07-01-2023 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ
- നിങ്ങള്ക്ക് അച്ഛനിലൂടെ
അച്ഛന്റെ ലീല
അര്ത്ഥം ഡ്രാമയുടെ
ആദി-മദ്ധ്യ-
അന്ത്യത്തിന്റെ ജ്ഞാനം
ലഭിച്ചിരിക്കുന്നു, നിങ്ങള്ക്കറിയാം
ഇപ്പോള് ഈ
നാടകം പൂര്ത്തിയാകുകയാണ്,
നമ്മള് വീട്ടിലേക്ക്
പോകുകയാണ്
ചോദ്യം :-
സ്വയത്തെ അച്ഛന്റെ അടുത്ത് രജിസ്റ്റര് ചെയ്യണമെങ്കില്
അതിനുള്ള നിയമം എന്താണ്?
ഉത്തരം :-
അച്ഛന്റെയടുത്ത് രജിസ്റ്ററാകുന്നതിന് വേണ്ടി 1- അച്ഛനില് പരിപൂര്ണ്ണമായും സമര്പ്പണമാകണം. 2- തന്റേതെല്ലാം
ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതിന്റെ സേവനത്തില് സഫലമാക്കണം. 3- സമ്പൂര്ണ്ണ നിര്വ്വികാരിയാകുന്നതിനുള്ള പ്രതിജ്ഞയെടുക്കുകയും പിന്നീട് ജീവിച്ച് കാണിക്കുകയും ചെയ്യണം. ഇങ്ങനെയുള്ള
കുട്ടികളുടെ പേര് ആള്മൈറ്റി ഗവണ്മെന്റിന്റെ രജിസ്റ്ററില്
വരുന്നു. നമ്മള് ഭാരതത്തെ സ്വര്ഗ്ഗം അഥവാ രാജസ്ഥാനാക്കിക്കൊണ്ടിരിക്കുകയാണെന്ന ലഹരി അവര്ക്കുണ്ടായിരിക്കും. നമ്മള് ഭാരതത്തിന്റെ സേവനത്തിന് വേണ്ടി ബാബയില് സമര്പ്പണമാകുന്നു.
ഗീതം :- ഓം നമോ ശിവായ…..
ഓം ശാന്തി.
ആരുടെ മഹിമയിലാണോ ഈ ഗീതമുള്ളത് ആ ബാബയിരുന്ന് തന്റെ രചനയുടെ മഹിമ കേള്പ്പിക്കുന്നു. അതിനെ ലീലയെന്നും പറയുന്നു. ലീലയെന്ന് പറയുന്നത് നാടകത്തെയാണ് മഹിമയുണ്ടാകുന്നത് ഗുണവാന്റേതാണ്. അതുകൊണ്ട് ബാബയുടെ മഹിമ എല്ലാവരില് നിന്നും വേറിട്ടതാണ്.
മനുഷ്യര്ക്ക് അറിയില്ല.
കുട്ടികള്ക്കറിയാം ആ പരംപിതാ പരമാത്മാവിന് മാത്രമാണ് ഇത്രയും മഹിമയുള്ളത് ആ പരമാത്മാവിന്റെ ജന്മദിനമായ ശിവജയന്തിയും ഇപ്പോള് സമീപത്താണ്. ശിവജയന്തിക്ക് ഈ ഗീതം വളരെ നല്ലതാണ്.
നിങ്ങള് കുട്ടികള്ക്ക് പരമാത്മാവിന്റെ ലീലയെയും മഹിമയെയും അറിയാം,
തീര്ത്തും ഇത് ലീല തന്നെയാണ്.
ഇതിനെ നാടകമെന്നും പറയുന്നു. ബാബ പറയുന്നു ദേവീ ദേവതകളില് നിന്നും എന്റെ ലീല വേറിട്ടതാണ്. ഓരോരുത്തരുടെയും ലീല വ്യത്യസ്തമാണ്. ഏതുപോലെയാണോ ഗവണ്മെന്റില് പ്രസിഡന്റിന്റെയും, പ്രധാനമന്ത്രിയുടെയും പദവി വേറെ-വേറെയല്ലേ.
അഥവാ പരമാത്മാവ് സര്വ്വവ്യാപിയാണെങ്കില് എല്ലാവരുടേതും ഒരു കര്മ്മമായി മാറും. സര്വ്വവ്യാപിയെന്ന് പറഞ്ഞതിലൂടെ തന്നെയാണ് വിശന്ന് മരിച്ചത്.
ഒരു മനുഷ്യനും ബാബയെയോ ബാബയുടെ അപരമപാരം മഹിമയെയോ അറിയുന്നില്ല. ഏതുവരെ ബാബയെ അറിയുന്നില്ലയോ അതുവരെ രചനയെയും അറിയാന് സാധിക്കില്ല.
ഇപ്പോള് നിങ്ങള് കുട്ടികള് രചനയെയും അറിഞ്ഞിരിക്കുന്നു. ബ്രഹ്മാണ്ഡം,
സൂക്ഷ്മവതനം, മനുഷ്യ സൃഷ്ടിയുടെ ചക്രവും ബുദ്ധിയില് കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഇതാണ് ലീല അഥവാ രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം. ഈ സമയം ലോകത്തിലെ മനുഷ്യര് നാസ്തികരാണ്.
ഒന്നും തന്നെ അറിയുന്നില്ല എന്നാല് അസത്യം എത്രയാണ് പറയുന്നത്. സന്യാസിമാരും കോണ്ഫറന്സ് മുതലായവ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, പാവങ്ങള്ക്ക് നാടകമിപ്പോള് അവസാനിക്കുകയാണെന്ന് അറിയില്ല. ഇപ്പോള് അല്പം അറിയുന്നുണ്ട്, നാടകം അന്ത്യത്തിലെത്തിയപ്പോള്. ഇപ്പോള് എല്ലാവരും രാമരാജ്യം ആഗ്രഹിക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ രാജ്യമായിരുന്നപ്പോള് ഭാരതം പുതിയതായിരുന്നു എന്ന് പറയില്ല. ഇപ്പോള് വളരെ ദുഃഖമാണ്.
അതുകൊണ്ട് എല്ലാവരും ശബ്ദം മുഴക്കുന്നുണ്ട് അല്ലയോ പ്രഭൂ ദുഃഖങ്ങളില് നിന്ന് മോചിപ്പിക്കൂ. കലിയുഗ അന്ത്യത്തില് തീര്ച്ചയായും കൂടുതല് ദുഃഖമുണ്ടാകും. ദിനംപ്രതിദിനം ദുഃഖം വര്ദ്ധിച്ചുകൊണ്ടിരിക്കും. അവര് മനസ്സിലാക്കുന്നത് എല്ലാവരും അവരവരുടെ രാജ്യം ഭരിക്കാന് തുടങ്ങും എന്നാണ്. എന്നാല് ഇത് നശിക്കുക തന്നെ വേണം.
ഇത് ആരും അറിയുന്നില്ല.
നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷത്തില് കഴിയണം. നിങ്ങള്ക്ക് ആരോടും പറയാന് സാധിക്കും പരിധിയില്ലാത്ത പിതാവ് സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി കുട്ടികള്ക്കായിരിക്കണം. വിശേഷിച്ചും ഭാരതവാസി ഇതുകൊണ്ടാണ് ഓര്മ്മിക്കുന്നത്. ഭക്തി ചെയ്ത് ഭഗവാനെ ലഭിക്കാന് ആഗ്രഹിക്കുന്നു. കൃഷ്ണപുരിയിലേക്ക് പോകാന് ആഗ്രഹിക്കുന്നു, അതിനെ തന്നെയാണ് സ്വര്ഗ്ഗമെന്ന് പറയുന്നത്. എന്നാല് സത്യയുഗത്തില് തന്നെയാണ് കൃഷ്ണന്റെ രാജ്യമുണ്ടായിരുന്നതെന്ന് മനസ്സിലാക്കുന്നില്ല. ഇപ്പോള് ഈ കലിയുഗം വീണ്ടും പൂര്ത്തിയാകും, സത്യയുഗം വരും അപ്പോള് വീണ്ടും കൃഷ്ണന്റെ രാജ്യമാകും. എല്ലാവരും ശിവ പരമാത്മാവിന്റെ സന്താനങ്ങളാണെന്ന് എല്ലാവര്ക്കുമറിയാം. പിന്നീട് പരമാത്മാവ് പുതിയ സൃഷ്ടി രചിച്ചിട്ടുണ്ടാകും. എങ്കില് തീര്ച്ചയായും ബ്രഹ്മാവിന്റെ മുഖത്തിലൂടെയായിരിക്കും രചിച്ചിട്ടുണ്ടായിരിക്കുക. ബ്രഹ്മാ മുഖ വംശാവലി തീര്ച്ചയായും ബ്രാഹ്മണ കുല ഭൂഷണരായിരിക്കും, ആ സമയം സംഗമത്തിന്റേതുമായിരിക്കും. സംഗമമാണ് മംഗളകാരി യുഗം,
അപ്പോഴായിരിക്കും പരമാത്മാവിരുന്ന് രാജയോഗം പഠിപ്പിച്ചിട്ടുണ്ടായിരിക്കുക. ഇപ്പോള് നമ്മളാണ് ബ്രഹ്മാ മുഖ വംശാവലി ബ്രാഹ്മണര്. ബാക്കി അവര് പറയും ബ്രഹ്മാവിന്റെ ശരീരത്തില് പരമാത്മാവ് വന്നാണ് രാജയോഗം പഠിപ്പിക്കുന്നതെന്ന് ഞങ്ങളെങ്ങനെ വിശ്വസിക്കും. നിങ്ങളും ബ്രഹ്മാമുഖ വംശാവലിയായി രാജയോഗം പഠിക്കുകയാണെങ്കില് സ്വയം നിങ്ങള്ക്ക് തന്നെ അനുഭവമാകും.
ഇതില് അസത്യത്തിന്റെയോ അന്ധവിശ്വാസത്തിന്റേയോ യാതൊരു കാര്യവും തന്നെയില്ല.
മുഴുവന് ലോകത്തിലുമുള്ളതാണ് അന്ധവിശ്വാസം, അതില് തന്നെ വിശേഷിച്ചും ഭാരതത്തിലാണ് പാവകളുടെ പൂജ വളരെയധികമുള്ളത്. ബിംബ-പ്രസ്ഥമെന്ന് ഭാരതത്തെ തന്നെയാണ് പറയുന്നത്. ബ്രഹ്മാവിന് എത്ര കൈകളാണ് നല്കുന്നത്. ഇതെങ്ങനെ സാധിക്കും. ശരിയാണ് ബ്രഹ്മാവിന് ധാരാളം കുട്ടികളുണ്ട്. ഏതുപോലെയാണോ വിഷ്ണുവിന് 4 കൈകള് കാണിക്കുന്നത് രണ്ടെണ്ണം ലക്ഷ്മിയുടേതാണ്, രണ്ടെണ്ണം നാരായണന്റേതാണ്. അതുപോലെ ബ്രഹ്മാവിനും ഇത്രയും കുട്ടികളുണ്ടായിരിക്കും. 4 കോടി കുട്ടികളുണ്ടെങ്കില് ബ്രഹ്മാവിന്
8 കോടി കൈകളുണ്ടാകണം.
എന്നാല് അങ്ങനെയല്ല.
ബാക്കി പ്രജകള് തീര്ച്ചയായും ഉണ്ടായിരിക്കും. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ബാബ വന്ന് ഈ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു.
അവസാനം എന്താണ് സംഭവിക്കാനുള്ളതെന്ന് അവര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല.
എത്ര പദ്ധതികളാണ് ഉണ്ടാക്കുന്നത്. പല തരത്തിലുള്ള പദ്ധതികള് ഉണ്ടാക്കുന്നു. ഇവിടെ ബാബയ്ക്ക് നിങ്ങള് കുട്ടികള്ക്ക് വേണ്ടി ഒരേഒരു പദ്ധതിയാണുള്ളത്, ഇത് രാജധാനിയാണ് സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ആര് എത്രത്തോളം പരിശ്രമിച്ച് തനിക്ക് സമാനമാക്കുന്നോ, അത്രയും ഉയര്ന്ന പദവി നേടും.
ബാബയെ നോളജ്ഫുള്,
ബ്ലിസ്ഫുള്, ദയാഹൃദയന് എന്നെല്ലാമാണ് പറയുന്നത്.
ബാബ പറയുന്നു എനിക്കും ഡ്രാമയില് പാര്ട്ടുണ്ട്. മായ എല്ലാവരിലും നിര്ദ്ദയത്വം കാണിച്ചുകൊണ്ടിരി ക്കുന്നു.
എനിക്ക് വന്ന് ദയ കാണിക്കേണ്ടതുണ്ട്. നിങ്ങള് കുട്ടികളെ രാജയോഗവും പഠിപ്പിക്കുന്നു. സൃഷ്ടി ചക്രത്തിന്റെ രഹസ്യവും മനസ്സിലാക്കി തരുന്നു. നോളജ്ഫുളായവരെ തന്നെയാണ് ജ്ഞാന സാഗരനെന്നും പറയുന്നത്.
നിങ്ങള് കുട്ടികള്ക്കറിയാം, ആര്ക്കും മനസ്സിലാക്കി കൊടുക്കാനും സാധിക്കും.
ഇവിടെ അന്ധവിശ്വാസത്തിന്റെ യാതൊരു കാര്യവും തന്നെയില്ല. നമ്മള് നിരാകാരനായ പരംപിതാ പരമാത്മാവിനെ അംഗീകരിക്കുന്നു. ഏറ്റവുമാദ്യം പരമാത്മാവിന്റെ മഹിമ കേള്പ്പിക്കണം. പരമാത്മാവ് വന്ന് രാജയോഗത്തിലൂടെ സ്വര്ഗ്ഗം രചിക്കുന്നു. പിന്നീട് സ്വര്ഗ്ഗവാസികളുടെ മഹിമ പറഞ്ഞ് കൊടുക്കണം.
ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് എല്ലാവരും സര്വ്വഗുണ സമ്പന്നരും
16 കലാ സമ്പൂര്ണ്ണരും....... ആയിരുന്നു. അയ്യായിരം വര്ഷത്തിന്റെ കാര്യമാണ്.
അപ്പോള് പരമാത്മാവിന്റെ മഹിമ എല്ലാവരില് നിന്നും വ്യത്യസ്തമാണ്. പിന്നീടുള്ളത് ദേവതകളുടെ മഹിമയാണ്. ഇതില് അന്ധവിശ്വാസത്തിന്റെ ഒരു കാര്യവുമില്ല. ഇവിടെ എല്ലാവരും കുട്ടികളാണ്,
അനുയായികളല്ല. ഇത് കുടുംബമാണ്. നമ്മള് ഈശ്വരന്റെ കുടുംബമാണ്.
യഥാര്ത്ഥത്തില് നമ്മളെല്ലാ ആത്മാക്കളും പരംപിതാ പരമാത്മാവിന്റെ കുട്ടികളാണ് അപ്പോള് കുടുംബമായില്ലേ. ആ നിരാകാരന് പിന്നീട് സാകാരത്തിലേക്ക് വരുന്നു. ഈ സമയം ഇത് അത്ഭുതകരമായ കുടുംബമാണ്,
ഇതില് സംശയത്തിന്റെ കാര്യം തന്നെയില്ല.
എല്ലാവരും ശിവന്റെ സന്താനങ്ങളാണ്. പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളെക്കുറിച്ചും പാടിയിട്ടുണ്ട്. നമ്മള് ബ്രഹ്മാകുമാരനും കുമാരിമാരുമാണ്, പുതിയ സൃഷ്ടിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു. പഴയ സൃഷ്ടി മുന്നിലുണ്ട്.
ആദ്യം ബാബയുടെ തിരിച്ചറിവ് നല്കണം.
ബ്രഹ്മാ വംശിയാകാതെ ബാബയുടെ സമ്പത്ത് ലഭിക്കുകയില്ല. ബ്രഹ്മാവിന്റെ പക്കല് ഈ ജ്ഞാനമില്ല. ജ്ഞാന സാഗരന് ശിവബാബയാണ്.
ശിവബാബയില് നിന്ന് തന്നെയാണ് നമ്മള് സമ്പത്ത് നേടുന്നത്.
നമ്മള് മുഖ വംശാവലികളാണ്. എല്ലാവരും രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു. നമ്മള് എല്ലാവരെയും പഠിപ്പിക്കുന്നത് ശിവബാബയാണ്, ആ ശിവബാബ ഈ ബ്രഹ്മാശരീരത്തില് വന്നാണ് പഠിപ്പിക്കുന്നത്. ഈ വ്യക്തരൂപത്തിലുള്ള ബ്രഹ്മാവ് എപ്പോള് സമ്പൂര്ണ്ണമാകുന്നോ അപ്പോള് ഫരിസ്തയായി തീരുന്നു. സൂക്ഷ്മവതനവാസികളെയാണ് ഫരിസ്ത എന്ന് പറയുന്നത്,
അവിടെ അസ്ഥിയും,
മാംസവും ഉണ്ടായിരിക്കില്ല. കുട്ടികള് സാക്ഷാത്ക്കാരവും ചെയ്യാറുണ്ട്. ബാബ പറയുന്നു ഭക്തി മാര്ഗ്ഗത്തില് അല്പകാല സുഖവും എന്നിലൂടെ തന്നെയാണ് നിങ്ങള്ക്ക് ലഭിക്കുന്നത്. ദാതാവ് ഞാന് ഒരാള് മാത്രമാണ്, അതുകൊണ്ടാണ് ഈശ്വരാര്പ്പണം ചെയ്യുന്നത്.
മനസ്സിലാക്കുന്നു ഈശ്വരന് തന്നെയാണ് ഫലം നല്കുന്നത്. സന്യാസിയുടേയോ ഗുരുവിന്റേയോ തുടങ്ങി ആരുടേയും പേരെടുക്കാറില്ല. നല്കുന്നത് ഒരു ബാബയാണ്. നിമിത്തമായി ആരിലൂടെയെങ്കിലുമായിരിക്കും നല്കുന്നത്,
അത് അവരുടെ മഹിമ വര്ദ്ധിപ്പിക്കുന്നതിനാണ്. അതെല്ലാം അല്പകാലത്തിന്റെ സുഖമാണ്.
ഇതാണ് പരിധിയില്ലാത്ത സുഖം. പുതിയ-പുതിയ കുട്ടികള് വരുമ്പോള് മനസ്സിലാക്കുന്നു ഏത് മതത്തിലായിരുന്നോ നമ്മള് ഉണ്ടായിരുന്നത് അവര്ക്ക് ഈ ജ്ഞാനം മനസ്സിലാക്കി കൊടുക്കണം. ഈ സമയം എല്ലാവരും മായയുടെ മതത്തിലാണ്.
ഇവിടെ നിങ്ങള്ക്ക് ഈശ്വരീയ മതം ലഭിക്കുന്നു. ഈ മതം അരകല്പം നടക്കുന്നു എന്തുകൊണ്ടെന്നാല് സത്യ ത്രേതാ യുഗത്തില് നമ്മള് ഇതിന്റെ പ്രാലബ്ധമാണ് അനുഭവിക്കുന്നത്. അവിടെ തെറ്റായ മതം ഉണ്ടായിരിക്കില്ല എന്തുകൊണ്ടെന്നാല് മായ ഉണ്ടായിരിക്കില്ല. വിപരീത മതം ശേഷം മാത്രമാണ് ആരംഭിക്കുന്നത്. ഇപ്പോള് ബാബ നമ്മളെ തനിക്ക് സമാനം ത്രികാലദര്ശിയും, ത്രിലോകീനാഥനുമാക്കുന്നു. ബ്രഹ്മാണ്ഢത്തിന്റെ അധികാരിയുമാകുന്നു, പിന്നീട് സൃഷ്ടിയുടെ അധികാരിയായും നമ്മള് മാറുന്നു.
ബാബ തന്നെക്കാളും ഉയര്ന്ന മഹിമയാണ് കുട്ടികളുടേത് ചെയ്തിട്ടുള്ളത്. മുഴുവന് സൃഷ്ടിയിലും കുട്ടികളുടെ മേല് ഇത്രയും പരിശ്രമം ചെയ്യുകയും തന്നെക്കാള് സമര്ത്ഥരാക്കി അവരെ മാറ്റുകയും ചെയ്യുന്ന ഇങ്ങനെയുള്ള പിതാവിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ! പറയുകയാണ് നിങ്ങള് കുട്ടികള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നല്കുന്നു, ഞാന് അനുഭവിക്കുന്നില്ല. ബാക്കി ദിവ്യ ദൃഷ്ടിയുടെ ചാവി ഞാന് എന്റെ പക്കല് സൂക്ഷിക്കുന്നു. ഭക്തി മാര്ഗ്ഗത്തിലും എനിക്കത് ഉപയോഗത്തില് വരുന്നു.
ഈ സമയവും ബ്രഹ്മാവിന്റെ സാക്ഷാത്ക്കാരം ചെയ്യിക്കുന്നു, ഈ ബ്രഹ്മാവിന്റടുത്ത് പോയി രാജയോഗം പഠിച്ച് ഭാവിയിലെ രാജകുമാരനാകൂ.
ഈ സാക്ഷാത്ക്കാരം ധാരാളം പേര്ക്ക് ഉണ്ടാകാറുണ്ട്. രാജകുമാരന്മാര് എല്ലാവരും കിരീട സഹിതമുള്ളവരായിരിക്കും. കുട്ടികള്ക്ക് സൂര്യവംശീ രാജകുമാരന്റെ സാക്ഷാത്ക്കാരമാണോ ചന്ദ്രവംശീ രാജകുമാരന്റെ സാക്ഷാത്ക്കാരമാണോ ഉണ്ടായതെന്ന് അറിയാന് സാധിക്കില്ല. ആരാണോ ബാബയുടെ കുട്ടിയാകുന്നത് അവര് തീര്ച്ചയായും രാജകുമാരനും രാജകുമാരിയുമാകും ചിലപ്പോള് മുന്നിലാകാം ചിലപ്പോള് പിറകിലാകാം.
നല്ല പുരുഷാര്ത്ഥമാണെങ്കില് സൂര്യവംശിയാകും അല്ലെങ്കില് ചന്ദ്രവംശി.
അതുകൊണ്ട് കേവലം രാജകുമാരനെ കണ്ട് തൃപ്തരാകരുത്. ഇതെല്ലാം പുരുഷാര്ത്ഥത്തിനെ ആധാരമാക്കിയുള്ളതാണ്. ബാബ ഓരോ കാര്യവും വ്യക്തമായി മനസ്സിലാക്കി തരുന്നു,
ഇതില് അന്ധവിശ്വാസത്തിന്റെ കാര്യമില്ല. ഇത് ഈശ്വരീയ കുടുംബമാണ്.
ഈ കണക്കനുസരിച്ച് അവരും ഈശ്വരീയ സന്താനങ്ങളാണ്. എന്നാല് അവര് കലിയുഗത്തിലാണ്, നിങ്ങള് സംഗമയുഗത്തിലാണ്. ആരുടെ അടുത്ത് പോകുകയാണെങ്കിലും പറയൂ ഞങ്ങള് ശിവവംശീ ബ്രഹ്മാ മുഖ വംശാവലി ബ്രാഹ്മണര്ക്ക് മാത്രമാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടാന് സാധിക്കുന്നത്. ഏതൊരാള്ക്കും നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള പരിശ്രമം നടത്തണം.
50-100 പേര്ക്ക് മനസ്സിലാക്കി കൊടുക്കുമ്പോള് അതില് നിന്ന് ഒരാള് വരും. ആരുടെ ഭാഗ്യത്തില് ഉണ്ടോ അവര് കോടിയില് ചിലര് വരും.
തനിക്ക് സമാനമാക്കുന്നതില് സമയമെടുക്കുന്നുണ്ട്. ബാക്കി ധനവാന്മാരുടെ ശബ്ദം വലുതായിരിക്കും. മന്ത്രിയുടെ അടുത്ത് പോകുകയാണെങ്കില് അദ്ദേഹം ചോദിക്കും ഏതെങ്കിലും മന്ത്രിമാര് നിങ്ങളുടെ അടുത്ത് വരാറുണ്ടോ? വരാറുണ്ട് എന്ന് കേള്പ്പിക്കുകയാണെങ്കില് എങ്കില് ശരി ഞാനും വരാം എന്ന് പറയും.
ബാബ പറയുന്നു ഞാന് തീര്ത്തും സാധാരണമാണ്. അതുകൊണ്ട് ധനവാന്മാര് വിരളമാണ് വരുന്നത്. തീര്ച്ചയായും വരികതന്നെ വേണം എന്നാല് അത് അന്തിമത്തിലാണ്. നിങ്ങള് കുട്ടികള്ക്ക് വളരെ സന്തോഷമുണ്ടായിരിക്കണം. അവര്ക്ക് മനസ്സിലാക്കി കൊടുക്കണം ഞങ്ങള് ശരീരം-മനസ്സ്-ധനം കൊണ്ട് ഭാരതത്തിന്റെ സേവനമാണ് ചെയ്യുന്നത്.
നിങ്ങള് ഭാരതത്തിന്റെ സേവനത്തിനായി തന്നെയല്ലേ സമര്പ്പണമായിരിക്കുന്നത്. ഇങ്ങനെയുള്ള ദാനികളായി മറ്റാരും തന്നെ ഉണ്ടായിരിക്കില്ല. അവര് പണം കൂട്ടിവെച്ച് കെട്ടിടങ്ങളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവസാനം അതെല്ലാം മണ്ണില് ചേരാനുള്ളതാണ്. നിങ്ങള്ക്ക് എല്ലാം ബാബയില് സമര്പ്പിക്കണം. ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതിന്റെ സേവനത്തില് തന്നെ എല്ലാം ഉപയോഗിക്കണം. അതുകൊണ്ട് പിന്നീട് സമ്പത്തും നിങ്ങള് തന്നെയാണ് നേടുന്നത്. നിങ്ങള്ക്ക് ലഹരി വന്നിരിക്കുന്നു - നമ്മള് ആള്മൈറ്റി അഥോറിട്ടിയുടെ കുട്ടികളാണ്.
നമ്മള് സര്വ്വശക്തിവാന്റെ യടുത്ത് രജിസ്റ്ററായിരിക്കുന്നു. ബാബയുടെ അടുത്ത് രജിസ്റ്ററാകുന്നതില് വളരെ പരിശ്രമമുണ്ട്. എപ്പോഴാണോ സമ്പൂര്ണ്ണ നിര്വ്വികാരത്തിന്റെ പ്രതിജ്ഞയെടുക്കുകയും ജീവിച്ച് കാണിക്കുകയും ചെയ്യുന്നത് അപ്പോഴാണ് ബാബ അവരെ രജിസ്റ്റര് ചെയ്യുന്നത്. കുട്ടികള്ക്ക് വളരെ ലഹരി ഉണ്ടായിരിക്കണം അതായത് നമ്മള് ഭാരതത്തെ സ്വര്ഗ്ഗം അഥവാ രാജസ്ഥാനാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്, പിന്നീടതില് രാജ്യവും ഭരിക്കും.
ശരി!
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും.
ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
നമ്മള് ഈശ്വരീയ സന്താനങ്ങള് ഒരു ഈശ്വരീയ കുടുംബത്തിലേതാണ്. നമുക്കിപ്പോള് ഈശ്വരീയ മതം ലഭിച്ചുകൊണ്ടിരിക്കുന്നു, ഈ ആത്മീയ ലഹരിയില് കഴിയണം. തെറ്റായ നിര്ദ്ദേശങ്ങളിലൂടെ നടക്കരുത്.
2)
ഭാരതത്തിന്റെ സേവനത്തിന് വേണ്ടി ബ്രഹ്മാ ബാബയ്ക്ക് സമാനം പരിപൂര്ണ്ണമായും സമര്പ്പണമാകണം. ശരീരം-മനസ്സ്-ധനം ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതില് സഫലമാക്കണം.
പരിപൂര്ണ്ണമായ ദാനിയാകണം.
വരദാനം :-
പരമാത്മാ സ്നേഹത്തിന്റെ
തണലില് സദാ
സുരക്ഷിതരായിരിക്കുന്ന ദു:ഖങ്ങളുടെ
അലകളില് നിന്ന്
സുരക്ഷിതരായി ഭവിക്കട്ടെ.
താമരപുഷ്പം അഴുക്കുവെള്ളത്തിലിരുന്നുകൊണ്ടും വേറിട്ടിരിക്കുന്നത് പോലെ എത്രയും വേറിട്ടിരിക്കുന്നുവോ അത്രയും സര്വ്വര്ക്കും പ്രിയപ്പെട്ടതായിരിക്കും. അതേപോലെ നിങ്ങള് കുട്ടികള് ദു:ഖത്തിന്റെ ലോകത്തില് നിന്നും വേറിട്ടും ബാബയുടെ സ്നേഹിയുമായി.
ഈ പരമാത്മാ സ്നേഹം കുടത്തണലായി മാറുന്നു. മാത്രമല്ല ആര്ക്ക് മുകളിലാണോ പരമാത്മാവിന്റെ ഛത്രഛായയുള്ളത് അവരെ ആര്ക്കെന്ത് ചെയ്യാന് സാധിക്കും! അതിനാല് ഈ ലഹരിയിലിരിക്കൂ
അതായത് നമ്മള് പരമാത്മാ ഛത്രഛായയില് കഴിയുന്നവരാണ്,
ദു:ഖത്തിന്റെ അലകള്ക്ക് നമ്മെ സ്പര്ശിക്കാന്
പോലും സാധിക്കില്ല.
സ്ലോഗന് :-
ആരാണോ തന്റെ ശ്രേഷ്ഠ ചരിത്രത്തിലൂടെ ബാപ്ദാദയുടെയും
ബ്രാഹ്മണകുലത്തിന്റെയും പേര് ദീപ്തമാക്കുന്നത് അവര് തന്നെയാണ് കുലദീപം.
0 Comments