12-01-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ-
ഉസ്താദായ അച്ഛന്
നിങ്ങളെ മനുഷ്യനില്
നിന്നും ദേവതയാകുന്നതിനുള്ള
കല പഠിപ്പിച്ചു,
നിങ്ങള് ശ്രീമതമനുസരിച്ച്
മറ്റുള്ളവരെയും ദേവതയാക്കുന്നതിനുള്ള
സേവനം ചെയ്യൂ.
ചോദ്യം :-
ഇപ്പോള് നിങ്ങള് കുട്ടികള് ഏതൊരു ശ്രേഷ്ഠമായ കര്മ്മമാണ് ചെയ്യുന്നത്, അതിന്റെ സമ്പ്രദായം ഭക്തിയിലും നില നില്ക്കുന്നു?
ഉത്തരം :-
നിങ്ങള് ഇപ്പോള് ശ്രീമത്തനുസരിച്ച് ശരീരം, മനസ്സ്, ധനം ഭാരതത്തിന് വേണ്ടി മാത്രമല്ല, വിശ്വ മംഗളത്തിന് വേണ്ടി അര്പ്പണം ചെയ്യുന്നു ഇതിന്റെ ആചാരമായി ഭക്തിയില് മനുഷ്യര് ഈശ്വരാര്ത്ഥം
ദാനം ചെയ്യുന്നു. അവര്ക്ക് അതിനു പകരം അടുത്ത ജന്മത്തില് രാജകുടുംബത്തില്
ജന്മം ലഭിക്കുന്നു.
നിങ്ങള് കുട്ടികള് സംഗമത്തില് ബാബയുടെ സഹായികളായി മാറുന്നു അപ്പോള് മനുഷ്യനില് നിന്നും ദേവതയായി മാറുന്നു.
ഗീതം :- നീ രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി....
ഓം ശാന്തി.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു,
കുട്ടികള് മനസ്സിലാക്കുമ്പോള് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കുന്നു. മനസ്സിലാക്കുന്നില്ലായെങ്കില് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല. സ്വയം മനസ്സിലാക്കി മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നില്ലായെങ്കില് അര്ത്ഥം ഒന്നും മനസ്സിലാക്കിയിട്ടില്ല. ആരെങ്കിലും എന്തെങ്കിലും കല പഠിക്കുമ്പോള് അത് വ്യാപിപ്പിക്കുന്നു. മനുഷ്യനില് നിന്നും എങ്ങനെ ദേവതയാകാം എന്ന ഈ കല ബാബയില് നിന്നാണ് പഠിക്കുന്നത്. ദേവതമാരുടെ ചിത്രങ്ങള് ഉണ്ട്,
മനുഷ്യനെ ദേവതയാക്കി മാറ്റുന്നു, അര്ത്ഥം ഇപ്പോള് ദേവതയല്ല.
ദേവതമാരുടെ മഹിമ പാടാറുണ്ട്. സര്വ്വഗുണ സമ്പന്നന്.... ഇവിടെ ഒരു മനുഷ്യന്റെയും ഇതേ പോലെയുള്ള ഗുണങ്ങള് പാടാറില്ല.
മനുഷ്യര് ക്ഷേത്രങ്ങളില് പോയി ദേവതമാരുടെ മഹിമകള് പാടുന്നു.
സന്യാസിമാരും പവിത്രമാണ്,
എന്നാല് മനുഷ്യര് അവരുടെ ഇങ്ങനെയുള്ള മഹിമകള് പാടുന്നില്ല.
ആ സന്യാസിമാര് ശാസ്ത്രങ്ങളും മറ്റും കേള്പ്പിക്കുന്നു. ദേവതമാര് യാതൊന്നും കേള്പ്പിച്ചിട്ടില്ല. അവര് പ്രാപ്തി അനുഭവിക്കുന്നു. മുന് ജന്മത്തില് പുരുഷാര്ത്ഥം ചെയ്ത് മനുഷ്യനില് നിന്നും ദേവതയായി തീര്ന്നതാണ്. അതിനാല് സന്യാസിമാരില് ആരിലും ദേവതമാരെ പോലെ ഗുണങ്ങളില്ല. ഗുണമില്ലാത്തിടത്ത് തീര്ച്ചയായും അവഗുണമുണ്ട്.
സത്യയുഗത്തില് ഇതേ ഭാരതത്തില് രാജാ റാണി പ്രജകള് സര്വ്വ ഗുണ സമ്പന്നരായിരുന്നു. അവര്ക്ക് സര്വ്വ ഗുണങ്ങളുണ്ടായിരുന്നു. ആ ദേവതമാരുടെ ഗുണങ്ങളാണ് പാടുന്നത്. ആ സമയത്ത് മറ്റ് ധര്മ്മമുണ്ടായിരുന്നില്ല. ഗുണങ്ങളുള്ള ദേവതമാര് സത്യയുഗത്തിലായിരുന്നു, അവഗുണങ്ങളുള്ള മനുഷ്യര് കലിയുഗത്തിലായിരുന്നു. ഇപ്പോള് അവഗുണങ്ങളുള്ള മനുഷ്യരെ ആര് ദേവതയാക്കും.
പറയാറുണ്ട്- മനുഷ്യനില് നിന്നും ദേവത.....
ഈ മഹിമ പരമപിതാ പരമാത്മാവിന്റേതാണ്. ദേവതമാരും മനുഷ്യരാണ്,
എന്നാല് അവരില് ഗുണങ്ങളുണ്ട്, ഇവരില് അവഗുണങ്ങളും. ബാബയില് നിന്നാണ് ഗുണങ്ങള് പ്രാപ്തമാകുന്നത്, ബാബയെയാണ് സത്ഗുരുവെന്ന് പറയുന്നത്.
അവഗുണം പ്രാപ്തമാകുന്നത് മായാ രാവണനില് നിന്നാണ്. ഇത്രയും ഗുണവാന്മാരായവര് എങ്ങനെ അവഗുണിയായി തീരുന്നു.
സര്വ്വഗുണ സമ്പന്നരും പിന്നെ സര്വ്വ അവഗുണ സമ്പന്നരുമാക്കുന്നത് ആരാണ്!
ഇത് കുട്ടികള്ക്കറിയാം. പാടാറുണ്ട്- ഞാന് നിര്ഗുണനാണ്, എന്നില് ഒരു ഗുണവുമില്ല.
ദേവതമാരുടെ ഗുണങ്ങള് എത്ര മഹിമ പാടുന്നുണ്ട്. ഈ സമയത്ത് ആ ഗുണങ്ങള് ആരിലുമില്ല.
ആഹാരരീതി പോലും എത്ര മോശമാണ്.
ദേവതമാര് വൈഷ്ണവ സമ്പ്രദായത്തിലുള്ളവരാണ്, ഈ സമയത്തെ മനുഷ്യര് രാവണ സമ്പ്രദായത്തിലും. ആഹാര രീതി എത്ര പരിവര്ത്തനപ്പെട്ടു. കേവലം വസ്ത്ര രീതി മാത്രം നോക്കണ്ട. കാണുന്നുണ്ട് കഴിക്കുന്നതും കുടിക്കുന്നതും വികാരത്തെയും. ബാബ സ്വയം പറയുന്നു എനിക്ക് ഭാരതത്തില് തന്നെ വരേണ്ടിയിരിക്കുന്നു. ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണരിലൂടെയും ബ്രാഹ്മണിമാരിലൂടെയും സ്ഥാപന ചെയ്യിക്കുന്നു. ഇത് ബ്രാഹ്മണരുടെ യജ്ഞമാണ്.
അവര് വികാരി ബ്രാഹ്മണകുഖവംശാവലി, ഇത് മുഖവംശാവലി. വളരെ വ്യത്യാസമുണ്ട്. ആ സമ്പന്നര് രചിക്കുന്ന യജ്ഞത്തില് ഭാതിക ബ്രാഹ്മണരാണ് ഉള്ളത്.
ഇത് പരിധിയില്ലാത്ത അച്ഛനാണ്, സമ്പന്നരിലും വെച്ച് സമ്പന്നര്.
രാജാക്കന്മാരുടെയും രാജാവ്.
സമ്പന്നരുടെയും സമ്പന്നന് എന്ന് എന്തു കൊണ്ട് പറയുന്നു?
കാരണം സമ്പന്നരും പറയുന്നു ഞങ്ങള്ക്ക് ഈശ്വരനാണ് ധനം നല്കിയത് എന്ന്,
ഈശ്വരാര്ത്ഥം ധനം നല്കുന്നു അതിനാല് അടുത്ത ജന്മത്തില് ധനവാനായി തീരുന്നു.
ഈ സമയത്ത് നിങ്ങള് ശിവബാബയ്ക്ക് സര്വ്വതും ശരീരം,
മനസ്സ്, ധനം അര്പ്പണം ചെയ്യുന്നു.
അപ്പോള് എത്ര ഉയര്ന്ന പദവി പ്രാപ്തമാക്കുന്നു.
നിങ്ങള് ശ്രീമത്തനുസരിച്ച് ഇത്രയും ഉയര്ന്ന കര്മ്മം പഠിക്കുകയാണ് അതിനാല് നിങ്ങള്ക്ക് തീര്ച്ചയായും ഫലം ലഭിക്കണം. ശരീരം,
മനസ്സ്, ധനം അര്പ്പണം ചെയ്യുന്നു.
അവരും മറ്റുള്ളവരിലൂടെ ഈശ്വരന് വേണ്ടിയാണ് ചെയ്യുന്നത്. ഈ സമ്പ്രദായം ഭാരതത്തിലാണ് ഉള്ളത്. അതിനാല് ബാബ നിങ്ങളെ വളരെ ശ്രേഷ്ഠ കര്മ്മം പഠിപ്പിക്കുന്നു. നിങ്ങള് ഈ കര്ത്തവ്യം ഭാരതത്തിന്റെ മാത്രമല്ല, മുഴുവന് ലോകത്തിന്റെ മംഗളാര്ത്ഥം ചെയ്യുന്നു അതിനാല് മനുഷ്യനില് നിന്നും ദേവതയാകുന്നതിന്റെ ഫലം ലഭിക്കുന്നു. ആര് ശ്രീമത്തനുസരിച്ച് എങ്ങനെയുള്ള കര്മ്മം ചെയ്യുന്നുവൊ,
അതിനനുസരിച്ച് ഫലം ലഭിക്കുന്നു. നമ്മള് സാക്ഷിയായി കണ്ടു കൊണ്ടിരിക്കുന്നു, ആര് ശ്രീമത്തനുസരിച്ച് മനുഷ്യനെ ദേവതയാക്കുന്നതിനുള്ള സേവനം ചെയ്യുന്നു, എത്ര ജീവിതം പരിവര്ത്തനപ്പെടുന്നു. ശ്രീമത്തനുസരിച്ച് നടക്കുന്നവരാണ് ബ്രാഹ്മണര്.
ബാബ പറയുന്നു ബ്രാഹ്മണരിലൂടെ ശൂദ്രരെ രാജയോഗം പഠിപ്പിക്കുന്നു- 5000 വര്ഷങ്ങളുടെ കാര്യമാണ്.
ഭാരതത്തില് തന്നെയായിരുന്നു ദേവീ ദേവതമാരുടെ രാജ്യം ഉണ്ടായിരുന്നത്. ചിത്രം കാണിക്കണം.
ചിത്രമില്ലായെങ്കില് അവര് ചിന്തിക്കും-ഇത് ഏത് പുതിയ ധര്മ്മമാണ്, വിദേശത്ത് നിന്ന് വന്നതാണോ എന്ന്. ചിത്രം കാണിക്കുമ്പോള് ഇവര് ദേവതമാരെ അംഗീകരിക്കുന്നവരാണെന്ന് മനസ്സിലാക്കും. അപ്പോള് മനസ്സിലാക്കണം ശ്രീനാരായണന്റെ 84-ാമത്തെ അന്തിമ ജന്മത്തില് പരമപിതാ പരമാത്മാവ് പ്രവേശിച്ച് രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അപ്പോള് കൃഷ്ണന്റെ കാര്യം ഇല്ലാതാകും.
ഇത് കൃഷ്ണന്റെ
84-ാമത്തെ ജന്മത്തിന്റെയും അന്ത്യമാണ്. സൂര്യവംശി ദേവതമാരായിരുന്നവര് സര്വ്വരും വന്ന് രാജയോഗം പഠിക്കണം. ഡ്രാമയനുസരിച്ച് തീര്ച്ചയായും പുരുഷാര്ത്ഥവും ചെയ്യണം. നിങ്ങള് കുട്ടികള് ഇപ്പോള് സന്മുഖത്തിരുന്ന് കേട്ടുകൊണ്ടിരിക്കുന്നു, കുട്ടികള് പിന്നീട് ഈ ടേപ്പിലൂടെ കേള്ക്കും അപ്പോള് മനസ്സിലാക്കും നമ്മളും മാതാപിതാവിനോടൊപ്പം വീണ്ടും ദേവതയായി കൊണ്ടിരിക്കുന്നുവെന്ന്. ഈ സമയത്ത് 84-ാമത്തെ ജന്മത്തില് തീര്ച്ചയായും ദരിദ്രരാകണം. ആത്മാവ് സര്വ്വതും ബാബയില് സമര്പ്പണം ചെയ്യുന്നു.
ഈ ശരീരം തന്നെയാണ് കുതിര,
അത് അര്പ്പണമാകുന്നു. ആത്മാവ് സ്വയം പറയുന്നു- ഞാന് ബാബയുടേതായി, രണ്ടാമതായി ആരും തന്നെയില്ല.
ഞാന് ആത്മാവ് ഈ ശരീരത്തിലൂടെ പരമപിതാ പരമാത്മാവിന്റെ നിര്ദ്ദേശമനുസരിച്ച് സേവനം ചെയ്തു കൊണ്ടിരിക്കുന്നു. ബാബ പറയുന്നു-
യോഗവും പഠിപ്പിക്കൂ,
സൃഷ്ടി ചക്രം എങ്ങനെ കറങ്ങുന്നുവെന്നും മനസ്സിലാക്കി കൊടുക്കൂ.
മുഴുവന് ചക്രവും കടന്നുവന്നവര്ക്ക് ഈ കാര്യങ്ങള് പെട്ടെന്ന് മനസ്സിലാകും. ഈ ചക്രത്തില് വരാത്തവര് ഇവിടെ പിടിച്ചു നില്ക്കില്ല. മുഴുവന് സൃഷ്ടിയും വരില്ല.
ഇതില് പ്രജകളാണ് കൂടുതലായി വരുന്നത്.
ഒരു രാജാവും റാണിയുമായിരിക്കുമല്ലോ. ഏതു പോലെ ലക്ഷ്മീ നാരായണന് ഒന്നാണ്,
രാമ സീത ഒന്നാണ് എന്ന് പാടാറുള്ളത്. പ്രിന്സ് പ്രിന്സസ് വേറെയുമുണ്ടാകും. മുഖ്യമായത് ഒരാളായിരിക്കുമല്ലോ. അതിനാല് ഇങ്ങനെയുള്ള രാജാ റാണിയാകുന്നതിന് വളരെ പരിശ്രമം ചെയ്യണം. സാക്ഷിയായി കാണുന്നതിലൂടെ അറിയാന് സാധിക്കും-ഇവര്സമ്പന്ന രാജ്യ പദവിയിലേതാണൊ അതോ ദരിദ്ര കുലത്തിലേതാണോ. ചിലര് മായയോട് എങ്ങനെയാണ് തോല്ക്കുന്നത്, ബാബയെ വിട്ട് പോലും പോകുന്നു. മായ തീര്ത്തും പച്ചയ്ക്ക് വിഴുങ്ങുന്നു അതിനാല് ബാബ ചോദിക്കുന്നു-
കുട്ടികളെ സന്തോഷമായിട്ടിരിക്കുന്നോ? മായയുടെ അടിയേറ്റ് അബോധാവസ്ഥയോ രോഗിയോ ആകുന്നില്ലല്ലോ! അങ്ങനെ ചിലര് രോഗിയായി തീരുന്നു,
പിന്നെ കുട്ടികള് അവരുടെയടുത്ത് പോയി ജ്ഞാന യോഗത്തിന്റെ സഞ്ജീവനി മരുന്ന് നല്കി ഉണര്ത്തുന്നു.
ജ്ഞാന യോഗയിലിരിക്കാത്തതിനാല് മായ തീര്ത്തും വീഴ്ത്തി കളയുന്നു. ശ്രീമതം ഉപേക്ഷിച്ച് മനോമതമനുസരിച്ച് നടക്കുന്നു. മായ തീര്ത്തും അബോധാവസ്ഥയിലേക്ക് കൊണ്ടു പോകുന്നു.
വാസ്തവത്തില് സഞ്ജീവനി മരുന്ന് ഈ ജ്ഞാനമാണ്. ഇതിലൂടെ മായയുടെ അബോധാവസ്ഥ ഇല്ലാതാകുന്നു. ഈ കാര്യങ്ങള് സര്വ്വതും ഈ സമയത്തുള്ളതാണ്. സീതമാരും നിങ്ങള് തന്നെയാണ്. രാമന് വന്ന് മായാ രാവണനില് നിന്നും നിങ്ങളെ മോചിപ്പിക്കുന്നു. കുട്ടികളെ സിന്ധില് ബാബ മോചിപ്പിച്ചിരുന്നു. പിന്നെ രാവണന്റെ ആളുകള് വന്ന് പിടിച്ചു കൊണ്ടു പോയിരുന്നതു പോലെ.
ഇപ്പോള് നിങ്ങള് മായയുടെ പിടിയില് നിന്നും സര്വ്വരെയും വിടുവിക്കണം. ബാബയ്ക്ക് ദയ തോന്നുന്നുണ്ട്- കാണുന്നുണ്ട്, എങ്ങനെ മായ അടിച്ചു വീഴ്ത്തി, കുട്ടികളുടെ ബുദ്ധിയെ തീര്ത്തും തിരിപ്പിച്ചു കളയുന്നു.
രാമനില് നിന്നും ബുദ്ധി രാവണന്റെ നേര്ക്കാക്കുന്നു. ഒരു കളിപ്പാട്ടമുള്ള പോലെ-
ഒരു ഭാഗത്ത് രാമന്, മറു ഭാഗത്ത് രാവണന്.
ഇതിനെയാണ് പറയുന്നത് ആശ്ചര്യപ്പെടുത്തി ബാബയുടേതാകും,
പിന്നെ രാവണന്റേതായി മാറും. മായ വളരെ ശക്തിശാലിയാണ്. എലിയെ പോലെ കരണ്ട് നശിപ്പിക്കുന്നു. അതിനാല് ഒരിക്കലും ശ്രീമതം ഉപേക്ഷിക്കരുത്. കഠിനമായ കയറ്റമല്ലേ.
സ്വന്തം നിര്ദ്ദേശം എന്നാല് രാവണന്റെ നിര്ദ്ദേശം. അതനുസരിച്ച് നടക്കുകയാണെങ്കില് വളരെ നഷ്ടം സംഭവിക്കും.
പേര് വളരെ മോശമാക്കുന്നു. അങ്ങനെയും പല സേവാകേന്ദ്രങ്ങളിലും നടക്കുന്നു. സ്വയത്തിന്റെ നഷ്ടം ഉണ്ടാക്കുന്നു. സേവനം ചെയ്യുന്ന ജ്ഞാനി യോഗീ കുട്ടികള്ക്ക് മറഞ്ഞിരിക്കാന് സാധിക്കില്ല. ദേവീക രാജധാനി സ്ഥാപിതമായി കൊണ്ടിരിക്കുന്നു, ഇതില് സര്വ്വരും അവരവരുടെ പാര്ട്ട് അഭിനയിക്കും.
മത്സരിക്കുകയാണെങ്കില് സ്വമംഗളം ചെയ്യാനാകും. മംഗളം ലഭിക്കുക അര്ത്ഥം തീര്ത്തും സ്വര്ഗ്ഗത്തിന്റെ അധികാരിയാകുക. ഏതു പോലെ മാതാപിതാവ് സിംഹാസനസ്ഥരാകുമ്പോള് കുട്ടികളും ആകണം. ബാബയെ അനുകരിക്കണം. ഇല്ലായെങ്കില് തന്റെ പദവി കുറയും. ബാബ ഈ ചിത്രങ്ങള് വെറുതെ വെച്ചിരിക്കാനല്ല ഉണ്ടാക്കിയിട്ടുള്ളത്. ഇതിലൂടെ വളരെ സേവനം ചെയ്യണം. വലിയ വലിയ സമ്പന്നര് ലക്ഷ്മീ നാരായണന്റെ ക്ഷേത്രം പണിയുന്നുണ്ട്, എന്നാല് ഇതാര്ക്കും അറിയില്ല ഇവര് എപ്പോഴാണ് വന്നത്,
ഇവര് ഭാരതത്തെ എങ്ങനെ സുഖിയാക്കി,
എല്ലാവരും എന്തിന് അവരെ ഓര്മ്മിക്കുന്നു എന്ന്.
നിങ്ങള്ക്കറിയാം ഒരേയൊരു ദില്വാലയുടെ ക്ഷേത്രമാണ് വേണ്ടത്. ഈ ഒന്ന് തന്നെ ധാരാളമാണ്. ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തിലൂടെ എന്ത് സംഭവിക്കും!
അവര് മംഗളകാരിയല്ല.
ശിവന്റെ ക്ഷേത്രം ഉണ്ടാക്കുന്നുണ്ട്, അതും അര്ത്ഥ രഹിതമായിട്ട്.
ആ കര്ത്തവ്യം അറിയുന്നേയില്ല. ക്ഷേത്രം ഉണ്ടാക്കി, എന്നാല് കര്ത്തവ്യത്തെ കുറിച്ചറിയുന്നില്ലായെങ്കില് എന്ത് പറയും? സ്വര്ഗ്ഗത്തില് ദേവതമാര് ഉണ്ടായിരുന്നപ്പോള് ക്ഷേത്രങ്ങളില്ല. ക്ഷേത്രങ്ങള് ഉണ്ടാക്കുന്നവരോട് ചോദിക്കണം-
ലക്ഷ്മീ നാരായണന് എപ്പോഴാണ് വന്നിരുന്നത്?
അവര് എന്ത് സുഖം നല്കിയിരുന്നു? ഒന്നും മനസ്സിലാക്കി തരാന് സാധിക്കില്ല.
ഇതിലൂടെ തെളിയുന്നത്-
ആരിലാണൊ അവഗുണമുള്ളത് അവര് ഗുണവാന്റെ ക്ഷേത്രങ്ങള് പണിയുന്നു.
അതിനാല് കുട്ടികള്ക്ക് സേവനത്തില് വളരെ താല്പര്യം ഉണ്ടായിരിക്കണം. ബാബയ്ക്ക് സേവനത്തില് വളരെ താല്പര്യമുണ്ട്, അതു കൊണ്ടാണല്ലോ ഇങ്ങനെയുള്ള ചിത്രങ്ങള് ഉണ്ടാക്കുന്നത്. ശിവബാബയാണ് ചിത്രങ്ങള് ഉണ്ടാക്കുന്നതെങ്കിലും, രണ്ടു പേരുടെയും ബുദ്ധി പ്രവര്ത്തിക്കുന്നുണ്ട്. ശരി.
മധുരമധുരമായ നഷ്ടപ്പെട്ടുപോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
രാത്രി ക്ലാസ്സ് 28/6/68 :
ഇവിടെ എല്ലാവരും ഇരിക്കുന്നുണ്ട്, മനസ്സിലാക്കുന്നു നമ്മള് ആത്മാക്കളാണ്,
ബാബ മുന്നിലിരിക്കുന്നു. ആത്മാഭിമാനിയായിട്ടിരിക്കുക എന്ന് ഇതിനെയാണ് പറയുന്നത്.
ഞാന് ആത്മാവാണ്,
ബാബയുടെ മുന്നിലാണിരിക്കുന്നത് എന്ന് സ്മൃതിയിലല്ല സര്വ്വരും ഇരിക്കുന്നത്. ഇപ്പോള് ബാബ ഓര്മ്മിപ്പിച്ചു, അപ്പോള് സ്മൃതി വരും ശ്രദ്ധ കൊടുക്കും. വളരെ കുട്ടികളുടെ ബുദ്ധി പുറമേ അലയുന്നുണ്ട്.
ഇവിടെ ഇരിക്കുമ്പോഴും ചെവി അടച്ചിരിക്കുന്നത് പോലെയാണ് ഇരിക്കുന്നത്.
ബുദ്ധി പുറത്ത് ഓടി കൊണ്ടിരിക്കുന്നു. ബാബയുടെ ഓര്മ്മയിലിരിക്കുന്ന കുട്ടികള് സമ്പാദിച്ചു കൊണ്ടിരിക്കുന്നു. വളരെ കുട്ടികളുടെ ബുദ്ധി പുറമേ അലയുന്നു,
അവര് യാത്രയിലേയല്ല. സമയം നഷ്ടപ്പെടുന്നു. അച്ഛനെ കാണുമ്പോഴേ തന്നെ ബാബയുടെ ഓര്മ്മ വരും.
പുരുഷാര്ത്ഥത്തിന്റെ നമ്പറനുസരിച്ചാണ്. ചിലര്ക്ക് പക്കാ ശീലമായി തീരുന്നു.
ഞാന് ആത്മാവാണ്,
ശരീരമല്ല. ബാബ നോളേജ്ഫുള് ആകുമ്പോള് കുട്ടികള്ക്കും നോളേജ് ഉണ്ടാകുന്നു. ഇപ്പോള് തിരികെ പോകണം.
ചക്രം പൂര്ത്തിയാകുന്നു, ഇപ്പോള് പുരുഷാര്ത്ഥം ചെയ്യണം. വളരെ സമയം കഴിഞ്ഞു പോയി... ഇനി അല്പമേ അവശേഷിക്കുന്നുള്ളൂ....പരീക്ഷാ ദിനങ്ങളില് വളരെ പുരുഷാര്ഥത്തില് മുഴുകുവാന് ആരംഭിക്കാറുണ്ട്. മനസ്സിലാക്കുന്നു- ഞാന് പരിശ്രമിക്കുന്നില്ലായെങ്കില് പരാജയപ്പെടും,
പദവിയും വളരെ കുറയും. കുട്ടികളുടെ പുരുഷാര്ത്ഥം നടന്നു കൊണ്ടേയിരിക്കുന്നു. ദേഹാഭിമാനം കാരണം വികര്മ്മം ഉണ്ടാകുന്നു. ഇതിന്
100 ഇരട്ടി ശിക്ഷ ലഭിക്കുന്നു കാരണം എന്നെ നിന്ദിക്കുന്നു. ബാബയുടെ പേര് മോശമാകുന്ന രീതിയിലുള്ള ഒരു കര്മ്മവും ചെയ്യരുത്. അതിനാല് പറയാറുണ്ട്- സത്ഗുരുവിനെ നിന്ദിക്കുന്നവര്ക്ക് ഗതി ലഭിക്കില്ല. ഗതി അര്ത്ഥം ചക്രവര്ത്തി പദവി. പഠിപ്പിക്കുന്നത് ബാബയാണ്. മറ്റൊരു സത്സംഗത്തിലും ലക്ഷ്യമില്ല.
ഇതാണ് നമ്മുടെ രാജയോഗം. ഇവിടെ രാജയോഗമാണ് പഠിപ്പിക്കുന്നതെന്ന് മറ്റാര്ക്കും ഇങ്ങനെ മുഖത്തിലൂടെ പറയാന് സാധിക്കില്ല.
അവര് മനസ്സിലാക്കുന്നത് ശാന്തിയില് തന്നെയാണ് സുഖമുള്ളതെന്ന്. അവിടെ സുഖത്തിന്റേയോ ദുഃഖത്തിന്റേയോ കാര്യമില്ല. ശാന്തി തന്നെ ശാന്തിയാണ്.
പിന്നെ മനസ്സിലാക്കാം ഇവരുടെ ഭാഗ്യം കുറവാണ് എന്ന്.
ആദ്യം മുതല് പാര്ട്ടഭിനയിക്കുന്നവരുടേതാണ് ഏറ്റവും ഉയര്ന്ന ഭാഗ്യം.
അവിടെ അവര്ക്ക് ഈ ജ്ഞാനം ഉണ്ടായിരിക്കില്ല. അവിടെ സങ്കല്പമേയില്ല. കുട്ടികള്ക്കറിയാം നമ്മളെല്ലാവരും അവതരിക്കുന്നു. വ്യത്യസ്ത നാമ രൂപത്തില് വരുന്നു.
ഇത് ഡ്രാമയല്ലേ.
നമ്മള് ആത്മാക്കള് ശരീരം ധരിച്ച് പാര്ട്ടഭിനയിക്കുന്നു. ആ മുഴുവന് രഹസ്യങ്ങള് ബാബ മനസ്സിലാക്കി തരുന്നു. നിങ്ങള് കുട്ടികളുടെ ഉള്ളില് അതീന്ദ്രിയ സുഖമുണ്ട്.
ഉള്ളില് സുഖിയായിട്ടിരിക്കുന്നു. പറയാം ഇവര് ദേഹീയഭിമാനിയാണ്. ബാബ മനസ്സിലാക്കി തരുന്നുണ്ട്- നിങ്ങള് വിദ്യാര്ത്ഥികളാണ്. അറിയാം നമ്മള് ദേവത സ്വര്ഗ്ഗത്തിന്റെ അധികാരികളാകുന്നവരാണ്. കേവലം ദേവതമാരല്ല. നമ്മള് വിശ്വത്തിന്റെ അധികാരികളാകുന്നവരാണ്. കര്മ്മാതീതമാകുമ്പോഴേ ഈ അവസ്ഥ സ്ഥിരമായി നിലനില്ക്കുകയുള്ളൂ. ഡ്രാമ പ്ലാനനുസരിച്ച് തീര്ച്ചയായും സംഭവിക്കണം. നിങ്ങള് മനസ്സിലാക്കുന്നുണ്ട്- നമ്മള് ഈശ്വരീയ പരിവാരത്തിലാണ്. സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി തീര്ച്ചയായും ലഭിക്കണം. ആരാണോ കൂടുതല് സേവനം ചെയ്യുന്നത്, വളരെ പേരുടെ മംഗളം ചെയ്യുന്നത് അവര്ക്ക് തീര്ച്ചയായും ഉയര്ന്ന പദവി ലഭിക്കും.
ബാബ മനസ്സിലാക്കി തന്നു- ഇവിടെ യോഗത്തിലിരിക്കാന് സാധിക്കും,
പുറമേ സെന്ററില് അത് സാധിക്കില്ല.
4 മണിക്ക് വന്ന് യോഗത്തിലിരിക്കുക എന്നത് സെന്ററില് എങ്ങനെ സാധിക്കും. ഇല്ല.
സെന്ററില് നിവസിക്കുന്നവര്ക്ക് യോഗത്തിലിരിക്കാം, പുറമേയുള്ളവരോട് അറിയാതെ പോലും വരാന് പറയരുത്.
അങ്ങനെയുള്ള സമയമല്ല.
ഇത് ഇവിടെ നിവസിക്കുന്നവര്ക്കാണ്. വീട്ടിലാണ് ഇരിക്കുന്നത്, അപ്പോള് പുറത്ത് നിന്ന് വരേണ്ടി വരുന്നു.
ഇത് കേവലം ഇവിടെയുള്ളവര്ക്ക് മാത്രമാണ്.
ബുദ്ധിയില് ജ്ഞാനം ധാരണ ചെയ്യണം.
നമ്മള് ആത്മാക്കളാണ്.
ഇത് ആത്മാവിന്റെ അകാല സിംഹാസനമാണ്.
ശീലമാകണം. നമ്മള് ഭായി ഭായിയാണ്,
ഭായിയോടാണ് സംസാരിക്കുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം ഭസ്മമാകും.
ശരി.
മധുര മധുരമായ ആത്മീയ കുട്ടികള്ക്ക് ആത്മീയ ബാപ്ദാദയുടെ സ്നേഹ സ്മരണയും ഗുഡ്നൈറ്റും നമസ്തേയും.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ജ്ഞാന യോഗത്തിന്റെ സഞ്ജീവനി മരുന്നിലൂടെ സ്വയത്തെ മായയുടെ അബോധാവസ്ഥയില് നിന്നും രക്ഷിച്ചുകൊണ്ടിരിക്കണം. ഒരിക്കലും മന്മതമനുസരിച്ച് നടക്കരുത്.
2.
രൂപവസന്തായി സേവനം ചെയ്യണം. മാതാ പിതാവിനെ പിന്തുടര്ന്ന് സിംഹാസനസ്ഥരാകണം.
വരദാനം :-
തന്റെ ശക്തിശാലിസ്ഥിതിയിലൂടെ
ദാനവും പുണ്യവും
ചെയ്യുന്ന പൂജനീയരും
മഹിമായോഗ്യരുമായി ഭവിക്കട്ടെ
അന്തിമസമയത്ത് ദുര്ബലആത്മാക്കള്
താങ്കള് സമ്പൂര്ണആത്മാക്കളിലൂടെ പ്രാപ്തിയുടെ അല്പമെങ്കിലും
അനുഭവം ചെയ്യും. അപ്പോള് ഈ അന്തിമ അനുഭവത്തിന്റെ സംസ്കാരമെടുത്ത് അര കല്പത്തേക്ക് തന്റെ വീട്ടില് വിശ്രമത്തിലിരിക്കും, പിന്നീട് ദ്വാപരത്തില് ഭക്തരായി താങ്കളുടെ പൂജയും മഹിമയും ചെയ്യും. അതിനാല് അന്തിമത്തിലെ ദുര്ബലആത്മാക്കളെ
പ്രതി മഹാദാനി വരദാനിയായി അനുഭവത്തിന്റെ ദാനവും പുണ്യവും ചെയ്യൂ. ഈ സെക്കന്റിന്റെ ശക്തിശാലിസ്ഥിതിയിലൂടെ ചെയ്ത ദാന പുണ്യങ്ങള് അര കല്പത്തേക്ക് പൂജനീയരും മഹിമായോഗ്യരുമാക്കിത്തീര്ക്കും.
സ്ലോഗന് :-
സാഹചര്യങ്ങളില് പരിഭ്രമിക്കുന്നതിനു പകരം സാക്ഷിയായി മാറൂ എങ്കില് വിജയിയായിത്തീരും.
0 Comments