29-12-2022 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ - ആര് എത്ര തന്നെ ഗുണവാനാകട്ടെ, മധുരതയുള്ളവരാകട്ടെ, ധനവാനാകട്ടെ,
നിങ്ങള് അവരിലേക്ക് ആകര്ഷിതരാകാന് പാടില്ല, ശരീരത്തെ ഓര്മ്മിക്കാന് പാടില്ല
ചോദ്യം :-
ഏത് കുട്ടികള്ക്കാണോ
ജ്ഞാനം ലഭിച്ചത് അവരുടെ വായില് നിന്ന് ബാബയെ പ്രതി ഏതു മധുര വാക്കുകള് പുറപ്പെടുന്നു?
ഉത്തരം :-
ആഹാ! ബാബാ അങ്ങ് ഞങ്ങള്ക്ക് ജീവദാനം നല്കി. മധുരമായ ബാബാ അങ്ങ് ഞങ്ങള്ക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ
ജ്ഞാനം നല്കി, സര്വ്വ ദുഃഖങ്ങളില് നിന്നും മോചിപ്പിച്ചു. അതിനാല് എത്ര നന്ദി ഉണ്ടായിരിക്കണം.
ചോദ്യം :-
അന്തിമ സമയത്ത് ബാബയിലല്ലാതെ ഒന്നിലും സ്പര്ശിക്കരുത്
അതിന് വേണ്ടി എന്ത് ചെയ്യണം?
ഉത്തരം :-
ബാബ പറയുന്നു കുട്ടികളേ - ഒരു വസ്തുവും ലോഭത്തിന് വശപ്പെട്ട് തന്റെ പക്കല് എക്സ്ട്രാ വെയ്ക്കരുത്.
എക്സ്ട്രാ വെയ്ക്കുകയാണെങ്കില് അതിലേക്ക് മമത്വം പോകും. ബാബയുടെ ഓര്മ്മ മറന്ന് പോകും.
ഗീതം :- ക്ഷമയോടെ ഇരിക്കൂ മനുഷ്യാ.....
ഓം ശാന്തി.
കുട്ടികള്ക്ക് ധൈര്യം തന്നുകൊണ്ടിരിക്കുന്നത് ആരാണ്?
കുട്ടികളുടെ ബുദ്ധി പെട്ടെന്ന് തന്നെ ബാബയുടെ അടുത്തേക്ക് പോകുന്നു. അതും കേവലം ഈ സമയത്ത് മാത്രമാണ് കുട്ടികളുടെ ബുദ്ധി ബാബയിലേക്ക് പോകുന്നത്.
പരിധിയില്ലാത്ത പിതാവിലേക്ക് ധാരാളം പേരുടെ ബുദ്ധി പോകുന്നുണ്ട്.
എന്നാല് അവര്ക്കിത് സംഗമയുഗമാണെന്ന കാര്യം തന്നെ അറിയില്ല.
ബാബ വന്നിരിക്കുന്നു, ഇത് എല്ലാവര്ക്കും ഒരേസമയം അറിയാന് കഴിയില്ല. കുട്ടികള് ബാബയുടേതാകണം അപ്പോള് അറിയാന് സാധിക്കും.
ഇപ്പോള് നിങ്ങള് കുട്ടികള് ബാബയെ അറിഞ്ഞിരിക്കുന്നു. ബാബ വന്നിരിക്കുകയാണെന്ന് അറിയാം.
പരിധിയില്ലാത്ത സമ്പത്ത് നല്കിക്കൊണ്ടിരിക്കുന്നു, ഇത് അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും നിങ്ങള്ക്ക് നല്കിയിട്ടുണ്ടായിരുന്നു. ബാബ വരുന്നത് തന്നെ കുട്ടികള്ക്ക് പരിധിയില്ലാത്ത സമ്പത്ത് നല്കുന്നതിന് വേണ്ടിയാണ്. പരിധിയില്ലാത്ത പിതാവായിരിക്കുന്നതിനോടൊപ്പം ബാബ പഠിപ്പിക്കുകയും ചെയ്യുന്നു.
ഭഗവാന് അഥവാ പിതാവ്, ഭഗവാനുവാചാ അര്ത്ഥം പഠിപ്പിക്കുന്നു. എന്താണ് പഠിപ്പിക്കുന്നത്? അതും നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്. നമ്മള് ബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്. ബാബ ശാസ്ത്രമൊന്നും തന്നെ പഠിച്ചിട്ടില്ല. ഈ ബ്രഹ്മാവ് പഠിച്ചിട്ടുണ്ട്. ബാബയെ പറയുന്നത് തന്നെ ജ്ഞാനത്തിന്റെ സാഗരന്, സര്വ്വശക്തിവാന് എന്നാണ്. സ്വയം പറയുന്നു എനിക്ക് വേദങ്ങള് ശാസ്ത്രങ്ങള് തുടങ്ങി എല്ലാം നന്നായി അറിയാം
- ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിന്റെ സാമഗ്രികളാണ്.
ഇത് ഞാന് രചിച്ചതല്ല. ചോദിക്കാറുണ്ട് ഈ ശാസ്ത്രങ്ങള് എപ്പോള് മുതലാണ് പഠിക്കാന് തുടങ്ങിയത്?
അപ്പോള് പറയുന്നു ഇത് പരമ്പരകളായി നടന്ന് വരുന്നതാണ്.
ബാബ പറയുന്നു എന്നെ പഠിപ്പിക്കാന് ആരും തന്നെയില്ല.
എനിക്ക് പിതാവുമില്ല മറ്റെല്ലാവരും തന്നെ ഗര്ഭത്തിലേക്ക് പ്രവേശിക്കുന്നു, മാതാവിന്റെ പാലന നേടുന്നു. ഞാന് ഗര്ഭത്തിലേക്കേ വരുന്നില്ല മാതാവിന്റെ പാലനയെടുക്കാന്. മനുഷ്യാത്മാവ് ഗര്ഭത്തിലേക്ക് വരുന്നുണ്ട്. സത്യയുഗത്തിലെ ലക്ഷ്മിയും-നാരായണനും ഗര്ഭത്തിലൂടെയാണ് ജന്മമെടുത്തത്. അതുകൊണ്ട് അവരും മനുഷ്യരാണ്. ഞാന് ഈ ശരീരത്തിലേക്ക് വന്ന് പ്രവേശിക്കുകയാണ്, ഡ്രാമാ പ്ലാന് അനുസരിച്ച് കല്പം മുന്പത്തേത് പോലെ.
ഈ ശബ്ദവും മറ്റാര്ക്കും തന്നെ അറിയില്ല. കല്പത്തിന്റെ ആയുസ്സിനെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല.
ബാബ തന്നെയാണ് ഇരുന്ന് മനസ്സിലാക്കി തരുന്നത് ഞാന് നിങ്ങളുടെ അച്ഛനുമാണ്,
അദ്ധ്യാപകനുമാണ്, സത്ഗുരുവുമാണ്. ഈ ബാബ സമ്പത്ത് നല്കുന്നവനാണെന്ന് നിങ്ങള്ക്കറിയാം. ബാബ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി നല്കാന് വന്നിരിക്കുന്നു. നരകത്തിന്റെ രാജ്യഭാഗ്യം നല്കുകയില്ല!
പരിധിയില്ലാത്ത ബാബ നമ്മളെ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇത് ബുദ്ധിയിലുണ്ടായിരിക്കണം. ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടത്തുന്നവനാണ്. പറയുന്നു എന്റെ നിര്ദ്ദേശത്തിലൂടെ നടക്കൂ, ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കും. പിന്നീട് ദ്വാപരം മുതല് നിങ്ങള് രാവണന്റെ മതത്തിലൂടെ നടക്കുന്നു.
സത്യയുഗത്തില് ഒരു മനുഷ്യന്റെയും നിര്ദ്ദേശമോ മാര്ഗ്ഗമോ സദ്ഗതിക്ക് വേണ്ടി ലഭിക്കുന്നില്ല. ആവശ്യവുമില്ല. കലിയുഗത്തില് എല്ലാവരും ഗതി സദ്ഗതിക്ക് വേണ്ടി വഴി ചോദിക്കുന്നു.
നമ്മള് ഏതോ സമയം സ്വര്ഗ്ഗത്തിലായിരുന്നു, പാവനമായിരുന്നു, എന്നറിയുന്നുണ്ട്, അതുകൊണ്ടാണ് വിളിക്കുന്നത് - അല്ലയോ പതിത-പാവനാ,
അല്ലയോ സദ്ഗതിദാതാ ഞങ്ങള്ക്ക് സദ്ഗതി നല്കൂ. സത്യയുഗത്തില് ഈ നിലവിളി നടത്തില്ല. ഇപ്പോള് നിങ്ങള്ക്കറിയാം ബാബ വന്നിരിക്കുകയാണ്. വളരെ സരളതയോടെ രാജയോഗത്തിന്റെയും സഹജ ജ്ഞാനത്തിന്റെയും നിര്ദ്ദേശം നല്കുന്നു.
ബാബയുടെതാണ് ശ്രീമതം.
ഉയര്ന്നതിലും ഉയര്ന്നതാണ് ഭഗവാന്. ബാബയെക്കാളും ഉയര്ന്നതായി മറ്റാരും തന്നെയില്ല, ബാബ നമ്മുടെ ആത്മീയ പിതാവാണ്. ആത്മീയ പിതാവായതുകാരണം ബാബ ആത്മാക്കള്ക്ക് മാത്രമാണ് ജ്ഞാനം നല്കുന്നത്,
ഭൗതീക പിതാവിന്റെ പക്കല് നിന്ന് ഭൗതീക ജ്ഞാനമാണ് എടുക്കുന്നത്, അതുകൊണ്ട് ബാബ പറയുന്നു
- ആത്മാ ഭിമാനിയാകൂ ബാബയെ ഓര്മ്മിക്കൂ.
ഭൗതീകമായ ഓര്മ്മ ഒന്നും തന്നെ നടത്തരുത്. ഒരു പരംപിതാ പരമാത്മാവിനെ മാത്രം ഓര്മ്മിക്കണം.
ആരെങ്കിലും ധനവാന്റെ കുട്ടിയാണെങ്കില് പിതാവിനെ തന്നെ ഓര്മ്മിക്കും,
ഗാന്ധിയെയോ ശാസ്ത്രിയേയോ ഓര്മ്മിക്കില്ല. ഏറ്റവും കൂടുതല് ഓര്മ്മിക്കുന്നത് പരംപിതാ പരമാത്മാവിനെയാണ് പിന്നീട് ചിലര് ലക്ഷ്മീ-നാരായണനെയും ചിലര് രാധയെയും-കൃഷ്ണനെയും ഓര്മ്മിക്കുന്നു. ഇവര് കടന്ന് പോയവരാണെന്ന് മനസ്സിലാക്കുന്നു. അവരുടെ ചരിത്രവും-
ഭൂമിശാസ്ത്രവുമുണ്ട്. ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്,
ആ ബാബ വീണ്ടും വരും,
തീര്ച്ചയായും ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കും. കലിയുഗത്തിന് ശേഷം സത്യയുഗം വരും. എന്നാല് ഇത് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും തന്നെ അറിയില്ല. കേവലം പറയാന് വേണ്ടി മാത്രം പറയുന്നു
- ചരിത്രം ആവര്ത്തിക്കുന്നു. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. മുന്പ് നിങ്ങളും ഇങ്ങനെ തന്നെയായിരുന്നു. തീര്ത്തും ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു എന്ന് കരുതിയിരുന്നു, എന്നാല് എത്ര സമയമാണ് നടന്നത്, എന്താണ് സംഭവിച്ചത് പിന്നീട് അവര് എങ്ങോട്ടാണ് പോയത്, ഒന്നും തന്നെ അറിയില്ലായിരുന്നു. ഇപ്പോഴും യഥാക്രമം നന്നായി ധാരണ ചെയ്ത് ശ്രീമതത്തിലൂടെ നടക്കുന്നു - ഇതും ശരിയാണ്. മനസ്സാ-വാചാ-കര്മ്മണാ സഹായം നല്കുന്നു.
ജ്ഞാന യോഗത്തിന്റെ സഹായത്തിലൂടെ ധാരാളം പേരുടെ മംഗളം ചെയ്യും.
നിങ്ങള് ശക്തി സൈന്യം ഡബിള് അഹിംസകരാണ്. നിങ്ങളില് യാതൊരു അഹിംസയുമില്ല.
നിങ്ങള് ആര്ക്കും ദുഃഖം നല്കുന്നില്ല.
ഹിംസയെന്നാല് അര്ത്ഥം ദുഃഖം നല്കുക.
ഇടിക്കുക, വാള് കൊണ്ട് വെട്ടുക അല്ലെങ്കില് കാമ വികാരം പ്രയോഗിക്കുക
- ഇതെല്ലാം ദുഃഖം നല്കലാണ്. നിങ്ങള് യാതൊരു പ്രകാരത്തിലുള്ള ദുഃഖവും നല്കുന്നില്ല അതുകൊണ്ടാണ് അഹിംസ പരമോ ധര്മ്മമെന്ന് പറയുന്നത്. മനുഷ്യര് എല്ലാവരും തന്നെ ഹിംസ ചെയ്യുന്നു.
തീര്ത്തും രാവണ രാജ്യമാണ്. മനുഷ്യര് കൃഷ്ണന്റെ ചിത്രങ്ങളില് പോലും ഹിംസ കാണിച്ചിരിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ശ്രീകൃഷ്ണന് രാജകുമാരനായിരുന്നു, അങ്ങനെയുള്ള കൃഷ്ണന്റെ ഇങ്ങനെയുള്ള ചിത്രത്തിന്റെയോ ജീവിത കഥയുടേയോ കാര്യമില്ല.
മഹത്വമുള്ളതും ഈശ്വരന് മാത്രമാണ്. ആ ഈശ്വരന് തന്നെയാണ് രത്നാകരനും, വ്യാപാരിയും,
ജ്ഞാനത്തിന്റെ സാഗരനും,
ജാലവിദ്യക്കാരനും. എന്തുകൊണ്ടാണ് എല്ലാവരും ആ ഈശ്വരനെ അല്ലയോ പതിത-പാവനാ,
സര്വ്വരുടെയും സദ്ഗതിദാതാ,
ദുഃഖഹര്ത്താ സുഖകര്ത്താ എന്ന് പറഞ്ഞ് ഓര്മ്മിക്കുന്നത്? മഹിമകളും ഒരാളുടേത് മാത്രമാണ്.
ഈ മഹിമ ഒരു സൂക്ഷ്മ വതനവാസിയുടേതോ, സ്ഥൂലവതന വാസിയുടേതോ ആകുകയില്ല.
ഈ മഹിമ മൂലവതനവാസിയുടേതാണ്. ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്,
നമ്മള് ആത്മാക്കള് ആ ബാബയുടെ കുട്ടികളാണ്. നമ്മള് സംഖ്യാക്രമത്തില് വേഷമഭിനയിക്കുന്നതിനായി വരുന്നു.
ബാബ പറയുന്നു
- ഈ ഏതൊരു ജ്ഞാനമാണോ നിങ്ങളെ കേള്പ്പിക്കുന്നത് - ഇത് നഷ്ടപ്പെടുന്നു. ആ ഗീതകള് ധാരാളമുണ്ട്.
വീണ്ടും പഴയ ഗീതകള് വരും.
നിങ്ങളുടെ കടലാസ് ഒരിക്കലും കണ്ടെടുക്കില്ല. ഗീത ധാരാളം ഭാഷകളിലുണ്ട്. ഉയര്ന്നതിലും ഉയര്ന്നത് ഗീതയാണ് എന്നാല് എല്ലാം മനുഷ്യരുണ്ടാക്കിയതാണ്, യഥാര്ത്ഥത്തിലുള്ളത് ഇല്ല അതുകൊണ്ട് എല്ലാവരും അന്ധകാരത്തിലാണ്, അപ്പോഴാണ് പാടുന്നത് ജ്ഞാന സൂര്യന് ഉദിച്ചു.... ഈ സൂര്യന്റെ മഹിമയല്ല.
ജ്ഞാന സൂര്യന്റെ മഹിമയാണ്. ഈ സൂര്യന് പ്രകാശവും താപവും നല്കുന്നു,
സാഗരം ജലം നല്കുന്നു, ബാബയുടെ പേര് ഇവയ്ക്കും,
ഇവയുടെ പേര് ബാബയ്ക്കും നല്കിയിരിക്കുന്നു. ജ്ഞാന സാഗരത്തെ തന്നെയാണ് ജ്ഞാന സൂര്യനെന്നും പറയുന്നത്.
നമ്മുടെ അന്ധകാരമിപ്പോള് അകന്നിരിക്കുന്നു എന്ന് നിങ്ങള്ക്കറിയാം. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ നിങ്ങള് മാത്രമാണ് അറിയുന്നത്.
രചയിതാവിന്റെ പാര്ട്ടിനെ അറിയുമെങ്കില് മറ്റുള്ളവരുടെ പാര്ട്ടിനെയും തീര്ച്ചയായും അറിഞ്ഞിരിക്കും. നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ ബാബ വളരെ സ്നേഹിയാണെന്ന് നിങ്ങള്ക്കറിയാം. നമുക്ക് ജീവദാനം നല്കുന്നു. ദുഃഖത്തില് നിന്ന് മോചിപ്പിക്കുന്നു. കാലന്റെ പിടിയില് നിന്ന് മോചിപ്പിക്കുന്നു. ആരെങ്കിലും മരണത്തില് നിന്ന് രക്ഷപ്പെടുകയാണെങ്കില് ഡോക്ടര് ജീവദാനം നല്കിയെന്ന് പറയുന്നു. നിങ്ങള്ക്ക് ഒരേഒരു പ്രാവശ്യം ഇങ്ങനെയുള്ള ജീവദാനം ലഭിക്കുന്നു- അതിലൂടെ നിങ്ങളൊരിക്കലും രോഗിയാകില്ല,
പിന്നീടൊരിക്കലും ഇന്നയാള് ജീവദാനം നല്കി എന്ന് പറയേണ്ടി വരില്ല. ഇത് തീര്ത്തും പുതിയ കാര്യമാണ്.
ഇപ്പോള് നിങ്ങള് ജീവിച്ചിരിക്കെ ബാബയുടേതായിരിക്കുന്നു. ചിലരെ പിന്നീട് മായ തന്നിലേക്ക് ആകര്ഷിക്കുന്നുമുണ്ട്. അവരെയാണ് രാവണനാകുന്ന കാലന് വിഴുങ്ങിയെന്ന് പറയുന്നത്.
ഈശ്വരന്റെ മടിത്തട്ടിലേക്ക് വന്ന് പിന്നീട് മാറി ആസുരീയ മടിത്തട്ടിലേക്ക് പോകുന്നു.
കാലന് വിഴുങ്ങിയിട്ടില്ല എന്നാല് ജീവിച്ചിരിക്കേ ഈശ്വരന്റേതായി, പിന്നീട് ജീവിച്ചിരിക്കെ രാവണന്റേതുമായി മാറുന്നു. ഇവിടെ ധര്മ്മാത്മാവായി പിന്നീട് അവിടെ പോയി അധര്മ്മിയായി മാറുന്നു.
ഇവിടെ സംഗമത്തില് ധര്മ്മത്തിന്റെ രാജ്യമാണ്,
അവിടെ അധര്മ്മത്തിന്റെ രാജ്യമാണ്. സത്യയുഗത്തില് ഒരേഒരു ധര്മ്മമാണുള്ളത്, കലിയുഗത്തിലുള്ളത് അധര്മ്മത്തിന്റെ രാജ്യമാണ്, കൗരവ രാജ്യമാണ്. പാണ്ഢവരോടൊപ്പം കൃഷ്ണനുണ്ടായിരുന്നു എന്ന് പറയാറുണ്ട്. നിങ്ങളോടൊപ്പമുള്ളത് ശിവബാബയാണ്. ചൂതുകളിയുടെ കാര്യമില്ല. രാജധാനി പാണ്ഢവരുടേതുമല്ല, കൗരവരുടേതുമല്ല. ബാബ വന്ന് ധര്മ്മ രാജ്യം സ്ഥാപിക്കുന്നു. എല്ലാവരും രാമരാജ്യം വേണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. നമ്മള് സ്വര്ഗ്ഗവാസിയാകണം, അര്ത്ഥം ഇത് നരകമാണ്.
എന്നാല് ആരോടെങ്കിലും നേരിട്ട് നരകവാസിയാണെന്ന് പറയുകയാണെങ്കില് പ്രശ്നമാകുന്നു. ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു.
പരിധിയില്ലാത്ത പിതാവ് നിരാകാരനാണ്. പരിധിയില്ലാത്ത പിതാവിനെ തന്നെയാണ് ഭഗവാനെന്ന് പറയുന്നത്.
പരിധിയുള്ള പിതാവിനെ ഭഗവാനെന്ന് പറയില്ല.
കൃഷ്ണനെ ഒരിക്കലും ജ്ഞാന സാഗരനെന്നോ പതിത-പാവനനെന്നോ പറയില്ല. കൃഷ്ണന്റെ മഹിമ കേവലം നിങ്ങള് ബ്രാഹ്മണര്ക്ക് മാത്രമാണറിയുന്നത്. നിങ്ങളെ ബാബ വന്ന് തനിക്ക് സമാനമാക്കുന്നു. സമ്പത്ത് ലഭിക്കുകയാണെന്ന് നിങ്ങള്ക്കുമറിയാം, ബാബയ്ക്കുമറിയാം. ഏതുപോലെയാണോ ലൗകിക പിതാവില് നിന്ന് കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുന്നത്. അവര് വേറെ-വേറെയാണ്.
ഇവിടെ നിങ്ങള്ക്കറിയാം നമ്മള് പരിധിയില്ലാത്ത അച്ഛനില് നിന്ന് സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള് പരിധിയില്ലാത്ത ബാബയില് നിന്ന് സമ്പത്തെടുക്കാന് വന്നതാണെന്ന് പറയുന്ന മറ്റൊരു സ്കൂളോ സത്സംഗമോ ഉണ്ടായിരിക്കില്ല. ഇവിടെ ബാബ രാജയോഗം പഠിപ്പിക്കുന്നു. പറയുന്നു നിങ്ങള് നരനില് നിന്ന് നാരായണനാകും. അത് തീര്ച്ചയായും സംഗമയുഗം അര്ത്ഥം കലിയുഗ അന്ത്യത്തിന്റെയും സത്യയുഗ ആദിയുടെയും സംഗമമായിരിക്കും അപ്പോഴാണ് നിങ്ങള് പുരുഷാര്ത്ഥം ചെയ്ത് നരനില് നിന്ന് നാരായണനാകുന്നത്. ഈ രാജയോഗം നമ്മള് ബാബയില് നിന്ന് പഠിച്ചുകൊണ്ടിരിക്കുന്നു- നരനില് നിന്ന് നാരായണന്,
നാരിയില് നിന്ന് ലക്ഷ്മിയാകുന്നതിന് വേണ്ടി.
നര-നാരായണന്റെ ക്ഷേത്രവും ഉണ്ടാക്കാറുണ്ട്. നാരായണന് 4 കൈകളും നല്കാറുണ്ട് എന്തുകൊണ്ടെന്നാല് ഒരുമിച്ചാണുള്ളത്. നാരി ലക്ഷ്മിയുടെ ക്ഷേത്രം ഉണ്ടാക്കാറില്ല. നാരീ ലക്ഷ്മിയെ ദീപാവലിക്കാണ് ആഹ്വാനം ചെയ്യാറുള്ളത്. മഹാലക്ഷ്മിയെന്നാണ് പറയുന്നത്.
നിങ്ങള്ക്ക് ലക്ഷ്മിയുടെ മൂര്ത്തിയെ 4 കൈകളില്ലാതെ കാണാന് സാധിക്കില്ല.
ആരെയാണോ പൂജിക്കുന്നത്, ഈ യുഗള് വിഷ്ണുവിന്റെ രൂപമാണ്,
അതുകൊണ്ടാണ് 4 കൈകള് നല്കിയിട്ടുള്ളത്. ഈ എല്ലാ കാര്യങ്ങളും ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്.
മനുഷ്യര് ഒന്നും തന്നെ അറിയുന്നില്ല.
ഭഗവാനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഉന്തും-തള്ളും ഏറ്റുകൊണ്ടിരിക്കുന്നു. ഭഗവാന് സദാ മുകളിലാണ് പിന്നീട് അന്വേഷിക്കേണ്ട എന്താവശ്യമാണുള്ളത്. ക്ഷേത്രത്തിലുള്ള കൃഷ്ണന്റെ വിഗ്രഹം എന്തുകൊണ്ടാണ് വീട്ടില് വെച്ച് പൂജിക്കാത്തത്? വിശേഷിച്ചും ക്ഷേത്രത്തിലേക്ക് തന്നെ എന്തുകൊണ്ടാണ് പോകുന്നത്? ക്ഷേത്രത്തില് പോകും, പൈസ വെയ്ക്കും, ദാനം ചെയ്യും. വീട്ടില് ആര്ക്കാണ് ദാനം നല്കുക? അപ്പോള് ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ ആചാരങ്ങളാണ്.
ബാബ പറയുന്നു നിങ്ങള്ക്ക് യാതൊരു ചിത്രവും വെയ്ക്കേണ്ട ആവശ്യമില്ല. ചിത്രം വെയ്ക്കുന്നതിനായി എന്താ നിങ്ങള്ക്ക് ശിവബാബയെ അറിയില്ലേ? എന്താ ചിത്രം വെയ്ക്കുന്നതിലൂടെ ഓര്മ്മിക്കാന് സാധിക്കുമോ?
അച്ഛന് ജീവിച്ചിരിപ്പുണ്ട് പിന്നീട് മക്കളെന്തിന് ചിത്രം വെയ്ക്കണം?
ബാബ നിങ്ങള്ക്ക് ജ്ഞാനം നല്കിക്കൊണ്ടിരിക്കുന്നു, ചിത്രം എന്ത് ചെയ്യുവാന്?
വൃദ്ധരുണ്ട് ഓര്മ്മ മറന്നുപോകുന്നു അതുകൊണ്ടാണ് ചിത്രം നല്കുന്നത്.
ബാക്കി മറ്റേതെങ്കിലും ദേഹധാരിയെയാണ് ഓര്മ്മിച്ചു കൊണ്ടിരിക്കുന്നതെങ്കില് അന്തിമത്തില് അവരെ തന്നെ ഓര്മ്മ വരും.
എന്തെങ്കിലും മമത്വമുണ്ടെങ്കില് അവര് നിങ്ങളുടെ പിറകെ കൂടും.
പിന്നീട് എത്ര ചിത്രങ്ങള് തന്നെ വെച്ചാലും ശരി.
അഥവാ മമത്വവും ചായ്വുമുണ്ടെങ്കില് അത് തീര്ച്ചയായും ഓര്മ്മ വരും അതുകൊണ്ടാണ് ബാബ പറയുന്നത് കുട്ടികളേ പൂര്ണ്ണമായും നഷ്ടോമോഹയാകൂ. ഏതെങ്കിലും വസ്തുവില് മോഹമുണ്ടെങ്കില്, 2-4 ജോഡി ചെരുപ്പുണ്ടെങ്കില് അത് തീര്ച്ചയായും ഓര്മ്മ വരും അതുകൊണ്ടാണ് പറയുന്നത് കൂടുതല് ഒരു വസ്തുവും വെയ്ക്കരുത്.
അല്ലെങ്കില് ബുദ്ധി അതിലേക്ക് പോകും.
ബാബയെ അല്ലാതെ മറ്റൊന്നിനെയും ഓര്മ്മിക്കരുത്. ലോഭം ഉണ്ടാകാറില്ലേ - എനിക്ക് നല്ല-നല്ല വസ്ത്രങ്ങള് കൈവശം വെയ്ക്കണം,
2-4 ജോഡി ചെരുപ്പ് വെയ്ക്കണം, വാച്ച് വെയ്ക്കണം. കുറച്ച് പൈസ വെയ്ക്കണം.
വെയ്ക്കുകയാണെങ്കില് അത് ഓര്മ്മവരും. ബാബയ്ക്കറിയണം - നിങ്ങളുടെ പക്കല് എന്താണുള്ളത്. വാസ്തവത്തില് നിങ്ങള്ക്ക് ഒന്നും തന്നെ വെയ്ക്കേണ്ടതില്ല, എന്ത് ലഭിച്ചോ അത് വെയ്ക്കണം.
ഒരു ബാബയല്ലാതെ മറ്റൊന്നും ഓര്മ്മ ഉണ്ടായിരിക്കരുത്. ഇത്രയും അഭ്യസിക്കണം - അപ്പോള് മാത്രമാണ് വിശ്വത്തിന്റെ അധികാരിയാകുക. രാധയും-കൃഷ്ണനും വിശ്വത്തിന്റെ അധികാരികളായിരുന്നുവെന്ന് ആരും മനസ്സിലാക്കുന്നില്ല, കേവലം ഭാരതത്തില് രാജ്യം ഭരിച്ച് പോയവരാണ് എന്നാണ് പറയുന്നത്.
യമുനാതീരത്ത് അവരുടെ കൊട്ടാരമുണ്ടായിരുന്നു. എന്നാല് അവര് മുഴുവന് വിശ്വത്തിന്റെയും അധികാരികളായിരുന്നു. ഇത് കേവലം നിങ്ങളുടെ ബുദ്ധിയിലാണുള്ളത്. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത അധികാരിയാക്കാന് വന്നിരിക്കുന്നു. പ്രജയിലും രാജാവിലും വളരെ വ്യത്യാസമുണ്ട്. നിങ്ങളിവിടെ നരനില് നിന്ന് നാരായണനാകുന്നതിനാണ് വന്നിരിക്കുന്നത് അതുകൊണ്ട് പൂര്ണ്ണമായും പിന്തുടരൂ. ദരിദ്രനില് നിന്ന് സമ്പന്നനാകണം.
ഇത്രയും പുരുഷാര്ത്ഥം ചെയ്യണം. സന്തോഷത്തോടെ പഠിക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ജ്ഞാന-യോഗത്തിലൂടെ എല്ലാവരെയും സഹായിക്കണം.
ഡബിള് അഹിംസകരാകണം.
ആര്ക്കും ദുഃഖം നല്കരുത്.
2)
നഷ്ടോമോഹയാകണം. ഒരു വസ്തുവിലും ബുദ്ധിയുടെ മമത്വം വെയ്ക്കരുത്.
ഒരു ബാബയുടെ ഓര്മ്മ സദാ ഉണ്ടായിരിക്കണം - ഇതിന്റെ അഭ്യാസം ചെയ്യണം.
വരദാനം :-
ബ്രാഹ്മണജീവിതത്തില്
ഓര്മയുടെയും സേവനത്തിന്റെയും
ആധാരത്തിലൂടെ ശക്തിശാലിയാകുന്ന
മായാജീത്തായി ഭവിക്കട്ടെ
ബ്രാഹ്മണജീവിതത്തിന്റെ ആധാരമാണ് ഓര്മയും സേവനവും. അഥവാ ഓര്മയുടെയും സേവനത്തിന്റെയും ആധാരം ദുര്ബലമാണെങ്കില് ബ്രാഹ്മണജീവിതം ഇടയ്ക്ക് തീവ്രമായി പോകും ഇടയ്ക്ക് മന്ദമായി പോകും. എന്തെങ്കിലും
സഹയോഗം കിട്ടിയാല്, എന്തെങ്കിലും കൂട്ട് കിട്ടിയാല്, എന്തെങ്കിലും സാഹചര്യം കിട്ടിയാല് അപ്പോള് പോകും ഇല്ലെങ്കില്
മന്ദമാകുന്നു. അതിനാല് ഓര്മയിലും സേവനത്തിലും സേവനത്തിലും
രണ്ടിലും തീവ്രഗതി വേണം. ഓര്മയും നിസ്വാര്ഥസേവനവുമുണ്ടെങ്കില് മായാജീത് ആകുക വളരെ എളുപ്പമാണ്, പിന്നെ ഓരോ കര്മത്തിലും വിജയം കാണപ്പെടും.
സ്ലോഗന് :-
വിഘ്നവിനാശകരാകുന്നത് അവരാണ് ആരാണോ സര്വശക്തികളാലും സമ്പന്നമാകുന്നത്
0 Comments