ഇപ്പോള് ബാബ ആ ദൈവീക ഗുണത്തിന്റെ ധാരണ ചെയ്യിക്കുകയാണ്. സ്വയം ആത്മാവെന്നു മനസ്സിലാക്കി അശരീരിയാകുവാന് പറയുന്നു. നിങ്ങള് പരമാത്മാവല്ല. ഒരേയൊരു ശിവബാബയാണ് പരമാത്മാവ്.
സര്വ്വരുടെയും പ്രിയതമനായ ബാബ ഒരു തവണയാണ് ഈ സംഗമയുത്തിലേക്ക് വരുന്നത്.
ഈ സംഗമയുഗം വളരെ ചെറുതാണ്.
സര്വ്വധര്മ്മങ്ങളുടെയും വിനാശം സംഭവിക്കണം. ബ്രാഹ്മണകുലവും തിരികെ പോകും കാരണം അവര്ക്ക് പിന്നീട് ദേവതാകുലത്തിലേക്ക് ട്രാന്സ്ഫറായി വരണം.
വാസ്തവത്തില് ഇത് പഠിപ്പാണ്. കേവലം ബാബ താരതമ്യപ്പെടുത്തുന്നു, ഈ ലോകത്തിലുളള വിഷയവികാരങ്ങള്വിഷത്തിനു സമാനമാണ്.
ഈ ജ്ഞാനം അമൃതാണ്. ഇത് മനുഷ്യനെ ദേവതയാക്കുവാനുളള പാഠശാലയാണ്. ആത്മാവില് കറകളെല്ലാം പറ്റി തീര്ത്തും ക്ലാവ് പിടിച്ചിരിക്കുകയാണ്. അങ്ങനെയുളളവരെയാണ് ബാബ വന്ന് വജ്ര സമാനമാക്കി മാറ്റുന്നത്. ശിവരാത്രി എന്നാണ് പറയുന്നത്.
രാത്രിയിലാണ് ബാബ വരുന്നത്. എന്നാല് എങ്ങനെ വന്നു,
ആരുടെ ഗര്ഭത്തിലേക്കാണ് വരുന്നത്? അതോ ആരുടെയെങ്കിലും ശരീരത്തിലേക്ക് പ്രവേശിച്ചുവോ? ഗര്ഭത്തിലേക്ക് എന്തായാലും വരില്ലല്ലോ.
ബാബയ്ക്ക് ഒരു ശരീരത്തെ ലോണായി എടുക്കണം. ബാബ വന്ന് നരകത്തെ സ്വര്ഗ്ഗമാക്കുന്നു. എന്നാല് എപ്പോള് എങ്ങനെ വരുന്നു എന്നുളളതു മാത്രം ആര്ക്കും അറിയില്ല. ധാരാളം ശാസ്ത്രങ്ങള് പഠിക്കുന്നുണ്ടെങ്കിലും ആര്ക്കും തന്നെ മുക്തി-ജീവന്മുക്തി ലഭിക്കുന്നില്ല. വീണ്ടും തമോപ്രധാനമായി. എല്ലാവര്ക്കും തീര്ച്ചയായും തമോപ്രധാനമാകണമല്ലോ. എല്ലാ മനുഷ്യര്ക്കും അവസാനം വേദിയില് തീര്ച്ചയായും ഹാജരാകണം. ബാബ അന്തിമത്തിലാണ് വരുന്നത്.
ബാബയുടെ മഹിമയാണ് പാടുന്നത്, അങ്ങയുടെ ഗതിയും മതവും അങ്ങയ്ക്കു മാത്രമേ അറിയൂ.... അങ്ങയിലെന്ത് ജ്ഞാനമാണുള്ളത്, എങ്ങനെ സദ്ഗതി നല്കുന്നു എന്നുളളതും അങ്ങേക്ക് മാത്രമേ അറിയൂ.
അപ്പോള് തീര്ച്ചയായും ബാബ ശ്രീമതം നല്കുവാന് വരുമല്ലോ.
എന്നാല് എങ്ങനെ വരുന്നു, ഏത് ശരീരത്തിലേക്കാണ് വരുന്നത്,
ഇതൊന്നും തന്നെ ആര്ക്കും അറിയില്ല.
എനിക്ക് സാധാരണ ശരീരത്തിലേക്ക് തന്നെ വരണമെന്ന് സ്വയം പറയുന്നു. ബ്രഹ്മാവ് എന്ന പേരും ഇദ്ദേഹത്തിനായി എനിക്ക് വെക്കേണ്ടതുണ്ട്. ഇല്ലെങ്കില് എങ്ങനെ ബ്രാഹ്മണര്ക്ക് ജന്മം നല്കും?
ബ്രഹ്മാവ് മുകളില് നിന്നൊന്നും തന്നെ വരില്ലല്ലോ. അവിടെ സൂക്ഷ്മ വതനവാസിയായ അവ്യക്ത സമ്പൂര്ണ്ണ ബ്രഹ്മാവാണ്. എന്നാല് ഇവിടേക്ക് വ്യക്തത്തിലേക്ക് വന്ന് രചന രചിക്കേണ്ടതായി വരുന്നു.
ബാബ അനുഭവത്തോടെ പറയുന്നു, ഇത്രയും സമയം ഞാന് വരികയും പോവുകയും ചെയ്യുന്നു. ബാബ പറയുന്നു, ഞാനും ഡ്രാമയുടെ ബന്ധനത്തില് ബന്ധനസ്ഥനാണ്. കേവലം ഒരു തവണ വരാനുളള പാര്ട്ടാണ് എന്റെത്. ലോകത്തിലാണെങ്കില് ധാരാളം ഉപദ്രവങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ആ സമയത്ത് എല്ലാവരും എത്രയാണ് ഈശ്വരനെ വിളിച്ചുകൊണ്ടിരിക്കുന്നത്. എന്നാല് എനിക്ക് എന്റെതായ സമയത്തു മാത്രമേ വരാന് സാധിക്കൂ,
വരുന്നതും വാനപ്രസ്ഥ അവസ്ഥയിലാണ്. ഈ ജ്ഞാനം വളരെ എളുപ്പമാണ്. എന്നാല് അവസ്ഥ നേടിയെടുക്കുവാന് സമയമെടുക്കുന്നു, ലക്ഷ്യം വളരെ ഉയര്ന്നതാണെന്ന് അതുകൊണ്ടാണ് പറയുന്നത്.
ബാബ ജ്ഞാനസാഗരനായതുകൊണ്ട് തീര്ച്ചയായും തന്റെ മക്കള്ക്ക് ജ്ഞാനം നല്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ മഹിമ അങ്ങയുടെ ഗതിയും മതവും അങ്ങയ്ക്ക് മാത്രമേ അറിയൂ.....
ബാബ പറയുന്നു,
എന്റെ പക്കലുളള സുഖ-ശാന്തിയുടെ ഖജനാവ് ഞാന് കുട്ടികള്ക്ക് നല്കുന്നു.
മാതാക്കള്ക്കുണ്ടാകുന്ന അത്യാചാരങ്ങളും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്, എന്നാലല്ലേ പാപത്തിന്റെ കുടം നിറയൂ.
കല്പ-കല്പം ഇതു തന്നെ ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങളെക്കുറിച്ചെല്ലാം നിങ്ങള്ക്ക് ഇപ്പോള് മാത്രമാണ് അറിയുന്നത്, പിന്നീട് സര്വ്വതും മറന്നുപോകുന്നു. ഈ ജ്ഞാനം സത്യയുഗത്തിലുണ്ടാകില്ല. അഥവാ ഉണ്ടായിരുന്നു എങ്കില് പരമ്പരാഗതമായി നടക്കുമല്ലോ.
ഇപ്പോഴുളള പുരുഷാര്ത്ഥത്തിലൂടെയാണ് സത്യയുഗത്തില് പ്രാപ്തിയുണ്ടാകുന്നത്. ഇവിടെ പുരുഷാര്ത്ഥം ചെയ്ത ആത്മാക്കള് മാത്രമാണ് അവിടെയുണ്ടാകുന്നത്, ജ്ഞാനം ആവശ്യമായുളള മറ്റുളള ആത്മാക്കള് അവിടെയുണ്ടാകില്ല. വിരളം പേര് മാത്രമാണ് അവിടെയുണ്ടാകുക. വളരെ പേര് നല്ലത്-നല്ലത് എന്നു പറയുന്നു.
വിദേശത്തുളള ഏതെങ്കിലും ഉന്നത പദവിയിലിരിക്കുന്നവര് വരികയാണെങ്കിലും അവര് കാര്യങ്ങള് മനസ്സിലാക്കുന്നു. എന്നാല് അവര് ഭട്ഠിയിലിരുന്ന് മനസ്സിലാക്കുകയൊന്നുമില്ല. അവര് പറയും, നിങ്ങളുടെ കാര്യങ്ങളെല്ലാം നല്ലതു തന്നെയാണ് എന്നാല് പവിത്രമായി ജീവിക്കുവാന് സാധിക്കില്ല. ഇവിടെ നോക്കൂ, ഇത്രയും പേര് പവിത്രമായി ജീവിക്കുന്നില്ലേ. വിവാഹം കഴിച്ച് ഒരുമിച്ചു ജീവിച്ചുകൊണ്ടും പവിത്രമായി ജീവിക്കുന്നവര്ക്ക് വളരെ സമ്മാനവും ലഭിക്കുന്നു.
ഇതും ഒരു മത്സരം തന്നെയല്ലേ.
മറ്റുളള മത്സരത്തില് ഒന്നാം സ്ഥാനം ലഭിക്കുന്നവര്ക്ക് 4-5 ലക്ഷങ്ങള് ലഭിക്കുന്നു. ഇവിടെയാണെങ്കില് 21 ജന്മത്തേക്ക് പൂര്ണ്ണമായും രാജ്യപദവി ലഭിക്കുന്നു.
എന്താ ചെറിയ കാര്യമാണോ! എല്ലാ കുട്ടികളുടെ പക്കലേക്കും ഈ മുരളി പോകുന്നുണ്ട്. ടേപ്പില് കേള്ക്കുന്നവരുമുണ്ട്. ശിവബാബ ബ്രഹ്മാ ശരീരത്തിലൂടെ മുരളി കേള്പ്പിക്കുന്നു എന്ന് പറയുന്നു,
അഥവാ നിമിത്ത സഹോദരിമാര് കേള്പ്പിക്കുകയാണെങ്കില് പറയും,
ശിവബാബയുടെ മുരളിയാണ് കേള്പ്പിക്കുന്നത്, അപ്പോള് ബുദ്ധി മുകളിലേക്ക് പോകണം. ആ സുഖം ഉളളില് അനുഭവിക്കണം. ഏറ്റവും പ്രിയപ്പെട്ട ബാബ നമ്മെ സദാ സുഖിയാക്കി, മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നു. അപ്പോള് തീര്ച്ചയായും ബാബയെ വളരെ നല്ല രീതിയില് ഓര്മ്മിക്കണം.
എന്നാല് മായ നമ്മെ ഓര്മ്മിക്കാന് അനുവദിക്കില്ല. പൂര്ണ്ണമായും ത്യാഗ മനോഭാവവും ആവശ്യമാണ്. ഇത് സര്വ്വതും ബാബയുടെതാണ് ഈ അവസ്ഥയും ഫസ്റ്റ് ക്ലാസ്സായി ഉണ്ടായിരിക്കണം. വളരെയധികം കുട്ടികളും ശ്രീമതം നേടിക്കൊണ്ടിരിക്കുന്നുണ്ട്. ശ്രീമത്തില് തീര്ച്ചയായും മംഗളമുണ്ട്.
ശ്രീമതം ഏറ്റവും ഉയര്ന്നതാണ്, യാത്രയും നീളമേറിയതാണ്, പിന്നീട് നിങ്ങള്ക്ക് ഈ മൃത്യുലോകത്തിലേക്ക് വരേണ്ടതായ ആവശ്യമില്ല. സത്യയുഗം അമരലോകമാണ്.
അന്ന് ശിവബാബ നിങ്ങള്ക്ക് വളരെ നല്ല രീതിയില് മനസ്സിലാക്കി തന്നിട്ടുണ്ട്, സ്വര്ഗ്ഗത്തില് നിങ്ങള് ഒരിക്കലും മരിക്കുന്നില്ല. വളരെ സന്തോഷത്തോടെ പഴയ ശരീരം ഉപേക്ഷിച്ച് പുതിയതെടുക്കുന്നു. സര്പ്പത്തിന്റെ ഉദാഹരണം നിങ്ങള്ക്കുളളതാണ്. ഭ്രമരി വണ്ടിന്റെ ഉദാഹരണവും നിങ്ങള്ക്കുളളതാണ്. ആമയുടെ ഉദാഹരണവും നിങ്ങളുടേത് തന്നെയാണ്. ഇതെല്ലാം തന്നെ സന്യാസിമാര് നിങ്ങളെ കോപ്പി ചെയ്തതാണ്. ഭ്രമരി വണ്ടിന്റെ ഉദാഹരണം വളരെ നല്ലതാണ്.
അഴുക്കിലെ കീടാണുക്കളെ ജ്ഞാനത്തിന്റെ ഭൂം-ഭൂം വിളി മുഴക്കി സ്വര്ഗ്ഗത്തിലെ ദേവതയാക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് വളരെ നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യണം.
ഉയര്ന്ന പദവി അഥവാ നല്ല നമ്പര് നേടണമെങ്കില് പ്രയത്നിക്കുകയും വേണം.
ജോലികളെല്ലാം നിര്വ്വഹിക്കണം, അതിനുളള സമയത്തെ മാറ്റി വെച്ചോളൂ.
എന്നാലും ധാരാളം സമയം ലഭിക്കുമല്ലോ.
തന്റെ യോഗത്തിന്റെ ചാര്ട്ടും വെക്കണം,
എന്തുകൊണ്ടെന്നാല് മായ ധാരാളം വിഘ്നം ഉണ്ടാക്കുന്നു.
ബാബ കുട്ടികള്ക്ക് വീണ്ടും-വീണ്ടും മനസ്സിലാക്കിത്തരുന്നു, മധുരമായ കുട്ടികളേ, അറിയാതെ പോലും ഏറ്റവും പ്രിയപ്പെട്ട അച്ഛന് അഥവാ പ്രിയതമനോട് ഒരിക്കലും വിടപറയരുത്.
ഇത്രയ്ക്കും മഹാവിഡ്ഢികളായി ആരും തന്നെ മാറരുത്. എന്നാല് മായ പലരെയും അങ്ങനെയാക്കിത്തീര്ക്കുന്നു. ഇനി മുന്നോട്ടു പോകവേ നിങ്ങള് കാണും,
ആരെല്ലാമാണോ സമര്പ്പിച്ചത്, വളരെ നല്ല രീതിയില് സേവനം ചെയ്തിരുന്നത്, അവരെപ്പോലും മായ എന്തെല്ലാമാക്കി തീര്ക്കുമെന്ന്, എന്തുകൊണ്ടെന്നാല് അവര് ശ്രീമതം ഉപേക്ഷിക്കുന്നു, അതുകൊണ്ടാണ് ബാബ പറയുന്നത്,
ഇങ്ങനെയുളള വലുതിലും വലിയ മഹാവിഡ്ഢികളായിത്തീരരുത്. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ബാബയിലൂടെ ലഭിച്ച സുഖശാന്തിയുടെ ഖജനാവ് എല്ലാവര്ക്കും നല്കണം.
ജ്ഞാനത്തിലൂടെ തന്റെ അവസ്ഥ സമാഹരിക്കുവാനുളള പ്രയത്നം ചെയ്യണം.
2.
ദൈവീക ഗുണം ധാരണ ചെയ്യുന്നതിനു വേണ്ടി, ദേഹഭാരത്തെ മറന്ന് സ്വയം അശരീരി ആത്മാവെന്നു മനസ്സിലാക്കി ഒരേയൊരു പ്രിയതമനെ ഓര്മ്മിക്കണം.
വരദാനം :-
വിശേഷതയുടെ ബീജത്തിലൂടെ
സന്തുഷ്ടതയാകുന്ന ഫലം
പ്രാപ്തമാക്കുന്ന വിശേഷാത്മാവായി
ഭവിക്കട്ടെ.
ഈ വിശേഷ യുഗത്തില് വിശേഷതയുടെ ബീജത്തിന്റെ
ഏറ്റവും ശ്രേഷ്ഠമായ ഫലമാണ് സന്തുഷ്ടത. സന്തുഷ്ടരായിരിക്കുക, മറ്റുള്ളവരെയും സന്തുഷ്ടരാക്കുക
-ഇത് തന്നെയാണ് വിശേഷാത്മാക്കളുടെ അടയാളം, അതിനാല് വിശേഷതകളാകുന്ന ബീജം അഥവാ വരദാനത്തെ സര്വ്വശക്തികളാകുന്ന ജലം തളിക്കൂ എങ്കില് ഫലദായകമാകും. അല്ലെങ്കില്
വളര്ച്ച പ്രാപിച്ച വൃക്ഷവും സമയാസമയം കൊടുങ്കാറ്റില്
ആടിയാടി ഒടിഞ്ഞുവീഴും,
അയായത് മുന്നേറാനുള്ള
ഉന്മേഷം, ഉത്സാഹം, സന്തോഷം അഥവാ ആത്മീയ ലഹരി ഉണ്ടായിരിക്കില്ല. അതിനാല് വിധിപൂര്വ്വം ശക്തിശാലി ബീജത്തെ ഫലദായകമാക്കൂ.
സ്ലോഗന് :-
അനുഭൂതികളാകുന്ന പ്രസാദം വിതരണം ചെയ്ത് ദുര്ബ്ബലരെ ശക്തിശാലിയാക്കി മാറ്റുക- ഇത് തന്നെയാണ് ഏറ്റവും വലിയ പുണ്യം.
0 Comments