20-01-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ- നിങ്ങള് ശാന്തി സ്ഥാപിക്കുന്നതിന് നിമിത്തമാണ്, അതിനാല് വളരെ വളരെ ശാന്തിയിലിരിക്കണം, ബുദ്ധിയിലുണ്ടായിരിക്കണം നമ്മള് ബാബയുടെ ദത്തെടുക്കപ്പെട്ട കുട്ടികള് പരസ്പരം സഹോദരീ-സഹോദരരാണ്.
ചോദ്യം :-
പൂര്ണ്ണമായും സമര്പ്പണമായവര് എന്ന് ആരെ പറയാം? അവരുടെ ലക്ഷണങ്ങള് എന്തെല്ലാം?
ഉത്തരം :-
ഞാന് ഈശ്വരീയ മാതാ പിതാവിലൂടെ പാലിക്കപ്പെടുന്നു എന്ന് ബുദ്ധിയിലുള്ളവരാണ് പൂര്ണ്ണമായും സമര്പ്പണമായിട്ടുള്ളവര്. ബാബാ, ഇത് സര്വ്വതും അങ്ങയുടേതാണ്, അങ്ങ് എന്നെ പാലിക്കുന്നു. ജോലിചെയ്യുന്നുണ്ടെങ്കിലും ബുദ്ധി കൊണ്ട് മനസ്സിലാക്കുന്നുണ്ട് ഇതെല്ലാം ബാബയ്ക്ക് വേണ്ടിയാണ് എന്ന്. ബാബയ്ക്ക് സഹയോഗം നല്കി കൊണ്ടിരിക്കുന്നു, അവരിലൂടെ യജ്ഞത്തിന്റെ ഇത്രയും വലിയ ഉത്തരവാദിത്വം നിര്വ്വഹിക്കപ്പെടുന്നു, സര്വ്വരുടെയും പാലന നടക്കുന്നു...ഇങ്ങനെയുള്ള കുട്ടികളും അര്പ്പണ ബുദ്ധിയുള്ളവരാണ്. അതോടൊപ്പം ഉയര്ന്ന പദവി നേടുന്നതിന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണം. ശരീരത്തിന് വേണ്ടി ജോലിയെല്ലാം ചെയ്തു കൊണ്ടും പരിധിയില്ലാത്ത മാതാ-പിതാവിനെ ഓരോ ശ്വാസത്തിലും ഓര്മ്മിക്കണം.
ഗീതം :- ഓം നമഃശിവായ......
ഓം ശാന്തി. ഈ ഗീതം മഹിമയാണ്. വാസ്തവത്തില് മഹിമ ഉയര്ന്നതിലും വെച്ച് ഉയര്ന്ന പരമാത്മാവിന്റേതാണ്, പരമാത്മാവ് തന്നെയാണ് മാതാ പിതാവെന്ന് കുട്ടികള്ക്കുമറിയാം, കുട്ടികളിലൂടെ മുഴുവന് ലോകത്തിനുമറിയാം. ഇപ്പോള് നിങ്ങള് മാതാ പിതാവിനോടൊപ്പം കുടുംബത്തിലിരിക്കുന്നു. ശ്രീകൃഷ്ണനെ മാതാ പിതാവെന്ന് പറയില്ല. കൃഷ്ണനോടൊപ്പം രാധയുണ്ടെങ്കിലും, മാതാ പിതാവെന്ന് പറയില്ല കാരണം അവര് പ്രിന്സ് പ്രിന്സസ് ആണ്. ശാസ്ത്രങ്ങളിലെ തെറ്റ് ഇതാണ്. ഇപ്പോള് ഈ പരിധിയില്ലാത്ത അച്ഛന് നിങ്ങള്ക്ക് സര്വ്വ വേദ ശാസ്ത്രങ്ങളുടെയും സാരം കേള്പ്പിക്കുന്നു. ഈ സമയത്ത് നിങ്ങള് കുട്ടികള് സന്മുഖത്തിരിക്കുന്നു, ചില കുട്ടികള് ദൂരെയാണ്. എന്നാല് അവരും കേട്ടു കൊണ്ടിരിക്കുന്നു. അവര്ക്കറിയാം മാതാ പിതാവ് നമുക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തരുന്നു, സദാ സുഖിയാക്കുന്നതിനുള്ള മാര്ഗ്ഗം അഥവാ യുക്തി കേള്പ്പിച്ചു കൊണ്ടിരിക്കുന്നു. ഇത് വീട് പോലെയാണ്. കുറച്ച് കുട്ടികള് ഇവിടെയുണ്ട്, കുറച്ച് പുറത്തും. ഇതാണ് ബ്രഹ്മാ മുഖവംശാവലി, പുതിയ രചന. അത് പഴയ രചനയാണ്. കുട്ടികള്ക്കറിയാം ബാബ നമ്മെ സദാ സുഖിയാക്കാനാണ് വന്നിരിക്കുന്നത്. ലൗകീക അച്ഛനും കുട്ടികളെ വലുതാക്കി സ്ക്കൂളില് അയക്കുന്നു. ഇവിടെ പരിധിയില്ലാത്ത അച്ഛന് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു, പാലിച്ചും കൊണ്ടിരിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ബാബയല്ലാതെ മറ്റാരുമില്ല. മാതാപിതാവും മനസ്സിലാക്കുന്നുണ്ട്- ഇതെന്റെ മക്കളാണ് എന്ന്. ലൗകീക കുടുംബത്തിലാണെങ്കില് 10-15 കുട്ടികള് കാണും, 2-3 വിവാഹം ചെയ്തു കാണും. ഇവിടെ ഇരിക്കുന്നത് സര്വ്വരും ബാബയുടെ കുട്ടികളാണ്. എത്ര കുട്ടികള്ക്ക് ജന്മം കൊടുക്കണൊ അത്രയും ബ്രഹ്മാ മുഖത്തിലൂടെ ഇപ്പോള് തന്നെ ചെയ്യണം. അവസാന സമയത്ത് ആവശ്യമില്ല. സര്വ്വര്ക്കും തിരികെ പോകണം. ഈ ഒരേയൊരു മാതാവാണ് ദത്തെടുക്കുന്നതിന് നിമിത്തം. ഇത് വളരെ വിചിത്രമായ കാര്യമാണ്. ദരിദ്രന്റെ കുട്ടി തീര്ച്ചയായും മനസ്സിലാക്കും- എന്റെ അച്ഛന് ദരിദ്രനാണ് എന്ന്. സമ്പന്നന്റെ കുട്ടി മനസ്സിലാക്കും എന്റെ അച്ഛന് സമ്പന്നനാണ് എന്ന്. അവിടെ അനേകം മാതാ പിതാവുണ്ട്. ഇത് മുഴുവന് ജഗത്തിന്റെയും ഒരേയൊരു മാതാ പിതാവാണ്. നിങ്ങള് സര്വ്വര്ക്കും അറിയാം നമ്മള് ബാബയുടെ മുഖത്തിലൂടെ ദത്തെടുക്കപ്പെട്ടിട്ടുള്ളവരാണ്. ഇത് നമ്മുടെ പാര്ലൗകീക മാതാ പിതാവാണ്. ബാബ വരുന്നത് പഴയ സൃഷ്ടിയില്, എപ്പോഴാണൊ മനുഷ്യര് വളരെ ദുഃഖിതരാകുന്നത്. കുട്ടികള്ക്കറിയാം നമ്മള് പാര്ലൗകീക മാതാപിതാവിന്റെ മടിത്തട്ടിലാണ്. നമ്മള് പരസ്പരം ഭായി ബഹനാണ്. നമുക്ക് മറ്റൊരു സംബന്ധവുമില്ല. അതിനാല് സഹോദരി സഹോദരന്മാര് പരസ്പരം വളരെ മധുരവും, റോയലും, ശാന്തരും, ജ്ഞാനിയും സന്തുഷ്ടരുമായിരിക്കണം. നിങ്ങള് ശാന്തി സ്ഥാപിക്കുന്നവരാണ് അതിനാല് നിങ്ങളും വളരെ ശാന്തമായിട്ടിരിക്കണം. ഞാന് പാര്ലൗകീക അച്ഛന്റെ ദത്തെടുത്ത കുട്ടിയാണ് എന്ന് ബുദ്ധിയിലുണ്ടായിരിക്കണം. പരംധാമില് നിന്നും ബാബ വന്നിരിക്കുന്നു. അത് മുത്തച്ഛനാണ്, ഇത് വലിയ സഹോദരനാണ്. പൂര്ണ്ണമായും സമര്പ്പണമായവര് മനസ്സിലാക്കും ഞാന് ഈശ്വരീയ മാതാ പിതാവിന്റെ പാലനയിലാണ് എന്ന്. ബാബാ ഇതെല്ലാം അങ്ങയുടേതാണ്. അങ്ങ് എന്റെ പാലന ചെയ്യുന്നു. സമര്പ്പണമാകുന്ന കുട്ടികളിലൂടെ സര്വ്വര്ക്കും പാലന ലഭിക്കുന്നു. ചില കുട്ടികള് ജോലി ചെയ്യുന്നുണ്ടെങ്കിലും മനസ്സിലാക്കുന്നുണ്ട്- ഇതെല്ലാം ബാബയ്ക്ക് വേണ്ടിയാണ് എന്ന്. ബാബയ്ക്കും സഹയോഗം നല്കി കൊണ്ടിരിക്കുന്നു. ഇല്ലായെങ്കില് യജ്ഞത്തിന്റെ ചിലവുകള് എങ്ങനെ നടക്കും. രാജാ റാണിയെയും മാതാപിതാവ് എന്നു പറയുന്നു. അവര് ഭൗതിക മാതാ പിതാവാണ്. രാജ്യ മാതാവെന്നും പറയുന്നു, രാജ്യ പിതാവെന്നും പറയുന്നു. ഇത് പരിധിയില്ലാത്തതാണ്. കുട്ടികള്ക്കറിയാം നമ്മള് മാതാ പിതാവിനോടൊപ്പമാണ് ഇരിക്കുന്നത്. ഇതും കുട്ടികള്ക്കറിയാം നമ്മള് എത്രത്തോളം പഠിക്കുന്നു, പഠിപ്പിക്കുന്നുവൊ അത്രത്തോളം ഉയര്ന്ന പദവി ലഭിക്കും. അതോടൊപ്പം ശരീരത്തിന് വേണ്ട കര്മ്മവും ചെയ്യണം. ഈ ദാദയും വൃദ്ധനാണ്. ശിവാബാബയെ ഒരിക്കലും വൃദ്ധനെന്നോ യുവാവെന്നോ പറയില്ല. ബാബ നിരാകാരനാണ്. ഇതും നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കളെ നിരാകാരനായ ബാബ ദത്തെടുത്തിരിക്കുകയാണ്. സാകാരത്തില് ബ്രഹ്മാവും. ആത്മാവ് പറയുകയാണ്- ഞാന് ബാബയെ സ്വന്തമാക്കി. ഇനി താഴേക്ക് വരുകയാണെങ്കില് നമ്മള് സഹോദരി സഹോദരന്മാര് ബ്രഹ്മാവിനെ സ്വന്തമാക്കി. ശിവബാബ പറയുന്നു- നിങ്ങള് ബ്രഹ്മാവിലൂടെ എന്റെ ബ്രഹ്മാമുഖവംശാവലിയായി. ബ്രഹ്മാവും പറയുന്നു നിങ്ങള് എന്റെ മക്കളായി തീര്ന്നു. നിങ്ങള് ബ്രാഹ്മണരുടെ ബുദ്ധിയില് ഓരോ ശ്വാസത്തിലും ഉണ്ട്- ഇത് അച്ഛനും, അത് മുത്തച്ഛനുമാണ്. അച്ഛനേക്കാള് കൂടുതല് മുത്തച്ഛനെയാണ് ഓര്മ്മിക്കുന്നത്. ആ മനുഷ്യര് അച്ഛനോട് വഴക്കടിച്ചും മുത്തച്ഛനില് നിന്നും സമ്പത്ത് കൈക്കലാക്കുന്നു. നിങ്ങളും പരിശ്രമിച്ച് ബാബയേക്കാള് കൂടുതല് മുത്തച്ഛനില് നിന്നും സമ്പത്ത് നേടണം. ബാബ ചോദിക്കുമ്പോള് സര്വ്വരും പറയും- ഞാന് നാരായണനെ വരിക്കും എന്ന്. ചില പുതിയ കുട്ടികളുണ്ടായിരുന്നു, പവിത്രമായി ജീവിക്കാന് സാധിക്കുന്നില്ല അപ്പോള് അവര്ക്ക് കൈ ഉയര്ത്താന് സാധിക്കില്ല. പറയും മായ വളരെ ശക്തിശാലിയാണ് എന്ന്. ശ്രീനാരായണനെ അഥവാ ശ്രീ ലക്ഷ്മിയെ വരിക്കും എന്ന് അവര്ക്ക് പറയാന് സാധിക്കില്ല. നോക്കൂ, ബാബ സന്മുഖത്ത് വന്ന് കേള്പ്പിക്കുമ്പോള് എത്ര സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കുന്നു. ബുദ്ധിയെ റിഫ്രഷ് ചെയ്യുന്നു, അപ്പോള് സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കുന്നു. പിന്നെ ചിലര്ക്ക് ആ ലഹരി സ്ഥിരമായി നിലനില്ക്കുന്നു, ചിലരില് കുറഞ്ഞു പോകുന്നു. പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കണം, 84 ജന്മങ്ങളെ ഓര്മ്മിക്കണം, ചക്രവര്ത്തി പദവിയെയും ഓര്മ്മിക്കണം. അംഗീകരിക്കാത്തവര്ക്ക് ഓര്മ്മ നിലനില്ക്കില്ല. ബാപ്ദാദ മനസ്സിലാക്കുന്നു- ബാബാ ബാബാ എന്ന് പറയുന്നുണ്ടെങ്കിലും സത്യം സത്യമായി ഓര്മ്മിക്കുന്നുമില്ല, ലക്ഷ്മീ നാരായണനെ വരിക്കാന് യോഗ്യതയുമില്ല. നടപ്പും അങ്ങനെയാണ്. അന്തര്യാമിയായ ബാബ ഓരോരുത്തരുടെയും ബുദ്ധിയെ മനസ്സിലാക്കുന്നുണ്ട്. ഇവിടെ ശാസ്ത്രങ്ങളുടെ ഒരു കാര്യവുമില്ല. ബാബ വന്ന് രാജയോഗം പഠിപ്പിച്ചു, അതിന്റെ പേരാണ് ഗീത എന്ന് . ബാക്കി ചെറിയ ചെറിയ ധര്മ്മത്തിലുള്ളവര് അവരവരുടേതായ ശാസ്ത്രങ്ങളുണ്ടാക്കുന്നു, പഠിച്ചു കൊണ്ടിരിക്കുന്നു. ബാബ ശാസ്ത്രം പഠിച്ചിട്ടില്ല. പറയുന്നു- കുട്ടികളെ- ഞാന് സ്വര്ഗ്ഗത്തിലേക്കുള്ള മാര്ഗ്ഗം പറഞ്ഞു തരാനാണ് വന്നിരിക്കുന്നത്. അശരീരിയായി നിങ്ങള് എങ്ങനെ വന്നോ അതേ പോലെ തിരികെ പോകണം. ദേഹസഹിതം ഈ ദുഃഖത്തിന്റെ സര്വ്വ കര്മ്മബന്ധനങ്ങളെയും ഉപേക്ഷിക്കണം കാരണം ദേഹം പോലും ദുഃഖം നല്കുന്നു. രോഗം വന്നാല് ക്ലാസ്സില് വരാന് സാധിക്കില്ല. അതിനാല് ഇതും ദേഹത്തിന്റെ ബന്ധനമായി തീര്ന്നു, ഇതില് ബുദ്ധി വളരെ ശ്രേഷ്ഠമായിരിക്കണം. ആദ്യം നിശ്ചയം ഉണ്ടായിരിക്കണം ബാബ സ്വര്ഗ്ഗം രചിക്കുന്നു, ഇപ്പോള് ഇത് നരകമാണ്. ആരെങ്കിലും മരിച്ചാല് പറയും സ്വര്ഗ്ഗത്തില് പോയി എന്ന് അപ്പോള് തീര്ച്ചയായും നരകത്തിലായിരുന്നു. എന്നാല് ഇത് ഇപ്പോള് നിങ്ങള് മനസ്സിലാക്കി കാരണം നിങ്ങളുടെ ബുദ്ധി സ്വര്ഗ്ഗത്തിലാണ്. നിങ്ങളുടെ ബുദ്ധിയിലിരിക്കുന്നതിന് ബാബ ദിവസേന പുതിയ പുതിയ രീതിയിലൂടെ മനസ്സിലാക്കി തരുന്നു. നമ്മുടേത് പരിധിയില്ലാത്ത മാതാ പിതാവാണ്. അപ്പോള് ബുദ്ധി തീര്ത്തും മുകളിലേക്ക് പോകും. പിന്നെ പറയും ഈ സമയത്ത് ബാബ ആബുവിലാണ്. തീര്ത്ഥയാത്രയ്ക്ക് പോകുന്നു, ബദ്രീനാഥ ക്ഷേത്രം മുകളിലാണ് സ്ഥിതി ചെയ്യുന്നത്. വഴികാട്ടികളാണ് കൊണ്ടു പോകുന്നത്, ബദ്രിനാഥന് കൊണ്ടു പോകാന് സ്വയം വരുന്നില്ല. മനുഷ്യര് വഴികാട്ടികളാകുന്നു. ഇവിടെ ശിവബാബ പരംധാമില് നിന്നും സ്വയം വരുന്നു. പറയുന്നു- ഹേ ആത്മാക്കളെ, നിങ്ങള്ക്ക് ഈ ശരീരം ഉപേക്ഷിച്ച് ശിവപുരിയിലേക്ക് പോകണം. പോകേണ്ട ലക്ഷ്യം തീര്ച്ചയായും ഓര്മ്മയുണ്ടായിരിക്കും. അവിടെ ചൈതന്യത്തില് ബദ്രിനാഥന് വന്ന് കുട്ടികളെ കൂടെ കൊണ്ടു പോകുന്നില്ല. അവര് ഇവിടെ നിവസിക്കുന്നവരാണ്. പരമപിതാ പരമാത്മാവ് പറയുന്നു- ഞാന് പരംധാം നിവാസിയാണ്. നിങ്ങളെ കൊണ്ടു പോകാനാണ് വന്നിരിക്കുന്നത്. കൃഷ്ണന് ഇങ്ങനെ പറയാന് സാധിക്കില്ല. രുദ്ര ശിവബാബ എന്നു പറയുന്നു, ഈ രുദ്ര യജ്ഞം രചിച്ചിരിക്കുന്നു. ഗീതയിലും രുദ്രന്റെ കാര്യങ്ങള് എഴുതിയിട്ടുണ്ട്. ആത്മീയ അച്ഛന് പറയുന്നു- എന്നെ ഓര്മ്മിക്കൂ. വിനാശം വരുമ്പോള് ആത്മാവിന് ശരീരം വിട്ട് നേരെ ബാബയുടെ അടുത്തേക്ക് പോകുന്നതിനുള്ള യാത്രയാണ് ബാബ യുക്തിയോടെ പഠിപ്പിക്കുന്നത്. പിന്നെ ശുദ്ധമായ ആത്മാവിന് ശുദ്ധമായ ശരീരം വേണം, അത് പുതിയ സൃഷ്ടിയിലേ ലഭിക്കൂ. ഇപ്പോള് സര്വ്വാത്മാക്കളും കൊതുകിന് കൂട്ടത്തെ പോലെ ബാബയോടൊപ്പം തിരികെ പോകും, അതിനാലാണ് ബാബയെ തോണിക്കാരന് എന്നു പറയുന്നത്. ഈ വിഷയ സാഗരത്തില് നിന്നും അക്കരെ കൊണ്ടു പോകുന്നു. കൃഷ്ണനെ തോണിക്കാരന് എന്നു പറയാന് സാധിക്കില്ല. ബാബ തന്നെയാണ് ഈ ദുഃഖത്തിന്റെ ലോകത്തില് നിന്നും സുഖത്തിന്റെ ലോകത്തിലേക്ക് കൊണ്ടു പോകുന്നത്. ഇതേ ഭാരതം വിഷ്ണുപുരി, ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. ഇപ്പോള് രാവണപുരിയാണ്. രാവണന്റെ ചിത്രവും കാണിക്കണം. ചിത്രങ്ങളിലൂടെ വളരെ സേവനം ചെയ്യണം. ഏതു പോലെ നമ്മുടെ ആത്മാവ് അതേ പോലെയാണ് ബാബയുടെയും ആത്മാവ്. നമ്മള് ആദ്യം അജ്ഞാനികളായിരുന്നു, ബാബ ജ്ഞാനസാഗരനാണ്. രചയിതാവിനെയും രചനയെയും മനസ്സിലാക്കാത്തവരെയാണ് അജ്ഞാനി എന്നു പറയുന്നത്. രചയിതാവിലൂടെ രചയിതാവിനെയും രചനയെയും മനസ്സിലാക്കുന്നവരെയാണ് ജ്ഞാനിയെന്നു പറയുന്നത്. ഈ ജ്ഞാനം നിങ്ങള്ക്ക് ഇവിടെയാണ് ലഭിക്കുന്നത്. സത്യയുഗത്തില് ലഭിക്കുന്നില്ല. അവര് പറയുന്നു പരമാത്മാവ് വിശ്വത്തിന്റെ അധികാരിയാണ് എന്ന്. മനുഷ്യര് ആ അധികാരിയെയാണ് ഓര്മ്മിക്കുന്നത്, എന്നാല് വാസ്തവത്തില് വിശ്വത്തിന്റെ അഥവാ സൃഷ്ടിയുടെ അധികാരിയാകുന്നത് ലക്ഷ്മീ നാരായണനാണ്. നിരാകാരനായ ശിവബാബ വിശ്വത്തിന്റെ അധികാരിയാകുന്നില്ല. അതിനാല് അവരോട് ചോദിക്കണം- അധികാരി നിരാകാരനാണോ അതോ സാകാരിയാണോ എന്ന്. നിരാകാരന് സാകാര സൃഷ്ടിയുടെ അധികാരിയാകാന് സാധിക്കില്ല. ബാബ ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ്. ബാബ തന്നെ വന്നാണ് പതിത ലോകത്തെ പാവനമാക്കുന്നത്. സ്വയം പാവന ലോകത്തിന്റെ അധികാരിയാകുന്നില്ല. അതിന്റെ അധികാരിയാകുന്നത് ലക്ഷ്മീ നാരായണനാണ്, ആക്കുന്നത് ബാബയാണ്. ഇത് മനസ്സിലാക്കേണ്ട ഗുഹ്യമായ കാര്യങ്ങളാണ്. നമ്മള് ആത്മാക്കള് ബ്രഹ്മ തത്വത്തില് വസിക്കുമ്പോള് ബ്രഹ്മാണ്ഡത്തിന്റെ അധികാരികളാണ്. ഏതു പോലെ രാജാ റാണി പറയുന്നു- ഞങ്ങള് ഭാരതത്തിന്റെ അധികാരികളാണ് എന്ന്, അതേ പോലെ പ്രജകളും പറയും ഞാന് അധികാരിയാണ് എന്ന്. അവിടെ വസിക്കുന്നുണ്ടല്ലോ. ബാബയും ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ്, നമ്മളും അധികാരികളാണ്. പിന്നെ ബാബ വന്ന് പുതിയ സൃഷ്ടി രചിക്കുന്നു. പറയുന്നു- എനിക്ക് ഇവിടെ രാജ്യം ഭരിക്കണ്ട, ഞാന് മനുഷ്യനാകുന്നില്ല. ഞാന് ഈ ശരീരം ലോണായി എടുക്കുന്നു. നിങ്ങളെ സൃഷ്ടിയുടെ അധികാരിയാക്കുന്നതിന് രാജയോഗം പഠിപ്പിക്കുന്നു. നിങ്ങള് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവൊ അത്രയും ഉയര്ന്ന പദവി ലഭിക്കുന്നു, ഇതില് കുറവ് വരുത്തരുത്. ടീച്ചര് സര്വ്വരെയും പഠിപ്പിക്കുന്നു. പരീക്ഷയില് വളരെ പേര് പാസാകുമ്പോള് ടീച്ചറിന്റെ പേരും പ്രശസ്ഥമാകുന്നു. പിന്നെ അവര്ക്ക് ഗവണ്മെന്റില് നിന്നും സ്ഥാനക്കയറ്റം ലഭിക്കുന്നു. ഇവിടെയും അങ്ങനെയാണ്. എത്രത്തോളം നന്നായി പഠിക്കുന്നുവോ അത്രയും ഉയര്ന്ന പദവി ലഭിക്കുന്നു. മാതാ പിതാവും സന്തോഷിക്കുന്നു. പരീക്ഷയില് പാസാകുമ്പോള് മധുരം വിതരണം ചെയ്യാറില്ലേ. ഇവിടെ നിങ്ങള് ദിവസവും മധുരം വിതരണം ചെയ്യുന്നു. പിന്നീട് പരീക്ഷയില് പാസാകുമ്പോള് സ്വര്ണ്ണ പുഷ്പങ്ങള് വിതറും. നിങ്ങളുടെ മേല് ആകാശത്തില് നിന്നൊന്നും പുഷ്പങ്ങള് വര്ഷിക്കില്ല, എന്നാല് നിങ്ങള് തീര്ത്തും സ്വര്ണ്ണത്തിന്റെ കൊട്ടാരത്തിന്റെ അധികാരിയായി തീരുന്നു. ഇവിടെ ആരുടെയെങ്കിലും മഹിമ ചെയ്യുന്നതിനായാണ് സ്വര്ണ്ണത്തിന്റെ പുഷ്പമുണ്ടാക്കി വര്ഷിക്കുന്നത്. ഏതുപോലെ ദര്ഭംഗയിലെ രാജാവ് വളരെ സമ്പന്നനായിരുന്നു, അദ്ദേഹത്തിന്റെ മകന് വിദേശത്ത് പോയപ്പോള് പാര്ട്ടി നല്കിയിരുന്നു, വളരെ പൈസ ചിലവഴിച്ചു, സ്വര്ണ്ണത്തിന്റെ പുഷ്പങ്ങളുണ്ടാക്കി വര്ഷിച്ചു. അതിനുവേണ്ടി വളരെ ചിലവ് ചെയ്തു. പേര് പ്രശസ്തമായി. പറഞ്ഞിരുന്നു- നോക്കൂ, ഭാരതവാസികള് എന്തുമാത്രം പൈസ ചിലവഴിക്കുന്നുവെന്ന്. നിങ്ങള് സ്വയം സ്വര്ണ്ണത്തിന്റെ കൊട്ടാരങ്ങളില് വസിക്കും, അപ്പോള് നിങ്ങള്ക്ക് എത്ര ലഹരി ഉണ്ടായിരിക്കണം. ബാബ പറയുന്നു-കേവലം എന്നെയും ചക്രത്തെയും ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ തോണി അക്കരെയെത്തും എത്ര സഹജമാണ്. നിങ്ങള് കുട്ടികള് ചൈതന്യ ശലഭങ്ങളാണ്, ബാബ ചൈതന്യ പ്രകാശമാണ്. നിങ്ങള് പറയുന്നു നമ്മുടെ രാജ്യം സ്ഥാപിക്കപ്പെടണം എന്ന്. ഇപ്പോള് സത്യമായ ബാബ ഭക്തിയുടെ ഫലം നല്കാന് വേണ്ടി വന്നിരിക്കുന്നു. ബാബ സ്വയം പറഞ്ഞിട്ടുണ്ട് ഞാന് എങ്ങനെ വന്ന് പുതിയ ബ്രാഹ്മണരുടെ സൃഷ്ടി രചിക്കുന്നു എന്ന്. എനിക്ക് തീര്ച്ചയായും വരേണ്ടി വരുന്നു. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ബ്രഹ്മാകുമാര് കുമാരിമാരാണ്. ശിവബാബയുടെ പേരക്കുട്ടികളാണ്. ഇത് വിചിത്രമായ കുടുംബമാണ്. എങ്ങനെ ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുന്നു. വൃക്ഷത്തിന്റെ ചിത്രത്തില് സ്പഷ്ടമാണ്. നിങ്ങള് താഴെയിരിക്കുന്നു. നിങ്ങള് കുട്ടികള് എത്ര സൗഭാഗ്യശാലികളാണ്. ഏറ്റവും പ്രിയപ്പെട്ട ബാബ മനസ്സിലാക്കി തരുന്നു- ഞാന് വന്നിരിക്കുന്നത് നിങ്ങള് കുട്ടികളെ രാവണന്റെ പിടിയില് നിന്നും മോചിപ്പിക്കുന്നതിനാണ്. രാവണന് നിങ്ങളെ രോഗിയാക്കി. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ അര്ത്ഥം ശിവബാബയെ ഓര്മ്മിക്കൂ, ഇതിലൂടെ നിങ്ങളുടെ ജ്യോതി തെളിയും, പിന്നീട് നിങ്ങള് പറക്കുന്നതിന് യോഗ്യരാകും. മായ സര്വ്വരുടെയും ചിറക് മുറിച്ച് കളഞ്ഞിരിക്കുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബുദ്ധിയെ ശ്രേഷ്ഠമാക്കുന്നതിന് ദേഹത്തിലിരുന്നും, ദേഹത്തിന്റെ ബന്ധനത്തില് നിന്നും വേറിട്ടിരിക്കണം. അശരീരിയാകുന്നതിനുള്ള അഭ്യാസം ചെയ്യണം. രോഗാവസ്ഥയിലും ബാബയുടെ ഓര്മ്മയിലിരിക്കണം.
2. പാര്ലൗകിക മാതാ പിതാവിന്റെ കുട്ടികളായി തീര്ന്നു, അതിനാല് വളരെ വളരെ സ്വീറ്റും റോയലും ശാന്തരും, ജ്ഞാനികളും സന്തുഷ്ടരുമാകണം. ശാന്തിയിലിരുന്ന് ശാന്തി സ്ഥാപിക്കണം.
വരദാനം :-
ആത്മീയതയോടൊപ്പം രമണീകതയില് വരുന്ന മര്യാദാ പുരുഷോത്തമരായി ഭവിക്കട്ടെ.
പല കുട്ടികളും ഒരുപാട് കളി-തമാശകളിലേര്പ്പെടുന്നു, അത് തന്നെയാണ് രമണീകതയെന്നും കരുതുന്നു. രമണീകതയെന്ന ഗുണം നല്ലതാണ് പക്ഷെ വ്യക്തി, സമയം, സംഘടന, സ്ഥാനം, വായുമണ്ഡലം എന്നിവ പ്രമാണം രമണീകത നല്ലതായിത്തോന്നും. അഥവാ ഇപ്പറഞ്ഞ കാര്യങ്ങളില് നിന്ന് ഒരു കാര്യമെങ്കിലും ശരിയല്ലെങ്കില് രമണീകതയും വ്യര്ത്ഥത്തിന്റെ ലൈനിലാണ് ഗണിക്കപ്പെടുക, പിന്നെ ഇവര് വളരെ നന്നായി ചിരിപ്പിക്കും, പക്ഷെ സംസാരം വളരെ കൂടുതലാണ് എന്ന സര്ട്ടിഫിക്കറ്റും ലഭിക്കും. അതിനാല് കളി-തമാശ അതാണ് നന്നായിരിക്കുക ഏതിലാണോ ആത്മീയതയുള്ളത്, ആ ആത്മാവിന് പ്രയോജനമുള്ളത്, പരിധിക്കുള്ളിലുള്ള സംസാരമുള്ളത,് അപ്പോള് പറയാം മര്യാദാ പുരുഷോത്തമര്.
സ്ലോഗന് :-
സദാ സ്വസ്ഥമായിരിക്കണമെങ്കില് ആത്മീയ ശക്തിയെ വര്ദ്ധിപ്പിക്കൂ.
0 Comments