Header Ads Widget

Header Ads

MALAYALAM MURLI 21.01.23

 

21-01-2023  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ, അച്ഛന്റെ ആശിര്വാദം നേടണമെങ്കില് ഓരോ ചുവടും ശ്രീമതമനുസരിച്ച് നടക്കണം, പെരുമാറ്റം നന്നായിരിക്കണം.

ചോദ്യം :-

ആര്ക്കാണ് ശിവബാബയുടെ ഹൃദയത്തില് കയറാന് കഴിയുന്നത്?

ഉത്തരം :-

ആര്ക്കാണോ ബ്രഹ്മാബാബ സ്വീകരിക്കുന്നത് അതായത് കുട്ടി സര്വീസബിള് ആണ്, ഇയാള് സര്വ്വര്ക്കും സുഖം നല്കുന്നു, മനസാ, വാചാ, കര്മ്മണാ ആര്ക്കും ദുഃഖം നല്കുന്നില്ല. അങ്ങനെ ഇദ്ദേഹം (ബ്രഹ്മാ ബാബ) എപ്പോള് പറയുന്നുവോ അപ്പോള് ശിവബാബയുടെ ഹൃദയത്തില്കയറാന് കഴിയുന്നു.

ചോദ്യം :-

സമയം നിങ്ങള് ആത്മീയ സേവകര് ബാബയോടൊപ്പം ഏതൊരു സേവനമാണ് ചെയ്യുന്നത്?

ഉത്തരം :-

മുഴുവന് വിശ്വത്തിന്റെ എന്നുമാത്രമല്ല അഞ്ച് തത്ത്വങ്ങളേയും പാവനമാക്കുന്നതിന്റെ സേവനമാണ് നിങ്ങള് ആത്മീയ സേവകര് ചെയ്യുന്നത്, അതിനാല് നിങ്ങളാണ് സത്യ-സത്യമായ സാമൂഹ്യ പ്രവര്ത്തകര്.

ഗീതം :-  മാതാ-പിതാക്കള്തന് ആശിര്വാദം നേടീടൂ...

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടല്ലോ. അങ്ങനെ ലൗകിക മാതാ പിതാക്കന്മാരുടെ ആശിര്വാദം ഒരുപാടുപേര് എടുക്കുന്നുണ്ട്. മക്കള് കാല്തൊടുമ്പോള് അച്ഛനമ്മമാര് ആശിര്വദിക്കുന്നു. വിളംബരം ലൗകിക അച്ഛനമ്മമാരെക്കുറിച്ച് നടത്തുന്നതല്ല. വിളംബരം അര്ത്ഥം വളരെപേര്ക്ക് കേള്ക്കാനുള്ളത്. പരിധിയില്ലാത്ത അച്ഛനെപ്പറ്റി തന്നെയാണ് ഇങ്ങനെ പാടാറുള്ളത് എന്തെന്നാല് അങ്ങ് തന്നെ മാതാവും പിതാവും ഞങ്ങള് അങ്ങയുടെ ബാലകരാണ്...അങ്ങയുടെ കൃപ അഥവാ ആശിര്വാദത്താല് അളവറ്റ സുഖം ലഭിക്കുന്നു. ഭാരതത്തില് തന്നെയാണ് മഹിമ പാടാറുള്ളത്. തീര്ച്ചയായും ഭാരതത്തില് തന്നെയാണ് ഇത് സംഭവിച്ചിട്ടുള്ളത് അപ്പോഴാണ് പാടപ്പെട്ടതും. തീര്ത്തും പരിധിയില്ലാത്തതിലേക്ക് പോകണം. ബുദ്ധി പറയുന്നു സ്വര്ഗ്ഗത്തിന്റെ രചയിതാവ് ബാബ ഒന്ന് മാത്രമാണ്. സ്വര്ഗ്ഗത്തിലാണെങ്കില് എല്ലാവര്ക്കും സുഖമാണ്. അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഉണ്ടാവുകയില്ല അതിനാലാണ് ഇങ്ങനെ ഗീതം പാടുന്നത്, ദുഃഖത്തില് എല്ലാവരും ഓര്മ്മിക്കുന്നു സുഖത്തില് ആരും ഓര്മ്മിക്കുന്നില്ല. അരകല്പം ദുഃഖമായതിനാല് എല്ലാവരും ഓര്മ്മിക്കുന്നു. സത്യുഗത്തില് അളവറ്റ സുഖമാണുള്ളത്, അതിനാല് തന്നെ അവിടെ ആരും ഓര്മ്മിക്കുന്നില്ല. മാനവര് കല്ലുബുദ്ധികള് ആയതുകാരണം ഒന്നും മനസ്സിലാക്കുന്നില്ല. കലിയുഗത്തിലാണെങ്കില് അഗാധമായ ദുഃഖം ആണ്. എത്ര കലഹങ്ങള് നിറഞ്ഞതാണ്. എത്രതന്നെ പഠിപ്പുള്ള വിദ്വാന്മാര് ആണെങ്കിലും, പക്ഷേ ഗീതത്തിന്റെ അര്ത്ഥം തീര്ത്തും അറിയുന്നില്ല. പാടുന്നു നീ തന്നെ മാതാവും പിതാവും... പക്ഷേ മനസ്സിലാക്കുന്നില്ല ഏത് മാതാവിന്റെയും പിതാവിന്റേയും മഹിമയാണ് എന്ന്. ഇത് ഒരുപാടുപേരുടെ കാര്യമാണ്. എല്ലാവരും ഈശ്വരന്റെ സന്താനങ്ങള് തന്നെയാണ്, എന്നാല് സമയം സര്വ്വരും ദുഃഖികളാണ്. സുഖം ധാരാളം ആര്ക്കും ഇല്ലല്ലോ. കൃപയിലൂടെ തന്നെയാണ് സുഖം നേടേണ്ടത്. അകൃപയിലൂടെ ദുഃഖമാണ് ഉണ്ടാകുന്നത്. ബാബയെ കൃപാലു എന്ന് വിശേഷിപ്പിക്കപ്പെടുന്നു. സാധു സന്യാസിമാരേയും കൃപാലു എന്ന് വിളിക്കാറുണ്ട്.

ഇപ്പോള് നിങ്ങള് കുട്ടികള് അറിയുന്നുണ്ട് ഭക്തി മാര്ഗ്ഗത്തില് ഇങ്ങനെ പടാറുണ്ട് നീ തന്നെ മാതാവും പിതാവും... ഇത് തീര്ത്തും യഥാര്ത്ഥമാണ്, എന്നാല് ഏതെങ്കിലും ബുദ്ധിശാലികള് ഉണ്ടെങ്കില് ചോദിക്കും എന്തെന്നാല് പരമാത്മാവിനെ ഗോഡ്ഫാദര് എന്നല്ലേ പറയാറുള്ളത്, അദ്ദേഹത്തെ പിന്നെ മാതാവ് എന്ന് എങ്ങനെ പറയും? അപ്പോള് അവരുടെ ബുദ്ധി ജഗദംബയുടെ വശത്തേക്ക് പോകും. ജഗദംബയുടെ വശത്തേക്ക് ബുദ്ധി പോകുകയാണെങ്കില് പിന്നെ ജഗത്പിതാവിന്റെ വശത്തേക്കും ബുദ്ധി പോകണമല്ലോ. ബ്രഹ്മാവും സരസ്വതിയും ഭഗവാന് ഒന്നുമല്ല. മഹിമ അവരുടേതാകുന്നില്ല. അവരുടെ മുന്നില്നിന്നു പോലും മാതാവ്-പിതാവ് എന്ന് വിളിക്കുന്നത് തെറ്റാണ്. മനുഷ്യര് പാടുന്നതുതന്നെ പരമപിതാവായ പരമാത്മാവിനെ ഉദ്ദേശിച്ചാണ്, എന്നാല് അറിയുന്നില്ല എന്തെന്നാല് അദ്ദേഹം എങ്ങനെ മാതാവും പിതാവും ആകുന്നു എന്ന്. ഇപ്പോള് നിങ്ങള് കുട്ടികളോട് പറയുകയാണ് നേടൂ നേടൂ മാതാ-പിതാക്കള്തന് ആശിര്വാദം നേടീടൂ... അര്ത്ഥം ശ്രീമതം അനുസരിച്ച് നടക്കൂ. തന്റെ പെരുമാറ്റം നന്നായിരുന്നാല് സ്വയം തനിക്കുതന്നെ ആശിര്വാദം ചെയ്യുകയാണ്. എന്നാല് പെരുമാറ്റം നല്ലതല്ലെങ്കില്, ആര്ക്കെങ്കിലും ദുഃഖം നല്കിക്കൊണ്ടിരിക്കുകയാണെങ്കില്, മാതാ-പിതാവിനെ ഓര്മ്മിക്കുന്നില്ലെങ്കില് അഥവാ മറ്റുള്ളവരെ കൊണ്ട് ഓര്മ്മ ചെയ്യിക്കുന്നില്ല എങ്കില് ആശിര്വാദം ലഭിക്കുകയില്ല. പിന്നീട് അത്രയും സുഖവും നേടാന് കഴിയില്ല. ബാബയുടെ ഹൃദയത്തില് കയറാന് കഴിയില്ല. ബാബയുടെ (ബ്രഹ്മാവിന്റെ) ഹൃദയത്തില് കയറുകയാണെങ്കില് ശിവബാബയുടെ ഹൃദയത്തിലും കയറും. പാടപ്പെടുന്നതെല്ലാം മാതാ-പിതാവിനെയാണ്. ബുദ്ധി പരിധിയില്ലാത്ത മാതാ-പിതാവിലേക്കാണ് പോകേണ്ടത്. ബ്രഹ്മാവിന്റെ അടുത്തേക്കു പോലും പലരുടെയും ബുദ്ധി പോകുന്നില്ല. എന്നാല് ജഗദംബയുടെ വശത്തേക്ക് ചിലരുടേത് പോകുന്നുണ്ട്. അവരുടെ മേള നടത്താറുണ്ട്, പക്ഷേ കര്ത്തവ്യം ആരും അറിയുന്നില്ല. നിങ്ങള് അറിയുന്നുണ്ടല്ലോ നമ്മുടെ സത്യ-സത്യമായ മാതാവ് നിയമപ്രകാരം ബ്രഹ്മാവാണ്. ഇതും മനസ്സിലാക്കണം. ഓര്മ്മയും അങ്ങനെ ചെയ്യണം. ഇത് മാതാവുമാണ് എന്നാല് ബ്രഹ്മാ പിതാവുമാണ്. എഴുതുന്നു ശിവബാബ കെയര് ഓഫ് ബ്രഹ്മാ. അപ്പോള് മാതാവും ഉണ്ട് പിതാവും ഉണ്ട്. ഇപ്പോള് കുട്ടികള് പിതാവിന്റെ ഹൃദയത്തില് കയറണം എന്തുകൊണ്ടെന്നാല് ഇദ്ദേഹത്തില് തന്നെയാണ് ശിവബാബ പ്രവേശിക്കുന്നത്. ഇദ്ദേഹം എപ്പോഴാണോ ഗ്യാരന്റി നല്കുന്നത് എന്തെന്നാല് ശരിയാണ് ബാബാ കുട്ടി വളരെ നല്ല സര്വീസബിള് ആണ്, സര്വ്വര്ക്കും സുഖം നല്കുന്നയാളാണ്. മനസാ-വാചാ-കര്മ്മണാ ആര്ക്കും ദുഃഖം നല്കുന്നില്ല അപ്പോള് ശിവബാബയുടെ ഹൃദയത്തില് കയറാന് കഴിയും. മനസാ-വാചാ-കര്മ്മണാ എന്തെല്ലാം ചെയ്താലും, എന്തെല്ലാം പറഞ്ഞാലും അതില് നിന്നും സര്വ്വര്ക്കും സുഖം ലഭിക്കണം. ദുഃഖം ആര്ക്കും നല്കരുത്. ദുഃഖം നല്കുന്നതിന്റെ ചിന്ത ആദ്യം മനസ്സിലാണ് വരുന്നത് പിന്നീട് കര്മ്മത്തില് വരുന്നതിലൂടെ പാപമാകുന്നു. മനസാ കൊടുംകാറ്റുകള് തീര്ച്ചയായും വരും പക്ഷേ കര്മ്മത്തില് ഒരിക്കലും ഉണ്ടാകരുത്. അഥവാ ആരെങ്കിലും കോപിക്കുകയാണെങ്കില് ബാബയോട് വന്ന് പറയണം - ബാബാ കാരണത്താല് ഇയാള് ഞങ്ങളോട് ദ്വേഷ്യപ്പെടുന്നു, അപ്പോള് ബാബ മനസ്സിലാക്കികൊടുക്കും. ഏതൊരു കാര്യവും ആദ്യം മനസ്സില് വരുന്നു. വാക്കിലും പിന്നെ കര്മ്മത്തിലും ഉണ്ടാകുന്നു. കുട്ടികള്ക്ക് അച്ഛനമ്മമാരുടെ ആശിര്വാദം നേടണമെങ്കില് ശ്രീമതപ്രകാരം നടക്കണം. ഒന്നിനെ തന്നെയാണ് മാതാവെന്നും പിതാവെന്നും വിളിക്കുന്നത് അത് വളരെ ഗുഹ്യമായ കാര്യമാണ്. ഇത് ബ്രഹ്മാ പിതാവുമാണ് എന്നാല് ബൃഹത്തായ അമ്മയുമാണ്. ഇപ്പോള് ബാബ ആരെ മാതാവ് എന്നുവിളിക്കും? മാതാവ് (ബ്രഹ്മാവ്) ഇപ്പോള് ആരെ മാതാവ് എന്ന് വിളിക്കും? മാതാവിന്റെ മാതാവ് ആകാന് ആര്ക്കും കഴിയില്ല. ഏതുപോലെ ശിവബാബക്ക് അച്ഛനില്ലയോ അതുപോലെ ഇദ്ദേഹത്തിന് അമ്മയും ഇല്ല.

കുട്ടികള്ക്ക് മനസ്സിലാക്കിതരുന്ന പ്രധാനപ്പെട്ട കാര്യം എന്തെന്നാല് അഥവാ മനസാ, വാചാ, കര്മ്മണാ ആര്ക്കെങ്കിലും ദുഃഖം നല്കുകയാണെങ്കില് ദുഃഖിക്കേണ്ടിവരും കൂടാതെ പദവിയും ഭ്രഷ്ടമാകും. സത്യമായ സാഹിബിനോട് സത്യമായിരിക്കണം, ഇദ്ദേഹത്തോടും സത്യമായിരിക്കണം. ദാദ തന്നെയാണ് സര്ട്ടിഫിക്കറ്റ് നല്കുന്നത് അതായത് ബാബാ കുട്ടി അത്രയും നല്ല സത്പുത്രനാണ് എന്ന്. ബാബ മഹിമയും ചെയ്യും. സര്വീസബിള് ആയിട്ടുള്ള കുട്ടികള് ശരീരം-മനസ്സ്-ധനം എന്നിവയാല് സേവനം ചെയ്യും, ആര്ക്കും ഒരിക്കലും ദുഃഖം നല്കില്ല, അങ്ങനെയുള്ളവര് ബാപ്ദാദയുടേയും മാതാവിന്റേയും ഹൃദയത്തില് കയറും. ബ്രഹ്മാബാബയുടെ ഹൃദയത്തില് കയറുക അര്ത്ഥം ശിവബാബയുടെ സിംഹാസനത്തില് കയറുക. എപ്പോഴും സത്പുത്രരായ കുട്ടികള്ക്ക് വിചാരം ഉണ്ടായിരിക്കും എന്തെന്നാല് നാം എങ്ങനെ സിംഹാസന യോഗ്യരാകും. ചിന്തയില് മുഴുകിയിരിക്കും. സിംഹാസനം നമ്പര് അനുസരിച്ച് 8 എണ്ണമാണുള്ളത്. പിന്നെ 108 ഉം ശേഷം 16108 ഉം ഉണ്ട്, എന്നാല് ഇപ്പോള് നമ്മള് ഉയര്ന്ന പദവി നേടും. രണ്ട് കല കുറഞ്ഞുപോയാലും സിംഹാസനത്തില് ഇരിക്കാം എന്നതും ശോഭനീയമല്ല. സത്പുത്രരായ കുട്ടികള് വളരെയധികം പുരുഷാര്ത്ഥം ചെയ്യും എന്തെന്നാല്അഥവാ നമ്മള് ഇപ്പോള് പ്രിയപ്പെട്ട ബാബയില് നിന്ന് സൂര്യവംശത്തിന്റെ പൂര്ണ്ണമായ സമ്പത്ത് എടുത്തില്ലായെങ്കില് കല്പ-കല്പം എടുക്കുകയില്ല. ഇപ്പോള് അഥവാ വിജയമാലയില് കോര്ക്കപ്പെട്ടില്ലെങ്കില് കല്പ-കല്പം കോര്ക്കപ്പെടുകയില്ല. ഇത് കല്പ-കല്പത്തെ മത്സരമാണ്. ഇപ്പോള് നഷ്ടം ഉണ്ടാകുകയാണെങ്കില് കല്പ-കല്പം ഉണ്ടായിക്കൊണ്ടേയിരിക്കും. പക്കാ വ്യാപാരി അവരാണ് ആരാണോ ശ്രീമതത്തിലൂടെ അച്ഛനേയും അമ്മയേയും പൂര്ണ്ണമായും ഫൊളോ ചെയ്യുന്നത്, അവര് ഒരിക്കലും ആര്ക്കും ദുഃഖം കൊടുക്കുകയില്ല. അതില് തന്നെ നമ്പര്വണ് ദുഃഖമാണ് കാമ-കഠാര പ്രയോഗിക്കുക.

ബാബ പറയുന്നു ശരി കൃഷ്ണഭഗവാനുവാച ആണെന്നു കരുതൂ, എന്നിരുന്നാലും അദ്ദേഹവും നമ്പര് വണ് ആണല്ലോ. അദ്ദേഹത്തിന്റെ വാക്കും മാനിക്കണം അപ്പോഴേ സ്വര്ഗ്ഗത്തിന്റെ അധികാരി ആകാന് കഴിയുള്ളൂ. അറിയാം കൃഷ്ണ ഭഗവാന് ശ്രീമതത്തിലൂടെ ശിക്ഷണം നല്കിയിട്ടുണ്ട്. ശരി അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നടക്കൂ. അദ്ദേഹവും പറഞ്ഞിട്ടുണ്ടല്ലോ കാമം മഹാശത്രു ആണെന്ന്, അതിനെ ജയിക്കുന്നത് നല്ലതല്ലേ. വികാരങ്ങളെ ജയിക്കുമ്പോഴേ കൃഷ്ണപുരിയില് വരാന് കഴിയുള്ളൂ. ഇപ്പോള് കൃഷ്ണന്റെ കാര്യമില്ല. കൃഷ്ണന് കുട്ടിയായിരുന്നല്ലോ. കൃഷ്ണന് എങ്ങനെയാണ് മതം നല്കുക. മതം നല്കാന് യോഗ്യനായി തീരുമ്പോഴല്ലേ രാജ്യത്തെ നയിക്കുന്നത്. ഇപ്പോള് ശിവബാബ പറയുകയാണ് എന്നെ നിരാകാര ലോകത്ത് ഓര്മ്മിക്കൂ. എന്നാല് കൃഷ്ണന് പറയും എന്നെ സ്വര്ഗ്ഗത്തില് ഓര്മ്മിക്കൂ. അദ്ദേഹവും പറയുന്നു കാമം മഹാ ശത്രു ആണ്, അതിന്മേല് വിജയം നേടൂ. അവിടെ വിഷം ലഭിക്കുകയില്ല, അതിനാല് വിഷത്തെ ഉപേക്ഷിച്ച് പവിത്രമാകൂ. ഇത് മനസ്സിലാക്കിതരുന്നത് കൃഷ്ണന്റെ അച്ഛനാണ്. ശരി മനസ്സിലാക്കൂ മാനവര് എന്റെ നാമം എടുത്തുമാറ്റി മകന്റെ നാമം ഇട്ടുകൊടുത്തു, കൃഷ്ണനും സര്വ്വഗുണ സമ്പന്നന് തന്നെയാണ്. കൃഷ്ണനും പറയുന്നു, ഗീതയില് എഴുതിയിട്ടുണ്ട് കാമം മഹാ ശത്രുവാണെന്ന്. കൃഷ്ണനേയും ആരും മാനിക്കുന്നില്ല. അതനുസരിച്ച് നടക്കുന്നവരും ആരുമില്ല. വിചാരിക്കുന്നു കൃഷ്ണന് സ്വയം വരും അപ്പോള് നമ്മള് അദ്ദേഹത്തിന്റെ മതം പ്രകാരം നടക്കും അതുവരെ വികാരത്തില് മുങ്ങിത്താണുകൊണ്ടേയിരിക്കാം. സന്യാസിമാര്ക്കും മറ്റും പറയാന് കഴിയില്ല അതായത് ഞങ്ങള് നിങ്ങളെ രാജയോഗം പഠിപ്പിക്കാനാണ് വന്നിരിക്കുന്നത് എന്ന്. ഇത് അച്ഛന് തന്നെയാണ് മനസ്സിലാക്കിതരുന്നത് അതും സംഗമത്തിലെ കാര്യം തന്നെയാണ്. കൃഷ്ണന് ഉള്ളത് സത്യുഗത്തിലാണ്. അദ്ദേഹത്തേയും അങ്ങനെ യോഗ്യനാക്കി മാറ്റുന്നവന് ആരെങ്കിലും ഉണ്ടാകുമല്ലോ. അപ്പോള് ശിവബാബ സ്വയം പറയുകയാണ് കൃഷ്ണനേയും അദ്ദേഹത്തിന്റെ മുഴുവന് കുടുംബത്തേയും ഇപ്പോള് ഞാന് സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകാന് യോഗ്യരാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. കുട്ടികള് സ്വര്ഗ്ഗത്തില് ചെന്ന് ഉയര്ന്ന പദവി നേടാന് വേണ്ടി ബാബ എത്ര പ്രയത്നമാണ് ചെയ്യുന്നത്. ഇല്ലെങ്കില് പഠിച്ചിട്ടുള്ളവരുടെ മുന്നില് ചെന്ന് ചുമട് എടുക്കും. അച്ഛനില് നിന്നും പൂര്ണ്ണമായ സമ്പത്ത് എടുക്കണം. സ്വയം തന്നോട് ചോദിക്കണം ഞാന് ഇത്രയും സത്പുത്രന് ആണോ? സത്പുത്രരും നമ്പര്വാര് ആണ്. ഉത്തമര്, മധ്യമര്, കനിഷ്ഠര്. ഉത്തമരായവര് ഒരിക്കലും ഒളിച്ചിരിക്കില്ല. അവരുടെ ഹൃദയത്തില് ദയ ഉണ്ടാകും നമ്മള് ഭാരതത്തിന്റെ സേവനം ചെയ്യും. സാമൂഹ്യ പ്രവര്ത്തകരും നമ്പര്വാര് ആണ് - ഉത്തമര്, മധ്യമര്, കനിഷ്ഠര്. ചിലര് വളരെയധികം കൊള്ളയടിക്കും, സാധനങ്ങള് വിറ്റ് തിന്നും. അപ്പോള് അവരെ സത്യതയുള്ള സാമൂഹ്യപ്രവര്ത്തകര് എന്നെങ്ങനെ പറയും? സോഷ്യല് വര്ക്കേഴ്സ് എന്ന് നമ്മെയാണ് പറയുന്നത് എന്തെന്നാല് സമൂഹത്തിന്റെ സേവനം ചെയ്യുന്നു. സത്യമായ സേവനം ചെയ്യുന്നത് ബാബ തന്നെയാണ്.

നിങ്ങള് പറയുന്നു നമ്മളും ബാബയോടൊപ്പം ആത്മീയ സെര്വന്റ്സ് ആണ്. മുഴുവന് സൃഷ്ടിയെ എന്നുമാത്രമല്ല തത്ത്വങ്ങളേയും പവിത്രമാക്കുന്നു. സന്യാസി ഇതറിയുന്നില്ല എന്തെന്നാല് തത്ത്വവും സമയം തമോപ്രധാനമാണ്, ഇതിനേയും സതോപ്രധാനമാക്കണം എന്ന്. സതോപ്രധാനമായ തത്ത്വങ്ങളില്നിന്നും നിങ്ങളുടെ ശരീരവും സതോപ്രധാനമാകുന്നു. സന്യാസിമാരുടെ ശരീരവും ഒരിക്കലും സതോപ്രധാനമൊന്നും ആകുന്നില്ല. അവര് വരുന്നതു തന്നെ രജോപ്രധാന സമയത്താണ്. ബാബ ഒരുപാട് മനസ്സിലാക്കിതരുന്നുണ്ട് എന്നാല് കുട്ടികള് വീണ്ടും മറന്നുപോകുന്നു. ഓര്മ്മ നിലനില്ക്കുന്നത് അവര്ക്കാണ് ആരാണോ മ്മറ്റുള്ളവരെ കേള്പ്പിച്ചുകൊണ്ടിരിക്കുന്നത്. ദാനം ചെയ്യുന്നില്ലെങ്കില് ധാരണയും ഉണ്ടാകുകയില്ല. ആരാണോ നല്ല സേവനം ചെയ്യുന്നത്, അവരുടെ പേര് ബാപ്ദാദയും പ്രശസ്തമാക്കും. ഇത് കുട്ടികള്ക്കും അറിയാവുന്നതാണ് എന്തെന്നാല് സേവനത്തില് ആരെല്ലാമാണ് തീവ്രമായിട്ടുള്ളത് എന്ന്. ആരാണോ സേവനത്തിലുള്ളത് അവര് ഹൃദയത്തില് കയറുന്നു. മാതാവിനേയും പിതാവിനേയും സദാ ഫോളോ ചെയ്യണം. അവര് തന്നെയാണ് സിംഹാസനയോഗ്യരാകുന്നത്. സേവനത്തില് ഏര്പ്പെട്ടിരിക്കുന്നവര് മറ്റുള്ളവര്ക്ക് സുഖം നല്കുന്നു. തന്റെ മുഖം ദര്പ്പണത്തില് നോക്കൂ ബാബയുടെ സത്പുത്രനായോ? സ്വയം എഴുതാന് കഴിയും എന്തെന്നാല് ഇത് എന്റെ സേവനത്തിന്റെ ചാര്ട്ടാണ്. ഞാന് സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്, താങ്കള് ജഡ്ജ് ചെയ്യൂ. അപ്പോള് ബാബക്കും മനസ്സിലാക്കാന് കഴിയും. സ്വയം തന്നെയും ജഡ്ജ് ചെയ്യാവുന്നതാണ് ഞാന് ഉത്തമനാണോ, മധ്യമനാണോ, അതോ കനിഷ്ഠന് ആണോ? കുട്ടികളും അറിയുന്നു ആരാണ് മഹാരഥി, ആരാണ് കുതിരപ്പടയാളി എന്ന്. ആരും ഒളിഞ്ഞിരിക്കുകയില്ല. ബാബക്ക് കണക്ക് അയച്ചുകൊടുക്കുകയാണെങ്കില് ബാബ മുന്നറിയിപ്പും തരും. കണക്ക് കൊടുത്തില്ലെങ്കിലും മുന്നറിയിപ്പ് ലഭിച്ചുകൊണ്ടിരിക്കും. ഇപ്പോള് എത്ര സമ്പത്ത് നേടണമോ അത് പൂര്ണ്ണമായും എടുത്തുകൊള്ളൂ. ശേഷം ബാപ്ദാദയില്നിന്നും സര്ട്ടിഫിക്കറ്റ് ലഭിക്കും. ഇതാ വലിയ അമ്മ ഇരിക്കുന്നു, ഇദ്ദേഹത്തില് നിന്ന് വേണമെങ്കിലും സര്ട്ടിഫിക്കറ്റ് നേടാന് സാധിക്കും. വണ്ടര്ഫുള് മമ്മിക്ക് ഒരു മമ്മി ഇല്ല. ഏതുപോലെയെന്നാല് അച്ഛന് മറ്റൊരു അച്ഛന് ഇല്ലല്ലോ. എന്നാല് മമ്മ സ്ത്രീകളില് നമ്പര്വണ് ആണ്. ഡ്രാമയില് ജഗദ് അംബാ എന്ന് പാടപ്പെടുന്നു. സേവനവും വളരെയധികം ചെയ്തിട്ടുണ്ട്. എങ്ങനെ ബാബ പോകുന്നുവോ, അങ്ങനെ മമ്മയും പോയിരുന്നു. ചെറിയ-ചെറിയ ഗ്രാമങ്ങളില് സേവനം ചെയ്തിരുന്നു. എല്ലാവരേക്കാളും തീവ്രമായി പോയി. ബാബയോടൊപ്പം വലിയ ബാബ ഉണ്ട്, അതുകൊണ്ട് കുട്ടികള് ഇവരെ സംരക്ഷിക്കേണ്ടതുണ്ട്. സത്യുഗത്തില് പ്രജകള് വളരെ സുഖികള് ആയിരിക്കും. തങ്ങളുടേതായ കൊട്ടാരങ്ങളും, പശുക്കളും, പോത്തുകളും ഒക്കെ ഉണ്ടാകും.

ശരി - മക്കളേ സന്തുഷ്ടരായിരിക്കൂ സമൃദ്ധിയുള്ളവരായിരിക്കൂ മറക്കരുത്, മറ്റാരെയും ഓര്മ്മിക്കരുത് എന്തെന്നാല് ഓര്മ്മിക്കേണ്ടത് ശിവബാബയെയാണ്. തന്റെ ശരീരത്തെ പോലും മറന്നുപോകണം അപ്പോള് മറ്റുള്ളവരെ എങ്ങനെ ഓര്മ്മിക്കും. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ആരോടും കോപിക്കരുത്. മനസ്സാ-വാചാ-കര്മ്മണാ സര്വ്വര്ക്കും സുഖം നല്കൂ. ബാബയുടേയും പരിവാരത്തിന്റേയും ആശിര്വാദം എടുക്കണം.

2. സത്പുത്രരായി ഭാരതത്തിന്റെ ആത്മീയ സേവനം ചെയ്യണം. ദയാഹൃദയരായി ആത്മീയ സോഷ്യല് വര്ക്കര് ആകണം. ശരീരം-മനസ്സ്-ധനത്തിലൂടെ സേവനം ചെയ്യണം. സത്യമായ സാഹിബിനോട് സത്യമായിരിക്കണം.

വരദാനം :-

വാക്കുകള്ക്ക് ഡബിള് അടിവരയിട്ട് ഓരോ വാക്കിനെയും അമൂല്യമാക്കി മാറ്റുന്ന മാസ്റ്റര് സദ്ഗുരുവായി ഭവിക്കട്ടെ.

താങ്കള് കുട്ടികളുടെ വാക്കുകള് അങ്ങിനെയായിരിക്കണം കേള്ക്കുന്നവര് വേഴാമ്പലിനെപ്പോലെ യിരിക്കണം അതായത് ഇവര് എന്തെങ്കിലും പറഞ്ഞിരുന്നെങ്കില് ഞങ്ങള്ക്ക് കേള്ക്കാമായിരുന്നു- ഇതിനെ പറയാം അമൂല്യ മഹാവാക്യങ്ങള്. മഹാവാക്യങ്ങള് കൂടുതലൊന്നും ഉണ്ടാകില്ല. എപ്പോള് തോന്നുന്നുവോ അപ്പോള് പറഞ്ഞുകൊണ്ടിരിക്കുക- ഇതിനെ മഹാവാക്യമെന്ന് പറയില്ല. താങ്കള് സദ്ഗുരുവിന്റെ മക്കള് മാസ്റ്റര് സദ്ഗുരുവാണ് അതിനാല് താങ്കളുടെ ഓരോരോ വാക്കുകളും മഹാവാക്യമായിരിക്കണം. ഏത് സമയത്ത് ഏത് സ്ഥാനത്ത് ഏത് വാക്കുകള് ആവശ്യമാണോ, യുക്തിയുക്തമാണോ, സ്വയത്തിനും മറ്റാത്മാക്കള്ക്കും പ്രയോജനകരമാണോ വാക്കുകള് മാത്രം പറയൂ. വാക്കുകള്ക്ക് ഡബിള് അണ്ടര്ലൈന് ഇടൂ.

സ്ലോഗന് :-

ശുഭചിന്തകമണിയായി തന്റെ കിരണങ്ങളാല് വിശ്വത്തിന് പ്രകാശം കൊടുത്തുകൊണ്ടേപോകൂ.

 Download PDF

Post a Comment

0 Comments