30-12-2022 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളേ,
ദൂര ദേശത്തുനിന്ന്
അച്ഛന് വന്നിരിക്കുകയാണ്
ധര്മ്മത്തിന്റേയും രാജ്യത്തിന്റേയും
സ്ഥാപന ചെയ്യുന്നതിന്,
എപ്പോഴാണോ ദേവതാ
ധര്മ്മമുള്ളത്, അപ്പോള്
രാജ്യവും ദേവതകളുടെതായിരിക്കും,
വേറെ ഒരു
ധര്മ്മമോ രാജ്യമോ
ഉണ്ടായിരിക്കുകയില്ല.
ചോദ്യം :-
സത്യയുഗത്തില് എല്ലാവരും പുണ്യാത്മാക്കളാണ്, യാതൊരു പാപാത്മാവുമുണ്ടായിരിക്കുകയില്ല, അതിന്റെ എന്താണ് അടയാളം?
ഉത്തരം :-
അവിടെ ഒരു തരത്തിലുള്ള കര്മ്മഭോഗങ്ങളുമുണ്ടായിരിക്കുകയില്ല. ഇവിടെ അസുഖങ്ങളെല്ലാം തെളിയിക്കുന്നത് ആത്മാക്കള് പാപങ്ങളുടെ ശിക്ഷ കര്മ്മഭോഗത്തിന്റെ രൂപത്തില് അനുഭവിക്കുന്നു
എന്നതാണ്, ഇതിനെത്തന്നെയാണ്
ഭൂതകാലത്തെ കര്മക്കണക്കുകളെന്ന് പറയുന്നത്.
ചോദ്യം :-
ബാബയുടെ ഏതൊരു സൂചനയെ ദീര്ഘവീക്ഷണമുള്ള കുട്ടികള്ക്കു
മാത്രമേ മനസ്സിലാക്കാന്
കഴിയൂ?
ഉത്തരം :-
ബാബ സൂചന നല്കുകയാണ് - കുട്ടികളേ, നിങ്ങള് ബുദ്ധിയോഗത്തിന്റെ ഓട്ട മത്സരം നടത്തൂ. ഇവിടെ ഇരുന്നുകൊണ്ട് ബാബയെ ഓര്മ്മിക്കൂ.
സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് ബാബയുടെ കഴുത്തിലെ മാലയായി മാറും. നിങ്ങളുടെ സ്നേഹത്തിന്റെ
അശ്രുക്കള് മാലയിലെ മുത്തായി മാറും.
ഗീതം :- വീണ്ടും ആ ദിവസം വന്നു ഇന്ന് …
ഓം ശാന്തി.
കുട്ടികള് പാട്ടുകേട്ടു,
പാട്ടിന്റെ അര്ത്ഥവും മനസ്സിലാക്കി. ഭാരതം വളരെ വലുതാണ്.
മുഴുവന് ഭാരതത്തേയും പഠിപ്പിക്കാന് കഴിയുകയില്ല.
ഇത് പഠിത്തമാണ്
- കോളേജുകള് തുറന്നുകൊണ്ടേയിരിക്കും. ഇതാണ് പരിധിയില്ലാത്ത അച്ഛന്റെ യൂണിവേഴ്സിറ്റി. ഇതിനെയാണ് പറയുന്നത് - പാണ്ഡവ ഗവണ്മന്റ്. ഗവണ്മന്റെന്നു പറയുന്നത് സ്വരാജ്യത്തെയാണ്. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുകാണ് - സ്വരാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണെന്ന് - ധര്മ്മവും രാജ്യവും. റിലീജിയോ പൊളിറ്റിക്കല് (ധാര്മ്മിക രാജ്യം). . . . . ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്, വേറെ ഒരു ധര്മ്മത്തിനും രാജ്യഭരണം സ്ഥാപിക്കാന് കഴിയുകയില്ല. അവര് കേവലം ധര്മ്മം സ്ഥാപിക്കുന്നു. ബാബ പറയുന്നു - ഞാന് ദേവി-ദേവതാ ധര്മ്മവും രാജ്യഭരണവും സ്ഥാപിക്കുന്നു, അതുകൊണ്ടാണ് റിലീജിയോ പൊളിറ്റിക്കല് എന്നു പറയുന്നത്.
കുട്ടികള് വളരെ ദീര്ഘവീക്ഷണമുള്ളവരായി മാറണം.
ബാബ ദൂരദേശത്തുനിന്ന് വന്നിരിക്കുകയാണ്. നിങ്ങള് ആത്മാക്കളും ദൂരദേശത്തുനിന്നു തന്നെയാണ് വരുന്നത്.
പുതിയ ധര്മ്മം ആരാണോ സ്ഥാപിക്കാന് വരുന്നത് - അവരുടെ ആത്മാക്കളും ദൂരദേശത്തുനിന്നു തന്നെയാണ് വരുന്നത്.
അവര് ധര്മ്മ സ്ഥാപകരാണ്, ഇത് ധര്മ്മത്തിന്റേയും രാജ്യത്തിന്റെയും സ്ഥാപകനെന്നാണ് പറയുക.
ഭാരതത്തില് സ്വരാജ്യമുണ്ടായിരുന്നു. മഹാരാജാവും മഹാറാണിയുമുണ്ടായിരിന്നു. മഹാരാജാ ശ്രീ നാരായണന്,
മഹാറാണി ശ്രീ ലക്ഷ്മി. നിങ്ങള് കുട്ടികളിപ്പോള് പറയും ഞങ്ങള് ശ്രീമതപ്രകാരം നടന്നുകൊണ്ടിരിക്കുകയാണ്. ബാബയെ മുഴുവന് ഭാരതവാസികളും വിളിച്ചുകൊണ്ടിരിക്കുകയാണ്, വരൂ,
വന്ന് പഴയ ലോകത്തെ പരിവര്ത്തനപ്പെടുത്തി പുതിയ സുഖത്തിന്റെ ലോകത്തിന്റെ സ്ഥാപന ചെയ്യൂ.
പഴയ വീടും പുതിയ വീടും തമ്മില് വ്യത്യാസമുണ്ടാകുമല്ലോ. ബുദ്ധിയില് പുതിയ വീടിന്റെയായിരിക്കും ഓര്മ്മയുണ്ടായിരിക്കുക. ഇന്നത്തെ കാലത്ത് കെട്ടിടങ്ങള് വളരെ ഫാഷനോടുകൂടെയുണ്ടാക്കുന്നു. ചിന്തിച്ചുകൊണ്ടേയിരിക്കുന്നു - അങ്ങിനെയും ഇങ്ങിനെയുമൊക്കെ ഉണ്ടാക്കണമെന്ന്. നിങ്ങള് കുട്ടികള്ക്കറിയാം നാം നമ്മുടെ ധര്മ്മവും രാജ്യവും സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വര്ഗ്ഗത്തില് നാം രത്നങ്ങളും വജ്രങ്ങളും പതിച്ച കൊട്ടാരങ്ങള് നിര്മ്മിക്കും. മറ്റു ധര്മ്മത്തില്പ്പെട്ടവര് ഇങ്ങിനെ ചിന്തിക്കുകയില്ല. ഏതുപോലെ ക്രിസ്തു ക്രിസ്റ്റ്യന് ധര്മ്മത്തിന്റെ സ്ഥാപന ചെയ്യാന് വന്നു,
ആ സമയത്ത് അങ്ങിനെ ചിന്തിച്ചിരുന്നില്ല, അഭിവൃദ്ധിയുണ്ടാകുമ്പോള് ക്രിസ്റ്റ്യന് ധര്മ്മമെന്ന പേരു വെക്കുമെന്ന്. ഇസ്ലാം ധര്മ്മം മുതലായതിന്റെ പേരോ അടയാളമോ ഉണ്ടാവില്ല. നിങ്ങളുടെ അടയാളം തുടക്കം മുതല് ഇപ്പോള് വരെയും നടന്നുകൊണ്ടേയിരിക്കുന്നു. ലക്ഷ്മി-നാരായണന്റെ ചിത്രമുണ്ട്
- ഇതും അറിയാം ഇവരുടെ രാജ്യം സത്യയുഗത്തിലായിരുന്നു. നിങ്ങള്ക്ക് ഈ ജ്ഞാനം അവിടെയുണ്ടായിരിക്കില്ല ആരാണ് ഇതിനുമുന്നെ രാജ്യം ഭരിച്ചിരുന്നതെന്നും ഇനി ആരുടെ രാജ്യമാണുണ്ടാകാന് പോകുന്നതെന്നും. കേവലം വര്ത്തമാനത്തെ മാത്രമേ അറിയൂ. ഇപ്പോള്നിങ്ങള് ഭൂതം, വര്ത്തമാനം,
ഭാവി എല്ലാം അറിയുന്നു. ആദ്യമാദ്യം നമ്മുടെ ധര്മ്മമാണുണ്ടായിരുന്നത്, പിന്നീടാണ് മറ്റു ധര്മ്മങ്ങളെല്ലാം വരുന്നത്. സംഗമത്തിലാണ് ബാബയിരുന്ന് ഈ കാര്യങ്ങളെല്ലാം പറഞ്ഞുതരുന്നത്. നിങ്ങളിപ്പോള് ത്രികാല ദര്ശികളായിരിക്കുകയാണ്. സത്യയുഗത്തില് ത്രികാല ദര്ശികളാകുകയില്ല. അവിടെ രാജ്യം ഭരിച്ചുകൊണ്ടിരിക്കും, വേറെ ധര്മ്മങ്ങളുടെ പേരോ അടയാളമോ ഉണ്ടായിരിക്കുകയില്ല. നിങ്ങള് ആഹ്ളാദത്തില് രാജ്യഭരണം നടത്തിക്കൊണ്ടിരിക്കും.
ഇപ്പോള് നിങ്ങള് മുഴുവന് ചക്രത്തേയും മനസ്സിലാക്കുന്നു. മനുഷ്യരിതു മനസ്സിലാക്കുന്നില്ല ഇവിടെ തീര്ച്ചയായും ദേവി-ദേവതാ ധര്മ്മമുണ്ടായിരുന്നുവെന്ന്. ഇത് ആരാണ് സ്ഥാപിച്ചത്,
എത്ര സമയം നടന്നു - ഇതൊന്നും തന്നെ അറിയുകയില്ല.
നിങ്ങള്ക്കറിയാം സത്യയുഗത്തില് ഇത്ര ജന്മം രാജ്യം ഭരിച്ചു,
ത്രേതായില് ഇത്ര ജന്മമെടുത്തു. ഇവര്ക്കും ഇതറിയേണ്ടതായി വരും.
കുട്ടികള്ക്കറിയാം തീര്ച്ചയായും പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കറിയാം ഇത് കൃഷ്ണന്റെ ആത്മാവിന്റെ വളരെ ജന്മങ്ങളുടെ അവസാന ജന്മമാണ്, ഇതില് തന്നെയാണ് വന്ന് പ്രവേശിക്കുന്നത്. ഇദ്ദേഹത്തിന്റെ പേര് ബ്രഹ്മാവെന്നു തിര്ച്ചയായും വേണം.
ബ്രഹ്മാവില് നിന്ന് വിഷ്ണു, വിഷ്ണുവില് നിന്ന് ബ്രഹ്മാവ്.
ത്രിമൂര്ത്തിയുടെ ഈ ജ്ഞാനം വളരെ സഹജമാണ്. ഇത് നിരാകാരനായ ശിവ പിതാവ്, ഇദ്ദേഹത്തില് നിന്നു തന്നെയാണ് സമ്പത്ത് ലഭിക്കുന്നത്.
നിരാകാരനില് നിന്ന് സമ്പത്തെങ്ങിനെ ലഭിച്ചു
- ഇപ്പോള് പ്രജാപിതാ ബ്രഹ്മാവിലൂടെ ബ്രാഹ്മണനായി മാറിക്കൊണ്ടിരിക്കുകയാണ്. പിന്നീട് ആ ദേവതകള് തന്നെ 84 ജന്മങ്ങളെടുത്ത് ബ്രാഹ്മണരായി മാറുന്നു.
ഈ ചക്രം ബുദ്ധിയിലുണ്ടായിരിക്കണം. നമ്മള് തന്നെയായിരുന്നു ബ്രാഹ്മണര്,
ബ്രഹ്മാവിന്റെ കുട്ടികള് തന്നെ രുദ്രന്റെ
(ശിവന്റെ) കുട്ടികള്.
നാം ആത്മാക്കള് നിരാകാരി കുട്ടികളാണ്.
ബാബയെ ഓര്മ്മിക്കുന്നു. ഈ ചിത്രങ്ങളിലുടെ പറഞ്ഞുകൊടുക്കുന്നത് വളരെ സഹജമാണ്. തപസ്യ ചെയ്തുകൊണ്ടിരിക്കുകയാണ്, പിന്നീട് സത്യയുഗത്തില് വരും.
നിങ്ങളുടെ ബുദ്ധിയിലുണ്ടായിരിക്കണം - നാം മനുഷ്യനില് നിന്ന് ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്. പിന്നീട് ദേവതാ ധര്മ്മത്തിന്റെ ചക്രവര്ത്തിയായി രാജ്യം ഭരിക്കും. യോഗം കൊണ്ടേ നിങ്ങളുടെ വികര്മ്മ വിനാശം നടക്കുകയുള്ളൂ. ഇപ്പോഴും പാപം ചെയ്തുകൊണ്ടിരിക്കുകയാണെങ്കില് എന്തായിത്തീരും. യാത്രയില് പോകുമ്പോള് പാപം ചെയ്യാറില്ല.
പവിത്രമായും ഇരിക്കുന്നു.
മനസ്സിലാക്കുകയാണ് ദേവതകളുടെയടുക്കല് പോകുകയാണ്. ക്ഷേത്രങ്ങളിലും എപ്പോഴും കുളിച്ചാണ് പോകുന്നത്. എന്തുകൊണ്ടാണ് കുളിക്കുന്നത്? ഒന്നാമതായി വികാരത്തില് പോകുന്നു,
രണ്ടാമതായി മലമൂത്ര വിസര്ജ്ജനം മുതലായതിന് പോകുന്നു. പിന്നീട് ശുദ്ധമായി ദേവതകളുടെ ദര്ശനത്തിനായി പോകുന്നു.
യാത്രയില് ഒരിക്കലും പതിതമായി മാറാറില്ല.
നാലു ധാമങ്ങളുടേയും പ്രദക്ഷിണം പവിത്രമായാണ് ചെയ്യുന്നത്. അപ്പോള് പവിത്രതയാണ് മുഖ്യമായിട്ടുള്ളത്. ദേവതകളും അപവിത്രമാകുകയാണെങ്കില് പിന്നെ എന്താണ് വ്യത്യാസം.
ദേവതകള് പാവനമാണ്,
നമ്മള് പതിതമാണ്.
നിങ്ങള് കുട്ടികള്ക്കറിയാം ബാബ നമ്മെ ബ്രഹ്മാവിലൂടെ ദത്തെടുത്തിരിക്കുകയാണ്. വാസ്തവത്തില് നിങ്ങളെല്ലാവരും എന്റെ കുട്ടികളാണ്, പക്ഷെ നിങ്ങളെ എങ്ങിനെ പഠിപ്പിക്കും? എങ്ങിനെ രാജയോഗം പഠിപ്പിക്കും?
നിങ്ങള് മധുര-മധുരമായ കുട്ടികളെ എങ്ങിനെ സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റും?
നിങ്ങള്ക്കറിയാം ബാബ പുതിയലോകത്തിന്റെ സ്ഥാപന ചെയ്യുകയാണ്. എങ്കില് തീര്ച്ചയായും ഭഗവാന് കുട്ടികളെ യോഗ്യരാക്കിമാറ്റി സമ്പത്ത് നല്കും.
എവിടെ യോഗ്യരാക്കി മാറ്റും? സംഗമയുഗത്തില്. ബാബ പറയുന്നു
- ഞാന് സംഗമയുഗത്തിലാണ് വരുന്നത്. കലിയുഗത്തില് ശൂദ്ര ധര്മ്മമാണ്.
സത്യയുഗത്തില് ദേവതാ ധര്മ്മമാണ്. ഇത് ബ്രാഹ്മണ ധര്മ്മമാണ്.
ഈ സംഗമയുഗം വളരെ ചെറുതാണ്.
ഇപ്പോള് നിങ്ങള് മുഴുവന് ചക്രത്തേയും മനസ്സിലാക്കി. ദീര്ഘവീക്ഷണമുള്ളവരായി മാറിയിരിക്കുകയാണ്.
നിങ്ങള് കുട്ടികള്ക്കറിയാം ഇത് ബാബയുടെ രഥമാണ്, ഇതിനെ നന്ദീഗണമെന്നും പറയുന്നു.
മുഴുവന് ദിവസവും സവാരി ചെയ്തുകൊണ്ടിരിക്കുമോ. ആത്മാവ് ശരീരത്തില് മുഴുവന് ദിവസവും ഇരിക്കുന്നു.
വേര്പെടുകയാണെങ്കില് പിന്നെ ശരീരം ഉണ്ടായിരിക്കുകയില്ല. ബാബയ്ക്കാണെങ്കില് വരികയും പോകുകയും ചെയ്യാം,
കാരണം ആത്മാവ് വേറെയാണ്. അതുകൊണ്ട് ഇതില് സദാ ഇരിക്കുന്നില്ല, സെക്കന്റില് വരികയും പോകുകയും ചെയ്യുന്നു. എന്നെപ്പോലെ തീവ്രമായ വേറൊരു റോക്കറ്റുമില്ല. ഇന്നാണെങ്കില് റോക്കറ്റ്, ഏറോപ്ലൈയിന് മുതാലായ എന്തെല്ലാമാണുണ്ടാക്കിയിരിക്കുന്നത്. എന്നാല് എല്ലാറ്റിനെക്കാളും തീവ്രമായത് ആത്മാവാണ്. നിങ്ങള് ബാബയെ ഓര്മ്മിക്കൂ
- ബാബ എത്തി.
ആത്മാവിന് കര്മ്മക്കണക്കുകളനുസരിച്ച് ലണ്ടനില് ജന്മമെടുക്കണമെങ്കില് സെക്കന്റില് അവിടെപ്പോയി ഗര്ഭത്തില് പ്രവേശിക്കും. അങ്ങിനെ ഏറ്റവും വേഗമേറിയത് ആത്മാവാണ്. ഇപ്പോള് ആത്മാവിന് തന്റെ വീട്ടിലേയ്ക്ക് പോകാന് കഴിയുകയില്ല കാരണം അതിന് ഇപ്പോള് ശക്തിയില്ല. ക്ഷീണിച്ചിരിക്കുകയാണ്, പറക്കാന് കഴിയുകയില്ല. ആത്മാവില് പാപത്തിന്റെ വളരെയധികം ഭാരമുണ്ട്, ശരീരത്തില് എന്തെങ്കിലും അഴുക്കുണ്ടെങ്കില് അത് അഗ്നി കൊണ്ട് ശുദ്ധമാക്കാം,
എന്നാല് ആത്മാവില് തന്നെയാണ് അഴുക്ക് പറ്റുന്നത്. അതുകൊണ്ട് ആത്മാവ് തന്നെയാണ് കര്മ്മക്കണക്കുകള് ഒപ്പം കൊണ്ടുപോകുന്നത്, ഇതിനെയാണ് പറയുന്നത് മുന്ജന്മ പാപങ്ങള്. ആത്മാവ് സംസ്ക്കാരത്തില് കൊണ്ടുപോകുന്നു. ഏതെങ്കിലും ജന്മത്തില് മുടന്തനാണെങ്കില് പറയപ്പെടും,
മുന് ജന്മത്തില് അങ്ങിനെയുള്ള കര്മ്മം ചെയ്തിട്ടുണ്ട്. ജന്മ-ജന്മാന്തരങ്ങളിലെ കര്മ്മ കണക്കുകളാണനുഭവിക്കേണ്ടി വരുന്നത്.
സത്യയുഗത്തിലാണെങ്കില് പുണ്യ ആത്മാക്കളാണ്. ഇവിടെയാണെങ്കില് എല്ലാവരും പാപാത്മാക്കളാണ്. ഈ കാര്യങ്ങളൊന്നും അവിടെയില്ല. സന്യാസികള്ക്കും അംഗ വൈകല്യങ്ങളുണ്ടെങ്കില് പറയും കര്മ്മഭോഗമാണ്. എന്തുകൊണ്ടാണ് ശ്രീ ശ്രീ
108 ജഗത്ഗുരുവിനും കര്മ്മഭോഗം?
ദേവതകളെക്കുറിച്ച് അങ്ങിനെ പറയുകയില്ല. ഗുരു മരിക്കുകയാണെങ്കില് തീര്ച്ചയായും അനുയായികള്ക്ക് ദു:ഖമുണ്ടാകും. അച്ഛനിലും വളരെ സ്നേഹമുണ്ടെങ്കില് കുട്ടികള് കരയും.
സ്ത്രീക്ക് പതിയോട് വളരെ സ്നേഹമുണ്ടെങ്കില് കരയും. മോഹമില്ലായെങ്കില് മനസ്സിലാക്കും എന്റെ യോഗം. നിങ്ങള്ക്കും ബാബയോട് വളരെ സ്നേഹമുണ്ട്. അവസാനം ബാബ പോകും
- നിങ്ങള് പറയും അയ്യോ! ബാബ പോയി, നമുക്കെത്ര സുഖം നല്കിയതായിരുന്നു! അവസാനം വളരെ പേരുണ്ടാകും. ബാബയോട് വളരെ സ്നേഹമുണ്ടായിരിക്കും. നിങ്ങള് പറയും നമുക്ക് രാജ്യം നല്കി ബാബ പോയി.
സ്നേഹത്തിന്റെ അശ്രുക്കള് വരും, ദു:ഖത്തിന്റെയല്ല. ഇവിടെയും കുട്ടികള് വളരെ കാലത്തിനു ശേഷം ബാബയെ വന്നു കാണുമ്പോള് സ്നേഹത്തിന്റെ കണ്ണുനീര് വരുന്നു.
ഈ സ്നേഹത്തിന്റെ കണ്ണുനീര് തുള്ളികള് പിന്നീട് മാലയിലെ മുത്തുകളായി മാറും.
നമ്മുടെ പുരുഷാര്ത്ഥം തന്നെ നമുക്ക് ബാബയുടെ കഴുത്തിലെ മാലയിലെ മുത്തായി മാറുന്നതിനു വേണ്ടിയുള്ളതാണ്, അതുകൊണ്ട് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണ്. ബാബയുടെ നിര്ദ്ദേശമാണ് - ഓര്മ്മയുടെ യാത്രയിലിരുന്നുകൊണ്ടിരിക്കൂ. കുട്ടികളെ ഓടിപ്പിക്കാറുണ്ടല്ലോ, ഇന്ന സ്ഥാനം തൊട്ടുവരൂ എന്ന് പറഞ്ഞ് അതേപോലെ, എന്നാലും എല്ലാവരും നമ്പര്വാറാണ്.
ഇവിടെയും ആരാണോ ബാബയെ അധികം ഓര്മ്മിക്കുന്നത്, ആരാണോ ആദ്യം ഓടി മുന്നിലെത്തുന്നത് അവര് തന്നെയായിരിക്കും തിരിച്ച് സ്വര്ഗ്ഗത്തിലും വന്ന് രാജ്യം ഭരിക്കുക.
നിങ്ങളാത്മാക്കളെല്ലാം ബുദ്ധിയോഗം കൊണ്ട് ഓടിക്കൊണ്ടിരിക്കുകയാണ്. നമ്മളെല്ലാവരും ശിവ ബാബയുടെ കുട്ടികളാണ്. ബാബ സൂചന നല്കുന്നു
- എന്നെ ഓര്മ്മിക്കൂ,
ദീര്ഘവീക്ഷണമുള്ളവരായിരിക്കൂ. ഇപ്പോള് ഈ അന്യലോകം വിനാശം പ്രാപിക്കും.
ഈ സമയത്ത് നിങ്ങള് രാവണന്റെ രാജ്യത്തിലാണ്, ഈ ഭൂമി രാവണന്റെയാണ്.
പിന്നീട് നിങ്ങള് പരിധിയില്ലാത്ത അച്ഛന്റെ ഭൂമിയില് വരും.
അതാണ് രാമരാജ്യം.
രാമരാജ്യം ബാബയാണ് സ്ഥാപന ചെയ്യുന്നത്.
പിന്നീട് അരക്കല്പത്തിനുശേഷം ഡ്രാമയനുസരിച്ച് രാവണ രാജ്യം നിശ്ചയിക്കപ്പെട്ടതാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്കു മാത്രമേ അറിയുകയുള്ളൂ അതുകൊണ്ട് നിങ്ങള് ചോദ്യം ചോദിക്കുമ്പോള് ആര്ക്കും ഉത്തരം പറയാന് കഴിയുകയില്ല. ആരെങ്കിലും പറയുകയാണ് ആത്മാവിന്റെ അച്ഛന് ഗോഡ് ഫാദറാണ്, ശരി,
എങ്കില് നിങ്ങള്ക്ക് എന്താണ് അദ്ദേഹത്തില് നിന്ന് ലഭിക്കുന്നത് എന്ന് ചോദിക്കണം?
ഇത് പതിത ലോകമാണ്. ബാബ പതിത ലോകം രചിച്ചില്ലല്ലോ. ആര്ക്കെങ്കിലും പറഞ്ഞുകൊടുക്കാന് വളരെ സഹജമാണ്. ചിത്രം കാണിച്ചുകൊടുക്കണം. ത്രിമൂര്ത്തിയുടെ ചിത്രം എത്ര നല്ലതാണ്. ഇത്രയും നിയമാനുസൃതം ശിവന്റെ ചിത്രം വേറെ എവിടെയുമില്ല. ബ്രഹ്മാവിന് താടിയും മീശയും കാണിക്കുന്നു. വിഷ്ണുവിനും ശങ്കരനും കാണിക്കുന്നില്ല. അവരെ ദേവതയാണെന്ന് മനസ്സിലാക്കുന്നു. ബ്രഹ്മാവാണെങ്കില് പ്രജകളുടെ പിതാവാണ്.
ചിലര് അങ്ങിനെയും ഇങ്ങിനേയുമൊക്കെ ചിത്രങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്നിങ്ങളുടെ ബുദ്ധിയില് എല്ലാം ഉണ്ട്, മറ്റുള്ളവരുടെ ബുദ്ധിയില് ഇതൊന്നും വരില്ല, മൃഗങ്ങളെപ്പോലെയാണ്. രാവണനെ എന്തുകൊണ്ടാണ് കത്തിക്കുന്നത് - ഒന്നും തന്നെ അറിയില്ല.
രാവണന് ആരാണ്?
എപ്പോളാണ് വന്നത്?
പറയുകയാണ് അനാദി കാലം മുതല്ക്കേ രാവണനെ കത്തിക്കുന്നു. നിങ്ങള് മനസ്സിലാക്കുന്നു ഇത് അരക്കല്പത്തെ ശത്രുവാണ്. ലോകത്തില് അനേക തരത്തിലുള്ള അഭിപ്രായങ്ങളുണ്ട്, ആര് എന്തു പറഞ്ഞുവോ ആ പേര് വെക്കുന്നു. ചിലര് മഹാവീരന് എന്ന പേരിടുന്നു. എന്നാല് മഹാവീരനായി ഹനുമാനെയാണ് കാണിക്കുന്നത്. ഇവിടെ എന്തുകൊണ്ടാണ് ആദി ദേവ മഹാവീരന് എന്ന പേരിട്ടിരിക്കുന്നത്? ക്ഷേത്രത്തില് മഹാവീരനും,
മഹാവീരണിയും, നിങ്ങള് കുട്ടികളും ഇരിക്കുന്നുണ്ട്. അവര് മായയുടെ മേല് വിജയം പ്രാപ്തമാക്കി, അതുകൊണ്ട് മഹാവീരര് എന്ന് പറയപ്പെടുന്നു. നിങ്ങളും അനായാസമായാണ് നിങ്ങളുടെ സ്ഥാനത്ത് വന്നിരിക്കുന്നത്. ഇത് നിങ്ങളുടെ ഓര്മ്മ ചിഹ്നങ്ങളാണ്.
അത് ജഡമാണ്,
എങ്കിലും ചിത്രം വെക്കേണ്ടി വരുന്നു,
ചൈതന്യത്തിലുള്ളവരുടെ പക്കല് വന്ന് മനസ്സിലാക്കുന്നതു വരേയും. ദില്വാഡ ക്ഷേത്രത്തിന്റെ രഹസ്യം നല്ല രീതിയില് പറഞ്ഞുകൊടുക്കാന് കഴിയും.
ഇവര് പഠിച്ച് പോയവരാണ്, അതുകൊണ്ടാണ് ഭക്തിമാര്ഗ്ഗത്തില് ഓര്മ്മചിഹ്നങ്ങള് വെച്ചിരിക്കുന്നത്. നിങ്ങളുടെ രാജധാനി സ്ഥാപിക്കുന്നതില് വളരെ പരിശ്രമം വരുന്നുണ്ട്. ചീത്തയും കേള്ക്കേണ്ടി വരുന്നുണ്ട്,
എന്തുകൊണ്ടെന്നാല് പീലി വെച്ച കിരീടധാരികളായി മാറണം. ഇപ്പോള് നിങ്ങളെല്ലാവരും ചീത്ത കേള്ക്കുന്നു. എറ്റവുമധികം എന്റെ നിന്ദയാണ് ചെയ്യുന്നത്, പിന്നെ പ്രജാപിതാ ബ്രഹ്മാവിനും നിന്ദയേകുന്നു. കൂട്ടുകാരും പരിചയക്കാരുമെല്ലാം പിണങ്ങിപ്പോകുന്നു. വിഷ്ണുവിനേയോ ശങ്കരനേയോ ചീത്ത വിളിക്കില്ല.
ബാബ പറയുന്നു
- ഞാന് നിന്ദ കേള്ക്കുന്നു. നിങ്ങളെന്റെ കുട്ടികളായി മാറി,
അതുകൊണ്ട് നിങ്ങള്ക്കും നിങ്ങളുടെ പങ്ക് എടുക്കേണ്ടി വരുന്നു.
അല്ലെങ്കില് ഇദ്ദേഹം
(ബ്രഹ്മാവ്) തന്റെ ബിസിനസ്സിലായിരുന്നു, നിന്ദ കേള്ക്കേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. ഏറ്റവും അധികം എന്നെയാണ് നിന്ദിക്കുന്നത്. തന്റെ ധര്മ്മത്തേയും കര്മ്മത്തേയും മറന്നിരിക്കുകയാണ്. എത്രയാണ് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നത്! ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ദീര്ഘവീക്ഷണമുള്ളവരായി മാറണം.
ഓര്മ്മയുടെ യാത്രയിലൂടെ വികര്മ്മങ്ങളുടെ വിനാശം ചെയ്യണം. യാത്രയില് യാതൊരു പാപകര്മ്മങ്ങളും ചെയ്യരുത്.
2.
മഹാവീരനായി മായയുടെ മേല് വിജയം പ്രാപ്തമാക്കണം. നിന്ദയെ പേടിക്കേണ്ട, കളങ്കീധരനാകണം.
വരദാനം :-
സര്വ ശക്തികളുടെയും
അനുഭവം ചെയ്തുകൊണ്ട്
സമയത്ത് സിദ്ധി
പ്രാപ്തമാക്കുന്ന നിശ്ചിതവിജയിയായി
ഭവിക്കട്ടെ
സര്വ ശക്തികളാലും
സമ്പന്നമായ നിശ്ചയബുദ്ധി
കുട്ടികള്ക്ക് വിജയം നിശ്ചിതം തന്നെ. ആരുടെയെങ്കിലും
അടുക്കല് ധനത്തിന്റെയോ,
ബുദ്ധിയുടെയോ, സംബന്ധസമ്പര്ക്കത്തിന്റെയോ ശക്തിയുണ്ടാകുമ്പോള് അവര്ക്ക് നിശ്ചയമുണ്ടാകുന്നു- ഇത് എത്ര വലിയ കാര്യമാണ്! താങ്കളുടെ കയ്യിലോ എല്ലാ ശക്തികളുമുണ്ട്. ഏറ്റവും വലിയ ധനം അവിനാശി ധനം സദാ കൂടെയുണ്ട്, അപ്പോള് ധനത്തിന്റെയും ശക്തിയുണ്ട്, ബുദ്ധിയുടെയും
സ്ഥാനത്തിന്റെയും ശക്തിയുണ്ട്.
ഇവയെ ഉപയോഗിക്കുക
മാത്രം ചെയ്യൂ, സ്വയത്തെ പ്രതി കാര്യത്തിലുപയോഗിക്കൂ, അപ്പോള് സമയത്ത് വിധിയിലൂടെ സിദ്ധി പ്രാപ്തമാകും.
സ്ലോഗന് :-
വ്യര്ഥം കാണുന്നതിന്റെയോ
കേള്ക്കുന്നതിന്റെയോ ഭാരം സമാപ്തമാക്കുക തന്നെയാണ് ഡബിള്ലൈറ്റാകുക.
0 Comments