Header Ads Widget

Header Ads

MALAYALAM MURLI 11.01.23

11-01-2023  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ, ബുദ്ധിയുടെ യോഗം ബാബയുമായി ചേര്ത്തുകൊണ്ടേയിരിക്കൂ എങ്കില് നീണ്ട യാത്രയെ സഹജമായി തന്നെ മറികടക്കാം.

ചോദ്യം :-

ബാബയില് അര്പ്പിക്കപ്പെടുന്നതിനു വേണ്ടി ഏതു കാര്യത്തിന്റെ ത്യാഗം അത്യാവശ്യമാണ്?

ഉത്തരം :-

ദേഹാഭിമാനത്തിന്റെ. ദേഹ-അഭിമാനം വന്നുവെങ്കില് മരിച്ചു, വ്യഭിചാരിയായി. അതിനാല് അര്പ്പണമാകുന്നതില് കുട്ടികള്ക്ക് വളരെ പ്രയാസമനുഭവപ്പെടുന്നു. അര്പ്പിച്ചു കഴിഞ്ഞാല് പിന്നെ ഒരാളുടെ മാത്രം ഓര്മ്മ ഉണ്ടായിരിക്കണം. ബാബയില് തന്നെ ബലിയര്പ്പണമാകണം, ബാബയുടെ തന്നെ ശ്രീമതമനുസരിച്ച് നടക്കണം.

ഗീതം :-  രാത്രിയിലെ യാത്രക്കാരാ

ഓം ശാന്തി. ഭഗവാനുവാചാ - ഭഗവാന് തന്റെ കുട്ടികള്ക്ക് രാജയോഗവും ജ്ഞാനവും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒരു മനുഷ്യനുമല്ല. ഗീതയില് എഴുതിയിട്ടുണ്ട് കൃഷ്ണ ഭഗവാനുവാചാ. എന്നാല് ശ്രീകൃഷ്ണന് മുഴുവന് ലോകത്തേയും മായയില് നിന്ന് മുക്തമാക്കുക എന്നത് സംഭവ്യമല്ല. ബാബ തന്നെ വന്നാണ് കുട്ടികള്ക്ക് പറഞ്ഞുമനസ്സിലാക്കിത്തരുന്നത്, ആരാണോ ബാബയെ തന്റേതാക്കിമാറ്റിയിട്ടുള്ളത്, ബാബയുടെ സന്മുഖത്തിരിക്കുന്നത് അവര്ക്കാണ് പറഞ്ഞു മനസ്സിലാക്കിത്തരുന്നത്. കൃഷ്ണനെ അച്ഛനെന്നു പറയാന് കഴിയുകയില്ല. ബാബയെയാണ് പറയുന്നത് പരമപിതാ പരമാത്മാവ്, പരമധാമവാസി. ആത്മാവ് ശരീരത്തിലിരുന്ന് പരമാത്മാവിനെ ഓര്മ്മിക്കുന്നു. ബാബയിരുന്നു മനസ്സിലാക്കിത്തരികയാണ് നിങ്ങളുടെ അച്ഛന് പരമധാമവാസിയാണെന്ന്. ഞാന് എല്ലാ ആത്മാക്കളുടേയും അച്ഛനാണ്. ഞാന് തന്നെയാണ് കല്പം മുന്നെയും വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നത്, കുട്ടികളേ, ബുദ്ധിയോഗം പരമപിതാവായ എന്നില് വെക്കൂ. ആത്മാക്കളോടാണ് പറയുന്നത്. ആത്മാവ് ശരീരത്തില് വരാത്തിടത്തോളം കാലം കണ്ണുകള് കൊണ്ട് കാണാന് കഴിയുകയില്ല, ചെവികള് കൊണ്ട് കേള്ക്കാന് കഴിയുകയില്ല. ആത്മാവില്ലെങ്കില് ശരീരം ജഢമായി മാറുന്നു. ആത്മാവ് ചൈതന്യമാണ്. ഗര്ഭത്തില് കുഞ്ഞുണ്ട് പക്ഷെ ഏതുവരേയും ആത്മാവ് അതില് പ്രവേശിക്കുന്നില്ലയോ അതുവരേയും ചലനങ്ങളുണ്ടാകുകയില്ല. അങ്ങിനെയുള്ള ചൈതന്യ ആത്മാക്കളോടാണ് ബാബ സംസാരിക്കുന്നത്. പറയുന്നു ഞാന് ശരീരം കടമെടുത്തിരിക്കുകയാണ്. ഞാന് വന്ന് എല്ലാ ആത്മാക്കളേയും തിരികെ കൊണ്ടുപോകുന്നു. ഏത് ആത്മാക്കളാണോ സന്മുഖമിരിക്കുന്നത് അവര്ക്കാണ് രാജയോഗം പഠിപ്പിച്ചുകൊടുക്കുന്നത്. മുഴുവന് ലോകവും രാജയോഗം പഠിക്കുകയില്ല. കല്പം മുമ്പെ പഠിച്ചവര് മാത്രമാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള് ബാബ പറയുന്നു - ബുദ്ധിയുടെ യോഗം അവസാനം വരേയും ബാബയോടൊപ്പം വെച്ചുകൊണ്ടിരിക്കണം, ഇതില് ഉറച്ചിരിക്കണം. സ്ത്രീ-പുരുഷന്മാര് അന്യോന്യം പരിചയമില്ലെങ്കിലും വിവാഹശേഷം 60-70 വര്ഷം ഒന്നിച്ചിരിക്കുന്നു, അങ്ങിനെ മുഴുവന് ജീവീതവും ശരീരം ശരീരത്തെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ പറയും ഇതെന്റെ ഭര്ത്താവാണ്, പുരുഷന് പറയും ഇതെന്റെ ഭാര്യയാണ്. ഇപ്പോള് നിങ്ങളുടെ വിവാഹം നടന്നിരിക്കുകയാണ് നിരാകാരനുമായി. നിരാകാരനായ അച്ഛന് വന്നാണ് വിവാഹം ചെയ്യിച്ചിരിക്കുന്നത്. പറയുന്നു കല്പം മുമ്പത്തെപ്പോലെ നിങ്ങള് കുട്ടികളെ വിവാഹനിശ്ചയം ചെയ്യുന്നു. നിരാകാരനായ ഞാന് മനുഷ്യസൃഷ്ടിയുടെ ബീജരുപനാണ്. എല്ലാവരും പറയും ഗോഡ് ഫാദറാണ് രചിച്ചതെന്ന്. നിങ്ങളുടെ അച്ഛന് സദാ പരമധാമില് വസിക്കുന്നവനാണ്. ഇപ്പോള് പറയുന്നു എന്നെ ഓര്മ്മിക്കൂ. വളരെ ദീര്ഘമായ യാത്രയാകുക കാരണം പല കുട്ടികളും ക്ഷീണിച്ചുപോകാന്നു. പൂര്ണ്ണമായും ബുദ്ധിയോഗം വെക്കാന് കഴിയുന്നില്ല. മായയുമായി വളരെയധികം ഏറ്റുമുട്ടല് കാരണം ക്ഷീണിച്ചു പോകുന്നു, മരിച്ചും പോകുന്നു. കല്പം മുമ്പെയും അങ്ങിനെത്തന്നെയായിരുന്നു നടന്നത്. ഇവിടെയാണെങ്കില് ഏതുവരേയും ജീവീച്ചിരിക്കുന്നുവോ അതുവരേയും ഓര്മ്മിച്ചുകൊണ്ടിരിക്കണം. സ്ത്രീ ഭര്ത്താവ് മരിച്ചാലും ഓര്മ്മിച്ചുകൊണ്ടേയിരിക്കുന്നു. അച്ഛന് അഥവാ പതി അങ്ങിനെ വിട്ടുപോകുന്നവനല്ല. പറയുന്നു - ഞാന് നിങ്ങള് പ്രിയതമമാരെ ഒപ്പം കൊണ്ടുപോകും. എന്നാല് ഇതില് സമയമെടുക്കും, ക്ഷീണിച്ചുപോകരുത്. തലയില് വളരെയധികം പാപഭാരമുണ്ട്, യോഗത്തിലിരുന്നാല് മാത്രമേ അത് ഇറങ്ങുകയുള്ളൂ. യോഗം ഇങ്ങിനെയായിരിക്കണം അതായത് ബാബ അഥവാ പ്രിയതമനുമായല്ലാതെ വേറെ ആരുടേയും ഓര്മ്മയുണ്ടാകരുത്. വേറെ ആരുടെയെങ്കിലും ഓര്മ്മ വരികയാണെങ്കില് വ്യഭിചാരിയായി മാറി, പിന്നീട് പാപങ്ങളുടെ ശിക്ഷയും അനുഭവിക്കേണ്ടി വരും, അതിനാല് അച്ഛന് പറയുന്നു പരമധാമിലേക്കുള്ള യാത്രക്കാരാ ക്ഷീണിച്ചുപോകരുത്.

നിങ്ങള് കുട്ടികള്ക്കറിയാം ഞാന് ബ്രഹ്മാവിലുടെ ആദി സനാതന ദേവി-ദേവതാ ധര്മ്മത്തിന്റെ സ്ഥാപനയും ശങ്കരനിലൂടെ മറ്റു ധര്മ്മങ്ങളുടെ വിനാശവും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള് കോണ്ഫറന്സുകള് നടത്തിക്കൊണ്ടിരിക്കുകയാണ് എങ്ങിനെ എല്ലാ ധര്മ്മങ്ങളും ചേര്ന്ന് ഒന്നാകും, എങ്ങിനെ എല്ലാവര്ക്കും ശാന്തിയില് ഇരിക്കാന് കഴിയും. എന്നാല് അനേക ധര്മ്മങ്ങളുടെ ഒരഭിപ്രായമുണ്ടാകുകയെന്നത് അസാദ്ധ്യമാണ്. ഒരേ അഭിപ്രായത്തിലൂടെയാണ് ഒരു ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. എല്ലാ ധര്മ്മങ്ങളും സര്വ്വഗുണ സമ്പന്നരും, സമ്പൂര്ണ്ണ നിര്വികാരിയുമായിരുന്നാല് മാത്രമേ ഒരുമിച്ചിരിക്കാന് കഴിയൂ. രാമരാജ്യത്തില് എല്ലാവരും പാലും പഞ്ചസാരയും പോലെ ചേര്ന്നിരിക്കുകയായിരുന്നു. മൃഗങ്ങള് പോലും കലഹിച്ചിരുന്നില്ല. ഇവിടെയാണെങ്കില് വീട്-വീടുകള് തോറും കലഹങ്ങളാണ്. യാതൊരു നാഥനുമില്ലാത്തതിനാലാണ് കലഹിച്ചുകൊണ്ടിരിക്കുന്നത്. തന്റെ മാതാ-പിതാക്കളെ അറിയുന്നേയില്ല. പാടുന്നുമുണ്ട് - നീ തന്നെ മാതാവും പിതാവുമാണ്, ഞങ്ങള് അങ്ങയുടെ കുട്ടികളാണ് . . . അങ്ങയുടെ കൃപകൊണ്ട് അളവറ്റ സുഖം . . .എന്നാല് അളവറ്റ സുഖം ഇപ്പോളില്ല. അപ്പോള് പറയാം മാതാ-പിതാക്കളുടെ കൃപയില്ല. അച്ഛനെ അറിയുന്നേയില്ലായെങ്കില് പിന്നെ കൃപയെങ്ങിനെ ലഭിക്കാനാണ്? ടീച്ചറുടെ നിര്ദ്ദേശ പ്രാകാരം നടന്നാലേ കൃപ ലഭിക്കുകയുള്ളൂ. എന്നാല് അവര് പറയുന്നു - സര്വ്വവ്യാപിയാണ്, എങ്കില് ആര് കൃപ ചെയ്യും, ആര്ക്ക് കൃപ ചെയ്യും? കൃപയെടുക്കുന്നവനും കൃപ ചെയ്യുന്നവനും, രണ്ടുപേരും വേണം. വിദ്യാര്ത്ഥി ആദ്യം ടീച്ചറുടെ പക്കല് വന്ന് പഠിക്കണം. കൃപ തന്റെ മേല് ചെയ്യണം. പിന്നീട് ടീച്ചറുടെ നിര്ദ്ദേശ പ്രകാരം നടക്കണം. പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നവനും വേണം. ഇത് അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്, ഇദ്ദേഹത്തെ പരമപിതാവ്, പരമശിക്ഷകന്, പരമ സദ്ഗുരു എന്നും പറയുന്നു. ബാബ പറയുന്നു - കല്പ-കല്പം ഞാന് സ്ഥാപനയുടെ കാര്യം ചെയ്യുന്നു. പതിതമായ ലോകത്തെ പാവന ലോകമാക്കി മാറ്റുന്നു. സര്വ്വശക്തിവാനായ വിശ്വ അധികാരിയല്ലേ. എങ്കില് വിശ്വ അതോരിറ്റി യുടെ രാജ്യം സ്ഥാപിക്കുന്നു. മുഴുവന് സൃഷ്ടിയിലും ഒരേയൊരു ലക്ഷ്മീ-നാരായണനന്റെ രാജ്യമായിരുന്നു. അവര്ക്ക് സര്വ്വ ശക്തികളുമുണ്ടായിരുന്നു. അവിടെ ആര്ക്കും വഴക്കടിക്കാന് കഴിയുകയില്ല. അവിടെ മായ തന്നെയുണ്ടായിരിന്നില്ല, ഗോള്ഡന് ഏജ്, സില്വര് ഏജ് ആയിരിന്നു. സത്യ-ത്രേതായുഗങ്ങളെ സ്വര്ഗ്ഗം അഥവാ വൈകുണ്ഠം എന്നു പറയും. എല്ലാവരും പാടുന്നു - നടക്കൂ വൃന്ദാവനത്തിലേയ്ക്ക്, പാടൂ രാധേ-ഗോവിന്ദാ . . . . . . എന്നാല് ആരും പോകുന്നില്ല. തീര്ച്ചയായും ഓര്മ്മിക്കുന്നുണ്ട്. ഇപ്പോള് മായയുടെ രാജ്യമാണ്. എല്ലാവരും രാവണ മതപ്രകാരമാണ്. വലിയ വലിയ ആള്ക്കാര് വരുന്നതായി കാണാം, വലിയ വലിയ ടൈറ്റിലുകളും ലഭിക്കുന്നു. എന്തെങ്കിലും ശാരീരികമായ ധൈര്യം കാണിക്കുകയോ നല്ല കര്മ്മം ചെയ്യുകയോ ചെയ്താല് ടൈറ്റിലുകള് ലഭിക്കുന്നു. ചിലര്ക്ക് ഡോക്ടര് ഓഫ് ഫിലോസഫി, വേറെ ചിലര്ക്ക് വേറെ. . . . . അങ്ങിനെ അങ്ങിനെയുള്ള ടൈറ്റിലുകള് നല്കിക്കൊണ്ടിരിക്കുന്നു. നിങ്ങളിപ്പോള് ബ്രാഹ്മണരാണ്. ഭാരതത്തിന്റെ യഥാര്ത്ഥമായ സേവനത്തില് മുഴുകിയിരിക്കുകയാണ്. ദേവിക രാജധാനിയുടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. സ്ഥാപന നടന്നുകഴിഞ്ഞാല് നിങ്ങള്ക്ക് ടൈറ്റിലുകള് ലഭിക്കും. സൂര്യവംശി രാജാ റാണി, ചന്ദ്രവംശി രാജാ റാണി . . . . . . . പിന്നീട് നിങ്ങളുടെ രാജ്യം നടക്കും. അവിടെ യാതൊരു ടൈറ്റിലും ലഭിക്കുകയില്ല. അവിടെ ദു:ഖത്തിന്റെ യാതൊരു കാര്യവുമില്ല, വേറെ ആരുടെയെങ്കിലും ദു:ഖത്തെ ഹരിച്ച് വീര്യത്വം കാണിച്ചുകൊടുക്കാന്. ഇവിടത്തെ ആചാര രീതികളൊന്നും തന്നെ അവിടെയില്ല. ലക്ഷ്മീ-നാരായണന് ലോകത്തില് വരാന് കഴിയുകയില്ല, സമയം പാവനമായ ദേവതകളാരും തന്നെയില്ല. ഇത് പതിത ആസൂരീയ ലോകമാണ്. അനേകതരത്തിലുള്ള മത-മതാന്തരങ്ങളില് കുടുങ്ങിക്കിടക്കുകയാണ്. ഇവിടെയാണെങ്കില് ഒരേയൊരു ശ്രീമതമാണുള്ളത്, ഇതിലൂടെയാണ് രാജധാനി സ്ഥാപനമായിക്കൊണ്ടിരിക്കുന്നത്. പോകപ്പോകെ ചിലര്ക്ക് മായയുടെ മുള്ള് തറക്കുകയാണെങ്കില് മുടന്തിക്കൊണ്ടിരിക്കുന്നു അതുകൊണ്ട് ബാബ പറയുന്നു സദാ ശ്രീമതപ്രകാരം നടക്കൂ. തനിക്ക് തോന്നിയപോലെ നടക്കുകയാണെങ്കില് ചതിക്കപ്പെടും. സത്യമായ സമ്പാദ്യമുണ്ടാകുന്നത് സത്യമായ ബാബയുടെ ശ്രീമതപ്രകാരം നടക്കുമ്പോളാണ്. തന്റെ മതപ്രകാരം നടന്നാല് തോണി മുങ്ങിപ്പോകും. എത്ര മഹാവീരന്മാരാണ് ശ്രീമതപ്രകാരം നടക്കാത്തതുകാരണം അധോഗതി പ്രാപിച്ചത്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സദ്ഗതി പ്രാപിക്കണം. ശ്രീമതപ്രകാരം നടന്നില്ലായെങ്കില് ദുര്ഗ്ഗതി പ്രാപിക്കും പിന്നീട് വളരെയധികം പശ്ചാത്തപിക്കേണ്ടി വരും. മാത്രമല്ല, ധര്മ്മരാജപുരിയില് ശിവബാബ മനസ്സിലാക്കിത്തരും ഞാന് ബ്രഹ്മാവിന്റെ ശരീരത്തിലിരുന്ന് നിങ്ങളെ മനസ്സിലാക്കിത്തന്നു, പഠിപ്പിച്ചു, എത്ര പരിശ്രമം ചെയ്തു, പക്ഷെ നിങ്ങള് നടന്നില്ല. ശ്രീമതത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. എന്തുതന്നെയായാലും, ബാബയോട് പറഞ്ഞാല് ബാബ നിര്ദ്ദേശം തരും. ബാബയെ മറക്കുമ്പോഴാണ് മുള്ള് തറയ്ക്കുന്നത്. കുട്ടികള് സദ്ഗതി ചെയ്യുന്നവനായ ബാബയില് നിന്നും മൂന്നു മൈല് അകലെപ്പോകുകയാണ്. പറയുന്നുമുണ്ട് സമര്പ്പണമാകും, എന്നാല് ആരില്? ഇങ്ങിനെ എഴുതിയിട്ടില്ല സന്യാസിയില് സമര്പ്പണമാകും. ബ്രഹ്മാ-വിഷ്ണു-ശങ്കരനില് സമര്പ്പണമാകും, അല്ലെങ്കില് കൃഷ്ണനില്. സമര്പ്പണമാകേണ്ടത് പരമപിതാ പരമാത്മാവിലാണ്. അല്ലാതെ ഒരു മനുഷ്യനിലുമല്ല. സമ്പത്ത് ലഭിക്കുന്നത് ബാബയില് നിന്നാണ്. ബാബ കുട്ടികളുടെ മേല് സമര്പ്പണമാകുന്നു. പരിധിയില്ലാത്ത ബാബ പറയുകയാണ് ഞാന് സമര്പ്പണമാകാന് വന്നിരിക്കുകയാണ്. എന്നാല് കുട്ടികള്ക്ക് ബാബയില് സമര്പ്പണമാകുന്നതില് ഹൃദയം പൊട്ടുന്നു. ദേഹാഭിമാനത്തില് വരികയാണെങ്കില് മരിച്ചതിനു സമാനമാണ്, വ്യഭിചാരിയായി. ഓര്മ്മ ഒരു ബാബയുടെ മാത്രമായിരിക്കണം. ബാബയില് സമര്പ്പണമാകണം. ഇപ്പോള് നാടകം പൂര്ത്തിയാകുകയാണ്. ഇപ്പോള് നമുക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ബാക്കി മിത്ര സംബന്ധികളെല്ലാം തന്നെ മരണമടയാന് പോകുകയാണ്. അവരെ എന്തിനാണ് ഓര്മ്മിക്കുന്നത്. ഇതില് വളരെയധികം അഭ്യാസം വേണം. പാടപ്പെട്ടിട്ടുമുണ്ട് കയറുകയാണെങ്കില് അമൃതരസം ലഭിക്കും . . . ശക്തമായി വീഴുകയാണെങ്കില് പദവിയും കളയുന്നു. എന്നാല് ഇങ്ങിനെയുമല്ല, സ്വര്ഗ്ഗത്തില് വരില്ലാ എന്നല്ല. രാജാ-റാണിയാകുന്നതും പ്രജയാകുന്നതും തമ്മില് വ്യത്യാസമുണ്ടല്ലോ. ഇവിടത്തെ ആദിവാസികളേയും കാണൂ, മന്ത്രിയേയും കാണൂ, വ്യത്യാസമുണ്ടല്ലോ, അതുകൊണ്ട് പുരുഷാര്ത്ഥം ചെയ്യണം. ആരെങ്കിലും വീഴുകയാണെങ്കില് വളരെ പതിതമായി മാറുന്നു. ശ്രീമതപ്രകാരം നടക്കാന് കഴിയുന്നില്ലായെങ്കില് മായ മൂക്കിനു പിടിച്ച് അഴുക്കുചാലില് മുക്കിക്കളയും. ബാപ്ദാദയുടെയായി മാറിയതിനുശേഷം പിന്നീട് കുലദ്രോഹിയായി മാറുക അതായത് ബാബയെ എതിര്ക്കുക - ബാബ പറയുന്നു ഓരോ ചുവടും ശ്രദ്ധയോടെ വെക്കൂ. ഇപ്പോള് മായയുടെ അന്ത്യം ഉണ്ടാകാന് പോകുകയാണ്, മായ വളരെ പേരെ വീഴ്ത്തും, അതുകൊണ്ട് കുട്ടികള്ക്ക് വളരെയധികം ശ്രദ്ധിക്കണം. യാത്ര വളരെ നീളമേറിയതാണ്, പദവിയും വളരെ ഉയര്ന്നതാണ്. കുലദ്രോഹിയാകുകയാണെങ്കില് ശിക്ഷയും വളരെ കടുത്തതായിരിക്കും. ധര്മ്മ രാജനായ ബാബ ശിക്ഷ നല്കുമ്പോള് വളരെയധികം കരയുന്നു. അത് കല്പ കല്പത്തേയ്ക്ക് നിശ്ചയിക്കപ്പെട്ടതായും മാറുന്നു. മായ വളരെ ശക്തിശാലിയാണ്. ബാബയെ അല്പമെങ്കിലും നിന്ദിക്കുകയാണെങ്കില് മരിച്ചതു തന്നെയാണ്. പാടപ്പെട്ടിട്ടുമുണ്ട് സദ്ഗുരുവിനെ നിന്ദിക്കുന്നവര്ക്ക് ഗതി ലഭിക്കുകയില്ല. കാമത്തിനും ക്രോധത്തിനും വശപ്പെട്ട് തലതിരിഞ്ഞ കര്മ്മങ്ങള് ചെയ്യുന്നു. അതായത് ബാബയെ നിന്ദിക്കുന്നു, ശിക്ഷക്ക് നിമിത്തമായി മാറുന്നു. ഓരോ ചുവടിലും കോടികളുടെ സമ്പാദ്യമുണ്ടെങ്കില്, കോടികളുടെ നഷ്ടവുമുണ്ട്. സേവനം കൊണ്ട് സമ്പാദ്യത്തിന്റെ ശേഖരണം നടക്കുന്നുവെങ്കില്, തലതിരിഞ്ഞ കര്മ്മങ്ങള് കൊണ്ട് സമ്പാദിച്ചത് നഷ്ടവും ആകുന്നു. ബാബയുടെ പക്കല് മുഴുവന് കണക്കുകളുമുണ്ട്. ഇപ്പോള് സന്മുഖം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കില് മുഴുവന് കണക്കും കൈ വെള്ളയിലുള്ളതുപോലെയാണ്. ബാബ പറയുന്നു - ആരും തന്നെ ശിവബാബയെ നിന്ദിക്കരുത്, വളരെ വലിയ നിന്ദയായി മാറും. യജ്ഞസേവനത്തില് എല്ലെല്ലു നല്കേണ്ടതുണ്ട്. ദധീചി ഋഷിയുടെ ഉദാഹരണമുണ്ടല്ലോ! ഇതിന്റേയും പദവി ലഭിക്കുന്നു, അല്ലെങ്കില് പ്രജകളിലും ഭിന്ന-ഭിന്ന പദവികളണ്ടല്ലോ. പ്രജകളിലും ജോലി വേലക്കാരെല്ലാം വേണമല്ലോ. അവിടെ യാതൊരു ദുഃഖവുമുണ്ടാകുകയില്ലെങ്കിലും നമ്പര്വാര് പദവിയാണല്ലോ. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഓര്മ്മയുടെ യാത്രയില് ക്ഷീണിച്ചുപോകരുത്. ഇങ്ങിനെയുള്ള സത്യമായ ഓര്മ്മയുടെ അഭ്യാസം ചെയ്യണം, അതായത് അന്തിമ സമയത്തില് ബാബയല്ലാതെ മറ്റാരുടേയും ഓര്മ്മ വരരുത്.

2. സത്യ ബാബയുടെ ശ്രീമതപ്രകാരം നടന്ന് സത്യസമ്പാദ്യം ചെയ്യണം. തന്റെ മന്മതപ്രകാരം നടക്കരുത്. ഒരിക്കലും സദ്ഗുരുവിനെ നിന്ദിക്കരുത്. കാമക്രോധത്തിന് വശപ്പെട്ട് യാതൊരു തലതിരിഞ്ഞ കാര്യവും ചെയ്യരുത്.

വരദാനം :-

സങ്കല്പശക്തിയിലൂടെ ഓരോ കാര്യത്തിലും സഫലമാകുന്നതിനുള്ള സിദ്ധി പ്രാപ്തമാക്കുന്ന സഫലതാമൂര്ത്തിയായി ഭവിക്കട്ടെ


സങ്കല്പശക്തിയിലൂടെ ധാരാളം കാര്യങ്ങള് സഹജമായി സഫലമാകുന്ന സിദ്ധിയുടെ അനുഭവം ഉണ്ടാകുന്നു. സ്ഥൂലആകാശത്തില് പല പല നക്ഷത്രങ്ങള് കാണുന്നതു പോലെ വിശ്വത്തിന്റെ അന്തരീക്ഷത്തിന്റെ ആകാശത്തില് നാനാ ഭാഗത്തും സഫലതയുടെ തിളങ്ങുന്ന നക്ഷത്രങ്ങള് അപ്പോഴാണ് കാണപ്പെടുക എപ്പോഴാണോ താങ്കളുടെ സങ്കല്പം ശ്രേഷ്ഠവും ശക്തിശാലിയാകുക. സദാ ഒരച്ഛന്റെ നേര്ക്ക് മുങ്ങിയിരിക്കുന്ന താങ്കളുടെ ആത്മീയ നയനങ്ങള് , ആത്മീയ രൂപം ദിവ്യദര്പ്പണമാകും. ഇങ്ങനെയുള്ള ദിവ്യദര്പ്പണം തന്നെയാണ് അനേകാത്മാക്കള്ക്ക് ആത്മീയസ്വരൂപത്തിന്റെ അനുഭവം ചെയ്യിക്കുന്ന സഫലതാമൂര്ത്തിയാകുന്നത്.

സ്ലോഗന് :-

നിരന്തരം ഈശ്വരീയസുഖങ്ങളുടെ അനുഭവം ചെയ്യുന്നവര് തന്നെയാണ് നിശ്ചിന്ത ചക്രവര്ത്തി

  Download PDF

Post a Comment

0 Comments