Header Ads Widget

Header Ads

MALAYALAM MURLI 09.01.23

 

09-01-2023  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ - മര്ജീവയായി എങ്കില് സര്വ്വതും മറക്കൂ, ഒരു ബാബ എന്താണോ കേള്പ്പിക്കുന്നത് അതു മാത്രം കേള്ക്കൂ, ബാബയെ ഓര്മ്മിക്കൂ, ബാബയോടൊപ്പമേ ഇരിക്കൂ.

ചോദ്യം :-

സദ്ഗതി ദാതാവായ ബാബ കുട്ടികളുടെ സദ്ഗതിയ്ക്കായി ഏതൊരു പഠിപ്പാണ് നല്കുന്നത്?

ഉത്തരം :-

ബാബ പറയുന്നു - കുട്ടികളേ, സദ്ഗതിയിലേക്ക് പോകുന്നതിനു വേണ്ടി അശരീരിയായി അച്ഛനെയും ചക്രത്തെയും ഓര്മ്മിക്കണം. യോഗത്തിലൂടെ നിങ്ങള് സദാ ആരോഗ്യശാലിയും നിരോഗിയുമായിത്തീരുന്നു. പിന്നീട് നിങ്ങള്ക്ക് ഒരു കര്മ്മവും വീട്ടേണ്ടി വരില്ല.

ചോദ്യം :-

സ്വര്ഗ്ഗത്തിന്റെ സുഖം ഭാഗ്യത്തിലില്ലാത്തവരുടെ അടയാളമെന്തായിരിക്കും?

ഉത്തരം :-

അവരോട് ജ്ഞാനം കേള്ക്കാനായി പറയുകയാണെങ്കില് പറയും ഞങ്ങള്ക്ക് സമയമേയില്ല. അവരൊരിക്കലും ബ്രാഹ്മണകുലത്തിലെ അംഗമാകുകയില്ല. ഭഗവാന് എപ്പോഴെങ്കിലും ഏതെങ്കിലും രൂപത്തില് വരുമെന്നുളളതും അവര് അറിയുകയേയില്ല.

ഗീതം :-  അങ്ങയുടെ വിളി കേള്ക്കുവാന് ആഗ്രഹിക്കുന്നു......

ഓംശാന്തി. ഭഗവാനിരുന്ന് ഭക്തര്ക്ക് മനസ്സിലാക്കി തരുന്നു. ഭക്തരെല്ലാവരും ഭഗവാന്റെ കുട്ടികളാണ്. ഒരു ജന്മം അച്ഛന്റെ കൂടെയും വസിച്ചു നോക്കുവാനായി കുട്ടികള് ആഗ്രഹിക്കുകയാണ്. ദേവതകളോടൊപ്പവും വളരെയേറെ ജന്മങ്ങള് വസിച്ചു. ആസുരീയ സമ്പ്രദായത്തിലുളളവരോടൊപ്പവും വളരെ ജന്മങ്ങള് കഴിഞ്ഞു. ഇപ്പോള് ഭക്തരുടെ ഹൃദയത്തിലുളളത് - ഒരു ജന്മമെങ്കിലും ഭഗവാന്റെതായി ഭഗവാനോടൊപ്പം വസിക്കണമെന്നാണ്. ഇപ്പോള് നിങ്ങള് ഭഗവാന്റേതായി, മര്ജീവയായി എങ്കില് ഭഗവാനോടൊപ്പം വസിക്കുന്നു. അമൂല്യമായ അന്തിമ ജന്മം നിങ്ങള് പരമപിതാ പരമാത്മാവിനോടൊപ്പമാണ് വസിക്കുന്നത്. മഹിമയുമുണ്ട് നിന്നോടൊപ്പമേ കഴിക്കൂ, നിന്നോടൊപ്പമേ ഇരിക്കൂ, നിന്നില് നിന്നേ കേള്ക്കൂ. ആര് മര്ജീവയായോ അവര് ജന്മം കൂടെ വസിക്കുന്നു. ഈയൊരു ജന്മം മാത്രമാണ് ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത്. ബാബയും ഈയൊരു തവണയാണ് വരുന്നത്, പിന്നീടൊരിക്കലും വരാന് സാധിക്കില്ല. ഒരേയൊരു തവണ വന്ന് കുട്ടികളുടെ സര്വ്വ മനോകാമനകളും പൂര്ത്തീകരിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് ധാരാളം യാചിക്കുന്നുണ്ട്. സാധു-സന്യാസിമാരില് നിന്നും മഹാത്മാക്കളില് നിന്നുമെല്ലാം അരക്കല്പത്തോളമായി യാചിച്ചുകൊണ്ടിരുന്നു, കൂടാതെ ജപം, തപം, ദാനം-പുണ്യ കര്മ്മങ്ങളെല്ലാം തന്നെ ജന്മ-ജന്മങ്ങളായി ചെയ്തു വന്നു. എത്ര ശാസ്ത്രങ്ങളാണ് പഠിച്ചത്, അനേകാനേക ശാസ്ത്രങ്ങളും മാഗസിനുകളും ഉണ്ടാക്കിയിട്ടും ഒരിക്കലും ക്ഷീണിച്ചില്ല, ഇതിലൂടെ തന്നെയാണ് ഭഗവാനെ ലഭിക്കുക എന്ന് മനസ്സിലാക്കുന്നു. എന്നാല് ഇപ്പോള് സ്വയം ഭഗവാന് തന്നെ വന്ന് പറയുന്നു - നിങ്ങള് ജന്മ-ജന്മാന്തരങ്ങള് ഏതെല്ലാം ശാസ്ത്രങ്ങള് പഠിച്ചുവോ, ഇതിലൂടെയൊന്നും തന്നെ എന്നെ പ്രാപിക്കുകയില്ല. വളരെയധികം പുസ്തകങ്ങളുണ്ട്. ക്രിസ്ത്യാനികളും എത്രയാണ് പഠിക്കുന്നത്. അനേക ഭാഷകളില് വളരെയധികം കാര്യങ്ങള് എഴുതുന്നുണ്ട്. മനുഷ്യര് അതെല്ലാം തന്നെ പഠിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള് ബാബ പറയുന്നു, എന്തെല്ലാമാണോ പഠിച്ചത്, അതെല്ലാം തന്നെ മറക്കണം, അഥവാ ബുദ്ധിയില് നിന്നും എടുത്തു കളയൂ. വളരെയധികം പുസ്തകങ്ങള് പഠിച്ചു കഴിഞ്ഞു. പുസ്തകങ്ങളിലുമുണ്ട് ഇന്നയാളാണ് ഭഗവാന്, ഇതാണ് അവതാരങ്ങളെന്നെല്ലാം.... ഇപ്പോള് ബാബ പറയുന്നു, ഞാന് സ്വയം വന്നിരിക്കുകയാണ്, ആരെല്ലാമാണോ എന്റെതാകുന്നത്, അവരോടു ഞാന് പറയുന്നു, ഇതിനെയെല്ലാം തന്നെ മറക്കണം. മുഴുവന് ലോകത്തിലുളളവരിലും നിങ്ങളുടെ ബുദ്ധിയിലും ഇല്ലാത്തതായ കാര്യങ്ങള് ഞാന് നിങ്ങള്ക്ക് കേള്പ്പിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്ന കാര്യങ്ങളൊന്നും തന്നെ ഏതൊരു ശാസ്ത്രങ്ങളിലുമില്ലെന്നുളളത് ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു. ബാബ വളരെ മനോഹരവും ഗഹനവുമായ കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യവും രചയിതാവിന്റെയും രചനയുടെയും മുഴുവന് ജ്ഞാനവുമാണ് കേള്പ്പിക്കുന്നത്, എന്നിട്ടും പറയുന്നു കൂടുതലൊന്നുമില്ലെങ്കിലും രണ്ടു വാക്കുകളെങ്കിലും ഓര്മ്മിക്കൂ, മന്മനാഭവ, മദ്ധ്യാജീഭവ. വാക്കുകള് ഭക്തിമാര്ഗ്ഗത്തിലെ ഗീതയുടെതാണ്. എന്നാല് ബാബ ഇതിന്റെ അര്ത്ഥം നല്ല രീതിയില് മനസ്സിലാക്കിത്തരുന്നു. ഭഗവാനാണ് സഹജമായ രാജയോഗം പഠിപ്പിച്ചത്, കേവലം എന്നെ മാത്രം ഓര്മ്മിക്കൂ എന്നാണ് പറയുന്നത്. ഭക്തിമാര്ഗ്ഗത്തിലും ധാരാളം എന്നെ ഓര്മ്മിച്ചു വന്നു. ദു:ഖത്തിലെല്ലാവരും എന്നെ സ്മരിക്കുന്നു...... എന്ന മഹിമയുണ്ട് എന്നിട്ടും ആരും ഒന്നും മനസ്സിലാക്കുന്നില്ല. തീര്ച്ചയായും സത്യ-ത്രേതായുഗത്തില് സുഖത്തിന്റെ ലോകമായതിനാല് ഓര്മ്മിക്കേണ്ടതെന്തിന്. ഇപ്പോള് മായയുടെ രാജ്യത്തിലാണ് ദു:ഖമുളളത്, അപ്പോഴാണ് എല്ലാവര്ക്കും ബാബയെ ഓര്മ്മിക്കേണ്ടതായി വരുന്നത്. സത്യയുഗത്തിലുളള അളവറ്റ സുഖത്തെക്കുറിച്ചും ഓര്മ്മ വരുന്നു. ആരെല്ലാമാണോ സംഗമയുഗത്തില് ബാബയില് നിന്നും സഹജ രാജയോഗവും ജ്ഞാനവും പഠിച്ചിരുന്നത്, അവരായിരുന്നു സുഖത്തിന്റെ ലോകത്തില് വസിച്ചിരുന്നത്. കുട്ടികളിലും നോക്കൂ, എത്ര പഠിപ്പില്ലാത്തവരാണ്. പഠിപ്പില്ലാത്തവരാണെങ്കില് വളരെ നല്ലതാണ്, കാരണം അവരുടെ ബുദ്ധി എങ്ങോട്ടും പോകില്ലല്ലോ. ഇവിടെ കേവലം മിണ്ടാതിരിക്കണം. വായിലൂടെ ഒന്നും തന്നെ പറയേണ്ടതായ ആവശ്യമില്ല. കേവലം ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം നശിക്കുന്നു. പിന്നീട് തിരികെ കൊണ്ടുപോകുന്നു. കാര്യങ്ങളെല്ലാം തന്നെ ഗീതയില് കുറച്ചുണ്ട്. പ്രാചീന ഭാരതത്തിലെ ധര്മ്മശാസ്ത്രമാണ് ഗീത. ഭാരതം ആദ്യം പുതിയതായിരുന്നു, ഇപ്പോള് പഴയതായി. ധര്മ്മശാസ്ത്രം ഒന്നല്ലേ ഉണ്ടാകുക. ക്രിസ്ത്യന് ധര്മ്മം സ്ഥാപിച്ച മുതല്ക്കുളള അവരുടെ ധര്മ്മശാസ്ത്രം ബൈബിളാണ്. ക്രിസ്തുവിനും ധാരാളം മഹിമയുണ്ട്. ശാന്തി അവരാണ് സ്ഥാപിച്ചതെന്ന് പറയുന്നു. ക്രിസ്തു ക്രിസ്ത്യന് ധര്മ്മമാണ് സ്ഥാപിച്ചത്, അതില് ശാന്തിയുടെ കാര്യം തന്നെയില്ല. നമ്മള് അവനവന്റെ മഹത്വത്തെക്കുറിച്ച് അറിയാത്തതിനാല് വരുന്നവരുടെ മഹിമ പാടിക്കൊണ്ടിരുന്നു. ബുദ്ധമതത്തിലുളളവരും ക്രിസ്തു മതത്തിലുളളവരും അവരുടെ ധര്മ്മത്തിന്റെ മഹിമ വിട്ട് മറ്റുളളവരുടെ മഹിമ പാടിക്കൊണ്ടിരിക്കുന്നവരല്ല. ഭാരതവാസികള്ക്ക് തന്റെതായ ധര്മ്മമില്ല. ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. എപ്പോഴാണോ തീര്ത്തും നാസ്തികരാകുന്നത് അപ്പോഴാണ് പിന്നെ ബാബ വരുന്നത്.

ബാബ മനസ്സിലാക്കിത്തരുന്നു, കുട്ടികളേ, സ്കൂളുകളില് പഠിപ്പിക്കുന്ന പുസ്തകങ്ങളില് പിന്നെയും എന്തെങ്കിലുമൊക്കെ ലക്ഷ്യമുണ്ട്. അതിലൂടെ പ്രയോജനമുണ്ട്, സമ്പാദ്യമുണ്ടാകുന്നുണ്ട്. പദവി ലഭിക്കുന്നുണ്ടല്ലോ. ബാക്കി ശാസ്ത്രങ്ങളെല്ലാം പഠിക്കുന്നത്, വെറും അന്ധവിശ്വാസം മാത്രമാണ്. പഠിപ്പിനെ ഒരിക്കലും അന്ധവിശ്വാസമെന്നു പറയില്ല. അന്ധവിശ്വാസത്തോടെയല്ല പഠിക്കുന്നത്. പഠിപ്പിലൂടെയാണ് വക്കീലും എഞ്ചിനിയറുമായിത്തീരുന്നത്. അതിനെ എങ്ങനെ അന്ധവിശ്വാസമെന്നു പറയും? അതുപോലെ ഇതും പാഠശാലയാണ്. ഇതിനെ ഒരിക്കലും സത്സംഗമെന്നു പറയില്ല. ഈശ്വരീയ വിശ്വവിദ്യാലയമെന്നാണ് എഴുതുന്നത്. അപ്പോള് തീര്ച്ചയായും മനസ്സിലാക്കണം ഈശ്വരന്റെ ഏറ്റവും ഉയര്ന്ന വിദ്യാലയമാണ്. അതും മുഴുവന് വിശ്വത്തിനായി. എല്ലാവര്ക്കും ഈയൊരു സന്ദേശമെത്തിക്കണം, ദേഹസഹിതം സര്വ്വധര്മ്മങ്ങളും ത്യജിച്ച് തന്റെ സ്വധര്മ്മത്തില് സ്ഥിതി ചെയ്യൂ. പിന്നീട് തന്റെ അച്ഛനെയും ഓര്മ്മിക്കുകയാണെങ്കില് അന്തിമമനം പോലെ ഗതിയായിത്തീരും. തന്റെ ചാര്ട്ട് എഴുതണം, എത്ര സമയം ഞാന് യോഗത്തിലിരിക്കുന്നുണ്ട്, എല്ലാവരും തുടര്ച്ചയായി ചാര്ട്ട് എഴുതുന്നില്ല, ചിലര് ക്ഷീണിക്കുന്നു. വാസ്തവത്തില് എന്താണ് ചെയ്യേണ്ടത്? ദിവസേന തന്റെ മുഖം കണ്ണാടിയില് നോക്കണം, അപ്പോള് അറിയുവാന് സാധിക്കുന്നു, ഞാന് ലക്ഷ്മിയെയാണോ അതോ സീതയെ വരിക്കാനാണോ യോഗ്യന്, അതോ പ്രജയിലേക്ക് പോകുമോ? പുരുഷാര്ത്ഥത്തെ തീവ്രമാക്കാനാണ് ചാര്ട്ട് എഴുതുവാന് പറയുന്നത്. നമ്മള് എത്രത്തോളം ശിവബാബയെ ഓര്മ്മിച്ചു എന്നുളളതും അറിയാന് സാധിക്കും. ചാര്ട്ടിലൂടെ മുഴുവന് ദിനചര്യയും മുന്നിലേക്ക് വരുന്നു. ചെറുപ്പം മുതല്ക്കുളള മുഴുവന് ജീവിതവും ഓര്മ്മ വരുന്നതുപോലെ. അപ്പോള് എന്താ ഒരു ദിവസത്തെ കാര്യങ്ങള് നിങ്ങള്ക്ക് ഓര്മ്മിക്കുവാന് സാധിക്കില്ലേ. നമ്മള് ബാബയെയും ചക്രത്തെയും എത്ര സമയം ഓര്മ്മിക്കുന്നുണ്ടെന്നുളളത് നോക്കണം. ഇങ്ങനെ അഭ്യസിക്കുന്നതിലൂടെ നമ്മള് രുദ്ര മാലയില് കോര്ക്കപ്പെടുന്നതിനായി പെട്ടെന്ന് ഓടി എത്തിച്ചേരും. ഇതാണ് യോഗത്തിന്റെ യാത്ര, ഇതിനെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല, പിന്നെങ്ങനെ പഠിപ്പിക്കുവാന് സാധിക്കും? ഇപ്പോള് നിങ്ങള്ക്കറിയാം നമുക്ക് ബാബയുടെ പക്കലേക്ക് തിരികെ പോകണം. രാജപദവിയാണ് ബാബയുടെ സമ്പത്ത്, അതിനാലാണ് ഇതിന് രാജയോഗം എന്ന പേരുള്ളത്.

നിങ്ങളെല്ലാവരും രാജഋഷികളാണ്. മറ്റുളളവര് ഹഠയോഗഋഷികളാണ്. എന്നാല് അവരും പവിത്രമായി ജീവിക്കുന്നുണ്ട്. രാജധാനിയില് രാജാവും റാണിയും പ്രജകളും എല്ലാം ആവശ്യമാണ്. സന്യാസിമാരില് രാജാ-റാണിയൊന്നുമില്ലല്ലോ. അവരുടെത് പരിധിയുളള വൈരാഗ്യമാണ്, നിങ്ങളുടെത് പരിധിയില്ലാത്ത വൈരാഗ്യവും. അവര് വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ച് വികാരി ലോകത്തില് തന്നെയാണ് ജീവിക്കുന്നത്. നിങ്ങള്ക്കു വേണ്ടി ലോകത്തിനു ശേഷം പിന്നീട് സ്വര്ഗ്ഗമാകുന്ന ദൈവീക പൂന്തോട്ടം സ്ഥാപിക്കപ്പെടുന്നു. അപ്പോള് നിങ്ങള്ക്കും അതല്ലേ ഓര്മ്മ വരേണ്ടത്. കാര്യങ്ങളെക്കുറിച്ചെല്ലാം തന്നെ നിങ്ങള് ബുദ്ധിയില് വെക്കണം. വളരെയധികം പേര്ക്ക് ചാര്ട്ട് എഴുതാന് തന്നെ സാധിക്കുന്നില്ല. മുന്നോട്ടു പോകവേ ക്ഷീണിച്ചു പോകുന്നു. ബാബ പറയുന്നു, കുട്ടികളേ തന്റെ പക്കല് നോട്ട് വെക്കൂ. ഞാന് എത്ര സമയം ഏറ്റവും പ്രിയപ്പെട്ട ബാബയെ ഓര്മ്മിക്കുന്നുണ്ട്? ബാബയുടെ ഓര്മ്മയിലൂടെയാണ് നിങ്ങള്ക്ക് സമ്പത്ത് നേടേണ്ടത്. രാജ്യ പദവിയുടെ സമ്പത്ത് നേടണമെങ്കില് തീര്ച്ചയായും പ്രജകളെയും ഉണ്ടാക്കണം. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില് അവരില് നിന്നും തീര്ച്ചയായും സ്വര്ഗ്ഗത്തിലെ സമ്പത്ത് ലഭിക്കണമല്ലോ. വളരെയധികം പേര്ക്കും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നുണ്ട്. ബാക്കിയുളളവര്ക്ക് ശാന്തിയുടെ സമ്പത്തും. ബാബ എല്ലാവരോടുമായി പറയുന്നു, കുട്ടികളേ ദേഹസഹിതം ദേഹത്തിന്റെ സര്വ്വധര്മ്മങ്ങളെയും മറക്കൂ. നിങ്ങള് അശരീരിയായിരുന്നു, ഇപ്പോള് 84 ജന്മങ്ങളെടുത്തു, വീണ്ടും അശരീരിയായിത്തീരൂ. ക്രിസ്ത്യാനികളോടും പറയണം നിങ്ങള് ക്രിസ്തുവിന്റെ പിറകെ വന്നവരാണ്. നിങ്ങളും ശരീരം കൂടാതെയാണ് വന്നത്, ഇവിടെക്ക് വന്ന് ശരീരമെടുത്ത് പാര്ട്ട് അഭിനയിച്ചു, ഇപ്പോള് നിങ്ങളുടെ പാര്ട്ടും പൂര്ത്തിയായി. കലിയുഗത്തിന്റെ അന്ത്യമായി. ഇപ്പോള് നിങ്ങള് ബാബയെ ഓര്മ്മിക്കൂ, മുക്തിധാമത്തിലേക്ക് പോകേണ്ടവര് കേട്ടാല് അവര് വളരെയധികം സന്തോഷിക്കും, കാരണം അവര് ആഗ്രഹിക്കുന്നതു തന്നെ മുക്തിയാണ്. ജീവിതമുക്തിയിലേക്ക് (സുഖത്തിലേക്ക്) പോയാല് വീണ്ടും ദു:ഖമനുഭവിക്കേണ്ടി വരും, മുക്തി തന്നെയാണ് അതിനേക്കാളും നല്ലതെന്ന് അവര് കരുതുന്നു. ജീവിതമുക്തിയിലേക്ക് പോകുന്നവര്ക്ക് വളരെയധികം സമയം സുഖമാണുളളതെന്ന് അവര് മനസ്സിലാക്കുന്നില്ല. നമ്മള് ആത്മാക്കള് പരംധാമത്തില് ബാബയോടൊപ്പം വസിക്കുന്നവരാണ്. എന്നാല് എല്ലാവരും പരംധാമത്തെക്കുറിച്ച് ഇപ്പോള് മറന്നു പോയിരിക്കുന്നു. ഭഗവാനാണ് എല്ലാ സന്ദേശ വാഹകരെയും അയക്കുന്നതെന്ന് പറയുന്നു. വാസ്തവത്തില് ഞാന് ആരെയും അയക്കുന്നില്ല. ഇതെല്ലാം തന്നെ ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. നമുക്ക് മുഴുവന് നാടകത്തെക്കുറിച്ചും അറിഞ്ഞു കഴിഞ്ഞു. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ബാബയുടെയും ചക്രത്തിന്റെയും ഓര്മ്മയുണ്ട്, അതിനാല് നിങ്ങള് തീര്ച്ചയായും ചക്രവര്ത്തി മഹാരാജാവായിത്തീരുന്നു. മനുഷ്യര് ഇവിടെ ധാരാളം ദു:ഖമുണ്ടെന്നു മനസ്സിലാക്കുന്നതുകൊണ്ടാണ് മുക്തി ആഗ്രഹിക്കുന്നത്. ഗതി, സദ്ഗതി എന്ന രണ്ട് വാക്കുകളെ കുറിച്ച് പറയാറുണ്ട്. എന്നാല് ആര്ക്കും ഇതിന്റെ അര്ത്ഥത്തെക്കുറിച്ച് അറിയുന്നില്ല. എല്ലാവരുടെയും സദ്ഗതിദാതാവ് ഒരേയൊരു ബാബയാണെന്ന് നിങ്ങള്ക്കറിയാം. ബാക്കി എല്ലാവരും പതിതര് തന്നെയാണ്. മുഴുവന് ലോകവും പതിതം തന്നെയാണ്. ഇങ്ങനെയുളള ചില വാക്കുകള് കേള്ക്കുമ്പോള് പലരും ദേഷ്യപ്പെടാറുണ്ട്. ബാബ പറയുന്നു, ശരീരത്തെ തന്നെ മറക്കണം. നിങ്ങളെ അശരീരിയായാണ് പറഞ്ഞയച്ചത്. ഇപ്പോഴും അശരീരിയായി എന്നോടൊപ്പം തിരികെ പോകണം. ഇതിനെയാണ് പഠിപ്പെന്നു പറയുന്നത്. പഠിപ്പിലൂടെയാണ് സദ്ഗതിയുണ്ടാകുന്നത്. യോഗത്തിലൂടെയാണ് നിങ്ങള് സദാ ആരോഗ്യശാലിയാകുന്നത്. നിങ്ങള് സത്യയുഗത്തില് വളരെ സുഖികളായിരുന്നു. ഏതൊരു വസ്തുവിന്റെയും കുറവില്ല. ദു:ഖം നല്കുന്ന വികാരവുമില്ല. മോഹാജീത്ത് രാജാവിന്റെ കഥ കേട്ടിരിക്കുമല്ലോ. ബാബ പറയുന്നു ഞാന് നിങ്ങളെ ഇപ്പോള് പഠിപ്പിക്കുന്ന കര്മ്മത്തിലൂടെ, പിന്നീട് ഒരിക്കലും കര്മ്മം നിങ്ങളെ ചതിക്കില്ല. വളരെയധികം തണുപ്പും അവിടെയുണ്ടാകില്ല. ഇപ്പോള് പഞ്ചതത്വങ്ങളും തമോപ്രധാനമാണ്. ഇടയ്ക്ക് ഒരുപാട് ചൂട്, ഇടയ്ക്ക് ഒരുപാട് തണുപ്പ്. സത്യയുഗത്തില് അങ്ങനെയുളള വിപത്തുകളൊന്നും തന്നെയുണ്ടാകില്ല. സദാ വസന്ത കാലമാണ്, പ്രകൃതി സതോപ്രധാനമാണ്. ഇപ്പോഴത്തെ പ്രകൃതി തമോപ്രധാനമായതിനാല് നല്ല മനുഷ്യര് എങ്ങനെയുണ്ടാകും? ഇവിടെ ഭാരതത്തിലെ ഉയര്ന്ന അധികാരികളെല്ലാം തന്നെ സന്യാസിമാരുടെ പിറകിലാണ്. അവരുടെ പക്കലേക്ക് കുട്ടികള് പോകുമ്പോള്, പറയും ഞങ്ങള്ക്ക് സമയമില്ല. അവരുടെ ഭാഗ്യത്തില് സ്വര്ഗ്ഗീയ സുഖമില്ലെന്ന് ഇതിലൂടെ മനസ്സിലാക്കുവാന് സാധിക്കും. അവര് ബ്രാഹ്മണകുലത്തിന്റെ അംഗമല്ല. ഭഗവാന് എങ്ങനെ എപ്പോള് ഇവിടേക്ക് വരുന്നു എന്ന് ഇവര്ക്ക് അറിയുക പോലുമില്ല. ശിവജയന്തി ആഘോഷിക്കുന്നുണ്ടെങ്കിലും എല്ലാവരും ശിവനെ ഭഗവാനെന്ന് അംഗീകരിക്കുന്നില്ല. അഥവാ ശിവനെ പരമപിതാ പരമാത്മാവെന്നു മനസ്സിലാക്കുന്നു എങ്കില് അന്നത്തെ ദിവസം ഒഴിവുദിനം പ്രഖ്യാപിക്കുമായിരുന്നു. ബാബ പറയുന്നു, എന്റെ ജന്മവും ഭാരതത്തില് തന്നെയാണുണ്ടാകുന്നത്. എന്റെ ക്ഷേത്രങ്ങളും ഇവിടെത്തന്നെയാണ്. തീര്ച്ചയായും ഇവിടെത്തന്നെ ഏതെങ്കിലും ശരീരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടാകും. ദക്ഷപ്രജാപിതാവ് യജ്ഞം രചിച്ചു എന്ന് കാണിക്കുന്നുണ്ട്. എന്താ അതില് ബാബയും വന്നിട്ടുണ്ടാകുമോ? എന്നാല് അങ്ങനെയും പറയുന്നില്ല. കൃഷ്ണന് സത്യയുഗത്തിലാണുണ്ടാകുക. ബാബ സ്വയം പറയുന്നു, എനിക്ക് ബ്രഹ്മാമുഖത്തിലൂടെ ബ്രാഹ്മണവംശാവലിയെ രചിക്കണം. മറ്റുളളവര്ക്ക് നിങ്ങള്ക്കിതും മനസ്സിലാക്കി കൊടുക്കുവാന് സാധിക്കും. എന്നെ മാത്രം ഓര്മ്മിക്കൂ എന്ന് ബാബ എത്ര സഹജമായാണ് മനസ്സിലാക്കിത്തരുന്നത്. എന്നാല് മായ ഇത്രയും ബലവാനാണ്, നിങ്ങളെ ഓര്മ്മിക്കാന് തന്നെ അനുവദിക്കില്ല. അരക്കല്പത്തെ ശത്രുവാണ്. ശത്രുവിനുമേല് വിജയം പ്രാപിക്കണം. ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് തണുപ്പത്ത് പോയി സ്നാനം ചെയ്യാറുണ്ട്. എത്രയാണ് ബുദ്ധിമുട്ട് സഹിക്കുന്നത്, ദു:ഖം സഹിക്കുന്നത്. ഇവിടെ ഇതൊരു പാഠശാലയാണ്, ഇവിടെ പഠിക്കുകയാണ് വേണ്ടത്, ഇവിടെ ബുദ്ധിമുട്ടേണ്ടതായ യാതൊരു ആവശ്യവുമില്ല. പാഠശാലയില് അന്ധവിശ്വാസത്തിന്റെ കാര്യം തന്നെയില്ല. മനുഷ്യര് അന്ധവിശ്വാസത്തില് കുടുങ്ങിക്കിടക്കുകയാണ്. എത്ര ഗുരുക്കന്മാരെയാണ് സമീപിക്കുന്നത്. എന്നാല് ഒരു മനുഷ്യന് ഒരിക്കലും മറ്റൊരു മനുഷ്യന്റെയും സദ്ഗതി ചെയ്യുവാന് സാധിക്കില്ല. മനുഷ്യന്മാരെ ഗുരുക്കന്മാരാക്കി മാറ്റുന്നതിനെ അന്ധവിശ്വാസമെന്നല്ലേ പറയൂ. ഇന്നത്തെക്കാലത്ത് ചെറിയ കുട്ടികളെ പോലും ഗുരുക്കന്മാരുടെ പക്കലേക്ക് കൊണ്ടു പോകുന്നു. അല്ലെങ്കില് വാനപ്രസ്ഥത്തില് ഗുരുവിനെ സമീപിക്കണമെന്നാണ് നിയമം. ശരി.

മധുരമധുരമായ വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. തീവ്രപുരുഷാര്ഥത്തിനായി തീര്ച്ചയായും ഓര്മ്മയുടെ ചാര്ട്ട് വെക്കണം. ദിവസേന കണ്ണാടിയില് തന്റെ മുഖത്തെ നോക്കണം. ഞാന് ഏറ്റവും പ്രിയപ്പെട്ട അച്ഛനെ എത്ര സമയം ഓര്മ്മിക്കുന്നുണ്ടെന്നു പരിശോധിക്കണം.

2. എന്തെല്ലാം പഠിച്ചുവോ അതെല്ലാം മറന്ന് മിണ്ടാതിരിക്കണം, വായിലൂടെ ഒന്നും തന്നെ പറയേണ്ടതില്ല. ബാബയുടെ ഓര്മ്മയിലൂടെ വികര്മ്മത്തെ നശിപ്പിക്കണം.

വരദാനം :-

ഓരോ കാര്യത്തിലും വായിലൂടെ അഥവാ മനസാ ബാബാ ബാബാ പറഞ്ഞ് ഞാന് എന്ന ഭാവത്തെ സമാപ്തമാക്കുന്ന സഫലതാമൂര്ത്തിയായി ഭവിക്കട്ടെ


താങ്കള് അനേകാത്മാക്കളുടെ ഉണര്വുത്സാഹം വര്ധിപ്പിക്കാന് നിമിത്തമായ കുട്ടികള് ഒരിക്കലും ഞാന്എന്ന ഭാവത്തില് വരരുത്. ഞാന് ചെയ്തു- അല്ല. ബാബ നിമിത്തമാക്കി. ഞാന് എന്നതിനു പകരം എന്റെ ബാബ, ഞാന് ചെയ്തു, ഞാന് പറഞ്ഞു -ഇതല്ല. ബാബ ചെയ്യിച്ചു, ബാബ ചെയ്തു എങ്കില് സഫലതാമൂര്ത്തിയായിത്തീരും. എത്രത്തോളം താങ്കളുടെ വായിലൂടെ ബാബാ ബാബാ വരുന്നുവോ അത്രയും അനേകരെ ബാബയുടേതാക്കാന് കഴിയും. എല്ലാവരുടെ വായിലൂടെയും ഇതു വരട്ടെ ഇവരുടെ വാക്കിലും നോക്കിലും ബാബ തന്നെ ബാബയാണ്.

സ്ലോഗന് :-

സംഗമയുഗത്തില് തന്റെ ശരീരം, മനസ്, ധനത്തെ സഫലമാക്കുകയും സര്വ ഖജനാക്കളെ വര്ധിപ്പിക്കുകയും തന്നെയാണ് വിവേകം.

 Download PDF

Post a Comment

0 Comments