Header Ads Widget

Header Ads

MALAYALAM MURLI 02.01.23

 

02-01-2023  പ്രഭാതമുരളി  ഓം ശാന്തി  ബാപ്ദാദ  മധുബന്


Listen to the Murli audio file



 

മധുരമായ കുട്ടികളേ, നിങ്ങള് രാജഋഷിമാരാണ്, നിങ്ങളെ പരിധിയില്ലാത്ത ബാബ മുഴുവന് ലോകത്തെയും സന്യസിക്കാന് പഠിപ്പിക്കുകയാണ് അതിലൂടെ നിങ്ങള്ക്ക് രാജപദവി പ്രാപ്തമാക്കാന് കഴിയുന്നു.

ചോദ്യം :-

സമയം ഒരു മനുഷ്യന്റേയും കര്മ്മം അകര്മ്മമാകാന് കഴിയുകയില്ല, എന്തുകൊണ്ട്?

ഉത്തരം :-

എന്തുകൊണ്ടെന്നാല് മുഴുവന് ലോകത്തിലും രാവണന്റെ രാജ്യമാണ്. എല്ലാവരിലും 5 വികാരങ്ങള് പ്രവേശിച്ചിരിക്കുകയാണ്, അതുകൊണ്ട് മനുഷ്യര് ഏതു കര്മ്മം ചെയ്താലും അത് വികര്മ്മമായി ഭവിക്കുന്നു. സത്യയുഗത്തില് മാത്രമാണ് കര്മ്മം അകര്മ്മമാകുന്നത് കാരണം അവിടെ മായയുണ്ടാകുകയില്ല.

ചോദ്യം :-

ഏതു കുട്ടികള്ക്കാണ് വളരെ നല്ല സമ്മാനം ലഭിക്കുന്നത്?

ഉത്തരം :-

ആരാണോ ശ്രീമതപ്രകാരം പവിത്രമായി അന്ധരുടെ ഊന്നുവടിയാകുന്നത്, ഒരിക്കലും 5 വികാരങ്ങള്ക്ക് വശപ്പെട്ട് കുലകളങ്കിതരാകാത്തത്, അവര്ക്ക് വളരെ നല്ല സമ്മാനം ലഭിക്കുന്നു. ആരെങ്കിലും ഇടക്കിടെ മായയോട് തോറ്റുപോകുകയാണെങ്കില് അവരുടെ പാസ്പോര്ട്ടുതന്നെ ക്യാന്സലാകുന്നു.

ഗീതം :- ഓം നമോ ശിവായ

ഓം ശാന്തി. എല്ലാവരേക്കാളും ഉന്നതനാണ് പരമപിതാ പരമാത്മാവ് അര്ത്ഥം പരം ആത്മാവ്. പരമാത്മാവ് രചയിതാവാണ്. ആദ്യം ബ്രഹ്മാവ്, വിഷ്ണു, ശങ്കരന് എന്നിവരെ രചിക്കുന്നു, ഇനി താഴോട്ടു അമരലോകത്തിലേയ്ക്ക് വന്നാല്, അവിടെയാണ് ലക്ഷ്മീ-നാരായണന്റെ രാജ്യം. സൂര്യവംശികളുടെ രാജ്യം, ചന്ദ്രവംശികളുടെയല്ല. ഇതാരാണ് പറഞ്ഞു മനസ്സിലാക്കിത്തരുന്നത്? ജ്ഞാന സാഗരന്. മനുഷ്യന്, മനുഷ്യന് ഒരിക്കലും പറഞ്ഞുകൊടുക്കാന് കഴിയുകയില്ല. ബാബ സര്വ്വരിലും ഉന്നതനാണ്, ആരെയാണോ ഭാരതവാസികള് മാതാ-പിതാവെന്ന് വിളിക്കുന്നത്. അതുകൊണ്ട് മാതാ-പിതാവ് പ്രാക്ടിക്കലായി വേണം. പാടുന്നുണ്ടെങ്കില് തീര്ച്ചയായും ഏതെങ്കിലും സമയത്ത് ഉണ്ടായിരിക്കണം. എങ്കില് ആദ്യമാദ്യം ഏറ്റവും ഉന്നതന് നിരാകാര പരമപിതാ പരമാത്മാവാണ്, ബാക്കി എല്ലാവരിലും ആത്മാവുണ്ട്. ആത്മാവ് എപ്പോഴാണോ ശരീരത്തില് വരുന്നത് അപ്പോഴാണ് ദുഃഖിയും സുഖിയുമായി മാറുന്നത്. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ഇത് ഒരു കെട്ടുകഥയൊന്നുമല്ല. ബാക്കി എന്തെല്ലാമാണോ ഗുരുക്കന്മാരും മറ്റും കേള്പ്പിക്കുന്നത്, അതെല്ലാം അന്ധവിശ്വാസമാണ്. ഇപ്പോള് ഭാരതം നരകമാണ്. ലക്ഷ്മീ-നാരായണന് രാജ്യം ഭരിച്ചിരുന്നു, അവിടെ എല്ലാവരും സൗഭാഗ്യശാലികളായിരുന്നു. ഒരു ദുര്ഭാഗ്യശാലിയുമുണ്ടായിരുന്നില്ല. ഒരുതരത്തിലുള്ള ദുഃഖമോ രോഗമോ ഉണ്ടായിരുന്നില്ല. ഇത് പാപാത്മാക്കളുടെ ലോകമാണ്. ഭാരതവാസികള് സ്വര്ഗ്ഗവാസികളായിരുന്നു, ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു. കൃഷ്ണനെയാണെങ്കില് എല്ലാവരും അംഗീകരിക്കുന്നുണ്ട്. നോക്കൂ, ഇദ്ദേഹത്തിന് രണ്ട് ഗോളങ്ങളാണ് നല്കിയിരിക്കുന്നത്. കൃഷ്ണന്റെ ആത്മാവ് പറയുന്നു - ഞാനിപ്പോള് നരകത്തെ തട്ടിമാറ്റുന്നു. സ്വര്ഗ്ഗം കൈയ്യില് കൊണ്ടു വന്നിരിക്കുകയാണ്. ആദ്യം കൃഷ്ണ പുരിയായിരുന്നു, ഇപ്പോള് കംസപുരിയാണ്. ഇതില് ശ്രീകൃഷ്ണനുമുണ്ട്. ഇദ്ദേഹത്തിന്റെ 84 ജന്മങ്ങളിലെ അവസാനജന്മമാണ് ഇത്. എന്നാല് ഇപ്പോള് കൃഷ്ണന്റെ രൂപമില്ല. ഇത് ബാബയാണ് ഇരുന്ന് മനസ്സിലാക്കിത്തരുന്നത്. ബാബ തന്നെ വന്നാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നത്. ഇപ്പോള് നരകമാണ്, വീണ്ടും സ്വര്ഗ്ഗമാക്കി മാറ്റാന് ബാബ വന്നിരിക്കുകയാണ്. ഇത് പഴയലോകമാണ്. ഏതാണോ പുതിയ ലോകമായിരുന്നത്, അത് ഇപ്പോളില്ല. കെട്ടിടങ്ങളും പുതിയതില് നിന്ന് പഴയതായി മാറുന്നു. അവസാനം പൊളിക്കേണ്ട സ്ഥിതിയാകുന്നു. ഇപ്പോള് ബാബ പറയുന്നു - ഞാന് കുട്ടികളെ സ്വര്ഗ്ഗവാസികളാക്കുന്നതിന് രാജയോഗം പഠിപ്പിക്കുന്നു. നിങ്ങള് രാജഋഷിമാരാണ്. രാജപദവി പ്രാപ്തമാക്കുന്നതിന് നിങ്ങള് വികാരങ്ങളുടെ സന്യാസം ചെയ്തിരിക്കുകയാണ്. അത് പരിധിയുള്ള സന്യാസമാണ്, വീട് വിട്ട് കാട്ടില് പോകുന്നു. എന്നാല് പഴയ ലോകത്തില് തന്നെയാണ്. പരിധിയില്ലാത്ത അച്ഛന് നിങ്ങളെക്കൊണ്ട് നരകത്തിന്റെ പരിധിയില്ലാത്ത സന്യാസം ചെയ്യിപ്പിക്കുന്നു, പിന്നെ നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ സാക്ഷാല്ക്കാരവും നല്കുന്നു. ബാബ പറയുന്നു ഞാന് വന്നിരിക്കുന്നു നിങ്ങളെ കൊണ്ടുപോകാന്. ബാബ എല്ലാവരോടും പറയുന്നു - നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ചറിയുകയില്ല. തീര്ച്ചയായും ഇങ്ങിനെയാണ് ആര് എങ്ങിനെയുള്ള കര്മ്മം ചെയ്യുന്നുവോ നല്ലതോ ചീത്തയോ, സംസ്ക്കാരമനുസരിച്ച് ജന്മവും എടുക്കും, ചിലര് സമ്പന്നര്, ചിലര് ദരിദ്രര്, ചിലര് രോഗികള്, ചിലര് ആരോഗ്യവാന്മാരുമായിമാറുന്നു. ഇത് മുന്ജന്മങ്ങളിലെ കര്മ്മഫലമാണ്. ആരെങ്കിലും ആരോഗ്യവാന്മാരായിരിക്കുന്നു എങ്കില് മുന്ജന്മത്തില് ആശുപത്രി മുതലായവ ഉണ്ടാക്കിയിട്ടുണ്ടായിരിക്കാം. അധികം ദാനപുണ്യങ്ങള് ചെയ്യുന്നുവെങ്കില് സമ്പന്നരായിമാറുന്നു. നരകത്തില് മനുഷ്യര് എന്തു കര്മ്മങ്ങള് തന്നെ ചെയ്താലും അതെല്ലാം തീല്ച്ചയായും വികര്മ്മം തന്നെയായിമാറും കാരണം എല്ലാവരിലും 5 വികാരങ്ങളുണ്ട്. സന്യാസിമാര് പവിത്രമായിരിക്കുന്നു, പാപ കര്മ്മങ്ങള് ഉപേക്ഷിക്കുന്നു, കാട്ടില് പോയി താമസിക്കുന്നു, എന്നാല് അവരുടെ കര്മ്മങ്ങള് അകര്മ്മമാണെന്നില്ല. ബാബ പറയുന്നു സമയത്ത് മായയുടെ രാജ്യമാണ് അതുകൊണ്ട് മനുഷ്യരെന്തുതന്നെ കര്മ്മം ചെയ്താലും അത് പാപ കര്മ്മമായി ഭവിക്കും. സത്യ-ത്രേതായുഗങ്ങളില് മായയില്ല അതുകൊണ്ട് ഒരിക്കലും വികര്മ്മമുണ്ടാകുന്നില്ല. യാതൊരു ദുഃഖങ്ങളുമുണ്ടാകുകയില്ല. സമയത്താണെങ്കില് ഒന്നാമതായി രാവണന്റെ ചങ്ങലയിലും പിന്നെ രണ്ടാമതായി ഭക്തിമാര്ഗ്ഗത്തിലെ ചങ്ങലയിലും കുടുങ്ങിയിരിക്കുകയാണ്. ജന്മജന്മാന്തരങ്ങളായി കഷ്ടപ്പെട്ടു വന്നിരിക്കുകയാണ്. ബാബ പറയുന്നു - ഞാന് മുമ്പെയും പറഞ്ഞിരുന്നു ജപ-തപങ്ങള്കൊണ്ടൊന്നും എന്നെ ലഭിക്കുകയില്ല. ഞാന് വരുന്നതു തന്നെ ഭക്തിയുടെ അന്ത്യമാകുമ്പോഴാണ്. ഭക്തി തുടങ്ങുന്നത് ദ്വാപരം മുതല്ക്കാണ്. മനുഷ്യര് ദുഃഖിതരാകാന് തുടങ്ങുമ്പോള് ഓര്മ്മിക്കുന്നു. സത്യ-ത്രേതായുഗങ്ങളില് സൗഭാഗ്യശാലികളാണ്, ഇവിടെ കലിയുഗത്തില് ദുര്ഭാഗ്യശാലികളാണ്. കരഞ്ഞുകൊണ്ടിരിക്കുകയാണ്. 84-ന്റെ ചക്രത്തിന് മഹിമയുണ്ട്. ഗവണ്മേണ്ട് ത്രിമൂര്ത്തിയുണ്ടാക്കുന്നതില് വേണ്ടത് ബ്രഹ്മാ-വിഷ്ണു-ശങ്കരന്മാരാണ്, പക്ഷെ കാണിച്ചിരിക്കുന്നത് മൃഗത്തെയാണ്. രചയിതാവായ ബാബയുടെ ചിത്രം കാണിച്ചിട്ടേയില്ല, എന്നാല് താഴെ ചക്രം കാണിച്ചിട്ടുണ്ട്. അവര് കരുതുന്നത് ചര്ക്കയാണെന്നാണ്, പക്ഷെ അത് ഡ്രാമയാണ്, സൃഷ്ടി ചക്രമാണ്. ചക്രത്തിന്റെ പേരും വെച്ചിട്ടുണ്ട്, അശോക ചക്രം. നിങ്ങള് ചക്രത്തെ മനസ്സിലാകുമ്പോഴാണ് അശോകരായി മാറുന്നത്. കാര്യം ശരിയാണ്, പക്ഷെ എല്ലാം തലതിരിച്ചിരിക്കുകയാണ്. നിങ്ങള് 84 ജന്മങ്ങളുടെ ചക്രത്തിനെ ഓര്മ്മിക്കുമ്പോള് ചക്രവര്ത്തി രാജാവായി മാറുന്നു - 21 ജന്മത്തേയ്ക്ക്. ദാദയും 84 ജന്മം പൂര്ത്തിയാക്കി. ഇത് കൃഷ്ണന്റെ അവസാനത്തെ ജന്മമാണ്. ഇദ്ദേഹത്തിന് ബാബയിരുന്നു മനസ്സിലാക്കിക്കൊടുക്കുകയാണ്. വാസ്തവത്തില് നിങ്ങളെല്ലാവരുടേയും അന്തിമ ജന്മമാണ്, ആരാണോ ഭാരതവാസി ദേവി-ദേവതാ ധര്മ്മത്തില് പെട്ടവര് അവര് 84 ജന്മങ്ങളെടുക്കുന്നു. ഇപ്പോള് എല്ലാവരുടേയും ചക്രം പൂര്ത്തിയാകുകയണ്. നിങ്ങളുടെ ശരീരം ഇപ്പോള് അഴുക്കുപിടിച്ചതായിരിക്കുകയാണ്. ലോകം തന്നെ അഴുക്കുപിടിച്ചതായിരിക്കുകയാണ്, അതുകൊണ്ടാണ് നിങ്ങളെക്കൊണ്ട് ലോകത്തില് നിന്ന് തന്നെ സന്യാസം ചെയ്യിപ്പിക്കുന്നത്. കബ്രിസ്ഥാനത്തിനോട് യാതൊരു മമത്വവും വെക്കരുത്. ഇപ്പോള് ബാബയോടും സമ്പത്തിനോടും ആഗ്രഹം വെക്കൂ. നിങ്ങള് ആത്മാക്കള് അവിനാശിയാണ്, ശരീരം വിനാശിയാണ്. ഇപ്പോള് എന്നെ ഓര്മ്മിക്കുകയാണെങ്കില് അന്തിമ മനം പോലെ ഗതി ലഭിക്കും. പാടപ്പെട്ടിട്ടുമുണ്ട് അന്തിമ സമയത്ത് ആര് സ്ത്രീയെ സ്മരിക്കുന്നുവോ . . . . . . ഇപ്പോള് ബാബ പറയുന്നു - അന്തിമ സമയം ആര് ശിവബാബയെ ഓര്മ്മിക്കുന്നുവോ അവര്ക്ക് നാരായണന്റെ പദവി പ്രാപ്തമാക്കാന് കഴിയും. നാരാണന്റെ പദവി ലഭിക്കുന്നതുതന്നെ സത്യയുഗത്തിലാണ്. ബാബക്കല്ലാതെ വേറെ ആര്ക്കും പദവി നല്കാന് കഴിയുകയില്ല. പാഠശാല തന്നെ മനുഷ്യനില് നിന്ന് ദേവതയായി മാറുന്നതിനുള്ളതാണ്. പഠിപ്പിക്കുന്നവന് ബാബയാണ്. അദ്ദേഹത്തിന്റെ മഹിമയാണ് - ഓം നമോ ശിവായഃ. നിങ്ങള് കുട്ടികള്ക്കറിയാം നാം അദ്ദേഹത്തിന്റെ മക്കളായിരിക്കുകയാണ്. ഇപ്പോള് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോള് നിങ്ങള് മനുഷ്യമത പ്രകാരമല്ല നടക്കുന്നത്. മനുഷ്യമതപ്രകാരം നടന്നതുകൊണ്ടാണ് ഇപ്പോള് എല്ലാവരും നരകവാസികളായിരിക്കുന്നത്. ശാസ്ത്രങ്ങളും മനുഷ്യരെക്കുറിച്ചാണ, അതായത് മനുഷ്യരാണുണ്ടാക്കിയത്. മുഴുവന് ഭാരതവും ഇപ്പോള് ധര്മ്മഭ്രഷ്ടവും കര്മ്മഭ്രഷ്ടവുമായിരിക്കുകയാണ്. ദേവതകള് പവിത്രമായിരുന്നു. ഇപ്പോള് ബാബ പറയുന്നു - സൗഭാഗ്യശാലിയായി മാറണമെങ്കില് പവിത്രമായി മാറൂ, പ്രതിജ്ഞ ചെയ്യൂ, ബാബാ ഞങ്ങള് പവിത്രമായിരുന്ന് അങ്ങയില് നിന്ന് മുഴവന് സമ്പത്തുമെടുക്കും. പഴയ ലോകമാണെങ്കില് അവസാനിക്കാന് പോകുകയാണ്. യുദ്ധങ്ങള്, വഴക്കുകള് - എന്തെല്ലാമാണ് നടന്നുകൊണ്ടിരിക്കുന്നത്. ക്രോധം എത്രയാണ്. ബോമ്പുകള് എത്രയെത്ര വലുതാണുണ്ടാക്കി വെച്ചിരിക്കുന്നത്. എത്ര ക്രോധികളും ലോഭികളുമാണ്. അവിടെ കൃഷ്ണനെങ്ങിനെ ഗര്ഭക്കൊട്ടാരത്തില് നിന്ന് വരും എന്നതിന്റെ സാക്ഷാല്ക്കാരം നിങ്ങള് കുട്ടികള് കണ്ടിട്ടുണ്ട്. ഇവിടെ ഗര്ഭ ജയിലാണ്, പുറത്തു വന്നാല് മായ പാപം ചെയ്യിപ്പിക്കുന്നു. അവിടെ ഗര്ഭക്കൊട്ടാരത്തില് നിന്ന് കുട്ടി പുറത്തുവരുമ്പോള് പ്രകാശം പരക്കുന്നു. വളരെ സന്തോഷത്തോടെ ഇരിക്കുന്നു. ഗര്ഭത്തില് നിന്ന് വന്നാലുടന് ദാസിമാര് എടുത്തുപോകും, കളിപ്പിക്കാന് തുടങ്ങും. ഇവിടെയും അവിടത്തേയും തമ്മില് വളരെ വ്യത്യാസമുണ്ട്.

നിങ്ങള് കുട്ടികള്ക്ക് 3 ധാമങ്ങളെക്കുറിച്ചും പറഞ്ഞു തന്നിട്ടുണ്ട്. ശാന്തിധാമത്തില് നിന്നു തന്നെയാണ് ആത്മാക്കള് വരുന്നത്. ആത്മാക്കള് നക്ഷത്ര സമാനമാണ്, മസ്തക മദ്ധ്യത്തിലാണിരിക്കുന്നത്. ആത്മാക്കളില് 84 ജന്മങ്ങളുടെ അവിനാശി റെക്കോര്ഡ് നിറക്കപ്പെട്ടിട്ടുണ്ട്. ഡ്രാമ ഒരിക്കലും വിനാശം പ്രാപിക്കുന്നില്ല, പാര്ട്ടും വ്യത്യസ്തമാകുന്നില്ല. ഇതും അത്ഭുതം തന്നെ - ഇത്രയും ചെറിയ ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് വളരെ കൃത്യമായി നിറച്ചിരിക്കുകയാണ്. ഇത് ഒരിക്കലും പഴയതാകുന്നില്ല. എന്നും പുതിയതാണ്. ആത്മാവ് വീണ്ടും തന്റെ അതേ പാര്ട്ട് തുടങ്ങുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് ആത്മാവുതന്നെയാണ് പരമാത്മാവെന്നു പറയുകയില്ല. ഹം സോ - വിന്റെ അര്ത്ഥം ബാബ തന്നെയാണ് യഥാര്ത്ഥരീതിയില് പറഞ്ഞുതരുന്നത്. അവരാണെങ്കില് തലതിരിഞ്ഞ അര്ത്ഥങ്ങളാണ് ഉണ്ടാക്കുന്നത്, അല്ലെങ്കില് പറയും - ഞാന് തന്നെയാണ് ബ്രഹ്മം, ഞാന് തന്നെയാണ് മായയെ രചിക്കുന്ന പരമാത്മാവ്. വാസ്തവത്തില് മായയെ രചിക്കപ്പെടുന്നില്ല. മായയെന്നു പറയുന്നത് 5 വികാരങ്ങളെയാണ്. അച്ഛന് മായയെ രചിക്കുന്നില്ല. ബാബ രചിക്കുന്നത് പുതിയ സൃഷ്ടിയാണ്. ഞാന് പുതിയ സൃഷ്ടി രചിക്കുന്നു, ഇത് വേറെ ആര്ക്കും കഴിയുകയില്ല. പരിധിയില്ലാത്ത അച്ഛന് ഒരേയൊരാള് മാത്രമാണ്. ഓം എന്നതിന്റെ അര്ത്ഥവും കുട്ടികള്ക്ക് പറഞ്ഞു തന്നിട്ടുണ്ട്. ആത്മാവ് വാസ്തവത്തില് ശാന്തസ്വരൂപമാണ്. ശാന്തിധാമില് വസിക്കുന്നു. എന്നാല് ബാബ ജ്ഞാനസാഗരനാണ്, ആനന്ദസാഗരനാണ്. ആത്മാവിനെക്കുറിച്ച് മഹിമ പാടുകയില്ല. ശരിയാണ്, ആത്മാവില് ജ്ഞാനമുണ്ട്. ബാബ പറയുന്നു - ഞാന് ഒരു പ്രാവശ്യം മാത്രമേ വരുന്നുള്ളൂ. എനിക്ക് തീര്ച്ചയായും സമ്പത്ത് നല്കണം. ഞാന് നല്കുന്ന സമ്പത്തു കൊണ്ടാണ് ഭാരതം സ്വര്ഗ്ഗമായി മാറുന്നത്. അവിടെ പവിത്രത, സുഖ-ശാന്തി എല്ലാമുണ്ടായിരുന്നു. ഇതാണ് പരിധിയില്ലാത്ത അച്ഛന്റെ സദാ സുഖത്തിന്റെ സമ്പത്ത്. എപ്പോഴാണോ പവിത്രതയുണ്ടായിരുന്നത് അപ്പോള് സുഖ-ശാന്തിയുമുണ്ടായിരുന്നു. ബാബയിരുന്ന് പറഞ്ഞു തരുന്നു - നിങ്ങള് ആത്മാക്കള് ആദ്യമാദ്യം മൂലവതനത്തിലായിരുന്നു. പിന്നീട് ദേവീ-ദേവതാ ധര്മ്മത്തില് വന്നു, പിന്നെ ക്ഷത്രിയ ധര്മ്മത്തില് വന്നു, 8 ജന്മം സതോപ്രധാനം, 12 ജന്മം സതോ അവസ്ഥയില്, പിന്നീട് 21 ജന്മം ദ്വാപരത്തില്, പിന്നെ 42 ജന്മം കലിയുഗത്തില്. ഇവിടെ ശൂദ്രരായിരിക്കുകയാണ്, ഇപ്പോള് വീണ്ടും ബ്രാഹ്മണ വര്ണ്ണത്തില് വരണം, പിന്നെ ദേവതാ വര്ണ്ണത്തില് വരും. നിങ്ങളിപ്പോള് ഈശ്വരീയ മടിത്തട്ടിലാണ്. ബാബ എത്ര നല്ല രീതിയിലാണ് പറഞ്ഞു മനസ്സിലാക്കിത്തരുന്നത്. 84 ജന്മങ്ങളെ അറിയുമ്പോള് അതില് എല്ലാം വരുന്നു. മുഴുവന് ചക്രത്തിന്റേയും ജ്ഞാനം ബുദ്ധിയിലുണ്ട്. നിങ്ങള്ക്ക് ഇതും അറിയാം സത്യയുഗത്തില് ഒരു ധര്മ്മം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ - വേള്ഡ് ആള്മൈറ്റി അഥോരിറ്റിയുടെ രാജ്യം. ഇപ്പോള് നിങ്ങള് ലക്ഷ്മീ-നാരായണന്റെ പദവി പ്രാപ്തമാക്കിക്കൊണ്ടിരിക്കുകയാണ്. സത്യയുഗം പാവനമായ ലോകമാണ്, അവിടെ വളരെ കുറച്ചു പേരേ ഉണ്ടായിരിക്കുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം മുക്തി ധാമത്തിലായിരിക്കും. സര്വ്വരുടേയും മുക്തിദാതാവ് ഒരേയൊരു ബാബ തന്നെയാണ്. അദ്ദേഹത്തെ ആരും അറിയുന്നില്ല, എന്നിട്ടും പറയുന്നു സര്വ്വവ്യാപിയാണെന്ന്. ബാബ പറയുന്നു - ഇത് ആരാണ് നിങ്ങളോട് പറഞ്ഞത്? പറയുകയാണ് ഗീതയില് എഴുതിയിട്ടുണ്ട്. ഗീത ആരാണ് ഉണ്ടാക്കിയത്? ഭഗവാനു വാചാ - ഞാന് സാധാരണ ശരീരത്തിന്റെ ആധാരമെടുക്കുകയാണ്. യുദ്ധക്കളത്തില് എങ്ങിനെ ഒരു അര്ജ്ജുനനുമാത്രം ജ്ഞാനം കേള്പ്പിക്കും? നിങ്ങളെ ഏതെങ്കിലും യുദ്ധമോ, ചൂതുകളിയോ മറ്റോ പഠിപ്പിച്ചു തരുന്നുണ്ടോ? ഭഗവാനാണെങ്കില് മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നവനാണ്. അദ്ദേഹം എങ്ങിനെ പറയും ചൂതു കളിക്കൂ, യുദ്ധം ചെയ്യൂ എന്നെല്ലാം. പിന്നെ പറയുന്നു ദ്രൗപദിക്ക് 5 പതിമാരുണ്ടായിരുന്നു. ഇതെങ്ങിനെ നടക്കും? കല്പം മുന്നെയും ബാബ സ്വര്ഗ്ഗം രചിച്ചിരുന്നു, ഇപ്പോള് വീണ്ടും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. കൃഷ്ണന്റെ 84 ജന്മം പൂര്ത്തിയായി, എതുപോലെ രാജാ-റാണി അതുപോലെ പ്രജകളും, എല്ലാവരുടേയും 84 ജന്മം പൂര്ത്തിയായി. ഇപ്പോള് നിങ്ങള് ശൂദ്രനില് നിന്ന് മാറി ബ്രാഹ്മണനായിരിക്കുകയാണ്. ബ്രാഹ്മണ ധര്മ്മത്തില് വരുന്നവര് മാത്രമേ മമ്മാ-ബാബയെന്നു പറയുകയുള്ളൂ. ചിലര് അംഗീകരിക്കുന്നു, ചിലര് അംഗീകരിക്കുന്നില്ല. കരുതുകയാണ് ഇത് നമുക്ക് വളരെ ഉയര്ന്ന ലക്ഷ്യമാണ്. എന്തെങ്കിലും കുറച്ചൊക്കെ കേട്ടാല് തീര്ച്ചയായും സ്വര്ഗ്ഗത്തില് വരും. പക്ഷെ പദവി താഴ്ന്നതായിരിക്കും. അവിടെ രാജാവും പ്രജയുമൊക്കെ വളരെ സുഖത്തിലായിരിക്കും. പേരു തന്നെ സ്വര്ഗ്ഗം എന്നാണ്. ഹെവന്ലി ഗോഡ് ഫാദര് ഹെവന് സ്ഥാപിക്കുന്നു, ഇത് നരകമാണ്. എല്ലാ സീതമാരേയും രാവണന് ജയിലിലടച്ചിരിക്കുകയാണ്. എല്ലാവരും ദുഃഖിതരായി ഭഗവാനെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണ, രാവണനില് നിന്ന് മോചിപ്പിക്കപ്പെടാന്. സത്യയുഗം അശോക വാടികയാണ്. ഏതുവരേയും നിങ്ങളുടെ സൂര്യവംശി രാജധാനി സ്ഥാപനമാകുന്നില്ലയോ അതുവരേയും വിനാശം നടക്കുകയില്ല. രാജധാനി സ്ഥാപിതമാകുമ്പോള്, കുട്ടികളുടെ കര്മ്മാതീത അവസ്ഥയാകുമ്പോള് മാത്രമേ അവസാന യുദ്ധമുണ്ടാകൂ, അതു വരേക്കും റിഹേഴ്സലുകള് നടന്നുകൊണ്ടിരിക്കും. യുദ്ധത്തിനു ശേഷം സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കപ്പെടും. നിങ്ങള് കുട്ടികള്ക്ക് സ്വര്ഗ്ഗത്തില് പോകുന്നതിന് യോഗ്യരായി മാറണം. ബാബ പാസ്പോര്ട്ട് നല്കുകയാണ്. എത്രയും പവിത്രമായി മാറുന്നുവോ, അന്ധരുടെ ഊന്നുവടിയായി മാറുന്നുവോ, അത്രയും ഉയര്ന്ന സമ്മാനം ലഭിക്കും. ബാബയോട് പ്രതിജ്ഞ ചെയ്യണം - മധുരമായ ബാബാ, ഞാന് തിര്ച്ചയായും അങ്ങയുടെ ശ്രീമതപ്രകാരം നടക്കും. മുഖ്യമായത് പവിത്ര തന്നെയാണ്. 5 വികാരങ്ങളുടെ ദാനം തീര്ച്ചയായും നല്കേണ്ടതുണ്ട്. ചിലര് തോല്വി ഏറ്റുവാങ്ങിയിട്ടും പിന്നീട് എഴുന്നേറ്റു വരുന്നു. രണ്ടു-നാലു പ്രാവശ്യം മായയുടെ അടി വാങ്ങിക്കുന്നുയെങ്കില് തോറ്റുപോകും. പാസ്പോര്ട്ട് കാന്സലാകും. ബാബ പറയുന്നു - കുട്ടികളേ കുലകളങ്കിതരാകരുത്. നിങ്ങള് വികാരത്തെ ത്യജിക്കൂ. ഞാന് നിങ്ങളെ തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റും. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സൗഭാഗ്യശാലിയായി മാറുന്നതിന് ബാബയോട് പവിത്രതയുടെ പ്രതിജ്ഞ ചെയ്യണം. അഴുകിയ പതിത ലോകത്തില് നിന്ന് ബുദ്ധിയെ അകറ്റണം.

2. ഒരിക്കലും മായയുടെ അടി വാങ്ങിക്കരുത്. കുലകളങ്കിതരായി മാറരുത്. യോഗ്യരായി മാറി ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ പാസ്പോര്ട്ട് വാങ്ങിക്കണം.

വരദാനം :-

മനസ്സിനെ ബിസിയാക്കി വെക്കുന്ന കലയിലൂടെ വ്യര്ത്ഥത്തില് നിന്ന് മുക്തരായിരിക്കുന്ന സദാ സമര്ത്ഥ സ്വരൂപരായി ഭവിക്കട്ടെ.


ഇന്നത്തെക്കാലത്ത് ലോകത്തില് വലിയ പൊസിഷനിലിരിക്കുന്നവര് തങ്ങളുടെ കാര്യങ്ങളുടെ ദിനചര്യ സമയപ്രമാണം സെറ്റ് ചെയ്യാറുണ്ട, അതേപോലെ വിശ്വത്തിന്റെ നവനിര്മ്മാണത്തിന് ആധാരമൂര്ത്തികളായ താങ്കള് പരിധിയില്ലാത്ത ഡ്രാമയില് ഹീറോ ആക്റ്റേഴ്സാണ്, വജ്ര സമാന ജീവിതം നയിക്കുന്നവരാണ്. താങ്കളും താങ്കളുടെ മനസ്സിനെയും ബുദ്ധിയെയും സമര്ത്ഥ സ്ഥിതിയില് സ്ഥിതി ചെയ്യുന്നതിനുള്ള പ്രോഗ്രാം സെറ്റ് ചെയ്യൂ. മനസ്സിനെ ബിസിയാക്കി വെക്കുന്നതിന്റെ കല സമ്പൂര്ണ്ണ രീതിയില് ഉപയോഗിക്കൂ എങ്കില് വ്യര്ത്ഥത്തില് നിന്ന് മുക്തമാകും. ഒരിക്കലും അപ്സെറ്റാകുകയില്ല.

സ്ലോഗന് :-

ഡ്രാമയുടെ ഓരോ ദൃശ്യവും കണ്ട് ഹര്ഷിതരായിരിക്കൂ എങ്കില് ഒരിക്കലും നല്ലതിന്റെയോ ചീത്തയുടെയോ ആകര്ഷണത്തില് വരികയില്ല.

 Download PDF

 

Post a Comment

0 Comments