Header Ads Widget

Header Ads

MALAYALAM MURLI 06.01.23

 

06-01-2023 പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ, ക്രോധം വളരെയധികം ദു:ഖം നല്കുന്നതാണ്, ഇത് സ്വയത്തേയും ദു:ഖിപ്പിക്കുന്നു, മറ്റുളളവര്ക്കും ദു:ഖം കൊടുക്കുന്നു, അതിനാല് ശ്രീമതം പാലിച്ച് ഭൂതങ്ങള്ക്കുമേല് വിജയം പ്രാപ്തമാക്കൂ.

ചോദ്യം :-

എങ്ങനെയുളള കുട്ടികള്ക്കാണ് കല്പ-കല്പം കറ പുരളുന്നത്, അവരുടെ ഗതി എന്തായിരിക്കും?

ഉത്തരം :-

ആരാണോ ശ്രീമതം പാലിക്കാതെ സ്വയത്തെ വളരെ സമര്ത്ഥശാലി എന്ന് മനസ്സിലാക്കുന്നത്. ഉളളില് ഗുപ്തമോ പ്രത്യക്ഷമോ ആയ രീതിയിലുളള വികാരങ്ങളെ എടുത്തു കളയാത്തത്, മായ വലയമിട്ടുകൊണ്ടിരിക്കുന്നവര്. ഇങ്ങനെയുളള കുട്ടികള്ക്ക് കല്പ-കല്പം കറ പുരളുന്നു. അവര്ക്ക് പിന്നീട് അന്തിമത്തില് പശ്ചാത്തപിക്കേണ്ടതായി വരുന്നു. അവര് സ്വയത്തിന് നഷ്ടം വരുത്തി വെക്കുന്നു.

ഗീതം :-  ഇന്നത്തെ മനുഷ്യര് അന്ധകാരത്തിലാണ്.......

ഓംശാന്തി. കുട്ടികള്ക്കറിയാം പരിധിയില്ലാത്ത അച്ഛന്, ആരെയാണോ ഹെവന്ലി ഗോഡ്ഫാദര് എന്നു പറയുന്നത്, അവര് എല്ലാവരുടെയും അച്ഛനാണ്. അച്ഛന് നമുക്ക് സന്മുഖത്തിരുന്ന് മനസ്സിലാക്കിത്തരുന്നു. ബാബ എല്ലാ കുട്ടികളെയും കണ്ണിലൂടെയാണ് കാണുന്നത്. കുട്ടികളെ കാണുന്നതിനായി ബാബയ്ക്ക് ദിവ്യദൃഷ്ടിയുടെ ആവശ്യമില്ല. പരംധാമത്തില് നിന്നാണ് ബാബ കുട്ടികളുടെ പക്കലേക്ക് വന്നിരിക്കുന്നത്. കുട്ടികളും ദേഹധാരിയായി ഇവിടേക്ക് പാര്ട്ട് അഭിനയിക്കാനായി വന്നിരിക്കുന്നു. കുട്ടികള്ക്ക് സന്മുഖത്തിരുന്ന് മനസ്സിലാക്കിത്തരുന്നു. സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്ന പരിധിയില്ലാത്ത അച്ഛന്, വീണ്ടും വന്ന് നമ്മെ ഭക്തി മാര്ഗ്ഗത്തിലുളള കഷ്ടതകളില് നിന്നും മുക്തമാക്കി, നമ്മുടെ ആത്മജ്യോതി തെളിയിക്കാനായി വന്നിരിക്കുകയാണ്. എല്ലാ സെന്ററുകളിലുളള കുട്ടികളും മനസ്സിലാക്കുന്നു, നമ്മള് ഈശ്വരീയ കുലം അഥവാ ബ്രാഹ്മണകുലത്തിലേതാണ്. പരമപിതാവായ പരമാത്മാവിനെയാണ് സൃഷ്ടിയുടെ രചയിതാവെന്നു പറയുന്നത്. സൃഷ്ടി എങ്ങനെ രചിക്കുന്നു എന്നുളളതിനെക്കുറിച്ചാണ് ബാബ വന്ന് മനസ്സിലാക്കിത്തരുന്നത്. മാതാ-പിതാവുകൂടാതെ മനുഷ്യ സൃഷ്ടി ഒരിക്കലും രചിക്കാന് സാധിക്കില്ല. പിതാവിലൂടെ മാത്രം സൃഷ്ടി രചിക്കുന്നില്ല. മാതാ-പിതാവെന്ന മഹിമയുണ്ടല്ലോ. മാതാ-പിതാവ് സൃഷ്ടി രചിച്ച് എല്ലാവരെയും യോഗ്യരാക്കി മാറ്റുന്നു. ഇത് വളരെ വലിയൊരു വിശേഷതയാണ്. അല്ലാതെ മുകളില് നിന്നും ദേവതകള് വന്ന് ധര്മ്മം സ്ഥാപിക്കുകയല്ല ചെയ്യുന്നത്. ക്രിസ്തു ക്രൈസ്തവ ധര്മ്മത്തെ സ്ഥാപിക്കുന്ന പോലെയല്ല ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടക്കുന്നത്. ക്രിസ്തുവിനെ ക്രിസ്ത്യാനികള് പിതാവ് എന്നാണ് പറയുന്നത്. അഥവാ അച്ഛനുണ്ടെങ്കില് അമ്മയും തീര്ച്ചയായും ആവശ്യമാണ്. അവര് څമേരിچയെ അമ്മയെന്നു പറഞ്ഞു. എന്നാല് മേരി ആരായിരുന്നു? ക്രിസ്തു അവരിലൂടെയാണോ കുട്ടികള്ക്ക് ജന്മം നല്കിയത്? അതോ സ്വയം ക്രിസ്തു തന്നെയാണോ മാതാവും പിതാവും. പുതിയ ആത്മാവായ ക്രിസ്തു വന്ന് ശരീരത്തിലേക്ക് പ്രവേശിച്ച്, ആരുടെ ശരീരത്തിലേക്കാണോ പ്രവേശിച്ചത് അവരുടെ വായിലൂടെ പ്രജകളെ രചിച്ചു. അവരെല്ലാവരും ക്രിസ്ത്യാനികളായി. മുകളില് നിന്നും വരുന്ന പുതിയ ആത്മാക്കള് ദു:ഖം അനുഭവിക്കുന്ന വിധത്തിലുളള കര്മ്മങ്ങള് ചെയ്തിട്ടുണ്ടാകില്ല. പവിത്രമായ ആത്മാക്കളാണ് വരുന്നത്. പരമപിതാവായ പരമാത്മാവിന് ഒരിക്കലും ദു:ഖം അനുഭവിക്കാന് സാധിക്കില്ലല്ലോ. ദു:ഖം അഥവാ ആക്ഷേപം സഹിക്കേണ്ടത് സാകാര മാധ്യമത്തിനാണ്. അതിനാല് തീര്ച്ചയായും ക്രിസ്തുവിനെ എപ്പോഴാണോ കുരിശിലേറ്റിയത്, അപ്പോള് തീര്ച്ചയായും ആരുടെ ശരീരത്തിലേക്കാണോ ക്രിസ്തുവിന്റെ ആത്മാവ് പ്രവേശിച്ചത്, അവര് തന്നെയായിരിക്കും ദു:ഖം അനുഭവിച്ചിട്ടുണ്ടാകുക. ക്രിസ്തുവിന്റെ പുതിയ ആത്മാവ് ഒരിക്കലും ദു:ഖം സഹിച്ചിട്ടുണ്ടാകില്ല. അപ്പോള് ക്രിസ്തുവിനെ അച്ഛനെന്നു പറയാം, അമ്മയെ എവിടുന്നു കൊണ്ടു വരും? അപ്പോള് മേരിയെ അവര് അമ്മയാക്കി. മേരി കുമാരിയായിരുന്നു എന്ന് കാണിക്കുന്നുണ്ട്, അവരിലൂടെയാണ് ക്രിസ്തു ജനിച്ചതെന്നും പറയപ്പെടുന്നു. ഒരു കുമാരി കുട്ടിയ്ക്കു ജന്മം നല്കുക എന്നത് തീര്ത്തും നിയമ വിരുദ്ധമാണ്. ഇതെല്ലാം തന്നെ ശാസ്ത്രങ്ങളില് നിന്നും എടുത്തതാണ്. പുരാണത്തില് കാണിക്കുന്നുണ്ട്, കന്യകയായിരുന്ന കുന്തിയില് നിന്നുമാണ് കര്ണ്ണന് ജന്മമെടുത്തത്. ഇതെല്ലാം തന്നെ ദിവ്യദൃഷ്ടിയുടെ കാര്യമാണ്. അവര് പിന്നീട് അതിനെ കോപ്പി ചെയ്തു. ഇവിടെ ബ്രഹ്മാവാണ് അമ്മ. ശിവബാബ ബ്രഹ്മാ മുഖത്തിലൂടെ കുട്ടികള്ക്ക് ജന്മം നല്കിയതിനുശേഷം, സംരക്ഷിക്കാനായി മമ്മയെ ഏല്പ്പിച്ചു. അതുപോലെത്തന്നെയാണ് ക്രിസ്തുവിന്റെ കാര്യത്തിലും. ക്രിസ്തുവും മറ്റൊരു ശരീരത്തിലേക്ക് പ്രവേശിച്ച് ധര്മ്മം സ്ഥാപിച്ചു, അപ്പോള് ക്രിസ്തുവിന്റെ മുഖവംശാവലിയായില്ലേ. സഹോദരി-സഹോദരന്മാരായി. ക്രിസ്ത്യാനികളുടെ പ്രജാപിതാവ് ക്രൈസ്റ്റായി. ആരിലാണോ പ്രവേശിച്ച് മുഖവംശാവലി രചിച്ചത്, അവര് മാതാവാണ്. പിന്നീട് അവരെ സംരക്ഷിക്കാനായി മേരിയെ ഏല്പ്പിച്ചു. എന്നാല് അവര് മേരിയെ അമ്മയെന്നു മനസ്സിലാക്കി. ബാബ പറയുന്നു, ഇവിടെയാണെങ്കില് ഞാന് ബ്രഹ്മാവില് പ്രവേശിച്ച് മുഖ സന്താനങ്ങള്ക്ക് ജന്മം നല്കി. അതില് മമ്മയും മുഖ സന്താനമാണ്. ഇതെല്ലാം തന്നെ വളരെ വിശദമായി മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്.

രണ്ടാമത്തെ കാര്യം ബാബ മനസ്സിലാക്കിത്തരുന്നു - ഇന്ന് ആബുവിലേക്ക് ഒരു പാര്ട്ടി വരുന്നുണ്ട്, അവര് സസ്യാഹാരത്തിന്റെ പ്രചരണം ചെയ്യുന്നവരാണ്. അവര്ക്ക് നിങ്ങള് മനസ്സിലാക്കി കൊടുക്കണം, പരിധിയില്ലാത്ത അച്ഛന് ദേവതാധര്മ്മം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, ദേവതാധര്മ്മത്തിലുളളവര് പക്കാ സസ്യാഹാരികളായിരുന്നു. മറ്റൊരു ധര്മ്മത്തിലുളളവരും ഇങ്ങനെ സസ്യാഹാരികളാകുന്നില്ല. വൈഷ്ണവരാകുന്നതില് എത്ര പ്രയോജനമാണെന്ന് അവര് കേള്പ്പിക്കുന്നുണ്ടാകും. എന്നാല് എല്ലാവര്ക്കുമൊന്നും ആകുവാന് സാധിക്കില്ല, കാരണം പലരും വീഴ്ച പറ്റിയവരാണ്. അതായത് അവര്ക്ക് മാംസാഹാരം ഉപേക്ഷിക്കാന് വളരെയധികം ബുദ്ധിമുട്ടാണ്, പലര്ക്കും അതു ശീലമായിക്കഴിഞ്ഞു. എന്നാല് അവര്ക്ക് നിങ്ങള് മനസ്സിലാക്കി കൊടുക്കണം, പരിധിയില്ലാത്ത പിതാവ് സ്ഥാപിക്കുന്ന സ്വര്ഗ്ഗത്തില് എല്ലാവരും വൈഷ്ണവരായിരുന്നു, വിഷ്ണുവംശാവലികളാണ്. ദേവതകള് തീര്ത്തും നിര്വ്വികാരികളായിരുന്നു. ഇന്നത്തെ സസ്യാഹാരികള് മുഴുവന്, വികാരികളാണ്. ക്രിസ്തുവിനു 3000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതം സ്വാര്ഗ്ഗമായിരുന്നു. രീതിയിലൊക്കെ മനസ്സിലാക്കി കൊടുക്കണം. നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും തന്നെ സ്വര്ഗ്ഗം എന്താണെന്നുളളത് അറിയില്ല. എപ്പോള് സ്ഥാപിക്കപ്പെട്ടു? അവിടെ ആരാണ് രാജ്യം ഭരിച്ചത്? ലക്ഷ്മി-നാരായണന്റെ ക്ഷേത്രത്തിലേക്ക് ബ്രഹ്മാബാബയും പണ്ട് പോകുമായിരുന്നു, എന്നാല് സ്വര്ഗ്ഗത്തില് ഇവരുടെ രാജധാനിയാണെന്നൊന്നും ബാബയ്ക്ക് അറിയുമായിരുന്നില്ല. കേവലം മഹിമ പാടുന്നുണ്ട്, എന്നാല് ആരാണ് അവര്ക്ക് രാജ്യം നല്കിയതെന്നറിയില്ല. ഇപ്പോഴും ധാരാളം ക്ഷേത്രങ്ങള് ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്, കാരണം ലക്ഷ്മിയാണ് ധനം നല്കുന്നതെന്ന് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ദീപാവലിയില് വ്യാപാരികള് ലക്ഷ്മിയുടെ പൂജ ചെയ്യുന്നത്. ക്ഷേത്രങ്ങള് ഉണ്ടാക്കുന്നവര്ക്കും മനസ്സിലാക്കി കൊടുക്കണം. വിദേശികള് വരുന്നവര്ക്ക് ഭാരതത്തിന്റെ മഹിമ കേള്പ്പിച്ചുകൊടുക്കുമല്ലോ. ക്രിസ്തു വരുന്നതിനു 3000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതം സസ്യാഹാരികളുടെ നാടായിരുന്നു, അതുപോലെ പിന്നീടൊരിക്കല് പോലും ഉണ്ടായിട്ടുമില്ല. അവരില് വളരെയധികം ശക്തിയുണ്ടായിരുന്നു. ദേവി-ദേവതകളുടെ രാജ്യമെന്നാണ് പറയപ്പെട്ടിരുന്നത്. ഇപ്പോള് അതേ രാജ്യം വീണ്ടും സ്ഥാപിക്കുകയാണ്. ഇപ്പോള് അതിന്റെ സമയമാണ്. ശങ്കരനിലൂടെ വിനാശമെന്നും മഹിമയുണ്ട്, പിന്നീട് വിഷ്ണുവന്റെ രാജ്യമുണ്ടാകും. ബാബയിലൂടെ സ്വര്ഗ്ഗീയ സമ്പത്ത് നേടണമെങ്കില് നേടാന് സാധിക്കും. രമേശ് ഭായിക്കും ഉഷാ ബഹനും സേവനത്തോട് വളരെയധികം താല്പര്യമുണ്ട്. ഇവര് വളരെ അത്ഭുതമായ ജോഡിയാണ്, വളരെ നല്ല സേവാധാരികളാണ്. നോക്കൂ, പുതിയവര് വരുമ്പോള് പഴയവരെക്കാളും മുന്നോട്ടു പോകുന്നുണ്ട്. ബാബ യുക്തികള് ധാരാളം പറഞ്ഞു തരുന്നുണ്ട്. എന്നാല് ഏതെങ്കിലും വികാരത്തിന്റെ ലഹരിയുണ്ടെങ്കില് മായ കുതിച്ചുയരാന് സമ്മതിക്കില്ല. ചിലരില് കാമത്തിന്റെ ചെറിയ അംശമുണ്ട്, വളരെ പേരിലും ക്രോധമുണ്ട്. ആരും തന്നെ പരിപൂര്ണ്ണമായിട്ടില്ല. ആയിക്കൊണ്ടിരിക്കുന്നതേയുളളൂ. മായയും ഉളളില് കാര്ന്നുകൊണ്ടിരിക്കും. എപ്പോള് മുതല്ക്ക് രാവണ രാജ്യം ആരംഭിച്ചുവോ അപ്പോള് മുതല് മായയാകുന്ന എലികള് കാര്ന്നു തിന്നാനും ആരംഭിച്ചു. ഇപ്പോള് ഭാരതം തീര്ത്തും കളങ്കിതമായി. മായ എല്ലാവരെയും കല്ലു ബുദ്ധിയാക്കി മാറ്റി. നല്ല-നല്ല കുട്ടികളെ പോലും മായ വലയം ചെയ്തിരിക്കുകയാണ്, നമ്മുടെ ചുവട് പിറകിലേക്ക് പോകുന്നു എന്നുളളത് പോലും അവര് അറിയുന്നില്ല. പിന്നീട് ബാബ സഞ്ജീവനി മരുന്ന് നല്കി അവരെ ഉണര്ത്തുന്നു. ക്രോധവും ദു:ഖം നല്കുന്നു. അവനവനെയും ദു:ഖിപ്പിക്കുന്നു, മറ്റുളളവര്ക്കും ദു:ഖം നല്കുന്നു. ചിലരില് ക്രോധം ഗുപ്ത രൂപത്തിലാണ്, ചിലരില് പ്രത്യക്ഷ രൂപത്തിലും. എത്ര തന്നെ മനസ്സിലാക്കി കൊടുത്താല് പോലും മനസ്സിലാകുന്നില്ല. അവനവനെ വളരെ സമര്ത്ഥശാലിയെന്നു മനസ്സിലാക്കുന്നു. ഇവര്ക്ക് അവസാനം എന്തായാലും പശ്ചാത്തപിക്കേണ്ടതായി വരുന്നു. പിന്നീടത് കല്പ-കല്പത്തിലെ കറയായിത്തീരുന്നു. ശ്രീമത പ്രകാരം നടന്നാല് ധാരാളം പ്രാപ്തിയാണ്. ഇല്ലെങ്കില് ഒരുപാട് നഷ്ടങ്ങളുണ്ടാകുന്നു. ബ്രഹ്മാവിന്റെയും ശിവബാബയുടെയും മതം പ്രശസ്തമാണ്. ശ്രീമതവും ബ്രഹ്മാവിന്റെ മതവും. ബ്രഹ്മാവ് തന്നെ ഇറങ്ങി വന്നാലും അംഗീകരിക്കില്ല എന്ന് പറയില്ലേ, കൃഷ്ണന്റെ പേരല്ല പറയുന്നത്. ഇപ്പോള് സ്വയം പരമപിതാവായ പരമാത്മാവാണ് മതം നല്കുന്നത്. ബ്രഹ്മാവിനു പോലും ബാബയില് നിന്നുളള മതമാണ് ലഭിക്കുന്നത്. ബാബയ്ക്ക് തന്റെ കുട്ടികളോട് വളരെ സ്നേഹമാണുളളത്. കുട്ടികളെ ശിരസ്സിലെ കിരീടമായാണ് വെക്കുന്നത്. അച്ഛന്റെ ലക്ഷ്യമിതാണ്, കുട്ടികള് ഉയരുകയാണെങ്കില് കുലത്തിന്റെ പേര് തന്നെ പ്രശസ്തമാകുന്നു. എന്നാല് കുട്ടികള് അച്ഛന്റെയും അംഗീകരിക്കുന്നില്ല, ദാദയുടെയും അംഗീകരിക്കുന്നില്ലെങ്കില്, വലിയമ്മയെയും അനുസരിക്കുന്നില്ലെന്നാണ്. അവരുടെ അവസ്ഥ എന്തായിത്തീരുമെന്ന് പറയാതിരിക്കുകയാണ് നല്ലത്. ബാക്കി സേവാധാരികളായ കുട്ടികള്ക്ക് ബാബയുടെ ഹൃദയത്തിലാണ് സ്ഥാനം. അവരുടെ മഹിമ സ്വയം ബാബ തന്നെ പറയാറുണ്ട്. അപ്പോള് മറ്റുളളവര്ക്ക് മനസ്സിലാക്കി കൊടുക്കണം, ഇതേ ഭാരതത്തിലാണ് വിഷ്ണു കുലത്തിലെ രാജ്യമുണ്ടായിരുന്നത്, രാജ്യം വീണ്ടും ഇപ്പോള് സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഇതേ ഭാരതത്തെ തന്നെയാണ് ബാബ വിഷ്ണുപുരിയാക്കി മാറ്റുന്നത്.

നിങ്ങള്ക്ക് വളരെയധികം ലഹരിയുണ്ടായിരിക്കണം. മറ്റുളളവര് വെറുതെ അവരുടെ പേര് പ്രശസ്ഥമാക്കാനായി പരിശ്രമിക്കുന്നു. ഗവണ്മെന്റില് നിന്നും ചിലവ് ലഭിക്കുന്നുണ്ട്. സന്യാസിമാര്ക്ക് ധാരാളം പണം ലഭിക്കുന്നുണ്ട്. ഇപ്പോഴും ഭാരതത്തിലുളള പ്രാചീന രാജയോഗം പഠിപ്പിക്കാന് പോകുന്നു എന്ന് കേട്ടാല്, ആരും പെട്ടെന്ന് പൈസ കൊടുക്കുന്നു. എന്നാല് ബാബയ്ക്ക് ആരുടെയും പൈസയുടെ ആവശ്യമില്ല. ബാബ മുഴുവന് വിശ്വത്തിനും സഹായം നല്കുന്ന നിഷ്കളങ്കനായ നാഥനാണ്, കുട്ടികളുടെ സഹായവും ബാബയ്ക്ക് ലഭിക്കുന്നുണ്ട്. ധൈര്യശാലി കുട്ടികള്ക്കേ ബാബ സഹയോഗം നല്കൂ. പുറമെ നിന്നും ആരെങ്കിലുമൊക്കെ വരികയാണെങ്കില്, അവര് ആശ്രമത്തിന് എന്തെങ്കിലുമൊക്കെ നല്കണമെന്നു വിചാരിക്കുന്നു. എന്നാല് നിങ്ങള് അവരോട് ചോദിക്കണം, എന്തിനാണ് നല്കുന്നത്? അവര് ജ്ഞാനമൊന്നും തന്നെ കേട്ടിട്ടില്ലല്ലോ. ജ്ഞാനത്തെക്കുറിച്ച് ഒന്നും അറിയില്ല. നമ്മള് ഇവിടെ വിത്ത് വിതയ്ക്കുന്നത് സ്വര്ഗ്ഗത്തില് അതിന്റെ ഫലം ലഭിക്കാനാണ്, എന്നാല് ജ്ഞാനം കേട്ടാലല്ലേ ഇതിനെക്കുറിച്ചെല്ലാം തന്നെ അറിയൂ. ഇങ്ങനെ വെറുതെ വരുന്നവര് കോടിക്കണക്കിനു ആളുകളുണ്ട്. ബാബ ഗുപ്ത രൂപത്തില് വരുന്നത് വളരെ നല്ലതാണ്. കൃഷ്ണന്റെ രൂപത്തിലാണെങ്കില് മണല് തരിയ്ക്കു സമാനം എല്ലാവരും ഒരുമിച്ചു കൂടും, ആര്ക്കും പിന്നെ വീട്ടിലിരിക്കുവാന് സാധിക്കില്ല. നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്, ഇതൊരിക്കലും മറക്കരുത്. കുട്ടികള് പൂര്ണ്ണ സമ്പത്തെടുക്കണം എന്നാണ് അച്ഛന്റെ ഹൃദയത്തിലുണ്ടാകുക. ധാരാളം പേര് സ്വര്ഗ്ഗത്തിലേക്ക് വരുന്നുണ്ട്, എന്നാല് ധൈര്യത്തോടെ ഉയര്ന്ന പദവി നേടാന് കോടിയിലും ചിലര്ക്കേ സാധിക്കൂ. ശരി.

വളരെക്കാലത്തിന് ശേഷം തിരികെകിട്ടിയ മാതാപിതാവായ ബാപ്ദാദയുടെ മധുരമധുരമായ കുട്ടികള്ക്ക്, സ്നേഹസ്മരണയും പുലര്ക്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

രാത്രി ക്ലാസ്സ് - 15-06-68

കഴിഞ്ഞു പോയതിനെക്കുറിച്ച് ആവര്ത്തിക്കുന്നതിലൂടെ ദുര്ബല ഹൃദയമുളളവരുടെ ഹൃദയത്തിലെ ദുര്ബലതയും ആവര്ത്തിക്കപ്പെടുന്നു. അതിനാലാണ് കുട്ടികളെ ഡ്രാമയുടെ വീഥിയിലൂടെ നടത്തുന്നത്. ഓര്മ്മയിലൂടെ മാത്രമാണ്, മുഖ്യമായ പ്രാപ്തിയുളളത്. ഓര്മ്മയിലൂടെ മാത്രമേ ആയുസ്സ് വര്ദ്ധിക്കൂ. ഡ്രാമയെക്കുറിച്ച് കുട്ടികള് മനസ്സിലാക്കുകയാണെങ്കില് ഒരിക്കലും ഒന്നിനെക്കുറിച്ചുമുളള ചിന്തയുമുണ്ടാകില്ല. സമയത്ത് ഡ്രാമയില് ജ്ഞാനം പഠിക്കാനും പഠിപ്പിക്കാനുമുളള പാര്ട്ടാണ്. പിന്നീട് പാര്ട്ടും അവസാനിക്കുന്നു. ബാബയുടെ പാര്ട്ടും അവസാനിക്കുന്നു, നമ്മുടെ പാര്ട്ടും അവസാനിക്കുന്നു. ബാബയുടെ ജ്ഞാനം നല്കുന്ന പാര്ട്ടുമുണ്ടാകില്ല, നമ്മുടെ ജ്ഞാനമെടുക്കുന്ന പാര്ട്ടുമുണ്ടാകില്ല. രണ്ടു കൂട്ടരും സമാനമാകുന്നു. പിന്നീട് നമ്മുടെ പാര്ട്ട് പുതിയ ലോകത്തിലായിരിക്കും ഉണ്ടാകുക. ബാബയുടെ പാര്ട്ട് ശാന്തിധാമത്തിലും. പാര്ട്ടിന്റെ റീല് കറങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ പ്രാപ്തിയുടെ പാര്ട്ടുമുണ്ട്, ബാബയുടെ ശാന്തിധാമത്തിലെ പാര്ട്ടുമുണ്ട്. എടുക്കുന്നതിന്റെയും കൊടുക്കുന്നതിന്റെയും പാര്ട്ട് പൂര്ത്തിയായാല് മാത്രമേ ഡ്രാമ പൂര്ത്തിയാകൂ. പിന്നീട് നമ്മള് തന്നെ രാജ്യം ഭരിക്കാനായി തിരികെ വരുന്നു. ജ്ഞാനത്തിന്റെ പാര്ട്ട് അവസാനിക്കുന്നു, പാര്ട്ട് തന്നെ പരിവര്ത്തനപ്പെടുന്നു. എന്തായിത്തീരാനാണോ ഇത്രയും നാള് പഠിച്ചത് നമ്മള് അതായിത്തീരുന്നു. പാര്ട്ട് തന്നെ പൂര്ത്തിയായി എങ്കില് പിന്നെ വ്യത്യാസമുണ്ടാകില്ല. കുട്ടികളോടൊപ്പം ബാബയ്ക്കും പാര്ട്ട് ഉണ്ടാകില്ല. കുട്ടികളും പൂര്ണ്ണമായും ജ്ഞാനമെടുക്കുന്നു. ബാബയില് പിന്നീട് നല്കാനൊന്നും തന്നെയുണ്ടാകില്ല. നല്കുന്നയാളിന്റെ പക്കല് ഒന്നുമുണ്ടാകുകയുമില്ല, സ്വീകരിക്കുന്നവരില് കുറവുമുണ്ടായിരിക്കില്ല, അപ്പോള് രണ്ടു കൂട്ടരും ഒരേ പോലെയാകുന്നു. ഇതിനെക്കുറിച്ച് വിചാരസാഗരമഥനം ചെയ്യാനുളള ബുദ്ധി ആവശ്യമാണ്. ഓര്മ്മയുടെ യാത്രയിലാണ് പ്രത്യേക പുരുഷാര്ത്ഥം ആവശ്യമായുളളത്. ബാബയാണ് കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുന്നത്. കേള്പ്പിക്കുമ്പോള് വലിയ കാര്യമായിത്തോന്നുന്നു, എന്നാല് ബുദ്ധിയില് ഇത് സൂക്ഷ്മമാണ്. ശിവബാബയുടെ രൂപത്തെക്കുറിച്ച് ഉളളില് അറിയാമല്ലോ. മനസ്സിലാക്കി കൊടുക്കുമ്പോള് വലിയ രൂപമാകുന്നു. ഭക്തിമാര്ഗ്ഗത്തില് വലിയ ലിംഗത്തെ ഉണ്ടാക്കുന്നു. എന്നാല് ആത്മാവിന്റെ രൂപം ചെറുതല്ലേ. ഇതാണ് പ്രകൃതി. ഏതുവരെ അന്ത്യം കണ്ടെത്തിക്കൊണ്ടിരിക്കും? അവസാനം അനന്തമാണെന്നും പറയുന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ആത്മാവിലാണ് മുഴുവന് പാര്ട്ടും അടങ്ങിയിരിക്കുന്നത്. ഇതിന് അന്ത്യമില്ല. രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചുമുളള ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് നിങ്ങള്ക്കറിയാം.

ബാബ ജ്ഞാന സാഗരനാണ്. എന്നാലും നിങ്ങള് സമ്പൂര്ണ്ണമായിക്കഴിഞ്ഞാല് പിന്നെ നേടാനായി ഒന്നും തന്നെയുണ്ടാകില്ല. ബാബ ബ്രഹ്മാവില് പ്രവേശിച്ച് പഠിപ്പിക്കുന്നു. ബാബ ബിന്ദുസ്വരൂപനാണ്. ആത്മാവ് അഥവാ പരമാത്മാവിന്റെ സാക്ഷാത്കാരമുണ്ടാകുന്നതിലൂടെ പ്രാപ്തിയുണ്ടാകുന്നില്ല. പ്രയത്നിച്ച് ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ വികര്മ്മം നശിക്കൂ. ബാബ പറയുന്നു, എന്നില് നിന്നും ജ്ഞാനം വരുന്നത് ഇല്ലാതാകുകയാണെങ്കില് നിങ്ങളിലും ജ്ഞാനമുണ്ടാകില്ല. ജ്ഞാനം നേടി നിങ്ങള് ഉയര്ന്നവരായിത്തീരുന്നു. സര്വ്വതും നിങ്ങള് നേടുന്നു, എന്നാലും, ബാബ അച്ഛന് തന്നെയല്ലേ. നിങ്ങളും ആത്മാക്കളായിത്തന്നെയിരിക്കുന്നു. അച്ഛനാകുന്നില്ലല്ലോ. ഇത് ജ്ഞാനമാണ്. അച്ഛന് അച്ഛനാണ്, കുട്ടി കുട്ടിയുമാണ്. ഇതെല്ലാം തന്നെ വിചാര സാഗരമഥനം ചെയ്ത് ആഴത്തിലേക്ക് പോകേണ്ടതായ കാര്യങ്ങളാണ്. സര്വ്വര്ക്കും തിരികെ പോകണമെന്ന് എല്ലാവര്ക്കുമറിയാമല്ലോ. എല്ലാവരും പോകേണ്ടവര് തന്നെയാണ്. ബാക്കി ആത്മാക്കള് മാത്രം പരംധാമത്തില് പോയി വസിക്കുന്നു. മുഴുവന് ലോകവും നശിക്കാന് പോകുകയാണ്, ഇതില് നിര്ഭയതയോടെ ഇരിക്കണം. നിര്ഭയതയോടെയിരിക്കുവാനുളള പുരുഷാര്ത്ഥം ചെയ്യണം. ശരീരത്തിന്റെ ഭാരമൊന്നും തന്നെ പാടില്ല അങ്ങനെയൊരു അവസ്ഥയിലേക്ക് പോകണം. ബാബ നിങ്ങള് കുട്ടികളെ തനിക്കു സമാനമാക്കി മാറ്റുന്നു, നിങ്ങളും മറ്റുളളവരെ തനിക്കു സമാനമാക്കി മാറ്റണം. ഒരേയൊരു ബാബയുടെ മാത്രം ഓര്മ്മയിലിരിക്കുവാനുളള പുരുഷാര്ത്ഥം ചെയ്യണം. ഇപ്പോള് സമയമുണ്ട്, റിഹേഴ്സല് തീവ്രമാക്കണം. അഭ്യാസമില്ലെങ്കില് നിന്നു പോകും. കാലുകള് വിറയ്ക്കുവാന് തുടങ്ങും, പെട്ടെന്നു തന്നെ ഹൃദയാഘാതവും സംഭവിക്കുന്നു. തമോപ്രധാന ശരീരത്തിന് ഹൃദയാഘാതം സംഭവിക്കുവാന് ഒട്ടും താമസിക്കില്ല. എത്രത്തോളം അശരീരി സ്ഥിതിയിലിരിക്കുന്നുവോ ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നുവോ സമീപത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. യോഗത്തിലിരിക്കുന്നവര്ക്കു മാത്രമാണ് നിര്ഭയതയോടെയിരിക്കുവാന് സാധിക്കൂ. യോഗത്തിലൂടെയാണ് ശക്തി ലഭിക്കുന്നത്. ജ്ഞാനത്തിലൂടെ ധനം ലഭിക്കുന്നു. കുട്ടികള്ക്ക് ശക്തിയാണ് വേണ്ടത്. അപ്പോള് ശക്തി നേടുന്നതിനായി ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ബാബ അവിനാശി സര്ജ്ജനാണ്. ബാബ ഒരിക്കലും രോഗിയാകുകയില്ല. ഇപ്പോള് ബാബ പറയുന്നു, നിങ്ങള് തന്റെ അവിനാശി മരുന്ന് കഴിച്ചു കൊണ്ടിരിക്കൂ. ബാബ നല്കുന്ന സഞ്ജീവനി മരുന്നിലൂടെ ഒരിക്കലും നമ്മള്ക്ക് അസുഖം പിടിപെടുകയില്ല. കേവലം പതിത പാവനനായ ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് പാവനമായിത്തീരുന്നു. ദേവതകള് സദാ നിരോഗിയും പാവനവുമാണല്ലോ. കുട്ടികള്ക്ക് ഈയൊരു നിശ്ചയമുണ്ട് നമ്മള് കല്പ-കല്പം സമ്പത്ത് നേടുന്നു. ഇപ്പോള് വരുന്നതുപോലെ അളവറ്റ തവണ ബാബ വന്നിട്ടുണ്ട്. ബാബ പഠിപ്പിക്കുന്നതിനെയാണ് രാജയോഗമെന്നു പറയുന്നത്. മറ്റുളള ഗീത ഭക്തിമാര്ഗ്ഗത്തിലേതാണ്. ജ്ഞാന മാര്ഗ്ഗത്തെക്കുറിച്ച് ബാബയാണ് മനസ്സിലാക്കി തരുന്നത്. ബാബ തന്നെയാണ് വന്ന് താഴെ നിന്നും മുകളിലേക്ക് ഉയര്ത്തുന്നത്. ആരാണോ പക്കാ നിശ്ചയബുദ്ധികള് അവരാണ് മാലയിലെ മുത്തായി തീരുക. കുട്ടികള് മനസ്സിലാക്കുന്നു, ഭക്തി ചെയ്ത്-ചെയ്ത് നമ്മള് അധ:പതിച്ചു. ഇപ്പോള് ബാബ വന്ന് സത്യമായ സമ്പാദ്യം ചെയ്യിക്കുന്നു. പാരലൗകിക അച്ഛന് ചെയ്യിക്കുന്ന പോലെയുളള സമ്പാദ്യമൊന്നും ലൗകിക പിതാവ് ചെയ്യിക്കില്ല. ശരി. കുട്ടികള്ക്ക് ഗുഡ്നൈറ്റ്, നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സേവാധാരിയാകുന്നതിനു വേണ്ടി വികാരങ്ങളുടെ അംശത്തെപ്പോലും സമാപ്തമാക്കണം. സേവനത്തെ പ്രതി കുതിച്ചുചാടണം.

2. നമ്മള് ഈശ്വരീയ സന്താനങ്ങളാണ്, ശ്രീമത്തനുസരിച്ച് ഭാരതത്തെ വിഷ്ണുപുരിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു, അവിടെ എല്ലാവരും പക്കാ വൈഷ്ണവരാണ്...... ലഹരിയിലിരിക്കണം.

വരദാനം :-

ദു:ഖത്തിന്റെ ചക്രത്തില് നിന്ന് സദാ മുക്തമാകുകയും മറ്റുള്ളവരെ മുക്തമാക്കുകയും ചെയ്യുന്ന സ്വദര്ശന ചക്രധാരിയായി ഭവിക്കട്ടെ.
കര്മ്മേന്ദ്രിയത്തിന് വശപ്പെട്ട് ചില കുട്ടികള് പറയുന്നു- ഇന്ന് കണ്ണുകള്, മുഖം അല്ലെങ്കില് ദൃഷ്ടി ചതിച്ചുവെന്ന്. അപ്പോള് ചതിക്കപ്പെടുക അര്ത്ഥം ദു:ഖത്തിന്റെ അനുഭവം ഉണ്ടാകുക. ലോകത്തുള്ളവര് പറയുന്നു-ആഗ്രഹമില്ലായിരുന്നു പക്ഷെ ചക്രത്തില് വന്നുപോയി. എന്നാല് ആരാണോ സ്വദര്ശന ചക്രധാരി കുട്ടികള് അവര് ഒരിക്കലും യാതൊരു ചതിവിന്റെ ചക്രത്തിലും പെടുക സാധ്യമല്ല. അവര് ദു:ഖത്തിന്റെ ചക്രങ്ങളില് നിന്ന് മുക്തരായിരിക്കുകയും മറ്റുള്ളവരെ മുക്തമാക്കുകയും ചെയ്യുന്ന അധികാരിയായി സര്വ്വ കര്മ്മേന്ദ്രിയങ്ങളാലും കര്മ്മം ചെയ്യിക്കുന്നവരായിരിക്കും.

സ്ലോഗന് :-

അകാല സിംഹാസനധാരിയായി തന്റെ ശ്രേഷ്ഠ പ്രൗഢിയിലിരിക്കൂ എങ്കില് പരവശപ്പെടുകയില്ല.

 Download PDF

Post a Comment

0 Comments