13-01-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ
- ഇവിടെ നിങ്ങള്ക്ക്
സുഖ-ദുഃഖം,
മാന-അപമാനം....
എല്ലാം സഹിക്കണം,
പഴയ ലോകത്തിലെ
സുഖങ്ങളില് നിന്നും
ബുദ്ധിയെ അകറ്റണം,
സ്വന്തം അഭിപ്രായമനുസരിച്ച്
നടക്കരുത്.
ചോദ്യം :-
ദേവതാ ജന്മത്തേക്കാളും
വളരെ നല്ലതാണ് ഈ ജന്മം, എങ്ങനെ?
ഉത്തരം :-
ഈ ജന്മത്തില് നിങ്ങള് കുട്ടികള് ശിവബാബയുടെ ഭണ്ഡാരത്തില് നിന്നും കഴിക്കുന്നു.
ഇവിടെ നിങ്ങള് വളരെയധികം സമ്പാദ്യമുണ്ടാക്കുന്നു, നിങ്ങള് ബാബയുടെ ശരണം സ്വീകരിച്ചു.
ഈ ജന്മത്തില് തന്നെയാണ് നിങ്ങള് തന്റെ ഇഹലോകം-പരലോകം രണ്ടിനേയും സുഖമയമാക്കുന്നത്. കുചേലനെപ്പോലെ രണ്ടു പിടി നല്കി 21 ജന്മങ്ങളിലേക്ക്
രാജാധികാരം നേടുന്നു.
ഗീതം :- അരികിലാണെങ്കിലും അകലെയാണെങ്കിലും .......
ഓം ശാന്തി.
ഈ ഗീതത്തിന്റെ അര്ത്ഥം എത്ര നല്ലതാണ്. നാം ഈ ശരീരം കൊണ്ട് ബാബയുടെ അരികിലാവാം അല്ലെങ്കില് ദൂരെയാവാം എങ്ങനെ ആയാലും ബാബ വന്നിരുന്നാണ് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നത് കാരണം സന്മുഖത്താണ് യോഗം പഠിപ്പിച്ചു തരുന്നത്. പ്രേരണയിലൂടെ നല്കില്ലല്ലോ. ഞാന് അരികിലുണ്ടെങ്കിലും ദൂരെയാണെങ്കിലും - എന്നെത്തന്നെയാണ് ഓര്മ്മിക്കേണ്ടത്. ഭഗവാന്റെ അരികിലേക്ക് പോകുന്നതിനു വേണ്ടി ഭക്തി ചെയ്യുന്നു.
ഹേ ജീവാത്മാക്കളേ, ഈ ശരീരത്തില് നിവസിക്കുന്ന ആത്മാക്കളേ,
ആത്മാക്കളോട് പരംപിതാ പരമാത്മാവിരുന്ന് സംസാരിക്കുന്നു എന്ന് ബാബ മനസ്സിലാക്കി തരുന്നു.
പരമാത്മാവിന് തീര്ച്ചയായും ആത്മാവിനെ കണ്ടുമുട്ടണം,
ദുഃഖിതരായതുകൊണ്ടാണ് ജീവാത്മാക്കള് ഭഗവാനെ ഓര്മ്മിക്കുന്നത്. സത്യയുഗത്തില് ആരും ഓര്മ്മിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഞങ്ങള് വളരെ പഴയ ഭക്തരാണ്.
എപ്പോഴാണോ മായ നമ്മളെ പിടിച്ചത്,
അപ്പോള് മുതല് ഭഗവാനെ, ശിവനെ ഓര്മ്മിക്കാന് തുടങ്ങി.
കാരണം ശിവബാബയാണ് നമ്മളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കിയിരുന്നത്, അതുകൊണ്ട് ശിവബാബയുടെ ഓര്മ്മചിഹ്നമുണ്ടാക്കി ഭക്തി ചെയ്യുന്നു. ബാബ കൂട്ടിക്കൊണ്ടുപോകാനായി സന്മുഖത്തു വന്നിരിക്കുന്നു എന്നു നിങ്ങള്ക്കറിയാം. കാരണം ഇപ്പോള് ബാബയുടെ അടുത്തേക്ക് പോകണം.
ഇവിടെ ഇരിക്കുന്നത്ര കാലം പഴയ ശരീരത്തെ പഴയ ലോകത്തെ ബുദ്ധികൊണ്ടു മറക്കണം കൂടാതെ യോഗം ചെയ്യണം.
എങ്കില് ഈ യോഗാഗ്നിയിലൂടെ പാപം ഭസ്മമാകും. ഇതില് പരിശ്രമമുണ്ടാകുന്നു. വളരെ വലിയ പദവിയാണ്.
വിശ്വത്തിന്റെ അധികാരിയാകണം.
വിശ്വത്തിന്റെ അധികാരി ശിവബാബയാണെന്ന് മനുഷ്യര് പറയുന്നു എന്നാല് അല്ല, വിശ്വത്തിന്റെ അധികാരികളാകുന്നത് മനുഷ്യര് തന്നെയാണ്. ബാബയിരുന്ന് കുട്ടികളെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുന്നു.
പറയുന്നു നിങ്ങള് തന്നെയായിരുന്നു വിശ്വത്തിന്റെ അധികാരികള്, പിന്നെ
84 ജന്മങ്ങള് എടുത്തെടുത്ത് ഇപ്പോള് കക്കയുടെ പോലും അധികാരി അല്ലാതായി. ആദ്യത്തെ നമ്പരിലെ ജന്മത്തേയും ഇപ്പോഴത്തെ അന്തിമ ജന്മത്തേയും നോക്കൂ,
എത്ര രാപകലിന്റെ വ്യത്യാസമാണ്. ബാബ വന്ന് സാക്ഷാത്കാരം ചെയ്യിക്കാത്തിടത്തോളം ആര്ക്കും തന്നെ ഓര്മ്മയില് വരില്ല. ജ്ഞാനത്തിന്റെ സാക്ഷാത്കാരം ബുദ്ധിയിലൂടെ ഉണ്ടാകുന്നു. നല്ല കുട്ടികള് നിത്യവും ബാബയെ ഓര്മ്മിക്കുന്നു, അവര്ക്കു വളരെ ലഹരിയുണ്ടാകുന്നു. ഇവിടെ നിങ്ങള് കേള്ക്കുന്നതെല്ലാം പുതിയ കാര്യങ്ങളാണ്.
മനുഷ്യര്ക്കൊന്നും അറിയില്ല.
അവര് വെറുതെ പൊങ്ങച്ചം പറഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ വാതിലുതോറും അലഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങളെ അലച്ചിലില് നിന്നും മോചിപ്പിക്കുന്നു. നിങ്ങള് ആത്മാക്കളാണ്, അച്ഛനായ എന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കു എന്ന് ബാബ പറയുന്നു.
നിങ്ങള് ആത്മാക്കള്ക്ക് ബാബയുടെ അരികിലേക്ക് പോകണം, ഈ സൃഷ്ടി നമുക്കുവേണ്ടിയുള്ളതേയല്ല എന്ന പോലെ, ഇങ്ങനെ ബുദ്ധിയില് വിചാരമുണ്ടാകണം. ഈ പഴയ സൃഷ്ടി ഇല്ലാതാകും.
പിന്നെ നമ്മള് സ്വര്ഗ്ഗത്തില് പോയി പുതിയ കൊട്ടാരങ്ങള് ഉണ്ടാക്കും. രാവും പകലുമെല്ലാം ബുദ്ധിയില് ഈ വിചാരം ഉണ്ടാകണം. ബാബ തന്റെ അനുഭവങ്ങള് കേള്പ്പിക്കുന്നു. രാത്രിയില് ഉറങ്ങുമ്പോള് ഈ വിചാരങ്ങള് ആണ് നടക്കുന്നത്. ഈ നാടകം ഇപ്പോള് പൂര്ണ്ണമാകുന്നു, ഈ പഴയ വസ്ത്രം ഉപേക്ഷിക്കണം. ങാ,
വികര്മ്മങ്ങളുടെ ഭാരം വളരെയുണ്ട്. അതുകൊണ്ട് നിരന്തരം ബാബയെ ഓര്മ്മിക്കണം. തന്റെ അവസ്ഥയെ ദര്പ്പണത്തില് നോക്കൂ - നമ്മളുടെ ബുദ്ധി എല്ലാത്തില് നിന്നും വിട്ടോ?
ജോലികളൊക്കെ ചെയ്തുകൊണ്ടും ബുദ്ധികൊണ്ട് ഈ കാര്യം ചെയ്യാന് സാധിക്കും. ഈ ബാബയ്ക്കാണെങ്കില് എത്ര ഉത്തരവാദിത്വമാണ്. എത്ര കുട്ടികളാണ്. അവരെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു.
കുട്ടികള്ക്ക് ശരണം നല്കുന്നു. വളരെയധികം പേരും ദുഃഖിതരല്ലേ!
കലാപങ്ങളൊക്കെ ഉണ്ടാകുമ്പോള് എത്രപേര് ദുഃഖിച്ചു മരിക്കുന്നു. ഈ സമയം വളരെ മോശമാണ്. അതുകൊണ്ട് കുട്ടികള്ക്ക് ശരണം നല്കുവാനായി ഈ കെട്ടിടങ്ങള് നിര്മ്മിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ എല്ലാം ബാബയുടെ കുട്ടികളാണിരിക്കുന്നത്. ഒരു പേടിയും വേണ്ട കൂടാതെ പിന്നെ യോഗബലവുമുണ്ട്. ബാബ സാക്ഷാത്കാരം ചെയ്യിപ്പിച്ചിട്ടുണ്ട്. ബാബയെ നല്ല രീതിയില് ഓര്മ്മിക്കുന്നവരെ ബാബ രക്ഷിക്കുകയും ചെയ്യുന്നു.
ശത്രുവിനെ ഭയങ്കര രൂപം കാണിച്ച് ഓടിപ്പിക്കുന്നു. നിങ്ങള് ഈ ശരീരം ഉള്ളിടത്തോളം യോഗം ചെയ്യണം. അല്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടി വരും. വലിയ ആള്ക്കാരുടെ കുട്ടികള് ശിക്ഷകള് അനുഭവിക്കുമ്പോള് അവരുടെ തല താഴ്ന്നു പോകുന്നു.
നിങ്ങള്ക്കും തല താഴ്ത്തേണ്ടി വരും.
ബാബയുടെ കുട്ടികള്ക്കാണെങ്കില് ഒന്നുകൂടി കടുത്ത ശിക്ഷ ലഭിക്കും. ചിലര് ഇങ്ങനെയും പറയുന്നു-
ഇപ്പോള് മായയുടെ സുഖമെടുക്കാം, എന്താണോ സംഭവിക്കാന് പോകുന്നത് അത് അപ്പോള് നോക്കാം. വളരെ പേര്ക്ക് ഈ പഴയ ലോകത്തിലെ സുഖം മധുരമായിതോന്നുന്നു. ഇവിടെയാണെങ്കില് സുഖം
- ദുഃഖം, മാനം
- അപമാനം.... എല്ലാം തന്നെ സഹിക്കേണ്ടി വരുന്നു. ഉയര്ന്ന പ്രാപ്തി ആഗ്രഹിക്കുന്നു എങ്കില് ഫോളോ ചെയ്യണം. അമ്മയുടെയും അച്ഛന്റെയും നിര്ദ്ദേശമനുസരിച്ച് നടക്കണം. സ്വന്തം മതം എന്നാല് രാവണന്റെ മതം.
എങ്കില് ഭാഗ്യത്തിനു കുറുകെ രേഖ വരയ്ക്കുകയാണ്. ബാബയോട് ചോദിച്ചാല് ബാബ പെട്ടെന്നു പറയും
- ഇത് ആസുരീയ മതമാണ്, ശ്രീമതമല്ല.
ഓരോരോ ചുവടിലും ശ്രീമത്തനുസരിക്കണം. നോക്കണം ഞാന് എന്തെങ്കിലും തലതിരിഞ്ഞ കര്മ്മം ചെയ്ത് ബാബയെ നിന്ദിക്കുന്നില്ലല്ലോ? ദേവീ ദേവത ആകണമെങ്കില് അങ്ങനെയുള്ള ലക്ഷണം ഉണ്ടാകണം. അവിടെ സ്വതവേ ലക്ഷണം ഉണ്ടായിക്കോളും അങ്ങനെയല്ല.
ഇവിടെ വളരെ മധുരമായ പെരുമാറ്റം ഉണ്ടാകണം. അഥവാ ശിവബാബയല്ല, ബ്രഹ്മാബാബയാണ് പറഞ്ഞത് എങ്കിലും ഉത്തരവാദിത്വം ശിവബാബയ്ക്കല്ലേ.! എന്തെങ്കിലും നഷ്ടമുണ്ടായാലും കുഴപ്പമില്ല. അതു ഡ്രാമയില് ഉള്ളതായിരുന്നു എങ്കില് നിങ്ങളുടെ മേല് ദോഷം ഉണ്ടാവില്ല. അവസ്ഥ വളരെ നല്ലതായിരിക്കണം. നിങ്ങള് ഇവിടെയിരുന്നാലും ഞങ്ങള് ബ്രഹ്മാണ്ഡത്തിന്റെ അധികാരികളാണ്, അവിടെ വസിക്കുന്നവരാണ് എന്ന് ബുദ്ധിയിലുണ്ടായിരിക്കണം. ഇപ്രകാരം വീട്ടിലിരുന്നുകൊണ്ടും ജോലി ചെയ്തുകൊണ്ടും ഉപരാമമായിക്കൊണ്ടിരിക്കും. സന്യാസികള് ഗൃഹസ്ഥത്തില് നിന്ന് ഉപരാമമാകുന്നതുപോലെ നിങ്ങള് മുഴുവന് പഴയ ലോകത്തില് നിന്നും ഉപരാമമാകുന്നു. ആ ഹഠയോഗസന്ന്യാസത്തിനും ഈ സന്ന്യാസത്തിനും രാപകലിന്റെ വ്യത്യാസമുണ്ട്. ഈ രാജയോഗം ബാബയാണ് പഠിപ്പിക്കുന്നത്. സന്യാസികള്ക്ക് പഠിപ്പിക്കാന് സാധിക്കില്ല.
കാരണം മുക്തി-ജീവിതമുക്തി ദാതാവ് ഒന്ന് മാത്രമാണ്.
ഇപ്പോള് സര്വ്വരുടെയും മുക്തി ഉണ്ടാവണം.
കാരണം എല്ലാവര്ക്കും തിരിച്ചു മടങ്ങണം.
സന്യാസികള് തിരിച്ച് പോകുന്നതിനുവേണ്ടി സാധന ചെയ്യുന്നു. ഇവിടെ ദുഃഖിതരാണ്. ചിലര് പിന്നെ പറയുന്നു-
നമ്മള് ജ്യോതിയില് പോയി ലയിച്ചുചേരും.
അനേക അഭിപ്രായങ്ങളാണ്.
ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, ചില കുട്ടികള്ക്ക് പഴയ സംബന്ധികളുടെ ഓര്മ്മ വരുന്നുണ്ട് ,ആ ലോകത്തിലെ സുഖങ്ങളുടെ ആശയുണ്ടായി എങ്കില് ഇവിടുന്ന് മരിച്ചു
. പിന്നെ അവരുടെ പാദം ഇവിടെ ഇരിക്കുകയില്ല. മായ വളരെയധികം അത്യാഗ്രഹം ഉണ്ടാക്കുന്നു. ഒരു കഥയുണ്ട്. "ഭഗവാനെ ഓര്മ്മിക്കു,
അല്ലെങ്കില് പരുന്ത് വരും." ഈ മായയും പരുന്തിനെപ്പോലെ യുദ്ധം ചെയ്യുന്നു.
ഇപ്പോള് ബാബ വന്നിരിക്കുമ്പോള് പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി നേടിയില്ലെങ്കില് കല്പ കല്പാന്തരം നേടാന് സാധിക്കില്ല.
ഇവിടെ ബാബയുടെ അടുത്തിരിക്കുമ്പോള് നിങ്ങള്ക്ക് ഒരു ദുഃഖവുമില്ല അപ്പോള് പഴയ ദുഃഖത്തിന്റെ ലോകത്തെ മറക്കണ്ടേ. മുഴുവന് ദിവസത്തെ കണക്കുകള് നോക്കണം. എത്ര സമയം ബാബയെ ഓര്മ്മിച്ചു? എത്ര പേര്ക്ക് ജീവദാനം നല്കി? ബാബ നിങ്ങള്ക്ക് ജീവദാനം നല്കിയില്ലേ. സത്യ ത്രേതാ യുഗം വരെ നിങ്ങള് അമരന്മാരായിരിക്കും. ഇവിടെ ആരെങ്കിലും മരിച്ചാല് എത്ര കരയുന്നു,
ദുഃഖിക്കുന്നു. സ്വര്ഗ്ഗത്തില് ദുഃഖത്തിന്റെ പേരു പോലും കാണില്ല.
പഴയ തോലുകളഞ്ഞ് പുതിയതെടുക്കുന്നു എന്ന് അവര്ക്കവിടെ അറിയാം.
ഈ ഉദാഹരണവും നിങ്ങളുമായി താരതമ്യം ചെയ്യാം എന്നാല് മറ്റാര്ക്കും ഈ ഉദാഹരണം ചേരുന്നില്ല.
അവര് പഴയ തോലിനെ മറക്കുന്നില്ല. അവര് പൈസ കൂട്ടി വെച്ചുകൊണ്ടിരിക്കുന്നു. ഇവിടെ നിങ്ങള് ബാബയ്ക്ക് കൊടുക്കുമ്പോള് ബാബ തന്നെയിരുന്ന് കഴിക്കുകയോ,
തന്റെ കൈവശം വെയ്ക്കുകയോ ചെയ്യുന്നില്ല. അതിലൂടെ കുട്ടികളുടെ തന്നെ പാലന നടത്തുന്നു. അതുകൊണ്ട് ഇത് സത്യം സത്യമായ ശിവബാബയുടെ ഭണ്ഡാരയാണ്. ഈ ഭണ്ഡാരയില്നിന്ന് കഴിക്കുന്നതിലൂടെ ഇവിടെയും നിങ്ങള് സുഖികളാവുന്നു, ഒപ്പം ജന്മജന്മാന്തരം സുഖമനുഭവിക്കുന്നവരാകുന്നു.
നിങ്ങളുടെ ഈ ജന്മം വളരെ ദുര്ലഭമാണ്. ദേവതകളുടെ ജന്മത്തേക്കാളും നിങ്ങളിവിടെ സുഖമനുഭവിക്കുന്നവരാണ് കാരണം ബാബയുടെ ശരണത്തിലാണ്.
ഇവിടെയാണ് നിങ്ങള് അളവറ്റ സമ്പാദ്യം ഉണ്ടാക്കുന്നത്. അത് പിന്നീട് ജന്മജന്മാന്തരം അനുഭവിക്കും. കുചേലന് രണ്ടു പിടിക്ക് പകരം 21 ജന്മങ്ങളിലേക്ക് കൊട്ടാരം ലഭിച്ചു.
ഈ ലോകവും സുഖം നല്കുന്നതാണ്,
പരലോകവും സുഖം നല്കുന്നതാകുന്നു, ജന്മ ജന്മാന്തരങ്ങളിലേക്ക്, അതുകൊണ്ട് ഈ ജന്മം വളരെ നല്ലതാണ്.
പെട്ടെന്ന് വിനാശം വന്നാല് സ്വര്ഗ്ഗത്തിലേക്ക് പോകാം എന്ന് ചിലര് പറയുന്നു.
എന്നാല് ഇപ്പോള് വളരെ ഖജനാവ് ബാബയില് നിന്നും എടുക്കണം. ഇപ്പോള് രാജധാനി എവിടെ തയ്യാറായി. പിന്നെങ്ങനെ പെട്ടെന്ന് വിനാശം വരും. കുട്ടികള് ഇപ്പോള് എവിടെ യോഗ്യതയുള്ളവരായി! ഇപ്പോള് ബാബ പഠിപ്പിക്കുന്നതിനു വേണ്ടി വന്നുകൊണ്ടിരിക്കുന്നു. ബാബയുടെ സേവനം അപരമപാരമാണ്.
ബാബയുടെ മഹിമയും അപരമപാരമാണ്. എത്രയോ ഉയര്ന്നവനാണ്, സേവയും അത്ര ഉയര്ന്നതു ചെയ്യുന്നു. അതുകൊണ്ടാണ് എന്റെ ഓര്മ്മ ചിഹ്നമുള്ളത്. ഏറ്റവും ഉയര്ന്ന ബാബയുടെ സിംഹാസനം(ബ്രഹ്മാബാബ)
എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നു, തന്റെ ഭാഗ്യം ഉണ്ടാക്കുന്നു. ഇത് അവിനാശി ജ്ഞാന രത്നങ്ങളുടെ സമ്പാദ്യമാണ്. അതവിടെ അളവറ്റ ധനമായിത്തീരുന്നു. അപ്പോള് കുട്ടികള്ക്ക് വളരെ നല്ല പുരുഷാര്ത്ഥം ചെയ്യണം.
ബാബയെ ഇവിടെയും ഓര്മ്മിക്കൂ അതുപോലെതന്നെ അവിടെയും ഓര്മ്മിക്കൂ.
ഏണിപ്പടി ഉണ്ടല്ലോ.
മനസ്സാകുന്ന ദര്പ്പണത്തില് നോക്കണം, എത്രത്തോളം ബാബയുടെ സല്പുത്രനാണ്.
അന്ധന്മാര്ക്ക് വഴി പറഞ്ഞുകൊടുക്കുന്നുണ്ടോ. തന്നോടുതന്നെ സംസാരിക്കുമ്പോള് സന്തോഷമുണ്ടാകുന്നു. ബാബ തന്റെ അനുഭവം പറയാറുണ്ട്,
ഉറങ്ങുമ്പോഴും സംസാരിക്കുന്നു-ബാബാ അങ്ങയുടെ അതിശയമാണ്, ഭക്തിമാര്ഗ്ഗത്തില് ഞങ്ങള് പിന്നെ അങ്ങയെ മറന്നു പോകും. ഇത്രയും ആസ്തി അങ്ങയില് നിന്നും നേടുന്നു പിന്നെ സത്യയുഗത്തില് ഇത് മറന്നുപോകും.
പിന്നെ ഭക്തിമാര്ഗ്ഗത്തില് അങ്ങയുടെ ഓര്മ്മചിഹ്നം ഉണ്ടാക്കും. എന്നാല് അങ്ങയുടെ കര്ത്തവ്യത്തെക്കുറിച്ച് പൂര്ണ്ണമായും മറന്നുപോകും. ബുദ്ധൂസ് പോലെയാകുന്നു, അജ്ഞാനിയാകുന്നു. ഇപ്പോള് ബാബ എത്രത്തോളം ജ്ഞാനിയാക്കി.
രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ഈശ്വരന് സര്വ്വവ്യാപിയാണ് എന്നത് ജ്ഞാനമൊന്നുമല്ല. സൃഷ്ടിചക്രത്തെക്കുറിച്ചുള്ളതാണ് ജ്ഞാനം.
ഇപ്പോള് നാം
84 ന്റെ ചക്രം പൂര്ത്തീകരിച്ച് തിരിച്ച് മടങ്ങുന്നു. പിന്നെ നമ്മള്ക്ക് ജീവിതമുക്തിയിലേക്ക് വരണം. ഡ്രാമയില് നിന്ന് പുറത്ത് പോകാന് സാധിക്കില്ല.
നമ്മള് തന്നെയാണ് ജീവിതമുക്തിയുടെ വഴികാട്ടികള്.
ശരി!
മധുരമധുരമായ വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
രാത്രിക്ലാസ്സ്- 16-12-68
ചിലരെ ബാബ മകളേ എന്നുവിളിക്കുന്നു, ചിലരെ അമ്മമാരെന്നു വിളിക്കുന്നു; തീര്ച്ചയായും എന്തെങ്കിലും വ്യത്യാസമുണ്ടായിരിക്കുമല്ലോ. ചിലരുടെ സേവനത്തിലൂടെ സുഗന്ധം വരുന്നു, ചിലര് എരിക്കിന് പൂവുപോലെയാണ്.
നിങ്ങള് എന്നോടൊപ്പം വന്നതുപോലെയാണ് എന്ന് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. വിശ്വത്തെ പാവനമാക്കാന് വേണ്ടി മുകളില് നിന്നു ബാബയും വന്നിരിക്കുന്നു. ഇതു നിങ്ങളുടെയും കര്ത്തവ്യമാണ്. മുകളില്നിന്ന് ആദ്യം വരുന്നവരാണ് പവിത്രമായവര്. പുതിയതായി വരുന്നവര് തീര്ച്ചയായും സുഗന്ധം നല്കിയിരിക്കും. പൂന്തോട്ടവുമായി താരതമ്യം ചെയ്യുന്നു. എങ്ങനെയുള്ള സേവ ചെയ്യുന്നു അതിനനുസരിച്ച് സുഗന്ധമുള്ള പുഷ്പമായിരിക്കും. ശിവബാബയുടെ കുട്ടി എന്നു പറഞ്ഞു. ഒപ്പം തന്നെ അവകാശിയായി എന്നു വിവേകം പറയുന്നു. എങ്കില് ആ സുഗന്ധം വരണം. അവകാശിയാണ്,
അതുകൊണ്ടാണ് എല്ലാവരോടും നമസ്തേ പറയുന്നത്.
നിങ്ങള് നിസ്സംശയം വിശ്വത്തിന്റെ അധികാരികളായിരിക്കുന്നു, എന്നാല് പഠിത്തത്തില് വളരെയധികം വ്യത്യാസം ഉണ്ടാകുന്നു.
ഇത് തീര്ച്ചയായും സംഭവിക്കും. ഇത് ബാബയാണ് എന്ന് കുട്ടികള്ക്ക് നിശ്ചയമുണ്ട്,
ഒപ്പം ചക്രവും ബുദ്ധിയിലുണ്ട്. അതുകൊണ്ട് ബാബ പറയുന്നു,
കൂടുതലെന്തു പറയാനാണ്.
ബാബയെ കൂടാതെ ആര്ക്കും തന്നെ സ്വദര്ശനചക്രധാരിയാക്കാന് സാധിക്കില്ല.
സൂചനയിലൂടെയാകുന്നു. കല്പം മുമ്പ് ആയവര് തന്നെ ആകുന്നു.
വളരെയധികം കുട്ടികള് വരുന്നു. പവിത്രതയുടെ മേല് എത്ര അത്യാചാരമുണ്ടാകുന്നു! ആരിലൂടെയാണോ ബാബ ഗീത കേള്പ്പിക്കുന്നത് അദ്ദേഹത്തെ എത്ര നിന്ദിക്കുന്നു. ശിവബാബയെ നിന്ദിക്കുന്നു. മത്സ്യം, കൂര്മ്മാവതാരം എന്നു പറയുന്നത് നിന്ദയല്ലേ! അറിയാത്തതുകാരണം ബാബയുടെ മേലും നിങ്ങളുടെ മേലും എത്ര കളങ്കം ചാര്ത്തി! കുട്ടികള് എത്ര തല പുകയ്ക്കുന്നു. പഠിത്തത്തിലൂടെ ചിലര് വളരെ ധനികരാകുന്നു, എത്ര സമ്പാദിക്കുന്നു! ഓരോരോ ഓപ്പറേഷനും 2000, 4000 ലഭിക്കുന്നു. ചിലര്ക്ക് കുടുംബത്തെ പോലും പാലിക്കാന് സാധിക്കുന്നില്ല. വിഷമിക്കുമല്ലോ? ചിലര് ജന്മജന്മാന്തരത്തില് ചക്രവര്ത്തി പദവി നേടുന്നു.
ചിലര് ജന്മജന്മാന്തരങ്ങളിലേക്ക് ദരിദ്രരാകുന്നു. ബാബ പറയുന്നു.
നിങ്ങളെ വിവേക ശാലികളാക്കുന്നു. ഇപ്പോള് നിങ്ങള് എല്ലാ കാര്യത്തിലും ഡ്രാമ എന്നു പറയും.
എല്ലാവരുടേയും പാര്ട്ടാണ്.
എന്താണോ കഴിഞ്ഞു പോയത് അത് ഡ്രാമ. ഇപ്പോള് സംഭവിക്കുന്നതും ഡ്രാമയിലുള്ളതാണ്. ഡ്രാമ അനുസരിച്ച് എന്തൊക്കെയാണോ സംഭവിക്കുന്നത്, അത് ശരിയാണ്.
നിങ്ങളെത്ര തന്നെ മനസ്സിലാക്കികൊടുത്താലും മനസ്സിലാക്കുന്നേയില്ല. ഇവിടെ പെരുമാറ്റം നല്ലതായിരിക്കണം. തന്റെ ഉള്ളില് ഓരോരുത്തരും നോക്കൂ.
ഒരു കുറവുകളുമില്ലല്ലോ? മായ വളരെ ശക്തിശാലിയാണ്. അതിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കണം.
എല്ലാ കുറവുകളും ഇല്ലാതാക്കണം. ബന്ധനത്തില് കിടക്കുന്നവരാണ് എല്ലാവരേക്കാളും കൂടുതല് ഓര്മ്മിക്കുന്നത് എന്ന് ബാബ പറയുന്നു. അവര്ക്ക് നല്ല പദവി ലഭിക്കുന്നു. എത്രയും കൂടുതല് അടികൊള്ളുന്നുവോ അത്രയും കൂടുതല് ഓര്മ്മയിലിരിക്കുന്നു. അയ്യോ,
ശിവബാബാ എന്നു വിളിക്കും. ജ്ഞാനത്തിലൂടെ ശിവബാബയെ ഓര്മ്മിക്കുന്നു. അവരുടെ ചാര്ട്ട് നല്ലതാണ്. ഇങ്ങനെ അടികൊള്ളുന്നവര് സേവനവും നല്ല രീതിയില് ചെയ്യുന്നു. തന്റെ ജീവിതത്തെ ശ്രേഷ്ഠമാക്കുവാനായി നല്ല സേവനം ചെയ്യുന്നു. സേവനം ചെയ്യുന്നില്ലായെങ്കില് മനസ്സില് കുത്തലുണ്ടാകുന്നു. സേവനത്തിനായി പോകണമെന്ന് ഹൃദയം തുടിക്കുന്നു. സെന്റര് വിട്ട് പോകേണ്ടി വരുന്നു. എന്നാല് പ്രദര്ശിനിയില് സേവനം വളരെയുണ്ടെങ്കില് സെന്റര് നോക്കാതെയാണെങ്കിലും ഓടണം.
എത്ര നമ്മള് ദാനം ചെയ്യുന്നുവോ അത്രയും ബലം നിറഞ്ഞുകൊണ്ടിരിക്കും. ദാനം തീര്ച്ചയായും ചെയ്യണ്ടേ.
ഇത് അവിനാശിയായ ജ്ഞാനരത്നമാണ്. ആരുടെ പക്കലുണ്ടോ അവര് ദാനം ചെയ്യും.
കുട്ടികള്ക്കിപ്പോള് മുഴുവന് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം ഓര്മ്മയിലേക്കു വരണം. മുഴുവന് ചക്രവും കറങ്ങണം.
ബാബയും ഈ സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയുന്നവനാണ്. തീര്ച്ചയായും ജ്ഞാനത്തിന്റെ സാഗരമാണ്.
സൃഷ്ടി ചക്രത്തെ അറിയുന്നവനാണ്. ഇതു ലോകത്തിലുള്ളവര്ക്ക് പൂര്ണ്ണമായും പുതിയ ജ്ഞാനമാണ്,
അതൊരിക്കലും പഴയതാകുന്നില്ല. അതിശയകരമായ ജ്ഞാനമല്ലേ,
അത് ബാബയാണ് പറഞ്ഞു തരുന്നത്.
ആര് എത്രതന്നെ വലിയ സന്യാസിയോ മഹാത്മാവോ ആണെങ്കിലും പടികള് കയറി മുകളേക്ക് പോകുന്നില്ല.
ബാബയ്ക്കല്ലാതെ മനുഷ്യര്ക്ക് ഗതി, സത്ഗതി നല്കാന് സാധിക്കില്ല.
മനുഷ്യര്ക്കോ ദേവതകള്ക്കോ നല്കാന് സാധിക്കില്ല.
കേവലം ഒരേ ഒരു ബാബയ്ക്കേ നല്കുവാന് സാധിക്കു.
ദിനം പ്രതി ദിനം വൃദ്ധിയുണ്ടാകും. ബാബ പറഞ്ഞിരുന്നു,
പ്രഭാതഭേരി ചെയ്യുമ്പോള് ഈ ലക്ഷ്മീ-നാരായണന്റെ ചിത്രം,
ഏണിപ്പടിയുടെ ട്രാന്സ്ലൈറ്റ് ചിത്രം ഉണ്ടാകണം.
വൈദ്യുതി ലൈറ്റുകള് ഉണ്ടായിരിക്കണം, അതിന്റെ തിളക്കം വന്നുകൊണ്ടിരിക്കണം. സ്ലോഗനും പറഞ്ഞുകൊണ്ടിരിക്കു. സന്യാസിമാര്ക്കൊരിക്കലും രാജയോഗം പഠിപ്പിക്കാന് സാധിക്കില്ല.
രാജയോഗം പരമപിതാ പരമാത്മാവാണ് ഭാഗീരഥത്തിലൂടെ പഠിപ്പിക്കുന്നത്, ഇങ്ങനെ ഇങ്ങനെയുള്ള വാക്കുകള് വളരെപേര് കേള്ക്കും.
മധുരമധുരമായ കുട്ടികള്ക്ക് ഗുഡ്നൈറ്റ്.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ഈ നാടകം ഇപ്പോള് പൂര്ണ്ണമാകാന് പോകുന്നു. അതുകൊണ്ട് ഈ പഴയ ലോകത്തില് നിന്നും ഉപരാമമായിരിക്കണം. ശ്രീമത്തനുസരിച്ച് തന്റെ ഭാഗ്യം ഉയര്ന്നതാക്കണം. ഒരിക്കലും ഒരു തലതിരിഞ്ഞ കര്മ്മങ്ങളും ചെയ്യരുത്.
2.
അവിനാശി ജ്ഞാന രത്നങ്ങളുടെ സമ്പാദ്യം ചെയ്യണം, ചെയ്യിപ്പിക്കണം. ഒരേയൊരു ബാബയുടെ ഓര്മ്മയിലിരുന്ന് സല്പുത്രരായ കുട്ടികളായി അനേകര്ക്ക് വഴി പറഞ്ഞു കൊടുക്കണം.
വരദാനം :-
ത്യാഗത്തിന്റെയും
തപസ്യയുടെയും അന്തരീക്ഷത്തിലൂടെ
വിഘ്നവിനാശകരാകുന്ന സത്യ
സേവാധാരിയായി ഭവിക്കട്ടെ
ബാബയുടെ ഏറ്റവും വലുതിലും വലിയ ടൈറ്റിലാണ് ലോകസേവകന് എന്നപോലെ കുട്ടികളും ലോകസേവകര് അതായത് സേവാധാരിയാണ്.
സേവാധാരി അര്ഥം ത്യാഗിയും തപസ്വിയും. എവിടെ ത്യാഗവും തപസ്യയുമുണ്ടോ അവിടെ ഭാഗ്യം അവര്ക്കു മുന്നില് ദാസിയെപ്പോലെ വരിക തന്നെ ചെയ്യും. സേവാധാരി നല്കുന്നവരാകുന്നു, എടുക്കുന്നവരല്ല. അതിനാല് സദാ നിര്വിഘ്നമായിരിക്കുന്നു. അപ്പോള് സേവാധാരിയെന്നു മനസിലാക്കി ത്യാഗത്തിന്റെയും
തപസ്യയുടെയും അന്തരീക്ഷമുണ്ടാക്കുന്നതിലൂടെ സദാ വിഘ്നവിനാശകരായി
കഴിയും.
സ്ലോഗന് :-
ഏതു സാഹചര്യത്തെയും
നേരിടുന്നതിനുള്ള സാധനമാണ് സ്വസ്ഥിതിയുടെ ശക്തി
0 Comments