Header Ads Widget

Header Ads

MALAYALAM MURLI 05.01.23

 

05-01-2023  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ - എപ്പോഴാണോ ഭക്തരുടെ തിരക്ക് വര്ദ്ധിച്ച് വന്നത്, ആപത്തുകള് വര്ദ്ധിച്ച് വന്നത് അപ്പോഴാണ് ബാബ വന്നിരിക്കുന്നത്, ജ്ഞാനത്തിലൂടെ ഗതിയും സദ്ഗതിയും നല്കുന്നതിനു വേണ്ടി.

ചോദ്യം :-

വികര്മ്മാജീത്തായി മാറുന്നതാരാണ് ? വികര്മ്മാജീത്തായി മാറുന്നവരുടെ അടയാളമെന്താണ്?

ഉത്തരം :-

ആരാണോ കര്മ്മം, അകര്മ്മം, വികര്മ്മത്തിന്റെ ഗതിയെ മനസിലാക്കി ശ്രേഷ്ഠകര്മ്മം ചെയ്യുന്നത് അവരാണ് വികര്മ്മാജീത്തായി മാറുന്നത്. വികര്മ്മാജീത്തായി മാറുന്നവരെ ഒരിക്കലും കര്മ്മം ചതിക്കുകയില്ല. അവരുടെ കര്മ്മം വികര്മ്മമായി മാറുന്നില്ല.

ചോദ്യം :-

സമയത്ത് ബാബ ഏത് ഡബിള് സര്വീസാണ് ചെയ്യുന്നത്?

ഉത്തരം :-

ആത്മാവും ശരീരവും രണ്ടും പാവനമാക്കി മാറ്റുന്നുമുണ്ട്, തന്റെ കൂടെ തിരിച്ചു വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. സ്വഭാവ മഹിമ ഒരു ബാബയ്ക്ക് മാത്രമാണ്, മനുഷ്യര്ക്കുണ്ടാവുക സാദ്ധ്യമല്ല.

ഗീതം :- ഓം നമ: ശിവായٹ.

ഓം ശാന്തി. ഗീതം കുട്ടികള് കേട്ടുവല്ലോ. ആരെല്ലാം ഭക്തിമാര്ഗത്തിലുണ്ടോ അവര് ഇങ്ങനെയുള്ള ഗീതം പാടും. ഘോരമായ അന്ധകാരത്തില് നിന്ന് പ്രകാശം ആഗ്രഹിക്കുന്നു. പിന്നെ ദു:ഖത്തില് നിന്നു മുക്തമാകുന്നതിനു വേണ്ടി വിളിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള് ശിവവംശി ബ്രഹ്മാകുമാര് കുമാരികളാണ്. ഇതൊക്കെ മനസിലാക്കേണ്ട കാര്യമാണ്. ഇത്രയും കുട്ടികള് ശരീരവംശാവലിയാകാനും സാധ്യതയില്ല. തീര്ച്ചയായും മുഖവംശാവലിയായിരിക്കും. കൃഷ്ണന് ഇത്രയും റാണിമാരോ കുട്ടികളോ ഉണ്ടായിരുന്നില്ല. ഗീതയുടെ ഭഗവാനാണെങ്കില് രാജയോഗം പഠിപ്പിക്കുകയാണ്. അതുകൊണ്ട് തീര്ച്ചയായും മുഖവംശാവലി ഉണ്ടായിരിക്കും. പ്രജാപിതാ എന്ന വാക്ക് പേരു കേട്ടതാണ്. ഇദ്ദേഹത്തിന്റെ മുഖത്തിലൂടെ ബാബ വന്ന് ബ്രാഹ്മണധര്മ്മം രചിയ്ക്കുകയാണ്. പ്രജാപിതാ എന്ന പേര് അച്ഛനു തന്നെയാണ് ശോഭനീയമായിട്ടുള്ളത്. ഇപ്പോള് നിങ്ങള് പ്രാക്ടിക്കലായി അച്ഛന്റെതായി മാറിയിരിക്കുകയാണ്. മനുഷ്യര് പറയുന്നത്- കൃഷ്ണനും ഭഗവാനാണ്, ശിവനും ഭഗവാനാണ്. രുദ്രഭഗവാനു പകരം കൃഷ്ണന്റെ പേരു കൊടുത്തിരിയ്ക്കുകയാണ്. പറയുന്നുമുണ്ട്-ശങ്കര് പാര്വതി. രുദ്രപാര്വതി എന്നു പറയാറില്ല. ശിവശങ്കര മഹാദേവ എന്നു പറയാറുണ്ട്. ഇപ്പോള് കൃഷ്ണന് എവിടെ നിന്നു വന്നു? കൃഷ്ണനെ ശങ്കരനെന്നോ രുദ്രനെന്നോ പറയില്ല. ഭക്തര് പാടുന്നുണ്ട്. എന്നാല് ഭഗവാനെ അറിയുന്നില്ല. ഭാരതത്തിലെ സത്യം സത്യമായ ഭക്തര് വാസ്തവത്തില് അവരാണ്- ആരാണോ പൂജ്യരായിരുന്നത്, അവര് തന്നെയാണ് പൂജാരിയാകുന്നത്. അതിലും നമ്പര്വാറാണ്. നിങ്ങളിലും നമ്പര്വാറാണ്. നിങ്ങള് ബ്രാഹ്മണരാണ്. അവര് ശൂദ്രരാണ്. ദേവതാധര്മ്മത്തില് പെട്ടവര് തന്നെയാണ് വളരെ ദു:ഖിതരായിരിക്കുന്നത്. എന്തുകൊണ്ടെന്നാല് അവര് വളരെ സുഖവും അനുഭവിച്ചവരാണ്. ഇപ്പോള് നിങ്ങളുടെ അവിടെയും ഇവിടെയുമുള്ള അലച്ചില് അവസാനിച്ചിരിക്കുന്നു-അരകല്പത്തേക്ക്. രഹസ്യവും നിങ്ങള് ബ്രാഹ്മണര്ക്കു മാത്രമേ അറിയൂ. അതും നമ്പര്വാറായി. ആര് കല്പം മുമ്പ് എത്ര പുരുഷാര്ത്ഥം ചെയ്തിട്ടുണ്ടോ അത്രയും ഇപ്പോള് ചെയ്യും. ഇങ്ങനെയുമില്ല-ഡ്രാമയില് എന്താണോ ഉള്ളത്, എന്തായാലും പുരുഷാര്ത്ഥത്തിന്റെ പേര് വരുന്നുണ്ടല്ലോ. ഡ്രാമയ്ക്ക് കുട്ടികളെക്കൊണ്ട് പുരുഷാര്ത്ഥം ചെയ്യിക്കണം. ഏതുപോലെ പുരുഷാര്ഥം അതേപോലെ പദവിയും ലഭിക്കും. നമ്മള്ക്കറിയാം കല്പം മുമ്പും ഇങ്ങനെത്തന്നെയാണ് പുരുഷാര്ത്ഥം ചെയ്തിട്ടുണ്ടായിരുന്നത്. ഇങ്ങനെ പീഡനങ്ങളൊക്കെ സഹിച്ചിട്ടുണ്ടായിരുന്നു, യജ്ഞത്തില് വിഘ്നങ്ങളും ഉണ്ടായിരുന്നു.

നിങ്ങള് കുട്ടികള് മനസിലാക്കുന്നു-ബാബ വീണ്ടും വന്നിരിക്കുകയാണ്. കല്പം മുമ്പും ഇതേ സമയത്തു തന്നെയാണ് വന്നിരുന്നത്- എപ്പോഴാണോ ഇംഗ്ലീഷുകാരുടെ ഭരണം ഉണ്ടായിരുന്നത്. അവരില് നിന്നു കോണ്ഗ്രസുകാര് രാജ്യം പിടിച്ചെടുത്തു, അതിനു ശേഷം പാകിസ്ഥാന് ഉണ്ടായി. ഇതൊക്കെ കല്പം മുമ്പും നടന്നിട്ടുണ്ടായിരുന്നു. ഗീതയില് കാര്യങ്ങളൊന്നുമില്ല. അവസാനം മനസിലാകും-ശരിക്കും ഇപ്പോള് സമയം വന്നിരിക്കുകയാണെന്ന്. ചിലരൊക്കെ മനസിലാക്കുന്നുമുണ്ട്-ഈശ്വരന് വന്നിരിക്കുന്നുവെന്ന്. എപ്പോഴാണ് മഹാഭാരതയുദ്ധം തുടങ്ങിയത് അപ്പോള് ഭഗവാന് വന്നിരുന്നുവെന്ന്. പറയുന്നത് ശരിയാണ്, പേരു മാത്രം മാറിയെന്നേ ഉള്ളൂ. രുദ്രന് എന്ന പേരാണ് പറഞ്ഞിരുന്നതെങ്കിലും മനസിലാക്കാമായിരുന്നു-ശരിയാണ് എന്ന്. രുദ്രനാണ് ജ്ഞാനയജ്ഞം രചിച്ചത്, അതിലൂടെ ലോകത്തിന്റെ ആപത്തു കളും ഇല്ലാതായിരുന്നു. ഇതും മെല്ലെ മെല്ലെ നിങ്ങളിലൂടെ മനസിലാവും. ഇതിന് ഇനിയും സമയമെടുക്കും. അല്ലെങ്കില് ഇവിടെ നിങ്ങള്ക്ക് പഠിക്കാനും കൂടി സാധിക്കാത്ത അത്രയും തിരക്കു വരുമായിരുന്നു. ഇവിടെ തിരക്കിന്റെ കാര്യമൊന്നുമില്ല. ഗുപ്തവേഷത്തില് കാര്യങ്ങള് നടക്കുന്നു. ഇപ്പോള് ഏതെങ്കിലും വലിയ മനുഷ്യര് ഇവിടെ വന്നാല് പറയും-ഇവരുടെ തലയ്ക്കു സുഖമില്ലെന്ന്. ഇത് ബാബ നിങ്ങള് കുട്ടികളെയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദേവതാധര്മം രചിയ്ക്കാന് ഭഗവാന് തന്നെ വരണമല്ലോ. ഭഗവാന് ഇപ്പോള് വന്നിരിക്കുകയാണ് -പുതിയ ലോകം രചിക്കുന്നതിനു വേണ്ടി. ഭക്തരുടെ കഷ്ടപ്പാടുകള് ഇല്ലാതാക്കാന്. വിനാശത്തിനു ശേഷം ഒരു ദു:ഖവുമുണ്ടാകില്ല. അവിടെ സത്യയുഗത്തില് ഭക്തരൊന്നുമുണ്ടാവില്ല. ദു:ഖം ഉണ്ടാകുന്ന തരത്തിലുള്ള ഒരു കര്മ്മവും അവിടെയുണ്ടാവില്ല.

(ബോംബെയില് നിന്ന് രമേശ് ഭായിയുടെ ഫോണ് വന്നു) ബാപ്ദാദ പോകുമ്പോള് കുട്ടികള് ഉദാസീനരാകുന്നു, സ്ത്രീ തന്റെ പതി വിദേശത്തു പോകുമ്പോള് ഓര്മിച്ചോര്മ്മിച്ചു കരയുന്നതുപോലെ. അത് ലൗകിക സംബന്ധമാണ്. ഇവിടെ ബാബയുടെ അടുത്ത് ആത്മീയ സംബന്ധമാണ്. ബാബയില് നിന്ന് വേര്പിരിയുമ്പോള് പ്രേമത്താല് അശ്രു ഒഴുകുന്നു. ആരാണോ സര്വീസബിള് ആയ കുട്ടികള് ബാബയ്ക്ക് അവരെപ്പറ്റി ചിന്തയുണ്ട്. സത്പുത്രരായ കുട്ടികളെ പ്രതി ബാബയ്ക്ക് ശ്രദ്ധയുണ്ടായിരിക്കും. ശിവബാബയുമായി ഉയര്ന്നതിലും ഉയര്ന്ന സംബന്ധമാണ്. ഇതിലും വലിയൊരു സംബന്ധം വേറെയില്ല. ശിവബാബയാണെങ്കില് കുട്ടികളെ തന്നെക്കാള് ഉയര്ന്നതാക്കി മാറ്റുന്നു. നിങ്ങള് പാവനമായി മാറുന്നുണ്ട്, എന്നാല് ശിവബാബയെപ്പോലെ സദാ പാവനമായി മാറാന് സാധിയ്ക്കില്ല. പാവനമായ ദേവതയായി മാറും.

ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ബാക്കി മനുഷ്യര് വെറുതെ പേരു വെക്കുന്നു എന്നു മാത്രം. സമയത്ത് ലോകത്ത് ഭക്തരുടെ മാല വളരെ വലുതാണ്. നിങ്ങളുടേത് 16108ന്റെ മാലയാണ്. ഭക്തര് കോടിക്കണക്കിനുണ്ട്. ഇവിടെ ഭക്തിയുടെ കാര്യമൊന്നുമില്ല. ജ്ഞാനത്തിലൂടെ സദ്ഗതി ലഭിക്കും. ഇപ്പോള് നിങ്ങളെ ഭക്തിയുടെ അലച്ചിലില് നിന്ന് മുക്തമാക്കിയിരിക്കുന്നു. ബാബ പറയുന്നു-എല്ലാ ഭക്തരുടെയും അടുത്ത് തിരക്കു വര്ധിക്കുമ്പോള് എനിയ്ക്കു വരേണ്ടതായി വരുന്നു-എല്ലാവര്ക്കും ഗതിയും സദ്ഗതിയും തരുന്നതിനു വേണ്ടി. സ്വര്ഗ്ഗത്തിലെ ദേവതകള് തീര്ച്ചയായും ഇങ്ങനെയുള്ള ശ്രേഷ്ഠകര്മ്മം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഇത്രയും ഉയര്ന്ന പദവി ലഭിച്ചത്. കര്മ്മമാണെങ്കില് മനുഷ്യര് ചെയ്തുവരുന്നു. എന്നാല് അവിടെ കര്മ്മം ചതിക്കുന്നില്ല. ഇവിടെയാണെങ്കില് കര്മ്മം വികര്മ്മമാകുന്നു. എന്തുകൊണ്ടെന്നാല് മായയുണ്ട്. അവിടെ മായയില്ല. നിങ്ങള് വികര്മ്മാജീത്തായി മാറുകയാണ്. ഏതുകുട്ടികളാണോ ഇപ്പോള് കര്മ്മം, അകര്മ്മം, വികര്മ്മത്തിന്റെ ഗതി മനസിലാക്കിത്തരുന്നത് അവര് തന്നെയാണ് വികര്മ്മാജീത്തായി മാറുന്നത്. കല്പം മുമ്പും നിങ്ങള് കുട്ടികളെ രാജയോഗം പഠിപ്പിച്ചിരുന്നു. അതുതന്നെയാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. കോണ്ഗ്രസുകാര് ഇംഗ്ലീഷുകാരെ പുറത്താക്കി രാജാക്കന്മാരില് നിന്ന് രാജധാനി പിടിച്ചെടുത്തു. പിന്നീട് രാജാവ് എന്ന പേരു തന്നെ അപ്രത്യക്ഷമായി. 5000 വര്ഷം മുമ്പ് ഭാരതം രാജസ്ഥാന് ആയിരുന്നു. ലക്ഷ്മീനാരായണന്റെ രാജ്യമുണ്ടായിരുന്നു. ദേവതകളുടെ രാജ്യമായിരുന്ന സമയത്ത് പരിസ്ഥാന് ആയിരുന്നു. തീര്ച്ചയായും അവര്ക്ക് ഭഗവാന് രാജയോഗം പഠിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടാണ് അവരുടെ പേര് ഭഗവാന്, ഭഗവതി എന്നു വരാന് കാരണം. എന്നാല് ഇപ്പോള് നമ്മളില് ജ്ഞാനമുണ്ടെങ്കിലും സ്വയത്തെ ഭഗവാന്, ഭഗവതി എന്നൊന്നും പറയാന് പറ്റില്ല. അല്ലെങ്കില് എങ്ങനെയാണോ രാജാവും റാണിയും അതേപോലെ പ്രജകളും ഭഗവാനും ഭഗവതിയും ആവണമല്ലോ. എന്നാല് അങ്ങനെ ഒരിക്കലും ആവില്ല. ലക്ഷ്മീനാരായണന്റെ പേര് പ്രജകളില് ആര്ക്കും വെക്കാന് പറ്റില്ല. അതു നിയമവുമല്ല. വിദേശത്തും രാജാക്കന്മാരുടെ പേര് ആരും തങ്ങള്ക്ക് വെക്കാറില്ല. അവരെ വലരെ ബഹുമാനിയ്ക്കുന്നു. അതുകൊണ്ട കുട്ടികള് മനസിലാക്കുന്നു-5000 വര്ഷം മുമ്പ് ബാബ വന്നിരുന്നു. ഇപ്പോഴും ബാബ വന്നിരിക്കുകയാണ് ദൈവികരാജസ്ഥാന് സ്ഥാപിക്കുന്നതിനു വേണ്ടി. ശിവബാബയ്ക്കു വരേണ്ടതും ഇപ്പോള് തന്നെയാണ്. ബാബ തന്നെയാണ് പാണ്ഡവരുടെയും പതി. ശ്രീകൃഷ്ണനല്ല. ബാബ വഴി കാട്ടിയായി വന്നിരിക്കുകയാണ്-തിരിച്ചുകൂട്ടിക്കൊണ്ടുപോകുന്നതിനുവേണ്ടി. പുതിയ സത്യയുഗീലോകം സ്ഥാപിക്കുന്നതിനു വേണ്ടി. അതുകൊണ്ട് തീര്ച്ചയായും ബ്രഹ്മാവിലൂടെത്തന്നെയാണ് ബ്രാഹ്മണരെ രചിക്കുക. കൃഷണന് ഒരിക്കലും ഇവിടെ ഉണ്ടാകില്ല. മുഖ്യമായ ഗീതയെ ഖണ്ഡിച്ചിരിക്കുകയാണ്. ഇപ്പോള് ബാബ മനസിലാക്കിത്തരികയാണ്-ഞാന് കൃഷ്ണനല്ല. എന്നെ രുദ്രന് അഥവാ സോമനാഥന് എന്നാണ് പറയുന്നത്. നിങ്ങളെ ജ്ഞാനത്തിന്റെ സോമരസം കുടിപ്പിക്കുകയാണ്. ബാക്കി യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നിങ്ങള്ക്ക് യോഗബലത്തിലൂടെ രാജപദവിയുടെ വെണ്ണയാണ് ലഭിക്കുന്നത്. കൃഷ്ണന് വെണ്ണ തീര്ച്ചയായും ലഭിക്കും. ഇത് കൃഷ്ണന്റെ അന്തിമജന്മത്തിലെ ആത്മാവാണ്. ഇവര്ക്കും(ബ്രഹ്മാ-സരസ്വതി) ബാബ ഇങ്ങനെയുള്ള കര്മ്മമാണ് പഠിപ്പിക്കുന്നത്-ഇവര് ഭാവിയില് ലക്ഷ്മീനാരായണനായി മാറുന്നു. ലക്ഷ്മീനാരായണന് തന്നെയാണ് ചെറുപ്പത്തില് രാധയും കൃഷ്ണനുമായിരുന്നത്. അതുകൊണ്ട് ലക്ഷ്മീനാരായണന്റെ കൂടെ രാധയുടെയും കൃഷണന്റെയും ചിത്രം കൊടുത്തിരിക്കുന്നു. അല്ലാതെ ഇവര്ക്ക് മഹിമയൊന്നുമില്ല. ചരിത്രം ഒരു ഗീതയുടെ ഭഗവാന്റേതാണ്. ശിവബാബ കുട്ടികള്ക്ക് ഭിന്നഭിന്ന സാക്ഷാത്കാരം ചെയ്യിപ്പിക്കുകയാണ്. ബാക്കി മനുഷ്യരുടെ ഒരു ചരിത്രവുമില്ല. ക്രൈസ്റ്റ് മുതലായവരും വന്ന് ധര്മ്മം സ്ഥാപിച്ചു. ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ട് അഭിനയിക്കുക തന്നെ വേണം. ഇതില് ചരിത്രത്തിന്റെ കാര്യമൊന്നുമില്ല. അവര്ക്കാര്ക്കും ഗതി കൊടുക്കാനും സാധിക്കില്ല. ഇപ്പോള് പരിധിയില്ലാത്ത പിതാവ് പറയുകയാണ് ഞാന് നിങ്ങള് കുട്ടികളുടെ ഡബിള് സര്വീസ് ചെയ്യാനാണ് വന്നിരിക്കുന്നത് അതിലൂടെ നിങ്ങളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമായി മാറുന്നു. എല്ലാവരെയും വീടായ മുക്തിധാമിലേക്ക് കൊണ്ടുപോകുന്നു. പിന്നീട് അവിടെ നിന്ന് അവരവരുടെ പാര്ട്ട് അഭിനയിക്കാന് വരുന്നു. കുട്ടികള്ക്ക് എത്രനല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ലക്ഷ്മീനാരായണന്റെ ചിത്രത്തില് മനസ്സിലാക്കിക്കൊടുക്കാന് എത്ര സഹജമാണ്. ത്രിമൂര്ത്തിയുടേയും ശിവബാബയുടേയും ചിത്രവുമുണ്ട്. ചിലര് പറയുന്നു ത്രിമൂര്ത്തി ചിത്രം വേണ്ട, ചിലര് പറയുന്നു കൃഷ്ണന്റെ ചിത്രത്തില് 84 ജന്മത്തിന്റെ കഥ വേണ്ടതില്ല. കൃഷ്ണന് 84 ജന്മങ്ങളെടുത്ത് പതീതമാകുന്നു എന്ന് മനുഷ്യര് കേള്ക്കുമ്പോള് അവര്ക്ക് പരിഭ്രമം ഉണ്ടാകുന്നു. നമ്മള് തെളിയിച്ച് പറഞ്ഞുകൊടുക്കുന്നു, തീര്ച്ചയായും ആദ്യനമ്പറിലുള്ള ശ്രീകൃഷ്ണന് ഏറ്റവും കൂടുതല് ജന്മമെടുക്കേണ്ടതായി വരുന്നു. പുതിയ പുതിയ പോയിന്റുകള് ദിവസവും വരുന്നുണ്ട്. എന്നാല് ധാരണയുമുണ്ടായിരിക്കണം. ഏറ്റവും എളുപ്പമാണ് ലക്ഷ്മീനാരായണന്റെ ചിത്രത്തിലൂടെ മനസിലാക്കിക്കൊടുക്കാന്. മനുഷ്യര്ക്ക് ഒരു ചിത്രത്തിന്റെയും അര്ത്ഥം മനസിലാവുന്നില്ല. ചിത്രങ്ങള് എങ്ങനെയെങ്കിലുമൊക്കെ ഉണ്ടാക്കുന്നു. നാരായണന് രണ്ടു കൈകളാണെങ്കില് ലക്ഷ്മിക്കു നാലു കൈകള് കാണിച്ചിരിക്കുന്നു. സത്യയുഗത്തില് ഇത്ര കൈകളൊന്നുമില്ല. സൂക്ഷ്മവതനത്തിലാണെങ്കില് ബ്രഹ്മാ-വിഷ്ണു-ശങ്കരന്മാരുണ്ട്. അവര്ക്കും ഇത്ര കൈകളൊന്നുമില്ല. മൂലവതനത്തിലാണെങ്കില് നിരാകാരി ആത്മാക്കളാണ്. പിന്നെ 8,10 ഭുജങ്ങളുള്ളവര് എവിടെ വസിക്കുന്നവരാണ്? മനുഷ്യസൃഷ്ടിയിലിരിക്കുന്നവര് ആദ്യമാദ്യം ലക്ഷ്മീ-നാരായണന് , രണ്ടു ഭുജങ്ങളുള്ളവര്. എന്നാല് നാലുഭുജങ്ങളാണ് കൊടുത്തിരിക്കുന്നത്. നാരായണനെ കറുത്തിട്ടും ലക്ഷ്മിയെ വെളുത്തുമാണ് കാണിച്ചിരിക്കുന്നത്. അതുകൊണ്ട് അവരുടെ മക്കള് എങ്ങനെയുള്ളവരായിരിക്കും? എത്ര ഭുജങ്ങളുള്ളവരായിരിക്കും? എന്താ ആണ്കുട്ടിക്ക് നാലു കൈകളും പെണ്കുട്ടിക്ക് രണ്ടു കൈകളുമായിരിക്കുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള് ചോദിക്കാം. കുട്ടികള്ക്കു മനസിലാക്കിക്കൊടുത്തിട്ടുണ്ട്- എപ്പോഴും ഇങ്ങനെ മനസിലാക്കൂ-ഞങ്ങളെ ശിവബാബയാണ് മുരളി കേള്പ്പിക്കുന്നത്. ചിലപ്പോള് ബ്രഹ്മാവും കേള്പ്പിക്കുന്നുണ്ട്. ശിവബാബ പറയുകയാണ്-ഞാന് ഗൈഡായി വന്നിരിക്കുകയാണ്. ബ്രഹ്മാവ് എന്റെ വലിയ കുട്ടിയാണ്. പറയുന്നുമുണ്ട്-ത്രിമൂര്ത്തി ബ്രഹ്മാവെന്ന്. ത്രിമൂര്ത്തി ശങ്കര് അഥവാ വിഷ്ണു എന്ന് പറയില്ല. മഹാദേവനെന്ന് ശങ്കരനെയാണ് പറയുന്നത്. പിന്നെ ത്രിമൂര്ത്തി ബ്രഹ്മാവെന്ന് എന്തുകൊണ്ടാണ് പറയുന്നത്? ഇവരിലൂടെയാണ് പ്രജകളെ രചിച്ചിരിക്കുന്നത്. ഇവര് ശിവബാബയുടെ പത്നിയാകുന്നു. ശങ്കരനെയോ വിഷ്ണുവിനെയോ പത്നി എന്നു പറയില്ല. ഇതു മനസിലാക്കാനുള്ള വളരെ അത്ഭുതകരമായ കാര്യങ്ങളാണ്. ഇവിടെ ബാബയെയും സമ്പത്തിനെയും ഓര്മ്മിച്ചാല് മാത്രം മതി. ഇതില് മാത്രം പരിശ്രമിച്ചാല് മതി. ഇപ്പോള് നിങ്ങള് എത്ര വിവേകശാലികളായി മാറിയിരിക്കുന്നു- പരിധിയില്ലാത്ത അച്ഛനിലൂടെ. ഓള്മൈറ്റി അതോറിറ്റി രാജ്യമുണ്ടാവും. ഒരു ഗവണ്മെന്റാകും. എപ്പോഴാണോ സൂര്യവംശി ഗവണ്മെന്റ് ഉണ്ടായിരുന്നത് അപ്പോള് ചന്ദ്രവംശി ഉണ്ടായിരുന്നില്ല. പിന്നീട് ചന്ദ്രവംശി വരുമ്പോള് സൂര്യവംശിയുമില്ല. അത് കഴിഞ്ഞുപോകും. ഡ്രാമ മാറുന്നു. ഇതൊക്കെ അത്ഭുതകരമായ കാര്യങ്ങളാണ്. കുട്ടികള്ക്കെത്ര സന്തോഷമുണ്ടായിരിക്കണം. പരിധിയില്ലാത്ത അച്ഛനില് നിന്ന് തീര്ച്ചയായും പരിധിയില്ലാത്ത സമ്പത്തെടുക്കും. ലൗകികത്തില് പതിയെ എത്ര ഓര്മിക്കുന്നു. ഇവിടെയാണെങ്കില് പരിധിയില്ലാത്ത ചക്രവര്ത്തിപദവിയാണ് തരുന്നത്. ഇങ്ങനെയുള്ള പതിമാരുടെയും പതിയെ എത്രയെത്ര ഓര്മിക്കണം. എത്ര വലിയ പ്രാപ്തിയാണ് ലഭിക്കുന്നത്? അവിടെ നിങ്ങളൊരിക്കലും ആരില് നിന്നും ഒന്നും യാചിക്കുന്നില്ല. അവിടെ ദരിദ്രര് ഉണ്ടാകുന്നേയില്ല. പരിധിയില്ലാത്ത അച്ഛന് ഭാരതത്തിന്റെ സഞ്ചി നിറച്ചുതരികയാണ്. ലക്ഷ്മീനാരായണന്റെ രാജ്യത്തെ ഗോള്ഡന് ഏജ് എന്നാണ് പറയുന്നത്. ഇപ്പോള് അയണ് ഏജ് ആണ്. വ്യത്യാസം നോക്കൂ- എത്രയാണ്. ബാബ പറയുന്നു-ഞാന് കുട്ടികളെ രാജയോഗം പഠിപ്പിക്കുകയാണ്. നിങ്ങള് തന്നെയായിരുന്നു ദേവീദേവതമാര്. പിന്നീട് ക്ഷത്രിയര്, വൈശ്യര്, ശൂദ്രരായി മാറി. ഇപ്പോള് വീണ്ടും ബ്രാഹ്മണരായി മാറിയിരിക്കുകയാണ്. വീണ്ടും ദേവതയായി മാറും. 84 ജന്മത്തിന്റെ ചക്രത്തെ നിങ്ങള് ഓര്മിക്കൂ. ചിത്രങ്ങളിലൂടെ മനസിലാക്കിക്കൊടുക്കുക സഹജമാണ്. എപ്പോഴാണോ ദേവീദേവതകളുടെ രാജ്യമുണ്ടായിരുന്നത് അപ്പോള് വേറൊരു രാജ്യവുമുണ്ടായിരുന്നില്ല. ഒരേയൊരു രാജ്യമേ ഉണ്ടായിരുന്നുള്ളൂ. വളരെയൊന്നും ഉണ്ടായിരുന്നില്ല. അതിനെയാണ് പറയുന്നത് -സ്വര്ഗം എന്ന്. അവിടെ പവിത്രത ഉണ്ടായിരുന്നു, സുഖശാന്തിയും ഉണ്ടായിരുന്നു. പുനര്ജന്മം എടുത്തെടുത്ത് താഴേക്ക് വന്നു. 84 ജന്മം ഇവര് എടുത്തിട്ടുണ്ട്. ഇവര് തന്നെയാണ് തമോപ്രധാനമായി മാറിയത്. വീണ്ടും ഇവര്ക്കു തന്നയാണ് സതോപ്രധാനമായി മാറേണ്ടതും. സതോപ്രധാനമാകുന്നത് എങ്ങനെയാണ് എന്നു മനസിലാക്കിത്തരാന് തീര്ച്ചയായും ഒരാള് വേണം. ബാബയ്ക്കല്ലാതെ വേറെയാര്ക്കുംമനസിലാക്കിത്തരാന് സാധിക്കില്ല . നിങ്ങള്ക്കറിയാമോ -ശിവബാബ ഇദ്ദേഹത്തിന്റെ വളരെ ജന്മങ്ങളുടെ അന്ത്യത്തില് ഇവരില് പ്രവേശിക്കുകയാണ്. എത്ര സ്പഷ്ടമായിട്ടാണ് പറഞ്ഞുമനസിലാക്കിത്തരുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഒരേയൊരു ബാബയോടു മാത്രം സര്വ്വആത്മീയസംബന്ധം വെക്കുക. സര്വീസബിള് ആയിട്ടുള്ള കുട്ടികള്ക്ക് ബഹുമാനം കൊടുക്കണം. തനിയ്ക്കു സമാനമാക്കി മാറ്റുന്നതിന്റെ സേവ ചെയ്യണം.

2. പരിധിയില്ലാത്ത ബാബയിലൂടെ നമുക്ക് പരിധിയില്ലാത്ത വിശ്വത്തിന്റെ രാജ്യഭാഗ്യം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമി, ആകാശം, എല്ലായിടത്തും നമ്മുടെ അധികാരമായിരിക്കും. ലഹരിയിലും സന്തോഷത്തിലും ഇരിക്കണം. ബാബയെയും സമ്പത്തിനെയും ഓര്മിക്കണം.

വരദാനം :-

ബാലകന്റെയും അധികാരിയുടെയും ബാലന്സിലൂടെ പുരുഷാര്ത്ഥത്തിലും സേവനത്തിലും സദാ സഫലതാ മൂര്ത്തിയായി ഭവിക്കട്ടെ.
സദാ ലഹരിയുണ്ടായിരിക്കണം അതായത് പരിധിയില്ലാത്ത ബാബയുടെയും പരിധിയില്ലാത്ത സമ്പത്തിന്റെയും ബാലകനും ഒപ്പം അധികാരിയുമാണ്, പക്ഷെ ഏതെങ്കിലും നിര്ദ്ദേശം നല്കണമെങ്കിലോ, പ്ലാനിങ്ങ് ചെയ്യണമെങ്കിലോ, കാര്യങ്ങള് ചെയ്യണമെങ്കിലോ അധികാരിയായി ചെയ്യൂ. പിന്നെ ഭൂരിപക്ഷത്തിലൂടെയോ നിമിത്തമായ ആത്മാക്കളിലൂടെയോ ഏതെങ്കിലും കാര്യം തീരുമാനമായാല് അപ്പോള് ബാലകനാകൂ. എപ്പോള് നിര്ദ്ദേശം കൊടുക്കേണ്ടവരാകണോ, എപ്പോള് നിര്ദ്ദേശം സ്വീകരിക്കണോ- രീതി പഠിക്കൂ എങ്കില് പുരുഷാര്ത്ഥത്തിലും സേവനത്തിലും സഫലത നേടാം.

സ്ലോഗന് :-

നിമിത്തവും വിനയ ചിത്തരുമായിരിക്കുന്നതിന് വേണ്ടി മനസ്സും ബുദ്ധിയും പ്രഭുവിന് അര്പ്പണം ചെയ്യൂ.

 Download PDF

Post a Comment

0 Comments