Header Ads Widget

Header Ads

MALAYALAM MURLI 14.01.23

 

14-01-2023  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ- ഇപ്പോള് നിങ്ങളുടെ ശരീരം തീര്ത്തും പഴയതായിരിക്കുന്നു, ബാബ വന്നിരിക്കുകയാണ് നിങ്ങളുടെ ശരീരം കല്പവൃക്ഷസമാനമാക്കുന്നതിനു വേണ്ടി, നിങ്ങള് അരകല്പത്തേക്ക് അമരന്മാരായി മാറുകയാണ്.

ചോദ്യം :-

വിചിത്രമായ നാടകത്തില് ഏതൊരു കാര്യമാണ് വളരെയധികം മനസിലാക്കേണ്ടത്?

ഉത്തരം :-

നാടകത്തില് ഏതെല്ലാം പാര്ട്ട് ധാരികളുണ്ടോ അവരുടെ ചിത്രം കേവലം ഒരു പ്രാവശ്യം മാത്രമേ കാണാന് സാധിക്കൂ. പിന്നെ അതേ ചിത്രം 5000 വര്ഷങ്ങള്ക്കു ശേഷമേ കാണൂ. 84 ജന്മങ്ങളുടെ 84 ചിത്രങ്ങളുണ്ടാവും, എല്ലാം ഭിന്നഭിന്നമായിരിക്കും. കര്മവും എല്ലാവരുടെയും ഒരുപോലെയല്ല. ആരെന്തു കര്മം ചെയ്തിട്ടുണ്ടോ അതേ കര്മം വീണ്ടും 5000 വര്ഷങ്ങള്ക്കു ശേഷം ചെയ്യും. ഇത് വളരെയധികം മനസിലാക്കേണ്ട കാര്യമാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയുടെ പൂട്ട് ഇപ്പോള് തുറന്നിരിക്കുന്നു. നിങ്ങള്ക്ക് രഹസ്യം എല്ലാവര്ക്കും പറഞ്ഞുകൊടുക്കാനാവും.

ഗീതം :-  ഭോലാനാഥന് വിചിത്രനാണ്ٹ 

ഓം ശാന്തി. ഭോലാനാഥന് എന്ന് എപ്പോഴും ശിവബാബയെയാണ് പറയുന്നത് . ശങ്കരനെ പറയില്ല. ശങ്കരന് വിനാശം ചെയ്യുന്നവനാണ്, ശിവബാബ സ്ഥാപന ചെയ്യുന്നവനാണ്. ഇതും തീര്ച്ചയാണ്- സ്ഥാപന സ്വര്ഗത്തിന്റെയും വിനാശം നരകത്തിന്റെയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ജ്ഞാനസാഗരന് ഭോലാനാഥനെന്ന് ശിവനെത്തന്നെയാണ് പറയുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് അനുഭവികളാണ്. തീര്ച്ചയായും കല്പം മുമ്പ് ശിവബാബ വന്നിട്ടുണ്ടായിരിക്കും. ഇപ്പോഴും തീര്ച്ചയായും വന്നിട്ടുണ്ട്. ബാബയ്ക്ക് തീര്ച്ചയായും വരിക തന്നെ വേണം. എന്തുകൊണ്ടെന്നാല് പുതിയ മനുഷ്യസൃഷ്ടിയെ രചിക്കണം. ഡ്രാമയുടെ ആദിമദ്ധ്യാന്തത്തിന്റെ രഹസ്യം പറഞ്ഞുതരണം. അതുകൊണ്ട് തീര്ച്ചയായും ഇവിടെ വരികതന്നെ വേണം. സൂക്ഷ്മലോകത്തില് വന്ന് പറഞ്ഞുതരികയില്ല. സൂക്ഷ്മവതനത്തിന്റെ ഭാഷ തന്നെ വ്യത്യസ്തമാണ്. മൂലവതനത്തിലാണെങ്കില് ഭാഷയുമില്ല. ഇവിടെയാണ് ശബ്ദമുള്ളത്. ശിവബാബ തന്നെയാണ് മോശമായതിനെ നല്ലതാക്കുന്നത്. എപ്പോഴാണോ സൃഷ്ടി തമോപ്രധാനമാകുന്നത്, അപ്പോള് സകലര്ക്കും സദ്ഗതി നല്കുന്ന ഭഗവാന് പറയുന്നു- എനിക്ക് വരേണ്ടിവരുന്നു. ഓര്മചിഹ്നവും ഇവിടെയുണ്ട്. നാടകത്തില് ഏതെല്ലാം മനുഷ്യരുടെ ചിത്രങ്ങളുണ്ടോ ഇതെല്ലാം ഒരേയൊരു തവണയേ കാണാന് സാധിക്കൂ. ഇങ്ങനെയുമില്ല- ലക്ഷ്മീനാരായണന്റെ രൂപം സത്യയുഗത്തിലല്ലാതെ ചിലപ്പോള് വേറെയെവിടെയെങ്കിലും കാണാനാവും. ഇല്ല. അവര് പുനര്ജന്മമെടുക്കുമ്പോള് നാമവും രൂപവുമെല്ലാം ഭിന്നഭിന്നമായിരിക്കും. അതേ ലക്ഷ്മീനാരായണന്റെ രൂപം ഒരു പ്രാവശ്യം കണ്ട് പിന്നീട് 5000 വര്ഷങ്ങള്ക്കു ശേഷമേ കാണൂ. അതുപോലെ ഗാന്ധിജിയുടെ രൂപം വീണ്ടും 5000 വര്ഷങ്ങള്ക്കു ശേഷം കാണും. എണ്ണമറ്റ മനുഷ്യരുണ്ട്. ഏതെല്ലാം മനുഷ്യരുടെ ചിത്രങ്ങള് ഇപ്പോള് കാണുന്നുവോ അത് വീണ്ടും 5000 വര്ഷങ്ങള്ക്കു ശേഷം കാണും. 84 ജന്മങ്ങള്ക്കു വേണ്ടി 84 രൂപങ്ങളുണ്ടാകും. മാത്രമല്ല എല്ലാം വ്യത്യസ്തമായിരിക്കും. കര്മവും എല്ലാവരുടെയും വ്യത്യസ്തമാണ്. ആര് എന്ത് കര്മമാണോ ചെയ്തിരിക്കുന്നത് അതേ കര്മം തന്നെ 5000 വര്ഷങ്ങള്ക്കു ശേഷം വീണ്ടും ചെയ്യും. ഇതെല്ലാം മനസിലാക്കേണ്ട കാര്യമാണ്. ബാബയുടെയും ചിത്രമുണ്ട്. നമ്മള് മനസിലാക്കുന്നു- തീര്ച്ചയായും ആദ്യമാദ്യം സൃഷ്ടി രചിക്കുന്നതിനു വേണ്ടി ബാബ വന്നിട്ടുണ്ടാവും. നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് ഇപ്പോള് തുറന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങള് മനസിലാക്കുന്നു. ഇനിയിപ്പോള് മറ്റുള്ളവരുടെയും ബുദ്ധിയുടെ പൂട്ട് ഇതുപോലെ തുറക്കണം. നിരാകാരനായ ബാബ തീര്ച്ചയായും പരംധാമത്തില് വസിക്കുന്നുണ്ടായിരിക്കും. അതുപോലെ നിങ്ങളും എല്ലാവരും എന്റെയടുത്തു വസിക്കുന്നവരാണ്. ആദ്യം ഞാന് എപ്പോഴാണോ വരുന്നത് അപ്പോള് എന്റെ കൂടെ ബ്രഹ്മാവും വിഷ്ണുവും ശങ്കരനും ഉണ്ടായിരിക്കും. മനുഷ്യസൃഷ്ടിയാണെങ്കില് ആദ്യം മുതല്ക്കേ ഉണ്ട്. പിന്നെങ്ങനെയാണ് അത് മാറുന്നത്, ആവര്ത്തിക്കുന്നത്? ആദ്യമാദ്യം തീര്ച്ചയായും സൂക്ഷ്മവതനം രചിക്കേണ്ടതായി വരും, പിന്നീട് സ്ഥൂലവതനത്തിലേക്ക് വരേണ്ടിവരും. എന്തുകൊണ്ടെന്നാല് മനുഷ്യരാരാണോ ദേവതയായിട്ടുണ്ടായിരുന്നത് അവരിപ്പോള് ശൂദ്രന്മാരായി മാറിയിരിക്കുകയാണ്. അവരെ വീണ്ടും ബ്രാഹ്മണനില് നിന്ന് ദേവതയാക്കി മാറ്റേണ്ടതുണ്ട്. അതുകൊണ്ട് ഏതൊരു ജ്ഞാനമാണോ ഞാന് കല്പം മുമ്പു തന്നിരുന്നത് വീണ്ടും അതു തന്നെ റിപ്പീറ്റ് ചെയ്യും. സമയം ഇരുന്ന് രാജയോഗം പഠിപ്പിക്കുകയാണ്. വീണ്ടും അരകല്പത്തിനു ശേഷം ഭക്തി ആരംഭിക്കുന്നു. ബാബ സ്വയമിരുന്ന് മനസിലാക്കിത്തരികയാണ്- പഴയ സൃഷ്ടി വീണ്ടും പുതിയതാവുന്നതെങ്ങനെയെന്ന്, അന്ത്യത്തില് നിന്ന് ആദി എങ്ങനെയാണുണ്ടാവുന്നതെന്ന്. മനുഷ്യര് മനസിലാക്കുന്നു- പരമാത്മാവ് വന്നിട്ടുണ്ടായിരുന്നു. എന്നാല് എപ്പോള്, എങ്ങനെ വന്നു? ആദിമദ്ധ്യാന്തത്തിന്റെ രഹസ്യം എങ്ങനെ തുറന്നു, ഇതൊന്നും അറിയുന്നില്ല.

ബാബ പറയുകയാണ്-വീണ്ടും ഞാന് നിങ്ങളുടെ സന്മുഖത്ത് വന്നിരിക്കുകയാണ്, എല്ലാവര്ക്കും സദ്ഗതി തരാന് വേണ്ടി. മായാരാവണന് എല്ലാവരുടെയും ഭാഗ്യത്തെ മോശമാക്കിയിരിക്കുകയാണ്. അതുകൊണ്ട് മോശമായതിനെ നല്ലതാക്കി മാറ്റുന്ന ആരോ തീര്ച്ചയായും ഉണ്ടായിരിക്കും. ബാബ പറയുന്നു- 5000 വര്ഷം മുമ്പും ബ്രഹ്മാശരീരത്തില് വന്നിട്ടുണ്ടായിരുന്നു. മനുഷ്യസൃഷ്ടി തീര്ച്ചയായും ഇവിടെത്തന്നെയാണ് രചിച്ചിട്ടുള്ളത്. ഇവിടെ വന്ന് വീണ്ടും സൃഷ്ടിയെ മാറ്റി ശരീരം കല്പവൃക്ഷസമാനമാക്കിത്തീര്ക്കുന്നു. ഇപ്പോള് നിങ്ങളുടെ ശരീരം പൂര്ണമായും പഴയതായി മാറിയിരിക്കുന്നു. ഇതിനെ വീണ്ടും അര കല്പത്തേക്ക് ഇത്രയും നല്ലതാക്കി മാറ്റുകയാണ്- നിങ്ങള് അമരനായി മാറുന്നു. ശരീരം ഒരുപക്ഷേ മാറിയാലും അതു സന്തോഷത്തോടു കൂടിയാണ് മാറുന്നത്. ഏതുപോലെയാണോ പഴയ വസ്ത്രമുപേക്ഷിച്ച് പുതിയതെടുക്കുന്നത്. അവിടെ ഇങ്ങനെയൊന്നും പറയില്ല-ഇന്നയാള് മരിച്ചു. ഇതിനെ മരിക്കുക എന്നു പറയില്ല. നിങ്ങളുടെ ജീവിതം ജീവിച്ചിരിക്കെ മരിക്കുന്നതു പോലെ. എന്നാല് നിങ്ങള് മരിച്ചിട്ടൊന്നുമില്ലല്ലോ. നിങ്ങള് ശിവബാബയുടേതായി മാറിയിരിക്കുകയാണ്. ബാബ പറയുന്നു- നിങ്ങള് എന്റെ തിളങ്ങുന്ന രത്നങ്ങളാണ്, കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളാണ്. ശിവബാബ പറയുന്നുണ്ടെങ്കില് ബ്രഹ്മാബാബയും പറയുന്നുണ്ട്. അത് നിരാകാരി ബാബ, ഇത് സാകാരി ബാബ. ഇപ്പോള് നിങ്ങള് പറയുന്നു-അല്ലയോ ബാബാ അങ്ങും അതേ ബാബ തന്നെയാണ്, ഞങ്ങളും അതേ കുട്ടികള് തന്നെയാണ്. വീണ്ടും വന്ന് കണ്ടുമുട്ടിയിരിക്കുകയാണ്. ബാബ പറയുകയാണ്- ഞാന് വന്ന് സ്വര്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. രാജപദവി തീര്ച്ചയായും വേണമല്ലോ അതുകൊണ്ടാണ് രാജയോഗം പഠിപ്പിക്കുന്നത്. പിന്നീട് നിങ്ങള്ക്ക് രാജപദവി ലഭിക്കും, പിന്നെ അവിടെ ജ്ഞാനത്തിന്റെ ആവശ്യകതയില്ല. പിന്നീട് ശാസ്ത്രമെല്ലാം ഭക്തിയില് ഉപയോഗത്തില് വരും, പഠിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും ഉന്നത വ്യക്തികള് ഹിസ്റ്ററി, ജ്യോഗ്രഫി എഴുതുമ്പോള് അതു പിന്നീട് പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അളവറ്റ പുസ്തകങ്ങളുണ്ട്. മനുഷ്യര് പഠിച്ചുകൊണ്ടേയിരിക്കുന്നു. സ്വര്ഗത്തില് ഇതൊന്നും ഉണ്ടാവില്ല. അവിടെയാണെങ്കില് ഒരേയൊരു ഭാഷയേ ഉണ്ടാവൂ. അതുകൊണ്ട് ബാബ പറയുന്നു- ഇപ്പോള് ഞാന് വന്നിരിക്കുകയാണ് സൃഷ്ടിയെ പുതിയതാക്കി മാറ്റാന്. ആദ്യം പുതിയതായിരുന്നു. ഇപ്പോള് പഴയതായി മാറിയിരിക്കുന്നു. എന്റെ എല്ലാ മക്കളെയും മായ വന്ന് കത്തിച്ചു ചാരമാക്കി മാറ്റിയിരിക്കുന്നു. ഇവിടെ കാണിക്കുന്നു- സാഗരത്തിന്റെ മക്കള്.....ജ്ഞാനസാഗരന് തീര്ച്ചയായും ബാബ തന്നെയാണ്. സാഗരന്റെ മക്കള് തന്നെയാണ് നിങ്ങള്. വാസ്തവത്തില് എല്ലാവരും മക്കളാണ്. എന്നാല് ഇപ്പോള് പ്രാക്ടിക്കലായി നിങ്ങള് കുട്ടികളാണ് പാടപ്പെട്ടിട്ടുള്ളത്. നിങ്ങള് കാരണമാണ് ബാബ വന്നിരിക്കുന്നത്. ബാബ പറയുന്നുമുണ്ട്. ഞാന് വന്നിരിക്കുകയാണ് വീണ്ടും നിങ്ങള് കുട്ടികളെ വെളുത്തതാക്കി മാറ്റാന്. ആരാണോ മുഴുവനായും കറുത്തതായി മാറിയിരിക്കുന്നത്, കല്ലുബുദ്ധികളായി മാറിയിരിക്കുന്നത് അവരെ വീണ്ടും വന്ന് പവിഴബുദ്ധികളാക്കി മാറ്റുകയാണ്. നിങ്ങള്ക്കറിയാം ജ്ഞാനത്തിലൂടെ എങ്ങനെയാണ് നമ്മള് പവിഴബുദ്ധികളായി മാറുന്നത്. എപ്പോള് നിങ്ങള് പവിഴബുദ്ധികളായി മാറുന്നുവോ അപ്പോള് ലോകവും കല്ലുബുദ്ധിയില് നിന്ന് മാറി പവിഴബുദ്ധിയായി മാറും. അതിനു വേണ്ടിയാണ് ബാബ നമ്മളെ പുരുഷാര്ത്ഥം ചെയ്യിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. അതുകൊണ്ട് ബാബയ്ക്ക് തീര്ച്ചയായും മനുഷ്യസൃഷ്ടി രചിക്കാന് വേണ്ടി ഇവിടേക്കു തന്നെ വരണമല്ലോ. ആരുടെ ശരീരത്തിലാണോ വരുന്നത് അവരിലൂടെ മുഖവംശാവലിയുണ്ടാക്കുന്നു. അതുകൊണ്ട് ബ്രഹ്മാബാബ അമ്മയാണ്. എത്ര ഗുഹ്യമായ രഹസ്യങ്ങളാണ്. ഇദ്ദേഹം പുരുഷനാണ്, ഇദ്ദേഹത്തില് ബാബ പ്രവേശിക്കുന്നു, അപ്പോള് എങ്ങനെയാണ് ഇദ്ദേഹം അമ്മയാകുന്നത്? ഇങ്ങനെയുള്ള സംശയങ്ങളെല്ലാം വരും.

നിങ്ങള് തെളിവോടുകൂടി പറഞ്ഞുകൊടുക്കും- മാതാപിതാവും ബ്രഹ്മാസരസ്വതിയും രണ്ടുപേരും കല്പവൃക്ഷത്തിന്റെ ചുവട്ടിലാണ് ഇരിക്കുന്നത്. രാജയോഗം പഠിക്കുകയാണ്. അതുകൊണ്ട് തീര്ച്ചയായും അവര്ക്ക് ഗുരു വേണം. ബ്രഹ്മാ സരസ്വതി, കുട്ടികള് എല്ലാവരെയും രാജഋഷി എന്നാണ് പറയുന്നത്. രാജപദവിക്കു വേണ്ടി യോഗം ചെയ്യുന്നു. ബാബ വന്ന് അവര്ക്ക് രാജയോഗവും ജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു. ഇതു വേറെയാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ആര്ക്കും രാജയോഗം അറിയുകയുമില്ല. അവരൊക്കെ പറയുക മാത്രം ചെയ്യും- രാജയോഗം പഠിക്കൂ എന്ന്. ഹഠയോഗം അനേകപ്രകാരത്തിലുണ്ട്. രാജയോഗം ഏതെങ്കിലും സന്യാസിമാര്ക്കോ വൈരാഗികള്ക്കോ പഠിപ്പിക്കാന് സാധിക്കില്ല. ഭഗവാന് വന്നിട്ടാണ് രാജയോഗം പഠിപ്പിച്ചിരിക്കുന്നത്. പറയുന്നുമുണ്ട്- എനിക്ക് കല്പകല്പം വീണ്ടും വരേണ്ടതായിട്ടുണ്ട്-പുതിയ മനുഷ്യസൃഷ്ടി രചിക്കുന്നതിനു വേണ്ടി. പ്രളയമൊന്നും ഉണ്ടാവുന്നില്ല. അഥവാ പ്രളയമുണ്ടാവുകയാണെങ്കില് ഞാന് ആരില് പ്രവേശിക്കും, നിരാകാരന് വന്നിട്ട് എന്താണ് ചെയ്യുക? ബാബ മനസിലാക്കിത്തരുന്നു, സൃഷ്ടിയാണെങ്കില് ആദ്യം മുതല്ക്കേ ഉണ്ട്. ഭക്തരുമുണ്ട്. ഭഗവാനെ വിളിക്കുന്നുമുണ്ട്. ഇതിന്റെ തെളിവാണ് ഭക്തരും ഉണ്ടെന്നുള്ളത്. ഭക്തര് എപ്പോഴാണോ വളരെ ദു8ഖിതരായി മാറുന്നത്, കലിയുഗത്തിന്റെ അന്തിമഘട്ടമാകുന്നത്, അപ്പോഴാണ് ഭഗവാന് വരേണ്ടതായി വരുന്നത്. രാവണരാജ്യം അവസാനിക്കുക തന്നെ വേണം. അപ്പോഴാണ് എനിക്കു വരേണ്ടി വരുന്നത്- ശരിക്കും സമയം എല്ലാവരും വളരെ ദു8ഖിതരാണ്. മഹാഭാരതയുദ്ധം മുന്നില് വന്നു നില്ക്കുകയാണ്.

ഇതു പാഠശാലയാണ്. ഇവിടെ ഒരു ലക്ഷ്യമുണ്ട്. നിങ്ങള്ക്കറിയാം-സത്യയുഗത്തില് ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നു. പിന്നീട് സിംഗിള് കിരീടമുള്ളവരുടെ രാജ്യമായിരുന്നു. പിന്നീട് മറ്റു ധര്മങ്ങളുടെ വൃദ്ധിയുണ്ടായി. പിന്നീട് രാജ്യവിസ്തൃതി വര്ദ്ധിപ്പിക്കുന്നതിനു വേണ്ടി യുദ്ധങ്ങളും മറ്റുമുണ്ടായി. നിങ്ങള്ക്കറിയാം എന്താണോ കഴിഞ്ഞുപോയത് അത് വീണ്ടും ആവര്ത്തിക്കും. പിന്നീട് ലക്ഷ്മീനാരായണന്റെ രാജ്യമാരംഭിക്കും. ബാബ ഹിസ്റ്ററി, ജ്യോഗ്രഫിയുടെ രഹസ്യം മനസിലാക്കിത്തരികയാണ്. വിശദീകരിക്കേണ്ട ആവശ്യമൊന്നുമില്ല. അറിയുകയും ചെയ്യാം നമ്മള്സൂര്യവംശികളാണെന്ന്. നാമവും രൂപവും മാറിയേക്കും. അമ്മയും അച്ഛനും എല്ലാം വേറെ വേറെ ലഭിക്കും. മുഴുവന് ഡ്രാമയും ബുദ്ധിയില് വെയ്ക്കണം. ബാബ എങ്ങനെയാണോ വരുന്നത് അതും മനസിലാക്കി. മനുഷ്യരുടെ ബുദ്ധിയില് അതേ ഗീതയുടെ ജ്ഞാനമാണ്. ആദ്യം നമ്മുടെ ബുദ്ധിയിലും പഴയ ഗീതാജ്ഞാനമാണുണ്ടായിരുന്നത്. ഇപ്പോള് ബാബ ഗുഹ്യമായ രഹസ്യം കേള്പ്പിക്കുകയാണ്. ഇതു കേട്ടുകേട്ട് രഹസ്യം മനസിലായി. മനുഷ്യര് പറയുന്നു- മുമ്പ് നിങ്ങളുടെ ജ്ഞാനം വേറെയായിരുന്നു. ഇപ്പോള് വളരെ നല്ലതാണ്. ഇപ്പോള് എങ്ങനെയാണ് ഗൃഹസ്ഥവ്യവഹാരത്തിലിരുന്നുകൊണ്ട് കമലപുഷ്പം പോലെ ജീവിക്കുക എന്നും മനസിലാക്കി. ഇത് എല്ലാവരുടെയും അന്തിമജന്മമാണ്. എല്ലാവര്ക്കും മരിക്കുകയും വേണം. സ്വയം പരിധിയില്ലാത്ത അച്ഛന് പറയുന്നു- നിങ്ങള് പവിത്രമായി മാറുന്നതിന്റെ പ്രതിജ്ഞ ചെയ്യൂ. എങ്കില് 21 ജന്മത്തേക്ക് സ്വര്ഗത്തിന്റെ അധികാരിയായി മാറും. ഇവിടെയാണെങ്കില് ചിലര് കോടിപതികളാണ്. എന്നിട്ടും ദു8ഖിതരാണ്. ശരീരം കല്പതരു(സ്വര്ഗ്ഗത്തിലെ കല്പ്പവൃക്ഷം) ആകുന്നില്ല. നിങ്ങളുടെ ശരീരം കല്പ തരു ആയി മാറുന്നു. നിങ്ങള് 21 ജന്മം മരിക്കുന്നില്ല. ബാബ പറയുന്നു- ഇവിടെ വരുന്നവരും അവരാണ്-ആരാണോ സൂര്യവംശി, ചന്ദ്രവംശി. കാമചിതയിലിരുന്ന് കറുത്തു പോയിരിക്കുകയാണ്. അതുകൊണ്ടാണ് രാധയെയും കൃഷ്ണനെയും നാരായണനെയും കറുത്തതായി കാണിയ്ക്കുന്നത്. ഇപ്പോഴാണെങ്കില് എല്ലാവരും കറുത്തവരാണ്. കാമചിതയിലിരിക്കുന്നതിലൂടെ കറുത്തുപോയിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് കാമചിതയില് നിന്നിറങ്ങി ജ്ഞാനചിതയിലിരിക്കണം. വിഷത്തിന്റെ ബാന്ധവം ഉപേക്ഷിച്ച് ജ്ഞാനാമൃതത്തിന്റെ ബാന്ധവം ബന്ധിക്കണം. ഇങ്ങനെ മനസിലാക്കിക്കൊടുക്കണം-അവരും പറയണം നിങ്ങള് ശുഭകാര്യമാണ് ചെയ്യുന്നതെന്ന്. ഏതുവരെ കുമാര് കുമാരിയാണോ അവരെ അഴുക്ക് വസ്ത്രം എന്നു പറയില്ല. ബാബ പറയുന്നു- നിങ്ങള് ഒരിക്കലും പതീതരാകരുത്. മുന്നോട്ടു പോകുന്തോറും അനേകര് വരും, പറയും- ഇത് വളരെ നല്ലതാണ്. ജ്ഞാനചിതയിലിരിക്കുന്നതിലൂടെ നമ്മള് സ്വര്ഗത്തിന്റെ അധികാരിയായി മാറും. ബ്രാഹ്മണര് തന്നെയാണ് വിവാഹമൊക്കെ ചെയ്യിപ്പിക്കുന്നത്. രാജാക്കന്മാരുടെയടുത്തും ബ്രാഹ്മണര് തന്നെയാണ് താമസിക്കുന്നത്, അവരെ രാജഗുരുവെന്ന് പറയാറുണ്ട്. ഇപ്പോള് സന്യാസിമാരും ബാന്ധവം ചെയ്യിക്കുന്നുണ്ട്. നിങ്ങള് ജ്ഞാനത്തിന്റെ കാര്യങ്ങള് കേള്പ്പിക്കുമ്പോള് മനുഷ്യര് വളരെ സന്തോഷിക്കുന്നു. ഉടന് രാഖിയും അണിയിക്കുന്നു, പിന്നീട് വീട്ടില് വഴക്കുമുണ്ടാകുന്നു. കുറച്ചൊക്കെ സഹിക്കേണ്ടതായും വരും.

നിങ്ങള് ഗുപ്തമായ ശിവശക്തിസേനയാണ്. നിങ്ങളുടെയടുത്ത് ഒരായുധങ്ങളുമില്ല. ദേവിമാര്ക്ക് വളരെയധികം ആയുധങ്ങള് കാണിയ്ക്കാറുണ്ട്. ഇതെല്ലാം ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. ഇവിടെ യോഗബലത്തിന്റെ കാര്യമാണ്. നിങ്ങള് യോഗബലത്തിലൂടെ വിശ്വത്തിന്റെ ചക്രവര്ത്തിപദവി നേടുകയാണ്. ബാഹുബലത്തിലൂടെ പരിധിയുള്ള രാജപദവിയാണ് ലഭിക്കുന്നത്. പരിധിയില്ലാത്ത രാജപദവി പരിധിയില്ലാത്ത അധികാരിയാണ് നല്കുന്നത്. യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ബാബ പറയുന്നു- ഞാനെങ്ങനെയാണ് യുദ്ധം ചെയ്യിക്കുക. ഞാന് വരുന്നതു തന്നെ യുദ്ധവും കലഹവുമൊക്കെ ഇല്ലാതാക്കാന് വേണ്ടിയാണ്. പിന്നീട് ഇതിന്റെ പേരോ അടയാളമോ ഉണ്ടാവില്ല. അപ്പോഴാണ് പരമാത്മാവിനെ എല്ലാവരും ഓര്മിക്കുന്നത്. പറയാറുണ്ട്- എന്റെ മാനം കാക്കൂ. എന്നിട്ടും ഒരേയാളില് വിശ്വാസമില്ലെങ്കില് പിന്നെ മറ്റാരെയെങ്കിലുമൊക്കെ പിടിക്കുന്നു, പറയുന്നു- എന്നിലും ഈശ്വരനുണ്ട്. പിന്നീട് സ്വയത്തില് വിശ്വാസവും വരുന്നില്ല അതിനാല് ഗുരുവിനെ വെക്കുന്നു. നിങ്ങളില് ഭഗവാനുണ്ടെങ്കില് പിന്നെന്തിന് ഗുരുവിനെ വെക്കുന്നു! ഇവിടത്തെ കാര്യം വ്യത്യസ്തമാണ്. ബാബ പറയുന്നു- ഇപ്പോള് എങ്ങനെയാണോ വന്നിരിക്കുന്നത്, കല്പം മുമ്പും ഞാന് ഇങ്ങനെയാണ് വന്നിട്ടുള്ളത്. ഇപ്പോള് നിങ്ങള് മനസിലാക്കുന്നു- രചയിതാവായ ബാബ എങ്ങനെയാണിരുന്ന് രചന നടത്തുന്നത്. ഇതും ഡ്രാമയാണ്. ചക്രത്തെ മനസിലാക്കാത്തിടത്തോളം എങ്ങനെയാണ് മനസിലാവുക- മുന്നോട്ടു പോകുന്തോറും എന്തു സംഭവിക്കുമെന്ന്. പറയുന്നുമുണ്ട് ഇതു കര്മക്ഷേത്രമാണ്. നമ്മള് നിരാകാരി ലോകത്തു നിന്ന് പാര്ട്ടഭിനയിക്കാന് വേണ്ടി വന്നിരിക്കയാണ്. അതുകൊണ്ട് നിങ്ങള്ക്ക് മുഴുവന് ഡ്രാമയുടെയും ക്രിയേറ്റര്, ഡയറക്ടര് എന്നിവരെ മനസിലാക്കണം - നമ്മള് എല്ലാ അഭിനേതാക്കളും മനസിലാക്കിയിരിക്കുന്നു. ഡ്രാമ എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്, സൃഷ്ടി എങ്ങനെയാണ് വൃദ്ധി പ്രാപിക്കുന്നത്. ഇപ്പോള് കലിയുഗത്തിന്റെ അന്ത്യമാണെങ്കില് തീര്ച്ചയായും സത്യയുഗത്തിന്റെ സ്ഥാപന ഉണ്ടാവുക തന്നെ വേണം. ചക്രത്തിന്റെ അറിവ് വളരെ ശരിയാണ്. ആരാണോ ബ്രാഹ്മണകുലത്തില് പെട്ടിട്ടുള്ളവര് അവര് തീര്ച്ചയായും മനസിലാക്കും. എങ്കിലും പ്രജാപിതാവുണ്ടെങ്കില് നമ്മുടെ കുലം വര്ദ്ധിച്ചുകൊണ്ടേയിരിക്കും, വര്ദ്ധിക്കുന്നുമുണ്ട്. കല്പം മുമ്പത്തെപ്പോലെ എല്ലാവരും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. നമ്മള് സാക്ഷികളായി നോക്കിക്കാണുകയാണ്. ഓരോരുത്തര്ക്കും അവനവന്റെ മുഖം കണ്ണാടിയില് നോക്കണം- നമ്മള് എത്രത്തോളം യോഗ്യരായിട്ടുണ്ട്- സത്യയുഗത്തില് രാജപദവി പ്രാപ്തമാക്കാന്. ഇത് കല്പകല്പത്തെ കളിയാണ്. ആര് എത്ര സേവനം ചെയ്യുന്നുവോ അവരാണ് പരിധിയില്ലാത്ത സോഷ്യല് വര്ക്കേഴ്സ്. നിങ്ങള് സുപ്രീം ആത്മാവിന്റെ മതത്തിലൂടെയാണ് നടക്കുന്നത്. ഇങ്ങനെ നല്ല നല്ല പോയിന്റുകള് ധാരണ ചെയ്യണം. ബാബ വന്ന് കാലന്റെ ജയിലില് നിന്ന് മോചിപ്പിക്കുകയാണ്. അവിടെ മരണത്തിന്റെ പേരു തന്നെയില്ല. ഇത് മൃത്യുലോകവും അത് അമരലോകവുമാണ്. ഇവിടെ ആദിമദ്ധ്യാന്തം ദു:ഖമാണ്. അവിടെ ദു:ഖത്തിന്റെ പേരു തന്നെയില്ല. ശരി.

മധുരമധുരമായ വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. നമ്മള് നിരാകാരിയും സാകാരിയുമായ രണ്ടച്ഛന്മാരുടെയും കളഞ്ഞുപോയി തിരികെ കിട്ടിയ തിളങ്ങുന്ന രത്നങ്ങളാണ്. നമ്മള് ജീവിച്ചിരിക്കെത്തന്നെ ശിവബാബയുടെ അവകാശി കുട്ടികളായി മാറിയിരിക്കുകയാണ്, ഇതേ ലഹരിയില് കഴിയണം.

2. യോഗബലത്തിലൂടെ വിശ്വത്തിന്റെ രാജധാനി പ്രാപ്തമാക്കണം. പവിത്രതയുടെ രാഖി അണിഞ്ഞിട്ടുണ്ടെങ്കില് സഹിക്കേണ്ടതായും വരും. ഒരിക്കലും പതീതരായി മാറരുത്.

വരദാനം :-

സുഖത്തിന്റെ സാഗരമായ അച്ഛന്റെ സ്മൃതിയിലൂടെ ദുഖത്തിന്റെ ലോകത്തില് കഴിഞ്ഞും സുഖസ്വരൂപമായി ഭവിക്കട്ടെ


സദാ സുഖത്തിന്റെ സാഗരമായ അച്ഛന്റെ സ്മൃതിയില് കഴിയൂ എങ്കില് സുഖസ്വരൂപമായി മാറും. ലോകത്ത് എത്ര ദുഖഅശാന്തിയുടെ പ്രഭാവമുണ്ടാകട്ടെ എന്നാല് താങ്കള് വേറിട്ടവരും പ്രിയപ്പെട്ടവരുമാണ്, സുഖത്തിന്റെ സാഗരനോടൊപ്പമാണ്, അതിനാല് സദാ സുഖി, സദാ സുഖങ്ങളുടെ ഊഞ്ഞാലിലാടുന്നവരാണ്. മാസ്റ്റര് സുഖത്തിന്റെ സാഗരന്റെ കുട്ടികള്ക്ക് ദു:ഖത്തിന്റെ സങ്കല്പം പോലും വരുക സാധ്യമല്ല. എന്തെന്നാല് ദുഖത്തിന്റെ ലോകത്തു നിന്നും തീരമണഞ്ഞു സംഗമത്തിലെത്തിച്ചേര്ന്നു. എല്ലാ കയറുകളും പൊട്ടി എങ്കില് സുഖത്തിന്റെ സാഗരത്തില് അലയടിച്ചുകൊണ്ടിരിക്കൂ.

സ്ലോഗന് :-

മനസിനെയും ബുദ്ധിയെയും ഒരേ ശക്തിശാലി സ്ഥിതിയില് സ്ഥിതി ചെയ്യിക്കുക തന്നെയാണ് ഏകാന്തവാസിയാകുക

 Download PDF

Post a Comment

0 Comments