Header Ads Widget

Header Ads

MALAYALAM MURLI 08.01.23

 

08-01-2023  ഓം ശാന്തി  അവ്യക്തബാപ്ദാദ  മധുബന്  23/04/93


Listen to the Murli audio file



നിശ്ചയബുദ്ധി ഭവഅമര് ഭവ

ഇന്ന് ബാപ്ദാദ സര്വ്വ അതി സ്നേഹി, ആദി മുതലുള്ള യജ്ഞത്തിന്റെ സഹയോഗി, അനേക പ്രകാരത്തിലൂടെ വന്നിരിക്കുന്ന വ്യത്യസ്ഥമായ പ്രശ്നങ്ങളുടെ പേപ്പറില് നിശ്ചയ ബുദ്ധി വിജയിയായി മറി കടക്കുന്ന ആദി സ്നേഹി, സഹയോഗി, അഖണ്ഡമായ, അചഞ്ചലരായ ആത്മാക്കളുമായി മിലനം ആഘോഷിക്കാന് വന്നിരിക്കുന്നു. നിശ്ചയത്തിന്റെ വിഷയത്തില് പാസായി മുന്നോട്ട് പോകുന്ന കുട്ടികളുടെയടുത്ത് വന്നിരിക്കുന്നു. നിശ്ചയം പഴയ ജീവിതത്തില്, അടുത്ത ജീവിതത്തിലും സദാ വിജയത്തിന്റെ അനുഭവം ചെയ്യിച്ചു കൊണ്ടിരിക്കും. നിശ്ചയത്തിന്റെ, അമര് ഭവ എന്ന വരദാനം സദാ കൂടെയുണ്ടാകണം. വിശേഷിച്ചും ഇന്ന് വളരെക്കാലത്തെ വൃദ്ധരായ ആത്മാക്കള്, അവരുടെ ഓര്മ്മയുടെയും സ്നേഹത്തിന്റെയും ബന്ധനത്തില് ബന്ധിക്കപ്പെട്ട് ബാബ വന്നിരിക്കുന്നു. നിശ്ചയത്തിന് ആശംസകള്!

ഒരു ഭാഗത്ത് യജ്ഞം അര്ത്ഥം പാണ്ഡവരുടെ കോട്ടയുടെ അടിത്തറയായ ആത്മാക്കള് സര്വ്വരും മുന്നിലുണ്ട്, മറു ഭാഗത്ത് നിങ്ങള് അനുഭവി ആദി ആത്മാക്കള് പാണ്ഡവരുടെ കോട്ടയുടെ മതിലുകളുടെ ആദ്യത്തെ ഇഷ്ടികയാണ്. അടിത്തറയും മുന്നിലുണ്ട്, ആദിയിലെ ഇഷ്ടിക, ഏതിന്റെ ആധാരത്തിലാണോ കോട്ട ശക്തമായി വിശ്വത്തിന് കുടക്കീഴായത്, അവരും മുന്നിലുണ്ട്. ബാബ കുട്ടികളെ സ്നേഹത്തില് ഹാം ജീ, ഹാം ജീ ചെയ്ത് കാണിച്ചു, അതേപോലെ സദാ ബാപ്ദാദയുടെയും നിമിത്തമായ ആത്മാക്കളുടെയും ശ്രീമത്ത് അഥവാ നിര്ദ്ദേശത്തെ സദാ ഹാം ജീ ചെയ്യണം. ഒരിക്കലും വ്യര്ത്ഥമായ മന്മത്തോ പരമത്തോ കലര്ത്തരുത്. ബാബയെ മനസ്സിലാക്കി ശ്രീമത്തനുസരിച്ച് പറക്കൂ. മനസ്സിലായോ? ശരി!

മധുബന് നിവാസികള്ക്ക് സേവനത്തിന്റെ ആശംസകള് നല്കി ബാപ്ദാദ പറഞ്ഞത്- ശരി, വിശേഷിച്ച് മധുബന് നിവാസികള്ക്ക് വളരെ വളരെ ആശംസകള്. മുഴുവന് സീസണ് തന്റെ മധുരതയിലൂടെയും അക്ഷീണ സേവനത്തീലൂടെയും സര്വ്വരുടെ സേവനത്തിന് നിമിത്തമായി. അതിനാല് ഏറ്റവും ആദ്യം മുഴുവന്സീസണില് നിമിത്തമായ സേവാധാരി വിശേഷിച്ചും മധുബന് നിവാസികള്ക്ക് വളരെ വളരെ ആശംസകള്. മധുബന് - എന്ന് പറഞ്ഞാല് മധു അര്ത്ഥം മധുരതയാണ്. അതിനാല് മധുരത സര്വ്വരെയും ബാബയുടെ സ്നേഹത്തില് കൊണ്ടു വരുന്നു അതിനാല് ഹാളിലാകട്ടെ, ഇവിടെ നിന്ന് പോയവരാകട്ടെ സര്വ്വര്ക്കും വിശേഷിച്ച് ഒരോ ഡിപാര്ട്ട്മെന്റിലുള്ളവര്ക്കും ബാപ്ദാദ വിശേഷിച്ച് സേവനത്തിന്റെ ആശംസകള് നല്കി കൊണ്ടിരിക്കുന്നു, സദാ അക്ഷീണരായി ഭവിക്കട്ടെ, മധുരമായി ഭവിക്കട്ടെ എന്ന വരദാനങ്ങളിലൂടെ മുന്നോട്ടുയരൂ, പറക്കൂ.

അവ്യക്ത ബാപ്ദാദായുടെ വ്യക്തിപരമായ സംഭാഷണം

1) അലസത ബലഹീനതകളെ കൊണ്ടു വരുന്നു, അതിനാല് ജാഗ്രതയുള്ളവരാകൂ

സര്വ്വരും സംഗമയുഗീ ശ്രേഷ്ഠാത്മാക്കളല്ലേ! സംഗമയുഗത്തിന്റെ വിശേഷതയെന്താണ്, അത് മറ്റൊരു യുഗത്തിനുമില്ല? സംഗമയുഗത്തിന് ഒന്ന് പ്രത്യക്ഷ ഫലം ലഭിക്കുന്നു, ഒന്നിന് കോടി മടങ്ങ് പ്രാപ്തിയുടെ അനുഭവം ഇതേ ജന്മത്തില് തന്നെ ഉണ്ടാകുന്നു. പ്രത്യക്ഷ ഫലം ലഭിക്കുന്നുണ്ടല്ലോ. ഒരു സെക്കന്റ് എങ്കിലും ധൈര്യം വയ്ക്കുന്നുവെങ്കില് സഹായം എത്ര സമയം വരെ ലഭിച്ചു കൊണ്ടിരിക്കും! ഒരാളുടെയെങ്കിലും സോവനം ചെയ്യുന്നുണ്ടെങ്കില് എത്ര സന്തോഷം ലഭിക്കുന്നു! അതിനാല് ഒന്നിന് കോടി മടങ്ങ് പ്രാപ്തി അര്ത്ഥം പ്രത്യക്ഷഫലം സംഗമത്തിലാണ് ലഭിക്കുന്നത്. അതിനാല് ഫ്രഷായ ഫലം കഴിക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ. നിങ്ങളെല്ലാവരും പ്രത്യക്ഷ ഫലം അര്ത്ഥം ഫ്രഷായ ഫലം കഴിക്കുന്നവരാണ്, അതിനാല് ശക്തിശാലിയാണ്. ശക്തിഹീനരല്ലല്ലോ. സര്വ്വരും ശക്തിശാലികളാണ്. ശക്തിഹീനതയെ വരാന് അനുവദിക്കരുത്. ആരോഗ്യശാലിയാകുമ്പോള് ശക്തിഹീനതകള് സ്വതവേ സമാപ്തമാകുന്നു. സര്വ്വശക്തിവാനായ ബാബയിലൂടെ സദാ ശക്തികള് ലഭിച്ചു കൊണ്ടിരിക്കുന്നു, അപ്പോള് എങ്ങനെ ശക്തിഹീനരായി മാറും. ശക്തിഹീനത്ക്ക് വരാന് സാധിക്കുമോ? ഇടയ്ക്ക് അറിയാതെ വരുന്നുണ്ടോ? കുംഭകര്ണ്ണന്റെ നിദ്രയില് അലസരായി ഉറങ്ങുമ്പോഴാണ് വരുന്നത്, ഇല്ലായെങ്കില് വരാന് സാധിക്കില്ല. നിങ്ങള് ജാഗ്രതയോടെ ഇരിക്കുന്നവരല്ലേ. അലസരാണോ? സര്വ്വരും ജാഗ്രതയോടെയല്ലേയിരിക്കുന്നത്? സദായല്ലേ? സംഗമയുഗത്തില് ബാബയെ ലഭിച്ചു സര്വ്വതും ലഭിച്ചു. അപ്പോള് അലര്ട്ടായി ഇരിക്കില്ലേ! വളരെ പ്രാപ്തികള് ലഭിക്കുന്നവര് എത്രയോ അലര്ട്ടായിരിക്കും! ബിസിനസ്സ്ക്കാര്ക്ക് ബിസിനസ്സില് പ്രാപ്തിയുണ്ടായി കൊണ്ടിരിക്കുമ്പോള് അവര് അലസരായിരിക്കുമോ അതോ അലര്ട്ടായിരിക്കുമോ? നിങ്ങള്ക്ക് ഒരു സെക്കന്റില് എത്ര മാത്രം ലഭിക്കുന്നുണ്ട്! അപ്പോള് എങ്ങനെ അലസരാകാന് സാധിക്കും? ബാബ സര്വ്വ ശക്തികള് നല്കി. സര്വ്വ ശക്തികള് കൂടെയുണ്ടെങ്കില് അലസതയ്ക്ക് വരാന് സാധിക്കില്ല. സദാ സമര്ത്ഥര്, സദാ ശ്രദ്ധയോടെയിരിക്കൂ.

യു കെ ക്കാരോട് ബാപ്ദാദ പറയുന്നു- കെ എന്ന്. ആരാണൊ കെ ആയിട്ടുള്ളത് അവര് അലര്ട്ടായിരിക്കുമ്പോളല്ലേ കെ ആകുന്നത്. അടിത്തറ ശക്തിശാലിയാണ്, അതിനാല് അതില് നിന്നും വരുന്ന ശാഖകളും ശക്തിശാലിയാണ്. വിശേഷിച്ച് ബാപ്ദാദ ബ്രഹ്മാബാബ തന്റെ ഹൃദയത്തില് നിന്നും ലണ്ഡനില് ആദ്യത്തെ അടിത്തറയിട്ടു.ബ്രഹ്മാബാബയുടെ പ്രിയപ്പെട്ട കുട്ടിയാണ്. അതിനാല് നിങ്ങള് പ്രത്യക്ഷ ഫലത്തിന്റെ സദാ അധികാരി ആത്മാക്കളാണ്. കര്മ്മം ചെയ്യുന്നതിന് മുമ്പ് ഫലം തയ്യാറായി. അങ്ങനെ അനുഭവപ്പെടുന്നില്ലേ. അതോ പരിശ്രമം അനുഭവപ്പെടുന്നുണ്ടോ? നൃത്തം ചെയ്തും പാട്ട് പാടിയും ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഡബിള് വിദേശികള്ക്ക് ഫലം ഇഷ്ടപ്പെടുന്നുണ്ടല്ലോ. ബാപ്ദാദയും യു കെ അര്ത്ഥം സദാ കെ യായിട്ടിരിക്കുന്ന കുട്ടികളെ കണ്ട് ഹര്ഷിതമാകുന്നു. തന്റെ ടൈറ്റില് സദാ ഓര്മ്മിക്കണം, കെ. ഇത് എത്രയോ വലിയ ടൈറ്റിലാണ്! സര്വ്വരും സദാ കെ യായിരിക്കുന്നവര് , മറ്റുള്ളവരെയും തന്റെ മുഖത്തിലൂടെ, വാക്കിലൂടെ, മനോഭാവനയിലൂടെ കെ യാക്കുന്നവരാണ്. സേവനമല്ലേ ചെയ്യേണ്ടത്. നല്ലത്. സേവനത്തിലുള്ള താത്പര്യവും നല്ലതാണ്. ആര് എവിടെ നിന്നെല്ലാം വന്നിട്ടുണ്ടോ സര്വ്വരും തീവ്ര പുരുഷാര്ത്ഥി, പറക്കുന്ന കലയിലുള്ളവരാണ്. ഏറ്റവും കൂടുതല് സന്തോഷിക്കുന്നതാരാണ്? ലഹരിയോടെ പറയൂ- ഞാന്. സന്തോഷംമില്ലാതെ മറ്റെന്താണ്. സന്തോഷം ബ്രാഹ്മണ ജീവിതത്തിന്റെ ഭക്ഷണമാണ്. ഭക്ഷണമില്ലാടെ എങ്ങനെ ജീവിക്കും. പൊയ്ക്കൊണ്ടിരിക്കുന്നു, അപ്പോള് ഭക്ഷണമുള്ളത് കൊണ്ടല്ലേ പൊയ്ക്കൊണ്ടിരിക്കുന്നത്. സ്ഥലവും വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. നോക്കൂ, ആദ്യം മൂന്നടി ഭൂമി മേടിക്കുക എന്നത് വലിയ കാര്യമായിരുന്നു, ഇപ്പോള് എങ്ങനെയാണ്? സഹജമായി തോന്നുന്നില്ലേ. അതിനാല് ലണ്ഡന് അത്ഭുതം കാണിച്ചില്ലേ. (ഇപ്പോള് 50 ഏകര് ഭൂമി ലഭിച്ചു) ധൈര്യം നല്കുന്നവരും നല്ലവരാണ്, ധൈര്യം വയ്ക്കുന്നവരും നല്ലവരാണ്. നോക്കൂ, നിങ്ങളെല്ലാവരുടെയും ചെറുവിരല് ഇല്ലായിരുന്നെങ്കില് എങ്ങനെ നടന്നേനെ. അതിനാല് സര്വ്വ യു കെ യിലുള്ളവര് ഭാഗ്യശാലികളാണ്, സഹയോഗം നല്കുന്നതില് ധൈര്യശാലികളാണ്.

2) തന്റെ സര്വ്വ ഉത്തരവാദിത്വങ്ങളും ബാബയ്ക്ക് നല്കി നിശ്ചിന്ത ചക്രവര്ത്തിമാരാകൂ.

സദാ സ്വയത്തെ നിശ്ചിന്ത ചക്രവര്ത്തിയാണെന്ന അനുഭവം ചെയ്യുന്നുണ്ടല്ലോ? അതോ കുറച്ച് കുറച്ച് ചിന്തയുണ്ടോ? കാരണം ബാബ നിങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു അപ്പോള് ഉത്തരവാദിത്വത്തിന്റെ ചിന്തയെന്ത് കൊണ്ട്? ഇപ്പോള് കേവലം ബാബയോടൊപ്പം കൂടെ പോകുക എന്ന ഉത്തരവാദിത്വമാണ് ഉള്ളത്. അതും ബാബയോടൊപ്പമാണ്, ഒറ്റയ്ക്കല്ല. അപ്പോള് എന്ത് ചിന്തയാണ് ഉള്ളത്? ജോലിയെ കുറിച്ചുള്ള ചിന്തയുണ്ടോ? ലോകത്തില് എന്ത് സംഭവിക്കും എന്ന ചിന്തയുണ്ടോ? കാരണം മനസ്സിലാക്കി- നമ്മുക്ക് എന്ത് സംഭവിക്കുന്നുവൊ അത് നല്ലതിനായിരിക്കും. വിജയം ഉണ്ടാകും എന്ന നിശ്ചയം ഉണ്ടല്ലോ? അതോ നടക്കുമോയില്ലയോ എന്ന് ചിന്തിക്കുകയാണോ? കാരണം കല്പ കല്പത്തെ വിജയിയാണ്, സദാ ആയിരിക്കും- തന്റെ കഴിഞ്ഞ കല്പത്തെ സ്മരണ ഇപ്പോള് വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു. കല്പ കല്പത്തെ വിജയിയാണെന്ന നിശ്ചയമുണ്ടല്ലോ. അത്രയും നിശ്ചയമുണ്ടോ? കഴിഞ്ഞ കല്പത്തിലും നിങ്ങള് തന്നെയായിരുന്നു അതോ മറ്റാരെങ്കിലുമായിരുന്നോ? അതിനാല് സദാ ഇത് തന്നെ ഓര്മ്മിക്കണം- നമ്മള് നിശ്ചയ ബുദ്ധി വിജയി രത്നമാണ്. ബാപ്ദാദ ഓര്മ്മിക്കുന്ന രത്നങ്ങളാണ്. സന്തോഷമുണ്ടല്ലോ? വളരെ സന്തോഷത്തിലല്ലേയിരിക്കുന്നത്. അലൗകീക ദിവ്യ ശ്രേഷ്ഠമായ ജന്മത്തിന്റെ, തന്റെ വീടായ മധുബനിലെത്തി ചേര്ന്നതിന് ആശംസകള്.

3) ബാബയും താങ്കളും- അങ്ങനെ കംബയിന്റായിട്ടിരിക്കൂ മറ്റാര്ക്കും വേര്പിരിക്കാന് സാധിക്കരുത്.

സര്വ്വരും സ്വയത്തെ സദാ ബാബയും ഞാനും കംബയിന്റാണ്- എന്ന അനുഭവം ചെയ്യുന്നുണ്ടല്ലോ? കംബയിന്റായിട്ടുള്ളവരെ ഒരിക്കലും ആര്ക്കും വേര്പ്പിരിക്കാന് സാധിക്കില്ല. നിങ്ങള് അനേക പ്രാവശ്യം കംബയിന്റായിരുന്നു, ഇപ്പോഴും ആണ്, ഇനിയും സദാ ആയിരിക്കും. ഇത് പക്കായല്ലേ? അപ്പോള് അത്രയും പക്കാ കംബയിന്റായിട്ടിരിക്കണം. അതിനാല് സദാ സ്മൃതിയില് വയ്ക്കൂ- കംബയിന്റായിരുന്നു, കംബയിന്റാണ്, കംബയിന്റായിരിക്കും. അനേക പ്രാവശ്യത്തെ കംബയിന്റ് രൂപത്തെവേര്പ്പിരിക്കാനുള്ള ശക്തി ആര്ക്കും തന്നെയില്ല. അപ്പോള് സ്നേഹത്തിന്റെ ലക്ഷണമെന്താണ്? (കംബയിന്റായിരിക്കുക) കാരണം ശരീരം കൊണ്ട് ഗത്യന്തരമില്ലാതെ ചിലയിടങ്ങളില് മാറി ഇരിക്കേണ്ടി വരുന്നു. സ്നേഹമുണ്ട് എന്നാല് ഗത്യന്തരമില്ലാതെ ചിലയിടങ്ങളില് മാറിയിരിക്കേണ്ടി വരുന്നു. എന്നാല് ഇവിടെ ശരീരത്തിന്റെ കാര്യമില്ല. ഒരു സെക്കന്റില് എവിടെ നിന്ന് എവിടെയെത്താന് സാധിക്കുന്നു! ആത്മാവിന്റെയും പരമാത്മാവിന്റെയും കൂട്ട് ഉണ്ട്. പരമാത്മാവ് എവിടെയും കൂട്ട്ക്കെട്ട് നിറവേറ്റുന്നു, ഓരോരുത്തരുമായും കംബയിന്റ് രൂപത്തിലൂടെ സ്നേഹത്തിന്റെ രീതി നിറവേറ്റുന്നവനാണ്. എല്ലാവരും പറയും എന്റെ ബാബ എന്ന്. അതോ നിന്റെ ബാബ എന്ന് പറയുമോ? ഓരോരുത്തരും പറയും എന്റെ ബാബ എന്ന്. എന്റെ എന്ന് എന്തു കൊണ്ട് പറയുന്നുഅധികാരമുള്ളത് കൊണ്ടല്ലേ പറയുന്നത്. സ്നേഹവുമുണ്ട്, അധികാരവുമുണ്ട്. സ്നേഹമുള്ളയിടത്ത് അധികാരവുമുണ്ട്. അധികാരത്തിന്റെ ലഹരിയില്ലേ. എത്ര വലിയ അധികാരമാണ് ലഭിച്ചിരിക്കുന്നത്. ഇത്രയും വലിയ അധികാരം സത്യയുഗത്തില് പോലും ലഭിക്കുകയില്ല! മറ്റൊരു ജന്മത്തിലും പരമാത്മ അധികാരം ലഭിക്കില്ല. പ്രാപ്തി ഇവിടെയാണ്. പ്രാപ്തി സത്യയുഗത്തിലുണ്ട് എന്നാല് പ്രാപ്തിയുടെ സമയം ഇതാണ്. അപ്പോള് പ്രാപ്തിയുണ്ടാകുന്ന സമയത്ത് എത്ര സന്തോഷമുണ്ടായിരിക്കും. പ്രാപ്തമായി പിന്നെ സാധാരണ കാര്യമായി മാറുന്നു. എന്നാല് പ്രാപ്തമായി കൊണ്ടിരിക്കുന്ന സമയത്തെ സന്തോഷവും ലഹരിയും അലൗകീകമാണ്. അതിനാല് എത്ര സന്തോഷവും ലഹരിയുമാണ്! കാരണം നല്കുന്നവനും പരിധിയില്ലാത്തതാണ്. അപ്പോള് ദാതാവും പരിധിയില്ലാത്തതാണ്, ലഭിക്കുന്നതും പരിധിയില്ലാത്തതാണ്. അപ്പോള് പരിധിയുള്ളതിന്റേതാണോ അതോ പരിധിയില്ലാത്തതിന്റോതാണോ അധികാരി? മൂന്ന് ലോകങ്ങളെയും സ്വന്തമാക്കി. മൂലവതനം, സൂക്ഷ്മ വതനം നമ്മുടെ വീടാണ്, സ്ഥൂല വതനത്തില് നമ്മുടെ രാജ്യം വരുക തന്നെ വേണം. മൂന്ന് ലോകങ്ങളുടെയും അധികാരിയായി! അപ്പോള് എന്ത് പറയും- അധികാരി ആത്മാക്കള്. എന്തെങ്കിലും അപ്രാപ്തിയുണ്ടോ? അപ്പോള് എന്ത് ഗീതം പാടുന്നു? (നേടേണ്ടതെല്ലാം നേടികഴിഞ്ഞു), ഇപ്പോള് നേടനായി ഒന്നും തന്നെയില്ല. ഗീതമല്ലേ പാടുന്നത്? അതോ പൈസ വേണം, വീട് വേണം എന്നിങ്ങനെയുള്ള എന്തെങ്കിലും അപ്രാപ്തിയുണ്ടോ? നേതാവിന്റെ കസേര വേണോ? ഒന്നും തന്നെ വേണ്ട കാരണം കസേരയുണ്ടെങ്കില് ഒരു ജന്മത്തിന്റെ ഗ്യാരണ്ടി പോലും ഉണ്ടാകുകയില്ല, നിങ്ങള്ക്ക് എത്ര ഗ്യാരന്റിയുണ്ട്? 21 ജന്മത്തിന്റെ ഗ്യാരന്റിയാണ്. ഗ്യാരന്റി കാര്ഡ് മായ മോഷ്ടിക്കുന്നില്ലല്ലോ? ഏതു പോലെ ഇവിടെ പാസ്പോര്ട്ട് നഷ്ടപ്പെടുന്നു പിന്നെ തിരിച്ച് കിട്ടാന് എത്ര പ്രയാസമാണ്. ഗ്യാരന്റി കാര്ഡ് മായ എടുക്കുന്നില്ലല്ലോ? ഒളിപ്പിച്ച് വയ്ക്കുന്നുണ്ടോ? നിങ്ങള് പിന്നെയെന്ത് ചെയ്യുന്നു? പക്ഷെ അത്രയും ശക്തിശാലിയാകൂ മായക്ക് വരാനുള്ള ധൈര്യം പോലും ഉണ്ടാകരുത്.

4) ഓരോ കര്മ്മവും ത്രികാലദര്ശിയായി ചെയ്യൂ.

സര്വ്വരും സ്വയത്തെ സിംഹാസനസ്തരായ ആത്മാക്കളാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? ഇപ്പോള് സിംഹാസനം ലഭിച്ചുവോ അതോ ഭാവിയില് ലഭിക്കും എന്നാണോ, എന്ത് പറയും? സര്വ്വരും സിംഹാസനത്തിലിരിക്കുമോ? (ഹൃദയ സിംഹാസനം വളരെ വലുതാണ്) ഹൃദയ സിംഹാസനം വളരെ വലുതാണ് എന്നാല് സത്യയുഗത്തിലെ സിംഹാസനത്തില് ഒരേ സമയത്ത് എത്ര പേര് ഇരിക്കും? സിംഹാസനത്തില് ആര് ഇരുന്നാലും സിംഹാസനത്തിന്റെ അധികാരി റോയല് പരിവാരത്തില് വരില്ലേ. സിംഹാസനത്തില് ഒരുമിച്ചിരിക്കാന് സാധിക്കില്ലല്ലോ! സമയത്ത് സര്വ്വരും സിംഹാസനസ്തരാണ് അതിനാല് ജന്മത്തിനും മഹത്വമുണ്ട്. എത്ര ആഗ്രഹിക്കുന്നുവൊ, ആര് ആഗ്രഹിക്കുന്നുവൊ സിംഹാസനസ്തരാകാന് സാധിക്കും. സമയത്ത് മറ്റേതെങ്കിലും സിംഹാസനമുണ്ടോ? ഏതാണ്? (അകാല സിംഹാസനം) നിങ്ങള് അവിനാശി ആത്മാവിന്റെ സിംഹാസനം ഭ്രിഗുഡിയാണ്. അപ്പോള് ഭ്രിഗുഡിയാകുന്ന സിംഹാസനത്തിലിരിക്കുന്നവരുമാണ്, ഹൃദയ സിംഹാസനസ്തരുമാണ്. ഡബിള് സിംഹാസനമില്ലേ! ലഹരിയുണ്ട്- ഞാന് ആത്മാവ് ഭ്രിഗുഡിയാകുന്ന സിംഹാസനത്തിലാണിരിക്കുന്നത്! സിംഹാസനസ്തരായ ആത്മാവ് സ്വയത്തിന്റെ മേല് രാജ്യം ഭരിക്കുന്നു, അതിനാല് സ്വരാജ്യ അധികാരിയാണ്. സ്വരാജ്യ അധികാരിയാണ് സമൃതി സഹജമായി തന്നെ ബാബയിലൂടെ സര്വ്വ പ്രാപ്തിയുടെ അനുഭവം ചെയ്യിക്കുന്നു. അതിനാല് മൂന്ന് സിംഹാസനത്തിന്റെയും അധികാരിയാണ്. നോളേജ്ഫുള് അല്ലേ! പവര്ഫുള്ളുമാണ് അതോ കേവലം നേളേജ്ഫുള് മാത്രമാണോ? എത്രത്തോളം നോളേജ്ഫുള് ആണോ അത്രയും തന്നെ പവര്ഫുള് ആകണം അതോ കൂടുതല് നോളേജ്ഫുളും കുറച്ച് പവര്ഫുള്ളുമാണോ? നോളേജില് കൂടുതല് സമര്ത്ഥരല്ലേ! നോളേജ്ഫുള്ളും പവര്ഫുള്ളും രണ്ടും ഒപ്പത്തിനൊപ്പം. അതിനാല് മൂന്ന് സിംഹാസനത്തിന്റെയും സ്മൃതി സദാ ഉണ്ടായിരിക്കണം.

ജ്ഞാനത്തില് മൂന്നിന് മഹത്വമുണ്ട്. ത്രികാലദര്ശിയുമായി മാറുന്നു. മൂന്ന് കാലങ്ങളെയും മനസ്സിലാക്കുന്നുണ്ടല്ലോ. അതോ കേവലം വര്ത്തമാന കാലത്തെ മാത്രമാണോ മനസ്സിലാക്കുന്നത്? ഏതൊരു കര്മ്മം ചെയ്യുമ്പോഴും ത്രികാലദര്ശിയായി കര്മ്മം ചെയ്യുന്നുണ്ടോ അതോ കേവലം ഏകകാലദര്ശിയായാണോ കര്മ്മം ചെയ്യുന്നത്? ഏകകാലദര്ശിയാണോ അതോ ത്രികാലദര്ശിയാണോ? നാളെ യെന്താണ് സംഭവിക്കാന് പോകുന്നതെന്നറിയാമോ? പറയൂ- ഞങ്ങള്ക്കറിയാം നാളെയെന്താണോ സംഭവിക്കാന് പോകുന്നത് അത് വളരെ നല്ലതിനായിരിക്കും. ഇതറിയാമല്ലോ! അപ്പോള് ത്രികാലദര്ശിയായില്ലേ. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ടിരിക്കുന്നതും വളരെ നല്ലതിന്, സംഭവിക്കാനിരിക്കുന്നതും അത് വളരെ വളരെ നല്ലതിനാണ്. നല്ലതിലും വച്ച് നല്ലത് തന്നെ സംഭവിക്കും, മോശമായത് സംഭവിക്കില്ല എന്ന നിശ്ചയമുണ്ടല്ലോ. എന്ത് കൊണ്ട്? നല്ലതിലും വച്ച് നല്ലതായ ബാബയെ ലഭിച്ചു, നിങ്ങളും നല്ലതിലും വച്ച് നല്ലവരായി, നല്ലതിലും വച്ച് നല്ല കര്മ്മങ്ങള് ചെയ്തു കൊണ്ടിരിക്കുന്നു. അതിനാല് സര്വ്വതും നല്ലതല്ലേ. അതോ കുറച്ച് മോശമാണോ, കുറച്ച് നല്ലതാണോ? ഞാന് ശ്രേഷ്ഠാത്മാവാണെന്ന് മനസ്സിലായി, അപ്പോള് ശ്രേഷ്ഠാത്മാവിന്റെ സങ്കല്പം, വാക്ക്, കര്മ്മം നല്ലതായിരിക്കില്ലേ! അതിനാല് സദാ സ്മൃതിയില് വയ്ക്കൂ- മംഗളകാരി ബാബയെ ലഭിച്ചതിനാല് സദാ മംഗളം തന്നെ മംഗളമാണ്. ബാബയെ വിശ്വമംഗളകാരിയെന്നാണ് പറയുന്നത്, നിങ്ങള് മാസ്റ്റര് വിശ്വമംഗളകാരിയാണ്! അപ്പോള് വിശ്വത്തിന്റെ മംഗളം ചെയ്യുന്നവരുടെ ഒരിക്കലും അമംഗളം ഉണ്ടാകുകയില്ല അതു കൊണ്ട് നിശ്ചയം വയ്ക്കൂ- സദാ ഓരോ കാര്യം, ഓരോ സങ്കല്പം മംഗളകാരിയാണ്. സംഗമയുഗത്തെയും പറയുന്നത് മംഗളകാരി യുഗമെന്നാണ്. അതിനാല് അമംഗളമേയുണ്ടാകില്ല. അപ്പോള് എന്ത് ഓര്മ്മിക്കും? സംഭവിച്ചു കൊണ്ടിരിക്കുന്നത് നല്ലതിനാണ്, സംഭവിക്കാനിരിക്കുന്നത് വളരെ വളരെ നല്ലതിന്. സ്മൃതി സദാ മുന്നോട്ടുയര്ത്തുന്നു. ശരി, സര്വ്വരും ഓരോ കോണിലും ബാബയുടെ പതാക പറത്തിച്ചു കൊണ്ടിരിക്കുന്നു. സര്വ്വരും വളരെ ധൈര്യത്തോടെയും തീവ്ര പുരുഷാര്ത്ഥം ചെയ്ത് മുന്നോട്ടുയര്ന്നു കൊണ്ടിരിക്കുന്നു, സദാ മുന്നോട്ടുയര്ന്നു കൊണ്ടിരിക്കും. ഭാവി കാണപ്പെടുന്നുണ്ടല്ലോ. നിങ്ങളുടെ ഭാവിയെന്തെന്ന് ആര് ചോദിച്ചാലും പറയൂ ഞങ്ങള്ക്കറിയാം വളരെ നല്ലത് എന്ന്. ശരി.

വരദാനം :-

തന്റെ മസ്തകത്തില് ശ്രേഷ്ഠ ഭാഗ്യത്തിന്റെ രേഖയെ കണ്ടു കൊണ്ട് സര്വ്വ ചിന്തകളില് നിന്നും മുക്തരായ നിശ്ചിന്ത ചക്രവര്ത്തിയായി ഭവിക്കട്ടെ.


നിശ്ചിന്തമായിരിക്കുന്ന ചക്രവര്ത്തി സര്വ്വ ചക്രവര്ത്തിമാരിലും വച്ച് ശ്രേഷ്ഠമാണ്. കിരീടം ധരിച്ച് സിംഹാസനത്തിലിരുന്നു, പക്ഷെ ചിന്തയുണ്ട് എങ്കില് അത് സിംഹാസനമാണോ അതോ ചിന്തയാണോ? ഭാഗ്യ വിധാതാവായ ഭഗവാന് നിങ്ങളുടെ മസ്തകത്തില് ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ രേഖ വരച്ചു, നിശ്ചിന്ത ചക്രവര്ത്തിയാക്കി. അതിനാല് സദാ തന്റെ മസ്തകത്തില് ശ്രേഷ്ഠ ഭാഗ്യത്തിന്റെ രേഖ കണ്ടു കൊണ്ടിരിക്കൂ- ആഹാ എന്റെ ശ്രേഷ്ഠമായ ഈശ്വരീയ ഭാഗ്യം, ഇതേ ലഹരിയിലിരിക്കൂ എങ്കില് സര്വ്വ ചിന്തകളും സമാപ്തമാകും.

സ്ലോഗന് :-

ഏകാഗ്രതയുടെ ശക്തിയിലൂടെ ആത്മാക്കളെ ആഹ്വാനം ചെയ്ത് ആത്മീയ സേവനം ചെയ്യുക തന്നെയാണ് സത്യമായ സേവനം.

 Download PDF

Post a Comment

0 Comments