Header Ads Widget

Header Ads

MALAYALAM MURLI 16.01.23

 

16-01-2023  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ - എത്രയും നിങ്ങള് മറ്റുളളവര്ക്ക് ജ്ഞാനം കേള്പ്പിക്കുന്നുവോ അത്രയും നിങ്ങളുടെ ബുദ്ധിയില് ജ്ഞാനം തെളിഞ്ഞു വരും, അതിനാല് തീര്ച്ചയായും സേവനം ചെയ്യണം.

ചോദ്യം :-

ബാബയ്ക്ക് രണ്ട് പ്രകാരത്തിലുളള കുട്ടികളുളളത് ആരൊക്കെയാണ്, അവര് തമ്മിലുളള വ്യത്യാസമെന്താണ്?

ഉത്തരം :-

ബാബയ്ക്ക് രണ്ടാനമ്മയുടെ മക്കളും ഒന്നാനമ്മയുടെ മക്കളുമുണ്ട്. രണ്ടാനമ്മയുടെ മക്കള് വായിലൂടെ കേവലം മമ്മാ-ബാബാ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു, എന്നാല് ശ്രീമത പ്രകാരം നടക്കുന്നില്ല. പൂര്ണ്ണമായും ബലിയര്പ്പണമാകുന്നില്ല. ഒന്നാനമ്മയുടെ മക്കള് തന്റെ ശരീരം മനസ്സ് ധനം പൂര്ണ്ണമായും സമര്പ്പണം അതായത് ട്രസ്റ്റിയായിരിക്കുന്നു. ഓരോ ചുവടും ശ്രീമത പ്രകാരം മുന്നേറുന്നു. രണ്ടാനമ്മയുടെ മക്കള് സേവനം ചെയ്യാതിരിക്കുന്നതുകാരണം പോകെ-പോകെ വീണുപോകുന്നു. സംശയത്തിലേക്ക് വരുന്നു. ഒന്നാനമ്മയുടെ മക്കള് പൂര്ണ്ണമായും നിശ്ചയബുദ്ധികളായിരിക്കും.

ഗീതം :-  കുട്ടിക്കാലത്തെ ദിനങ്ങള് മറക്കരുത്.......

ഓംശാന്തി. അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു. ഏത് അച്ഛന്? വാസ്തവത്തില് രണ്ട് പിതാക്കന്മാരുണ്ട്. ഒന്ന് ബാബ എന്ന് വിളിക്കുന്ന ആത്മീയ പിതാവ്, രണ്ട് ദാദ എന്നു വിളിക്കുന്ന ഭൗതിക പിതാവ് . എല്ലാ സെന്ററുകളിലുമുളള കുട്ടികള്ക്കറിയാം നമ്മള് ബാപ്ദാദയുടെ മക്കളാണെന്ന്. ആത്മീയ പിതാവ് ശിവനാണ്. ബാബ സര്വ്വാത്മാക്കള്ക്കും പിതാവാണ്. ബ്രഹ്മാവാകുന്ന ദാദ മുഴുവന് മനുഷ്യ സൃഷ്ടിയുടെയും നേതാവാണ്. നിങ്ങള് ദാദയുടെ മക്കളായിരിക്കുന്നു. അതിലും ചിലര് പക്കാ ഒന്നാനമ്മയുടെ മക്കളായിരിക്കും, ചിലര് രണ്ടാനമ്മയുടെയും. രണ്ടു കൂട്ടരും മമ്മാ-ബാബാ എന്നു പറയുന്നവരാണെങ്കിലും രണ്ടാനമ്മയുടെ മക്കള് ബലിയര്പ്പണം നടത്തുന്നവരല്ല. ബലിയര്പ്പണം ചെയ്യാത്തവര്ക്ക് അത്രയ്ക്ക് ശക്തിയും ലഭിക്കില്ല, അതായത് ബാബയെ തന്റെ ശരീരം, മനസ്സ്, ധനം ഇവയുടെ ട്രസ്റ്റിയാക്കാന് സാധിക്കില്ല. ശ്രേഷ്ഠമാകുന്നതിനായി ശ്രീമത പ്രകാരം ജീവിക്കാന് സാധിക്കില്ല. എന്നാല് ഒന്നാനമ്മയുടെ മക്കള്ക്ക് സൂക്ഷ്മമായ ശക്തി ലഭിക്കുന്നു. പക്ഷേ അവര് കുറച്ചു പേര് മാത്രമാണ് ഉളളത്. ഏതു വരെ റിസള്ട്ട് വരുന്നില്ലയോ അതുവരെയും ഒന്നാനമ്മയുടെ കുട്ടികളില് പോലും പലരെയും പക്കാ എന്നു പറയാന് സാധിക്കില്ല. ഇവിടെ വസിക്കുന്നവരാണെങ്കിലും വളരെ നല്ലവരാണ്, സേവനവും ചെയ്യുന്നവരാണ് എന്നാലും ചിലപ്പോള് വീണുപോകുന്നുമുണ്ട്. ഇതെല്ലാം തന്നെ ബുദ്ധിയോഗത്തിന്റെ കാര്യമാണ്. ബാബയെ ഒരിക്കലും മറക്കരുത്. ബാബ ഭാരതത്തെ കുട്ടികളുടെ സഹയോഗത്തിലൂടെയാണ് സ്വര്ഗ്ഗമാക്കുന്നത്. ശിവശക്തിസൈന്യം എന്ന മഹിമയുണ്ടല്ലോ. ഓരോരുത്തര്ക്കും അവനവനോട് സംസാരിക്കണം, നമ്മള് ശിവബാബയുടെ ദത്തെടുക്കപ്പെട്ട കുട്ടികളാണ്. ബാബയില് നിന്നും നമ്മള് സ്വര്ഗ്ഗീയ സമ്പത്താണ് പ്രാപ്തമാക്കുന്നത്. ദ്വാപരയുഗം മുതല്ക്ക് നമ്മള് ലൗകിക പിതാവില് നിന്നുമുളള നരകത്തിന്റെ സമ്പത്താണ് നേടിയത്. എന്നിട്ടും ദു:ഖിയായിരുന്നു. ഭക്തിമാര്ഗ്ഗത്തില് അന്ധവിശ്വാസമാണ്. ഭക്തി ആരംഭിച്ച മുതല്ക്ക് പിന്നിട്ട ഓരോ വര്ഷങ്ങളും നമ്മള് താഴേക്ക് ഇറങ്ങി വന്നു. ഭക്തിയും ആദ്യം അവ്യഭിചാരിയായിരുന്നു. ഒന്നിന്റെ മാത്രം പൂജ ചെയ്തിരുന്നു. അതിനു പകരം ഇപ്പോള് അനേകരുടെ പൂജ ചെയ്തുകൊണ്ടിരിക്കുന്നു. ഭക്തി എപ്പോള് ആരംഭിക്കുന്നു എന്നതിനെക്കുറിച്ച് ഏതൊരു സാധു, സന്യാസി, ഋഷി മുനിമാര്ക്കൊന്നുമറിയില്ല. ശാസ്ത്രങ്ങളിലുമുണ്ട് ബ്രഹ്മാവിന്റെ രാത്രിയും പകലും എന്ന്. ബ്രഹ്മാവും സരസ്വതിയുമാണ് ലക്ഷ്മി-നാരായണനായി മാറുന്നതെങ്കിലും ബ്രഹ്മാവിന്റെ പേരാണുളളത്. ബ്രഹ്മാവിനോടൊപ്പം ധാരാളം കുട്ടികളുമുണ്ടാകും. ലക്ഷ്മി-നാരായണന് ധാരാളം കുട്ടികളുണ്ടാകില്ലല്ലോ. ലക്ഷ്മി-നാരായണനെ പ്രജാപിതാവെന്നും പറയില്ല. ഇപ്പോള് പുതിയ പ്രജകളെ ഉണ്ടാക്കുകയാണ്. പുതിയ പ്രജകള് ബ്രാഹ്മണരുടെതാണ്. ബ്രാഹ്മണര് തന്നെയാണ് സ്വയത്തെ ഈശ്വരീയ സന്താനമെന്നു മനസ്സിലാക്കുന്നത്. ദേവതകളെന്നു മനസ്സിലാക്കുകയില്ല. ദേവതകള്ക്ക് ചക്രത്തെക്കുറിച്ചും അറിയില്ല.

ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ശിവബാബയുടെ മക്കളാണ്. ബാബ തന്നെയാണ് നമുക്ക് 84 ജന്മങ്ങളുടെ രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കിത്തന്നത്. ബാബയുടെ സഹായത്തിലൂടെയാണ് നമ്മള് ഭാരതത്തെ വീണ്ടും ദൈവീക രാജസ്ഥാനാക്കി മാറ്റുന്നത്. ഇതെല്ലാം വളരെയധികം മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. മറ്റുളളവര്ക്ക് മനസ്സിലാക്കി കൊടുക്കുവാനും ധൈര്യം ആവശ്യമാണ്. നിങ്ങള് ശിവശക്തി പാണ്ഡവ സൈനികരാണ്. വഴികാട്ടികളായി എല്ലാവര്ക്കും വഴിയും പറഞ്ഞുകൊടുക്കുന്നുണ്ട്. നിങ്ങളെക്കൂടാതെ മറ്റാര്ക്കും തന്നെ മധുരമായ വീട്ടിലേക്കുളള വഴി പറഞ്ഞു തരാന് സാധിക്കില്ല. മറ്റുളള ഭൗതികമായ വഴികാട്ടികള് അമര്നാഥിലേക്കോ ഏതെങ്കിലും മറ്റു തീര്ത്ഥാടന സ്ഥലത്തേക്കോ നമ്മെ കൊണ്ടു പോകുമായിരിക്കും. നിങ്ങള് ബി.കെ കുട്ടികള് വളരെ ദൂരെയുള്ള പരംധാമത്തിലേക്കാണ് കൊണ്ടു പോകുന്നത്. മറ്റു ഭൗതികമായ വഴികാട്ടികള് ഒരുപാട് ബുദ്ധിമുട്ടുകള് ഏല്പിക്കുന്നവരാണ്. നിങ്ങള് എല്ലാവരെയും അച്ഛന്റെ അടുത്ത് ശാന്തിധാമത്തിലേക്ക് കൊണ്ടു പോകുന്നു. അപ്പോള് സദാ ഓര്മ്മയുണ്ടായിരിക്കണം, നമ്മള് വീണ്ടും ഭാരതത്തെ ദൈവീക രാജസ്ഥാനാക്കി മാറ്റിക്കൊണ്ടിരിക്കയാണ്. ഇത് ആരും അംഗീകരിക്കുന്ന കാര്യമാണ്. ഭാരതത്തില് ആദ്യമുണ്ടായിരുന്നത്, ആദി സനാതന ദേവിദേവതാധര്മ്മമായിരുന്നു, ഭാരതം സത്യയുഗത്തില് പരിധിയില്ലാത്ത പാവനമായ ദൈവീക രാജസ്ഥാനായിരുന്നു. പിന്നീട് പാവന ക്ഷത്രിയ രാജസ്ഥാനായി മാറി. പിന്നീട് മായയുടെ പ്രവേശനത്തിലൂടെ ആസുരീയ രാജസ്ഥാനായി മാറി. ആദ്യം ഇവിടെയും രാജാ-റാണിമാരായിരുന്നു രാജ്യം ഭരിച്ചിരുന്നത്, എന്നാല് പ്രകാശ കിരീടമില്ലാത്ത രാജാക്കന്മാരായിരുന്നു രാജ്യ ഭരണം നടത്തിയിരുന്നത്. ദൈവീക രാജസ്ഥാനു ശേഷമുണ്ടായിരുന്നത് ആസുരീയ പതിത രാജസ്ഥാനാണ്. ഇപ്പോള് പതിത പ്രജകളുടെ സ്ഥാനമായ പഞ്ചായത്തി രാജ്യസ്ഥാനമാണ്. വാസ്തവത്തില് ഇതിനെ രാജസ്ഥാനെന്നു പറയില്ല എന്നാല് പേര് അങ്ങനെ വെച്ചു എന്നു മാത്രം. ഇവിടെ രാജ്യ പദവി തന്നെയില്ല. ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ലക്ഷ്മി-നാരായണന്റെ ചിത്രം നിങ്ങള്ക്ക് വളരെയധികം ഉപകരിക്കും. ഇതിനെക്കുറിച്ചും മനസ്സിലാക്കി കൊടുക്കണം. ഭാരതം ഡബിള് കിരീടധാരിയായിരുന്നു. ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു. ചെറുപ്പത്തില് അവര് രാധാ-കൃഷ്ണനായിരുന്നു. പിന്നീട് ത്രേതായുഗത്തില് രാമരാജ്യമായിരുന്നു. പിന്നീട് ദ്വാപരയുഗത്തിലാണ് മായ പ്രവേശിച്ചത്. ഇതെല്ലാം വളരെയധികം സഹജമായി മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. ഭാരതത്തിലെ ചരിത്രവും ഭൂമിശാസ്ത്രവും ചിത്രങ്ങള് വെച്ച് നിങ്ങള് പറഞ്ഞുകൊടുക്കണം. ദ്വാപരയുഗത്തില് തന്നെയാണ് പിന്നീട് പാവനമായ ലക്ഷ്മി-നാരായണന്റെ ക്ഷേത്രങ്ങളുണ്ടാക്കുന്നത്. ദേവതകള് സ്വയം വാമമാര്ഗ്ഗത്തിലേക്കും പോയി, പതിതമായിത്തീര്ന്നു. പിന്നീട് ആരെല്ലാമാണോ പാവന ദേവതകളായിരുന്നത്, അവരുടെ ക്ഷേത്രങ്ങളുണ്ടാക്കി പൂജ ചെയ്യാന് ആരംഭിച്ചു. പതിതരാണ് പാവനമായവരുടെ മുന്നില് പോയി തലകുനിക്കുന്നത്. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ രാജ്യം വരുന്നതു വരെയും രാജാക്കന്മാരുടെ കാലഘട്ടമുണ്ടായിരുന്നു. അന്നത്തെക്കാലത്തെ ജമീന്ദാര്ക്കു പോലും രാജാ-റാണിയുടെ ടൈറ്റില് നല്കിയിരുന്നു. രാജ്യസദസ്സിലും ഇവര്ക്ക് അംഗീകാരം നല്കിയിരുന്നു. ഇപ്പോള് രാജാക്കന്മാരില്ല. പിന്നീട് പരസ്പരം കലഹിക്കാന് ആരംഭിച്ചപ്പോഴാണ് മുസ്ലീമുകള് വന്നത്. ഇപ്പോള് വീണ്ടും കലിയുഗത്തിന്റെ അന്ത്യമായി എന്നുളളത് നിങ്ങള് കുട്ടികള്ക്കിപ്പോള് മനസ്സിലായി. വിനാശം തൊട്ടു മുന്നിലാണ്. ബാബ വീണ്ടും രാജയോഗം പഠിപ്പിക്കുകയാണ്. എങ്ങനെ സ്ഥാപനയുണ്ടാകുന്നു എന്നുളളത് നിങ്ങള്ക്ക് അറിയാവുന്ന കാര്യമാണ്, പിന്നീട് ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം തന്നെ ഇല്ലാതാകുന്നു. പിന്നീട് ഭക്തി മാര്ഗ്ഗത്തില് മനുഷ്യര് ഗീതയും മറ്റു ശാസ്ത്രങ്ങളുമുണ്ടാക്കുന്നു. എന്നാല് അതില് വളരെ വ്യത്യാസങ്ങളുണ്ടാകുന്നു. ഭക്തിയ്ക്കായി അവര്ക്ക് ദേവീദേവതാ ധര്മ്മത്തിന്റെ പുസ്തകം ആവശ്യമാണ്. ഡ്രാമ അനുസരിച്ചാണ് ഗീത ഉണ്ടാക്കിയത്. ഭക്തിമാര്ഗ്ഗത്തിലുളള ഗീതാ ശാസ്ത്രത്തിലൂടെ ഒരിക്കലും രാജധാനിയുടെ സ്ഥാപന നടക്കില്ല. അഥവാ നരനില് നിന്നും നാരായണനായിത്തീരുകയില്ല.

ബാബ മനസ്സിലാക്കിത്തരികയാണ് നിങ്ങള് ഗുപ്ത സൈനികരാണ്. ബാബയും ഗുപ്തമാണ്. ഗുപ്തമായ യോഗബലത്തിലൂടെ നിങ്ങള്ക്ക് രാജ്യപദവി പ്രാപ്തമാക്കിത്തരികയാണ്. ബാഹുബലത്തിലൂടെ പരിധിയുളള രാജ്യപദവിയാണ് ലഭിക്കുന്നത്. യോഗബലത്തിലൂടെ പരിധിയില്ലാത്ത രാജ്യപദവി ലഭിക്കുന്നു. നാമിപ്പോള് ഭാരതത്തെ വീണ്ടും ദൈവീക രാജധാനിയാക്കി മാറ്റുകയാണെന്ന നിശ്ചയം ഇപ്പോള് നിങ്ങള് കുട്ടികളുടെ ഹൃദയത്തിലുണ്ട്. ആരാണോ പ്രയത്നിക്കുന്നത് അവരുടെ പ്രയത്നം ഒരിക്കലും ഒളിയ്ക്കാന് സാധിക്കില്ല. ബാക്കി വിനാശം സംഭവിക്കുക തന്നെ വേണം. ഗീതയില് കാര്യങ്ങളെല്ലാമുണ്ട്. സമയത്തെ പ്രയത്നമനുസരിച്ച് നമുക്ക് ഭാവിയില് എന്തു പദവി ലഭിക്കുമെന്ന് പലരും ചോദിക്കാറുണ്ട്. ഇവിടെ ആരെങ്കിലും ശരീരമുപേക്ഷിക്കുകയാണെങ്കില് ഇവര്ക്ക് എന്തു പദവി ലഭിക്കുമെന്ന ചിന്ത വരാറുണ്ടല്ലോ. ഇവര് ഏതു പ്രകാരത്തിലാണ് ശരീരം മനസ്സ് ധനം ഇവയുടെ സേവനം ചെയ്തു എന്നുളളത് ബാബയ്ക്കു മാത്രമാണ് അറിയുക. കുട്ടികള്ക്ക് കാര്യം അറിയാന് സാധിക്കില്ല, ബാപ്ദാദയ്ക്കു മാത്രമാണ് അറിയുക. പ്രകാരത്തിലുളള സേവനമാണ് നീ ചെയ്തതെന്ന് ബാബയ്ക്ക് പറയാനും സാധിക്കും. ജ്ഞാനം എടുത്താലും ഇല്ലെങ്കിലും ധാരാളം ബാബയ്ക്ക് സഹയോഗം നല്കിയിട്ടുണ്ടാകും. മനുഷ്യര് ദാനം ചെയ്യുമ്പോള് ഇവരുടെ നല്ല പ്രസ്ഥാനമാണെന്ന് മനസ്സിലാക്കുന്നു. ഇവര് നല്ല കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല് ചിലരില് പാവനമായിരിക്കുവാനുളള ശക്തിയില്ല. പക്ഷേ യജ്ഞത്തിനെ ധാരാളം സഹായിക്കുന്നുണ്ടെങ്കില് അതിന് പകരമായുളള ഫലം അവര്ക്ക് ലഭിക്കുന്നു. മനുഷ്യര് ആശുപത്രികള് പണിയുന്നതും കോളേജ് പണിയുന്നതും മറ്റുളളവര്ക്ക് വേണ്ടിയല്ലേ. അപ്പോള് അതിനുളള ഫലവും ലഭിക്കുന്നു, ഇതിനെയാണ് ദാനമെന്നു പറയുന്നത്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നുവെച്ചാല്, നിങ്ങള്ക്ക് പരലോകത്തില് സുഖം പ്രാപിക്കട്ടെ എന്ന് ആശീര്വ്വദിക്കുന്നു. ലോകം, പരലോകം എന്നുളളത് സംഗമയുഗത്തിലെ കാര്യങ്ങളാണ്. മൃത്യുലോകത്തിലെ ജന്മവും പരലോകത്തിലെ ജന്മവും രണ്ടും സഫലമാകണം. നിങ്ങളുടെ ജന്മം ഇപ്പോള് സഫലമായിക്കൊണ്ടിരിക്കുകയാണ്. ചിലര് ശരീരം കൊണ്ട്, മനസ്സ് കൊണ്ട്, ധനംകൊണ്ട് സേവനം ചെയ്യുന്നു. പലര്ക്കും ജ്ഞാനം എടുക്കാന് സാധിക്കുന്നില്ല, ബാബാ ഞങ്ങളില് ധൈര്യമില്ലെന്നു പറയുന്നു. ബാക്കി അവര്ക്ക് സഹയോഗം നല്കുവാന് സാധിക്കുന്നു. അപ്പോള് ബാബയ്ക്ക് പറയുവാന് സാധിക്കും, നിങ്ങള് രീതിയിലുളള ധനവാനായിത്തീരും. ഏതൊരു കാര്യമുണ്ടെങ്കിലും ചോദിക്കുവാന് സാധിക്കും. അച്ഛനെ അനുകരിക്കണമെങ്കില് ബാബയോട് ചോദിക്കൂ അവസ്ഥയില് ഞാന് എന്തു ചെയ്യും? ശ്രീമത്ത് നല്കുവാനായി ബാബയിരിക്കുന്നുണ്ട്. ബാബയോട് എല്ലാം ചോദിക്കണം, ഒന്നും തന്നെ ഒളിയ്ക്കരുത്. ഒളിക്കുകയാണെങ്കില് അസുഖം വര്ദ്ധിക്കും. ഓരോ ചുവടും ശ്രീമതം പാലിച്ചില്ലെങ്കില് തലകീഴാകുന്നു. ബാബ വളരെ ദൂരത്തൊന്നുമല്ലല്ലോ. ബാബയുടെ സന്മുഖത്തേക്ക് വന്ന് ചോദിക്കണം. ഇങ്ങനെയൊരു ബാപ്ദാദയുടെ പക്കലേക്ക് ഇടയ്ക്കിടെ വരേണ്ടതുണ്ട്. വാസ്തവത്തില് ഇങ്ങനെയുളള ഏറ്റവും പ്രിയപ്പെട്ട അച്ഛനോടൊപ്പം തന്നെ വസിക്കണം. പ്രിയതമനില് വന്ന് ആകര്ഷിതരാകണം, മറ്റേത് ലൗകിക പ്രിയതമന്, ഇത് ആത്മീയ പ്രിയതമന്. ഇവിടെ എല്ലാവരെയും ഇരുത്തില്ലല്ലോ. ബാബയുടെ മുന്നില് സദാ വന്നിരുന്ന് കേള്ക്കുകയാണ് വേണ്ടത്. ബാബയുടെ മതമനുസരിച്ച് ജീവിക്കുകയും വേണം. ബാബ പറയുന്നു, കുട്ടികളെ നിങ്ങള് ഇവിടെത്തന്നെ വന്നിരിക്കുകയല്ല വേണ്ടത്. ഗംഗാ നദിയായി സേവനത്തിനായി പോകണം. കുട്ടികള്ക്ക് ബാബയോട് വളരെയധികം സ്നേഹമുണ്ടായിരിക്കണം, സ്നേഹത്തില് ലഹരി പിടിക്കണം. എന്നാല് സേവനവും അതിനോടൊപ്പം ചെയ്യണം. നിശ്ചയബുദ്ധികളാണെങ്കില് പെട്ടെന്നു തന്നെ തൂങ്ങിക്കിടക്കും. കുട്ടികള് ബാബയ്ക്ക് എഴുതാറുണ്ട്, ബാബാ ഇന്നയാള് വളരെയധികം നിശ്ചയബുദ്ധിയാണ്. എന്നാല് ബാബ തിരികെ മറുപടി നല്കാറുണ്ട്, കുട്ടി ഒന്നും തന്നെ മനസ്സിലാക്കിയിട്ടില്ല. അഥവാ നിശ്ചയബുദ്ധിയാണെങ്കില്, സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്ന ബാബ വന്നുകഴിഞ്ഞു എന്ന് അറിയുകയാണെങ്കില്, ഒരു സെക്കന്റ് പോലും മിലനം ചെയ്യാതിരിക്കുവാന് സാധിക്കില്ല. അങ്ങനെ ബാബയെ കാണാതെ പിടയുന്ന വളരെയധികം കുട്ടികളുണ്ട്. വീട്ടിലിരുന്നുകൊണ്ടും അവര്ക്ക് ബ്രഹ്മാവിന്റെയും കൃഷ്ണന്റെയും സാക്ഷാത്കാരമുണ്ടാകുന്നു. ബാബ പരംധാമത്തില് നിന്നും നമുക്ക് രാജധാനി നല്കുവാന് വന്നിരിക്കുകയാണെന്ന നിശ്ചയം ഉണ്ടെങ്കില് തീര്ച്ചയായും അങ്ങനെയുളള അച്ഛനെ വന്ന് കാണുകതന്നെ ചെയ്യും. അങ്ങനെ വരുന്നവരോട് ബാബ പറയുന്നു, കുട്ടികളേ ജ്ഞാനഗംഗയായി മാറണം. ധാരാളം പ്രജകളെ ഉണ്ടാക്കണം. കാരണം രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത്. മനസ്സിലാക്കി കൊടുക്കുന്നതിനായി ചിത്രങ്ങളെല്ലാം വളരെ നല്ലതാണ്. നമ്മള് വീണ്ടും രാജധാനി സ്ഥാപിക്കുകയാണെന്ന് നിങ്ങള്ക്ക് ആരോടു വേണമെങ്കിലും പറയുവാന് സാധിക്കും. വിനാശം തൊട്ടു മുന്നിലാണ്. മരണത്തിനു മുമ്പ് ബാബയില് നിന്നുമുളള സമ്പത്ത് നേടണം. ഒരു സര്വ്വശക്തമായ ഗവണ്മെന്റ് ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള് തന്നെ എല്ലാവര്ക്കും ഒരുമിക്കുവാന് സാധിക്കില്ല. ആദ്യം ഒരു രാജ്യം മാത്രമായിരുന്നു, അതിന്റെ തന്നെയാണ് മഹിമയുളളതും. സത്യയുഗത്തിന്റെ പേര് വളരെയധികം പ്രശസ്തമാണ്. വീണ്ടും അതിന്റെ സ്ഥാപനയാണുണ്ടാകുന്നത്. ചിലര് കാര്യങ്ങളെ പെട്ടെന്നു തന്നെ അംഗീകരിക്കുന്നു, ചിലര് അംഗീകരിക്കില്ല. 5000 വര്ഷങ്ങള്ക്കു മുമ്പ് ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു, പിന്നീട് രാജാക്കന്മാരുടെ രാജ്യത്തിനു ശേഷം ഇപ്പോള് പതിത രാജാക്കന്മാരായി. ഇനി വീണ്ടും ലക്ഷ്മി-നാരായണന്റെ രാജ്യമായിരിക്കുമുണ്ടാകുന്നത്. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കുക എന്നുളളത് വളരെ എളുപ്പമുളള കാര്യമാണ്. ശിവബാബയുടെ ശ്രീമതത്തിലൂടെയും ബാബയുടെ സഹായത്തിലൂടെയും നമ്മള് ദൈവീക രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ശിവബാബയില് നിന്നുമുളള ശക്തിയും ലഭിക്കുന്നുണ്ട്. ലഹരി എപ്പോഴുമുണ്ടായിരിക്കണം, നമ്മള് യോദ്ധാക്കളാണ്. ക്ഷേത്രങ്ങളിലും പോയി നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കണം, സ്വര്ഗ്ഗത്തിന്റെ സ്ഥാപന തീര്ച്ചയായും രചയിതാവിലൂടെയല്ലേ ഉണ്ടാകുക. നിങ്ങള്ക്കറിയാം പരിധിയില്ലാത്ത അച്ഛന് ഒരാളാണ്. ബാബ നിങ്ങളുടെ സന്മുഖത്ത് ഇപ്പോള് ജ്ഞാനം കൊണ്ട് അലങ്കരിക്കുകയാണ്. രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. മറ്റേ ഗീത കേള്പ്പിക്കുന്നവര്ക്ക് ഒരിക്കലും രാജയോഗം പഠിപ്പിക്കുവാന് സാധിക്കില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഇപ്പോള് ബാബ ലഹരി വര്ദ്ധിപ്പിക്കുകയാണ്. ബാബ വന്നിരിക്കുന്നതു തന്നെ സ്വര്ഗ്ഗീയ സ്ഥാപന നിര്വ്വഹിക്കുവാനാണ്. സ്വര്ഗ്ഗം പാവനമായ രാജസ്ഥാനാണ്. മനുഷ്യര്ക്ക് ലക്ഷ്മി-നാരായണന്റെ രാജ്യത്തെ തന്നെ മറന്നിരിക്കുകയാണ്. ബാബ ഇപ്പോള് നമുക്ക് സന്മുഖത്ത് വന്ന് കേള്പ്പിക്കുകയാണ് നിങ്ങള് ഏതൊരു ഗീതാ പാഠശാലയിലേക്ക് പോയാലും മുഴുവന് ചരിത്രവും ഭൂമിശാസ്ത്രവും അഥവാ 84 ജന്മങ്ങളുടെ രഹസ്യത്തെക്കുറിച്ചുളള വാര്ത്തകള് ആരും നിങ്ങളെ കേള്പ്പിക്കുകയില്ല. ലക്ഷ്മി നാരായണന്റെ ചിത്രത്തോടൊപ്പം രാധാ-കൃഷ്ണന്റെ ചിത്രവുമുണ്ടെങ്കില് മനസ്സിലാക്കുവാന് എളുപ്പമായിരിക്കും. ഇതാണ് വളരെ കൃത്യമായ ചിത്രം. ഇതിലുളള എഴുത്തും വളരെ നല്ലതാണ്. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ചക്രത്തിന്റെയും സ്മൃതിയുണ്ട്. അതിനോടൊപ്പം തന്നെ ചക്രത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്ന ആളുടെ സ്മൃതിയുമുണ്ട്. ബാക്കി നിരന്തരമായി ഓര്മ്മയുടെ അഭ്യാസത്തിലിരിക്കുവാന് വളരെയധികം പ്രയത്നമുണ്ട്. അന്തിമത്തില് അഴുക്കു ചിന്തകളൊന്നും തന്നെ സ്മൃതിയിലേക്ക് വരാത്ത രീതിയില് പക്കാ ഓര്മ്മയിലിരിക്കണം. ബാബയെ ഒരിക്കലും മറക്കരുത്. ചെറിയ കുട്ടിയ്ക്കാണെങ്കില് അച്ഛനെ നല്ല രീതിയില് ഓര്മ്മയുണ്ടാകുന്നു, എന്നാല് കുട്ടി വലുതായാല് ധനത്തെക്കുറിച്ചായിരിക്കും ചിന്ത. നിങ്ങള്ക്കും ഇവിടെ ജ്ഞാനധനം ലഭിക്കുന്നുണ്ട്, ഇതിനെ നല്ല രീതിയില് ധാരണ ചെയ്ത് പിന്നീട് ദാനം ചെയ്യണം. പൂര്ണ്ണമായും മഹാദാനിയായിത്തീരണം. ഞാന് സന്മുഖത്തേക്ക് വന്ന് രാജയോഗം പഠിപ്പിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തിലെ ഗീത ജന്മ-ജന്മാന്തരം പഠിച്ചിട്ടും യാതൊരു പ്രാപ്തിയുമുണ്ടായില്ല. ഇവിടെ നിങ്ങള്ക്ക് നരനില് നിന്നും നാരായണനാകാനുളള പഠിപ്പാണ് ലഭിക്കുന്നത്. മറ്റേത് ഭക്തിമാര്ഗ്ഗമാണ്. ഇവിടെയും നിങ്ങളുടെ ദൈവീക കുലത്തിലുളള കോടിയില് ചിലരിലും ചിലര് മാത്രമേ വരൂ. അവര് തീര്ച്ചയായും ബ്രാഹ്മണനായിത്തീരും, പിന്നെ രാജാ-റാണിയാകാം, പ്രജകളാകാം. അതിലും ചിലര് കേട്ടതിനുശേഷം മറ്റുളളവര്ക്ക് പറഞ്ഞും കൊടുത്ത് ഓടിപ്പോകുന്നവരുണ്ട്. ആരാണോ കുട്ടിയായതിനുശേഷം പിന്നീട് ഓടിപ്പോകുന്നത് അവര്ക്ക് വളരെ വലിയ ശിക്ഷ ലഭിക്കുന്നതാണ്. കടുത്ത ശിക്ഷയായിരിക്കും. ഞങ്ങള് നിരന്തരം ഓര്മ്മയിലിരിക്കുന്നുണ്ടെന്ന് ആര്ക്കും തന്നെ പറയാന് സാധിക്കില്ല. അഥവാ ആരെങ്കിലും അങ്ങനെ പറയുന്നു എങ്കില് ചാര്ട്ട് എഴുതി അയക്കുകയാണെങ്കില് ബാബയ്ക്ക് മനസ്സിലാക്കുവാന് സാധിക്കുന്നു. ഭാരതത്തിന്റെ സേവനത്തില് തന്നെ ശരീരവും മനസ്സും ധനവും ഉപയോഗിക്കണം. ലക്ഷ്മി-നാരാണന്റെ ചിത്രം എപ്പോഴും പോക്കറ്റില് വെക്കണം. കുട്ടികള്ക്ക് വളരെയധികം ലഹരിയുണ്ടായിരിക്കണം.

മറ്റു സാമൂഹിക സേവകര് നിങ്ങളോട് ചോദിക്കാറുണ്ട്, നിങ്ങള് ഭാരതത്തിന്റെ എന്തു സേവനമാണ് ചെയ്യുന്നത്? അപ്പോള് പറയണം നമ്മള് ശരീരം മനസ്സ് ധനത്തിലൂടെ ഭാരതത്തെ ദൈവീക രാജസ്ഥാനാക്കി മാറ്റുകയാണ്. ഇങ്ങനെയൊരു സേവനം മറ്റാര്ക്കും തന്നെ ചെയ്യാന് സാധിക്കില്ല. നിങ്ങള് എത്രത്തോളം സേവനം ചെയ്യുന്നുവോ അത്രത്തോളം ബുദ്ധി സൂക്ഷ്മതയുള്ളതായിത്തീരുന്നു. പല കുട്ടികള്ക്കും വളരെ നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുവാന് സാധിക്കാത്തതിനാല് പേര് മോശമാകുന്നുണ്ട്. ചിലരില് ക്രോധത്തിന്റെ ഭൂതമുണ്ടെങ്കില് നശീകരണത്തിന്റെ പ്രവര്ത്തനം ചെയ്യുന്നു. അവരോടാണ് ബാബ പറയുന്നത്, തന്റെ മുഖം കണ്ണാടിയില് നോക്കൂ എന്ന്. നിങ്ങള് ലക്ഷ്മി-നാരായണനെ വരിക്കാന് യോഗ്യരായി മാറിയോ? ഇങ്ങനെ മാനം നഷ്ടപ്പെടുത്തുന്ന കുട്ടികള് എന്ത് പദവി നേടാനാണ്? അവര് കാലാള്പടയുടെ ലൈനിലേക്ക് വരുന്നു. നിങ്ങളും സേനയാണല്ലോ. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. അവിനാശി ജ്ഞാനരത്നങ്ങളുടെ മഹാദാനിയായിത്തീരണം. ശരീരം, മനസ്സ്, ധനം ഇവയിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്ന സേവനം ചെയ്യണം.

2. ഏതൊരു വിനാശകാരി കര്ത്തവ്യവും ചെയ്യരുത്. നിരന്തരം ഓര്മ്മയുടെ അഭ്യാസത്തിലിരിക്കണം.

വരദാനം :-

ഏകരസവും നിരന്തര സന്തോഷത്തിന്റെയും അനുഭൂതിയിലൂടെ നമ്പര് വണ് നേടുന്ന അളവറ്റ ഖജനാവിനാല് സമ്പന്നരായി ഭവിക്കട്ടെ.


നമ്പര് വണ്ണില് വരുന്നതിന് വേണ്ടി ഏകരസവും നിരന്തര സന്തോഷത്തിന്റെയും അനുഭൂതി ചെയ്തുകൊണ്ടിരിക്കൂ, യാതൊരു കുഴപ്പങ്ങളിലും ചെന്ന് പെടരുത്. വയ്യാവേലികളില് പെടുന്നതിലൂടെ സന്തോഷത്തിന്റെ ഊഞ്ഞാല് അയഞ്ഞുപോകുന്നു, പിന്നെ സ്പീഡില് ആടാന് സാധിക്കില്ല. അതിനാല് സദായും ഏകരസത്തോടെയും സന്തോഷത്തിന്റെ ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കൂ. ബാപ്ദാദ മുഖേന സര്വ്വ കുട്ടികള്ക്കും അവിനാശിയും അളവറ്റതും പരിധിയില്ലാത്തതുമായ ഖജാന ലഭിക്കുന്നു. അതിനാല് സദാ ഖജനാവുകളുടെ പ്രാപ്തിയില് ഏകരസവും സമ്പന്നവുമായിരിക്കൂ. സംഗമയുഗത്തിന്റെ വിശേഷതയാണ് അനുഭവം, യുഗത്തിന്റെ വിശേഷതയുടെ ലാഭം എടുക്കൂ.

സ്ലോഗന് :-

മനസാ മഹാദാനിയാകണമെങ്കില് ആത്മീയസ്ഥിതിയില് സദാ സ്ഥിതി ചെയ്യൂ.

 Download PDF

Post a Comment

0 Comments