Header Ads Widget

Header Ads

MALAYALAM MURLI 04.01.23

 

04-01-2023  പ്രഭാതമുരളി  ഓം ശാന്തി ബാപ്ദാദ മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ - നിങ്ങള് മുത്ത് കൊത്തിയെടുക്കുന്ന ഹംസങ്ങളാണ്, നിങ്ങളുടേത് ഹംസ സഭയാണ്, നിങ്ങള് ഭാഗ്യശാലീ നക്ഷത്രങ്ങളാണ്, എന്തെന്നാല് സ്വയം ജ്ഞാനസൂര്യനായ അച്ഛന് നിങ്ങളെ സന്മുഖത്ത് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ചോദ്യം :-

ബാബ എല്ലാ കുട്ടികള്ക്കും നല്കിയ ഏതൊരു വെളിച്ചമാണ് പുരുഷാര്ത്ഥം തീവ്രമായി മാറിയത്?

ഉത്തരം :-

ബാബ തന്ന വെളിച്ചമാണ്, കുട്ടികളേ ഇപ്പോള് ഡ്രാമയുടെ അവസാനമാണ്, നിങ്ങള്ക്ക് പുതിയ ലോകത്തേക്ക് പോകണം. എന്താണോ കിട്ടാനുള്ളത് അത് കിട്ടും, അങ്ങനെയല്ല. പുരുഷാര്ത്ഥമാണ് ഫസ്റ്റ്. പവിത്രമായി മറ്റുള്ളവരേയും പവിത്രമാക്കണം, ഇത് വളരെ വലിയ സേവനമാണ്. വെളിച്ചം വന്ന ഉടനെ നിങ്ങളുടെ പുരുഷാര്ത്ഥം തീവ്രമായി മാറി.

ഗീതം :-  അങ്ങ് സ്നേഹത്തിന് സാഗരമാണ്.... 

ഓം ശാന്തി. കുട്ടികള് അറിയുന്നു എന്തെന്നാല് സ്നേഹത്തിന്റെ സാഗരമായ, ശാന്തിയുടെ സാഗരമായ, ആനന്ദത്തിന്റെ സാഗരമായ, പരിധിയില്ലാത്ത അച്ഛന് സന്മുഖത്തിരുന്ന് നമുക്ക് ശിക്ഷണം നല്കിക്കൊണ്ടിരിക്കുകയാണ്. എത്ര ഭാഗ്യമുള്ള നക്ഷത്രങ്ങളാണ്, നിങ്ങളെ ജ്ഞാനസൂര്യനായ അച്ഛന്സന്മുഖത്ത് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള് ഏതൊന്നാണോ കൊറ്റികളുടെ സഭയായിരുന്നത്, അത് ഹംസങ്ങളുടെ സഭയായി മാറി. മുത്തുകള് കൊത്തിയെടുത്തുകൊണ്ടിരിക്കുകയാണ്. സഹോദരീ സഹോദരന്മാര് എല്ലാവരും ഹംസങ്ങളാണ്, ഇതിനെ ഹംസസഭ എന്നും പറയുന്നു. കല്പം മുന്പ് ഉണ്ടായിരുന്നവര് മാത്രമാണ് സമയം, ജന്മം പരസ്പരം തിരിച്ചറിയുന്നുള്ളൂ. ആത്മീയ പാരലൗകിക അച്ഛനും അമ്മയും സഹോദരങ്ങളും പരസ്പരം തിരിച്ചറിയുന്നു. ഓര്മ്മയുണ്ടോ, അയ്യായിരം വര്ഷം മുന്പും നാം പരസ്പരം ഇതേ നാമരൂപങ്ങളില് കണ്ടുമുട്ടിയിരുന്നു? ഇത് നിങ്ങള്ക്ക് ഇപ്പോള് പറയാന് കഴിയും, പിന്നീട് ഒരിക്കലും ഒരു ജന്മത്തിലും ഇങ്ങനെ പറയാന് കഴിയില്ല. ബ്രഹ്മാകുമാര്-കുമാരിമാര് ആകുന്നവര് ആരെല്ലാമാണോ, അവര് മാത്രമാണ് പരസ്പരം തിരിച്ചറിയുന്നത്. ബാബാ താങ്കളും അതുതന്നെയാണ്, ഞങ്ങള് അങ്ങയുടെ കുട്ടികളും അതുതന്നെയാണ്, ഞങ്ങള് സഹോദരീ-സഹോദരന്മാര് വീണ്ടും ഞങ്ങളുടെ അച്ഛനില് നിന്ന് സമ്പത്ത് എടുക്കുകയാണ്. ഇപ്പോള് അച്ഛനും മക്കളും സന്മുഖത്ത് ഇരിക്കുകയാണ് പിന്നീട് നാമ-രൂപങ്ങള് എല്ലാം മാറും. സത്യുഗത്തിലെ ലക്ഷ്മീ-നാരായണന്മാര് ഇങ്ങനെ ഒരിക്കലും പറയില്ല എന്തെന്നാല് നമ്മള് കല്പ്പം മുന്പ് ഉണ്ടായിരുന്ന ലക്ഷ്മീ-നാരായണന്മാര് തന്നെയാണ് എന്ന്, അഥവാ പ്രജകളും ഒരിക്കലും പറയില്ല ഇത് കല്പ്പം മുമ്പ് ഉണ്ടായിരുന്ന അതേ ലക്ഷ്മീ-നാരായണന്മാര് തന്നെയാണ് എന്ന്. ഇല്ല. ഇത് കേവലം സമയത്ത് നിങ്ങള് കുട്ടികള് മാത്രമേ അറിയുന്നുള്ളൂ. സമയം നിങ്ങള് വളരെയധികം കാര്യങ്ങള് അറിയുന്നു. മുന്പ് നിങ്ങള്ക്ക് ഒന്നും അറിയില്ലായിരുന്നു. ഞാന് തന്നെയാണ് കല്പത്തിലെ സംഗമയുഗത്തില് വന്ന് എന്റെ പരിചയം തരുന്നത്. കേവലം പരിധിയില്ലാത്ത അച്ഛനു മാത്രമേ ഇത് പറയാന് കഴിയുള്ളൂ. പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യണം എങ്കില് പഴയ ലോകത്തിന്റെ വിനാശവും തീര്ച്ചയായും ഉണ്ടാകണം. ഇത് രണ്ടിന്റേയും സംഗമയുഗമാണ്. ഇത് വളരെ മംഗളകാരിയായ യുഗമാണ്. സത്യുഗത്തേയോ കലിയുഗത്തേയോ മംഗളകാരി എന്ന് വിളിക്കില്ല. നിങ്ങളുടെ ഇപ്പോഴത്തെ ജീവിതം അമൂല്യമാണ് എന്ന് പാടപ്പെട്ടിട്ടുണ്ട്. ജീവിതത്തില് തന്നെയാണ് കക്കയില് നിന്നും വജ്രസമാനമാകേണ്ടത്. നിങ്ങള് കുട്ടികള് സത്യ-സത്യമായ ഈശ്വരീയ സഹായികളാണ്. ഈശരീയ മുക്തി സേനയാണ്. ഈശ്വരന് വന്ന് മായയില് നിന്ന് നിങ്ങളെ മുക്തരാക്കുന്നു. നിങ്ങള് അറിയുന്നു വിശേഷിച്ച് നമ്മളെയും പൊതുവായി ലോകത്തെയും മായയുടെ ചങ്ങലകളില് നിന്നും മോചിപ്പിക്കുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഇപ്പോള് ആര്ക്കാണ് മഹിമ നല്കേണ്ടത്? ആരാണോ നല്ലവണ്ണം അഭിനയിക്കുന്നത്, അവര്ക്കുതന്നെയാണ് പ്രശസ്തിയുണ്ടാകുന്നത്. മഹിമയും പരമപിതാവായ പരമാത്മാവിന് തന്നെയാണ് നല്കാറുള്ളത്. ഇപ്പോള് ഭൂമിയില് പാപാത്മാക്കളുടെ ഭാരം വളരെ കൂടുതലാണ്. കടുക്മണികള് പോലെ എത്രയധികം മനുഷ്യരാണുള്ളത്. ബാബ വന്നിട്ട് ഭാരം ഇറക്കിവെക്കുകയാണ്. അവിടെയാണെങ്കില് കുറച്ച് ലക്ഷങ്ങളേ ഉണ്ടാകുകയുള്ളൂ, അതെന്താ കാല് ശതമാനം പോലും ആകുന്നില്ലല്ലോ. അപ്പോള് ഡ്രാമയേയും നല്ല രീതിയില് മനസ്സിലാക്കണം. പരമാത്മാവിനെ സര്വ്വശക്തിവാന് എന്ന് വിളിക്കുന്നു. അതും ഡ്രാമയിലെ അദ്ദേഹത്തിന്റെ പാര്ട്ട് ആണ്. ബാബ പറയുകയാണ് ഞാനും ഡ്രാമയില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. യദാ യദാ ഹി ധര്മ്മസ്യ... എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇപ്പോള് അതേ ധര്മ്മത്തിന്റെ ഗ്ലാനിയും ഭാരതത്തില് കൃത്യമായി നടക്കുന്നു. എന്റേയും ഗ്ലാനി ചെയ്യുന്നു, ദേവതകളുടെയും ഗ്ലാനി ചെയ്യുന്നു, ഇതുകൊണ്ടുതന്നെ വളരെപ്പേര് പാപത്മാക്കളായി തീര്ന്നിരിക്കുന്നു. ഇതും അവര്ക്ക് ആകേണ്ടതായിട്ടുണ്ട്. സതോ-രജോ-തമോ എന്നിവയില് വരുക തന്നെ വേണം. നിങ്ങള് ഡ്രാമയെ മനസ്സിലാക്കിയിരിക്കുന്നു. ബുദ്ധിയില് ചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്നു. ബാബ വന്ന് വെളിച്ചം തന്നിരിക്കുന്നു. ഇപ്പോള് ഡ്രാമയുടെ അവസാനമാണ്. ഇപ്പോള് നിങ്ങള് വീണ്ടും പുതിയ ലോകത്തിനായി പുരുഷാര്ത്ഥം ചെയ്യൂ. എന്താണോ കിട്ടാനുള്ളത് അത് കിട്ടും, അങ്ങനെയല്ല. പുരുഷാര്ത്ഥമാണ് ഫസ്റ്റ്. മുഴുവന് ശക്തിയും പവിത്രതയിലാണുള്ളത്. പവിത്രതയില് ബലിയര്പ്പിക്കപ്പെട്ടവരാണ്. ദേവതകള് പവിത്രതയുള്ളവരാണ് അപ്പോള് അപവിത്രരായ മനുഷ്യര് അവരുടെ മുന്നില് ചെന്ന് തല കുമ്പിടുന്നു. സന്യാസിമാരേയും തല കുമ്പിട്ട് വണങ്ങാറുണ്ട്. മരണശേഷം അവരുടെ സ്മാരകങ്ങള് ഉണ്ടാക്കുന്നു എന്തെന്നാല് പവിത്രമായതുകൊണ്ട്. ചില വ്യക്തികള് ഭൗതിക പ്രവര്ത്തനങ്ങളും വളരെയധികം ചെയ്യാറുണ്ട്. ഹോസ്പിറ്റല് തുറക്കുന്നു അല്ലെങ്കില് കോളേജ് നിര്മ്മിക്കുന്നു അപ്പോള് അവരുടെയും പേര് പ്രശസ്തമാകുന്നു. ഏറ്റവും അധികം പ്രശസ്തരാകുന്നവന് അവരാണ് ആരാണോ എല്ലാവരേയും പവിത്രമാക്കുന്നത് കൂടാതെ ആരാണോ ബാബയുടെ സഹായികള് ആകുന്നത്. നിങ്ങള് പവിത്രമാകുന്നു, സദാ പവിത്രമായവനോടൊപ്പം യോഗം വെക്കുന്നതിലൂടെ. എത്രയും നിങ്ങള് യോഗം വെക്കുന്നുവോ അത്രയും നിങ്ങള് പവിത്രമായിത്തീരും, പിന്നെ അന്തിമ മനം പോലെ ഗതിയായിത്തീരും. ബാബയുടെ അടുത്ത് പോകും. മനുഷ്യര് തീര്ത്ഥയാത്ര പോകുമ്പോള് അച്ഛന്റെ അടുത്തേക്ക് പോകണം എന്ന് ചിന്തിക്കുന്നില്ല. എന്നിട്ടും പവിത്രമായിരിക്കുന്നു. ഇവിടെയാണെങ്കില് ബാബ എല്ലാവരേയും പവിത്രമാക്കുകയാണ്. ഡ്രാമയെയും മനസ്സിലാക്കാന് എത്ര എളുപ്പമാണ്. വളരെയധികം പോയിന്റുകള് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ്. ശേഷം പറയുന്നു കേവലം അച്ഛനേയും സമ്പത്തിനേയും ഓര്മ്മിക്കൂ. മരണസമയത്ത് എല്ലാവരും ഭഗവാന്റെ ഓര്മ്മ ഉണര്ത്തിക്കുന്നു. ശരി, ഭഗവാന് എന്ത് ചെയ്യാനാണ്? പിന്നെ ആരെങ്കിലും ശരീരം ഉപേക്ഷിക്കുകയാണെങ്കില് പറയുന്നു സ്വര്ഗ്ഗവാസിയായി എന്ന്. എന്നിരുന്നാലും പരമാത്മാവിന്റെ ഓര്മ്മയില് ശരീരം വിടുന്നതിലൂടെ വൈകുണ്ഠത്തില് പോകും. മനുഷ്യര് അച്ഛനെ അറിയുന്നില്ല. ഇതും ആരുടെയും ബുദ്ധിയില് ഇല്ല എന്തെന്നാല് നമ്മള് അച്ഛനെ ഓര്മ്മിക്കുന്നതിലൂടെ വൈകുണ്ഠത്തില് എത്തുന്നു. അവര് കേവലം പറയുന്നു പരമാത്മാവിനെ ഓര്മ്മിക്കൂ. ഇംഗ്ലീഷില് ഗോഡ് ഫാദര് എന്ന് പറയുന്നു. ഇവിടെ നിങ്ങള് പറയുന്നു പരമപിതാവായ പരമാത്മാവ് എന്ന്. മനുഷ്യര് ആദ്യം ഗോഡ് എന്നും പിന്നീട് ഫാദര് എന്നും വിളിക്കുന്നു. നമ്മള് ആദ്യം പരമപിതാവ് എന്നും പിന്നെ പരമാത്മാവ് എന്നും വിളിക്കുന്നു. അദ്ദേഹം സര്വ്വരുടെയും ഫാദര് ആണ്. അഥവാ എല്ലാവരും ഫാദര് ആണെങ്കില് ഗോഡ് ഫാദര് എന്നു വിളിക്കാന് കഴിയില്ല. അല്പ്പം പോലും കാര്യങ്ങള് മനസ്സിലാക്കാന് കഴിവില്ല. ബാബ നിങ്ങള്ക്ക് എളുപ്പമാക്കി പഠിപ്പിച്ചു തന്നു. മനുഷ്യര് എപ്പോഴാണോ ദു:ഖികള് ആകുന്നത് അപ്പോള് പരമാത്മാവിനെ ഓര്മ്മിക്കുന്നു. മനുഷ്യര് ദേഹ-അഭിമാനികള് ആണ് എന്നാല് ഓര്മ്മിക്കുന്നത് ആത്മാവ് ആണ, അഥവാ പരമാത്മാവ് സര്വ്വവ്യാപി ആണെങ്കില് പിന്നെ ആത്മാവ് എന്തിന് ഓര്മ്മിക്കണം? ഇനി ആത്മാവ് നിര്ലേപവും കൂടി ആണെങ്കില് ദേഹി അഥവാ ആത്മാവ് എന്ത് ഓര്മ്മിക്കും? ഭക്തിമാര്ഗ്ഗത്തിലും ആത്മാവ് തന്നെയാണ് പരമാത്മാവിനെ ഓര്മ്മിക്കുന്നത് എന്തുകൊണ്ടെന്നാല് ദു:ഖിയാണ്. എത്രത്തോളം സുഖം ലഭിച്ചിട്ടുണ്ടോ അത്രയും ഓര്മ്മിക്കേണ്ടിവരുന്നു.

ഇത് പഠിത്തമാണ്, ഉദ്ദേശ്യ-ലക്ഷ്യങ്ങളും വ്യക്തമാണ്. ഇതില് അന്ധവിശ്വാസത്തിന്റെ കാര്യം ഒന്നുമില്ല. നിങ്ങള് എല്ലാ ധര്മ്മത്തില് ഉള്ളവരേയും അറിയുന്നു - സമയം എല്ലാവരും സന്നിഹിതരാണ്. ഇപ്പോള് ഇനി ദേവീ-ദേവതമാരുടെ ചരിത്രം ആവര്ത്തിക്കപ്പെടണം. ഇത് ഒരു പുതിയ കാര്യമൊന്നുമല്ല. കല്പ-കല്പം നമ്മള് രാജ്യഭരണം നേടുന്നു. പരിധിയുള്ള കളികള് ആവര്ത്തിക്കപ്പെടുന്നതുപോലെ തന്നെയാണ് പരിധിയില്ലാത്ത കളിയും. അരക്കല്പം നമ്മുടെ ശത്രു ആരാണ്? രാവണന്. നമ്മള് ഏതെങ്കിലും യുദ്ധം ചെയ്ത് രാജ്യം നേടുകയല്ല. ഒരുതരത്തിലുമുള്ള ഹിംസാത്മകമായ യുദ്ധം ചെയ്യുന്നില്ല, വിജയിക്കുവാന് വേണ്ടി ഏതെങ്കിലും സൈന്യത്തെ കൂട്ടി പൊരുതുന്നില്ല. ഇത് തോല്വിയുടെയും വിജയത്തിന്റേയും കളിയാണ്. പക്ഷേ തോല്വിയും സൂക്ഷ്മമാണ് അതുപോലെ വിജയവും സൂക്ഷ്മമാണ്. മായയോട് തോറ്റാല് തോല്വിയാണ്, മായയോട് ജയിച്ചാല് വിജയമാണ്. മനുഷ്യര് മായ എന്നതിനുപകരം മനസ്സ് എന്ന വാക്ക് ഇട്ടുകൊടുത്തു അതോടുകൂടി തല തിരിഞ്ഞുപോയി. ഡ്രാമയിലെ കളിയും നേരത്തേതന്നെ ഉണ്ടാക്കപ്പെട്ടതാണ്. അച്ഛന് സ്വയം ഇരുന്ന് പരിചയം തരുന്നു. രചയിതാവിനെ മറ്റൊരു മനുഷ്യരും അറിയുന്നതേയില്ല, അപ്പോള് പരിചയം എങ്ങനെ തരാന് കഴിയും. രചയിതാവ് ഒരു ബാബയാണ്, ബാക്കി നമ്മള് രചനകളാണ്. അപ്പോള് തീര്ച്ചയായും നമുക്കാണ് രാജ്യ-ഭാഗ്യം ലഭിക്കേണ്ടത്. മനുഷ്യര് പറയുന്നത് പരമാത്മാവ് സര്വ്വവ്യാപി എന്നാണ്, അങ്ങനെയെങ്കില് എല്ലാവരും രചയിതാക്കള് ആയി. രചനകളെ എടുത്ത് മാറ്റി, എത്ര കല്ലുബുദ്ധികളാണ്, ദു:ഖികളായി തീര്ന്നു. കേവലം തന്റെ മഹിമ ചെയ്യുന്നു അതായത് ഞങ്ങള് വൈഷ്ണവരാണ്, ഞങ്ങള് പകുതി ദേവതമാരാണ്. മനസ്സിലാക്കുന്നുണ്ട് ദേവതമാര് വൈഷ്ണവര് ആയിരുന്നു എന്ന്. വാസ്തവത്തില് വെജിറ്റേറിയന് എന്നതിന്റെ പ്രധാന അര്ത്ഥം അഹിംസോ പരമോധര്മ്മം എന്നാണ്. ദേവതമാരെ പക്കാ വൈഷ്ണവര് എന്നു പറയപ്പെടുന്നു. അങ്ങനെ സ്വയം തങ്ങളെ വൈഷ്ണവര് എന്ന് വിളിക്കുന്നവര് ഒരുപാടുണ്ട്. പക്ഷേ ലക്ഷ്മീ-നാരായണന്മാരുടെ രാജ്യത്തിലെ വൈഷ്ണവ സമ്പ്രദായം പവിത്രവും ആയിരുന്നു. ഇപ്പോള് വൈഷ്ണവ സമ്പ്രദായത്തിലുള്ളവരുടെ രാജ്യം എവിടെയാണ്? ഇപ്പോള് നിങ്ങള് ബ്രാഹ്മണര് ആയിരിക്കുകയാണ്, നിങ്ങള് ബ്രഹ്മാകുമാര്-കുമാരിമാര് ഉണ്ടെങ്കില് തീര്ച്ചയായും ബ്രഹ്മാവും ഉണ്ടാകും, അതുകൊണ്ടാണ് ശിവവംശീ-പ്രജാപിതാ-ബ്രഹ്മാവിന്റെ അവകാശികള് എന്ന പേര് വെച്ചിരിക്കുന്നത്. പാടപ്പെടുന്നുണ്ട് ശിവബാബ വന്നിരുന്നു, അദ്ദേഹം ബ്രാഹ്മണ സമ്പ്രദായം രചിച്ചു, ബ്രാഹ്മണര് പിന്നീട് ദേവതയായി. ഇപ്പോള് നിങ്ങള് ശൂദ്രരില് നിന്ന് ബ്രാഹ്മണര് ആയിരിക്കുന്നു അപ്പോള് ബ്രഹ്മാകുമാര്-കുമാരി എന്ന് വിളിക്കുന്നു. വിരാടരൂപത്തിന്റെ ചിത്രത്തിലൂടെയും മനസ്സിലാക്കികൊടുക്കുന്നത് നല്ലതാണ്. വിഷ്ണുവിന് തന്നെയാണ് വിരാടരൂപം കാണിക്കുന്നത്. വിഷ്ണുവും അദ്ദേഹത്തിന്റെ രാജധാനിയും (സന്താനങ്ങള്) തന്നെയാണ് വിരാട ചക്രത്തില് വരുന്നത്. ഇതെല്ലാം ബാബയുടെ വിചാരങ്ങളില് നടക്കുന്നു. നിങ്ങളും വിചാര സാഗര മഥനം ചെയ്യുകയാണെങ്കില് രാത്രിയില് ഉറക്കം വരില്ല. ചിന്തകള് തന്നെ ഓടിക്കൊണ്ടിരിക്കും. രാവിലെ എഴുന്നേറ്റ് ജോലി മുതലായവയില് ഏര്പ്പെടും. പറയാറുണ്ടല്ലോ അതിരാവിലെയുള്ള സമയം..... നിങ്ങളും ആര്ക്കെങ്കിലും ഇരുന്ന് മനസ്സിലാക്കികൊടുക്കുകയാണെങ്കില് പറയും ആഹാ! ഇവര് നമ്മളെ മനുഷ്യനില് നിന്ന് ദേവത, യാചകനില് നിന്ന് രാജകുമാരന് ആക്കാന് വന്നിരിക്കുകയാണ്. ആദ്യം അലൗകിക സേവനം ചെയ്യണം, ശേഷം സ്ഥൂല സേവനം ചെയ്യണം. ലഹരി വേണം. പ്രത്യേകിച്ച് അമ്മമാര്ക്ക് വളരെ നല്ല രീതിയില് സേവനം ചെയ്യാന് കഴിയും. മാതാക്കളെ ആരും ധിക്കരിക്കില്ല. പച്ചക്കറി വില്ക്കുന്നവര്, ധാന്യം വില്ക്കുന്നവര്, വേലക്കാര് മുതലായ എല്ലാവര്ക്കും മനസ്സിലാക്കികൊടുക്കണം. പരാതി പറയാനായി ആരും ബാക്കി ഉണ്ടാകരുത്. സേവനത്തില് ഹൃദയത്തില്നിന്നുള്ള സത്യത ഉണ്ടാകണം. ബാബയോട് പൂര്ണ്ണമായ യോഗം ഉണ്ടാകണം അപ്പോഴേ ധാരണ ഉണ്ടാകുകയുള്ളൂ. സാധന-സാമഗ്രികള് നിറച്ചാല് പിന്നെ കപ്പല് അവ വിതരണം ചെയ്യാനായി തുറമുഖത്തേക്ക് പോകും. ചിത്രവും വളരെ സഹായകമാണ്. എത്ര വ്യക്തമാണ് - ശിവബാബ ബ്രഹ്മാവില് കൂടി വിഷ്ണുപുരിയുടെ സ്ഥാപന ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രുദ്രജ്ഞാന യജ്ഞമാണ്, കൃഷ്ണ ജ്ഞാന യജ്ഞം അല്ല. രുദ്ര ജ്ഞാന യജ്ഞത്തിലൂടെയാണ് വിനാശത്തിന്റെ ജ്വാല ജ്വലിച്ചുയര്ന്നിരിക്കുന്നത്. കൃഷ്ണന് യജ്ഞം രചിക്കാന് കഴിയില്ല. അദ്ദേഹം 84 ജന്മങ്ങള് എടുക്കുമ്പോള് നാമ-രൂപങ്ങള് മാറിക്കൊണ്ടിരിക്കുകയും മറ്റൊരു രൂപത്തിലും കൃഷ്ണന് ഉണ്ടാവുകയില്ല. കൃഷ്ണന്റെ പാര്ട്ട് അതേ രൂപത്തില് എപ്പോഴാണോ ഉണ്ടാകുന്നത് അപ്പോഴേ ആവര്ത്തിക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സത്യ-സത്യമായ ഈശ്വര സഹായികള് അഥവാ ഈശ്വരീയ മുക്തി സേനയായി സര്വ്വരേയും മായയില്നിന്ന് മോചിപ്പിക്കണം. ജന്മത്തില് കക്കയില് നിന്നും വജ്രസമാനമാകണം, ആക്കുകയും വേണം.

2) ഏതുപോലെ ബാബ വിചാര സാഗര മഥനം ചെയ്യുന്നുവോ, അതുപോലെ ജ്ഞാനത്തിന്റെ വിചാര സാഗര മഥനം ചെയ്യണം. മംഗളകാരികളായി അലൗകിക സേവനത്തില് തല്പ്പരരായിരിക്കണം. ഹൃദയത്തില് നിന്നുള്ള സത്യതയോടെ സേവനം ചെയ്യണം.

വരദാനം :-

ചെറിയ-ചെറിയ അവജ്ഞകളുടെ ഭാരത്തെ സമാപ്തമാക്കി സദാ ശക്തിശാലിയായിരിക്കുന്ന ശ്രേഷ്ഠ ചരിത്രവാന് ഭവ.


അമൃതവേളയില് എഴുന്നേല്ക്കാനുള്ള ആജ്ഞയുള്ളതിനാല് എഴുന്നേറ്റിരിക്കുന്നു, പക്ഷെ വിധിപ്രകാരം സിദ്ധി പ്രാപ്തമാക്കുന്നില്ല, സ്വീറ്റ് സൈലന്സിനോടൊപ്പം നിദ്രയുടെ സൈലന്സ് കലരുന്നു.2-ബാബയുടെ ആജ്ഞയാണ് യാതൊരു ആത്മാവിനും ദു:ഖം കൊടുക്കരുത്, ദു:ഖം എടുക്കരുത്. ഇവിടെ ദു:ഖം എടുക്കുന്നില്ല പക്ഷെ എടുക്കുന്നുണ്ട്. 3- ക്രോധിക്കുന്നില്ല, പക്ഷെ പിണങ്ങുന്നുണ്ട്, അങ്ങിനെയുള്ള ചെറിയ-ചെറിയ അവജ്ഞകള് മനസ്സിനെ ഭാരമുള്ളതാക്കി മാറ്റുന്നു. ഇപ്പോള് ഇവയെ സമാപ്തമാക്കി ആജ്ഞാകാരീ ചരിത്രത്തിന്റെ ചിത്രമുണ്ടാക്കൂ, അപ്പോള് പറയാം ശ്രേഷ്ഠ ചരിത്രവാന് ആത്മാ.

സ്ലോഗന് :-

ബഹുമാനം യാചിക്കുന്നതിന് പകരം സര്വ്വര്ക്കും ബഹുമാനം കൊടുക്കൂ, എങ്കില് സര്വ്വരുടെയും ബഹുമാനം ലഭിച്ചുകൊണ്ടിരിക്കും.

 Download PDF

Post a Comment

0 Comments