19-01-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ,
സാകാര ശരീരത്തെ
ഓര്മ്മിക്കുകയെന്നതും ഭൂത-അഭിമാനിയായി
മാറുകയെന്നതാണ്, എന്തുകൊണ്ടെന്നാല്
ശരീരം 5 ഭൂതങ്ങളുടേതാണ്,
നിങ്ങള്ക്കാണെങ്കില് ദേഹീ-അഭിമാനിയായി
മാറി ഒരു
വിദേഹിയായ ബാബയെ
ഓര്മ്മിക്കണം.
ചോദ്യം :-
ബാബ മാത്രം ചെയ്യുന്ന ഏറ്റവും സര്വ്വ-ശ്രേഷ്ഠമായ കാര്യം ഏതാണ്?
ഉത്തരം :-
തമോപ്രധാനമായ മുഴുവന് സൃഷ്ടിയേയും സതോപ്രധാനവും സദാ സുഖിയുമാക്കി മാറ്റുകയെന്നതാണ് സര്വ്വ-ശ്രേഷ്ഠമായ കാര്യം. ഇത് ഒരു ബാബ മാത്രമാണ് ചെയ്യുന്നത്. ഈ ഉയര്ന്ന കാര്യം കാരണം ബാബയുടെ ഓര്മ്മ ചിഹ്നവും വളരെ ഉയര്ന്നതിലും ഉയര്ന്നതായാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചോദ്യം :-
ഏതു രണ്ടു ശബ്ദങ്ങളിലാണ് ഡ്രാമയുടെ മുഴുവന് രഹസ്യവും വരുന്നത്?
ഉത്തരം :-
പൂജ്യനും പൂജാരിയും. നിങ്ങള് പൂജ്യരായിരുന്നപ്പോള് പുരുഷോത്തമരായിരുന്നു, പിന്നീട് മദ്ധ്യമ-കനിഷ്ടരായിമാറുന്നു. മായ പൂജ്യരില് നിന്ന് പൂജാരിയാക്കി
മാറ്റുന്നു.
ഗീതം :- സഭയില് ജ്വലിച്ചുയര്ന്ന പ്രകാശം . . . . .
ഓം ശാന്തി.
ഭഗവാന് ഇരുന്ന് കുട്ടികള്ക്ക് പറഞ്ഞു മനസ്സിലാക്കിത്തരികയാണ് ഒരു മനുഷ്യനേയും ഭഗവാനെന്ന് പറയാന് കഴിയുകയില്ല.
ബ്രഹ്മാവ്, വിഷ്ണു,
ശങ്കരന് എന്നിവരുടെ ചിത്രവുണ്ട്, അവരേയും ഭഗവാന് എന്നു പറയാന് കഴിയുകയില്ല.
പരമപിതാ പരമാത്മാവിന്റെ നിവാസ സ്ഥാനം അവരെക്കാളും ഉയര്ന്നതാണ്.
അദ്ദേഹത്തെ തന്നെയാണ് പ്രഭു, ഈശ്വരന്,
ഭഗവാന് എന്നെല്ലാം പറയുന്നത്. മനുഷ്യര് വിളിക്കുമ്പോള് അവരുടെ മുന്നില് ആകാരമോ സാകാരമോ ആയ ഒരു മൂര്ത്തിയും കാണുന്നില്ല, അതുകൊണ്ട് ഏതെങ്കിലും മനുഷ്യരൂപത്തെ ഭഗവാന് എന്നു പറയുന്നു. സന്യാസിമാരെ കാണുമ്പോഴും ഭഗവാന് എന്നു പറയുന്നു,
എന്നാല് ഭഗവാന് സ്വയം പറഞ്ഞു തരികയാണ് മനുഷ്യനെ ഒരിക്കലും ഭഗവാന് എന്നു പറയാന് കഴിയുകയില്ല. നിരാകാരനായ ഭഗവാനെ വളരെയധികം പേര് ഓര്മ്മിക്കുന്നുണ്ട്. ഗുരുവിനെ സ്വീകരിച്ചിട്ടില്ലാത്ത ചെറിയ കുട്ടികളെയും പഠിപ്പിക്കുന്നത് പരമാത്മാവിനെ ഓര്മ്മിക്കൂ എന്നാണ്, പക്ഷെ ഏതു പരമാത്മാവിനെ ഓര്മ്മിക്കണം - അതു പറഞ്ഞുകൊടുക്കുന്നില്ല. ഒരു ചിത്രവും ബുദ്ധിയില് ഇരിക്കുന്നില്ല. ദുഃഖത്തിന്റെ സമയത്ത് പറയുന്നു
- അല്ലയോ പ്രഭൂ.
ഒരു ഗുരുവിന്റേയോ ദേവതയുടേയോ ചിത്രം അവരുടെ മുന്നില് വരുന്നില്ല. വളരെയധികം ഗുരുക്കന്മാരെ സ്വീകരിച്ചിട്ടുണ്ടായിരുന്നാല് പോലും അല്ലയോ ഭഗവാനെ എന്നു പറയുമ്പോള് അവര്ക്ക് ഓരിക്കലും ഗുരുവിന്റെ ഓര്മ്മ വരികയില്ല. ഗുരുവിനെ ഓര്മ്മിച്ച് ഭഗവാന് എന്നു പറയുകയാണെങ്കില് ആ ഗുരുവാണെങ്കില് ജനന-മരണത്തില് വരുന്നവനാണ്. അങ്ങിനെയാണെങ്കില് 5 തത്വങ്ങള് കൊണ്ടുണ്ടാക്കിയ ശരീരത്തെയാണ് ഓര്മ്മിച്ചത്,
ഇതിനെ ഭൂതപൂജയെന്നാണ് പറയപ്പെടുക. ആത്മാവിനെ ഭൂതമെന്ന് പറയുകയില്ല.
അങ്ങിനെയാണങ്കില് അത് ഭൂത പൂജപോലെയായി.
ബുദ്ധിയോഗം ശരീരത്തിലേക്കാണ് പോയത്. ഏതെങ്കിലും മനുഷ്യരെ ഭഗവാന് എന്നു കരുതുകയാണെങ്കില് ആ ശരീരത്തിലിരിക്കുന്ന ആത്മാവിനെയാണ് ഓര്മ്മിക്കുന്നത് എന്നല്ല. ആത്മാവ് രണ്ടിലുമുണ്ട്. ഓര്മ്മിക്കുന്നവരിലുമുണ്ട്, ആരെയാണോ ഓര്മ്മിക്കുന്നത് അവരിലുമുണ്ട്.
പരമാത്മാവിനെ സര്വ്വവ്യാപി എന്ന് പറയുന്നു.
എന്നാല് പരമാത്മാവിനെ പാപാത്മാവ് എന്ന് പറയാന് കഴിയുകയില്ല.
വാസ്തവത്തില് പരമാത്മാവെന്ന പേര് പറയുമ്പോള് ബുദ്ധി നിരാകാരന്റെ പക്കലേക്കാണ് പോകുന്നത്.
നിരാകാരനായ അച്ഛനെ നിരാകാര ആത്മാവാണ് ഓര്മ്മിക്കുന്നത്. അവരെ ദേഹീ-അഭിമാനിയെന്നു പറയും. സാകാര ശരീരത്തെ ഓര്മ്മിക്കുകയെന്നത് ഭൂത പൂജ പോലെയാണ്. ഭൂതം,
ഭൂതത്തെ ഓര്മ്മിക്കുകയാണ്, എന്തുകൊണ്ടെന്നാല് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കുന്നതിനു പകരം 5 ഭൂതങ്ങളുടെ ശരീരമെന്ന് മനസ്സിലാക്കുന്നു. പേരും ശരീരത്തിലാണ് വരുന്നത്. സ്വയത്തേയും
5 തത്വങ്ങള്കൊണ്ടുള്ള ഭൂതമെന്ന് മനസ്സിലാക്കുന്നു മറ്റുള്ളവരേയും 5 ഭൂതങ്ങള് കൊണ്ടുള്ള ശരീരമെന്ന് മനസ്സിലാക്കി ഓര്മ്മിക്കുന്നു. ദേഹീ-അഭിമാനിയായി അല്ല ഓര്മ്മിക്കുന്നത്. സ്വയം നിരാകാര ആത്മാവെന്നു മനസ്സിലാക്കിയാല് മാത്രമേ നിരാകാര പരമാത്മാവിന്റെ ഓര്മ്മ വരികയുള്ളൂ.
എല്ലാ ആത്മാക്കളുടേയും സംബന്ധം ആദ്യമാദ്യം പരമാത്മാവുമായിട്ടാണ്. ആത്മാവ് ദുഃഖത്തില് പരമാത്മാവിനെയാണ് ഓര്മ്മിക്കുന്നത്, അദ്ദേഹത്തിന്റെ കൂടെയാണ് സംബന്ധം.
പരമാത്മാവ് ആത്മാക്കളെ ദുഃഖത്തില് നിന്ന് മോചിപ്പിക്കുന്നു. പരമാത്മാവിനെ പ്രകാശമെന്നും പറയുന്നു.
എന്നാല് ഒരു ദീപത്തിന്റേയോ മറ്റോ കാര്യമല്ല. അദ്ദേഹമാണെങ്കില് പരമപിതാ പരം ആത്മാവാണ്. പ്രകാശമെന്നു പറയുമ്പോള് മനുഷ്യര് ദീപമെന്നു കരുതുന്നു.
ബാബ സ്വയം പറഞ്ഞുതന്നിട്ടുണ്ട് ഞാന് പരമമായ ആത്മാവാണ്,
എന്റെ പേര് ശിവനെന്നാണ്. ശിവനെ രുദ്രനെന്നും പറയപ്പെടുന്നു. ആ നിരാകാരന് അനേക പേരുകളുണ്ട്,
വേറെ ആര്ക്കും ഇത്രയും പേരുകളില്ല.
ബ്രഹ്മാവ്, വിഷ്ണു,
ശങ്കരന് എന്നിവര്ക്ക് ഒരു പേര് മാത്രമേയുള്ളൂ. ഏതെല്ലാം ദേഹധാരികളുണ്ടോ അവര്ക്കെല്ലാം ഒരേയൊരു പേരേ ഉണ്ടായിരിക്കൂ. ഒരു ഈശ്വരനുമാത്രമാണ് അനേകം പേരുകള് കൊടുത്തിരിക്കുന്നത്. ഈശ്വരന്റെ മഹിമ അപരം അപാരമാണ്.
മനുഷ്യരുടെ ഒരു പേര് നിശ്ചിതമാണ്.
നിങ്ങളിപ്പോള് മര്ജീവയായപ്പോള് നിങ്ങള്ക്ക് വേറെ പേര് വെക്കപ്പെട്ടിട്ടുണ്ട്, പഴയതെല്ലാം മറക്കുന്നതിനുവേണ്ടി. നിങ്ങള് പരമപിതാ പരമാത്മാവിനു മുന്നില് ജീവിച്ചുകൊണ്ടേ മരിക്കുന്നു. ഇത് മര്ജീവാ ജന്മമാണ്.
എങ്കില് തീര്ച്ചയായും മാതാ-പിതാക്കളുടെ പക്കല് ജന്മമെടുത്തിരിക്കുകയാണ്. ഈ ഗുഹ്യമായ കാര്യങ്ങള് ബാബയിരുന്ന് നിങ്ങള് കുട്ടികള്ക്ക് പറഞ്ഞുതരികയാണ്. ലോകത്തിലുള്ളവര് ശിവനെ അറിയുന്നില്ല. ബ്രഹ്മാവ്,
വിഷ്ണു, ശങ്കരന് എന്നിവരെ അറിയും.
ബ്രഹ്മാവിന്റെ പകല്,
ബ്രഹ്മാവിന്റെ രാത്രി എന്നെല്ലാം പറയുന്നു.
ഇതും കേവലം കേട്ടിട്ടേയുള്ളൂ. ബ്രഹ്മാവിലൂടെ സ്ഥാപന . . . . . പക്ഷെ എങ്ങിനെ, അത് അറിയുകയില്ല. ഇപ്പോള് ക്രിയേറ്ററാണെങ്കില് തീര്ച്ചയായും പുതിയ ധര്മ്മം,
പുതിയ ലോകമാണ് രചിക്കുക. ബ്രഹ്മാവിലൂടെ ബ്രാഹ്മണ കുലം തന്നെയാണ് രചിക്കുക.
നിങ്ങള് ബ്രാഹ്മണര് ബ്രഹ്മാവിനെയല്ല, പരമപിതാ പരമാത്മാവിനെയാണ് ഓര്മ്മിക്കുന്നത് കാരണം നിങ്ങള് ബ്രഹ്മാവിലൂടെ അദ്ദേഹത്തിന്റേതായിരിക്കുകയാണ്. പുറമെയുള്ള ദേഹ-അഭിമാനി ബ്രാഹ്മണര് സ്വയത്തെ ബ്രഹ്മാവിന്റെ കുട്ടിയാണ്,
ശിവന്റെ പേരക്കുട്ടിയാണ് എന്നൊന്നും പറയുകയില്ല.
ശിവബാബയുടെ ജയന്തിയും ആഘോഷിക്കുന്നു, പക്ഷെ അദ്ദേഹത്തെ അറിയാത്തതുകാരണം അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. അദ്ദേഹത്തിന്റെ ക്ഷേത്രത്തില് പോകുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട് ഇത് ബ്രഹ്മാവോ, വിഷ്ണുവോ,
ശങ്കരനോ ലക്ഷ്മീ-നാരായണനോ അല്ല.
അദ്ദേഹം തീര്ച്ചയായും നിരാകാര പരമപിതാ പരമാത്മാവാണ്. ബാക്കി എല്ലാ അഭിനേതാക്കള്ക്കും അവരവരുടേതായ പാര്ട്ടുണ്ട്,
പുനര്ജ്ജന്മമെടുക്കുന്നു, തന്റെ പേരുമുണ്ട്. ഈ പരമപിതാ പരമാത്മാവ് ഒന്നേയൊന്നു മാത്രമാണ്,
അദ്ദേഹത്തിന് വ്യക്തമായ പേരോ രുപമോയില്ല,
എന്നാല് മുഢ മതികളായ മനുഷ്യര് ഇത് മനസ്സിലാക്കുന്നില്ല. പരമാത്മാവിന്റെ ഓര്മ്മ ചിഹ്നം ഉണ്ടെങ്കില് തീര്ച്ചയായും അദ്ദേഹം വന്നിട്ടുണ്ടായിരിക്കണം, സ്വര്ഗ്ഗം രചിച്ചിട്ടുണ്ടായിരിക്കണം. അല്ലെങ്കില് ആര് സ്വര്ഗ്ഗം രചിക്കും. ഇപ്പോള് വീണ്ടും വന്നിട്ട് ഈ രുദ്ര-ജ്ഞാന യജ്ഞം രചിച്ചിരിക്കുകയാണ്. ഇതിനെ യജ്ഞമെന്ന് പറയപ്പെടുന്നു, കാരണം ഇതില് സ്വാഹാ ആകേണ്ടതായിരിക്കുന്നു. പലരും യജ്ഞം രചിക്കാറുണ്ട്. അതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ സ്ഥുല യജ്ഞങ്ങളാണ്.
ഇത് പരമപിതാവ് സ്വയം വന്ന് യജ്ഞം രചിക്കുകയാണ്.
കുട്ടികളെ പഠിപ്പിക്കുന്നു. യജ്ഞം രചിക്കുമ്പോള് അതിലും ബ്രാഹ്മണര് വന്ന് ശാസ്ത്രങ്ങള്,
കഥകള്മുതലായവ കേള്പ്പിക്കുന്നു. ഈ ബാബയാണെങ്കില് നോളേജ്ഫുള്ളാണ്. പറയുന്നു ഈ ഗീതയും ഭാഗവതവുമെല്ലാം ഭക്തി മാര്ഗ്ഗത്തിലേതാണ്. ഈ സ്ഥുല യജ്ഞവും ഭക്തി മാര്ഗ്ഗത്തിലേതാണ്. കലിയുഗത്തിന്റെ അന്ത്യം വരുമ്പോള് ഭക്തിമാര്ഗ്ഗത്തിന്റേയും അന്ത്യം വരുന്നു, അപ്പോള് തന്നെയാണ് ഭഗവാന് വരുന്നത് കാരണം അദ്ദേഹം തന്നെയാണ് ഭക്തിയുടെ ഫലം നല്കുന്നവന്. അദ്ദേഹത്തെ ജ്ഞാന സൂര്യന് എന്ന് പറയപ്പെടുന്നു. ജ്ഞാന സൂര്യന്,
ജ്ഞാന-ചന്ദ്രന്,
ജ്ഞാനത്തിന്റെ ഭാഗ്യ നക്ഷത്രങ്ങള്. ശരി,
ജ്ഞാന സൂര്യനാണ് അച്ഛന്. പിന്നെ അമ്മയും വേണമല്ലോ
- ജ്ഞാന ചന്ദ്രന്.
അങ്ങിനെയാണെങ്കില് ഏതു ശരീരത്തിലാണോ പ്രവേശിക്കുന്നത് അതാണ് ജ്ഞാന-ചന്ദ്രന് അമ്മ,
ബാക്കിയുള്ളവരെല്ലാം ഭാഗ്യ നക്ഷത്രങ്ങളാണ്. ഈ കണക്കനുസരിച്ച് ജഗദംബയും ഭാഗ്യ നക്ഷത്രമാണ് എന്തുകൊണ്ടെന്നാല് കുട്ടിയാണല്ലോ. നക്ഷത്രങ്ങളിലും ചിലത് മറ്റെല്ലാറ്റിനേക്കാളും തിളക്കമേറിയതായിരിക്കും. അതേപോലെ ഇവിടെയും യഥാക്രമമാണ്.
അത് സ്ഥുല ആകാശത്തിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമാണ്, ഇവിടെയാണെങ്കില് ജ്ഞാനത്തിന്റെ കാര്യമാണ്. ആ വെള്ളത്തിന്റെ നദികളുണ്ട്,
ഇവിടെയാണെങ്കില് ജ്ഞാനത്തിന്റെ നദികളാണ്, ജ്ഞാന സാഗരത്തില് നിന്നാണ് ഉത്ഭവിക്കുന്നത്.
ഇപ്പോള് ശിവജയന്തി ആഘോഷിക്കാറുണ്ട്, തീര്ച്ചയായും മുഴുവന് സൃഷ്ടിയുടേയും അച്ഛനാണ് വരുന്നത്.
വന്ന് സ്വര്ഗ്ഗം രചിക്കുന്നുണ്ടായിരിക്കും. ബാബ വരുന്നതു തന്നെ ഇപ്പോള് പ്രായലോപമായിരിക്കുന്ന ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യാനാണ്.
ഗവണ്മെണ്ടും ധര്മ്മത്തിനെ അംഗീകരിക്കുന്നില്ല. പറയുകയാണ് നമുക്ക് യാതൊരു ധര്മ്മവുമില്ല. പറയുന്നത് ശരിയാണ്. ബാബയും പറയുകയാണ് ഭാരതത്തിതന്റെ ആദി സനാതന ദേവീ-ദേവതാ ധര്മ്മം പ്രായലോപമായിരിക്കുകയാണ്. ധര്മ്മത്തില് ശക്തിയുണ്ട്. ഭാരതവാസികള് തന്റെ ദേവി ധര്മ്മത്തിലായിരുന്നപ്പോള് വളരെ സുഖികളായിരുന്നു. സര്വ്വശക്തമായ വിശ്വ രാജ്യമായിരുന്നു. പരുഷോത്തമരാണ് രാജ്യം ഭരിച്ചിരുന്നത്. ശ്രീ ലക്ഷ്മീ-നാരായണനെയാണ് പുരുഷോത്തമന് എന്നു പറയപ്പെടുന്നത്. നമ്പര്വാര് ഉയര്ന്നതും താഴ്ന്നതും ഉണ്ടാകുന്നു. സര്വ്വോത്തമ പുരുഷന്, ഉത്തമ പുരുഷന്, മദ്ധ്യമ-കനിഷ്ട പുരുഷന് എന്നിങ്ങനെയാണ്. ആദ്യമാദ്യം എറ്റവും സര്വ്വോത്തമ പുരുഷനാകുന്നവര് തന്നെയാണ് മദ്ധ്യമ-കനിഷ്ടരാകുന്നത്. എങ്കില് ലക്ഷ്മീ-നാരായണനാണ് പുരുഷോത്തമന്.
എല്ലാ പുരുഷന്മാരിലും ഉത്തമന്. പിന്നീട് താഴോട്ടിറങ്ങുമ്പോള് ദേവതയില് നിന്ന് ക്ഷത്രിയന്,
ക്ഷത്രിയനില് നിന്ന് വൈശ്യന്, ശൂദ്ര-കനിഷ്ടനായിമാറുന്നു. സീതാ-രാമനേയും പുരുഷോത്തമനെന്നു പറയുകയില്ല. എല്ലാ രാജാക്കന്മാരുടേയും രാജാവ്,
സര്വ്വോത്തമ സതോപ്രധാന പുരുഷോത്തമനാണ് ലക്ഷ്മീ-നാരായണന്. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയില് ഇരിക്കുന്നുണ്ട്, എങ്ങിനെയാണ് ഈ സൃഷ്ടി നടക്കുന്നത്,
ആദ്യമാദ്യം ഉത്തമം,
പിന്നീട് മദ്ധ്യമ-കനിഷ്ടമായി മാറുന്നു.
ഈ സമയത്താണെങ്കില് മുഴുവന് ലോകവും തമോപ്രധാനമാണ്, ഇത് ബാബയാണ് പറഞ്ഞു തരുന്നത്. ആ ബാബയുടെ ജയന്തിയാണ് നിങ്ങള് കുട്ടികള് ആഘോഷിക്കാന് പോകുന്നത്.
നിങ്ങള്ക്ക് പറയാന് സാധിക്കും അയ്യായിരം വര്ഷം മുന്നെ പരമപിതാ ശിവ പരമാത്മാവ് വന്നിരുന്നു.
ഇല്ലെങ്കില് എന്തുകൊണ്ടാണ് ശിവജയന്തി ആഘോഷിക്കുന്നത്! പരമപിതാ പരമാത്മാവ് തീര്ച്ചയായും കുട്ടികള്ക്ക് സമ്മാനം കൊണ്ടുവരും,
തീര്ച്ചയായും സര്വ്വോത്തമ കാര്യവും ചെയ്യും.
മുഴുവന് തമോപ്രധാന സൃഷ്ടിയേയും സദാ സുഖിയാക്കി മാറ്റുന്നു.
എത്രയും ഉയര്ന്നതാണോ അത്രയും ഉയര്ന്നതായ ഓര്മ്മചിഹ്നങ്ങളും ഉണ്ടായിരുന്നു, ആ ക്ഷേത്രത്തിനെയാണ് കൊള്ളയടിച്ച് കൊണ്ടുപോയത്.
മനഷ്യര് പഠിക്കുന്നതു തന്നെ ധനം സമ്പാദിക്കാനാണ്. വിദേശത്തു നിന്നും വന്നത് ധനത്തിനാണ്, ആ സമയത്തും ധാരാളം ധനമുണ്ടായിരുന്നു. എന്നാല് മായാരാവണന് ഭാരതത്തെ കക്കക്കു സമാനമാക്കി മാറ്റി. ബാബ വന്ന് വജ്രതുല്യമാക്കി മാറ്റുന്നു. അങ്ങിനെയുള്ള ശിവബാബയെ ആരും തന്നെ അറിയുന്നില്ല.
പറയുകയാണ് സര്വ്വവ്യാപിയാണ്, ഇങ്ങിനെ പറയുന്നതും തെറ്റാണ്. തോണിയെ അക്കര കടത്തുന്നവന് ഓരേയൊരു സദ്ഗുരുവാണ്.
മുക്കുന്നവര് അനേകമുണ്ട്.
എല്ലാവരും വിഷയ സാഗരത്തില് മുങ്ങിയിരിക്കുകയാണ്, അതുകൊണ്ടാണ് പറയുന്നത് ഈ സാരമില്ലാത്ത ലോകത്തുനിന്ന്, വിഷയ സാഗരത്തില് നിന്ന് അക്കരക്ക് കൊണ്ടുപോകൂ,
എവിടെയാണോ ക്ഷീരസാഗരമുള്ളത്. പാടപ്പെട്ടിട്ടുമുണ്ട് വിഷ്ണു ക്ഷീരസാഗരത്തിലായിരുന്നു. സ്വര്ഗ്ഗത്തിനെയാണ് ക്ഷീരസാഗരമെന്നു പറയുന്നത്.
അവിടെയാണ് വിഷ്ണു രാജ്യം ഭരിച്ചിരുന്നത്. അല്ലാതെ വിഷ്ണു അവിടെ വിശ്രമത്തിലല്ലായിരുന്നു. മനുഷ്യരാണെങ്കില് വലിയ കുളമുണ്ടാക്കി മദ്ധ്യത്തില് വിഷ്ണുവിനെ വെക്കുന്നു. വിഷ്ണുവിനേയും വളരെ വലുതായി ഉണ്ടാക്കുന്നു. ഇത്രയും വലിയ ലക്ഷ്മീ-നാരായണനുമുണ്ടാകുകയില്ല. എറ്റവും കൂടിയാല് ആറടിയുണ്ടായിരിക്കും. പാണ്ഡവന്മാരുടേയും വലിയ വലിയ പ്രതിമകളുണ്ടാക്കുന്നു. രാവണന്റേയും എത്രവലിയ പ്രതിമയാണുണ്ടാക്കുന്നത്. വലിയ പേരാണെങ്കില് വലിയ ചിത്രവുമുണ്ടാക്കുന്നു. ബാബയുടെ പേരാണെങ്കില് വളരെ ഉയര്ന്നതാണ്, പക്ഷെ അദ്ദേഹത്തിന്റെ ചിത്രം വളരെ ചെറുതാണ്.
മനസ്സിലാക്കിക്കൊടുക്കാന് വേണ്ടിയാണ് ഇത്രയും വലിയ രൂപമുണ്ടാക്കിയിരിക്കുന്നത്. ബാബ പറയുകയാണ് എന്റെ ഇത്രയും വലിയ രുപമില്ല. എതുപോലെ ആത്മാവ് വളരെ സൂക്ഷ്മമാണ് അതേപോലെ പരമാത്മാവായ ഞാനും നക്ഷത്ര സമാനമാണ്.
അദ്ദേഹത്തെ സുപ്രീം സോള് എന്നു പറയപ്പെടുന്നു. അദ്ദേഹം ഉയര്ന്നതിലും ഉയര്ന്നതാണ്.
അദ്ദേഹത്തില് മുഴുവന് ജ്ഞാനവുമുണ്ട്, അദ്ദേഹത്തിന്റെ മഹിമയാണ് പാടപ്പെട്ടിരിക്കുന്നത് - മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്, ജ്ഞാന സാഗരനാണ്, ചൈതന്യ ആത്മാവാണ്. എന്നാല് കേള്പ്പിക്കണമെങ്കില് അവയവങ്ങള് എടുക്കണമല്ലോ. കുട്ടികള്ക്കും ചെറിയ അവയവങ്ങളിലുടെ സംസാരിക്കാന് കഴിയുകയില്ല,
വലുതാകുമ്പോള് ശാസ്ത്രം മുതലായവ കാണുമ്പോള് മറ്റ് സംസ്ക്കാരങ്ങളുടെ സ്മൃതി വരുന്നു.
അതിനാല് ബാബയിരുന്നു കുട്ടികള്ക്ക് പറഞ്ഞു തരികയാണ് - ഞാന് അയ്യായിരം വര്ഷത്തിനുശേഷം വീണ്ടും നിങ്ങള്ക്ക് അതേ രാജയോഗം പഠിപ്പിക്കാന് വന്നിരിക്കുകയാണ്. കൃഷ്ണന് ഒരു രാജയോഗവും പഠിപ്പിച്ചിട്ടില്ല. കൃഷ്ണന് പ്രാലബ്ദമാണ് അനുഭവിച്ചത്. 8 ജന്മം സൂര്യവംശി, 12 ജന്മം ചന്ദ്രവംശി പിന്നീട്
63 ജന്മം വൈശ്യ-ശൂദ്ര വംശിയായി മാറി. ഇപ്പോള് എല്ലാവരുടേയും ഇത് അന്തിമ ജന്മമാണ്.
ഇത് കൃഷ്ണന്റെ ആത്മാവും കേള്ക്കുന്നുണ്ട്. നിങ്ങളും കേള്ക്കുന്നുണ്ട്. ഇത് സംഗമയുഗീ ബ്രാഹ്മണരുടെ വര്ണ്ണമാണ്.
പിന്നീട് നിങ്ങള് ബ്രാഹ്മണനില് നിന്ന് ദേവതയായി മാറും.
ബ്രാഹ്മണ ധര്മ്മവും,
സൂര്യവംശി ദേവതാ ധര്മ്മവും, പിന്നെ ചന്ദ്രവംശി ക്ഷത്രിയ ധര്മ്മവും ഒരേയൊരു പരമപിതാ പരമാത്മാവാണ് സ്ഥാപിക്കുന്നത്. അതുകൊണ്ട് മൂന്നിന്റേയും ശാസ്ത്രവും ഒന്നുതന്നെയായിരിക്കണം. വേറെ വേറെ ഒരു ശാസ്ത്രവുമില്ല. ബ്രഹ്മാവ് ഇത്രയും വലിയ എല്ലാവരുടേയും അച്ഛനാണ്,
പ്രജാപിതാവാണ്. അദ്ദേഹത്തിന്റേയും ഒരു ശാസ്ത്രമില്ല.
ഒരു ഗീതയില് മാത്രമാണ് ഭഗവാനുവാചായുള്ളത്. ബ്രഹ്മാ ഭഗവാനുവാചാ എന്നില്ല. ഇതാണ് ശിവഭഗവാനുവാചാ, ബ്രഹ്മാവിലൂടെ, ഇതിലൂടെ ശൂദ്രന്മാരെ പരിവര്ത്തനപ്പെടുത്തി ബ്രാഹ്മണരാക്കി മാറ്റുന്നു. ബ്രാഹ്മണര് തന്നെയാണ് ദേവതകളായി മാറുന്നത്, ആരാണോ പാസാകത്തത് അവര് ക്ഷത്രിയരായി മാറുന്നു.
2 കലകള് കുറഞ്ഞുപോകുന്നു. ബാബ എത്ര നല്ല രീതിയിലാണ് പറഞ്ഞു തരുന്നത്.
ഉയര്ന്നതിലും ഉയര്ന്നതാണ് പരമപിതാ പരമാത്മാവ്,
പിന്നെയാണ് ബ്രഹ്മാ,
വിഷ്ണു, ശങ്കരന്
- ഇവരേയും പുരുഷോത്തമരെന്നു പറയുകയില്ല. ആരാണോ പുരുഷോത്തമരായി മാറുന്നത് അവര് തന്നെയാണ് കനിഷ്ടരുമായി മാറുന്നത്.
മനുഷ്യരില് സര്വ്വോത്തമനാണ് ലക്ഷ്മീ-നാരായണന്,
അവരുടെ ക്ഷേത്രങ്ങളുമുണ്ട്. എന്നാല് അവരുടെ മഹിമയെ ആരും തന്നെ അറിയുന്നില്ല.
കേവലം പൂജ മാത്രം ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള് പൂജാരിയില് നിന്ന് പൂജ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. മായ പിന്നീട് പൂജാരിയാക്കി മാറ്റുന്നു. ഡ്രാമ ഇങ്ങിനെയാണുണ്ടാക്കപ്പെട്ടിട്ടുള്ളത്. ഡ്രാമ പൂര്ത്തിയാകുമ്പോള് എനിക്ക് വരേണ്ടിയിരിക്കുന്നു. പിന്നീട് വര്ദ്ധനയുണ്ടാകുന്നതും സ്വതവേ നിലക്കുന്നു. പിന്നീട് നിങ്ങള് കുട്ടികള്ക്ക് വന്ന് അവനവന്റെ പാര്ട്ട് വീണ്ടും ആവര്ത്തിക്കപ്പെടേണ്ടിവരുന്നു. ഇത് സ്വയം പരമപിതാ പരമാത്മാവാണ് പറഞ്ഞു തരുന്നത്, ഇദ്ദേഹത്തിന്റെ ജയന്തിയാണ് ഭക്തിമാര്ഗ്ഗത്തില് ആഘോഷിക്കുന്നത്. സ്വര്ഗ്ഗത്തില് ആരുടേയും ജയന്തി ആഘോഷിക്കുകയില്ല. കൃഷ്ണന്,
രാമന് മുതലായവരുടെയൊന്നും ജയന്തി ആഘോഷിക്കുകയില്ല. അത് സ്വയം പ്രാക്ടിക്കലായി നടക്കും.
ഇവരെല്ലാം വന്ന് പോയവരാണ്, അതുകൊണ്ടാണ് ആഘോഷിക്കുന്നത്. അവിടെ വര്ഷാവര്ഷം കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുകയില്ല. അവിടെയാണെങ്കില് സദാ സന്തോഷമാണ്, ജന്മദിനം ആഘോഷിക്കേണ്ട കാര്യമില്ല.
കുട്ടികളുടെ പേര് മാതാ-പിതാക്കളായിരിക്കും വെക്കുക. അവിടെ ഗുരുക്കന്മാരുണ്ടാകുകയില്ല. വാസ്തവത്തില് ഈ കാര്യങ്ങള്ക്കെല്ലാം ജ്ഞാന-യോഗവുമായി യാതൊരു ബന്ധവുമില്ല.
ബാക്കി അവിടത്തെ എന്താണ് ആചാരം,
അതാണ് ചോദിക്കേണ്ടത്, അല്ലെങ്കില് ബാബ പറയും അവിടെ എന്താണോ നിയമം അതനുസരിച്ച് അവിടത്തെ കാര്യങ്ങള് നടക്കും,
നിങ്ങള്ക്ക് ചോദിക്കേണ്ട ആവശ്യം തന്നെയില്ല.
ആദ്യം പരിശ്രമം ചെയ്ത് തന്റെ പദവിയാണ് പ്രാപ്തമാക്കേണ്ടത്. യോഗ്യരായി മാറൂ,
പിന്നെ ചോദിക്കൂ.
ഡ്രാമയില് എന്തെങ്കിലുമൊക്കെ നിയമങ്ങളുണ്ടായിരിക്കും. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
സ്വയത്തെ നിരാകാര ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം.
ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. മര്ജീവയായി മാറി പഴയ കാര്യങ്ങളെ ബുദ്ധിയില് നിന്ന് മാറ്റണം.
2.
ബാബ രചിച്ച ഈ രുദ്രജ്ഞാന യജ്ഞത്തില് സമ്പൂര്ണ്ണ സ്വാഹയാകണം. ശൂദ്രരെ ബ്രാഹ്മണ ധര്മ്മത്തിലേക്ക് പരിവര്ത്തനപ്പെടുത്തുന്നതിന്റെ സേവനം ചെയ്യണം.
വരദാനം :-
ദിനചര്യയുടെ സെറ്റിങ്ങിലൂടെയും
ബാബയുടെ കൂട്ടുകെട്ടിലൂടെയും
ഓരോ കാര്യവും
കൃത്യതയോടെ ചെയ്യുന്ന
വിശ്വമംഗളകാരിയായി ഭവിക്കട്ടെ.
ലോകത്തിലെ വലിയ വ്യക്തികള് അവരുടെ ദിനചര്യ സെറ്റ് ചെയ്യാറുണ്ട്. ദിനചര്യ സെറ്റ് ചെയ്യുന്നതിലൂടെയാണ് ഏതൊരു കാര്യവും കൃത്യതയുള്ളതാകുന്നത്. സെറ്റ് ചെയ്യുന്നതിലൂടെ സമയം, ഊര്ജ്ജം എല്ലാം ലാഭിക്കുന്നു, ഒരു വ്യക്തിക്ക് പത്ത് കാര്യങ്ങള് ചെയ്യാന് സാധിക്കുന്നു. അപ്പോള് താങ്കള് വിശ്വമംഗളകാരി ഉത്തരവാദപ്പെട്ട
ആത്മാക്കള് ഓരോ കാര്യത്തിലും സഫലത പ്രാപ്തമാക്കുന്നതിന് വേണ്ടി ദിനചര്യ സെറ്റ് ചെയ്യൂ ഒപ്പം ബാബയുമായി സദാ കമ്പൈന്റ് ആയിരിക്കൂ. ആയിരം കൈകളുള്ള അച്ഛന് താങ്കളുടെ കൂടെയുണ്ടെങ്കില്
ഒരു കാര്യത്തിന്
പകരം ആയിരം കാര്യങ്ങള് കൃത്യതയോടെ ചെയ്യാന് സാധിക്കും.
സ്ലോഗന് :-
സര്വ്വാത്മാക്കളെയും പ്രതി ശുദ്ധ സങ്കല്പം ചെയ്യുക തന്നെയാണ് വരദാനീമൂര്ത്തിയാകുക.
0 Comments