10-01-2023 പ്രഭാതമുരളി
ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ
- ഇത് നിങ്ങളുടെ
മര്ജീവ ജന്മമാണ്,
നിങ്ങള് ഈശ്വരനായ
അച്ഛനില് നിന്ന്
സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്, നിങ്ങള്ക്ക്
വളരെ വലിയ
ലോട്ടറി ലഭിച്ചിരിക്കുന്നു,
അതുകൊണ്ട് അപാര
സന്തോഷത്തില് കഴിയണം
ചോദ്യം :-
സ്വയം അവനവന് ഏതൊരു വിവേകം നല്കുകയാണെങ്കില്
ചിന്ത സമാപ്തമാകും?
ദേഷ്യം പൊയ്പ്പോകും?
ഉത്തരം :-
നമ്മള് ഈശ്വരന്റെ സന്താനങ്ങളാണ്, നമുക്ക് ബാബയ്ക്ക് സമാനം മധുരമാകണം. എങ്ങനെയാണോ ബാബ മധുര രൂപത്തില് മനസ്സിലാക്കി തരുന്നത്, ദേഷ്യപ്പെടുന്നില്ല, ഇങ്ങനെ നമുക്കും പരസ്പരം മധുരമായി കഴിയണം. ഉപ്പുവെള്ളമാകരുത് എന്തുകൊണ്ടെന്നാല് അറിയാം ഏത് സെക്കന്റാണോ കടന്ന് പോയത്, ആ പാര്ട്ട് ഡ്രാമയില് ഭാഗമായിരുന്നു, എന്ത് കാര്യത്തെക്കുറിച്ച് വിഷമിക്കാനാണ്. ഇങ്ങനെയിങ്ങനെ
സ്വയം അവനവന് മനസ്സിലാക്കിക്കൂ എങ്കില് ചിന്ത ഇല്ലാതാകും. ദേഷ്യം ഓടിപ്പോകും.
ഗീതം :- ഇത് തന്നെയാണ് വസന്തം. . . .
ഓം ശാന്തി.
ഇത് ഈശ്വരീയ സന്താനങ്ങളുടെ സന്തോഷത്തിന്റെ മഹിമാഗാനമാണ്. ഇത്രയും സന്തോഷത്തിന്റെ മഹിമ പാടാന് സത്യയുഗത്തില് നിങ്ങള്ക്ക് സാധിക്കില്ല.
ഇപ്പോള് നിങ്ങള്ക്ക് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് വലുതിലും വലിയ ലോട്ടറി. ലോട്ടറി ലഭിക്കുമ്പോള് സന്തോഷമുണ്ടാകുന്നു. ഈ ലോട്ടറിയിലൂടെ നിങ്ങള് ജന്മ-ജന്മാന്തരം സ്വര്ഗ്ഗത്തില് സുഖം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇതാണ് നിങ്ങളുടെ മര്ജീവ ജന്മം. ആരാണോ ജീവിച്ചിരിക്കെ മരിക്കാത്തത്,
അവരുടേത് മര്ജീവാ ജന്മമെന്ന് പറയില്ല.
അവരുടെ സന്തോഷത്തിന്റെ രസവും ഉയരുകയില്ല.
ഏതുവരെ മര്ജീവയാകുന്നില്ലയോ അര്ത്ഥം ബാബയെ തന്റേതാക്കുന്നില്ലയോ, അതുവരെ പൂര്ണ്ണമായ സമ്പത്തും ലഭിക്കുകയില്ല. ആരു ബാബയുടേതാകുന്നുവോ, ആരു ബാബയെ ഓര്മ്മിക്കുന്നുവോ അവരെ ബാബയും ഓര്മ്മിക്കുന്നു. നിങ്ങള് ഈശ്വരീയ സന്താനമാണ്.
നിങ്ങള്ക്ക് ലഹരിയുണ്ട് നമ്മള് ഈശ്വരനായ ബാബയില് നിന്ന് സമ്പത്ത് അര്ത്ഥം വരം നേടിക്കൊണ്ടിരിക്കുകയാണ്, ഇതിന് വേണ്ടിയാണ് ഭക്തര് ഭക്തി മാര്ഗ്ഗത്തില് കഷ്ടപ്പാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബയെ കാണുന്നതിനായി അനേകാനേകം ഉപായങ്ങള് ചെയ്തുകൊണ്ടിരിക്കുന്നു. എത്ര വേദങ്ങളും, ശാസ്ത്രങ്ങളും, മാഗസിനുകളും തുടങ്ങി ഒരുപാട് പഠിച്ചു കൊണ്ടിരിക്കുന്നു. എന്നാല് ലോകം ദിനം പ്രതി ദുഃഖിയായി തന്നെയാണ് മാറുന്നത്,
ലോകത്തിന് തമോപ്രധാനമാകുക തന്നെ വേണം.
ഇത് മുള്ളു മരമല്ലേ. മുള്ളുകളുടെ നാഥന് വീണ്ടും വന്ന് മുള്ളുകളില് നിന്ന് പുഷ്പമാക്കുന്നു. വളരെ വലിയ-വലിയ മുള്ളുകളായിരിക്കുന്നു. വളരെ ശക്തിയോടെയാണ് പ്രയോഗിക്കുന്നത്. അതിന് അനേക പ്രകാരത്തിലുള്ള പേരുകളും നല്കിയിരിക്കുന്നു. സത്യയുഗത്തില് ഇത് ഉണ്ടായിരിക്കില്ല. ബാബ മനസ്സിലാക്കി തരുന്നു - ഇതാണ് മുള്ളുകളുടെ ലോകം.
പരസ്പരം ദുഃഖം നല്കിക്കൊണ്ടിരിക്കുന്നു. വീട്ടില് കുട്ടികള് പോലും ഇത്രയും കുപുത്രരാകുന്നു കാര്യം തന്നെ പറയണ്ട. മാതാ-പിതാക്കളെ വളരെ ദുഃഖിപ്പിക്കുന്നു. എല്ലാവരും ഒരുപോലെയുമല്ല. ഏറ്റവും കൂടുതല് ദുഃഖം തരുന്നത് ആരാണ്?
ഇത് മനുഷ്യര്ക്കറിയില്ല. ബാബ പറയുന്നു ഈ ഗുരുക്കന്മാര് ബാബയുടെ മഹിമ ഇല്ലാതാക്കിയിരിക്കുന്നു. നമ്മള് ബാബയുടെ വളരെ മഹിമയാണ് ചെയ്യുന്നത്.
ബാബ പരമ പൂജ്യ പരംപിതാ പരമാത്മാവാണ്. ശിവന്റെ ചിത്രവും വളരെ നല്ലതാണ്. എന്നാല് ധാരാളം പേര് ശിവന് ഇങ്ങനെയുള്ള ജ്യോതിര് ബിന്ദുവാണെന്ന് അംഗീകരിക്കില്ല എന്തുകൊണ്ടെന്നാല് അവര് ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നാണ് പറയുന്നത്.
ആത്മാവ് അതി സൂക്ഷ്മമാണ് അത് ഭൃകുടി മദ്ധ്യത്തിലാണ് ഇരിക്കുന്നത്, പിന്നീട് ഇത്രയും വലിയ പരമാത്മാവ് വരുന്നത് എങ്ങനെ സാധ്യമാകും?
ധാരാളം വിദ്വാന്മാരും, ആചാര്യന്മാരും ബി.
കെ കളെ പരിഹസിക്കുന്നു, അതായത് പരമാത്മാവിന് ഇങ്ങനെയുള്ള രൂപമായിരിക്കില്ല. പരമാത്മാവ് അഖണ്ഢ ജ്യോതിര്മയ തത്വം ആയിരം സൂര്യന്മാരെക്കാളും തേജോമയനാണ്.
വാസ്തവത്തില് ഇത് തെറ്റാണ്. പരമാത്മാവിന്റെ ശരിയായ മഹിമ ബാബ സ്വയം തന്നെ പറഞ്ഞ് തരുന്നു. ബാബ മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്. ഈ സൃഷ്ടി ഒരു തലകീഴായ വൃക്ഷമാണ്.
സത്യ, ത്രേതായുഗത്തില് ബാബയെ ആരും ഓര്മ്മിക്കുന്നില്ല. എപ്പോഴാണോ മനുഷ്യര്ക്ക് ദുഃഖമുണ്ടാകുന്നത് അപ്പോഴാണ് ബാബയെ ഓര്മ്മിക്കുന്നത് - അല്ലയോ ഭഗവാന്, അല്ലയോ പരംപിതാ പരമാത്മാ ദയ കാണിക്കൂ.
സത്യ ത്രേതായുഗത്തില് ദയ യാചിക്കുന്ന ആരും തന്നെ ഉണ്ടായിരിക്കില്ല. അത് രചയിതാവായ ബാബയുടെ പുതിയ രചനയാണ്.
ഇങ്ങനെയുള്ള ബാബയുടെ മഹിമ തന്നെ അപരം അപാരമാണ്.
ജ്ഞാനത്തിന്റെ സാഗരന്,
പതിത-പാവനനാണ്.
ജ്ഞാനത്തിന്റെ സാഗരനാണെങ്കില് തീര്ച്ചയായും ജ്ഞാനം നല്കിയിട്ടുണ്ടായിരിക്കും. ബാബ സത് ചിത് ആനന്ദ സ്വരൂപമാണ്.
ചൈതന്യമാണ്. ജ്ഞാനവും ചൈതന്യ ആത്മാവ് തന്നെയാണ് ധാരണ ചെയ്യുന്നത്. ചിന്തിക്കൂ നമ്മള് ശരീരം ഉപേക്ഷിക്കുകയാണ് അപ്പോള് ജ്ഞാനത്തിന്റെ സംസ്ക്കാരം ആത്മാവില് തീര്ച്ചയായും ഉണ്ടായിരിക്കും. കുട്ടിയാകുമ്പോഴും ആ സംസ്ക്കാരം ഉണ്ടായിരിക്കും, എന്നാല് അവയവം ചെറുതായത് കൊണ്ട് പറയാന് സാധിക്കില്ല. ശരീരം വലുതാകുമ്പോള് ഓര്മ്മിപ്പിക്കുന്നു, അപ്പോള് സ്മൃതി വരുന്നു. ചെറിയ കുട്ടി പോലും ശാസ്ത്രങ്ങള് മുതലായവ ചൊല്ലാറുണ്ട്. ഇതെല്ലാം പൂര്വ്വ ജന്മ സംസ്ക്കാരങ്ങളാണ്. ഇപ്പോള് ബാബ നമുക്ക് തന്റെ ജ്ഞാനത്തിന്റെ സമ്പത്ത് നല്കുന്നു.
മുഴുവന് സൃഷ്ടിയുടെയും ജ്ഞാനം ബാബയുടെ പക്കലുണ്ട് എന്തുകൊണ്ടെന്നാല് ബാബ ബീജരൂപനാണ്.
നമ്മള് നമ്മളെ ബീജരൂപനെന്ന് പറയില്ല.
വിത്തില് തീര്ച്ചയായും വൃക്ഷത്തിന്റെ ആദി-
മദ്ധ്യ-അന്ത്യത്തിന്റെ അറിവുണ്ടായിരിക്കുമല്ലോ. അതുകൊണ്ട് സ്വയം ബാബ പറയുന്നു ഞാന് സൃഷ്ടിയുടെ ബീജരൂപനാണ്.
ഈ വൃക്ഷത്തിന്റെ വിത്ത് മുകളിലാണ്.
ആ ബാബ സത് ചിത് ആനന്ദ സ്വരൂപനാണ്,
ജ്ഞാനത്തിന്റെ സാഗരനാണ്.
സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ തന്നെ ജ്ഞാനമായിരിക്കും ബാബയിലുണ്ടായിരിക്കുക. അല്ലാതെ മറ്റെന്താണ് ഉണ്ടാകുക!
എന്താ ശാസ്ത്രങ്ങളുടെ ജ്ഞാനമായിരിക്കുമോ? അത് ധാരാളം പേരിലുണ്ട്.
പരമാത്മാവിന്റേത് തീര്ച്ചയായും എന്തെങ്കിലും പുതിയ കാര്യമായിരിക്കില്ലേ. അത് ഒരു വിദ്വാന് മുതലായവര്ക്കും അറിയില്ല.
ആരോടും ചോദിക്കൂ
- ഈ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ഉത്പത്തിയും,
പാലനയും, സംഹാരവും എങ്ങനെയാണ് നടക്കുന്നത്,
ഇതിന്റെ ആയുസ്സ് എത്രയാണ്, ഇതെങ്ങനെയാണ് വൃദ്ധി പ്രാപിക്കുന്നത്...... തീര്ത്തും ആര്ക്കും തന്നെ മനസ്സിലാക്കി തരാന് സാധിക്കില്ല.
ഒരു ഗീത തന്നെയാണ് സര്വ്വ ശാസ്ത്രങ്ങളുടെയും ശിരോമണി,
ബാക്കി എല്ലാം ഗീതയുടെ മക്കളും പേരക്കുട്ടികളുമാണ്. അങ്ങനെയുള്ള ഗീത പഠിക്കുന്നതിലൂടെ പോലും ഒന്നും തന്നെ മനസ്സിലാക്കുന്നില്ലെങ്കില് മറ്റ് ശാസ്ത്രങ്ങള് പഠിക്കുന്നതിലൂടെ എന്ത് പ്രയോജനമാണുള്ളത്? സമ്പത്ത് ലഭിക്കേണ്ടത് ഗീതയില് നിന്ന് തന്നെയാണ്. ഇപ്പോള് ബാബ മുഴുവന് ഡ്രാമയുടെയും രഹസ്യം മനസ്സിലാക്കി തരുന്നു.
ബാബ കല്ലുബുദ്ധില് നിന്ന് പവിഴബുദ്ധിയാക്കി പവിഴനാഥനാക്കുന്നു. ഇപ്പോള് എല്ലാവരും കല്ലുബുദ്ധികളും, കല്ല്നാഥന്മാരുമാണ്. എന്നാല് അവര് സ്വയം വലിയ-വലിയ പേരുകള് നല്കി സ്വയം പവിഴബുദ്ധിയാണെന്ന് കരുതി ഇരിക്കുന്നു.
ബാബ മനസ്സിലാക്കി തരുന്നു എന്റെ മഹിമ എല്ലാത്തില് നിന്നും വേറിട്ടതാണ്.
ഞാന് ജ്ഞാനത്തിന്റെ സാഗരന്, ആനന്ദത്തിന്റെ സാഗരന്, സുഖത്തിന്റെ സാഗരനാണ്. ഇങ്ങനെയുള്ള മഹിമ നിങ്ങള് ദേവതകള്ക്ക് നല്കാന് സാധിക്കില്ല. ഭക്തര് ദേവതകളുടെ മുന്നില് പോയി പറയും അങ്ങ് സര്വ്വഗുണ സമ്പന്നരാണ്...... ബാബയുടേത് ഒരേഒരു മഹിമയാണ്. അതും നമുക്കറിയാം. ഇപ്പോള് നമ്മള് ക്ഷേത്രത്തില് പോകുകയാണെങ്കില് ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട് അതായത് ഇവര് പൂര്ണ്ണമായും 84 ജന്മങ്ങള് എടുത്തിട്ടുണ്ടായിരിക്കും. ഇപ്പോള് നിങ്ങള്ക്ക് എത്ര സന്തോഷമുണ്ട്. മുന്പ് ഒരിക്കലും ഈ ചിന്ത വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോള് മനസ്സിലാക്കുന്നുണ്ട് നമുക്ക് ഇതുപോലെയാകണം. ബുദ്ധിയില് വളരെ പരിവര്ത്തനം വരുന്നു.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു
- പരസ്പരം വളരെ മധുരമാകൂ, ഉപ്പുവെള്ളമാകരുത്. എന്താ ബാബ എപ്പോഴെങ്കിലും ആരോടെങ്കിലും ദേഷ്യപ്പെടുന്നുണ്ടോ? വളരെ മധുരമായ രൂപത്തില് അറിവ് നല്കുന്നു.
ഒരു സെക്കന്റ് കടന്ന് പോയാല് പറയും ഇതും ഡ്രാമയില് ഭാഗമായിരുന്നു. അതിനെക്കുറിച്ച് എന്ത് ചിന്തിക്കണം. ഇങ്ങനെ-ഇങ്ങനെ സ്വയത്തിന് മനസ്സിലാക്കി കൊടുക്കണം.
നിങ്ങള് ഈശ്വരീയ സന്താനം ഒട്ടും കുറഞ്ഞവരല്ല. ഇത് മനസ്സിലാക്കാന് സാധിക്കും ഈശ്വരീയ സന്താനം തീര്ച്ചയായും ഈശ്വരനോടൊപ്പമായിരിക്കും കഴിഞ്ഞിട്ടുണ്ടായിരിക്കുക. ഈശ്വരന് നിരാകാരനാണെങ്കില് അവരുടെ മക്കളും നിരാകാരരായിരിക്കും. അതേ സന്താനമാണ് ഇവിടെ വേഷം ധരിച്ച് പാര്ട്ടഭിനയിക്കുന്നത്. സ്വര്ഗ്ഗത്തില് ദേവീ-ദേവതാ ധര്മ്മത്തില് പെട്ട മനുഷ്യരാണുള്ളത്. അഥവാ എല്ലാവരുടെയും കണക്കിരുന്ന് പറയുകയാണെങ്കില് എത്ര തലതല്ലേണ്ടി വരും.
എന്നാല് മനസ്സിലാക്കാന് സാധിക്കും നമ്പര്വൈസായി സമയമനുസരിച്ച് കുറച്ച്-കുറച്ച് ജന്മങ്ങളായിരിക്കും ലഭിച്ചിട്ടുണ്ടായിരിക്കുക. മുന്പ് മനുഷ്യന് പട്ടിയും പൂച്ചയുമാകും എന്നാണ് കരുതിയിരുന്നത്. ഇപ്പോള് ബുദ്ധിയില് രാവും പകലിന്റെയുമത്രയും അന്തരം വന്നിരിക്കുന്നു. ഇതെല്ലാം ധാരണ ചെയ്യേണ്ട കാര്യങ്ങളാണ്. ചുരുക്കത്തില് മനസ്സിലാക്കി തരുന്നു ഇപ്പോള് 84 ജന്മങ്ങളുടെ ചക്രം പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് മോശമായ ശരീരത്തെ ഉപേക്ഷിക്കണം. ഇത് എല്ലാവരുടേതും പഴയ ജീര്ണ്ണിച്ച, തമോപ്രധാന ശരീരമാണ്, ഇതിനോടുള്ള മമത്വം ഇല്ലാതാക്കണം.
പഴയ ശരീരത്തെ എന്തോര്മ്മിക്കാനാണ്. ഇപ്പോള് തന്റെ സത്യയുഗത്തില് ലഭിക്കാനിരിക്കുന്ന പുതിയ ശരീരത്തെ ഓര്മ്മിക്കണം.
മുക്തിധാമം വഴി സത്യയുഗത്തില് വരും.
നമ്മള് മുക്തജീവിതത്തിലേക്ക് പോകുന്നു മറ്റെല്ലാവരും മുക്തിധാമത്തിലേക്ക് പോകുന്നു. ഇതിനെയാണ് ജയജയാരവമെന്ന് പറയുന്നത്,
നിലവിളിക്ക് ശേഷം ജയജയാരവമുണ്ടാകണം. ഈ എല്ലാവരും തന്നെ മരിക്കും എന്തെങ്കിലും നിമിത്ത കാരണമായി മാറും. പ്രകൃതി ക്ഷോഭങ്ങളുണ്ടാകും. കേവലം സാഗരം മാത്രമല്ല എല്ലാ ഭൂഖണ്ഢങ്ങളെയും വിനാശപ്പെടുത്തുക. എല്ലാം വിനാശമാകുക തന്നെ വേണം. ബാക്കി ഭാരതം അവിനാശീ ഖണ്ഢം മാത്രം അവശേഷിക്കും എന്തുകൊണ്ടെന്നാല് ഇതാണ് ശിവബാബയുടെ ജന്മസ്ഥലം. അങ്ങനെ ഇത് ഏറ്റവും വലിയ തീര്ത്ഥ സ്ഥാനമായിരിക്കുന്നു. ബാബ എല്ലാവരുടെയും സദ്ഗതി ചെയ്യുന്നു, ഇത് ഒരു മനുഷ്യനും അറിയുന്നില്ല. അവര്ക്ക് അറിയാതിരിക്കുന്നതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. അതുകൊണ്ടല്ലേ ബാബ പറയുന്നത് അല്ലയോ കുട്ടികളേ നിങ്ങള്ക്ക് ഒന്നും അറിയില്ലായിരുന്നു, ഞാന് തന്നെയാണ് നിങ്ങള്ക്ക് രചയിതാവിന്റെയും രചനയുടെയും അഥവാ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ മുഴുവന് അന്തരവും മനസ്സിലാക്കി തരുന്നത്. ഇതിനെയാണ് ഋഷിമാരും മുനിമാരും അനന്തം, അനന്തമെന്ന് പറഞ്ഞ് പോയത്.
5 വികാരങ്ങള് മുഴുവന് ലോകത്തിന്റെയും ഏറ്റവും വലിയ ശത്രുക്കളാണെന്ന് മനസ്സിലാക്കുന്നില്ല. ആ രാവണനെ ഭാരതവാസി വര്ഷാ-വര്ഷം കത്തിച്ചുകൊണ്ടേ വരുന്നു.
രാവണനെ അറിയുന്നില്ല എന്തുകൊണ്ടെന്നാല് രാവണന് ഭൗതീകവുമല്ല, ആത്മീയവുമല്ല.
വികാരങ്ങള്ക്ക് യാതൊരു രൂപവുമില്ല. മനുഷ്യര് കര്മ്മത്തിലേക്ക് വരുമ്പോഴാണ് അറിയാന് സാധിക്കുന്നത് ഇവരില് കാമത്തിന്റെ,
ക്രോധത്തിന്റെ ഭൂതം വന്നിട്ടുണ്ട്. ഈ വികാരത്തിന്റെ സ്റ്റേജിലും ഉത്തമവും, മദ്ധ്യമവും,
കനിഷ്ഠവുമുണ്ട്. ചിലരില് കാമത്തിന്റെ ലഹരി തീര്ത്തും തമോപ്രധാനമാകുന്നു, ചിലരുടേത് രജോയാണ്,
ചിലരുടെ ലഹരി സതോയാണ്. ചിലര് ബാല ബ്രഹ്മചാരിയായും കഴിയുന്നുണ്ട്. ഇതും സംരക്ഷിക്കുക എന്നത് ഒരു പ്രശ്നമാണ്
. ഏറ്റവും നല്ലതെന്ന് അവരെയാണ് പറയുക.
സന്യാസിമാരിലും നല്ല ബാല ബ്രഹ്മചാരികളുണ്ട്. ഗവണ്മെന്റിനും നല്ലതാണ്,
ജനസംഖ്യ വര്ദ്ധിക്കില്ല. പവിത്രതയുടെ ശക്തി ലഭിക്കുന്നു. ഇത് ഗുപ്തമാണ്. സന്യാസിയും പവിത്രമായാണ് കഴിയുന്നുത്,
ചെറിയ കുട്ടിയും പവിത്രമായാണ് കഴിയുന്നത്,
വാനപ്രസ്ഥിയും പവിത്രമായാണ് കഴിയുന്നത്. അതുകൊണ്ട് പവിത്രതയുടെ ശക്തി ലഭിച്ചുകൊണ്ടേ വരുന്നു.
കുട്ടികള്ക്ക് ഇത്രയും സമയം പവിത്രമായി കഴിയണം ഇങ്ങനെ അവരുടെയും നിയമം നടക്കുന്നുണ്ട്. അപ്പോള് ആ ശക്തിയും ലഭിക്കുന്നു. നിങ്ങളാണ് സതോ പ്രധാന പവിത്രം. ഈ അന്തിമ ജന്മം നിങ്ങള് ബാബയോട് പ്രതിജ്ഞ ചെയ്യുന്നു.
നിങ്ങള് സത്യയുഗം സ്ഥാപിക്കുന്നവരാണ്. ആര് ചെയ്യുന്നോ അവര് പവിത്ര ലോകത്തിന്റെ അധികാരിയാകും, സംഖ്യാക്രമത്തിലുള്ള പുരുഷാര്ത്ഥമനുസരിച്ച്.
ഇത് ഈശ്വരീയ കുടുംബമാണ്. കല്പത്തില് ഒരു പ്രാവശ്യം നമ്മള് ഈശ്വരനോടൊപ്പം കഴിയുന്നു. പിന്നീട് ദൈവീക കുലത്തില് ധാരാളം ജന്മങ്ങള് ജീവിക്കും. ഈ ഒരു ജന്മം മാത്രമാണ് ദുര്ലഭം.
ഈ ഈശ്വരീയ കുലമാണ് ഏറ്റവും ഉത്തമം. ബ്രാഹ്മണ കുലം ഏറ്റവും ഉയര്ന്ന കുടുമയാണ്.
ഏറ്റവും താഴ്ന്ന കുലത്തില് നിന്ന് നമ്മള് ബ്രാഹ്മണ കുലത്തിലേതായിരിക്കുന്നു. ശിവബാബ എപ്പോഴാണോ ബ്രഹ്മാവിനെ രചിച്ചത് അപ്പോഴാണ് ബ്രാഹ്മണനെയും രചിക്കുന്നത്.
ആര് ബാബയുടെ സേവനത്തില് കഴിയുന്നോ അവര്ക്കെത്ര സന്തോഷമുണ്ടായിരിക്കും. നമ്മള് ഈശ്വരന്റെ സന്താനമായിരിക്കുന്നു, ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു. തന്റെ പെരുമാറ്റത്തിലൂടെ ഈശ്വരന്റെ പേര് പ്രസിദ്ധമാക്കുന്നു. ബാബ പറയുന്നു അവര് ആസുരീയ ഗുണങ്ങളുള്ളവരാണ്, നിങ്ങള് ദൈവീക ഗുണങ്ങളുള്ളവരായിക്കൊണ്ടിരിക്കുന്നു. എപ്പോള് നിങ്ങള് സമ്പൂര്ണ്ണമാകുന്നോ അപ്പോള് നിങ്ങളുടെ പെരുമാറ്റം വളരെ നല്ലതാകും. ബാബ പറയും ഇതാണ് ദേവീക ഗുണങ്ങളുള്ളവര്, നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച്. ആസുരീയ ഗുണമുള്ളവരും നമ്പര്വൈസാണ്.
ബാല ബ്രഹ്മചാരിയുമുണ്ട്. സന്യാസി പവിത്രമായി കഴിയുന്നുണ്ടെങ്കില് വളരെ നല്ലതാണ്. ബാക്കി ഇവര്ക്ക് ആരുടെയും സദ്ഗതി ചെയ്യാന് സാധിക്കില്ല. അഥവാ ഏതെങ്കിലും ഗുരുക്കന്മാര് സദ്ഗതി ചെയ്യുന്നവര് ഉണ്ടെങ്കില് കൂടെ കൊണ്ട് പോകും,
പക്ഷെ അവര് സ്വയം തന്നെ ഉപേക്ഷിച്ച് പോകുന്നു.
ഇവിടെ ഈ ബാബ പറയുന്നു ഞാന് നിങ്ങളെ കൂടെ കൊണ്ട് പോകും. ഞാന് വന്നിരിക്കുന്നത് തന്നെ നിങ്ങളെ കൂടെ കൊണ്ട് പോകുന്നതിനാണ്. അവര്ക്ക് കൊണ്ട് പോകാന് സാധിക്കില്ല.
സ്വയം ഗൃഹസ്ഥികളുടെ അടുക്കല് ജന്മമെടുത്തുകൊണ്ടിരിക്കുകയാണ്. സംസ്ക്കാരം കാരണം വീണ്ടും സന്യാസിമാരുടെ കൂട്ടത്തിലേക്ക് പോകുന്നു. നാമവും രൂപവും ഓരോ ജന്മത്തിലും മാറിക്കൊണ്ടിരിക്കുന്നു. സത്യയുഗത്തില് ഇവിടുത്തെ പുരുഷാര്ത്ഥമനുസരിച്ചാണ് പദവി ഉണ്ടാകുന്നതെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. അവിടെ നമ്മള് ഈ പദവി എങ്ങനെയാണ് നേടിയതെന്ന് അറിയില്ല.
ഇത് ഇപ്പോഴാണ് അറിയുന്നത് ആര് കല്പം മുന്പ് ഏതുപോലെ പുരുഷാര്ത്ഥം ചെയ്തിട്ടുണ്ടായിരുന്നോ, അതുപോലെ തന്നെയായിരിക്കും ചെയ്യുക.
അവിടെ വിവാഹമെല്ലാം എങ്ങനെയാണ് നടക്കുന്നതെന്ന് കുട്ടികളെ സാക്ഷാത്ക്കാരവും ചെയ്യിച്ചിട്ടുണ്ട്. വലിയ-വലിയ മൈതാനവും,
പൂന്തോട്ടങ്ങളുമെല്ലാം ഉണ്ടായിരിക്കും. ഇപ്പോഴാണെങ്കില് ഭാരതത്തില് മാത്രം കോടികളുടെ ജനസംഖ്യയുണ്ട്. അവിടെ കുറച്ച് ലക്ഷം മാത്രമായിരിക്കും ഉണ്ടായിരിക്കുക. അവിടെ ഒരിക്കലും ഇത്രയും നിലകളുള്ള കെട്ടിടമുണ്ടായിരിക്കില്ല. ഇത് ഇപ്പോഴുള്ളതാണ് എന്തുകൊണ്ടെന്നാല് സ്ഥലമില്ല. അവിടെ ഇത്രയും തണുപ്പുണ്ടായിരിക്കില്ല. അവിടെ ദുഃഖത്തിന്റെ അടയാളം പോലുമില്ല. പര്വ്വതങ്ങളിലേക്ക് പോകേണ്ട തരത്തില് വളരെയധികം ചൂടും ഉണ്ടായിരിക്കില്ല. പേര് തന്നെ സ്വര്ഗ്ഗം എന്നാണ്. ഈ സമയം മനുഷ്യര് മുള്ക്കാട്ടില് പെട്ടിരിക്കുകയാണ്. എത്രത്തോളം സുഖത്തെ ആഗ്രഹിക്കുന്നോ അത്രയും ദുഃഖം കൂടിക്കൊണ്ടേയിരിക്കുന്നു. ഇപ്പോള് വളരെയധികം ദുഃഖമുണ്ടാകും. യുദ്ധമുണ്ടായാല് രക്തപ്പുഴകളൊഴുകും. ശരി.
ഈ മുരളി എല്ലാ കുട്ടികളുടെയും മുന്നില് കേള്പ്പിച്ചു.
സന്മുഖത്ത് കേള്ക്കുന്നത് നമ്പര്വണ്, ടേപ്പ് വഴി കേള്ക്കുന്നത് നമ്പര് ടു,
മുരളി വായിക്കുന്നത് നമ്പര് ത്രീ സതോപ്രധാനം, സതോ പിന്നെ രജോ.
തമോ എന്ന് പറയില്ല. ടേപ്പില് അതുപോലെ തന്നെ വരുന്നു. ശരി!
ബാപ്ദാദയുടെയും മധുരമായ മാതാവിന്റെയും വളരെക്കാലത്തിനു ശേഷം തിരികെ കിട്ടിയ കുട്ടികള്ക്ക് സ്നേഹസ്മരണകളും സുപ്രഭാതവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
തന്റെ പെരുമാറ്റത്തിലൂടെയും ദൈവീക ഗുണങ്ങളിലൂടെയും ബാബയുടെ പേര് പ്രസിദ്ധമാക്കണം. ആസുരീയ അവഗുണം ഇല്ലാതാക്കണം.
2)
ഈ പഴയ ജീര്ണ്ണിച്ച ശരീരത്തില് മമത്വം വെയ്ക്കരുത്.
പുതിയ സത്യയുഗീ ശരീരത്തെ ഓര്മ്മിക്കണം.
പവിത്രതയുടെ ഗുപ്തമായ സഹായം ചെയ്യണം.
വരദാനം :-
ആത്മീയതയുടെ ശക്തിയിലൂടെ
ദൂരെയിരിക്കുന്ന ആത്മാക്കള്ക്ക്
സമീപതയുടെ അനുഭവം ചെയ്യിക്കുന്ന മാസ്റ്റര് സര്വശക്തിവാന്
ഭവ
സയന്സിന്റെ സാധനങ്ങളിലൂടെ
ദൂരത്തുള്ള ഓരോ വസ്തുവും സമീപത്തായി അനുഭവമാകുന്ന
പോലെ ഇങ്ങനെ ദിവ്യബുദ്ധിയിലൂടെ ദൂരത്തെ വസ്തു സമീപം അനുഭവം ചെയ്യാന് കഴിയുന്നു. കൂടെ കഴിയുന്ന ആത്മാക്കളെ സ്പഷ്ടമായി കാണുകയും സംസാരിക്കുകയും സഹയോഗം കൊടുക്കുകയും എടുക്കുകയും ചെയ്യുന്നതു
പോലെ ആത്മീയതയുടെ
ശക്തിയിലൂടെ ദൂരെ കഴിയുന്ന ആത്മാക്കള്ക്കു സമീപതയുടെ അനുഭവം ചെയ്യിക്കാന് കഴിയും. ഇതിനായി കേവലം മാസ്റ്റര് സര്വശക്തിവാന്, സമ്പന്നവും സമ്പൂര്ണവുമായ
സ്ഥിതിയില് സ്ഥിതി ചെയ്യൂ, സങ്കല്പശക്തിയെ സ്വച്ഛമാക്കൂ.
സ്ലോഗന് :-
തന്റെ ഓരോ സങ്കല്പം, വാക്ക്, കര്മത്തിലൂടെ
മറ്റുള്ളവര്ക്ക് പ്രേരണ നല്കുന്നവര് തന്നെയാണ് പ്രേരണാമൂര്ത്തികള്
0 Comments